Practicing with 6th Standard Social Science Question Paper Pdf Malayalam Medium and First Term Question Paper 2023-24 will help students prepare effectively for their upcoming exams.
Class 6 Social Science First Term Question Paper 2023-24 Malayalam Medium
Time : 2 Hours
നിർദ്ദേശങ്ങൾ
- മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് 15 മിനുട്ട് സമാശ്വാസ സമയമാണ്. ഈ സമയം പ്രവർത്തനങ്ങൾ നന്നായി വായിച്ച് മനസ്സിലാക്കാനുള്ളതാണ്.
- തന്നിട്ടുള്ള 8 പ്രവർത്തനങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരമെഴുതിയാൽ മതി.
- തിരഞ്ഞെടുക്കുന്ന 6 പ്രവർത്തനങ്ങളിലേയും എല്ലാ ഉപപ്രവർത്തനങ്ങൾക്കും ഉത്തരം എഴുതേണ്ട താണ്.
പ്രവർത്തനം – 1
രണ്ടു മുഗൾ രാജാക്കന്മാരുടെ ഭരണകാലത്തെ രാജ്യവിസ്തൃതി കാണിക്കുന്ന രൂപരേഖയാണ് നൽകിയി രിക്കുന്നത്.
എ) ഈ രൂപരേഖകൾ ഏതെല്ലാം മുഗൾ രാജാക്കന്മാരുടെ ഭരണകാലത്തെ രാജ്യവിസ്തൃതിയാണ് കാണിക്കു ന്നത്?

Answer:
- അക്ബർ
- ഔറഗസേവ്
മുഗൾ സാമ്രാജ്യം. മുഗൾ സാമ്രാജ്യം ഏറ്റവും വിസ്തൃതി പ്രാപിച്ചത് ഔറംഗസേബിന്റെ കാലത്തായി രുന്നു. അമ്പത് വർഷക്കാലം അദ്ദേഹം ഭരണം നടത്തി. ഔറംഗസേബിനു ശേഷം മുഗൾ സാമ്രാജ്യം ദുർബലമായി. എങ്കിലും 1857 വരെ ആ രാജവംശം നിലനിന്നു.
ബി) മുഗൾ ഭരണകാലത്ത് നടപ്പിലാക്കിയ മൻസബ്ദാരി സമ്പ്രദായത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
മുഗൾ സാമ്രാജ്യം വിസ്തൃതമാക്കുന്നതിൽ അക് ബർ പ്രധാന പങ്കുവഹിച്ചു. അദ്ദേഹം വലിയൊരു സൈന്യത്തെ രൂപീകരിച്ചു. ഇതിനുവേണ്ടി വ്യത്യ സ്തമായ ഒരു രീതി സ്വീകരിച്ചു. “മൻസബ്ദാരി സമ്പ്രദായം’ എന്നാണ് ഇതറി യപ്പെടുന്നത്. ഈ സമ്പ്രദായത്തിൽ ഓരോ ഉദ്യോഗ സ്ഥനും തങ്ങളുടെ കീഴിൽ ഒരു നിശ്ചിത എണ്ണം കരെ നിലനിർത്താൻ ബാധ്യസ്ഥനായിരുന്നു.
![]()
പ്രവർത്തനം – 2
മധ്യകാലഘട്ടത്തിൽ ഇന്ത്യയിൽ നിലനിന്നിരുന്ന കാർഖാനകളെക്കുറിച്ച് അക്കാലത്തെ യാത്രാവിവര ണത്തിൽ പരാമർശിക്കുന്നുണ്ട്.
എ) കാർഖാനകളെക്കുറിച്ച് യാത്രാവിവരണത്തിൽ പരാമർശിച്ച ഫ്രഞ്ച് സഞ്ചാരി ആരാണ്?
Answer:
കർഖാനകളെ പരാമർശിച്ച ഫ്രഞ്ച് സഞ്ചാരിയാണ് ബർണിയർ.
ബി) കാർഖാനകളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
മുഗൾ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും കൊട്ടാരങ്ങൾക്ക് സാധനങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത കേന്ദ്രങ്ങളായി രുന്നു കർഖാനകൾ. വിവിധ ഉൽപ്പാദന പ്രവർത്ത നങ്ങൾക്കും പുതിയ സാങ്കേതിക വിദ്യകളും പുതുമകളും പര്യവേക്ഷണം ചെയ്യുന്ന തിനുമുള്ള സ്ഥലമായിരുന്നു കർഖാനകൾ.
പ്രവർത്തനം – 3
മധ്യകാലഘട്ടത്തിലെ ഭരണാധികാരികളെ ഡൽഹിയിലേക്ക് ആകർഷിച്ച പ്രധാന ഘടകങ്ങളിലൊന്ന് ഭൂമി ശാസ്ത്ര പ്രത്യേകതകളാണ്.
എ) ഡൽഹിയെ ഭരണകേന്ദ്രമാക്കാൻ സഹായിച്ച ചില ഭൂമിശാസ്ത്ര ഘടകങ്ങൾ ചുവടെ നൽകിയിരിക്കു ന്നു. മധ്യകാലഘട്ടത്തിലെ ഭരണാധികാരികളെ ഡൽഹിയിലേക്ക് ആകർഷിക്കുന്നതിന് ഈ ഘട കങ്ങൾ എങ്ങനെയെല്ലാം പ്രയോജനപ്പെട്ടുവെന്ന് കണ്ടെത്തി പട്ടിക പൂർത്തീകരിക്കുക.
| ഭൂമിശാസ്ത്ര ഘടകങ്ങൾ | പ്രയോജനങ്ങൾ |
| സിന്ധു-ഗംഗാ സമതലം | ഫലഭൂയിഷ്ഠത കാർഷിക പുരോഗ തിക്ക് സഹായകമായി. |
| ആരവല്ലി പർവതം | |
| യമുനാ നദി |
Answer:
ആരവല്ലി പർവതനിരകൾ : ഈ പർവത നിരകൾ ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഡൽഹിയെ സഹായിച്ചു. ആരവല്ലി പർവ്വത നിര കളിലെ പാറക്കൂട്ടങ്ങളിൽ നിന്ന് കോട്ടകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണത്തിനാവശ്യമായ കല്ലുകൾ ശേഖരിക്കാൻ കഴിഞ്ഞു.
യമുനാനദി : ജലഗതാഗതത്തെ സഹായിച്ചതി നൊപ്പം ഡൽഹിക്ക് ആവശ്യമായ ജലം ഉറപ്പു വരുത്തി.
ബി)സി.ഇ. 8-ാം നൂറ്റാണ്ടിൽ ഡൽഹി ആദ്യമായി അധി കാര കേന്ദ്രമാകുന്നത് ആരുടെ ഭരണകാലത്താണ്? (തൊമര രാജാക്കന്മാരുടെ, ചൗഹാൻ രാജാക്കന്മാ രുടെ, മംലൂക്ക് രാജാക്കന്മാരുടെ)
Answer:
തൊമര രാജാക്കന്മാരുടെ കാലത്ത്
പ്രവർത്തനം – 4
മധ്യ കാലഘട്ടത്തിൽ ഇന്ത്യയിലേക്ക് വന്ന സഞ്ചാരികളുടെ കുറിപ്പുകളിൽ നിന്ന്, താഴെ പറ യുന്ന മേഖലകളെക്കുറിച്ച് വിവരങ്ങൾ കണ്ട ത്താൻ കഴിയും.

എ) ഇന്ത്യയിലെത്തിയ സഞ്ചാരികൾ പ്രധാനമായും ഏതു മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നമുക്ക് തരുന്നത്? പട്ടിക പൂർത്തിയാക്കുക.
| സഞ്ചാരിയുടെ പേര് | മേഖല |
| നിക്കോള കോണ്ടി | നഗരങ്ങളും വാണിജ്യവും |
| അൽ-ബറൂനി | |
| വർണിയർ | |
| ബർണിയക് | |
| അമീർ ഖുസ |
Answer:
| സഞ്ചാരിയുടെ പേര് | മേഖല |
| നിക്കോള കോണ്ടി | നഗരങ്ങളും വാണിജ്യവും |
| അൽബറൂനി | കൃഷിയും കൈത്തൊഴിലും |
| ടവർണിയർ | ജനജീവിതം |
| ബർണിയർ | തൊഴിൽ കേന്ദ്രങ്ങൾ |
| അമീർ ഖുസ്രു | വിജ്ഞാനപുരോഗതി |
ബി)ഭാസ്കരാചാര്യർ രചിച്ച ഗണിതശാസ്ത്രഗ്രന്ഥം ഏതാണ്?
Answer:
ലീലാവതി
പ്രവർത്തനം – 5
കേരളത്തിലേക്ക് പച്ചക്കറികളും, പൂക്കളും, പലവ്യഞ്ജനങ്ങളും എത്തിക്കുന്നതിൽ തമിഴ്നാടാണ് മൂന്നിൽ.

എ) കേരളത്തിലേയും തമിഴ്നാട്ടിലേയും കാർഷിക സാഹചര്യങ്ങൾ അപഗ്രഥിച്ച് താരതമ്യക്കുറിപ്പ് തയ്യാറാക്കുക.
Answer:
- വാർഷിക മഴയുടെ ലഭ്യത തമിഴ്നാടിനേക്കാൾ കൂടുതൽ കേരളത്തിലാണ് ഉള്ളത്.
- കേരളം കാർഷിക പ്രവർത്തനങ്ങൾക്ക് അനു യോജ്യമായ പ്രദേശമാണ്.
- കേരളത്തിലും തമിഴ്നാട്ടിലും ഏതാണ്ട് ഒരേ തരത്തിലുള്ള മണ്ണിനങ്ങളാണ് കാണപ്പെടു ന്നത്.
- തമിഴ്നാടിനെ അപേക്ഷിച്ച് കേരളത്തിൽ നദിക ളുടെ എണ്ണം കൂടുതലാണ്.
- ജലസേചന സൗകര്യങ്ങൾ തമിഴ് നാടിന് കൂടുതലായി ഏർപ്പെടുത്തേണ്ടതുണ്ട്
ബി)കേരളത്തെ എത്ര ഭൂപ്രകൃതി വിഭാഗങ്ങളായി തരം തിരിക്കാം?
Answer:
കേരളത്തെ മൂന്ന് ഭൂപ്രകൃതി വിഭാഗങ്ങളായി തരംതിരിക്കാം
പ്രവർത്തനം – 6
കേരളത്തിലെ ചില പ്രധാന വിളകളുടെ ഭൂവി സ്മൃതിയിൽ 2011 വരെ ഉണ്ടായ മാറ്റങ്ങളാണ് ചുവടെ പട്ടികയിൽ കാണുന്നത്.

എ) പട്ടിക അപഗ്രഥിച്ച് കേരളത്തിലെ വിളകളുടെ ഭൂവി സ്മൃതിയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
- പട്ടിക കാണിക്കുന്നത്
- റബ്ബർ കൃഷി വർദ്ധിച്ചപ്പോൾ നെല്ലും മരച്ചീ നിയും കുറഞ്ഞു.
- ഭക്ഷ്യവിളകളേക്കാൾ നാണ്യവിളകൾ കൃഷി ചെയ്യുന്നതിലാണ് ആളുകൾക്ക് കൂടുതൽ താൽപ്പര്യം.
- കൃഷിയോഗ്യമായ ഭൂവിസ്തൃതിയിലെ കുറവ് കാർഷിക മേഖലയെ ബാധിക്കുന്നു, കാരണം
- കാർഷിക മേഖലകളിലോ വയലുകളിലോ ആണ് കാർഷിക പ്രവർത്തനങ്ങൾ നടത്തു ന്നത്.
- കൃഷിയോഗ്യമായ ഭൂമി കുറയ്ക്കുക യാണെങ്കിൽ, കൃഷിയും കുറയും, ഇത് വിള ഉൽപാദനം കുറയാൻ ഇടയാക്കും.
- ഇത് ജനങ്ങളുടെ വരുമാനത്തെ ബാധിക്കു കയും ആ പ്രദേശത്ത് ക്ഷാമത്തിന് കാരണ മാവുകയും ചെയ്യും.
ബി)കാർഷിക മേഖലയിൽ നിന്ന് മാറിയ മലയാളിയുടെ ജീവിത ശൈലിയിൽ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്? വിശദമാക്കുക.
Answer:
- ആളുകൾക്ക് കൃഷിയിൽ താൽപ്പര്യമില്ല.
- ലാഭം മാത്രമാണ് കൃഷിയുടെ ഏക ലക്ഷ്യം.
- കഠിനാധ്വാനം ചെയ്യാനുള്ള വിമുഖത.
- ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ.
- ജീവിതശൈലീ രോഗങ്ങൾ വർദ്ധിക്കുന്നു.
- മാലിന്യ സംസ്കരണത്തിനുള്ള വെല്ലുവിളി
- ഫാസ്റ്റ് ഫുഡ് സംസ്കാരം ഒരു ശീലമായി മാറി.
![]()
പ്രവർത്തനം – 7
എ) ഉൽപാദനത്തിന് സഹായിക്കുന്ന ഘടകങ്ങളും അവയ്ക്ക് ലഭിക്കുന്ന പ്രതിഫലവുമാണ് ചുവടെ നൽകിയിരിക്കുന്നത്. അവയെ ശരിയായി ക്രമീക
രിക്കുക.
| ഉൽപ്പാദന ഘടകങ്ങൾ | പ്രതിഫലം |
| i. ഭൂമി | പലിശ |
| ii. തൊഴിൽ | ലാഭം |
| iii. മൂലധനം | പാട്ടം |
| iv. സംഘാടനം | കൂലി |
Answer:
| ഉൽപ്പാദന ഘടകങ്ങൾ | പ്രതിഫലം |
| i. ഭൂമി | പാട്ടം |
| ii. തൊഴിൽ | കുലി |
| iii. മൂലധനം | പലിശ |
| iv. സംഘാടനം | ലാഭം |
ബി)ഉൽപ്പാദന ഘടകമായ ഭൂമിയിൽ ഏതൊക്കെ പ്രകൃതി വിഭവങ്ങൾ ഉൾപ്പെടും? പദസൂര്യൻ പൂർത്തിയാക്കുക.

Answer:

പ്രവർത്തനം – 8
പത്രവാർത്തകളുടെ കൊളാഷ് ശ്രദ്ധിക്കൂ.

എ) കേരളത്തിന്റെ കാർഷിക പാരമ്പര്യം തിരിച്ചു പിടിക്കാൻ നിങ്ങൾക്ക് എന്തെല്ലാം നിർദ്ദേശങ്ങളാണ് മുന്നോട്ടു വയ്ക്കാനുള്ളത്?
Answer:
- പച്ചക്കറികളും ചെടികളും ചാക്കുകളിലോ മണ്ണും വളവും നിറച്ച് പഴയ പെയിന്റ് ടിന്നുകളിലോ വീടിന്റെ ടെറസിൽ കൃഷി ചെയ്യാം.
- • കൃഷിക്ക് ഭൂമിയില്ലാത്തവർക്ക് ഇനിപ്പറയുന്നവ ഉപയോഗിക്കാം:
ഹൈഡ്രോപോണിക്സ്: അതിൽ ആവ ശ്യമായ പോഷകങ്ങൾ വെള്ളത്തിൽ ലയി പ്പിച്ച് സസ്യങ്ങൾക്ക് നൽകുന്നു. വേരുക ളുടെ വ്യാപനത്തിനായി ഉമി, ചരൽ മുതലാ യവ നൽകാം. - വെർട്ടിക്കൽ നെറ്റ് ഫാമിംഗ്: മുളയിലോ കമ്പുകളിലോ വിലകുറഞ്ഞ വല കുത്തനെ വലിച്ചു കെട്ടിയാണ് ഈ കൃഷിരീതി നടപ്പാക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ പയറും പാവലുമൊക്കെ മുകളിലേക്ക് പടരു ന്നതിനാൽ സ്ഥലക്കുറവ് പ്രശ്നമാകില്ല.
- ആധുനിക കാർഷിക രീതികൾ: ഹരിതഗൃഹകൃഷി: കഠിനമായ തണുപ്പുള്ള പ്രദേശങ്ങളിൽ, വിളകൾ സംരക്ഷിക്കു ന്നതിനായി ഗ്ലാസ് മേൽക്കൂരയുള്ള മുറി കളിൽ വളർത്തുന്നു. ഈ രീതി ഹരിതഗൃഹ കൃഷി എന്നറിയപ്പെടുന്നു.
- കൃത്യതാ കൃഷി: ഓരോ വിളയ്ക്കും മണ്ണിന്റെ തരത്തിനും വ്യത്യസ്ത ഘട്ടങ്ങ ളിൽ മതിയായ പരിചരണം (വെള്ളം, വളം മുതലായവ) നൽകുന്ന രീതിയാണിത്. ധാരാളം സൂര്യപ്രകാശവും നന്നായി വരണ്ട മണ്ണും ഉള്ള ഏത് പ്രദേശവും കൃത്യതാ കൃഷിക്ക് അനുയോജ്യമാണ്.
- ഫെർട്ടിഗേഷൻ: വെള്ളവും വളവും തുള്ളി യായി നൽകുന്ന രീതിയാണ് ഫെർട്ടി ഗേഷൻ. ഉപയോഗിക്കുന്ന രാസവളങ്ങൾ പൂർണ്ണമായും വെള്ളത്തിൽ ലയിക്കുന്ന തിനാൽ, സസ്യങ്ങൾക്ക് അവ വേഗത്തിൽ ആഗിരണം ചെയ്യാൻ കഴിയും.
ബി)കേരളത്തിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ നടപ്പിലാക്കിയിട്ടുള്ള ഏതെങ്കിലും രണ്ട് പദ്ധതികളുടെ പേര് എഴുതുക.
Answer:
1) വെജിറ്റബിൾ ആന്റ് ഫൂട്ട് പാമോഷൻ കൗൺസിൽ കേരള (V.F.P.C.K)
ii) സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ