Practicing with 6th Standard Maths Question Paper with Answers Kerala Syllabus and 6th Standard Maths Annual Exam Question Paper 2022-23 Malayalam Medium will help students prepare effectively for their upcoming exams.
Class 6 Maths Annual Exam Question Paper 2023-24 Malayalam Medium
Time: 2 hours
Total Score : 60
പ്രവർത്തനം – 1
ശരാശരി വരുമാനം
ഒരാഴ്ചത്തെ ജയിംസിന്റെ വരുമാനം ചുവടെയുള്ള പട്ടിക യിലുണ്ട്.
ദിവസം | വരുമാനം |
ഞായർ | 1200 |
തിങ്കൾ | 1000 |
ചൊവ്വ | 800 |
ബുധൻ | 1300 |
വ്യാഴം | 750 |
വെള്ളി | 1100 |
ശനി | 850 |
തുക | ………… |
a) ഒരാഴ്ചത്തെ ആകെ വരുമാനം എത്ര?
Answer:
ആകെ വരുമാനം
= 1200 + 1000 + 800 + 1300 + 750 + 1100 + 850
= 7,000 Rs.
b) ഒരു ദിവസത്തെ ശരാശരി വരുമാനം എത്ര?
Answer:
ശരാശരി വരുമാനം
= \(\frac{7000}{7}\) = 1000 Rs.
c) ഏത് 3 ദിവസമാണ് ശരാശരി വരുമാനം 1200/-
Answer:
ഈ മൂന്നു ദിവസങ്ങളിലെ ശരാശരി = \(\frac{3600}{3}\) = 1200
പ്രവർത്തനം – 2
അക്വേറിയം
ചതുരാകൃതിയിലുള്ള ഒരു അക്വേറിയത്തിന്റെ അകത്തെ നീളം 80 സെ. മീ. വീതി. 60 സെ. മീ. ഉയരം 50 സെ. മീ.
a) അക്വേറിയത്തിന്റെ വ്യാപ്തം എത്ര ഘന സെ.മീ. ആണ്.
Answer:
ഉൾവശത്തെ നീളം = 80 cm
വീതി = 60 cm
ഉയരം = 50 cm
അക്വേറിയത്തിന്റെ ഉള്ളളവ് = അകത്തെ വ്യാപ്തം
= നീളം × വീതി × ഉയരം
= 80 × 60 × 50
= 240,000 ഘന. സെ.മീ
b) അക്വേറിയത്തിന്റെ ഉള്ളളവ് എത്ര ലിറ്ററാണ്.
Answer:
1000 ഘന. സെ.മീ = 1 ലിറ്റർ
2400 ഘന. സെ.മീ = 240 ലിറ്റർ
അക്വേറിയത്തിന്റെ വ്യാപ്തം (ലിറ്ററിൽ) = 240 ലിറ്റർ
c) അക്വേറിയത്തിൽ 144 ലിറ്റർ വെള്ളമാണുള്ളതെങ്കിൽ ജലനിരപ്പിന്റെ ഉയരം എത്ര സെന്റിമീറ്ററാണ്.
Answer:
അക്വേറിയത്തിലെ വെള്ളത്തിന്റെ വ്യാപ്തം = 144 ലി
= 144000 ഘന. സെ.മീ
പ്രവർത്തനം – 3
വർക്ക്ഷോപ്പ്
600 കുട്ടികൾ ജില്ലാതല ക്രിയേറ്റിവ് വർക്ക്ഷോപ്പിൽ പങ്കെ ടുത്തു. വിവരണം താഴെ പട്ടികപ്പെടുത്തിയിട്ടുണ്ട്.
വിഭാഗം | പങ്കെടുത്ത കുട്ടികളുടെ ശതമാനം |
പദ്യ രചന | 25 |
കഥാരചന | 35 |
ചിത്ര രചന | 30 |
എസ്സേ റൈറ്റിംഗ് | ……….. |
a) എസ്സേ റൈറ്റിംഗിൽ പങ്കെടുത്ത കുട്ടികളുടെ ശതമാനം?
Answer:
പദ്യരചനക്കുള്ള കുട്ടികളുടെ ശതമാനം = 25%
കഥാരചനയുടെ കുട്ടികൾ = 35 %
ഡ്രോയിംഗിനുള്ള കുട്ടികൾ = 30%
3 ഇനങ്ങൾക്കും കൂടിയുള്ള ശതമാനം = 90%
എസ്സേ റൈറ്റിംഗിനുള്ള കുട്ടികൾ = 100 – 90
= 10%
b) പദ്യ രചനക്ക് എത്ര കുട്ടികൾ പങ്കെടുത്തു.
Answer:
വർക്ഷോപ്പിൽ പങ്കെടുക്കുന്ന
ആകെ കുട്ടികൾ = 600
പദ്യരചനയുടെ ശതമാനം = 25%
പദ്യരചനക്കുള്ള കുട്ടികളുടെ എണ്ണം= 600 ന്റെ 25%
= \(\frac{25}{100}\) × 600
= 150
c) മത്സരാർത്ഥികളിൽ 180 പേർ 6-ാം ക്ലാസിൽ നിന്നുള്ള താണ്. 6-ാം ക്ലാസ്സിലെ കുട്ടികളുടെ ശതമാനം എന്ത്?
Answer:
6-ാം ക്ലാസിൽ നിന്നുള്ള മത്സരാർത്ഥികൾ = 180
6-ാം ക്ലാസ്സിലെ കുട്ടികളുടെ ശതമാനം = \(\frac{180}{600}\) × 100
= 30%
പ്രവർത്തനം – 4
ഘടകങ്ങൾ കണ്ടെത്താം
36- നെ അഭാജ്യ ഘടകങ്ങളാക്കിയത് നോക്കു.
36 = 2 × 2 × 3 × 3
a) 36 ന്റെ ഘടകങ്ങളുടെ എണ്ണമെത്ര?
Answer:
36 = 2 × 2 × 3 × 3
ഘടകങ്ങളുടെ എണ്ണം = (PA + 1) (PB + 1)
= (2 + 1) (2 + 1)
= 3 × 3 = 9
b) 144നെ ഘടകക്രിയ ചെയ്യുക. എല്ലാ ഘടകങ്ങളും പട്ടി കപ്പെടുത്തുക.
Answer:
144 = 2 × 2 × 2 × 2 × 3 × 3
പ്രവർത്തനം – 5
ഉയരം കണ്ടെത്താം
ചുവടെ പട്ടികയിൽ 6-ാം ക്ലാസ്സിലെ 5 കുട്ടികളുടെ ഉയരം കൊടുത്തിട്ടുണ്ട്.
പേര് | ഉയരം (മീറ്റർ) |
അനു | 1.16 |
ബേബി | 1.27 |
ഫാത്തിമ | 1.06 |
സജി | 1.40 |
ഷംന | 1.04 |
a) ഉയരം കൂടിയ കുട്ടി ഏതാണ് ?
Answer:
ഏറ്റവും ഉയരം കൂടിയ വിദ്യാർത്ഥി – സജി
b) ഉയരം കൂടിയ ആളും ഉയരം കുറഞ്ഞ ആളും തമ്മി ലുള്ള ഉയര വ്യത്യാസം എത്ര?
Answer:
കൂടിയ ഉയരം = 1.4 മീ
കുറഞ്ഞ ഉയരം = 1.04 മീ
വ്യത്യാസം = 1.4 – 1.04 = 0.36 മീ
= 36 സെ.മീ
c) ആരോഹണക്രമത്തിൽ ഉയരം ക്രമീകരിക്കുക.
Answer:
ആരോഹണക്രമത്തിൽ വിദ്യാർത്ഥികളുടെ ഉയരം
1.04മീ, 1.06 മീ, 1.16 മീ, 1.27 മീ, 1.40 മീ
പ്രവർത്തനം – 6
ചുവടെ പട്ടികയിൽ തീപ്പെട്ടി കോൽ ഉപയോഗിച്ച് നിർമ്മിച്ച ത്രികോണങ്ങളുടെ വിവരങ്ങളാണ്.
a) പട്ടിക പൂർത്തിയാക്കുക.
Answer:
b) ത്രികാണങ്ങളുടെ എണ്ണവും തീപ്പെട്ടികൊള്ളിയുടെ എണ്ണവും തമ്മിലുള്ള ബന്ധം എഴുതുക.
Answer:
തീപ്പെട്ടികൊള്ളികളുടെ എണ്ണം = 2 x ത്രികോണ
ങ്ങളുടെ എണ്ണം + 1
c) ഈ ബന്ധം അക്ഷരം ഉപയോഗിച്ച് എങ്ങനെ രേഖപ്പെ ടുത്താം?
Answer:
തീപ്പെട്ടിക്കൊള്ളികളുടെ എണ്ണം = m
ത്രികോണങ്ങൾ = t
m = 2t + 1
പ്രവർത്തനം – 7
കോണുകൾ കണ്ടെത്താം
ചുവടെയുള്ള ചിത്രം പരിശോധിച്ച് ചോദ്യങ്ങൾക്ക് ഉത്തര മെഴുതുക.
a) ∠ABD ക്ക് തുല്യമായ കോൺ കണ്ടെത്തുക.
Answer:
∠CBF = 50° (∠ABD യുടെ എതിർകോൺ)
b) ∠ABD യുമായുള്ള രേഖീയ ജോടി ഏത് ?
Answer:
∠CBD + ∠ABD = 180 (രേഖീയജോഡി)
c) ∠DBC, ∠CBF, ∠ABE എന്നീ കോണുകൾ കണ്ടെത്തുക.
Answer:
∠CBF + ∠ABE = 180
∠DBC = 180° – ∠ABD
= 180° – 50°
= 130°
∠CBF = 50°
∠ABE = 180 – (∠ABD + ∠EBF)
= 180 – (50 + 70)
= 180 – 120
= 60°
പ്രവർത്തനം – 8
ഇഷയുടെ സ്കൂളിലെ കുട്ടികളുടെ ഇഷ്ട വിനോദങ്ങളുടെ വിവരണമാണ് താഴെ ചതുര ചിത്രത്തിൽ. ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
a) ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ ഇഷ്ട പ്പെടുന്ന വിനോദം ?
Answer:
ഹോക്കി
b) ബാഡ്മിന്റൺ എത്ര പെൺകുട്ടികൾ ഇഷ്ടപ്പെടുന്നു ?
Answer:
50
c) ഫുഡ്ബോൾ എത്ര ആൺകുട്ടികൾ ഇഷ്ടപ്പെടുന്നു ?
Answer:
70
d) ഹോക്കിയേക്കാളും കൂടുതലായി ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന എത്രപേർ ഉണ്ട് ?
Answer:
ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവർ = 30 ആൺകുട്ടികളും
25 പെൺകുട്ടികൾ
= 55 കുട്ടികൾ
ഹോക്കി ഇഷ്ടപ്പെടുന്നവർ = 25 ആൺകുട്ടികളും
= 25 പെൺകുട്ടികൾ
50 കുട്ടികൾ
ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവരുടെ കൂടുതൽ എണ്ണം
= 55 – 50
= 5 കുട്ടികൾ