Practicing with Kerala Syllabus 8th Standard Basic Science Question Paper and Annual Exam Question Paper 2023-24 Malayalam Medium will help students prepare effectively for their upcoming exams.
Class 8 Basic Science Annual Exam Question Paper 2023-24 Malayalam Medium
Time : 2 hrs
Max. Score: 60
Instructions:
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം എല്ലാ ചോദ്യങ്ങളും നന്നായി വായിച്ച് മന സ്സിലാക്കണം.
- ഊർജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ ക്രമത്തിലാണ് പരീക്ഷ എഴുതേണ്ടത്. ഇവയ്ക്ക് ഓരോന്നിനും 40 മിനിറ്റ് വീതമാണ് സമയം. ഓരോ വിഷയവും എഴുതി കഴിയുമ്പോൾ ഉത്തരക്കട ലാസ് അധ്യാപകരെ ഏൽപ്പിക്കേണ്ടതാണ്.
Physics
Time: 40 min
Score : 20
1 മുതൽ 4 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരം എഴുതുക. (1 ഒരു സ്കോർ വീതം) (3 × 1 = 3)
Question 1.
ഒന്നാം പദ ജോഡി ബന്ധം കണ്ടെത്തി രണ്ടാം പദ ജോഡി പൂർത്തിയാക്കുക. (1)
കപ്പാസിറ്റൻസ് : : ഫാരഡ് ;വൈദ്യുത ചാർജ്ജ് : : ……………
Answer:
കൂളോം
Question 2.
രണ്ട് ബാർകാന്തങ്ങളുടെ കാന്തിക ധ്രുവങ്ങൾക്കിടയിലുളള ബലരേഖകൾ ചിത്രീകരിച്ചിരിക്കുന്നു. A, B എന്നിവ സൂചി പ്പിക്കുന്ന ധ്രുവങ്ങൾ ഏതെല്ലാമാണ്? (1)
Answer:
A: ഉത്തര ധ്രുവം (N)
B: ഉത്തര ധ്രുവം (N)
Question 3.
ഉച്ചത പ്രസ്താവിക്കുന്ന യൂണിറ്റ് ഏത്?
(m/s, dB, Hz, N)
Answer:
dB
Question 4.
ചുവടെ കൊടുത്തവയിൽ ഉരസൽ മൂലം വൈദ്യുതീകരിക്കാ നാകാത്തത് ഏത്? (1)
(പ്ലാസ്റ്റിക് പൈപ്പ്, ഗ്ലാസ് ദണ്ഡ് ഹാക്സോ ബ്ലേഡ്, പി. വി. സി. പൈപ്പ്)
Answer:
ഹാക്സോഡ്
(ഇത് ഒരു കണ്ടക്ടറായതിനാൽ, ഉരസുന്നത്തിലൂടെ ഉണ്ടാ കുന്ന ചാർജുകൾ ഉടനടി വ്യാപിക്കുന്നു. അതിനാൽ ഇത് ഉരസുന്നത്തിലൂടെ വൈദ്യുതീകരിക്കാൻ കഴിയില്ല
5 മുതൽ 9 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും നാലെണ്ണത്തിന് ഉത്തരം എഴുതുക ( 2 സ്കോർ വീതം) (4 × 2 = 8)
Question 5.
ഒരു കോൺകേവ് ദർപ്പണത്തിൽ നിന്ന് 20 cm അകലത്തിൽ ഒരു വസ്തു വച്ചപ്പോൾ അതേ വലിപ്പമുളള യഥാർത്ഥ പ്രതി ബിംബം ലഭിച്ചു. ദർപ്പണത്തിന്റെ ഫോക്കസ് ദൂരം എത്രയാ യിരിക്കും? (2)
Answer:
R = 20 cm (വസ്തുവിന്റെ ദൂരം (u) = ഇമേജ് ദൂരം (v). അതുകൊണ്ട് വസ്തു വച്ചിരിക്കുന്നത് C യിലാണ്).
f = \(\frac{R}{2}\)
f = \(\frac{20}{2}\) = 10 cm
Question 6.
ഒരു ബാർ കാന്തത്തിനു ചുറ്റുമുള്ള കാന്തികബലരേഖക ളുടെ രണ്ട് പ്രത്യേകതകൾ എഴുതുക. (2)
Answer:
- കാന്തിക ബലരേഖകൾ പരസ്പരം കൂട്ടിമുട്ടുന്നില്ല.
- കാന്തത്തിന് പുറത്ത് കാന്തിക ബലരേഖകളുടെ ദിശ ഉത്തര ധ്രുവത്തിൽ നിന്നും പുറപ്പെട്ട് ദക്ഷിണ ധ്രുവത്തിലേക്കും, കാന്തത്തിനകത്ത് കാന്തിക ബലരേഖകളുടെ ദിശ ദക്ഷിണ ധ്രുവത്തിൽ നിന്ന് ഉത്തര ധ്രുവത്തിലേക്കുമാണ് .
Question 7.
നെഗറ്റീവായി ചാർജ് ചെയ്യപ്പെട്ട ഒരു ദണ്ഡ് ഒരു ഇലക്ട്രോ സ്കോപ്പിന്റെ ലോഹക്കമ്പിയുടെ അടുത്തായി കൊണ്ടുവ ന്നത് ചിത്രീകരിച്ചിരിക്കുന്നു.
ചിത്രം പകർത്തിവരച്ച് A, B എന്നീ ഭാഗങ്ങളിൽ രൂപപ്പെടുന്ന വൈദ്യുത ചാർജ്ജുകളുടെ വിതരണം ചിത്രീകരിക്കുക.(2)
Answer:
A: പോസിറ്റീവ് ചാർജ്
B: നെഗറ്റീവ് ചാർജ്
Question 8.
ബഹിരാകാശ സഞ്ചാരികൾ ആശയ വിനിമയത്തിനായി റേഡിയോ സംവിധാനം ഉപയോഗിക്കുന്നതിന്റെ ആവശ്യകത എന്താണ് ? (2)
Answer:
ബഹിരാകാശത്ത് വായു ഇല്ലാത്തതിനാൽ അവിടെ ശബ്ദത്തിനു സഞ്ചരിക്കുവാൻ മാധ്യമം ഇല്ല. അതിനാൽ സംസാരിക്കുവാൻ റേഡിയോ സംവിധാനം ഉപയോഗിക്കുന്നു.
Question 9.
ബോക്സിൽ നൽകിയിരിക്കുന്ന അളവുകളെ അടിസ്ഥാന അളവുകൾ, വ്യുൽപ്പന്ന അളവുകൾ എന്നിങ്ങനെ തരംതി രിക്കുക. (2)
(നീളം, സാന്ദ്രത, പരപ്പളവ്, മാസ്)
അടിസ്ഥാന അളവുകൾ | വ്യുൽപ്പന്ന അളവുകൾ |
Answer:
അടിസ്ഥാന യൂണിറ്റുകൾ | വ്യുൽപ്പന്ന യൂണിറ്റുകൾ |
നീളം, മാസ് | പരപ്പളവ്, സാന്ദ്രത |
10 മുതൽ 13 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരം എഴുതുക. (3 ഒരു സ്കോർ വീതം) (3 × 3 = 9)
Question 10.
ചിത്രം നിരീക്ഷിക്കുക.
a) പ്രതിപതനരശ്മികളുടെ പാത ചിത്രീകരിച്ച് പ്രതിബിംബ രൂപീകരണം പൂർത്തിയാക്കുക. (2)
Answer:
b) പ്രതിബിംബത്തിന്റെ ഏതെങ്കിലും രണ്ട് സവിശേഷതകൾ എഴുതുക (1)
Answer:
യഥാർഥം, തലകീഴായത്
Question 11.
വാവലുകൾക്ക് ഇരുട്ടിൽ സഞ്ചരിക്കാൻ സാധിക്കും. ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? നിങ്ങളുടെ ഉത്തരം സാധൂകരിക്കുക. (3)
Answer:
അതെ, വവ്വാലുകൾക്ക് അൾട്രാസോണിക് തരംഗങ്ങൾ പുറപ്പെടുവിക്കാനും കേൾക്കുവാനും സാധിക്കുന്നു. ഇവ പുറപ്പെടുവിക്കുന്ന അൾട്രാസോണിക് തരംഗങ്ങൾ വസ്തുക്കളിൽ തട്ടി തിരിച്ചു വരുന്നു. ഇങ്ങനെ തടസങ്ങൾ ഒഴിവാക്കി ഇവയ്ക്ക് സഞ്ചരിക്കാൻ സാധിക്കുന്നു.
Question 12.
മിന്നലുള്ളപ്പോൾ അതിൽ നിന്നും നമുക്ക് രക്ഷനേടാൻ സ്വീകരിക്കേണ്ട 3 മുൻകരുതലുകൾ എഴുതുക (3)
Answer:
വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ശ്രമിക്കരുത്.
വീട്ടിലെ ഭിത്തിയിൽ ചാരി നിൽക്കരുത്.
ജനൽകമ്പികളിലോ ഗ്രില്ലുകളിലോ പിടിച്ചു നിൽക്കരുത്.
Question 13.
ചുവടെ കൊടുത്തവയിൽ നിന്ന് കോൺകേവ് ദർപ്പണം, കോൺവെക്സ് ദർപ്പണം എന്നിവയുമായി ബന്ധപ്പെട്ടവ തരംതിരിച്ച് പട്ടികപ്പെടുത്തുക (3)
a) മേക്കപ്പ് മിറർ ആയി ഉപയോഗിക്കുന്നു
b) ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നു
c) വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നു
d) തെരുവ് വിളക്കുകളിൽ റിഫ്ളക്ടർ ആയി ഉപയോഗി ക്കുന്നു
e) സോളാർ കോൺസെൻട്രേറ്ററുകളിൽ ഉപയോഗിക്കുന്നു
f) കൊടും വളവുകളിൽ സ്ഥാപിച്ചിരിക്കുന്നു.
കോൺകേവ് ദർപ്പണം | കോൺവെക്സ് ദർപ്പണം |
Answer:
കോൺകേവ് ദർപ്പണം
a) മേക്കപ്പ് മിറർ ആയി ഉപയോഗിക്കുന്നു
b) ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നു
e) സോളാർ കോൺസെൻട്രേറ്ററുകളിൽ ഉപയോഗിക്കുന്നു
കോൺവെക്സ് ദർപ്പണം
c) വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നു
f) കൊടും വളവുകളിൽ സ്ഥാപിച്ചിരിക്കുന്നു.
Chemistry
Time: 40 mins
Score : 20
1 മുതൽ 4 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരം എഴുതുക. (1 ഒരു സ്കോർ വീതം) (3 × 1 = 3)
Question 1.
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഖരപദാർത്ഥ ങ്ങൾക്ക് യോജിച്ചവ കണ്ടെത്തി എഴുതുക. (1)
i) കണികകളുടെ ഊർജ്ജം വളരെ കൂടുതലാണ്.
ii) കണികകൾക്ക് ചലനസ്വാതന്ത്ര്യം വളരെ കുറവാണ്
iii) കണികകൾ വളരെ അകന്ന് സ്ഥിതി ചെയ്യുന്നു.
Answer:
ii) കണികകൾക്ക് ചലന സ്വാതന്ത്രം വളരെ കുറവാണ്
Question 2.
ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും പോളിമർ കണ്ട ത്തുക. (1)
(ഗ്ലൂക്കോസ്, അമിനോ ആസിഡ്, പ്രോട്ടീൻ)
Answer:
പ്രോട്ടീൻ
Question 3.
ജലത്തുള്ളികൾ ഗോളാകൃതിയിൽ കാണപ്പെടാൻ കാരണം …………….. ആണ്. (1)
Answer:
പ്രതലബലം
Question 4.
രാസപദാർത്ഥങ്ങൾ സൂക്ഷിക്കാൻ പ്ലാസ്റ്റിക് ഉപയോഗിക്കുന്നു. പ്ലാസ്റ്റിക്കിന്റെ ഏത് സവിശേഷതയാണ് ഇവിടെ പ്രയോജന പ്പെടുത്തിയിരിക്കുന്നത്? (1)
Answer:
രാസവസ്തുക്കളുമായി പൊതുവെ പ്രവർത്തനമില്ല
5 മുതൽ 9 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. (2 ഒരു സ്കോർ വീതം) (4 × 2 = 8)
Question 5.
Mg + O2 → MgO
a) ഈ പ്രവർത്തനത്തിലെ അഭികാരങ്ങളും ഉൽപ്പന്നങ്ങളും എഴുതുക. (1)
b) ഈ രാസസമവാക്യം സമീകരിച്ചെഴുതുക. (1)
Answer:
a) അഭികാരകങ്ങൾ : മഗ്നീഷ്യം (Mg), ഓക്സിജൻ (O2) ഉൽപ്പന്നം: MgO / മഗ്നീഷ്യം ഓക്സൈഡ്
b) Mg + O2 →→ 2MgO
Question 6.
വസ്ത്ര നിർമ്മാണ രംഗത്ത് പ്രകൃതിദത്ത നാരുകളും കൃത്രി മനാരുകളും ഉപയോഗിക്കുന്നു. (1)
a) പ്രകൃതിദത്ത നാരിന് ഒരു ഉദാഹരണം എഴുതുക (1)
b) കൃത്രിമ നാരുകളുടെ ഒരു മേന്മ എഴുതുക.
Answer:
a) കോട്ടൺ, സിൽക്ക്
b) കൃത്രിമ നാരുകളുടെ മേന്മ
പ്രകൃതിദത്ത നൂൽത്തരങ്ങളേക്കാൾ വിലക്കുറവ്,
കൂടുതൽ ഈട് നിൽക്കും
എളുപ്പത്തിൽ ചുളുങ്ങുന്നില്ല.
നനഞ്ഞാൽ എളുപ്പത്തിൽ ഉണങ്ങുന്നു.
ലഭ്യത കൂടുതലാണ്.
ആകർഷകമായ നിറം നൽകാൻ കഴിയും.
Question 7.
ഇന്ന് വ്യാപകമായി അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് ജല മലിനീകരണം.
a) ജലസ്രോതസ്സുകളിൽ ജൈവമാലിന്യങ്ങളുടെ നിക്ഷേപം ജലജീവികളുടെ നാശത്തിന് കാരണമാകുന്നു എന്തു കൊണ്ട്? (1)
Answer:
ജൈവ മാലിന്യങ്ങൾ അഴുകുന്നതിന് ജലത്തിൽ ലയിച്ചു ചേർന്ന ഓക്സിജൻ ഉപയോഗിക്കുന്നതിനാൽ ഓക്സിജന്റെ അളവ് കുറയുന്നു. ഇത് ജലജീവികളുടെ നാശത്തിന് കാരണമാവുന്നു. ജലജീവികൾക്ക് കുറഞ്ഞ അളവിലുള്ള ഓക്സിജനേ ലഭിക്കുന്നുള്ളൂ. അങ്ങനെ ജലജീവികളുടെ നാശം ഉണ്ടാകുന്നു.
b) ജലമലിനീകരണം തടയാൻ സ്വീകരിക്കാവുന്ന ഒരു മാർഗം എഴുതുക. (1)
Answer:
ജലസ്രോതസ്സുകളിൽ മാലിന്യങ്ങളുടെ നിക്ഷേപം ഒഴിവാക്കുക
അമിതരാസവള പ്രയോഗം ഒഴിവാക്കുക.
ഡിറ്റർജന്റുകളുടെ അമിതഉപയോഗം ഒഴിവാക്കുക
വാഹനങ്ങൾ നദികളിൽ നിന്ന് കഴുകാതിരിക്കുക.
പൊതുജല സ്രോതസ്സുകളിലെ കുളി, അലക്ക് എന്നിവ ഒഴിവാക്കുക.
Question 8.
ചില രാസപ്രവർത്തനങ്ങൾ നൽകിയിരിക്കുന്നു. ഇവ ഏത് വിഭാഗം രാസപ്രവർത്തനത്തിൽ ഉൾപ്പെടുന്നു എന്ന് ബ്രായ്ക്കറ്റിൽ നിന്നും തെരഞ്ഞെടുത്തെഴുതുക. (താപാഗിരണ പ്രവർത്തനം, പ്രകാശരാസപ്രവർത്തനം, താപ മോചക പ്രവർത്തനം
a) സോഡിയം ഹൈഡ്രോക്സൈഡും ഹൈഡ്രോക്ലോറിക് ആസിഡും തമ്മിലുള്ള നിർവിരികണ പ്രവർത്തനം (1)
b) പൊട്ടാസ്യം പെർമാംഗനേറ്റിന്റെ വിഘടനം (1)
Answer:
a) താപമോചക പ്രവർത്തനം
b) താപാഗിരണ പ്രവർത്തനം
Question 9.
a) നേർത്ത HCL മായി തീവ്രമായി പ്രവർത്തിക്കുന്ന ലോഹം ഏത് ? (1)
(സിങ്ക്, കോപ്പർ, മഗ്നീഷ്യം, അയൺ)
b) രാസപ്രവർത്തന ഫലമായുണ്ടാകുന്ന വാതകം ഏത് ?(1)
Answer:
a) മഗ്നീഷ്യം
b) ഹൈഡ്രജൻ
10 മുതൽ 13 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരം എഴുതുക. (3 ഒരു സ്കോർ വീതം) (3 × 3 = 9)
Question 10.
ജലവും വെളിച്ചെണ്ണയും തുല്യമാസിൽ വെവ്വേറെ ബീക്കറു കളിലെടുത്ത് ഒരു വാട്ടർ ബാത്തിൽ ചൂടാക്കുന്നു.
a) ഒരു നിശ്ചിത സമയത്തിനുള്ളിൽ താപനില സാവധാന ത്തിൽ ഉയരുന്നത് ഏതിലാണ്? കാരണം എഴുതുക (2)
b) ഈ സവിശേഷത പ്രയോജനപ്പെടുത്തുന്ന ഒരു സന്ദർഭം എഴുതുക. (1)
Answer:
a) ജലം,
മറ്റു പദാർത്ഥങ്ങളെ അപേക്ഷിച്ച് ഉയർന്ന താപം താങ്ങാനുള്ള കഴിവ് (താപധാരിത) ജലത്തിനുണ്ട്.
b) വാഹന എഞ്ചിനിനുള്ളിലെ താപം നിയന്ത്രിക്കാൻ റേഡിയേറ്ററുകളിൽ ജലം ഉപയോഗിക്കുന്നു.
ചൂടായ വസ്തുക്കൾ തണുപ്പിക്കാൻ ജലം ഉപയോഗി ക്കുന്നു.
ഭൂമിയുടെ മുന്നിൽ രണ്ടു ഭാഗവും ജലമാണ്. ഇത് ഭൂമിയുടെ താപനില നിയന്ത്രിക്കുന്നു
Question 11.
ചോക്കുപൊടിയും ജലവും ചേർന്ന മിശ്രിതത്തിലെ ഘടക ങ്ങളെ ഫിൽട്ടർ പേപ്പർ ഉപയോഗിച്ച് വേർതിരിക്കാൻ കഴി യുന്നു.
a) ഈ മിശ്രിതം ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു. (1)
(യഥാർത്ഥ ലായനി, കൊളോയ്ഡ്, സസ്പെൻഷൻ)
b) ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന മിശ്രിതങ്ങളുടെ മറ്റ് രണ്ട് സവിശേഷതകൾ എഴുതുക. (1)
Answer:
a) സസ്പെൻഷൻ
b) പ്രകാശത്തെ കടത്തി വിടുന്നില്ല
അനക്കാതെ വെച്ചാൽ പദാർത്ഥം അടിയുന്നു കണികകളെ ഫിൽട്ടർ പേപ്പർ ഉപയോഗിച്ച് അരിച്ച് മാറ്റാം
Question 12.
മൂന്ന് സാമ്പിളുകൾ ചുവടെ നൽകിയിരിക്കുന്നു. (2)
A – കാത്സ്യം സൾഫേറ്റ് ലയിച്ചു ചേർന്ന ജലം
B – ഡിസ്റ്റിൽഡ് വാട്ടർ
C – മഗ്നീഷ്യം ബൈകാർബണേറ്റ് ലയിച്ചു ചേർന്ന ജലം
a) സോപ്പ് നന്നായി പതയുന്നത് ഏത് സാമ്പിളിലാണ് ? (1)
b) ചൂടാക്കിയാൽ മാത്രം സോപ്പ് നന്നായി പതിയുന്ന സാമ്പിൾ ഏത്? കാരണം എഴുതുക (2)
Answer:
a) ഡിസ്റ്റിൽഡ് വാട്ടർ
b) C മഗ്നീഷ്യം ബൈകാർബണേറ്റ് ലയിച്ചു ചേർന്ന ജലം താൽക്കാലിക കാഠിന്വത്തിന് കാരണമായ ലവണങ്ങളെ തിളപ്പിച്ച് ഒഴിവാക്കാൻ കഴിയും
Question 13.
പ്ലംബിംഗിനും, മഴക്കോട്ടുകൾ, ബോട്ടിലുകൾ എന്നിവയുടെ നിർമ്മാണത്തിനും പോളി വിനൈൽ ക്ലോറൈഡ് (PVC) ഉപ യോഗിക്കുന്നു.
a) ഇത് ഏത് തരം പ്ലാസ്റ്റിക്കാണ്? (1)
b) ഇത്തരം പ്ലാസ്റ്റിക്കുകളുടെ ഒരു സവിശേഷത എഴുതുക (1)
c) പ്ലാസ്റ്റിക്ക് മലിനീകരണം കുറയ്ക്കാൻ സാധ്യമാകുന്ന ഒരു പ്രവർത്തനം എഴുതുക. (1)
Answer:
a) തെർമോ പ്ലാസ്റ്റിക്
b) ചൂടാക്കുമ്പോൾ മൃദുവാകുകയും തണുപ്പിക്കുമ്പോൾ ദൃഢമാവുകയും ചെയ്യുന്ന തെർമോ പ്ലാസ്റ്റിക്കിന് ചൂടാകുമ്പോൾ ഭൗതികമാറ്റം സംഭവിക്കുന്നു പുന:ചംക്രമണം ചെയ്യാം
c) ഡിസ് പോസിബിൾ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഒഴിവാക്കുക.
സൽക്കാരവേളകളിൽ ഗ്ലാസ്, സിറാമിക്, സ്റ്റീൽ, എന്നിവ കൊണ്ടുള്ള പാത്രങ്ങളോ പ്രകൃതിദത്ത വസ്തുക്കളോ ഉപയോഗിക്കുക.
പ്ലാസ്റ്റിക് അലങ്കാരവസ്തുക്കൾക്ക് പകരം കടലാസ്, തുണി, സസ്യ ഭാഗങ്ങൾ എന്നിവ കൊണ്ടുള്ളവ ഉപയോഗിക്കുക.
റീ സൈക്ലിങ്ങ് സാധ്യമായ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരണം നടത്തി ശാസ്ത്രീയ മായി സംസ്കരിക്കുക.
Biology
Time: 40 min
Score : 20
1 മുതൽ 4 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരം എഴുതുക. (1 ഒരു സ്കോർ വീതം) (3 × 1 = 3)
Question 1.
ചുവടെ ചിത്രീകരിച്ചിരിക്കുന്ന കോശാംഗമേത്? അതിന്റെ ധർമ്മമെന്ത്?
Answer:
ഗോൾജി കോംപ്ലക്സ്
ധർമ്മം: രാസാഗ്നികൾ, ഹോർമോണുകൾ, ശ്ലേഷ്മസ്തരം, തുടങ്ങിയ കോശസവങ്ങളെ സ്വീകരിച്ച് ചെറു ര സഞ്ചികളിലാ ക്കുന്നു.
Question 2.
ഒറ്റപ്പെട്ടത് കണ്ടെത്തി മറ്റുള്ളവയുടെ പൊതുസവിശേഷത എഴുതുക
- എൻഡോമെട്രിയം
- വൃഷണം
- പ്രോസ്റ്റേറ്റ് ഗ്രന്ഥി
- ബീജവാഹി
Answer:
എൻഡോമെട്രിയം
മറ്റുള്ളവ പുരുഷ പ്രത്യുൽപാദന വ്യവസ്ഥയിലെ പ്രധാന ഭാഗങ്ങളാണ്.
Question 3.
തന്നിരിക്കുന്ന ഭക്ഷ്യശൃംഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
പുല്ല് → പുൽച്ചാടി → തവള → പാമ്പ്
a) ഇതിലെ പ്രാഥമിക ഉപഭോക്താവ് ഏത്?
b) പാമ്പ് ഉൾപ്പെടുന്ന പോഷണതലം ഏത്?
Answer:
a) പുൽച്ചാടി
b) നാലാമത്തെ പോഷണതലം,
Question 4.
പദബന്ധം മനസ്സിലാക്കി വിട്ടഭാഗം പൂർത്തിയാക്കുക. 1
a) സ്ത്രീ ലൈംഗിക ഹോർമോൺ : ഈസ്ട്രജൻ
പുരുഷലൈംഗിക ഹോർമോൺ : ……………….
b) ബാക്ടീരിയ : ദ്വിവിഭജനം
ഹൈഡ്ര : …………
Answer:
a) ടെസ്റ്റോസ്റ്റീറോൺ
b) മുകുളനം
5 മുതൽ 9 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. (2 സ്കോർ വീതം) (4 × 2 = 8)
Question 5.
തന്നിരിക്കുന്ന സൂചനകൾ ഉപയോഗിച്ച് ജൈവവൈവിധ്യ സേവനങ്ങളുമായി ബന്ധപ്പെട്ട ചിത്രീകരണം പൂർത്തിയാക്കുക. (2)
Answer:
a) O2 CO2 സന്തുലനം
b) ജൈവനിയന്ത്രണം
c) ആചാരാനുഷ്ഠാനങ്ങൾ
d) ഇന്ധനങ്ങൾ.
Question 6.
തന്നിരിക്കുന്ന ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക?
a) ചിത്രം തിരിച്ചറിഞ്ഞ് പേരെഴുതുക (1)
b) ‘X’എന്ന് അടയാളപ്പെടുത്തിയ ഭാഗത്തിനുള്ളിൽ കാണപ്പെടുന്ന കോശാംഗമേത് ? ഇതിന്റെ പ്രാധാന്യമെന്ത് ? (1)
Answer:
a) പുംബീജം
b) X: മൈറ്റോകോൺഡിയ – പുംബീജത്തിന്റെ ചലനത്തിന് ആവശ്യമായ ഊർജം നൽകുന്നു.
Question 7.
“ഗുണമേൻമയുള്ള സങ്കരയിനങ്ങൾ ധാരാളം ഉള്ളതിനാൽ നാടൻ ഇനങ്ങൾ സംരക്ഷിക്കേണ്ടതില്ല.”
ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? അഭിപ്രായം സാധൂകരിക്കുക. (2)
Answer:
യോജിക്കുന്നില്ല.
നാടൻ ഇനങ്ങൾ വംശമറ്റു പോകുന്നത് ജൈവവൈവിധ്യ ശോഷണത്തിനു കാരണമാകും.
പ്രകൃതിയുടെ പരീക്ഷണങ്ങളെ അതിജീവിക്കാൻ കഴിയുന്ന നാടൻ ഇനങ്ങളിൽ നിന്നുമാത്രമേ ഗുണ മേന്മയുള്ള പുതിയ ഇനങ്ങൾ വികസിപ്പിച്ചെടുക്കാൻ കഴിയൂ.
Question 8.
ഒരു ശാസ്ത്രലേഖനത്തിന്റെ പ്രസക്തഭാഗമാണ് ചുവടെ തന്നിരിക്കുന്നത്. ഇത് വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴു തുക.
കൗമാരാക്കാരായ കുട്ടികളിൽ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് അവരുടെ ഓർമ്മയും ഏകാഗ്രതയും കുറയുന്നതിന് കാരണമാകുന്നു. |
a) ഇവിടെ സൂചിപ്പിച്ചിരിക്കുന്ന രോഗാവസ്ഥ ഏത്? ഏത് മൂലകത്തിന്റെ അഭാവമാണ് ഈ രോഗാവസ്ഥയ്ക്ക് കാരണമാവു (1)
ന്നത്?
b) കൗമാരക്കാരിൽ ഈ രോഗാവസ്ഥ വരാതിരിക്കാൻ ഭക്ഷണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം? (1)
Answer:
a) അനീമിയ / വിളർച്ച, അയൺ /ഇരുമ്പ്
b) ഭക്ഷണക്രമീകരണത്തിലൂടെ അയൺ ലഭ്യത ഉറപ്പ് വരു ത്തുകയാണ് ചെയ്യേണ്ടത്. പച്ചക്കറികൾ, ഇലക്കറികൾ, പഴങ്ങൾ, പയറുവർഗങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണം ആവശ്യമായ അളവിൽ കഴിക്കുക.
Question 9.
തന്നിരിക്കുന്ന ചിത്രീകരണം വിശകലനം ചെയ്ത് വിട്ടഭാഗം പൂരിപ്പിക്കുക. സസ്യകലകൾ (2)
Answer:
a) പാരൻകൈമ
b) സ്ക്ലീറൻകൈമ
c) പ്രകാശസംശ്ലേഷണത്തിനും ആഹാര സംഭരണത്തിനും സഹായിക്കുന്നു.
d) സസ്വഭാഗങ്ങൾക്ക് വഴക്കവും താങ്ങും നൽകുന്നു.
10 മുതൽ 13 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരം എഴുതുക. (3 സ്കോർ വീതം) (3 × 3 = 9)
Question 10.
ആവാസവ്യവസ്ഥയിലെ പ്രതിവർത്തനങ്ങളുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പട്ടിക ഉചിതമായി പൂർത്തിയാക്കുക. (3)
Answer:
a) ഒന്നിന് ഗുണം മറ്റേതിന് ദോഷം
b) മാവും ഇത്തിൾ കണ്ണിയും പശുവും ചെള്ളും മനുഷ്യനും നാടവിരയും പന്നിയും കുളയട്ടയും
c) കമെൻസലിസം
d) മാവും മരവാഴയും, സ്രാവും റിമോറയും
e) മ്യൂച്ചലിസം
f) രണ്ടു ജീവികൾക്കും ഗുണകരം.
Question 11.
വർഗീകരണവുമായി ബന്ധപ്പെട്ട് നല്കിയിരിക്കുന്ന പ്രസ്താവന വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
മൊന്റ് കിങ്ഡത്തിലെ ഒരു വിഭാഗം ബാക്ടീരിയകൾ കോശഘടനയിലും ജീവധർമ്മങ്ങളിലും മറ്റുള്ള ബാക്ടീരിയകളിൽ നിന്ന് വ്യത്യസ്തമാണ്. |
a) ഇവിടെ പ്രതിപാദിച്ചിരിക്കുന്ന ബാക്ടീരിയ ഏത് ? (1)
b) ഈ ബാക്ടീരിയകളെ ഉൾപ്പെടുത്താൻ അഞ്ച് കിങ്ഡം വർഗീകരണത്തിൽ വരുത്തിയ പരിഷ്കാരം എന്ത്? (1)
c) ഇത് നിർദ്ദേശിച്ച ശാസ്ത്രജ്ഞനാര്? അദ്ദേഹം കിങ്ഡത്തിന് മുകളിലായി നിർദേശിച്ച വർഗീകരണതലം ഏത്? (1)
Answer:
a) ആർക്കിബാക്ടീരിയ
b) കിങ്ഡം മൊനിറയെ ബാക്ടീരിയ, ആർക്കിയ എന്നീ രണ്ട് കിങ്ഡങ്ങളായി തിരിച്ചു.
c) കാൾ വൗസ്, ഡൊമൈൻ
Question 12.
ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് നല്കിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
a) ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സംരക്ഷിക്കുന്ന രീതിയേത്? (1)
Answer:
ഇൻസിറ്റു കൺസർവേഷൻ
b) ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ഈ രീതിയുമായി ബന്ധപ്പെട്ടവ തിരഞ്ഞെടുത്തെഴുതുക. (1)
- നാഷണൽപാർക്ക്
- ബൊട്ടാണിക്കൽ ഗാർഡൻ
- ഇക്കോളജിക്കൽ ഹോട്ട്സ്പോട്ട്
- ജീൻ ബാങ്ക്
Answer:
നാഷണൽ പാർക്ക്, ഇക്കോളജിക്കൽ ഹോട്ട് സ്പോട്ട്
c) ജൈവവൈവിധ്യസംരക്ഷണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന രണ്ട് സംഘടനകളുടെ പേരെഴുതുക. (1)
Answer:
IUCN (International Union for Conservation of Nature), WWF (World Wide Fund For Nature).
Question 13.
തന്നിരിക്കുന്ന ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
a) ചിത്രത്തിൽ ‘X’, ‘Y’ എന്ന് അടയാളപ്പെടുത്തിയ ഭാഗങ്ങൾ തിരിച്ചറിഞ്ഞ് അവയുടെ പേരെഴുതുക. (1)
b) ‘X’എന്ന ഭാഗത്തിന്റെ ധർമ്മമെന്ത്? (1)
c) “Y’ എന്ന ഭാഗത്തുനിന്നും ഉല്പാദിപ്പിക്കുന്ന കോശത്തിന്റെ സവിശേഷതകൾ എന്ത് ? (1)
Answer:
a) X: അണ്ഡവാഹി
Y: അണ്ഡാശയം
b) X: ബീജസംയോഗം നടക്കുന്നത് അണ്ഡവാഹിയിൽ വെച്ചാണ്. അണ്ഡത്തെ ഗർഭാശയത്തിലേക്ക് വഹിക്കുന്നു.
c) ഗോളാകൃതി
സ്വയം ചലന ശേഷി ഇല്ല.
ഉള്ളിൽ ക്രോമസോമുകളടങ്ങിയ ന്യൂക്ലിയസ്സുണ്ട്.
കോശസ്തരത്തിന് പുറത്തായി പ്രത്യേക സംരക്ഷ ണാവരണമുണ്ട്.