Practicing with Class 8 Social Science Previous Year Question Paper Kerala Syllabus and Annual Exam Question Paper 2021-22 will help students prepare effectively for their upcoming exams.
Class 8 Social Science Annual Exam Question Paper 2021-22 Malayalam Medium
Time : 2½ Hours
Total Score: 40
1 മുതൽ 3 വരെയുള്ള ചോദ്യങ്ങളിൽ ഏതെ ങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം. (2 × 1 = 2)
Question 1.
കേരളത്തിലെ നവീന ശിലായുഗകേന്ദ്രം.
(ഭിംബേഡ്ക, എടക്കൽ, ആദംഗഡ് മെഹർഗഡ്)
Answer:
എടക്കൽ
Question 2.
താഴെ തന്നിരിക്കുന്നവയിൽ ആഗ്നേയ ശിലയേത്?
(ചുണ്ണാമ്പുകല്ല്, മാർബിൾ, ബസാൾട്ട്, സ്ലേറ്റ്)
Answer:
ബസാൾട്ട്
Question 3.
നീതി ആയോഗിന്റെ അധ്യക്ഷനാര്?
(രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ധനകാ ര്യമന്ത്രി)
Answer:
പ്രധാനമന്ത്രി
4 മുതൽ 9 വരെയുള്ള ചോദ്യങ്ങളിൽ ഏതെ ങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (4 × 2 = 8)
Question 4.
ഗവൺമെന്റിന്റെ ഒരു ഘടകമാണ് നിയമനിർമാണ വിഭാഗം. മറ്റ് രണ്ട് ഘടകങ്ങൾ എഴുതുക.
Answer:
ഭരണനിർവഹണവിഭാഗം, നീതി നിർവഹണ വിഭാഗം
Question 5.
സപ്തസൈന്ധവ പ്രദേശത്തെ ആര്യന്മാരുടെ ജന ജീവിതത്തിന്റെ പ്രത്യേകതകളിൽ രണ്ടെണ്ണം എഴു തുക.
Answer:
- ആര്യന്മാർ വിവിധ ഗോത്രങ്ങളായാണ് ജീവിച്ചത്. ഓരോ ഗോത്രവും നിരവധി കുടുംബങ്ങൾ ഉൾപ്പെട്ടതായിരുന്നു.
- ഗോത്രത്തിലെ മുതിർന്ന അംഗത്തെ ഗോത്രതല വനായി തെരഞ്ഞെടുത്തിരുന്നു.
- ഗോത്രതലവന്മാരെ സഹായിക്കാൻ ഗോത്രസഭ കൾ ഉണ്ടായിരുന്നു.
- വിധാത, സഭ, സമിതി എന്നീ പേരുകളിലാണ് ഗോത്രസഭകൾ അറിയപ്പെട്ടിരുന്ന ത്.
- ആര്യന്മാരുടെ പ്രധാന തൊഴിലുകൾ കന്നുകാലി വളർത്തലും കൃഷിയുമായിരുന്നു.
- കന്നുകാലികൾക്കും മേച്ചിൽപ്പുറങ്ങൾക്കും വേണ്ടി യുദ്ധങ്ങൾ നടത്തിയിരുന്നു.
![]()
Question 6.
മൗര്യരാജ്യത്തിന് എന്ത്യയിലെ ആദ്യത്തെ സാമാ ജ്യം എന്ന പദവി നേടിക്കൊടുത്ത ഘടകങ്ങൾ ഏതെല്ലാം?
Answer:
- രാജ്യം വളരെ വിസ്തൃതമായിരുന്നു.
- ഭരണം രാജാവിൽ കേന്ദ്രീകരിച്ചിരുന്നു.
- രാജ്യത്തുടനീളം ഏകീകൃതമായ ഭരണസമ്പ്രദായം നിലനിന്നിരുന്നു.
Question 7.
ഹരിതഗൃഹപ്രഭാവത്തിന് കാരണമാകുന്ന വാത കങ്ങളുടെ പേരെഴുതുക.
Answer:
കാർബൺ ഡൈ ഓക്സൈഡ് മീഥേൻ ഓസോൺ
Question 8.
പദസൂര്യൻ പൂർത്തിയാക്കുക.

Answer:
എ) തുല്യത
ബി) ആധുനികവൽകരണം
Question 9.
സാമൂഹ്യസംഘമെന്ന നിലയിൽ കുടുംബത്തിന്റെ രണ്ട് സവിശേഷതകൾ എഴുതുക.
Answer:
- ചെറിയ സംഘം
- പരിചിതർ
- ഉയർന്ന സംഘബോധം
- പൊതുവായ ചില പ്രവർത്തനരീതികൾ
- അംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നു.
- വ്യക്തിത്വത്തെ സ്വാധീനിക്കുന്നു.
10 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ ഏതെ ങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (3 × 3 = 9)
Question 10.
സിന്ധുനദീതട സംസ്കാരത്തിന്റെ ഉൽഖനനത്തെ സൂചിപ്പിക്കുന്ന ഡയഗ്രം പൂർത്തിയാക്കുക.
Answer:
എ) സർ ജോൺ മാർഷൽ
ബി) ദയാറാം സാഹ്നി
സി) മോഹൻ ജെദാരോ
Question 11.
രാഷ്ട്രപതിയുടെ ചുമതലകളിൽ ഏതെങ്കിലും മൂന്നെണ്ണം എഴുതുക.
Answer:
- പ്രധാനമന്ത്രിയെയും മന്ത്രിമാരെയും നിയമി
- സുപ്രീം കോടതിയിലെയും ഹൈക്കോടതിക ളിലേയും ചീഫ്ജസ്റ്റിസിനെയും മറ്റു ജഡ്ജിമാ രേയും നിയമിക്കൽ.
- സർവസൈന്യാധിപനായി പ്രവർത്തിക്കൽ
- രാജ്യസഭയിലേക്ക് 12 അംഗങ്ങളെയും ലോക സഭയിലേക്ക് 2 അംഗങ്ങളെയും നാമനിർദ്ദേശം ചെയ്യുന്നു.
- പാർലമെന്റ് പാസാക്കിയ ബില്ലുകൾക്ക് അംഗീ കാരം നൽകൽ.
- ആവശ്യമായി വന്നാൽ രാജ്യത്ത് അടിയന്തി രാവസ്ഥ പ്രഖ്യാപിക്കൽ.
- ദയാഹർജിയിൽ തീർപ്പുകൽപ്പിക്കൽ,
Question 12.
ഉൽപാദന ഘടകങ്ങൾ ഏതെല്ലാം?
Answer:
ഉല്പാദനത്തിന്റെ ഘടകങ്ങളാണ്. ഭൂമയ, തൊഴിൽ, മൂലധനം, സംഘാടനം
Question 13.
ആഗോളതാപനം എന്നാലെന്ത്? ഇത് ജീവജാല ങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നതെങ്ങനെ?
Answer:
- ഹരിതഗൃഹവാതകങ്ങളിലൂടെ അന്തരീക്ഷതാ പനിലയിലുണ്ടാകുന്ന വർധനവിനെ ആഗോ ളതാപനം എന്നു വിശേഷിപ്പിക്കുന്നു. ആഗോളതാപനം ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാണ്.
- ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകുന്നതിലൂടെ സമുദ്രജലനിരപ്പുയരും.
- സമുദ്രതീര ആവാസവ്യവസ്ഥയിലുണ്ടാകുന്ന നാശം ഭക്ഷ്യ ദൗർലഭ്യം, വൻതോതിലുള്ള കുടി യേറ്റം തുടങ്ങിയ പ്രശ്നങ്ങൾക്കു കാരണമാ കും.
- ആവാസവ്യവസ്ഥയിലെ പല സസ്യജന്തു ജാലങ്ങളുടെയും നാശത്തിന് വഴിതെളിക്കും.
![]()
Question 14.
2018 ൽ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്ത അതിജീവിക്കാനായി നടത്തിയ രക്ഷാകർത്ത നങ്ങളെക്കുറിച്ച് വിവരിക്കുക.
Answer:
- സ്കൂളുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥാപന ങ്ങൾ വെള്ളപ്പൊക്കം മൂലം വീടുപേക്ഷിക്കേ ണ്ടിവന്നവർക്കു അഭയം നൽകി.
- നാട്ടുകാർ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം തന്നെ ദുരിതം അനുഭവി ക്കുന്നവർക്ക് സഹായവുമായി എത്തി.
- ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നതോടുകൂടി സൈന്യവും, നാവികസേ നയും, വായുസേനയും, കർമനിരതരായി.
- കേരളത്തിന്റെ സ്വന്തം സൈന്യം എന്ന് കേരള ജനത നന്ദിയോടെ സ്മരിക്കുന്ന മത്സ്യബന്ധന തൊഴിലാളികളും സ്തുത്യർഹമായ സേവനം ചെയ്തു.
15 മുതൽ 19 വരെയുള്ള ചോദ്യങ്ങളിൽ ഏതെ ങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 4 കോർ വീതം. (4 × 4 = 16)
Question 15.
‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ കോള ത്തിൽ നിന്ന് ക്രമപ്പെടുത്തി എഴുതുക.
| എ | ബി |
| വർദ്ധമാന മഹാവീരൻ | അർത്ഥശാസ്ത്രം |
| കൗടില്യൻ | ജൈനമതം |
| കാളിദാസൻ | ത്രിപിടകങ്ങൾ |
| ശ്രീബുദ്ധൻ | അഭിജ്ഞാനശാകുന്തളം |
Answer:
| എ | ബി |
| വർദ്ധമാന മഹാവീരൻ | ജൈനമതം |
| കൗടില്യൻ | അർത്ഥശാസ്ത്രം |
| കാളിദാസൻ | അഭിജ്ഞാനശാകുന്തളം |
| ശ്രീബുദ്ധൻ | ത്രിപീടികങ്ങൾ |
Question 16.
ഹരപ്പൻ സംസ്കാരത്തിന്റെ തകർച്ചയുടെ കാര ണങ്ങൾ വിശദമാക്കുക.
Answer:
- വെള്ളപ്പൊക്കം
- പുറമെനിന്നുള്ള ആക്രമണങ്ങൾ
- വനനശീകരണം
- കാർഷിക മേഖലയിലുണ്ടായ തകർച്ച
- പകർച്ചവ്യാധികൾ
Question 17.
പ്രാചീന തമിഴകത്തെ വിവിധ തിണകളിലെ സാമൂ ഹിക ജീവിതം വിശകലനം ചെയ്യുക.
Answer:
- കാടും മലയും നിറഞ്ഞ കുറിഞ്ചിയിലെ ജന ങ്ങൾ വന വിഭവങ്ങൾ ശേഖരിച്ചും വേട്ടയാടി യുമാണ് ജീവിച്ചിരുന്നത്. ചില പാട്ടുകളിൽ അവർ പുനംകൃഷിയിൽ ഏർപ്പെട്ടതിന്റെ സൂച നകളുണ്ട്.
- പുൽമേടുകളായിരുന്ന മുല്ലയിലെ ജനങ്ങ ളുടെ മുഖ്യതൊഴിൽ കന്നുകാലി വളർത്തലാ യിരുന്നു.
- വരണ്ട പ്രദേശമായ പാലെ നിലത്തുകാരാ യിരുന്നു. കന്നുകാലി കവർച്ചയിൽ പ്രധാന മായും ഏർപ്പെട്ടിരുന്നത്.
- നെല്ല്, കരിമ്പ് തുടങ്ങിയ കൃഷി ചെയ്തിരുന്ന വയൽപ്രദേശങ്ങളായിരുന്നു മരുതം.
തീരദേശമായ നെയ്തൽ നിലത്തിലെ ജനങ്ങ ളുടെ മുഖ്യതൊഴിലുകൾ മീൻ പിടിക്കലും ഉപ്പു ണ്ടാക്കലുമായിരുന്നു.
Question 18.
ഭൂപടവായനക്ക് അനിവാര്യമായ ഘടകങ്ങൾ ഏതെല്ലാം?
Answer:
തോത്, ദിശ, ഗ്രിഡ്, അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ച് നിറങ്ങളും ചിഹ്നങ്ങളും
Question 19.
മഴവെള്ളം മണ്ണിലേക്ക് താഴ്ത്താനും സംഭരി ക്കാനും സഹായിക്കുന്ന നാല് പ്രവർത്തനങ്ങൾ നിർദേശിക്കുക.
Answer:
മഴവെള്ളം ഭൂമിയുടെ ഉപരിതലത്തിലൂടെ ഒഴുകി പ്പോകാതെ മണ്ണനടിയിലേക്ക് താഴ്ത്താനും ശേഖ രിക്കാനും താഴെപ്പറയുന്ന പ്രവർത്തനങ്ങൾ സഹാ യിക്കും.
- തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക
- വനങ്ങൾ നിലനിർത്തുക.
- മരങ്ങൾ നട്ടുവളർത്തുക
- ബഹുനില കൃഷി
- തട്ടുകൃഷി
- പുതയിടൽ
- തടയണകൾ നിർമിക്കുക
- കയ്യാലകൾ നിർമിക്കുക.
- മഴക്കുഴികൾ നിർമിക്കുക.
![]()
20 മുതൽ 21 വരെയുള്ള ചോദ്യങ്ങളിൽ ഏതെ ങ്കിലും 1 എണ്ണത്തിന് ഉത്തരമെഴുതുക. 5 സ്കോർ, (1 × 5 = 5)
Question 20.
നവീന ശിലായുഗത്തിന്റെ സവിശേഷതകൾ വിവ രിക്കുക.
Answer:
- മുനയുള്ള മിനുസപ്പെടുത്തിയ ശിലായുധങ്ങൾ ഉപയോഗിച്ചു തടിയുടെ പിടിയിട്ട് കാൽക്കോ ടാലികളും കല്ലുകൊണ്ടുള്ള അരിവാളും ഉപ യോഗിച്ചു.
- കളിമൺ പാത്രങ്ങൾ നിർമിച്ചു.
- മൺപാത്ര നിർമാണത്തിൽ തടികൊണ്ടുള്ള ചകങ്ങൾ ഉപയോഗിച്ചു.
- ചങ്ങാടങ്ങൾ ഉപയോഗിച്ചു.
- കല്ല്, തടി, എല്ല് എന്നിവ കൊണ്ട് ആഭരണ ങ്ങൾ നിർമിച്ചു.
- തടികൊണ്ടുള്ള കലപ്പയും തൂമ്പയും നിർമ്മിച്ചു.
- ചൂണ്ടയും ചാട്ടുളിയും ഉപയോഗിച്ച് മീൻ പിടിച്ചു.
- എല്ലുകൊണ്ട് നിർമ്മിച്ച സൂചി ഉപയോഗിച്ച് ചണ നാരുകൾ കൊണ്ട് വസ്ത്രങ്ങൾ നെയ്തു.
Question 21.
മണ്ണിന്റെ രൂപീകരണത്തെ സ്വാധീനിക്കുന്ന ഘട കങ്ങളെക്കുറിച്ച് വിശദീകരിക്കുക.
Answer:
- കാലവസ്ഥ
തണുപ്പേറിയ സാഹചര്യങ്ങളിൽ മണ്ണിന്റെ രൂപീ കരണം സാവധാനത്തിലായിരിക്കും. - ഭൂപ്രകൃതി
ചെങ്കുത്തായ ചരിവുകളിൽ മണ്ണിന് കനം കുറവാ യിരിക്കും. - സസ്യങ്ങളും ജന്തുക്കളും
സസ്യങ്ങളും ജന്തുക്കളും അഴുകുന്നതിന്റെ ഫല മായുണ്ടാന്ന് അമ്ലം ശിലകളുടെ അപക്ഷയത്തിന് കാരണമാകുന്നു. - മാതൃശില
മണ്ണിലെ ധാതുക്കളും മണ്ണിന്റെ ഘടനയും അവ ഏത് ശിലകളിൽനിന്നും രൂപം കൊള്ളുന്നു എന്ന തിനെ ആശ്രയിച്ചിരിക്കും. - സമയം
മണ്ണിന്റെ കനവും ഘടനയും അത് രൂപം കൊള്ളാ നെടുക്കുന്ന സമയത്തെ ആശ്രയിച്ചിരിക്കും.