Practicing with Class 8 Social Science Previous Year Question Paper Kerala Syllabus and Model Question Paper will help students prepare effectively for their upcoming exams.
Class 8 Social Science Model Question Paper Malayalam Medium
Time : 2½ Hours
Total Score: 40
1 മുതൽ 6 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക.
Question 1.
ലോകസഭയെ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തി തെറ്റ് തിരുത്തുക. (1)
a) സംസ്ഥാനങ്ങളുടെ കൗൺസിൽ എന്നറിയപ്പെ ടുന്നു.
b) നാമനിർദേശം ചെയ്യപ്പെട്ട 2 അംഗങ്ങൾ
c) 5 വർഷം കാലാവധി
d) ഉപരാഷ്ട്രപതി ആധ്യക്ഷം വഹിക്കുന്നു.
Answer:
a) സംസ്ഥാനങ്ങളുടെ കൗൺസിൽ എന്നറിയപ്പെ ടുന്നു.
Question 2.
സാധനങ്ങൾക്കു പകരം സാധനങ്ങൾ കൈമറ്റം ചെയ്യപ്പെടുന്ന ‘നൊടുത്തൽ’ സമ്പ്രദായത്തെക്കു റിച്ച് സംഘകാല പാട്ടുകളിൽ പറഞ്ഞിട്ടുണ്ട്. പ്രാചീന തമിഴകത്തെ അങ്ങാടികൾ ഏതു പേരി ലാണ് അറിയപ്പെട്ടിരുന്നത്? (2)
Answer:
അല്ലലാവണം (evening market) നാളങ്ങാടി (morning market)
Question 3.
ഭൗകിക ഭൂപടങ്ങളും സാംസ്കാരിക ഭൂപടങ്ങളും തമ്മിലുള്ള വ്യത്യാസം വേർതിരിച്ചെഴുതുക.
Answer:
- ഭൗകിക ഭൂപടം : പ്രകൃതി സവിശേഷതകൾ ചിത്രീ കരിക്കുന്നു.
- സാംസ്കാരിക ഭൂപടം : മനുഷ്യനിർമിത സവി ശേഷതകൾ ചിത്രീകരിക്കുന്നു.
Question 4.
ആരാണ് അമർത്യ സെൻ ? അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥങ്ങൾ ഏതു വിഷയത്തെ സംബ ന്ധിച്ചുള്ളതായിരുന്നു?
Answer:
1998-ൽ നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ സാമ്പ ത്തിക ശാസ്ത്രജ്ഞനാണ് അമർത്യാസെൻ. മനു ഷ്യക്ഷേമം, സാമ്പത്തിക അസമത്വം, വികസനം എന്നീ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം രചിച്ച ഗ്രന്ഥങ്ങൾ ലോകസാമ്പത്തികശാസ്ത്ര ചിന്ത കൾക്ക് മുതൽക്കൂട്ടായി.
![]()
Question 5.
ഇന്ത്യയെ ആക്രമിക്കാൻ അലക്സാണ്ടറെ പരി പ്പിച്ച ഘടകങ്ങൾ എന്തെല്ലാം? (2)
Answer:
പേർഷ്യൻ സാമ്രാജ്യത്തിന്റെ കീഴിലെ മുഴുവൻ പ്രദേശങ്ങളും കീഴടക്കുക.
ഗ്രീക്ക് സംസ്കാരം വ്യാപിപ്പിക്കുക.
Question 6.
മാതൃശിലകളും സമയവും മണ്ണ് രൂപീകരണത്തിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. വിവരിക്കുക. (2)
Answer:
| മാതൃശില | സമയം |
| മണ്ണിലെ ധാതുക്കളും മണ്ണിന്റെ ഘടനയും അവ ഏത് ശിലകളിൽ നിന്നും രൂപം കൊള്ളു ന്നു എന്നതിനെ ആശ യിച്ചിരിക്കു | മണ്ണിന്റെ കനവും ഘടനയും അത് രൂപം കൊള്ളാനെടു ക്കുന്ന സമയത്തെ ആശ്രയിച്ചിരിക്കും. |
7 മുതൽ 11 വരെയുള്ള ചോദ്യങ്ങളിൽ ഏതെ ങ്കിലും നാലെണ്ണത്തിന് ഉത്തരം എഴുതുക. ഓരോ ന്നിനും 3 സ്കോർ. (4 × 3 = 12)
Question 7.
മൗര്യ കാലഘട്ടത്തിൽ സാമ്പത്തിക പ്രവർത്തന ങ്ങളെ ഭരണകൂടം നിയന്ത്രിച്ചിരുന്നു. വിവരിക്കുക.
Answer:
കീഴടക്കിയ പ്രദേശങ്ങളിൽ ചക്രവർത്തിയുടെ നിയന്ത്രണത്തിൽ കൃഷി ആരംഭിച്ചു.
കാർഷിക പുരോഗതിക്കായി ചക്രവർത്തിമാർ ജലസേചനസൗകര്യങ്ങളൊരുക്കി.
കൃഷിയുടെയും ഗ്രാമങ്ങളുടെയും വളർച്ച കച്ച വടപുരോഗതിക്ക് കാരണമായി.
കച്ചവടത്തിന്റെ പുരോഗതിക്കായി ചക്രവർത്തി മാർ നിരവധി പാതകൾ നിർമ്മിക്കുകയും പാത യ്ക്കിരുവശവും വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കു കയും സാധനങ്ങൾ ഇറക്കിവയ്ക്കാൻ അത്താ ണികൾ നിർമ്മിക്കുകയും ചെയ്തു.
Question 8.
സാമ്പത്തികാസൂത്രണത്തിലെ ഒരു പ്രധാന ലക്ഷ്യ മാണ് സ്വയം പര്യാപ്തത. സമർത്ഥിക്കുക.
Answer:
ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് ഇന്ത്യയുടെ മാനവശേഷി പ്രയോജനപ്പെടുത്തി കൃഷിയിലും വ്യവസായത്തിലും സേവനമേഖലയിലും സ്വയം പര്യാപ്തത നേടാനും വിദേശ ആശ്രയത്വം ഇല്ലാ താക്കാനുമാണ് സ്വാശ്രയത്വം ലക്ഷ്യമിടുന്നത്. അടിസ്ഥാന വ്യവസായങ്ങൾ, ഊർജോൽപാദനം, എന്നിവയിലെ സ്വയം പര്യാപ്തത രാജ്യത്ത സാമ്പത്തിക വളർച്ചയ്ക്കും സഹായകമാവും.
Question 9.
ഔപചാരിക സാമൂഹിക നിയന്ത്രണത്തെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
പൊതുവായി അംഗീകരിക്കപ്പെട്ട ഒരു നിയമം ഒരാൾ ലംഘിച്ചാൽ പോലീസ്, കോടതി, ജയിൽ എന്നീ സംവിധാനങ്ങൾ ഉപയോഗിച്ച് ഇത്തരം വ്യ ക്തികളെ ശിക്ഷിക്കുന്നു. പരിഷ്കൃത സമൂഹങ്ങൾ സാമൂഹ്യ നിയന്ത്രണത്തിന് ഇത്തരം മാർഗങ്ങ ളാണ് അവലംബിക്കുന്നത്. ഈ സംവിധാനങ്ങളും സ്ഥാപനങ്ങളും അതത് രാജ്യങ്ങളിലെ ഭരണകൂട ങ്ങളാണ് ഉണ്ടാക്കുന്നതും നടപ്പിൽ വരുത്തുന്നതും. കാലഘട്ടത്തിനും സമൂഹത്തിനുമനുസരിച്ച് ഈ സംവിധാനങ്ങളിൽ മാറ്റങ്ങളുണ്ടാകാം.
Question 10.
73, 74 ഭരണഘടനാ ഭേദഗതികൾ തദ്ദേശ സ്വയം ഭരണത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നു. വിശദമാ ക്കുക.
Answer:
1992-ൽ പാർലമെന്റ് പാസാക്കുകയും 1993-ൽ നില വിൽ വരുകയും ചെയ്ത 73, 74 ഭരണഘടനാ ഭേദ ഗതി നിയമങ്ങൾ പഞ്ചായത്തീ രാജ്, പഞ്ചായത്തു കൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് എന്നിങ്ങനെ മൂന്ന് തലങ്ങളായി മാറി. ഒമ്പതാം പഞ്ചവത്സരപദ്ധതിക്കാലത്തു നില വിൽവന്ന ഈ മാറ്റം വികേന്ദ്രീകൃത ആസൂത്രണ ത്തിന് തുടക്കം കുറിക്കലായിരുന്നു.
Question 11.
ഓക്സിജൻ, കാർബൺഡൈ ഓക്സൈഡ് എന്നി വാതകങ്ങൾ ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. വിശദമാക്കുക.
Answer:
പ്രകാശ സംശ്ലേഷണത്തിന് സസ്യങ്ങൾ കാർബൺ ഡയോക്സൈഡ് ഉപയോഗപ്പെടു ത്തുന്നു.
ശ്വസനപ്രക്രിയയ്ക്കായി മനുഷ്യനും മറ്റു ജന്തു ജാലങ്ങളും ഓക്സിജൻ ഉപയോഗപ്പെടുത്തു
നൈട്രജൻ സ്ഥിതീകരണത്തിലൂടെ സസ്യവ ളർച്ചയ്ക്കായി നൈട്രജൻ ഉപയോഗപ്പെടുത്തു ന്നു.
12 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെ ങ്കിലും നാലെണ്ണത്തിന് ഉത്തരം എഴുതുക. ഓരോ ന്നിനും 4 കോർ. (3 × 4 = 12)
Question 12.
പ്രാഥമിക സംഘങ്ങളുടെ പ്രധാന സവിശേഷത കൾ എന്തെല്ലാം?
Answer:
- അംഗങ്ങൾ പരസ്പരം അറിയുന്നവർ.
- അംഗങ്ങൾക്കിടയിൽ ആത്മബന്ധം.
- അംഗങ്ങൾക്കിടയിൽ നിരന്തരമായ ആശയവി നിമയം.
- അംഗങ്ങളുടെ ക്ഷേമമാണ് പ്രധാനലക്ഷ്യം.
- അംഗങ്ങൾ പരസ്പരം സഹകരിക്കുന്നു.
Question 13.
തണ്ണീർ തടങ്ങൾ എന്നാൽ എന്ത്? വിവരിക്കുക.
Answer:
ഉപരിതലജലം സംഭരിക്കപ്പെടുന്ന സ്വാഭാവിക ഇട ങ്ങളാണ് തണ്ണീർത്തടങ്ങൾ, വയലുകൾ, കുളങ്ങൾ, ചതുപ്പുനിലങ്ങൾ തുടങ്ങി എല്ലാ താഴ്ന്ന പ്രദേശ ങ്ങളും തണ്ണീർത്തടങ്ങൾ എന്ന വിഭാഗത്തിൽപ്പെ ടും.
Question 14.
സ്ട്രാറ്റോസ്ഫിറിന്റെ സവിശേഷതകൾ വിവരി ക്കുക.
Answer:
- ട്രോപ്പോ പാസിൽ തുടങ്ങി ഭൂമിയിൽനിന്ന് ഏക ദേശം 50 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചിരി ക്കുന്നു.
- സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ന്ന വിതാനങ്ങളിൽ ഉയരം കൂടുന്നതിനനുസരിച്ച് താപനിലയിൽ മാറ്റം അനുഭവപ്പെടുന്നില്ല. ഈ മേഖലയെ സമതാപമേ ഖല എന്നറിയപ്പെടുന്നു.
- ഓസോൺ പാളി ഹാനികരങ്ങളായ അൾട്രാവയ ലറ്റ് കിരണങ്ങളെ ആഗിരണം ചെയ്ത് ഭൂമിയിലെ ത്താതെ നിയന്ത്രിക്കുന്നു.
- തെളിഞ്ഞ അന്തരീക്ഷസ്ഥിതിയും വായു അറക ളുടെ അസാന്നിധ്യവുംകൊണ്ട് ജറ്റ് വിമാനങ്ങളുടെ സുഗമസഞ്ചാരം സാധ്യമാക്കുന്നു.
- സ്ടോറ്റോസ്ഫിയറിനു മുകളിലുള്ള സംക്രമണമേ ഖലയെ സ്ട്രാറ്റോ പാസ് എന്നു വിളിക്കുന്നു.
![]()
Question 15.
ഗ്രാമ പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും പ്രാദേശിക വികസനത്തിൽ സഹായിക്കുന്നതെ ങ്ങിനെ എന്ന് വിവരിക്കുക.
Answer:

ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരം എഴുതുക. (3 × 4 = 12)
Question 16.
a) ജല മലിനീകരണത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
b) ചിത്രത്തിന്റെ സഹായത്തോടുകൂടി ജലചക്രം വിവരിക്കുക.
Answer:
a) ജലത്തിന്റെ ഭൗതികഗുണങ്ങളിലും രാസഗുണ ങ്ങളിലും ജൈവപരമായ സവിശേഷതകളിലും വരുന്ന ഹാനികരമായ മാറ്റമാണ് ജലമലിനീക രണം. ആധുനികലോകം നേരിടുന്ന ഗൗരവ മേറിയ പ്രശ്നമാണിത്.
മിക്ക രാജ്യങ്ങളിലും ഇത് ദേശീയ പ്രാധാന്യ മുള്ള വിഷയമായി മാറിക്കഴിഞ്ഞു. ജലമലിനീ കരണം നിയന്ത്രിക്കുന്നതിനു നമ്മുടെ രാജ്യത്ത് നിയമം നിലവിലുണ്ട്. ജലമലിനീകരണ നിരോ ധന നിയന്ത്രണ നിയമം എന്നാണിത് അറിയ പ്പെടുന്നത്.
b) ജലപരിവൃത്തി

ജലാശയങ്ങളിലെ ജലത്തിൽ സൂര്യതാപം ഏൽക്കുമ്പോൾ ജലം ബാഷ്പീകരിക്കപ്പെ ടുന്നു.
നീരാവിയായി ജലം അന്തരീക്ഷത്തിന്റെ ഉയർന്ന തലങ്ങളിൽ ഖനീഭവിക്കുകയും മഴ പോലെയുള്ള വർഷണത്തിന്റെ വിവിധ രൂപ ത്തിൽ ഭൂമിയിൽ പതിക്കുകയും ചെയ്യുന്നു.
ഇങ്ങനെ ഭൂമിയിൽ പതിക്കുന്ന ജലം നദിക ളിലൂടെ ഒഴുകി സമുദ്രത്തിൽ പതിക്കുന്നു.