8th Standard Social Science Second Term Question Paper 2022-23 Malayalam Medium

Practicing with Class 8 Social Science Previous Year Question Paper Kerala Syllabus and Second Term Question Paper 2022-23 will help students prepare effectively for their upcoming exams.

Class 8 Social Science Second Term Question Paper 2022-23 Malayalam Medium

Time : 2½ Hours
Total Score: 40

1 മുതൽ 5 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. ഓരോന്നിനും 2 സ്കോർ വീതം. (5 × 2 = 10)

Question 1.
ചിത്രം തിരിച്ചറിഞ്ഞ് മഹാശിലാസ്മാരകങ്ങളുടെ പേര് എഴുതുക.
8th Standard Basic Science Second Term Question Paper 2022-23 Malayalam Medium 1
Answer:
എ) കുടക്കല്ല്
ബി) നാട്ടുകല്ല്

Question 2.
ഇന്ത്യ ആക്രമിക്കാൻ അലക്സാണ്ടറെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാം?
Answer:
പേർഷ്യൻ സാമ്രാജ്യത്തിന്റെ കീഴിലെ മുഴുവൻ പ്രദേശങ്ങളും കീഴടക്കുക.
ഗ്രീക്ക് സംസ്കാരം വ്യാപിപ്പിക്കുക.

Question 3.
കുഷാനവംശത്തിലെ ശ്രദ്ധേയനായ ഭരണാധി കാരി ആര്? കുഷാനഭരണകാലത്ത് രൂപപ്പെട്ട ശില്പകലാശൈലി ഏത്?
Answer:
കനിഷ്കൻ, ഗാന്ധാര ശൈലി

Question 4.
ചുവടെ നൽകിയിരിക്കുന്ന അംഗീകൃതചിഹ്നങ്ങൾ ഏതെല്ലാം ഭൂസവിശേഷതകളെയാണ് ഭൂപടങ്ങ ളിൽ പ്രതിനിധാനം ചെയ്യുന്നത്?
8th Standard Basic Science Second Term Question Paper 2022-23 Malayalam Medium 2
Answer:
എ) കോട്ട
ബി) ശവപ്പറമ്പ്

Question 5.
മൗര്യഭരണകാലത്തെ നികുതികൾ സംബന്ധിച്ച പട്ടിക പൂർത്തിയാക്കുക.

നികുതി നികുതി ചുമത്തിയ മേഖല
ഭാഗ എ) ……
ബി. പഴങ്ങൾക്കും പൂന്തോട്ട ങ്ങൾക്കും മേലുള്ള നികുതി

Answer:
എ) ഭൂനികുതി
ബി) ബലി

8th Standard Social Science Second Term Question Paper 2022-23 Malayalam Medium

6 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെ ങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ന്നിനും 3 സ്കോർ വീതം. (4 × 3 = 12)

Question 6.
ലോകസഭയുടെ ഏതെങ്കിലും മൂന്ന് സവിശേഷ തകൾ എഴുതുക.
Answer:

  • നേരിട്ട് തിരഞ്ഞെടുത്ത 543 അംഗങ്ങൾ
  • ജനപ്രതിനിധിസഭ എന്നറിയപ്പെടുന്നു.
  • അഞ്ചുവർഷമാണ് കാലാവധി
  • സ്പീക്കർ അധ്യക്ഷം വഹിക്കുന്നു.

Question 7.
പ്രാചീന തമിഴകത്തിന്റെ ചരിതം മനസ്സിലാക്കാ നുള്ള പ്രധാന സ്രോതസ്സുകൾ ഏതെല്ലാം?
Answer:
ഇത്തരം മഹാശിലാസ്മാരകങ്ങളും പഴന്തമിഴ് പാ ട്ടുകളും നാണയങ്ങളും സഞ്ചാരക്കുറിപ്പുകളും ചില തമിഴ് ലിഖിതങ്ങളുമാണ് പ്രാചീന തമിഴക ത്തിന്റെ ചരിത്രം മനസ്സിലാക്കാനുള്ള പ്രധാന സ്രോതസ്സുകൾ.

Question 8.
സാമ്പത്തികശാസ്ത്രത്തിലെ അടിസ്ഥാന പ്രശ്ന ങ്ങൾ ഏതെല്ലാം?
Answer:

  • സാമ്പത്തിക ശാസ്ത്രത്തിലെ അടിസ്ഥാന പ്രശ്ന ങ്ങളാണ്.
  • എന്താണ് ഉല്പാദിപ്പിക്കപ്പെടേണ്ടത്? അളവിൽ
  • എങ്ങനെ ഉല്പാദിപ്പിക്കാം?
  • ആർക്കുവേണ്ടി എന്നിവ
  • ആര്യന്മാർ വിവിധ ഗോത്രങ്ങളായാണ് ജീവി ച്ചത്.
  • ഓരോ ഗോത്രവും നിരവധി കുടുംബങ്ങൾ ഉൾപ്പെട്ടതായിരുന്നു.
  • ഗോത്രത്തിലെ മുതിർന്ന അംഗത്തെ ഗോത തലവനായി തെരഞ്ഞെടുത്തിരുന്നു.
  • ഗോത്രതലവന്മാരെ സഹായിക്കാൻ ഗോത്രസ ഭകൾ ഉണ്ടായിരുന്നു. വിധാത, സഭ, സമിതി എന്നീ പേരുകളിലാണ് ഗോത്രസഭകൾ അറി യപ്പെട്ടിരുന്നത്.
  • ആര്യന്മാരുടെ പ്രധാന തൊഴിലുകൾ കന്നു കാലി വളർത്തലും കൃഷിയുമായിരുന്നു.
    കന്നുകാലികൾക്കും മേച്ചിൽപ്പുറങ്ങൾക്കും വേണ്ടി യുദ്ധങ്ങൾ നടത്തിയിരുന്നു.

Question 9.
സപ്തസൈന്ധവ പ്രദേശത്തെ ജനജീവിതത്തിന്റെ ഏതെങ്കിലും മൂന്ന് പ്രത്യേകതകൾ എഴുതുക.
Answer:

Question 10.
അൾട്രാവയലറ്റ് കിരണങ്ങൾ സൃഷ്ടിക്കുന്ന ദോഷ ഫലങ്ങൾ എന്തെല്ലാം?
Answer:

  • അൾട്രാ വയലറ്റ് രശ്മികളുടെ ദൂഷ്യവശങ്ങ ളാണ്.
  • കാലാവസ്ഥാ മാറ്റം
  • ആഹാര ശൃഖലയുടെ തകർച്ച
  • കൃഷി നാശം
  • സസ്യ വളർച്ച മുരടിക്കൽ
  • അകാല വാർദ്ധക്യം
  • അന്ധത/നിശാതിമിരം
  • തൊലിപ്പുറത്തുണ്ടാകുന്ന കാൻസർ

11 മുതൽ 13 വരെയുള്ള ചോദ്യങ്ങളിൽ ഏതെ ങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ന്നിനും 4 സ്കോർ വീതം. (2 × 4 = 8)

Question 11.
“എ’ കോളത്തിന് അനുയോജ്യമായി ‘ബി’ കോളം ക്രമപ്പെടുത്തുക.

ബി
കുറിഞ്ചി തീരപ്രദേശം
മുല്ലൈ കാടും മലയും നിറഞ്ഞ പ്രദേശം
മരുതം പുൽമേട്
നെയ്തൽ വയൽ പ്രദേശം

Answer:

A B
കുറിഞ്ചി കാടും മലയും നിറഞ്ഞ പ്രദേശം
മുല്ല പുൽമേട്
മരുതം വയൽപ്രദേശം
നെയ്തൽ തീരപ്രദേശം

Question 12.
ചോർച്ചാ സിദ്ധാന്തം’ എന്ന ആശയം മുന്നോട്ട് വച്ചതാര്? പ്രസ്തുത സിദ്ധാന്ത പ്രകാരം സമ്പ ത്തിന്റെ ചോർച്ചയ്ക്കുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാം?
Answer:
ദാദാഭായ് നവറോജി
ഇന്ത്യയിൽ ജോലി ചെയ്തിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് ഉയർന്ന ശമ്പളം നൽകൽ. ഇന്ത്യയിലെ അസംസ്കൃതവസ്തുക്കൾ തുച്ഛ മായ വില നൽകി ശേഖരിച്ച് അതുകൊണ്ടു ണ്ടാക്കിയ ഉൽപ്പന്നങ്ങൾ കൂടിയ വിലയ്ക്ക് ഇന്ത്യൻ കമ്പോളത്തിൽ തന്നെ വിറ്റഴിക്കൽ. ബ്രിട്ടന്റെ സാമ്രാജ്യത്വവികസനത്തിനുവേണ്ടി ഇന്ത്യൻ സമ്പത്ത് കൊള്ളയടിക്കൽ.

ഇന്ത്യൻ തൊഴിലാളികളെ അടിമകളെപ്പോലെ പണിയെടുപ്പിക്കുകയും കാർഷിക, വ്യാവസാ യിക ഉൽപ്പന്നങ്ങൾ ബ്രിട്ടനിലേക്ക് കയറ്റിയയ ക്കുകയും ചെയ്യൽ.

8th Standard Social Science Second Term Question Paper 2022-23 Malayalam Medium

Question 13.
ബുദ്ധമതം പ്രചരിപ്പിക്കുന്നതിനുവേണ്ടി അശോ കചക്രവർത്തി നടപ്പിലാക്കിയ പ്രവർത്തനങ്ങൾ വിലയിരുത്തുക.
Answer:
അശോകൻ തന്റെ ആശയങ്ങളും കല്പനകളും ജനങ്ങളിലെത്തിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശാസനങ്ങൾ സ്ഥാപിക്കുകയും പാറ കളിൽ കൊത്തിവയ്ക്കുകയും ചെയ്തു. പാതക ളുടെ വശങ്ങളിലും ശിലാശാസനങ്ങൾ, ചെറിയ ശിലാശാസനങ്ങൾ, സ്തംഭശാസനങ്ങൾ എന്നി ങ്ങനെ അവയെ തിരിക്കാം.

ധർമ്മ പ്രചരിപ്പിക്കുന്നതിനായി അശോകൻ ഉദ്യോ ഗസ്ഥരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും രാജ്യത്തിന് പുറത്തേക്കും അയച്ചു. തന്റെ മകൻ മഹേന്ദ്രനെയും മകൾ സംഘമിത്രയെയും സിലോ ണിലേക്ക് (ശ്രീലങ്ക) അയച്ചു. ബുദ്ധന്റെ ശരീരഭാ ഗങ്ങളോ അദ്ദേഹം ഉപയോഗിച്ച വസ്തുക്കളോ അടക്കം ചെയ്ത് സ്തൂപങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു.

14 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെ ങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. ഓരോ ന്നിനും 5 സ്കോർ വീതം. (4 × 3 = 12)

Question 14.
ഇന്ത്യൻ സമൂഹത്തിനും സംസ്കാരത്തിനും ജൈന-ബുദ്ധമതങ്ങൾ നൽകിയ സംഭാവനകൾ വിശദമാക്കുക.
Answer:
ബുദ്ധമതം ഇന്ത്യയുടെ സംസ്കാരത്തിന് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. ബുദ്ധമതം പ്രച രിപ്പിക്കുന്നതിനായി രൂപീകരിച്ച സംഘത്തിന്റെ പ്രവർത്തനരീതി സമൂഹത്തിൽ ജനാധിപത്യബോ ധവും മൂല്യബോധവും വളർത്തുന്നതിനു സഹാ യകരമായി. ബുദ്ധമതത്തിന്റെ പ്രചരണത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുഹകൾ, ചൈത്യങ്ങൾ (ക്ഷേത്രങ്ങൾ), വിഹാരങ്ങൾ (സ ന്യാസിമഠങ്ങൾ), സ്തംഭങ്ങൾ എന്നിവ നിർമ്മിച്ചു. ഇത് കലാരംഗത്ത് കൈവരിച്ച പുരോഗതിയുടെ തെളിവുകൾ കൂടിയാണ്.

ഇന്ത്യയും വിദേശരാജ്യ ങ്ങളും തമ്മിൽ വാണിജ്യ- സാംസ്കാരിക ബന്ധങ്ങൾ വളർത്തുന്നതിലും ബുദ്ധമതം വലിയ പങ്കുവഹിച്ചു. മ്യാൻമാർ, ജപ്പാൻ, ചൈന, ശ്രീല ങ്ക, ജാവ, സുമാത്ര തുടങ്ങിയ രാജ്യങ്ങൾ ബുദ്ധമ തത്തിന്റെ പ്രധാന കേന്ദ്രങ്ങളായി മാറി. ഇന്ത്യ യുടെ വിദ്യാഭ്യാസപുരോഗതിയിൽ ബുദ്ധവിഹാ രങ്ങൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്. നളന്ദ, തക്ഷ ശില, വിക്രമശില തുടങ്ങിയ സർവകലാശാലകൾ ബുദ്ധമതപഠനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രധാന കേന്ദ്രങ്ങളായിരുന്നു.

Question 15.
“മഹാജനപദങ്ങളിൽ കൂടുതൽ ശക്തമായത് മഗ ധയായിരുന്നു’ കാരണങ്ങൾ എന്തെല്ലാം?
Answer:
ഇരുമ്പയിരിന്റെ നിക്ഷേപം വൻതോതിൽ ആയു ധങ്ങളും കാർഷിക ഉപകരണങ്ങളും നിർമിക്കാൻ സഹായിച്ചു. ഗംഗയും പോഷകനദികളും മഗധയെ ഫലഭൂയിഷ്ഠമാക്കി. ഗംഗാ സമതലത്തിലെ നിബിഡ വനങ്ങളിലെ മരങ്ങൾ ഉപയോഗിച്ച് വാണിജ്യ ആവശ്യത്തിനുള്ള വലിയ വഞ്ചികൾ പണിതു. യുദ്ധത്തിൽ ആനകളെ ഉപയോഗിച്ചു. കാർഷിക-വാണിജ്യ പുരോഗതി. നദീജലാഗതാ ഗതം, ശക്തരായ ഭരണാധികാരികളും സുശക്ത മായ സൈന്യവും.

8th Standard Social Science Second Term Question Paper 2022-23 Malayalam Medium

Question 16.
തോതിന്റെ അടിസ്ഥാനത്തിൽ ഭൂപടങ്ങളെ തരം തിരിച്ച് ഉദാഹരണസഹിതം വിശദമാക്കുക.
Answer:
തോതിൽ അടിസ്ഥാനത്തിൽ ഭൂപടങ്ങൾ ചെറിയ തോത് ഭൂപടങ്ങൾ വലിയതോത് ഭൂപടങ്ങൾ എന്നി ങ്ങനെ തരം തരിച്ചിരിക്കുന്നു.
ലോകം, വൻകരകൾ, രാജ്യങ്ങൾ, സംസ്ഥാനങ്ങൾ തുടങ്ങിയ വിസ്തമായ പ്രദേശങ്ങളെ ചെറി യൊരു കടലാസിൽ ചിത്രീകരിക്കേണ്ടി വന്നാൽ വളരെക്കുറച്ച് വിവരങ്ങൾ മാത്രമേ അവയിൽ ഉൾപ്പെടുത്താൻ കഴിയുകയുള്ളു. വലിയ ഭൂപ്രദേ ശങ്ങളിലെ പ്രധാന വിവരങ്ങൾ മാത്രം ഉൾപ്പെ ടുത്തി തയ്യാറാക്കുന്ന ഭൂപടങ്ങളാണ് ചെറിയ തോത് ഭൂപടങ്ങൾ.
ഉദാ: അറ്റ്ലസ്, ചുവർ ഭൂപടങ്ങൾ

എന്നാൽ താരതമ്യേന ചെറിയ ഭൂപ്രദേശങ്ങളായ വില്ലേജോ വാർഡോ ആണ് ഭൂപടത്തിൽ ചിത്രീ കരിക്കുന്നതെങ്കിൽ ഒട്ടേറെ വിവരങ്ങൾ അതിൽ ഉൾപ്പെടുത്താൻ കഴിയും. ഇത്തരത്തിൽ താരത മ്യേന ചെറിയ പ്രദേശങ്ങളുടെ വിശദമായ വിവര ങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് വലിയ തോത് ഭൂപടങ്ങൾ.
ഉദാ: കഡസ്ട്രൽ ഭൂപടങ്ങൾ ധരാതലിയ ഭൂപട ങ്ങൾ.

Leave a Comment