Plus Two Business Studies Question Paper March 2022 Malayalam Medium

Reviewing Kerala Syllabus Plus Two Business Studies Previous Year Question Papers and Answers March 2022 Malayalam Medium helps in understanding answer patterns.

Kerala Plus Two Business Studies Previous Year Question Paper March 2022 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

Part – I

A. 1 മുതൽ 6 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)

Question 1.
വേറിട്ട് നിൽക്കുന്നത് കണ്ടെത്തി എഴുതുക.
a) മാർക്കറ്റിംഗ് മാനേജർ
b) മാനേജിംഗ് ഡയറക്ടർ
c) പ്രൊഡക്ഷൻ മാനേജർ
d) പർച്ചേസ് മാനേജർ
Answer:
b) മാനേജിംഗ് ഡയറക്ടർ

Question 2.
ജീവിത ശൈലിയിലുണ്ടാകുന്ന മാറ്റം വ്യാപാര പരിസ്ഥിതിയുടെ ഏത് ഘടകവുമായി ബന്ധപ്പെട്ടിരിക്കുന്നു?
a) സാമൂഹിക പരിസ്ഥിതി
b) സാങ്കേതിക പരിസ്ഥിതി
c) രാഷ്ട്രീയ പരിസ്ഥിതി
d) സാമ്പത്തിക പരിസ്ഥിതി
Answer:
a) സാമൂഹിക പരിസ്ഥിതി

Question 3.
1991- ലെ പുതിയ സാമ്പത്തിക നയത്തിൽ LPG എന്നത് എന്തിനെ സൂചിപ്പിക്കുന്നു.
Answer:
ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്ക്കരണം

Question 4.
ആസൂത്രണത്തിന്റെ അടിസ്ഥാനമായ സങ്കൽപ്പങ്ങളെ …………………………. എന്ന് വിളിക്കുന്നു.
a) ആസൂത്രണ നടപടിക്രമങ്ങൾ
b) ആസൂത്രണ സങ്കൽപങ്ങൾ
c) ബദൽ പദ്ധതികൾ
d) ഇവയൊന്നുമല്ല
Answer:
b) ആസൂത്രണ സങ്കൽപങ്ങൾ

Question 5.
ജീവനക്കാരൻ ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ പരിശീലനം നൽകുന്ന പരിശീലന രീതിയുടെ പേര് എഴു തുക.
Answer:
ജോലിസ്ഥലത്തുള്ള പരിശീലനം (on the job training)

Plus Two Business Studies Question Paper March 2022 Malayalam Medium

Question 6.
ഉടമസ്ഥതാ മൂലധനത്തിന്റേയും കടം വാങ്ങിയ ഫണ്ടുകളുടേയും മിശ്രിതത്തെ സൂചിപ്പിക്കുന്ന പദം ഏതെന്ന് എഴുതുക.
Answer:
മൂലധനഘടന

B. 7 മുതൽ 10 വരെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)

Question 7.
ഏറ്റവും കുറഞ്ഞ ചിലവിൽ ജോലികൾ ചെയ്യുകയും പൂർത്തി കരിക്കുകയും ചെയ്യുന്നതിനെ സൂചിപ്പിക്കുന്ന പദം.
a) കാര്യക്ഷമത
b) ഫലപ്രാപ്തി
c) ഏകോപനം
d) ഇവയൊന്നുമല്ല
Answer:
a) കാര്യക്ഷമത (Efficiency)

Question 8.
എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്ന് മുൻകൂട്ടി തീരുമാനി ക്കുന്നതിനെ ………………………….. എന്ന് വിളിക്കുന്നു.
a) മാർഗനിർദ്ദേശം
b) സംഘാടനം
c) ഉദ്യോഗവൽക്കരണം
d) ആസൂത്രണം
Answer:
d) ആസൂത്രണം

Question 9.
ജീവനക്കാരുടെ സമഗ്രമായ വളർച്ചയ്ക്ക് സഹായിക്കുന്ന പഠന സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന പ്രക്രിയയെ
……………………………. എന്ന് വിളി ക്കുന്നു.
a) വികസനം
b) വിദ്യാഭ്യാസം
c) പരിശീലനം
d) ഇവയൊന്നുമല്ല
Answer:
a) വികസനം (Development)

Question 10.
താഴെ പറയുന്നവയിൽ മാനേജ്മെന്റ് തത്ത്വങ്ങളുടെ സ്വഭാവ സവിശേഷത ഏത്?
(a) ആഗോളതലത്തിലുള്ള പ്രയോഗികത
(b) പൊതുമാർഗ നിർദ്ദേശങ്ങൾ
(c) കാര്യകാരണ ബന്ധം
(d) ഇവയെല്ലാം
Answer:
(d) ഇവയെല്ലാം

Part – II

A. 11 മുതൽ 15 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (3 × 2 = 6)

Question 11.
മാനേജ്മെന്റിന്റെ സംഘടനാപരമായ ലക്ഷ്യങ്ങളിൽ ഒന്നാണ് ലാഭം. മറ്റ് രണ്ട് സംഘടനാപരമായ ലക്ഷ്യങ്ങൾ എഴുതുക.
Answer:
a) നിലനില്പ് : സ്ഥാപനത്തിന്റെ ദീർഘകാലം നിലനില്പ് ഉപാക്കേണ്ട ചുമതല മാനേജ്മെന്റിൽ നിക്ഷിപ്തമാണ്.
b) വളർച്ച : സ്ഥാപനത്തിന്റെ വികസന സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുവാൻ മാനേജ്മെന്റ് ശ്രമിക്കേണ്ടതുണ്ട്.

Question 12.
സംഘടനാ സംവിധാനം എന്നാലെന്താണ്?
Answer:
സംഘടന ഘടന : ഒരു സ്ഥാപനത്തിന്റെ ഭരണപരമായ കാര്യങ്ങൾ നിർവ്വഹിക്കുന്ന വിവിധ മാനേജ്മെന്റ് തലങ്ങൾ ഉൾപ്പെടുന്ന ചട്ട ക്കൂടിനെ സംഘടനാ ഘടന അഥവാ സംഘടനാ സംവിധാനം എന്ന് വിശേഷിപ്പിക്കാം. ഇത് വ്യക്തികൾക്കും അധികാരതല ങ്ങൾക്കും ജോലികൾക്കും ഇടയിലുള്ള പരസ്പരബന്ധം നിർവ്വ ചിക്കുന്നു.

Plus Two Business Studies Question Paper March 2022 Malayalam Medium

Question 13.
പണവിപണിയും മൂലധന വിപണിയും തമ്മിലുള്ള ഏതെങ്കിലും രണ്ട് വ്യത്യാസങ്ങളെഴുതുക.
Answer:
മൂലധന വിപണിയും പണ വിപണിയും തമ്മിലുള്ള വ്യത്യാസം

മൂലധന വിപണി പണ വിപണി
1) ദീർഘകാല സെക്യൂരിറ്റികൾ കൈകാര്യം ചെയ്യുന്നു. (ഹ്രസ്വകാല സെക്യൂരിറ്റികൾ കൈകാര്യം ചെയ്യുന്നു.
2) ഉയർന്ന മൂലധനം കൈകാര്യം ചെയ്യുന്നു. കുറഞ്ഞ മൂലധനം കൈകാര്യം ചെയ്യുന്നു.

Question 14.
1986 – ലെ ഉപഭോക്തൃസംരക്ഷണ നിയമപ്രകാരം ഒരു ഉപഭോ കാവിനുള്ള ഏതെങ്കിലും രണ്ട് അവകാശങ്ങൾ ഹ്രസ്വമായി വിവരിക്കുക.
Answer:
ഉപഭോക്താക്കളുടെ അവകാശങ്ങൾ
1) സുരക്ഷിതത്വത്തിനുള്ള അവകാശം : ആരോഗ്യത്തിനോ ആയു സ്സിനോ അപകടകരമായ വസ്തുക്കൾ വിപണനം ചെയ്യപ്പെ ടുന്നതിൽ നിന്നും ഈ അവകാശം സംരക്ഷണം നൽകുന്നു.

2) അറിയിക്കപ്പെടാനുള്ള അവകാശം : ഉല്പന്നത്തെകുറിച്ച് സത്യ സന്ധമായ വിവരങ്ങൾ അറിയാൻ ഉപഭോക്താവിന് അവകാ ശമുണ്ട്. ഉല്പന്നത്തിന്റെ ഗുണമേന്മ, ഉല്പന്നത്തിൽ അടങ്ങി യിരിക്കുന്ന വസ്തുക്കൾ, ഉപയോഗിക്കുന്നതു കൊണ്ട് ഉണ്ടാ കാനിടയുള്ള പാർശ്വഫലങ്ങൾ തുടങ്ങിയവയെല്ലാം ഉപഭോ ക്താവിനെ അറിയിച്ചിരിക്കണം.

Question 15.
സ്റ്റോക്ക് എക്സ്ചേഞ്ചുകൾ നിർവഹിക്കുന്ന ഏതെങ്കിലും രണ്ട് ധർമ്മങ്ങൾ എഴുതുക.
Answer:
സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ ധർമ്മം

  • വിപണന സൗകര്യമൊരുക്കുക : കമ്പനികളും ഗവൺമെന്റു കളും ഇറക്കുന്ന സെക്യൂരിറ്റികൾക്ക് വിപണന സൗകര്യമൊ രുക്കുകയാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ പ്രാഥമിക ധർമ്മം.
  • വിലനിർണയം : സെക്യൂരിറ്റികളുടെ ലഭ്യതയും ഡിമാൻഡും അനുസരിച്ച് സ്റ്റോക്ക് എക്സ് ചേഞ്ചുകൾ അവയുടെ വിപണി വില നിർണ്ണയിക്കുന്നു.

B. 16 മുതൽ 18 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (2 × 2 = 4)

Question 16.
സർക്കാരിന്റെ ഉദാരവൽക്കരണ, സ്വകാര്യവൽക്കരണ ആഗോള വൽക്കരണ നയങ്ങൾ മൂലം ഇന്ത്യൻ കോർപ്പറേറ്റ് മേഖലയ്ക്ക് അനവധി വെല്ലുവിളികൾ നേരിടേണ്ടി വന്നു. അത്തരം ഏതെ ങ്കിലും രണ്ട് വെല്ലുവിളികൾ വിവരിക്കുക.
Answer:

  1. വിപണിയിൽ ഇന്ത്യൻ കമ്പനികൾ തമ്മിലുള്ള കിടമത്സരം വർദ്ധിച്ചു.
  2. ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് ഉയർന്ന ഗുണനി ലവാരമുള്ള ഉല്പന്നങ്ങൾ ലഭ്യമായി തുടങ്ങി.

Question 17.
തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ഏതെങ്കിലും രണ്ട് ഘട്ടങ്ങൾ എഴു തുക.
Answer:

  • പ്രാഥമിക പരിശോധന : കിട്ടിയ അപേക്ഷകളെല്ലാം സൂക്ഷ് മമായി പരിശോധിച്ചശേഷം യോഗ്യത ഇല്ലാത്ത അപേക്ഷകരെ തള്ളികളയുന്നു. സെലക്ഷൻ നടപടികളിലെ ആദ്യഘട്ടം ഇതാന്ന്.
  • സെലക്ഷൻ ടെസ്റ്റ് : അപേക്ഷകന്റെ വൈദഗ്ധ്യം, പ്രാപ്തി എന്നിവ മനസ്സിലാക്കാൻ വിവിധ തരം ടെസ്റ്റുകൾ നടത്തേ ണ്ടതുണ്ട്.
  • ഇന്റർവ്യൂ : അപേക്ഷകൻ ജോലിക്ക് യോഗ്യനാണോ എന്ന് അറിയുന്നതിനായി അയാളുമായി അഭിമുഖം നടത്തുന്ന താണ് ഇന്റർവ്യൂ. അയാളെ കുറിച്ച് മിക്കവാറും വിവരങ്ങൾ ശേഖരിക്കാൻ ഇന്റർവ്യൂകൊണ്ട് സാധിക്കുന്നു.

Question 18.
ഔപചാരിക ആശയ വിനിമയത്തിലെ ഏതെങ്കിലും രണ്ട് ആശയ വിനിമയ ശൃംഖലകളുടെ പേര് എഴുതുക.
Answer:

  • ചെയിൻ മാതൃക : ഈ വിനിമയശൃംഖലയിൽ ഒരു വ്യക്തിക്ക് ശൃംഖലയിലെ തൊട്ടടുത്ത രണ്ട് വ്യക്തികളുമായി ആശയ വിനിമയം നടത്താം.

Plus Two Business Studies Question Paper March 2022 Malayalam Medium 1

  • വിൽ മാതൃക : ഈ വിനിമയമാതൃകയിൽ ആശയം കേന്ദ്രസ്ഥാ നത്തുള്ള ഒരു വ്യക്തിയിൽ നിന്ന് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളി ലേക്ക് കൈമാറുന്നു.

Plus Two Business Studies Question Paper March 2022 Malayalam Medium 2

Plus Two Business Studies Question Paper March 2022 Malayalam Medium

Part – III

19 മുതൽ 23 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (3 × 4 = 12)

Question 19.
ബിസിനസ് പരിസ്ഥിതിയുടെ ഏതെങ്കിലും നാല് ഘടകങ്ങൾ എഴു തുക.
Answer:
വ്യാപാരം പരിസ്ഥിതിയുടെ ഘടന

  • സാമ്പത്തിക പരിസ്ഥിതി : പലിശ നിരക്കുകൾ, പണപ്പെരുപ്പ ത്തിന്റെ തോത്, ആളുകളുടെ വരുമാനത്തിന്റെ അളവ്, ഓഹരി വിപണി സൂചികകൾ, രൂപയുടെ മൂല്യം തുടങ്ങിയവ സാമ്പത്തിക പരിസ്ഥിതി ഘടകങ്ങളാണ്.
  • സാമൂഹിക പരിസ്ഥിതി : സാമൂഹിക പരിസ്ഥിതിയിൽ ഒരു പ്രദേശത്തെ ആളുകളുടെ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, പാരമ്പര്യങ്ങൾ, മൂല്യങ്ങൾ, സാമൂഹിക ഘടന, വിദ്യാഭ്യാസ നിര ക്ക്, ജീവിത രീതികൾ തുടങ്ങിയവ ഉൾപ്പെടുന്നു.
  • സാങ്കേതിക പരിസ്ഥിതി : പുതിയ ഉല്പന്നങ്ങൾ, പുതിയ ഉല്പാദക രീതികൾ, ഉപകരണങ്ങൾ, ഉല്പാദനത്തിനുള്ള യന്ത്രങ്ങൾ, നിലവിലുള്ള ഉല്പന്നങ്ങളുടെ നവീനവൽക്ക രണം തുടങ്ങിയവ സാങ്കേതിക പരിസ്ഥിതി ഘടകങ്ങളാണ്.
  • രാഷ്ട്രീയ പരിസ്ഥിതി : രാജ്യത്തെ നിലവിലുള്ള ഭരണ സംവി ധാനം, ഭരിക്കുന്ന പാർട്ടിയുടെ ആദർശങ്ങൾ, ഭരണ പ്രതിപ ക്ഷത്തിന്റെ ശക്തി, രാഷ്ട്രീയ സ്ഥിരത, ഭരണഘടന തുടങ്ങി യവയെല്ലാം ബിസിനസ്സിനെ സ്വാധീനിക്കുന്ന രാഷ്ട്രീയ പരി സ്ഥിതി ഘടകങ്ങളാണ്.

Question 20.
ജീവനക്കാരെ തിരഞ്ഞെടുക്കൽ പ്രക്രിയയിലെ ഏതെങ്കിലും നാല് തിരഞ്ഞെടുപ്പു പരീക്ഷകൾ ചുരുക്കി വിവരിക്കുക.
Answer:
a) Intelligence Test : ഉദ്യോഗാർത്ഥി യുടെ IQ (Intelligence Quotient) അളക്കുന്ന ടെസ്റ്റാണ് ഇത്.

b) Aptitude Test : ഉദ്ാഗാർത്ഥിക്ക് ജോലിയോടുള്ള മനോഭാവം, ജോലി പഠിക്കാനുള്ള താൽപര്യം എന്നിവ പരിശോധിക്കുന്ന ടെസ്റ്റാണ് ഇത്.

c) Personality Test : ഒരു വ്യക്തിയുടെ വ്യക്തിത്വഘട കങ്ങളായ വികാരപ്രകടനങ്ങൾ, പ്രതികരണങ്ങൾ, മാന സിക പക്വത, മൂല്യങ്ങൾ എന്നിവ അളക്കുന്നതാണ് ഇത്തരം ടെസ്റ്റുകൾ.

d) Trade Test : ഒരു ഉദ്യോഗാർത്ഥി ആർജ്ജിച്ചിരിക്കുന്ന കഴിവുകളും നൈപുണ്യങ്ങളും ഇവിടെ കണക്കാക്കപ്പെ ടുന്നു.

e) Interest Test : ഉദ്യോഗാർത്ഥിക്ക് ഏറ്റെടുക്കാനിഷ്ട മുള്ള ജോലികൾ/ഉത്തരവാദിത്വങ്ങൾ താൽപര്യത്തിന്റെ ക്രമത്തിൽ മനസ്സിലാക്കാൻ ഈ ടെസ്റ്റുകൊണ്ട് കഴി യുന്നു.

Question 21.
അബ്രഹാം മാസ്ലോവിന്റെ അവശ്വശ്രേണി പ്രചോദന സിദ്ധാന്തം വിശദീകരിക്കുക.
Answer:
മാസ്ലോയുടെ ആവശ്യശ്രേണി സിദ്ധാന്തം : മനുഷ്യന്റെ ആവശ്യ ങ്ങളെ തൃപ്തിപ്പെടുത്തുന്ന പക്ഷം അവനെ പരമാവധി പ്രചോദി പ്പിക്കാൻ കഴിയുമെന്ന് അബ്രഹാം മാസ്ലോ തന്റെ അവശ്വശ്രേണി സിദ്ധാന്തത്തിലൂടെ സമർത്ഥിക്കുന്നു. മനുഷ്യന്റെ ആവശ്യങ്ങളെ അദ്ദേഹം അഞ്ചായി തരംതിരിക്കുന്നു.

1) ശാരീരിക ആവശ്യങ്ങൾ : അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷ ണം, വസ്ത്രം, പാർപ്പിടം എന്നിവ ഉൾപ്പെട്ടതാണ് ശാരീരിക ആവശ്യങ്ങൾ. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴി യാത്ത ഒരാൾക്ക് അതിലുപരിയുള്ള ആവശ്യങ്ങൾ ഉത്ഭവി ക്കുകയില്ല.

2) സുരക്ഷിതത്വ ആവശ്യങ്ങൾ (Safety and security needs) : ശാരീരിക ആവശ്യങ്ങൾ നിറവേറ്റിക്കഴിഞ്ഞാൽ സുരക്ഷിതത്വ ആവശ്യങ്ങൾ ഉടലെടുക്കുന്നു. തൊഴിലാളിയെ സംബന്ധിച്ചി ടത്തോളം ജോലി സുരക്ഷിതത്വം, വരുമാന സുരക്ഷിതത്വം, വാർദ്ധക്യകാല സുരക്ഷിതത്വം എന്നിവ സുരക്ഷിതത്വ ആവ ശ്വങ്ങളാണ്.

3) സാമൂഹിക ആവശ്യങ്ങൾ : സ്നേഹിക്കുക, സ്നേഹിക്കപ്പെ ടുക മറ്റുള്ളവരുമായി സൗഹൃദം പങ്കിടുക എന്നിവയെല്ലാം സാമൂഹിക ആവശ്യങ്ങളിൽ പെടുന്നു. അനൗപചാരിക സംഘ ടനകൾ സാമൂഹിക ആവശ്യങ്ങൾ നേടിയെടുക്കാൻ സഹാ യിക്കുന്നു.

4) അഭിമാന ആവശ്യങ്ങൾ : ആത്മവിശ്വാസം, സമൂഹം നൽകുന്ന അംഗീകാരം, മറ്റുള്ളവരേക്കാൾ മികച്ചവനാണെന്ന തോന്നൽ, ഇതെല്ലാമാണ് അഭിമാന ആവശ്യങ്ങൾ. ജോലിയിൽ നല്ല പദ വി, നല്ല പ്രവർത്തന സാഹചര്യം, സമ്മാനങ്ങൾ, പ്രമോഷൻ എന്നീ കാര്യങ്ങൾ അഭിമാന ആവശ്യങ്ങളെ തൃപ്തിപ്പെടുത്തും.

5) ആത്മസാക്ഷാത്ക്കാരത്തിനുള്ള ആവശ്യങ്ങൾ: ഒരാൾക്ക് തന്റെ പ്രവർത്തനമേഖലയിൽ ആരായിത്തീരുവാൻ കഴിയ ണമെന്ന് ആഗ്രഹിക്കുന്നുവോ അതാണ് ആത്മസാക്ഷാത്ക്കാ രത്തിനുള്ള ആവശ്യങ്ങൾ. തന്റെ കഴിവുകളുടെ പരമാവധി വികസനമാണ് ഈ ആവശ്യങ്ങളുടെ അടിസ്ഥാനം.
Plus Two Business Studies Question Paper March 2022 Malayalam Medium 3

Question 22.
നിയന്ത്രണ പ്രക്രിയയിലെ ആദ്യ നാല് ഘട്ടങ്ങളിൽ ചുരുക്കി വിവ രിക്കുക.
Answer:

  • നിലവാരം നിശ്ചയിക്കൽ (Setting standard) : ജോലിനിർവ്വ ഹണത്തെ വിലയിരുത്താനുള്ള മാനദണ്ഡമാണ് നിലവാരം. നിലവാരം അളക്കാവുന്നതും സംഖ്യാരൂപേണ പ്രകടിപ്പിക്കാ വുന്നതും വ്യക്തവും ആയിരിക്കണം.
  • യഥാർത്ഥ ജോലി നിർവ്വഹണത്തെ അളക്കൽ : വ്യക്തികളേയോ ഗ്രൂപ്പുകളേയോ ഡിപ്പാർട്ടുമെന്റുകളേയോ ഏൽപ്പിക്കുന്ന ജോലി എങ്ങനെ ചെയ്തുതീർക്കുന്നു എന്നത് അളന്നെടു ക്കുകയാണ് നിയന്ത്രണത്തിലെ രണ്ടാമത്തെ ഘട്ടം.
  • താരതമ്യപഠനം : അളന്നെടുത്ത യഥാർത്ഥ ജോലി നിർവ്വ പണത്തെ നിലവാരവുമായി തട്ടിച്ചുനോക്കുന്നു. ഇത് യഥാർത്ഥ ജോലി നിർവ്വഹണവും നിലവാരവും തമ്മിൽ എന്തെങ്കിലും വ്വത്വാസങ്ങളുണ്ടെങ്കിൽ മനസ്സിലാക്കാൻ സഹായിക്കുന്നു.
  • വ്യതിയാനങ്ങൾ പരിശോധിക്കുക : നിശ്ചയിക്കപ്പെട്ട നിലവാ രത്തിൽ നിന്നും യഥാർത്ഥ ജോലി നിർവ്വഹണത്തിനുള്ള വ്യതിയാനങ്ങളുടെ കാരണങ്ങൾ കണ്ടെത്തുകയാണ് ഇവിടെ ചെയ്യുന്നത്.

Question 23.
വിപണന മിശ്രിതത്തിന്റെ നാല് ഘടകങ്ങൾ ഹ്രസ്വമായി വിശദീ കരിക്കുക.
Answer:
വിപണനമിശ്രിതത്തിലെ ഘടകങ്ങൾ (4 P’s)
1) ഉൽപന്നം: കച്ചവടക്കാരൻ വിൽക്കുന്നതോ വാങ്ങുന്നവൻ വാങ്ങുന്നതോ ആണ് ഉൽപ്പന്നം. വിപണനമിശ്രിതത്തിലെ ദൃശ മായതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഘടകം ഉൽപന്നമാണ്. ഉൽപ്പന്നവുമായി ബന്ധപ്പെട്ട് അതിന്റെ പ്രത്യേകതകൾ, ഗുണ നിലവാരം, പാക്കേജിങ്ങ്, ലേബലിങ്ങ്, ബാന്റിങ്ങ് തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ വിൽപ്പനക്കാർ തീരുമാനമെടുക്കേണ്ട തുണ്ട്.

2) വില ഒരു ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ കൈമാ മൂല്യമാണ് വില. വിൽപനക്കാരൻ നൽകുന്ന ഉൽപന്ന ങ്ങൾക്കും സേവനങ്ങൾക്കും വാങ്ങുന്നവൻ നൽകുന്ന പ്രതിഫലമാണ് വില. വിപണന പ്രക്രിയയുടെ തുടർച്ച നിർണ്ണ യിക്കുന്ന പ്രധാന ഘടകമാണ് വില. ഉൽപ്പാദനച്ചെലവ്, പ്രതി ക്ഷിക്കുന്ന ലാഭം, വിപണിയിലെ സമാന ഉൽപ്പന്നത്തിന്റെ വില, ഡിമാന്റ് എന്നീ ഘടകങ്ങളെല്ലാം പരിഗണിച്ചായിരിക്കും വില നിർണ്ണയിക്കുന്നത്.

3) സ്ഥലം : ഉൽപാദിപ്പിച്ച സ്ഥലത്തുനിന്നും ഉപഭോക്താവിന് കയ്യെത്തും ദൂരത്തേക്ക് ഉൽപന്നങ്ങൾ എത്തിക്കുന്നതുമായി ബന്ധ പ്പെട്ട കാര്യങ്ങളാണ് സ്ഥലം എന്ന വിപണന മിശ്രിതം കൊണ്ട് അർത്ഥമാക്കുന്നത്. വിതരണക്കാരെ കണ്ട ത്തുക, ഉൽപ്പന്നം കേടുകൂടാതെ സംഭരിക്കുക, ചരക്കു കൈമാറ്റം സാധ്യമാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം സ്ഥലം എന്ന വിപണന മിശ്രിതത്തിൽ പെടുന്നു.

4) വിൽപന വർദ്ധന പ്രവർത്തനങ്ങൾ : ഉൽപ്പന്നത്തെയോ സേവ നത്തെയോ കുറിച്ച് ഉപഭോക്താവിനെ അറിയിക്കുകയും വാങ്ങാൻ പ്രേരിപ്പിക്കുകയും വിൽപ്പന ഉറപ്പാക്കുകയും ചെയ്യുകയാണ് വിൽപ്പനാ വർദ്ധന പ്രവർത്തനങ്ങൾ. പരസ്യം നൽകൽ, വിൽപന പ്രോത്സാഹനം, വ്യക്തിഗത വിൽപ്പന, പബ്ലിസിറ്റി എന്നിവയൊക്കെ ഇതിൽപ്പെടും.

Plus Two Business Studies Question Paper March 2022 Malayalam Medium

B. 24 മുതൽ 25 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ. (1 × 4 = 4)

Question 24.
മാനേജ്മെന്റിന്റെ പ്രാധാന്യം വിവരിക്കുക.
Answer:
മാനേജ്മെന്റിന്റെ ആവശ്യകതയും പ്രാധാന്യവും

  • ലക്ഷ്യനിർവ്വഹണം : സ്ഥാപനത്തിന്റെ ലക്ഷ്യം നിർണ്ണയിക്കുന്ന തിനും നിറവേറ്റുന്നതിനും ജീവനക്കാരുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും മാനേജ്മെന്റ് സഹായിക്കുന്നു.
  • ഉയർന്ന കാരക്ഷാൽ : ആസൂത്രണം, സംഘാടനം, ഏകോപനം, നിയന്ത്രണം തുടങ്ങിയ മാനേജ്മെന്റ് ധർമ്മങ്ങൾ നിർവ്വഹിക്കു ന്നതിലൂടെ ഉല്പാദന ചിലവ് കുറയ്ക്കുന്നതിനും ഉല്പാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനും ഒരു മാനേജർ ശ്രമിക്കുന്നു.
  • ചലനാത്മകത : വ്യാപാര പരിസ്ഥിതിയിലെ മാറ്റങ്ങൾക്ക് അനു സരിച്ച് സ്ഥാപനത്തിന്റെ ആന്തരിക പരിസ്ഥിതിയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും സ്ഥാപനം ചലനാത്മകമാക്കുന്നതിനും സഹായിക്കുന്നു.
  • വ്യക്തിപരമായ ലക്ഷ്യങ്ങൾ : ജീവനക്കാരുടെ വ്യക്തിപരമായ ലക്ഷ്യങ്ങളെ നേടാൻ പാകത്തിന് അവരെ പ്രോത്സാഹിപ്പിക്കു കയും നേതൃത്വം നൽകി സഹകരിപ്പിക്കുന്നതിനും ശ്രമിക്കു ന്നതിലൂടെ ഗ്രൂപ്പിന്റെ ലക്ഷ്യങ്ങൾ കൂടി കൈവരിക്കാൻ കഴി യുന്നു.
  • സാമൂഹിക വളർച്ച : ഉയർന്ന ഗുണനിലവാരം, മികച്ച സാങ്കേ തികവിദ്യ, മാന്യമായ വേതനം, വേണ്ടത്ര തൊഴിലവസരങ്ങൾ തുടങ്ങിയ സാമൂഹിക ലക്ഷ്യങ്ങൾ നേടുക വഴി സാമൂഹിക വളർച്ച ത്വരിതപ്പെടുത്തുന്നു.

Question 25.
“ആസൂത്രണം വിജയം ഉറപ്പ് നൽകുന്നില്ല” ഈ പ്രസ്താവന യുടെ വെളിച്ചത്തിൽ ആസൂത്രണത്തിന്റെ പോരായ്മകൾ വ്യക്ത മാക്കുക.
Answer:
പ്ലാനിങിന്റെ പോരായ്മകൾ

  1. പ്ലാനിങ് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ അയവില്ലാത്ത താക്കുന്നു.
  2. അതിവേഗം മാറുന്ന വ്യാപാരം പരിസ്ഥിതിയിൽ ദീർഘകാല പ്ലാനുകൾക്ക് പ്രസക്തിയില്ല.
  3. പ്ലാനിങ് ക്രിയാത്മകമായ ഇടപെടലുകൾ ചെറുക്കുന്നു.
  4. ഇത് ഒരു ചെലവേറിയ പ്രക്രിയയാണ്

Part – IV

26 മുതൽ 29 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വീതം. (3 × 6 = 18)

Question 26.
ഏകോപനം എന്നാൽ എന്താണ്? ഒരു സ്ഥാപനത്തിൽ ഏകോ പനത്തിന്റെ പ്രാധാന്യം വിവരിക്കുക.
Answer:
കോ – ഓർഡിനേഷൻ: വിവിധ ഡിപ്പാർട്ടുമെന്റുകളുടെയും വ്യക്തി കളുടെയും പ്രവർത്തനങ്ങളെ പൊതുലക്ഷ്യത്തെ മുൻനിർത്തി സംയോജിപ്പിക്കലാണ് കോ- ഓർഡിനേഷൻ അഥവാ ഏകോപ നം. മാനേജ്മെന്റ് പ്രവർത്തനങ്ങളിൽ കാതലായ ധർമ്മവും ഇതു തന്നെയാണ്.

കോ – ഓർഡിനേഷന്റെ പ്രാധാന്യം

  • കാര്യക്ഷമത വർദ്ധിപ്പിക്കുന്നു : ശരിയായ ഏകോപനം സ്ഥാപ നത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു.
  • മാനേജ്മെന്റ് പ്രവർത്തനങ്ങൾക്ക് ആധാരം : വിവിധ മാനേ ജ്മെന്റ് പ്രവർത്തനങ്ങളുടെ കാര്യക്ഷമത സംയോജനത്തെ ആശ്രയിച്ചിരിക്കുന്നു. മാനേജ് മെന്റിന്റെ കാതലായ (essesnce) ധർമ്മവും കോ- ഓർഡിനേഷനാണ്.
  • ലക്ഷ്യങ്ങളുടെ സംയോജനം : സ്ഥാപനത്തിലെ വിവിധ ഗ്രൂപ്പു കളുടെയും ഡിപ്പാർട്ടുമെന്റുകളുടെയും വ്യക്തികളുടെയും വ്യത്യസ്തമായ ലക്ഷ്യങ്ങളെ സംയോജിപ്പിക്കുന്നത് ഏകോപ നത്തിലൂടെയാണ്.
  • മാനുഷിക ബന്ധങ്ങൾക്ക് ഊന്നൽ നൽകുന്നു : വൈവിധ്യ ങ്ങളായ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുമ്പോൾ വ്യക്തി ബന്ധങ്ങൾക്കും മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്നു.
  • സ്പെഷലൈസേഷൻ : ഏകോപനം സ്ഥാപനത്തിലെ വിവിധ സ്പെഷലിസ്റ്റ് മാനേജർമാരുടെ പ്രവർത്തനങ്ങളെ ഏകോപി പ്പിക്കുന്നു.

Question 27.
ഔപചാരിക സംഘടനയും അനൗപചാരിക സംഘടനയും തമ്മി ലുള്ള ഏതെങ്കിലും ആറ് വ്യത്യാസങ്ങൾ എഴുതുക.
Answer:
ഔപചാരിക സംഘടനയും അനൗപചാരിക സംഘടനയും തമ്മി ലുള്ള വ്യത്യാസം

ഔപചാരിക സംഘടന അനൗപചാരിക സംഘടന
1) ഉന്നതതല മാനേജ്മെന്റ് ബോധപൂർവ്വം രൂപീകരിക്കുന്നു. 1) ഒരു സ്ഥാപനത്തിലെ ജീവനക്കാർക്കിടയിൽ സ്വമേധയാ രൂപംകൊള്ളുന്നു.
2) മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ലക്ഷ്യത്തിനായി പ്രവർത്തി ക്കുന്നു. 2) നിശ്ചയിക്കപ്പെട്ട ലക്ഷ്യങ്ങൾ ഒന്നുംതന്നെ ഉണ്ടായിരിക്കുകയില്ല.
3) കർക്കശ സ്വഭാവമുള്ളതാണ്. 3) അയവുള്ള സമീപനമാണ്.
4) ആശയവിനിമയം സ്കാലാർ ചെയിനിലൂടെ മാത്രം. 4) എല്ലാ ദിശകളിലും കൂടി യുള്ള ആശയവിനിമയം അനുവദിക്കുന്നു.
5) മാനേജർമാരാണ് ലീഡർമാർ. 5) അംഗങ്ങൾ സ്വമേധയാ ലീഡറെ തെരഞ്ഞെടുക്കുന്നു.
6) അധികാര ഉത്തരവാദിത്വ ങ്ങളിൽ അധിഷ്ഠിതമാണ്. 6) അധികാര ഉത്തരവാദിത്വ ങ്ങളുടെ ബന്ധം നിലനിൽ ക്കുന്നില്ല.

Question 28.
ഒരു നല്ല നേതാവിന് ഉണ്ടായിരിക്കേണ്ട ഏതെങ്കിലും ആറ് ഗുണ ങ്ങൾ ഹ്രസ്വമായി വിവരിക്കുക.
Answer:
നല്ല നേതാവിന്റെ ഗുണങ്ങൾ

  1. ശാരീരിക പ്രത്യേകതകൾ : ഉയരം, ആരോഗ്വം തുടങ്ങി കാഴ്ച യിൽ നല്ല വ്യക്തിത്വ ഘടകങ്ങൾ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന തായിരിക്കണം ഒരു നല്ല നേതാവ്.
  2. അറിവ് : ജോലിയെക്കുറിച്ചും മറ്റും പൊതുവായ അറിവ് അയാൾക്ക് ഉണ്ടായിരിക്കണം
  3. സത്യസന്ധത : വാക്കിലും പ്രവൃത്തിയിലും സത്യസന്ധത പുലർത്തുന്നവനായിരിക്കണം ഒരു നല്ല ലീഡർ.
  4. മുൻകൈയെടുക്കാനുള്ള കഴിവ് : ചുറ്റുപാടുകളിലെ ആവ ശ്വങ്ങൾ കണ്ടറിഞ്ഞ് മുൻകയ്യെടുത്ത് കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് നേതാവിനുണ്ടായിരിക്കണം.
  5. ആശയവിനിമയ പാടവം : ആശയങ്ങൾ ശരിയായ രീതിയിൽ പങ്കുവെയ്ക്കാൻ ഒരു നല്ല ലീഡർക്ക് കഴിയണം.
  6. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനുള്ള കഴിവ് : കീഴ്ജീവന ക്കാരെ അറിഞ്ഞ് അഭിന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും ലീഡർക്ക് കഴിയണം.
  7. ആത്മവിശ്വാസം : കാര്യങ്ങൾ നല്ല രീതിയിൽ തന്നെ നടക്കും എന്ന ശുഭാപ്തി വിശ്വാസവും അതിനു കഴിയുമെന്ന ആ വിശ്വാസവും അയാൾക്ക് ഉണ്ടായിരിക്കണം.

Question 29.
മൂന്ന് പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനങ്ങൾ ഓരോ ഫിനാൻസ് മാനേജർമാരും എടുക്കേണ്ടതുണ്ട്. അവ ഏതൊക്കെയാണ്? വിശദീകരിക്കുക.
Answer:
1. ധനശേഖരണ തിരുമാനം : സ്ഥാപനത്തിന്റെ ദീർഘകാല സാമ്പത്തിക ഉറവിടങ്ങളെ കണ്ടെത്തി പണം സ്വരൂപിക്ക ലാണ് ധനശേഖരണ തീരുമാനങ്ങളിൽപ്പെടുന്നത്. സാമ്പ ത്തിക ഉറവിടങ്ങളെ ഓഹരിയുടമകളുടെ പണം എന്നും കടം വാങ്ങുന്ന പണം എന്നും രണ്ടായി തിരിക്കാം. സാധാ രണ ഓഹരികൾ, പ്രിഫറൻസ് ഓഹരികൾ തുടങ്ങിയവയാണ് ഓഹരിയുടമകളുടെ പണം. കടപ്പത്രങ്ങളും ബാങ്ക് ലോണു കളും ഉൾപ്പെട്ടതാണ് കടം വാങ്ങുന്ന പണം. മേൽ പറഞ്ഞ രണ്ട് സ്രോതസ്സുകളിൽ നിന്ന് പണം സ്വരൂപിക്കുന്നത് ശരി യായ അനുപാതത്തിൽ ആയിരിക്കണം.

2. സാമ്പത്തിക നിക്ഷേപ തീരുമാനം : സാമ്പത്തിക മാനേ ജ്മെന്റിന്റെ ഏറ്റവും നിർണ്ണായകമായ തീരുമാനങ്ങളിൽ ഒന്നാണ് സാമ്പത്തിക നിക്ഷേപ തീരുമാനം. ദീർഘ കാല – ഹ്രസ്വകാല ആസ്തികളിൻമേൽ പണം നിക്ഷേപിക്കു ന്നതുമായി ബന്ധപ്പെട്ട തീരുമാനമാണ് ഇത്. ദീർഘകാല നിക്ഷേപ തീരുമാനങ്ങളെ മുലധന ബഡ്ജറ്റിങ്ങ് (Capital Budgeting) എന്നും ഹ്രസ്വകാല നിക്ഷേപ തീരുമാനങ്ങളെ പ്രവർത്തന മൂലധന ബഡ്ജറ്റിങ്ങ് (Working Capital Budgeting) എന്നും പറയാം.

3. ഡിവിഡന്റ് വിതരണം തീരുമാനം : കമ്പനിയുടെ ലാഭം എങ്ങനെ വിതരണം ചെയ്യണമെന്നത് സംബന്ധിച്ചുള്ള തിരു മാനമാണ് ഇത്. ലാഭത്തിന്റെ ഒരു ഭാഗം ബിസിനസ്സിന്റെ വളർച്ചയ്ക്കായി നീക്കി വെയ്ക്കേണ്ടി വരും. മറ്റൊരു ഭാഗം കരുതൽ ധനമായി (Reserve) സൂക്ഷിക്കേണ്ടിവരും. മിച്ചം വരുന്ന തുക ഓഹരിയുടമകൾക്ക് ഡിവിഡന്റായി വിതരണം ചെയ്യും.

Plus Two Business Studies Question Paper March 2022 Malayalam Medium

B. 30 മുതൽ 32 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വീതം. (2 × 6 = 12)

Question 30.
ശാസ്ത്രീയ മാനേജ്മെന്റിന്റെ തത്ത്വങ്ങൾ ഹ്രസ്വമായി വിശദീക രിക്കുക.
Answer:
ശാസ്ത്രീയ മാനേജ്മെന്റിന്റെ തത്വങ്ങൾ
1) പാരമ്പര്യ രീതികൾ ഒഴിവാക്കി ശാസ്ത്രീയ രീതികൾ അവ ലംബിക്കുക: പാരമ്പര്യ രീതികൾ പാടെ ഉപേക്ഷിച്ച്, തീരുമാ നങ്ങൾ എടുക്കുന്നതിലും നടപ്പാക്കുന്നതിലും ശാസ്ത്രീയ രീതികൾ ഉപയോഗിക്കാൻ ഈ തത്വം ആവശ്യപ്പെടുന്നു.

2) ജീവനക്കാർക്കിടയിലെ സഹകരണം (Harmony; not discord) : മാനേജ്മെന്റിനും ജീവനക്കാർക്കും ഇടയിൽ തികഞ്ഞ സഹകരണവും സൗഹൃദവും ഉണ്ടാകണമെന്ന് ഈ തത്വം ഓർമ്മപ്പെടുത്തുന്നു. ടെയ്ലർ ഇതിനെ (mental revolution) മാനസിക പരിവർത്തനം എന്നാണ് വിശേഷിപ്പി ച്ചത്. ലക്ഷി നിർവ്വഹണത്തിൽ സ്ഥാപനത്തിലെ ഓരോ വിഭാ ഗത്തിന്റെയും പങ്ക് പരസ്പരം അറിയുകയും അംഗീകരിക്കു കയും വേണം.

3) സഹകരണം അഥവാ കൂട്ടായ്മ : തൊഴിലാളികൾക്കും മാനേ ജ്മെന്റിനും ഇടയിൽ പൂർണ്ണമായ സഹകരണം ഉറപ്പാക്കണം. ടെയ്ലറുടെ അഭിപ്രായത്തിൽ മാനേജ്മെന്റിന്റെയും തൊഴിലാ ളികളുടെയും ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർവ്വചിക്കണം.

4) തൊഴിലാളികളുടെയും തൊഴിലുടമകളുടെയും വികസ നവും പരമാവധി അഭിവൃദ്ധിയും: സ്ഥാപനത്തിന്റെ വികസനം തൊഴിലാളികളുടെ കഴിവുകളെയും സമൃദ്ധിയെയും ആശ്ര യിച്ചിരിക്കും. അനുകൂലമായ തൊഴിൽ സാഹചര്യങ്ങളും പരി ശീലനവും നൽകുക വഴി തൊഴിലാളികളുടെ വികസനം ഉറ പാക്കാം. അത് സ്ഥാപനത്തിന്റെ വികസനത്തിലേക്കും അഭി വൃദ്ധിയിലേക്കും വഴിതെളിയിക്കും.

Question 31.
സാമ്പത്തിക പ്രചോദകങ്ങളെന്നും സാമ്പത്തികേതര പ്രചോദക ങ്ങളെന്നും താഴെ പറയുന്നവയെ തരംതിരിക്കുക.
a) ലാഭവിഹിതം
b) പദവി
c) തൊഴിൽ സമ്പുഷ്ടീകരണം
d) ലാഭം പങ്കുവെയ്ക്കൽ
e) വിരമിക്കൽ ആനുകൂല്യങ്ങൾ
f) ജീവനക്കാരെ അംഗീകരിക്കുന്ന പ്രവർത്തനങ്ങൾ
Answer:
ശാസ്ത്രീയ പ്രചോദകങ്ങൾ – ലാഭവിഹിതം, ലാഭം പങ്കുവെ യ്ക്കൽ, വിരമിക്കൽ ആനുകൂല്യങ്ങൾ.
സാമ്പത്തികേതര പ്രചോദകങ്ങൾ – പദവി, തൊഴിൽ സമ്പുഷ്ടി കരണം, ജീവനക്കാരെ അംഗീകരിക്കുന്ന പ്രവർത്തനങ്ങൾ.

Question 32.
പാക്കേജിങ്ങിന്റെ വ്യത്യസ്ത തലങ്ങൾ വിശദീകരിക്കുക.
Answer:
പാക്കേജിങ്ങിന്റെ തലങ്ങൾ

  • പ്രൈമറി പാക്കേജ് : ഉൽപന്നം പ്രാഥമികമായി സംഭരിച്ചിരി ക്കുന്ന ബോ, പെട്ടിയോ, പാത്രമോ ആണ് പ്രൈമറി പാക്കേജ്
  • സെക്കണ്ടറി പാക്കേജ് : പ്രൈമറി പാക്കേജിനു പുറമെയുള്ള അധിക പാക്കിങ്ങ് ആണ് സെക്കണ്ടറി പാക്കേജ്. ഉൽപ്പന്നം വിൽപ്പനയ്ക്ക് തയ്യാറാകുന്നത് സെക്കണ്ടറി പാക്കേജിങ്ങിനു ശേഷമാണ്.
  • ട്രാൻസ്പോർട്ടേഷൻ പാക്കേജിങ്ങ് : ചരക്കുകൈമാറ്റത്തിനി ടയിൽ കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ചെയ്യുന്ന ദൃഢ മായ പാക്കേജിങ്ങ് ആണ് ട്രാൻസ്പോർട്ടേഷൻ പാക്കേജിങ്ങ്.

Part – V

33 മുതൽ 35 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 33.
ഹെൻറി ഫയോളിന്റെ മാനേജ്മെന്റ് തത്ത്വങ്ങളിൽ ഏതെങ്കിലും എട്ടെണ്ണം ചുരുക്കി വിവരിക്കുക.
Answer:
1) തൊഴിൽ വിഭജനം : സങ്കീർണമായ ജോലികളെ ചെറിയ യൂണിറ്റുകളായി വിഭജിക്കുകയും ഓരോ ചെറിയ യൂണിറ്റും അനുയോജ്യരായ തൊഴിലാളികൾക്ക് ഏൽപിച്ചുകൊടുക്കു കയും വേണം. ഇത് തൊഴിൽ വൈദഗ്ധ്യം വളർത്തുന്നതിന് സഹായിക്കുന്നു.

2) അധികാരവും ഉത്തരവാദിത്തവും : കീഴ്ജീവനക്കാരെ അനു സരിപ്പിക്കാനുള്ള അവകാശമാണ് അധികാരം. മേലധികാരി യുടെ ആജ്ഞകളെ അനുസരിക്കാനുള്ള ബാധ്യതയാണ് ഉത്തരവാദിത്വം. ജോലി നിർവ്വഹണം ഭംഗിയാക്കുന്നതിന് അധികാരവും ഉത്തരവാദിത്വവും ഒരേ അളവിൽ പങ്കുവെ യ്ക്കണം.

3) അച്ചടക്കം : സ്ഥാപനത്തിലെ നിയമങ്ങളോടും ചട്ടങ്ങളോടും ത്വവും അച്ചടക്കം നിലനിർത്തുന്നതിനാവശ്യമാണ്. ഇത് എല്ലാ ജീവനക്കാർക്കും ഒരുപോലെ ബാധകമാണ്.

4) യുണിറ്റി ഓഫ് കമാൻഡ് : ഈ തത്വമനുസരിച്ച് ഓരോ കീഴ്ജീ വനക്കാരനും ഒരേ ഒരു മേലധികാരിയിൽ നിന്നു മാത്രമെ ആജ്ഞകളും നിർദ്ദേശങ്ങളും സ്വീകരിക്കാവു. ഒന്നിലേറെ മേലധികാരികൾ ആജ്ഞകൾ നൽകിയാൽ അത് കീഴ്ജീവ നക്കാരിൽ ആശയകുഴപ്പം സൃഷ്ടിക്കും.

5) യൂണിറ്റി ഓഫ് ഡയറക്ഷൻ : പൊതുലക്ഷ്യത്തിനായി പ്രവർത്തി ക്കുന്ന ഒരു ഗ്രൂപ്പിന് ഒരു പ്ലാനും ഒരൊറ്റ തലവനും മാത്രമെ ഉണ്ടാകാവു എന്നാണ് ഈ തത്വം അനുശാസിക്കുന്നത്. ഏകോ പനം സാധ്യമാകുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്.

6) വ്യക്തി താൽപര്യത്തെ പൊതുതാൽപര്യത്തിന് വിധേയമാക്കുക വിവിധ താൽപര്യങ്ങളോടെ പ്രവർത്തിക്കുന്നവർ സ്ഥാപനത്തി ലുണ്ടെങ്കിലും വ്യത്യസ്തങ്ങളായ അവരുടെ താൽപര്യങ്ങളെ സ്ഥാപനത്തിന്റെ നന്മയെ കരുതി മാറ്റി നിർത്താനും പൊതു താൽപര്യം സംരക്ഷിക്കാനും ശ്രമിക്കണം.

7) ജീവനക്കാർക്കുള്ള പ്രതിഫലം: ജീവനക്കാർക്കുള്ള വേതന വ്യവസ്ഥകൾ (ശമ്പളം) സ്ഥാപനത്തിനും ജീവനക്കാർക്കും നീതീകരിക്കാവുന്നതും മാന്യവും ഇരുകൂട്ടർക്കും സംതൃപ്തി നൽകുന്നതുമായിരിക്കണമെന്ന് ഫയോൾ പറയുന്നു.

8) കേന്ദ്രീകരണവും വികേന്ദ്രീകരണവും : അധികാരം ഉന്നതതല മാനേജ്മെന്റിൽ മാത്രം നിക്ഷിപ്തമായിരിക്കുന്നതാണ് കേന്ദ്രീ കരണം. എന്നാൽ അധികാരം കീഴ്ജീവനക്കാരിലേക്ക് കുടി വ്യാപിപ്പിക്കുന്നതാണ് വികേന്ദ്രീകരണം. ഒരു സ്ഥാപനത്തിൽ ഇവ രണ്ടിനുമിടയിലുള്ള ഒരു അവസ്ഥയാണ് ഉണ്ടാകേണ്ടത്.

Question 34.
ആസൂത്രണ പ്രക്രിയയിൽ ഉൾപ്പെട്ട വിവിധ ഘട്ടങ്ങൾ വിവരി ക്കുക.
Answer:
പ്ലാനിങ്ങിലെ നടപടിക്രമങ്ങൾ

1) ലക്ഷ്യം നിർണ്ണയിക്കുന്നു : വ്യക്തവും സുനിശ്ചിതവുമായ ബിസിനസ്സിന്റെ ലക്ഷ്യങ്ങൾ നിർണ്ണയിക്കുക എന്നതാണ് പാനി ങ്ങിലെ ആദ്യത്തെ പടി. സ്ഥാപനത്തിന് മൊത്തമായോ വിവിധ വകുപ്പുകൾക്ക് മാത്രമായോ ലക്ഷ്യങ്ങൾ നിർണ്ണയിക്കാം.

2) പ്ലാനിങ്ങ് സങ്കല്പങ്ങൾ : ഭാവിയെകുറിച്ചുള്ള ചില ഊഹങ്ങ ളാണ് പ്ലാനിങ് സങ്കല്പങ്ങൾ. ഇത്തരം പ്ലാനിങ് സങ്കല്പ ങ്ങളെ അടിസ്ഥാനമാക്കിയാണ് പ്ലാനുകൾ തയ്യാറാക്കുന്നത്.

3) വിവിധ മാർഗ്ഗങ്ങൾ കണ്ടെത്തൽ : ലക്ഷ്യം നിർണ്ണയിക്കുകയും പ്ലാനിങ് സങ്കൽപങ്ങൾ തയ്യാറാക്കുകയും ചെയ്താൽ അടുത്ത പടി ലക്ഷ്യപ്രാപ്തിക്കായി സ്വീകരിക്കാവുന്ന വിവിധ മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ്.

4) കണ്ടെത്തിയ വിവിധ മാർഗ്ഗങ്ങളെ വിലയിരുത്തുക : പ്രായോ ഗികമായ വിവിധ മാർഗ്ഗങ്ങൾ കണ്ടെത്തികഴിഞ്ഞാൽ അതിലെ ഓരോ മാർഗ്ഗത്തെയും വിലയിരുത്തേണ്ടതുണ്ട്. ലാഭനിയത ചെലവ്, പ്രായോഗികത എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാ നത്തിലാണ് ഈ വിലയിരുത്തൽ നടത്തുന്നത്.

5) ഏറ്റവും നല്ല മാർഗ്ഗം തെരഞ്ഞെടുക്കുക : വിവിധ മാർഗ്ഗങ്ങ ളുടെ വിലയിരുത്തലിനുശേഷം ഏറ്റവും മെച്ചമായ മാർഗ്ഗം തെരഞ്ഞെടുക്കുന്നു.

6) പ്ലാനുകൾ നടപ്പാക്കുന്നു : മേൽപറഞ്ഞ വിവിധ പ്ലാനുക ളിൽനിന്ന് ലക്ഷ്യപ്രാപ്തിക്കായി തെരഞ്ഞെടുത്ത ഏറ്റവും നല്ല പ്ലാൻ നടപ്പാക്കുന്നു.

7) ഫോളോ അപ്പ് ദീർഘമായ നടപടിക്രമങ്ങളിലൂടെ നടപ്പാക്കിയ പ്ലാൻ തുടർച്ചയായി വിലയിരുത്തേണ്ടതുണ്ട്. ലക്ഷി നിർവ്വഹ ണത്തിൽ പ്ലാനുകൾക്ക് എന്തെങ്കിലും പാകപ്പിഴകൾ സംഭ വിച്ചാൽ അത് തിരുത്തേണ്ടതും ഉണ്ട്. അതിനായി ഫോളോ അപ് ആവശ്യമാണ്.

Plus Two Business Studies Question Paper March 2022 Malayalam Medium

Question 35.
ഉദ്യോഗവൽക്കരണ പ്രക്രിയയിലെ വിവിധ ഘട്ടങ്ങൾ എഴു തുക.
Answer:
ഉദ്യോഗവത്കരണ നടപടികൾ

  • മനുഷ്യവിഭവ ആസൂത്രണം : സ്ഥാപനത്തിൽ എത്രത്തോളം മനുഷ്യ പ്രയത്നം ആവശ്യമാണെന്ന് മുൻകൂട്ടി തീരുമാനിക്കു ന്നതാണ് മനുഷ്യ വിഭവ ആസൂത്രണം.
  • റിക്രൂട്ട്മെന്റ് : യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തു കയും അവരെ ജോലിയ്ക്കായി അപേക്ഷിക്കാൻ പ്രേരിപ്പി ക്കുകയും ചെയ്യുന്ന നടപടിയാണ് റിക്രൂട്ട്മെന്റ്.
  • തെരഞ്ഞെടുക്കൽ : ശാസ്ത്രീയ മാനദണ്ഡങ്ങൾ ഉപയോ ഗിച്ച് അപേക്ഷകരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അനുയോ ജ്യരായ തൊഴിലാളികളെ തെരഞ്ഞെടുത്ത് നിയമിക്കുന്നു.
  • നിയമനവും പരിചയപ്പെടുത്തലും : തെരഞ്ഞെടുത്ത തൊഴി ലാളികളെ അവരുടെ ജോലി ഏൽപ്പിച്ചുകൊടുക്കലാണ് നിയ മനം. തുടർന്ന് അവർക്ക് ജോലിയും ജോലി സാഹചര്യങ്ങളും പരിചയപ്പെടുത്തുന്നു.
  • പരിശീലനവും വികസനവും : പരിശീലനം തൊഴിലാളികളുടെ അറിവും അനുഭവസമ്പത്തും വർദ്ധിപ്പിക്കും. പരിശീലനം നേടിയ തൊഴിലാളികൾ തൊഴിൽ വികസനം ഉറപ്പുവരുത്തുന്നു.
  • പ്രവർത്തനം വിലയിരുത്തൽ : നിയമനം നൽകിയ പരിശീ ലനം നൽകിയ – തൊഴിലാളികളുടെ പ്രവർത്തനങ്ങൾ മുൻനി ശ്ചയിച്ച മാനദണ്ഡങ്ങൾക്ക് അനുസരിച്ച് തന്നെയാണോ എന്ന് വിലയിരുത്തുന്നു.
  • പ്രൊമോഷൻ : ഒരു തൊഴിലാളിയെ നിലവിൽ അയാൾ ചെയ്യുന്ന ജോലിയേക്കാൾ കൂടുതൽ ഉത്തരവാദിത്വവും ശമ്പ ളവും ഉള്ള ഉയർന്ന ജോലിയിലേക്ക് മാറ്റി നിയമിക്കുന്നതിനെ പ്രൊമോഷൻ എന്നുപറയുന്നു.
  • പ്രതിഫലം : വേതന വ്യവസ്ഥകൾ (Salary packages) നിർണ്ണയിക്കപ്പെടുമ്പോൾ അത് തൊഴിലാളിക്കും ഉടമസ്ഥനും ന്യായമായ രീതിയിൽ നിർണ്ണയിക്കണം. സാമ്പത്തികവും സാമ്പത്തികേതരവുമായ പ്രതിഫലം വേതന വ്യവസ്ഥകളിൽ ഉണ്ടായിരിക്കണം.

Leave a Comment