When preparing for exams, Kerala SCERT Class 5 Maths Solutions Malayalam Medium Chapter 12 പട്ടികകളും ചിത്രങ്ങളും can save valuable time.
SCERT Class 5 Maths Chapter 12 Solutions Malayalam Medium പട്ടികകളും ചിത്രങ്ങളും
Class 5 Maths Chapter 12 Malayalam Medium Kerala Syllabus പട്ടികകളും ചിത്രങ്ങളും
Question 1.
2011 ലെ കണക്കെടുപ്പ് അനുസരിച്ച്, കേരളത്തിലെ വിവിധ ജില്ലകളിലെ ജനസംഖ്യ ഇങ്ങനെ യാണ്:
ഏറ്റവും കുറഞ്ഞ ജനസംഖ്യയിൽനിന്ന് ഏറ്റവും കൂടിയ ജനസംഖ്യ എന്ന ക്രമത്തിൽ ഈ പട്ടിക മാറ്റി എഴുതുക.
Answer:
ജില്ല | ജനസംഖ്യ |
വയനാട് | 817420 |
ഇടുക്കി | 1108974 |
പത്തനംതിട്ട | 1197412 |
കാസറഗോഡ് | 1307375 |
കോട്ടയം | 1974551 |
ആലപ്പുഴ | 2127789 |
കണ്ണൂർ | 2523003 |
കൊല്ലം | 2635375 |
പാലക്കാട് | 2809934 |
കോഴിക്കോട് | 3086293 |
തൃശ്ശൂർ | 3121200 |
എറണാകുളം | 3282388 |
തിരുവനന്തപുരം | 3301427 |
മലപ്പുറം | 4112920 |
Question 2.
ഒരു ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ആദ്യത്തെ പത്ത് ഓവറിലെ റൺ കണക്ക് ഇങ്ങനെയാണ്:
ഓരോ ഓവറിലും ആകെ കിട്ടിയ റൺ കണക്കാക്കി പട്ടിക ഇങ്ങനെ ചുരുക്കിയെഴുതുക.
(i) 10 ഓവറിൽ ആകെ എത്ര റൺ കിട്ടി?
(ii) 6 റണ്ണിൽ കൂടുതൽ കിട്ടിയ എത്ര ഓവർ ഉണ്ട്?
(iii) 6 റണ്ണിൽ കുറവ് കിട്ടിയ എത്ര ഓവർ ഉണ്ട്?
(iv) മറ്റെന്തൊക്കെ വിവരങ്ങൾ ചുരുക്കിയെഴുതിയ പട്ടികയിൽ നിന്നും കിട്ടും?
Answer:
(i) 4 + 7 + 6 + 7 + 8 + 6 + 8 + 7 + 10 + 12 = 75
(ii) 7 ഓവർ
(iii) 1 ഓവർ
(iv) ഏറ്റവും കൂടുതൽ റൺസ് എടുത്തത് പത്താമത്തെ ഓവറിലാണ്. ഏറ്റവും കുറവ് റൺസ് എടുത്തത് ഒന്നാമത്തെ ഓവറിലാണ്.
ഒരു ഓവറിൽ ഏറ്റവും കൂടുതൽ തവണ ആവർത്തിച്ചു വരുന്ന റൺസ് 7 ആണ്
Question 3.
കഴിഞ്ഞ കുറെ വർഷങ്ങളിൽ ഒരു കമ്പനി നിർമ്മിച്ച കാറുകളുടെ എണ്ണമാണ് ചുവടെയുള്ള ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
(i) ഏറ്റവും കൂടുതൽ കാറുകൾ നിർമ്മിച്ചത് ഏത് വർഷമാണ്? എത്ര കാറുകൾ?
(ii) ഏറ്റവും കുറവോ ? എത്ര കാറുകൾ?
(iii) 2018 നേക്കാൾ എത്ര കുറവാണ് 2023 ൽ നിർമ്മിച്ച കാറുകളുടെ എണ്ണം?
Answer:
(i) 2019.00 14500 കാറുകൾ
(ii) 2020 ൽ, 10500 കാറുകൾ
(iii) 2018 ൽ നിർമിച്ച കാറുകളുടെ എണ്ണം = 13000
2023 ൽ നിർമിച്ച കാറുകളുടെ എണ്ണം = 12500
ഈ വർഷങ്ങളിൽ നിർമിച്ച കാറുകളുടെ എണ്ണത്തിലുള്ള വ്യത്യാസം = 13000 – 12500 = 500
അതായത്, 2018 ൽ നിർമിച്ച കറുകളെക്കാൾ 500 കാറുകൾ കുറവാണ് 2023 ൽ നിർമ്മിച്ചത്
Question 4.
ഒരു വർഷം ഒരു വീട്ടിൽ ഉപയോഗിച്ച് വൈദ്യുതിയുടെ അളവാണ് ചുവടെയുള്ള ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
(i) ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിച്ചത് ഏതു മാസങ്ങളിലാണ്?
(ii) ഏറ്റവും കുറവ് ഏതു മാസങ്ങളിലാണ്?
(iii) ഏറ്റവും കൂടുതലും, ഏറ്റവും കുറവും തമ്മിൽ എത്ര യൂണിറ്റ് വ്യത്യാസമുണ്ട്?
(iv) ഒരേ അളവ് വൈദ്യുതി ഉപയോഗിച്ച മാസങ്ങളുണ്ടോ?
(v) ഈ വർഷം ആകെ എത്ര യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്?
Answer:
(i) മാർച്ച്, ഏപ്രിൽ
(ii) (സെപ്റ്റംബർ, ഒക്ടോബർ), (നവംബർ, ഡിസംബർ)
(iii) ഏറ്റവും കൂടുതലും, ഏറ്റവും കുറവും തമ്മിൽ യുണിറ്റിലുള്ള വ്യത്യാസം = 340 – 290 = 50 യൂണിറ്റ്
(iv) ഉണ്ട്, (സെപ്റ്റംബർ, ഒക്ടോബർ ), (നവംബർ,ഡിസംബർ)
(v) ഈ വർഷം ആകെ ഉപയോഗിച്ച വൈദ്യുതി യൂണിറ്റ് = 2(310 + 340 + 330 + 300 + 290 + 290)
= 2 × 1860
= 3720 യൂണിറ്റ്
Question 5.
ഒരു സ്കൂളിലെ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണമാണ് ചുവടെയുള്ള ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
(i) ഏത് ക്ലാസിലാണ് പെൺകുട്ടികളെക്കാൾ കൂടുതൽ ആൺകുട്ടികളുള്ളത് ? എത്ര കൂടുതൽ?
(ii) ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം തമ്മിലുള്ള വ്യത്യാസം ഏറ്റവും കൂടു തൽ ഏത് ക്ലാസിലാണ്? ഏറ്റവും കുറവോ?
(iii) ഈ ക്ലാസുകളിലെല്ലാം കൂടി എത്ര പെൺകുട്ടികളുണ്ട്?
(iv) ആകെ എത്ര കുട്ടികളുണ്ട്?
Answer:
(i) മൂന്നാം ക്ലാസ്, എണ്ണത്തിലുള്ള വ്യത്യാസം = 75 – 70 = 5
(ii) ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം തമ്മിലുള്ള വ്യത്യാസം ഏറ്റവും കൂടുതൽ
ഉള്ള ക്ലാസ് = ഒന്നാം ക്ലാസ്
ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണം തമ്മിലുള്ള വ്യത്യാസം ഏറ്റവും കുറവുള്ള ക്ലാസ് = രണ്ടാം ക്ലാസ്സ്, മൂന്നാം ക്ലാസ് , ആറാം ക്ലാസ്.
ഈ ക്ലാസ്സുകളിലുള്ള എല്ലാ പെൺകുട്ടികളുടെ എണ്ണം = 65 + 65 + 70 + 70 + 100 + 115 + 95 = 580
ആകെ കുട്ടികളുടെ എണ്ണം = 45 + 65 + 60 + 65 + 75 + 70 + 55 + 70 + 90 + 100 + 110 + 115 + 85 + 95 = 1100
Intext Questions And Answers
Question 1.
ഇനി രണ്ടാമത് ബാറ്റ് ചെയ്ത ഇന്ത്യ ഓരോ ഓവറിലും നേടിയ റൺ ചിത്രം താഴെ കൊടുക്കുന്നു
ഇവിടെ 19-ാം ഓവറിൽത്തന്നെ ഇന്ത്യ ജയിച്ചതിനാലാണ് 20-ാം ഓവർ കാണിക്കാത്തത്. ഈ ചിത്രത്തിൽ നിന്നും മനസ്സിലാക്കാവുന്ന കാര്യങ്ങൾ ചുവടെ കൊടുക്കുന്നു
(i) എത്രാമത്തെ ഓവറിലാണ് ഏറ്റവും കൂടുതൽ റൺ കിട്ടിയത്? അത് എത്രയാണ്?
Answer:
11 മത്തെ ഓവറിൽ, 20 റൺസ് ആണ് ഈ ഓവറിൽ എടുത്തത്
(ii) എത്രാമത്തെ ഓവറിലാണ് ഏറ്റവും കുറച്ച് റൺ കിട്ടിയത് ? അത് എത്രയാണ് ?
Answer:
13, 14, 15 ഓവറുകളിൽ, 3 റൺസ് ആണ് ഈ ഓവറുകളിൽ എടുത്തത്
(iii) എത്ര ഓവറിലാണ് 10 നേക്കാൾ കൂടുതൽ റൺ കിട്ടിയത് ? അത് ഏതൊക്കെ ഓവറിലാണ് ?
Answer:
5 ഓവറുകളിൽ, ഓവറുകൾ – 4, 8, 9, 10, 11
(iv) എത്ര ഓവറിലാണ് 6 നേക്കാൾ കുറവ് റൺ കിട്ടിയത് ? അത് ഏതൊക്കെ ഓവറിലാണ് ?
Answer:
6 ഓവറുകളിൽ, ഓവറുകൾ – 12, 13, 14, 15, 16, 17
Question 2.
ടീമുകളുടെ പ്രകടനം ഒത്തുനോക്കാൻ രണ്ട് ചിത്രങ്ങളും ചേർത്തുവെച്ചാൽ മതി
(i) ഈ ചിത്രം നോക്കി ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയാമല്ലോ ഏതൊക്കെ ഓവറിലാണ് ഇന്ത്യ ഇംഗ്ലണ്ടിനേക്കാൾ റൺ നേടിയത്?
Answer:
3, 5, 8, 9, 10, 11
(ii) ഏതൊക്കെ ഓവറിലാണ് രണ്ട് ടീമും ഒരേ റൺ നേടിയത്?
Answer:
2, 7, 12, 14, 15, 16
(iii) ആദ്യത്തെ 10 ഓവറിൽ കൂടുതൽ റൺ നേടിയത് ഏത് ടീമാണ്?
Answer:
ആദ്യ 10 ഓവറിൽ ഇംഗ്ലണ്ട് എടുത്ത റൺസ് = 11 + 9 + 8 + 16 + 6 + 3 + 6 + 7 + 6 + 5 = 77
ആദ്യ 10 ഓവറിൽ ഇന്ത്യ എടുത്ത റൺസ് = 8 + 9 + 9 + 12 +10 + 6 + 6 + 16 + 13 + 14 = 103
അതായത്, അദ്യ 10 ഓവറിൽ കൂടുതൽ റൺസ് നേടിയത് ഇന്ത്യയാണ്
Tables and Graphs Class 5 Questions and Answers Malayalam Medium
Question 1.
താഴെ കാണുന്ന ചിത്രത്തിൽ, അർദ്ധ വാർഷിക പരീക്ഷയിൽ, കണക്കിൽ വിവിധ ഗ്രേഡുകൾ ലഭിച്ച കുട്ടികളുടെ എണ്ണമാണ് തന്നിരിക്കുന്നത്.
ചിത്രം ഉപയോഗിച്ച് പട്ടിക പൂരിപ്പിക്കുക.
ഗ്രേഡ് | കുട്ടികളുടെ എണ്ണം |
A | 8 |
B | ___ |
C | 9 |
D | ___ |
E | ___ |
Answer:
ഗ്രേഡ് | കുട്ടികളുടെ എണ്ണം |
A | 8 |
B | 10 |
C | 9 |
D | 5 |
E | 1 |
Question 2.
താഴെ കാണുന്ന ചതുര ചിത്രത്തിൽ 5-ാം ക്ലാസിലെ വിദ്യാർത്ഥികൾ വായിച്ച പുസ്തകങ്ങളുടെ എണ്ണമാണ് തന്നിരിക്കുന്നത്.
താഴെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.
(a) ഏത് ക്ലാസിലെ വിദ്യാർഥികളാണ് പുസ്തകങ്ങൾ കുറച്ചു വായിച്ചത്
Answer:
5B
(b) എത്ര പുസ്തകങ്ങളാണ് 5 -ാം ക്ലാസിലെ വിദ്യാർത്ഥികൾ ചേർന്ന് വായിച്ചത് ?
Answer:
5 A = 10
5 B = 5
5C = 20
5D = 30
അതായത്, ആകെ = 65
(c) ഏതെല്ലാം വിഭാഗത്തിലെ കുട്ടികൾ ചേർന്നാണ് 50 പുസ്തകം വായിച്ചത് ?
Answer:
5C = 20
5D = 30
ആകെ = 50
Question 3.
പട്ടിക ആരോഹണ ക്രമത്തിൽ എഴുതുക.
ജില്ല | ജനസംഖ്യ |
കോട്ടയം | 1974551 |
ആലപ്പുഴ | 2127789 |
പത്തനംതിട്ട | 1197412 |
കൊല്ലം | 2635375 |
തിരുവനന്തപുരം | 3301427 |
Answer:
ജില്ല | ജനസംഖ്യ |
പത്തനംതിട്ട | 1974551 |
കോട്ടയം | 2127789 |
ആലപ്പുഴ | 1197412 |
കൊല്ലം | 2635375 |
തിരുവനന്തപുരം | 3301427 |
Tables and Graphs Class 5 Notes Malayalam Medium
ഈ അധ്യായത്തിൽ പട്ടികകളും ഗ്രാഫുകളും ഉപയോഗിച്ച് എങ്ങനെ വിവരങ്ങൾ വ്യക്തമായി മനസ്സിലാ ക്കാനും ഉപയോഗിക്കാനും സാധിക്കും എന്ന് നാം പഠിക്കും. ഇതിൽ ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ട ആശയ- ങ്ങൾ നമുക്ക് നോക്കാം:
പട്ടികകൾ
വിവരങ്ങൾ പട്ടികപ്പെടുത്തുന്നതും ഒന്നിലധികം പട്ടികകൾ ഉപയോഗിച്ച് പുതിയ പട്ടിക തയ്യാറാക്കുന്നതും . ഈ ഭാഗത്ത് പരിചയപ്പെടുത്തുന്നു.
വിവരച്ചിത്രങ്ങൾ
വിവരചിത്രങ്ങൾ ഉപയോഗിച്ച് വിവരങ്ങൾ സൂചിപ്പിക്കുന്ന രീതിയാണ് ഈ ഭാഗത്തിൽ പ്രതിപാദിച്ചി രിക്കുന്നത്. വിവര ചിത്രത്തിന്റെ വായന കുട്ടികൾ പരിചയപ്പെടുന്നു. ചിത്രസഹായത്താൽ വിവരങ്ങൾ വിശകലനം ചെയ്യാൻ ഈ ഭാഗത്തിലൂടെ കഴിയും (വിവരചിത്രങ്ങളിൽ ചതുരചിത്രമാണ് ഇവിടെ പരിചയ പ്പെടുന്നത്)
പട്ടികക
അഞ്ചാം ക്ലാസിലെയും ആറാംക്ലാസിലെയും ഏഴാംക്ലാസിലെയും കുട്ടികളിൽ പല ഗ്രേഡ് കിട്ടിയവരുടെ എണ്ണം ഇങ്ങനെയാണ്:
മൂന്ന് പട്ടികകളും ചേർത്ത് ഒരു പട്ടികയാക്കാം:
ഈ പട്ടികയിൽനിന്ന് മനസ്സിലാക്കാവുന്ന വിവരങ്ങൾ:
ഏറ്റവും കൂടുതൽ കുട്ടികൾക്ക് കിട്ടിയത് A ഗ്രേഡും B ഗ്രേഡുമാണ്
ഏറ്റവും കുറച്ച് കുട്ടികൾക്ക് കിട്ടിയത് E ഗ്രേഡ് ആണ്
ഏറ്റവും കൂടുതൽ A ഗ്രേഡ് ഉള്ള കുട്ടികൾ ഉള്ളത് ഏഴാം ക്ലാസ്സിൽ ആണ്
A, B ഗ്രേഡ് കിട്ടിയവരുടെ ആകെ എണ്ണം C, D, E ഗ്രേഡ് കിട്ടിയവരുടെ ആകെ എണ്ണത്തേക്കാൾ കൂടുതലാണ്.
വിവരച്ചിത്രങ്ങൾ
ഒരു പട്ടികയിലെ വിവരങ്ങളെ ചിത്രരൂപത്തിലോട്ട് ഏങ്ങനെ മാറ്റാം
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒരു T20 ക്രിക്കറ്റ് കളിയിൽ, ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഓരോ ഓവറിലും നേടിയ റൺ ഇങ്ങനെയാണ്:
താഴെ വിലങ്ങനെയുള്ള ഒരു വരയിൽ, ഒരേ അകലം ഇടവിട്ട് 1 മുതൽ 20 വരെയുള്ള സംഖ്യകൾ അടയാളപ്പെടുത്തിയിരിക്കുന്നു; ഇത് ഓവറിന്റെ എണ്ണം കാണിക്കാനാണ്.
ഇടതുവശത്ത് കുത്തനെയുള്ള ഒരു വരയിൽ, ഒരേ അകലം ഇടവിട്ട് 0 മുതൽ 21 വരെയുള്ള സംഖ്യകൾ; ഇത് നേടിയ റണ്ണിന്റെ എണ്ണം കാണിക്കാനാണ്.
ഇനി ഓരോ ഓവറിനെ സൂചിപ്പിക്കുന്ന സ്ഥാനത്ത് ആ ഓവറിൽ കിട്ടിയ റണ്ണിനെ സൂചിപ്പിക്കുന്ന സംഖ്യയുടെ ഉയരത്തിൽ ചതുരം വരച്ചിരിക്കുന്നു; ചതുരങ്ങൾക്കെല്ലാം ഒരേ വീതിയുമാണ്.
- സംഖ്യാപരമായ വിവരങ്ങൾ വിവിധ രീതിയിൽ പട്ടികപ്പെടുത്താവുന്നതാണ്.
- സംഖ്യാപരമായ വിവരങ്ങൾ വിവരചിത്രങ്ങളിലൂടെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും.