Reviewing Kerala Syllabus Plus Two Business Studies Previous Year Question Papers and Answers March 2021 Malayalam Medium helps in understanding answer patterns.
Kerala Plus Two Business Studies Previous Year Question Paper March 2021 Malayalam Medium
Time: 21/2 Hours
Total Score: 80 Marks
1 മുതൽ 45 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. പരമാ വധി ലഭിക്കുക 80 സ്കോർ ആയിരിക്കും. (9 × 1 = 9)
1 മുതൽ 9 വരെയുള്ള ചോദ്യങ്ങൾക്ക് 1 സ്കോർ വീതം.
Question 1.
ജീവനക്കാർ തമ്മിലുള്ള സാമൂഹിക ബന്ധങ്ങളുടെ ശൃംഖല സുചിപ്പിക്കുന്നത്.
a) ഔപചാരിക സംഘടന
b) അനൗപചാരിക സംഘടന
c) ഔപചാരിക ആശയവിനിമയം
d) ഇവയൊന്നുമല്ല
Answer:
b) അനൗപചാരിക സംഘടന
Question 2.
_____________________ ഒരു മേലുദ്യോഗസ്ഥന്റെ നേരിട്ടുള്ള നിയന്ത്രണത്തി ലുള്ള കീഴുദ്യോഗസ്ഥരുടെ എണ്ണത്തെ സൂചിപ്പിക്കുന്നു.
a) സ്കാളാർ ചെയിൻ
b) സ്പാൻ ഓഫ് മാനേജ്മെന്റ്
c) ഗാങ് പ്ലാങ്ക്
d) ഇവയെല്ലാം
Answer:
b) സ്പാൻ ഓഫ് മാനേജ്മെന്റ്
Question 3.
മാനേജ്മെന്റ് എന്നത് ________________ .
a) ലക്ഷ്യാധിഷ്ഠിതം
b) സർവവ്യാപി
c) ബഹുമുഖം
d) ഇവയെല്ലാം
Answer:
d) ഇവയെല്ലാം
Question 4.
വേറിട്ടു നിൽക്കുന്നതിനെ കണ്ടെത്തുക
a) സ്പീഡ് ബോസ്
b) ഗാംങ് ബോസ്
c) മാനേജർ
d) ഇൻസ്പെക്ടർ
Answer:
c) മാനേജർ
Question 5.
നൽകിയിട്ടുള്ള ചുമതല നിർവഹിക്കാനുള്ള ഒരു വ്യക്തിയുടെ കഴിവ് അളക്കുന്നത് __________________ ആണ്.
a) വ്യക്തിത്വ പരീക്ഷ
b) തൊഴിൽ പരീക്ഷ
c) അഭിരുചി പരീക്ഷ
d) താല്പര്യ പരീക്ഷ
Answer:
b) തൊഴിൽ പരീക്ഷ c) അല്ലെങ്കിൽ അഭിരുചി പരീക്ഷ
![]()
Question 6.
കീഴുദ്യോഗസ്ഥരെ ആവശ്യമുള്ള രീതിയിൽ പ്രവർത്തിക്കാൻ പരിപ്പിക്കുന്ന പ്രക്രിയ ___________________ ആണ്
a) പ്രചോദനം
b) മേൽനോട്ടം
c) ആശയവിനിമയം
d) ഇവയൊന്നുമല്ല
Answer:
a) പ്രചോദനം
Question 7.
____________________ ആശയവിനിമയം മുകളിലേക്കോ താഴെക്കോ പ്രവഹി ക്കുന്നു.
a) ലംബമായ
b) തിരശ്ചീനമായ
c) കോണോടുകോണായ
d) ഇവയൊന്നുമല്ല
Answer:
a) ലംബമായ
Question 8.
തന്നിരിക്കുന്നതിൽ സൗകര്യപ്രദമായ ചരക്കുകൾക്ക് ഉദാഹരണ മേത്?
a) ദിനപത്രം
b) ആഭരണം
c) ടെലിവിഷൻ
d) ഇവയെല്ലാം
Answer:
a) ദിനപത്രം
Question 9.
ഉപഭോക്താക്കളുടെ ഏതെങ്കിലും രണ്ട് അവകാശങ്ങൾ എഴു തുക.
Answer:
(a) സുരക്ഷിതത്വത്തിനുള്ള അവകാശം (Right to safety)
(b) തെരഞ്ഞെടുക്കാനുള്ള അവകാശം (Right to choose)
10 മുതൽ 17 വരെയുള്ള ചോദ്യങ്ങൾക്ക് 2 സ്കോർ വീതം. (8 × 2 = 16)
Question 10.
ക്ഷീണപഠനം എന്താണ്?
Answer:
ജോലിക്കിടയിൽ ജീവനക്കാർക്ക് അനുവദിക്കേണ്ട വിശ്രമവേള കളും അതിന്റെ ദൈർഘ്യവും ക്ഷീണപഠനം വ്യക്തമാക്കുന്നു.
Question 11.
മൂലധന വിപണിയും പണവിപണിയും തമ്മിലുള്ള രണ്ട് വ്യത്യാ സങ്ങൾ എഴുതുക.
Answer:
| പ്രാഥമിക വിപണി | ദ്വിതീയ വിപണി |
| 1. പുതിയ സെക്യൂരിറ്റികൾ കൈമാറ്റം ചെയ്യുന്നു. | 1. ഒരിക്കൽ വിറ്റഴിച്ച് സെ രിറ്റികൾ വീണ്ടും കൈമാറ്റം ചെയ്യുന്നു. |
| 2. നേരിട്ടുള്ള മൂലധന നിക്ഷേപം സാധ്യമാകുന്നു. | 2. മൂലധനനിക്ഷേപം ഇടനി ലക്കാർ മുഖാന്തിരം സാധ്യമാ കുന്നു. |
| 3.നിക്ഷേപകർക്ക് സെക്യൂ രിറ്റികൾ വാങ്ങാൻ മാത്രമേ അവസരമുള്ളൂ. | 3. നിക്ഷേപകർക്ക് സെക്യൂരി റ്റികൾ വാങ്ങാനും വിൽക്കാനും അവസരങ്ങളുണ്ട്. |
| 4. ഇടപാടുകൾ കമ്പനിയും നിക്ഷേപകനും തമ്മിൽ നട ത്തുന്നു. | 4. ഇടപാടുകൾ രണ്ട് നിക്ഷേ പകർ തമ്മിൽ നടത്തുന്നു. |
![]()
Question 12.
സൂചന അനുസരിച്ച് പട്ടിക പൂർത്തിയാക്കുക.
| പലിശ നിരക്ക്, നാണയപ്പെരുപ്പ നിരക്ക് മുതലായവ | സാമ്പത്തിക പരിസ്ഥിതി |
| ആചാരം, പാരമ്പര്യം മുതലായവ | ? |
| ഉൽപാദന രീതിയിലെ പുതുമകൾ | ? |
Answer:
b) ആചാരം, പാരമ്പര്യം മുതലായവ – സാമൂഹിക പരിസ്ഥിതി
c) ഉൽപ്പാദന രീതിയിലെ പുതുമകൾ – സാങ്കേതിക പരിസ്ഥിതി
Question 13.
സംഘാടന പ്രക്രിയയെ ശരിയായ വിധത്തിൽ ക്രമീകരിക്കുക.
1) ചുമതലകൾ നൽകുക
2) വകുപ്പുകളുടെ രൂപീകരണം
3) പ്രവൃത്തി തിരിച്ചറിയലും വിഭജിച്ച് നൽകലും
4) അധികാര ബന്ധം സ്ഥാപിക്കൽ
Answer:
(3) → (2) → (1) → (4)
Question 14.
ആശയവിനിമയത്തിലെ രണ്ട് സംഘടനാ തടസ്സങ്ങൾ എഴുതുക.
Answer:
a) സങ്കീർണ്ണമായ സംഘടനാ നയങ്ങൾ സ്വതന്ത്രമായ ആശയ വിനിമയത്തിന് തടസ്സം സൃഷ്ടിക്കും.
b) കർക്കശമായ നിയമങ്ങൾ ആശയവിനിമയത്തിന് പ്രതിബന്ധം സൃഷ്ടിക്കും.
Question 15.
പ്രകടനം വിലയിരുത്തൽ എന്താണ് അർഥമാക്കുന്നത്?
Answer:
മുൻകൂട്ടി നിശ്ചയിച്ച നിലവാരങ്ങൾക്കു വിധേയമായി ഒരു തൊഴി ലാളിയുടെ ജോലി പ്രകടനത്തെ വിലയിരുത്തുന്നതിനെയാണ് പ്രകടനം വിലയിരുത്തൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
Question 16.
മാനേജ്മെന്റ് ബൈ എക്സപ്ഷനെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
കൺട്രോൾ ബൈ എക്സപ്ഷൻ, മാനേജ്മെന്റ് ബൈ എക്സ പ്ഷൻ (MBE)
ആസൂത്രണം ചെയ്ത നിലവാരത്തിൽ നിന്നും ഉണ്ടാകുന്ന ഓരോ വ്യതിയാനങ്ങളും സൂക്ഷ്മമായി വിലയിരുത്തുന്നതിന് പകരം ശ്രദ്ധേയമായ ചില വ്യതിയാനങ്ങൾ മാത്രം ഉന്നതതല മാനേജ്മെന്റ് വിശകലനം ചെയ്യുന്ന ഭരണതന്ത്രമാണ് കൺട്രോൾ ബൈ എക്സ പ്ഷൻ. സാധാരണമായ വ്യതിയാനങ്ങൾ വിലയിരുത്തുന്നതിനും തിരുത്തുന്നതിനുമുള്ള അധികാരം താഴെ തലങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. അതിനാൽ മേൽതല മാനേജ്മെന്റിന്റെ ഇടപെടലുകൾ ഇല്ലാതെ തന്നെ പ്രശ്നപരിഹാരത്തിന് താത ല മാനേജ്മെന്റിന് അവസരം കിട്ടുകയും ചെയ്യുന്നു. അതോ ടൊപ്പം തന്ത്രപ്രധാനമായ കാര്യങ്ങളിൽ ശ്രദ്ധയുന്നുവാൻ ഉന്നത തലമാനേജ്മെന്റിന് അവസരം നൽകുന്നതാണ് കൺട്രോൾ ബൈ എക്സപ്ഷൻ.
![]()
Question 17.
തന്നിരിക്കുന്ന പ്രസ്താവനകളിൽ സൂചിപ്പിച്ചിട്ടുള്ള മൂലധനം ഏതാണ്?
| ദീർഘകാല ധനകാര്യ പ്രമാണങ്ങളിലെ നിക്ഷേപം | ? |
| ഹ്രസ്വകാല ധനകാര്യ പ്രമാണങ്ങളിലെ നിക്ഷേപം | ? |
Answer:
(a) സ്ഥിര മൂലധനം
(b) പ്രവർത്തന മൂലധനം
18 മുതൽ 23 വരെയുള്ള ചോദ്യങ്ങൾക്ക് 3 സ്കോർ വീതം. (6 × 3 = 18)
Question 18.
വിപണനവും വിൽപനയും തമ്മിലുള്ള ഏതെങ്കിലും 3 വ്യത്യാ സങ്ങൾ എഴുതുക.
Answer:
| വിപണനം | വില്പന |
| വിപണനം ഒരു വിശാലമായ കാഴ്ചപ്പാടാണ്. | വില്പന ഇടുങ്ങിയ കാഴ്ചപ്പാടാണ്. |
| ഉൽപ്പന്ന ആസൂത്രണം മുതൽ ഉല്പന്ന കൈമാറ്റം വരെയുള്ള വിവിധ ഘടകങ്ങൾ വിപണനത്തിന്റെ ഭാഗമാണ്. | ഉല്പന്ന കൈമാറ്റം (വില്പന) എന്ന ഒരു പ്രവർത്തനത്തിൽ ഒതുങ്ങുന്നു. |
| ഉപഭോക്താവിന്റെ പരമാവധി തൃപ്തിയാണ് ലക്ഷ്യം വെയ്ക്കുന്നത്. | കച്ചവടക്കാരന്റെ പരമാവധി തൃപ്തിയാണ് ലക്ഷ്യം വെയ്ക്കുന്നത്. |
Question 19.
ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ത്രിതല പരിഹാര വേദി കൾ ഏതൊക്കെയാണ്?
Answer:
(a) ജില്ലാ ഫോറം
(b) സംസ്ഥാന കമ്മീഷൻ
(c) നാഷണൽ കമ്മീഷൻ
Question 20.
നേതൃത്വത്തിന്റെ സവിശേഷതകൾ എന്തൊക്കെയാണ്? (ഏതെ ങ്കിലും മൂന്നെണ്ണം)
Answer:
നേതൃത്വത്തിന്റെ പ്രത്യേകതകൾ (Features of Leadership)
- മറ്റുള്ളവരുടെ പെരുമാറ്റത്തിൽ സ്വാധീനം ചെലുത്താനുള്ള ഒരാളുടെ കഴിവാണ് നേതൃത്വം.
- മറ്റുള്ളവരുടെ പെരുമാറ്റത്തിൽ അനുകൂലമായ മാറ്റം വരു ത്താൻ നേതൃത്വം കൊണ്ട് സാധ്യമാകുന്നു.
- ഒരു നേതാവും അനുയായികളും തമ്മിലുള്ള വ്യക്തിബന്ധ മാണ് നേതൃത്വത്തിന്റെ കാതൽ.
Question 21.
ആസൂത്രണത്തിന്റെ പ്രാധാന്യം വിവരിക്കുക.
Answer:
ആസൂത്രണത്തിന്റെ പ്രാധാന്യം (Importance of Planning)
- ലക്ഷ്യത്തിന് ഊന്നൽ നൽകുന്നു : ചെയ്യേണ്ട ജോലികൾ ആര്, എപ്പോൾ, എങ്ങനെ ചെയ്യണമെന്ന് മുൻകൂട്ടി തീരുമാനിക്കു ന്നതിനാൽ എല്ലാ അധ്വാനവും ലക്ഷ്യപ്രാപ്തിക്കായി തിരിച്ചു വിടാൻ കഴിയുന്നു.
- അനിശ്ചിതത്വം കുറയ്ക്കുന്നു : കൃത്യമായി പ്രവചിക്കാൻ കഴി യില്ലെങ്കിലും ഭാവിയിലെ സംഭവങ്ങളെ മുൻകൂട്ടി കണ്ട് പ്രവർത്തിക്കാൻ ആസൂത്രണം സഹായിക്കുന്നു. ഇത് അനി ശ്ചിതത്വം കുറയ്ക്കുകയും ചെയ്യുന്നു.
- അനാവശ്യ അധ്വാനവും ചെലവും കുറയ്ക്കുന്നു : ഏറ്റവും ലാഭകരവും പ്രായോഗികവുമായ മാർഗ്ഗം കണ്ടെത്തുവാൻ പ്ലാനിങ് സഹായിക്കുന്നതിനാൽ അനാവശ്യമായ അധ്വാനവും ചെലവും കുറയ്ക്കാൻ അത് ഉപകരിക്കുന്നു.
Question 22.
“ഏകോപനം എന്നത് മാനേജ്മെന്റിന്റെ സത്തയാണ്”
a) നിങ്ങൾ ഇതിനോട് യോജിക്കുന്നുണ്ടോ?
b) ഏകോപനത്തിന്റെ രണ്ട് സവിശേഷതകൾ എഴുതുക.
Answer:
(a) ശരിയാണ്. ഞാൻ യോജിക്കുന്നു.
(b) കോ- ഓർഡിനേഷന്റെ സവിശേഷതകൾ (Characteristics of Co-ordination)
- വിവിധ ഡിപ്പാർട്ടുമെന്റുകളുടെയും ഗ്രൂപ്പുകളുടെയും പ്രവർത്തനങ്ങളെ സംയോജിപ്പിക്കുന്നു.
- ഏകോപനം പ്രവർത്തനങ്ങളിൽ ഐക്യമുണ്ടാക്കുന്നു.
- അത് ഒരു തുടർ പ്രക്രിയയാണ്.
Question 23.
| എ | ബി |
| ഉന്നതതല മാനേജ്മെന്റ് | പദ്ധതികളും തന്ത്രങ്ങളും നടപ്പിലാ ക്കുന്നതിനുള്ള ഉത്തരവാദിത്തം |
| മധ്യതല മാനേജ്മെന്റ് | യഥാർത്ഥ തൊഴിലാളികളുമായി ഇടപെടുന്നു |
| കീഴല മാനേജ്മെന്റ് | സംഘടനയുടെ വളർച്ചയ്ക്കും നിലനിൽപ്പിനുമുള്ള ഉത്തരവാ ദിത്തം |
Answer:
a) ഉന്നതതല മാനേജ്മെന്റ് സംഘടനയുടെ വളർച്ചയ്ക്കും നില നില്പിനുമുള്ള ഉത്തരവാദിത്വം
b) മധ്യതല മാനേജ്മെന്റ് – പദ്ധതികളും തന്ത്രങ്ങളും നടപ്പിലാ ക്കുന്നതിനുള്ള ഉത്തരവാദിത്വം
c) കീല മാനേജ്മെന്റ് – യഥാർത്ഥ തൊഴിലാളികളുമായി ഇട പെടുന്നു.
24 മുതൽ 31 വരെയുള്ള ചോദ്യങ്ങൾക്ക് 4 സ്കോർ വീതം. (8 × 4 = 32)
Question 24.
“വസ്തുക്കളുമായോ ആളുകളുമായോ ഇടപെടുന്ന പ്രക്രി യാണ് മാനേജ്മെന്റ്”. ഈ പ്രസ്താവനയെ മാനേജ്മെന്റിന്റെ പ്രാധാന്യം എഴുതികൊണ്ട് സാധൂകരിക്കുക.
Answer:
മാനേജ് മെന്റിന്റെ ആവശ്യകതയും പ്രാധാന്യവും (Need and Importance of Management)
- ലക്ഷ്യനിർവ്വഹണം : സ്ഥാപനത്തിന്റെ ലക്ഷ്യം നിർണ്ണയിക്കുന്ന തിനും നിറവേറ്റുന്നതിനും ജീവനക്കാരുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും മാനേജ്മെന്റ് സഹായിക്കുന്നു.
- ഉയർന്ന കാര്യക്ഷമത : ആസൂത്രണം, സംഘാടനം, ഏകോപനം, നിയന്ത്രണം തുടങ്ങിയ മാനേജ്മെന്റ് ധർമ്മങ്ങൾ നിർവ്വഹിക്കു ന്നതിലൂടെ ഉല്പാദന ചിലവ് കുറയ്ക്കുന്നതിനും ഉല്പാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനും ഒരു മാനേജർ ശ്രമിക്കുന്നു.
- ചലനാത്മകത : വ്യാപാര പരിസ്ഥിതിയിലെ മാറ്റങ്ങൾക്ക് അനു സരിച്ച് സ്ഥാപനത്തിന്റെ ആന്തരിക പരിസ്ഥിതിയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും സ്ഥാപനം ചലനാത്മകമാക്കുന്നതിനും സഹായിക്കുന്നു.
- വ്യക്തിപരമായ ലക്ഷ്യങ്ങൾ : ജീവനക്കാരുടെ വ്യക്തിപരമായ ലക്ഷ്യങ്ങളെ നേടാൻ പാകത്തിന് അവരെ പ്രോത്സാഹിപ്പിക്കു കയും നേതൃത്വം നൽകി സഹകരിപ്പിക്കുന്നതിനും ശ്രമിക്കു ന്നതിലൂടെ ഗ്രൂപ്പിന്റെ ലക്ഷ്യങ്ങൾ കൂടി കൈവരിക്കാൻ കഴി യുന്നു.
![]()
Question 25.
തന്നിരിക്കുന്ന വിവിധ തരം പ്ലാനുകളെകുറിച്ച് കുറിപ്പ് തയ്യാറ ക്കുക.
1) നയങ്ങൾ
2) നടപടിക്രമങ്ങൾ
3) പരിപാടി
4 നിയമങ്ങൾ
Answer:
1) നയങ്ങൾ (Policy) : തീരുമാനങ്ങളെടുക്കുന്നതിൽ സ്വാധീ നിക്കുന്ന നയപരമായ മാർഗ്ഗനിർദ്ദേശങ്ങളാണ് പോളിസികൾ അഥവാ നയങ്ങൾ
2) നടപടികൾ (Procedure) : തുടർച്ചയായി ചെ തീർക്കേണ്ട ബിസിനസ് പ്രവർത്തനങ്ങൾ ഒരേ രീതിയിൽ ആവർത്തിച്ചുചെയ്യുന്നതിന് ക്രമപ്പെടുത്തിയ ജോലികളാണ്
നടപടികൾ.
3) പരിപാടികൾ (Programme) : ഒരു സ്ഥാപനത്തിലെ ജോലി നിർവ്വഹണത്തിനായി മുൻകൂട്ടി തയ്യാറാക്കിയ ലക്ഷ്യ ങ്ങൾ, നയങ്ങൾ, നടപടികൾ, ഉപയോഗിക്കേണ്ട വിഭവങ്ങൾ തുടങ്ങിയവ വിശദമായി പ്രതിപാദിക്കുന്ന ഒന്നാണ് പരിപാടികൾ.
4) നിയമങ്ങൾ (Rule) : ഒരു സ്ഥാപനത്തിലെ ജീവനക്കാർ എന്തു ചെയ്യണം എന്തു ചെയ്യരുത് എന്ന് വ്യക്തമാക്കുന്ന നിയന്ത്രണങ്ങളാണ് നിയമങ്ങൾ.
Question 26.
ഔപചാരിക സംഘടനയും അനൗപചാരിക സംഘടനയും തമ്മി ലുള്ള വ്യത്യാസങ്ങൾ എഴുതുക.
Answer:
| ഔപചാരിക സംഘടന | അനൗപചാരിക സംഘടന |
| 1) ഉന്നതതല മാനേജ്മെന്റ് ബോധപൂർവ്വം രൂപീകരിക്കുന്നു. | 1) ഒരു സ്ഥാപനത്തിലെ ജീവനക്കാർക്കിടയിൽ സ്വമേധയാ രൂപംകൊള്ളുന്നു. |
| 2) മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നു. | 2) നിശ്ചയിക്കപ്പെട്ട ലക്ഷ്യങ്ങൾ ഒന്നുംതന്നെ ഉണ്ടായിരിക്കുകയില്ല. |
| 3) കർക്കശ സ്വഭാവമുള്ളതാണ്. | 3) അയവുള്ള സമീപനമാണ്. |
| 4) ആശയവിനിമയം സ്കാലാർ ചെയിനിലൂടെ മാത്രം. | 4) എല്ലാ ദിശകളിലും കൂടി യുള്ള ആശയവിനിമയം അനുവദിക്കുന്നു. |
Question 27.
ബിസിനസ് പരിസ്ഥിതിയുടെ പ്രാധാന്യം വ്യക്തമാക്കുക.
Answer:
വ്യാപാര പരിസ്ഥിതിയുടെ പ്രാധാന്യം (Importance of Business Environment)
- അവസരങ്ങൾ തിരിച്ചറിയുക : വ്യാപാര പരിസ്ഥിതി പഠനവും വിശകലനവും ചുറ്റുപാടുകളിൽ നിന്നും ബിസിനസ്സിന് പ്രയോജനപ്പെടുത്താവുന്ന അവസരങ്ങളെ വെളിപ്പെടു ത്തുന്നു.
- ഭീഷണികളെ നേരിടുന്നതിന് : മത്സരാർത്ഥികളോ വിപണി സാഹചര്യങ്ങളോ ബിസിനസ്സിന് ഭീഷണിയാകുന്നു എങ്കിൽ അത് മുൻകൂട്ടി കാണാനും നയങ്ങൾ രൂപപ്പെടുത്താനും വാ പാര് പരിസ്ഥിതി പഠനം സഹായിക്കുന്നു.
- വിഭവങ്ങളുടെ ലഭ്യത : ബിസിനസ്സിന് ആവശ്യമായ ഉല്പാദക ഘടകങ്ങളുടെയും വിഭവങ്ങളുടെയും ലഭ്യത കണ്ടെത്തുന്ന തിനും ഉറപ്പുവരുത്തുന്നതിനും വ്യാപാര പരിസ്ഥിതി പഠനം സഹായകമാണ്.
- മാറ്റങ്ങളെ അതിജീവിക്കുന്നതിന് പരിസ്ഥിതി പഠനം വ്യാപാര പരിസ്ഥിതിയിലെ നിരന്തര മാറ്റങ്ങളെ ഉൾകൊള്ളുന്നതിന് ബിസിനസ്സിനെ പ്രാപ്തമാക്കുന്നു.
Question 28.
“ഉദ്യോഗവത്കരണം സ്ഥാപനത്തിലെ തൊഴിൽ സ്ഥാനങ്ങൾ നിറ യ്ക്കുന്നു.”
a) ഈ പ്രസ്താവന ശരിയാണോ?
b) ഉദ്യോഗവത്കരണത്തിന്റെ ഏതെങ്കിലും 3 പ്രാധാന്യം എഴുതുക.
Answer:
a) ശരിയാണ്.
b)
- വിവിധ ജോലികൾക്കായി കഴിവും അഭിരുചിയും ഉള്ള തൊഴിലാളികളെ കണ്ടെത്തി നിയമിക്കുന്നതിന് സഹായിക്കു
- ശരിയായ ആളെ ശരിയായ ജോലിക്ക് നിയമിക്കുന്നതിലൂടെ ഉയർന്ന കാര്യക്ഷമത കൈവരുന്നതിന് കാരണമാകുന്നു.
- സ്ഥാപനത്തിന്റെ അതിജീവനത്തിനും വളർച്ചയ്ക്കും സഹാ യിക്കുന്നു.
- മാനുഷിക വിഭവങ്ങളുടെ ശരിയായ വിനിയോഗം ഉറപ്പു നൽകുന്നു.
Question 29.
മാർഗനിർദ്ദേശക തത്ത്വങ്ങളെ പട്ടികപ്പെടുത്തുക. (ഏതെങ്കിലും നാലെണ്ണം)
Answer:
ഡയറക്ടിങ്ങ് തത്വങ്ങൾ (Principles of Directing)
- വ്യക്തികളുടെ പരമാവധി പ്രയത്നം (Maximum Individual Contribution) : ഒരു ജീവനക്കാരന്റെ പര മാവധി കഴിവുകൾ പ്രകടമാക്കുന്നതിന് യോജിച്ചതായിരി ക്കണം ഡയറക്ടിങ്ങിന്റെ തന്ത്രങ്ങൾ എന്ന് ഈ തത്വം ഓർമ്മി പ്പിക്കുന്നു.
- പൊതുലക്ഷ്യം (Harmony of Objectives) : സ്ഥാപന ത്തിന്റെ ലക്ഷ്യങ്ങളും വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും ലക്ഷ്യങ്ങളും പരസ്പരം യോജിച്ചുപോകുന്നതായിരിക്കണം.
- യൂണിറ്റി ഓഫ് കമാൻഡ് : ഓരോ കീഴ്ജീവനക്കാരനും ഒരൊറ്റ മേലധികാരിയിൽ നിന്നുമാത്രമേ ആ ജ്ഞകളും നിർദ്ദേശ ങ്ങളും സ്വീകരിക്കാൻ പാടുള്ളു.
- അനുയോജ്യമായ തന്ത്രങ്ങൾ (Appropriateness of Direction Technique) : കീഴ്ജീവനക്കാരന്റെ ആവശ്യ ങ്ങളും കഴിവുകളും അഭിരുചികളും സാഹചര്യങ്ങളും തിരി ച്ചറിഞ്ഞ് ഏറ്റവും അനുയോജ്യമായ ഡയറക്ടിങ്ങ് തന്ത്രങ്ങൾ സ്വീകരിക്കണം.
Question 30.
ഉടമസ്ഥരുടെ ഫണ്ടും കടമെടുത്ത ഫണ്ടും തമ്മിലുള്ള സമ്മിശ്ര ണമാണ് മൂലധന ഘടന.
a) നിങ്ങൾ ഇതിനോട് യോജിക്കുന്നുണ്ടോ?
b) മൂലധന ഘടന തിരഞ്ഞെടുക്കുന്നതിനെ സ്വാധീനിക്കുന്ന ഏതെങ്കിലും 3 ഘടകങ്ങൾ എഴുതുക.
Answer:
a) ശരിയാണ്. ഈ പ്രസ്താവനയോട് ഞാൻ യോജിക്കുന്നു.
b) മൂലധന ഘടനയെ ബാധിക്കുന്ന ഘടകങ്ങൾ (Factors Affecting Capital Structure)
1) ട്രേഡിങ്ങ് ഓൺ ഇക്വിറ്റി : സാധാരണ ഓഹരി ഉടമകളുടെ (equity shareholders) വരുമാനം വർദ്ധിപ്പിക്കുന്ന തര ത്തിൽ മൂലധന ഘടനയിൽ കടപ്പത്രം, പ്രിഫറൻസ് ഓഹരി കൾ, ലോൺ എന്നിവപോലുള്ള നിശ്ചിത നിരക്കിൽ മാത്രം പ്രതിഫലം നൽകേണ്ട സെക്യുരിറ്റികൾ ഉൾപ്പെടുത്തുന്നതി നാണു് ട്രേഡിങ്ങ് ഓൺ ഇക്വിറ്റി എന്നുപറയുന്നു. ഇതിനെ ഫിനാൻഷ്യൽ ലിവറേജ് (Financial Leverage) എന്നും പറ യുന്നുണ്ട്.
2) വരുമാനത്തിന്റെ സ്ഥിരത : കമ്പനിക്ക് സ്ഥിരമായ ലാഭം ലഭി ക്കുമെങ്കിൽ മാനേജ്മെന്റിന് പ്രിഫറൻസ് ഓഹരികൾ, കടപ്പ ത്രങ്ങൾ, ദീർഘകാല വായ്പകൾ എന്നിവയെ ആശ്രയിക്കാ വുന്നതാണ്. അല്ലാത്തപക്ഷം സാധാരണ ഓഹരികളാണ് നല്ലത്.
3) മൂലധനച്ചെലവ് വിവിധ സാമ്പത്തിക സ്രോതസ്സുകളിൽ നിന്ന് സമാഹരിക്കുന്ന മൂലധന തുകകൾക്ക് നൽകേണ്ടിവരുന്ന പലിശയോ ഡിവിഡന്റോ ആണ് മൂലധനച്ചെലവ് എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. കുറഞ്ഞ മൂലധനച്ചെലവ് കൂടു തൽ കടം വാങ്ങുന്നതിന് പ്രോത്സാഹിപ്പിക്കുന്നു.
4) മൂലധന വിപണിയിലെ സാഹചര്യങ്ങൾ : പണ മാന്ദ്യത്തിന്റെ കാലത്ത് കടപ്പത്രങ്ങളും മറ്റു സമയങ്ങളിൽ ഓഹരികളും ഉപ യോഗിച്ച് പണം കണ്ടെത്തുന്നതാണ് അഭികാമ്യം.
![]()
Question 31.
വിവിധതരം പണവിപണി പ്രമാണങ്ങളുടെ പേരെഴുതുക.
Answer:
a) ട്രഷറി ബിൽ
b) കൊമേഴ്സ്യൽ പേപ്പർ
c) കാൽ മണി
d) ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ്
32 മുതൽ 40 വരെയുള്ള ചോദ്യങ്ങൾക്ക് 5 സ്കോർ വീതം. (9 × 5 = 45)
Question 32.
താഴെ തന്നിരിക്കുന്നവ വിവരിക്കുക :
1) സാമ്പത്തിക പരിസ്ഥിതി
2) നിയമ പരിസ്ഥിതി
Answer:
a) സാമ്പത്തിക പരിസ്ഥിതി (Economic Environment): പലിശ നിരക്കുകൾ, പ ണ ക രൂപത്തിന്റെ തോത്, ആളുകളുടെ വരുമാനത്തിന്റെ അളവ്, ഓഹരി വിപണി സൂചി കകൾ, രൂപയുടെ മൂല്യം തുടങ്ങിയവ സാമ്പത്തിക പരി സ്ഥിതി ഘടകങ്ങളാണ്.
b) നിയമ പരിസ്ഥിതി (Legal Environment) : കേന്ദ്ര ഗവൺമെന്റ് സംസ്ഥാന ഗവൺമെന്റുകളോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ബിസിനസ്സിനെ ബാധിക്കുന്ന നിയമങ്ങൾ ഉണ്ടാക്കുവാൻ അധികാരമുള്ള സംവിധാനങ്ങ ളാണ്. ഇവയെ നിയമ പരിസ്ഥിതിയിൽപ്പെടുത്താം.
Question 33.
ആസൂത്രണത്തിന്റെ സവിശേഷതകൾ എന്തൊക്കെയാണ്?
Answer:
പ്ലാനിങിന്റെ പ്രത്യേകതകൾ (Features of Planning)
- പ്ലാനിങ് ലാന്മുഖമാണ്. .
- മാനേജ്മെന്റ് ധർമ്മങ്ങളിൽ ആദ്യത്തെ ധർമ്മമാണ് പ്ലാനിങ്.
- എല്ലാ മാനേജ്മെന്റ് തലങ്ങളിലും പ്ലാനിങ് അത്യാവശ്യമാണ്.
- അത് ഒരു തുടർ പ്രക്രിയയാണ്.
- ആസൂത്രണം ഭാവിയെ ലക്ഷ്യം വെച്ചുള്ളതാണ്.
Question 34.
ആശയവിനിമയത്തിലെ താഴെ തന്നിരിക്കുന്ന ഘടകങ്ങളെ ശരി യായ വിധത്തിൽ ക്രമീകരിക്കുക.
1) സന്ദേശം
2. ഡികോഡിംഗ്
3 പഷകൻ
4) എൻകോഡിംഗ്
5) മാധ്യമം
6) പ്രതികരണം
7) സ്വീകർത്താവ്
Answer:
പ്രേഷകൻ → സന്ദേശം → എൻകോഡിംഗ് → മാധ്യമം → ഡികോഡിംഗ് → സ്വീകർത്താവ് → പ്രതികരണം
Question 35.
ആസൂത്രണവും നിയന്ത്രണവും തമ്മിലുള്ള ബന്ധത്തെ സാധുക രിക്കുക.
Answer:
ആസൂത്രണവും നിയന്ത്രണവും തമ്മിലുള്ള ബന്ധം
(Relationship between Planning and Controlling)
- പ്ലാനിങ്ങും കൺട്രോളിങ്ങും പരസ്പരം ബന്ധപ്പെട്ടവയാണ്. പ്ലാൻ നടപ്പാക്കുന്നതോടെ നിയന്ത്രണം ആവശ്യമായിത്തീ രുന്നു.
- പ്ലാനിങ്ങ് ഇല്ലെങ്കിൽ നിയന്ത്രണത്തിന് അടിസ്ഥാനമില്ല.
- കൃത്യനിർവ്വഹണം നിർണ്ണയിക്കുന്നത് പ്ലാനിങ്ങ് ആണ്. എന്നാൽ കൃത്യനിർവ്വഹണം ഉറപ്പുവരുത്തുന്നത് നിയന്ത്രണം ആണ്.
- പ്ലാനിങ്ങ് വിവരണാത്മകവും നിയന്ത്രണം അതിന്റെ വിലയി രുത്തലുമാണ്.
- പ്ലാനിങ്ങും കൺട്രോളിങ്ങും ഒരേസമയം മുന്നോട്ടു നോക്കു ന്നതും പുറകോട്ടു നോക്കുന്നതുമായ ധർമ്മമാണ്.
Question 36.
സ്ഥലംമാറ്റം, കാമ്പസ് റിക്രൂട്ട്മെന്റ്, നേരിട്ടുള്ള റിക്രൂട്ട്മെന്റ്, സ്ഥാനക്കയറ്റം മുതലായവ ചില റിക്രൂട്ട്മെന്റ് ഉറവിടങ്ങളാണ്.
a) അവയെ ആഭ്യന്തര ഉറവിടം, ബാഹ്യ ഉറവിടം എന്നായി തരം തിരിക്കുക.
b) ആഭ്യന്തര ഉറവിടത്തിന്റെ 3 മേന്മകൾ എഴുതുക.
Answer:
a) ആഭ്യന്തര ഉറവിടം – സ്ഥലംമാറ്റം, സ്ഥാനകയറ്റം
b) ബാഹ്യഉറവിടം – കാമ്പസ് റിക്രൂട്ട്മെന്റ്, നേരിട്ടുള്ള റിക്രൂ ട്ട്മെന്റ്
c) ആഭ്യന്തര റിക്രൂട്ട്മെന്റ് ഉറവിടങ്ങളുടെ മെച്ചങ്ങൾ (Merits)
- ഉയർന്ന പ്രകടനം കാഴ്ചവെയ്ക്കാൻ തൊഴിലാളികൾ പര മാവധി ശ്രമിക്കും.
- നിലവിലുള്ള തൊഴിലാളികൾക്ക് ഉയർന്ന ജോലിയ്ക്ക് അവ സരം ലഭിക്കുന്നു.
- തൊഴിലാളി – തൊഴിലുടമ ബന്ധം കൂടുതൽ ദൃഢമാക്കുന്നു.
![]()
Question 37.
മാനേജ്മെന്റിന്റെ വിവിധ തലങ്ങളെ ചുരുക്കി വിവരിക്കുക.
Answer:
മാനേജ്മെന്റ് തലങ്ങൾ (Levels of Management) : ഒരു സ്ഥാപനത്തിലെ അധികാരശ്രേണിയെ മൂന്ന് തലങ്ങളായി വേർതി രിക്കാം. അവ
1) ഉന്നതതല മാനേജ്മെന്റ് (Top Level Management)
2) മധ്യതല മാനേജ്മെന്റ് (Middle Level Management)
3) കീഴല മാനേജ്മെന്റ് (Lower Level Management)

b) 1) ഉന്നതതല മാനേജ്മെന്റ് (Top Level Management) കമ്പനി ഡയറക്ടർ ബോർഡ് അംഗ ങ്ങൾ, മാനേജിംഗ് ഡയറക്ടർ, ചെയർമാൻ തുടങ്ങി അധി കാരശ്രേണിയുടെ ഏറ്റവും തലപ്പത്ത് ഉള്ളവർ ഉൾപ്പെ ടുന്നതാണ് ഉന്നതതല മാനേജ്മെന്റ്.
2) മധ്യതല മാനേജ്മെന്റ്(Middle level Management) വിവിധ വകുപ്പു മേധാവികളും ബ്രാഞ്ച് മാനേജർമാരും ഉൾപ്പെടുന്ന മാനേജ്മെന്റ് തലം ആണ് ഇത്. ഉദാ: പ്രൊഡക്ഷൻ മാനേജർ, സെയിൽസ് മാനേജർ, ഫിനാൻസ് മാനേജർ തുടങ്ങിയവർ.
3) കീല (താഴ്ന്ന തല) മാനേജ്മെന്റ് (Lower Level Management) : ഫോർമെൻ, സൂപ്പർ വൈസർ, ഫിനാൻസ് ഓഫീസർ, എക്കൗണ്ട്സ് ഓഫീസർ തുടങ്ങി അധികാരശ്രേണിയിലെ ഏറ്റവും താഴത്തെ തട്ടിലുള്ളവർ ഉൾപ്പെടുന്ന തലമാണ് ഇത്. തൊഴിലാളികളുമായി നേരിട്ട് ബന്ധം പുലർത്തുന്നതും ഈ മാനേജ്മെന്റ് തലം ആണ്.
Question 38.
ശാസ്ത്രീയ മാനേജ്മെന്റിന്റെ ഏതെങ്കിലും രണ്ട് തത്ത്വങ്ങൾ വിവരിക്കുക.
Answer:
ശാസ്ത്രീയ മാനേജ്മെന്റിന്റെ തത്വങ്ങൾ (Principles of Scientific Management)
1) പാരമ്പര്യ രീതികൾ ഒഴിവാക്കി ശാസ്ത്രീയ രീതികൾ അവ ലംബിക്കുക (Science and not the rule of thumb) : പാരമ്പര്യ രീതികൾ പാടെ ഉപേക്ഷിച്ച്, തീരുമാനങ്ങൾ എടു ക്കുന്നതിലും നടപ്പാക്കുന്നതിലും ശാസ്ത്രീയ രീതികൾ ഉപ യോഗിക്കാൻ ഈ തത്വം ആവശ്വപ്പെടുന്നു.
2) ജീവനക്കാർക്കിടയിലെ സഹകരണം (Harmony; not discord) : മാനേജ്മെന്റിനും ജീവനക്കാർക്കും ഇടയിൽ തികഞ്ഞ സഹകരണവും സൗഹൃദവും ഉണ്ടാകണമെന്ന് ഈ തത്വം ഓർമ്മപ്പെടുത്തുന്നു. ടെയ്ലർ ഇതിനെ (mental revolution) മാനസിക പരിവർത്തനം എന്നാണ് വിശേഷിപ്പി ച്ചത്. ലക്ഷി നിർവ്വഹണത്തിൽ സ്ഥാപനത്തിലെ ഓരോ വിഭാ ഗത്തിന്റെയും പങ്ക് പരസ്പരം അറിയുകയും അംഗീകരിക്കു കയും വേണം.
Question 39.
അധികാര കൈമാറ്റത്തിന്റെ ഘടകങ്ങൾ എന്തൊക്കെയാണ്? ചുരുക്കി വിവരിക്കുക.
Answer:
- അധികാരം (Authority) : കീഴ്ജീവനക്കാരന് ആജ്ഞകൾ നൽകാനും അനുസരിപ്പിക്കാനും ഉള്ള മേലധികാരിയുടെ അവകാശമാണ് അധികാരം. അധികാരം മുകളിൽ നിന്ന് താഴോട്ട് ഒഴുകുന്നു. സ്ഥാപനത്തിലെ മേലധികാരിയെയും കീഴ്ജീവനക്കാരെയും നിർണ്ണയിക്കുന്നത് അധികാരമാണ്.
- ഉത്തരവാദിത്വം (Responsibility) : ഏൽപ്പിക്കപ്പെട്ട ജോലി കൾ കൃത്യമായി ചെയ്തുതീർക്കാനുള്ള ബാധ്യതയാണ് ഉത്ത രവാദിത്വം. ഒരു കീഴ്ജീവനക്കാരൻ മേലധികാരിയോട് ഉത്ത രവാദിത്തപ്പെട്ടിരിക്കുന്നു.
- ചുമതലകൾ (Accountability) : അധികാര കൈമാറ്റത്തിന്റെ അവസാന പടിയാണ് ചുമതലകൾ ഏൽപ്പിക്കൽ. അധികാരം കൈമാറുന്നതോടെ തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ഏറെ ടുത്ത് നടപ്പാക്കാനുള്ള ചുമതലകൂടി കീഴ്ജീവനക്കാരനിൽ വന്നുചേരുന്നു.
Question 40.
ഉദാരവത്കരണത്തിന്റെ ഭാഗമായി എടുത്ത പ്രധാനപ്പെട്ട നടപ് ടികൾ എഴുതുക.
Answer:
ഉദാരവൽക്കരണം (Liberalisation)
ഗവൺമെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ നിന്നും രാജ്യ ത്തിന്റെ സാമ്പത്തിക പരിസ്ഥിതിയെ സ്വതന്ത്രമാക്കുന്നതാണ് ഉദാ രവത്ക്കരണം. ഉദാരവത്ക്കരണത്തിന്റെ ഉദാഹരണങ്ങൾ താഴെ ചേർക്കുന്നു.
- പരമാവധി വ്യവസായങ്ങളെ ലൈസൻസിങിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി.
- ബിസിനസ്സിന്റെ പ്രവർത്തനങ്ങളുടെ വ്യാപ്തി നിർണ്ണയിക്കു ന്നതിൽ നിക്ഷേപകർക്ക് പൂർണ്ണ സ്വാതന്ത്ര്വം നൽകി.
- സാധന സേവനങ്ങളുടെ സുഗമമായ കൈമാറ്റത്തിന് അവ സരം നൽകി.
- സാധന സേവനങ്ങളുടെ വിലനിർണ്ണയം ഉല്പാദകനിൽ നിക്ഷിപ്തരാക്കി.
- നികുതി നിരക്കുകൾ വെട്ടികുറച്ചു
- വിദേശ വ്യാപാര നടപടിക്രമങ്ങൾ ലളിതമാക്കി.
- വിദേശ മൂലധന നിക്ഷേപത്തിന് ഇന്ത്യയിൽ അനുകൂല സാഹ ചര്യങ്ങൾ ഉണ്ടാക്കി.
41 മുതൽ 45 വരെയുള്ള ചോദ്യങ്ങൾക്ക് 8 സ്കോർ വീതം. (5 × 8 = 40)
![]()
Question 41.
ജനറൽ മാനേജ്മെന്റിന്റെ ഏതെങ്കിലും 4 തത്ത്വങ്ങൾ വിശദീക രിക്കുക.
Answer:
1) തൊഴിൽ വിഭജനം (Division of work) : സങ്കീർണമായ ജോലികളെ ചെറിയ യൂണിറ്റുകളായി വിഭജിക്കുകയും ഓരോ ചെറിയ യൂണിറ്റും അനുയോജ്യരായ തൊഴിലാളികൾക്ക് ഏൽപ്പിച്ചുകൊടുക്കുകയും വേണം. ഇത് തൊഴിൽ വൈദ ഗ്ധ്യം വളർത്തുന്നതിന് സഹായിക്കുന്നു.
2) അധികാരവും ഉത്തരവാദിത്തവും (Authority and Responsibility) : കീഴ്ജീവനക്കാരെ അനുസരിപ്പിക്കാ നുള്ള അവകാശമാണ് അധികാരം. മേലധികാരിയുടെ ആജ്ഞകളെ അനുസരിക്കാനുള്ള ബാധ്യതയാണ് ഉത്തരവാ ദിത്വം, ജോലി നിർവ്വഹണം ഭംഗിയാക്കുന്നതിന് അധികാരവും ഉത്തരവാദിത്വവും ഒരേ അളവിൽ പങ്കുവെയ്ക്കണം.
3) യുണിറ്റി ഓഫ് കമാൻഡ് : ഈ തത്വമനുസരിച്ച് ഓരോ കീഴ്ജീ വനക്കാരനും ഒരേ ഒരു മേലധികാരിയിൽ നിന്നു മാത്രമെ ആജ്ഞകളും നിർദ്ദേശങ്ങളും സ്വീകരിക്കാവൂ. ഒന്നിലേറെ മേലധികാരികൾ ആജ്ഞകൾ നൽകിയാൽ അത് കീഴ്ജീവ നക്കാരിൽ ആശയകുഴപ്പം സൃഷ്ടിക്കും.
4) കേന്ദ്രീകരണവും വികേന്ദ്രീകരണവും (Centralization and Decentralization) : അധികാരം ഉന്നതതല മാനേ ജ്മെന്റിൽ മാത്രം നിക്ഷിപ്തമായിരിക്കുന്നതാണ് കേന്ദ്രീകരണം. എന്നാൽ അധികാരം കീഴ്ജീവനക്കാരിലേക്ക് കൂടി വ്യാപിപ്പി ക്കുന്നതാണ് വികേന്ദ്രീകരണം. ഒരു സ്ഥാപനത്തിൽ ഇവ രണ്ടി നുമിടയിലുള്ള ഒരു അവസ്ഥയാണ് ഉണ്ടാകേണ്ടത്.
Question 42.
ആസൂത്രണം എന്ന പ്രക്രിയയിലെ വിവിധ ഘട്ടങ്ങൾ വിവരിക്കുക.
Answer:
പ്ലാനിങ്ങിലെ നടപടിക്രമങ്ങൾ (Planning Process / Steps in Planning)
1) ലക്ഷ്യം നിർണ്ണയിക്കുന്നു (Setting Objectives) : വ കരവും സുനിശ്ചിതവുമായ ബിസിനസ്സിന്റെ ലക്ഷ്യങ്ങൾ നിർണ്ണയിക്കുക എന്നതാണ് പ്ലാനിങ്ങിലെ ആദ്യത്തെ പടി. സ്ഥാപനത്തിന് മൊത്തമായോ വിവിധ വകുപ്പുകൾക്ക് മാത്ര മായോ ലക്ഷ്യങ്ങൾ നിർണ്ണയിക്കാം.
2) പ്ലാനിങ്ങ് സങ്കല്പങ്ങൾ (Developing premises) : ഭാവി യെകുറിച്ചുള്ള ചില ഊഹങ്ങളാണ് പ്ലാനിങ് സങ്കല്പങ്ങൾ. ഇത്തരം പ്ലാനിങ് സങ്കല്പങ്ങളെ അടിസ്ഥാനമാക്കിയാണ് പ്ലാനുകൾ തയ്യാറാക്കുന്നത്.
3) വിവിധ മാർഗ്ഗങ്ങൾ കണ്ടെത്തൽ (Identifying alternative courses of action) : ലക്ഷ്യം നിർണ്ണയിക്കുകയും പ്ലാനിങ് സങ്കൽപ്പങ്ങൾ തയ്യാറാക്കുകയും ചെയ്താൽ അടുത്ത പടി ലക്ഷ്യപ്രാപ്തിക്കായി സ്വീകരിക്കാവുന്ന വിവിധ മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ്.
4) കണ്ടെത്തിയ വിവിധ മാർഗ്ഗങ്ങളെ വിലയിരുത്തുക (Evaluating alternative Courses) : പ്രായോഗികമായ വിവിധ മാർഗ്ഗ ങ്ങൾ കണ്ടെത്തികഴിഞ്ഞാൽ അതിലെ ഓരോ മാർഗ്ഗത്തെയും വിലയിരുത്തേണ്ടതുണ്ട്. ലാഭനീയത, ചെലവ്, പ്രായോഗികത എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വില യിരുത്തൽ നടത്തുന്നത്.
5) ഏറ്റവും നല്ല മാർഗ്ഗം തെരഞ്ഞെടുക്കുക (Selecting the best alternative) : വിവിധ മാർഗ്ഗങ്ങളുടെ വിലയിരുത്ത ലിനുശേഷം ഏറ്റവും മെച്ചമായ മാർഗ്ഗം തെരഞ്ഞെടുക്കുന്നു.
6) പ്ലാനുകൾ നടപ്പാക്കുന്നു (Implement the plan) : മേൽപറഞ്ഞ വിവിധ പ്ലാനുകളിൽനിന്ന് ലക്ഷ്യപ്രാപ്തിക്കായി തെരഞ്ഞെടുത്ത ഏറ്റവും നല്ല പ്ലാൻ നടപ്പാക്കുന്നു.
7) ഫോളോ അപ്പ് (Follow up action) : ദീർഘമായ നടപടി ക്രമങ്ങളിലൂടെ നടപ്പാക്കിയ പ്ലാൻ തുടർച്ചയായി വിലയിരു ത്തേണ്ടതുണ്ട്. ലക്ഷ്യ നിർവ്വഹണത്തിൽ പ്ലാനുകൾക്ക് എന്തെ ങ്കിലും പാകപ്പിഴകൾ സംഭവിച്ചാൽ അത് തിരുത്തേണ്ടതും ഉണ്ട്. അതിനായി ഫോളോ അപ് ആവശ്യമാണ്.
Question 43.
ജോലി സ്ഥലത്ത് നൽകുന്ന വിവിധ തരം പരിശീലന രീതികളെ വിവരിക്കുക.
Answer:
ജോലി സ്ഥലത്തുള്ള പരിശീലനം (On the Job Method) : പ്രായോഗിക പഠന രീതിയാണ് ഇത്. തൊഴിലാളികൾക്ക് പരിശീ ലനം നൽകാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് ജോലി സ്ഥലത്തുള്ള പരിശീലനം, വിവിധ പരിശീലന രീതികൾ താഴെ പറയുന്നു.
a) അപ്രന്റിസ്ഷിപ്പ് ട്രെയ്നിങ് : ഇവിടെ പരിശീലനാർത്ഥി ഒരു സൂപ്പർവൈസറുടെ കീഴിൽ ജോലി ചെയ്തുകൊണ്ട് നിശ്ചിത കാലം ജോലിയിൽ പരിശീലനം നേടുന്നു.
b) കോച്ചിങ്ങ് ജോലി സംബന്ധമായ അറിവുകൾ പഠിപ്പിച്ചു നൽകുകയാണ് ഇവിടെ ജോലി ചെയ്തു പഠിപ്പിക്കുന്നതിന് പകരം അതേപറ്റി പഠിക്കുന്നതിനാണ് ഊന്നൽ നൽകുന്നത്.
c) ഇന്റേൺഷിപ്പ് ട്രെയ്നിങ്ങ് : തൊഴിൽ പഠിപ്പിക്കുന്ന വൊക്കേ ഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ച് തൊഴിലാളി കൾക്ക് പരിശീലനം നൽകുന്ന രീതിയാണ് ഇത്.
d) ജോലി മാറ്റി പരിശീലിപ്പിക്കൽ (Job Rotation) : തൊഴിലാ ളികളെ ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേക്കോ ഒരു ഡിപ്പാർട്ടുമെന്റിൽ നിന്ന് മറ്റൊരു ഡിപ്പാർട്ടുമെന്റിലേക്കോ നിർദ്ദിഷ്ട കാലയളവിനുശേഷം മാറ്റിമാറ്റി നിയമിച്ച് പരിശീലനം നൽകുന്ന രീതിയാണ് ഇത്.
Question 44.
എബ്രഹാം മാസ്ലോയുടെ ആവശ്യം ശ്രേണി പൂർത്തിയാക്കി അവയെ ചുരുക്കി വിവരിക്കുക.

Answer:
മാസ്ലോയുടെ ആവശ്യശ്രേണി സിദ്ധാന്തം (Maslow’s Need Hierarchy Theory of Motivation) : മനുഷ്യന്റെ ആവ ശങ്ങളെ തൃപ്തിപ്പെടുത്തുന്ന പക്ഷം അവനെ പരമാവധി പ്രചോദിപ്പിക്കാൻ കഴിയുമെന്ന് അബ്രഹാം മാസ്ലോ തന്റെ അവശ്യശ്രേണി സിദ്ധാന്തത്തിലൂടെ സമർത്ഥിക്കുന്നു. മനു ഷ്യന്റെ ആവശ്യങ്ങളെ അദ്ദേഹം അഞ്ചായി തരംതിരിക്കുന്നു.
1) ശാരീരിക ആവശ്യങ്ങൾ (Physiological Needs) : അടി സ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ ഉൾപ്പെട്ടതാണ് ശാരീരിക ആവശ്യങ്ങൾ. അടിസ്ഥാന ആവ ശ്വങ്ങൾ നിറവേറ്റാൻ കഴിയാത്ത ഒരാൾക്ക് അതിലുപരിയുള്ള ആവശ്യങ്ങൾ ഉത്ഭവിക്കുകയില്ല.
2) സുരക്ഷിതത്വ ആവശ്യങ്ങൾ (Safety and security needs) : ശാരീരിക ആവശ്യങ്ങൾ നിറവേറ്റിക്കഴിഞ്ഞാൽ സുരക്ഷിതത്വ ആവശ്യങ്ങൾ ഉടലെടുക്കുന്നു. തൊഴിലാളിയെ സംബന്ധിച്ചി ടത്തോളം ജോലി സുരക്ഷിതത്വം, വരുമാനസുരക്ഷിതത്വം, വാർദ്ധക്യകാല സുരക്ഷിതത്വം എന്നിവ സുരക്ഷിതത്വ ആവ അശ്വങ്ങളാണ്.
3) സാമുഹിക ആവശ്യങ്ങൾ (Social Needs) : സ്നേഹിക്കു ക, സ്നേഹിക്കപ്പെടുക മറ്റുള്ളവരുമായി സൗഹൃദം പങ്കിടുക എന്നിവയെല്ലാം സാമൂഹിക ആവശ്വങ്ങളിൽ പെടുന്നു. അനൗപചാരിക സംഘടനകൾ സാമൂഹിക ആവശ്വങ്ങൾ നേടിയെടുക്കാൻ സഹായിക്കുന്നു.
4) അഭിമാന ആവശ്യങ്ങൾ (Esteem Needs) : ആത്മവിശ്വാ സം, സമൂഹം നൽകുന്ന അംഗീകാരം, മറ്റുള്ളവരേക്കാൾ മിക ച്ചവനാണെന്ന തോന്നൽ, ഇതെല്ലാമാണ് അഭിമാന ആവശ്യ ങ്ങൾ. ജോലിയിൽ നല്ല പദവി, നല്ല പ്രവർത്തന സാഹചര്യം, സമ്മാനങ്ങൾ, പ്രമോഷൻ എന്നീ കാര്യങ്ങൾ അഭിമാന ആവ ങ്ങളെ തൃപ്തിപ്പെടുത്തും.
5) ആത്മ സാക്ഷാത്ക്കാരത്തിനുള്ള ആവശ്യങ്ങൾ Self Actualisation Needs) : ഒരാൾക്ക് തന്റെ പ്രവർത്തന മേഖലയിൽ ആരായിത്തീരുവാൻ കഴിയണമെന്ന് ആഗ്രഹി ക്കുന്നുവോ അതാണ് ആത്മസാക്ഷാത്ക്കാരത്തിനുള്ള ആവ ത്വങ്ങൾ. തന്റെ കഴിവുകളുടെ പരമാവധി വികസനമാണ് ഈ ആവശ്യങ്ങളുടെ അടിസ്ഥാനം.

![]()
Question 45.
4 P’s കളുടെ സമ്മിശ്രണമാണ് വിപണന മിശ്രിതം.
a) 4 P’s ഏതൊക്കെയാണ്?
b) അവയിൽ ഏതെങ്കിലും രണ്ടെണ്ണം വിവരിക്കുക.
Answer:
a) Price (വില), Place (സ്ഥലം), Product (ഉൽപന്നം), Promotion (വില്പന വർദ്ധന പ്രവർത്തനങ്ങൾ
b) 1) വില (Price) : ഒരു ഉൽപ്പന്നത്തിന്റെയോ സേവനത്തി ന്റെയോ കൈമാറ്റ മൂല്യമാണ് വില. വിൽപനക്കാരൻ നൽകുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വാങ്ങുന്ന വൻ നൽകുന്ന പ്രതിഫലമാണ് വില. വിപണന പ്രക്രിയയുടെ തുടർച്ച നിർണ്ണയിക്കുന്ന പ്രധാന ഘടകമാണ് വില. ഉൽപ്പാദ നച്ചെലവ്, പ്രതീക്ഷിക്കുന്ന ലാഭം, വിപണിയിലെ സമാന ഉൽപ ന്നത്തിന്റെ വില, ഡിമാന്റ് എന്നീ ഘടകങ്ങളെല്ലാം പരിഗണി ച്ചായിരിക്കും വില നിർണ്ണയിക്കുന്നത്.
2) സ്ഥലം (Place) : ഉൽപാദിപ്പിച്ച സ്ഥലത്തുനിന്നും ഉപ ഭോക്താവിന് കയ്യെത്തും ദൂരത്തേക്ക് ഉൽപ്പന്നങ്ങൾ എത്തി ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സ്ഥലം എന്ന വിപ ണനമിശ്രിതം കൊണ്ട് അർത്ഥമാക്കുന്നത്. വിതരണക്കാരെ കണ്ടെത്തുക, ഉൽപ്പന്നം കേടുകൂടാതെ സംഭരിക്കുക, ചര ക്കു കൈമാറ്റം സാധ്യമാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം സ്ഥലം എന്ന വിപണന മിശ്രിതത്തിൽ പെടുന്നു.