Teachers recommend solving Kerala Syllabus Plus Two Malayalam Previous Year Question Papers and Answers Pdf March 2019 to improve time management during exams.
Kerala Plus Two Malayalam Previous Year Question Paper March 2019
Time: 2½ Hours
Total Score: 80 Marks
1 മുതൽ 8 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 7 എണ്ണത്തിന് ഉത്തരമെഴുതുക. (7 × 2 = 14)
Question 1.
‘നിന്നുടെ ജന്മത്തെക്കാൾ ശ്രേഷ്ഠമെന്നുടെ ജന്മം’
ശകുന്തള ദുഷ്യന്തനെക്കാൾ ശ്രേഷ്ഠയാണ് എന്ന് വ്യക്തമാക്കുന്ന ഈരടികൾ ഏവ?
“മേദിനിയിലും പുനരന്തരീക്ഷത്തിങ്കലും
ഭേദമെന്നിയേ നടന്നിടാമിന്നെനിക്കെടോ”
“സത്യധർമ്മാദി വെടിഞ്ഞീടിന പുരുഷനെ
കുദ്ധനാം സർപ്പത്തെക്കാളേറ്റവും പേടിക്കണം.”
“മരുവും കടുകുമുള്ളതരമുണ്ട് നമ്മിൽ
സാരജ്ഞനല്ലൊട്ടുമോർത്തോളാം ധാത്രിശ! ഭവാൻ.”
“കോകിലനാരിപോലെ നീ പരഭ്യതയല്ലോ
പോക വൈകാതെ നിന്നെക്കാൺകയിലിക്കയില്ല”
Answer:
“മേദിനിയിലും പുനരന്തരീക്ഷത്തിങ്കലും
ഭേദമെന്നിയേ നടന്നിടാമിന്നെനിക്കെടോ”
“മരുവും കടുകുമുള്ളന്തരമുണ്ട് നമ്മിൽ
സാരജ്ഞനപ്പൊട്ടുമോർത്തോളാം ധാത്രി! ഭവാൻ”
Question 2.
‘കാക്കാശ്ശിപ്പാട്ടി’നെ ആകർഷകമാക്കുന്ന രണ്ട് സവിശേഷതകൾ എടുത്തെഴുതുക.
• സംഗീതാത്മക
• ആഖ്യാനാത്മകത
• നാടോടിസം
• കഠിനപദ ബാഹുല്യം
Answer:
• സംഗീതാത്മകത,
• നാടോടിത്തം,
• ആഖ്യാനാത്മകത
Question 3.
‘സംഗീതത്തെക്കുറിച്ചും എന്നെക്കുറിച്ചും പറയേണ്ടി വരുമ്പോ ഴൊക്കെ ഞാനെന്റെ ബാപ്പയുടെ ഈണം കേൾക്കുന്നു.’ കലാമണ്ഡലം ഹൈദരലിയുടെ ഈ വാക്കുകളിൽ തെളിയുന്നവ
• പാട്ടുകാരനായ ബാപ്പയുമായുള്ള ഹൃദയബന്ധം
• പാട്ടുകാരനായി മാറുന്നതിനുള്ള തടസ്സം
• കുട്ടിക്കാലത്തെ നഷ്ടങ്ങൾ നിസ്സാരമെന്ന ധാരണ
• കുട്ടിക്കാലത്തുതന്നെ ബാഷ നഷ്ടപ്പെട്ട ദുഃഖം
Answer:
• പാട്ടുകാരനായ ബാപ്പയുമായുള്ള ഹൃദയബന്ധം,
• കുട്ടിക്കാലത്തു തന്നെ ബാഷ നഷ്ടപ്പെട്ട ദുഃഖം
Question 4.
വെളിച്ചത്തിന് പിന്നിൽ ചതിവുണ്ടെന്ന് ദിവാകരൻ മനസ്സിലാക്കി യതിനെ ശരി വയ്ക്കുന്ന രണ്ട് പ്രസ്താവനകൾ എഴുതുക.
• വെളിച്ചം വ്യക്തത തരുന്നു
• വെളിച്ചം അവ്യക്തത ഉണ്ടാക്കുന്നു
• വെളിച്ചത്തെ വിശ്വസിക്കാം
• വെളിച്ചം എല്ലാത്തിനും ഒരേ ഛായ നൽകുന്നു
Answer:
• വെളിച്ചം അവ്യക്തത ഉണ്ടാക്കുന്നു.
• വെളിച്ചം എല്ലാത്തിനും ഒരേ ഛായ നൽകുന്നു
Question 5.
ഗബ്രിയേൽ ഗാർസിയ മാർകസ് എന്ന എഴുത്തുകാരന് യോജി ക്കുന്നവ പട്ടികപ്പെടുത്തുക.
മാജിക്കൽ റിയലിസം, റൊമാന്റിസം, നൊബേൽ സമ്മാനം, ചല ചിത്ര സംവിധായകൻ, ഏകാന്തതയുടെ 100 വർഷങ്ങൾ, ഗാബോ
Answer:
മാജിക്കൽ റിയലിസം, നൊബേൽ സമ്മാനം, ഏകാന്തതയുടെ 100 വർഷങ്ങൾ, ഗാംബോ
Question 6.
പുലിക്കോട്ടിൽ ഹൈദർ മലയാളീയതയ്ക്ക് വലിയ പ്രാധാന്യം നൽകി എന്ന് പറയുന്നതിന് രണ്ട് കാരണങ്ങൾ എഴുതുക.
• സ്വന്തം മണ്ണിൽനിന്ന് പ്രമേയം കണ്ടെത്തിയതിനാൽ
• സ്ത്രീകളുടെ ദൗർബല്യത്തെ പെരുപ്പിച്ച് കാട്ടിയതിനാൽ
• മറുനാടൻ വിഷയങ്ങളെ മാലയാളത്തിലാക്കിയതിനാൽ
• നാട്ടുമൊഴിക്ക് പ്രാധാന്യം നൽകിയതിനാൽ
Answer:
• സ്വന്തം മണ്ണിൽനിന്ന് പ്രമേയം കണ്ടെത്തിയതിനാൽ,
• നാട്ടുമൊഴിക്ക് പ്രാധാന്യം നൽകിയതിനാൽ
Question 7.
സാമൂഹിക മാധ്യമങ്ങളെ സംബന്ധിച്ച ഒരു നിരീക്ഷണം ചുവടെ ചേർക്കുന്നു. നിരീക്ഷണം കൂടെ എഴുതിച്ചേർക്കുക.
മാതൃക : നിരന്തരമായ നിരീക്ഷണത്തിനും വിചാരണയ്ക്കും നവ മാധ്യമങ്ങൾ അവസരം ഒരുക്കുന്നു.
Answer:
സ്വതന്ത്രാവിഷ്കാരങ്ങൾ നടത്താൻ ഇടം ലഭിക്കുന്നു.
Question 8.
‘ഉപയോഗിച്ചു പഴകിയ ചെമ്പുകലം പോലെ തന്റെ തലച്ചോറിന് തേയ്മാനം വന്നതാകാം’. (കൈയൊപ്പില്ലാത്ത സന്ദേശം) ടി.പി.ശ്രീധരൻ ഇങ്ങനെ ആലോചിക്കുന്നതിനു പിന്നിലുള്ളവ എന്തെല്ലാമെന്ന് കണ്ടെത്തി എഴുതുക.
• തന്റെ ശത്രുക്കളെപ്പറ്റിയുള്ള ആകുലത
• പ്രായാധിക്യത്തിന്റെ സൂചന
• ഓർമ്മക്കുറവ്
• ഒഴിവാക്കപ്പെടുന്നതിന്റെ ദുഃഖം
Answer:
• പ്രായാധിക്വത്തിന്റെ സൂചന,
• ഓർമ്മക്കുറവ്
9 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 7 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (7 × 4 = 28)
Question 9.
“ ചെയ്യേണ്ടത് ചെയ്തിട്ട് ഈ പിള്ളേർ ഒരാണിപോലും സമ്മാന മായി വാങ്ങില്ല.”
അമ്മ പറഞ്ഞു : “ എന്നാൽ എന്തെങ്കിലും വേണമെന്നവർക്കു വാശി തോന്നിയാൽ അവർ എന്തുചെയ്യും? വേണമെങ്കിൽ ടീച്ച റുടെ കസേര പോലും അവർ നേടിയെടുക്കും.”
കുട്ടികളെ സംബന്ധിച്ച പൊതു നിരീക്ഷണമായി ഈ അഭിപ്രാ യത്തെ വിലയിരുത്താനാകുമോ? വ്യക്തമാക്കുക.
Answer:
കുട്ടികൾ പൊതുവെ വാശിക്കാരാണ്. തങ്ങൾ വിചാരിക്കുന്ന കാര്യം അവർ വാശിപിടിച്ച് സാധിച്ചെടുക്കാറുണ്ട്. അതിനൊരു ദാഹരണമാണ് ടോട്ടോയും ജോവലും. വള്ളവും സെക്സ്റ്റന്റും കോമ്പസും കിട്ടി മാസങ്ങൾ കഴിഞ്ഞപ്പോൾ കുട്ടികൾ മുങ്ങൽ സാമഗ്രികൾ ആവശ്യപ്പെട്ടു. അപ്പോൾ, ഉപയോഗിക്കാത്ത വള്ള ത്തിനെക്കുറിച്ചവർ ഓർമ്മിപ്പിച്ചു. എന്നാൽ കുട്ടികൾ വാശിയോടെ ‘ഒന്നാം സെമസ്റ്ററിൽ ഏറ്റവും നല്ല വിദ്യാർത്ഥികൾക്കുള്ള സമ്മാനം വാങ്ങാം. എന്നാലോ? എന്നു ചോദിക്കുകയുണ്ടായി. അപ്പോൾ അമ്മയാണ് ഇങ്ങനെ പറഞ്ഞത്. കുട്ടികളുടെ ദൃഢനിശ്ചയത്തെ യാണ് ഇത് കാണിക്കുന്നത്.
Question 10.
വാങ്ങാൻ വരുന്നയാൾ തന്നെ വില്പനച്ചരക്കാകുന്നതാണ് അവ കാശങ്ങളുടെ പ്രശ്നം എന്ന കഥയിൽ കാണാനാകുന്നത്. ഈ വൈരുദ്ധ്യം കഥയെ ആസ്വാദ്യമാക്കുന്നതിൽ പങ്കുവഹിക്കു ന്നുണ്ടോ? വിശദമാക്കുക.
Answer:
അവകാശങ്ങളുടെ പ്രശ്നം എന്ന കഥയിൽ തികച്ചും വ്യത്യസ്ത മായ ഒരു പ്രമേയമാണ് പി. പത്മരാജൻ വായനക്കാർക്കായി ഒരു ക്കിയിരിക്കുന്നത്. യാഥാർത്ഥ്യവും സ്വപ്നവും കൂടിക്കുഴഞ്ഞ ഒരു വ്യത്യസ്ത ബോധമണ്ഡലത്തിലേക്ക് വായനക്കാരൻ എത്തി ച്ചേരുന്നു. സ്വാഭാവികമായും സത്യമേത്, മിഥ്യയേത് എന്നുള്ള കൂടിക്കുഴച്ചിലിൽ വായനക്കാരന്റെ മനസ്സ് പതറുന്നു.
ഫോട്ടോ വാങ്ങാൻ വരുന്ന ദിവാകരൻ ഒടുവിൽ വില്പനച്ചര ക്കായി മാറുന്ന വൈരുദ്ധ്വമാണ് ഈ കഥയിൽ കാണാനാവുന്നത് ഇവിടെ കച്ചവടക്കാർ ആരോടും മമതയയില്ലാത്ത നിസംഗരാണ്. ലാഭം മാത്രമേ അവർ ലക്ഷ്യമാക്കുന്നുള്ളു. ഉപഭോക്താവിനെ പരിഗണിക്കുന്നില്ല. ആ തെരുവിലെ പതിനായിരക്കണക്കിന് നിശ ബ്ദചിത്രങ്ങൾ ദിവാകരന്റെ മാനസികാവസ്ഥ തെറ്റിക്കുന്നു. ഒടു വിൽ വെളുപ്പാൻകാലത്തെ വെളിച്ചം പരക്കുന്ന നേരത്ത് ദിവാ കരൻ പരേതാത്മാക്കളുടെ ഫോട്ടോകളിലെ അവസാന ഫോട്ടോ യായി മാറുന്നു. ഈ വൈരുദ്ധ്യം ഈ കഥയെ കൂടുതൽ ആസ്വാ ദകരമാക്കി മാറ്റുന്നു.
Question 11.
‘വാംഖഡെയുടെ ഹൃദയത്തുടിപ്പുകൾ’ എന്ന ഫീച്ചറിന് മറ്റൊരു തലക്കെട്ട് നൽകി കാരണം എഴുതുക.
Answer:
ഉചിതമായ തലക്കെട്ടെഴുതി അതെഴുതുവാനുണ്ടായ കാരണം വിശദീകരിക്കുവാൻ ശ്രമിക്കുക.
Question 12.
‘സ്ത്രീജീവിതത്തിന്റെ സങ്കടങ്ങൾ ആവിഷ്കരിക്കുന്നതിൽ പുലി ക്കോട്ടിൽ ഹൈദർ സവിശേഷ ശ്രദ്ധ പുലർത്തിയിരുന്നു. ഈ പ്രസ്താവനയുടെ സാധുത പരിശോധിക്കുക.
Answer:
പോരാട്ടങ്ങളുടെ ജീവിതമായിരുന്നു ഹൈദരാലിയുടേത്. കുട്ടി ക്കാലം മുതൽ തിരസ്കൃതനായിരിക്കുന്നവന്റെ വേദനകൾ അനു ഭവിച്ചു. കലാമണ്ഡലത്തിൽ ചേർന്നതും ഫാക്ടിലെ കഥകളി സ്കൂളിൽ ജോലിക്കു ചേർന്നതുമെല്ലാം ആകസ്മികത നിറഞ്ഞ ജീവിതരംഗങ്ങളായിരുന്നു. കഥകളി എന്താണെന്ന് അറിയാത്ത പ്രായത്തിൽ കഥകളിസംഗീതം പഠിച്ചു. കലാമണ്ഡലത്തിലെ ഒ പെടലുകൾ അവഗണിച്ച് ഉയർന്നുവന്നു.
അദ്ദേഹത്തിന്റെ പ്രമേയസ്വീകരണത്തിന്റെ മറ്റൊരു തലം സ്ത്രീക ളായിരുന്നു. സ്ത്രീകളുടെ നൊമ്പരങ്ങൾ ഹൈദരാലിയുടെ പ്രമേയങ്ങളിലെ സ്ഥിരം സാന്നിധ്യമായി മാറി. ഉദാ. മറിയക്കുട്ടി യുടെ കത്ത് (1924), പുരുഷന്റെ ക്രൂരത, വഞ്ചന, അടിസ്ഥാനര ഹിതമായ സംശയം എന്നിവയ്ക്ക് ഇരയാകേണ്ടിവരുന്ന സ്ത്രീക ളുടെ കണ്ണീര് ഒരു സന്ദേശം എന്നപോലെ ഹൈദരുടെ തൂലിക
ത്തുമ്പിൽനിന്ന് വാക്കുകളായി പ്രവഹിച്ചു.
അങ്ങനെ സ്ത്രീപക്ഷപാതിയായി നിന്നുകൊണ്ട് പ്രമേയ സ്വീക രണം നടത്തുമ്പോൾതന്നെ സ്ത്രീകളുടെ പൊങ്ങച്ചത്തെയും, ബലഹീനതകളെയും തുറന്നുകാണിക്കാനും ഹൈദർ ശ്രമിക്കു ന്നുണ്ട്.
Question 13.
കണയേറ്റ കരിമ്പുലി പോലെ
ഉരുൾപൊട്ടിയ മാമല പോലെ
ഉലകാകെയുലയ്ക്കും മട്ടിൽ
അലറി കാട്ടാളൻ……
അലകടലിൻ വേരു പറിക്കാൻ
കുതറി കാട്ടാളൻ….
കാട്ടാളന്റെ രോഷം ഒരു വ്യക്തിയുടെ രോഷം അല്ലാതാകുന്ന തിന്റെ കാരണം കണ്ടെത്തി എഴുതുക.
Answer:
കാട്ടാളൻ വന്യമായ ശക്തിയോടെ കുതറുന്ന കാഴ്ചയാണ് കാണു ന്നത്. കടലിന്റെ പ്രചണ്ഡമായ ശക്തി സംഭരിക്കുവാൻ കാട്ടാളൻ ശ്രമിക്കുന്നു. കവിയുടെ ഈ പ്രയോഗത്തിന് പ്രചണ്ഡതയുണ്ട്. സംഹാരകന്റെ ശക്തി സംഭരിക്കുന്നതിനുള്ള പരിശ്രമത്തിലാണ് കാട്ടാളൻ അലകടലിന്റെ വേരു പറിക്കുന്നത്.
നമ്മുടെ പ്രകൃതിജ്ഞാനത്തിന്റെ തലങ്ങളിൽനിന്നും വ്യത്യസ്തമാ യൊരു അർത്ഥതലത്തിലാണ് ഈ കവിപ്രയോഗം നിൽക്കുന്നത്. മരങ്ങളുടെയും ചെടികളുടെയും വേരു പറിക്കുന്നത് നമ്മുടെ അർത്ഥലോകത്തിന് പരിചിതമാണ്. കാട്ടാളൻ പഠിക്കുന്നത് അല കടലിന്റെ വേരുകളാണ്. വേരുകളിൽ അടിത്തറയിട്ട ഒരു പ്രക തിശക്തിയെ മുഴുവനോടെ സംഭരിക്കുവാൻ കാട്ടാളൻ ശ്രമി ക്കുന്നു.
ഒരു വൃക്ഷത്തിന്റെ കരുത്ത് അതിന്റെ വേരുകളിലാണ്. താരും പടർന്നുകയറുന്ന വേരുകളും പിടിച്ചുനിർത്തുന്ന കരുത്തിലാണ് മരം മാമരമാകുന്നത്. അതുപോലെ അലകടലിന്റെ ശക്തി അപാരമാക്കുന്നത് അതിന്റെ ആഴങ്ങളിലെ കാണാവേരു കളാണ്.
ഈ പ്രയോഗം നൽകുന്നൊരു ദൃശ്യമുണ്ട്. കടലിന്റെ താഴ്ചകളി ലേക്ക് കൈയുകൾ ആഴ്ത്തി കുതറുന്ന കാട്ടാളൻ, ഏതു ഭാര ത്തെയും തകർത്തെറിയുന്ന അലകടലിന്റെ അപാരമായ ശക്തി യുടെ വേരുകളാണ് കാട്ടാളൻ പറിക്കുവാൻ മോഹിക്കുന്നത്. അതൊരുപക്ഷെ വെറും ശക്തി സംഭരണമായിരിക്കണമെന്നില്ല. കാട്ടാളൻ നിറായ വനത്തിന്റെ ദാഹം കെടുത്തുവാൻ ആഗ്രഹി ക്കുന്നു. കാടിന്റെ അകം നീറ്റിയ അഗ്നി കെടുത്തുവാൻ അലക ടലിന്റെ പ്രവാഹത്തെ കെട്ടഴിച്ചു വിടാൻ ആഗ്രഹിക്കുന്നു. അല കടലിന്റെ വേര് പറിയുന്നതിലൂടെ ഒരു പ്രളയം വരികയായി. അതിൽ നീറുന്ന വനത്തിന്റെ ഊഷരതയെ മറികടക്കുവാനും ഊർജ്ജമുണ്ട്. അലകടലിന്റെ പ്രവാഹങ്ങൾ വനത്തിന്റെ ഉരു കിയൊലിക്കുന്ന അഗ്നിതാണ്ഡവത്തിന് മരുന്നാണ്.
ഇവിടെ അലകടലിൽ വേര് പറിക്കുകയെന്ന പ്രയോഗത്തിന് “വിവിധ അർത്ഥതലങ്ങൾ ലഭിക്കുന്നു. അതികഠിനമായ ദുഃഖ ങ്ങൾക്കുള്ളിൽ നിന്നുമാണ് കാട്ടാളൻ അതിജീവനം തേടുന്നത്. ഇവിടെ കാട്ടാളന്റെ രോഷം ഒരു വ്യക്തിയുടെ രോഷം മാത്രമല്ല, പ്രകൃതിയുടെ രോഷംകൂടിയാണ്.
Question 14.
‘തലയിൽ തേങ്ങ വീണാൽ ചിരിക്കരുത്’ എന്ന ഗുണപാഠമാണ് കവി അവതരിപ്പിക്കുന്നത്. എന്തിലും ഗുണപാഠം തേടുന്ന വർക്കുള്ള പരിഹാസമാണിത്. നിങ്ങളുടെ പ്രതികരണങ്ങൾ എഴുതുക.
Answer:
തേങ്ങ’ എന്ന കവിതയുടെ ഹാസ്യം കൂടുതൽ തെളിയുന്നത് ഒടു വിലെ ഗുണപാഠത്തിലാണ്. പഞ്ചതന്ത്രം കഥകളുടെ അവസാനം കാണുന്ന ഗുണപാഠം, ഈ കവിതയിലും കാണുന്നു. കവിത യെന്നു വിളിക്കാവുന്ന വിധത്തിൽ ‘തേങ്ങ’യെ ജ്വലിപ്പിക്കുന്നത്. ഈ ഗുണപാഠമാണ്.
വളരെ ലളിതമായൊരു ഫലിതമാണിത്. തേങ്ങ തലയിൽ വീണാൽ ചിരിക്കരുതെന്ന് ദേവസ്യയുടെ കല്ലറയിൽ കൊത്തിവച്ചതുപോ ലെയാണ് ഈ ഗുണപാഠം തിളങ്ങുന്നത്. ഈ ഗുണപാഠത്തിന്റെ ഗുണം ദേവസ്യയുടെ മരണമെങ്ങനെയായിരുന്നുവെന്ന് വിവരി ക്കലാണു്. നാരായണപിള്ളയെ കണ്ട് ചിരിച്ചു മരിച്ച ദേവസ്യ മറ്റേ തെങ്കിലും മാനുഷികഭാവങ്ങളേയോ, മാനുഷിക സാഹചര്യങ്ങ ളേയോ പ്രതിനിധീകരിക്കുകയാണോയെന്ന് സംശയിക്കാൻ തോന്നുന്നതെല്ലാം ഈ ഗുണപാഠത്തിൽ ഇല്ലാതാകുന്നു.
ഒരു മരണം വഴിമാറിയവന്റെ സന്തോഷം അവന്റെ മരണത്തിന് കാരണമാകുന്നു എന്നതാണിതിലെ ഗുണപാഠത്തിന്റെ ആശയം.
Question 15.
‘പ്രകൃതി അത്ഭുതങ്ങളുടെ കലവറയാണ്’ എം.പി. വീരേന്ദ്രകു മാറിന്റെ ‘യമുനോത്രിയുടെ ഊഷ്മളതയിൽ’ എന്ന സഞ്ചാരിക തിയിൽനിന്ന് ഒരുദാഹരണം ചൂണ്ടിക്കാട്ടി വിശദീകരിക്കുക.
Answer:
യമുനോത്രി ക്ഷേത്രത്തിനു തൊട്ടുതാഴെയാണ് സൂര്യകുണ്് 1909 ഉള്ള ഇവിടത്തെ ഉഷ്ണജലപ്രവാഹങ്ങളിൽ ഒരു തുണിയിൽ കെട്ടി അരിയിട്ടാൽ ഏറെ നേരം കഴിയുന്നതിനുമുമ്പ് അത് ചോറാകും. ഈ അന്നമാണ് ദേവിക്കു നിവേദിക്കുന്ന പ്രസാദം. ഉഷ്ണജലപ്രവാഹങ്ങളിൽ ഏറ്റവും വിശിഷ്ടം സൂര്യകുണാണ്. ‘ഗന്ധമാനപർവത’ സാനുക്കളിലാണ് സൂര്യകുണ്ഠം മറ്റ് ഉഷ്ണ ജലപ്രവാഹങ്ങളും. സമൃദ്ധമായി ഗന്ധകശേഖരമുള്ള ഗന്ധമാന പർവതത്തിന്റെ ഗന്ധകസാന്നിധ്യമാണ് കൊടുംതണുപ്പിലും ഇവി ടത്തെ ഹിമസമാനമായ വെള്ളത്തിനു ചൂടുകൊടുക്കുന്നത്.
Question 16.
‘ഇന്റർനെറ്റിന്റെ ഈ യുഗത്തിൽ പത്രങ്ങൾക്ക് ചില ധർമ്മങ്ങ ളുണ്ട്’. പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.
Answer:
അച്ചടിരംഗത്തെ അതികായൻ. പ്രശ്നമാധ്യമങ്ങൾ വഴി ലോകത്തെ ബഹുഭൂരിപക്ഷം പേരും തങ്ങളുടെ നയസമീപനങ്ങൾ കൈക്കൊ ള്ളുന്നു. ഒരു ജനസമൂഹത്തെ ഇത്രമാത്രം സ്വാധീനിച്ച മറ്റൊന്ന് ഉണ്ടാകില്ല. ഒരു ദിവസം പ്രതമൊന്ന് ഓടിച്ചുനോക്കാത്ത ഒരൊറ്റ സാക്ഷരനും ഈ ലോകത്ത് ഉണ്ടാകില്ല. അത്രമാത്രം ജനത്തെ നിയ ന്ത്രിക്കുകയും, സ്വാധീനിക്കുകയും, ഒരുതരം ഭ്രാന്തമായ തരത്തിൽ ദിനചര്വയുടെ ഭാഗമാക്കി മാറ്റുകയും ചെയ്യുന്ന അത്ഭുത വിദ്യയുടെ ഭാഗമാണ് പ്രതപാരായണം. ഒരു ദിവസമെങ്കിലും അതു മുടങ്ങാൻ സഹൃദയർ സമ്മതിക്കില്ല. ഒരു ‘അഡിക്ഷൻ’ പത്രത്തിനോട് ആളു കളിൽ ദൃഢമാണ്. അച്ചടിക്കുന്ന ആധികാരികതയാണ് പ്രതം.
സ്വാഭാ വികമായും സത്വങ്ങൾ തേടിയാണ് ജനങ്ങൾ പത്രത്തിലേക്ക് എത്തുന്നത്. പലപ്പോഴും നിഷ്പക്ഷത പാലിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ പ്രതങ്ങൾക്ക് കഴിയാറില്ല. എങ്കിലും അവരുടെ പക്ഷപാതിത്വത്തിനും കാണും ഒരു സത്യസന്ധത. അതുകൊണ്ടു തന്നെ ഈ ആധുനികാനന്തര (Postmodernist) സമൂഹത്തിലും, നാനാതരത്തിലുള്ള വാർത്താവിനിമയ ഉപാധികളുടെ വർദ്ധനവ് ഉണ്ടായിട്ടും, പത്രം പ്രതമായിത്തന്നെ തല ഉയർത്തിപ്പിടിച്ചു നിൽക്കുന്നു. പ്രതങ്ങൾ പ്രചാരം നശിച്ച് ഭൂമുഖത്തുനിന്നും അപ തൃക്ഷമാകും എന്നുവരെയുള്ള കിംവദന്തികൾ ഉണ്ടായി. എന്നാൽ എത്രയൊക്കെ ലോകം വളർന്നാലും പ്രഭാതത്തിലെ പ്രതത്തിനോ ടൊപ്പമുള്ള ഒരു സഞ്ചാരത്തെ ഉപേക്ഷിക്കാൻ ലോകജനതയ്ക്കു സാധിക്കില്ല. അതൊരു ശീലമാണ്. സംസ്കാരമാണ്.
17 മുതൽ 22 വരെയുള്ള ചോദ്യങ്ങൾക്ക് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. ഏതെങ്കിലും 5 എണ്ണം. 6 സ്കോർ വീതം. (5 × 6 = 30)
Question 17.
തടസ്സങ്ങൾ എന്തായാലും അതിനെ മറികടന്നു പോകാൻ കലാ കാരനായ കലാമണ്ഡലം ഹൈദരലിയെ സഹായിക്കുന്ന സാഹ ചര്വവും ‘പദത്തിന്റെ പഥത്തിൽ വ്യക്തമാകുന്നുണ്ട്. പരിശോധി ക്കുക.
Answer:
കാശി വിശ്വനാഥക്ഷേത്രത്തിൽ ബിസ്മില്ലാഖാൻ ഷഹനായ് വായി ക്കുമ്പോൾ കലാമണ്ഡലം ഹൈദരലി ക്ഷേത്രത്തിലെ കഥകളി സംഗീതത്തിൽനിന്നും പുറത്താകുന്നു. ദേവീരൂപങ്ങൾ കഥക ളിയിൽ നിറഞ്ഞുവരുന്നതിനെ സംഗീതംകൊണ്ട് ഭാവപൂർണ്ണമാ ക്കുന്ന ഹൈദരലിക്ക് സംഗീതം ദൈവികമായ ഒരു അർച്ചനയാ യിരുന്നു.
ഹൈദരലിയുടെ ജീവിതം കലാപരമായ ലാളിത്യം നിറഞ്ഞതായി രുന്നു. അന്തസ്സംഘർഷങ്ങളിൽനിന്നും കല ജനിക്കുന്നു. പ്രതിഭ യുള്ള വ്യക്തിയെ അത് സർഗ്ഗപ്രക്രിയയുടെ തീരങ്ങളിലേക്ക് നയി ക്കുന്നു. പിന്നെ അതിന്റെ പ്രവാഹത്തിൽ മതത്തിന്റേയും ആചാ രങ്ങളുടേയും അതിർവരമ്പുകൾ തകരുന്നു. കലയിലൂടെ കാലം മനുഷ്യരെ ഒന്നിപ്പിക്കുന്നു. ആചാരങ്ങളുടെ പൊള്ളത്തരം തുറന്നു കാണിക്കുന്നു.
ഹൈദരലി തന്റെ ജീവിതംകൊണ്ട് മതത്തിന്റെ സങ്കുചിതമായ അതിർവരമ്പുകളെ ഇല്ലായ്മചെയ്തു. കലാകാരൻ പോരാടുന്ന വൻകൂടിയാണ്. ആഢ്യ ഹൈന്ദവരുടെ കലയായിരുന്ന കഥകളി യിലേക്ക് ഒരു മുസ്ലിം കടന്നുവന്നത് പഠിക്കുന്ന കുട്ടികൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. സംസ്കൃതവും മലയാളവും ഒത്തിണങ്ങിയ കഥകളി പദങ്ങളിൽ സംഗീതാർച്ചന നടത്തുന്നത് ദേവകലയുടെ പാരമ്പര്യം കൈമുതലാക്കിയ ആ ഹൈന്ദവ സുഹൃത്തുക്കൾക്ക് മതപരമായ ഒരു കർമ്മമായി തോന്നിയി രിക്കാം. അല്ലെങ്കിൽ ഹൈദരലിയെപ്പോലൊരു പ്രതിഭയെ ക്ഷേത ങ്ങളിലെ കഥകളി പരിപാടികളിൽ നിന്നും അവർ പുറത്താക്കി ല്ലായിരുന്നു.
ഹൈദരലി കലാമണ്ഡലത്തിൽ വേറിട്ട് നടന്നു. എവിടെയും ഒരു അകലം ഹൈദരലിയോട് ഉണ്ടായിരുന്നു. ഭക്ഷണത്തിന് ഇരിക്കു മ്പോഴും കളരിയിലും ഹൈദരലിക്കും കൂടെ പാടുന്നവർക്കും ഇടയിൽ ഒന്നുരണ്ട് കുട്ടികളുടെ ഗ്യാപ്പ് ഉണ്ടായിരുന്നു. ഏകാന്ത മായ ഒരു ജീവിതം സംഗീതം സപര്യയാക്കി ഹൈദരലി നിർവ്വ ഹിച്ചു.
ചേന്ദമംഗലത്ത് കഥകളി കളിക്കുവാൻ കലാമണ്ഡലത്തിലെ ലിസ്റ്റിൽ ഹൈദരലിയും ഉൾപ്പെട്ടിരുന്നു. സന്തോഷമായി. ഉറക്ക മില്ല. അമ്പലത്തിനുള്ളിലാണ് കഥകളി. നീണ്ട ബാൽ രസക രമായി കൂടി. ചേന്ദമംഗലത്ത് എത്തി. രാത്രി ഉറക്കമില്ല. ടീം ലീഡർ വന്ന് പിറ്റേന്ന് ഹൈദരലിയോട് കലാമണ്ഡലത്തിലേക്ക് തിരിച്ചു പോകാൻ ആവശ്വപ്പെട്ടു. ഹൈദരലിയും സുബ്രഹ്മണ്യനും പോകണം. കലാമണ്ഡലത്തിൽ റഷ്യക്കാർ കാത്തുനിൽപ്പുണ്ട്. ഹൃദയം തകർന്ന ഹൈദരലി ആത്മഹത്യക്കു വരെ ചിന്തിച്ചു. ഒടു വിൽ കലാമണ്ഡലത്തിൽ തിരിച്ചെത്തി. അവിടം ശൂന്വമായിരുന്നു. ഇത് ഹൈദരലിയെ പോരാടാൻ പഠിപ്പിച്ചു.
ആഹൈന്ദവ ആചാരങ്ങൾ ക്ഷേത്രദർശനത്തിൽ നിന്നും അഹി ന്ദുക്കളെ വിലക്കിയിരുന്നു. ഗുരുവായൂരമ്പലനടയിൽ ഒരു ദിവസം ഗോപുരവാതിൽ തുറന്ന് ഗുരുവായൂരപ്പനെ കാണുമെന്ന് പാടിയ മലയാളത്തിലെ നൂറ്റാണ്ടിന്റെ ഗായകൻ യേശുദാസ് തുല ദുഃഖിതനാണ്. ഗുരുവായൂർ അമ്പലത്തിൽ ഒരിക്കൽ ചെന്ന് ഗുരു വായൂരപ്പനെ കാണണമെന്നത് ആ കലാകാരന്റെ പ്രാർത്ഥന ഭഗ വാൻ ശ്രീകൃഷ്ണൻ കേട്ടാലും അനുവദിച്ചാലും ഹൈന്ദവമത ത്തിന്റെ പാരമ്പര്യ മാമൂലുകൾ സമ്മതിക്കുന്നില്ല. യേശുദാസിനെ മറ്റ് അമ്പലങ്ങൾ അകത്തിരുത്തി പാടിക്കുന്നു. ഗുരുവായൂര ഷനെയും ശബരിമലനാഥനേയും മലയാളി വിളിക്കുന്നത് യേശു ദാസിന്റെ തൊണ്ടയിലൂടെയാണ്. ഇതുതന്നെ ഹൈദരലിയുടേയും അവസ്ഥ.
കലകളിൽ സംഗീതം ആസ്വാദ്യത കൂടുതലാണ്. സംഗീതത്തിന്റെ രാഗവും താളവും അർത്ഥത്തെ ഉപേക്ഷിച്ച് ഫീലിംഗ് ഉണ്ടാ ക്കുന്നു. അത് ജനഹൃദയങ്ങളെയാണ് ആകർഷിക്കുന്നത്. ഈ സന്ദർഭത്തിൽ കപടമായ യുക്തിചിന്തകൊണ്ട് ആചാരമൊരുക്കി വച്ച പാരമ്പര്യവാദികൾക്ക് പ്രാമാണ്യം കാണിക്കുവാൻ കഴിയു കയില്ല. അവരുടേയും ഹൃദയങ്ങളെ കീഴടക്കുന്നത് സംഗീത മാണ്.
സംഗീതത്തിന് മതമില്ല; ഭാഷയില്ല; പ്രകൃതിയുടെ താളബോധത്തിൽ പ്രകൃതിയുടെ ഒരംശമായ മനുഷ്യനേയും തരളിതമാക്കുന്ന സംഗീ തത്തിനു മുമ്പിൽ ഹരിപ്പാടുള്ള തലത്തോട്ട് ക്ഷേത്രത്തിൽ മതിൽക്കെട്ട് തകർത്ത് ഹൈദരലി പാടി. ജനം പാരമ്പര്യത്തിന്റെ മതിൽക്കെട്ട് തകർത്ത് ഹൈദരലിയെ നിർത്തി. ദൈവത്തെ തൊട്ട ടുത്ത് തൊടാനാകുന്ന അടുപ്പത്തിൽ ഹൈദരലി പാടി. ഇതാണ് സംഗീതത്തിന്റെ മാസ്മരികത.
കലയുടെ മാർഗ്ഗം സമന്വയമാണ്. സംഘർഷമല്ല. അത് മനുഷ്യ രുടെ ഹൃദയങ്ങളെ ലയിപ്പിക്കുന്നു. അതിർവരമ്പുകളെ അത് മാച്ചു കളയുന്നു. അവിടെ സംഗീതത്തിന്റെ അക്ഷര മാല കൊത്തുന്നു. അതിൽ എല്ലാവരും ഒന്നായിത്തീരുന്നു. ഹൈദ അലിയുടെ ജീവിതം ഇതായിരുന്നു.
Question 18.
ഹിമാലയ പ്രദേശത്തിന്റെ മനോഹാരിതയോടൊപ്പം മനുഷ്യജീവി തത്തിന്റെ ക്ലേശങ്ങളും എസ്.കെ.പൊറ്റെക്കാട്ട് ‘ബദരിയും പരി സരങ്ങളും’ എന്ന രചനയിൽ ഹൃദ്യമായി ആവിഷ്കരിച്ചിട്ടുണ്ട്. വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
എസ്.കെ. പൊറ്റെക്കാടിന്റെ യാത്രകൾ എല്ലാം പച്ചയായ ജീവി തസാഹചര്യം തേടിയായിരുന്നു. കൃത്രിമമായ, ആഢംബരങ്ങളോ, പൊങ്ങച്ചത്തിന്റെ പളുപളപ്പോ എസ്. കെ. യെ ഒരിക്കലും ആകർഷിച്ചിരുന്നില്ല. ഒരു തനി നാട്ടിൻപുറത്തുകാരനായിരുന്നു എസ്.കെ. സ്വാഭാവികമായും തന്റെ നാട്ടിൻപുറത്തെ സൗഹൃദ പൂർണ്ണവും, നിഷ്കളങ്കവുമായ ജീവിതസാഹചര്യങ്ങളിലെ പച്ചപ്പ് അന്യനാടുകളിൽ അദ്ദേഹം കണ്ടെത്തും. ഭാഷയ്ക്കും, വേഷഭൂ ഷാദികൾക്കും മാത്രമേ വ്യത്യാസമുള്ളൂ എന്നും, ബാക്കിയെല്ലാം ലോകത്തിന്റെ നാനാഭാഗങ്ങളിലും ഒന്നുതന്നെയാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് തന്നെയാണ്, വിശാലമായ ലോകത്തിന്റെ ഏതുകോണിൽ ചെന്നാലും ഗ്രാമീണത തേടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഏതു നാട്ടിൻപുറവും നന്മകളാൽ സമൃദ്ധമെന്ന് എസ്.കെ. തിരിച്ചറിഞ്ഞു. തന്റെ നാട്ടിൻപുറത്തിന്റെ മണവും, ചൂടും മറ്റിടങ്ങളിൽ നിന്ന് അൽപ്പം വ്യത്യസ്തമായാണ ങ്കിലും അനുഭവിച്ചതിനാൽ എസ്.കെ. വലിയ ഗൃഹാതുരത്വം അനുഭവിച്ചിരുന്നില്ല.
എസ്.കെ.യെ സംബന്ധിച്ചിടത്തോളം സഞ്ചാരം രക്തത്തിൽ അലി ഞ്ഞുചേർന്ന ഒന്നാണ്. പുറംനാടുകളിൽ നീണ്ടയാത്രകൾ കഴിഞ്ഞ് തിരിച്ചെത്തിയാലും, യാത്രയോടുള്ള അടങ്ങാത്ത കൃഷ്ണ എസ്. കെ.യിൽ ബാക്കി കിടപ്പുണ്ടാകും. നാട്ടിൽ ഉള്ള അപൂർവ്വ അവ സരങ്ങളിൽ പോലുംതന്നെ പുലർച്ചെ ബസ്റ്റാന്റിലെത്തുന്ന എസ്. കെ. ഏതെങ്കിലും വിദൂര ഗ്രാമത്തിലേക്കുള്ള ഒരു ബസ്സിലാണ് കയറി ഇരിക്കുക. പ്രത്യേകിച്ചൊരു തയ്യാറെടുപ്പും ഇല്ലാതെ അവിടെ ചെന്നിറങ്ങും. ആ ഗ്രാമത്തിലെ ഇടവഴികളിലൂടെയും, പാടവരമ്പുകളിലൂടെയും, നാട്ടുവഴികളിലൂടെയും ചിരപരിചിത നെപോലെ, അലസമായങ്ങനെ നടക്കും. പൂർവ്വകാലത്തിന്റെ എല്ലാ ഉന്മേഷവും, ഊർജ്ജവും വാരിനിറച്ച നന്മകളുടെ ആ വിള നിലത്തിൽ അലയുമ്പോൾ എസ്.കെ. അലൗകികമായ ആനന്ദം അനുഭവിച്ചറിഞ്ഞിരിക്കണം.
അപ്പോഴേക്കും ആ നാട്ടിൻപുറത്തെ കുറച്ചു നല്ല മനുഷ്യരുമായി അടുത്ത സൗഹൃദം തന്നെ എസ്. കെ. സ്ഥാപിച്ചിട്ടുണ്ടാകും. ഇങ്ങനെ യാത്രകളെ പ്രണയിച്ച, രക്ത ത്തിൽ അലിയിച്ച ഒരു സഞ്ചാരസാഹിത്യകാരനാണ് എസ്.കെ. യാത്രയുടെ മാനുഷികമുഖം അതായിരുന്നു എസ്.കെ. പൊറ്റ ക്കാടിന്റെ സഞ്ചാരം ജീവിതവ്രതമാക്കിയപ്പോഴും, അതിനൊരു യാന്ത്രികമായ മുഖം അദ്ദേഹം നൽകിയില്ല. മറിച്ച് മാനുഷികമായ മുഖം നൽകി. യാന്ത്രികത, യാത്രയെ മാത്രമല്ല അതിനെക്കുറിച്ച് ആസ്വാദകരുടെ മനസ്സിലുണ്ടാക്കുന്ന ഓർമ്മകൾക്കുപോലും മടുപ്പ് ഉണ്ടാക്കും. അതുകൊണ്ടുതന്നെ എസ്.കെ. തന്റെ യാത്ര യിലുടനീളം ഓർമ്മകൾ, മനുഷ്യത്വപരമായ, മനുഷ്യസ്നേഹത്തിൽ അടിയുറച്ച രീതിയിൽ അവതരിപ്പിച്ചു. അതുകൊണ്ടുതന്നെ എസ്. കെ.യുടെ യാത്രാവിവരണങ്ങൾ ഒന്നും തന്നെ നമ്മുടെ ആസ്വാ ദന മണ്ഡലത്തിൽ മടുപ്പ് സൃഷ്ടിച്ചില്ല.
എം.പി. വീരേന്ദ്രകുമാറിന്റെ യാത്രകളിലൂടെ കടന്നുപോകു മ്പോൾ നമുക്ക് കണ്ടെത്താൻ കഴിയുന്ന ഏറ്റവും വലിയ കാര്യം ആ യാത്രികന്റെ അന്വേഷണാത്മക സമീപനങ്ങളാണ്.
തന്റെ ചുറ്റുപാടുകളെ ഒപ്പിയെടുക്കുന്ന ക്വാമരക്കണ്ണെന്നതു പോലെ, തൂലികകൊണ്ട് തന്റെ ചുറ്റും നിറഞ്ഞു പരിലസിച്ച സുന്ദ രിയായി നിൽക്കുന്ന പ്രകൃതിയെ ഒപ്പിയെടുക്കാൻ ഈ പാഠഭാഗ ത്തിലൂടെ എസ്.കെ. ശ്രമിക്കുന്നുണ്ട്. പുരാണങ്ങളും, ഐതിഹ്യ ങ്ങളും ഒന്നിനോടൊന്നു കലർന്നുകിടക്കുന്ന ആ പുണ്യഭൂമിയിൽ നിന്നുകൊണ്ട്, ഇന്നിന്റെ യാഥാർത്ഥ്യങ്ങളെ തുറന്നു കാണിക്കാൻ എസ്.കെ. ശ്രമിക്കുന്നു. അങ്ങനെയാണ് ജീവിതത്തിന്റെ ഏതാണ്ട് മുഴുവൻ സമയവും വെല്ലുവിളികൾക്കുമുന്നിൽ ജീവിക്കുന്ന സൈനികരുടെ ജീവിതങ്ങൾ തുറന്നു കാട്ടപ്പെടുന്നത്. അവരുടെ ത്യാഗങ്ങൾ, അവരുടെ നിത്യവും പ്രതിസന്ധി നിറഞ്ഞ ജീവിത ങ്ങൾ, ചുമതലകൾ എല്ലാറ്റിനും ഉപരിയായി എസ്.കെ.യെ അത്ഭു തപ്പെടുത്തിയത് ഈ ഭാരിച്ച ചുമതലകളെല്ലാം തന്നെ നിറഞ്ഞ സന്തോഷത്തോടെ അവർ ഏറ്റെടുക്കുന്നു എന്നതിലാണ്.
ഈ രീതിയിൽ വർത്തമാന കാലം മുന്നോട്ടു വെയ്ക്കുന്ന പൊള്ളുന്ന യാഥാർത്ഥ്യങ്ങളെ, നാം പലപ്പോഴും സൗകര്യപൂർവ്വം മറക്കുകയും, വിട്ടുകളയുകയും ചെയ്യുന്ന ആ കാണാമറയത്തെ സത്യങ്ങളെ, അദ്ദേഹം നമുക്കു മുന്നിൽ തുറന്നുവെക്കുന്നു. സഞ്ചാരം എന്നതുകൊണ്ട് സ്വാർത്ഥതയിൽ അധിഷ്ഠിതമായ, തൻകാര്യം നോക്കലല്ലെന്ന് തെളിയിച്ച എസ്.കെ., അതിലൂടെ തനിക്കുചുറ്റുമുള്ള സാധാരണക്കാരുടെ നേർക്ക് തന്റെ പ്രസ്ഥാ നത്തെ കണ്ണാടിയാക്കി തിരിച്ചുവെച്ചു. അതിൽ പതിഞ്ഞതൊക്കെ യും, പച്ചയായ മനുഷ്യരുടെ ഇന്നിന്റെ പ്രശ്നങ്ങൾ ആയിരുന്നു. പരിഹാരം കാണാനോ, സഹായിക്കാനോ, സഹതാപം കാണി ക്കാനോ അല്ല, മറിച്ച് ഒപ്പമാകാൻ, ഒത്തുപോകാൻ ശ്രമിച്ച സാഹി ത്വകാരനാണ് എസ്.കെ. അവിടെവെച്ച്, ആധ്യാത്മിക ഭൂമികയിൽ ഒരു പുതിയ തത്വശാസ്ത്രത്തിന് തിരികൊളുത്തുന്നു. കാണുന്ന സൈനികരിൽ ദേവത്വം ആരോപിക്കുകയാണ് എസ്.കെ. ദേവ നോളം ആരാധനയ്ക്ക് അർഹരാണ് അവരും. നമ്മൾ ഉറങ്ങു മ്പോൾ ഉണർന്നിരിക്കുന്നവർ.
ഇങ്ങനെ പോയകാലത്തിന്റെ നനുത്ത പട്ടുതൂവാലയിൽ പൊതി ഞ്ഞെടുത്തല്ല എസ്.കെ. തന്റെ അറിവുകളെ പങ്കുവെച്ചത്. ചരി ത്രവും, പുരാവൃത്തങ്ങളും അറിയേണ്ടതുതന്നെ. പക്ഷേ അതി നുമപ്പുറം, മനുഷ്യജീവിതത്തിന്റെ സ്വാഭാവികമായ ഉൾത്തുടിപ്പു കൾ തേടിതന്നെയാണ് എസ്.കെ. യാത്രചെയ്തത്. ബദരിനാഥന്റെ സന്നിധിയിൽ താൻ കണ്ട ദേവസ്പർശം, യുപിയിൽ നിന്നുള്ള ഒരു യുവസൈനികനായ സൂര്യപ്രകാശിന്റേതാണെന്ന് പറയാതെ പറ യുകയാണ് എസ്.കെ. ഊർജ്ജസ്വലതയുടെ പ്രതീകമായി തെളി ഞ്ഞുനിൽക്കുന്ന തന്റെ ഈ രചനയിലൂടെ ജീവിതത്തിന്റെ സൗന്ദ രത്തെയും ഒപ്പം വർത്തമാനകാലത്തിന്റെ തീക്ഷ്ണതയെയും ഒരേ അളവിൽ എസ്.കെ. അവതരിപ്പിക്കുന്നു.
Question 19.
വിവരസാങ്കേതികവിദ്യയുടെ കാലത്ത് വ്യക്തിജീവിതവും വ്യക്തി ബന്ധങ്ങളും മാറിമറിഞ്ഞ് പ്രതിഫലിപ്പിക്കാൻ കൈയൊപ്പില്ലാത്ത സന്ദേശം’ എന്ന പാഠഭാഗം സമർത്ഥമാണോ? ചർച്ചക്കുറിപ്പ് തയ്യാ നാക്കുക.
Answer:
മെയിലുകൾ ലഭിച്ചുതുടങ്ങിയതോടെ ശ്രീധരന്റെ സ്വഭാവം മാറിമറിഞ്ഞു.
അയാളുടെ ദിനചര്യകൾ തലകീഴായി മറിഞ്ഞു. ഹോട്ട്മെയിൽ മേൽവിലാസം ഉണ്ടായതോടെ രാവിലെ എണീറ്റാൽ ആദ്യത്തെ പരിപാടി കംപ്യൂട്ടറിനു മുന്നിലിരുപ്പാണ്. തനിക്ക് എന്തെങ്കിലും സന്ദേശങ്ങൾ ഉണ്ടോയെന്ന് തിരക്കും. വാർത്തകൾ വായിച്ചറിയും. അതിനുശേഷം ചായ കുടിക്കും. ഏറ്റവും അവസാനമായി പല്ലുതേപ്പ്. പല്ലുതേക്കാതെയും കുളിക്കാതെയും ഒരു തുള്ളി വെള്ളം കുടിക്കുകയില്ല എന്ന ശീലമാണ് മൂക്കും കുത്തി വീണത്. കുളിയും ഒഴിവാക്കി. ഡിഓഡറന്റ് ചെയ്ത്
ഷർട്ടെടുത്തിട്ട് ഓഫീസിലേക്ക് പോകുന്നു. പല പല സൈറ്റുകളിൽ പ്രവേശിച്ച് തനിക്ക് ആവശ്വമില്ലാത്ത വിവരങ്ങൾ വായിക്കുന്നു. അവയുടെ പ്രിന്റെടുക്കുന്നു. ചവറ്റുകുട്ടയിലിടുന്നു. വെർച്വൽ റിയാലിറ്റിയുടെ ലോകം അയാളെ മാറ്റി മറിച്ചു അങ്ങനെ.
ഈ പാഠഭാഗത്തിൽ എം മുകുന്ദൻ സൃഷ്ടിക്കുന്ന യാഥാർത്ഥ ത്തിന്റെ മറ്റൊരു വശമുണ്ട്. പ്രതീതി യാഥാർത്ഥ്യം. ഒറ്റനോട്ടത്തിൽ യാഥാർത്ഥ്യമാണെന്ന് തോന്നുമെങ്കിലും യാഥാർത്ഥ്വമല്ല. കണ്ണാ ടിയിലെ പ്രതിബിംബം പോലെ. പ്രതിബിംബം സത്വമാണ്. പക്ഷേ അതേ സമയം അത് അയഥാർത്ഥ്യവുമാണ്. ഒരേസമയം യാഥാർ ത്ഥ്യവും, അയഥാർത്ഥവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങ ളായി തീരുക. ഈ ഒരു സങ്കീർണ്ണ സാങ്കേതികത്വം ഈ നോവ ലിന്റെ ഭാഗമായിട്ട് അവതരിപ്പിക്കപ്പെടുന്നു. ജീവിതത്തിന്റെ പരി ച്ഛേദമാകുമ്പോഴും, യാഥാർത്ഥ്യത്തിന്റെ സ്പർശമില്ലാതെ, മരവിച്ചു മാറിനിൽക്കുന്ന ബിംബങ്ങൾ കൊണ്ടാണ് എം. മുകുന്ദൻ ഈ പ്രഹേളിക സൃഷ്ടിച്ചിരിക്കുന്നത്. ഈ ഇമെയിൽ സന്ദേശം പ്രതീതി യാഥാർത്ഥ്യമാണ്. സത്വത്തിൽ കത്തുപോലെ അതിനൊരു രൂപ മില്ല. ഏതു രൂപത്തിലേക്കും നമുക്കതിനെ മാറ്റിയെടുക്കാം. പക്ഷേ അതിന്റെ ശരിയായ അവസ്ഥയിൽ അതു നിഴലുപോലെ യാണ്. നമുക്കതിനെ കാണാം, അനുഭവിക്കാം, ആശയവിനിമയം നടത്താം. പക്ഷേ നമുക്കതിനെ സ്പർശിക്കാൻ കഴിയില്ല. കൈയ്യി ലെടുക്കാൻ സാധിക്കില്ല.
ഈ നോവൽ ഭാഗത്ത് പ്രതീതി യാഥാർത്ഥ്യത്തിന്റെ നിഴലുകൾ സ്പർശിക്കുന്ന അനേകം ഘടകങ്ങൾ കണ്ടെത്താൻ കഴിയും. ഉദാ: ഈ അഗ്നിതന്നെ. ശ്രീധരൻ ഒരിടത്തു ചിന്തിക്കുന്നുണ്ട്. ഇയാൾ കാലിഫോർണിയയിലെ സിലിക്കൺ വാലിയിൽ നിന്നാ കാം, അല്ലെങ്കിൽ തൊട്ടപ്പുറത്തെ വീട്ടിൽ നിന്നാകാം. ഒരിക്കലും പരസ്പരം മനസ്സിലാക്കാതെ, ഒരു ചുമരിന്റെ അകലത്തിൽ താമ സിക്കുന്ന അടുത്ത മുറിയിൽ നിന്നുമാകാം. യാഥാർത്ഥ്യത്തിനു നേരെ മൂടുപടമണിഞ്ഞ്, അയഥാർത്ഥമായതിനെ കൈയ്യെത്തി പിടിക്കാൻ ശ്രമിക്കുന്ന മനുഷ്യന്റെ വല്ലാത്തൊരു ജിജ്ഞാസയു ടേയും മറ്റും മറ്റൊരു മുഖമാണിത്. ഒരു ഒളിച്ചുകളിയുടെ സുഖം. പക്ഷേ ഈ ഒളിച്ചുകളിയിൽ ജയവും തോൽവിയും ഇല്ല. ഇന്റർനെറ്റ് എന്ന മായികലോകത്തിൽ മാത്രമേ ഈ ഒളിച്ചുകളി ഉള്ളൂ. പുറത്തെ യഥാർത്ഥ ലോകത്തിൽ കണ്ടുമുട്ടിയാലും മന സ്സിലാകാത്ത അത്ര അപരിചിതത്വത്തിൽ അലിഞ്ഞുള്ള ജീവിതം. വെളിപ്പെടുത്താൻ കഴിയാത്ത രഹസ്യങ്ങളുടെ ഭാരവും പേറി യുള്ള നിഴൽ ജീവിതം.
ആധുനിക സാമൂഹിക മാധ്യമങ്ങൾ പലപ്പോഴും ഈ ഒരു ആശ യക്കുഴപ്പത്തിന്റെ നടുവിലാണ്. ഒരു കൈയ്യൊപ്പില്ലാത്ത ജീവി തം. നിഴലുകളിലൂടെയുള്ള സഞ്ചാരം. അപരിചിതൻ എന്നും അപ രിചിതൻ മാത്രം. എത്ര chat ചെയ്താലും എത്രയൊക്കെ ഹൃദയം തുറന്നാലും, സ്വന്തം മേൽവിലാസം പരസ്യമാക്കാതെ ഇരിക്കു ന്നിടത്തോളം അപരിചിതൻ തന്നെ. ചുവന്ന തെരുവുകളിൽ സന്തോഷം തേടി പോകുന്നവരുണ്ട്. അതേ അവസ്ഥ തന്നെയാണ് ഈ നവമാധ്യമങ്ങളിൽ സന്തോഷവും ദുഃഖവും പങ്കുവെയ്ക്കു ന്നവരുടെ കാര്യവും.
സ്വയം ഒന്നും വെളിപ്പെടുത്താതെ, തന്റെ മാത്രം ആശ്വാസത്തിനുവേണ്ടി സർവ്വതും ഇറക്കിവെച്ച്, ആശ്വാ സത്തോടെ തിരിച്ചു പോരുന്നപോലെ ഒരപരിചിതനോട് എല്ലാം പങ്കുവെയ്ക്കാം എന്ന് അഗ്നി വെളിപ്പെടുത്തിയതിൽ ഒരു അന ചിത്വവും ഇല്ല. എന്നെ മനസ്സിലാക്കാത്തിടത്തോളം, സുരക്ഷിത മായ ഒളിവിൽ നിന്നുകൊണ്ട് തന്റെ മാത്രം ആശ്വാസത്തിനായി ഹൃദയം തുറക്കുന്നവർ ഏറെ ഉള്ള ഒളിയിടം കൂടിയാണ് നവ സൈബർ ലോകം. ഇന്റർനെറ്റും, മറ്റ് സോഷ്യൽ മീഡിയകളും വഴി ചതിക്കപ്പെടുന്നവരുടെ എണ്ണം ഇന്ന് വളരെ വർദ്ധിച്ചിരി ക്കുന്നു. വീട്ടമ്മമാരും, വിദ്യാർത്ഥിനികളും, ജീവിതത്തിന്റെ താളം നഷ്ടപ്പെട്ട്, ഈ ദുരിതക്കയത്തിൽ പതിച്ചിട്ടുണ്ട്. അപ്പോഴാണ് ശ്രീധ രന്റെ ചിന്താഗതിപോലെ കൈയ്യൊപ്പില്ലാത്ത സന്ദേശങ്ങൾ ലോക മെങ്ങും പരക്കുന്നത്. നാടിന്റേയും, വീടിന്റെയും പേരില്ലാതെ വേരുകളില്ലാതെ, ഒരു ഓളപ്പരപ്പിലെന്നപോലെ, ഉപരിതലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ജീവിതം.
Question 20.
വീണ്ടെടുപ്പിന്റെ സ്വപ്നങ്ങൾ കിരാതവൃത്തം എന്ന കവിതയിൽ എങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത് ? പരിശോധിച്ച് ലഘു ഉപന്യാസം തയ്യാറാക്കുക.
Answer:
കാട്ടാളന്റെ പ്രകൃതിയിലുള്ള ജീവിതം വന്യമായ വനജീവിതത്തിന് തുല്യമായിരുന്നു. അച്ഛൻ ആകാശത്തു ചത്തു കിടക്കുകയും അമ്മ മലയോരത്തിരുന്ന് ദഹിക്കുകയും ചെയ്യുമ്പോൾ കവിത യിലെ സ്ഥലമെന്നത് വായനക്കാരന് അനുഭവിക്കാൻ സാധി ക്കുന്നു. ആകാശവും മലയോരവും അച്ഛന്റേയും അമ്മയു ടെയും ദാരുണമായ അന്തസ്ഥലമായി കവിതയിൽ വായിക്കപ്പെ ടുമ്പോൾ കാട്ടാളന്റെ വനജീവിതത്തിന്റെ ആഴം മനസ്സിലാകുന്നു. അലകടലിന്റെ പേരു പറിക്കാൻ കുതറുന്ന കാട്ടാളൻ കാടിന്റെ നീരുറവകളിലാണ് അലകടലിന്റെ വേരുകൾ കണ്ടെത്തുന്നത്. തുടർന്നുള്ള വരികളിൽ കാട്ടാളനു ചുറ്റുമുള്ള പ്രകൃതിയെ കാണുന്നു. അത് ജീവനറ്റ പ്രകൃതിയാണ്. മാനം മൗനമായിരി ക്കുന്നു. ഒരു കിളിപോലും പറക്കുന്നില്ല. ഇലകൾ കാറ്റിലാടു ന്നില്ല.
വേഴാമ്പൽ തേങ്ങിക്കരയുന്നതുപോലെ മഴയ്ക്കായി കാട്ടാ ളൻ കാത്തിരിക്കുന്നു. മാന്തോപ്പുകളുരുകുന്ന മണ്ണിലാണ് കാട്ടാ ഉൻ ഇരിക്കുന്നത്. ഭ്രാന്തമായ സ്നേഹത്തിനായി ദാഹം പെരു കുന്നു. ചത്തുകിടക്കുന്ന കരിമേഘങ്ങളുടെ കകോളക്കടലാണോ ആകാശമെന്ന നൈരാശ്യത്തിലാണ് കാട്ടാളനിപ്പോൾ കഴിയുന്നത്. കരിഞ്ഞ മരണം കാവൽ ഇരിക്കുന്ന കടുത്ത നോവിന്റെ കോട്ട യിൽ താൻ അകപ്പെട്ടിരിക്കുന്നു. തന്റെ കാടും മാനവും നഷ്ട മായിരിക്കുന്നു. എന്റെ കിനാവുകൾ വിതച്ചിരുന്ന ഇടിമിന്നൽ പൂത്തിരുന്ന മാനം ഇന്നെവിടെ? തുളസിക്കാടുകൾ പോയ്ക്കോ യി. ഈറൻ മുടി കോതിയ സന്ധ്യകൾ നഷ്ടമായി. ഈ വരിയിൽ ഒരു സ്ത്രീ രൂപം ദൃശ്യമാണ്. ഈറൻ മുടി കോതുന്നത് സന്ധ്യയാ ണെങ്കിലും അതിലെ സന്ധ്യക്കു കാണുന്ന സ്ത്രീരൂപത്തിന്റെ പശ്ചാത്തലത്തിൽ കാട്ടാളന്റെ പ്രിയതമയുടെ ഓർമ്മകൾ ഉണ്ടാ യിരിക്കാം.
ഈ സന്ദർഭത്തിൽ കാണുന്നത് കണ്ണകിയെയാണെന്ന് ഇവിടെ ഒരു വ്യാഖ്യാനമുണ്ട്. കണ്ണകി മുല പറിച്ചെറിഞ്ഞ് മധുര വെണ്ണീറാക്കിയ സംഭവമാണ് ഇവിടെ കാണുന്നത്. കണ്ണകിയുടെ പുരാവൃത്തം ഈ പാഠത്തിന്റെ ഒടുവിലായി കൊടുത്തിട്ടുണ്ട്.
അവൾ മുല പാതി മുറിഞ്ഞവളാണ്. ആറ്റിൻകരയിലെ അവളുടെ നിലവിളി കനലായി മാറുകയും ആ കനലിന്റെ നിലവിളി കാട്ടാ ളന്റെ നെഞ്ചിൽ ചാട്ടുളിയായി ആഞ്ഞു തറച്ചതുമാണ്. പ്രകൃതി യുടെ പച്ചപ്പും സുഭഗതയും കാട്ടാളന്റെ സ്വന്തം ഇടമാണ്. അതിന്റെ തകർച്ചയിലേക്ക് കാട്ടാളൻ വീണ്ടും നോക്കുന്നു. മുത്ത ങ്ങാപ്പുല്ലുകളും അതിൽ തുള്ളിയിരുന്ന പച്ചക്കളും കാണാ തായിരിക്കുന്നു. മഴയുടെയും മണ്ണിന്റെയും കുളിരണിയുന്നതു പോലെയാണ് നമ്മുടെ മാമലകളിലും താഴ്വരകളിലും മുത്തങ്ങ പുല്ലുകൾ വളരുന്നത്.
അതിൽ തുള്ളിച്ചാടുന്ന ചെറുവിരലിനേ ക്കാൾ ചെറിയ പച്ചക്കാളകൾ, പച്ചപൈകൾ മണ്ണിൽ നോക്കി നടക്കുന്ന ഏതൊരു മനുഷ്യന്റേയും പച്ചപ്പുള്ള ഓർമ്മയാണ്. കറു കപ്പുല്ലുകളുടെ തുമ്പിൽ രാത്രിയിലെ അമ്പിളിയുടെ നിലാവ് കള മെഴുതുന്നു. ആ കുളങ്ങളിൽ ദേവി സ്തുതികൾ പാടി രസിച്ചി രുന്ന രാത്രികൾ കാട്ടാളൻ അയവിറക്കുന്നു. പ്രകൃതിയുടെ കള മെഴുത്തും കളംപാട്ടും കാട്ടാളൻ അറിഞ്ഞതും കണ്ടതുമായ ദേവി സങ്കല്പത്തോട് ചേർന്നാണ് ആവിഷ്കരിച്ചിരിക്കുന്നത്. കവു ങ്ങിൻ ചോലകളിലും കോലങ്ങളിലും ആടുന്ന പടയണിയുടെ രാത്രിയായിരിക്കാം കവിയുടെ മനസ്സിൽ ഉണരുന്നത്. ആ രാത്രി യെയായിരിക്കും കാട്ടാളന്റെ മനസ്സിൽ തുടികൊട്ടുന്നത്.
ഈ രാത്രിയുടെ വന്യമായ സന്തോഷം പങ്കിട്ട് നാളുകൾ കാട്ടാ ഇൻ ഓർക്കുന്നു. ആ രാത്രിക്ക് ചിലങ്കകൾ കെട്ടിയത് കാറ്റായി രുന്നു. തരിവള മുട്ടിയത് കാട്ടാറും. തണൽമരങ്ങളുടെ ചുവട്ടിൽ കാടത്തികൾ ചുവടൊത്തു കളിക്കുന്നു. ഈ കാടത്തികളെ വർണ്ണിക്കുന്നത് ആദിമ ദ്രാവിഡ സൗന്ദര്യത്തിന്റെ വന്യതയോടെ യാണ്. അവരുടെ ശരീരം കരിവീട്ടി മരത്തിന്റെ കാതൽ. (മര ത്തിന്റെ ഉൾഭാഗത്തെ കറുപ്പ് നിറവും നിറചാരുതയും ചേർന്ന ഉറപ്പുള്ളത്) കൺപീലികൾ കൊണ്ടൊരു കാട് വളർന്നിരിക്കുന്നു. കവിളത്ത് അഴകേഴും വീണിരിക്കുന്നു. മുടി കെട്ടഴിഞ്ഞ് ഉണർന്നി രിക്കുന്നു. ഉടല് ഇളക്കി അരക്കെട്ട് ഇളകി മുലകൾ ഇളകി ‘ഉയർന്നും താഴ്ന്നും കാർമേഘം പോലുള്ള നിറമുള്ള മുടികൾ ചിതറിയുമാണ് കാടത്തി കളിക്കുന്നത്. ഈ സമയങ്ങളിൽ ഈ നൃത്തം കണ്ട് ആസ്വദിച്ച് മുളനാഴിയിൽ പഴഞ്ചാറ് നിറച്ചത് ഒരു മോന്നു മോന്തി ലഹരി പിടിച്ചവനായിരുന്നു കാട്ടാളൻ.
തുടർന്നുള്ള ഭാഗങ്ങളിൽ കാട്ടാളൻ ഇന്നിന്റെ അവസ്ഥയെ ചിന്തി ക്കുന്നു. കാട്ടാളത്തികളുടെ നൃത്തം ആസ്വദിച്ചിരുന്ന താൻ ഇന്നെ വിടെ? എന്റെ കിടാങ്ങളെവിടെ? അവർ തേൻ കൂട്ടുകൾ തേടി പോയ എന്റെ ആൺകുട്ടികളായിരുന്നു. പൂക്കുട നിറയ്ക്കാൻ പോയ പെൺകുട്ടികളായിരുന്നു എന്റെ കിടാങ്ങൾ. അമ്മിഞ്ഞ കുടിച്ച കുഞ്ഞ് തന്നുടെ ചുണ്ടത്തൊട്ടിയ ആമ്പൽ പൂമൊട്ടുക ളായ കൊച്ചരിപ്പല്ലുകളെവിടെ?
ഇപ്പോൾ ഈ വനത്തിലുയരുന്ന കരിഞ്ഞമണം തളിരെല്ലുകൾ കരിയുന്നതിന്റെതാണോ? മലകൾ ഉരുകിയൊലിക്കുന്ന നിറങ്ങ ളാണോ ദിക്കുകളിൽ നിറയുന്നത്? ഈ ഘട്ടത്തിൽ ഈറ്റപ്പുല മുരളുന്ന കാട്ടാളന്റെ കണ്ണിൽ നിന്നും ഒരു തിത്തുള്ളി ഊറിയ ടർന്നു. കരളിൽ നുറുങ്ങിപ്പോയ നട്ടെല്ല് നിവർന്ന് കാട്ടാളൻ എഴു ന്നേറ്റു. ചുരമാന്തിയെഴുന്ന കരുത്തിന്റെ തിരമാലകൾ ചിറിയലച്ചു. കാട്ടാളന്റെ തകർന്ന ഹൃദയം ഈ വരികളിൽ വ്യക്തമാണ്. സ്വന്തം വീര്യം നഷ്ടപ്പെടുത്തേണ്ടി വന്ന കാട്ടാളന്റെ കരളിന്റെ ദൈന്യം അവന് അറിയാം. കാട്ടാളന്റെ ഇന്നത്തെ ദാരുണമായ അവസ്ഥക്ക് മുമ്പിലാണ് വായനക്കാർ വന്നു നിൽക്കുന്നത്.
കാട്ടാളന്റെ സ്വത്വം ഉണർന്നു പ്രവർത്തിക്കുന്നു. തുടർന്നുള്ള വരികളിൽ കാട്ടാളൻ തന്റെ പ്രദേശത്തിന്റെ വാസസ്ഥലത്തിന്റെ തിരിച്ചു പിടിക്കലിനായി ശക്തി സംഭരിക്കുന്നു. കൽമഴു എടുത്ത വേട്ടക്കാരുടെ കൈകൾ വെട്ടുമെന്ന് അറിയിക്കുന്നു. മല തീണ്ടി അശുദ്ധമാക്കിയവരെ തലയില്ലാതെ ഒഴുക്കണം. മരങ്ങളരിഞ്ഞ എന്റെ കുലം നശിപ്പിച്ചവരുടെ കുടൽമാലകൾ എടുത്ത് ജഗ ത്തിൽ (ലോകത്തിൽ) തൂക്കിയിടും. കൊരല് ഊരിയെടുത്ത് കുഴ ലൂതി വിളിക്കും. ഈ സമയങ്ങളിൽ മത്താടി മയങ്ങിയ ശക്തി കൾ എത്തുമ്പോൾ കുലവില്ലിൽ പ്രാണന്റെ ഞരമ്പുകൾ പിരിച്ച ഞാണ് ഏറ്റി ഇടിമിന്നലൊടിച്ച് അഗ്നിത്തിരയുതിർത്ത് അത് കരി മുകിലിൽ ചെന്നുരഞ്ഞ് പേമാരിയായി പെയ്യും. ആ മഴ മഴ യായി പൊടിവേരുകൾ മുളപ്പിക്കും. പടരുന്ന മുള പൊട്ടി വിളിക്കും, സൂര്യന്റെ കിരണം കാണും. അതിന് നിഴലായി അമ്പിളി ഉയരും. വനത്തിന്റെ സുഭഗത ആടിത്തെളിയും. വനമൂർച്ഛയിൽ എല്ലാ ദുഃഖങ്ങളും ഇല്ലാതാകും. താനന്നു ചിരിക്കുമെന്ന് കാട്ടാ ളൻ ഉറച്ചു പറഞ്ഞു.
Question 21.
‘വിശപ്പുപോലുള്ള താണതരം കാര്യങ്ങളിൽ നാം വ്യാപൃതരാകാ റുണ്ടോ എന്നാണ് വിദൂഷകന് സംശയം’,
(വിദൂഷകൻ)
‘വായുണ്ടെങ്കിലും വായിക്കാൻ നേരമില്ലാഞ്ഞിട്ട് അദ്ദേഹം (രാജാവ്) വേറൊരാളെ ഇരുത്തി വായിപ്പിക്കുന്നുണ്ട്.’ (കൊത്തുവാൻ
‘കുഴലൂത്തുകാരുടെ ഒരു പാട് അടിച്ചുതളിക്കാരിക്കും അക മ്പടി സേവിക്കണം. അഗ്നിവർണ മഹാരാജാവിന്റെ നീതി കൊള്ളാം.’ (കേവലരാമൻ)
ഈ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിൽ അഗ്നിവർണന്റെ കാലുകൾ എന്ന നാടകത്തിലെ ആക്ഷേപഹാസ്യം വിശദീകരി ക്കുക.
Answer:
ആക്ഷേപഹാസ്യത്തിന്റെ അതിരുകൾ നിശ്ചയിക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. ‘സറ്റയർ’ എന്നത് വിലകുറഞ്ഞ പരിഹാസമായി പലപ്പോഴും തരംതാഴാറുണ്ട്. സമൂഹത്തിന്റെ പൊള്ളുന്ന ഇല്ലാ യ്മകളിലേക്ക് അധഃപതനങ്ങളിലേക്ക് തുറന്നുവെക്കുന്ന കണ്ണാ ടിയായി മാറുമ്പോഴാണ് അത് വിജയിക്കുന്നത്. മലയാളസാഹി ആ ചരിത്രത്തിൽ പല മഹാരഥന്മാരും അത് വിജയപൂർവ്വം നടപ്പിൽ വരുത്തിയിട്ടുണ്ട്.
ആക്ഷേപഹാസ്യത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് വല്ലാത്തൊരു പ്രകമ്പനം തന്നെ, സാഹിത്യത്തിലും, സമൂഹ ത്തിലും സൃഷ്ടിക്കും എന്നതാണ്. അത് തൊടുക്കുമ്പോൾ ഒന്ന്, എയ്യുമ്പോൾ പത്ത്. ഏതെങ്കിലും ഒരുഘട്ടത്തിൽ പരിഹാസ ത്തിന്റെ ശക്തി തിരിച്ചറിഞ്ഞു തന്നെയായിരിക്കും ആസ്വാദനം, സാഹിത്യവിനിമയം വളരെ പെട്ടെന്ന് തന്നെ സാധ്യമാകും.
പൊതുജനത്തിന് ചരിത്രത്തിലും, വർത്തമാനകാലത്തിലും പ്രതി കരിക്കാൻ പറ്റാത്ത അനേകം മേഖലകൾ ഉണ്ട്. അവിടെക്ക് ചാട്ടുളിപോലെ എറിഞ്ഞുകൊള്ളിക്കാൻ തയ്യാറാക്കുന്ന ആക്ഷേ പശരങ്ങൾ അവരുടെ തന്നെ സ്വന്തമായി മാറുന്നത്, ഈ പറഞ്ഞ അപ്രാപ്യമായ അവസ്ഥാവിശേഷംകൊണ്ടാണ്. അതൊരു ലളിത മായ മനഃശാസ്ത്രമാണ്. ചുരുക്കത്തിൽ തങ്ങൾക്കു ചെയ്യുവാൻ സാധിക്കാത്തത്, തങ്ങൾക്കുവേണ്ടി ഇടനിലക്കാരനായി നിന്ന് സാഹിത്യകാരൻ നിർവ്വഹിച്ചു തരുന്നു. ഇപ്പോഴാ ധർമ്മം നിർവ്വ ഹിക്കുന്നത് നാടകങ്ങളും ചലച്ചിത്രങ്ങളും മറ്റുമാണ്. അവയ്ക്കും മുൻപേ പ്രാക്തനരംഗകലാരൂപങ്ങളിലൂടെ സാമൂഹികവിമർശനം നടത്തിയിരുന്നത് ഈ തരത്തിലുള്ള ആക്ഷേപഹാസ്യത്തിലൂടെ
യാണ്.
‘അഗ്നിവർണ്ണൻ’ എന്ന രാജാവ് ഭോഗാസക്തനാണ്. പുരാണ ത്തിലെ അഗ്നിവർണ്ണൻ ഭോഗാസക്തിമൂലം ക്ഷയരോഗം വന്ന്, സേവകരാൽ ചുട്ടുകൊല്ലപ്പെട്ടവനാണ്. സ്വന്തം കുലത്തിനും,
നാമത്തിനുംതന്നെ കളങ്കം വരുത്തിവെച്ച, ഒരു പാഴ്ജന്മം. ആ പേരും, കാലും പ്രതീകങ്ങളാകുന്നു ഈ തനതുനാടകത്തിൽ അധികാരത്തിന്റെ ലഹരിയിൽ പിടഞ്ഞുതിരുന്ന സാധുക്ക സംബന്ധിച്ചിടത്തോളം രാജാവ് അജ്ഞാതനാണ്. രാജാ മരിച്ചോ, ജീവിച്ചോ എന്ന് സംശയഗ്രസ്തരായി, പരസ്പരം ത്തോടെ മാത്രം നോക്കി, ആരാണിനി വേഷപ്രച്ഛന്നനായോ മ തർക്കമുയർത്തി യഥാർത്ഥ ചക്രവർത്തിയായി രംഗപ്രവേശം ചെയ്യുക എന്ന ആകുലതയോടെ പ്രജകൾ. പൗരന്മാരെ സം ക്ഷിക്കാനാണ് രാജത്വം, പ്രജകളെ ക്ഷതത്തിൽ നിന്ന് ത്രാണ (രക്ഷിയ്ക്കൽ) ചെയ്യുന്നവനാണ് ‘ക്ഷത്രിയൻ’. ആ വാക്കിനു അതിന്റെ അർത്ഥത്തിനും നേരെ കൊഞ്ഞനം കുത്തുകയാ അഗ്നിവർണ്ണന്റെ കാലുകൾ, ഈ നാടകത്തിൽ
അഗ്നിവർണ്ണന്റെ കാലുകൾ കഥ പറയുന്നുണ്ട്. ഏറെക്കാലമാ കണ്ടുകണ്ട് മടുത്ത അതേ കാലുകൾ സിംഹാസനത്തിൽ വാ രുളുമ്പോൾ അത് വ്യവസ്ഥിതിയുടെ നേരെയുള്ള അവഹേള മായി മാറുന്നു. കാലുകൾ പലരീതിയിൽ വ്യാഖ്യാനിക്കപ്പെട ഒരേസമയം അവ അധികാരത്തിന്റേയും, അവഹേളനത്തിന്റേയ ചിഹ്നമാണ്. ഒപ്പം വണങ്ങാനും, നമസ്ക്കരിക്കാനും പാദങ്ങ പൗരാണികകാലം മുതലേ പരാമർശിക്കപ്പെടുകയും, പ്രതീക ത്ക്കരിക്കുകയും ചെയ്യുന്ന ഒന്നാണ്. ഇവിടെ അത് അധിക പ്രമത്തതയുടേയും, ഭ്രാന്തിന്റേയും അടയാളമായി തരംതാഴ് രിക്കുന്നു. എന്തുചെയ്താലും, പ്രതികരിക്കില്ല എന്നുറപ്പു സാധാരണ ജനങ്ങൾ ഇന്നിന്റെ വർത്തമാനത്തിലും, ചരിത്രത്തി ഏടുകളിലും എന്നും വിഡ്ഢികൾ തന്നെ.
വർത്തമാനലോകത്തിന്റെ പല കോണുകളും ഈ തരത്തിലു അധികാരജീർണ്ണതയ്ക്ക് ജീവിച്ചിരിക്കുന്ന തെളിവുകളാകുന്നു. പലരും പല രാജ്യങ്ങളിലും ഈ രീതിയിൽ ജനങ്ങളെ ചവ അരച്ചുകൊണ്ട്, കിരാത ഭരണം നടത്തിയവരെ ജനങ്ങൾ തെ വിൽ ചവിട്ടി അരയ്ക്കുന്ന കാഴ്ച നാം കണ്ടുകൊണ്ടിരിക്കുന്ന എന്നിട്ടും പാഠഭേദങ്ങൾ ഉണ്ടാകുന്നില്ല. അധികാരത്തിന്റെ മുഴുത ലഹരിയിൽ പതഞ്ഞുയർന്നുകിടക്കുമ്പോഴും, താൻ കാവലാളാ മുന്നോട്ട് നയിക്കേണ്ട സമൂഹത്തിന്റെ ആർത്ത നാദങ്ങള ആക്രോശങ്ങളും, അരാജകത്വത്തിന്റെ അപശബ്ദങ്ങളും എല്ല ഈ അധികാര ഭ്രാന്തിന്റെ അട്ടഹാസങ്ങളിൽ മുങ്ങിപ്പോകുന ആക്ഷേപഹാസ്യത്തിന്റെ നിലവാരമുള്ള അളവുകോൽ കൊ തന്നെ കാവാലം ആ രംഗത്ത് ഈ നാടകത്തിൽ ഹൃദ്യമായി ആ ഷ്ക്കരിച്ചിട്ടുണ്ട്.
ജനങ്ങൾ തന്നെ അവസാനശബ്ദമായ ജനാ പത്യത്തിൽ പോലും ഇത്തരം പുഴുക്കുത്തുകൾ സ്ഥാനം പ ച്ചുകഴിഞ്ഞു എന്നതാണ് ഈ നാടകത്തിനുള്ള അനുബന്ധം. അധികാരത്തിന്റെ ഇടനാഴികൾ, അധികാരത്തിന്റെ ഉന്നതങ്ങ ലേക്ക് കയറിപ്പറ്റാനുള്ള കുറുക്കുവഴികളാണ്. അധികാരവും, ധ വും, എപ്പോഴും അനുയായികളെ സൃഷ്ടിച്ചുകൊണ്ടേയിരിക്ക സ്ഥായിയായ ‘കൂറ്’ അവകാശപ്പെടാനില്ലാതെ, നിയതമായ ഒ ആശയധർമ്മസംഹിതയൊന്നും കൂടാതെ ആടിക്കളിക്കുന്ന ഇ സ്സുമായി സ്വാർത്ഥത മാത്രം ലക്ഷ്യമിട്ട് എന്നും ഈയൊരു വര ഉണ്ടായിരുന്നു. ഇന്നും അനവരതം അവർ തുടരുന്നു. അവർ മാത്രം (ഏതുകാലഘട്ടത്തിലും) ഒരു മാറ്റവും സംഭവിക്കുന്നി ട്രപ്പീസുകളിക്കാരെപോലെ തങ്ങളുടെ ലക്ഷ്യത്തിലേക്ക് അ തുങ്ങിയാടിക്കൊണ്ടിരിക്കും.
ധനവും, ജീവിതാസക്തിയും, അധികാരത്തിന്റെ അപ്പക്കഷ ങ്ങൾ നുണഞ്ഞുകൊണ്ടുള്ള ഈ ജീവിതവും അവർക്കു മ ക്കില്ല. പലപ്പോഴും രാജാവിനെക്കാൾ വലിയ രാജ്യഭക്തിയുമാ അവർ പ്രകടനപരതയുടെ ആൾരൂപമായി മാറും. അധിക ത്തിന്റെ ഇടനാഴികൾ സ്വയം സൃഷ്ടിച്ചുകൊണ്ട് അവർ ഒര തുടങ്ങുന്നു.
‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിൽ ഉപജാപകവൃന്ദ ത്തിന് അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ആടിത്തിമർക്കാൻ പറ്റിയ അന്തരീക്ഷമാണുള്ളത്. പ്രജകളൊക്കെ സംഭീതരാണ്. അഗ്നിവർണ്ണൻ എന്ന രാജാവിനെ കാണാനില്ല. കാലുകൾ മാത്ര മാണ് ദൃഷ്ടിഗോചരമായിട്ടുള്ളത്. ഈ അവസ്ഥയിൽ ആരായി രിക്കും രാജാവ് എന്ന് സംശയഗ്രസ്തരായി പരസ്പരം അഭിനയി ക്കുന്നു. താനാണ് ഏറ്റവും വലിയവനെന്ന് സ്വയം നടിക്കുന്നു. ഭരണത്തിന്റെ കടിഞ്ഞാൺ സ്വന്തം കൈകളിൽ ഭദ്രമാണെന് ഊറ്റംകൊള്ളുന്നു.
(ഉദാ: വിദൂഷകൻ വേഷം മാറിയ രാജാവാണെന്ന ചിന്താരാമന്റെ സംശയം)
രാജാവിന്റെ ഹിംസാത്മകതയുടെ പ്രതീകമായി കൊത്തുവാ ളുണ്ട്. രാജാവിന്റെ സിംഹാസനത്തിന് അഹിതമായി എന്തെ ങ്കിലും ഉണ്ടായാൽ കൊത്തുവാൾ രൂക്ഷമായി ഇടപെടും. അതു ചിലപ്പോൾ ചോര ചിതറുന്നതുവരെ എത്തും.
നിങ്ങൾ തന്നെയാണോ രാജാവ് എന്ന ചോദ്യത്തിന് കൊത്തുവാ ളിന്റെ മറുപടി ‘എന്തുവേണമെങ്കിലും ധരിച്ചോളണം’ എന്നാണ്. രാജാവിന്റെ കുപ്പായം ഉപജാപകവൃന്ദത്തിൽ ആർക്കും ചേരും. കൊത്തുവാളിന്, രാജഗുരുവിന്, വിദൂഷകന് അങ്ങനെ ആർക്കും ചിന്താരാമനും, കേവലരാമനും ഇവിടെ ജനപക്ഷത്തിന്റെ പ്രതി നിധികളാകുന്നു. ചോദ്യങ്ങൾ ചോദിക്കുന്നത് അവരാണ്. ജന ങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ. ചോദ്യം ചെയ്യി പാൻ അധികാരം അനുവദിക്കില്ല. ചോദ്യങ്ങളെ അരിഞ്ഞു തള്ളാൻ തന്നെയാണ്, കൊത്തുവാൻ വന്നിരിക്കുന്നത്. എന്നാൽ നീതിസഹിതവും, സ്വാതന്ത്രജനകവുമായ ചോദ്യങ്ങൾ ഉപജാപ കവൃന്ദത്തിന് തന്നെ ഭീഷണിയാകുന്നു.
‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിൽ ഏറ്റവും നിർണ്ണാ യകമായ സന്ദർഭത്തിലാണ് അടിച്ചുതളിക്കാരി’ പ്രത്യക്ഷപ്പെടു ന്നത്. ഏറ്റവും കൗതുകകരമായ കാര്യം രാജാവിന്റെ വരവിനാ യുള്ള കൊമ്പുവിളിക്കുശേഷം, പ്രേക്ഷകരും, കഥാപാത്രങ്ങളും, രാജഗീതവും പ്രതീക്ഷിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി കിണ്ടിയും, വെള്ളവും ആയി കൊട്ടാരം അടി. ച്ചുതളിക്കാരി വരുന്നത്. അടിച്ചുതളിക്കാരിയെ കാണുമ്പോൾ പോലും ആശങ്കയാണ്. ഇതും രാജാവാകുമോ? രാജാവ് പെണ്ണാ ണോ? അവിടെയും തിരുത്തുവരികയാണ്. രാജാവ് എന്തായാലും ആണുതന്നെ. കുഴലൂത്തുകാരുടെ അകമ്പടിയോടെയാണ്, കൊട്ടാരത്തിലെ അടിസ്ഥാനവർഗ്ഗത്തൊഴിലാളിയും എന്നത് സമ ത്വത്തിന്റെയും സാഹോദര്യത്തിന്റെയും, സ്വാതന്ത്ര്യത്തിന്റേയും അടയാളമായി വ്യാഖ്യാനിക്കപ്പെടുന്നു. ആക്ഷേപഹാസ്യം, പരിഹാ സത്തിന്റെ തലങ്ങളിലേക്ക് ഉയരുന്ന നാടകസന്ദർഭമാണത്.
അടിച്ചുതളിക്കാരിയുടെ വരവ് നാടകത്തെ ഒരു ദന്തഗോപുര ത്തിൽ നിന്ന്, ഉയർന്ന തലത്തിൽനിന്ന് താഴേക്കിറക്കുന്നുണ്ട്. അതു വരെ പറഞ്ഞുവെച്ചിരുന്ന കാര്യങ്ങളിൽ ഒരു തിരുത്ത് സംഭവി ക്കുന്നുണ്ട്. എല്ലാവർക്കും മുകളിലായി അടിച്ചുതളിക്കാരി പ്രതി ഷ്ഠിക്കപ്പെടുന്നു. അടിച്ചുതളിക്കാരി സാധാരണക്കാരിയാണ്. സാധാരണ രീതിയിൽ ചിന്തിക്കുന്നവർ അന്നന്നത്തെ കാര്യങ്ങളെ കുറിച്ച് ആകുലപ്പെടുന്നവൾ, വലിയ ചിന്തകളോ, തത്ത്വപ്രശ്ന ങ്ങളോ, താത്വിക സമീപനങ്ങളോ അവൾക്കില്ല. അടിച്ചുവാരണം, വൃത്തിയാക്കണം. തന്റെ ജോലി കൃത്യമായി ചെയ്യണം. ഏത് അധി കാര കേന്ദ്രങ്ങളിലായാലും, എത്ര ഉന്നതരായാലും തന്റെ ജോലി യിൽ യാതൊരു തടസ്സവും വരാൻ ഇഷ്ടപ്പെടാത്തവൾ.
അടിച്ചുതളിക്കാരിയോട് ‘ഈ കാലുകളും ഇവിടെ നിന്ന് അടിച്ചു വാരിക്കളയുമോ’ എന്നു ചോദിക്കുന്ന കേവലരാമനോട് “എനി ക്കൊന്നും അറിയേണ്ടകാര്യമില്ല. എന്റെ ജോലി നോക്കണം’ എന്നാ ണവൾ മറുപടി പറയുന്നത്. തന്റെ ജോലിയോടും, തനിക്കു ജോലിതന്ന അധികാരമുള്ളവനോടും മാത്രം കൂറുപുലർത്തുന്ന വൾ. അതിനപ്പുറമുള്ള കാര്യങ്ങളൊന്നും തന്റെ കാര്യമല്ലെന്നാ ണവൾ കരുതുന്നത്. തന്നെ ചുമതലപ്പെടുത്തിയ കർത്തവ്യങ്ങ ളിൽ നിന്നവൾ ഓടിയൊളിക്കുന്നില്ല. അന്വേഷണങ്ങളോ, ഭരണ സ്തംഭനമോ അവളുടെ വിഷയമല്ല. തന്റെ കർമ്മം, തന്റെ ജോലി ആ മണ്ഡലത്തിൽ മാത്രം മുഴുകുന്ന അടിച്ചുതളിക്കാരി ചില ഓർമ്മപ്പെടുത്തലുകൾ തന്നെ നാടകത്തിൽ അഴിച്ചുവിടുന്നുണ്ട്.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്ന സാധാരണ ജനത്തിന്റെ പ്രതിനിധിയാണ് ഈ നാടകത്തിലെ അടി ച്ചുതളിക്കാരി. തന്റെ കർമ്മമണ്ഡലത്തോട് കൂറുമാത്രം പുലർ ത്തുന്ന ആ സാധാരണകൊട്ടാരം ജോലിക്കാരി ഒരു മാതൃകയാണ്. സുഖലോലുപതയിൽ മുഴുകി, ഭോഗാസക്തി മാത്രം കൈമുത ലായ ഒരു രാജാവിന്റെ അനാസ്ഥക്കെതിരെ, കെടുകാര്യസ്ഥ തയ്ക്ക് എതിരെ, അധികാരപ്രീണനത്തിനും, അഹങ്കാരത്തിനും നേരെ ചൂലുകൊണ്ട് ഒരു മറുപടി. അതാണ് അടിച്ചുതളിക്കാരി അടിച്ചു വൃത്തിയാക്കി, ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കുക. ചേട്ടയെ അടിച്ചു പുറത്താക്കി ലക്ഷ്മിയെ കുടിയിരുത്തുക.
കൊട്ടാരത്തിൽ നിറഞ്ഞുനിൽക്കുന്ന അധികാര ജീർണ്ണതയ്ക്കു നേരെ വീഴുന്ന ആദ്യത്തെ എളിയ ആയുധമാണ് നൂൽ. അടിച്ചു കളിക്കാരിയോട് ആയുധങ്ങളുമായി അനവസരത്തിൽ പ്രത ക്ഷപ്പെട്ടത് എന്താണ്? എന്നു ചോദിക്കുമ്പോൾ ‘ആയുധ ന്തിനാ, ശിക്ഷിക്കാനല്ലാതെ? എന്നാണ് മറുചോദ്യം. ഇവിടെ ശുദ്ധി കരണമാണ് നടക്കുന്നത്. ജനങ്ങളുടെ ശുദ്ധീകരണ പ്രക്രിയയിൽ പെട്ടാണ് ചരിത്രത്തിലെ പല ഏകാധിപതികളും വീണുപോയത്. തൂത്തെറിയപ്പെട്ടത്.
അടിച്ചുതളിക്കാരിയുടെ വരവോടുകൂടിയാണ് നാടകത്തിന് ‘അനക്കം’വെച്ചത്. ചലനങ്ങളില്ലാത്ത ഒരു പോക്കിൽ ചലനങ്ങൾ സൃഷ്ടിക്കാൻ, മാറ്റങ്ങൾ ഉണ്ടാക്കാൻ ആ സാധാരണക്കാരിക്ക് സാധിക്കുന്നുണ്ട്. മടുപ്പിക്കുന്ന ആ രാജകീയ ഭരണത്തിന് താൽക്കാലികമായെങ്കിലും ഒരു വിരാമമുണ്ടാക്കാൻ അടിച്ചുത ളിക്കാരിക്ക് സാധിച്ചു. ഒടുവിൽ അടിച്ചുതളിക്കാരിയോട് സങ്കടം ബോധിപ്പിക്കുന്ന സന്ദർഭം നമുക്ക് നാടകാന്ത്യത്തിൽ കാണാം. ചിന്താരാമൻ പറയുകയാണ് “നിങ്ങൾ കൊട്ടാരത്തിലെ അടിച്ചു കളിക്കാരി ആയതു കൊണ്ടു തന്നെ നിങ്ങളാണ് യഥാർത്ഥ രാജാവ്” അപ്പോൾ കേവലരാമൻ തിരുത്തുകയാണ്.
“രാജാവല്ല രാജ്ഞി. ഇവിടെ എല്ലാം ഒന്നിച്ചടിച്ചുതളിച്ച് വൃത്തിയാക്കണേ” ഒരു അപേക്ഷയായി അത് മാറുന്നു. ആ അപേക്ഷയിൽ അടിച്ചുതളി ക്കാരി ക്രുദ്ധയാകുന്നുണ്ട്. “ഇതെന്റെ ജോലിയാണ്. ആരും അതെന്നെ പഠിപ്പിക്കേണ്ട?” തന്റെ കർമ്മമണ്ഡലത്തിന്റെ രാജ്ഞി യാണ് ആ അടിച്ചുതളിക്കാരി. അതുകൊണ്ടുതന്നെ ഒരു മാത കയും. ഭരിക്കാനറിയാത്ത, അല്ലെങ്കിൽ മനസ്സില്ലാത്ത രാജാവും, രാജാവില്ലാത്ത രാജ്യത്തെ രാജഗുരുവും, വിദൂഷകനും കൊത്തു വാളും വാഴുന്ന നാട്ടിൽ അങ്ങനെ ജോലിയറിയുന്ന ഒരു അടി ചുതളിക്കാരി ഉള്ളതുതന്നെ ഭാഗ്യം. അതുതന്നെയാണിതിലെ അന്തസത്തയും!
Question 22.
ഉണ്ണായി വാര്യരുടെ കേശിനി എന്ന കഥാപാത്രവും കാവാല ത്തിന്റെ അടിച്ചുതളിക്കാരി എന്ന കഥാപാത്രവും സമാനത പുലർത്തുന്നുണ്ടോ? പരിശോധിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
കഥാപാത്രസൃഷ്ടിയിൽ ഉണ്ണായിവാര്യർ ഷേക്സ്പിയറും, കാളി ദാസനുമാണ്. ഒരു കഥാപാത്രത്തെ വാക്കുകളിലൂടെ വരച്ച് കാണിക്കുമ്പോൾ, അയാളുടെ സ്വരൂപവും സ്വഭാവവും സംസ്കാരവും ഇതിവൃത്തത്തിന്റെ ഗതിക്കൊപ്പം ചേരുന്നു. ഇതിൽ കാണിക്കുന്ന പൊരുത്തം അനിതരസാധാരണമാണ്.
കഥാപാത്ര ചിത്രീകരണത്തിൽ വാര്വർ ഏറ്റവും ഉചിതമായി പ്രകാ ശിപ്പിച്ചത് ഹംസത്തെയാണ്. നളനോടുള്ള പ്രീതി ദമയന്തിയിൽ നിന്നും ലഭിക്കാൻ ഹംസം പറയുന്നത് ക്ലാസ്സിക്കൽ കാഴ്ചയാണ്. കേശിനിയും ഒരു ദൂതിയാണ്. ബാഹുകനെ തിരിച്ചറിയുവാൻ പരി ശ്രമിച്ചതിൽ ഉണ്ടായ വിശേഷങ്ങൾ ദമയന്തിയോട് പറയുന്നവയാണ് പാഠത്തിലെ സന്ദർഭം. കേശിനി പറയുന്നതിൽ ചില പൊടിവിദ്യക ളുണ്ട്. അവളുടെ വാക്കും യുക്തിയും ചിലവ മറച്ചു വെയ്ക്കു ന്നവയും ദമയന്തിയുടെ മനസ്സിൽ പ്രണയാഗ്നി നിറയ്ക്കുന്നതാണ്. ബാഹുകൻ നളനാണോയെന്ന സംശയത്തിന് മറുപടിയായി ദമ യന്തിയുടെ മനസ്സിൽ തെളിഞ്ഞു വന്നത് നിഷേധനായിവൻ നിർണ്ണയം’ എന്നാണ്. കേശിനി മൊഴികൾക്ക് ശേഷമാണത് ദമ യന്തി ഉറപ്പിക്കുന്നത്.
ഭൂമിയെ വിജനതയിലേക്ക് വിളിക്കുന്നത് പൂർണശ്രദ്ധയോടെ കേൾക്കുവാനാണ്. കേശിനി ദമയന്തിയെ സുന്ദരിയെന്ന് വിളി ച്ചാണ് ആരംഭിക്കുന്നത്. ഇത് വെറും മുഖസ്തുതിയല്ല. ബാഹു കനിൽ നളനുണ്ടോയെന്ന് സംശയിക്കുന്ന ദമയന്തിയുടെ ശരീര സൗഷ്ഠവം യാഥാർത്ഥ്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ അവസരം നൽകുന്നു.
ബാഹുകനെ ബുദ്ധിമാനായി അവതരിപ്പിക്കുന്നു. ദമയന്തി രണ്ടാം സ്വയംവരം നിശ്ചയിച്ചതിൽ കുപിതനായി പെരുമാറിയ നളൻ കുല സ്ത്രീകൾക്ക് കോപം പാടില്ലെന്ന് രാജ്ഞിയായ ദമയന്തിയെ കുറ്റ പ്പെടുത്തണമെങ്കിൽ തീർച്ചയായും ബുദ്ധിമാനാണ്. ഒരു തേരാ ളിക്ക് ഇതിലെന്തു കാര്യമെന്നല്ല കേൾക്കുന്ന ദമയന്തിക്കു തോന്നു ന്നത്. തന്റെ സാക്ഷാരൂപം അറിയിക്കാൻ കേശിനി ഒരു മാർഗ്ഗ മാണെന്ന് ബാഹുകൻ മനസ്സിലാക്കിയത് കേശിനി അറിഞ്ഞു. ഇതിനുശേഷം പറഞ്ഞതും നടന്നതുമായ കാര്യങ്ങൾ കേശിനി തന്ത്രപൂർവ്വം ഫലിതമായിയൊന്ന് അറിയിച്ചു.
ഇവിടെ ബാഹുക നിൽ നളനുണ്ടെന്ന് ആശങ്കപ്പെടുന്ന ദമയന്തിയെ ഒന്നു ചൊടിപ്പി ക്കുകയാണ് ചെയ്തത്. ദമയന്തി അതു ശ്രദ്ധിക്കുന്നില്ലെങ്കിലും കേശിനിയിൽ തോഴിമാരുടെ ദാസ്വത്തത്തിന്റെ ചില പ്രകടനങ്ങൾ കാണുന്നു. സ്ത്രീരത്നത്തിനു മുമ്പിൽ സ്ത്രീയായ കേശിനി ബാഹുകനെക്കുറിച്ച് പറഞ്ഞത് സ്ത്രീസഹജമായ കുസൃതിയാണ്. ഒരു ആത്മരതിയുമുണ്ടിതിൽ. അവിടെയുണ്ടായവ പാർത്താൽ ഫലിതമാണ് എന്നതിൽ തോഴിമാരുടെ അധസ്ഥിത മനസ്സിൽ മേൽസ്ഥാനത്തു നിൽക്കുന്നവരെ കളിപ്പിക്കുന്ന കുസൃതിയുണ്ട്. ദമയന്തിയുടെ മനസ്സ് കൂടുതൽ ശ്രദ്ധാലുവായിരിക്കാൻ ഇത് അവസരം ഒരുക്കും.
സമർത്ഥയായ ആ തോഴി ബാഹുകനെ പറഞ്ഞയച്ചതിനുശേഷം ഒളിച്ചു നിന്ന് ശ്രദ്ധിച്ചതിൽ നളന്റെ ദിവ്യമായ സിദ്ധികൾ കണ്ടെത്തി. അത് അവതരിപ്പിക്കുന്നത് ദൂതദൗത്വത്തിന് ഇണങ്ങും മട്ടിലാണ്. ‘അഗ്നിവർണ്ണന്റെ കാലുകൾ’ എന്ന നാടകത്തിൽ ഏറ്റവും നിർണ്ണാ യകമായ സന്ദർഭത്തിലാണ് ‘അടിച്ചുതളിക്കാരി പ്രത്യക്ഷപ്പെടു ന്നത്. ഏറ്റവും കൗതുകകരമായ കാര്യം രാജാവിന്റെ വരവിനാ യുള്ള കൊമ്പുവിളിക്കുശേഷം, പ്രേക്ഷകരും, കഥാപാത്രങ്ങളും, രാജഗീതവും പ്രതീക്ഷിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി കിണ്ടിയും, വെള്ളവും ആയി കൊട്ടാരം അടി ച്ചുതളിക്കാരി വരുന്നത്. അടിച്ചുതളിക്കാരിയെ കാണുമ്പോൾ പോലും ആശങ്കയാണ്. ഇതും രാജാവാകുമോ? രാജാവ് പെണ്ണാ ണോ? അവിടെയും തിരുത്തുവരികയാണ്.
രാജാവ് എന്തായാലും ആണുതന്നെ. കുഴലൂത്തുകാരുടെ അകമ്പടിയോടെയാണ്. കൊട്ടാരത്തിലെ അടിസ്ഥാനവർഗ്ഗത്തൊഴിലാളിയും എന്നത് സമ ത്വത്തിന്റെയും സാഹോദര്യത്തിന്റെയും, സ്വാതന്ത്ര്വത്തിന്റേയും അടയാളമായി വ്യാഖ്യാനിക്കപ്പെടുന്നു. ആക്ഷേപഹാസ്യം, പരിഹാ സത്തിന്റെ തലങ്ങളിലേക്ക് ഉയരുന്ന നാടകസന്ദർഭമാണത്. അടിച്ചുതളിക്കാരിയുടെ വരവ് നാടകത്തെ ഒരു ദന്തഗോപുര ത്തിൽ നിന്ന്, ഉയർന്ന തലത്തിൽ നിന്ന് താഴേക്കിറക്കുന്നുണ്ട്. അതുവരെ പറഞ്ഞുവെച്ചിരുന്ന കാര്യങ്ങളിൽ ഒരു തിരുത്ത് സംഭ വിക്കുന്നുണ്ട്. എല്ലാവർക്കും മുകളിലായി അടിച്ചുതളിക്കാരി പ്രതിഷ്ഠിക്കപ്പെടുന്നു. അടിച്ചുതളിക്കാരി സാധാരണക്കാരിയാണ്. സാധാരണ രീതിയിൽ ചിന്തിക്കുന്നവർ അന്നന്നത്തെ കാര്യങ്ങളെ കുറിച്ച് ആകുലപ്പെടുന്നവൾ, വലിയ ചിന്തകളോ, തത്ത്വപ്രശ്ന ങ്ങളോ, താത്വിക സമീപനങ്ങളോ അവൾക്കില്ല. അടിച്ചുവാരണം, വൃത്തിയാക്കണം. തന്റെ ജോലി കൃത്യമായി ചെയ്യണം. ഏത് അധി കാര കേന്ദ്രങ്ങളിലായാലും, എത്ര ഉന്നതരായാലും തന്റെ ജോലി യിൽ യാതൊരു തടസ്സവും വരാൻ ഇഷ്ടപ്പെടാത്തവൾ.
അടിച്ചുതളിക്കാരിയോട് ‘ഈ കാലുകളും ഇവിടെ നിന്ന് അടിച്ചു വാരിക്കളയുമോ’ എന്നു ചോദിക്കുന്ന കേവലരാമനോട് എനി ക്കൊന്നും അറിയേണ്ടകാര്യമില്ല. എന്റെ ജോലി നോക്കണം’ എന്നാ ണവൾ മറുപടി പറയുന്നത്. തന്റെ ജോലിയോടും, തനിക്കു ജോലി തന്നെ അധികാരമുള്ളവനോടും മാത്രം കൂറുപുലർത്തുന്നവൾ, അതിനപ്പുറമുള്ള കാര്യങ്ങളൊന്നും തന്റെ കാര്യമല്ലെന്നാണവൾ കരുതുന്നത്. തന്നെ ചുമതലപ്പെടുത്തിയ കർത്തവ്യങ്ങളിൽ നിന്ന വൾ ഓടിയൊളിക്കുന്നില്ല. അന്വേഷണങ്ങളോ, ഭരണസ്തംഭനമോ അവളുടെ വിഷയമല്ല. തന്റെ കർമ്മം, തന്റെ ജോലി ആ മണ്ഡല ത്തിൽ മാത്രം മുഴുകുന്ന അടിച്ചുതളിക്കാരി ചില ഓർമ്മപ്പെടുത്ത ലുകൾ തന്നെ നാടകത്തിൽ അഴിച്ചുവിടുന്നുണ്ട്.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്ന സാധാരണ ജനത്തിന്റെ പ്രതിനിധിയാണ് ഈ നാടകത്തിലെ അടി ച്ചുതളിക്കാരി. തന്റെ കർമ്മമണ്ഡലത്തോട് കൂറുമാത്രം പുലർത്തുന്ന ആ സാധാരണകൊട്ടാരം ജോലിക്കാരി ഒരു മാതൃകയാണ്. സുഖ ലോലുപതയിൽ മുഴുകി, ഭോഗാസക്തിമാത്രം കൈമുതലായ ഒരു രാജാവിന്റെ അനാസ്ഥക്കെതിരെ കെടുകാര്യസ്ഥതയ്ക്ക് എതിരെ, അധികാരപ്രീണനത്തിനും, അഹങ്കാരത്തിനും നേരെ ചൂലുകൊണ്ട് ഒരു മറുപടി. അതാണ് അടിച്ചുതളിക്കാരി.
അടിച്ചു വൃത്തിയാക്കി, ചാണകവെള്ളം തളിച്ച് ശുദ്ധിയാക്കുക. ചേട്ടയെ അടിച്ചു പുറത്താക്കി ലക്ഷ്മിയെ കുടിയിരുത്തുക. കൊട്ടാരത്തിൽ നിറഞ്ഞുനിൽക്കുന്ന അധികാര ജീർണ്ണതയ്ക്കു നേരെ വീഴുന്ന ആദ്യത്തെ എളിയ ആയുധമാണ് ചുൽ അടിച്ചു തളിക്കാരിയോട് ആയുധങ്ങളുമായി അനവസരത്തിൽ പ്രത ക്ഷപ്പെട്ടത് എന്താണ്? എന്നു ചോദിക്കുമ്പോൾ ‘ആയുധമെന്തിനാ, ശിക്ഷിക്കാനല്ലാതെ? എന്നാണ് മറുചോദ്യം. ഇവിടെ ശുദ്ധീകരണ മാണ് നടക്കുന്നത്. ജനങ്ങളുടെ ശുദ്ധീകരണ പ്രക്രിയയിൽ പെട്ടാണ് ചരിത്രത്തിലെ പല ഏകാധിപതികളും വീണുപോയത്. തൂത്തെറിയപ്പെട്ടത്.
അടിച്ചുതളിക്കാരിയുടെ വരവോടുകൂടിയാണ് നാടകത്തിന് ‘അനക്കം’ വെച്ചത്. ചലനങ്ങളില്ലാത്ത ഒരു പോക്കിൽ ചലനങ്ങൾ സൃഷ്ടിക്കാൻ, മാറ്റങ്ങൾ ഉണ്ടാക്കാൻ ആ സാധാരണക്കാരിക്ക് സാധിക്കുന്നുണ്ട്. മടുപ്പിക്കുന്ന ആ രാജകീയ ഭരണത്തിന് താൽക്കാലികമായെങ്കിലും ഒരു വിരാമമുണ്ടാക്കാൻ അടിച്ചുത ളിക്കാരിക്ക് സാധിച്ചു. ഒടുവിൽ അടിച്ചുതളിക്കാരിയോട് സങ്കടം ബോധിപ്പിക്കുന്ന സന്ദർഭം നമുക്ക് നാടകാന്ത്യത്തിൽ കാണാം. ചിന്താരാമൻ പറയുകയാണ് “നിങ്ങൾ കൊട്ടാരത്തിലെ അടിച്ചു തളിക്കാരി ആയതു കൊണ്ടു തന്നെ നിങ്ങളാണ് യഥാർത്ഥ രാജാവ്” അപ്പോൾ കേവലരാമൻ തിരുത്തുകയാണ്. “രാജാവല്ല രാജ്ഞി. ഇവിടെ എല്ലാം ഒന്നിച്ചടിച്ചുതളിച്ച് വൃത്തിയാക്കണേ ഒരു അപേക്ഷയായി അത് മാറുന്നു. ആ അപേക്ഷയിൽ അടിച്ചുതളി ക്കാരി കുദ്ധയാകുന്നുണ്ട്. “ഇതെന്റെ ജോലിയാണ്. ആരും അതെന്നെ പഠിപ്പിക്കേണ്ട?” തന്റെ കർമ്മമണ്ഡലത്തിന്റെ രാജ്ഞി യാണ് ആ അടിച്ചുതളിക്കാരി. അതുകൊണ്ടുതന്നെ ഒരു മാതൃ കയും. ഭരിക്കാനറിയാത്ത, അല്ലെങ്കിൽ മനസ്സില്ലാത്ത രാജാവും, രാജാവില്ലാത്ത രാജ്യത്തെ രാജഗുരുവും, വിദൂഷകനും കൊത്തു വാളും വാഴുന്ന നാട്ടിൽ അങ്ങനെ ജോലിയറിയുന്ന ഒരു അടി ച്ചുതളിക്കാരി ഉള്ളതുതന്നെ ഭാഗ്യം. അതുതന്നെയാണിതിലെ അന്തസത്തയും!
കേശിനിയും അടിച്ചുതളിക്കാരിയും തനതായ വ്യക്തിത്വമുള്ള സ്ത്രീകഥാപാത്രങ്ങളാണ്. അനീതിക്കെതിരെ തനിക്കാവുംവിധം പ്രതികരിക്കുന്ന അടിച്ചുതളിക്കാരിയെപ്പോലെ വിശ്വസ്തയായ ദുതിയായ കേശിനിയും തന്റെ ധർമ്മം നിർവ്വഹിക്കുന്നു. ദാസിക ളാണെങ്കിലും രണ്ടുപേരും തങ്ങളുടെ കർമ്മങ്ങൾ ഭംഗിയായി നടത്തുന്നു. അതിൽ അവർ വിജയിക്കുകയും ചെയ്യുന്നു.
23, 24 ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഒന്നരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 8 സ്കോർ. (1 × 8 = 8)
Question 23.
ഡോക്ടറുടെ ഈഗോ, ഉത്തരം താങ്ങുന്ന ഗൗളിയായി മാറിയ കഥാകൃത്ത്, പെൺഗൗളിയാൽ പരിഹസിക്കപ്പെട്ട ബുദ്ധന്റെ ബോധോദയം എന്നിവയിലൂടെ കഥ നിർവ്വഹിക്കുന്ന വിമർശന തലങ്ങളെ വിശകലനം ചെയ്ത് ഉപന്യാസം തയ്യാറാക്കുക.
Answer:
‘ഗൗളിജന്മം’ ദാർശനികഭാരമില്ലാതെയുള്ള കഥയാണ്. രസകരമാ യൊരു ചപല സ്വഭാവത്തിലൂടെ തമാശയിലേക്ക് എത്തിക്കുന്നു. പൊതുവെ പ്രതികരണങ്ങൾ പല രൂപത്തിലാകാം. ഉറക്കെ ശബ്ദിച്ചും പതിയെയും മൗനമായും പ്രതികരണം കാണിക്കാം. ആഴത്തിൽ മുറിപ്പെട്ടവ കണ്ണീരായോ ഹാസ്യമായോ ആവിഷ് രിക്കാം. ഒരുതരം മരവിപ്പും കാണാം. ഗ്രേസിയുടെ ഗൗളിജന്മം സ്ത്രീസ്വാതന്ത്ര്യം, ദാമ്പത്യം, എന്നിവയിലുള്ള ഒരു ഇടപെടൽ ആണ്. ഇത് രൂക്ഷമായൊരു ക്രൗര്യത്തോടെയല്ല കാണിക്കുന്നത്. പ്രസിദ്ധമായ ആശുപത്രിയിലെ രണ്ടു ഗൗളികൾ എന്ന തുടക്ക ത്തിൽത്തന്നെയുണ്ട് ഒരു തരം വൈരുദ്ധ്യത്തിന്റെ തമാശ. അവർ ദാമ്പത്വം ശീലിക്കുകയാണ്. പല്ലു തേക്കുന്നതുപോലൊരു ശീല മാണ് ദാമ്പത്വം! അവർ ആശുപത്രിയിലെ ജീവിതം തുടർ നാടകം പോലെ കണ്ടിട്ട് വിഷണ്ണരായി. അത് ശരിയാണ്. അവർ കണ്ടവ മനുഷ്യരുടെ യാതനകൾ തന്നെ, പക്ഷേ അതിന്റെ തുടർച്ചയിൽ പല മുഖങ്ങളും കണ്ടു. സന്ദർശകരെ കണ്ടു.
കൂടെ നിൽക്കുന്ന വരെ കണ്ടു. അതിലെല്ലാം മറ്റെന്തോ അഭിനയിക്കുന്ന കഥാപാ തങ്ങളെപ്പോലൊരു നാടകം കണ്ടു. ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് ചിന്തിയെറിഞ്ഞാണ് ഇരുവരും ദാമ്പത്യം ശീലി ച്ചത്. ആസക്തി പോയപ്പോൾ, കണ്ണ് തെളിഞ്ഞ് നോക്കിയപ്പോൾ കണ്ടത് യുവതിയും യുവാവും ഇരിക്കുന്നതിന്റെ നിശ്ചല ദൃശ്വം. ദാമ്പത്യം ആരോഗ്യത്തിന് ഹാനികരമോ? സഹനവും മാന സികസമ്മർദ്ദവും ആവശ്യമായ കുടുംബജീവിതം ഒരുതരം പൊരു ത്തപ്പെടലാണ്. അതായത് ആരോഗ്യത്തിന് ഹാനികരമാണ്. പുക യില ശരീരത്തിന് ഹാനികരമാകുന്നതു പോലെ ദാമ്പത്യം ആണിനും പെണ്ണിനും ജീവിതകാലം മുഴുവൻ അനാരോഗ്യം നൽകുന്നു എന്നതാണോ ഇവിടെ ഉദ്ദേശിക്കുന്നത്. അതിനാ ലാണോ ദാമ്പത്യം ഗൗളികൾ ഉപേക്ഷിച്ചത്. ജന്തുക്കൾക്ക് ദാമ്പത്യം ഇല്ലാത്തതാണ്. മനുഷ്യനേ ദാമ്പത്യം ഉള്ളൂ. അതിനാൽ മനുഷ്യന്റെ രീതി സ്വീകരിക്കുന്നത് നല്ലതല്ല എന്നായിരിക്കാം ഇവിടെ ഉദ്ദേശി ക്കുന്നത്.
ഈ കഥാരംഭം രസകരമായൊരു വിവരണമായി കാണുന്നു. ഹാസ്യം ജനിക്കുന്നത് ഗൗളിയുടെ മനോഭാവങ്ങളിലാണ്. ഗൗളി കൾ ദാമ്പത്യം സ്വീകരിച്ചതല്ല; ശീലിക്കുന്നതാണ്. ഒപ്പം കാഴ്ച യുടെ വിരസതയിൽ രണ്ടുപേരും കുറച്ചുദിവസം ദാമ്പത്വം ശീലി ച്ചതാണ്. സാഹചര്യം വിരസമാകുമ്പോൾ അതിനെ മാറ്റി രസകര മാക്കുവാൻ വേണ്ടിയാണോ ആൺ – പെൺ ദാമ്പത്യം? പൗലോ യുടെ സഹീറിൽ ഇത് കാണാം.
ഗൗളിയുടെ നിരീക്ഷണം കൃത്യമായി ഫലിക്കുന്നു. സന്ദർശകരുടെ ഉള്ളറിഞ്ഞ ഗൗളി പ്രവചിച്ചതുപോലെ സംഭവിച്ചു. പെൺകിളി യുടെ ചിലയ്ക്കലിനെ ശാസിക്കുന്നത് ആൺഗൗളിയുടെ ജ്ഞാന ത്തേയും പെൺഗൗളിയുടെ നിഷ്കളങ്കമായ വിഡ്ഢിത്തത്തേയും രസകരമായി കാണിക്കുന്നു. യുവതി സംശയിച്ചുകൊണ്ടിരിക്കു ന്നതിന് ആശുപത്രിയിലെ ഗൗളിജ്ഞാനത്തിന്റെ കിടക്കയിൽ തിരു മാനമായി. പല്ലി ചിലക്കുന്നതിൽ മനുഷ്യന്റെ ചാപല്യം നമ്മെ ചിരി പ്പിക്കുന്നു.
തുടർന്ന് ആൺഗൗളിക്കുണ്ടായ ആധിപത്യം അതിനെ അഹങ്കരി പ്പിക്കുന്നത് രസിപ്പിക്കുന്ന കാഴ്ചയാണ്. മനുഷ്യന്റെ മൂഢമായ അന്ധവിശ്വാസങ്ങളെക്കുറിച്ച് ആൺഗൗളി വാചാലമാകുന്നത്
വായനക്കാരെ ചിരിപ്പിക്കുന്നതാണ്.
ഡോക്ടറെ അവതരിപ്പിച്ചതിൽ ആൺഗൗളിയുടെ സമീപനം തികച്ചും അമ്പരപ്പിക്കുന്നതാണ്. ‘ഇനിയിപ്പോൾ മരിക്കുകയല്ലാതെ മറ്റെന്തു ഗതി’ എന്ന ചോദ്യത്തിൽ മരണത്തിന്റെ മുമ്പിൽ ഡോക്ടർ കാണിക്കുന്ന വിവരിക്കാനാവാത്ത ക്രൂരതയെ നിസ്സംഗമായൊരു നർമ്മത്തോടെ ഗൗളി തുറന്നുകാണിക്കുന്നു.
ഇതിനിടയിൽ പൊൻകുന്നം വർക്കിയുടെ കഥാപാത്രത്തെ അറി യുന്ന ആൺഗൗളിയെ കണ്ട് പെൺഗൗളി വാപൊഴിക്കുന്നു. ഇതു കേട്ട ആൺഗൗളിയുടെ അതീവ രസകരമായ കമന്റും വിസും ഒരുപക്ഷേ ചെറുകഥകളിൽ കാണുന്ന നർമ്മങ്ങളിൽ, ഒരുതരം സുനാമിയുടെ തിരയടിപോലെ എഴുത്തുകാരുടെ കരയിലേക്ക് അടിച്ചുകയറുന്നവയാണ്. എഴുത്തുകാർ ഉത്തരം താങ്ങുന്ന പല്ലി കളാണെന്നത് ബുദ്ധിജീവിസംസ്ക്കാരത്തിന്റെ പ്രലോഭനങ്ങളിൽ സുഖിക്കുന്ന എഴുത്തുകാരെ യഥാർത്ഥ രൂപത്തിൽ കാണി ക്കുന്നു.
ബുദ്ധനെക്കുറിച്ച് പറഞ്ഞതോടെ പെൺഗൗളിയുടെ ചോദ്യത്തിനു മുമ്പിൽ പതറിപ്പോകുന്നത് ആണും പെണ്ണും തമ്മിലുള്ള ശ കളുടെ എല്ലാ തലത്തിലും കാണുന്നതാണ്. ദമ്പതികളുടെ ജീവി തത്തിൽ പെണ്ണിന്റെ ചോദ്യങ്ങൾക്കു മുന്നിൽ പെട്ടുപോകുന്ന ആണുങ്ങളുണ്ട്. പുരുഷൻ സങ്കൽപജീവിയാണെന്നും ഒരു കാര്യവും വെടിപ്പായി, നേരായി പറയാൻ കഴിയാതെ വളച്ചൊടിച്ച് ബുദ്ധിജീവി ചമയുന്നവനാണെന്നും നാമറിയുന്നു. പെൺഗൗളി യാകട്ടെ വളരെ പ്രായോഗികമായി മാത്രം ചിന്തിക്കുകയും പറ യുകയും ചെയ്യുന്നു. ‘മമതയാണ് എല്ലാ ദുഃഖങ്ങൾക്കും കാര ണമെന്ന് തിരിച്ചറിയാൻ ബുദ്ധന് ഭാര്യയേയും പുത്രനേയും ഉപേ ക്ഷിച്ച് ബോധോദയം വേണ്ടിവന്നു. എന്നാൽ അടുക്കളയിൽ പണി യെടുക്കുന്ന സ്തീക്ക് ഇതറിയാമെന്ന പെൺഗൗളിയുടെ കണ്ട ത്തൽ ആൺഗൗളിയേയും പുരുഷവർഗ്ഗത്തേയും ഞെട്ടിക്കുന്നു. സ്ത്രീകൾ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് അധികം അറിയാതിരി ക്കുന്നതാണ് നല്ലതെന്ന് ഭയപ്പെടുന്നവരിൽ ആൺഗൗളിയും പെട്ടു. ഈ അകപ്പെടൽ ഉയർത്തുന്ന അലകൾ സ്ത്രീയുടെ മുന്നേറ്റമാണ്. ആൺഗൗളിയുടെ അഭിമാനക്ഷതം കൊല്ലുന്ന ഹാസ്യമാണ്.
യുവാവ് മരിച്ചതോടെ പെൺഗൗളി കൂടുതൽ ഉത്തരവാദിത്വമു ള്ളവളായി. അവൾ എടുത്ത നിലപാട് ആൺഗൗളിയുടെ പുരു ഷാധിപത്യത്തെയും അസ്തിത്വത്തേയും ഇല്ലാതാക്കി. പെൺഗൗ ളിയുടെ ജിജ്ഞാസയും തിരിച്ചറിവും പൊടുന്നനെയായിരുന്നു. യുവതി ഇനി എങ്ങനെ ജീവിക്കുമെന്നറിയാൻ പെൺഗൗളി വെമ്പി. സ്ത്രീയുടെ ജീവിതമറിയാനായി മറ്റൊരു സ്ത്രീയുടെ ആഗ്രഹം പൂർത്തീകരിക്കപ്പെടുന്നു. പെണ്ണുങ്ങളെക്കൊണ്ട് എന്തെല്ലാം സാധിക്കുമെന്ന് അറിയാനായി പെൺഗൗളി യാത്രയാ യത് ആൺഗൗളിയെ ഉപേക്ഷിച്ചിട്ടാണ്. വാൽ വിറപ്പിച്ചാണ് പറ ഞ്ഞത്. ആപത്തു വരുമ്പോഴാണ് ഗൗളി വാൽ വിറപ്പിക്കുന്നത്. ഇവിടെ ആൺ ഗൗളിക്കൊപ്പമുള്ള ജീവിതം ആപത്തായി അനു ഭവപ്പെട്ടിരിക്കാം.
ജീവിതത്തിന്റെ എല്ലാ വിധത്തിലുള്ള പ്രസ്ഥാനങ്ങൾക്കും ഇവിടെ നിർവികാരതയുണ്ടാകുന്നു. വിവാഹം, ദാമ്പത്യം, സൗഹ ദബന്ധം, ഡോക്ടർമാരുടെ സേവനം എന്നിവക്കെല്ലാം മരവിപ്പ് ബാധിച്ച കാലത്തെ വളരെ രസകരമായ ഒരു ചാപല്യസ്വഭാവ ത്തോടെ ചിത്രീകരിക്കുന്നു. ഇതിലെ ഹാസ്യം നിസ്സഹായതയു ടേയും പ്രതിഷേധത്തിന്റെയും അല്ല. സങ്കൽപ്പങ്ങൾ എല്ലാം തകർന്ന് അവനവന്റെ ശരിയിലേക്ക് പെൺഗൗളി യാത്രയാകുന്നു. അതിൽ സംഭവിച്ച നഷ്ടങ്ങൾക്ക് ജീവിതത്തിന്റെ കണക്കുപു സ്തകത്തിൽ പേജുകളില്ല.
Question 24.
‘കണ്ണാടി കാൺമോളവും’ എന്ന കവിതാഭാഗത്തെ ശകുന്തളയുടെ വ്യക്തിത്വമല്ല ‘കൊള്ളിലാക്കല്ലാതൊന്നും’ എന്ന് കവിതാഭാഗത്തെ ശീലാവതിയുടെ വ്യക്തിത്വം. ഈ കഥാപാത്രങ്ങളെ സമകാലിക സാഹചര്യത്തിൽ താരതമ്യം ചെയ്ത് പ്രഭാഷണം തയ്യാറാക്കുക.
Answer:
‘കണ്ണാടി കാൺമോളവും’ എന്ന കവിതാഭാഗത്ത് മകനായ ഭര തനോടൊപ്പം ശകുന്തള ദുഷ്യന്തനെ തേടി വരുന്നതാണ് സന്ദർഭം: ദുഷ്യന്തൻ ശകുന്തളയോട് പറയുന്നതാണ് ആദ്യം കാണുന്നത്. സ്ത്രീകൾക്ക് അഹങ്കാരം അധികമുണ്ടെന്ന് കേട്ടു കേൾവി മാത്ര മേയുള്ളൂ. ഇപ്പോൾ മുന്നിൽ നിൽക്കുന്ന ശകുന്തളയെപ്പോലെ മുമ്പ് കണ്ടിട്ടില്ല. നീ കുലടയാണ്. പക്ഷേ എന്നോട് വന്ന് നീ കുലീ നയെന്ന് അലസമായി ആലാപം ചെയ്യുന്നത് ഒരിക്കലും അരുത്. അരുത് (അലം അലം). നിനക്ക് സുവർണ്ണമായ മണിയും മനോ ഹരമായ ആഭരണങ്ങളും വസ്ത്രങ്ങളും വേണ്ടുവോളം തരാം. അത് കിട്ടിയാൽ നിനക്കു ചേർന്ന ദിക്കിൽ പോയി കഴിയണം. ഇവിടെ നിന്ന് കാലം കഴിക്കേണ്ടതില്ല. മാത്രമല്ല നീ കുയിൽപ്പെട പോലെ മറ്റുള്ളവരാൽ വളർത്തപ്പെട്ടവളാണ്. നീ വേഗം പോയ് ക്കോളൂ. നിന്നെ കാണുന്നത് എനിക്ക് ഇഷ്ടമല്ല.
ദുഷ്യന്തൻ ഇപ്രകാരം പറഞ്ഞതിൽ ശകുന്തളക്ക് മൂന്ന് കുറ്റങ്ങൾ ആരോപിക്കുന്നു. അവൾ അഹങ്കാരിയാണ് (ധാർഷ്ട്യമുള്ളവൾ). അവൾ പെരും കള്ളിയാണ് (കുലയായിട്ടും അവൾ വളരെ അനായാസമായിട്ടാണ് കുലീനയെന്ന് ആലപിക്കുന്നത്. മാത്രമല്ല കുലടയാണ്.
ഇപ്രകാരത്തിലുള്ള ശകുന്തളയ്ക്ക് സുവർണമണിയും മുക്താ ഭരണങ്ങളും വസ്ത്രങ്ങളും നൽകുന്നത് പാരിതോഷികം എന്ന നിലയിലാണോ? അല്ല. സുവർണ്ണമണിയെന്നത് സ്വർണ്ണമണിയല്ല; നല്ല വർണ്ണമുള്ള മണിയാണത്. ഇത് ഏതെങ്കിലും പ്രത്യേക വസ്തുവിനെ സൂചിപ്പിക്കുന്നതോയെന്നറിയാൻ എഴുത്തച്ഛന്റെ കാലത്തിലേക്ക് പോകണം. ആഭരണങ്ങളും വസ്ത്രങ്ങളും വേണ്ടുവോളം നൽകുന്നത് രാജധർമ്മമാണ്. പ്രജയായ ശകുന്ത ളയെ സംരക്ഷിക്കേണ്ടതും രാജാവ് തന്നെ. അതിനാൽ ശകുന്ത ളയ്ക്ക് നൽകുമെന്ന് പറയുന്നവ പാരിതോഷികമല്ല; പകരം ജീവ നാംശമാണ്.
നിനക്കൊത്ത ദിക്കിൽ പൊയ്ക്കൊള്ളാൻ ശകുന്തളയോട് ആവ ശ്വപ്പെടുന്നതിൽ എഴുത്തച്ഛന്റെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന സാംസ്കാരികമായ അധഃപതനം കാണുന്നുണ്ട്. കുലടയായവൾ വേശ്യയാണ്; കുലം അടച്ചവളാണവൾ. വേശ്യകൾക്ക് പ്രത്യേക മായ ഇടങ്ങൾ എഴുത്തച്ഛന്റെ കാലത്ത് ഉണ്ടായിരുന്നു. തേവിടിശ്ശി സമ്പ്രദായം കേരളത്തിൽ വളരെ മാന്യമായി നിലനിന്നിരുന്നു. 12 കൊല്ലത്തിലൊരിക്കൽ വേശ്യകൾ ഒരുമിച്ചു കൂടുന്ന ചന്ദ്രാ ത്സവം കേരളത്തിൽ ഉണ്ടായിരുന്നു. കേരളത്തിന്റെ ധാർമ്മികമായ തകർച്ചയുടെ കാലഘട്ടത്തിലാണ് ഭക്തിപ്രസ്ഥാനത്തിന്റെ കവി തകളുമായി എഴുത്തച്ഛൻ വരുന്നത്. “നീ നിനക്കൊത്ത ദിക്കിനു പൊയ്ക്കോള്ളണം? എന്നതിൽ ഈയൊരു സാമൂഹ്യാന്തരീക്ഷ മായിരിക്കാം എഴുത്തച്ഛന്റെ തൂലികയിൽ കടന്നുവരുന്നത്.
തുടർന്ന് സുന്ദരിയായ ശകുന്തള പിന്നെയും പറഞ്ഞു. ദുഷ്യ തന്റെ നിന്ദാവാക്കുകൾ കേട്ടിട്ടും വളരെ മയമാർന്ന രൂപത്തി ലാണ് ശകുന്തള മറുപടി പറയുന്നത്. മറ്റുള്ളവരിൽ കടുകിനോളം മാത്രം ചെറുതായ ദോഷങ്ങൾ അപ്പപ്പോൾ ദുഷ്യന്തൻ കാണുന്നു. എന്നാൽ ദുഷ്യന്തൻ സ്വന്തം തെറ്റുകൾ സ്വയം കണ്ടാലും അത് ആയതിന്റെ വലിപ്പത്തിൽ ഗജമാത്രം), ഗൗരവത്തിൽ ഒരിക്കലും കാണില്ല. ഇത് പണ്ഡിതന്മാർക്കുപോലും സംഭവിക്കുന്ന ശീലമാ ണ്. നിന്റെ ജന്മത്തേക്കാൾ എന്റേത് ശ്രേഷ്ഠമാണ് കുലമഹിമയാണ് ഇവിടെ പറയുന്നത്.
ശകുന്തള അപ്സരസ്സിന്റെ പുത്രിയാണല്ലോ. മേദിനിയിലും (ഭൂമിയിലും) അന്തരീക്ഷത്തിലും വ്യത്യാസമില്ലാതെ ഒരുപോലെ എനിക്ക് സഞ്ചരിക്കാം. ഇങ്ങനെ നമ്മൾ തമ്മിൽ എത മാത്രം അന്തരമുണ്ടെന്ന് അങ്ങ് അറിയുക വേണം. സ്വന്തം ജന്മം ശ്രേഷ്ഠമാണെന്ന് ശകുന്തള പറയാൻ കാരണം എന്താണ്? കുലട എന്ന് കേട്ടപ്പോൾ അതിൽ ശകുന്തളയ്ക്കും പിതാവിന്റെ ഋഷി കുലത്തിനും, അമ്മയായ മേനകയുടെ ദേവകുലത്തിനും അപ മാനമുണ്ടായി. ശകുന്തള അവിടെ ശക്തമായി പ്രതികരിക്കുക യാണ്. പുരിഷാധിപത്യത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധം നടത്തുകയാണ്. അതാണ് ശകുന്തളയെ സ്വന്തം ജന്മം അറിയി ക്കാൻ പ്രേരിപ്പിച്ചത്. പർവ്വതവും കടുകും തമ്മിലുള്ള അന്തരം നമ്മൾ തമ്മിലുണ്ട്. അല്ലയോ രാജാവേ! അങ്ങ് ഒട്ടും സാരജ്ഞ നല്ലെന്ന് ഓർക്കുക വേണം. വിരൂപന്മാർ കണ്ണാടി കാണുന്നതു വരെ സുന്ദരന്മാരെന്ന് വിചാരിക്കുന്നു. സ്വന്തം കുറ്റം അറിയില്ല.
മറ്റുള്ളവരുടേത് പറഞ്ഞു നടക്കും. കുറ്റങ്ങളില്ലാത്തവൻ കുറ്റ ങ്ങളുള്ളവരെപ്പോലും നിന്ദിക്കില്ല. കാട്ടാന (മദയാന) ചളിയിൽ കുളിക്കുന്നതിൽ ഇഷ്ടപ്പെടുന്നു. നല്ല ജലത്തിൽ കുളിച്ചാലും ആനയ്ക്ക് അതാണ് ഇഷ്ടം. നല്ല ജനങ്ങളെ നിന്ദിച്ചാണ് ദുഷ്ടജ നങ്ങൾ സന്തോഷിക്കുന്നത്. നല്ല ജനങ്ങൾ ദുഷ്ടന്മാരെപ്പോലും നിന്ദിക്കില്ല. സത്യവും ധർമ്മവും വെടിഞ്ഞീടിന പുരുഷനെ സർപ്പ ത്തേക്കാൾ പേടിക്കേണ്ടതാണ്. പണ്ഡിതന്മാർ ഇത്തരക്കാരെ ഗുണ ദോഷങ്ങൾ ഉപദേശിച്ചാലും ഈ മൂർഖന്മാർക്ക് അശുഭമായ തോന്നു. നല്ലവൻ നല്ലത് അറിയും. അരയന്നം വെള്ളത്തെ വെടിഞ്ഞ് പാലിനെ കുടിക്കുന്നതുപോലെയാണിത്. ശകുന്തള ഇപ്രകാരമെല്ലാം പറയുന്നു. സ്ത്രീത്വത്തിന്റെ ശക്തമായ പ്രതി ഷേധ സ്വരമാണിവിടെ കാണാനാകുന്നത്. തുടർന്ന് ആകാശത്ത് അശീരീരിയുണ്ടാവുകയും ദേവസ്ത്രീക്ക് തുല്യയായ കണ ത്രിയുടെ കൂടെ നിന്റെ പുത്രനെ രാജ്യഭാരം എൽപ്പിക്കുകയെന്ന അശീരീരി കേട്ട ദുഷ്യന്തൻ ശകുന്തളയെ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ശകുന്തള തന്റെ ഭർത്താവിനോടും പുത നോടും കൂടി സന്തോഷപൂർവ്വം ജീവിച്ചു.
എന്നാൽ കുഞ്ചൻനമ്പ്യാരുടെ കവിതയിൽ ഭർത്താവിന്റെ കുത്തു വാക്കുകൾ കേൾക്കുന്ന പതിവ്രതയായ ഭാര്യയുടെ സഹനമാണു ള്ളത്. എന്തിനും ഏതിനും കുറ്റം പറയുന്ന ഭർത്താവ്. മുനിയാ യിട്ടും വീട്ടിനകത്ത് ഭാര്യയുടെ മുമ്പിൽ പുരുഷന്റെ അധികാരം കാണിക്കുന്നു. 18-ാം നൂറ്റാണ്ടിലെ ഗൃഹാന്തരീക്ഷമായിരിക്കാം പുരാണകഥയിൽ ചേർന്നിരിക്കുന്നത്. സ്വന്തം നാടും നാട്ടുകാരും പുരാണ കഥകളിൽ ഉൾക്കൊള്ളിച്ച കവിയാണല്ലോ കുഞ്ചൻ നമ്പ്യാർ.
18-ാം നൂറ്റാണ്ടിലും ആധുനിക യുഗത്തിലും സ്ത്രീയെന്നും അടി ചമർത്തപ്പെട്ടവളാണ്. അവൾക്ക് ദുരിതങ്ങളേയുള്ളു. പ്രതികരി ക്കാനും പ്രതിരോധിക്കാനും കഴിയാത്ത സാഹചര്യം.
ഇന്നത്തെ അവസ്ഥയെന്താണ് ? സ്ത്രീക്ക് അനുകൂലമായി നിര വധി നിയമങ്ങൾ നടപ്പിലായ സമൂഹമാണ് ഇന്നത്തേത്. 2015 – ലാണ് റേഷൻ കാർഡിൽനിന്നും അച്ഛനെ മാറ്റി ഗൃഹനായികയുടെ പേരിലാക്കിയത്. സ്ത്രീ പരാതി നൽകിയാൽ അതിന് നടപടികൾ ഉടനെയാണ്. എല്ലാ മേഖലയിലും സംവരണം നടപ്പിലായിരി ക്കുന്നു. സ്ത്രീ ശാക്തീകരണ പരിപാടികൾ നിരവധിയാണ്. ഇതി നാൽ സ്ത്രീയുടെ ശക്തിയും ആത്മവിശ്വാസവും വർദ്ധിച്ചിട്ടുണ്ട്. സ്ത്രീയുടെ വൈകാരിക ലോകത്ത് വലിയ മാറ്റം വന്നിട്ടുണ്ട്. അവൾ പ്രതിഷേധിക്കുന്നുണ്ട്, തിരുവനന്തപുരത്ത് അമൃത എന്ന പെൺകുട്ടി അസഭ്യം പറഞ്ഞ നാല് പൂവാലന്മാരെ കണക്കിന് തല്ലിയത് ചാനലിൽ വന്നതാണ്. അതിനെത്തുടർന്ന് കോടതിയും കേസുമായി സാമൂഹ്യനിയമങ്ങൾ അമൃതക്കു പിറകെ വന്നുകൊ ണ്ടിരിക്കും.
എന്നാലും അമൃത കാണിച്ചത് ര്വമായിരുന്നു. ബാറിൽ പോയി വെള്ളമടിച്ച് ബഹളം വയ്ക്കുന്ന സ്ത്രീകളുണ്ട്. സ്ത്രീയായതിനാൽ അത് മോശമായി. പൂവാലന്മാരെ ചെരിപ്പുകൊ ണ്ടടിക്കുന്ന പെൺകുട്ടികളുടെയെണ്ണവും വർദ്ധിക്കുന്നു. കാമാ സക്തിയോടെ സ്ത്രീയെ നോക്കിയാൽ സ്ത്രീക്ക് കേസു കൊടു ക്കാം. കുടുംബശ്രീ, ജനശ്രീ പദ്ധതികൾ സ്ത്രീ കൂട്ടായ്മയെ ശക്തിപ്പെടുത്തിയ നാടാണ് കേരളം. എങ്കിലും…. ഇന്നും സൗമ്യ മാരും ജിഷമാരും ഉണ്ടായിക്കൊണ്ടിരിക്കുന്നു. വീട്ടിൽ ഇന്നും അടുക്കളയിലെ വിറകിൽ പുകയൂതി ഊതി തീ പിടിപ്പിക്കുന്നത് സ്ത്രീയാണ്. അവൾ തന്നെയാണിപ്പോഴും മാറാത്ത ടെക്നോള ജിയുള്ള അലക്കുയന്ത്രം. അവൾക്കു വേണ്ടിയാണിന്നും ചൂൽ സൂക്ഷിക്കുന്നത്. അവൾക്കായാണ് നാറത്തേക്കും.
കുഞ്ചൻനമ്പ്യാരുടെ കാലഘട്ടത്തിലും ഇങ്ങനെ ഒരു അവസ്ഥ സ്ത്രീക്കുണ്ടായിരുന്നു. എന്തെടുത്താലും കുറ്റം, എടുത്തില്ലെ ങ്കിലും കുറ്റം. അന്തമില്ലാത്ത ശകാരം വിളികൾ, ചീത്ത പറച്ചിൽ… ഇവ കേട്ടും കുടുംബത്തിനായി പണിയെടുത്തിരുന്നത്, നമ്പ്യാ രുടെ കാലത്തും സ്ത്രീകൾ തന്നെയാണെന്നത് നമ്മെ വേദനിപ്പി ക്കുന്നു. മാത്രമല്ല, ഈ യുഗത്തിൽ നമ്മുടെ വീടുകളിൽ സ്ത്രീ കേൾക്കുന്ന അതേ ശകാരങ്ങൾ തന്നെയാണ് നമ്പ്യാരുടെ കാലത്തും അവൾ കേൾക്കുന്നത്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും സ്ത്രീ വീടിനകത്ത് കൂട്ടിലെ തത്ത തന്നെയല്ലെ?