Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

By reviewing Std 6 Social Science Notes Pdf Malayalam Medium and മധ്യകാല കേരളം Class 6 Social Science Chapter 9 Question Answer Notes Malayalam Medium, students can improve their conceptual understanding.

Class 6 Social Science Chapter 9 Notes Malayalam Medium മധ്യകാല കേരളം

Medieval Kerala Class 6 Notes Malayalam Medium

Question 1.
പെരുമാൾക്കാലത്തെ സാമൂഹ്യ ജീവിതത്തെക്കു റിച്ച് കുറിപ്പ് തയാറാക്കുക.
Answer:

  • സി. ഇ. ഒമ്പതാം നൂറ്റാണ്ടോടെ മഹോദയപുരം കേന്ദ്രമാക്കി രാജഭരണം നിലവിൽ വന്നു. ഇവി
    ടുത്തെ രാജാക്കന്മാർ പെരുമാക്കൾ എന്നറിയ പ്പെട്ടു.
  • ഇന്നത്തെ കേരളത്തിന്റെ ഭൂരിഭാഗം പ്രദേശ ങ്ങളും പെരുമാക്കന്മാരുടെ ഭരണത്തിൻ കീഴി ലായിരുന്നു.
  • പെരുമാക്കന്മാർ ചേരൻ, ചേരമാൻ തുടങ്ങിയ പേരുകളിലും അറിയപ്പെട്ടിരുന്നു. സമൂഹത്തിൽ ഭൂരിഭാഗവും ബ്രാഹ്മണർ ആധി പത്യം പുലർത്തുകയും കാർഷിക ഗ്രാമങ്ങളിൽ ബ്രാഹ്മണർ തങ്ങളുടെ അധികാരം സ്ഥാപിക്കു കയും ചെയ്തു.
  • ക്ഷേത്രങ്ങൾ അധികാര കേന്ദ്രങ്ങളായി വിക സിച്ചുവന്നു
  • ഭൂമിയിൽ നേരിട്ട് അധ്വാനിച്ചിരുന്നവർ ആളടി യാന്മാരായിരുന്നു.

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

Question 2.
കേരളത്തിലെ ഗ്രാമങ്ങളുടെ വളർച്ചയും കൃഷി യുടെ വ്യാപനവും തമ്മിൽ എങ്ങനെ ബന്ധപ്പെ ട്ടിരിക്കുന്നു ? വിശദമാക്കുക.
Answer:

  • പെരുമാൾക്കാലത്ത് കൃഷിയും വ്യാപാരവും സമ്പദ് വ്യവസ്ഥയുടെ അടിത്തറയായി.
  • കൃഷി വ്യാപകമായതോടെ “നാട് ‘ എന്ന വലിയ ഭൂപ്രദേശങ്ങൾ വികസിച്ചു.
  • കാർഷികോൽപ്പാദന വർദ്ധനവ് മറ്റ് സംസ്ഥാ നങ്ങളുമായി വ്യാപാരം നടത്തുന്നതിന് കേര ളത്തെ സഹായിക്കുകയും മറ്റ് രാജ്യങ്ങളിലേ ക്കുള്ള കാർഷിക ഉല്പ്പന്നങ്ങളുടെ കയറ്റുമ തിക്കും കാരണമായി.
  • ഈ കാരണങ്ങളെല്ലാം കൃഷിയുടെ വ്യാപന ത്തിനും അതു വഴിയായി ഗ്രാമങ്ങളുടെ വളർച്ചയ്ക്കും വഴിതെളിച്ചു.

Question 3
മധ്യകാല കേരളത്തിലെ ആഭ്യന്തര തുറമുഖ കച്ച വടത്തെക്കുറിച്ച് കുറിപ്പ് തയാറാക്കുക.
Answer:

  • മധ്യകാല കേരളത്തിൽ സമുദ്ര വാണിജ്യത്തിൽ വലിയ പുരോഗതിയുണ്ടായി.
  • ആഭ്യന്തര വിദേശവ്യാപാരം അഭിവൃദ്ധിപ്പെട്ടതു വഴിയായി പുതിയ വിപണികളും തുറമുഖ ങ്ങളും രൂപപ്പെട്ടു.
  • ആഭ്യന്തര വ്യാപാരത്തെ സംബന്ധിച്ചിടത്തോളം, നേരത്തെ മുതൽ ബാർട്ടർ സമ്പ്രദായം നില നിന്നിരുന്നു.
  • പിന്നീട് സാധനങ്ങൾ പണത്തിന്റെ അടിസ്ഥാ നത്തിൽ കൈമാറ്റം ചെയ്യുവാൻ തുടങ്ങി. അഞ്ചുവണ്ണം,
  • മണിഗ്രാമം തുടങ്ങിയ പേരുക ളിൽ കച്ചവട സംഘങ്ങൾ അന്ന് നിലവിലുണ്ടാ യിരുന്നു.
  • മധ്യകാലഘട്ടത്തിൽ സമുദ്ര വ്യാപാരം വമ്പിച്ച പുരോഗതി കൈവരിച്ചു.
  • കയറ്റുമതി സാധനങ്ങളുടെ ആവശ്യം വർദ്ധിച്ചു. ആവശ്യം വർദ്ധിച്ച് വിളകളുടെ ഉല്പാദനം ഗ്രാമപ്രദേശങ്ങളിൽ കൂടി.
  • ഈ ചരക്കുകളെല്ലാം വിപണികളിൽ കൈമാറ്റം ചെയ്യപ്പെട്ടു.
  • വിപണികളുടെ വികസനം പ്രാദേശിക വ്യാപാരം ശക്തിപ്പെടുത്താൻ സഹായിച്ചു.

Question 4.
മധ്യകാലഘട്ടത്തിൽ കേരളത്തിൽ നിന്നും കയറ്റു മതി ചെയ്തതും ഇവിടേക്ക് ഇറക്കുമതി ചെയ്ത തുമായ ഉല്പന്നങ്ങളുടെ പട്ടിക തയാറാക്കുക.
Answer:
Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം 1

Question 5.
മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയെക്കുറിച്ച് ഒരു പ്രബന്ധം തയാറാക്കുക.
Answer:
മലയാളം ദ്രാവിഡ ഭാഷകളുടെ കുടുംബത്തിൽ പെട്ടതാണ്. തമിഴ്, തെലുങ്ക്, കന്നഡ എന്നിവ യാണ് ഈ കുടുംബത്തിൽപെടുന്ന മറ്റ് ഭാഷകൾ, ഈ നാലെണ്ണത്തിൽ തമിഴാണ് ഏറ്റവും പഴക്കം ചെന്നതും കൃഷിയെ നന്നായി വികസിപ്പിച്ചെടു ത്തതെന്നും കണക്കാക്കപ്പെടുന്നു.

എ.ഡി. എട്ടാം നൂറ്റാണ്ടലെ തമിഴിന്റെ ഒരു വക ഭേദമായി മലയാളത്തെ കരുതപ്പെടുന്നു. മധ്യകാല തമിഴ് കാലഘട്ടത്തെ തുടർന്നുള്ള നൂറ്റാണ്ടുക ളിൽനിന്ന്, കണ്ടെത്തിയ നിരവധി ലിഖിതങ്ങളും മറ്റ് വസ്തുക്കളും ഈ വസ്തുത തെളിയിക്കുന്നു. എന്നിരുന്നാലും കൃഷിയുടെ വളർച്ചയെ സ്വാധീ നിച്ച നാല് ദക്ഷിണേന്ത്യൻ ഭാഷകളിൽ, ആധു നിക തമിഴാണ് മലയാളത്തോട് ഏറ്റവും അടു ത്തത് എന്ന് വ്യക്തമാകുന്നു. ഒരു ഭാഷയെന്ന നില യിൽ, മലയാളം അതിന്റെ മാതൃഭാഷയായ മധ്യ കാല തമിഴിൽ നിന്ന് പല കാരണങ്ങളാൽ വേർപെട്ടു. സാമൂഹിക-രാഷ്ട്രീയ-ഭൂമിശാസ്ത്ര പരമായ കാരണങ്ങളും ഇതിൽ ഉൾപ്പെടുന്നു.

സംസ്കൃതവും മലയാളഭാഷയുടെ വികാസത്തിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വട്ടെഴുത്ത്, കോലെഴുത്ത് എന്നീ ലിപികളിലാണ് പഴയ മല യാളം എഴുതിയിരുന്നത്. ചെറുശ്ശേരിയുടെ കൃഷ്ണഗാഥ, എഴുത്തച്ഛന്റെ രാമായണം, മഹാ ഭാരതം കിളിപ്പാട്ടുകൾ, കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികൾ എന്നിവ മലയാളഭാഷയുടെ വികാസത്തിന് വഴിതെളിച്ചു.

പതിനേഴാം നൂറ്റാണ്ടിൽ ഖ്വാസി മുഹമ്മദ് അറബി മലയാളത്തിൽ രചിച്ച മുഹിയിദ്ദീൻ മാലയും പതി നെട്ടാം നൂറ്റാണ്ടിൽ അർസു പാതിരി രചിച്ച “പുത്തൻപാനയും മലയാളഭാഷയുടെ പുരോഗ തിക്ക് സഹായകമായി. ഇവയ്ക്കു പുറമെ വട ക്കൻപാട്ടുകൾ, തെക്കൻപാട്ടുകൾ, തൊഴിൽപ്പാട്ട് എന്നിവയും മലയാളഭാഷയെ കൂടുതൽ ജനകീ യമാക്കി.

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

Question 6.
വൈജ്ഞാനിക മേഖലയിൽ മധ്യകാല കേരളം മികച്ച പുരോഗതി കൈവരിച്ചിരുന്നു.
Answer:

  • പെരുമാൾക്കാലത്തെ പ്രധാന ജ്യോതി ശാസ്ത്രജ്ഞനായിരുന്നു ശങ്കരനാരായണൻ. അദ്ദേഹം രചിച്ച ജ്യോതിശാസ്ത്ര ഗ്രന്ഥമാണ് ‘ശങ്കരനാരായണീയം’.
  • ഗണിതശാസ്ത്രരംഗത്ത് സംഗ്രാമ മാധവൻ നൽകിയ സംഭാവനകൾ ലോകശ്രദ്ധ നേടി.
  • ആയുർവേദ ഗ്രന്ഥമായ ‘അഷ്ടാംഗഹൃദയം’ എഴുതിയതും അക്കാലത്തായിരുന്നു.
  • ചരിത്രവിവരങ്ങളടങ്ങിയ ‘മൂഷകവംശവും ‘തുഹഫത്തുൽ മുജാഹിദീനും മധ്യകാലഘട്ട ത്തിലെ സൃഷ്ടികളാണ്.
  • അക്കാലത്തെ വിദ്യാകേന്ദ്രങ്ങൾ ശാലകൾ എന്നറിയപ്പെട്ടു. ഇവ ക്ഷേത്രങ്ങളോടനുബന്ധി ച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്.
  • ബുദ്ധകേന്ദ്രങ്ങളോട് ചേർന്ന് വിദ്യാലയങ്ങളെ “പള്ളികൾ’ എന്നാണ് വിളിച്ചിരുന്നത്.

Question 7.
മഹോദയ പുരം എവിടെയാ യി രു ന്ന വെന്ന് നിങ്ങൾക്കറിയാമോ ?
Answer:
മഹോദയപുരം എന്ന സ്ഥലം ഇപ്പോൾ കൊടു ങ്ങല്ലൂരാണ്. കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ് കൊടുങ്ങല്ലൂർ സ്ഥിതി ചെയ്യുന്നത്.

Question 8.
ഭൂപടത്തിൽ പെരുമാൾക്കാലത്തെ രാജ്യ വി സ്തുതി എവിടെയൊക്കെ വ്യാപിച്ചിരുന്നു എന്ന് നോക്കൂ. അവ വ്യാപിച്ചിരുന്ന നാടുകൾ പട്ടിക യാക്കി എഴുതൂ.
Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം 2
Answer:
നാടുകൾ
1. കോലത്തുനാട്
2. പുറകീഴാനാട്
3. കുറുമ്പനാട്
4. ഏറാളനാട്
5. രാമവളനാട്
6. വള്ളുവനാട്
7. നെടുങ്കാലൈനാട്
8. നെടുംപുറനാട്
9. കീഴ്മലൈനാട്
10. കാൽക്കരെ നാട്
11. വെമ്പലനാട്
12. നന്റുഴൈനാട്
13. മുഞ്ഞനാട്
14. വേണാട്

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

Question 9.
പട്ടിക പൂർത്തിയാക്കുക
Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം 3
Answer:
Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം 4

Question 10.
എന്തൊക്കെ വിഭവങ്ങളാണ് നമ്മുടെ ദേശത്തു കൈമാറ്റം ചെയ്തിട്ടുണ്ടാവുക ?
Answer:

  • ഏലം
  • ഇഞ്ചി
  • ഗ്രാമ്പു
  • കുരുമുളക്
  • തേയില
  • മഞ്ഞൾ

Question 11.
വാന്റെ വിവരണത്തിൽനിന്നു കോഴിക്കോട്ടെ കച്ചവടത്തെക്കുറിച്ച് എന്തെല്ലാം വിവരങ്ങൾ ലഭിക്കും ? കുറിപ്പ് തയാറാക്കൂ.
Answer:

  • ചൈനയിൽ നിന്ന് ഒരു കപ്പലെത്തുമ്പോൾ രാജാവിന്റെ പ്രതിനിധിയായ ഷാബന്ദർ കോ യയും ഒരു ദല്ലാളും കപ്പലിലെത്തും.
  • കപ്പലിലെ വസ്തുക്കളുടെ പട്ടിക തയാറാക്കി ചരക്കുവില കണക്കാക്കാൻ ഒരുദിവസം നിശ്ച യിക്കും.
  • വില നിശ്ചയിച്ചു കഴിഞ്ഞാൽ പ്രതിജ്ഞയെടു ക്കുമായിരുന്നു, അതിൽ മാറ്റങ്ങൾ വരുത്തുവാൻ പാടില്ല എന്ന്.
  • ഇങ്ങനെ ദല്ലാളന്മാർ ഉറപ്പിക്കുന്ന വിലയ്ക്കാണ് വസ്തുക്കൾ കൈമാറ്റം ചെയ്തിരുന്നത്.

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

Question 12.
ഉണ്ണുനീലി സന്ദേശത്തിലെ ചില വരികൾ പാഠപു സ്തകത്തിൽനിന്നും നിങ്ങൾ വായിച്ചു കാണുമല്ലോ. ഈ സാഹിത്യരൂപം രൂപപ്പെട്ടത് എപ്പോഴാണ് ?
Answer:

  • മധ്യകാലഘട്ടത്തിൽ സംസ്കൃതവും പഴയ മല യാളഭാഷയും ചേർന്ന് ഒരു ഭാഷാശൈലി രൂപം കൊണ്ടു.
  • അത് മണിപ്രവാളരീതിയെന്ന് അറിയപ്പെടുന്നു.
  • നിരവധി ഗ്രന്ഥങ്ങൾ ഈ ശൈലിയിൽ രചി ക്കപ്പെട്ടു.
  • ഉണ്ണുനീലിസന്ദേശവും മണിപ്രാവള രീതിയിൽ രചിക്കപ്പെട്ട ഒരു കൃതിയാണ്.

Question 13.
കേരളക്കരയിൽ പ്രാചീന കാലം തൊട്ട് മലയാള ഭാഷ നിലവിലുണ്ടായിരുന്നോ ?
Answer:
ദ്രാവിഡഭാഷാ ഗോത്രത്തിൽ ഉൾപ്പെടുന്ന ഒരു ആധുനിക ഭാഷയാണ് മലയാളം. എ. ഡി. ഒൻപതാം നൂറ്റാണ്ടിലാണ് മലയാളഭാഷ ദ്രാവി ഡത്തിന്റെ ഒരു ഉപഭാഷ എന്ന നിലയിൽ പ്രത്യേക ഭാഷയായി രൂപപ്പെട്ടത് എന്നാണ് പൊതുവായ നിഗമനം. ഏകദേശം സി.ഇ. 830-ൽ ഉള്ള ഒരു ലിഖിതമാണ് മലയാള ഭാഷയുടെ ആദ്യ കാല രേഖ. അതുകൊണ്ട് മലയാളം പ്രാചീന കാലം മുതൽക്കേ ഉപയോഗത്തിലുണ്ടായിരുന്നു വെന്നാണ് കരുതപ്പെടുന്നത്.

Question 14.
കേരളം മലയാളദേശം എന്നും അറിയപ്പെടാറു ണ്ടല്ലോ. എന്തുകൊണ്ടാകും ഈ പേരു വന്നത് ?
Answer:
കേരളത്തിലെ ആളുകൾ ഭാഷയായി ‘മലയാളം’ ഉപയോഗിക്കുന്നു. അതിനാൽ കേരളത്തെ മല യാളദേശം എന്നും അറിയപ്പെടാറുണ്ട്.

Question 15.
താഴെ തന്നിരിക്കുന്ന ചിത്രങ്ങൾ ശ്രദ്ധിക്കൂ. ഏതെല്ലാം കലാരൂപങ്ങളാണവ എന്നു പറയാമോ ?
Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം 5
Answer:

  • മാർഗ്ഗംകളി
  • ഒപ്പന
  • കൂത്ത്
  • കൂടിയാട്ടം
  • കഥകളി

Question 16.
ക്ഷേത്രങ്ങളിൽ കലകൾ അരങ്ങേറുന്ന വേദി അറി യപ്പെടുന്നത് ഏതു പേരിലാണ്?
Answer:
കൂത്തമ്പലം

Question 17.
അനുഷ്ഠാനകലകൾ ജനകീയമായിരുന്നെന്ന് പറ യുന്നത് എന്തുകൊണ്ടാവും ?
Answer:
തെയ്യം, തിറ, കളംപാട്ട് തുടങ്ങിയ അനുഷ്ഠാന കലകൾ കാവുകളിലും മറ്റ് ആരാധാനലയങ്ങ ളിലും നടത്തുന്നവയായിരുന്നു. അതിനാലാണ് അനുഷ്ഠാനകലകൾ ജനകീയമായിരുന്നുവെന്ന് പറയുന്നത്.

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

Question 18.
വിജ്ഞാന രംഗത്തെ മധ്യകാല കേരളത്തിന്റെ സംഭാവനകൾ ഉൾക്കൊള്ളിച്ച് താഴെ തന്നിരി ക്കുന്ന ഡയഗ്രം പൂർത്തിയാക്കുക.
Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം 6
Answer:
(a) ശങ്കരനാരായണീയം
(b) സംഗ്രാമ മാധവൻ
(c) അഷ്ടാംഗ ഹൃദയം
(d) മൂഷകവംശം
തുഹ്ഫത്തുൽ മുജഹിദീൻ

മധ്യകാല കേരളം Class 6 Notes Questions and Answers

Question 1.
9-ാം നൂറ്റാണ്ടുമുതൽ 18-ാം നൂറ്റാണ്ടുവരെയുള്ള മധ്യകാല കേരളത്തെപ്പറ്റി അറിവുതരുന്ന സുപ്ര ധാന രേഖകൾ ?
Answer:
ചെപ്പേടുകൾ

Question 2.
ചെപ്പേടുകളിൽ എഴുതിയിരിക്കുന്ന ലിപി ഏതാണ് ?
Answer:
വട്ടെഴുത്ത്

Question 3.
കേരളം ഉൾപ്പെടുന്ന പ്രാചീന തമിഴകത്തിൽ ആരുടെ ഭരണമാണ് നിലനിന്നിരുന്നത് ?
Answer:
മൂവേന്തന്മാരുടെ

Question 4.
മഹോദയപുരം കേന്ദ്രമാക്കി ഭരണം നടത്തിയി രുന്ന രാജാക്കന്മാർ എന്ത് പേരിലാണ് അറിയ പ്പെട്ടിരുന്നത് ?
Answer:
പെരുമാക്കൾ

Question 5.
‘നാടുകളുടെ’ ഭരണാധികാരികളെ എന്ത് പേരാണ് വിളിച്ചിരുന്നത് ?
Answer:
നാടുവാഴികൾ

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

Question 6.
നാടുവാഴികൾക്ക് കീഴിലുള്ള പ്രദേശങ്ങൾ ഏതാണ് ?
Answer:
സ്വരൂപങ്ങൾ

Question 7.
മധ്യകാല കേരളത്തിൽ നിലവിലുണ്ടായിരുന്ന കച്ച വട സംഘങ്ങൾ ഏതൊക്കെ ?
Answer:
അഞ്ചുവണ്ണം, മണിഗ്രാമം

Question 8.
മധ്യകാലഘട്ടത്തിൽ, സംസ്കൃതവും പഴയ മല യാളഭാഷയും ചേർന്നുണ്ടായ ഭാഷാശൈലി ഏത് ?
Answer:
മണിപ്രവാളം

Question 9.
പഴയ മലയാളം എഴുതിയിരുന്ന ലിപികൾ ഏതാണ് ?
Answer:
വട്ടെഴുത്ത്, കോലെഴുത്ത്

Question 10.
അറബി മലയാളത്തിലുള്ള ‘മുഹിയിദ്ദീൻ മാല’യുടെ രചയിതാവ് ആരാണ് ?
Answer:
ഖാസി മുഹമ്മദ്

Question 11.
പതിനെട്ടാം നൂറ്റാണ്ടിൽ പുത്തൻ പാന രചിച്ച
Answer:
അർണോസു പാതിരി

Question 12.
കേരളത്തിലെ മുസ്ലീങ്ങൾക്കിടയിൽ പ്രചാരത്തി ലുണ്ടായിരുന്ന ഒരു സങ്കരഭാഷയേത് ?
Answer:
അറബി മലയാളം

Question 13.
കൂത്തമ്പലങ്ങളിൽ അരങ്ങേറിയിരുന്ന കലകൾക്കു പറയുന്ന പേര് ?
Answer:
ക്ഷേത്ര കലകൾ

Question 14.
പെരുമാൾക്കാലത്തെ പ്രധാന ജ്യോതി ശാസ്ത്ര ജ്ഞൻ ആരായിരുന്നു ?
Answer:
ശങ്കരനാരായണൻ

Question 15.
ചരിത്രവിവരങ്ങളടങ്ങിയ മധ്യകാലഘട്ടത്തിലെ സൃഷ്ടികൾ ഏതെല്ലാം ?
Answer:
മൂഷകവംശവും, തുഹ്ഫത്തുൽ മുജാഹിദീനും

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

Question 16.
മധ്യകാല കേരളത്തിൽ, ക്ഷേത്രങ്ങളോടനുബന്ധി ച്ചുണ്ടായിരുന്ന വിദ്യാകേന്ദ്രങ്ങൾക്കു പറയുന്ന
Answer:
ശാലകൾ

Question 17.
ബുദ്ധ കേന്ദ്രങ്ങളോട് ചേർന്ന് വിദ്യാലയങ്ങളെ എന്താണ് വിളിച്ചിരുന്നത് ?
Answer:
പള്ളികൾ

Question 18.
‘പെരുമാക്കൾ’ എന്നറിയപ്പെട്ടിരുന്നത് ആരായി രുന്നു ?
Answer:
സി.ഇ. ഒമ്പതാം നൂറ്റാണ്ടോടെ മഹോദയപുരം കേന്ദ്ര മാക്കി രാജഭരണം നിലവിൽ വന്നു. ഇവിടുത്തെ രാജാക്കന്മാർ പെരുമാക്കൾ എന്നറിയപ്പെട്ടു.

Question 19.
പെരുമാക്കന്മാർ അറിയപ്പെട്ടിരുന്ന മറ്റ് പേരുകൾ ഏതെല്ലാം?
Answer:

  • ചേരൻ
  • ചേരമാൻ
  • കുലശേഖരൻ

Question 20.
പെരുമാൾക്കാലത്തെ സാമൂഹികവും സാമ്പത്തി കവുമായ സവിശേഷതകൾ എന്തൊക്കെയായി രുന്നു
Answer:

  • ജലലഭ്യതയുള്ള പ്രദേശങ്ങളിൽ കൃഷി വ്യാപ കമായി.
  • കാർഷിക ഗ്രാമങ്ങളിൽ ബ്രാഹ്മണർ അധികാരം സ്ഥാപിച്ചു.
  • ക്ഷേത്രങ്ങൾ അധികാരകേന്ദ്രങ്ങളായി വിക സിച്ചു വന്നു.
  • കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം ബ്രാഹ്മ ണർക്കായിരുന്നു.
  • ഭൂമിയിൽ നേരിട്ട് അധ്വാനിച്ചിരുന്നവർ ആളടി യാന്മാരായിരുന്നു.

Question 21.
‘സ്വരൂപങ്ങൾ’ എന്നാൽ എന്താണ് ?
Answer:
നാടുവാഴികൾക്ക് കീഴിലുള്ള പ്രദേശങ്ങൾ സ്വരൂ പങ്ങളെന്നറിയപ്പെട്ടു. നാടുവാഴികളുടെ കുടും ബവും സ്വരൂപം എന്ന പേരിൽ തന്നെയാണ് അറി യപ്പെട്ടത്. കുടുംബത്തിലെ മൂത്ത അംഗമാണ് അധികാരം കൈയാളിയിരുന്നത്.

പ്രധാനസ്വരൂപങ്ങൾ

  • വേണാട് ഭരിച്ചിരുന്ന തൃപ്പാപ്പൂര് സ്വരൂപം
  • കൊച്ചി ഭരിച്ചിരുന്ന പെരുമ്പടപ്പ് സ്വരൂപം
  • കോഴിക്കോട് ഭരിച്ചിരുന്ന നെടിയിരുപ്പ് സ്വരൂപം
  • ചിറക്കൽ ഭരിച്ചിരുന്ന കോല സ്വരൂപം

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

Question 22.
‘നാടുകൾ’ എന്നാലെന്ത് ?
Answer:
കൃഷി വ്യാപകമായതോടെ വികസിച്ച് വലിയ പ്രദേശങ്ങളാണ് ‘നാടുകൾ,

Question 23.
ആരാണ് നാടുവാഴികൾ ?
Answer:
നാടുകളിൽ ഭരണം നടത്തിയിരുന്ന ഭരണാധി കൾക്ക് പറയുന്ന പേരാണ് നാടുവാഴികൾ.

Question 24.
ലഘുകുറിപ്പ് തയ്യാറാക്കുക.
അഞ്ചുവണ്ണം, മണിഗ്രാമം
Answer:
സി.ഇ. 9-ാം നൂറ്റാണ്ടുമുതൽ 13-ാം നൂറ്റാണ്ടുവരെ കേരളത്തിൽ കച്ചവടം നടത്തിയ സംഘങ്ങളാ ണിവ.

Question 25.
കേരളത്തിന്റെ കടൽത്തീര പട്ടണങ്ങളായിരുന്നു ഇവരുടെ പ്രധാന വ്യാപാര കേന്ദ്രങ്ങൾ.
മധ്യകാല കേരളത്തിലെ പ്രധാന അങ്ങാടികളു ടെയും തുറമുഖങ്ങളുടെയും പേരുകളാണ് താഴെ തന്നിരിക്കുന്നത്. ഇവയുടെ അടിസ്ഥാനത്തിൽ പട്ടിക പൂർത്തീകരിക്കുക.
(കൊല്ലം, കൊച്ചി, പന്തലായനി, കോഴിക്കോട്, വളപട്ടണം, അനന്തപുരം)
Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം 7
Answer:
Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം 8

Question 26.
ആരായിരുന്ന മാഹ്വാൻ ?
Answer:
പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ ചൈനീസ് സഞ്ചാരിയായിരുന്നു മാഹ്വാൻ.

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

Question 27.
മധ്യകാല കേരളത്തിലെ ഭാഷ, സാഹിത്യം, കല എന്നിവ വിശദീകരിക്കുക ?
Answer:

  • മലയാളം തമിഴിൽ നിന്നു രൂപപ്പെട്ടുവന്ന ഭാഷ യാണെന്ന് പൊതുവെ കരുതപ്പെടുന്നു.
  • സംസ്കൃതവും മലയാളഭാഷയുടെ വികാസ ത്തിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
  • വട്ടെഴുത്ത്, കോലെഴുത്ത് എന്നീ ലിപികളി ലാണ് പഴയ മലയാളം എഴുതിയിരുന്നത്.
  • ചെറുശ്ശേരിയുടെ കൃഷ്ണഗാഥ, എഴുത്തച്ഛന്റെ രാമായണം, മഹാഭാരതം കിളിപ്പാട്ടുകൾ,
    കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികൾ എന്നിവ മലയാളഭാഷയുടെ വികാസത്തിന് വഴിതെളിച്ചു.
  • പതിനേഴാം നൂറ്റാണ്ടിൽ ഖ്വാസി മുഹമ്മദ്,അറബി മലയാളത്തിൽ രചിച്ച “മുഹിയിദ്ദീൻ മാല’യും പതിനെട്ടാം നൂറ്റാണ്ടിൽ അർണോസു പാതിരി രചിച്ച ‘പുത്തൻപാന’യും മലയാളഭാ ഷയുടെ പുരോഗതിക്ക് സഹായകമായി.
  • ഇവയ്ക്കു പുറമെ വടക്കൻ പാട്ടു കൾ, തെക്കൻപാട്ടുകൾ, തൊഴിൽപ്പാട്ട് എന്നിവയും മലയാളഭാഷയെ കൂടുതൽ ജനകീയമാക്കി.

Question 28.
ക്ഷേത്രകലകളും അനുഷ്ഠാന കലകളും തമ്മി ലുള്ള വ്യത്യാസമെന്ത് ?
Answer:
ക്ഷേത്രകലകൾ
കൂത്ത്, കൂടിയാട്ടം, കഥകളി തുടങ്ങിയ കലകൾ ക്ഷേത്രങ്ങളോടു ചേർന്ന കൂത്തമ്പലങ്ങളിലാണ് അരങ്ങേറിയിരുന്നത്. ഇങ്ങനെയുള്ള കലകളാണ് ക്ഷേത്രകലകൾ,

അനുഷ്ഠാന കലകൾ
കാവുകളിലും മറ്റ് ആരാധനായിടങ്ങളിലും നട ത്തപ്പെടുന്ന തെയ്യം, തിറ, കളംപാട്ട് തുടങ്ങിയ കലകളാണ് അനുഷ്ഠാന കലകൾ എന്നറിയപ്പെ ടുന്നത്.

Question 29.
മലയാളഭാഷയെ കൂടുതൽ ജനകീയമാക്കിയ കൃതി കൾ ഏതെല്ലാം?
Answer:

  • വടക്കൻപാട്ടുകൾ
  • തെക്കൻപാട്ടുകൾ
  • തൊഴിൽപ്പാട്ട്

Question 30.
“മധ്യകാല കേരളത്തെപ്പറ്റി അറിവു തരുന്ന സുപ ധാന രേഖകളാണ് ചെപ്പേടുകൾ”.
(a) ചെപ്പേടുകളിൽ എഴുതിയിരിക്കുന്ന ലിപി ഏതാണ് ?
(b) എന്തുകൊണ്ടാണ്, മധ്യകാല കേരളത്തിൽ ചെമ്പ് തകിടിന് വലിയ പ്രാധാന്യം ലഭിച്ചത് ?
Answer:
(a) വട്ടെഴുത്ത്
(b) മധ്യകാല കേരളത്തിൽ ചെമ്പ് തകിടിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. മഹോദയപുരം ആസ്ഥാനമാക്കി മധ്യകാലഘട്ടത്തിൽ കേരളം ഭരിച്ചിരുന്ന ഭാസ്കര രവി അഞ്ചുവണ്ണമെന്ന കച്ചവട സംഘത്തിന് അനുവദിച്ചുകൊടുത്ത അവകാശങ്ങളാണ് ഈ രേഖയിലുള്ളത്.

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

Question 31.
“ക്ഷേത്രകലകളും അനുഷ്ഠാനകലകളും മധ്യകാല കേരളത്തിൽ വികാസം പ്രാപിച്ച കലാരൂപങ്ങ ളാണ്”.
Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം 9

(a) ചിത്രത്തിൽ കാണുന്ന കലാരൂപങ്ങളെ തിരി ച്ചറിഞ്ഞ് അവയുടെ പേരെഴുതുക ?
(b) തന്നിരിക്കുന്ന കലാരൂപങ്ങളെ ക്ഷേത്രകല കൾ, അനുഷ്ഠാന കലകൾ എന്നിങ്ങനെ തരം തിരിക്കുക.
Answer:
(a)

  • തെയ്യം
  • കഥകളി
  • ചാക്യാർകൂത്ത്
  • കളംപാട്ട്

(b) ക്ഷേത്രകലകൾ-കഥകളി, ചാക്യാർകൂത്ത് അനുഷ്ഠാനകലകൾ-തെയ്യം, കളംപാട്ട്

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

Question 32.
ചേരുംപടി ചേർക്കുക.
Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം 11
Answer:
Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം 12

Question 33.
(a) ക്ഷേത്രകലകൾ എന്നാലെന്ത് ?
(b) ക്ഷേത്രങ്ങളിൽ കലകൾ അരങ്ങേറുന്ന വേദി അറിയപ്പെടുന്നത് ഏതു പേരിലാണ്
(c) ക്ഷേത്ര കലകൾക്ക് രണ്ട് ഉദാഹരണങ്ങൾ എഴുതുക.
Answer:
(a) ക്ഷേത്രകലകൾ
കൂത്ത്, കൂടിയാട്ടം, കഥകളി തുടങ്ങിയ കല കൾ ക്ഷേത്രങ്ങളോടു ചേർന്ന കൂത്തമ്പലങ്ങ ളിലാണ് അരങ്ങേറിയിരുന്നത്. അവ ക്ഷേത്ര കലകളായാണ് അറിയപ്പെടുന്നത്.
(b) കൂത്തമ്പലം
(c) കൂത്ത്, കഥകളി

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

Question 34.
മധ്യകാലഘട്ടത്തിൽ വികസിച്ച് വിവിധ കലാരൂ പങ്ങൾ.
Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം 10

Question 35.
മധ്യകാല കേരളചരിത്രം
Answer:
മഗധയിലെ മൗര്യ ചക്രവർത്തിയായ അശോകൻ ബി.സി.ഇ. മൂന്നാം നൂറ്റാണ്ടിൽ ഒരു ശിലാസന ത്തിൽ കേരളം എന്ന പദം ആദ്യമായി ചേരാസ് (കേരളപുത്) എന്നാണ് രേഖപ്പെടുത്തിയത്. അശോകന്റെ കാലത്ത് ദക്ഷിണേന്ത്യയിലെ നാല് സ്വതന്ത്രരാജ്യങ്ങളിൽ ഒന്നായി ഇത് പരാമർശി ക്കപ്പെട്ടു. മറ്റുള്ളവ ചോളന്മാരും പാണ്ഡ്യന്മാരും സത്യപുത്രനന്മാരുമാണ്.

അറബിക്കടലിനു കുറുകെ എല്ലാ പ്രധാന മെഡി റ്ററേനിയൻ, ചെങ്കടലുമായും വ്യാപാരബന്ധം സ്ഥാപിച്ച് ചേരന്മാർ കേരളത്തെ ഒരു അന്താ രാഷ്ട്ര വ്യാപാര കേന്ദ്രമാക്കി മാറ്റി. പുരാതന ഇന്ത്യൻ മഹാസമുദ്ര വ്യാപാരത്തിന്റെ പ്രധാന വഴികളിലൊന്നായിരുന്നു ചേരന്മാരുടെ ആധിപ ത്യം. അയൽക്കാരായ ചോളന്മാരുടെയും മറ്റും ആവർത്തിച്ചുള്ള ആക്രമണങ്ങളെ തുടർന്ന് ആദ്യ കാല ചേരന്മാർ തകർന്നു.

എട്ടാം നൂറ്റാണ്ടിൽ, മധ്യകാല കേരളത്തിലെ കാല ടിയിലാണ് ശങ്കരാചാര്യർ ജനിച്ചത്. അദ്വൈത വേദാന്തത്തിന്റെ വ്യാപകമായ സ്വാധീനമുള്ള തത്വ ചിന്തയുടെ സ്ഥാപനങ്ങൾ സ്ഥാപിച്ചു കൊണ്ട് അദ്ദേഹം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുടനീളം വിപുലമായി സഞ്ചരിച്ചു. 12-ാം നൂറ്റാണ്ടിൽ രാജ്യം പിരിച്ചുവിടപ്പെടുന്നതുവരെ ഒമ്പതാം നൂറ്റാണ്ടിൽ ചേരന്മാർ കേരളത്തിന്റെ നിയന്ത്രണം തിരിച്ചുപി ടിച്ചു.

അതിനുശേഷം ചെറിയ സ്വയം ഭരണാധി കാരമുള്ള മേധാവികൾ, പ്രത്യേകിച്ച് കോഴിക്കോട് സാമ്രാജ്യം ഉയർന്നുവന്നു. കോഴിക്കോട്, കൊച്ചി തുറമുഖങ്ങൾ നിരവധി വിദേശ സ്ഥാപനങ്ങൾക്ക് മധ്യകാല ദക്ഷിണേന്ത്യയുടെ പടിഞ്ഞാറൻ തീര ത്തിലേക്കുള്ള പ്രധാന കവാടങ്ങളായി പ്രവർത്തി ച്ചു. ഈ സ്ഥാപനങ്ങളിൽ ചൈനക്കാരും അറബി കളും ഉൾപ്പെടുന്നു.പതിനാലാം നൂറ്റാണ്ടിൽ തിരുരിലെ സംഗമഗ്രാമ ത്തിലെ മാധവയാണ് കേരള ജ്യോതിശാസ്ത്ര ഗണിത ശാസ്ത്ര വിദ്യാലയം സ്ഥാപിച്ചത്. സ്കൂളിന്റെ ചില സംഭാവനകളിൽ അനന്തമായ ശ്രേണിയുടെ കണ്ടെത്തലും കാൽക്കുലസിന്റെ അടിത്തറയും ഉൾപ്പെടുന്നു.

1498-ൽ ഗുജറാത്തി വ്യാപാരികളുടെ സഹായ ത്തോടെ, പോർച്ചുഗീസ് സഞ്ചാരിയായ വാസ്കോ ഡഗാമ ആഫ്രിക്കയുടെ തെക്കേ അറ്റത്തുള്ള ഗുഡ്ഹോപ്പിന്റെ മുനമ്പ് ചുറ്റി കോഴിക്കോട്ടേക്ക് ഒരു കടൽപാത സ്ഥാപിച്ചു. അദ്ദേഹത്തിന്റെ നാവിക സേന പോർച്ചുഗീസ് കോട്ടകളും ചെറിയ വാസസ്ഥലങ്ങളും ഉയർത്തി. ഇത് ഇന്ത്യയിൽ യൂറോപ്യൻ സ്വാധീനത്തിന് തുടക്കം കുറിച്ചു. അങ്ങനെ, ഡച്ചുകാരുടെയും ഫ്രഞ്ചുകാരുടെയും ബ്രട്ടീഷുകാരുടെയും യൂറോപ്യൻ വ്യാപാര താൽപര്യങ്ങൾ കേരളത്തിൽ കേന്ദ്രസ്ഥാനം നേടി.

Medieval Kerala Class 6 Notes Pdf Malayalam Medium

സി. ഇ. ഒമ്പതാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയിലുള്ള മധ്യകാല കേരള ചരിത്ര ത്തിന്റെ പ്രധാന സ്രോതസ്സാണ് കോപ്പർ പ്ലേറ്റുകൾ (എപ്പിഗ്രഫി), ചെമ്പ് തകിടിൽ ആലേഖനം ചെയ്ത ലിഖി തങ്ങളെ ചെപ്പോടുകൾ എന്നാണ് വിളിക്കുന്നത്.

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

മധ്യകാല കേരളത്തിൽ ഒരു അധികാര ശ്രേണി നിലനിന്നി രുന്നു. നാടുവാഴികളും ബ്രാഹ്മണരും ശ്രേണിയുടെ മുകൾത്തട്ടിലും ഉരാളർ, കരാളർ മുതലായ വിഭാഗങ്ങൾ താഴെതട്ടിലും ആയിരുന്നു. മധ്യകാല കേരളത്തിലെ ജനജീവിതം, പെരുമാക്കൾ, നാടുവാഴി സ്വരൂപങ്ങൾ, ഭാഷ, സാഹിത്യം, കല, വിജ്ഞാനം മുതലായ കാര്യങ്ങളാണ് ഈ പാഠഭാഗത്ത് നാം പഠിക്കുവാൻ പോകു.

  • മധ്യകാല കേരളത്തെപ്പറ്റി അറിവു തരുന്ന സുപ്രധാന രേഖകളാണ് ചെപ്പേടുകൾ.
  • വട്ടെഴുത്ത് എന്ന പഴയകാല ലിപിയിലാണ് ചെപ്പേടുകൾ എഴുതിയിരിക്കുന്നത്.
  • സി. ഇ, ഒമ്പതാം നൂറ്റാണ്ടോടെ മഹോദയപുരം കേന്ദ്രമാക്കി രാജഭരണം നിലവിൽ വന്നു. ഇവിടുത്തെ രാജാക്കന്മാർ പെരുമാക്കൾ എന്നറിയപ്പെട്ടു.
  • ഇന്നത്തെ കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പെരുമാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു.
  • പെരുമാൾ ഭരണം അവസാനിച്ചതോടെ അവരുടെ കീഴിൽ ഭരണം നടത്തിയിരുന്ന നാടുവാഴികൾ അതതു നാടുകളിൽ സ്വന്തം നിലയ്ക്ക് ഭരണം ആരംഭിച്ചു.
  • നാടുവാഴികൾക്ക് കീഴിലുള്ള പ്രദേശങ്ങൾ സ്വരൂപങ്ങളെന്നറിയപ്പെട്ടു.
    നാടുകൾ തമ്മിൽ സമ്പത്തിലും
  • സൈനിക ശക്തിയിലും വ്യത്യാസങ്ങളുണ്ടായിരുന്നു
  • ആധിപത്യത്തിനു വേണ്ടി നാടുവാഴികൾ പരസ്പരം പോരടിച്ചു.
  • മധ്യകാല കേരളത്തിൽ പുറംനാടുകളുമായുള്ള കച്ചവടവും പ്രാദേശിക കച്ചവടവും പുരോഗതി പ്രാപിച്ചി.

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

  • പുറംനാട്ടിലെ ഉല്പന്നങ്ങൾ കേരളത്തിലെ വിപണികളിലും എത്തിച്ചേർന്നിരുന്നു.
  • അഞ്ചുവണ്ണം, മണിഗ്രാമം തുടങ്ങിയ പേരുകളിൽ കച്ചവട സംഘങ്ങൾ അന്ന് നിലവിലുണ്ടായിരുന്നു.
  • മധ്യകാല കേരളത്തിൽ സമുദ്രവാണിജ്യത്തിൽ വലിയ പുരോഗതിയുണ്ടായി.
  • അങ്ങാടികളുടെ വളർച്ച പ്രാദേശിക കച്ചവടം ശക്തിപ്പെടുന്നതിന് സഹായകമായി.
  • കരവഴിയും കടൽ വഴിയും നിരവധി ഉല്പന്നങ്ങൾ അങ്ങാടികളിൽ എത്തിച്ചേർന്നു.
  • മലയാളം തമിഴിൽ നിന്നു രൂപപ്പെട്ടുവന്ന ഭാഷയാണെന്ന് പൊതുവെ കരുതപ്പെടുന്നു. സംസ്കൃതവും മല യാളഭാഷയുടെ വികാസത്തിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
  • വട്ടെഴുത്ത്, കോലെഴുത്ത് എന്നീ ലിപികളിലാണ് പഴയ മലയാളം എഴുതിയിരുന്നത്.
  • ചെറുശ്ശേരിയുടെ കൃഷ്ണഗാഥ, എഴുത്തച്ഛന്റെ രാമായണം, മഹാഭാരതം കിളിപ്പാട്ടുകൾ കുഞ്ചൻ നമ്പ്യാ രുടെ തുള്ളൽ കൃതികൾ എന്നിവ മലയാള ഭാഷയുടെ വികാസത്തിന് വഴിതെളിച്ചു.
  • പതിനേഴാം നൂറ്റാണ്ടിൽ ഖാസി മുഹമ്മദ് അറബിമലയാളത്തിൽ രചിച്ച ‘മുഹിയിദ്ദീൻ മാല’യും
  • പതിനെട്ടാം നൂറ്റാണ്ടിൽ അർണോസു പാതിരി രചിച്ച “പുത്തൻ പാനയും മലയാള ഭാഷയുടെ പുരോഗതിക്ക് സഹായ
  • കമായി.കൂത്ത്, കൂടിയാട്ടം, കഥകളി തുടങ്ങിയ കലകൾ ക്ഷേത്രങ്ങളോടു ചേർന്ന കൂത്തമ്പലങ്ങളിലാണ് അരങ്ങേ റിയിരുന്നത്.
  • കാവുകളിലും മറ്റ് ആരാധാനായിടങ്ങളിലും നടത്തപ്പെടുന്ന തെയ്യം, തിറ, കളംപാട്ട് തുടങ്ങിയവ അനു ഷ്ഠാനകലകളാണ്. അവ ക്ഷേത്രകലകളേക്കാൾ ജനകീയമായിരുന്നു.
  • വൈജ്ഞാനിക മേഖലയിലും മധ്യകാല കേരളം മികച്ച പുരോഗതി കൈവരിച്ചിരുന്നു.
  • അക്കാലത്തെ വിദ്യാകേന്ദ്രങ്ങൾ ‘ശാലകൾ’ എന്നറിയപ്പെട്ടു. ഇവ ക്ഷേത്രങ്ങളോടനുബന്ധിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്.

Class 6 Social Science Chapter 9 Question Answer Malayalam Medium മധ്യകാല കേരളം

  • ബുദ്ധകേന്ദ്രങ്ങളോട് ചേർന്ന് വിദ്യാലയങ്ങളെ ‘പള്ളികൾ’ എന്നാണ് വിളിച്ചിരുന്നത്.
  • പതിനെട്ടാം നൂറ്റാണ്ടോടെ വ്യത്യസ്തമായ സാമ്പത്തിക-സാമൂഹിക ക്രമങ്ങൾ കേരളത്തിൽ രൂപം
  • കൊണ്ടു. മധ്യകാല കേരളത്തിൽ, ഭാഷ, കല, വിജ്ഞാനം എന്നിവയും തനതായ രൂപം കൈവരിച്ചു.

Leave a Comment