Practicing with Class 8 Social Science Previous Year Question Paper Kerala Syllabus and First Term Question Paper 2023-24 will help students prepare effectively for their upcoming exams.
Class 8 Social Science First Term Question Paper 2023-24 Malayalam Medium
Time : 1½ Hours
Total Score: 40
1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക (ഓരോന്നിനും 2 സ്കോർ വീതം) (5 × 2 = 10)
Question 1.
നവീന ശിലായുഗത്തിലെ മനുഷ്യർ ഭക്ഷ്യശേഖരണത്തിൽ നിന്നും ഭക്ഷ്യോത്പാദനത്തിലേക്ക് മാറാനുള്ള കാരണങ്ങളിൽ ഏതെ ങ്കിലും രണ്ടെണ്ണം എഴുതുക.
Answer:
നവീനശിലായുഗത്തിലെ മനുഷ്യർ ഭക്ഷ്യശേഖരണത്തിൽ നിന്നും ഭക്ഷ്യോത്പാദനത്തിലേക്ക് മാറാനുള്ള കാരണങ്ങൾ താഴെ പറയുന്നവയാണ് :
- ജനസംഖ്യാവർദ്ധനവ്
- ഭക്ഷണത്തിന്റെ ലഭ്യതക്കുറവ്
Question 2.
ഭൂവൽക്കത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
Answer:
ഭൂമിയുടെ താരതമ്യേന നേർത്ത പുറംതോട്
ഏകദേശം 40 km കനം
രണ്ട് ഭാഗങ്ങൾ; വൻകര ഭൂവൽക്കം, സമുദ്രഭൂവൽക്കം
Question 3.
സിഗുറാത്തുകൾ എന്നാലെന്ത്? സിഗുറാത്തുകളുടെ ഏതെങ്കിലും ഒരു സവിശേഷത എഴുതുക.
Answer:
മെസൊപ്പൊട്ടാമിയൻ ജനതയുടെ ആരാധനാലയങ്ങളാണ് സിഗുറാത്തുകൾ ‘സിസ്റ്റുരാറ്റ്’ എന്ന ക്ഷേത്രങ്ങളുടെ നിർ മ്മാണം പുരാതന മെസൊപ്പൊട്ടാമിയക്കാരുടെ അത്ഭുത കരമായ വാസ്തുവിദ്യാ വൈദഗ്ധ്യത്തിന്റെ തെളിവാണ്. അവ നഗരങ്ങളിൽ നിർമ്മിക്കപ്പെട്ടു. കുന്നിൻ മുകളിൽ ഇഷ്ടികകൾ ഉപയോഗിച്ചാണ് അവ നിർമ്മിച്ചത്.
![]()
Question 4.
സിന്ധുനദീതട സംസ്കാരത്തിന്റെ ഉൽഖനനം സൂചിപ്പിക്കുന്ന ഡയഗ്രം പൂർത്തിയാക്കുക.

Answer:
A) ആർ.ഡി. ബാനർജി
B) ഹരപ്പ
Question 5.
മധ്യപ്രദേശിലെ പ്രാചീന ശിലായുഗ കേന്ദ്രം ഏത്? ഇതിന്റെ പ്രധാന സവിശേഷത എന്ത്?
Answer:
മധ്യപ്രദേശിലെ പ്രാചീന ശിലായുഗ കേന്ദ്രമാണ് ഭിംബേഡ്ക കല്ല് കൊണ്ടുള്ള വാസസ്ഥലങ്ങളാണ് ഈ സ്ഥലത്തിൻറെ പ്രധാന സവിശേഷത.
Question 6.
ആഗ്നേയശിലകൾ രൂപംകൊള്ളുന്നത് എങ്ങനെ? ആഗ്നേയശിലയ്ക്ക് ഒരു ഉദാഹരണമെഴുതുക.
Answer:
ഭൂവൽക്കത്തിലെ വിടവുകളിലൂടെ ഉയരുന്ന ഉരുകിയ ശിലാ ദ്രവം ഭൗമോപരിതലത്തിൽ വച്ചോ ഭൂവൽക്കത്തിനുള്ളിൽ വച്ചോ തണുത്തുറഞ്ഞു രൂപപ്പെടുന്ന ശിലകൾ ആണ് ആഗ്നേയ ശിലകൾ.
ഉദാഹരണം: ഗ്രാനൈറ്റ്,ബസാൾട്ട്
7 മുതൽ 11 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക (ഓരോന്നിനും 3 സ്കോർ വീതം) (4 × 3 = 12)
Question 7.
അപക്ഷയം എന്നാലെന്ത്? ഏതെങ്കിലും രണ്ടുതരം അപക്ഷയങ്ങളുടെ പേരെഴുതുക.
Answer:
അപക്ഷയം : ശിലകൾ പൊട്ടിപ്പൊടിയുകയോ വിഘടിക്കു കയോ ചെയ്യുന്ന പ്രക്രിയ
- ഭൗതിക അപക്ഷയം
- രാസിക അപക്ഷയം
- ജൈവിക അപക്ഷയം
Question 8.
രാജ്യസഭയുടെ ഏതെങ്കിലും മൂന്ന് സവിശേഷതകൾ എഴുതുക.
Answer:
- തെരഞ്ഞെടുക്കപ്പെട്ട 238 അംഗങ്ങൾ
- നാമനിർദ്ദേശം ചെയ്യപ്പെട്ട 12 അംഗങ്ങൾ
- ഉപരാഷ്ട്രപതി അധ്യക്ഷൻ
- സംസ്ഥാനങ്ങളുടെ കൗൺസിൽ എന്നറിയപ്പെടുന്നു
Question 9.
ഹാരപ്പയിലെ നഗരങ്ങളുടെ പ്രധാന സവിശേഷതകളിലൊന്നായ അഴുക്കുചാൽ സംവിധാനത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാ ക്കുക.
Answer:
അഴുക്കുചാലുകളാണ് നഗരങ്ങളുടെ സവിശേഷത. വീടുകളിൽ നിന്നുള്ള മലിനജലം ചാലുകളിലേക്ക് ഒഴുക്കിയിരുന്നു. ഇത്തരം ചാലുകളെ നഗരത്തിലെ പ്രധാന അഴുക്കു ചാലുമായി ബന്ധിപ്പിച്ചിരുന്നു. അവ ചുട്ട ഇഷ്ടികകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരുന്നത്. സ്ലാബുകൾ ഉപയോഗിച്ച് അവ മൂടിയിരുന്നു. ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിൽപ്പോലും മികച്ച അഴുക്കുചാൽ സംവിധാനം ഉണ്ടായിരുന്നു.
Question 10.
മണ്ണിന്റെ രൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?
Answer:
- കാലാവസ്ഥ
- ഭൂപ്രകൃതി
- മാതൃശില
- സമയം
- സസ്യങ്ങളും ജന്തുക്കളും
![]()
Question 11.
ചാതൽ ഹൊയുക്കിൽ നിന്ന് ലഭിച്ച തെളിവുകൾ താമ്രശിലായുഗത്തെക്കുറിച്ച് എന്തെല്ലാം വിവരങ്ങളാണ് നൽകുന്നത്?
Answer:
നവീന ശിലായുഗത്തിലെയും താമ്രശിലായുഗത്തിലെയും മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചിട്ടുള്ള പ്രധാന കേന്ദ്രമാണ് തുർക്കിയിലെ ചാതൽ ഹൊയുക്ക്. നഗരജീവിതത്തിന്റെ ആദിമ രൂപം നിലനിന്നിരുന്ന കേന്ദ്ര മായിരുന്നു ഇത്. വാസസ്ഥലങ്ങളുടെ അവശിഷ്ടങ്ങളാണ് ഇവിടെനിന്ന് കൂടുതലായി ലഭിച്ചിട്ടുള്ളത്.
ചെളിക്കട്ടകൾ കൊണ്ടായിരുന്നു കുടിലുകൾ നിർമ്മിച്ചി രുന്നത്. ഗോതമ്പ്, ബാർലി തുടങ്ങിയവയുടെ അവശിഷ്ട ങ്ങൾ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. കുടിലുകളുടെ ഭിത്തിക ളിൽ ചിത്രങ്ങൾ വരച്ചിരുന്നു. ഏറെ പുരാതനവും വിസ്ത തവുമായ ഈ കേന്ദ്രത്തിൽ ഇപ്പോഴും ഉത്ഖനനം നടക്കുന്നുണ്ട്.
12 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക (ഓരോന്നിനും 4 സ്കോർ വീതം) (2 × 4 = 8)
Question 12.
“എ’ കോളത്തിന് യോജിച്ചവ ‘ബി’ കോളത്തിൽ നിന്നും തിരഞ്ഞെടുത്തെഴുതുക.
| എ | ബി |
| ഫറോവ | വിശുദ്ധമായ എഴുത്ത് |
| പിരമിഡ് | പ്രതിമ |
| ഹൈറോഗ്ലിഫിക്സ് | ശവകുടീരം |
| സ്ഫിംഗ്സ് | രാജാവ് |
Answer:
| എ | ബി |
| ഫറോവ | രാജാവ് |
| പിരമിഡ് | ശവകുടീരം |
| ഹൈറോഗ്ലിഫിക്സ് | വിശുദ്ധമായ എഴുത്ത് |
| സ്ഫിംഗ്സ് | പ്രതിമ |
Question 13.
ഹരപ്പൻ സംസ്ക്കാരത്തിന്റെ തകർച്ചയ്ക്കുള്ള കാരണങ്ങൾ എഴുതുക.
Answer:
ഹരപ്പൻ സംസ്കാരത്തിന്റെ തകർച്ചയ്ക്കുള്ള കാരണങ്ങൾ:
വെള്ളപ്പൊക്കം
പുറമെനിന്നുള്ള ആക്രമണങ്ങൾ
വനനശീകരണം
കാർഷിക മേഖലയിലുണ്ടായ തകർച്ച
പകർച്ചവ്യാധികൾ
Question 14.
പ്രാചീനശിലായുഗത്തിൽ നിന്നും നവീനശിലായുഗത്തിനുള്ള വ്യത്യാസങ്ങൾ സൂചിപ്പിക്കുന്ന പട്ടിക പൂർത്തിയാക്കുക.
| സവിശേഷതകൾ | പ്രാചീനശിലായുഗം | നവീനശിലായുഗം |
| പാത്രനിർമ്മാണം | മരനാരുകൾകൊണ്ട് പാത്രങ്ങൾ നിർമ്മിച്ചു | മൺപാത്രങ്ങൾ നിർമ്മിച്ചു |
| ഉപകരണങ്ങൾ | എ ……………… | ബി…………. |
| തൊഴിൽ | സി…………….. | ഡി…………. |
Answer:
a) പരുക്കൻ ശിലായുധങ്ങൾ
b) മിനുസപ്പെടുത്തിയ ശിലായുധങ്ങൾ
c) വേട്ടയാടൽ
d) കൃഷി, മൃഗപരിപാലനം
15 മുതൽ 17 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക (ഓരോന്നിനും 5 സ്കോർ വീതം)(2 × 5 = 10)
Question 15.
ഹരപ്പയിലെ ധാന്യപ്പുരകൾ, കൃഷി, എന്നിവയെക്കുറിച്ച് വിശദമാക്കുക.
Answer:
ധാന്യപ്പുരകൾ
കണ്ടെത്തിയ നഗരാവശിഷ്ടങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ധാന്യപ്പുരകൾ. ധാന്യങ്ങൾ ഉണക്കാനും സംഭരിക്കാനുമുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്ന വലിയ കെട്ടിടങ്ങളായിരുന്നു അവ. ഗോതമ്പ്, ബാർലി, തിന, എള്ള്, പയർവർഗങ്ങൾ തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ അവിടെ നിന്ന് ലഭി ച്ചിട്ടുണ്ട്. ഗുജറാത്തിലെ റംഗ്പൂർ, ലോഥാൽ എന്നിവിട ങ്ങളിൽനിന്ന് നെല്ല് കൃഷി ചെയ്തിരുന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ പരുത്തിയും കൃഷി ചെയ്തിരുന്നു. നഗരത്തിലെ ജനങ്ങൾ ഭക്ഷണാവശ്യത്തിനും തൊഴിലുകൾ ക്കുമായി ഗ്രാമങ്ങളെ ആശ്രയിച്ചിരുന്നു. നഗരങ്ങളിലെ ഉല്പാദനവസ്തുക്കളുടെ പ്രധാന വിപണി ഗ്രാമങ്ങ ളായിരുന്നു.
കൃഷി
ഗ്രാമങ്ങളിലെ കൃഷിയിടങ്ങൾ ഫലഭൂയിഷ്ഠമായിരുന്നു. സിന്ധുനദി ഒഴുക്കിക്കൊണ്ടുവരുന്ന എക്കൽമണ്ണായിരുന്നു ഈ ഫലഭൂയിഷ്ഠതയ്ക്ക് അടിസ്ഥാനം. രാജസ്ഥാനിലെ കാലിബംഗാനിൽ നിലം ഉഴുതുമറിച്ച് കൃഷി നടത്തിയിരുന്നു. കളിമണ്ണിൽ തീർത്ത കലപ്പയുടെ രൂപങ്ങൾ ലഭിച്ചിട്ടുണ്ട്. ജലസേചനത്തിനുവേണ്ടി കനാലുകൾ നിർമിച്ചിരുന്നു. കാർഷികവൃത്തിക്കൊപ്പം മൃഗപരിപാലനവും നിലനിന്നി രുന്നു. മൃഗങ്ങളുടെ എല്ലുകളുടെ അവശിഷ്ടങ്ങൾ ധാരാളം ലഭിച്ചിട്ടുണ്ട്. കാണ്ടാമൃഗത്തിന്റെയും ആനയുടെയും കളിമൺ രൂപങ്ങൾ ലഭിച്ചിട്ടുണ്ട്. കാള, ആട്, പന്നി, ചെമ്മരി യാട് എന്നിവയെ വളർത്തിയിരുന്നു.
Question 16.
നവീനശിലായുഗത്തിലെ സാങ്കേതിക നേട്ടങ്ങൾ വിശകലനം ചെയ്യുക.
Answer:
- നവീനശിലായുഗത്തിലെ സാങ്കേതിക നേട്ടങ്ങൾ താഴെ പറയുന്നവയാണ്.
- മുനയുള്ള മിനുസപ്പെടുത്തിയ ശിലായുധങ്ങൾ ഉപയോഗിച്ചു.
- കളിമൺ പാത്രങ്ങൾ നിർമ്മിച്ചു.
- തടി കൊണ്ടുള്ള കലയും തുമ്പയും നിർമ്മിച്ചു.
- മൺപാത്ര നിർമ്മാണത്തിന് തടി കൊണ്ടുള്ള ചക്രങ്ങൾ ഉപയോഗിച്ചു.
- കല്ല്,തടി,എല്ല് എന്നിവ കൊണ്ട് ആഭരണങ്ങൾ നിർമ്മിച്ചു.
- ചൂണ്ടയും ചാട്ടുളിയും ഉപയോഗിച്ച് മീൻപിടിച്ചു.
- തടിയുടെ പിടിയിട്ട്
- കൈക്കോടാലികളും കല്ലു
- കൊണ്ടുള്ള അരിവാളുകളും ഉപയോഗിച്ചു.
- എല്ലുകൊണ്ട് നിർമ്മിച്ച സൂചി ഉപയോഗിച്ച് ചണനാരുകൾ കൊണ്ട് വസ്ത്രം നെയ്തു.
Question 17.
ജീവന്റെ നിലനിൽപ്പിന് മണ്ണുസംരക്ഷണം അനിവാര്യമാണ് ഈ പ്രസ്താവന സാധൂകരിക്കുക.
Answer:
- വനനശീകരണം തടയൽ
- വിളപരിവൃത്തി
- തട്ടുകൃഷി
- തടയണ നിർമ്മാണം
- ശാസ്ത്രീയ ഭൂവിനിയോഗം
- വനവൽക്കരണം