Reviewing Kerala Syllabus Plus One Economics Previous Year Question Papers and Answers Sept 2021 Malayalam Medium helps in understanding answer patterns.
Kerala Plus One Economics Previous Year Question Paper Sept 2021 Malayalam Medium
Time: 21/2 Hours
Total Score: 80 Marks
‘a’ മുതൽ ‘I’ വരെയുള്ള ചോദ്യങ്ങൾക്ക് ഏതെങ്കിലും 10 എണ്ണത്തിന് ഉത്തരം എഴുതുക. ഓരോന്നിനും 1 സ്കോർ വീതം. (10 × 1 = 10)
Question 1.
a) ചുവടെ തന്നിട്ടുള്ള ബാങ്കുകളിൽ ലോക ബാങ്ക് എന്നറിയ പ്പെടുന്നത് ഏതാണ്?
i) ഇന്റർ നാഷണൽ മോണിറ്ററി ഫണ്ട്
ii) ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക്
iii) ഇന്റർ നാഷണൽ ബാങ്ക് ഫോർ റികൺസ്ട്രക്ഷൻ ആന്റ് ഡെവലപ്പ്മെന്റ്
iv) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
Answer:
iii) ഇന്റർ നാഷണൽ ബാങ്ക് ഫോർ റികൺസ്ട്രക്ഷൻ ആന്റ് ഡെവലപ്പ്മെന്റ്
b) ദിനപത്രങ്ങളിൽ നിന്ന് ശേഖരിക്കുന്ന ദത്തങ്ങൾ ചുവടെ തന്നി ട്ടുള്ളവയിൽ ഏതിന് ഉദാഹണമാണ്?
i) പ്രാഥമിക ദത്തങ്ങൾ
ii) ദ്വിതീയ ദത്തങ്ങൾ
iii) പ്രസിദ്ധീകരിക്കാത്ത ദത്തങ്ങൾ
iv) അസംസ്കൃത ദത്തങ്ങൾ
Answer:
ii) ദ്വിതീയ ദത്തങ്ങൾ
c) ദാരിദ്രരേഖ കണക്കാക്കുന്നതിനു ജയിൽ ജീവിത ചെലവ് ഉപയോഗിച്ചത് ആരാണ്?
i) ദാദാബായ് നവറോജി
ii) വി.കെ.ആർ.വി.റാവു
iii) ഫിൻലെ ഷിറാസ്
iv) അമർത്വ സെൻ
Answer:
i) ദാദാബായ് നവറോജി
d) വാണിജ്യ ഊർജ സ്രോതസ്സിനുള്ള ഉദാഹരണം തെരഞ്ഞ ടുത്ത് എഴുതുക.
i) വിറക്
ii) കാർഷിക പാഴ് വസ്തുക്കൾ
iii) ഉണക്ക ചാണകം
iv) വൈദ്യുതി
Answer:
iv) വൈദ്യുതി
e) ഒരു വിതരണ ശ്രേണിയുടെ ‘ടാലി മാർക്ക് പ്രതിനിധീകരിക്കുന്നത് എന്തിനെയാണ്?
i) ക്ലാസ്സ് പരിധി
ii) ക്ലാസ്സ് ഇടവേള
iii) ക്ലാസ്സ് മധ്വമൂല്യം
iv) ക്ലാസ്സ് ആവൃത്തി
Answer:
iv) ക്ലാസ്സ് ആവൃത്തി
![]()
f) ഒരു ശ്രേണിയുടെ റെയ്ഞ്ച് പ്രതിനിധാനം ചെയ്യുന്നത് എന്തി നെയാണ്
i) ശ്രേണിയിലെ ഏറ്റവും വലിയ നമ്പർ
ii) ശ്രേണിയിലെ ഏറ്റവും ചെറിയ നമ്പർ
ii) ശ്രണിയിലെ മധ്യ നമ്പർ
iv) ശ്രേണിയിലെ ഏറ്റവും വലിയ നമ്പറും ഏറ്റവും ചെറിയ നമ്പറും തമ്മിലുള്ള വ്യത്യാസം
Answer:
iv) ശ്രേണിയിലെ ഏറ്റവും വലിയ നമ്പറും ഏറ്റവും ചെറിയ നമ്പറും തമ്മിലുള്ള വ്യത്യാസം
g) ചുവടെ തന്നിട്ടുള്ളവയിൽ പാരിസ്ഥിതികപ്രശ്നം ഏതാണ്?
i) തൊഴിലില്ലായ്മ
ii) പണപെരുപ്പം
iii) മണ്ണിന്റെ അപചയം
iv) സാമ്പത്തിക മാന്ദ്യം
Answer:
iii) മണ്ണിന്റെ അപചയം
h) താഴെ തന്നിട്ടുള്ളവയിൽ ഏത് ഡയഗ്രത്തിന്റെ സഹായത്താ ലാണ് ‘മീഡിയൻ’ നിർണ്ണയിക്കാൻ കഴിയുന്നത്?
i) ഹിസ്റ്റോഗ്രാം
ii) ജീവുകൾ
iii) ഫ്രീക്വൻസി പോളിഗൺ
iv) ഫ്രീക്വൻസി വക്രം
Answer:
ii) ജീവുകൾ
i) ഉപജീവനത്തിനായി ഒരു സംരംഭത്തിന്റെ ഉടമയായിരിക്കുകയും അത് നടത്തികൊണ്ട് പോകുകയും ചെയ്യുന്ന വ്യക്തികൾ.
i) സ്വയം തൊഴിൽ കണ്ടെത്തുന്നവർ
ii) കൂലി തൊഴിലാളികൾ
iii) സ്ഥിര വരുമാനമുള്ള തൊഴിലാളികൾ
iv) ഗവൺമെന്റ് ജോലിക്കാർ
Answer:
i) സ്വയം തൊഴിൽ കണ്ടെത്തുന്നവർ
j) പൊതു വിലനിലവാരത്തിലുണ്ടാകുന്ന മാറ്റത്തെ സൂചിപ്പി ക്കുന്ന സൂചികാങ്കം ഏതാണ്?
i) വ്യവസായിക ഉല്പന്ന സൂചിക
ii) ഉപഭോക്തൃ വില സൂചിക
iii) മൊത്ത വില സൂചിക
iv) സെൻസെക്സ്
Answer:
iii) മൊത്ത വില സൂചിക
k) ചുവടെ തന്നിട്ടുള്ളവയിൽ ഒരു രാജ്യത്തിന്റെ ആരോഗ്യ സൂച കങ്ങളിൽ ഉൾപെടാത്തത് ഏതാണ്?
i) ശിശു മരണനിരക്ക്
ii) പകരുന്നതും അല്ലാത്തതുമായ രോഗങ്ങളുടെ സാന്നിധ്യം
iii) ആയുർ ദൈർഘ്യം
iv) തൊഴിൽ നില
Answer:
iv) തൊഴിൽ നില
l) സാഖ്യകത്തിൽ ‘സമസ്തം’ എന്നത് കൊണ്ട് അർത്ഥമാക്കു ന്നത് എന്താണ്?
i) പഠനത്തിനുള്ള എല്ലാ ഇനങ്ങളും
ii) പഠനത്തിനുള്ള ഒരു സാമ്പിൾ
iii) പഠനത്തിനുള്ള ആദ്യ 10 യൂണിറ്റുകൾ
iv) പഠനത്തിനുള്ള അവസാന 100 യൂണിറ്റുകൾ
Answer:
i) പഠനത്തിനുള്ള എല്ലാ ഇനങ്ങളും
![]()
2 മുതൽ 13 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരമെഴുതുക. (6 × 2 = 12)
Question 2.
ലോക വ്യാപാര സംഘടന (WTO) യുടെ ഏതെങ്കിലും രണ്ട് ലക്ഷ്യ ങ്ങൾ ലിസ്റ്റ് ചെയ്യുക.
Answer:
- ഉല്പാദനവും വ്യാപാരവും വർദ്ധിപ്പിക്കുക.
- ലോകത്തെ വിഭവങ്ങളുടെ അനുകൂലമായ ഉപയോഗം
- എല്ലാ അംഗങ്ങളും ആഗോളകമ്പോളത്തിൽ തുല്യഅവസരം ജൈവഘടകങ്ങളും
Question 3.
പരിസ്ഥിതി എന്നത് അർത്ഥമാക്കുന്നത് എന്താണ്?
Answer:
ഭൂമിയിലെ മുഴുവൻ വിഭവങ്ങളും. ഇതിൽ അജൈവഘടകങ്ങളും ഉൾപ്പെടുന്നു.
Question 4.
താഴെ തന്നിട്ടുള്ള ഇനങ്ങളെ സ്ഥലിൽ വർഗ്ഗീകരണം കാലാനു സ്വ വർഗ്ഗീകരണം എന്നിങ്ങനെ തരംതിരിക്കുക.
i) ഇന്ത്യയിലെ ജനസംഖ്യ
ii) 2018 ലെ തൊഴിലില്ലായ്മ നിരക്ക്
iii) 2020 ലെ അസംസ്കൃത എണ്ണവില
iv) ചൈനയുടെ ജി.ഡി.പി.
Answer:
| സ്ഥാനിയ വർഗീകരണം | കാലാനുസൃത വർഗീകരണം |
| ഇന്ത്യയിലെ ജനസംഖ | 2018 ലെ തൊഴിലില്ലായ്മ നിക്ക് |
| ചൈനയിലെ ജി.ഡി.പി | 2020 ലെ അസംസ്കൃത എണ്ണയുടെ വില |
Question 5.
താഴെ തന്നിട്ടുള്ളവയിൽ രണ്ട് അസന്തത ചരങ്ങൾ തിരിച്ചറിഞ്ഞ് എഴുതുക.
i) ഒരു വിദ്യാർത്ഥിയുടെ പൊക്കം
ii) ഒരു ക്ലാസ്സ്റൂമിലെ കുട്ടികളുടെ എണ്ണം
iii) ഒരു ടാങ്കിലെ മത്സ്യങ്ങളുടെ എണ്ണം
iv) രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം
Answer:
ii) ഒരു ക്ലാറിയിലെ കുട്ടികളുടെ എണ്ണം
iii) ഒരു ടാങ്കിലെ മീനുകളുടെ എണ്ണം
Question 6.
പരിപൂർണ്ണ പോസിറ്റീവ് സഹബന്ധത്തെയും നെഗറ്റീവ് സഹബ ത്തെയും കാണിക്കുന്ന സ്കാറ്റർ ഡയഗ്രങ്ങൾ വരക്കുക.
Answer:
പൂർണ്ണ പോസിറ്റീവ് കോറിലേഷൻ, നെഗറ്റീവ് കോറിലേഷൻ എന്നീ ഡയഗ്രങ്ങൾ.
Question 7.
സഹബന്ധ ഗുണാങ്കത്തിന്റെ ഏതെങ്കിലും രണ്ട് സവിശേഷത കൾ എഴുതുക.
Answer:
- r ന്റെ മൂല്യം ഒരു പൂർണ്ണസംഖ്യയാണ്. ഇതിന് യൂണിറ്റ് ഇല്ല.
- r ന്റെ മൂല്യം 1 നും +1 നും ഇടയിലാണ്.
Question 8.
താഴെ തന്നിട്ടുള്ള ദത്തങ്ങളിൽ നിന്നും 2005 അടിസ്ഥാന വർഷ മായി പരിഗണിച്ച് കേവല സഞ്ചിത വിലസൂചിക കണക്കാക്കൽ രീതി ഉപയോഗിച്ച് ഇൻഡക്സ് നമ്പർ കണക്കാക്കുക.
| ഇനം | വില 2000 | വില 2015 |
| ഗോതമ്പ് | 20 | 30 |
| അരി | 30 | 40 |
| ധാന്യങ്ങൾ | 20 | 25 |
| വസ്ത്രം | 60 | 80 |
| ചാൽ | 25 | 35 |
Answer:
210/155 × 100 = 135.48
![]()
Question 9.
ഇന്ത്യ, ചൈന, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ വികസന തന്ത്രത്തിലെ ഏതെങ്കിലും രണ്ട് സാമ്യതകൾ എഴുതുക.
Answer:
- മൂന്ന് രാജ്യങ്ങളും വികസനപദ്ധതികൾ ഒരേ സമയം ആരം ഭിച്ച ആസൂത്രണം.
- ഒരേ വളർച്ചാനിരക്ക്, പ്രതിശീർഷ വരുമാനനിരക്ക് 1980 കൾ വരെ
Question 10.
മണ്ണിന്റെ അപചയത്തിന് കാരണമാക്കുന്ന ഏതെങ്കിലും രണ്ട് കാര ണങ്ങൾ ലിസ്റ്റ് ചെയ്യുക.
Answer:
- വനനശീകരണം
- മാറ്റകൃഷി
- കാട്ടുതീ, അമിതമായ മേയ്ക്കൽ
Question 11.
താഴെ തന്നിട്ടുള്ള ഇനങ്ങളെ പരിമാണാത്മക ദത്തങ്ങൾ, ഗുണാ ത്മക ദത്തങ്ങൾ എന്നിങ്ങനെ തരംതിരിക്കുക.
i) ഒരു വിദ്യാർത്ഥിയുടെ ബുദ്ധി
ii) സാമ്പത്തിക ശാസ്ത്രത്തിൽ വിദ്യാർത്ഥികളുടെ മാർക്ക്
iii) തൊഴിലാളികളുടെ വരുമാനം
iv) തൊഴിലാളികളുടെ ആരോഗ്യം
Answer:
| പരിമാണാത്മകം | ഗുണാത്മകം |
| വിദ്യാർത്ഥികൾക്ക് സാമ്പത്തിക ശാസ്ത്രത്തിൽ ലഭിച്ച മാർക്ക് | കുട്ടികളുടെ ബുദ്ധിശക്തി |
| തൊഴിലാളികളുടെ വരുമാനം | തൊഴിലാളികളുടെ ആരോഗ്യം |
Question 12.
ദരിദ്രരുടെ ഏതെങ്കിലും രണ്ട് സവിശേഷതകൾ ലിസ്റ്റ് ചെയ്യുക.
Answer:
- ഭൂമിയില്ല. അഥവാ കുറച്ച് ഭൂമി മാത്രം
- ആസ്ഥിയില്ല, സ്ഥിരമായ കടക്കെണി
Question 13.
പരിസ്ഥിതി അപചയം കുറച്ചുകൊണ്ട് വരുന്നതിനുള്ള ഏതെ ങ്കിലും രണ്ട് മാർഗ്ഗങ്ങൾ ലിസ്റ്റ് ചെയ്യുക.
Answer:
- പരിസ്ഥിതി സൗഹൃദമായ ഇന്ധനം ഉപയോഗിക്കുക.
- പ്ലാസ്റ്റിക് പുനരുപയോഗവും നിയന്ത്രണവും
- മലിനീകരണം തടയൽ
14 മുതൽ 23 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് ഉത്തരമെഴുതുക. (5 × 3 = 15)
Question 14.
1991 – ൽ ഇന്ത്യ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കുന്നതി ലേക്ക് നയിച്ച പശ്ചാത്തലം വിശദീകരിക്കുക.
Answer:
- വിദേശവിനിമയ പ്രതിസന്ധി
- കയറ്റുമതിയുടെ കുറവ്
- രാഷ്ട്രീയ അസ്ഥിരത
- ബജറ്റ്, ധനകമ്മി വർദ്ധിക്കൽ
Question 15.
“വർത്തമാന കാല ലോകത്തിൽ ജൈവ കൃഷ് കൂടുതൽ പ്രാധാന്യം നേടുന്നു.” മൂന്ന് കാരണങ്ങൾ എഴുതുക.
Answer:
- കയറ്റുമതിയിലൂടെ വരുമാനം വർദ്ധിപ്പിക്കുക.
- പരിസ്ഥിത സൗഹൃദ സാങ്കേതിക വിദ്യ
- ആരോഗ്യമുള്ള ഭക്ഷണശീലം
- പരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നു
- കീടനാശിനികൾ ഇല്ലാത്ത ഭക്ഷണം
Question 16.
സൗന്ദര്യാത്മക അനുഭൂതി നൽകാൻ കഴിയുന്നത് പരിസ്ഥിതി യുടെ ധർമ്മങ്ങളിൽ ഒന്നാണ്. പരിസ്ഥിതിയുടെ മറ്റു ധർമ്മങ്ങൾ ഏതെല്ലാം?
Answer:
- വിഭവങ്ങൾ പ്രദാനം ചെയ്യുന്നു
- ജീവിതം നിലനിർത്തുന്നു
- പാഴ്വസ്തുക്കൾ ദഹിപ്പിക്കുന്നു
![]()
Question 17.
താഴെ തന്നിട്ടുള്ള ആവൃത്തി വിതരണത്തെ ഒഴിവാക്കൽ ക്ലാസ്സ് ഇടവേളയിലേക്ക് ക്രമീകരിക്കുക.
| Class | f |
| 0 – 7 | 15 |
| 8 – 14 | 15 |
| 15 – 21 | 14 |
| 21 – 28 | 11 |
| 29 – 35 | 5 |
Answer:
| ക്ലാസ് | ആവൃത്തി |
| -0.5 – 7.5 | 15 |
| 7.5 – 14.5 | 15 |
| 14.5 – 21.5 | 14 |
| 21.5 – 28.5 | 11 |
| 28.5 – 35.5 | 5 |
Question 18.
പരീക്ഷണ സർവ്വെ വിശദീകരിക്കുക. ഏതെങ്കിലും രണ്ട് മേന്മ കൾ ലിസ്റ്റ് ചെയ്യുക.
Answer:
- യഥാർത്ഥ സർവ്വെക്ക് മുമ്പ് നടത്തുന്ന ചെറിയ സർവ്വെ. ചോദ്യാവലിയുടെ പരീക്ഷണം.
- ചോദ്യങ്ങൾ നല്ലതാണോ എന്ന് പരിശോധിക്കാം.
- എത്ര സമയം എടുക്കുമെന്ന് മനസിലാക്കാനാവും
- എത്ര ചെലവ് വരുമെന്ന് മനസിലാവും
Question 19.
താഴെ തന്നിട്ടുള്ള ആശയങ്ങൾക്ക് സമാനമായ സാമ്പത്തിക പദം എഴുതുക.
i) ആവശ്യങ്ങൾ തൃപ്തിപെടുത്തുന്നതിനായി സാധനങ്ങൾ വാങ്ങുന്നയാൾ
ii) സാധനങ്ങളോ സേവനങ്ങളോ നിർമ്മിക്കുന്നയാൾ
iii) പ്രതിഫലം കൈപ്പറ്റി മറ്റൊരാൾക്ക് വേണ്ടി ജോലിയിൽ ഏർപെടുന്നയാൾ
Answer:
i) ഉപഭോക്താവ്
ii) ഉല്പാദനകൻ
iii) തൊഴിലാളി
Question 20.
വാണിജ്യ- വാണിജ്യതര ഊർജ്ജ ഉറവിടങ്ങൾ അനുയോജ്യമായ ഉദാഹരണ സഹിതം വിശദമാക്കുക.
Answer:
- വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഊർജ്ജം വാണിജ്യോർജ്ജത്തിന്റെ ശേഖരം തീർന്നുപോയേക്കാവുന്ന താണ്.
- വാണിജ്യ ഇതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഊർജ്ജം
- വാണിജ്യ ഇതര ഊർജ്ജം : ഇത് പുനർജീവിപ്പിക്കാവുന്നതാണ്
- വാണിജ്യോർജം : ഉദാഹരണം കൽക്കരി, പെട്രോളിയം മുതലായവ
- വാണിജ്യ ഇതര ഊർജ്ജം : വിറക്, ഉണങ്ങിയ ചാണകം മുതലായവ
Question 21.
താഴെ തന്നിട്ടുള്ള പട്ടിക പൂർത്തിയാക്കുക.
| ഒരു പ്രോജക്റ്റ് തയ്യാറാക്കുന്ന വിവിധ ഘട്ടങ്ങൾ |
| 1. …………………………………………….. |
| 2. ലക്ഷ്യഗ്രൂപ്പിന്റെ തെരഞ്ഞെടുക്കൽ |
| 3. ……………………………………………. |
| 4. ……………………………………………. |
| 5. …………………………………………….. |
| 6. …………………………………………….. |
| 7. …………………………………………….. |
Answer:
1. പ്രശ്നം/പഠനമേഖല
3. വിവരശേഖരണം
4. ദത്തങ്ങളുടെ ക്രമീകരണവും അവതരണവും
5. അപ്രഥനവും വ്യാഖ്യാനവും
6. ഉപസംഹാരം
7. ഗ്രന്ഥസൂചി
Question 22.
താഴെ തന്നിട്ടുള്ള ദത്തങ്ങൾ ഉപയോഗിച്ച് സിംപിൾ ബാർ ഡയഗ്രം വരയ്ക്കുക.
| വർഷം | 2014 | 2015 | 2016 | 2017 | 2018 |
| ഇരുമ്പിന്റെ ഉല്പാദനം | 90 | 140 | 160 | 200 | 250 |
Answer:
ശരിയായ ഡയഗ്രം വരക്കുക.
Question 23.
കൊളോണിയൽ കാലഘട്ടത്തിലെ ഇന്ത്യ അഭിമുഖീകരിച്ച ഏറ്റവും നിർണ്ണായകമായ മൂന്ന് സാമ്പത്തിക വെല്ലുവിളികൾ ലിസ്റ്റ് ചെയ്യുക.
Answer:
- കാർഷികമേഖലയുടെ സ്തംഭനവും പിന്നോക്കാവസ്ഥയും
- കുറഞ്ഞ രീതിയിലുള്ള സാമ്പത്തിക വികസനം
- പാരമ്പര്യ വ്യവസായങ്ങളുടെ നാശം
![]()
24 മുതൽ 31 വരെയുള്ള ഏതെങ്കിലും 3 ചോദ്യങ്ങൾക്ക് ഉത്തര മെഴുതുക. 4 സ്കോർ വീതം. (3 × 4 = 12)
Question 24.
ഇന്ത്യയിലെ ദാരിദ്രത്തിന്റെ കാരണങ്ങളെ കുറിച്ച് ഒരു ചെറുകു റിപ്പ് തയ്യാറാക്കുക.
Answer:
- സാമൂഹിക സാമ്പത്തിക, രാഷ്ട്രീയ അസമത്വം
- സാമൂഹ്യഭ്രഷ്ട്
- തൊഴിലില്ലായ്മ, കടബാധ്യത, താഴ്ന്ന വിദ്യാഭ്യാസം, …………………………. സമ്പത്തിന്റെ അസന്തുലിത വിതരണം
Question 25.
1991 ആരംഭിച്ച സാമ്പത്തിക പരിഷ്ക്കരണ പ്രക്രിയ കാർഷിക മേഖലയിലും വ്യാവസായിക മേഖലയിലും ഉണ്ടാക്കിയ അന്തര ഫലങ്ങൾ വിശകലനം ചെയ്യുക.
Answer:
- കൃഷിയിലെ പൊതുമേഖലാ നിക്ഷേപം കുറഞ്ഞു വന്നു.
- ഉല്പാദനം ആദ്യന്തര കമ്പോളത്തിനായി എന്നതിൽ നിന്നും കയറ്റുമതിക്കായി മാറ്റിയത്.
- കുറഞ്ഞ വ്യവസായിക വളർച്ച
- FDI, FII എന്നിവയിലെ വർദ്ധനവ്
- വിദേശ വിനിമയ ശേഖരത്തിലെ വർദ്ധനവ്
Question 26.
ചുവടെ കൊടുത്തിട്ടുള്ള ദത്തങ്ങളിൽ നിന്നും ചതുർത്ഥക വ്യതി യാനം, ചതുർത്ഥക വ്യതിയാനത്തിന്റെ ഗുണാങ്കം എന്നിവ കണ ക്കാക്കുക.
| വേതനം | തൊഴിലാളികളുടെ എണ്ണം |
| 20 | 5 |
| 25 | 7 |
| 30 | 6 |
| 35 | 10 |
| 40 | 5 |
| 45 | 4 |
| 50 | 4 |
Answer:
| കുലി | ആവൃത്തി | സഞ്ചിതാവൃത്തി |
| 20 | 5 | 5 |
| 25 | 7 | 12 |
| 30 | 6 | 18 |
| 35 | 10 | 28 |
| 40 | 5 | 33 |
| 45 | 4 | 37 |
| 50 | 4 | 41 |
Q1 = N+1/4 – ാം ഇനം = 10.5 -30 ഇനം = 25
Q3 = 3(N+1/4) – ാം ഇനം = 31.5-30- ാം ഇനം = 40
QD = Q3-Q1/2 = 40-25/2 = 7.5
QD ഗുണാങ്കം = Q3-Q1/Q3+Q1 = 15/65 = 0.23
Question 27.
സാമ്പത്തിക ശാസ്ത്രത്തിൽ സാഖ്യകത്തിന്റെ പ്രാധാന്യം ചുരുക്കി വിവരിക്കുക.
Answer:
- സാമ്പത്തിക വസ്തുതകൾ കൃത്യമായി അവതരിപ്പിക്കുന്നു.
- വലിയ ദത്തങ്ങൾ സാംഖിക അളവുകളായി മാറ്റാൻ ആവുന്നു.
- രണ്ടും തമ്മിലുള്ള ബന്ധങ്ങൾ കണ്ടെത്തുന്നു
- സാമ്പത്തിക ഘടകങ്ങളിലെ പ്രവചനം സാധ്യമാക്കുന്നു.
- സാമൂഹിക പ്രശ്നങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു.
Question 28.
‘A’ കോളത്തിലെ ഇനങ്ങളെ അനുയോജ്യമായി ‘B’ കോളത്തിലെ ഇനങ്ങളുമായി യോജിപ്പിക്കുക.
| A | B |
| i. ഹിസ്റ്റോഗ്രാം | കാലണിഗ്രാഫുകൾ |
| ii. ഒജീവുകൾ | ഒരു വൃത്തത്തെ വിവിധ ഭാഗങ്ങളായി വിഭജി ക്കുന്നു |
| iii. പൈ ഡയാഗ്രം | മോഡ് നിർണ്ണയിക്കാൻ കഴിയും |
| iv. അരിത്തമാറ്റിക് ലൈൻ ഗ്രാഫ് | സഞ്ചിതാവൃത്തി വക്രം |
Answer:
| A | B |
| i. ഹിസ്റ്റോഗ്രാം | മോഡ് കണ്ടെത്താം |
| ii. ഒജീവുകൾ | സഞ്ചിതാവൃത്തി വസ്ത്രം |
| iii. പൈ ഡയാഗ്രം | ഒരു വൃത്തം ഘടകഭാഗ ങ്ങൾ ആക്കുന്നത് |
| iv. അരിത്തമാറ്റിക് ലൈൻ ഗ്രാഫ് | കാലശ്രേണി ഗ്രാഫ് |
Question 29.
ഒരു നല്ല ചോദ്യാവലിക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ വിശദീക രിക്കുക.
Answer:
- ചോദ്യങ്ങൾ ദൈർഘ്യമേറിയത് ആവരുത്.
- മനസിലാക്കാൻ എളുപ്പമുള്ള ചോദ്യങ്ങൾ ആവണം.
- ചോദ്യങ്ങൾ പൊതുസ്വഭാവത്തിൽ നിന്നും നിശ്ചിത സ്വഭാവ ത്തിലേക്ക് മാറണം.
- വ്യക്തമായ ചോദ്യങ്ങൾ ആവണം.
- ചോദ്യങ്ങളുടെ എണ്ണം കുറവായിരിക്കണം.
Question 30.
“1950 കളിൽ സ്വതന്ത്ര ഇന്ത്യയിൽ കാർഷിക മേഖലയിലെ തുല്യത പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് പ്രധാന പരിഷ്ക്കാരങ്ങൾ നട പിലാക്കി.” അവ വിശദീകരിക്കുക.
Answer:
- ഭൂപരിഷ്കരണം
- ഭൂപരിധി നിശ്ചയിക്കാൻ എന്നിവ വിശദീകരണം
![]()
Question 31.
കോവിഡ് – 19 മഹാമാരിയെ നേരിടുന്നതിൽ കേരളത്തിലെ ആരോഗ്യ പശ്ചാത്തല സൗകര്യങ്ങളുടെ പങ്ക് വിശദീകരിക്കുക.
Answer:
ആശുപത്രികൾ, ഡിസ്പെൻസറികൾ, സബ് സെന്റർ, ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നി വരുടെ ലഭ്യത, CFLTC കോവിഡ് വാക്സിനേഷൻ തുടങ്ങിയവ.
32 മുതൽ 37 വരെയുള്ള ഏതെങ്കിലും 3 ചോദ്യങ്ങൾക്ക് ഉത്തര മെഴുതുക. 5 സ്കോർ വീതം. (3 × 5 = 15)
Question 32.
വ്യവസായിക മേഖലയിലും ധനകാര്യമേഖലയിലും 1991 – ൽ ഗവൺമെന്റ് നടപ്പിലാക്കിയ ഉദാരവത്ക്കരണ നടപടികൾ വിശ ദീകരിക്കുക.
Answer:
- വ്യവസായിക ലൈസൻസിങ്ങ് ഒഴിവാക്കി.
- ചെറുകിട മേഖലയുടെ സംവരണം നിർത്തലാക്കി.
- RBI യുടെ പങ്ക് കുറച്ചുകൊണ്ടുവന്നു.
- സ്വകാര്യമേഖലാ ബാങ്കുകൾ ആവിർഭവിച്ചു.
- ചില വ്യാവസായിക ഉല്പന്നങ്ങളുടെ മേലുള്ള വില നിയ ന്ത്രണം എടുത്തു കളഞ്ഞു.
Question 33.
ഇന്ത്യയിലെ ഊർജ്ജ മേഖല അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വെല്ലുവിളികൾ വിശകലനം ചെയ്യുക.
Answer:
- സ്ഥാപിതശേഷി പൂർണ്ണമായും ഉപയോഗിക്കപ്പെടുന്നില്ല.
- പ്രസരണനഷ്ടം വികിരണ നഷ്ടം.
- സ്വകാര്യമേഖലയുടെ പങ്കാളിത്തം ഇല്ല.
- പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയില്ലെങ്കിൽ പ്രതിഷേധം.
- അസംസ്കൃത വസ്തുക്കളുടെ അഭാവം.
Question 34.
a) സാമ്പ്ളിംഗ് പിഴവുകൾ വിശദീകരിക്കുക.
b) മൂന്ന് സാമ്പ്ളിങ്ങ് ഇതര പിഴവുകൾ ലിസ്റ്റ് ചെയ്യുക.
Answer:
a) യഥാർത്ഥ മൂല്യവും കണക്കാക്കിയ മൂല്യവും തമ്മിലുള്ള വ്യത്യാസം, സാസ്ളിങ്ങ് പിഴവുകൾ, പ്രതികരണമില്ലായ്മ. ദത്ത ങ്ങൾ സ്വീകരിക്കുന്ന വില പാളിച്ചകൾ
b) ദത്തങ്ങൾ എടുത്ത് എഴുതുന്നതിലെ തെറ്റുകൾ
Question 35.
താഴെ തന്നിട്ടുള്ള ദത്തങ്ങളിൽ നിന്നും പെ ഡയഗ്രം വരയ്ക്കുക.
| ഇനം | ചെലവ് |
| ആഹാരം | 400 |
| വസ്ത്രം | 60 |
| പാർപ്പിടം | 300 |
| വിദ്യാഭ്യാസം | 600 |
| ആരോഗ്യം | 250 |
| മറ്റുള്ളവ | 200 |
Answer:
കോണുകൾ കണക്കാക്കൽ
പൈ ഡയഗ്രം വരക്കുക
| ശതമാനം | കോണളവ്/ഡിഗ്രി |
| 22.09 | 79.52 |
| 3.31 | 11.92 |
| 16.57 | 59.65 |
| 33.15 | 119.34 |
| 13.81 | 49.72 |
| 11.04 | 39.74 |
Question 36.
മനുഷ്യ മൂലധനത്തിന് സംഭാവന ചെയ്യുന്ന ഘടകങ്ങളെ കുറിച്ച് വിവരിക്കുക.
Answer:
- വിദ്യാഭ്യാസം
- ആരോഗ്യം
- പരിശീലനം
- കുടിയേറ്റം
- അറിവ്
![]()
Question 37.
ഒരു പ്രദേശത്തെ ആളുകളുടെ ശരാശരി പാലിന്റെ ഉപഭോഗം കണ്ടെത്തുന്നതിനായി ഒരു സർവ്വെ നടത്തി. 50 കുടുംബങ്ങളാണ് പഠന വിധേയമാക്കിയത്. അവരുടെ ഒരു മാസത്തെ പാലിന്റെ ഉപഭോഗം, താഴെ തന്നിട്ടുണ്ട്.

ഇവ ഉപയോഗിച്ച് ക്ലാസ്സ് ഇടവേള 10 ആയി ഒഴിവാക്കൽ രീതി യിൽ ആവൃത്തി വിതരണം തയ്യാറാക്കുക.
Answer:
- എക്സ്ക്യൂസീവ് ക്ലാസുകൾ തയ്യാറാക്കൽ
- ടാലി മാർക്ക് അടയാളപ്പെടുത്തൽ
- ആവൃത്തി കണക്കാക്കൽ
38 മുതൽ 41 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. (2 x 8 = 16)
Question 38.
ഇന്ത്യ ഗവൺമെന്റ് നടപ്പിലാക്കിയ വിവിധ ദാരിദ്ര്യനിർമാർജ്ജന പദ്ധതികൾ വിശകലനം ചെയ്യുക.
(സൂചന: ത്രിമുഖ സമീപനങ്ങൾ)
Answer:
ദാരിദ്ര്യ നിവാരണ പരിപാടികൾ
ദാരിദ്ര്യനിവാരണത്തിനായി ഗവർമെന്റ് ഒരു ത്രിമുഖ സമീപനം അവലംബിച്ചു. അതിങ്ങനെയാണ്-
- സാമ്പത്തിക വളർച്ചയെ ആശ്രയിക്കൽ വളർച്ചോന്മുഖ സമീപനം)
- ആസ്തികൾ ഉണ്ടാക്കുന്നതിലൂടെ തൊഴിലും വരുമാനവും വർദ്ധിപ്പിക്കുക.
- ജനങ്ങൾക്ക് ഏറ്റവും കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുക.
സാമ്പത്തിക വളർച്ചാ കേന്ദ്രീകൃത സമീപനം വർദ്ധിച്ച ആഭ്യന്തര ഉല്പന്നത്തിന്റെയും പ്രതിശീർഷ വരുമാനത്തിന്റേയും ഫലം സമ്പദ് വ്യവസ്ഥയിലെ താഴെ തട്ടിലേക്ക് കിനിഞ്ഞിറങ്ങും എന്ന തിനെ അടിസ്ഥാനപ്പെടുത്തിയാണ്.
രണ്ടാമത്തെ സമീപനമായ പ്രത്യേകിച്ചും പാവപ്പെട്ടവർക്കായുള്ള ആസ്തിയും തൊഴിലും സൃഷ്ടിക്കുന്നത് മൂന്നാം പഞ്ചവത്സര പദ്ധ തിക്കാലത്ത് ആരംഭിച്ചതാണ്. ജോലിക്ക് പകരം ഭക്ഷണം എന്ന പദ്ധതി ഇപ്രകാരം നിലവിൽ വന്നതാണ്. ഈ സമീപനത്തിന് കീഴിൽ REGP, PMRY, SJSRY എന്നിവ നിലവിൽ വന്നു. ഖാദി ഗ്രാമീണ കമ്മീഷനാണ് പ്രസ്തുത പദ്ധതികളുടെ നടത്തിപ്പ് നിർവ്വഹിച്ചിരു ന്നത്. തൊഴിൽ പദ്ധതികളായ ദേശീയ ജോലിക്ക് കൂലി ഭക്ഷണം, SGSRY, MNREGS എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മൂന്നാമത്തെ സമീപനമായ അടിസ്ഥാന ആവശ്യങ്ങൾ നിർവ്വഹി ക്കുന്ന പദ്ധതിയിൽ സംയോജിത ശിശുവികസന പദ്ധതി, ഉച്ചഭ ക്ഷണ പദ്ധതി, പ്രധാൻ മന്ത്രി ഗ്രാമസടക് യോജന, പ്രധാന മന്ത്രി ഗ്രാമോദ്യായ് യോജന, വാത്മികി അംബേദ്കർ ആവാസ് യോജന എന്നിവ ഉൾപ്പെടുന്നു.
പ്രധാനപ്പെട്ട ഏതാനും തൊഴിൽദാന പരിപാടികൾ താഴെ പറ യുന്നവയാണ്.
ഗ്രാമീണ തൊഴിലുല്പാദന പരിപാടി (ആർ.ഇ.ജി.പി)
ഗ്രാമങ്ങളിലും ചെറുകിട പട്ടണങ്ങളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ഇത്. ഖാദി ഗ്രാമവ്യവസായ കമ്മീഷൻ മുഖേനയാണിത് നടപ്പാക്കിയിരുന്നത്. തൊഴിൽ രഹി തരായ യുവാക്കൾക്ക് ചെറുകിട വ്യവസായങ്ങൾ സ്ഥാപിക്കാൻ ബാങ്കുകളിൽ നിന്ന് ലോൺ അനുവദിക്കാറുണ്ട്.
പ്രൈം മിനിസ്റ്റേഴ്സ് റോസ്ഗാർ യോജന (പി.എം. ആർ.വൈ)
അഭ്യസ്തവിദ്യരായ തൊഴിൽരഹിതരെ ഉദ്ദേശിച്ചുള്ള ഒരു പരിപാ ടിയാണിത്. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളിൽപ്പെട്ട അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്ക് സ്വയം തൊഴിലുകൾ ആരംഭിക്കാൻ ഗവർമെന്റിൽ നിന്നും ധനസഹായം നൽകുന്ന ഒന്നാണിത്.
സ്വർണ്ണ ജയന്തി ഷഹാരി റോസ്ഗാർ യോജന (എസ്.ജെ.എസ്.ആർ.വൈ) സ്വയം തൊഴിൽ ചെയ്യുന്ന ഏർപ്പാടും വേതനത്തിന് ജോലി ചെയ്യുന്ന പരിപാടിയും ഉൾപ്പെട്ടതാണിത്. നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ പരിഹരിക്കലാണ് ലക്ഷ്യം.
സ്വർണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗാർ യോജന(എസ്.ജി.എസ്.വൈ)
സംയോജിത ഗ്രാമ വികസന പരിപാടി (ഐ.ആർ.ഡി.പി) എന്നറി യപ്പെട്ടിരുന്ന പരിപാടി തന്നെയാണിത്. ദാരിദ്ര്യ രേഖയ്ക്കു താഴെ യുള്ള കുടുംബങ്ങളെ സ്വയംതൊഴിൽ കണ്ടെത്താൻ സഹായി ക്കുന്നതിനുള്ള പരിപാടിയാണിത്. ഇതനുസരിച്ച് വ്യക്തികൾക്കും കുടുംബങ്ങൾക്കും സഹായം ലഭിക്കും.
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി (എൻ.ആർ.ഇ.ജി.എസ്) ഇന്ത്യൻ പാർലിമെന്റ് 2005ൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം പാസാക്കി. ഈ നിയമപ്രകാരം തയ്യാറാക്കിയതാണ് ഗ്രാമീണ തൊഴിലുറപ്പു പദ്ധതി (എൻ.ആർ.ഇ.ജി.എസ്). പണി യെടുക്കാൻ തയ്യാറുള്ള ആർക്കും ഈ പരിപാടിപ്രകാരം തൊഴിൽ നൽകും. ഓരോ സംസ്ഥാനത്തിലും നിലവിലുള്ള മിനിമം വേതന നിയമമനുസരിച്ചാണ് വേതനം നൽകുക. കൊല്ലത്തിൽ 100 ദിവ സത്തെ ജോലി ഇത് ഉറപ്പു നൽകുന്നു.
മേൽപ്പറഞ്ഞ പദ്ധതികൾക്കു പുറമെ വേറെയും സാമൂഹ്യ സുര ക്ഷിതത്വ പരിപാടികൾ ഗവൺമെന്റ് നടപ്പിലാക്കി വരുന്നുണ്ട്. ദരി ദ്വജനങ്ങൾക്കുള്ള പെൻഷൻ പദ്ധതി മുതലായവ അക്കൂട്ടത്തിൽ ഉൾപ്പെടും. ചുരുക്കത്തിൽ ദാരിദ്ര്യ നിവാരണത്തിനായി ഗവൺമെന്റ് ഒട്ടേറെ പരിപാടികൾ നടത്തിവരുന്നു.
Question 39.
a) സുസ്ഥിര വികസനം എന്നതുകൊണ്ട് അർത്ഥമാക്കുന്നതെ ന്താണ്?
b) സുസ്ഥിര വികസനത്തിനുള്ള പ്രധാന തന്ത്രങ്ങൾ ഏതെല്ലാം?
Answer:
സുസ്ഥിര വികസനത്തിനുള്ള തന്ത്രങ്ങൾ
ആമുഖം :
തിരുവനന്തപുരം ഗവ. എച്ച്. എസ്. എസിലെ ഒന്നാം വർഷ കോമേഴ്സ് വിദ്യാർത്ഥികൾ സുസ്ഥിര വികസനത്തിനുള്ള തന്ത്ര ങ്ങൾ’ എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. 12-08-16 ന് രാവിലെ 11 മണിക്ക് ഇക്കണോമിക്സ് ടീച്ചറിന്റെ സഹായത്തോടെയാണ് സെമിനാർ ആരംഭിച്ചത്. പാഠഭാഗം മുഴു വൻ അവതരിപ്പിക്കവിധത്തിൽ ക്ലാസിലും മുഴുവൻ കുട്ടിക ളെയും 5 ഗ്രൂപ്പുകളാക്കി തിരിച്ചിരിക്കുന്നു. ഓരോ ഗ്രൂപ്പിന്റേയും ലീഡർമാർ സെമിനാർ അവതരണത്തിന് നേതൃത്വം നൽകി.
ഉള്ളടക്കം പരിസ്ഥിതിക്ക് ഇണങ്ങുന്ന വികസനമാണ് സുസ്ഥിര വികസനം. സുസ്ഥിര വികസനം സാധ്യമാക്കുന്നതിന് ഒട്ടേറെ തന്ത്രങ്ങൾ സ്വീകരിക്കാൻ കഴിയും. അവ താഴെ വിവരിക്കുക.
1) ഊർജത്തിന്റെ പാരമ്പര്യേതര ഉറവിടങ്ങൾ ഉപയോഗപ്പെടുത്തൽ താപവൈദ്യുതി, ജലവൈദ്യുതി എന്നിവപോലുള്ള പരമ്പരാ ഗതമായ ഊർജ്ജ ഉറവിടങ്ങൾ പരിസ്ഥിതിക്ക് വളരെയധികം ക്ഷതമേല്പിക്കുന്നവയാണ്.
- കൽക്കരിയോ മറ്റോ കത്തിച്ച് ഉല്പാദിപ്പിക്കുന്ന ഒന്നാണ് താപവൈദ്യുതി. ഇത്തരം വൈദ്യുതി നിലയങ്ങൾ വളരെ യധികം കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തി ലേക്ക് വിസർജ്ജിക്കുന്നുണ്ട്. ഇതൊരു ഹരിതഗൃഹവാ തകമാണ്. ആഗോളതാപനം വർധിക്കാൻ ഇത് കാരണ മാകുന്നു.
- ജലവൈദ്യുതോല്പാദനത്തിന് വനപ്രദേശങ്ങളിൽ അണ ക്കെട്ടുകൾ നിർമ്മിക്കണം. ഇത് വനം നശീകരണത്തിനും വനഭൂമിയും കൃഷിഭൂമിയും വെള്ളത്തിനടിയിലാകുന്ന തിനും കാരണമാകും.
സുസ്ഥിരവികസനം സാധിക്കണമെങ്കിൽ ഊർജ്ജത്തിൻറ പാരമ്പര്യേതര ഉറവിടങ്ങളെ കൂടുതൽ ആശ്രയിക്കേണ്ടതുണ്ട്.
2) ഗ്രാമപ്രദേശങ്ങളിൽ ഗോബർ ഗ്യാസും എൽ. പി.ജിയും
ഗ്രാമപ്രദേശങ്ങളിൽ വിറക്, ഉണക്ക ചാണകം തുടങ്ങിയ നാനാതരം ഇന്ധനങ്ങളാണ് ഉപയോഗിച്ചുവരുന്നത്. ഇത്തരം ഇന്ധനങ്ങൾ ഊർജ്ജക്ഷമതയുള്ളവയല്ല. മാത്രമല്ല, ഇവ മലി നീകരണത്തിനും കാരണമാകും.
സുസ്ഥിരവികസനത്തിനുള്ള നല്ല തന്ത്രങ്ങളിലൊന്ന് ഗ്രാമപ് ദേശങ്ങളിൽ ഗോബർ ഗ്വാസിന്റേയും എൽ.പി.ജിയുടേയും ഉപ് യോഗത്തെ പ്രോത്സാഹിപ്പിക്കലാണ്. ഊർജ്ജക്ഷമതയുള്ള ശുദ്ധമായ ഒരു ഇന്ധനമാണ് എൽ.പി.ജി. (ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്). ചാണകം ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്നു.
3) സൗരോർജ്ജം : ഊർജ്ജത്തിനുള്ള വറ്റാത്തൊരു ഉറവിടമാണ് സൂര്യൻ. വെയിൽ സൗരോർജ്ജമായി രൂപാന്തരപ്പെടുത്താൻ കഴിയുന്നപക്ഷം ഇന്ധനക്ഷാമം പരിഹരിക്കുന്നതിനുള്ള ഒരു കുതിച്ചു ചാട്ടമാകും അത്. പാചകം, വെള്ളം ചൂടാക്കൽ, വിളക്ക് കത്തിക്കൽ എന്നിവയ്ക്കെല്ലാം സൗരോർജ്ജം ഉപ യോഗിക്കാവുന്നതാണ്. പുതുക്കാവുന്നതും യാതൊരുവിധ മലിനീകരണവും ഉണ്ടാക്കാത്തതുമാണ് സൗരോർജ്ജം.
4) മിനി ജലവൈദ്യുത പദ്ധതികൾ : വൻകിട അണക്കെട്ടുകളിൽ സംഭരിക്കുന്ന ജലം ഉപയോഗിച്ചു ഉല്പാദിപ്പിക്കുന്ന വൈദ്യു തിയാണ് ഊർജ്ജത്തിന്റെ പ്രധാനപ്പെട്ട ഒരു ഉറവിടം. പക്ഷ വൻകിട അണക്കെട്ടുകൾ കാടുകളെ നശിപ്പിക്കുന്നു. അതു കൊണ്ടുതന്നെ പാരിസ്ഥിതിക സൗഹൃദം പുലർത്തുന്ന ഒന്നല്ല അത്. ഈ പ്രശ്നം പരിഹരിക്കാൻ മിനി ജലവൈദ്യുത പദ്ധ തികൾക്ക് കഴിയും. ചെറിയ പുഴകളിലാണിത് നിർമ്മിക്കുക; പ്രാദേശികാവശ്വങ്ങൾക്കുവേണ്ടത്ര വൈദ്യുത ഉല്പാദിപ്പി ക്കാൻ ഇവയ്ക്കു കഴിയും.
5) കാറ്റിൽ നിന്ന് ഊർജ്ജം : പുതുക്കാവുന്ന ഊർജ്ജങ്ങളിൽ പ്രധാനപ്പെട്ട ഒരിനമാണ് കാറ്റിൽ നിന്നുള്ള ഊർജ്ജം. നല്ല ശക്തിയായ കാറ്റുള്ള ഏതു സ്ഥലത്തും ഉല്പാദിക്കാവുന്ന ഊർജ്ജമാണിത്. ഇന്ത്യയിൽ കാറ്റിൽനിന്ന് ഊർജ്ജം ഉല്പാദി പിക്കുന്നതിനു പുറമെ, കാറ്റിൽനിന്ന് ഊർജ്ജം ഉല്പാദിപ്പി ക്കാനുള്ള ടർബൈൻ കയറ്റുമതി ചെയ്യുന്ന പ്രധാനപ്പെട്ടൊരു രാജ്യം കൂടിയാണ് ഇന്ത്യ. പരിസ്ഥിതിയുമായി ഇണക്കിപ്പോ കുന്ന ഈ ഊർജ്ജോല്പാദനം പ്രോത്സാഹിപ്പിക്കേണ്ടതാണ്.
6) നഗരപ്രദേശങ്ങളിൽ സി.എൻ. ജി. പബ്ലിക് ട്രാൻസ്പോർട്ടിന് ഇപ്പോൾ വർധമാനമായ തോതിൽ ഉപയോഗിച്ചു വരുന്ന ഇന്ധനമാണ് സി.എൻ.ജി. (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്). വായുമലിനീകരണം കുറയ്ക്കാൻ ഇതു സഹായിക്കുന്നു. ദൽഹിയിൽ ഇതിപ്പോൾ സുലഭമായി ഉപയോഗിക്കുന്നുണ്ട്.
7) ജൈവകൃഷി: രാസകീടനാശിനികളും വളങ്ങളും മണ്ണിനെ നശി പ്പിക്കുന്ന സാഹചര്യത്തിലാണ് സുസ്ഥിര വികസനത്തിനുള്ള ഒരു തന്ത്രമായി ജൈവകൃഷി പ്രോത്സാഹിപ്പിച്ചത്. ജൈവ കൃഷിയിലെ പ്രധാന 2 ഘടകങ്ങൾ ഇവയാണ്.
- ജൈവവസ്തുക്കളുടെ കമ്പോസ്റ്റിങ്.
- ജൈവവസ്തുക്കൾകൊണ്ടുള്ള കീടനിയന്ത്രണം.
ജൈവാവിഷ്ടങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന കമ്പോസ്റ്റാണ് ജൈവ കമ്പോസ്റ്റ്. ചാണകം. കോഴിക്കാഷ്ഠം, പച്ചിലകൾ എന്നിവ നല്ല ജൈവവളങ്ങളാണ്. ജൈവ കമ്പോസ് ഉപയോ ഗിച്ച് ഉല്പാദിപ്പിക്കുന്ന കാർഷികോല്പന്നങ്ങൾക്ക് രാസവളം ഉപയോഗിച്ചുണ്ടാക്കുന്ന കാർഷികോല്പന്നങ്ങളേക്കാൾ
ഗുണമേന്മ കൂടുതലുണ്ടാകും.
Question 40.
ചുവടെ തന്നിട്ടുള്ള ദത്തങ്ങൾ പരിഗണിച്ച്
a) ലെസ് ദാൻ ജീവ്, മോർ ദാൻ ജീവ് എന്നിവ വരയ്ക്കുക.
b) മധ്വാങ്കം ഗ്രാഫിൽ നിർണ്ണയിക്കുക.
| പ്രായം | വ്യക്തികളുടെ എണ്ണം |
| 0 – 10 | 60 |
| 10 – 20 | 80 |
| 20 – 30 | 12 |
| 30 – 40 | 28 |
| 40 – 50 | 20 |
Answer:
ലെസ്ദാൻ സഞ്ചിതാവൃത്തി പട്ടിക
| പ്രായം | ലെസ്ദാൻ സഞ്ചിതാവൃത്തി |
| 10 ൽ താഴെ | 60 |
| 20 ൽ താഴെ | 140 |
| 30 ൽ താഴെ | 152 |
| 40 ൽ താഴെ | 180 |
| 50 ൽ താഴെ | 200 |
മോർദാൻ സഞ്ചിതാവൃത്തി പട്ടിക More than CF table
| പ്രായം | മോർദാൻ സഞ്ചിതാവൃത്തി |
| 0 ത്തിൽ കൂടുതൽ | 200 |
| 10 ത്തിൽ കൂടുതൽ | 140 |
| 20 ത്തിൽ കൂടുതൽ | 60 |
| 30 ത്തിൽ കൂടുതൽ | 48 |
| 40 ത്തിൽ കൂടുതൽ | 20 |
ഡയഗ്രം വരക്കുക, മീഡിയൻ അടയാളപ്പെടുത്തുക.
(ജീവ് കാണുക)
![]()
Question 41.
താഴെ തന്നിട്ടുള്ള ദത്തങ്ങളിൽ നിന്നും മാധ്യമം, മധ്യാങ്കം എന്നിവ കണക്കാക്കുക.
| വേതനം | തൊഴിലാളികളുടെ എണ്ണം |
| 10 – 20 | 15 |
| 20 – 30 | 10 |
| 30 – 40 | 5 |
| 40 – 50 | 2 |
| 50 – 60 | 8 |
| 60 – 7 0 | 10 |
Answer:
| കൂലി | ആവൃത്തി | M | FM | CF |
| 10 – 20 | 15 | 15 | 225 | 15 |
| 20 – 30 | 10 | 25 | 250 | 25 |
| 30 – 40 | 5 | 35 | 175 | 30 |
| 40 – 50 | 2 | 45 | 90 | 32 |
| 50 – 60 | 8 | 55 | 440 | 40 |
| 60 – 70 | 10 | 65 | 650 | 50 |
| 50 | 1830 |
മാധ്യം \(\frac{\sum \mathrm{fx}}{\mathrm{n}}\) = \(\frac{1830}{50}\) = 36.6
മധ്യാങ്കം ഇനം n/2th ഇനം = 25
ക്ലാസ് 20 – 30 L + \(\frac{n / 2-c f}{f}\) × 4 = 30