By reviewing Std 8 Social Science Notes Pdf Malayalam Medium and സാമൂഹ്യസംഘങ്ങളും സാമൂഹ്യനിയന്ത്രണവും Class 8 Social Science Chapter 14 Question Answer Notes Malayalam Medium, students can improve their conceptual understanding.
Class 8 Social Science Chapter 13 Notes Malayalam Medium സാമൂഹ്യസംഘങ്ങളും സാമൂഹ്യനിയന്ത്രണവും
Social Groups and Social Control Class 8 Notes Malayalam Medium
Question 1.
വിദ്യാലയത്തിൽ രൂപീകരിച്ചിട്ടുള്ള പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പാഠഭാഗത്ത് വായിച്ചല്ലോ. എന്തൊക്കെ ആശയങ്ങളാണ് ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽനിന്നും നിങ്ങൾക്ക് മനസ്സിലാക്കാനായത്?
Answer:
- ആളുകളുടെ കൂട്ടായ്മ
- പരസ്പര ആശ്രയത്വം
- സഹകരണം
- ആശയവിനിമയം
- പൊതുലക്ഷ്യം
- സംഘബോധം
Question 2.
സാമൂഹ്യസംഘം എന്നതുകൊണ്ട് അർത്ഥമാക്കു ന്നതെന്ത്?
Answer:
നേരിട്ടോ അല്ലാതയോ ആശയവിനിമയം നടത്തു കയും ചില ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കു കയും ചെയ്യുന്ന രണ്ടോ അതിലധികമോ വ്യക്തി കൾ ഒത്തുചേരുമ്പോൾ രൂപംകൊള്ളുന്നതാണ് സാമൂഹ്യസംഘം.
![]()
Question 3.
സാമൂഹികസഞ്ചയം (Social aggregate) എന്നാ ലെന്ത്?
Answer:
ബസ് കാത്തുനിൽക്കുന്നവർ, പൊതുനിരത്തിലെ അപകടം കണ്ടുനിൽക്കുന്നവർ, സിനിമാതിയ്യറ്റ റിലോ സ്റ്റേഡിയത്തിലോ കാഴ്ച കാണാനിരിക്കു ന്നവർ ഇത്തരം ആൾക്കൂട്ടങ്ങളെ സാമൂഹികസ ഞ്ചയം എന്നറിയപ്പെടുന്നു. ഇവർ പരസ്പരം ആശ യവിനിമയം നടത്താറില്ല.
Question 4.
സാമൂഹികസഞ്ചയത്തിന്റെ മറ്റൊരു പേരെന്ത്?
Answer:
അർദ്ധസംഘങ്ങൾ (Quasi Groups)
Question 5.
സാമൂഹ്യസംഘമെന്നനിലയിൽ കുടുംബത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
Answer:
- ചെറിയസംഘം
- പരിചിതർ
- ഉയർന്ന സംഘബോധം
- പൊതുവായ ചില പ്രവർത്തനരീതികൾ
- അംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നു
- വ്യക്തിത്വത്തെ സ്വാധീനിക്കുന്നു
- ആത്മബന്ധം നിലനിർത്തുന്നു
- സഹകരണം, സഹിഷ്ണുത
Question 6.
ക്ലബ്ബുകൾ, സന്നദ്ധ സേവാസംഘടനകൾ എന്നിവ സാമൂഹ്യസംഘങ്ങൾ ആണല്ലോ. ഇവയ്ക്കുള്ള പൊതുസവിശേഷതകൾ എന്തെല്ലാമാണ്?
Answer:
- ചില പ്രത്യേക ആവശ്യങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നു.
- നിയമാവലിയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു.
- ഔപചാരിക ബന്ധമായിരിക്കും അംഗങ്ങൾക്കി ടയിൽ ഉണ്ടായിരിക്കുക.
- നിശ്ചിത കാലാവധിയുള്ളതായിരിക്കും അംഗത്വം.
Question 7.
നമുക്ക് ചുറ്റുമായി വിവിധങ്ങളായ സാമൂഹ്യസം ഘങ്ങൾ ഉണ്ട്. അവ ഉൾപ്പെടുത്തി ഒരു പട്ടിക തയ്യാ റാക്കുക.
Answer:
| കുടുംബം | കുട്ടികളെ വളർത്തൽ, പ്രാഥിമിക ആവശ്യ ങ്ങൾ നിറവേറ്റൽ |
| സ്പോർട്സ് ക്ലബ്ബ് | കായികതാൽപ്പര്യംവളർത്തൽ, മത്സരങ്ങൾസംഘടിപ്പിക്കൽ |
| മതസംഘടനകൾ | ധാർമ്മികമൂല്യങ്ങൾ വളർത്തൽ |
| റസിഡന്റ് സ് അസോസിയേഷൻ | സമൂഹത്തെ ബാധി ക്കുന്ന പ്രശ്നങ്ങളിൽ ഇടപെടൽ |
| സാമൂഹ്യ സംഘടനകൾ | സമൂഹത്തെ ബാധി ക്കുന്ന പ്രശ്നങ്ങളിൽ ഇടപെടൽ |
| രാഷ്ട്രീയ സംഘടനകൾ | രാഷ്ട്രീയബോധം വളർത്തൽ |
| അയൽക്കൂട്ടം | അംഗങ്ങളുടെ ക്ഷേമം, മാനസികോല്ലാസം |
| കളിക്കൂട്ടുകാരുടെ സംഘങ്ങൾ | അംഗങ്ങളുടെ മാനസി കോല്ലാസപിന്തുണ |
![]()
Question 8.
ഏതൊക്കെ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സാമൂഹ്യസംഘങ്ങളെ പ്രാഥമിക സംഘം (Primary Group), ദ്വിതീയസംഘം (Secondary Group) എന്നി ങ്ങനെ തിരിച്ചിരിക്കുന്നത്?
Answer:
- അംഗബലം
- അംഗങ്ങളുടെ പരസ്പരബന്ധം
- പ്രവർത്തനമാർഗ്ഗങ്ങൾ
- നിർവ്വഹണ ശ്രമങ്ങൾ
Question 9.
എന്താണ് പ്രാഥമികസംഘം? ഇതിന്റെ സവിശേ ഷതകൾ എന്തെല്ലാമാണ്?
Answer:
അടുത്തബന്ധം വച്ചുപുലർത്തുന്നവരും മുഖാമുഖം ആശയവിനിമയം നടത്തുന്നവരും പരസ്പരം സഹകരിക്കുന്നവരുമായ മനുഷ്യരുടെ ഒരു ചെറു സംഘമാണ് പ്രാഥമികസംഘം.
- അംഗങ്ങൾ പരസ്പരം അറിയുന്നു
- അംഗങ്ങൾക്കിടയിൽ ആത്മബന്ധം
- അംഗങ്ങൾക്കിടയിൽ നിരന്തരമായ ആശയവി നിമയം
- അംഗങ്ങളുടെ ക്ഷേമമാണ് പ്രധാനലക്ഷ്യം
- അംഗങ്ങൾ പരസ്പരം സഹകരിക്കുന്നു.
Question 10.
നിങ്ങളുടെ ജീവി ത ത്തോടു ബന്ധ പ്പെട്ടു നിൽക്കുന്ന പ്രാഥമികസംഘങ്ങൾ കണ്ടെത്തി പട്ടി കപ്പെടുത്തുക.
Answer:
- കുടുംബം
- സമപ്രായക്കാർ
- സ്കൂൾ സാമൂഹ്യശാസ്ത്രക്ലബ്ബ്
- ഹോസ്റ്റലിൽ ഒരുമിച്ചു താമസിക്കുന്നവർ
- മതപഠനകേന്ദ്രത്തിലെ സഹപാഠികൾ
Question 11.
ചുദ്വിതീയസംഘങ്ങളുടെ പ്രത്യേകതകൾ എന്തെ ല്ലാമാണ്?
Answer:
- അംഗങ്ങളുടെ എണ്ണം കൂടുതലായിരിക്കും.
- അംഗങ്ങൾക്കിടയിൽ ഔപചാരികബന്ധമാണ് ഉണ്ടാവുക.
- അംഗങ്ങളുടെ പൊതുവായ ആവശ്യങ്ങൾ നിറ വേറ്റുന്നതിനാണ് ദ്വിതീയസംഘങ്ങൾ രൂപീക രിക്കുന്നത്.
- വ്യക്തിപരമായ പ്രയോജനമാണ് ഈ സംഘ ങ്ങളിലെ അംഗത്വത്തിന്റെ അടിസ്ഥാനം.
- ചില ദ്വിതീയസംഘങ്ങൾ ലക്ഷ്യങ്ങൾ നിറവേ റ്റുന്നതോടെ ഇല്ലാതാകുന്നു.
Question 12.
നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ദ്വിതീയ സംഘങ്ങൾ ഏതെല്ലാമെന്നു കണ്ടെത്തുക.
Answer:
- ക്ലബ്ബുകൾ
- ഫുട്ബോൾ ടീം
- രാഷ്ട്രീയ പാർട്ടികൾ
- സാമുദായിക സംഘടനകൾ
- റിസിഡന്റ് അസോസിയേഷൻ
- അയൽക്കൂട്ടം
Question 13.
സാമൂഹ്യസംഘങ്ങൾ നമ്മുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനവും പ്രയോജനവും എന്തെ ല്ലാമാണ്?
Answer:
- കൂട്ടായ്മ വളർത്തുന്നു
- പെരുമാറ്റശീലങ്ങൾ പരിശീലിപ്പിക്കുന്നു
- സഹവർത്തിത്വം വളർത്തുന്നു
- സാമൂഹ്യമൂല്യങ്ങൾ വളർത്തിയെടുക്കുന്നു
- പരസ്പരസഹകരണം ഉറപ്പുവരുത്തുന്നു
Question 14.
സാമൂഹ്യസംഘങ്ങൾ ചില വ്യക്തികളുടെ ജീവി തത്തിൽ ചെലുത്തുന്ന സ്വാധീനം വ്യക്തമാക്കുക.
Answer:
- സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെ ടുന്നവരുടെ കൂട്ടുകെട്ട്.
- ഗുണ്ടാസംഘം
- മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കൂട്ടു കെട്ട്
- മോഷണ സംഘങ്ങൾ
- മതമൗലികവാദം
- തീവ്രവാദ സംഘങ്ങൾ – ഇത്തരം സാമൂഹ്യ സംഘങ്ങളിൽ പെട്ടുപോകുന്നവർ നമുക്കു ചുറ്റും കാണാനാകും. വ്യക്തിപരമായി ഇവർ സ്വയം നശിക്കുന്നു. ഇവർ സമൂഹത്തിൽ പ്രശ്ന ഷ്ടിക്കുന്നു. സമൂ ഹ ത്തിന്റെ സൗഹാർദ്ദമായ അവസ്ഥയ്ക്ക് ദോഷമുണ്ടാക്കുന്നു.
Question 15.
ദൈനംദിനജീവിതത്തിൽ വ്യക്തികളുടെമേൽ പല വിധത്തിലും സാമൂഹിക സമ്മർദ്ദങ്ങൾ ഉണ്ടാവാ റുണ്ട്. നിങ്ങൾ സാമൂഹിക സമ്മർദ്ദങ്ങൾക്കും നിയ ന്ത്രണത്തിനും വിധേയരായി പ്രകടിപ്പിക്കുന്ന പെരുമാറ്റരീതികളും ശീലങ്ങളും പട്ടികപ്പെടുത്തുക.
Answer:
- പ്രത്യേക വിധത്തിൽ വസ്ത്രധാരണം നടത്തുന്നു
- മുതിർന്നവരെ ബഹുമാനിക്കുന്നു
- ട്രാഫിക് നിയമങ്ങൾ പാലിക്കുന്നു
- മാതാപിതാക്കളെ അനുസരിക്കുന്നു
- സ്കൂൾ നിയമങ്ങൾ അനുസരിക്കുന്നു
- ക്യൂ പാലിക്കുന്നു
- തനിക്കുള്ള അവസരത്തിനുവേണ്ടി കാത്തു നിൽക്കുന്നു
- ഭക്ഷണം കഴിക്കുമ്പോൾ പാലിക്കുന്ന മര്യാദ
Question 16.
ഫുട്ബോൾ ടീമിലെ അംഗങ്ങൾ കളിനിയമങ്ങൾ അനുസരിക്കാതെ കളിച്ചാൽ എന്തായിരിക്കും ഫലം?
Answer:
- കളിക്കാരുടെ ഇടയിൽ അച്ചടക്കം ഉണ്ടായിരി ക്കില്ല.
- ഓരോരുത്തരും അവരവരുടെ നിലയ്ക്ക് കളി ക്കുന്നു.
- കളി ഉറപ്പായും പരാജയപ്പെടും.
Question 17.
സാമൂഹ്യ നിയന്ത്രണം (Social Control) എന്തെന്ന് വിശദമാക്കുക.
Answer:
സമൂഹത്തിലെ നിയമങ്ങൾ അനുസരിക്കാതെ സാമൂഹികസുരക്ഷിതത്വം ഉറപ്പുവരുത്താനാവില്ല. സ്വസ്ഥപൂർണ്ണമായ ചുറ്റുപാട് ഉറപ്പുവരുത്താനും നിലനിർത്താനുമായി ഓരോ സാമൂഹ്യസംഘവും അംഗങ്ങളുടെമേൽ ഏർപ്പെടുത്തുന്ന സമ്മർദ്ദങ്ങ ളെയും ഇടപെടലുകളെയുമാണ് സാമൂഹ്യനിയ ന്ത്രണം (Social Control) എന്നു പറയുന്നത്.
![]()
Question 18.
സാമൂഹ്യ നിയന്ത്രണത്തിന്റെ സവിശേഷതകൾ എന്തെല്ലാമാണ്?
Answer:
- ഓരോ സമൂഹത്തിലും പൊതുവെ അംഗീക രിക്കപ്പെട്ട ചില പെരുമാറ്റരീതികളുണ്ട്.
- പെരുമാറ്റ നിയന്ത്രണത്തിനും സാമൂഹീകരണ ത്തിനും (Socialisation) ഉചിതമായ സാമൂഹ്യ സ്ഥാപനങ്ങൾക്ക് സമൂഹം രൂപം നൽകുന്നു. കുടുംബം, മതം, വിദ്യാലയം, സാമ്പത്തിക-രാ ഷ്ട്രീയ സ്ഥാപനങ്ങൾ എന്നിവ സാമൂഹ്യനി യന്ത്രണം നടത്തുന്ന ഇത്തരം സാമൂഹ്യസ്ഥാ പനങ്ങളാണ് (Social Institutions).
- പോലീസ്, കോടതി, ജയിൽ, പട്ടാളം തുടങ്ങിയ സംവിധാനങ്ങൾ സാമൂഹ്യനിയന്ത്രണം ഔപ ചാരികമായി നിർവ്വഹിക്കുന്നു.
- സാമൂഹ്യനിയന്ത്രണത്തിന് വിധേയരാകാത്ത വർക്ക് മുന്നറിയിപ്പ് കൊടുക്കുകയോ അത്തരം പെരുമാറ്റങ്ങൾ ഇല്ലാതാക്കുകയോ ശിക്ഷിക്കു കയോ ചെയ്യാനുള്ള സ്ഥാപനങ്ങളും സംവി ധാനങ്ങളും സമൂഹത്തിൽ ഉണ്ടായിരിക്കും.
Question 19.
സാമൂഹ്യ നിയന്ത്രണത്തിന്റെ അഭാവം സമൂഹ ത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാം?
Answer:
- സമൂഹത്തിലെ അംഗങ്ങൾക്ക് പരസ്പരം പൊരുത്തപ്പെട്ട് ജീവിക്കാനാകാതെ പോകും.
- സാമൂഹ്യ സുരക്ഷിതത്വം താറുമാറാകും.
- അതുകൊണ്ടുതന്നെ പെരുമാറ്റച്ചട്ടങ്ങളും നിയ മങ്ങളും ലംഘിക്കുന്നവരെ സമൂഹം ഒറ്റപ്പെടു ത്തുകയോ പഴിചാരുകയോ ശിക്ഷിക്കുകയോ ചെയ്യുന്നു.
Question 20.
സാമൂഹ്യ നിയന്ത്രണം സാധ്യമാക്കുന്ന വിവിധ മാർഗ്ഗങ്ങൾ ഏതൊക്കെ?
Answer:
- ഔപചാരിക സംവിധാനങ്ങൾ
- പോലീസ്
- കോടതി
- ജയിൽ
- അനൗപചാരിക സംവിധാനങ്ങൾ
- നാട്ടാചാരങ്ങൾ
- കുടുംബം
- മതം
Question 21.
നിയമലംഘനം നടത്തുന്നവരെ സമൂഹം ഏതു രീതിയിലാണ് നേരിടുന്നത്?
Answer:
- കുറ്റകൃത്യം നടത്തുന്നവരെ പോലീസ് പിഴ അട പ്പിക്കുകയോ കോടതിയിൽ ഹാജരാക്കുകയോ ചെയ്യുന്നു.
- പോലീസ് കണ്ടെത്തുന്ന കുറ്റങ്ങൾ കോടതി യിൽ വെച്ച് വിചാരണ നടത്തി ശിക്ഷ വിധി ക്കുന്നു.
- ശിക്ഷ നടപ്പിൽ വരുത്താൻ സർക്കാർ സ്ഥാപിച്ച ഔദ്യോഗിക സ്ഥാപനമാണ് ജയിൽ.
- കോടതിവിധി ജയിലധികൃതർ നടപ്പിൽ വരു ത്തുന്നു.
- വിവിധതരത്തിലുള്ള പുനരധിവാസ കേന്ദ്ര ങ്ങൾ കുറ്റകൃത്യം നടത്തുന്ന കുട്ടികളെ ശരി യായ മാർഗ്ഗത്തിലേക്ക് നയിക്കാനുള്ള സർക്കാർ സംവിധാനങ്ങളാണ്.
Question 22.
സാമൂഹ്യനിയന്ത്രണ സംവിധാനങ്ങളെ അടിസ്ഥാ നമാക്കി ഒരു ഫ്ളോചാർട്ട് തയ്യാറാക്കുക.
Answer:

Question 23.
പൊതുവായി അംഗീകരിക്കപ്പെട്ട ഒരു നിയമം ഒരാൾ ലംഘിച്ചാൽ എന്താണുണ്ടാവുക?
Answer:
പോലീസ്, കോടതി, ജയിൽ എന്നീ സംവിധാന ങ്ങൾ ഉപയോഗിച്ച് ഇത്തരം വ്യക്തികളെ ശിക്ഷി ക്കുന്നു. പരിഷ്കൃതസമൂഹങ്ങൾ സാമൂഹ്യനിയ ന്ത്രണത്തിന് ഇത്തരം മാർഗ്ഗങ്ങളാണ് അവലംബി ക്കുന്നത്. ഈ സംവിധാനങ്ങളും സ്ഥാപനങ്ങളും അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങളാണ് ഉണ്ടാ ക്കുന്നതും നടപ്പിൽ വരുത്തുന്നതും. കാലഘട്ട ആരും സമൂഹത്തിനുമനുസരിച്ച ഈ സംവി നങ്ങളിൽ മാറ്റങ്ങളുണ്ടാകാം.
Question 24.
സാമൂഹ്യവ്യതിയാനം എന്തെന്ന് വിശദമാക്കുക.
Answer:
നിയമങ്ങളും ശിക്ഷാസംവിധാനങ്ങളും ഉണ്ട ങ്കിലും ചിലർ ചട്ടങ്ങൾ ലംഘിക്കുന്നു. ഇവർ പൊതുവായ പെരുമാറ്റരീതികൾ പിന്തുടരുന്നില്ല. സമൂഹത്തിലെ ഭൂരിപക്ഷം അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന മൂല്യങ്ങളും (Values) നാട്ടാചാരങ്ങളും (Folkways) സദാചാര വ്യവസ്ഥ കളും (Mores) നിയമങ്ങളും (laws) ലംഘിക്കുന്ന പെരുമാറ്റത്തെ സാമൂഹ്യ വ്യതിയാനം (Social devience) എന്നു പറയുന്നു.
![]()
Question 25.
സാമൂഹ്യ നിയന്ത്രണത്തിന്റെ വ്യത്യസ്ത മാർഗ്ഗ ങ്ങൾ കണ്ടെത്തി അവ എപ്രകാരമാണ് നിങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതെന്ന് വിശദമാ
ക്കുക.
Answer:
സാമൂഹ്യനിയന്ത്രണത്തിന് രണ്ട് മാർഗ്ഗങ്ങളാണ് പ്രധാനമായും ഉള്ളത്. ഔപചാരിക നിയന്ത്രണം, അനൗപചാരിക നിയന്ത്രണം എന്നിവയാണ് അവ. ആചാരങ്ങൾ, പാരമ്പര്യങ്ങൾ, നാട്ടുനടപ്പുകൾ എന്നിവയാണ് അനൗപചാരിക നിയന്ത്രണത്തിന്റെ വിവിധ സാധ്യതകൾ. നിയമം, പോലീസ്, വിദ്യാ ഭ്യാസം, കോടതി, ജയിൽ എന്നിവ ഔപചാരിക മാർഗ്ഗങ്ങളാണ്. കുട്ടിക്കാലത്തുതന്നെ ഒരു വ്യക്തി യിൽ സ്വാധീനം ചെലുത്തുന്നതാണ് ആചാര ങ്ങളും പാരമ്പര്യങ്ങളും. എന്നാൽ വ്യക്തി മുതിർന്നു കഴിഞ്ഞാൽ സാമൂഹ്യ നിയന്ത്രണ ത്തിന്റെ ഔപചാരിക മാർഗ്ഗങ്ങൾക്ക് വിധേയമാ കുന്നു. രാജ്യത്തെ നിയമങ്ങൾ അനുസരിക്കുക എന്നതാണ് പ്രധാനം. നിയമങ്ങൾ അനുസരി ക്കാതെ വന്നാൽ പോലീസ്, കോടതി, ജയിൽ തുട ങ്ങിയ ഔപചാരിക മാർഗ്ഗങ്ങൾ പ്രയോഗിക്കപ്പെടുന്നു.
Question 26.
സാമൂഹ്യസംഘങ്ങളുടെ പൊതുസവിശേഷതകൾ വിശദീകരിക്കുക.
Answer:
- അംഗങ്ങൾ പരിചിതരോ അപരിചിതരോ ആവാം.
- സംഘബോധം നിലനിർത്തുന്നു.
- പൊതുവായ ചില പ്രവർത്തനരീതികൾ ഉണ്ടാ യിരിക്കും.
- അംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നു.
- വ്യക്തിത്വത്തെ സ്വാധീനിക്കുന്നു.
Question 27.
പ്രാഥമികസംഘങ്ങളും ദ്വിതീയസംഘങ്ങളും തമ്മി ലുള്ള വ്യത്യാസം ഉദാഹരണങ്ങളിലൂടെ വ്യക്ത മാക്കുക.
Answer:
പ്രാഥമികസംഘം : അടുത്ത ബന്ധം വച്ചു പു ലർത്തുന്നവരും മുഖാമുഖം ആശയവിനിമയം നട ത്തുന്നവരും പരസ്പരം സഹകരിക്കുന്നവരുമായ മനുഷ്യരുടെ ഒരു ചെറുസംഘമാണ് പ്രാഥമികസം ഘം. ഉദാ : കുടുംബം, സഹപാഠികൾ, സഹപ്ര വർത്തകർ.
ദ്വിതീയസംഘം : ദ്വിതീയസംഘങ്ങളിൽ അംഗങ്ങ ളുടെ എണ്ണം കൂടുതലായിരിക്കും അംഗങ്ങൾക്കി ടയിൽ ഔപചാരികബന്ധമാണ് ഉണ്ടാവുക. അംഗ ങ്ങളുടെ പൊതുവായ ആവശ്യങ്ങൾ നിറവേറ്റുന്ന തിനാണ് ദ്വിതീയസംഘങ്ങൾ രൂപീകരിക്കുന്നത്. വ്യക്തിപരമായ പ്രയോജനമാണ് ഈ സംഘങ്ങ ളിലെ അംഗത്വത്തിന്റെ അടിസ്ഥാനം. ഉദാ : ക്ലബ്ബു കൾ, ഫുട്ബോൾ ടീം.
Question 28.
സാമൂഹ്യ നിയന്ത്രണം വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? വിശദ മാക്കുക.
Answer:
സമൂഹത്തിൽ സമാധാനവും സന്തോഷവും നില നിൽക്കണമെങ്കിൽ എല്ലാവരും സമൂഹം രൂപം നൽകുന്ന പെരുമാറ്റച്ചട്ടങ്ങളും നിയമങ്ങളും പാലി ക്കേണ്ടതുണ്ട്. സമൂഹത്തിലെ നിയമങ്ങൾ അനു സരിക്കാതെ സാമൂഹിക സുരക്ഷിതത്വം ഉറപ്പുവ രുത്താനാവില്ല. അതിനാൽ സാമൂഹ്യ നിയന്ത്രണം അനിവാര്യമാണ്. ഇത് വ്യക്തിസ്വാതന്ത്ര്യത്തിന് ഒരു പരിധിവരെ എതിരാണെങ്കിലും സമൂഹ നന്മ പരിഗണിക്കുമ്പോൾ ഇത് ഒരു പരിമിതിയായി കാണേണ്ടതില്ല.
Question 29.
സാമൂഹ്യ നിയന്ത്രണോപാധികളെന്ന നിലയിൽ കുടുംബം, നിയമം എന്നീ സാമൂഹ്യസ്ഥാപനങ്ങ ളുടെ പങ്ക് വിശകലനം ചെയ്യുക.
Answer:
കുടുംബ : കുടുംബത്തിൽ ഓരോരുത്തരും പാലി ക്കേണ്ടതായ ചില അലിഖിത നിയമങ്ങളുണ്ട്. ഇത് വ്യക്തികൾ മറ്റുള്ളവരിൽനിന്നും കണ്ടും കേട്ടും പഠിക്കുന്നതാണ്. മുതിർന്നവരെ ബഹുമാനിക്കുക, മാതാപിതാക്കളെ അനുസരിക്കുക, കുടുംബാംഗ ങ്ങളോട് ഏതു രീതിയിൽ പെരുമാറണം എന്നിവ യൊക്കെ കുടുംബം വഹിക്കുന്ന സാമൂഹ്യ നിയ ന്ത്രണങ്ങളാണ്.
നിയമം : പൊതുവായി അംഗീകരിക്കപ്പെട്ട ഒരു നിയമം ഒരാൾ ലംഘിച്ചാൽ പോലീസ്, കോടതി, ജയിൽ എന്നീ സംവിധാനങ്ങൾ ഉപയോഗിച്ച് ഇത്തരം വ്യക്തികളെ ശിക്ഷിക്കുന്നു. പരിഷ്കൃത സമൂഹങ്ങൾ സാമൂഹ്യനിയന്ത്രണത്തിന് ഇത്തരം മാർഗ്ഗങ്ങളാണ് അവലംബിക്കുന്നത്.
മാർക്ക് ചോദ്യങ്ങൾ
Question 1.
ബ്രായ്ക്കറ്റിൽ നിന്നും ശരിയായ ഉത്തരം തിര ഞെഞ്ഞെടുത്തെഴുതുക.
a) ചുവടെ തന്നിട്ടുള്ളതിൽ കുടുംബത്തിന്റെ സവി ശേഷതകളിൽ ഉൾപ്പെടാത്തതിനെ കണ്ട ത്തുക.
(ചെറിയ സംഘം, അപരിചിതർ, ഉയർന്ന സംഘബോധം, വ്യക്തിത്വത്തെ സ്വാധീനിക്കു
b) ചുവടെ തന്നിട്ടുള്ളതിൽ പ്രാഥമികസംഘങ്ങ ളുടെ സവിശേഷതകൾ കണ്ടെത്തുക. (പരസ്പരം അറിയാത്ത അംഗങ്ങൾ, അംഗങ്ങ ളുടെ പരസ്പര നിസ്സഹകരണം, അംഗങ്ങൾക്കി ടയിലെ ആത്മബന്ധമില്ലായ്മ, നിരന്തരമായ ആശയവിനിമയം)
c) ചുവടെ തന്നിട്ടുള്ളതിൽ സാമൂഹ്യനിയന്ത്രണം ഔപചാരികമായി നിർവഹിക്കുന്ന സ്ഥാപനം.
(കുടുംബം, കോടതി, മതം, വിദ്യാലയം)
d) ചുവടെ തന്നിട്ടുള്ളതിൽ അനൗപചാരിക സാമൂ ഹ്യനിയന്ത്രണം നിർവഹിക്കുന്ന സ്ഥാപനം. (പോലീസ്, പട്ടാളം, ജയിൽ, കുടുംബം)
Answer:
a) അപരിചിതർ
b) നിരന്തരമായ ആശയവിനിമയം
c) കോടതി
d) കുടുംബം
Question 1.
തന്നിട്ടുള്ളപട്ടിക ക്രമപ്പെടുത്തുക
| A | B |
| ഔപചാരിക സാമൂഹ്യനിയന്ത്രണം | ക്ലബ് |
| അനൗപചാരിക സാമൂഹ്യനിയന്ത്രണം | കൂട്ടായ്മ വളർത്തുന്നു |
| സാമൂഹ്യസംഘങ്ങളുടെ പ്രയോജനം | പട്ടാളം |
| ദ്വിതീയ സംഘം | സമപ്രായക്കാരുടെ സംഘം |
Answer:
| A | B |
| ഔപചാരിക സാമൂഹ്യനിയന്ത്രണം | പട്ടാളം |
| അനൗപചാരിക സാമൂഹ്യനിയന്ത്രണം | സമപ്രായക്കാരുടെ സംഘം |
| സാമൂഹ്യസംഘങ്ങളുടെ പ്രയോജനം | കൂട്ടായ്മ വളർത്തുന്നു |
| ദ്വിതീയ സംഘം | ക്ലബ് |
Question 1.
തന്നിട്ടുള്ളപട്ടിക ക്രമപ്പെടുത്തുക
| A | B |
| അനൗപചാരിക സാമൂഹ്യനിയന്ത്രണവും | ഫുട്ബോൾ ടീം |
| ദ്വിതീയ സംഘം | പരിചിതർ |
| ഔപചാരിക സാമൂഹ്യ നിയന്ത്രണം | മതം |
| കുടുംബത്തിന്റെ സവിശേഷത | ജയിൽ |
Answer:
| A | B |
| അനൗപചാരിക സാമൂഹ്യനിയന്ത്രണവും | മതം |
| ദ്വിതീയ സംഘം | ഫുട്ബോൾ ടീം |
| ഔപചാരിക സാമൂഹ്യ നിയന്ത്രണം | ജയിൽ |
| കുടുംബത്തിന്റെ സവിശേഷത | പരിചിതർ |
Social Groups and Social Control Class 8 Notes Pdf Malayalam Medium
നമ്മുടെ ജീവിതത്തിൽ അനിവാര്യമായ ഒന്നാണ് സാമൂഹ്യസംഘങ്ങൾ,
നേരിട്ടോ അല്ലാതെയോ ആശയവിനിമയം നടത്തു കയും ചില ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കു കയും
ചെയ്യുന്ന രണ്ടോ അതിലധികമോ വ്യക്തി കൾ ഒത്തുച്ചേരുമ്പോൾ ഒരു സാമൂഹ്യസംഘം ഉണ്ടാകുന്നു.
കുടുംബം ഒരു സാമൂഹ്യസംഘമാണ്
സാമൂഹ്യസംഘങ്ങൾ പലതരമുണ്ട്
ചില പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടി പ്രവർത്തി ക്കുന്നവരുടെ സംഘങ്ങളാണ് ക്ലബുകളും സന്ന
ദ്ധസേവാസംഘടനകളും
സാമൂഹ്യസംഘങ്ങളെ പ്രാഥമിക സംഘം, ദ്വിതീയ സംഘം എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു.
അടുത്തബന്ധം വച്ചുപുലർത്തുന്നവരും മുഖാ മുഖം ആശയവിനിമയം നടത്തുന്നവരും പര സ്പരം സഹകരിക്കുന്നവരുമായ മനുഷ്യരുടെ ഒരു ചെറുസംഘമാണ് പ്രാഥമികസംഘം.
അംഗങ്ങളുടെ പൊതുവായ ആവശ്യങ്ങൾ നിറവേ റ്റുന്നതിനാണ് ദ്വിതീയ സംഘങ്ങൾ രൂപീകരിക്കുന്നത്.
സാമൂഹ്യ സംഘങ്ങൾ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്.
സാമൂഹ്യസംഘങ്ങൾ വ്യക്തികളുടെ പെരുമാറ്റങ്ങ ളിലും ചിന്തകളിലും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്.
സമൂഹത്തിൽ സമാധാനവും സന്തോഷവും നില നിൽക്കണമെങ്കിൽ എല്ലാവരും സമൂഹം രൂപം നൽകുന്ന പെരുമാറ്റച്ചട്ടങ്ങളും നിയമങ്ങളും പാലി ക്കേണ്ടതുണ്ട്.
സമൂഹത്തിലെ നിയമങ്ങൾ അനുസരിക്കാതെ സാമൂഹികസുരക്ഷിതത്വം ഉറപ്പുവരുത്താനാവില്ല.
സ്വസ്ഥപൂർണമായ ചുറ്റുപാട് ഉറപ്പുവരുത്താനും നിലനിർത്താനുമായി ഓരോ സാമൂഹ്യസംഘവും അംഗങ്ങളുടെമേൽ ഏർപ്പെടുത്തുന്ന സമ്മർദ്ധങ്ങ ളെയും ഇടപെടലുകളെയുമാണ് സാമൂഹ്യനിയ ന്ത്രണം എന്നുപറയുന്നത്.
സമൂഹത്തിലെ അംഗങ്ങളുടെ പെരുമാറ്റച്ചട്ടങ്ങൾ ക്രമപ്പെടുത്താനും നിയന്ത്രിക്കാനും സമൂഹം വിവിധ മാർഗ്ഗങ്ങളും സംവിധാനങ്ങളും ഉപയോ ഗിക്കുന്നു.
സാമൂഹ്യനിയന്ത്രണം എല്ലാവർക്കും പ്രയോജന കരമായ ഒരവസ്ഥ ഉണ്ടാക്കുന്നു.
സാമൂഹ്യ നിയന്ത്രണം കുറ്റം ചുമത്തിയും ശിക്ഷിച്ചും മാത്രമല്ല നടപ്പിൽ വരുത്തുന്നത്.
സാമൂഹ്യനിയന്ത്രണത്തെ ഔപചാരികം എന്നും അനൗപചാരികം എന്നും രണ്ടായി തിരിക്കുന്നു.
നിയമമാക്കി രേഖപ്പെടുത്താത്ത സാമൂഹ്യനിയന്ത്ര ണമാർഗ്ഗങ്ങളാണ് അനൗപചാരിക സാമൂഹ്യനിയ
ന്ത്രണം.
പരിഷ്കൃത സമൂഹങ്ങൾ സാമൂഹ്യ നിയന്ത്രണ ത്തിന് ഔപചാരിക മാർഗ്ഗങ്ങളാണ് ഉപയോഗിക്കു ന്നത്.
വൻതോതിൽ സാമൂഹ്യവ്യതിയാനങ്ങൾ ഉണ്ടാകു മ്പോൾ സമൂഹത്തിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നവിധം സാമൂഹ്യശിഥിലീകരണം ഉണ്ടാകുന്നു.
കാലഘട്ടത്തിനും സാമൂഹ്യസാഹചര്യങ്ങൾക്കും അനുസരിച്ച് സാമൂഹ്യവ്യതിയാനങ്ങളെക്കുറിച്ചുള്ള സമൂഹങ്ങളുടെ കാഴ്ചപ്പാടുകൾ മാറുന്നുണ്ട്. സമൂഹം ക്രമാതീതമായി വളരുകയും ങ്ങൾ ഉൾക്കൊണ്ട് സങ്കീർണമാവുകയും ചെയ്ത പ്പോൾ സാമൂഹ്യ നിയന്ത്രണമാർഗ്ഗങ്ങളും മാറ്റ ങ്ങൾക്കു വിധേയമായി.
ഭരണഘടന, നിയമസംഹിത, വിദ്യാഭ്യാസം, ഔദ്യോഗിക സ്ഥാപനങ്ങൾ തുടങ്ങിയവ ഇന്ന് സാമൂഹ്യനിയന്ത്രണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളായി മാറിയിരിക്കുന്നു.