Plus Two History Board Model Paper 2021 Malayalam Medium

Reviewing Kerala Syllabus Plus Two History Previous Year Question Papers and Answers Board Model Paper 2021 Malayalam Medium helps in understanding answer patterns.

Plus Two History Board Model Paper 2021 Malayalam Medium

Time: 2 1/2 Hours
Total Score: 80

Answer the following questions from 1 to 42 upto a maximum score of 80. (5 × 1 = 5)

Question 1.
‘എ’ കോളത്തിന് അനുയോജ്യമായവ ‘ബി’ കോളത്തിൽനിന്നും കണ്ടെത്തി എഴുതുക :

ബി
ബഹദുർഷ ലഖ്നൗ
നാനാസാഹിബ് ബൗട്ട്
കൻവർ സിംഗ് ഡൽഹി
ബിർജിസ് ബാദൽ കാൺപൂർ
ഷാമൽ ആറ

Answer:
ബഹദുർഷ – ഡൽഹി
നാനാസാഹിബ് – കാൺപൂർ
കൻവർസിംഗ് – ആ
വിർജിസ് ഖാദി – ലഖ്നൗ
ഷാമാൾ – ബൗട്ട്

Plus Two History Board Model Paper 2021 Malayalam Medium

Question 2.
തന്നിരിക്കുന്നവയിൽ നിന്നും ശരിയുത്തരം തിരഞ്ഞെടുത്തെഴു തുക.

i) മൗര്യ സാമ്രാജ്യം സ്ഥാപിച്ചത് ആര്?
a) ബിംബിസാരൻ
b) അകാതശത്രു
c) ചന്ദ്രഗുപ്ത മൗര്യൻ
d) അശോകൻ
Answer:
c) ചന്ദ്രഗുപ്ത മൗര്യൻ

ii) പ്രയാഗ പ്രശസ്തി തയ്യാറാക്കിയത്:
a) കൗടില്യൻ
b) മെഗസ്തനിസ്
c) ഹരിസേനൻ
d) പ്രഭാവതി ഗുപ്ത
Answer:
c) ഹരിസേനൻ

iii) പ്രാചീന ഇന്ത്യയിൽ ആദ്യത്തെ സ്വർണ നാണയങ്ങൾ പുറ ത്തിറക്കിയത്.
a) കുശാനന്മാർ
b) മൗര്യന്മാർ
c) വാകാടകന്മാർ
d) ശതവാഹനന്മാർ
Answer:
a) കുശാനന്മാർ

iv) ചുവടെ തന്നിരിക്കുന്നതിൽ മൗര്യന്മാരുടെ ഒരു പ്രവിശ്വാകേ ന്ദ്രമേത്?
a) പുഹാർ
b) മഥുര
d) സുവർണഗിരി
Answer:
d) സുവർണഗിരി

v) തമിഴകം ഭരിച്ചിരുന്ന നാട്ടുരാജ്യത്തെ കണ്ടെത്തുക?
a) സൗധേയന്മാർ
b) ചോളന്മാർ
c) ഗുപ്തന്മാർ
d) ശാകന്മാർ
Answer:
b) ചോളന്മാർ

Question 3.
a) വിഭാഗത്തിലെ രണ്ട് ഭാഗങ്ങൾ തമ്മിലുള്ള ബന്ധം മനസ്സി ലാക്കി അതുപോലെ b) വിഭാഗം പൂരിപ്പിക്കുക.
i) മഹാവീരൻ : ഇന്ത്യ
b) സോക്രട്ടീസ് : ……………

ii) a) ബുദ്ധന്റെ ബോധോദയം : ബോധ്ഗയ
b) ബുദ്ധന്റെ ആദ്യ ധർമ്മപ്രഭാഷണം : …………….

iii) a) മഹായാനം : വലിയ വാഹനം
b) ഹീനയാനം : …………..

iv) a) ദിക്കുകൾ : ബുദ്ധമതം
b) തീർഥങ്കരന്മാർ : ………………

v) a) സരത്തു : ഇറാൻ
b) കോങ്സി : …………….
Answer:
(i) ഗ്രമ്പ്
(ii) സാരനാഥ്
(iii) ചെറിയ വാഹനം
(iv) ജൈനമതം
(v) ചൈന

Question 4.
തന്നിരിക്കുന്നവയെ കാലഗണന ക്രമത്തിൽ എഴുതുക
ഗുരുവായൂർ സത്യാഗ്രഹം
കുണ്ടറ വിളംബരം
കുറിച്യ കലാപം
ക്ഷേത്ര പ്രവേശന വിളംബരം
മലബാർ കലാ
Answer:
കുണ്ടറ വിളംബരം (1809)
കുറിച്യ കലാപം (1812
മലബാർ കലാപം (1921)
ഗുരുവായൂർ സത്യഗ്രഹം (1931 – 32)
ക്ഷേത്രപ്രവേശനവിളംബരം (1936)

Question 5.
ചുവടെ കൊടുത്തിട്ടുള്ള സ്ഥലങ്ങൾ തന്നിരിക്കുന്ന പ്രാചീന ഇന്ത്യയുടെ രൂപരേഖയിൽ അടയാളപ്പെടുത്തുക
a) ലോഥൻ
b) ലാൻഹുദാരോ
c) നാഗേശ്വർ
b) മാൻഹുദാരോ
d) മോഹൻജൊദാരോ
e) ബനവാലി
Answer:
(i) ലോഥൽ
(ii) ചാൻഹുദാമോ
(iii) നാഗേശ്വർ
(iv) മോഹൻജോദാരോ
(v) ബനവാലി

Questions from 6 to 19 carry 2 scores each. (14 × 2 = 28)

Question 6.
അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നതിനായി ഹരപ്പൻ ജനത ഉപയോഗിച്ച തന്ത്രങ്ങൾ എന്തെല്ലാം?
Answer:
അസംസ്കൃത വസ്തുക്കൾ ലഭ്യമാകുന്ന സ്ഥലങ്ങളിൽ ഉത്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കുക.
അസംസ്കൃത വസ്തുക്കൾ ലഭ്യമാകുന്ന സ്ഥലങ്ങളിൽ നിന്നും അവ കൊണ്ടുവരിക

Question 7.
ഹരപ്പൻ ലിപിയുടെ ഏതെങ്കിലും രണ്ട് സവിശേഷതകൾ സൂചി ഷിക്കുക.
Answer:
ചെറിയ ലിഖിതങ്ങൾ
ചിഹ്നങ്ങൾ
375 മുതൽ 400 വരെ ചിഹ്നങ്ങൾ
മുദ്രകളിലായിരുന്നു കൂടുതലും കാണപ്പെട്ടത്.
വലത്ത് നിന്നും ഇടത്തോട്ട് എഴുതി.
ഉടമയുടെ പേര് കൊത്തി വെച്ചിരുന്നു.

Question 8.
മഹായാന ബുദ്ധമതത്തിന്റെ സവിശേഷതകൾ കണ്ടെത്തുക.
Answer:
നിർവ്വാണം (നിബ്ബാനി നേടുന്നതിന് പ്രാധാന്യം
ബുദ്ധനെ മനുഷ്യനായി കണക്കാക്കി.
രക്ഷകൻ എന്ന ആശയം
ഉയർന്ന നികുതി
ബോധി സത്തൻ എന്ന ആശയം
വിഗ്രഹാരാധന

Question 9.
ജൈനമതത്തിന്റെ ഏതെങ്കിലും രണ്ട് തത്ത്വങ്ങൾ ചൂണ്ടികാണി ക്കുക.
Answer:
എല്ലാ വസ്തുക്കൾക്കും ജീവനുണ്ട്.
അഹിംസ
സ്വയംപീഡനം
കർമം
സന്യാസജീവിതം

Plus Two History Board Model Paper 2021 Malayalam Medium

Question 10.
മ, ഹാസിൽ എന്നീ വദങ്ങൾ നിർവചിക്കും.
Answer:
ജം .. നിശ്ചയിച്ച നികുതി തുക
ഹാസിൽ – പിരിച്ചെടുത്തു നികുതി തുക

Question 11.
മുഖദ്ദമിനെ കുറിച്ച് ഒരു കുറിപ്പ് എഴുതുക.
Answer:
പഞ്ചായത്തിന്റെ തലവൻ
ഗ്രാമത്തിലെ മുതിർന്നവരുടെ ഇടയിൽ നിന്നും സമവായ ത്തിൽ തിരഞ്ഞെടുക്കുന്നു.
ഗ്രാമത്തിലെ കണക്കുകൾ തയ്യാറാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നു.

Question 12.
മുഗൾ കാലഘട്ടത്തിൽ രചിച്ച ഏതെങ്കിലും രണ്ട് ദിനവൃത്താന്ത ങ്ങളുടെ പേരെഴുതുക.
Answer:
അക്ബർനാമ, ഷാജഹാൻനാമ, ആലംഗിർ നാമ, ബാദ്ഷനാമ

Question 13.
ജോട്ടേദാർമാർ ആരായിരുന്നു?
Answer:
സമ്പന്ന കർഷകർ
ആയിരക്കണക്കിന് ഏക്കർ കൃഷി ഭൂമിയുടെ ഉടമകളായി
പ്രാദേശിക വ്യാപാരവും, പണം പലിശയ്ക്ക് വായ്പ നൽകു ന്നതും നിയന്ത്രിച്ചു.

Question 14.
സന്താളുകൾ ബ്രിട്ടീഷുകാർക്ക് എതിരെ പോരാടിയത് എന്തു കൊണ്ട്?
Answer:
കൃഷിഭൂമി നഷ്ടപ്പെട്ടു.
ഹുണ്ടികക്കാരുടെ ഉയർന്ന പലിശ

Question 15.
1857- ലെ കലാപവുമായി ബന്ധപ്പെട്ട ഏതെങ്കിലും രണ്ട് ചിത്ര ഞങ്ങളുടെ പേരെഴുതുക.
Answer:
റിലീഫ് ഓഫ് ലഖ്നൗ, ഇൻമെമ്മോറിയം, കാരുണ്യാവാനായ കാനിം ഗ്, ജസ്റ്റിസ്

Question 16.
മഹാത്മാഗാന്ധി ഇന്ത്യയിൽ ഇടപ്പെട്ട ഏതെങ്കിലും രണ്ട് ആദ്യകാല പ്രക്ഷോഭങ്ങളുടെ പേരെഴുതുക.
Answer:
ചമ്പാരൻ സത്വഗ്രഹം, ഖേദസത്യഗ്രഹം, അഹമ്മദാബാദ് മിൽ തൊ ഴിലാളി പണിമുടക്ക്

Question 17.
നെയ്തൽ തിണയുടെ സവിശേഷതകൾ എന്തെല്ലാം?
Answer:
സമുദ്രതീരം
മത്സ്യബന്ധനം

Question 18.
സ്വരൂപവും സാങ്കേതവും തമ്മിലുള്ള വ്യത്യാസം എഴുതുക.
Answer:
സ്വരൂപം – മരുമക്കത്തായത്തിലധിഷ്ഠിതമായ കൂട്ടുകുടും ബങ്ങളുടെ നിയന്ത്രണത്തിലുള്ള സ്വതന്ത്ര പ്രദേശം
സങ്കേതം – ഒരു ബ്രാഹ്മണ ക്ഷേത്രത്തിന് ചുറ്റുമുള്ള നിര വധി ഗ്രാമങ്ങളാൽ സംഘടിതമായ അർദ്ധസ്വതന്ത്ര പ്രദേശം

Question 19.
അയ്യങ്കാളിയെക്കുറിച്ച് ഒരു ലഘു കുറിപ്പ് തയ്യാറാക്കുക.
Answer:
സാധുജനപരിപാലനസംഘം
പിന്നോക്കജാതിക്കാരുടെ പൗരാവകാശങ്ങൾക്കായി നില കൊണ്ടു.
ജാതിവ്യവസ്ഥയെ എതിർത്തു.
കല്ലുമാല സമരം

Questions from 20 to 25 carry 3 scores each. (6 × 3 = 18)

Question 20.
മഗധയുടെ ഉദയത്തിലേക്ക് നയിച്ച ഘടകങ്ങൾ ചുരുക്കി വിവരി ക്കുക.
Answer:
കൃഷി, ഇരുമ്പ് ഖനികൾ, ആനകളെ യുദ്ധത്തിൽ ഉപയോഗിച്ചു. ഗംഗയും പോഷകനദികളും ഗതാഗതത്തെ സഹായിച്ചു. ശക്തൻമാരായ രാജാക്കന്മാർ, തലസ്ഥാനങ്ങളുടെ സ്ഥാനം രാ ജഗ്രഹം, പാടലീപുത്രം)

Question 21.
പുരാവസ്തുഗവേഷകർ ഹരപ്പൻ ഉൽപ്പാദന കേന്ദ്രങ്ങളെ തിരി ചറിഞ്ഞത് എങ്ങനെ?
Answer:
അസംസ്കൃത വസ്തുക്കൾ
പൂർത്തിയാകാത്തതും ഉപയോഗശൂന്യമായതുമായ വസ്തു
അവശിഷ്ടങ്ങൾ എന്നിവയെ കണ്ടെത്തുന്നു.

Question 22.
ബുദ്ധസംഘം എന്നാൽ എന്ത്? അതിന്റെ സവിശേഷതകൾ വിശ ദമാക്കുക.
Answer:
ബുദ്ധസന്യാസിമാരുടെ സംഘടന സന്യാസിമാർ ലളിത ജീവിതം നയിച്ചു. സ്ത്രീകൾക്കും പ്രവേശനം നൽകി. വിവിധ ജനവിഭാഗ ങ്ങൾക്ക് പ്രവേശനം നൽകി. എല്ലാപേരും തുല്യരായിരുന്നു. ചർച്ചകളിലൂടെ തർക്കങ്ങളിൽ സമവായം കണ്ടെത്തി.

Plus Two History Board Model Paper 2021 Malayalam Medium

Question 23.
ഖാൻഗാഹുകളും സിൽസിലകളും തമ്മിലുള്ള വ്യത്യാസങ്ങൾ എഴുതുക.
Answer:
ഖാൻഗാഹുകൾ സൂഫികളുടെ സാമൂഹികജീവിത ത്തിന്റെ കേന്ദ്രം – ഷെയ്ക്ക് പിർ, മുർഷിദ്) എന്നറിയപ്പെട്ട അധ്യാപകൻ നിയന്ത്രിച്ചു.
സിൽസില – ചങ്ങല എന്നർഥം – അധ്യാപകനും ശിഷ്യനും തമ്മിലുള്ള തുടർച്ചയായ ബന്ധത്തെ സൂചിപ്പിക്കുന്നു ആത്മീയശക്തിയും അനുഗ്രഹവും ശിഷ്യരിലേക്ക് പ്രവ നിച്ചു.

Question 24.
കിംവദന്തികളും പ്രവചനങ്ങളും 1857 ലെ കലാപത്തിലേക്ക് നയി ച്ചത് എങ്ങനെയെന്ന് വ്യക്തമാക്കുക.
Answer:
കൊഴുപ്പ് പുരട്ടിയ പുതിയ നോക്കും തിരയും.
പശുവിന്റേയും പന്നിയുടേയും എല്ല് പൊടിച്ച് മാവ് വിൽക്കുന്നു.
പ്ലാസി യുദ്ധത്തിന്റെ നൂറാം വർഷം ബ്രിട്ടീഷ് ഭരണം അവ സാനിക്കും.

Question 25.
പഴശ്ശികലാപത്തെ കുറിച്ച് ഒരു ലഘു കുറിപ്പ് തയ്യാറാക്കുക.
Answer:
കേരളവർമ പഴശ്ശിരാജ
ഒന്നാംഘട്ടം 1793 മുതൽ 1797 വരെ
ബ്രിട്ടീഷുകാരുടെ തെറ്റായ നികുതിനയം
മലബാറിന്റെ നികുതി പരിക്കാനുള്ള അധികാരം കുറുമ്പ നാട് രാജാവായ വിവർമയ്ക്ക് നൽകി.
രണ്ടാംഘട്ടം 1800 – ന് ആരംഭിച്ചു.
കുറിച്യരും കുറുമ്പരും പഴശ്ശിയെ സഹായിച്ചു.
കോൽക്കാർ
1805- ന് പഴശ്ശി മരിച്ചു.

Questions from 26 to 33 carry 4 scores each. (8 × 4 = 32)

Question 26.
ഹരപ്പൻ സംസ്കാരത്തിന്റെ അധഃപതനത്തിലേക്ക് നയിച്ച കാര ണങ്ങൾ വ്യക്തമാക്കുക.
Answer:
കാലാവസ്ഥ മാറ്റം, വനനശീകരണം, അമിതമായ വെള്ളപ്പൊക്കം, നദികൾ വഴി മാറി ഒഴുകിയതോ വരണ്ടുണങ്ങിയതോ, ഭൂമിയുടെ അമിതമായ ഉപയോഗം.

Question 27.
സ്തൂപങ്ങളുടെ ഘടന വിവരിക്കുക.
Answer:
അണ്ഡം, ഹർമികം, സൃഷ്ടി, ത്രി, മകുടം, വേലി

Question 28.
ഇബ്ൻ ബത്തൂത്ത ഇന്ത്യൻ നഗരങ്ങളെ വിവരിച്ചത് എങ്ങനെ?
Answer:
വിഭവങ്ങൾ, ശേഷികൾ, താത്പര്യം എന്നിവയുള്ളവർക്ക് ആകർഷണീയമായ നിരവധി അവസരങ്ങൾ ഉള്ളവയായി രുന്നു ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നഗരങ്ങൾ.
നഗരങ്ങൾ ജനസാന്ദ്രവും സമ്പന്നവുമായിരുന്നു.
ജനനിബിഡമായ തെരുവുകളും വർണ്ണശബളമായ കമ്പോ ളങ്ങളും ഡൽഹി വിശാല നഗരമായിരുന്നു.
ദൗലത്താബാദും വലിയ നഗരമായിരുന്നു.

Question 29.
മുഗൾ ഇന്ത്യയിലെ ഭൂവുടമസ്ഥതയെ ഫ്രാങ്കോയിസ് ബർണിയർ വിവരിച്ചത് എങ്ങനെയെന്ന് വിശദമാക്കുക.
Answer:
ഇന്ത്യയിൽ സ്വകാര്യസ്വത്തിലായിരുന്നു.
മുഗൾകാലഘട്ടത്തിൽ എല്ലാ ഭൂമിയുടേയും ഉടമ രാജാവാ യിരുന്നത് സാമ്പത്തികവും സാമൂഹികവുമായ തകർച്ചയ്ക്ക് കാരണമായി.
ഭൂവുടമകൾക്ക് ഭൂമി കൈമാറ്റം ചെയ്യാൻ കഴിയുമായിരു ന്നില്ല.
ഇത് ഉത്പാദനവർധനവിനും നിക്ഷേപത്തിനും തടസ്സമായി. ഇത് കൃഷിയുടെ തകർച്ചയ്ക്കും, കർഷകരുടെ അടിച്ചമർത്ത ലിനും കാരണമായി.
ഇന്ത്യയിൽ ഒരു മധ്യവർഗം ഉണ്ടായിരുന്നില്ല.

Question 30.
വിജയനഗരത്തിലെ കോട്ടമതിലുകളുടെ സവിശേഷതകൾ എന്തെ ല്ലാം?
Answer:
ഏഴുനിര കോട്ടകൾ ഉണ്ടായിരുന്നു.
അവ നഗരത്തേയും കൃഷിഭൂമിയേയും വനത്തേയും ചുറ്റി യിരുന്നു.
പാറകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരുന്നത്. നിർമ്മാണത്തിന് സിമന്റ് ഉപയോഗിച്ചിരുന്നില്ല.
കല്ലുകൾ ആഷിന്റെ ആകൃതിയിലായിരുന്നു.
കോട്ടമതിലുകൾക്കിടയിൽ കൃഷിഭൂമികൾ, പൂന്തോട്ടങ്ങൾ, ഭവനങ്ങൾ എന്നിവയുണ്ടായിരുന്നു.

Question 31.
മുഗളന്മാരുടെ തലസ്ഥാന നഗരങ്ങളെ പരിശോധിക്കുക.
Answer:
16, 17 നൂറ്റാണ്ടുകളിൽ ഭരണാധികാരികൾ തലസ്ഥാനം നിരന്തരം മാറ്റി. ബാബർ ലോധി തലസ്ഥാനമായ ആഗ്ര പിടിച്ചെടുത്തു. 1570 – ൽ അക്ബർ ഫത്തേപൂർ സിക്രി സ്ഥാപിച്ചു. 1585-ൽ തല സ്ഥാനം ലാഹോറിലേക്ക് മാറ്റി. 1648- ൽ ആഗ്രയിൽ നിന്നും ഷാജ ഹാനാബാദിലേക്ക് മാറ്റി.

Question 32.
ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ കുറിച്ച് ചുരുക്കി വിവരിക്കുക.
Answer:
1942 ൽ ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചു.
രാജ്യത്തുടനീളം അക്രസമരങ്ങൾ നടന്നു.
കോൺഗ്രസിലെ സോഷ്യലിസ്റ്റ് പ്രവർത്തകർ ഒളിവിൽ പ്രവർത്തനം നടത്തി.
പലയിടത്തും സ്വതന്ത്രഭരണകൂടങ്ങൾ സ്ഥാപിക്കപ്പെട്ടു. ആയിരക്കണക്കിന് സാധാരണക്കാർ പങ്കെടുത്ത ഒരു ബഹു ജനപ്രസ്ഥാനമായിരുന്നു.

Question 33.
ക്യാബിനറ്റ് മിഷന്റെ നിർദ്ദേശങ്ങൾ വ്യക്തമാക്കുക.
Answer:
ഒരു ത്രിതല കോൺഫെഡറേഷൻ സ്ഥാപിക്കണം.
ഇന്ത്യ ഏകീകൃതമായി തുടരണം.
വിദേശകാര്യം, പ്രതിരോധം, വാർത്താവിനിമയം എന്നീ വകു പ്പുകൾ കേന്ദ്രസർക്കാർ നിയന്ത്രിക്കണം.
പ്രാദേശിക അസംബ്ലികളെ മൂന്നായി തിരിക്കണം.

Questions from 34 to 38 carry 5 scores each. (5 × 5 = 25)

Question 34.
കർണാടകയിലെ വീരവ പാരമ്പര്യത്തെ വിവരിക്കുക.
Answer:
ബസവണ്ണ ലിംഗായത്തുകൾ
ശിവലിംഗത്തെ ആരാധിച്ചു.
മരിച്ചവരെ ദഹിപ്പിച്ചിരുന്നില്ല.
ജാതി, അയിത്തം എന്നിവയെ എതിർത്തു.
പുനർജന്മം എന്ന ആശയത്തെ ചോദ്യം ചെയ്തു.
ധർമ്മശാസ്ത്രത്തെ എതിർത്തു.
വചനസാഹിത്യം

Plus Two History Board Model Paper 2021 Malayalam Medium

Question 35.
പുരാതന ഇന്ത്യയിൽ നിലനിന്നിരുന്ന വർണങ്ങളുടെ മാതൃകാ തൊഴിലുകളെ കുറിച്ച് വിവരിക്കുക.
Answer:
ബ്രാഹ്മണർ വേദപഠനം, യാഗങ്ങൾ
ക്ഷത്രിയർ – യുദ്ധം, ഭരണം
വൈശ്യൻമാർ – കൃഷി, കാലിവളർത്തൽ, കച്ചവടം
ശൂദ്രന്മാർ – ഉയർന്ന വർണങ്ങളെ സേവിക്കൽ

Question 36.
വിജയനഗരത്തിലെ രാജകീയകേന്ദ്രത്തെ കുറിച്ച് ഒരു ലഘു കുറിപ്പ് തയ്യാറാക്കുക.
Answer:
60 ക്ഷേത്രങ്ങൾ
കൊട്ടാരങ്ങൾ
ശ്രോതാവിന്റെ ഹാൾ
മഹാനവമി ദിബ്ബ
ലോട്ടസഹൽ
സാര രാമക്ഷേത്രം

Question 37.
മഹാഭാരതം പോലുള്ള ഗ്രന്ഥത്തെ വിശകലനം ചെയ്യുമ്പോൾ ചരി ത്രകാരന്മാർ പരിഗണിക്കേണ്ട ഘടകങ്ങൾ എന്തെല്ലാം? വിവരി ക്കുക.
Answer:
ഭാഷയും ഉള്ളടക്കവും – സംസ്കൃതത്തിലാണ് പൊതുവെ മഹാഭാരതം രചിച്ചിട്ടുള്ളത്. ഉള്ളടക്കത്തെ വിവരണാത്മകം എന്നും പ്രബോധനപരം എന്നും രണ്ടായി തിരിക്കാം.

രചയിതാവും, കാലവും – സൂതൻമാരാണ് യഥാർത്ഥ കഥ രചിച്ചത്. ഇവ വാമൊഴിയായി പ്രചരിച്ചു. 200 BCEയ്ക്കും 200 CEയ്ക്കും ഇടയിലാണ് രചിച്ചത്. പിന്നീട് മനുസ്മൃതി കുട്ടിച്ചേർക്കപ്പെട്ടു. 100000 ശ്ലോകങ്ങൾ ഉണ്ട്.

തെളിവുകളെ താരതമ്യം ചെയ്ത് പഠിക്കൽ

Question 38.
വിജയ നഗരത്തിലെ വിശുദ്ധകേന്ദ്രത്തിൽ കാണപ്പെടുന്ന വിരു പാക്ഷ ക്ഷേത്രത്തിന്റെയും വിട്ടല ക്ഷേത്രത്തിന്റെയും സവിശേ ഷകൾ വിവരിക്കുക.
Answer:
വിജയനഗരത്തിന്റെ രക്ഷകർതൃമൂർത്തിയാണ് വിരൂപാക്ഷ നൂറ്റാണ്ടുകളിലൂടെയാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. ആദ്യ ദേവാലയം ഒൻപത്- പത്ത് നൂറ്റാണ്ടുകളിലാണ് നിർമ്മിക്കപ്പെട്ടത്. പ്രധാന ദേവാലയവുമായി ബന്ധപ്പെട്ട ഹാൾ നിർമ്മിച്ചത് കൃഷ്ണ ദേവരായരാണ് കൊത്തുപണിയോടു കൂടിയ തുണുകൾ കൊണ്ട് ഇവ അലങ്കരിക്കപ്പെട്ടിരുന്നു.
വിഷ്ണുവിന്റെ പ്രതിരൂപമായിരുന്നു വിത്തല. ഇതിൽ നിരവധി ഹാളുകളും രഥത്തിന്റെ രൂപത്തിലുള്ള ദേവാലയവും പണി കഴി

Questions from 39 to 42 carry 8 scores each. (4 × 8 = 32)

Question 39.
മോഹൻജൊദാരൊയിലെ നഗരാസൂത്രണത്തെ വിവരിക്കുക.
സുചനകൾ :
കോട്ടനഗരം
കീഴ്പ്പട്ടണം
അഴുക്കുചാൻ സംവിധാനം
ഗാർഹിക വാസ്തുവിദ്യ
വലിയകുളം
Answer:
മോഹൻജൊദാരോയെ കോട്ടനഗരം എന്നും കീഴ്പട്ടണം എന്നും രണ്ടായി തരംതിരിച്ചിരുന്നു. കോട്ടനഗരം ഉയരത്തിലായിരുന്നു. കളിമൺ കട്ടകൾ കൊണ്ടുള്ള പ്ലാറ്റ്ഫോമിൽ കെട്ടിടങ്ങൾ നിർമ്മി ച്ചു. കീഴ്പട്ടണത്തിലും നിരവധി കെട്ടിടങ്ങൾ നിർമ്മിച്ചിരുന്നു. ചുട്ട കട്ടകളും വെയിലത്ത് ഉണക്കിയ കട്ടകളും നിർമാണത്തിന് ഉപയോഗിച്ചു. കുട്ടകളുടെ പൊക്കം, നീളം, വീതി എന്നിവ ഒരേ വലിപ്പത്തിലായിരുന്നു.

ആസൂത്രണം ചെയ്ത അഴുക്കുചാൽ സമ്പ്രദായവും, ഹരപ്പൻ നഗരങ്ങളുടെ സവിശേഷതയായിരുന്നു. റോഡുകളും, തെരുവു കളും ഗ്രിഡ് രീതിയിൽ നിർമ്മിച്ചു കീഴ്പട്ടണത്തിലാണ് താമസി ക്കാനുള്ള വീടുകൾ നിർമ്മിച്ചിരുന്നത്. വീടുകളിൽ നടുമുറ്റം ഉണ്ടായിരുന്നു. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിയാണ് വീടു കൾ നിർമ്മിച്ചിരുന്നത്. എല്ലാ വീടുകളിലും ശുചിമുറികൾ ഉണ്ടാ യിരുന്നു. നിരവധി വീടുകളിൽ കിണറുകൾ ഉണ്ടായിരുന്നു.

പ്രത്യേക പൊതു ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളാണ് കോട്ടയിൽ ഉണ്ടായിരുന്നത്. ഒരു ധാന്യപ്പുര ഇവിടെ നിലനിന്നിരുന്നതിന് തെളി വുകൾ ലഭിച്ചിട്ടുണ്ട്. നാലുവശത്തും ഇടനാഴികളുള്ള നടുമുറ്റത്ത് ദീർഘചതുരാകൃതിയിലാണ് വലിയകുളം സ്ഥിതി ചെയ്തിരുന്ന ത്. മൂന്നുവശത്തും മുറികളും ഒരു വശത്ത് ഒരു വലിയ കിണറും സ്ഥിതി ചെയ്തിരുന്നു. പ്രത്യേകമായ ആചാരപരമായ സ്നാന ത്തിനായിരിക്കണം വലിയ കുളം ഉപയോഗിച്ചിരുന്നത്. കോട്ടയും കീഴ്പട്ടണവും മതിൽ കെട്ടി തിരിച്ചിരുന്നു. തൊഴിലാ ളികളുടെ മാറ്റം ഇവിടെ നല്ല രീതിയിൽ നടന്നിരുന്നു. ഒരു ജനാ ധിവാസ കേന്ദ്രത്തെ ആദ്യം തിരഞ്ഞെടുത്ത് ആസൂത്രണം നട ത്തുകയും അതിന് ശേഷം നടപ്പിലാക്കുകയുമാണ് ചെയ്തിരു ന്നത്. കെട്ടിട നിർമ്മാണത്തിനുള്ള ഇഷ്ടികക്ക് പൊക്കത്തിന്റെ നാലിരട്ടി നീളവും രണ്ടിരട്ടി വീതിയുമുണ്ടായിരുന്നു. എല്ലാ ഹര പ്പൻ സംസ്കാരകേന്ദ്രങ്ങളിലും ഉപയോഗിച്ച ഇഷ്ടികകൾക്ക് ഈ ഒരേ വലിപ്പമാണ് ഉണ്ടായിരുന്നത്.

അഴുക്ക് ചാലോടുകൂടിയ തെരുവ് ആദ്യം നിർമിച്ച ശേഷമാണ് കെട്ടിടങ്ങൾ പിന്നീട് നിർമ്മിച്ചിരുന്നത്. ഗാർഹിക ഉപയോഗം കഴി ഞ്ഞുള്ള ജലം തെരുവിലെ അഴുക്ക് ചാലിലേക്ക് ഒഴുക്കി വിട്ടു. ഉഷ്ണകാലാവസ്ഥയിൽ പാചകം, നെയ്ത്ത് തുടങ്ങിയ പണികൾ നടുമുറ്റത്താണ് നടന്നിരുന്നത്. ചില വീടുകളിൽ രണ്ടാം നിലയി ലേക്കോ മേൽപ്പുരയിലേക്കോ ഉളള കോണിപ്പടികൾ കാണാവുന്ന താണ്. ഹരപ്പയിലെ ഏറ്റവും പ്രശസ്തമായ കേന്ദ്രം മോഹൻജൊ ഓരോ ആയിരുന്നു.

Question 40.
മൗര്യ സാമ്രാജ്യത്തെ കുറിച്ച് ഒരു ഉപന്വാസം തയ്യാറാക്കുക.
സ്രോതസ്സുകൾ
രാജഭരണം
അശോകന്റെ ധമ്മ
Answer:
ചന്ദ്രഗുപ്ത മൗര്യനാണ് ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യമായ മൗര്യ സാമ്രാജ്യം സ്ഥാപിച്ചത്. മൗര്യ സാമ്രാജ്യത്തെക്കുറിച്ച് വിവരം തരുന്ന പ്രധാന സ്രോതസ്സുകൾ ചുവടെ പറയുന്നു. കൗടില്ല്യൻ രചിച്ച അർത്ഥശാസ്ത്രം മെഗസ്തനീസിന്റെ കൃതി ബുദ്ധ, ജൈന, പുരാണ, സംസ്കൃതസാഹിത്യം അശോകന്റെ ലിഖിതങ്ങൾ സാമ്രാജ്യത്തിൽ 5 രാഷ്ട്രീയ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. അവ തലസ്ഥാനമായ പാടലീപുത്രവും പ്രവിശ്യാ കേന്ദ്രങ്ങളായ തക്ഷ ശില, ഉജ്ജയിനി, പൊസാലി, സുവർണഗിരി എന്നിവയുമായിരു ന്നു. സാമ്രാജ്യം വളരെ വിശാലമായതിനാൽ അതിനുള്ളിൽ നിര വധി വൈജാത്യങ്ങൾ ഉണ്ടായിരുന്നു.

പ്രവിശ്യാ കേന്ദ്രങ്ങളിലും തലസ്ഥാനത്തിന് ചുറ്റാകെയും ഭരണ ‘ത്തിന്റെ നിയന്ത്രണം ശക്തമായിരുന്നു. പ്രവിശ്യാ കേന്ദ്രങ്ങളെ ശ്രദ്ധാപൂർവമാണ് തിരഞ്ഞെടുത്തിരുന്നത്. തക്ഷശില, ഉജ്ജയിനി എന്നിവ വിദൂരവാണിജ്യ പാതയിലായിരുന്നു. സുവർണഗിരി കർണാടകത്തിലെ പ്രധാന സ്വർണഖനികളുടെ സമീപത്തായിരു

കരവഴിയും, ജലം വഴിയുമുള്ള ഗതാഗതം നിലനിന്നിരുന്നു. സൈനിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ഒരു കമ്മിറ്റിയും 6 ഉപകമ്മിറ്റികളും ഉണ്ടായിരുന്നതായി മെഗസ്തനീസ് പരാമർശി ക്കുന്നു.
ധമ്മശാസനം പ്രചരിപ്പിച്ചുകൊണ്ടാണ് അശോകൻ സാമ്രാജ്യത്തെ ഏകോപിപ്പിക്കാൻ ശ്രമിച്ചത്. ധമ്മ ആശയങ്ങൾ പ്രചരിപ്പിക്കാൻ അദ്ദേഹം ധമ്മ മഹാമാത്ത എന്ന പ്രത്യേക ഉദ്യോഗസ്ഥരെ നിയമി ച്ചു. ധമ്മ ആശയങ്ങൾ അദ്ദേഹം ലിഖിതങ്ങളിൽ കൊത്തി വച്ചു. മുതിർന്നവരെ ബഹുമാനിക്കുക, ബ്രാഹ്മണരോടും ലൗകികജീ വിതം ഉപേക്ഷിച്ചവരോടും ഉദാരത കാണിക്കുക, ജോലിക്കാ രേയും അടിമകളേയും കരുണയോടെ പരിഗണിക്കുക, മറ്റുള്ള വരുടെ മതങ്ങളെ ബഹുമാനിക്കുക എന്നിവയായിരുന്നു ധശാസനങ്ങൾ.

Plus Two History Board Model Paper 2021 Malayalam Medium

Question 41.
അൽബിദുനിയുടെ വിവരണങ്ങൾ മധ്യകാല ഇന്ത്യൻ സമൂഹത്തെ മനസിലാക്കാൻ സഹായിക്കുന്നത് എങ്ങനെയെന്ന് വിവരിക്കുക. സൂചനകൾ :
ആദ്യകാല ജീവിതം
കിതാബ് ഉൽ- ഹിന്ദ്
ജാതിവ്യവസ്ഥ
Answer:
973- ൽ ഖ്വാരിസമിലാണ് അൽബിനി ജനിച്ചത്. നിരവധി ഭാഷ കളിൽ അദ്ദേഹം പാണ്ഡിത്യം നേടി. സുൽത്താൻ മഹ്മൂദ് ഖ്വാരിസം ആക്രമിച്ചപ്പോൾ അദ്ദേഹം ഗസ്നിയിലെത്തി. ഗസ്നി യിൽ വച്ച് അദ്ദേഹത്തിന് ഇന്ത്യയോട് അതിയായ താൽപര്യമുണ്ടാ യി. എട്ടാം നൂറ്റാണ്ട് മുതൽക്ക് തന്നെ സംസ്കൃതഗ്രന്ഥങ്ങൾ അറ ബിയിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. ബ്രാഹ്മണ പണ്ഡി തന്മാരുമായുള്ള ബന്ധത്തിലൂടെ അദ്ദേഹം സംസ്കൃതം പഠിക്കു കയും തത്ത്വചിന്താ ഗ ന ങ്ങളിലും മത ഗ്രന്ഥ ങ്ങ ളിലും പാണ്ഡിത്യം നേടുകയും ചെയ്തു.

തുടർന്ന് പഞ്ചാബിലും വടക്കേ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും അദ്ദേഹം യാത്ര ചെയ്തു. അൽബിനി തന്റെ കിതാബ് ഉൽ- ഹിന്ദ് എന്ന ഗ്രന്ഥം അറബി ഭാഷയിലാണ് രചിച്ചത്. ലളിതവും എന്നാൽ ബൃഹത്തുമായ ഈ ഗ്രന്ഥത്തിന് 80 അധ്യായങ്ങളുണ്ട്. മതം, തത്ത്വചിന്ത, ഉത്സവങ്ങൾ, ജ്യോതിശാസ്ത്രം, ആചാരങ്ങൾ, സാമൂഹികജീവിതം, അളവു തുക്കങ്ങൾ, നിയമം തുടങ്ങി വിവിധ വിഷയങ്ങൾ ഇതിൽ പ്രതി പാദിക്കുന്നു.

ഓരോ അധ്വാനത്തിലും അൽബിനി ഒരു സവിശേഷ രീതി പിൻതുടരുന്നുണ്ട്. ഓരോ അധ്യായവും ഓരോ ചോദ്യത്തോടെ ആരംഭിച്ചത് തുടർന്ന് സംസ്കൃതപാരമ്പര്യങ്ങളെ അടിസ്ഥാനമാ ക്കിയുള്ള വിവരണം നൽകിയ ശേഷം മറ്റ് സംസ്കാരങ്ങളുമാ യുള്ള താരതമ്യത്തോടെ അവസാനിക്കുന്നു. ജ്വാമിതീയ ഘടന യിലുള്ള ഈ ഘടന അതിന്റെ സൂക്ഷ്മത, പ്രവചനാത്മകത, ഗണി തശാസ്ത്രപരമായ ക്രമീകരണം എന്നിവ കൊണ്ട് ശ്രദ്ധേയമാണ്.

സംസ്കൃതം, പാലി, പ്രാകൃത് എന്നീ ഭാഷകളിൽ നിന്നുള്ള വിവർത്തനഗ്രന്ഥങ്ങളെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരു ന്നു. ജ്യോതിശാസ്ത്രം മുതൽ വൈദ്യശാസ്ത്രംവരെയുള്ള ഗ്രന്ഥ ങ്ങൾ അക്കുട്ടത്തിലുണ്ടായിരുന്നു. എന്നാൽ അവയെ വിമർശ നാത്മകമായാണ് അദ്ദേഹം നോക്കിക്കണ്ടത്. ഭാഷയും ഇന്ത്യയിൽ നിലനിന്ന മതവിശ്വാസങ്ങളും ആചാരങ്ങളും അൽബിനി ഇന്ത്യ യിൽ നേരിട്ട തടസ്സങ്ങളായിരുന്നു.

മറ്റ് സമകാലിക സമൂഹങ്ങളിൽ നോക്കിക്കൊണ്ടാണ് അൽബിറൂനി ഇന്ത്യയിലെ ജാതിവ്യവസ്ഥയെ വിശദമാക്കിയത്. പ്രാചീന പേർഷ യിൽ നാല് സാമുഹിക വിഭാഗങ്ങൾ നിലനിന്നിരുന്നു. സാമൂഹിക വിഭജനങ്ങൾ ഇന്ത്യയിൽ മാത്രമായിരുന്നില്ല. ഉണ്ടായിരുന്നത് എന്നാണ് അൽബിറൂനി പറഞ്ഞത്. എന്നാൽ ഇസ്ലാമിനുള്ളിൽ സമ ത്വമുണ്ടായിരുന്നു എന്ന് പറഞ്ഞ അദ്ദേഹം അയിത്തത്ത എതിർത്തു. ബ്രാഹ്മണരുടെ കാഴ്ചപ്പാടിലുള്ള സംസ്കൃതഗ്രന്ഥ ങ്ങളാണ് അദ്ദേഹം വായിച്ചിരുന്നത്. അവ ജാതിവ്യവസ്ഥയെക്കുറി ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ സ്വാധീനിച്ചു.

Question 42.
ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിൽ മഹാത്മാ ഗാന്ധിയുടെ പങ്ക് വിവരിക്കുക.
നിസ്സഹകരണ പ്രസ്ഥാനം
ഉപ്പുസത്യാഗ്രഹം
Answer:
ഇന്ത്യൻ ദേശീയപ്രസ്ഥാനത്തെ ഒരു ബഹുജനപ്രസ്ഥാനമാക്കി മാറ്റിയത് മഹാത്മാഗാന്ധിയായിരുന്നു. അദ്ദേഹം ഇന്ത്യൻ നാഷ ണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ആദ്യം നടത്തിയ ബഹു ജനസമരം നിസ്സഹകരണ സമരമായിരുന്നു. ഖിലാഫത്ത് പ്രസ്ഥാ നത്തെയും ഗാന്ധിജി ഇതിനോട് ബന്ധിപ്പിച്ചു. സമരത്തിന്റെ ഭാഗ മായി വിദ്യാർത്ഥികൾ സ്കൂളുകളും കോളേജുകളും ബഹിഷ്ക രിച്ചു. വക്കീലൻമാർ കോടതികൾ ബഹിഷ്ക്കരിച്ചു.

തൊഴിലാളി കൾ സമരങ്ങൾ നടത്തി. ഗ്രാമങ്ങളിലും നഗരങ്ങളിലും സമരം വ്യാപിച്ചു. ആന്ധ്രയിൽ ഗോത്രജനത വനനിയമം ലംഘിച്ചു. അവ ധിലെ കർഷകർ നികുതിയടച്ചില്ല. കർഷകരും, തൊഴിലാളികളും മറ്റ് ജനവിഭാഗങ്ങളും കൊളോണിയൽ ഭരണവുമായി നിസ്സഹക രണം പ്രഖ്യാപിച്ചു.

ഇത് നിഷേധം, പരിത്വാഗം, ആത്മനിയന്ത്രണം എന്നിവയിലൂന്നിയ സമരമായിരുന്നു. ഈ സമരത്തിന്റെ ഫലമായി 1857 ലെ വിപ്ലവത്തിന് ശേഷം ആദ്യമായി ബ്രിട്ടീഷ് ഭരണത്തിന്റെ അടിസ്ഥാനം പിടിച്ച് കുലുക്കപ്പെട്ടു. എന്നാൽ 1922- ൽ ഉത്തർപ്ര ദേശിലെ ചൗരിചൗര എന്ന സ്ഥലത്ത് വെച്ച് ഒരു കൂട്ടം കർഷകർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു. ഇതിൽ നിരവധി കോൺസ്റ്റ ബിൾമാർക്ക് ജീവൻ നഷ്ടപ്പെട്ടു. ഈ അക്രമപ്രവൃത്തി നിസ്സഹ കരണ സമരം നിർത്തി വെയ്ക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചു.

ഈ സമരകാലത്ത് നിരവധി ഇന്ത്വാക്കാർ ജയിലിലടയ്ക്കപ്പെട്ടു. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന രണ്ടാമത്തെ ബഹുജനസ മരമായിരുന്നു ഉപ്പ് സത്യാഗ്രഹം. ഉപ്പ് നിർമ്മാണത്തിൽ ബ്രിട്ടീ ഷ്കാർക്കുണ്ടായിരുന്ന കുത്തക അവസാനിപ്പിക്കാനായി ഉപ്പ് നിയമം ലംഘിച്ചുകൊണ്ട് ബ്രിട്ടീഷുകാരുടെ നിയമങ്ങൾ ലംഘി ക്കുക എന്നതായിരുന്നു ഈ സമരത്തിലൂടെ ലക്ഷ്യമിട്ടത്. ഉപ്പ് വാരി സമരം നടത്തിയത് ഗാന്ധിജിയുടെ തന്ത്രപരമായ വിവേക ത്തിനുള്ള ഏറ്റവും നല്ല ഉദാഹരണമായിരുന്നു.

1930 മാർച്ച് 12 ന് സബർമതി ആശ്രമത്തിൽ നിന്നും ഗുജറാ ത്തിലെ ദണ്ഡി കടപ്പുറത്തേക്ക് മാർച്ച് നടത്തി. തുടർന്ന 3 ആഴ്ച കൾക്ക് ശേഷം കടപ്പുറത്തെത്തി കടലിൽ നിന്നും ഉപ്പ് വാരി ബ്രിട്ടീഷ് നിയമത്തെ വെല്ലുവിളിച്ചു. ഇതേ സമയം ഇതുപോലുള്ള മാർച്ചുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്നു.

ഉപ്പ് സത്യാഗ്രഹത്തിലൂടെ ഗാന്ധിജി ലോകശ്രദ്ധയെ ആകർഷി ച്ചു. വൻതോതിൽ സ്ത്രീകൾ പങ്കെടുത്ത ഇന്ത്യയിലെ ആദ്യത്തെ ബഹുജനസമരമായിരുന്നു ഇത്. മാത്രമല്ല, ബ്രിട്ടീഷ് ഭരണം ഇന്ത്യ യിൽ ഇനി അധികകാലം നിലനിൽക്കില്ല എന്ന ധാരണ ഇതോടെ ബ്രിട്ടന് ലഭിച്ചു.

1931- ൽ വൈസ്രോയി ആയിരുന്ന ഇർവിനുമായി ഗാന്ധിജി ഗാന്ധി ഇർവിൻ ഉടമ്പടിയിൽ ഒപ്പിട്ട് രണ്ടാം വട്ടമേശസ മേളത്തിൽ പങ്കെടുക്കാമെന്ന് ഉറപ്പ് നൽകുകയും നിയമലംഘന സമരം നിർത്തി വയ്ക്കുകയും ചെയ്തു. തത്ഫലമായി ജയിൽപു ള്ളികൾ മോചിപ്പിക്കപ്പെടുകയും ഇന്തൻ സമുദ്രതീരങ്ങളിൽ ഉപ്പ് നിർമ്മാണം അനുവദിക്കപ്പെടുകയും ചെയ്തു.

Leave a Comment