By reviewing Std 5 Social Science Notes Pdf Malayalam Medium and വരയ്ക്കാം വായിക്കാം Class 5 Social Science Chapter 5 Question Answer Notes Malayalam Medium, students can improve their conceptual understanding.
Class 5 Social Science Chapter 5 Notes Malayalam Medium വരയ്ക്കാം വായിക്കാം
Let’s Draw and Read Class 5 Notes Malayalam Medium
Question 1.
തൃശൂർ ജില്ലയിൽ നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയതാണ് അജി. ഒപ്പം കുടുംബവുമുണ്ട്. അവരുടെ പക്കലുള്ള ലേഔട്ടാണ് ചുവടെ നൽകിയിട്ടുള്ളത്.

i. പ്രോഗ്രാം കമ്മിറ്റി ഓഫീസിൽ നിന്ന് ഏത് ദിശയിൽ സഞ്ചരിച്ചാൽ അജിയുടെ പ്രോഗ്രാം നടക്കുന്ന വേദിയിൽ എളുപ്പത്തിൽ എത്താൻ കഴിയും?
ii. ലേഔട്ട് പരിശോധിച്ച് ഭക്ഷണശാല എവിടെയാണെന്ന് കണ്ടെത്താൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ?
iii. തൃശൂർ ഗവ.എച്ച്.എസ്.എസിൽ നിന്ന് ഭക്ഷണശാലയിലേക്ക് പോകാൻ ഏത് ദിശയിൽ സഞ്ചരിക്കണം?
Answer:
i. നേരെ വടക്ക് ദിശയിലേക്ക് പോവുക ശേഷം വലത് ഭാഗത്തേക്ക് തിരിയുക(കിഴക്ക്)
ii. പടിഞ്ഞാറ്
iii. പടിഞ്ഞാറ്
Question 2.
ചില സ്ഥാപനങ്ങളുടെ മുന്നിൽ സ്ഥാനം മുന്നിൽ കെട്ടിടങ്ങളുടെ കാണിക്കുന്ന ലേഔട്ടുകൾ പ്രദർശിപ്പിച്ചിട്ടുള്ളത് കണ്ടിട്ടില്ലേ? ദിശ മനസിലാക്കുന്നതിന് മാത്രമാണോ ഇത്തരം ലേഔട്ടുകൾ തയ്യാറാക്കുന്നത്?
Answer:
സർവകലാശാലകൾ, ആശുപത്രികൾ, ഷോപ്പിംഗ് മാളുകൾ, വലിയ ഓഫീസ് സമുച്ചയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് മുന്നിൽ ലേഔട്ട് മാപ്പുകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ ഈ ലേഔട്ട് മാപ്പുകൾ ദിശകൾ മനസ്സിലാക്കുന്നതിനപ്പുറം സുരക്ഷ, അടിയന്തിര ആസൂത്രണം, കെട്ടിടത്തിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ കണ്ടെത്തൽ തുടങ്ങി നിരവധി പ്രധാന ഉദ്ദേശങ്ങൾ നിറവേറ്റുന്നു.
![]()
Question 3.
നിങ്ങളുടെ ക്ലാറിയുടെ ഒരു സ്കെച്ച് തയ്യാറാക്കിയാലോ?
i. ക്ലാറിയുടെ വാതിൽ ഏത് ദിശയിലാണ്?
ii. ജനാലകൾ ഏതൊക്കെ ഭാഗങ്ങളിലുണ്ട്?
iii. ബ്ലാക്ക്ബോർഡ്/വൈറ്റ് ബോർഡ് ഏത് ദിശയിലാണ് സ്ഥാപിച്ചിട്ടുളളത്?
Answer:

i. കിഴക്ക്
ii. പടിഞ്ഞാറ്
iii. വടക്ക്
Question 4.

അജി വീടിന് സമീപം ഉദയ സൂര്യന് അഭിമുഖമായി നിൽക്കുകയാണ്.
i. ഏത് ദിശയിലേക്ക് നോക്കിയാണ് അജി നിൽക്കുന്നത്?
ii. അജിയുടെ വലതുകൈ ഏത് ദിശയിലേക്കാണ് നീട്ടിയിരിക്കുന്നത്? ഇടതുകൈയോ?
iii. അജിയുടെ നിഴൽ ഏത് ദിശയെ സൂചിപ്പിക്കുന്നു?
Answer:
i. കിഴക്ക്
ii. വലതുകൈ – തെക്ക് , ഇടതുകൈ – വടക്ക്
iii. പടിഞ്ഞാറ്
Question 5.

i. ഏത് ദിശയിലേക്ക് നോക്കിയാണ് അജി നിൽക്കുന്നത്?
ii. അജിയുടെ വലതുകൈ ഏതു ദിശയിലേക്കാണ് നീട്ടിയിരിക്കുന്നത്? ഇടതുകൈയോ?
iii. അജിയുടെ നിഴൽ ഏത് ദിശയെ സൂചിപ്പിക്കുന്നു?
iv. അജി നോക്കി നിൽക്കുന്നതിന് എതിരെയുള്ള ദിശ ഏതാണ്?
Answer:
i. പടിഞ്ഞാറ്
ii. വലതുകൈ – വടക്ക് , ഇടതുകൈ -തെക്ക്
iii. പടിഞ്ഞാറ്
iv. കിഴക്ക്
Question 6.
ദിശ അടിസ്ഥാനമാക്കി കെച്ച് ഒരു പേപ്പറിലോ ബുക്കിലോ വരയ്ക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
Answer:
സ്കെച്ചിന്റെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, എന്നീ ദിശകൾ, പ്രധാന സ്ഥാപനങ്ങൾ, ലാൻഡ്മാർക്കുകൾ, എമർജൻസി എക്സിറ്റ് ഏരിയകൾ മുതലായവ.
Question 7.
നിങ്ങളിരിക്കുന്ന ക്ലാറിയുടെ വടക്കുദിശ എവിടെ എന്ന് കണ്ടെത്തൂ. ഇനി ക്ലാസ് മുറിയുടെ സ്കെച്ച് വരയ്ക്കുന്ന പേപ്പറിന് മുകളിൽ വലതുഭാഗത്ത് ചുവടെ കാണുന്ന രീതിയിൽ ദിശയുടെ ഏതെങ്കിലും ഒരു ചിഹ്നം നൽകൂ.

Answer:

Question 8.
സ്കെച്ച് പൂർത്തിയാക്കിയല്ലോ. വാതിൽ, മേശ, ജനാല തുടങ്ങിയവയ്ക്ക് ചുവടെ നൽകിയിട്ടുള്ള രീതിയിൽ ഒരു സൂചിക തയ്യാറാക്കി സ്കെച്ചിൽ ഉൾപ്പെടുത്തുക.
D. വാതിൽ
T. മേശ
W. ജനാല
B.B ബ്ലാക്ക്ബോർഡ്
WB വൈറ്റ്ബോർഡ്
B. ബെഞ്ച്
C. കസേര
Answer:

Question 9.
അജിയുടെ സ്കൂളിന്റെ സ്കെച്ചാണ് ചുവടെ നൽകിയിരിക്കുന്നത്. സ്കെച്ച് നിരീക്ഷിച്ച് നൽകിയിരിക്കുന്ന പട്ടിക പൂർത്തിയാക്കുക.

Answer:
| ബാസ്കറ്റ്ബോൾ കോർട്ടിന്റെ ഏത് ദിശയിലാണ് ഓഫീസ് ഉൾപ്പെടുന്ന കെട്ടിടം സ്ഥിതി ചെയ്യുന്നത്? | കിഴക്ക് |
| ബാസ്കറ്റ്ബോൾ കോർട്ടിന്റെ ഏത് ദിശയിലാണ് സ്കൂളിന്റെ പ്രവേശനകവാടം സ്ഥിതി ചെയ്യുന്നത്? | തെക്ക് |
| ടോയ്ലറ്റ് കോംപ്ലക്സിന്റെ ഏത് ദിശയിലാണ് ലൈബ്രറിയും വായനമുറിയും സ്ഥിതി ചെയ്യുന്നത്? | തെക്ക് |
| സ്റ്റോർ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഏത് ദിശയിലാണ് പാചകപ്പുര സ്ഥിതി ചെയ്യുന്നത്? | വടക്ക് |
| ഓഡിറ്റോറിയത്തിൽ നിന്ന് ഏത് ദിശയിലേക്ക് സഞ്ചരിച്ചാൽ പ്രവേശന കവാടം വഴി പുറത്തേക്ക് പോകാം? | തെക്ക് |
Question 10.
നിങ്ങളുടെ ക്ലാറിയിലെ ബെഞ്ച്, മേശ, ബ്ലാക്ക് ബോർഡ് എന്നിവയുടെ സ്ഥാനം സ്കെച്ചിൽ രേഖപ്പെടുത്തിയല്ലോ. ക്ലാറിയിൽ നിങ്ങൾ ഇരിക്കുന്ന സ്ഥാനം എവിടെയെന്ന് എങ്ങനെ പറയും?
Answer:
- ഒന്നാമത്തെ ബെഞ്ചിൽ രണ്ടാമത്.
- ഒടുവിലത്തെ ബെഞ്ചിൽ ഒന്നാമത്.
- രണ്ടാമത്തെ ബെഞ്ചിൽ മൂന്നാമത്.
- ഒന്നാമത്തെ ബെഞ്ചിൽ നാലാമത്.
Question 11.
ഈ പന്തിൽ നൽകിയിട്ടുള്ള വീടിന്റെ സ്ഥാനം എവിടെയാണെന്ന് കണ്ടെത്തി എഴുതുക.

Answer:
തിരശ്ചീന വരകൾ D, E, ലംബ വരകൾ 2, 3 എന്നിവയ്ക്കിടയിലാണ് വീട് സ്ഥിതിചെയ്യുന്നത്.
Question 12.
നിങ്ങളുടെ സ്കൂളിലെ സാമൂഹ്യശാസ്ത്ര ലാബിൽ വ്യത്യസ്ത ഭൂപടങ്ങൾക്ക് നൽകിയിരിക്കുന്ന തലക്കെട്ടുകൾ പരിശോധിക്കുക.
Answer:

Question 13.
തൃശൂരിന് വടക്ക് കടലിനോട് ചേർന്നിരിക്കുന്ന ജില്ലകളും തൃശൂരിന് തെക്ക് കടലിനോട് ചേർന്നിരിക്കുന്ന ജില്ലകളും പട്ടികപ്പെടുത്തുക.
Answer:
തൃശ്ശൂരിന്റെ വടക്കുഭാഗത്തുള്ള തീരദേശ ജില്ലകൾ – മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
തൃശ്ശൂരിന്റെ തെക്ക് ഭാഗത്തുള്ള തീരദേശ ജില്ലകൾ – എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം.
![]()
Question 14.
കേരളത്തിന്റെ കിഴക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
Answer:
തമിഴ്നാട്
Question 15.
ഗ്ലോബിലും ഭൂപടങ്ങളിലും ജലാശയങ്ങൾ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നിറമേതാണ്?
Answer:
നീല
Question 16.
കേരളത്തിന്റെ ഭൂപടം പരിശോധിച്ച് തന്നിരിക്കുന്ന പട്ടികയിലെ സൂചികകൾക്കുളള ചിഹ്നങ്ങൾ കണ്ടെത്തി വര.
Answer:

Question 17.
നിങ്ങളുടെ വിദ്യാലയത്തിലെ സാമൂഹ്യശാസ്ത്രലാബിലെ കേരളത്തിന്റെ ഭൂപടം പരിശോധിച്ച് വർക്ക്ഷീറ്റ് പൂർത്തിയാക്കുക.
Answer:
| കേരളത്തിന്റെ തെക്കേ അറ്റത്തുളള ജില്ല | തിരുവനന്തപുരം |
| കേരളത്തിന്റെ വടക്കേ അറ്റത്തുളള ജില്ല | കാസർഗോഡ് |
| രണ്ടുസംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല | വയനാട് |
| ഭാരതപ്പുഴ ഒഴുകുന്ന ദിശ | കിഴക്കു നിന്ന് പടിഞ്ഞാറോട്ട് |
| കാസറഗോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള റെയിൽ പാതയുടെ ദിശ | വടക്കു നിന്ന് തെക്ക് വരെ |
| കേരളത്തിന്റെ അയൽ സംസ്ഥാനങ്ങൾ | കർണാടക, തമിഴ്നാട് |
Question 18.
ജില്ലകളുടെ തിരിച്ചറിയൽ കാർഡുകൾ തയ്യാറാക്കി ക്ലാസിൽ പ്രദർശിപ്പിക്കുക.
Answer:
(സൂചനകൾ) ചുവടെ നൽകിയിരിക്കുന്ന മാതൃകപോലെ ജില്ലകളുടെ തിരിച്ചറിയൽ കാർഡുകൾ തയ്യാറാക്കുക.
Question 19.
ഇന്ത്യയിലെ ഒരു സംസ്ഥാനമാണല്ലോ കേരളം. ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉണ്ടെന്ന് അറിയാമോ?
Answer:
28 സംസ്ഥാനങ്ങൾ, 8 കേന്ദ്രഭരണ പ്രദേശങ്ങൾ.
Question 20.
ഇന്ത്യയിലെ സംസ്ഥാനങ്ങൾ, അവയുടെ തലസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുടെ പട്ടിക തയ്യാറാക്കൂ.
Answer:
| സംസ്ഥാനങ്ങൾ | തലസ്ഥാനം | കേന്ദ്ര ഭരണ പ്രദേശങ്ങൾ |
| ആന്ധ്രാപ്രദേശ് | അമരാവതി | ആൻഡമാൻ നിക്കോബാർ |
| അരുണാചൽ പ്രദേശ് | ഇറ്റാനഗർ | ഛത്തീസ്ഗഡ് |
| അസം | ദ്വീപുകൾ | ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു |
| ബീഹാർ | പട്ന | ഡൽഹി |
| ചണ്ഡീഗഡ് | റായ്പൂർ | ജമ്മു കാശ്മീർ |
| ഗുജറാത്ത് | പനാജി | ലക്ഷദ്വീപ് |
| ഹരിയാന | ഗാന്ധിനഗർ | പുതുച്ചേരി |
| ഹിമാചൽ പ്രദേശ് | ചണ്ഡീഗഡ് | ലഡാക്ക് |
| ജാർഖണ്ഡ് | ഷിംല (വേനൽക്കാലം) ധർമ്മശാല (ശീതകാലം) | കേന്ദ്ര ഭരണ പ്രദേശങ്ങൾ |
| കർണാടക | റാഞ്ചി | ആൻഡമാൻ നിക്കോബാർ |
| കേരളം | ബെംഗളൂരു | |
| മധ്യപ്രദേശ് | തിരുവനന്തപുരം | |
| മഹാരാഷ്ട്ര | ഭോപ്പാൽ | |
| മണിപ്പൂർ | മുംബൈ | |
| മേഘാലയ | ഇംഫാൽ | |
| മിസോറാം | ഷില്ലോങ് | |
| നാഗാലാൻഡ് | ഐസ്വാൾ | |
| ഒഡീഷ | കൊഹിമ | |
| പഞ്ചാബ് | ഭുവനേശ്വർ | |
| രാജസ്ഥാൻ | ചണ്ഡീഗഡ് | |
| സിക്കിം | ജയ്പൂർ | |
| ഉത്തർപ്രദേശ് | ഗാങ്ടോക്ക് | |
| ഉത്തരാഖണ്ഡ് | ചെന്നൈ | |
| പശ്ചിമ ബംഗാൾ | ഹൈദരാബാദ് |
Question 21.
ഇന്ത്യയുടെ അതിർത്തി, സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, അയൽരാജ്യങ്ങൾ മുതലായവ രേഖപ്പെടുത്തിയ ഭൂപടം നിരീക്ഷിച്ച് ചുവടെ തന്നിട്ടുള്ള പട്ടിക പൂർത്തിയാക്കുക.
Answer:
| സൂചന | വസ്തുത |
| ഇന്ത്യയുടെ കിഴക്കുഭാഗത്തുള്ള കടൽ | ബംഗാൾ ഉൾക്കടൽ |
| ഇന്ത്യയുടെ പടിഞ്ഞാറുഭാഗത്തുള്ള കടൽ | അറബിക്കടൽ |
| ഇന്ത്യയുടെ തലസ്ഥാനം | ന്യൂഡൽഹി |
| ഇന്ത്യയുടെ ഏറ്റവും വടക്കുഭാഗത്തുള്ള കേന്ദ്രഭരണപ്രദേശം | തെക്കേ |
| അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഏതുഭാഗത്ത് സ്ഥിതി ചെയ്യുന്നു? | വടക്ക് – കിഴക്ക് |
| ഇന്ത്യയുടെ തെക്കുഭാഗത്തുള്ള ഒരു അയൽ രാജ്യം | ശ്രീലങ്ക, മാലിദ്വീപ് |
| ഇന്ത്യയുടെ അയൽരാജ്യങ്ങൾ | പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ ചൈന നേപ്പാൾ ലഡാക്ക് ഭൂട്ടാൻ ബംഗ്ലാദേശ് |
Question 22.
ഇന്ത്യൻ സംസ്ഥാനങ്ങളുടെ പേരുകൾ രേഖപ്പെടുത്തിയ സ്ട്രിപ്പുകൾ (കടലാസ് തുണ്ടുകൾ) ഒരു പെട്ടിയിൽ നിക്ഷേപിക്കുന്നു. കുട്ടികൾ മൂന്നുപേരുള്ള സംഘങ്ങളാകുന്നു. സംഘത്തിലൊരാൾ പെട്ടിയിൽ നിന്ന് ഒരു സ്ട്രിപ്പ് എടുക്കുന്നു. കിട്ടിയ സംസ്ഥാനത്തെക്കുറിച്ച് അറ്റ്ലസ്, ഭൂപടം എന്നിവയുടെ സഹായത്തോടെ കുറിപ്പ് തയ്യാറാക്കുന്നു. എന്തൊക്കെ വിവരങ്ങൾ കുറിപ്പിൽ ഉൾപ്പെടുത്താം?
Answer:
- സംസ്ഥാനത്തിന്റെ പേര്
- തലസ്ഥാനം
- അയൽ രാജ്യങ്ങൾ
- അയൽ സംസ്ഥാനങ്ങൾ
- പ്രധാന നഗരങ്ങൾ
- പ്രധാന നദികൾ
- സംസ്കാരം
Question 23.
വാസ്കോഡ ഗാമ യുറോപ്പിൽ നിന്ന് ഏതൊക്കെ സമുദ്രങ്ങളിലൂടെ സഞ്ചരിച്ചാണ് ഇന്ത്യയിലെ ത്തിയത്? ചുവടെ നൽകിയിരിക്കുന്ന ലോകഭൂപടം നിരീക്ഷിച്ച് ഈ സമുദ്രങ്ങൾ കണ്ടെത്തൂ.

i. മറ്റ് സമുദ്രങ്ങൾ ഏതൊക്കെയാണ്?
ii. ഈ സമുദ്രങ്ങളെല്ലാം പരസ്പരം ചേർന്നാണോ കിടക്കുന്നത്?
iii. ഗ്ലോബ് നിരീക്ഷിച്ച് ഏറ്റവും വലിയ സമുദ്രമേതെന്ന് കണ്ടെത്തൂ.
Answer:
വാസ്കോഡ ഗാമ യുറോപ്പിൽ നിന്ന് സഞ്ചരിച്ച സമുദ്രങ്ങൾ – അറ്റ്ലാന്റിക് സമുദ്രം, അന്റാർട്ടിക് സമുദ്രം, ഇന്ത്യൻ സമുദ്രം.
i. പസഫിക് സമുദ്രം, ആർട്ടിക്ക് സമുദ്രം.
ii. ആല്ല
iii. പസഫിക് സമുദ്രം
Question 24.
ഭൂപടം, ഗ്ലോബ് എന്നിവ നിരീക്ഷിച്ച് ഭൂഖണ്ഡങ്ങൾ ഏതെല്ലാമെന്ന് കണ്ടെത്തൂ.
Answer:
ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, അന്റാർട്ടിക്ക, യൂറോപ്പ്, ഓസ്ട്രേലിയ.
![]()
Question 25.
നമ്മുടെ രാജ്യമായ ഇന്ത്യ ഏത് ഭൂഖണ്ഡത്തിന്റെ ഭാഗമാണ്?
Answer:
ഏഷ്യ.
Question 26.
ഭൂരിഭാഗം ഭൂഖണ്ഡങ്ങളും സമുദ്രത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. സമുദ്രത്താൽ ചുറ്റപ്പെട്ട ഭൂഖണ്ഡങ്ങൾ ഏതൊക്കെയാണ്?
Answer:
അന്റാർട്ടിക്ക, ഓസ്ട്രേലിയ.
Question 27.
തന്നിട്ടുളള ചിത്രം നിരീക്ഷിക്കുക. നൽകിയിരിക്കുന്ന ഭൂഖണ്ഡങ്ങളുടെ നിറം ഭൂപടത്തിൽ അതത് ഭൂഖണ്ഡങ്ങൾക്ക് നൽകൂ. നിറം നൽകിയശേഷം ഭൂഖണ്ഡങ്ങളുടെ പേരുകൂടി എഴുതിച്ചേർ ക്കുമല്ലോ?

Answer:

Question 28.
ലോകഭൂപടം, അറ്റ്ലസ് എന്നിവയുടെ സഹായത്തോടെ വർക്ക്ഷീറ്റ് പൂർത്തിയാക്കുക.
Answer:
| വർക്ക്ഷീറ്റ് | |
| സവിശേഷതകൾ | ഭൂഖണ്ഡം |
| അറ്റ്ലാന്റിക് സമുദ്രത്തിന് പടിഞ്ഞാറുഭാഗത്ത് കാണുന്ന ഭൂഖണ്ഡങ്ങൾ | വടക്കേ അമേരിക്ക, തെക്കേ അമേരിക്ക |
| ഇന്ത്യൻ സമുദ്രത്തിന് കിഴക്കുഭാഗത്ത് കാണുന്ന ഭൂഖണ്ഡം | ഓസ്ട്രേലിയ |
| ഏറ്റവും വിസ്തൃതി കൂടിയ ഭൂഖണ്ഡം | ഏഷ്യ |
| അറ്റ്ലാന്റിക് സമുദ്രത്തിനും ഇന്ത്യൻ സമുദ്രത്തിനും ഇടയിൽ കാണുന്ന ഭൂഖണ്ഡം | ഭൂഖണ്ഡം |
Question 29.
ഭൂഖണ്ഡങ്ങളെ തിരിച്ചറിഞ്ഞ് പേരുനൽകുക.

Answer:
A – തെക്കേ അമേരിക്ക
B – വടക്കേ അമേരിക്ക
C – ഏഷ്യ
D – ആഫ്രിക്ക
E – ഓസ്ട്രേലിയ
F – യൂറോപ്പ്
G – അന്റാർട്ടിക്ക
Question 30.
ഭൂഖണ്ഡങ്ങളുടെ തിരിച്ചറിയൽ കാർഡ് തയ്യാറാക്കുക.
Answer:
(സൂചനകൾ) ചുവടെ നൽകിയിരിക്കുന്ന മാതൃകപോലെ ഭൂഖണ്ഡങ്ങളുടെ തിരിച്ചറിയൽ കാർഡ് തയ്യാറാക്കുക.
തുടർപ്രവർത്തനങ്ങൾ
Question 1.
ടീച്ചറുടെ സഹായത്തോടെ നിങ്ങളുടെ സ്കൂളിന്റെ ഒരു സ്കെച്ച് തയ്യാറാക്കുക. തയ്യാറാക്കിയ സ്കെച്ച് സ്കൂളിൽ പ്രദർശിപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കുമല്ലോ?
Answer:

Question 2.
കേരളത്തിന്റെ ഭൂപടം പരിശോധിച്ച് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ പട്ടികപ്പെടുത്തുക. ഇന്റർനെറ്റ് സാധ്യതകൾ പ്രയോജനപ്പെടുത്തി നിങ്ങൾ നിൽക്കുന്ന സ്ഥലത്ത് നിന്ന് നിങ്ങൾ പോകാനാ ഗ്രഹിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വേഗത്തിലെത്താനുള്ള റൂട്ടും ദൂരവും കണ്ടെത്തുക.
Answer:
| ജില്ലകൾ | ടൂറിസ്റ്റ് കേന്ദ്രങ്ങൾ |
| തിരുവനന്തപുരം | വർക്കല ബീച്ച് |
| കൊല്ലം | ശാസ്താംകോട്ട തടാകം |
| പത്തനംതിട്ട | ഗവി |
| ആലപ്പുഴ | കുട്ടനാട് |
| കോട്ടയം | കുമരകം |
| ഇടുക്കി | ഇരവികുളം നാഷണൽ പാർക്ക് |
| എറണാകുളം | ചെറായി ബീച്ച് |
| തൃശൂർ | അതിരപ്പിള്ളി |
| പാലക്കാട് | സൈലന്റ് വാലി നാഷണൽ പാർക്ക് |
| മലപ്പുറം | കടലുണ്ടി പക്ഷി സങ്കേതം |
| കോഴിക്കോട് | കാപ്പാട് ബീച്ച് |
| വയനാട് | എടക്കൽ ഗുഹകൾ |
| കണ്ണൂർ | സെന്റ് ആഞ്ചലോ കോട്ട |
| കാസർഗോഡ് | ബേക്കൽ കോട്ട |
സൂചനകൾ: ഗൂഗിൾ മാപ്പ് ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള ഏറ്റവും വേഗതയേറിയ വഴിയും, ദൂരവും കണ്ടെത്തുക.

Question 3.
ഇന്ത്യയുടെ സ്കെച്ച് ചാർട്ടിൽ വരയ്ക്കുക. സംസ്ഥാനങ്ങൾ, തലസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവ രേഖപ്പെടുത്തുക. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും വ്യത്യസ്ത നിറം നൽകുക. തയ്യാറാക്കിയ ചാർട്ടുകൾ ക്ലാസിൽ പ്രദർശിപ്പിക്കുക.
Answer:

Question 4.
നവംബർ 1 കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ‘കേരളം ഭൂപടവായന പ്രശ്നോത്തരി മത്സരം’ സഹായത്തോടെ പ്രശ്നോത്തരിയിൽ എന്തൊക്കെ വിഷയങ്ങൾ ഉൾപ്പെടുത്താം?
Answer:
കേരളം – ഭൂപടവായന പ്രശ്നോത്തരി – വിഷയങ്ങൾ
- വിനോദസഞ്ചാരകേന്ദ്രങ്ങൾ
- നദികൾ
- തുറമുഖങ്ങൾ
- തടാകങ്ങൾ
- വിമാനത്താവളങ്ങൾ
- ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ
- ആഘോഷങ്ങൾ
- ജില്ലകൾ
- ദേശീയ ഉദ്യാനങ്ങൾ
വരയ്ക്കാം വായിക്കാം Class 5 Notes Questions and Answers
Question 1.
ദിശ കണ്ടെത്താൻ ഏതെല്ലാം ഉപകരണങ്ങൾ ഉപയോഗിക്കാം? സൂര്യൻ ഉദിക്കുന്ന ദിശയുടെ പ്രാധാന്യം എന്താണ്?
Answer:
ദിശകൾ കണ്ടെത്താൻ കോമ്പസ്, മൊബൈൽ അപ്ലിക്കേഷൻ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കാവുന്നതാണ്. സൂര്യൻ ഉദിക്കുന്ന ദിശ വളരെ പ്രധാനപ്പെട്ടതാണ് കാരണം, ഇത് കിഴക്ക് ദിശയെ സൂചിപ്പിക്കുന്നു.
Question 2.
ഒരു ഭൂപടത്തിൽ ദിശകൾ എങ്ങനെ സൂചിപ്പിക്കപ്പെടുന്നു?
Answer:
ചുമർ ഭൂപടങ്ങളുടെ മുകളിൽ വടക്ക് ദിശ സൂചിപ്പിക്കുന്ന ഒരു അടയാളം കാണാം. ഭൂപടത്തിന്റെ അടിഭാഗം തെക്ക് ,വലത് ഭാഗം പടിഞ്ഞാറ് , ഇടത് വശം കിഴക്ക് ദിശയെയും സൂചിപ്പിക്കുന്നു. (ഭൂപടത്തിന്റെ കാഴ്ചപ്പാട്)
Question 3.
ഒരു സ്കെച്ചും പ്ലാനും തമ്മിലുള്ള വ്യത്യാസം എന്താണ്?
Answer:
കൃത്യമായ അളവുകളുടെ അടിസ്ഥാനത്തിലാണ് പ്ലാനുകൾ തയ്യാറാക്കുന്നത്. എന്നാൽ സ്കെച്ചുകൾക്ക് കൃത്യമായ അളവുകൾ ഉണ്ടായിരിക്കില്ല.
Question 4.
എന്താണ് ഗ്ലോബ്? അതിനെ രണ്ട് അർദ്ധഗോളങ്ങളായി വിഭജിക്കുന്ന രേഖയുടെ പേര് എന്താണ്?
Answer:
ഭൂമിയുടെ ഗോളാകൃതിയിലുള്ള മാതൃകയാണ് ഗ്ലോബ്. അതിനെ രണ്ട് അർദ്ധഗോളങ്ങളായി വിഭജിക്കുന്ന രേഖയെ ഭൂമദ്ധ്യരേഖ എന്ന് വിളിക്കുന്നു.
Question 5.
ഭൂമദ്ധ്യരേഖയ്ക്ക് മുകളിലും താഴെയും വരക്കുന്ന വരകൾ ഏതൊക്കെയാണ്? ഈ വരകളെ തമ്മിൽ വേർതിരിക്കുന്ന അർദ്ധവൃത്താകൃതിയിലുള്ള രേഖകൾ ഏതൊക്കെയാണ്?
Answer:
ഭൂമദ്ധ്യരേഖയ്ക്ക് മുകളിലും താഴെയും വരച്ച വരകളെ അക്ഷാംശങ്ങൾ എന്ന് വിളിക്കുന്നു. ഈ വരകളെ വേർതിരിക്കുന്ന അർദ്ധവൃത്താകൃതിയിലുള്ള വരകളെ രേഖാംശരേഖകൾ എന്ന് വിളിക്കുന്നു.
Question 6.
വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽ ഭൂപടങ്ങൾ എങ്ങനെ സഹായിക്കും?
Answer:
വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽ ദുരിതബാധിത പ്രദേശങ്ങളിൽ വേഗത്തിൽ എത്തിച്ചേരാനും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഭൂപടങ്ങളും, റൂട്ട് മാപ്പുകളും ഉപയോഗിക്കുന്നു.
Question 7.
ഒരു ഭൂപടത്തിന്റെ അവശ്യ ഘടകങ്ങൾ ഏതൊക്കെയാണ്? ഓരോ ഘടകവും എന്തിനെ പ്രതിനിധീകരിക്കുന്നു?
Answer:
ഒരു ഭൂപടത്തിന്റെ അവശ്യ ഘടകങ്ങൾ:
- തലക്കെട്ട്: ഭൂപടത്തിന്റെ മുകളിൽ നൽകിയിരിക്കുന്നു. ഇത് ഭൂപടത്തിന്റെ ഉള്ളടക്കത്തെ സൂചിപ്പിക്കുന്നു.
- ദിശ: വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നീ ദിശകൾ ഉൾപ്പെടുന്നു.
- സൂചിക: ഭൂമിയുടെ ഉപരിതലത്തിന്റെ സവിശേഷതകളെ പ്രതിനിധീകരിക്കാൻ വ്യത്യസ്ത നിറങ്ങൾ ഭൂപടങ്ങളിൽ ഉപയോഗിക്കുന്നു.
Question 8.
ഭൂഖണ്ഡങ്ങൾ എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? ഏഴ് ഭൂഖണ്ഡങ്ങൾ ഏതൊക്കെയാണ്?
Answer:
അതിവിശാലമായ കര ഭാഗങ്ങളാണ് വൻകരകൾ അഥവാ ഭൂഖണ്ഡങ്ങൾ. ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, അന്റാർട്ടിക്ക, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവയാണ് ഏഴ് ഭൂഖണ്ഡങ്ങൾ.
Question 9.
ഗ്ലോബും ഭൂപടവും തമ്മിലുള്ള വ്യത്യാസം എന്ത്?
Answer:
- ഭൂമിയുടെ ഗോളാകൃതിയിലുള്ള മാതൃകയാണ് ഗ്ലോബ്.
- സാധാരണയായി പരന്ന ഉപരിതലത്തിൽ വരയ്ക്കുന്ന ഒരു സ്ഥലത്തിന്റെ തിരഞ്ഞെടുത്ത സ്വഭാവസവിശേഷതകളുടെ പ്രതീകാത്മക പ്രതിനിധീകരണമാണ് ഭൂപടം.
Question 10.
നൽകിയ ഗ്ലോബിൽ A, B, C എന്നിവ അടയാളപ്പെടുത്തുക.

Answer:
A – അക്ഷാംശം
B – ഭൂമധ്യ രേഖ
C – രേഖാംശം
Question 11.
പട്ടിക പൂർത്തിയാക്കുക.

Answer:
a) വിമാനത്താവളം.
b) ————–
c) ജില്ലാ ആസ്ഥാനം

Let’s Draw and Read Class 5 Notes Pdf Malayalam Medium
- ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകാനുള്ള പ്രത്യേക മാർഗമാണ് ദിശ.
- കൃത്യമായ അളവുകളുടെ അടിസ്ഥാനത്തിലാണ് പ്ലാനുകൾ തയ്യാറാക്കുന്നത്. എന്നാൽ സ്കെച്ചുകൾ തയ്യാറാക്കുമ്പോൾ അളവുകൾ കൃത്യമായിരിക്കില്ല.
- വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിവയാണ് പ്രധാന ദിശകൾ.
- സൂര്യൻ ഉദിക്കുന്ന ദിശ കിഴക്കാണ്.
- ദിശ കണ്ടെത്താൻ ഒരു കോമ്പസ് സാധാരണയായി ഉപയോഗിക്കുന്നു. ഭൂമിയുടെ ഗോളാകൃതിയിലുള്ള മാതൃകയാണ് ഗ്ലോബ്.
- ഭൂഗോളത്തിന്റെ മധ്യഭാഗത്തുള്ള രേഖ ഭൂമധ്യരേഖയാണ്.
- ഈ രേഖ ഭൂഗോളത്തെ ഉത്തരാർദ്ധഗോളം, ദക്ഷിണാർദ്ധഗോളം എന്നിങ്ങനെ രണ്ട് അർദ്ധഗോളങ്ങളായി വിഭജിക്കുന്നു.
- ഭൂമദ്ധ്യരേഖയ്ക്ക് സമാന്തരമായി മുകളിലും താഴെയും വരച്ച വരകളെ അക്ഷാംശം എന്ന് വിളിക്കുന്നു.
- അക്ഷാംശരേഖകൾക്കോ രേഖാംശരേഖകൾക്കോ ലംബമായി വരച്ച അർദ്ധവൃത്താകൃതിയിലുള്ള വരകൾ രേഖാംശരേഖകളാണ്.
- സാധാരണയായി പരന്ന ഉപരിതലത്തിൽ വരയ്ക്കുന്ന ഒരു സ്ഥലത്തിന്റെ തിരഞ്ഞെടുത്ത സ്വഭാവസവിശേഷതകളുടെ പ്രതീകാത്മക പ്രതിനിധീകരണമാണ് ഭൂപടം.
- തലക്കെട്ട് ,ദിശ, സൂചിക എന്നിവയാണ് ഭൂപടത്തിന്റെ അവശ്യ ഘടകങ്ങൾ. അതിവിശാലമായ കര ഭാഗങ്ങളാണ് വൻകരകൾ അഥവാ ഭൂഖണ്ഡങ്ങൾ.
- ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, അന്റാർട്ടിക്ക, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവയാണ് ഏഴ് ഭൂഖണ്ഡങ്ങൾ.