Class 8 Social Science Chapter 6 Question Answer Malayalam Medium ഭൂപടങ്ങൾ വായിക്കാം

By reviewing Std 8 Social Science Notes Pdf Malayalam Medium and ഭൂപടങ്ങൾ വായിക്കാം Class 8 Social Science Chapter 6 Question Answer Notes Malayalam Medium, students can improve their conceptual understanding.

Class 8 Social Science Chapter 6 Notes Malayalam Medium ഭൂപടങ്ങൾ വായിക്കാം

Reading Maps Class 8 Notes Malayalam Medium

Question 1.
ഭൂപടങ്ങൾ വിവിധതരമുണ്ട്. ഏതെല്ലമാണ് അവ അവയുടെ ഒരു പട്ടിക തയ്യാറാക്കുക.
Answer:

  • രാഷ്ട്രീയ ഭൂപടം
  • കാർഷിക ഭൂപടം
  • മണ്ണ് ഭൂപടം
  • വ്യാവസായിക ഭൂപടം
  • കാലാവസ്ഥ ഭൂപടം
  • നൈസർഗിക സസ്യജാല ഭൂപടം
  • ജ്യോതിശാസ്ത്ര
  • സൈനിക ഭൂപടം
  • ദിനാവസ്ഥ ഭൂപടം
  • ഭൂപ്രകൃതി ഭൂപടം
  • ചരിത്ര ഭൂപടം

Question 2.
രണ്ട് വ്യത്യസ്ത വിഷയങ്ങൾ ഷെയിഡ് ഉപയോ ഗിച്ച് ഒരു ഭൂപടത്തിൽ നൽകിയാൽ (കേരളത്തിലെ മണ്ണിനങ്ങളും ഭൂപ്രകൃതിയും) അതിന് ശാസ്ത്രീ യത ഉണ്ടാകുമോ?
Answer:
ഒരു ഭൂപടത്തിൽ തന്നെ വിവിധ ആവശ്യങ്ങൾക്കാ യുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാൽ ആ ഭൂപടം ഏറെ ആശയക്കുഴപ്പങ്ങൾക്കും അവ്യക്ത ത കൾക്കും കാരണമാകും. അതിനാലാണ് വ്യത്യസ്ത ങ്ങളായ വിഷയങ്ങൾ വ്യത്യസ്ത ചിത്രീകരിക്കുന്നതാണ് നല്ലത്.

Class 8 Social Science Chapter 6 Question Answer Malayalam Medium ഭൂപടങ്ങൾ വായിക്കാം

Question 3.
തീമാറ്റിക് ഭൂപടങ്ങൾ എന്നുകൊണ്ട് അർത്ഥമാക്കു ന്നതെന്ത്?
Answer:
വ്യത്യസ്ത ആവശ്യങ്ങൾക്കായി ഭൂപടങ്ങൾ ആവ ശ്യമായി വരുന്നു. ഓരോ ആവശ്യങ്ങൾക്കും വെവ്വേറെ ഭൂപടങ്ങൾ നിർമ്മിക്കപ്പെടുന്നു. ഇത്ത രത്തിൽ പ്രത്യേക വിഷയങ്ങൾ പ്രതിപാദിക്കുന്ന ഭൂപടങ്ങളെ തീമാറ്റിക് ഭൂപടങ്ങൾ എന്നറിയപ്പെടു ന്നു. ഉദാ; റോഡുകളെ മാത്രം ചിത്രീകരിച്ചിട്ടുള്ളവ, മണ്ണിനങ്ങളെ ചിത്രീകരിച്ചിട്ടുള്ളവ.

Question 4.
ഭൂപടങ്ങളെ മുഖ്യമായും ഭൗതിക ഭൂപടങ്ങളെന്നും സാംസ്കാരിക ഭൂപടങ്ങളെന്നും തരം തിരി ച്ചിരിക്കുന്നു. എന്താണ് ഇവ തമ്മിലുള്ള വ്യ ത്യാസം ഉദാഹരങ്ങൾ എഴുതുക.
Answer:
ഭൗതിക ഭൂപടങ്ങൾ
ഭൂപ്രകൃതി കാലാവസ്ഥ തുടങ്ങിയ പ്രകൃതിദത്ത മായ സവിശേഷതകൾ ചിത്രീകരിച്ചിരിക്കുന്ന ഭൂപ ടങ്ങളാണ് ഭൗതിക ഭൂപടങ്ങൾ.

സാംസ്കാരിക ഭൂപടങ്ങൾ
കൃഷി, വ്യവസായം രാഷ്ട്രീയ അതിർത്തികൾ മുതലായവ മനുഷനിർമ്മിതമായ സവിശേഷകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ്. ഇവ ചിത്രീകരി ക്കപ്പെടുന്ന ഭൂപടങ്ങളാണ് സാംസ്കാരിക ഭൂപട ങ്ങൾ.

Question 5.
ചുവടെ പേര് നൽകിയിട്ടുള്ള ഭൂപടങ്ങളെ ഭൗതിക ഭൂപടങ്ങൾ, സാംസ്കാരിക ഭൂപടങ്ങൾ എന്നി ങ്ങനെ തരംതിരിച്ചെഴുതുക.
Answer:
രാഷ്ട്രീയ ഭൂപടം
ജോതിശാസ്ത്ര ഭൂപടം
കാർഷിക ഭൂപടം
സൈനിക ഭൂപടം
മണ്ണ് ഭൂപടം
ദിനാവസ്ഥാ ഭൂപടം
വ്യാവസായിക ഭൂപടം
ഭൂവിനിയോഗ ഭൂപടം
കാലാവസ്ഥാ ഭൂപടം
ഭൂപ്രകൃതി ഭൂപടം
നൈസർഗിക സസ്യജാല ഭൂപടം
ചരിത്ര ഭൂപടം
Answer:
ഭൗതീക ഭൂപടങ്ങൾ
ജോതിശാസ്ത്ര ഭൂപടം
മണ്ണ് ഭൂപടം
ദിനാവസ്ഥാ ഭൂപടം
കാലാവസ്ഥാ ഭൂപടം
ഭൂപ്രകൃതി ഭൂപടം
നൈസർഗിക സസ്യജാല ഭൂപടം

സാംസ്കാരിക ഭൂപടങ്ങൾ
രാഷ്ട്രീയ ഭൂപടം
കാർഷിക ഭൂപടം
സൈനിക ഭൂപടം
വ്യാവസായിക ഭൂപടം
ഭൂവിനിയോഗ ഭൂപടം
ചരിത്ര ഭൂപടം

Question 6.
ചുവടെ പട്ടികയിൽ ചില ഭൂപടങ്ങളുടെ പേരുകൾ ചേർത്തിരിക്കുന്നു. അവയുടെ ഉപയോഗം എന്തെന്ന് തിരിച്ചറിഞ്ഞ് പട്ടികയിലെ കളം പൂർത്തി
യാക്കുക.

ഭൂപടങ്ങൾ ഉപയോഗങ്ങൾ
ജോതിശാസ്ത്ര ഭൂപടം ഓരോ കാലഘട്ടത്തിലും ആകാശത്ത് പ്രത്യക്ഷപ്പെടുന്ന നക്ഷത്രങ്ങളുടെയും മറ്റ് ആകാശീയ ഗോളങ്ങളുടെയും സ്ഥാനം മനസ്സിലാക്കുന്നതിന്
മണ്ണ് ഭൂപടം ഒരു പ്രദേശത്ത് (ഉദാ. ഇന്ത്യ, കേരളം) വിതരണം ചെയ്തിട്ടുള്ള മണ്ണിനങ്ങൾ ഏതെല്ലാമെന്നും അവ എത്ര പ്രദേശത്ത് വിതരണം ചെയ്തിട്ടുണ്ടെന്നും മനസ്സിലാ ക്കുന്നതിന്
ദിനാവസ്ഥാ ഭൂപടം ഒരു പ്രദേശത്ത് ഒരു ദിവസം രേഖപ്പെടു ത്തിയ അന്തരീക്ഷ സ്ഥിതി മനസ്സിലാ ക്കുന്നതിന്
കാലാവസ്ഥാ ഭൂപടം ഒരു പ്രദേശത്ത് ഒരു നിശ്ചിത കാലഘട്ട ത്തിൽ അനുഭവപ്പെടുന്ന അന്തരീക്ഷ ത്തിന്റെ അവസ്ഥ മനസ്സിലാക്കുന്നതിന്
ഭൂപ്രകൃതി ഭൂപടം ഒരു രാജ്യത്തെ അഥവാ ഒരു പ്രദേ ശത്തെ ഭൂപ്രകൃതി വൈവിധ്യങ്ങൾ ചിത്രീകരിച്ചിട്ടുള്ള ഭൂപടങ്ങൾ
നൈസർഗിക സസ്യജാല ഭൂപടം ഒരു രാജ്യത്തെ അഥവാ ഒരു പ്രദേ ശത്തെ കാലാവസ്ഥ വൈവിധ്യ ങ്ങൾക്കനുസരിച്ച് അവിടങ്ങളിൽ രൂപം കൊണ്ടിട്ടുള്ള സസ്യജാലങ്ങൾ ഏതെ ല്ലാമെന്ന് ചിത്രീകരിച്ചിട്ടുള്ള ഭൂപട ങ്ങൾ.
രാഷ്ട്രീയ ഭൂപടം ഒരു രാജ്യത്തെ അഥവാ ഒരു പ്രദേ ശത്തെ രാഷ്ട്രീയ അതിരുകൾ ചിത്രി കരിക്കുന്നു. ഉദാ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ ലോക ഭൂപടത്തിൽ വിവിധ രാജ്യങ്ങൾ.
കാർഷിക ഭൂപടം ഒരു പ്രദേശത്ത് കൃഷി ചെയ്തിട്ടുള്ള വിവിധതരം വിളകളെ ചിത്രീകരിക്കുന്ന ഭൂപടങ്ങൾ
വ്യാവസായിക ഭൂപടം ഒരു രാജ്യത്തെ വിവിധതരം വ്യവസായ ശാലകളും അവയുടെ സ്ഥാനവും ചിത്രീകരിക്കപ്പെടുന്നു.
ഭൂവിനിയോഗ ഭൂപടം ഒരു പ്രദേശത്തെ ഭൂപ്രദേശങ്ങൾ എന്തൊക്കെ ആവശ്യങ്ങൾക്ക് ഉപയോ ഗിക്കുന്നുവെന്ന് ചിത്രീകരിക്കുന്നു.
ചരിത്ര ഭൂപടം ചരിത്രത്തിലെ വിവിധ കാലഘട്ടങ്ങ ളിൽ നിലനിന്നിരുന്ന രാജഭരണം, സാമ്രാജ്യങ്ങൾ എന്നിവ എത്ര പ്രദേ ശത്ത് വ്യാപിച്ചിരുന്നുവെന്ന് മനസ്സിലാ ക്കാൻ ഇത്തരം ഭൂപടങ്ങൾ ഉപയോഗി ക്കുന്നു.
സൈനിക ഭൂപടം സൈനിക ആവശ്യങ്ങൾക്കുവേണ്ടി ഉപ യോഗിക്കുന്നു.

Question 7.
തോതിന്റെ അടിസ്ഥാനത്തിൽ ഭൂപടങ്ങളെ വർഗ്ഗീ കരിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
തോതിന്റെ അടിസ്ഥാനത്തിൽ ഭൂപടങ്ങളെ രണ്ടായി വർഗ്ഗീകരിക്കാവുന്നതാണ്. വലിയ തോത് ഭൂപടങ്ങൾ, ചെറിയ എന്നിവയാണ് അവ. വലിയ തോത് ഭൂപടങ്ങൾ താരതമ്യേന ചെറിയ ഭൂപ്രദേശങ്ങളായ വില്ലേജോ വാർഡോ ആണ് ഭൂപടത്തിൽ ചിത്രീകരിക്കുന്ന തെങ്കിൽ ഒട്ടേറെ വിവരങ്ങൾ അതിൽ ഉൾപ്പെടു ത്താൻ കഴിയും. ഇത്തരത്തിൽ താരതമ്യേന ചെറിയ പ്രദേശങ്ങളുടെ വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ചിത്രീകരിക്കുന്ന ഭൂപടങ്ങ ളാണ് വലിയ തോത് ഭൂപടങ്ങൾ.

ചെറിയ തോത് ഭൂപടങ്ങൾ ലോകം, വൻകരകൾ, രാജ്യങ്ങൾ, സംസ്ഥാനങ്ങൾ തുടങ്ങിയ വിസ്തൃതമായ പ്രദേശങ്ങളെ ചെറി യൊരു കടലാസിൽ ചിത്രീകരിക്കേണ്ടി വന്നാൽ വളരെക്കുറച്ച് വിവരങ്ങൾ മാത്രമേ അവയിൽ ഉൾപ്പെടുത്താൻ കഴിയുകയുള്ളു. വലിയ ഭൂപ്രദേ ശങ്ങളിലെ പ്രധാന വിവരങ്ങൾ മാത്രം ഉൾപ്പെ ടുത്തി തയ്യാറാക്കുന്ന ഭൂപടങ്ങളാണ് ചെറിയ തോത് ഭൂപടങ്ങൾ.

Question 8.
ചെറിയ തോത് ഭൂപടങ്ങൾക്ക് രണ്ട് ഉദാഹരണ ങ്ങൾ എഴുതുക.
Answer:
അറ്റ്ലസ് ഭൂപടങ്ങൾ, ലോകത്തിന്റേയും ഇന്ത്യയു ടെയും ചുവർ ഭൂപടങ്ങൾ,

Question 9.
ഭൂപടങ്ങൾ വിശകലനം ചെയ്യുന്ന തിന് എന്തൊക്കെ മുന്നറിവുകളാണ് വേണ്ടത്?
Answer:
തോത്, ദിശ, നിറങ്ങൾ, ചിഹ്നങ്ങൾ എന്നിവയെ ക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിൽ മാത്രമേ ഭൂപട വിശകലനം സാധ്യമാകുകയുള്ളു.

Class 8 Social Science Chapter 6 Question Answer Malayalam Medium ഭൂപടങ്ങൾ വായിക്കാം

Question 10.
വ്യത്യസ്ത രീതികളിൽ ഭൂപടങ്ങളിൽ തോതുകൾ ചിത്രീകരിക്കുന്നു. ഏതെല്ലാമാണ് അവ വിശദീ കരിച്ച് കുറിപ്പെഴുതുക.
Answer:
ഭൂപടത്തിൽ തോതുകൾ രേഖപ്പെടുത്തുന്നതിന് മൂന്ന് രീതികൾ ഉപയോഗിക്കുന്നു. പ്രസ്താവനാ രീതി, ഭിന്നക രീതി, രേഖാരീതി എന്നിവയാണ് അവ

പ്രസ്താവന രീതി: ഒരു സെ.മീറ്ററിന് 5 കി. മീറ്റർ എന്ന് ഒരു ഭൂപടത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു വെന്ന് കരുതുക. ഇതിനെ പ്രസ്താവനാ രീതി എന്ന് പറയുന്നു. ഭൂപട വിശകലനത്തിൽ വലിയ പ്രാവിണ്യം ഇല്ലാത്ത ഒരാൾക്കു പോലും ഈ തോതിന്റെ അടിസ്ഥാനത്തിൽ ദൂരം കണക്കാ ക്കാൻ കഴിയുന്നു.

ഭിന്നകരീതി; വിവിധ രാജ്യങ്ങളിൽ ദൂരം അളക്കാ നുപയോഗിക്കുന്ന യൂണിറ്റുകൾ വ്യത്യസ്തമാണ്. ഇന്ത്യയിൽ സെ.മീറ്റർ, കി.മീറ്റർ തുടങ്ങിയ യൂണി റ്റുകളാണെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിൽ ഇഞ്ച്, മൈൽ, ഫർലോങ് തുടങ്ങിയ യൂണിറ്റുകളാണ് പ്രചാരത്തിലുള്ളത്. ഇന്ത്യയിലെ യൂണിറ്റുകൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ തോത് മറ്റ് രാജ്യ ക്കാർക്ക് വിശകലനം ചെയ്യാൻ ബുദ്ധിമുട്ടായിരി ക്കും. ഈ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഭിന്നക രീതിയിൽ തോത് തയ്യാറാക്കുന്നത്. ഭൂപടത്തിലെ ദൂരവും ഭൂമയിലെ ദൂരവും തമ്മിലുള്ള ആനുപാ തിക അകലത്തെ സൂചിപ്പിക്കുന്ന രീതിയാണ് ഭിന്നക രീതി. ഉദാ. 1 സെ.മീ. 5 കി.മീറ്ററിനെ കാണി ക്കുന്നു എന്ന പ്രസ്താവനാ രീതിയ്ക്ക് പകരം 1500 എന്ന് ഭിന്നക രീതിയിൽ രേഖപ്പെടുത്താം.

ചിത്രത്തിൽ കാണുന്ന വിധം ഭൂപടത്തിൽ തോത് ചിത്രീകരിക്കാൻ സാധിക്കും. ഈ രീതിയെ രേഖാ രീതി എന്നാണ് അറിയപ്പെടുന്നത്. ചിത്രത്തിൽ ഷെയ്ഡ് ചെയ്തു കാണിച്ചിട്ടുള്ള ഓരോ ദൂരവും 5 കി.മീറ്ററിനെ പ്രതിനിധീകരിക്കുന്നു. ഈ വിധം തോത് രേഖപ്പെടുത്തുന്നതുകൊണ്ടുള്ള ഗുണം എന്താണെന്ന് നോക്കാം. ഭൂപടം വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്താൽ പ്രസ്താവന തിയും ഭിന്നക രീതിയും ഫലപ്രദമാവില്ല. എന്നാൽ ഭൂപടം വലുതാക്കുന്നതിനനുസരിച്ച് രേഖാരി തി യിൽ തോതും വലുതാകുന്നു. അതുപോലെ ഭൂപടം ചെറുതാക്കിയാൽ തോതും ചെറുതാകുന്നു

Question 11.
പ്രസ്താവന രീതി, ഭിന്നക രിതി എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ രേഖാ രീതിക്കുള്ള മെച്ച മെന്ത്?
Answer:
ഭൂപടം വലുതാക്കിയോ ചെറുതാക്കിയോ പകർപ്പെ ടുത്താൽ ചിത്രത്തിനുണ്ടാകുന്ന മാറ്റത്തിനനുസ രിച്ച് അതിൽ ചിത്രീകരിച്ചിട്ടുള്ള രേഖാ രിതിയി ലുള്ള തോതിനും മാറ്റമുണ്ടാകുന്നു. എന്നാൽ പ്രസ്താവനാ രീതിയും ഭിന്നക രീതിയും ഇവിടെ പരിഗണിച്ചാൽ അവ ഫലപ്രദമാകില്ല. എന്നാൽ രേഖാരിതി ഫലപ്രദമാണ്.

Question 12.
പാഠഭാഗത്തെ ചിത്രം 6.2 ശ്രദ്ധിക്കുക. ഗോപുവിന്റെ ഗ്രാമം ഉൾപ്പെടുന്ന പ്രദേശത്തിന്റെ ഭൂപടമാണി ത്. ഈ ഭൂപടത്തെ അടിസ്ഥാനമക്കി താഴെ നൽകി യിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക.
1) കല്ലുപാലം എന്ന സ്ഥലത്ത് താമസിക്കുന്ന ഗോപുവിന് അമ്മാവന്റെ വീട് സ്ഥിതിച്ചെയുന്ന ഉദയഗിരിയിലെത്തിച്ചേരാനുള്ള എളുപ്പവഴി ഏതാണ്?
2) ഉദയഗിരിയിൽ നിന്നും ഗോപുവിന് വലിയപാറ വഴി മുത്തോലപുരത്തെ മാർക്കറ്റിൽ എത്തിച്ചേ രാൻ എത്ര ദൂരം സഞ്ചരിക്കണം?
3) എത്ര ദൂര് സഞ്ചരിച്ചാലാണ് മുത്തോലപുരത്തു നിന്നും മുക്കടവുവഴി കല്ലുപാലത്തെ വീട്ടിൽ ഗോപുവിന് തിരിച്ചെത്താൻ കഴിയുക.
Answer:
മരിയാപുരം വഴി ഉദയഗിരിയിൽ എത്തിച്ചേരുന്നു.
2) 85 യി.മി.
3) 60 യി.മി.

Question 13.
നേർരേഖയിലുള്ളതും ധാരാളം വളവുകൾ ഉള്ള തുമായ റോഡുകളുടെ ദൂരം അളക്കാൻ ഉപയോ ഗിക്കുന്നത് ഒരേ രീതിയിലാണോ? വ്യത്യാസം കുറിക്കുക.
Answer:
നേർരേഖയിൽ കാണിച്ചിരിക്കുന്ന പാതയുടെ ദൂരം അളക്കുന്നതിന് ഒരു സ്കെയിൽ ഉപയോഗിക്കാം. എന്നാൽ ധാരാളം വളവുകളുള്ള പാതയുടെ ദൂരം ഒരു സ്കെയിലിന്റെ സഹായത്തോടെ അളക്കാൻ സാധിക്കില്ല. അതിനായി ഒരു നൂൽ ഉപയോഗി ക്കണം. നൂൽ ഉപയോഗിച്ച് വളവുള്ള സ്ഥലങ്ങ ളെല്ലാം അളന്നെടുക്കാനാകും. ദൂരം നൂലിൽ അള ന്നതിനുശേഷം ഒരു സ്കെയിലിന്റെ സഹായ ത്തോടെ അളക്കുക. അപ്പോൾ ലഭിക്കുന്ന അള വിനെ തോതിലേക്ക് മാറ്റി ഭൂമിയിലെ യഥാർത്ഥ ദൂരം തിട്ടപ്പെടുത്താം.

Question 14.
Class 8 Social Science Chapter 6 Question Answer Malayalam Medium ഭൂപടങ്ങൾ വായിക്കാം Img 1
ഇന്ത്യയിലെ ചില നഗരങ്ങളാണ് ഭൂപടത്തിൽ കാണിച്ചിരിക്കുന്നത്. ഈ നഗരങ്ങളുടെ സ്ഥാനം ദിക്കുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്താൻ ശ്രമിക്കുക.
നിങ്ങളുടെ നിരീക്ഷണത്തിൽ താഴെ നൽകിയി ട്ടുള്ള പട്ടികയിൽ രേഖപ്പെടുത്തുക.
Answer:

ദിശ നഗരം
വടക്ക് ശ്രീനഗർ
തെക്ക് തിരുവനന്തപുരം
കിഴക്ക് കൊൽക്കത്ത
വടക്ക് കിഴക്ക് ലക്നൗ
തെക്ക് കിഴക്ക് വിശാഖപട്ടണം
വടക്ക് പടിഞ്ഞാറ് ജയ്പൂർ
തെക്ക്-പടിഞ്ഞാറ് പനാജ്

Question 15.
ഒരു പ്രദേശത്തെ സംബന്ധിച്ചുള്ള വിവരണ ത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിദ്യാർത്ഥികൾ ആ പ്രദേശത്തിന്റെ ഭൂപട രേഖകൾ തയ്യാറാക്കി. അവ പാഠഭാഗത്ത് ചിത്രം 6.6 ൽ നൽകിയിരിക്കുന്നു. പാഠഭാഗത്ത് നൽകിയിരിക്കുന്ന വിവരണവും കുട്ടി കൾ തയ്യാറാക്കിയ ചിത്രങ്ങളും ശ്രദ്ധിക്കുക. ഇവ എത്രത്തോളം ശാസ്ത്രീയമാണ്. എന്തുകൊണ്ട്?
Answer:
ഓരോ വ്യക്തിയും അവരവർക്ക് ഇഷ്ടമുള്ള നിറ ങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ച് ഭൂപടം നിർമ്മി ച്ചാൽ അത് വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഭൂമിയിലെ ഓരോ സവിശേഷതകൾക്കും ആഗോ ളതലത്തിൽ അംഗീകരിക്കപ്പെട്ട ചിഹ്നങ്ങളും നിറ ങ്ങളും നൽകിയാൽ മാത്രമേ ലോകത്ത് എവിടെ യുമുള്ളവർക്ക് ഭൂപട വായന എളുപ്പമാകാൻ കഴി യുകയുള്ളൂ. അതുകൊണ്ടുതന്നെ ആഗോളതല ത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള നിറങ്ങളും ചിഹ്ന ങ്ങളും നിലവിലുണ്ട്.

Question 16.
ഭൂപടത്തിൽ പരിഗണിക്കുന്ന ചില അംഗീകൃത നിറ ങ്ങളും ചിഹ്നങ്ങളും ഉണ്ടെന്ന് നിങ്ങൾ മനസ്സിലാ ക്കിയിട്ടുണ്ടല്ലോ? അവയെ അടിസ്ഥാനമാക്കി ചില ചോദ്യങ്ങൾ നല്കിയിരിക്കുന്നു. അവയ്ക്കുള്ള ഉത്തരങ്ങൾ കണ്ടെത്തി എഴുതുക.
1) ഏതെല്ലാം ഭൂവിവരങ്ങളെ രേഖപ്പെടുത്താനാണ് ചുവപ്പ് ചിഹ്നം ഉപയോഗിക്കുന്നത്?
2) നീല നിറത്തിൽ ഏതെല്ലാം ഭൂവിവരങ്ങളെ ചിത്രീകരിക്കുന്നു?
3) കറുപ്പ് നിറത്തിൽ അടയാളപ്പെടുത്തുന്ന വിവ രങ്ങൾ ഏതെല്ലാം?
4) ഇംഗ്ലീഷ് അക്ഷരങ്ങളിൽ രേഖപ്പെടുത്തിയി ട്ടുള്ള വിവരങ്ങൾ എന്തെല്ലാം?
5) നീല നിറത്തിലെ ത്രികോണം എന്തിനെ സൂചി പ്പിക്കുന്നു?
6) ചുവപ്പ് നിറത്തിൽ വരച്ചിട്ടുള്ള രണ്ട് സമാന്തര രേഖകൾ എന്തിനെ സൂചിപ്പിക്കുന്നു?
7) ചുവപ്പ് നിറത്തിലെ ചതുര കളങ്ങൾ എന്തിനെ സൂചിപ്പിക്കുന്നു?
Answer:
1) പാർപ്പിടങ്ങൾ, റോഡുകൾ, ക്രിസ്ത്യൻ പള്ളി, കോട്ട
2) ജലാശയങ്ങൾ, കിണർ, കുഴൽ കിണർ, കുളം. 3) തീവണ്ടി പാത, അക്ഷാംശരേഖകൾ, രേഖാംശ
രേഖകൾ, ടെലഫോൺ ലൈൻ,
4) പോസ്റ്റാഫീസ്, പോലീസ് സ്റ്റേഷൻ
5) കുഴൽ കിണർ
6) ടാറിട്ട റോഡ്
7) പാർപ്പിടങ്ങൾ

Class 8 Social Science Chapter 6 Question Answer Malayalam Medium ഭൂപടങ്ങൾ വായിക്കാം

Question 17.
പാഠഭാഗത്ത് നൽകിയിരിക്കുന്ന ചിത്രം 6.8 വിശ കലനം ചെയ്ത് നല്കിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക.
1) ഭൂപടത്തിന്റെ തോതെന്ത്?
2) പ്രദേശത്തിന്റെ ഏതെല്ലാം ദിശകളിലാണ് ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്നത്?
3) ആര്യയുടെ വീട്ടിൽ നിന്നും ക്ഷേത്രത്തിലേ ക്കുള്ള ദൂരം എത?
4) ക്രിസ്ത്യൻ പള്ളിയിൽ നിന്നും ശവപ്പറമ്പി ലേക്ക് എത്തിച്ചേരാൻ എത്ര ദൂരം സഞ്ചരി ക്കണം?
5) അമ്പലത്തിന്റെ ഏത് ദിശയിലാണ് കുളം സ്ഥിതിചെയ്യുന്നത്?
6) വടക്കേ അറ്റം മുതൽ പാലം വരെ കനാലിന് എത്ര ദൂരമാണ് ഉള്ളത്?
7) വനപ്രദേശവും കൃഷിയിടവും ഏതെല്ലാം ദിശ കളിലായി വ്യാപിച്ചിരിക്കുന്നു
8) കൃഷിയിടത്തിന്റെ പടിഞ്ഞാറു ഭാഗത്തുകൂടി ഒഴുകുന്ന അരുവിയുടെ നീളമെത്രയാണ്?
Answer:
1) സെ.മീറ്ററിന് 1 കി.മീ. (1 : 1000)
2) വടക്ക് ഭാഗത്ത് ക്രിസ്ത്യൻ പള്ളി, വടക്കു-പ ടിഞ്ഞാറ് ഭാഗത്ത് മുസ്ലീം പള്ളി, തെക്ക് ഭാഗത്ത് അമ്പലം.
3) ആര്യയുടെ വീട്ടിൽ നിന്നും ക്ഷേത്രത്തിലേ ക്കുള്ള ദൂരം 2 കി.മീ.
4) ക്രിസ്ത്യൻ പള്ളിയിൽ നിന്നും ശവപ്പറമ്പി ലേക്ക് എത്തിച്ചേരാൻ 5 കി.മീ. സഞ്ചരിക്കണം.
5) അമ്പലത്തിന്റെ കിഴക്ക് ദിശയിലാണ് കുളം സ്ഥിതിചെയ്യുന്നത്.
6) വടക്കേ അറ്റം മുതൽ പാലം വരെ കനാലിന് 3 കി.മീ. നീളം ഉണ്ട്.
7) വനപ്രദേശം തെക്കു പടിഞ്ഞാറ് ദിശയിലും കൃഷിയിടം വടക്ക്-കിഴക്ക് ദിശയിലും വ്യാപി ച്ചിരിക്കുന്നു.
8) കൃഷിയിടത്തിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടി ഒഴു കുന്ന അരുവിക്ക് 4 കി.മീ. ദൂരം ഉണ്ട്.

Question 18.
ചുവടെ നൽകിയിരിക്കുന്ന ഭൂപടങ്ങളെ അനുയോ ജ്യമായ രീതിയിൽ തരംതിരിച്ച് പട്ടിക പൂർത്തി യാക്കുക.

  • ദിനാവസ്ഥാ ഭൂപടം
  • ചരിത്ര ഭൂപടം
  • ധരാതലീയ ഭൂപടം
  • കാർഷിക ഭൂപടം
  • കഡൽ ഭൂപടം
  • ചുമർ ഭൂപടം
  • മണ്ണ് ഭൂപടം
  • അറ്റ്ലസ് ഭൂപടം

Answer:

ഭൗതിക ഭൂപടങ്ങൾ സാംസ്കാ രിക ഭൂപടങ്ങൾ വലിയ തോത് ഭൂപടങ്ങൾ തോത് ഭൂപടങ്ങൾ
ദിനാവസ്ഥാ ഭൂപടം ചരിത ഭൂപടം കഡൽചുമർ ഭൂപടം പുകേ ഭൂപടം
മണ്ണ് ഭൂപടം കാർഷിക ഭൂപടം ധരാതലിയ ഭൂപടം അറ്റ്ലസ് ഭൂപടം

Question 19.
ഒരു ഭൂപടത്തിലെ രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള ദൂരം അളന്നപ്പോൾ 2.5 സെ.മീ. ലഭിച്ചു. ആ ഭൂപട ത്തിന്റെ തോത് 1 സെ.മീ. 50 കി.മീ. ആണെങ്കിൽ സ്ഥലങ്ങൾ തമ്മിൽ എത്ര ദൂരം ആയിരിക്കും?
Answer:
1 സെ.മീ. = 50 കി.മീ.
2.5 സെ.മീ. = 2.5 × 50 = 125 കി.മീ.

Question 20.
ചുവടെ നല്കിയിരിക്കുന്ന അംഗീകൃത ചിഹ്നങ്ങൾ ഏതെല്ലാം ഭൂസവിശേഷതകളെയാണ് പ്രതിനി ധാനം ചെയ്യുന്നുവെന്ന് കണ്ടെത്തി എഴുതുക.
Class 8 Social Science Chapter 6 Question Answer Malayalam Medium ഭൂപടങ്ങൾ വായിക്കാം Img 2
Answer:
a) ക്രിസ്ത്യൻ പള്ളി
b) കുഴൽ കിണർ
c) പാലം
d) ശവപ്പറമ്പ്

Question 21.
വ്യത്യസ്ത തരത്തിലുള്ള ഭൂപടങ്ങൾ ചുവടെ നൽകിയിരിക്കുന്നു. അവയുടെ ഉപയോഗം കണ്ടെത്തി പട്ടിക പൂരിപ്പിക്കുക.
Answer:

ഭൂപടങ്ങൾ ഉപയോഗം
രാഷ്ട്രീയ ഭൂപടം രാജ്യാതിർത്തികൾ മന സ്സിലാക്കുന്നത്
ദിനാവസ്ഥ ഭൂപടം കാലാവസ്ഥ പഠന ങ്ങൾക്ക്
ചരിത്ര ഭൂപടം ചരിത്രപഠനത്തിന്
ഭൂവിനിയോഗ ഭൂപടം ഭൂവിനിയോഗം മനസ്സിലാ ക്കുന്നതിന്
സൈനിക ഭൂപടം സൈനിക ആവശ്യ ങ്ങൾക്ക്
ജ്യോതിശാസ്ത്ര ഭൂപടം വാനനിരീക്ഷണത്തിന്

Question 22.
ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ ഭൂപടങ്ങളെ എങ്ങിനെയാണ് തരംതിരിച്ചിരിക്കുന്നത്? അവ ഏതെല്ലാം?
Answer:
ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ ഭൂപടങ്ങളെ പൊതുവെ രണ്ടായി തരംതിരിക്കാം.
ഭൗതിക ഭൂപടങ്ങൾ (Physical maps)
സാംസ്കാരിക ഭൂപടങ്ങൾ (Cultural maps)

Question 23.
എന്താണ് സംസ്കാരിക ഭൂപടങ്ങൾ?
Answer:
കൃഷി, വ്യവസായം, രാഷ്ട്രീയ അതിർത്തികൾ മുതലായ മനുഷ്യനിർമ്മിതമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് സാംസ്കാരിക ഭൂപടങ്ങൾ.

Class 8 Social Science Chapter 6 Question Answer Malayalam Medium ഭൂപടങ്ങൾ വായിക്കാം

Question 24.
എന്താണ് ഭൗതിക ഭൂപടങ്ങൾ?
Answer:
ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങിയ പ്രകൃതിദത്ത മായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങ ളാണ് ഭൗതിക ഭൂപടങ്ങൾ.

Question 25.
വിവിധതരം ഭൂപടങ്ങൾ ചുവടെ നൽകിയിരിക്കു ന്നു. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ അവയെ തരം തിരിക്കുക.
മണ്ണ് ഭൂപടം, വ്യാവസായിക ഭൂപടം, കാലാവസ്ഥാ ഭൂപടം, ചരിത്ര ഭൂപടം, ദിനാവസ്ഥ ഭൂപടം, നൈസർഗിക സസ്യജാല ഭൂപടം, സൈനിക ഭൂപടം, ഭൂവിനിയോഗ ഭൂപടം, ഭൂപ്രകൃതി ഭൂപടം, ജ്യോതിശാസ്ത്ര ഭൂപടം, കാർഷിക ഭൂപടം.
Answer:

ഭൗതികഭൂപടങ്ങൾ സംസ്കാരികഭൂപടങ്ങൾ
നൈസർഗിക സസ്യജാല ഭൂപടം രാഷ്ട്രീയ ഭൂപടം
മണ്ണ് ഭൂപടം കാർഷിക ഭൂപടം
ജ്യോതിശാസ്ത്ര ഭൂപടം വ്യാവസായിക ഭൂപടം
ഭൂപ്രകൃതി ഭൂപടം സൈനിക ഭൂപടം
ദിനാവസ്ഥ ഭൂപടം ഭൂവിനിയോഗ ഭൂപടം
കാലാവസ്ഥാ ഭൂപടം ചരിത്ര ഭൂപടം

Question 26.
തോതിന്റെ അടിസ്ഥാനത്തിൽ ഭൂപടങ്ങളെ എത്ര കാരമാണ് തരം തിരിച്ചിരിക്കുന്നത്?
Answer:
ചെറിയതോത് ഭൂപടങ്ങൾ, വലിയതോത് ഭൂപട ങ്ങൾ.

Question 27.
എന്താണ് ചെറിയതോത് ഭൂപടങ്ങൾ ? രണ്ട് ഉദാ ഹരണം എഴുതുക?
Answer:
വലിയ ഭൂപ്രദേശങ്ങളിലെ പ്രധാന വിവരങ്ങൾ മാത്രം ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഭൂപടങ്ങളാണ് ചെറിയ തോത് ഭൂപടങ്ങൾ.
ഉദാഹരണം : അറ്റ്ലസ് ഭൂപടം (Atlas Map) ചുമർ ഭൂപടങ്ങൾ (Wall Maps)

Class 8 Social Science Chapter 6 Question Answer Malayalam Medium ഭൂപടങ്ങൾ വായിക്കാം

Question 28.
എന്താണ് വലിയതോത് ഭൂപടങ്ങൾ ? രണ്ട് ഉദാ ഹരണം എഴുതുക?
Answer:
താരതമ്യേന ചെറിയ പ്രദേശങ്ങളുടെ വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ചിത്രീകരി ക്കുന്ന ഭൂപടങ്ങളാണ് വലിയ തോത് ഭൂപടങ്ങൾ,
ഉദാഹരണം : കഡസ്ട്രൽ ഭൂപടം (Cadastral Map)
ധരാതലീയ ഭൂപടം (Topographical Map)

Question 29.
ഭൂപടങ്ങളിൽ ഉപയോഗിക്കുന്ന മൂന്ന് വ്യത്യസ്ത തോതുകൾ ഏതെല്ലാം?
Answer:
പ്രസ്താവനരീതി, ഭിന്നകരീതി, രേഖാരീതി എന്നി ങ്ങനെ മൂന്ന് രീതികളിൽ ഭൂപടങ്ങളിൽ രേഖപ്പെ ടുത്താറുണ്ട്.

Question 30.
എന്താണ് പ്രസ്താവന രീതി?
Answer:
ഒരു പ്രസ്താവനയുടെ രീതിയിൽ ഭൂപടത്തിൽ തോത് രേഖപ്പെടുത്തുന്ന രീതിയാണ് പ്രസ്താ വന രീതി.

Question 31.
എന്താണ് ഭിന്നക രീതി?
Answer:
ഭൂപടത്തിലെ ദൂരവും ഭൂമിയിലെ ദൂരവും തമ്മി ലുള്ള ആനുപാതിക അകലത്തെ സൂചിപ്പിക്കുന്ന രീതിയാണ് ഭിന്നകരീതി.

Question 32.
ഭൂപടങ്ങളിൽ രേഖീയ രീതി ഉപയോഗിക്കുന്ന തിന്റെ മേന്മ എന്താണ്?
Answer:
ഭൂപടങ്ങൾ വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്യുമ്പോൾ അതിൽ രേഖാരീതയിൽ കാണിച്ചി ട്ടുള്ള തോതും ആനുപാതികമായി മാറുന്നു.

Question 33.
ഒരു ഭൂപടത്തിലെ വളഞ്ഞ പാതയുടെയോ നദി യുടെയോ ദൂരം അളക്കുന്നതു എപ്രകാരമാണ്?
Answer:
വളഞ്ഞ പാതയുടെയോ നദികളുടെയോ ദൂരമാ ണെങ്കിൽ ഒരു നൂൾ ഉപയോഗിച്ച് അളന്നശേഷം ‘അത് സ്കെയിലിനോട് ചേർത്തുവച്ച് കൃത്യമായ ദൂരം കണ്ടെത്താം.

Class 8 Social Science Chapter 6 Question Answer Malayalam Medium ഭൂപടങ്ങൾ വായിക്കാം

Question 34.
ഭൂപടത്തിനുള്ളിലെ യഥാർത്ഥ ദൂരം കണ്ടെത്തു ന്നതെങ്ങനെ?
Answer:
ഭൂപടത്തിനുളളിലെ യഥാർത്ഥ ദൂരം കണ്ടെത്തണ മെങ്കിൽ ഭൂപടത്തിൽ കണ്ടെത്തിയ ദൂരത്ത തോതിലെ ആനുപാതിക ദൂരംകൊണ്ട് ഗുണിക്കു കയാണ് വേണ്ടത്.

Question 35.
ഒരു ഭൂപടത്തിലെ പ്രധാന ദിക്കുകൾ ഏതെല്ലാം?
Answer:
പ്രധാനപ്പെട്ട ദിക്കുകളാണ് : വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, വടക്കുപടി ഞ്ഞാറ്, തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക്, വടക്ക് കിഴക്ക്.

Question 36.
ഭൂപടങ്ങളിൽ എന്തുകൊണ്ടാണ് ആഗോളതല ത്തിൽ അംഗീകരിച്ച് നിറങ്ങളും ചിഹ്നങ്ങളും ഉപ യോഗിക്കുന്നത്?
Answer:
ഒരേ സവിശേഷതകൾക്ക് ഓരോ രാജ്യങ്ങളും വ്യത്യസ്ത നിറങ്ങളും ചിഹ്നങ്ങളുമാണ് ഭൂപടങ്ങ ളിൽ ഉപയോഗിക്കുന്നതെങ്കിൽ ഭൂപട വായന സാധ്യമാവുകയില്ല. ഭൂപടങ്ങൾ നിർമ്മിക്കുമ്പോൾ ആഗോളതലത്തിൽ അംഗീകരിച്ച നിറങ്ങളും ചിഹ്ന ങ്ങളും ഉപയോഗിക്കുന്നത് ഇക്കാരണത്താലാണ്.

Question 37.
ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ചില നിറ ങ്ങൾ ചുവടെ നൽകിയിരിക്കുന്നു. അവ പ്രതിനി ധാനം ചെയ്യുന്ന സവിശേഷതകൾ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.
Answer:

നിറങ്ങൾ സവിശേഷതകൾ
പച്ച നൈസർഗിക സസ്യജാലങ്ങൾ
മഞ്ഞ കൃഷിയിടങ്ങൾ
ചുവപ്പ് പാർപ്പിടങ്ങൾ, റോഡുകൾ
കറുപ്പ് തീവണ്ടിപ്പാത, അക്ഷാംശരേഖകൾ
നീല രേഖാംശരേഖകൾ, ടെലിഫോൺ ലൈൻ
തവിട്ട് ജലാശയങ്ങൾ

Question 38.
ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ചില ചിഹ്നങ്ങൾ ചുവടെ നൽകിയിരിക്കുന്നു. അവ പ്രതിനിധാനം ചെയ്യുന്ന സവിശേഷതകൾ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.
Class 8 Social Science Chapter 6 Question Answer Malayalam Medium ഭൂപടങ്ങൾ വായിക്കാം Img 3

മാർക്ക് ചോദ്യങ്ങൾ

Question 1.
കാലാവസ്ഥാപഠനത്തിനായി ഉപയോഗിക്കുന്ന ഭൂപടങ്ങളാണ്.
a. ജ്യോതിശാസ്ത്ര ഭൂപടം
b. ദിനാവസ്ഥ ഭൂപടം
c. കാലാവസ്ഥ ഭൂപടം
d. സൈനിക ഭൂപടം
Answer:
c. കാലാവസ്ഥ ഭൂപടം

Question 2.
വാനനിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഭൂപ ടമാണ്.
a. ജ്യോതിശാസ്ത്ര ഭൂപടം
b. ദിനാവസ്ഥ ഭൂപടം
c. കാലാവസ്ഥ ഭൂപടം
d. സൈനിക ഭൂപടം
Answer:
a. ജ്യോതിശാസ്ത്ര ഭൂപടം

Question 3.
പ്രത്യേക വിഷയങ്ങൾ പ്രതിപാദിക്കുന്ന ഭൂപടങ്ങ ളാണ്.
a. കഡസ്റ്ററൽ ഭൂപടം (കേഡസ്റ്ററൽ മാപ്
b. തീമാറ്റിക് ഭൂപടം (Thematic maps)
c. വലിയതോത് ഭൂപടം
d. ചെറിയതോത് ഭൂപടം
Answer:
b. തീമാറ്റിക് ഭൂപടം (Thematic maps)

Question 4.
വലിയതോത് ഭൂപടത്തിന് ഉദാഹരണമാണ്.
a. അറ്റ്ലസ്
b. ചുവർ ഭൂപടം
c. ലോക ഭൂപടം
d. കഡസ്റ്ററൽ ഭൂപടം
Answer:
d. കഡസ്റ്ററൽ ഭൂപടം

Question 5.
ഭൂപടത്തിൽ റോഡുകൾ ചിത്രീകരിക്കുന്നത് ……………. നിറത്തിലാണ്.
a. ചുവപ്പ്
b. നീല
c. മഞ്ഞ
d. കറുപ്പ്
Answer:
a. ചുവപ്പ്

Question 6.
ഭൂപടത്തിൽ കൃഷിസ്ഥലങ്ങൾ ചിത്രീകരിക്കുന്നത് …………. നിറത്തിലാണ്.
a. ചുവപ്പ്
b. നീല
c. മഞ്ഞ
d. കറുപ്പ്
Answer:
c. മഞ്ഞ

Question 7.
ഭൂപടത്തിൽ ജലാംശയങ്ങൾ ചിത്രീകരിക്കുന്നത് …………… നിറത്തിലാണ്.
a. തവിട്ട്
b. നീല
c. മഞ്ഞ
d. കറുപ്പ്
Answer:
b. നീല

Question 8.
ഭൂപടത്തിൽ മണൽകുന്നുകൾ ചിത്രീകരിക്കുന്നത് ……………. നിറത്തിലാണ്.
a. തവിട്ട്
b. നീല
c. മഞ്ഞ
d. കറുപ്പ്
Answer:
a. തവിട്ട്

Question 9.
ഭൂപടത്തിൽ റയിൽ പാതകൾ ചിത്രീകരിക്കുന്നത് …………… നിറത്തിലാണ്.
a. തവിട്ട്
b. നീല
c. മഞ്ഞ
d. കറുപ്പ്
Answer:
d. കറുപ്പ്

Reading Maps Class 8 Notes Pdf Malayalam Medium

  • വിവിധ ആവശ്യങ്ങൾക്കായി വ്യത്യസ്തതരം ഭൂപടങ്ങൾ പ്രചാരത്തിലുണ്ട്.
  • രാഷ്ട്രീയ ഭൂപടം
  • സൈനിക ഭൂപടം
  • ചരിത്ര ഭൂപടം
  • ജ്യോതിശാസ്ത്ര ഭൂപടം
  • ദിനാവസ്ഥ ഭൂപടം
  • ഈ ഭൂപടങ്ങൾ വിവിധ രീതിയിൽ ഉപയോഗി ക്കുന്നു.
  • ഭൂവിനിയോഗം മനസ്സിലാക്കുന്നതിന്
  • വാനനിരീക്ഷണത്തിന്
  • കാലാവസ്ഥാ പഠനങ്ങൾക്ക്
  • സൈനിക ആവശ്യങ്ങൾക്ക്
  • രാജ്യാതിർത്തികൾ മനസ്സിലാക്കുന്നതിന്
  • ചരിത്രപഠനത്തിന്

പ്രത്യേക വിഷയങ്ങൾ പ്രതിപാദിക്കുന്ന ഭൂപട ങ്ങളെ തീമാറ്റിക് ഭൂപടങ്ങൾ (Thematic maps)എന്നാണ് അറിയപ്പെടുന്നത്. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ ഭൂപടങ്ങളെ പൊതുവെ രണ്ടായി തരംതിരിക്കാം.

  • ഭൗതിക ഭൂപടങ്ങൾ (Physical maps)
  • സാംസ്കാരിക ഭൂപടങ്ങൾ (Cultural maps)

കൃഷി, വ്യവസായം, രാഷ്ട്രീയ അതിർത്തികൾ മുതലായ മനുഷ്യനിർമ്മിതമായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് സാംസ്കാരിക ഭൂപടങ്ങൾ.

ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങിയ പ്രകൃതിദത്ത മായ സവിശേഷതകൾ ചിത്രീകരിക്കുന്ന ഭൂപടങ്ങ ളാണ് ഭൗതിക ഭൂപടങ്ങൾ.
ഭൗതിക ഭൂപടങ്ങൾക്കും സാംസ്കാരിക ഭൂപട ങ്ങൾക്കും ഉള്ള ഉദാഹരണങ്ങളാണ്.

ഭൗതിക ഭൂപടങ്ങൾ സാംസ്കാരിക ഭൂപടങ്ങൾ
നൈസർഗിക സസ്യജാലം ഭൂപടം രാഷ്ട്രീയ ഭൂപടം
മണ്ണ് ഭൂപടം കാർഷിക ഭൂപടം
ജ്യോതിശാസ്ത്ര ഭൂപടം ഭൂപ്രകൃതി ഭൂപടം ദിനാവസ്ഥ ഭൂപടം കാലാവസ്ഥാ ഭൂപടം വ്യാവസായിക ഭൂപടം സൈനിക ഭൂപടം ഭൂവിനിയോഗ ഭൂപടം ചരിത്ര ഭൂപടം

ഭൂപടങ്ങൾ തയ്യ റാക്കാനുപയോ ഗിക്കുന്ന തോതിന്റെ അടിസ്ഥാനത്തിലും അവയെ തരംതി രിക്കാവുന്നതാണ്.
Class 8 Social Science Chapter 6 Question Answer Malayalam Medium ഭൂപടങ്ങൾ വായിക്കാം Img 4
ലോകം, വൻകരകൾ, രാജ്യങ്ങൾ, സംസ്ഥാനങ്ങൾ തുടങ്ങിയ വിസ്തൃതമായ പ്രദേശങ്ങളെ ചെറി യൊരു കടലാസിൽ ചിത്രീകരിക്കേണ്ടി വന്നാൽ വളരെക്കുറച്ച് വിവരങ്ങൾ മാത്രമേ അവയിൽ ഉൾപ്പെടുത്താൻ കഴിയുകയുള്ളു. വലിയ ഭൂപ്രദേ ശങ്ങളിലെ പ്രധാന വിവരങ്ങൾ മാത്രം ഉൾപ്പെ ടുത്തി തയ്യാറാക്കുന്ന ഭൂപടങ്ങളാണ് ചെറിയ തോത് ഭൂപടങ്ങൾ.

എന്നാൽ താരതമ്യേന ചെറിയ ഭൂപ്രദേശങ്ങളായ വില്ലേജോ വാർഡോ ആണ് ഭൂപടത്തിൽ ചിത്രീ കരിക്കുന്നതെങ്കിൽ ഒട്ടേറെ വിവരങ്ങൾ അതിൽ ഉൾപ്പെടുത്താൻ കഴിയും. ഇത്തരത്തിൽ താരത മ്യേന ചെറിയ പ്രദേശങ്ങളുടെ വിശദമായ വിവര ങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് വലിയ തോത് ഭൂപടങ്ങൾ.

ഭൂപടങ്ങളെല്ലാം വ്യക്തമായ തോതിന്റെ അടിസ്ഥാ നത്തിലാണ് തയ്യാറാക്കുന്നതെന്നും തോതിനെ പ്രസ്താവനരീതി, ഭിന്നകരീതി, രേഖാരീതി എന്നി ങ്ങനെ മൂന്ന് രീതികളിൽ ഭൂപടങ്ങളിൽ രേഖപ്പെ ടുത്താറുണ്ട്.

ഒരു പ്രസ്താവനയുടെ രീതിയിൽ ഭൂപടത്തിൽ തോത് രേഖപ്പെടുത്തുന്ന രീതിയാണ്. പ്രസ്താവന രീതി. ഭൂപടത്തിലെ ദൂരവും ഭൂമിയിലെ ദൂരവും തമ്മിലുള്ള ആനുപാതിക അകലത്തെ സൂചിപ്പിക്കുന്ന രീതി യാണ് ഭിന്നരീതി.

1 സെന്റീമീറ്റർ 5 കിലോമീറ്ററിനെ കാണിക്കുന്നു എന്ന പ്രസ്താവനാരീതിക്ക് പകരം 1:500000 എന്ന് ഭിന്നകരീതിയിൽ രേഖപ്പെടുത്താം. ഓരോ രാജ്യത്തും നിലവിലുള്ള യൂണിറ്റുകളുടെ അടിസ്ഥാനത്തിൽ ഈ ആനുപാതിക അകലത്തെ വായിച്ചെടുക്കാം.
ഭൂപടങ്ങൾ വലുതാക്കുകയോ ചെറുതാക്കുകയോ ചെയ്യുമ്പോൾ അതിൽ രേഖാരീതിയിൽ കാണിച്ചി ട്ടുള്ള തോതും ആനുപാതികമായി മാറുന്നു.
Class 8 Social Science Chapter 6 Question Answer Malayalam Medium ഭൂപടങ്ങൾ വായിക്കാം Img 5
എറാതോസ്തനീസിന്റെ ലോക ഭൂപടം ഭൂമിശാസ്ത്രത്തിന്റെ പിതാവ് എന്നാണ് എറതോസ്തനീസ് അറിയപ്പെടുന്നത്. ഭൂമിശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം എന്നിവയിലെ അദ്ദേഹത്തിന്റെ അറിവ് കൂടുതൽ വിശദവും കൃത്യവുമായ ഒരു ലോക ഭൂപടം സൃഷ്ടിക്കാൻ അദ്ദേഹത്തെ സഹായിച്ചു. അലക്സാണ്ടയയിലെ ലൈബ്രറിയിൽ ചീഫ് ലൈബ്രേറിയനായിരുന്ന കാലത്ത്, എറതോസ്തനീസ് ഭൂമി ശാസ്ത്രം (ഗ്രീക്കിൽ ജോഗ്രഫിക്ക) എന്ന പേരിൽ മൂന്ന്, വാല്യങ്ങളുള്ള ഒരു കൃതി എഴുതി,പുസ്തക ത്തിൽ, അറിയപ്പെടുന്ന ലോകത്തെ മുഴുവൻ വിവരിക്കുകയും ഭൂപടത്തിൽ അടയാളപ്പെടുത്തുകയും ചെയ്തു. ഭൂമിയെ അഞ്ച് കാലാവസ്ഥ മേഖലകളായി വിഭജിച്ചു.

ദൂരം അളക്കാം
അളക്കേണ്ട ദൂരം നേർരേഖയിലാണെങ്കിൽ ഒരു സ്കെയിൽ ഉപയോഗിക്കാം. വളഞ്ഞ പാതയു ടെയോ നദികളുടെയോ ദൂരമാണെങ്കിൽ ഒരു നൂൾ ഉപയോഗിച്ച് അളന്നശേഷം അത് സ്കെയിലിനോട് ചേർത്തുവച്ച് കൃത്യമായ ദൂരം കണ്ടെത്താം. ഭൂപടത്തിനുളളിലെ യഥാർത്ഥ ദൂരം കണ്ടെത്തണ മെങ്കിൽ ഭൂപടത്തിൽ കണ്ടെത്തിയ ദൂരത്ത തോതിലെ ആനുപാതിക ദൂരംകൊണ്ട് ഗുണിക്കു
കയാണ് വേണ്ടത്.

പ്രധാനപ്പെട്ട ദിക്കുകളാണ് :
വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, വടക്കുപടി ഞ്ഞാറ്, തെക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക്, വടക്ക് കിഴക്ക്.
ഒരേ സവിശേഷതകൾക്ക് ഓരോ രാജ്യങ്ങളും വ്യത്യസ്ത നിറങ്ങളും ചിഹ്നങ്ങളുമാണ് ഭൂപടങ്ങ ളിൽ ഉപയോഗിക്കുന്നതെങ്കിൽ ഭൂപടവായന സാധ്യ മാവുകയില്ല.
ഭൂപടങ്ങൾ നിർമ്മിക്കുമ്പോൾ ആഗോളതലത്തിൽ അംഗീകരിച്ച് നിറങ്ങളും ചിഹ്നങ്ങളും ഉപയോഗി ക്കുന്നത് ഇക്കാരണത്താലാണ്.
Class 8 Social Science Chapter 6 Question Answer Malayalam Medium ഭൂപടങ്ങൾ വായിക്കാം Img 6

Leave a Comment