By reviewing Std 8 Social Science Notes Pdf Malayalam Medium and ഭൂമിയിലെ ജലം Class 8 Social Science Chapter 12 Question Answer Notes Malayalam Medium, students can improve their conceptual understanding.
Class 8 Social Science Chapter 12 Notes Malayalam Medium ഭൂമിയിലെ ജലം
Water on Earth Class 8 Notes Malayalam Medium
Let Us Assess
Question 1.
ഭൂമിയിൽ ജലം മൂന്ന് അവസ്ഥയിൽ സ്ഥിതിചെ യ്യുന്നതിനുള്ള സാഹചര്യമെന്ത്?
Answer:
ജലത്തിന്റെ സ്വാഭാവിക അവസ്ഥ ദ്രാവകമാണ്. എന്നാൽ അന്തരീക്ഷ താപനില വർദ്ധിക്കുന്ന തിന്റെ ഫലമായി ജലം ബാഷ്പീകരിക്കപ്പെട്ട് വാത കരൂപമായ നീരാവിയായി മാറുന്നു. വളരെ താഴ്ന്ന അന്തരീക്ഷ താപനിലയിൽ ജലം ഖര രൂപം പ്രാപിച്ച് ഐസ് കട്ടകളായി മാറുന്നു.
Question 2.
ജലത്തിന് വളരെയേറെ സവിശേഷതകളുണ്ട്. അവ പട്ടികപ്പെടുത്തുക.
Answer:
വായു കഴിഞ്ഞാൽ മനുഷ്യനും മറ്റ് ജീവജാല ങ്ങൾക്കും ജീവൻ നിലനിർത്താൻ ആവശ്യമായ രണ്ടാമത്തെ ഘടകമാണ് വെള്ളം.
ഭൂമിയിൽ ജലലഭ്യത ഉറപ്പുവരുത്തുന്നത് മഴയാ ണ്. ജലപരിവൃത്തിയിലൂടെ മഴ തുടർച്ചയായി സംഭവിക്കുന്നു.
മഴയായി ഭൂമിയിൽ ലഭിക്കുന്ന വെള്ളം ഉപരി തലത്തിലൂടെ വേഗത്തിലും (സെക്കന്റിൽ 3 മീറ്റർ ദൂരം വരെ) മണ്ണിനടിയിലൂടെ സാവധാ നത്തിലും (1 മീറ്റർ സഞ്ചരിക്കാൻ 3 ദിവസം വരെ) ചലിച്ചുകൊണ്ടിരിക്കുന്നു.
ഭൂഗർഭജലം പാറകളുടെയും മണ്ണിന്റെയും പാളി കളിലൂടെ സാവധാനം സഞ്ചരിച്ചുകൊണ്ടിരി ക്കുന്നു. ഇത്തരം പാളികളെ ജലവാഹിനികൾ എന്നു പറയുന്നു.
ജലം അതിന്റെ യാത്രയിൽ താഴോട്ടും ഇറങ്ങി ക്കൊണ്ടിരിക്കുന്നു. അത് ഭൂഗർഭ ജലവിതാന ത്തോട് ചേരുന്നു.
ജലത്തിന്റെ ലഭ്യത, മണ്ണിന്റെ ഘടന, ഭൂപ്രകൃ തി, ഭൂവിനിയോഗം എന്നിവ ജലത്തിന്റെ യാത്ര യേയും ശേഖരിക്കപ്പെടുന്നതിനേയും സ്വാധീ നിക്കുന്ന ഘടകങ്ങളാണ്.
ജല സ്രോതസ്സിന്റെ പ്രധാന ഭാഗം ഭൂഗർഭജല മാണ്. മഴവെള്ളം കൊണ്ട് വീണ്ടും വീണ്ടും അത് പരിപുഷ്ടമാകുന്നു. കൂടുതൽ പമ്പ് ചെയ്താൽ സമീപപ്രദേശങ്ങളിലെ ജലവി താനം താഴും, കിണറുകൾ വറ്റിപോകും.
തീരപ്രദേശങ്ങളിൽ ഭൂഗർഭജലവിതാനം സ്വാഭാ വിക അവസ്ഥയിൽനിന്ന് താഴ്ന്ന് പോയാൽ അവിടേക്ക് ഉപ്പുവെള്ളം കയറി ബാക്കിയുള്ള വെള്ളവും ഉപ്പുവെള്ളമായി മാറും.
ഭൂഗർഭജലം ഒരിക്കൽ മലിനീകരിക്കപ്പെട്ടാൽ ശുദ്ധീകരിക്കുക എളുപ്പമല്ല.
Question 3.
ഭൂമിയെ ജലഗ്രഹം എന്ന് വിളിക്കാൻ കാരണം എന്ത്?
Answer:
ഭൂമിയുടെ ഉപരിതലത്തിന്റെ ഏതാണ്ട് 71 ശതമാ നവും ജലമായതിനാൽ ഭൂമിയെ ജലഗ്രഹം എന്ന റിയപ്പെടുന്നു.
Question 4.
ഭൂമിയിലെ ശുദ്ധജലലഭ്യത നിലനിർത്തുന്നതിൽ ജലപരിവൃത്തിയുടെ പങ്ക് വ്യക്തമാക്കുക.
Answer:
സൂര്യതാപം ഏൽക്കുമ്പോൾ ജലം ചൂടുപിടിക്കു ന്നു. നീരാവിയായി അന്തരീക്ഷത്തിലെത്തുന്നു. ഇതിനെ ബാഷ്പീകരണം എന്ന് പറയുന്നു. അന്ത രീക്ഷത്തിൽ എത്തുന്ന നീരാവി തണുത്ത് മേഘ ങ്ങളായി മാറുന്നു. മേഘങ്ങളിൽ ജലകണികകൾ കൂടുതൽ എത്തിച്ചേരുമ്പോൾ കൂടുതൽ തണുക്കു കയും മഴയായി ഭൂമിയിലേക്ക് പെയ്തിറങ്ങുകയും ചെയ്യുന്നു. മഴയിലൂടെ ഭൂമിയിൽ എത്തുന്ന ജലം ഒഴുകി നദികളിലേക്കും തടാകങ്ങളിലേക്കും എത്തി ച്ചേരുന്നു. നദികളിലും, തടാകങ്ങളിലും എത്തി ച്ചേരുന്ന ജലം വീണ്ടും ബാഷ്പീകരണപ്രക്രിയക്ക് വിധേയമാകുന്നു.
Question 5.
താഴെ പറയുന്ന പ്രവർത്തനങ്ങൾ ജലസംരക്ഷണ പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കുന്നു?
a) തടയണകളുടെ നിർമ്മാണം
b) മുറ്റം കോൺക്രീറ്റ് ചെയ്യുന്നു
c) മഴക്കുഴികളുടെ നിർമ്മാണം
d) വയലുകൾ നികത്തുന്നു.
Answer:
a) തടയണകളുടെ നിർമ്മാണം
നീർച്ചാലുകളിലും തോടുകളിലും തടയണകൾ നിർമ്മിച്ച് ഒഴുകിപ്പോകുന്ന വെള്ളത്തെ ഭാഗി കമായി തടഞ്ഞുനിർത്താവുന്നതാണ്. അതു വഴി മണ്ണൊലിപ്പുതടയാൻ സാധിക്കുന്നു. തട യിണകൾക്കു പിന്നിൽ കെട്ടി നിൽക്കുന്ന വെള്ളം സാവധാനം ഭൂമിയിലേക്ക് ഊർന്നി റങ്ങി ഭൂഗർഭജലനിരപ്പ് ഉയർത്തുന്നു.
b) മുറ്റം കോൺക്രീറ്റ് ചെയ്യുന്നു
മുറ്റം കോൺക്രീറ്റ് ചെയ്യുന്നതുവഴി ഭൂമിയുടെ ഉപരിതലത്തിലൂടെ ഒഴുകുന്ന ജലം മണ്ണിനുള്ളി ലേക്ക് ഊർന്നിറങ്ങുന്നത് തടയപ്പെടുന്നു.
c) മഴക്കുഴികളുടെ നിർമ്മാണം
ഉപരിതല നീരൊഴുക്കിനെ തടയുകയും ജലം മണ്ണിലേക്ക് ഊർന്നിറങ്ങാനുമായി ഭൂമിയുടെ ഉപരിതലത്തിൽ മഴക്കുഴികൾ നിർമ്മിക്കുക എന്നത് ഏറ്റവും ശാസ്ത്രീയമായ മാർഗ്ഗമാണ്.
d) വയലുകൾ നികത്തുന്നു
മഴവെള്ളം കെട്ടിനിൽക്കുന്ന ഒരു പ്രധാന സ്ഥലം വയലുകളാണ്. അങ്ങനെയുള്ള വയ ലുകൾ നികത്തപ്പെടുന്നത് ജലസംരക്ഷണ ത്തിന് പ്രതിബന്ധമായി തീരുന്നു.
Question 6.
ജലസംരക്ഷണത്തിനായി നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന രണ്ടു കാര്യങ്ങൾ വിശദമാക്കുക.
Answer:
- വീടിന്റെ പരിസരത്തും സ്കൂൾ പരിസരത്തും മഴക്കുഴികൾ നിർമ്മിച്ച് മഴവെള്ളത്തിന്റെ ഉപ രിതല ഒഴുക്ക് തടയുന്നു.
- മരം വെച്ചുപിടിപ്പിക്കുന്നു. ഭൂമിയിലെ ജലസം രക്ഷണത്തിനുള്ള നല്ലൊരു ഉപാധിയാണ് സസ്യജാലങ്ങൾ.
- മഴക്കാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ പുര യിടങ്ങൾ കിളപ്പിച്ചിടുന്നു. അതുവഴി ഉപരിതല നീരൊഴുക്ക് തടഞ്ഞ് ഭൂഗർഭ ജലസ്രോതസ്സു കൾ ശക്തിപ്പെടുത്തുന്നു.
Question 7.
നിങ്ങളുടെ പ്രദേശത്തെ ശുദ്ധജലസ്രോതസ്സുകൾ മലിനപ്പെടുന്നത് എങ്ങനെയെല്ലാമാണ്?
Answer:
നഗരവത്ക്കരണം, ജീവിതരീതിയിൽ വന്ന മാറ്റം എന്നിവമൂലം മാലിന്യങ്ങൾ വർദ്ധിച്ചു. വീടുകൾ വർദ്ധിച്ചതോടെ കക്കൂസ്ടാങ്കും കിണറും അടുത്ത ടുത്തായി, മലിനജലം നേരിട്ട് ജലസ്രോതസ്സുകളിൽ എത്തുന്നു, കക്കൂസ് മാലിന്യങ്ങൾ ടാങ്കിൽ കൊണ്ടു പോയി ജലാശയത്തിൽ തള്ളുന്നു, പ്രയോഗം മൂലം രാസവള-കീടനാശിനി മണ്ണും വെള്ളവും മലിനമാകുന്നു. വ്യാവസായിക മാലിന്യങ്ങൾ ജലസ്രോതസ്സുകളിൽ എത്തുന്നു, അറവുശാലകൾ, പന്നി കോഴി ഫാമുകൾ എന്നി വിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ജലസ്രോത സ്സുകളിൽ എത്തുന്നു.
Water on Earth Class 8 Notes Malayalam Medium
Question 1.
ജലലഭ്യതയെ സ്വാധീനിക്കുന്ന ഘടകങ്ങൾ പട്ടി കപ്പെടുത്തുക.
Answer:
ഭൂമിയിലെ ആകെ ജലത്തിന്റെ അളവ് സ്ഥിരമാണ്. ജലത്തിന്റെ ഉപഭോഗം വർധിച്ചതും ജലലഭ്യതയെ ബാധിക്കുന്നുണ്ട്.അതുകൊണ്ടു തന്നെ ജനസംഖ്യ വർധിക്കുമ്പോൾ ആളോഹരി ജലലഭ്യത കുറയുന്നു.
Question 2.
ജലമലിനീകരണം എന്തെന്ന് വിശദീകരിക്കുക
Answer:
ജലത്തിന്റെ ഭൗതികഗുണങ്ങളിലും രാസഗുണങ്ങ ളിലും ജൈവപരമായ സവിശേഷതകളിലും വരുന്ന ഹാനികരമായ മാറ്റമാണ് ജലമലിനീക രണം.
Question 3.
നമ്മുടെ നാട്ടിൽ ജലമലിനീകരണം നിയന്ത്രിക്കു ന്നതിനുള്ള നിയമം ഏതാണ്?
Answer:
ജലമലിനീകരണ നിരോധന നിയന്ത്രണ നിയമം എന്നാണിത് അറിയപ്പെടുന്നത്.
Question 4.
ജല മലിനീകരണത്തിന്റെ ദൂഷ്യ ഫലങ്ങൾ എന്തെല്ലാം?
Answer:
ജലമലിനീകരണം ശുദ്ധജലലഭ്യതയെ പ്രതികൂല മായി ബാധിക്കുന്നതോടൊപ്പം മണ്ണ്, വായു എന്നി വയുടെ മലിനീകരണത്തിലേക്കും നയിക്കുന്നു. അത് ജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തി ലാക്കുന്നു.
Question 5.
ജല മലിനീകരണത്തിന്റെ ദൂഷ്യ ഫലങ്ങൾ എന്തെല്ലാം? പ്രശ്നം എങ്ങിനെ പരിഹരിക്കാൻ സാധിക്കും?
Answer:
മഴവെള്ളം സംഭരിക്കുകയാണ് ശുദ്ധജലക്ഷാമം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗം.
Question 6.
ജലം ഭൂമിയിലേക്ക് താഴ്ന്നിറങ്ങുന്നതിനുള്ള സ്വാഭാവിക മാർഗ്ഗങ്ങൾ എന്തെല്ലാം?
Answer:
ഈ മഴവെള്ളത്തെ മണ്ണിൽ താഴ്ത്താൻ പ്രകൃതി ഒരുക്കിയ സംവിധാനങ്ങളായിരുന്നു വനങ്ങൾ, കുളങ്ങൾ, തണ്ണീർത്തടങ്ങൾ, കാവുകൾ എന്നിവ.
Question 7.
മഴവെള്ളം ഭൂമിയുടെ ഉപരിതലത്തിലൂടെ ഒഴുകി പോകാതെ മണ്ണിനടിയിലേക്കു താഴ്ത്താനും ശേഖ രിക്കാനുമുള്ള മാർഗ്ഗങ്ങൾ പട്ടികപ്പെടുത്തുക.
Answer:
മഴവെള്ളം ഭൂമിയുടെ ഉപരിതലത്തിലൂടെ ഒഴുകി പ്പോകാതെ മണ്ണിനടിയിലേക്ക് താഴ്ത്താനും ശേഖ രിക്കാനും താഴെപ്പറയുന്ന പ്രവർത്തനങ്ങൾ സഹാ യിക്കും.
- തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക
- വനങ്ങൾ നിലനിത്തുക
- മരങ്ങൾ നട്ടുവളർത്തുക.
- ബഹുനിലകൃഷി
- തട്ടുകൃഷി
- പുതയിടൽ
- തടയണകൾ നിർമ്മിക്കുക.
Question 8.
ചഭൂമിയിലെ ജലലഭ്യത
a. കൂടുന്നു
b. കുറയുന്നു
c. സ്ഥിരമായിരിക്കും
d. ഇതൊന്നുമല്ല
Answer:
c. സ്ഥിരമായിരിക്കും
Question 9.
ബഹിരാകാശത്തുനിന്നും നോക്കിയാൽ ഭൂമി നീല നിറത്തിൽ കാണപ്പെടുന്നു. എന്തുകൊണ്ട്?
Answer:
ഭൂമിയുടെ ഉപരിതലത്തിന്റെ ഏതാണ്ട് 71 ശതമാ നവും ജലമായതിനാൽ ബഹിരാകാശത്തുനിന്നു നോക്കുമ്പോൾ ഭൂമി ഒരു നീലഗോളമായാണ് കാണ പ്പെടുന്നത്.
Question 10.
ഭൂമിയെ ജലഗ്രഹം എന്നറിയപ്പെടുന്നു. എന്തു കൊണ്ട്?
Answer:
ഭൂമിയുടെ ഉപരിതലത്തിന്റെ ഏതാണ്ട് 71 ശതമാ നവും ജലമായതിനാൽ ഭൂമിയെ ജലഗ്രഹം എന്ന റിയപ്പെടുന്നു.
Question 11.
സമുദ്രങ്ങളെ കൂടാതെ മറ്റേതെല്ലാം ജലസ്രോത സുകളാണുള്ളത്?
Answer:
- നീരുറവകൾ
- കുളങ്ങൾ
- തടാകങ്ങൾ
- കായലുകൾ
- നദികൾ
- കിണറുകൾ
- കുഴൽക്കിണറുകൾ
- ഹിമപാടങ്ങൾ
- അന്തരീക്ഷത്തിലെ ജലം
Question 12.
a) ഭൂമിയിൽ ലവണജലമാണോ ശുദ്ധജലമാണോ കൂടതലുള്ളത്?
b) ഭൂമിയിലെ ആകെ ജലത്തിന്റെ എത്ര ശതമാന മാണ് ലവണജലം?
c) മനുഷ്യന് ലഭ്യമായ ശുദ്ധജലം എത്ര ശതമാന മുണ്ട്?
Answer:
a) ഭൂമിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ലവ ണജലമാണ്.
b) ഭൂമിയിലെ ആകെ ജലത്തിന്റെ 97 ശതമാനം ലവണജലമാണ്.
c) മനുഷ്യന് ലഭ്യമായ ശുദ്ധജലം 0.33 ശതമാനം.
Question 13.
നാം ഉപയോഗിക്കുന്തോറും ഭൂമിയിൽ ശുദ്ധജല ലഭ്യത കുറയുന്നു. എന്നാൽ അവ പിന്നീട് പുനഃ സ്ഥാപിക്കപ്പെടുന്നു. ഏതുവിധം?
Answer:
ഭൂമിയിലെ ജലാശയങ്ങളിലെ ജലം സൂര്യതാപ ത്താൽ നീരാവിയായി അന്തരീക്ഷത്തിൽ എത്തു ന്നു. ഈ പ്രക്രിയയെ ബാഷ്പീകരണം എന്നറിയ പ്പെടുന്നു. നീരാവി തണുത്ത് മേഘങ്ങളായി മാറുന്നു. താപനിലയിലെ വ്യത്യാസത്തിനനുസ രിച്ച് മേഘങ്ങൾ തണുത്ത് മഞ്ഞ്, മഴ എന്നിങ്ങനെ വിവിധ രൂപങ്ങളിൽ ഭൂമിയിലേക്കു പതിക്കുന്നു. ഭൂമിയിൽ പതിക്കുന്ന ജലത്തിന്റെ ഒരു ഭാഗം മണ്ണി ലേക്ക് താഴ്ന്നിറങ്ങുന്നു. അവശേഷിക്കുന്നവ ഭൗമോപരിതലത്തിലൂടെ അരുവികളായും നദിക ളായും ഒഴുകുന്നു. ഇപ്രകാരം ഒഴുകുന്ന നദീജലം ഒടുവിൽ കായലുകളിലോ സമുദ്രത്തിലോ പതി ക്കുന്നു. മഴവെള്ളം ഭൂമിയിലേക്ക് താഴ്ന്നിറങ്ങു ന്നതിനാലാണ് കിണറുകളിൽ ജലം വീണ്ടും ലഭ്യ മാകുന്നത്.
Question 14.
ജലസ്രോതസ്സുകളെ എത്രയായി തിരിക്കാം? ഏതെല്ലാം? ഉദാഹരണങ്ങൾ എഴുതുക.
Answer:
ജലസ്രോതസ്സുകളെ രണ്ടായി തിരിക്കാം. ഉപരി തല ജലസ്രോതസ്സുകൾ, ഭൂഗർഭ ജലസ്രോതസ്സു കൾ എന്നിവയാണ് അവ.
ഉപരിതല ജലസ്രോതസ്സുകൾ : സമുദ്രങ്ങൾ, നദി കൾ, തടാകങ്ങൾ, കായലുകൾ എന്നിവ ഉപരി തല ജലസ്രോതസ്സുകളാണ്.
ഭൂഗർഭ ജലസ്രോതസ്സുകൾ : ഭൂമിയുടെ ഉപരിതല ത്തോട് വളരെ അടുത്തായി സ്ഥിതിചെയ്യുന്ന ജല സ്രോതസ്സുകളാണ് ഇവ. കിണർ, കുളം, കുഴൽക്കി ണർ തുടങ്ങിയവ ഭൂഗർഭ ജലസ്രോതസ്സുകളാണ്.
Question 15.
ജലസ്രോതസ്സുകളെ അടിസ്ഥാനമാക്കി ഒരു ഫ്ളോചാർട്ട് തയ്യാറാക്കുക.
Answer:
Question 16.
എന്താണ് സുഷിരിതാവസ്ഥ? മണ്ണിൽ ജലം സംഭ രിക്കുന്നതിൽ ഇവയുടെ പങ്ക് എന്ത്?
Answer:
ത മണ്ണിൽ നിരവധി സൂക്ഷ്മസുഷിരങ്ങൾ (Pore Spaces) ഉണ്ട്. സുഷിരങ്ങളുള്ള അവസ്ഥയാണ് സുഷിരിതാവസ്ഥ (Porosity). കളിമണ്ണ് സുഷിരിതാ വസ്ഥയുള്ള പദാർത്ഥങ്ങൾക്ക് ഉദാഹരണമാണ്. മഴയിലൂടെ ഭൂമിയിൽ എത്തുന്ന ജലം മണ്ണിലെ സൂക്ഷ്മസുഷിരങ്ങളിൽ ശേഖരിക്കപ്പെടുന്നു. മണ്ണിൽ മാത്രമല്ല ചിലയിനം ശിലകളിലും സുഷി രിതാവസ്ഥ വളരെ കൂടുതലായിരിക്കും.
Question 17.
എന്താണ് പ്രവേശനീയത (Permeability) ?
Answer:
ശിലകൾക്ക് സുഷിരിതാവസ്ഥ വളരെ കൂടുതലാ യിരിക്കും. അത്തരം ശിലകൾ കൂടുതൽ ജലത്ത ഉൾക്കൊള്ളുന്നു. എന്നാൽ സുഷിരങ്ങൾ പര സ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതരം ശിലക ളുടെ ഇടങ്ങളിൽ മാത്രമാണ് ജലലഭ്യത ഉണ്ടായി രിക്കുക. സുഷിരങ്ങളിലൂടെ ജലത്തിന് നീങ്ങാൻ കഴിയുന്നതുകൊണ്ടാണിത്. ശിലകളുടെ ഈ ഗുണ വിശേഷത്തെയാണ് പ്രവേശനീയത എന്നതു കൊണ്ട് അർത്ഥമാക്കുന്നത്.
Question 18.
പ്രവേശനീയത, സുഷിരിതാവസ്ഥ എന്നിവയെ അടിസ്ഥാനമാക്കി കളിമണ്ണിനെ വിശകലനം ചെയ്താൽ എത്തിച്ചേരുന്ന നിഗമനം എന്താണ്?
Answer:
കളിമണ്ണിന് സുഷിരിതാവസ്ഥ വളരെ കൂടുതലാ ണ്. എന്നാൽ പ്രവേശനീയത തീരെ കുറവാണ്.
Question 19.
മറ്റിടങ്ങളെ അപേക്ഷിച്ച് നെൽപ്പാടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതിന്റെ കാരണം എന്താണ്?
Answer:
നെൽപ്പാടങ്ങളിൽ കളിമണ്ണാണുള്ളത്. കളിമണ്ണിന് സുഷിരിതാവസ്ഥ വളരെ കൂടുതലാണ്. എന്നാൽ പ്രവേശനീയത തീരെ കുറവാണ്. കളിമണ്ണിന് ജലത്തെ ഉള്ളിലേക്ക് കടത്തിവിടാൻ കഴിയാത്ത തിനാൽ ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നു.
Question 20.
അക്യുഫറുകൾ (Aquifers) എന്തെന്ന് വ്യക്തമാക്കുക?
Answer:
മേൽമണ്ണിൽ നിന്ന് ഊർന്നിറങ്ങുന്ന ജലം മണ്ണിലെ സുഷിരങ്ങളിലും പാറയിടുക്കുകളിലും സംഭരിക്ക പ്പെടുന്ന നീരറകളാണ് അക്യുഫറുകൾ. ഇങ്ങനെ ശേഖരിക്കപ്പെടുന്ന ജലമാണ് കിണറിലൂടെ നമുക്കു ലഭിക്കുന്നത്.
Question 21.
ഇന്നത്തെ മഴവെള്ളം നാളത്തെ ജലത്തിന്റെ ഉറ വിടം. ഈ പ്രസ്താവനയ്ക്ക് ഒരു വിശദീകരണം എഴുതുക.
Answer:
ഭൂമിയിൽ പെയ്തിറങ്ങുന്ന മഴവെള്ളം മഴയില്ലാത്ത കാലങ്ങളിലേക്ക് സംഭരിച്ചുവയ്ക്കാനുള്ള സംവി ധാനം പ്രകൃതി ഏർപ്പെടുത്തിയിട്ടുണ്ട്. മഴവെള്ളം മണ്ണിനടിയിലേക്ക് ഊർന്നിറങ്ങാനുള്ള അവസരംനാം തടസ്സപ്പെടുത്തരുത്. അങ്ങനെ വന്നാൽ വേനൽക്കാലത്ത് ജലദൗർലഭ്യം ഉണ്ടാകുന്നു.
Question 22.
എന്താണ് ജലപീഠം (Water Table) ?
Answer:
ഭൂമിയിലേക്ക് ഊർന്നിറങ്ങുന്ന ജലം അഫറു കളിൽ ശേഖരിക്കപ്പെടുന്നു. ഇങ്ങനെ ശേഖരിക്ക പ്പെടുന്ന ഭൂമിക്കടിയിലെ ജലസമൃദ്ധമായ ഭാഗ ത്തിന്റെ മുകൾപ്പരപ്പാണ് “ജലപീഠം.
Question 23.
ജലപീഠം ഭൂമിയിൽ എല്ലായിടത്തും ഒരേ ആഴത്തി ലല്ല കാണപ്പെടുന്നത്. എന്തുകൊണ്ട്?
Answer:
സുഷിരാവസ്ഥ, പ്രവേശനീയത എന്നിവ എല്ലാ ശിലകൾക്കും ഒന്നുപോലെയല്ല കാണപ്പെടുന്നത്. പ്രവേശനീയത കൂടുതലുള്ള ശിലകൾ ജലത്തെ കൂടുതൽ ആഴങ്ങളിലേക്ക് കടത്തി വിടുന്നു. ഇങ്ങനെ താഴേക്ക് ഊർന്നിറങ്ങുന്ന ജലം പ്രവേ ശനീയത കുറഞ്ഞ ശിലകൾക്ക് മുകളിൽ അക്യു ഫറുകളിൽ സംഭരിക്കപ്പെടുന്നു. അത്തരം പ്രദേ ശങ്ങളിൽ എത്ര ഉയരംവരെ ജലം പൂരിതമാക്ക പ്പെടുന്നുവോ ആ ഉയരമാണ് ജലപീഠം. എന്നാൽ പ്രവേശനീയത കുറഞ്ഞ ശിലകൾ ഉള്ള പ്രദേശങ്ങളിൽ ജലപീഠം ഭൂമിയുടെ ഉപരിതല ത്തിൽനിന്നും അധികം താഴ്ചയില്ലാത്തിടങ്ങളിലാ യിരിക്കും.
Question 24.
മഴക്കാലത്തും വേനൽക്കാലത്തും ജലപീഠത്തിനു ണ്ടാകുന്ന മാറ്റം എന്തെന്ന് വിശദമാക്കുക.
Answer:
മഴക്കാലത്ത് കൂടുതൽ ജലം മണ്ണിലേക്ക് ഊർന്നി റങ്ങുന്നു. കൂടുതൽ അക്യുഫറുകളിൽ ജലം സംഭ രിക്കപ്പെടുന്നു. അതിനാൽ ജലപീഠം കൂടുതൽ മുക ളിലേക്ക് ഉയരുന്നു. എന്നാൽ വേനൽക്കാലത്ത് മഴ കുറവായതിനാൽ മണ്ണിലേക്ക് ഊർന്നിറങ്ങാൻ ജല ത്തിന്റെ അളവ് കുറവായിരിക്കും. അതിനാൽ ജല പീഠം കൂടുതൽ താഴ്ചകളിലേക്ക് പോകുന്നു.
Question 25.
എല്ലായിടത്തും കിണറുകൾ ഒരുപോലെയല്ല. എന്തുകൊണ്ട്?
Answer:
ജലപീഠത്തിന്റെ മുകൾപ്പരപ്പാണ് കിണറ്റിലെ ജല നിരപ്പ്. ജലപീഠം ഏറെ താഴ്ചയിലാണെങ്കിൽ കിണർ കുഴിക്കുക എളുപ്പമല്ല. അത്തരം സന്ദർഭ ങ്ങളിൽ കുഴൽക്കിണറാണ് അഭികാമ്യം. ഭൂമിക്കടി യിലേക്ക് യന്ത്രസഹായത്തോടെ പാറ തുരന്നാണ് കുഴൽക്കിണർ (Tube Well) സ്ഥാപിക്കുന്നത്.
Question 26.
ഭൂമിയിലെ ചില ജല ഉറവിടങ്ങളാണ് ചുവടെ പട്ടി കയിൽ. ആവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്തി പട്ടിക പൂർത്തിയാക്കുക.
Answer:
ജലഉറവിടങ്ങൾ | സവിശേഷതകൾ |
അരിപ്പക്കിണറുകൾ (Filter point wells) | മണൽ നിറഞ്ഞ പ്രദേശ ങ്ങളിൽ നിർമ്മിക്കുന്ന ആഴംകുറഞ്ഞ കുഴൽ ക്കിണറുകൾ. |
ആർട്ടീഷ്യൻ കിണറുകൾ (Artesian Wells) | പ്രവേശനീയത തീരെയി ല്ലാത്ത രണ്ടു ശിലാപാ ളികൾക്കിടയിലായി പേശ്വനീയത ഏറെയുള്ള ഒരു ശിലാപാളി ഉണ്ടെന്നി രിക്കട്ടെ. ഈ ശിലാപാളി യിലേക്ക് കുഴിച്ചാൽ അതിലൂടെ ജലം സമ്മർദം കൊണ്ട് ഉയർന്ന് ഉപരിത ലത്തിലെത്തും. |
നീരുറവകൾ (Springs) | ജലപീഠം ഭൗമോപരിത ലത്തെ സ്പർശിക്കുന്ന ഇടങ്ങളിൽ ജലം ഭൂമിക്കു ള്ളിൽനിന്ന് ഉപരിതത്തി ലൂടെ ഒഴുകും. ഇതാണ് നീരുറവ.
ചില സ്ഥലങ്ങളിൽ ഇങ്ങ നെയൊഴുകുന്ന വെള്ള ത്തിന് ചൂടുണ്ടായിരിക്കും. ഇവയെ ചൂടുനീരുറവകൾ എന്നറയപ്പെടുന്നു. |
ഗീസറുകൾ (Geysers) | ഭൂമിക്കുള്ളിൽ നിന്നു നിശ്ചിത ഇടവേളകളിൽ ചൂടുവെള്ളവും നീരാവി യും, ശക്തമായി പുറ ത്തേക്കു പ്രവഹിക്കുന്ന പ്രതിഭാസമാണ് ഗീസറുകൾ. |
Question 27.
ഗീസറുകൾക്ക് ഒരു ഉദാഹരണം എഴുതുക.
Answer:
ഓൾഡ് ഫെയ്ത്ഫുൾ
Question 28.
എന്താണ് തണ്ണീർത്തടങ്ങൾ നിങ്ങളുടെ പ്രദേ ശത്തെ പ്രധാന തണ്ണീർത്തടങ്ങൾ ഏതെല്ലാം?
Answer:
ഉപരിതലജലം സംഭരിക്കപ്പെടുന്ന സ്വാഭാവിക ഇട ങ്ങളാണ് തണ്ണീർത്തടങ്ങൾ, വയലുകൾ, കുളങ്ങൾ, ചതുപ്പുനിലങ്ങൾ തുടങ്ങിയ എല്ലാ താഴ്ന്ന പ്രദേ ശ ങ്ങളും തണ്ണീർത്തടങ്ങൾ എന്ന വിഭാഗ ത്തിൽപ്പെടും. ഭൂഗർഭ ജലത്തിന്റെ ഭാഗമാണ് തണ്ണീർത്തടങ്ങൾ.
Question 29.
തണ്ണീർത്തടങ്ങൾ നികത്തുന്ന തുമൂലം എന്തൊക്കെ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാവുക.
Answer:
- കിണറുകളിൽ ജലനിരപ്പു താഴുന്നു.
- ചെറിയ മഴയിൽപ്പോലും നദികളിൽ വെള്ളപ്പൊ ക്കമുണ്ടാക്കുന്നു.
Question 30.
ജലത്തിന്റെ ഉപയോഗം ഏതൊക്കെ തരത്തിൽ
Answer:
- കുടിക്കാൻ
- ഭക്ഷണം പാകംചെയ്യാൻ കുളിക്കാൻ
- കൃഷിയാവശ്യങ്ങൾക്ക്
- വ്യവസായ ആവശ്യങ്ങൾക്ക്
- നിർമ്മാണപ്രവർത്തനങ്ങൾക്ക്
Question 31.
ഭൂമിയിൽ ശുദ്ധജലം തീരെ കുറവാണ്. ലഭ്യമായ ശുദ്ധജലസ്രോതസ്സുകൾ പോലും പലയിടത്തും ഇന്ന് വറ്റിവരണ്ടുതുടങ്ങിയിരിക്കുന്നു. എന്തൊക്കെ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് മുകളിൽ നൽകിയിട്ടുള്ള നിഗമനം രൂപപ്പെട്ടിട്ടുള്ളത്.
Answer:
ഭൂമിയിലെ ആകെ ജലത്തിന്റെ 0.33 ശതമാനം മാത്ര മാണ് ശുദ്ധജലം. ഭൂമിയിലെ ആകെ ജലത്തിന്റെ അളവ് സ്ഥിരമാണ്. അതുകൊണ്ടുതന്നെ ജന സംഖ്യ വർദ്ധിക്കുമ്പോൾ ആളോഹരി ജലലഭ്യത കുറയുന്നു. ജലത്തിന്റെ ഉപഭോഗം വർദ്ധിച്ചതും ജലലഭ്യതയെ ബാധിക്കുന്നുണ്ട്.
Question 32.
ജലമലിനീകരണത്തിന് കാരണമാകുന്ന സാഹച ര്യങ്ങൾ എഴുതുക.
Answer:
- വ്യവസായശാലകളിൽ നിന്നുള്ള മാലിന്യങ്ങൾ. വാഹനങ്ങൾ കഴുകുന്നതുവഴി ജലം മലിനമാ കുന്നു.
ഗാർഹിക മാലിന്യങ്ങൾ. - കാർഷികമേഖലകളിൽ ഉപയോഗിക്കുന്ന കീട നാശിനികളും രാസവളങ്ങളും.
- കക്കൂസ് മാലിന്യങ്ങൾ നിക്ഷേപിക്കൽ.
- ആശുപത്രിമാലിന്യങ്ങൾ ഒഴുക്കിവിടുന്നു.
Question 33.
ജലമലിനീകരണം എന്തെന്ന് വ്യക്തമാക്കുക?
Answer:
ജലത്തിന്റെ ഭൗതികഗുണങ്ങളിലും രാസഗുണങ്ങ ളിലും ജൈവപരമായ സവിശേഷതകളിലും വരുന്ന ഹാനികരമായ മാറ്റമാണ് ജലമലിനീകര ണം. ആധുനികലോകം നേരിടുന്ന ഗൗരവമേറിയ പ്രശ്നമാണ് ജലമലിനീകരണം.
Question 34.
ജല മലിനീകരണം നിയന്ത്രിക്കു ന്ന തി നായി നമ്മുടെ രാജ്യത്ത് നിയമം നിലവിലുണ്ട്. ഏതാണ് ഈ നിയമം?
Answer:
ജലമലിനീകരണ നിരോധന നിയന്ത്രണ നിയമം.
Question 35.
ജലമലിനീകരണം തടയുന്നതിൽ വ്യക്തികൾക്കും സമൂഹത്തിനും എന്തൊക്കെ ചെയ്യാനാകും?
Answer:
- ജലം മിതമായി ഉപയോഗിക്കുക.
- ജലം പുനരുപയോഗം ചെയ്യുക.
- ജലസ്രോതസ്സുകൾ സംരക്ഷിക്കുക.
- മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക.
- തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക.
- മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിക്കുക.
- പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറ യ്ക്കുക.
Question 36.
മുകളിൽ കൊടുത്തിട്ടുള്ള പത്ര വാർത്ത ക ളിൽ നിന്നിം ജല സംരക്ഷണത്തെക്കുറിച്ച് എന്തൊക്കെ വസ്തുതകളാണ് മനസ്സിലാക്കാൻ കഴിയുന്നത്?
Answer:
- ജലം സംരക്ഷിക്കപ്പെടേണ്ടതാണെന്ന മഹ ത്തായ സന്ദേശമാണ് ഇവ നൽകുന്നത്.
- പ്രകൃതി നമുക്ക് ആവശ്യത്തിന് ശുദ്ധജലം ലഭ്യ മാക്കുന്നുണ്ട്.
- മഴയിലൂടെ ലഭിക്കുന്ന ഈ ശുദ്ധജലം ഫലപ്ര ദമായി വിനിയോഗിക്കാൻ സാധിച്ചാൽ നമുക്ക് ശുദ്ധജലക്ഷാമവും വരൾച്ചയും പരിഹരിക്കാം.
- ഒരു പരിധിവരെ വെള്ളപ്പൊക്കം പരിഹരിക്കാ നാവും. മണ്ണാണ് ഏറ്റവും വലിയ ജലസംഭരണി.
- ഓരോ തുള്ളി മഴ വെള്ളവും വീഴുന്ന സ്ഥലത്തുതന്നെ താഴാൻ അനുവദിക്കുകയെ ന്നതാണ് ജലസംരക്ഷണത്തിലെ അടിസ്ഥാനം.
Question 37.
വർഷംതോറും 300 സെന്റീമീറ്ററിലധികം മഴ കിട്ടുന്ന കേരളത്തിൽ വേനൽക്കാലത്ത് ശുദ്ധജലക്ഷാമം രൂക്ഷമാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവി ക്കുന്നത്?
Answer:
കിഴക്കുനിന്നും പടിഞ്ഞാറേക്ക് ചരിഞ്ഞാണ് കേര ളത്തിന്റെ കിടപ്പ്. ലഭിക്കുന്ന മഴയുടെ 70 ശതമാ നവും ഇതുമൂലം വളരെവേഗം കടലിലേക്ക് ഒഴു കിപ്പോകുന്നു. ഈ മഴ വെള്ളത്തെ മണ്ണിൽ താഴ്ത്താൻ പ്രകൃതി ഒരുക്കിയ സംവിധാനങ്ങളാ യിരുന്നു വനങ്ങൾ, കുളങ്ങൾ, തണ്ണീർത്തടങ്ങൾ, കാവുകൾ എന്നിവ. എന്നാൽ മനുഷ്യന്റെ അശാ സ്ത്രീയമായ ഇടപെടൽ മൂലം ഈ സ്വാഭാവികസം വിധാനങ്ങൾ ഇല്ലാതാകുന്നു. ഈ കാരണ ങ്ങൾകൊണ്ടാണ് വേനൽക്കാലത്ത് കേരളത്തിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നത്.
Question 38.
മഴവെള്ളം സംഭരിക്കുകയാണ് ശുദ്ധജലക്ഷാമം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. ഏതെല്ലാം മാർഗ്ഗങ്ങളാണ് ഇതിനായി ഉപയോഗി ക്കുന്നത്? വിശദമാക്കുക.
Answer:
- മേൽക്കൂര മഴവെള്ള സംഭരണം.
- കെട്ടിടങ്ങളുടെ മേൽക്കൂരയിൽ പതിക്കുന്ന മഴ വെള്ളം സംഭരണികളിൽ ശേഖരിക്കുകയോ ഭൂമിയിലേക്ക് ഇറക്കിവിട്ട് ഭൂഗർഭജലവിതാനം ഉയർത്തുകയോ ചെയ്യാം.
- ഉപരിതലനീരൊഴുക്കിന്റെ സംഭരണം.
- മഴവെള്ളം ഭൂമിയുടെ ഉപരിതലത്തിലൂടെ ഒഴു കിപ്പോകാതെ മണ്ണിനടിയിലേക്ക് താഴ്ത്താനും ശേഖരിക്കാനും താഴെപ്പറയുന്ന പ്രവർത്തന ങ്ങൾ സഹായിക്കും.
- തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക.
- വനങ്ങൾ നിലനിർത്തുക.
- മരങ്ങൾ നട്ടുവളർത്തുക.
- ബഹുനിലകൃഷി
- തട്ടുകൃഷി
- പുതയിടൽ
- തടയണകൾ നിർമ്മിക്കുക.
- കയ്യാലകൾ നിർമ്മിക്കുക.
- മഴക്കുഴികൾ നിർമ്മിക്കുക.
Question 39.
വെള്ളം മണ്ണിനുള്ളിലേക്ക് താഴാനായി നാം നട ത്തുന്ന ഓരോ പ്രവർത്തനവും ഒരേസമയം ജല സംരക്ഷണപ്രവർത്തനവും മണ്ണു സംരക്ഷണ പ്രവർത്തനവും ആവുന്നതെങ്ങനെ?
Answer:
ഇന്നത്തെ മഴയിൽ ലഭിക്കുന്ന വെള്ളത്തെ പരമാ വധി സംരക്ഷിക്കപ്പെട്ടാൽ മാത്രമെ നാളത്തെ ജല ദൗർലഭ്യത്തിൽനിന്നും നമുക്ക് രക്ഷനേടാനാവു കയുള്ളൂ. അതിനാൽ മഴയിലൂടെ ഭൂമിയിലെത്തുന്ന ജലത്തെ കടലിൽ ഒഴുകിപോകുന്നതിനുമുൻപു തന്നെ ഫലപ്രദമായി പ്രയോജനപ്പെടുത്തേണ്ടതു ണ്ട്. ജലത്തെ സംഭരിച്ചുവെയ്ക്കാനുള്ള പ്രകൃതി ദത്തമായ സംവിധാനമാണ് മണ്ണ്. മണ്ണിലേക്ക് ജലം ഊർന്നിറങ്ങാനുള്ള അവസരം നാം ഒരുക്കണം.
മണ്ണിലേക്ക് ഊർന്നിറങ്ങുന്ന ജലം ശിലകളിലെ അഫറുകളിൽ ശേഖരിക്കപ്പെടുന്നു. ജലസംര ക്ഷണത്തിനായി നാം ചില രീതികൾ പ്രയോജന പ്പെടുത്തുന്നു. ബഹുനിലകൃഷി, തട്ടുകൃഷി, പുത യിടൽ, തടയണകൾ, കയ്യാലകൾ, മഴക്കുഴികൾ എന്നിവ. ഇത്തരം രീതികളിലൂടെ ഉപരിതല നീരൊഴുക്കിനെ നിയന്ത്രിക്കാനാവും. ശക്തമായ ഉപരിതല നീരൊഴുക്കിനെ തടയുകവഴി മണ്ണാ ലിപ്പ് തടയാനാകുന്നു.
Question 40.
അടുക്കളയിലെ ഉപയോഗത്തിനുശേഷം പുറത്തേ ക്കൊഴുക്കുന്ന വെള്ളം അടുക്കളത്തോട്ടത്തിലെ വിളകൾ നനയ്ക്കാൻ ഉപയോഗിക്കാം. ഇത്തരം പ്രവർത്തനങ്ങളുടെ മെച്ചങ്ങളെന്തൊക്കെയാണ്?
Answer:
കുടിവെള്ളം മറ്റാവശ്യങ്ങൾക്കുപയോഗിക്കു ന്നത് ഒഴിവാക്കാം.
അടുക്കളയിൽ നിന്നും പുറത്തേക്ക് ഒഴുക്കിവി ടുന്ന മലിനജലം കെട്ടിനിൽക്കുന്നത് ഒഴിവാ ക്കാനാകും.
കെട്ടിനിൽക്കുന്ന മലിനജലം കൊതുകുപോ ലുള്ള പ്രാണികളുടെ ഉൽഭവത്തിന് ഇടയാകു ന്നത് ഒഴിവാക്കാനാകും. .
Question 41.
സമൂഹത്തെ ജലസംരക്ഷണത്തിന് സജ്ജമാക്ക ണം. ഈ ലക്ഷ്യം നേടുന്നതിന് ഏതെല്ലാം രീതി യിൽ നമുക്ക് പ്രവർത്തിക്കാനാകും?
Answer:
- ജലം മിതമായി ഉപയോഗിക്കുക.
- ജലം പുനരുപയോഗം ചെയ്യുക.
- വനസംരക്ഷണ നടപടികൾ സ്വീകരിക്കുക.
- ജലസ്രോതസ്സുകൾ സംരക്ഷിക്കുക.
- തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക.
- കാവുകൾ സംരക്ഷിക്കുക.
- മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക.
- മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്ക്കരിക്കുക. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കു
വനവൽക്കരണം നടത്തുക. - ഒഴുകിപ്പോകുന്ന മഴവെള്ളത്തെ മണ്ണിലേക്ക് താഴ്ത്തുന്നതിന് സഹായിക്കുന്നവിധം ഭൂമി കിളച്ചിടുക.
- വീടിന്റെ മുറ്റം കോൺക്രീറ്റ് ചെയ്യുന്നത് ഒഴി വാക്കണം.
- മഴവെള്ള കൊയ്ത്ത് നടത്തുക.
- ഉപരിതലനീരൊഴുക്കിന്റെ സംഭരണം. കൃഷിക്കനുയോജ്യമായ മേൽമണ്ണ് സംരക്ഷിക്ക പ്പെടുക.
- മഴവെള്ളം കൂടുതൽ കെട്ടിനിന്ന് മണ്ണിനടിയി ലേക്ക് താഴുന്നു.
- വ്യത്യസ്ത ഉയരങ്ങളിലുള്ള വൃക്ഷങ്ങളും സസ്യജാലങ്ങളും ഒരു പുരയിടത്തിൽ നില നിർത്തുന്നത് മഴവെള്ളം ശക്തമായി ഭൂമിയിൽ പതിക്കുന്നത് തടയുന്നു. ഇത് മഴവെള്ളത്തെ സാവധാനം മണ്ണിലേക്ക് ഊർത്തിയിറക്കുന്നു.
Question 42.
ഭൂമിയെ ഒരു ജലഗ്രഹം എന്നുവിളിക്കുന്നതെന്തു കൊണ്ട്?
Answer:
ഭൂമിയുടെ വിസ്തൃതിയുടെ മുക്കാൽ പങ്കും ജല മായതിനാലാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്.
Question 43.
ബഹിരാകാശത്തുനിന്ന് നോക്കുമ്പോൾ ഭൂമി ഒരു നീലഗോളമായി ആണ് കാണപ്പെടുന്നത്. ഇതി നുള്ള കാരണം വിവരിക്കുക.
Answer:
ഉപരിതലത്തിൽ ഏതാണ്ട് 71 ശതമാനവും ജലമാ യതിനാൽ ബഹിരാകാശത്തു നിന്നു നോക്കു മ്പോൾ ഭൂമി ഒരു നീലഗോളമാണ്.
Question 44.
ഭൂമിയിലെ ജലത്തെപ്പറ്റി ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
ബഹിരാകാശത്തുനിന്നു നോക്കുമ്പോൾ ഒരു നീല ഗോളമായി കാണപ്പെടുന്നത്. ഭൂമിയുടെ മൂന്നിൽ രണ്ടുഭാഗവും ജലമായതിനാലാണ് ഭൂമിയിൽ ലഭ്യ മായ 97% ജലവും, ലവണജലമാണ്. ശുദ്ധജല ത്തിന്റെ 2.67% മനുഷ്യന് അപ്രാപ്യമാണ്. കേവലം 0.33 % ശുദ്ധജലം മാത്രമേ മനുഷ്യന് പ്രാപ്യമായി
ട്ടുള്ളു.
Question 45.
ഒരു രേഖാചിത്രത്തിന്റെ സഹായത്തോടുകൂടി ജല ചക്രം എന്തെന്ന് വിവരിക്കുക.
Answer:
ജലാശയങ്ങളിലെ ജലത്തിൽ സൂര്യതാപം ഏൽക്കുമ്പോൾ ജലം ബാഷ്പീകരിക്കപ്പെടുന്നു.
നീരാവിയായി ജലം, അന്തരീക്ഷത്തിന്റെ ഉയർന്ന തലങ്ങളിൽ ഖനീഭവിക്കുകയും മഴ പോലെയുള്ള വർഷണത്തിന്റെ വിവിധ രൂ പത്തിൽ ഭൂമിയിൽ പതിക്കുകയും ചെയ്യുന്നു. ഇങ്ങിനെ ഭൂമിയിൽ പതിക്കുന്ന ജലം നദിക ളിലൂടെ ഒഴുകി സമുദ്രത്തിൽ പതിക്കുന്നു.
Question 46.
ജലസ്രോതസ്സുകൾ എങ്ങിനെയാണ് തരം തിരി ച്ചിരിക്കുന്നത്?
Answer:
ജലസ്രോതസ്സുകളെ ഉപരിതല ജലസ്രോതസ്സു കൾ, ഭൂഗർഭജലസ്രോതസ്സുകൾ എന്നിങ്ങനെ രണ്ടായി തിരിക്കാം.
Question 47.
ശുദ്ധജലത്തിന്റെ സ്രോതസ്സുകൾ ഏതെല്ലാം?
Answer:
സമുദ്രങ്ങൾ, നദികൾ, തടാകങ്ങൾ, കായലുകൾ എന്നിവയൊക്കെയാണ് ഉപരിതല ജലസ്രോതസ്സു കൾ.
ഭൂമിയുടെ ഉപരിതലത്തോട് വളരെ അടുത്തായി രിക്കും ഇവയിലെ ജലനിരപ്പ്.
Question 48.
ഭൂഗർഭജലത്തിന്റെ സ്രോതസ്സുകൾ ഏതെല്ലാം?
Answer:
കിണർ, കുളം, കുഴൽക്കിണർ തുടങ്ങിയവ ഭൂഗർഭ ജല സ്രോതസ്സുകളാണ്.
Question 49.
എന്താണ് പ്രവേശനീയത?
Answer:
സുഷിരങ്ങളിലൂടെ ജലത്തിന് കഴിയുന്ന ഗുണവി ശേഷത്തെയാണ് പ്രവേശനീയത (Permeability) എന്നുപറയുന്നത്.
Question 50.
നിർവചിക്കുക ജലപീഠം?
Answer:
ഭൂമിക്കിടയിലെ ജലസമൃദ്ധമായ ഭാഗത്തിന്റെ മുകൾപ്പരപ്പാണ് ‘ജലപീഠം’ (Water table) എന്നറിയ പ്പെടുന്നത്.
Question 51.
നിർവചിക്കുക ഭൂഗർഭജലം?
Answer:
ഭൂമിക്കടിയിൽ സംഭരിക്കപ്പെട്ടിരിക്കുന്ന ജലമാണ് ഭൂഗർഭജലം (Under ground Water)
Question 52.
എന്താണ് അരിപ്പ് കിണറുകൾ?
Answer:
മണൽ നിറഞ്ഞ പ്രദേശങ്ങളിൽ നിർമ്മിക്കുന്ന ആഴം കുറഞ്ഞ കുഴൽകിണറുകളാണ് അരിപ്പക്കി ണറുകൾ (Filter point wells) എന്നറിയപ്പെടുന്നത്.
Question 53.
എന്താണ് ആർട്ടീഷ്യൻ കിണറുകൾ (artesian wells)?
Answer:
പ്രവേശനീയത തീരെയില്ലാത്ത രണ്ടു ശിലാപാ ളികൾക്കിടയിലായി പ്രവേശനീയത ഏറെയുള്ള ഒരു ശിലാപാളി ഉണ്ടെന്നിരിക്കട്ടെ. ഈ ശിലാപാ ളിയിലേക്ക് കുഴിച്ചാൽ അതിലൂടെ ജലം സമ്മർദ്ദം കൊണ്ട് ഉയർന്ന് ഉപരിതലത്തിലെത്തു. അത്തരം കിണറുകളാണ് ആർട്ടീഷ്യൻ കിണറുകൾ എന്നറി യപ്പെടുന്നത്.
Question 54.
എന്താണ് നീരുറവ?
Answer:
ജലപീഠം ഭൗമോപരിതലത്തെ സ്പർശിക്കുന്ന ഇട ങ്ങളിൽ ജലം ഭൂമിക്കുള്ളിൽ നിന്ന് ഉപരിതലത്തി ലൂടെ ഒഴുകും. ഇതാണ് നീരുറവ. (Spring)
Question 55.
എന്താണ് ചൂടുനീരുറവ?
Answer:
ചില സ്ഥലങ്ങളിൽ ഇങ്ങനെയൊഴുകുന്ന വെള്ള ത്തിന് ചൂടുണ്ടായിരിക്കും ഇത് ചൂടുനീരുറവ (Hot Spring) എന്നറിയപ്പെടുന്നു.
Question 56.
എന്താണ് ഗീസറുകൾ (geysers)?
Answer:
ഭൂമിക്കുള്ളിൽ നിന്നു നിശ്ചിത ഇടവേളകളിൽ ചൂടു വെള്ളവും നീരാവിയും ശക്തമായി പുറത്തേക്കു പ്രവഹിക്കുന്ന പ്രതിഭാസമാണ് ഗീസറുകൾ.
Question 57.
ചൂടുനീരുറവകളും ജയ്സറുകളും രൂപം കൊള്ളു ന്നതിന്റെ കാരണം വിശദീകരിക്കുക
Answer:
ഭൂമിക്കുള്ളിലെ വിടവുകളിലെ താണിറങ്ങുന്ന ജലം മാഗ്മയുമായി സമ്പർക്കത്തിലാവുന്നതു കൊ ണ്ടാണ് ചൂടുനീരുറവകളും ഗീസറുകളും രൂപം കൊള്ളുന്നത്.
Question 58.
തണ്ണീർത്തടങ്ങൾ നികത്തുന്നതിന്റെ ദൂഷ്യവശ ങ്ങൾ എന്തെല്ലാം?
Answer:
പ്രകൃതിയിലെ സ്വാഭാവിക ജലസംഭരണികളായ തണ്ണീർത്തടങ്ങൾ നികത്തുന്നത് നിരവധി പാരിസ്ഥി തികപ്രശ്നങ്ങൾക്കു വഴിതെളിക്കും. കിണറുകളിൽ ജലനിരപ്പു താഴുന്നു. ചെറിയ മഴയിൽപ്പോലും നദി കളിൽ വെള്ളപ്പൊക്കമുണ്ടാകുന്നു.
മാർക്ക് ചോദ്യങ്ങൾ
Question 1.
1. ഭൂഗർഭജലസ്രോതസ്സിനു ഉദാഹരണമാണ്
a. സമുദ്രം
b.സമുദ്രം
c. കുളങ്ങൾ
d.തടാകങ്ങൾ
Answer:
c. കുളങ്ങൾ
Question 2.
ഉയർന്ന സുഷിതരാവസ്ഥയും കുറഞ്ഞ പ്രവേശ നീയതയും ഉള്ള മണ്ണാണ്
a. കളിമണ്ണ്
b.കറുത്തമണ്ണ്
c. ചുവന്നമണ്ണ്
d.മരുഭൂമിയിലെ മണ്ണ്
Answer:
a. കളിമണ്ണ്
Question 3.
മണൽനിറഞ്ഞ പ്രദേശങ്ങളിൽ നിർമ്മിക്കുന്ന ആഴം കുറഞ്ഞ കുഴൽകിണറുകളാണ്
a. ഗീസറുകൾ
b. അരിപ്പ് കിണർ
c. ആർട്ടീഷ്യൻ കിണറുകൾ
d. കുളങ്ങൾ
Answer:
b. അരിപ്പ് കിണർ
Question 4.
യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിലെ ഓൾഡ് ഫെയ്ത്ഫുൾ (Old faithful) ഒരു …………….. ആണ്
a. നീരുറവ
b. അരിപ്പ് കിണർ
c. ആർട്ടീഷ്യൻ കിണറുകൾ
d. ഗീസർ
Answer:
d. ഗീസർ
Water on Earth Class 8 Notes Pdf Malayalam Medium
- ജീവന്റെ നിലനിൽപ്പിന് വായു എന്ന പോലെ തന്നെ ജലവും അത്യന്താപേക്ഷിതമാണ്.
- സൗരയുത്തിലെ ജീവഗ്രഹമാണ് ഭൂമി. ജീവൻ ആദ്യ മുണ്ടായത് ജലത്തിലാണ് എന്നു കരുതപ്പെടുന്നു.
- ഭൂമിക്ക് ജലഗ്രഹം എന്നും പേരുണ്ട്.
- ഭൂമിയുടെ വിസ്തൃതിയുടെ മുക്കാൽ പങ്കും ജല മായതിനാലാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്.
- ഉപരിതലത്തിൽ ഏതാണ്ട് 71 ശതമാനവും ജലമാ യ തി നാൽ ബഹിരാകാശത്തു നിന്നു നോക്കുമ്പോൾ ഭൂമി ഒരു നീലഗോളമാണ്.
- ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ഭൂമി യിൽ ലഭ്യമായ 97% ജലവും ലവണജലമാണ്.
- ശുദ്ധജലത്തിന്റെ 0.33% മാത്രമേ മനുഷ്യന് പ്രാപ്യ മായിട്ടുള്ളു.
- ഭൂമിയിൽ ശുദ്ധജലത്തിന്റെ അളവ് വളരെ കുറ വാണ്.
- ജലാംശ യങ്ങളിലെ ജലത്തിൽ സൂര്യ താപം ഏൽക്കുമ്പോൾ ജലം ബാഷ്പീകരിക്കപ്പെടുന്നു.
- നീരാവിയായി ജലം അന്തരീക്ഷത്തിന്റെ ഉയർന്ന തലങ്ങളിൽ ഖനീഭവിക്കുകയും മഴ പോലെയുള്ള വർഷണത്തിന്റെ വിവിധ രൂപത്തിൽ ഭൂമിയിൽ പതിക്കുകയും ചെയ്യുന്നു.
- ഇങ്ങിനെ ഭൂമിയിൽ പതിക്കുന്ന ജലം നദികളിലൂടെ ഒഴുകി സമുദ്രത്തിൽ പതിക്കുന്നു.
- ജലസ്രോതസ്സുകളെ ഉപരിതലജലസ്രോതസ്സുകൾ, ഭൂഗർഭജലസ്രോതസ്സുകൾ എന്നിങ്ങനെ രണ്ടായി തിരിക്കാം.
- സമുദ്രങ്ങൾ, നദികൾ, തടാകങ്ങൾ, കായലുകൾ എന്നിവയൊക്കെയാണ് ഉപരിതല ജലസ്രോതസ്സു കൾ.
- ഭൂമിയുടെ ഉപരിതലത്തോട് വളരെ അടുത്തായി രിക്കും ഇവയിലെ ജലനിരപ്പ്.
- കിണർ, കുളം, കുഴൽക്കിണർ തുടങ്ങിയവ ഭൂഗർഭ ജല സ്രോതസ്സുകളാണ്.
- മഴത്തുള്ളികൾ മണ്ണിലെ സൂക്ഷ്മസുഷിരങ്ങളി ലേക്കു കിനിഞ്ഞിറങ്ങുകയും അവിടെ ശേഖരി ക്കപ്പെടുകയും ചെയ്യുന്നു.
- മണ്ണിൽ നിരവധി സൂക്ഷ്മസുഷിരങ്ങളുണ്ട്. സുഷി രങ്ങളുള്ള അവസ്ഥയാണ് സുഷിരിതാവസ്ഥ (Porosity)
സുഷിരങ്ങൾ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കു - ന്നതരം ശിലകളുള്ള ഇടങ്ങളിൽ മാത്രമാണ് ജല ലഭ്യത ഉണ്ടായിരിക്കുക.
- സുഷിരങ്ങളിലൂടെ ജലത്തിന് കഴിയുന്ന ഗുണവി ശേഷത്തെയാണ് പ്രവേശനീയത (Permeability) എന്നുപറയുന്നത്.
- എല്ലാ സുഷിരത പദാർത്ഥങ്ങളിലും പ്രവേശനീ യത ഉണ്ടായിക്കൊള്ളണമെന്നില്ല.
- കളിമണ്ണിന് സുഷിരിതാവസ്ഥ ഏറെയുണ്ടെങ്കിലും പ്രവേശനീയത തീരക്കുറവാണ്. അതു ജലത്ത ഉള്ളിലേക്ക് കടത്തിവിടില്ല എന്നർത്ഥം.
- ആഴം കൂടുന്തോറും പൊതുവെ മണ്ണിന്റെ നനവ് വർധിക്കുന്നതു കാണാം.
- ശിലകളിലെ സുഷിരങ്ങളിൽ നിറഞ്ഞിരിക്കുന്ന ജലം കിനിഞ്ഞിറങ്ങി കുഴിയിൽ നിറയുന്നു.
- ഭൂമിക്കിടയിലെ ജലസമൃദ്ധമായ ഭാഗത്തിന്റെ മുകൾപ്പരപ്പാണ് ‘ജലപീഠം’ (Water table) എന്നറിയ പ്പെടുന്നത്.
- ഭൂമിക്കടിയിൽ സംഭരിക്കപ്പെട്ടിരിക്കുന്ന ജലമാണ് ഭൂഗർഭജലം (Under ground Water)
കിണറുകൾ പലവിധം
- മണൽ നിറഞ്ഞ പ്രദേശങ്ങളിൽ നിർമ്മിക്കുന്ന ആഴം കുറഞ്ഞ കുഴൽകിണറുകളാണ് അരിപ്പ ക്കിണറുകൾ (Filter point wells) എന്നറിയപ്പെടുന്നത്.
- പ്രവേശനീയത തീരെയില്ലാത്ത രണ്ടു ശിലാ പാളികൾക്കിടയിലായി പ്രവേശനീയത ഏറെ യുള്ള ഒരു ശിലാപാളി ഉണ്ടെന്നിരിക്കട്ടെ. ഈ ശിലാപാളിയിലേക്ക് കുഴിച്ചാൽ അതിലൂടെ ജലം സമ്മർദ്ദംകൊണ്ട് ഉയർന്ന് ഉപരിതലത്തി ലെത്തു. അത്തരം കിണറുകളാണ് ആർട്ടീഷ്യൻ കിണറുകൾ എന്നറിയപ്പെടുന്നത്.
- ജലപീഠം ഭൗമോപരിതലത്തെ സ്പർശിക്കുന്ന 8 ഇടങ്ങളിൽ ജലം ഭൂമിക്കുള്ളിൽ നിന്ന് ഉപരിത ലത്തിലൂടെ ഒഴുകും. ഇതാണ് നീരുറവ. (Spring)
- ചില സ്ഥലങ്ങളിൽ ഇങ്ങനെയൊഴുകുന്ന വെള്ളത്തിന് ചൂടുണ്ടായിരിക്കും ഇത് ചൂടുനീ രുറവ (Hot Spring) എന്നറിയപ്പെടുന്നു. ഭൂമിക്കുള്ളിൽ നിന്നു നിശ്ചിത ഇടവേളകളിൽ ചൂടുവെള്ളവും നീരാവിയും ശക്തമായി പുറ ത്തേക്കു പ്രവഹിക്കുന്ന പ്രതിഭാസമാണ് ഗീസ റുകൾ.
- അമേരിക്കയിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലെ ഓൾഡ് ഫെയ്ത്ഫുൾ ഗീസർ ഇതിനൊരുദാഹരണമാണ്.
- ഭൂമിക്കുള്ളിലെ വിടവുകളിലെ താണിറങ്ങുന്ന ജലം മാഗ്മയുമായി സമ്പർക്കത്തിലാവുന്നതു
- കൊണ്ടാണ് ചൂടുനീരുറവകളും ഗീസറുകളും രൂപം കൊള്ളുന്നത്.