By reviewing Std 8 Social Science Notes Pdf Malayalam Medium and നമ്മുടെ ഗവൺമെന്റ് Class 8 Social Science Chapter 4 Question Answer Notes Malayalam Medium, students can improve their conceptual understanding.
Class 8 Social Science Chapter 4 Notes Malayalam Medium നമ്മുടെ ഗവൺമെന്റ്
Our Government Class 8 Notes Malayalam Medium
Question 1.
ചിത്രം എന്തിനെ സൂചിപ്പിക്കുന്നു? വിശദീകരിച്ച് കുറിപ്പെഴുതുക.
Answer:
ഗവൺമെന്റിന്റെ മൂന്ന് ഘടകങ്ങളാണ് നിയമ നിർമ്മാണ വിഭാഗം, കാര്യനിർവ്വഹണ വിഭാഗം, നീതിന്യായ വിഭാഗം എന്നിവ. രാജ്യത്തിന് ആവ ശ്യമായ നിയമങ്ങൾ നിർമ്മിക്കുക എന്നതാണ് നിയമനിർമ്മാണ വിഭാഗത്തിന്റെ ചുമതല. നിർമ്മി ക്കപ്പെട്ട നിയമങ്ങൾ നടപ്പാക്കുക എന്ന ചുമതല നിർവ്വഹിക്കുന്നത് കാര്യനിർവ്വഹണ വിഭാഗമാണ്. ഇന്ത്യൻ ഭരണഘടന ഉൾപ്പെടെ രാജ്യത്തെ നിയ മങ്ങളും നിർമ്മിക്കപ്പെടുന്ന നിയമങ്ങളും വ്യാഖ്യാ നിക്കപ്പെടുകയെന്നതാണ് നീതിന്യായ വകുപ്പിന്റെ ചുമതല.
Question 2.
ഗവൺമെന്റിന്റെ വിവിധ വിഭാഗങ്ങളെ വിശദീക രിക്കുന്ന ഫ്ളോചാർട്ടാണ് മുകളിൽ കൊടുത്തിട്ടു ള്ളത്. ഇത് വിശകലനം ചെയ്താൽ എത്തിച്ചേ രുന്ന വസ്തുതകൾ ഉൾപ്പെടുത്തി കുറിപ്പെഴുതുക.
Answer:
- ഗവൺമെന്റിന്റെ മൂന്ന് വിഭാഗങ്ങളാണ് നിയമ നിർമ്മാണ വിഭാഗം, കാര്യനിർവ്വഹണ വിഭാഗം,നീതിന്യായ വിഭാഗം എന്നിവ.
- രാഷ്ട്രപതി, ലോകസഭ, രാജ്യസഭ എന്നിവ യാണ് നിയമനിർമ്മാണ വിഭാഗങ്ങൾ.
കാര്യനിർവ്വഹണ വിഭാഗത്തിന്റെ ഭാഗങ്ങളാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി,മന്ത്രിസഭ, ഉദ്യോഗസ്ഥവൃന്ദം. - സുപ്രീംകോടതി, ഹൈക്കോടതികൾ, ജില്ലാ കോടതികൾ, സബ്കോടതികൾ, മുൻസിഫ് കോടതികൾ, മജിസ്ട്രേറ്റ് കോടതികൾ ഉൾപ്പെ ട്ടതാണ് ഇന്ത്യയിലെ നീതിന്യായ വിഭാഗം.
Question 3.
സൂചകങ്ങളെ അടിസ്ഥാനമാക്കി ലോകസഭയേയും രാജ്യ സഭയേയും താരതമ്യം ചെയ്ത് പട്ടിക പൂർണ്ണമാക്കുക.
Answer:
സൂചകങ്ങൾ | ലോകസഭ | രാജ്യസഭ |
അംഗസംഖ്യ | ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കു ന്നവർ ആകെ 543 അംഗങ്ങൾ | തെരഞ്ഞെടുക്ക പ്പെട്ട അംഗങ്ങൾ ആകെ 238 |
നാമനിർദ്ദേശം ചെയ്യപ്പെടുന്നവ രുടെ എണ്ണം | നാമനിർദ്ദേശം ചെയ്യപ്പെടുന്നവർ ആകെ 2 പേർ | 12 പേർ |
കാലാവധി | അഞ്ച് വർഷം | സ്ഥിരം സഭ |
അധ്യക്ഷം | ലോകസഭാ സ്പീക്കർ | ഉപരാഷ്ട്രപതി |
ഏതുതരം സഭ | ജനപ്രതിനിധി സഭ | സംസ്ഥാനങ്ങളുടെ കൗൺസിൽ എന്ന റിയപ്പെടുന്നു |
Question 4.
പാർലമെന്റംഗമല്ലെങ്കിലും രാഷ്ട്രപതി പാർല മെന്റിന്റെ അവിഭാജ്യ ഘടകമാണെന്ന് പറയുന്ന തെന്തുകൊണ്ട്?
Answer:
പാർലമെന്റുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തി ട്ടുള്ള പ്രവർത്തനങ്ങൾ രാഷ്ട്രപതിയുടെ ചുമത ലകളിൽപ്പെടുന്നു. അതുകൊണ്ടാണ് അദ്ദേഹം പാർലമെന്റിന്റെ അവിഭാജ്യഘടകമാകുന്നത്.
- പാർലമെന്റ് സമ്മേളനം വിളിക്കുക.
- സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുക.
- ബില്ലുകൾക്ക് അംഗീകാരം നൽകുക.
Question 5.
ചുവടെ നൽകിയിട്ടുള്ള ഫ്ളോചാർട്ട് സൂചിപ്പിക്കു ന്നത് ഒരു ബിൽ നിയമമാകുന്നതിന്റെ വിവിധ ഘട്ട ങ്ങളാണ്. ചിത്രത്തിൽ സൂചിപ്പിച്ചിട്ടുള്ള ആശയ ങ്ങൾ വിശദീകരിച്ച് കുറിപ്പെഴുതുക.
Answer:
- സഭകളുടെയും അംഗീകാരം ആവശ്യമാണ്.
- ലോകസഭയും രാജ്യസഭയും വെവ്വേറെ സമ്മേ ളിച്ചാണ് നിയമനിർമ്മാണത്തിൽ പങ്കെടുക്കു ന്നത്.
- നിയമത്തിന്റെ കരടുരൂപമാണ് ബിൽ.
- ഒരു സാധാരണ ബിൽ പാർലമെന്റിന്റെ ഏത് സഭയിലും ആദ്യം അവതരിപ്പിക്കാം.
- ബിൽ ആദ്യം പരിഗണിക്കുന്ന സഭയെ ഒന്നാം സഭയെന്നും, രണ്ടാമത് പരിഗണിക്കുന്ന സഭയെ രണ്ടാം സഭയെന്നും വിളിക്കാം.
ബിൽ നിയമമാകുന്ന ഘട്ടങ്ങൾ
ഒന്നാം വായന ബില്ലിന്റെ അവതരണം.
രണ്ടാം വായന ബില്ലിൽ ഉൾക്കൊള്ളിച്ചി ട്ടുള്ള ഓരോ വകുപ്പും പ്രത്യേകം ചർച്ച ചെയ്ത് പാസാക്കുകയോ മാറ്റം വരുത്തുകയോ നിരാ കരിക്കുകയോ ചെയ്യുന്നു.
മൂന്നാം വായന – ബിൽ മൊത്തമായി പാസാ ക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നു.
ഒന്നാം സഭ പാസാക്കി കഴിഞ്ഞാൽ സബാദ്ധ്യ കന്റെ സാക്ഷ്യപത്രത്തോടെ ബിൽ രണ്ടാം സഭയുടെ പരിഗണനയ്ക്ക് അയക്കുന്നു.
രണ്ടാം സഭയിലും മൂന്ന് വായനകളിലൂടെ ഘട്ടം പൂർത്തിയാക്കുന്നു.
ബിൽ രണ്ട് സഭകളും പാസാക്കി കഴിഞ്ഞാൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നു.
രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ ബിൽ നിയ മമായി മാറുന്നു.
Question 6.
പാർലമെന്റ് സമ്മേളനം ചേരുന്നതുമായി ബന്ധ പ്പെട്ട് ഭരണഘടന മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശ ങ്ങൾ എന്തെല്ലാമാണ്?
Answer:
പാർലമെന്റിന്റെ രണ്ട് സമ്മേളനങ്ങൾക്കിടയിൽ ആറ് മാസത്തിൽ കൂടുതൽ ഇടവേള പാടില്ല. എല്ലാ വർഷവും ഇന്ത്യൻ പാർലമെന്റ് മൂന്ന് തവണ സമ്മേളിക്കണം.
- വർഷക്കാല സമ്മേളനം
- ശീതകാല സമ്മേളനം
- വേനൽക്കാല സമ്മേളനം
രാജ്യസഭ ചില സാഹചര്യങ്ങളിൽ നാല് സമ്മേ ളനങ്ങൾ ചേരാറുണ്ട്.
Question 7.
ചോദ്യോത്തരവേള എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ത്?
Answer:
- പാർലമെന്റിലെ ഒരു ദിവസത്തെ നടപടിക്രമ ങ്ങൾ ആരംഭിക്കുന്നത് ചോദ്യോത്തരവേളയോ ടെയാണ്.
- എല്ലാ ദിവസവും സമ്മേളനം ആരംഭിക്കുന്നത് 11 മണിയോടെയാണ്.
- തുടർന്നുള്ള ഒരു മണിക്കൂർ ഭരണപരമായ ഏത് വിഷയത്തിലും അംഗങ്ങൾക്ക് ചോദ്യം ഉന്ന യിക്കാം.
- ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയായിരിക്കും.
Question 8.
ചോദ്യോത്തരവേള അവസാനിക്കുന്നത് എത മണിക്കാണ്? എപ്പോഴാണ് ശൂന്യവേള? ഈ സമ യത്ത് പരിഗണിക്കുന്ന പ്രമേയങ്ങൾ ഏതൊക്കെ? ശൂന്യവേളയുടെ ദൈർഘ്യം എത്ര?
Answer:
ഉച്ചയ്ക്ക് 12 മണിക്കാണ് ചോദ്യോത്തരവേള അവ സാനിക്കുന്നത്. ചോദ്യോത്തരവേള അവസാനിച്ചാ ലുടനെ ശൂന്യവേളയായി. സമയം 12 മണിയാകു ന്നതിനാലാണ് ഈ പേര് ലഭിച്ചത്. അടിയന്തിര പ്രമേയം, ശ്രദ്ധ ക്ഷണിക്കൽ പ്രമേയം എന്നിവ ഈ സമയത്ത് പരിഗണിക്കപ്പെടുന്നു. ശൂന്യവേള യുടെ ദൈർഘ്യം അഞ്ച് മുതൽ 15 മിനിറ്റുവരെ യായിരിക്കും.
Question 9.
ഏതൊക്കെ സന്ദർഭങ്ങളിലാണ് പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നത്? സംയുക്ത സമ്മേളനം വിളിച്ചുചേർക്കാൻ ഉത്തര വാദിത്വം ആർക്കാണ്? ഈ സമ്മേളനത്തിൽ അദ്ധ്യക്ഷസ്ഥാനം ആർക്കായിരിക്കും?
Answer:
- ഒരു ബില്ലിനെ സംബന്ധിച്ച് ലോകസഭയ്ക്കും രാജ്യസഭയ്ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാ കുന്ന സന്ദർഭത്തിൽ പാർലമെന്റിന്റെ
- സംയുക്ത സമ്മേളനം വിളിച്ചുചേർക്കുന്നു. രാഷ്ട്രപതിയാണ് സംയുക്ത സമ്മേളനം വിളി ച്ചുചേർക്കുന്നത്.
- സംയുക്ത സമ്മേളനത്തിൽ അദ്ധ്യക്ഷസ്ഥാനം ലോകസഭാ സ്പീക്കർക്കായിരിക്കും.
Question 10.
ധനബിൽ എന്നതുകൊണ്ട് അർത്ഥമാക്കുന്ന തെന്ത്? സാധാരണ നിയമ നിർമ്മാണത്തിന് സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങളാണോ ഇവി ടെയും സ്വീകരിക്കുന്നത്? സമർത്ഥിക്കുക.
Answer:
പൊതുഖജനാവിലുള്ള ധനസമാഹരണം, പണ ത്തിന്റെ വിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട ബില്ലുകളാണ് ധനബിൽ. ഒരു ധനബിൽ ലോക സഭയിൽ മാത്രമേ ആദ്യം അവതരിപ്പിക്കുവാൻ പാടുള്ളുവെന്ന് ഭരണഘടന അനുശാസിക്കുന്നു. ലോകസഭ പാസാക്കി കഴിഞ്ഞാൽ ധനബില്ലാ ണെന്ന സ്പീക്കറുടെ സാക്ഷ്യപത്രത്തോടെ രാജ്യ സഭയിലേക്കയക്കുന്നു. ലഭിച്ച് പതിനാല് ദിവസ ങ്ങൾക്കകം രാജ്യസഭ നിർദ്ദേശങ്ങൾ സഹിതം ലോകസഭയിലേക്ക് തിരിച്ചയക്കുന്നു. ലോകസ ഭയ്ക്ക് രാജ്യസഭയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കു കയോ തള്ളിക്കളയുകയോ ചെയ്യാം.
Question 11.
കാര്യനിർവ്വഹണ വിഭാഗത്തെ നിയന്ത്രിക്കുക എന്നത് പാർലമെന്റിന്റെ ചുമതലകളിൽ ഒന്നാണ്. ഏതുവിധമാണ് ഈ ചുമതല നിർവ്വഹിക്കപ്പെടു ന്നത്?
Answer:
ലോകസഭയിൽ ഭൂരിപക്ഷ അംഗങ്ങളുടെ പിന്തു ണയുണ്ടെങ്കിൽ മാത്രമേ മന്ത്രിസഭയ്ക്ക് തുടരാ നാവൂ. ലോകസഭ മന്ത്രിസഭയിൽ അവിശ്വാസം രേഖപ്പെടുത്തിയാൽ മന്ത്രിസഭയ്ക്ക് അധികാര ത്തിൽ നിന്ന് പുറത്തുപോകേണ്ടിവരും. പാർല മെന്റിൽ ഭരണ നടപടികൾ സംബന്ധിച്ച് ചോദ്യ ങ്ങൾ ഉന്നയിച്ചും പ്രമേയങ്ങളും ബില്ലുകളും അവ തരിപ്പിച്ചും ഇടപെടൽ നടത്തുന്നു. അതുപോലെ അവിശ്വാസപ്രമേയം അംഗീകരിച്ചും നിരാകരിച്ചും കാര്യനിർവ്വഹണ വിഭാഗത്തെ നിയന്ത്രിക്കപ്പെ ടുന്നു.
Question 12.
പാർലമെന്റിന്റെ ചുമതലകളിൽ ഒന്നാണ് തെര ഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിയാവുക എന്നത്. ഏതുവിധമാണ് പാർലമെന്റ് ഈ ചുമതല നിർവ്വ ഹിക്കുന്നത്?
Answer:
രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും തിര ഞെഞ്ഞെടുക്കുക എന്നത് പാർലമെന്റിന്റെ ചുമതലക ളിൽ മറ്റൊന്നാണ്. പാർലമെന്റിന്റെ ഇരുസഭകളി ലെയും അംഗങ്ങളും സംസ്ഥാന നിയമനിർമ്മാണ സഭയിലെ അംഗങ്ങളും ചേർന്ന് ഇലക്ടറൽ കോളേജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കു ന്നത്.
Question 13.
ഏകമണ്ഡല നിയമനിർമ്മാണ സഭയും ദ്വിമണ്ഡല നിയമനിർമ്മാണ സഭയും തമ്മിലുള്ള വ്യത്യാസം എന്താണ്?
Answer:
ഏകമണ്ഡല നിയമനിർമ്മാണ സഭയ്ക്ക് നിയമ നിർമ്മാണ പ്രക്രിയക്ക് ഒരു സഭ മാത്രമെ ഉണ്ടാ വുകയുള്ളൂ. ഈ സഭയെ ലെജിസ്ലേറ്റീവ് അസംബ്ലി എന്നാണ് അറിയപ്പെടുന്നത്. എന്നാൽ ദ്വിമണ്ഡല നിയമനിർമ്മാണ സഭകൾക്ക് ഉപരിമണ്ഡലമായി ലെജിസ്ലേറ്റീവ് കൗൺസിലും അധോമണ്ഡലമായ ലെജിസ്ലേറ്റീവ് അസംബ്ലിയും ഉണ്ടായിരിക്കും.
Question 14.
ഇന്ത്യയിൽ ദ്വിമണ്ഡല നിയമനിർമ്മാണ സഭക ളുള്ള അഞ്ച് സംസ്ഥാനങ്ങളുടെ പേരെഴുതുക.
Answer:
ബീഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണ്ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, ജമ്മുകാശ്മീർ എന്നീ സംസ്ഥാനങ്ങളിൽ രണ്ട് സഭകളുണ്ട്. അധോസഭ യായ ലെജിസ്ലേറ്റീവ് അസംബ്ലിയും ഉപരി മണ്ഡലമായ ലെജിസ്ലേറ്റീവ് കൗൺസിലും.
Question 15.
ചുവടെ കൊടുത്തിട്ടുള്ള ഫ്ളോ ചാർട്ടിൽ വിട്ടു പോയിട്ടുള്ള കളങ്ങൾ ശരിയായ വിധം പൂർത്തി യാക്കുക.
Answer:
A – കേന്ദ്ര കാര്യനിർവ്വഹണ വിഭാഗം
B – ഗവർണർ, സംസ്ഥാന മന്ത്രിമാർ, ഉദ്യോഗസ്ഥ വൃന്ദം
Question 16.
കാര്യനിർവ്വഹണ വിഭാഗത്തെ രാഷ്ട്രീയകാര്യ നിർവ്വഹണ വിഭാഗം, സ്ഥിരകാര്യ നിർവ്വഹണ വിഭാഗം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം?
Answer:
രാഷ്ട്രീയകാര്യ നിർവ്വഹണവിഭാഗം (Political Executive) രാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും ചേർന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ്. അതി നാൽ ഇവരെ രാഷ്ട്രീയകാര്യ നിർവ്വഹണ വിഭാഗം എന്നറിയപ്പെടുന്നു.
സ്ഥികാര്യ നിർവ്വഹണ വിഭാഗത്തിൽ (Permanent Executive) ഉദ്യോഗസ്ഥർ യോഗ്യതയെ അടി സ്ഥാനമാക്കി നിയമിക്കപ്പെടുന്നവരാണ്. ഇവരെ സ്ഥിരകാര്യ നിർവ്വഹണ വിഭാഗം എന്നറിയ പ്പെടുന്നു. വിരമിക്കുന്നതുവരെ ഇവർ സർവ്വീ സിൽ തുടരും.
Question 17.
ഇന്ത്യയിലെ രാഷ്ട്രപതിയെ അടിസ്ഥാനമാക്കി ചില ചോദ്യങ്ങൾ ചുവടെ നൽകിയിരിക്കുന്നു. അവയ്ക്കുള്ള ഉത്തരങ്ങൾ കണ്ടെത്തി എഴുതുക.
a) ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തലവൻ ആരാണ്?
b) രാഷ്ട്രപതിയുടെ ഔദ്യോഗിക കാലാവധി എത്രയാണ്?
c) രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് എങ്ങനെ?
d) ഇലക്ടറൽ കോളേജിൽ ഉൾപ്പെടുന്ന വർ ആരെല്ലാം?
Answer:
a) ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തലവൻ രാഷ്ട്രപതി യാണ്.
b) രാഷ്ട്രപതിയുടെ ഔദ്യോഗിക കാലാവധി അഞ്ച് വർഷമാണ്.
c) രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് ഇലക്ട റൽ കോളേജാണ്.
d) ഇലക്ടറൽ കോളേജിൽ ഉൾപ്പെടുന്നവർ ലോക സഭയിലെ അംഗങ്ങൾ, രാജ്യസഭയിലെ അംഗ ങ്ങൾ, സംസ്ഥാന നിയമസഭകളിലെ തെരഞ്ഞ ടുക്കപ്പെട്ട അംഗങ്ങൾ എന്നിവരാണ്.
Question 18.
ഇന്ത്യയിൽ രാഷ്ട്രപതിയാവാൻ വേണ്ട യോഗ്യ തകൾ എന്തെല്ലാം?
Answer:
- ഇന്ത്യൻ പൗരനായിരിക്കണം.
- 35 വയസ്സ് പൂർത്തിയായിരിക്കണം.
- ലോകസഭാംഗമാകുന്നതിനു വേണ്ട എല്ലാ യോഗ്യതയും ഉണ്ടാകണം.
Question 19.
രാഷ്ട്രപതിയിൽ നിക്ഷിപ്തമായിട്ടുള്ള കാര്യ നിർവ്വഹണ അധികാരങ്ങൾ എന്തെല്ലാം?
Answer:
- പ്രധാനമന്ത്രിയെയും മന്ത്രിമാരെയും നിയമി
- സുപ്രീംകോടതിയിലെയും ഹൈക്കോടതിയി ലെയും ചീഫ് ജസ്റ്റിസിനെയും മറ്റ് ജഡ്ജിമാ രെയും നിയമിക്കൽ
- സർവ്വ സൈന്യാധിപനായി പ്രവർത്തിക്കൽ രാജ്യസഭയിലേക്ക്
- അംഗങ്ങളെയും ലോക സഭയിലേക്ക് 2 അംഗങ്ങളെയും നാമനിർദ്ദേശം ചെയ്യൽ
- പാർലമെന്റ് പാസാക്കിയ ബില്ലുകൾക്ക് അംഗീ കാരം നൽകൽ
- ആവശ്യമായ സന്ദർഭങ്ങളിൽ രാജ്യത്ത് അടി യന്തിരാവസ്ഥ പ്രഖ്യാപിക്കൽ
ദയാഹർജിയിൽ തീർപ്പുകൽപ്പിക്കൽ.
Question 20.
ഏതുവിധമാണ് ഇന്ത്യയിൽ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് ? ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക കാലാവധി എത്ര?
Answer:
ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് ഇലക്ട റൽ കോളേജാണ്. രാജ്യസഭയിലെയും ലോകസ ഭയിലെയും അംഗങ്ങൾ ഈ ഇലക്ടറൽ കോളേ ജിൽ അംഗങ്ങളായിരിക്കും. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക കാലാവധി അഞ്ച് വർഷമാണ്.
Question 21.
ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി ആരായി രുന്നു? ഇപ്പോഴത്തെ ഉപരാഷ്ട്രപതി ആരാണ്?
Answer:
ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണനായിരുന്നു. ഇപ്പോഴത്തെ ഉപ രാഷ്ട്രപതിയാണ് മുഹമ്മദ് ഹമീദ് അൻസാരി.
Question 22.
ഉപരാഷ്ട്രപതിയുടെ ചുമതലകൾ എന്തെല്ലാം?
Answer:
- രാഷ്ട്രപതിയുടെ അഭാവത്തിൽ അദ്ദേഹ ത്തിന്റെ ചുമതല വഹിക്കുക.
- രാജ്യസഭാ സമ്മേളനത്തിൽ അദ്ധ്യക്ഷം വഹി ക്കുക.
Question 23.
രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും തെരഞ്ഞെടുപ്പു രീതി വിശകലനം ചെയ്ത് കുറി പ്പെഴുതുക.
Answer:
രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും തെര ഞെഞ്ഞെടുക്കുന്നത് ഇലക്ടറൽ കോളേജാണ്. രാഷ്ട്ര പതിയെ തെരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളേ ജിൽ ലോകസഭയിലെ അംഗങ്ങൾ, രാജ്യസഭയിലെ അംഗങ്ങൾ, സംസ്ഥാന നിയമസഭകളിലെ തെര ഞെഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എന്നിവർ ഉൾപ്പെ ടുന്നു. ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന ഇല കറർ കോളേജിൽ രാജ്യസഭയിലെയും ലോക സഭയിലെയും അംഗങ്ങൾ ഉൾപ്പെടുന്നു.
Question 24.
ഏതുവിധമാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കു ന്നത്?
Answer:
ലോകസഭയിൽ ഭൂരിപക്ഷമുള്ള രാഷ്ട്രീയ കക്ഷി യുടെയോ മുന്നണിയുടെയോ നേതാവിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്നു.
Question 25.
വിപുലമായ അധികാരങ്ങളും ചുമതലകളും കൈയാളുന്ന പദവിയാണ് പ്രധാനമന്ത്രി ള്ളത്. അവ ഏതെല്ലാമാണ്?
Answer:
- ലോക സഭയുടെ നേതാവായി പ്രവർത്തി ക്കുന്നു.
- ക്യാബിനറ്റ് മീറ്റിംഗുകളിൽ അദ്ധ്യക്ഷം വഹി ക്കുന്നു.
- മന്ത്രിസഭയുടെ പ്രവർത്തനം ഏകോപിപ്പി ക്കുന്നു.
- മന്ത്രിസഭാ തീരുമാനങ്ങൾ രാഷ്ട്രപതിയെ അറിയിക്കുന്നു.
Question 26.
ഇന്ത്യയിലെ നീതിന്യായ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ എന്തെല്ലാം? വിശദീകരിച്ച് നോട്ട് കുറിക്കുക.
Answer:
- രാജ്യത്ത് വ്യക്തികൾ തമ്മിലും, വ്യക്തിയും ഗവൺമെന്റും തമ്മിലുമുള്ള തർക്കങ്ങൾക്ക് തീർപ്പ് കല്പിക്കുന്നു.
- കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ തമ്മിലുള്ള തർക്കങ്ങൾക്ക് തീർപ്പ് കല്പിക്കുന്നു.
സംസ്ഥാനങ്ങൾ തമ്മിലും, വിവിധ വിഷയങ്ങ ളിൽ തർക്കങ്ങൾ ഉണ്ടാകാറുണ്ട്. - ഇവയും തീർപ്പ് കല്പിക്കുന്നു.
- കുറ്റവാളികൾക്ക് ശിക്ഷ നൽകിയും നിരപരാ ധികളെ സംരക്ഷിച്ചും കോടതികൾ നീതി നട പ്പിലാക്കുന്നു.
- നിയമനിർമ്മാണ വിഭാഗം പാസാക്കുന്ന നിയ മങ്ങൾ വ്യാഖ്യാനിക്കുന്നത് നീതിന്യായ വിഭാ ഗമാണ്.
Question 27.
ഇന്ത്യയിലെ നീതിന്യായ വിഭാഗത്തിന്റെ ഘടന വിശദീകരിക്കുക.
Answer:
- ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ ഭാഗ മായ കോടതികളെ നാല് തലങ്ങളായി തിരി ച്ചിരിക്കുന്നു.
- രാഷ്ട്രത്തിന്റെ പരമോന്നത നീതിപീഠമാണ് സുപ്രീംകോടതി. സുപ്രീംകോടതിയുടെ അധി കാരപരിധി രാജ്യത്തുടനീളമാണ്.
- സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന കോട തികളാണ് ഹൈക്കോടതികൾ. സംസ്ഥാനത ലത്തിലുണ്ടാകുന്ന കേസുകൾ പരിഗണിക്കു ന്നത് ഹൈക്കോടതികളാണ്.
- രാജ്യത്തെ ഓരോ ജില്ലയിലും കോടതികൾ പ്രവർത്തിക്കുന്നു. ഇവയാണ് ജില്ലാ കോടതി കൾ. ജില്ലയ്ക്കകത്തുള്ള കേസുകൾ കൈകാര്യം ചെയ്യുന്നു.
- താലൂക്കിനകത്ത് പ്രവർത്തിക്കുന്ന കോടതിക ളാണ് സബ് കോടതികൾ. മുൻസിഫ് കോടതി കൾ, മജിസ്ട്രേറ്റ് കോടതികൾ ഇവ താലൂക്കി നുള്ളിലെ കേസുകൾ കൈകാര്യം ചെയ്യുന്നു.
Question 28.
സുപ്രീംകോടതി പരിഗണിക്കുന്ന കേസുകൾ എന്തൊക്കെ?
Answer:
- മൗലികാവകാശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട കേസുകൾ.
- കേന്ദ്രഗവൺമെന്റും സംസ്ഥാന ഗവൺമെന്റും തമ്മിലുണ്ടാകുന്ന തർക്കങ്ങൾ.
- സംസ്ഥാന ഗവൺമെന്റുകൾ തമ്മിലുണ്ടാകുന്ന തർക്കങ്ങൾ.
- ഭരണഘടനാ വകുപ്പുകളുടെ വ്യാഖ്യാനം ആവ ശ്യമായ കേസുകൾ.
- സംസ്ഥാന ഹൈക്കോടതികളിൽ നിന്നുള്ള അപ്പീൽ കേസുകൾ.
Question 29.
ഹൈക്കോടതിയുടെ അധികാരങ്ങൾ വിശദീകരി ക്കുക.
Answer:
- മൗലികാവകാശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട കേസുകളിൽ ഉത്തരവുകൾ പുറ പ്പെടുവിക്കൽ.
- സിവിലും ക്രിമിനലുമായ കേസുകളിൽ കീഴ്ക്കോടതികളിൽ നിന്നുമുള്ള അപ്പീൽ പരി ഗണിക്കൽ.
- സംസ്ഥാന നിയമസഭ പാസാക്കുന്ന നിയമ ങ്ങൾ വ്യാഖ്യാനിക്കൽ.
- ജില്ലാ കോടതികളുടെയും കീഴ്ക്കോടതികളു ടെയും മേൽനോട്ടം ഹൈക്കോടതിക്കാണ്.
ചോദ്യോത്തരങ്ങൾ
Question 1.
ഗവർണമെന്റിന്റെ മൂന്ന് ഘടകങ്ങളുമായി ബന്ധ പ്പെട്ട സ്ഥാപനങ്ങൾ ഏതെല്ലാം?
Answer:
ഗവർണമെന്റിന്റെ മൂന്ന് ഘടകങ്ങളുമായി ബന്ധ പ്പെട്ട സ്ഥാപനങ്ങളാണ് നിയമനിർമ്മാണ വിഭാ ഗം, കാര്യനിർവ്വഹണ വിഭാഗം, നീതിന്യായ വിഭാഗം എന്നിവ.
Question 2.
ഗവർണമെന്റിന്റെ മൂന്ന് ഘടകങ്ങളുടെയും ചുമത ലകൾ പട്ടികപ്പെടുത്തുക.
Answer:
- നിയമനിർമ്മാണ വിഭാഗം നിയമങ്ങൾ നിർമ്മി ക്കുന്നു.
- കാര്യനിർവ്വഹണ വിഭാഗം നിയമങ്ങൾ നട പ്പിലാക്കുന്നു.
- നീതിന്യായ വിഭാഗം നിയമങ്ങൾ വ്യാഖ്യാനിക്കു
Question 3.
എന്താണ് ദ്വിമണ്ഡല സഭ എന്നറിയപ്പെടുന്നത്?
Answer:
ഇന്ത്യൻ പാർലമെന്റിനു രണ്ടു സഭകൾ ഉള്ളതി നാൽ ഇതിനെ ദ്വിമണ്ഡല നിയമനിർമാണ സഭ (Bicameral Legislatur) എന്നറിയപ്പെടുന്നു.
Question 4.
കാര്യനിർവ്വഹണ വിഭാഗത്തിൽ ആരെല്ലാം ഉൾപ്പെ ടുന്നു?
Answer:
കാര്യനിർവ്വഹണ വിഭാഗത്തിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിസഭ, ഉദ്യോ ഗസ്ഥ, വൃന്ദം എന്നിവർ ഉൾപ്പെടുന്നു.
Question 5.
രാഷ്ട്രപതി പാർലമെന്റിന്റെ അവിഭാജ്യ ഘടക മാണ് വിവരിക്കുക.
Answer:
രാഷ്ട്രപതി പാർലമെന്റിന്റെ അവിഭാജ്യ ഘടകമാ ണ്. പാർലമെന്റ് സമ്മേളനം വിളിക്കുക, സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുക, ബില്ലു കൾക്ക് അംഗീകാരം നൽകുക എന്നീ ചുമതലകൾ നിർവഹിക്കു ന്ന തി നാ ലാണ് രാഷ്ട്ര പതി ഇന്ത്യൻ പാർലമെന്റിന്റെ ഭാഗമാകുന്നത്.
Question 6.
പാർലമെന്റിന്റെ പ്രധാന ചുമതല എന്ത്?
Answer:
നിയമനിർമ്മാണമാണ് പാർലമെന്റിന്റെ പ്രധാന ചുമതല.
Question 7.
എന്താണ് ഒരു ബിൽ ?
Answer:
നിയമത്തിന്റെ കരടുരൂപമാണ് ബിൽ
Question 8.
ഒരു ബിൽ നിയമമാകുന്നതെങ്ങിനെ?
Answer:
പാർലമെന്റിന്റെ ഇരു സഭകളും പാസ്സാക്കുകയും അതിനു രാഷ്ട്രപതി അംഗീകാരം നല്കുന്നതോ ടുകൂടി ഒരു ബിൽ നിയമമായി മാറുന്നു.
Question 9.
എന്താണ് ധന ബിൽ?
Answer:
പൊതു ഖജനാവിലേക്കുള്ള ധനസമാഹരണം പണത്തിന്റെ വിനിയോഗം എന്നിവയുമായി ബന്ധ പ്പെട്ട ബില്ലുകളാണ് ധനബിൽ.
Question 10.
നിയമനിർമ്മാണം കൂടാതെ മറ്റു പല ചുമതലകളും പാർലമെന്റിനുണ്ട്. വിശദമാക്കുക.
Answer:
നിയമനിർമ്മാണം കൂടാതെ മറ്റു പല ചുമതല കളും പാർലമെന്റിനുണ്ട് അവയാണ്.
ചോദ്യങ്ങൾ ചോദിക്കൽ, ബില്ലുകളും പ്രമേയ ങ്ങളും ചർച്ചചെയ്യൽ, അവിശ്വാസപ്രമേയം, അംഗീ കരിക്കുകയോ നിരസിക്കുകയോ ചെയ്യൽ തുടങ്ങി യവയിലൂടെ കാര്യനിർവഹണ വിഭാഗത്തെ നിയ ന്തിക്കൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവ രുടെ തെരെഞ്ഞെടുപ്പിൽ പങ്കെടുക്കുക എന്ന തിര ഞ്ഞെടുപ്പ് ചുമതല. ഭരണഘടനാ വകുപ്പുകളിൽ കാലാനുസൃതമായ മാറ്റം വരുത്തുക എന്ന ഭരണ ഘടനപരമായ ചുമതല തുടങ്ങിയവ.
Question 11.
ഏതാണ് ഗവൺമെന്റിന്റെ കാര്യനിർവഹണ വിഭാ ഗം എന്നറിയപ്പെടുന്നത്?
Answer:
നിയമങ്ങൾ നടപ്പിലാക്കുകയും ഭരണനിർവ്വഹണം നടത്തുകയും ചെയ്യുന്ന വിഭാഗത്തെ കാര്യനിർവ ഹണ വിഭാഗം എന്ന് പറയുന്നു.
Question 12.
ഇന്ത്യയിലെ രണ്ടുതലത്തിലുള്ള കാര്യനിർവഹണ വിഭാഗം ഏതെല്ലാം?
Answer:
ഇന്ത്യയിൽ രണ്ടു തലങ്ങളിലുള്ള കാര്യനിർവ ഹണ വിഭാഗമാണ് ഉള്ളത് കേന്ദ്ര കാര്യ നിർ വ ഹണ വിഭാഗവും, സംസ്ഥാന കാര്യനിർവഹണ വിഭാഗവും.
Question 13.
ഏതാണ് സ്ഥിര കാര്യനിർവഹണ വിഭാഗം എന്ന റിയപ്പെടുന്നത്? ഇവർ എപ്രകാരമാണ് തിരഞ്ഞ ടുക്കപ്പെടുന്നത്?
Answer:
ഉദ്യോഗസ്ഥരാണ് സ്ഥിര കാര്യനിർവഹണ വിഭാഗം (Permanent executive) എന്നറിയപ്പെടു ന്നത്. യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമി ക്കപ്പെടുന്നവരാണ് ഇവർ. വിരമിക്കുന്നതുവരെ ഇവർ സർവ്വീസിൽ തുടരും.
Question 14.
ഇന്ത്യയുടെ രാഷ്ട്രപതിയെപ്പറ്റി ഒരു ചെറുകുറിപ്പ് തയ്യാറാക്കുക.
Answer:
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തലവനാണ് രാഷ്ട്രപതി. അഞ്ചുവർഷ കാലയളവിലേക്കാണ് രാഷ്ട്രപ തിയെ തിരഞ്ഞെടുക്കുന്നത്. ലോകസഭയിലെ തിര ഞെഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, രാജ്യസഭയിലെ തിര ഞെഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, സംസ്ഥാന നിയമസ ഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എന്നി വരടങ്ങിയ ഇലക്ടറൽ കോളേജാണ് രാഷ്ട്രപ തിയെ തിരഞ്ഞെടുക്കുന്നത് . കേന്ദ്ര ഗ വൺമെന്റിന്റെ എല്ലാ കാര്യനിർവഹണ അധികാ രങ്ങളും രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്. മന്ത്രി സഭയുടെ ഉപദേശമനുസരിച്ചാണ് ഈ ചുമതല കൾ അദ്ദേഹം നിർവ്വഹിക്കുന്നത്.
Question 15.
രാഷ്ട്രപതിയുടെ ചുമതലകൾ പട്ടികപ്പെടുത്തുക.
Answer:
രാഷ്ട്രപതിയുടെ ചുമതലകൾ
പ്രധാനമന്ത്രിയെയും മന്ത്രിമാരെയും നിയമി ക്കൽ
- സുപ്രീം കോടതിയിലെയും ഹൈക്കോടതിക ളിലേയും ചീഫ്ജസ്റ്റിസിനെയും മറ്റു ജഡ്ജിമാ രെയും നിയമിക്കൽ.
- സർവ്വസൈന്യാധിപനായി പ്രവർത്തിക്കൽ. രാജ്യ സഭയിലേക്ക് 12 അംഗങ്ങളെ നാമ നിർദ്ദേശം ചെയ്യൽ
- പാർലമെന്റ് പാസ്സാക്കിയ ബില്ലുകൾക്ക് അംഗീ കാരം നൽകൽ,
ആവശ്യമായി വന്നാൽ രാജ്യത്ത് അടിയന്തരാ വസ്ഥ പ്രഖ്യാപിക്കൽ
ദയാഹർജിയിൽ തീർപ്പുകൽപ്പിക്കൽ
Question 16.
ആരെയാണ് പ്രധാനമന്ത്രിയായി നിയമിക്കുന്നത്?
Answer:
ലോകസഭയിൽ ഭൂരിപക്ഷമുള്ള രാഷ്ട്രീയകക്ഷി യുടെയോ മുന്നണിയുടെയോ നേതാവിനെയായി രിക്കും പ്രധാനമന്ത്രിയായി നിയമിക്കുക.
Question 17.
പ്രധാനമന്ത്രിയുടെ മുഖ്യമായ ചുമതലകൾ എന്തെല്ലാം?
Answer:
- പ്രധാനമന്ത്രിയുടെ മുഖ്യമായ ചുമതലകളാണ്.
- ലോകസഭയുടെ നേതാവായി പ്രവർത്തിക്കുന്നു ക്യാബിനറ്റ് മീറ്റിംഗുകളിൽ അധ്യക്ഷം വഹിക്കുന്നു.
- മന്ത്രിസഭയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നു.
- മന്ത്രിസഭ തീരുമാനങ്ങൾ രാഷ്ട്രപതിയെ അറി യിക്കുന്നു.
Question 18.
നീതിന്യായ വിഭാഗത്തിന്റെ പ്രധാന ചുമതല എന്ത്?
Answer:
രാജ്യത്തെ വ്യക്തികൾ തമ്മിലും, വ്യക്തിയും ഗവൺമെന്ററും തമ്മിലും, കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ തമ്മിലും, സംസ്ഥാനങ്ങൾ തമ്മിലും, വിവിധ വിഷയങ്ങളിൽ തർക്കങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം തർക്കങ്ങൾക്ക് തീർപ്പു കൽപ്പിക്കുന്ന വിഭാഗമാണ് നീതിന്യായവിഭാഗം.
Question 19.
നീതിന്യായ വിഭാഗം എങ്ങിനെയാണ് നീതി ഉറ പ്പാക്കുന്നത്?
Answer:
കുറ്റവാളികൾക്ക് ശിക്ഷ നൽകിയും നിരപരാധി കളെ സംരക്ഷിച്ചും കോടതികൾ നീതി നടപ്പാ ക്കുന്നു.
Question 20.
രാജ്യത്തെ പരമോന്നത നീതിന്യായ കോടതി ഏതാണ്?
Answer:
സുപ്രീം കോടതി
Question 21.
ജില്ലാക്കോടതികളിലെയും കീഴ് കോടതികളു ടെയും പ്രവർത്തനങ്ങളുടെ മേൽനോട്ടം ഏതു കോടതിക്കാണ്?
Answer:
ഹൈക്കോടതി
Question 22.
സുപ്രീം കോടതി പരിഗണിക്കുന്ന കേസുകൾ ഏതൊക്കെയാണ്?
Answer:
സുപ്രീം കോടതി പരിഗണിക്കുന്നകേസുകളാണ്. മൗലികാവകാശവുമായി ബന്ധപ്പെട്ട കേസുകൾ കേന്ദ്രഗവൺമെന്റും സംസ്ഥാന ഗവൺമെന്റും തമ്മിലുണ്ടാകുന്ന തർക്കങ്ങൾ.
സംസ്ഥാന ഗവൺമെന്റുകൾ തമ്മിലുണ്ടാകുന്ന തർക്കങ്ങൾ,
ഭരണഘടന വകുപ്പുകളുടെ വ്യാഖ്യാനം ആവശ്യ മായ കേസുകൾ.
സംസ്ഥാന ഹൈക്കോടതികളിൽ നിന്നുള്ള അപ്പീൽ കേസുകൾ.
Question 23.
ഹൈക്കോടതിയുടെ അധികാരങ്ങൾ പട്ടികപ്പെടു ത്തുക.
Answer:
ഹൈക്കോടതിയുടെ അധികാരങ്ങളാണ്.
മൗലികാവകാശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട കേസുകളിൽ ഉത്തരവുകൾ പുറ പ്പെടുവിക്കൽ.
സിവിലും ക്രിമിനലുമായ കേസുകളിൽ കീഴ് കോടതികളിൽ നിന്നുമുള്ള അപ്പീൽ പരിഗണി ക്കൽ.
സംസ്ഥാന നിയമസഭ പാസ്സാക്കുന്ന നിയമ ങ്ങൾ വ്യാഖ്യാനിക്കൽ,
മാർക്ക് ചോദ്യങ്ങൾ
Question 1.
രാജ്യസഭയുടെ പരമാവധി അംഗ സം ………….. ആണ്.
a. 238
b. 240
c. 248
d. 250
Answer:
d. 250
Question 2.
ലോകസഭയിലേക്കു നേരിട്ട് തിരഞ്ഞെടുക്കുന്ന അംഗങ്ങളുടെ സംഖ്യ ആണ്.
a. 453
b. 354
c. 543
d. 545
Answer:
c. 543
Question 3.
രാജ്യസഭാ അംഗങ്ങളുടെ കാലാവധി :
a. 5 വർഷമാണ്
b. 6 വർഷമാണ്
c. 4 വർഷമാണ്
d. 3 വർഷമാണ്
Answer:
b. 6 വർഷം
Question 4.
രാജ്യസഭാ സമ്മേളനങ്ങളിൽ അധ്യക്ഷത വഹി ക്കുന്നത്:
a. ഉപരാഷ്ട്രപതി
b. രാഷ്ട്രപതി
c. സ്പീക്കർ
d. പ്രധാനമന്ത്രി
Answer:
a. ഉപരാഷ്ട്രപതി
Question 5.
ഇന്ത്യയുടെ രാഷ്ട്രപതി രാജ്യസഭയിലേക്ക് ……………….. അംഗങ്ങളെ നാമനിർദ്ദേശം ചെയ്യു
a. 10
b. 11
c. 12
d. 13
Answer:
c. 12
Question 6.
ഒരു ബിൽ നിയമമാകുന്നത്………..
a. ലോകസഭ പാസാക്കുകയും പ്രസിഡന്റ് അംഗീ കരിക്കുകയും ചെയ്യുമ്പോൾ.
b. പാർലമെന്റിന്റെ ഇരുസഭകളും പാസ്സാക്കു മ്പോൾ
c. പാർലമെന്റിന്റെ ഏതെങ്കിലും ഒരു സഭ പാസ്സാ ക്കിക്കഴിഞ്ഞാൽ
d. ഇരുസഭകളും പാസാക്കുകയും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്യുമ്പോൾ.
Answer:
d. ഇരുസഭകളും പാസാക്കുകയും രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്യുമ്പോൾ.
Question 7.
ഒരു ബിൽ നിമമാകുന്നതിനിടയിലുള്ള ഘട്ടങ്ങൾ ………….. ആണ്.
a. 3
b. 4
c. 5
d. 6
Answer:
a. 3
Question 8.
ബില്ലുകളും പ്രമേയങ്ങളും ചർച്ചചെയ്യൽ പാർല മെന്റിന്റെ ………….. ചുമതലയാണ്.
a. തിരഞ്ഞെടുപ്പ്
b. കാര്യനിർവ്വഹണ വിഭാഗത്തെ നിയന്ത്രിക്കൽ
c. നിയമനിർമ്മാണപരമായ
d. ഇവയെല്ലാം.
Answer:
b. കാര്യനിർവ്വഹണ വിഭാഗത്തെ നിയന്ത്രിക്കൽ
Question 9.
ലോകസഭ പാസ്സാക്കിയതിനുശേഷം രാജ്യസഭയി ലേക്ക് അയക്കുന്ന ധനബിൽ…………………….ദിവസ ങ്ങൾക്കകം തീർച്ചയാക്കേണ്ടതാണ്.
a. 10
b. 12
c. 14
d. 30
Answer:
c. 14
Question 10.
ദ്വിമണ്ഡല സഭയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം ………….. ആണ്.
a. 6
b. 7
c. 8
d. 9
Answer:
a. 6
Question 11.
വാർഷിക ബജറ്റിന് ലോകസഭയുടെ അംഗീകാരം ലഭിക്കാതെ വന്നാൽ………………..
a. മന്ത്രിസഭ രാജിവെക്കണം.
b ബിൽ രാജ്യസഭ പാസ്സാക്കുന്നതിനായി അയ ക്കണം
c. പ്രസിഡന്റ് പാർലമെന്റിന്റെ സംയുക്ത സമ്മേ ളനം വിളക്കണം.
d. പ്രധാനമന്ത്രി ലോകസഭയുടെ അംഗീകാരത്തി നായി ബജറ്റ് വീണ്ടും അവതരിപ്പിക്കണം
Answer:
A. മന്ത്രിസഭ രാജിവെക്കണം.
Question 12.
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തലവനാണ്.
a. പ്രധാനമന്ത്രി
b. മന്ത്രിസഭ
c. രാഷ്ട്രപതി
d. നിയമനിർമ്മാണ സഭ,
Answer:
c. രാഷ്ട്രപതി
Question 13.
കേന്ദ്ര കാര്യനിർവഹണ വിഭാഗത്തിലെ അംഗങ്ങ ളാണ്.
a. രാഷ്ട്രപതി, കേന്ദ്രമന്ത്രിമാർ ഉദ്യോഗസ്ഥർ
b. രാഷ്ട്രപതി, ഉപരാഷ്ട്രപതി ഉദ്യോഗസ്ഥർ
c. രാഷ്ട്രപതി, ഉപരാഷ്ട്രപതി, കേന്ദ്രമന്ത്രിമാർ.
d. ഉപരാഷ്ട്രപതി, കേന്ദ്രമന്ത്രിമാർ ഉദ്യോഗസ്ഥർ
Answer:
a. രാഷ്ട്രപതി, കേന്ദ്രമന്ത്രിമാർ ഉദ്യോഗസ്ഥർ
Question 14.
രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുവാ നുള്ള അധികാരം ……….. അണ്
a. മന്ത്രിസഭ
b. പാർലമെന്റ്
c. ഉപരാഷ്ട്രപതി
d. രാഷ്ട്രപതി
Answer:
d. രാഷ്ട്രപതി
Question 15.
ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന ഇക്റൽ കോളേജിലെ അംഗങ്ങളാണ്.
a. പാർലമെന്റിന്റെ രണ്ടു സഭയിലെ അംഗങ്ങളും സംസ്ഥാന നിയമസഭയിലെ അംഗങ്ങളും.
b. പാർലമെന്റിന്റെ രണ്ടു സഭയിലെ തിരഞ്ഞെടു ക്കപ്പെട്ട അംഗങ്ങളും യിലെ അംഗങ്ങളും
C. പാർലമെന്റിന്റെ രണ്ടു സഭയിലെയും അംഗ ങ്ങൾ
d. പാർലമെന്റിന്റെ രണ്ടു സഭയിലെ തിരഞ്ഞെടു ക്കപ്പെട്ട അംഗങ്ങൾ.
Answer:
c. പാർലമെന്റിന്റെ രണ്ടു സഭയിലെയും അംഗ ങ്ങൾ
Question 16.
ഏതു വർഷമാണ് കേന്ദ്ര സംസ്ഥാന നിയമനിർമ്മാ ണസഭകളിലേക്കുള്ള ആംഗ്ലോ ഇന്ത്യൻ പ്രതിനി ധികളെ നാമനിർദ്ദേശം ചെയ്യുന്നത് നിർത്തലാക്കി യത്?
a. ജനുവരി 2018
b. ജനുവരി 2020
c. ജൂൺ 2020
d. ജൂൺ 2020
Answer:
b. ജനുവരി 2020
Question 17.
ഏതു ഭരണഘടനാ ഭേദഗതി പ്രകാരമാണ് കേന്ദ്ര, സംസ്ഥാന നിയമനിർമ്മാണ സഭകളിലേക്കുള്ള ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യുന്നത് നിർത്തലാക്കിയത്?
a. 123 ാം
b. 124 ാം
c. 125 ാം
d. 126 ാം
Answer:
d. 126-ാം
Question 18.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും നിയമിക്കുന്നത്.
a. പ്രധാനമന്ത്രി
b. രാഷ്ട്രപതി
c. മന്ത്രിസഭ
d. പാർലമെന്റ്
Answer:
b. രാഷ്ട്രപതി
Question 19.
ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജി മാരെയും നിയമിക്കുന്നത്.
a. ഗവർണ്ണർ
b. മുഖ്യമന്ത്രി
c. രാഷ്ട്രപതി
d.പാർലമെന്റ്
Answer:
c. രാഷ്ട്രപതി
Question 20.
നിയമങ്ങൾ വ്യാഖ്യാനിക്കുന്നത്…………. ചുമത ലയാണ്.
a. നിയമനിർമ്മാണ സഭ
b. കാര്യനിർവഹണവിഭാഗം
c. ഉദ്യോഗസ്ഥവൃന്ദം
d. നീതിന്യായം വിഭാഗം
Answer:
d. നീതിന്യായം വിഭാഗം
Question 21.
ഭരണഘടനലംഘനവുമായി ബന്ധപ്പെട്ട കേസു കൾ പരിഗണിക്കുന്നത്?
a. സുപ്രീം കോടതി
b. ഹൈക്കോടതി
c. എല്ലാകോടതികളും
d. സുപ്രീം കോടതിയും ഹൈക്കോടതിയും
Answer:
d. സുപ്രീം കോടതിയും ഹൈക്കോടതിയും
Question 22.
ചീഫ്ജസ്റ്റിസ് ഉൾപ്പെടെ സുപ്രീം കോടതിയിൽ നിയമിക്കപ്പെടാവുന്ന ജഡ്ജിമാരുടെ പരമാവധി എണ്ണം.
a. 30
b. 32
c. 34
d. 36
Answer:
c. 34
Question 23.
സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കൽ ചിത്രം ………….. അണ്
a. 55 വയസ്സ്
b. 56 വയസ്സ്
c. 60 വയസ്സ്
Answer:
d. 65 വയസ്സ്
Our Government Class 8 Notes Pdf Malayalam Medium
ഗവർണമെന്റിന്റെ മൂന്ന് ഘടകങ്ങളുമായി ബന്ധ പ്പെട്ട സ്ഥാപനങ്ങളാണ്
നിയമനിർമ്മാണ വിഭാ ഗം, കാര്യനിർവ്വഹണ വിഭാഗം, നീതിന്യായ വിഭാഗം എന്നിവ.
നിയമനിർമ്മാണ വിഭാഗം നിയമങ്ങൾ നിർമ്മി ക്കുന്നു.
കാര്യനിർവ്വഹണ വിഭാഗം നിയമങ്ങൾ നട പ്പിലാക്കുന്നു.
നീതിന്യായ വിഭാഗം നിയമങ്ങൾ വ്യാഖ്യാനി ക്കുന്നു.
നിയമ നിർമ്മാണ വിഭാഗത്തിൽ രാഷ്ട്രപതി, ലോക്സഭ, രാജ്യസഭ എന്നിവ ഉൾപ്പെടുന്നു.
കാര്യനിർവ്വഹണ വിഭാഗത്തിൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിസഭ, ഉദ്യോ ഗസ്ഥ വൃന്ദം എന്നിവ ഉൾപ്പെടുന്നു. നീതിന്യായ വിഭാഗത്തിൽ സുപ്രീം കോടതി, ഹൈക്കോടതികൾ, ജില്ലാ കോടതികൾ, സബ് കോടതികൾ, മുൻസിഫ് കോടതികൾ, മജിസ്ട്രേറ്റ് കോടതികൾ എന്നിവ ഉൾപ്പെടുന്നു.
നിയമ നിർമ്മാണ വിഭാഗം, കാര്യനിർവ്വഹണ വിഭാഗം. നീതിന്യായ വിഭാഗം എന്നിവ. ഇന്ത്യയുടെ നിയമനിർമ്മാണ വിഭാഗം പാർലമെന്റ് എന്ന പേരിൽ അറിയപ്പെടുന്നു.
രാഷ്ട്രപതിയും ലോകസഭ, രാജ്യസഭ എന്നീ രണ്ടു സഭകളും ഉൾക്കൊള്ളുന്നതാണ്
ഇടയിലെ പാർല മെന്റ് രാജ്യസഭ, ഉപരിസഭ എന്നും ലോകസഭ അധോ സഭയെന്നും അറിയപ്പെടുന്നു.
ഇന്ത്യൻ പാർലമെന്റിനു രണ്ടു സഭകൾ ഉള്ളത് നാൽ ഇതിനെ ദ്വിമണ്ഡല നിയമനിർമാണ സഭ (Bicameral Legislatur) എന്നറിയപ്പെടുന്നു. രാജ്യസഭയിൽ 238 തിരഞ്ഞെടുക്കപ്പെട്ട അംഗ ങ്ങളും 12 നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും ഉണ്ട്.
രാജ്യസഭ സംസ്ഥാനങ്ങളുടെ കൗൺസിൽ എന്ന റിയപ്പെടുന്നു.
രാജ്യസഭ ഒരു സ്ഥിരം സഭയാണ്
രാജ്യസഭാ സമ്മേളനങ്ങളിൽ ഉപരാഷ്ട്രപതി യാണ് അധ്യക്ഷത വഹിക്കുന്നത്.
ലോക്സഭയിൽ ജനങ്ങൾ നേരിട്ട് തിരഞ്ഞെടു ക്കുന്ന 543 അംഗങ്ങൾ ആണുള്ളത്.
ലോകസഭ ജനപ്രതിനിധി സഭ എന്നാണറിയപ്പെ ടുന്നത്
അംഗങ്ങളെ അഞ്ചു വർഷ കാലാവധിയിലേക്ക് തെരഞ്ഞെടുക്കുന്നു.
ലോകസഭാ സമ്മേളനങ്ങളുടെ അധ്യക്ഷം വഹി ക്കുന്നത് സ്പീക്കറാണ്.
രാഷ്ട്രപതി പാർലമെന്റ് അംഗമല്ല.
എന്നാൽ രാഷ്ട്രപതി പാർലമെന്റിന്റെ അവിഭാജ്യ ഘടകമാണ്. പാർലമെന്റ് സമ്മേളനം വിളിക്കുക, സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുക, ബില്ലുകൾക്ക് അംഗീകാരം നൽകുക എന്നീ ചുമതലകൾ നിർവഹിക്കുന്നതിനാലാണ് രാഷ്ട്രപതി ഇന്ത്യൻ പാർലമെന്റിന്റെ ഭാഗമാകു ന്നത്.
പാർലമെന്റിന്റെ ചുമതലകൾ (Functions of the Parliament)
നിയമ നിർമ്മാണമാണ് പ്രധാന ചുമതല പാർലമെന്റിന്റെ നിയമനിർമ്മാണത്തിന് പാർലമെന്റിന്റെ രണ്ടു സഭകളുടെയും അംഗീകാരം ആവശ്യമാണ്.
ലോകസഭയും, രാജ്യസഭയും വെവ്വേറെ സമ്മേ ളിച്ചാണ് നിയമനിർമ്മാണത്തിൽ പങ്കെടുക്കു ന്നത്.
നിയമത്തിന്റെ കരടുരൂപമാണ് ബിൽ ഒരു സാധാരണ ബിൽ പാർലമെന്റിന്റെ ഏതു സഭയിൽ വേണമെങ്കിലും അവതരിപ്പിക്കാം.
ബിൽ ആദ്യം സമർപ്പിക്കുന്ന സഭയെ ഒന്നാം സഭയെന്നും രണ്ടാമത് പരിഗണിക്കുന്ന സഭയെ രണ്ടാം സഭയെന്നും വിളിക്കുന്നു.
രണ്ടു സഭകളിലും ബിൽ വിവിധ ഘട്ടങ്ങളി ലൂടെ കടന്നുപോകുന്നു.
സഭയിൽ ബിൽ അവതരിപ്പിക്കുന്നതിനെയാണ് ഒന്നാംവായന എന്ന് പറയുന്നത്.
ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ഓരോ വകുപ്പും പ്രത്യേകം ചർച്ച ചെയ്ത് പാസ്സാക്കുകയോ മാറ്റം വരുത്തുകയോ നിരാകരിക്കുകയോ ചെയ്യുന്നു. ഈ ഘട്ടമാണ് രണ്ടാം വായന എന്ന റിയപ്പെടുന്നത്.
മൂന്നാം വായനയിൽ ബിൽ മൊത്തമായി പാസ്സാ ക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നു.
ഒന്നാം സഭ പാസ്സാക്കിക്കഴിഞ്ഞാൽ സഭാധ്യ കന്റെ സാക്ഷ്യപത്രത്തോടെ ബിൽ രണ്ടാം സഭയുടെ പരിഗണനയ്ക്ക് അയക്കുന്നു. ബിൽ പാസാക്കുന്നതിന് രണ്ടാം സഭയിലും മുകളിൽ പറഞ്ഞ ഘട്ടങ്ങളിലൂടെ കടന്നുപോ കണം.
രണ്ടു സഭകളും പാസ്സാക്കി കഴിഞ്ഞാൽ ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിക്കുന്നു.
രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ബിൽ നിയ മമായി മാറുന്നു പാർലമെന്റിന്റെ ഇരു സഭകളും പാസ്സാക്കു കയും അതിനു രാഷ്ട്രപതി അംഗീകാരം നല്കുന്നതോടും കൂടി ഒരു ബിൽ നിയമമായി മാറുന്നു.
രണ്ടു സഭകൾക്കുമിടയിൽ ബില്ലിനെ സംബ ന്ധിച്ച് അഭിപ്രായവ്യത്യാസം ഉണ്ടായാൽ ഒരു സംയുക്ത സമ്മേളനം വിളിക്കുകയും തീരു മാനം എടുക്കുകയും ചെയ്യുന്നു. പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളി ച്ചുചേർക്കുന്നതു രാഷ്ട്രപതിയാണ്. ലോക്സഭാ സ്പീക്കറുടെ അധ്യക്ഷതയിലായി രിക്കും സംയുക്ത സമ്മേളനം ചേരുക.
സാധാരണ നിയമനിർമ്മാണത്തിന് സ്വീകരിച്ചി ട്ടുള്ള നടപടിക്രമം അല്ല ധനബില്ലിനുള്ളത്.
പൊതു ഖജനാവിലേക്കുള്ള ധനസമാഹരണം പണത്തിന്റെ വിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട ബില്ലുകളാണ് ധനബിൽ.
ഒരു ധനബിൽ ലോകസഭയിൽ മാത്രമേ ആദ്യം അവതരിപ്പിക്കുവാൻ പാടുള്ളുവെന്നും ഭരണ ഘടന അനുശാസിക്കുന്നു.
ലോകസഭ പാസ്സാക്കിക്കഴിഞ്ഞാൽ ധനബില്ലാ ണെന്ന് സ്പീക്കറുടെ സാക്ഷ്യപത്രത്തോടെ രാജ്യസഭയിലേക്ക് അയക്കുന്നു.
ഒരു ധനബിൽ ലഭിച്ചുകഴിഞ്ഞാൽ, രാജ്യസഭ യ്ക്ക് നിർദ്ദേശങ്ങൾ സഹിതം പതിനാലു ദിവ സങ്ങൾക്കകം രാജ്യസഭയിലേക്ക് തിരിച്ചയക്കേ ണ്ടതാണ്.
ലോകസഭയ്ക്ക് രാജ്യസഭയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയോ തള്ളിക്കളയുകയോ
ചെയ്യാം.
നിയമനിർമ്മാണം കൂടാതെ മറ്റു പല ചുമതല കളും പാർലമെന്റിനുണ്ട്. അവയാണ്.
1. ചോദ്യങ്ങൾ ചോദിക്കൽ, ബില്ലുകളും പ്രമേയ ങ്ങളും ചർച്ചചെയ്യൽ, അവിശ്വാസപ്രമേയം, അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യൽ തുടങ്ങിയവയിലൂടെ കാര്യനിർവഹണ വിഭാഗത്തെ നിയന്ത്രിക്കൽ.
2. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ തെരെഞ്ഞെടുപ്പിൽ പങ്കെടുക്കുക എന്ന തിര ഞെഞ്ഞെടുപ്പ് ചുമതല.
3. ഭരണഘടനാ വകുപ്പുകളിൽ കാലാനുസൃതമായ മാറ്റം വരുത്തുക എന്ന ഭരണഘടനപരമായ ചുമ തല
ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും നിയമ നിർമ്മാണ സഭകൾ ഉണ്ട്.
സംസ്ഥാന ഗവർണമെന്റിന്റെ പരിധിയിൽ വരുന്ന വിഷയങ്ങളിൽ നിയമനിർമ്മാണം നട ത്തുന്നത് ഇവയാണ്.
ഇന്ത്യയിൽ ഭൂരിഭാഗം സംസ്ഥാനങ്ങളിലും നിമ യനിർമ്മാണ വിഭാഗത്തിനു ഒരു സഭാമാത്രമേ 038).
ഒരു സഭ മാത്രമുള്ള നിയമനിർമ്മാണ സഭയെ ഏകമണ്ഡല നിയമനിർമ്മാണ സഭയെന്നു വിളിക്കുന്നു.
ചുരുക്കം ചില സംസ്ഥാനങ്ങൾക്കു ദ്വിമണ്ഡല നിയമനിർമ്മാണ സഭയുണ്ട്.
ഭരണതല സ്ഥാനം കൊൽക്കത്തയിൽ നിന്ന് (കൽക്കട്ട ന്യൂഡൽഹിയിലേക്ക് മാറ്റിയ ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലാണ് പഴയ സെൻട്രൽ വിസ്ത ആരംഭിക്കുന്നത്. എല്ലാ പിന്തു ണയുള്ള അടിസ്ഥാന സൗകര്യങ്ങളും സഹിതം ഭരണവിഭാഗങ്ങൾ സ്ഥാപിക്കുന്നതിനായി ഒരു പുതിയ നഗരം നിർമ്മിച്ചു. പുതിയ ഭരണതല സ്ഥാനം വികസിപ്പിക്കാനുള്ള ചുമതല എഡ്വിൻ ലൂട്ടിയൻസിനും ഹെർബർട്ട് ബേക്കറിനും നൽകി.
പദ്ധതിയുടെ ഭാഗമായി ഒരു പുതിയ വൈസ്രോയി ഹൗസ്, (പിന്നീട് രാഷ്ട്രപതി ഭവനായി മാറി. ഇന്ത്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി, കൗൺസിൽ ഹൗസ് (പിന്നീട് ഇന്ത്യയുടെ പാർല മെന്റ് ഹൗസായി മാറി) നോർത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക്, റെക്കോർഡ് ഓഫീസ്, (പിന്നീട് ദേശീയം) ആർക്കൈവ് ) ഗവൺമെന്റിന്റെ സുഗമമായ പ്രവർത്തനത്തിനായി നിർമ്മിച്ചതാണ്.
1947-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷം, ഭര ണപരമായ കെട്ടിടങ്ങൾ സർക്കാർ നിലനിർത്തി. എന്നിരുന്നാലും, തുടർന്നുള്ള ദശാബ്ദങ്ങളിൽ ഓഫീസ് സ്ഥലങ്ങളുടെ സമകാലിക ആവശ്യ ങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ മാറ്റവും ഉൾക്കൊള്ളുന്നതിനായി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു.
പുതിയപാർലമെന്റ് മന്ദിരം
65000 m2 വിസ്തീർണ്ണമുള്ള പുതിയ ത്രികോണ പാർലമെന്റ് മന്ദിരം നിയമസഭയുടെ ഇരിപ്പിട ശേഷി വികസിപ്പിക്കുന്നതിനുള്ള സൗകര്യങ്ങ ളോടെ നിർമ്മിച്ചതാണ്. പുതിയ പാർലമെന്റിന് 888 ലോക്സഭാ സീറ്റുകളും 384 രാജ്യസഭാ സീറ്റു കളും ഉണ്ട്. പാർലമെന്റ് സംയുക്ത സമ്മേളന ത്തിൽ 1272 പേർക്ക് ഒരുമിച്ച് ഇരിക്കാനുള്ള ശേഷിയും പുതിയ കെട്ടിടത്തിൽ ഉണ്ട്.
കാര്യനിർവ്വഹണ വിഭാഗം ഇന്ത്യയിൽ (Executive in India)
നിയമങ്ങൾ നടപ്പിലാക്കുകയും ഭരണനിർവ്വ ഹണം നടത്തുകയും ചെയ്യുന്ന വിഭാഗത്തെ കാര്യനിർവഹണ വിഭാഗം എന്ന് പറയുന്നു.
ഇന്ത്യയിൽ രണ്ടു തലങ്ങളിലുള്ള കാര്യനിർവ ഹണ വിഭാഗമാണ് ഉള്ളത്. കാര്യ നിർവഹണ വിഭാഗവും,
സംസ്ഥാന കാര്യനിർവഹണ വിഭാഗവും. കേന്ദ്ര കാര്യനിർവഹണ വിഭാഗത്തിൽ രാഷ്ട്ര പതിയും, കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥവ നവും ഉൾപ്പെടുന്നു.
രാഷ്ട്രപതിയും, കേന്ദ്രമന്ത്രിമാരും തിരഞ്ഞ ടുക്കപ്പെട്ടവരാണ് അവരെ രാഷ്ട്രീയ കാര്യ നിർവഹണ വിഭാഗം Political Executive എന്ന് പറയുന്നു.
യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമിക്ക പ്പെടുന്നവരാണ് ഉദ്യോഗസ്ഥർ. ഇവർ സ്ഥിര കാര്യ നിർവഹണ വിഭാഗം (Permanent executive) എന്നറിയപ്പെടുന്നു.
വിരമിക്കുന്നതു വരെ ഇവർ സർവ്വീസിൽ തുടരും.
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തലവനാണ് രാഷ്ട്ര പതി.
അഞ്ചുവർഷ കാലയളവിലേക്കാണ് ഇലക്ട്ര റൽ കോളേജ്, രാഷ്ട്രപതിയെ തിരഞ്ഞെടുക്കു ന്നത്.
ഇലക്ടറൽ കോളേജിലെ അംഗങ്ങളാണ്.
ലോകസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗ ങ്ങൾ.
രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗ ങ്ങൾ.
സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്ക പ്പെട്ട അംഗങ്ങൾ.
കേന്ദ്രഗവൺമെന്റിന്റെ എല്ലാ കാര്യനിർവഹണ അധികാരങ്ങളും രാഷ്ട്രപതിയിൽ നിക്ഷിപ്ത മാണ്.
മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഈ ചുമതലകൾ അദ്ദേഹം നിർവ്വഹിക്കുന്നത്.
രാഷ്ട്രപതിയുടെ ചുമതലകൾ പ്രധാനമന്ത്രിയെയും മന്ത്രിമാരെയും നിയമി സുപ്രീം കോടതിയിലെയും ഹൈക്കോടതിക ളിലേയും ചീഫ്ജസ്റ്റിസിനെയും മറ്റു ജഡ്ജിമാ രെയും നിയമിക്കൽ.
സർവ്വസൈന്യാധിപനായി പ്രവർത്തിക്കൽ. രാജ്യ സഭയിലേക്ക് 12 അംഗങ്ങളെ നാമ നിർദ്ദേശം ചെയ്യൽ പാർലമെന്റ് പാസ്സാക്കിയ ബില്ലുകൾക്ക് അംഗീ കാരം നൽകൽ.
ആവശ്യമായി വന്നാൽ രാജ്യത്ത് അടിയന്തരാ വസ്ഥ പ്രഖ്യാപിക്കൽ ദയാഹർജിയിൽ തീർപ്പുകൽപ്പിക്കൽ ഇന്ത്യയിൽ രാഷ്ട്രപതിയെ കൂടാതെ ഉപരാ ഷ്ട്രപതിയും ഉണ്ട്.
ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതും ഒരു ഇലക്ടറൽ കോളേജാണ്.
രാജ്യസഭിയിലെയെയും ലോകസഭയിലെയും അംഗങ്ങൾ ഈ കോളേജിൽ അംഗങ്ങളായിരി ക്കും.
അഞ്ചുവർഷകാലത്തേക്കാണ് ഉപരാഷ്ട്രപ തിയെ തിരഞ്ഞെടുക്കുന്നത്.
ഉപരാഷ്ട്രപതിയുടെ ചുമതലകളാണ്. രാഷ്ട്രപതിയുടെ അഭാവത്തിൽ അദ്ദേഹ ത്തിന്റെ ചുമതലകൾ നിർവഹിക്കുക. രാജ്യസഭ സമ്മേളനത്തിൽ അധ്യക്ഷം വഹി ക്കുക.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് കേന്ദ്ര മന്ത്രിസഭ പ്രവർത്തിക്കുന്നത്.
രാഷ്ട്രപതിയിൽ നിക്ഷിപ്തമായിട്ടുള്ള എല്ലാ ചുമതലകളും യഥാർത്ഥത്തിൽ വിനിയോഗിക്കു ന്നത് മന്ത്രിസഭയാണ്.
പ്രധാനമന്ത്രിയും ക്യാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും ഉപമന്ത്രിമാരും അടങ്ങുന്ന താണ് കേന്ദ്രമന്ത്രിസഭ.
ലോകസഭയിൽ ഭൂരിപക്ഷമുള്ള രാഷ്ട്രീയകക്ഷി യുടെയോ മുന്നണിയുടെയോ നേതാവിനെയാ യിരിക്കും പ്രധാനമന്ത്രിയായി നിയമിക്കുക. പ്രധാനമന്ത്രിക്ക് കേന്ദ്രഗവൺമെന്റിന്റെ എല്ലാ തീരുമാനങ്ങളിലും നിർണ്ണായകമായ സ്വാധീനം ചെലുത്താൻ കഴിയും.
പ്രധാനമന്ത്രിയുടെ മുഖ്യമായ ചുമതലകളൾ:
ലോകസഭയുടെ നേതാവായി പ്രവർത്തിക്കുന്നു ക്യാബിനറ്റ് മീറ്റിംഗുകളിൽ അധ്യക്ഷം വഹി ക്കുന്നു.
മന്ത്രിസഭയുടെ പ്രവർത്തനം ഏകോപിപ്പി ക്കുന്നു.
മന്ത്രിസഭ തീരുമാനങ്ങൾ രാഷ്ട്രപതിയെ അറി യിക്കുന്നു.
സംസ്ഥാനതല കാര്യനിർവഹണ വിഭാഗ ത്തിന്റെ തലവൻ ഗവർണറാണ്.
മുഖ്യമന്ത്രി തലവനായ മന്ത്രിസഭ, സംസ്ഥാന ങ്ങളിൽ യഥാർത്ഥ കാര്യനിർവഹണ വിഭാ ഗമായി പ്രവർത്തിക്കുന്നു.
ഇന്ത്യയിലെ നീതിന്യായ വിഭാഗം Judiciary in India
രാജ്യത്തെ വ്യക്തികൾ തമ്മിലും വ്യക്തിയും ഗവൺമെന്ററും തമ്മിലും കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ തമ്മിലും സംസ്ഥാനങ്ങൾ തമ്മിലും വിവിധ വിഷയങ്ങളിൽ തർക്കങ്ങൾ ഉണ്ടാകാറുണ്ട്.
ഇത്തരം തർക്കങ്ങൾക്ക് തീർപ്പു കൽപ്പിക്കുന്ന വിഭാഗമാണ് നീതിന്യായവിഭാ കുറ്റവാളികൾക്ക് ശിക്ഷനൽകിയും നിരപരാധി കളെ സംരക്ഷിച്ചും കോടതികൾ നീതി നട പ്പാക്കുന്നു.
നിയമനിർമ്മാണ വിഭാഗം പാസ്സാക്കുന്ന നിയ മങ്ങൾ വ്യാഖ്യാനിക്കുന്നത് നീതിന്യായ വിഭാ ഗമാണ്.
ഇന്ത്യ മുഴുവൻ അധികാര പരിധിയുള്ള സുപ്രീംകോടതിയാണ് രാജ്യത്തെ പരമോന്ന തനീതിന്യായ കോടതി.
ഹൈക്കോടതി സംസ്ഥാനങ്ങളിൽ ഉണ്ടാകുന്ന കേസുകളിൽ തീർപ്പുകൽപ്പിക്കുന്നു.
ജില്ലാകോടതികൾ ജില്ലകളിലുണ്ടാകുന്ന കേസു കൾ പരിശോധിക്കുന്നു
സബ്കോടതികൾ മുൻസിഫ് കോടതികൾ മജി സ്ട്രേറ്റ് കോടതികൾ എന്നിവ താലൂക്ക് തല ത്തിലുള്ള കേസുകൾ പരിശോധിക്കുന്നു. രാജ്യത്തെ പരമോന്നതകോടതിയാണ് സുപ്രീം കോടതി.
ചീഫ് ജസ്റ്റീസും മറ്റു ജഡ്ജിമാരും അടങ്ങുന്ന താണ് സുപ്രീംകോടതി,
പ്രസിഡന്റ് നിയമിക്കുന്ന ചീഫ് ജസ്റ്റിസും ജഡ്ജിമാരുമാണ് സുപ്രീംകോടതിയിൽ ഉള്ളത്. ചീഫ് ജസ്റ്റിസും 30 ജഡ്ജിമാരുമാണ് ഇപ്പോൾ സുപ്രീംകോടതിയിൽ ഉള്ളത്.
സുപ്രീംകോടതി പരിഗണിക്കുന്ന കേസുക ളാണ്.
മൗലികാവകാശവുമായി ബന്ധപ്പെട്ട കേസുകൾ കേന്ദ്രഗവൺമെന്റും സംസ്ഥാന
ഗവൺമെന്റും തമ്മിലുണ്ടാകുന്ന തർക്കങ്ങൾ.
സംസ്ഥാന ഗവൺമെന്റുകൾ തമ്മിലുണ്ടാകുന്ന തർക്കങ്ങൾ.
ഭരണഘടന വകുപ്പുകളുടെ വ്യാഖ്യാനം ആവ ശ്യമായ കേസുകൾ.
സംസ്ഥാന ഹൈക്കോടതികളിൽ നിന്നുള്ള അപ്പീൽ കേസുകൾ.
സംസ്ഥാനങ്ങളിലെ ഏറ്റവും ഉയർന്ന കോട തിയാണ് ഹൈക്കോടതി.
രാഷ്ട്രപതി നിയമിക്കുന്ന ചീഫ് ജസ്റ്റീസും മറ്റു ജഡ്ജിമാരും ഹൈക്കോടതിയിൽ ഉണ്ടായി രിക്കും.
ജില്ലാ കോടതിയുടെയും കീഴ്ക്കോടതികളു ടെയും മേൽനോട്ടം ഹൈക്കോടതിക്കാണ്.
ഹൈക്കോടതിയുടെ അധികാരങ്ങളാണ്. മൗലികാവകാശങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട കേസുകളിൽ ഉത്തരവുകൾ പുറ പ്പെടുവിക്കൽ.
സിവിലും ക്രിമിനലുമായ കേസുകളിൽ കീഴ് കോടതികളിൽ നിന്നുമുള്ള അപ്പീൽ പരിഗണി സംസ്ഥാന നിയമസഭ പാസ്സാക്കുന്ന നിയമ ങ്ങൾ വ്യാഖ്യാനിക്കൽ,
ജില്ലാ കോടതികൾ ‘ സബ് കോടതികൾ മുൻസിഫ് കോടതികൾ മജിസ്ട്രേറ്റ് കോടതി കൾ എന്നിവ ഉൾക്കൊള്ളുന്നതാണ് കീഴ്ക്കോ ടതികൾ.
സിവിൽ കേസുകളിലും ക്രിമനിനൽ കേസുക ളിലും തീർപ്പു കൽപ്പിക്കാനുള്ള അധികാം കീഴ്ക്കോടതികൾക്കുണ്ട്.
ഗവൺമെന്റിന്റെ ഈ മൂന്നു ഘടകങ്ങളും യോജിച്ചും സഹകരിച്ചും പരസ്പര ബഹുമാ നത്തോടെയും ഭരണഘടനാനുസൃതമായും പ്രവർത്തിക്കുന്നുവെങ്കിൽ മാത്രമേ ഗവൺ മെന്റിന്റെ പ്രവർത്തനം ഫലപ്രദമാവുകയുള്ളു.