Reviewing Kerala Syllabus Plus Two Business Studies Previous Year Question Papers and Answers Board Model Paper 2021 Malayalam Medium helps in understanding answer patterns.
Plus Two Business Studies Board Model Paper 2021 Malayalam Medium
Time: 21/2 Hours
Total Score: 80 Marks
1 മുതൽ 45 വരെയുള്ള ചോദ്യങ്ങൾക്ക്, ആകെ 80 സ്കോർ വരെ ഉത്തരം നൽകുക.
I. 1 മുതൽ 9 വരെയുള്ള ചോദ്യങ്ങൾക്ക് ഓരോന്നിനും 1 സ്കോർ. (9 × 1 = 9)
Question 1.
നിലനിൽപ്, ലാഭം ……………………… എന്നിവ ഒരു ബിസിനസിന്റെ സ്ഥാപനപരമായ ലക്ഷ്യത്തിൽ ഉൾപ്പെടുന്നു.
a) വളർച്ച
b) വികാസം
c) നേട്ടം
d) ഇവയൊന്നുമല്ല
Answer:
a) വളർച്ച
Question 2.
‘ഒരു കീഴ്ജീവനക്കാരൻ ഒരേസമയം ഒരു മേലധികാരിയിൽ നിന്ന് മാത്രമേ നിർദ്ദേശങ്ങൾ സ്വീകരിക്കാവു’. ഇവിടെ സൂചിപ്പിക്കുന്ന മാനേജ്മെന്റ് തത്ത്വം ഏത്?
a) മാർഗ്ഗദർശക ഐക്യം
b) തുല്യത
c) ആജ്ഞാ ഐക്യം
d) ക്രമം
Answer:
c) ആജ്ഞാ ഐക്യം
Question 3.
കീഴ്ജീവനക്കാരന് അനുവദനീയമായ പരിധിയിൽ നിന്നുകൊണ്ട് പ്രവർത്തിക്കാൻ അധികാരം നൽകുന്നതിനെ ……………………. എന്നുപ റയുന്നു.
a) അധികാര കൈമാറ്റം
b) ഏകോപനം
c) നിയന്ത്രണം
d) ആസൂത്രണം
Answer:
a) അധികാര കൈമാറ്റം
Question 4.
റിക്രൂട്ട്മെന്റിനെ ഒരു ……………………….. പ്രക്രിയയായി കരുതപ്പെടുന്നു.
a) പോസിറ്റീവ്
b) നെഗറ്റീവ്
c) ന്യൂട്രൽ
d) ഇവയെല്ലാം
Answer:
a) പോസിറ്റീവ്
Question 5.
താഴെ തന്നിരിക്കുന്നവയിൽ സാമ്പത്തിക ഇതര പ്രോത്സാഹനം ഏത്?
a) ബോണസ്
b) ലാഭം പങ്കിടൽ
c) ശമ്പളവും ആനുകൂല്യങ്ങളും
d) പദവി
Answer:
d) പദവി
Question 6.
ആശയ വിനിമയ പ്രക്രിയയിലെ ആദ്യത്തെ ഘടകം …………………. ആണ്.
a) വിനിമയം ചെയ്യുന്ന വ്യക്തി
b) സ്വീകർത്താവ്
c) സന്ദേശം
d) എൻകോഡിംഗ്
Answer:
a) വിനിമയം ചെയ്യുന്ന വ്യക്തി
Question 7.
‘പ്രത്യേകം പരിഗണിക്കേണ്ട കാര്യങ്ങൾ മാത്രമേ ഉന്നതതല മാനേ ജ്മെന്റിന്റെ ശ്രദ്ധയിൽപെടുത്തേണ്ടു. ഇതിനെ സൂചിപ്പിക്കുന്ന പദം ……………………….. ആണ്.
a) അൾട്രാവയേഴ്സ്
b) മാനേജ്മെന്റ് ബൈ എക്സപ്ഷൻ
c) സ്പാൻ ഓഫ് കൺട്രോൾ
d) സ്പാൻ ഓഫ് മാനേജ്മെന്റ്
Answer:
b) മാനേജ്മെന്റ് ബൈ എക്സപ്ഷൻ
Question 8.
എല്ലാകാര്യങ്ങളും തീരുമാനിച്ചത് പ്രകാരം നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്ന മാനേജ്മെന്റ് ധർമ്മം ……………………. ആണ്.
a) ആസൂത്രണം
b) മാർഗ്ഗനിർദ്ദേശം
c) ഉദ്യോഗവൽക്കരണം
d) നിയന്ത്രണം
Answer:
d) നിയന്ത്രണം
Question 9.
ഇന്ത്യയിലെ ഒരു ഉപഭോക്താവിന് നഷ്ടപരിഹാരത്തിനായി സമീ പിക്കാവുന്ന ഉയർന്ന അധികാര കേന്ദ്രം ………………………. ആണ്.
a) ദേശീയ കമ്മീഷൻ
b) ജില്ലാ ഫോറം
c) സുപ്രീം കോടതി
d) സംസ്ഥാന കമ്മീഷൻ
Answer:
c) സുപ്രീം കോടതി
II. 10 മുതൽ 17 വരെയുള്ള ചോദ്യങ്ങൾക്ക് 2 സ്കോറുകൾ ഉണ്ട്. (8 × 2 = 16)
Question 10.
‘അച്ചടക്കം’ എന്ന മാനേജ്മെന്റ് തത്ത്വം ഹ്രസ്വമായി പ്രതിപാദി ക്കുക.
Answer:
അച്ചടക്കം (Discipline) : സ്ഥാപനത്തിലെ നിയമങ്ങളോടും ചട്ട ങ്ങളോടും അധികാരതലങ്ങളോടും ഉള്ള അനുസരണയും വിധേ യത്വവും അച്ചടക്കം നിലനിർത്തുന്നതിനാവശ്യമാണ്. ഇത് എല്ലാ ജീവനക്കാർക്കും ഒരുപോലെ ബാധകമാണ്.
Question 11.
‘എൻവയോൺമെന്റൽ സ്കാനിങ്ങ്’ എന്നാൽ എന്താണ്?
Answer:
ബിസിനസ്സിന്റെ വിവിധ പരിസ്ഥിതി ഘടകങ്ങളായ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, നിയമ, സാങ്കേതിക പരിസ്ഥിതികളെക്കു റിച്ചുള്ള പഠനത്തെ എൻവയോൺമെന്റൽ സ്കാനിങ്ങ് എന്നുപ റയുന്നു.
Question 12.
അധികാര കൈമാറ്റത്തിന്റെ ഏതെങ്കിലും ‘രണ്ട് ഘടകങ്ങൾ എഴുതുക.
Answer:
- അധികാരം
- ഉത്തരവാദിത്തം
- ചുമതല
Question 13.
പരിശീലനം കൊണ്ട് തൊഴിലാളികൾക്കുണ്ടാകുന്ന ഏതെങ്കിലും രണ്ട് ഗുണങ്ങൾ എഴുതുക.
Answer:
ജീവനക്കാർക്കുള്ള നേട്ടം (Benefits to the Employees)
- തൊഴിൽ വൈദഗ്ധ്യം വളർത്തുന്നതിന് അവസരം ലഭിക്കു
- മികച്ച പ്രകടനം കാഴ്ച വെയ്ക്കാനും അതുവഴി കൂടുതൽ സമ്പാദിക്കാനും തൊഴിലാളികൾക്ക് കഴിയുന്നു.
- അനാവശ്യമായ സമയനഷ്ടവും അപ്രതീക്ഷിതമായ അപക ടങ്ങളും കുറയ്ക്കാം.
Question 14.
ആശയ വിനിമയത്തിലെ സ്ഥാപനപരമായ തടസ്സത്തിന് രണ്ട് കാര ണങ്ങൾ എഴുതുക.
Answer:
a) സങ്കീർണ്ണമായ സംഘടനാ നയങ്ങൾ സ്വതന്ത്രമായ ആശയ വിനിമയത്തിന് തടസ്സം സൃഷ്ടിക്കും.
b) കർക്കശമായ നിയമങ്ങൾ ആശയവിനിമയത്തിന് പ്രതിബന്ധം സൃഷ്ടിക്കും.
c) വിവിധ സ്റ്റാറ്റസ്സിലുള്ള ജീവനക്കാർക്കിടയിലുള്ള ആശയവി നിമയം കാര്യക്ഷമമാകണമെന്നില്ല.
d) മാനേജ്മെന്റ് തലങ്ങളുടെ എണ്ണം കൂടുന്നത് ആശയവിനി മയം ദുഷ്ക്കരമാക്കുന്നു.
Question 15.
മാനേജ്മെന്റ് നിയന്ത്രണത്തിനായി ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു ആധുനിക തന്ത്രം ഹ്രസ്വമായി വിവരിക്കുക.
Answer:
a) Ratio Analysis : സ്ഥാപനത്തിന്റെ വാർഷിക സ്ഥിതിവി വര കണക്കുകൾ ഉപയോഗിച്ച് ചില അംശബന്ധങ്ങൾ കണ്ടെത്തി വിലയിരുത്തുന്നതാണ് ഈ നടപടി.
b) Responsibility Accounting : സാമ്പത്തിക ചിലവ് വരുന്ന ഓരോ ഗ്രൂപ്പിനേയും ഡിപ്പാർട്ടുമെന്റിനേയും, ഓരോ റെസ്പോൺസിബിലിറ്റി സെന്ററുകളായി പരിഗണിച്ച് ഉത്തര വാദിത്വം ഏൽപ്പിക്കലാണ് റെസ്പോൺസിബിലിറ്റി എക്കൗ ണ്ടിങ്ങ്. ഉദാ: കോസ്റ്റ് സെന്റർ, റവന്യൂ സെന്റർ, പ്രോഫിറ്റ് സെന്റർ, etc.
Question 16.
സ്ഥിരമൂലധനം എന്നാലെന്ത്?
Answer:
സ്ഥിരം മൂലധനം (Fixed Capital) : സ്ഥിര ആസ്തികളായ ഭൂമി, കെട്ടിടങ്ങൾ, യന്ത്രങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനായി ദീർഘ കാലത്തേക്ക് നിക്ഷേപിക്കുന്ന മൂലധനമാണ് സ്ഥിരമൂലധനം.
Question 17.
പണവിപണിയിൽ ഉപയോഗിക്കുന്ന ഏതെങ്കിലും രണ്ട് പ്രമാണ ങ്ങളുടെ പേര് എഴുതുക.
Answer:
- ട്രഷറി ബിൽ
- വാണിജ്യ പ്രശ്നങ്ങൾ
- കാൽ മണി
III. 18 മുതൽ 23 വരെയുള്ള ചോദ്യങ്ങൾക്ക് 3 സ്കോറുകൾ വീതമുണ്ട്. (6 × 3 = 18)
Question 18.
എകോപനത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
കോ- ഓർഡിനേഷൻ (Co-ordination) : വിവിധ ഡിപ്പാർട്ടു മെന്റുകളുടെയും വ്യക്തികളുടെയും പ്രവർത്തനങ്ങളെ പൊതു ലക്ഷ്യത്തെ മുൻനിർത്തി സംയോജിപ്പിക്കലാണ് കോ- ഓർഡിനേ ഷൻ അഥവാ ഏകോപനം. മാനേജ്മെന്റ് പ്രവർത്തനങ്ങളിൽ കാതലായ ധർമ്മവും ഇതുതന്നെയാണ്.
കോ- ഓർഡിനേഷന്റെ സവിശേഷതകൾ
- വിവിധ ഡിപ്പാർട്ടുമെന്റുകളുടെയും ഗ്രൂപ്പുകളുടെയും പ്രവർത്തനങ്ങളെ സംയോജിപ്പിക്കുന്നു.
- ഏകോപനം പ്രവർത്തനങ്ങളിൽ ഐക്യമുണ്ടാക്കുന്നു.
Question 19.
മാനേജ്മെന്റിന്റെ ഏതെങ്കിലും രണ്ട് പ്രത്യേകതകൾ ഹ്രസ്വമായി വിവരിക്കുക.
Answer:
മാനേജ്മെന്റിന്റെ സവിശേഷതകൾ (Characteristics of Management)
a) മാനേജ്മെന്റ് ലക്ഷ്യാധിഷ്ഠിത പ്രക്രിയയാണ്.
b) മാനേജ്മെന്റ് സാർവത്രികമാണ്.
c) മാനേജ്മെന്റ് ബഹുമുഖ പ്രവർത്തനമാണ്.
d) അത് ഒരു തുടർച്ചയായ പ്രക്രിയയാണ്.
e) അത് ഒരു കൂട്ടായ പ്രവർത്തനമാണ്
f) അത് ചലനാത്മകമാണ്.
g) മാനേജ്മെന്റ് അദൃശ്യമാണ്.
Question 20.
എന്താണ് സ്റ്റാൻഡിങ്ങ് പ്ലാൻ? ഒരു ഉദാഹരണം എഴുതുക.
Answer:
സ്റ്റാൻഡിംഗ് പ്ലാനുകൾ : സ്ഥാപനത്തിന്റെ നടത്തിപ്പിനാവശ്യമായ ദീർഘകാലത്തേക്ക് തുടർച്ചയായി കൈകാര്യം ചെയ്യുന്ന പ്ലാനു കളാണ് സ്റ്റാൻഡിങ് പ്ലാനുകൾ. ഉദാ: പോളിസികൾ, നിയമങ്ങൾ, നടപടിക്രമങ്ങൾ തുടങ്ങിയവ.
Question 21.
താഴെ തന്നിരിക്കുന്ന ആവശ്യങ്ങളെ ശാരീരിക ആവശ്യങ്ങൾ, സൂര
ക്ഷിതത്വ ആവശ്യങ്ങൾ, സാമൂഹിക ആവശ്യങ്ങൾ, സ്വാഭിമാന ആവ ശ്വങ്ങൾ എന്നിങ്ങനെ തരംതിരിക്കുക.
a) അംഗീകാരം
b) സൗഹൃദം
c) ജോലി സുരക്ഷിതത്ത്വം
d) വിശപ്പ്
e) വരുമാനത്തിലെ സ്ഥിരത
f) ആത്മാഭിമാനം
Answer:
ആവശ്യങ്ങൾ – ആവശ്യങ്ങളുടെ തരം
a) അംഗീകാരം – അഭിമാന ആവശ്യങ്ങൾ
b) സൗഹൃദം – സാമൂഹിക ആവശ്വങ്ങൾ
c) ജോലി സുരക്ഷിതത്ത്വം – സുരക്ഷിതത്വ ആവശ്യങ്ങൾ
d) വിശപ്പ് – ശാരീരിക ആവശ്യങ്ങൾ
e) വരുമാനത്തിലെ സ്ഥിരത – സുരക്ഷിതത്വ ആവശ്വങ്ങൾ
f) ആത്മാഭിമാനം – അഭിമാന ആവശ്യങ്ങൾ
Question 22.
ഒരു നല്ല ബ്രാൻഡ് പേരിനുണ്ടാകേണ്ട ഏതെങ്കിലും മൂന്ന് പ്രത്യേ കതകൾ എഴുതുക.
Answer:
- ബ്രാന്റ് നെയിം വളരെ ചെറുതും വായിക്കാൻ എളുപ്പമു ള്ളതും അനായാസേന ഉച്ചരിക്കാവുന്നതുമായിരിക്കണം
- ഉൽപന്നത്തിന്റെ പ്രത്യേക ഗുണങ്ങൾ ആ ബ്രാന്റ് നെയിം എടുത്തു കാണിക്കണം.
- അത് നിലവിലുള്ള മറ്റു ബ്രാന്റ് നെയിമുകളിൽ നിന്ന് വ്യത്യ സമായിരിക്കണം.
Question 23.
ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള, ഉപഭോക്താവിന്റെ രണ്ട് അവകാശങ്ങൾ ഹ്രസ്വമായി പ്രതിപാദിക്കുക.
Answer:
1) സുരക്ഷിതത്വത്തിനുള്ള അവകാശം (Right to Safety) : ആരോഗ്യത്തിനോ ആയുസ്സിനോ അപകടകരമായ വസ്തു ക്കൾ വിപണനം ചെയ്യപ്പെടുന്നതിൽ നിന്നും ഈ അവകാശം സംരക്ഷണം നൽകുന്നു.
2. അറിയിക്ക പ്പെടാനുള്ള അവകാശം (Right to be Informed) : ഉല്പന്നത്തെകുറിച്ച് സത്യസന്ധമായ വിവര ങ്ങൾ അറിയാൻ ഉപഭോക്താവിന് അവകാശമുണ്ട്. ഉല്പന്നത്തിന്റെ ഗുണമേന്മ, ഉല്പന്നത്തിൽ അടങ്ങിയിരി ക്കുന്ന വസ്തുക്കൾ, ഉപയോഗിക്കുന്നതു കൊണ്ട് ഉണ്ടാകാ നിടയുള്ള പാർശ്വഫലങ്ങൾ തുടങ്ങിയവയെല്ലാം ഉപഭോക്താ വിനെ അറിയിച്ചിരിക്കണം.
IV. 24 മുതൽ 31 വരെയുള്ള ചോദ്യങ്ങൾക്ക് 4 സ്കോറുകൾ വീതമുണ്ട്. (8 × 4 = 32)
Question 24.
മാനേജ്മെന്റ് ഒരു കല എന്ന നിലയിലുള്ള എന്തെങ്കിലും രണ്ട് പ്രത്യേകതകൾ ഹ്രസ്വമായി വിശദീകരിക്കുക.
Answer:
മാനേജ്മെന്റ് എന്ന കല (Management as an Art) മാനേജ്മെന്റ് ഒരു കലയാണ്. വ്യക്തിപരമായ വൈദഗ്ദ്ധ്യം ഉപ യോഗപ്പെടുത്തി നിശ്ചയിക്കപ്പെട്ട ഫലം ഉണ്ടാക്കിയെടുക്കലാണ് കല. കലയുടെ മറ്റ് സവിശേഷതകൾ :
1) സൈദ്ധാന്തികമായ വിജ്ഞാനം
2) വ്യക്തിപരമായ വൈദഗ്ധ്യം
3) നിരന്തരമായ പരിശീലനവും, സർഗ്ഗാത്മകതയും
താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ മാനേ ജ്മെന്റിനെ കല എന്ന്വി ശേഷിപ്പിക്കുന്നു.
a) മാനേജ്മെന്റ് ധർമ്മങ്ങൾ നിർവ്വഹിക്കുന്ന ഓരോ മാനേജരും വ്യക്തിപരമായ വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ അവ നിറവേറ്റുന്നു.
b) പ്രോത്സാഹനങ്ങൾ നൽകി മറ്റുള്ളവരിലൂടെ കാര്യങ്ങൾ നേടി യെടുക്കുന്ന സവിശേഷമായ കലയാണ് മാനേജ്മെന്റ്.
c) ശരിയായ പരിശീലനത്തിലൂടെ ഭരണപരമായ കഴിവുകൾ വളർത്തിയെടുക്കാൻ കഴിയും.
ഇക്കാരണത്താൽ മാനേജ്മെന്റിനെ കല എന്ന് വിശേഷിപ്പിക്കാം.
Question 25.
താഴെ പറയുന്നവയെക്കുറിച്ച് ലഘുകുറിപ്പ് തയ്യാറാക്കുക.
a) ആഗോളവൽക്കരണം
b) സ്വകാര്യവൽക്കരണം
Answer:
a) ആഗോളവത്കരണം (Globalization) : ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ആഗോളസമ്പദ്വവസ്ഥയുമായി സംയോ ജിപ്പിക്കുന്നതാണ് ആഗോളവത്ക്കരണം. ഇവിടെ ലോകം മുഴുവൻ ഒരൊറ്റ വിപണി ആയി കണക്കാക്കപ്പെടുന്നു.
b) സ്വകാര്യവത്ക്കരണം (Privatisation) : പൊതുമേഖല സ്ഥാപനങ്ങളുടെ ഉടമസ്ഥതാ അവകാശം സ്വകാര്യമേഖലാ സംരംഭകർക്ക് കൈമാറുന്നതാണ് സ്വകാര്യവത്കരണം.
Question 26.
ആസൂത്രണത്തിന്റെ ഏതെങ്കിലും രണ്ട് പ്രത്യേകതകൾ ലഘു വായി വിശദികരിക്കുക.
Answer:
പ്ലാനിങിന്റെ പ്രത്യേകതകൾ (Features of Planning)
- പ്ലാനിങ് ലക്ഷ്യോന്മുഖമാണ്.
- മാനേജ്മെന്റ് ധർമ്മങ്ങളിൽ ആദ്യത്തെ ധർമ്മമാണ് പ്ലാനിങ്.
- എല്ലാ മാനേജ്മെന്റ് തലങ്ങളിലും പ്ലാനിങ് അത്യാവശ്യമാണ്.
- അത് ഒരു തുടർ പ്രക്രിയയാണ്.
- ആസൂത്രണം ഭാവിയെ ലക്ഷ്യം വെച്ചുള്ളതാണ്.
- തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയാണ് പ്ലാനിങ്.
- അത് ഒരു ബുദ്ധിപരമായ പ്രക്രിയയാണ്.
Question 27.
ഡിവിഷണൽ ഘടനാ സംഘടന, ഫങ്ങ്ഷണൽ ഘടനാ സംഘ ടന എന്നിവ തമ്മിലുള്ള നാല് വ്യത്യാസങ്ങൾ എഴുതുക.
Answer:
ഫങ്ഷണൽ ഓർഗനൈസേഷനും ഡിവിഷണൽ ഓർഗനൈസ ഷനും തമ്മിലുള്ള വ്യത്യാസം
ഫങ്ഷണൽ ഓർഗനൈസേഷൻ | ഡിവിഷണൽ ഓർഗനൈസേഷൻ |
1. പ്രവർത്തനങ്ങളുടെ ജോലിയുടെ അടിസ്ഥാന ത്തിൽ രൂപീകരിക്കുന്നു. | 1. ഉല്പന്നങ്ങളുടെ അടിസ്ഥാന ത്തിൽ രൂപീകരിക്കുന്നു. |
2. തൊഴിൽ വൈദഗ്ധ്യം കൈവരുന്നു. | 2. ഉല്പന്ന വൈദഗ്ധ്യം കൈവരുന്നു. |
3. ലാഭനഷ്ടങ്ങളുടെ ഉത്തരവാദിത്വം ഏതെങ്കിലും ഒരു ഡിപ്പാർട്ടുമെന്റിനെ ചുമത്താനാവില്ല. | 3. ലാഭനഷ്ടങ്ങളുടെ ഉത്തരവാദിത്വം ഓരോ ഡിവിഷനിലും ചുമത്താം. |
4. ചെലവ് കുറവാണ് | 4. ചെലവ് കൂടുതലാണ് |
5. ചെറുകിട സ്ഥാപനങ്ങൾക്ക് അനുയോജ്യം | 5. വൻകിട സ്ഥാപനങ്ങൾക്ക് അനുയോജ്യം |
Question 28.
ഏതെങ്കിലും രണ്ട് ജോലി ചെയ്തുകൊണ്ടുള്ള പരിശീലന മാർഗ്ഗ ങ്ങൾ വിശദീകരിക്കുക.
Answer:
a) അപ്രന്റിസ്ഷിപ്പ് ട്രെയ്നിങ് : ഇവിടെ പരിശീലനാർത്ഥി ഒരു സൂപ്പർവൈസറുടെ കീഴിൽ ജോലി ചെയ്തുകൊണ്ട് നിശ്ചിത കാലം ജോലിയിൽ പരിശീലനം നേടുന്നു.
b) കോച്ചിങ്ങ് ജോലി സംബന്ധമായ അറിവുകൾ പഠിപ്പിച്ചു നൽകുകയാണ് ഇവിടെ. ജോലി ചെയ്തു പഠിപ്പിക്കുന്നതിന് പകരം അതേപറ്റി പഠിക്കുന്നതിനാണ് ഊന്നൽ നൽകുന്നത്.
c) ഇന്റേൺഷിപ്പ് ട്രെയ്നിങ്ങ് : തൊഴിൽ പഠിപ്പിക്കുന്ന വൊക്കേ ഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ച് തൊഴിലാളി കൾക്ക് പരിശീലനം നൽകുന്ന രീതിയാണ് ഇത്.
d) ജോലി മാറ്റി പരിശീലിപ്പിക്കൽ (Job Rotation) : തൊഴിലാ ളികളെ ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേക്കോ ഒരു ഡിപ്പാർട്ടുമെന്റിൽ നിന്ന് മറ്റൊരു ഡിപ്പാർട്ടുമെന്റിലേക്കോ നിർദ്ദിഷ്ട കാലയളവിനുശേഷം മാറ്റിമാറ്റി നിയമിച്ച് പരിശീലനം നൽകുന്ന രീതിയാണ് ഇത്.
Question 29.
ചേരുംപടി ചേർക്കുക.
A | B |
a) സാധനത്തിന്റെയോ സേവനത്തിന്റെയോ വിനിമയ മൂല്യം | ഉൽപന്നം |
b) ഉപയുക്തതകളുടെ ഭാണ്ഡം | പ്രോത്സാഹനം |
c) വിൽപ്പന വർധന വഴികൾ | സ്ഥല ഭൗതിക |
d) ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ യഥാസമയം എത്തിക്കൽ | വിതരണം |
Answer:
a) വില
b) ഉൽപ്പന്നം
c) പ്രോത്സാഹനം
d) സ്ഥലം, ഭൗതിക വിതരണം
Question 30.
ഒരു കമ്പനിയുടെ പ്രവർത്തന മൂലധനത്തെ നിർണ്ണയിക്കുന്ന ഏതെങ്കിലും നാല് ഘടകങ്ങൾ എഴുതുക.
Answer:
- ബിസിനസ്സിന്റെ സ്വഭാവം : ഉല്പാദക കമ്പനികളെ അപേക്ഷിച്ച് കച്ചവട കമ്പനികൾക്ക് കുറഞ്ഞ പ്രവർത്തന മൂലധനം മതി
- പ്രവർത്തനത്തിന്റെ വ്യാപ്തി : വൻകിട സ്ഥാപനങ്ങൾക്ക് ചെറുകിട സ്ഥാപനങ്ങളെ അപേക്ഷിച്ച് കൂടുതൽ പ്രവർത്തന മൂലധനം വേണ്ടി വരും.
- വിപണി സാഹചര്യം : സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ഉല്പ ന്നങ്ങളുടെ ഡിമാൻഡ് കുറയുകയും തന്മൂലം പ്രവർത്തന മുലധനത്തിന്റെ ആവശ്യകത കുറയുകയും ചെയ്യും.
- സീസൺ : ചില പ്രത്യേക സീസണുകളിൽ ഉയർന്ന ഡിമാൻഡു ‘കൾ ഉള്ള ഉല്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപന ങ്ങൾക്ക് കൂടുതൽ പ്രവർത്തന മൂലധനം വേണ്ടി വരും.
- ഉല്പന്ന ചക്രം : അസംസ്കൃത വസ്തുക്കൾ ഉല്പന്നങ്ങളായി പിന്നീട് വിൽപന നടന്ന് പണമായി മാറുന്നതാണ് ഉല്പന്ന ചക്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിൽ ഓരോ ഘട്ട ത്തിന്റെയും ദൈർഘ്യം കൂടുന്നതിനനുസരിച്ച് പ്രവർത്തന മൂലധനം കൂടുതൽ വേണ്ടിവരും.
Question 31.
സെബിയുടെ ഏതെങ്കിലും നാല് സംരക്ഷണ ധർമങ്ങൾ എഴുതുക.
Answer:
സംരക്ഷണ ധർമ്മങ്ങൾ (Protective Functions)
a) വിപണിയിലെ തെറ്റായ വ്യാപാര പ്രവർത്തനങ്ങളെ തടയുക.
b) ഇൻസൈഡർ ട്രെയ്ഡിങ്ങ്, പ്രൈസ് റിഗ്ഗിങ്ങ് തുടങ്ങിയ സാമ്പ ത്തിക വിപത്തുകളെ നിയന്ത്രിക്കുക, പിഴ ചുമത്തുക.
c) നിക്ഷേപകരുടെ താൽപര്യങ്ങളെ സംരക്ഷിക്കുക.
d) വിപണിയിൽ പെരുമാറ്റ ചട്ടങ്ങൾ നടപ്പാക്കുകയും, മാന്യമായ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
V. 32 മുതൽ 40 വരെയുള്ള ചോദ്യങ്ങൾക്ക് 5 സ്കോറുകൾ വീതമുണ്ട്. (9 × 5 = 45)
Question 32.
താഴെപറയുന്ന ഉദ്യോഗസ്ഥരെ മാനേജ്മെന്റിന്റെ വിവിധ തലങ്ങ ളിലായി തരംതിരിക്കുക. (ഉയർന്നതലം, മധ്യതലം, താഴ്ന്നതലം.
a) ചെയർമാൻ
b) സൂപ്പർവൈസർ
c) ഫോർമാൻ
d) മാനേജിങ്ങ് ഡയറക്ടർ
e) പ്രൊഡക്ഷൻ മാനേജർ
Answer:
Question 33.
എഫ്. ഡബ്ലിയു. ടെയ്ലറുടെ ‘ഫങ്ഷണൽ ഫോർമാൻഷിപ്പ് എന്ന മാനേജ്മെന്റ് തന്ത്രം സൂചിപ്പിക്കുന്ന ഒരു ഡയഗ്രം വര ക്കുക.
Answer:
Question 34.
ബിസിനസ്സ് പരിതസ്ഥിതി എന്നാൽ എന്താണ്? ഏതെങ്കിലും രണ്ട് ഘടകങ്ങൾ വിശദീകരിക്കുക.
Answer:
a) വ്യാപാര പരിസ്ഥിതി അർത്ഥം
(Meaning of Business Environment) ബിസിനസ്സിന് പുറത്ത് നിലനിൽക്കുന്നതും എന്നാൽ ബിസി നസ്സിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതുമായ വ്യക്തിക ളുടെയും സ്ഥാപനങ്ങളുടെയും സംഭവങ്ങളുടെയും ആകെ തുകയെ വ്യാപാര പരിസ്ഥിതി എന്ന് പറയാം.
b)
- സാമ്പത്തിക പരിസ്ഥിതി (Economic Environment) : പലിശ നിരക്കുകൾ, പണപ്പെരുപ്പത്തിന്റെ തോത്, ആളുകളുടെ വരുമാനത്തിന്റെ അളവ്, ഓഹരി വിപണി സൂചികകൾ, രൂപയുടെ മൂല്യം തുടങ്ങിയവ സാമ്പ ത്തിക പരിസ്ഥിതി ഘടകങ്ങളാണ്.
- സാമൂഹിക പരിസ്ഥിതി (Social Environment) : സാമൂ ഹിക പരിസ്ഥിതിയിൽ ഒരു പ്രദേശത്തെ ആളുകളുടെ ആചാ രങ്ങൾ, അനുഷ്ഠാനങ്ങൾ, പാരമ്പര്യങ്ങൾ, മൂല്യങ്ങൾ, സാമൂ ഹിക ഘടന, വിദ്യാഭ്യാസ നിരക്ക്, ജീവിത രീതികൾ തുടങ്ങി യവ ഉൾപ്പെടുന്നു.
- സാങ്കേതിക പരിസ്ഥിതി (Technological Environment) : പുതിയ ഉല്പന്നങ്ങൾ, പുതിയ ഉല്പാദക രീതികൾ, ഉപകര ണങ്ങൾ, ഉല്പാദനത്തിനുള്ള യന്ത്രങ്ങൾ, നിലവിലുള്ള ഉല്പ ന്നങ്ങളുടെ നവീനവൽക്കരണം തുടങ്ങിയവ സാങ്കേതിക പരിസ്ഥിതി ഘടകങ്ങളാണ്.
Question 35.
ഒരു സ്ഥാപനത്തിന്റെ ഡിവിഷണൽ ഘടനയെ സൂചിപ്പിക്കുന്ന ഒരു ചാർട്ട് തയ്യാറാക്കുക.
Answer:
ഡിവിഷണൽ ഓർഗനൈസേഷൻ : ഒരു സ്ഥാപനം ഉണ്ടാക്കുന്ന ഉല്പന്നങ്ങളുടെ അടിസ്ഥാനത്തിൽ സംഘാടനം നിർവ്വഹിക്കു ന്നതാണ് ഡിവിഷണൽ ഓർഗനൈസേഷൻ. ഓരോ ഉല്പന്ന ത്തെയും ഓരോ പ്രത്യേക ഡിപ്പാർട്ടുമെന്റായി കണക്കാ ക്കുന്നു.
Question 36.
സൂചനപ്രകാരം അനുയോജ്യമായി പൂരിപ്പിക്കുക.
a) സർക്കാരിന്റെ രാഷ്ട്രീയ ആദർശം – രാഷ്ട്രീയ പരിതസ്ഥിതി
b) ജീവിത രീതിയിലുള്ള വ്യത്യാസം – ?
c) ഉപഭോക്ത്യ സംരക്ഷണനിയമം 1986 – ?
d) സർക്കാരിന്റെ സ്ഥിരത – ?
e) വിനിമയ നിരക്കിലുള്ള മാറ്റം – ?
f) ടൈപ്പ് റൈറ്ററുകളിൽനിന്നും കമ്പ്യൂട്ടറുകളിലേക്കുള്ള മാറ്റം – ?
Answer:
a) രാഷ്ട്രീയ പരിസ്ഥിതി
b) സാമൂഹിക പരിസ്ഥിതി
c) നിയമ പരിസ്ഥിതി
d) രാഷ്ട്രീയ പരിസ്ഥിതി
e) സാമ്പത്തിക പരിസ്ഥിതി
f) സാങ്കേതിക പരിസ്ഥിതി
Question 37.
ഏതെങ്കിലും രണ്ട് ആദ്യന്തര റിക്രൂട്ട്മെന്റ് ഉറവിടങ്ങളെപ്പറ്റി കുറിപ്പ് തയ്യാറാക്കുക.
Answer:
ആഭ്യന്തര റിക്രൂട്ട്മെന്റ് ഉറവിടങ്ങൾ (Internal Recruitment Sources) : ആവശ്യമായ തൊഴിലാളികളെ സ്ഥാപനത്തിനക ത്തുനിന്നുതന്നെ കണ്ടെത്തി നിയമിക്കുന്നതാണ് ആഭ്യന്തര ഉറവി ടങ്ങൾ. സ്ഥലമാറ്റവും സ്ഥാനക്കയറ്റവുമാണ് രണ്ട് പ്രധാന ആദ്യ ന്തര ഉറവിടങ്ങൾ.
- സ്ഥലംമാറ്റം (Transfer) : ഒരു തൊഴിലാളിയെ നിലവിൽ അയാൾ ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് മറ്റൊരു സ്ഥല ത്തേക്കോ ഒരു ഡിപ്പാർട്ട്മെന്റിൽ നിന്ന് മറ്റൊരു ഡിപ്പാർട്ടു മെന്റിലേക്കോ നിലവിലുള്ള സേവനവ്യവസ്ഥകളോടെ മാറ്റി നിയമിക്കുന്നതാണ് സ്ഥലംമാറ്റം.
- സ്ഥാനക്കയറ്റം (Promotion) : ഒരു തൊഴിലാളിയെ നില വിൽ അയാൾ ചെയ്യുന്ന ജോലിയേക്കാൾ കൂടുതൽ ഉത്തര വാദിത്വവും ശമ്പളവും ഉള്ള ഉയർന്ന ജോലിയിലേക്ക് മാറ്റി നിയമിക്കുന്നതിനെ പ്രൊമോഷൻ എന്നുപറയുന്നു.
Question 38.
എബ്രഹാം മാസ്ലോയുടെ അവശ്യശ്രേണി സിദ്ധാന്തം സമർത്ഥി ക്കുക.
Answer:
മാസ്ലോയുടെ ആവശ്യശ്രേണി സിദ്ധാന്തം (Maslow’s Need Hierarchy Theory of Motivation) : മനുഷ്യന്റെ ആവശ്യ ങ്ങളെ തൃപ്തിപ്പെടുത്തുന്ന പക്ഷം അവനെ പരമാവധി പ്രചോദി പ്പിക്കാൻ കഴിയുമെന്ന് അബ്രഹാം മാസ്ലോ തന്റെ അവശ്വശ്രേണി സിദ്ധാന്തത്തിലൂടെ സമർത്ഥിക്കുന്നു. മനുഷ്യന്റെ ആവശ്യങ്ങളെ അദ്ദേഹം അഞ്ചായി തരംതിരിക്കുന്നു.
1) ശാരീരിക ആവശ്യങ്ങൾ.(Physiological Needs) : അടി സ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ ഉൾപ്പെട്ടതാണ് ശാരീരിക ആവശ്യങ്ങൾ. അടിസ്ഥാന ആവ ശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത ഒരാൾക്ക് അതിലുപരിയുള്ള ആവശ്യങ്ങൾ ഉത്ഭവിക്കുകയില്ല.
2) സുരക്ഷിതത്വ ആവശ്യങ്ങൾ (Safety and security needs) : ശാരീരിക ആവശ്യങ്ങൾ നിറവേറ്റിക്കഴിഞ്ഞാൽ സുരക്ഷിതത്വ ആവശ്യങ്ങൾ ഉടലെടുക്കുന്നു. തൊഴിലാളിയെ സംബന്ധിച്ചി ടത്തോളം ജോലി സുരക്ഷിതത്വം, വരുമാനസുരക്ഷിതത്വം, വാർദ്ധക്യകാല സുരക്ഷിതത്വം എന്നിവ സുരക്ഷിതത്വ ആവ ശ്വങ്ങളാണ്.
3) സാമൂഹിക ആവശ്യങ്ങൾ (Social Needs) : സ്നേഹിക്കു ക, സ്നേഹിക്കപ്പെടുക മറ്റുള്ളവരുമായി സൗഹൃദം പങ്കിടുക എന്നിവയെല്ലാം സാമൂഹിക ആവശ്യങ്ങളിൽ പെടുന്നു. അനൗപചാരിക സംഘടനകൾ സാമൂഹിക ആവശ്യങ്ങൾ നേടിയെടുക്കാൻ സഹായിക്കുന്നു.
4) അഭിമാന ആവശ്യങ്ങൾ (Esteem Needs) : ആത്മവിശ്വാ സം, സമൂഹം നൽകുന്ന അംഗീകാരം, മറ്റുള്ളവരേക്കാൾ മിക ച്ചവനാണെന്ന തോന്നൽ, ഇതെല്ലാമാണ് അഭിമാന ആവശ്യ ങ്ങൾ. ജോലിയിൽ നല്ല പദവി, നല്ല പ്രവർത്തന സാഹചര്യം, സമ്മാനങ്ങൾ, പ്രമോഷൻ എന്നീ കാര്യങ്ങൾ അഭിമാന ആവ ശ്വങ്ങളെ തൃപ്തിപ്പെടുത്തും.
5) ആത്മ സാക്ഷാത്ക്കാരത്തിനുള്ള ആവശ്യങ്ങൾ (Self Actualisation Needs) : ഒരാൾക്ക് തന്റെ പ്രവർത്തന മേഖലയിൽ ആരായിത്തീരുവാൻ കഴിയണമെന്ന് ആഗ്രഹി ക്കുന്നുവോ അതാണ് ആത്മസാക്ഷാത്ക്കാരത്തിനുള്ള ആവ ശ്വങ്ങൾ. തന്റെ കഴിവുകളുടെ പരമാവധി വികസനമാണ് ഈ ആവശ്വങ്ങളുടെ അടിസ്ഥാനം.
Question 39.
നിയന്ത്രണ പ്രക്രിയയിലെ വിവിധ ഘട്ടങ്ങൾ വിശദീകരിക്കുക.
Answer:
നിയന്ത്രണത്തിന്റെ നടപടികൾ (Controlling Process/ Steps in controlling) : നിയന്ത്രണം അനുസൃതമായ ഒരു പ്രക്രിയയാണ്. നിലവാരം നിശ്ചയിക്കുകയും യഥാർത്ഥ പ്രകട നത്തെ വിലയിരുത്തുകയും തിരുത്തലുകൾ വരുത്തുകയും ചെയ്യുക എന്നതാണ് നിയന്ത്രണം കൊണ്ടർത്ഥമാക്കുന്നത്. നിയ ന്ത്രണപ്രക്രിയ താഴെ പറയുന്നു.
1) നിലവാരം നിശ്ചയിക്കൽ
2) യഥാർത്ഥ ജോലി നിർവഹണത്തെ അളക്കൽ
3) ജോലി നിർവഹണത്തെ നിലവാരവുമായി താരതമ്യം ചെയ്യുക.
4) വ്യതിയാനങ്ങൾ പരിശോധിക്കുക
5) തിരുത്തൽ നടപടികൾ സ്വീകരിക്കുക
1) നിലവാരം നിശ്ചയിക്കൽ (Setting standard) : ജോലി നിർവ്വഹണത്തെ വിലയിരുത്താനുള്ള മാനദണ്ഡമാണ് നില വാരം. നിലവാരം അളക്കാവുന്നതും സംഖ്യാരൂപേണ പ്രക ടിപ്പിക്കാവുന്നതും വ്യക്തവും ആയിരിക്കണം.
2) യഥാർത്ഥ ജോലി നിർവ്വഹണത്തെ അളക്കൽ (Measurement of Actual Performance) : വ്യക്തികളേയോ ഗ്രൂപ്പുക ളേയോ ഡിപ്പാർട്ടുമെന്റുകളേയോ ഏൽപ്പിക്കുന്ന ജോലി എങ്ങനെ ചെയ്തുതീർക്കുന്നു എന്നത് അളന്നെടുക്കുക യാണ് നിയന്ത്രണത്തിലെ രണ്ടാമത്തെ ഘട്ടം.
3) താരതമ്യപഠനം (Comparing Actual Performance with Standards) : അളന്നെടുത്ത യഥാർത്ഥ ജോലി നിർവ്വഹണത്തെ നിലവാരവുമായി തട്ടിച്ചുനോക്കുന്നു. ഇത് യഥാർത്ഥ ജോലി നിർവ്വഹണവും നിലവാരവും തമ്മിൽ എന്തെങ്കിലും വ്യത്യാസങ്ങളുണ്ടെങ്കിൽ മനസ്സിലാക്കാൻ സഹായിക്കുന്നു.
4) വ്യതിയാനങ്ങൾ പരിശോധിക്കുക (Analysing Deviations): നിശ്ചയിക്കപ്പെട്ട നിലവാരത്തിൽ നിന്നും യഥാർത്ഥ ജോലി നിർവ്വഹണത്തിനുള്ള വ്യതിയാനങ്ങളുടെ കാരണങ്ങൾ കണ്ടെത്തുകയാണ് ഇവിടെ ചെയ്യുന്നത്.
5) തിരുത്തൽ നടപടികൾ സ്വീകരിക്കുക (Taking Corrective Action) : വ്യതിയാനങ്ങളുടെ കാരണങ്ങൾ കണ്ടെത്തി തിരുത്തൽ നടപടികൾ സ്വീകരിക്കുകയാണ് നിൽ ന്ത്രണത്തിന്റെ അവസാനപടി. വ്യതിയാനങ്ങൾ കാര്യമാത്രപ് സക്തമല്ലെങ്കിൽ തിരുത്തൽ നടപടികൾ സ്വീകരിക്കേണ്ട ആവശ്യമില്ല.
Question 40.
ചേരുംപടി ചേർക്കുക.
എ | ബി |
a) തൊഴിലാളികളുടെ തെരഞ്ഞെടുപ്പ് പ്രക്രിയ | നയം |
b) സ്ഥാനകയറ്റം സേവന ദൈർഘ്യത്തിന്റെ അടിസ്ഥാന ത്തിൽ മാത്രം | കാര്യപരിപാടി |
c) ഓരോ തൊഴിലാളിക്കും പ്രതിമാസം 2 ലീവ് വീതം | രീതി |
d) മാനേജർമാർക്കുള്ള യോഗങ്ങൾ | നിയമം |
e) സമയവേതന സമ്പ്രദായം | നടപടിക്രമം |
Answer:
എ | ബി |
a) തൊഴിലാളികളുടെ തെരഞ്ഞെടുപ്പ് പ്രക്രിയ | നടപടിക്രമം |
b) സ്ഥാനകയറ്റം സേവന ദൈർഘ്യത്തിന്റെ അടിസ്ഥാന ത്തിൽ മാത്രം | നയം |
c) ഓരോ തൊഴിലാളിക്കും പ്രതിമാസം 2 ലീവ് വീതം | നിയമം |
d) മാനേജർമാർക്കുള്ള യോഗങ്ങൾ | കാര്യപരിപാടി |
e) സമയവേതന സമ്പ്രദായം | രീതി |
VI. 41 മുതൽ 45 വരെയുള്ള ചോദ്യങ്ങൾക്ക് 8 സ്കോറുകൾ വീതമുണ്ട്. (5 × 8 = 40)
Question 41.
ആസൂത്രണ പ്രക്രിയയിലെ വിവിധഘട്ടങ്ങൾ വിശദീകരിക്കുക.
Answer:
പ്ലാനിങ്ങിലെ നടപടിക്രമങ്ങൾ (Planning Process / Steps in Planning)
1) ലക്ഷ്യം നിർണ്ണയിക്കുന്നു (Setting Objectives) : വ ക്തവും സുനിശ്ചിതവുമായ ബിസിനസ്സിന്റെ ലക്ഷ്യങ്ങൾ നിർണ്ണയിക്കുക എന്നതാണ് പ്ലാനിങ്ങിലെ ആദ്യത്തെ പടി. സ്ഥാപനത്തിന് മൊത്തമായോ വിവിധ വകുപ്പുകൾക്ക് മാത്ര മായോ ലക്ഷ്യങ്ങൾ നിർണ്ണയിക്കാം.
2) പ്ലാനിങ്ങ് സങ്കല്പങ്ങൾ (Developing premises) : ഭാവി യെകുറിച്ചുള്ള ചില ഊഹങ്ങളാണ് പ്ലാനിങ് സങ്കല്പങ്ങൾ. ഇത്തരം പ്ലാനിങ് സങ്കല്പങ്ങളെ അടിസ്ഥാനമാക്കിയാണ് പ്ലാനുകൾ തയ്യാറാക്കുന്നത്.
3) വിവിധ മാർഗ്ഗങ്ങൾ കണ്ടെത്തൽ (Identifying alternative courses of action) : ലക്ഷ്യം നിർണ്ണയിക്കുകയും പ്ലാനിങ് സങ്കൽപ്പങ്ങൾ തയ്യാറാക്കുകയും ചെയ്താൽ അടുത്ത പടി ലക്ഷ്യപ്രാപ്തിക്കായി സ്വീകരിക്കാവുന്ന വിവിധ മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ്.
4) കണ്ടെത്തിയ വിവിധ മാർഗ്ഗങ്ങളെ വിലയിരുത്തുക (Evaluating altemative Courses) : പ്രായോഗികമായ വിവിധ മാർഗ്ഗ ങ്ങൾ കണ്ടെത്തികഴിഞ്ഞാൽ അതിലെ ഓരോ മാർഗ്ഗത്തെയും വിലയിരുത്തേണ്ടതുണ്ട്. ലാഭനീയത, ചെലവ്, പ്രായോഗികത എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വില യിരുത്തൽ നടത്തുന്നത്.
5) ഏറ്റവും നല്ല മാർഗ്ഗം തെരഞ്ഞെടുക്കുക (Selecting the best alternative) : വിവിധ മാർഗ്ഗങ്ങളുടെ വിലയിരുത്ത ലിനുശേഷം ഏറ്റവും മെച്ചമായ മാർഗ്ഗം തെരഞ്ഞെടുക്കുന്നു.
6) പ്ലാനുകൾ നടപ്പാക്കുന്നു (Implement the plan) മേൽപറഞ്ഞ വിവിധ പ്ലാനുകളിൽനിന്ന് ലക്ഷ്യപ്രാപ്തിക്കായി തെരഞ്ഞെടുത്ത ഏറ്റവും നല്ല പ്ലാൻ നടപ്പാക്കുന്നു.
7) ഫോളോ അപ്പ് (Follow up action) : ദീർഘമായ നടപടി ക്രമങ്ങളിലൂടെ നടപ്പാക്കിയ പ്ലാൻ തുടർച്ചയായി വിലയിരു ത്തേണ്ടതുണ്ട്. ലക്ഷ്യ നിർവ്വഹണത്തിൽ പ്ലാനുകൾക്ക് എന്തെ ങ്കിലും പാകപിഴകൾ സംഭവിച്ചാൽ അത് തിരുത്തേണ്ടതും ഉണ്ട്. അതിനായി ഫോളോ അപ് ആവശ്യമാണ്.
Question 42.
ഏതെങ്കിലും നാല് ബാഹ്യ റിക്രൂട്ട്മെന്റ് ഉറവിടങ്ങൾ വിശദീകരി ക്കുക.
Answer:
ബാഹ്യ റിക്രൂട്ട്മെന്റ് ഉറവിടങ്ങൾ (External Recruitment Sources) : സ്ഥാപനത്തിന് പുറത്തുനിന്ന് ജീവനക്കാരെ കണ്ട ത്താനുള്ള മാർഗ്ഗങ്ങളാണ് ബാഹ്യ ഉറവിടങ്ങൾ, അവ
1) നേരിട്ടുള്ള നിയമനം (Direct Recruitment) : താൽക്കാ ലിക ജീവനക്കാരെ കണ്ടെത്തുന്നതിന് ഏറ്റവും അനുയോ ജ്വമായ മാർഗ്ഗമാണ് ഇത്. സ്ഥാപനത്തിന്റെ നോട്ടീസ് ബോർഡിൽ ആ വിശ്വമായ തൊഴിലാളികളുടെ എണ്ണം, യോഗ്യത എന്നിവ കാണിച്ച് നോട്ടീസ് പതിക്കുന്നു. ഉദ്യോ ഗാർത്ഥികൾ നിശ്ചിത ദിവസം സ്ഥാപനത്തിലെത്തി തെര ഞെഞ്ഞെടുക്കപ്പെടുന്നു.
2) ക്ഷണിക്കാതെ അപേക്ഷിക്കുന്നവർ (Casual callers) ഉദ്യോഗാർത്ഥികളിൽ ചിലർ സ്ഥാപനങ്ങളിൽ തങ്ങളുടെ ബയോഡാറ്റ നൽകുകയോ ഫോൺ വിളിച്ച് അന്വേഷിക്കു കയോ ചെയ്യാം. ഇത്തരം ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് റിക്രൂട്ട്മെന്റിനായി പ്രയോജനപ്പെടുത്താം.
3) പരസ്യം (Advertisement) : പത്രങ്ങൾ, ടെലിവിഷൻ, ഇന്റർനെറ്റ്, മാസികകൾ, ജേർണലുകൾ തുടങ്ങിയ മാധ്യമ ങ്ങളിലൂടെ ഉദ്യോഗാർത്ഥികളെ സ്ഥാപനത്തിലേക്ക് ക്ഷണി.
4) എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉദ്യോഗാർത്ഥികളെ കണ്ടെത്താ നുള്ള ബാഹ്യ സ്രോതസ്സുകളിൽ പ്രധാനമാണ് സർക്കാർ സ്വകാര്യ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ.
5) പ്ലേസ്മെന്റ് ഏജൻസികളും മാനേജ്മെന്റ് കൺസൾട്ടന്റുമാരും : ഉദ്യോഗാർത്ഥികൾക്കും തൊഴിൽ ദാതാക്കൾക്കും ഇടയിൽ വർത്തിക്കുന്നവരാണ് ഇവർ. തൊഴിൽദാതാക്കൾക്ക് ഇത്തരം ഏജൻസികളെ സമീപിച്ചാൽ ഉദ്യോഗാർത്ഥികളെ ലഭിക്കും.
6) വിദ്യാഭ്യാസ സ്ഥാപനങ്ങൾ (Campus Recruitment) : സ്കൂളുകൾ, കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവി ടങ്ങളിൽ നിന്ന് പുറത്തുവരുന്ന വിദ്യാർത്ഥികൾക്കിടയിൽ നിന്നും റിക്രൂട്ട്മെന്റ് നടത്താവുന്നതാണ്.
7) നിലവിലുള്ള ജീവനക്കാർ (Recommendations of Employees) : നിലവിലുള്ള ജീവനക്കാർ അവരുടെ ബന്ധുക്കളെയോ പരിചയക്കാരെയോ ജോലി ഒഴിവുകളി ലേക്ക് ശുപാർശ ചെയ്യാം.
8) തൊഴിലാളികളെ നൽകുന്ന കരാറുകാർ (Labour Contractors) : സങ്കീർണമായ റിക്രൂട്ട്മെന്റ് നടപടികളെ ഒഴിവാക്കി താൽക്കാലിക ജീവനക്കാരെ കിട്ടുന്നതിന് എളു പ്പമുള്ള മാർഗ്ഗമാണ് തൊഴിൽ കരാറുകാർ.
Question 43.
ഹെന്റി ഫയോളിന്റെ ഏതെങ്കിലും 8 മാനേജ്മെന്റ് തത്ത്വങ്ങൾ ഹ്രസ്വമായി വിവരിക്കുക.
Answer:
1) തൊഴിൽ വിഭജനം (Division of work) : സങ്കീർണമായ ജോലികളെ ചെറിയ യൂണിറ്റുകളായി വിഭജിക്കുകയും ഓരോ ചെറിയ യൂണിറ്റും അനുയോജ്യരായ തൊഴിലാളികൾക്ക് ഏൽപ്പിച്ചുകൊടുക്കുകയും വേണം. ഇത് തൊഴിൽ വൈദ ഗ്ധ്യം വളർത്തുന്നതിന് സഹായിക്കുന്നു.
2) അധികാരവും ഉത്തരവാദിത്തവും (Authority and Responsibility): കീഴ്ജീവനക്കാരെ അനുസരിപ്പിക്കാ നുള്ള അവകാശമാണ് അധികാരം. മേലധികാരിയുടെ ആജ്ഞകളെ അനുസരിക്കാനുള്ള ബാധ്യതയാണ് ഉത്തരവാ ദിത്വം. ജോലി നിർവ്വഹണം ഭംഗിയാക്കുന്നതിന് അധികാരവും ഉത്തരവാദിത്വവും ഒരേ അളവിൽ പങ്കുവെയ്ക്കണം.
3) അച്ചടക്കം (Discipline): സ്ഥാപനത്തിലെ നിയമങ്ങളോടും ചട്ടങ്ങളോടും അധികാരതലങ്ങളോടും ഉള്ള അനുസരണയും വിധേയത്വവും അച്ചടക്കം നിലനിർത്തുന്നതിനാവശ്യമാണ്. ഇത് എല്ലാ ജീവനക്കാർക്കും ഒരുപോലെ ബാധകമാണ്.
4) യൂണിറ്റി ഓഫ് കമാൻഡ് : ഈ തത്വമനുസരിച്ച് ഓരോ കീഴ്ജീ വനക്കാരനും ഒരേ ഒരു മേലധികാരിയിൽ നിന്നു മാത്രമെ ആജ്ഞകളും നിർദ്ദേശങ്ങളും സ്വീകരിക്കാവൂ. ഒന്നിലേറെ മേലധികാരികൾ ആജ്ഞകൾ നൽകിയാൽ അത് കീഴ്ജീവ നക്കാരിൽ ആശയകുഴപ്പം സൃഷ്ടിക്കും.
5) യൂണിറ്റി ഓഫ് ഡയറക്ഷൻ : പൊതുലക്ഷ്യത്തിനായി പ്രവർത്തി ക്കുന്ന ഒരു ഗ്രൂപ്പിന് ഒരു പ്ലാനും ഒരൊറ്റ തലവനും മാത്രമെ ഉണ്ടാകാവു എന്നാണ് ഈ തത്വം അനുശാസിക്കുന്നത്. ഏകോ പനം സാധ്യമാകുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്.
6) വ്യക്തി താൽപര്യത്തെ പൊതുതാൽപര്യത്തിന് വിധേയമാക്കുക : (Subordination of Individual Interest to General Interest) : വിവിധ താൽപര്യങ്ങളോടെ പ്രവർത്തിക്കുന്നവർ സ്ഥാപനത്തിലുണ്ടെങ്കിലും വ്യത്യസ്തങ്ങ ളായ അവരുടെ താൽപര്യങ്ങളെ സ്ഥാപനത്തിന്റെ നന്മയെക രുതി മാറ്റി നിർത്താനും പൊതു താൽപര്യം സംരക്ഷിക്കാനും ശ്രമിക്കണം.
7) ജീവനക്കാർക്കുള്ള പ്രതിഫലം (Remuneration of Employees) : ജീവനക്കാർക്കുള്ള വേതന വ്യവസ്ഥകൾ (ശമ്പളം) സ്ഥാപനത്തിനും ജീവനക്കാർക്കും നീതീകരിക്കാ വുന്നതും മാന്യവും ഇരുകൂട്ടർക്കും സംതൃപ്തി നൽകുന്ന തുമായിരിക്കണമെന്ന് ഫയോൾ പറയുന്നു.
8) കേന്ദ്രീകരണവും വികേന്ദ്രീകരണവും (Centralization and Decentralization) : അധികാരം ഉന്നതല മാനേ ജ്മെന്റിൽ മാത്രം നിക്ഷിപ്തമായിരിക്കുന്നതാണ് കേന്ദ്രീകരണം. എന്നാൽ അധികാരം കീഴ്ജീവനക്കാരിലേക്ക് കൂടി വ്യാപിപ്പി ക്കുന്നതാണ് വികേന്ദ്രീകരണം. ഒരു സ്ഥാപനത്തിൽ ഇവ രണ്ടി നുമിടയിലുള്ള ഒരു അവസ്ഥയാണ് ഉണ്ടാകേണ്ടത്.
Question 44.
ഒരു നല്ല നേതാവിനുണ്ടായിരിക്കേണ്ട ഏതെങ്കിലും 8 ഗുണങ്ങൾ ഹ്രസ്വമായി പ്രതിപാദിക്കുക.
Answer:
നല്ല നേതാവിന്റെ ഗുണങ്ങൾ (Qualities of Good Leader)
- ശാരീരിക പ്രത്യേകതകൾ : ഉയരം, ആരോഗ്യം തുടങ്ങി കാഴ്ച യിൽ നല്ല വ്യക്തിത്വ ഘടകങ്ങൾ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന തായിരിക്കണം ഒരു നല്ല നേതാവ്.
- അറിവ് : ജോലിയെക്കുറിച്ചും മറ്റും പൊതുവായ അറിവ് അയാൾക്ക് ഉണ്ടായിരിക്കണം
- സത്യസന്ധത : വാക്കിലും പ്രവൃത്തിയിലും സത്യസന്ധത പുലർത്തുന്നവനായിരിക്കണം ഒരു നല്ല ലീഡർ.
- മുൻകൈയെടുക്കാനുള്ള കഴിവ് : ചുറ്റുപാടുകളിലെ ആവ ങ്ങൾ കണ്ടറിഞ്ഞ് മുൻകയ്യെടുത്ത് കാര്യങ്ങൾ ചെയ്യാനുള്ള കഴിവ് നേതാവിനുണ്ടായിരിക്കണം.
- ആശയവിനിമയ പാടവം : ആശയങ്ങൾ ശരിയായ രീതിയിൽ പങ്കുവെയ്ക്കാൻ ഒരു നല്ല ലീഡർക്ക് കഴിയണം.
- മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനുള്ള കഴിവ് : കീഴ്ജീവന ക്കാരെ അറിഞ്ഞ് അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും ലീഡർക്ക് കഴിയണം.
- ആത്മവിശ്വാസം : കാര്യങ്ങൾ നല്ല രീതിയിൽ തന്നെ നടക്കും എന്ന ശുഭാപ്തി വിശ്വാസവും അതിനു കഴിയുമെന്ന ആത്മ വിശ്വാസവും അയാൾക്ക് ഉണ്ടായിരിക്കണം.
Question 45.
വിപണനത്തിലെ നാല് ‘പി’ കൾ വിശദീകരിക്കുക.
Answer:
വിപണന മിശ്രിതം (Marketing Mix): ഒരു വിപണന പ്രക്രിയ തയ്യാറാക്കുമ്പോൾ നാല് പ്രധാന ഘടകങ്ങളായ ഉൽപ്പന്നം, വില, സ്ഥലം, വിൽപന വർധന പ്രവർത്തനങ്ങൾ എന്നിവയുടെ (Product, Price, Place and Promotion) ശരിയായ ആരോ ഗ്യകരമായ ചേരുവയ്ക്കാണ് വിപണന മിശ്രിതം എന്നുപറയുന്നത്.
വിപണനമിശ്രിതത്തിലെ ഘടകങ്ങൾ (4 P’s) (Elements / 4 P’s of Marketing Mix)
1) ഉൽപന്നം (Product) : കച്ചവടക്കാരൻ വിൽക്കുന്നതോ വാങ്ങുന്നവൻ വാങ്ങുന്നതോ ആണ് ഉൽപന്നം. വിപണനമി ശ്രിതത്തിലെ ദൃശ്വമായതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഘടകം ഉൽപ്പന്നമാണ്. ഉൽപന്നവുമായി ബന്ധപ്പെട്ട് അതിന്റെ പ്രത്യേകതകൾ, ഗുണനിലവാരം, പാക്കേജിങ്ങ്, ലേബലിങ്ങ്, ബ്രാന്റിങ്ങ് തുടങ്ങി ഒട്ടേറെ കാര്യങ്ങളൽ വിൽപ്പനക്കാർ തീരു മാനമെടുക്കേണ്ടതുണ്ട്.
2) വില (Price) : ഒരു ഉൽപന്നത്തിന്റെയോ സേവനത്തി ന്റെയോ കൈമാറ്റ മൂലമാണ് വില. വിൽപനക്കാരൻ നൽകുന്ന ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും വാങ്ങുന്ന വൻ നൽകുന്ന പ്രതിഫലമാണ് വില. വിപണന പ്രക്രിയയുടെ തുടർച്ച നിർണ്ണയിക്കുന്ന പ്രധാന ഘടകമാണ് വില. ഉൽപ്പാദ നച്ചെലവ്, പ്രതീക്ഷിക്കുന്ന ലാഭം, വിപണിയിലെ സമാന ഉൽപ്പ ന്നത്തിന്റെ വില, ഡിമാന്റ് എന്നീ ഘടകങ്ങളെല്ലാം പരിഗണി ച്ചായിരിക്കും വില നിർണ്ണയിക്കുന്നത്.
3) സ്ഥലം (Place) : ഉൽപ്പാദിപ്പിച്ച സ്ഥലത്തുനിന്നും ഉപഭോ ക്താവിന് കയ്യെത്തും ദൂരത്തേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കു ന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സ്ഥലം എന്ന വിപണ നമിശ്രിതം കൊണ്ട് അർത്ഥമാക്കുന്നത്. വിതരണക്കാരെ കണ്ടെത്തുക, ഉൽപ്പന്നം കേടുകൂടാതെ സംഭരിക്കുക, ചര ക്കു കൈമാറ്റം സാധ്യമാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം സ്ഥലം എന്ന വിപണന മിശ്രിതത്തിൽ പെടുന്നു.
4) വിൽപന വർദ്ധന പ്രവർത്തനങ്ങൾ (Promotion) : ഉൽപ്പ നത്തെയോ സേവനത്തെയോ കുറിച്ച് ഉപഭോക്താവിനെ അറിയിക്കുകയും വാങ്ങാൻ പ്രേരിപ്പിക്കുകയും വിൽപ്പന ഉറ പാക്കുകയും ചെയ്യുകയാണ് വിൽപ്പനാ വർദ്ധന പ്രവർത്ത നങ്ങൾ. പരസ്യം നൽകൽ, വിൽപ്പന പ്രോത്സാഹനം, വ്യക്തി ഗത വിൽപ്പന, പബ്ലിസിറ്റി എന്നിവയൊക്കെ ഇതിൽ പ്പെടും.