Teachers recommend solving Kerala Syllabus Plus One Malayalam Previous Year Question Papers and Answers Pdf Sept 2021 to improve time management during exams.
Kerala Plus One Malayalam Previous Year Question Paper Sept 2021
Time: 2½ Hours
Total Score: 80 Marks
1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും മുന്നെണ്ണത്തിന് ശരിയായ ഉത്തരങ്ങൾ തിരഞ്ഞെടുത്തെഴുതുക. 2 സ്കോർ വീതം. (3 × 2 = 6)
Question 1.
‘ജൊനാഥൻ എന്ന കടൽക്കാക്ക’യുമായി ചേർന്നു നിൽക്കുന്ന രണ്ട് ആശയങ്ങൾ എഴുതുക.
• മഹത്തായ സ്വപ്നങ്ങൾ കാണുക.
• ഇരതേടിപ്പിടിച്ച് ഒതുങ്ങി കഴിയുക.
• പരിമിതികളെ മറികടക്കാൻ ആഗ്രഹിക്കുക.
• താണു പറന്നു രസിക്കുക.
Answer:
• മഹത്തായ സ്വപ്നങ്ങൾ കാണുക
• പരിമിതികളെ മറികടക്കാൻ ആഗ്രഹിക്കുക
Question 2.
‘ഓർമ്മയുടെ ഞരമ്പ്’ എന്ന കഥയിൽ പ്രസക്തമായ കാര്യങ്ങൾ രണ്ടെണ്ണം എടുത്തെഴുതുക.
• സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശത്തെപ്പറ്റിയാണ്.
• കുടുംബത്തിലെ അസ്വസ്ഥതകളെപ്പറ്റിയാണ്.
• പുരുഷാധിപത്യത്തിനുമേലുള്ള വിജയത്തെപ്പറ്റിയാണ്.
• വിരസമായ വാർദ്ധക്യ ജീവിതത്തെപ്പറ്റിയാണ്.
Answer:
• പുരുഷാധിപത്യത്തിനു മേലുള്ള വിജയത്തെപ്പറ്റിയാണ്.
• വിരസമായ വാർദ്ധക്യ ജീവിതത്തെപ്പറ്റിയാണ്.
Question 3.
‘മത്സ്യ’ത്തിന്റെ അതിജീവനത്തെ സൂചിപ്പിക്കുന്നവ രണ്ടെണ്ണം എഴുതുക.
• കടൽത്തിരയോട് ഒറ്റയ്ക്ക് പൊരുതുക.
• ചുണ്ടകൊളുത്തുകൾക്ക് കീഴടങ്ങുക.
• വലക്കണ്ണികളിൽ നിന്ന് രക്ഷപ്പെടുക.
• ഉപ്പുവയലിലേക്ക് സഞ്ചരിക്കുക.
Answer:
• കടൽത്തിരയോട് ഒറ്റയ്ക്ക് പൊരുതുക.
• വലക്കണ്ണികളിൽ നിന്ന് രക്ഷപ്പെടുക.
Question 4.
“മാമ്പൂവിൻ നിശ്വാസമേറ്റോർമ്മകൾ മുരളുമ്പോൾ നാം പൂകു കല്ലി വീണ്ടും ജീവിതമധുമാസം!” (ഊഞ്ഞാലിൽ) ഈ വരികളിലെ ആശയത്തോടു യോജിച്ചു നിൽക്കുന്ന രണ്ടെണ്ണം എഴുതുക.
• ഓർമ്മകൾ നഷ്ടപ്പെടുന്നതിലുള്ള വേദന.
• ദാമ്പത്യജീവിതത്തിന്റെ വസന്തകാലം
• പ്രകൃതി സൗന്ദര്യം മനുഷ്യജീവിതവുമായി കുടിച്ചേരൽ.
• മാമ്പൂവിന്റെ ഗന്ധം സൃഷ്ടിച്ച അസ്വസ്ഥത.
Answer:
• ദാമ്പത്യജീവിതത്തിന്റെ വസന്തകാലം
• പ്രകൃതിസൗന്ദര്യം മനുഷ്യജീവിതവുമായി കൂടിച്ചേരൽ
Question 5.
‘കായലരികത്ത്’ എന്ന ചലച്ചിത്രഗാനത്തിന് ചേരുന്ന രണ്ടു സവി ശേഷതകൾ എഴുതുക.
• മാപ്പിളപ്പാട്ടിന്റെ ഈണം.
• നഗരജീവിതത്തിന്റെ പ്രതിഫലനം.
• നാടൻ മട്ടിലുള്ള തുറന്നുപറച്ചിൽ.
• കാർഷിക സമൃദ്ധിയെക്കുറിച്ചുള്ള സൂചന
Answer:
• മാപ്പിളപ്പാട്ടിന്റെ ഈണം
• നാടൻ മട്ടിലുള്ള തുറന്നുപറച്ചിൽ

Question 6.
ചുവടെ തന്നിരിക്കുന്നവയിൽ ‘അനുകമ്പ’ എന്ന പാഠഭാഗത്തിന് യോജിച്ച രണ്ടെണ്ണം എഴുതുക.
• അനുകമ്പ ദുഃഖത്തിനു കാരണമാകുന്നു.
• അരുളുള്ളവനാണു ജീവി.
• സഹജീവികളോടു സ്നേഹം പാടില്ല.
• ഇരുട്ടു കാരുണ്യത്തെ ഇല്ലാതാക്കും.
Answer:
• അരുളുള്ളവനാണു ജീവി.
• ഇരുട്ടു കാരുണ്യത്തെ ഇല്ലാതാക്കും.
7 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും നാലെണ്ണ ത്തിന് 1 – 2 വാക്യത്തിൽ ഉത്തരമെഴുതുക. 2 സ്കോർ വീതം.
Question 7.
‘സന്ദർശന’ത്തിലെ ‘നരകരാത്രി, ‘നിതപ്രയാണം തുടങ്ങിയ പദ ങ്ങൾ ആവിഷ്കരിക്കുന്ന ഭാവങ്ങൾ ഏതൊക്കെയാണ്?
Answer:
ഒരിക്കൽ പ്രണയിച്ചവർ വീണ്ടും കണ്ടുമുട്ടുന്നു. അവർ കണ്ടിട്ടും പരസ്പരം മൗനം കുടിച്ചിരിക്കുന്നതിൽ വിഷാദമുണ്ട്. ഈ സന്ദർഭ ത്തിൽ ജീവിതം വെളിച്ചം പൊലിഞ്ഞ് സന്ധ്യപോലെയാകുന്നു. അവിടെയും ദുഃഖമാണ്. പ്രണയം പൂത്ത കരൾ കരിഞ്ഞുപോ യതാണ്. തൊണ്ടയിൽ ഏകാന്ത രോദനം പിടയുന്നു. മാത്രമല്ല പ്രണയം നഷ്ടമായി താനിപ്പോൾ കഴിയുന്നത് നഗരത്തിൽ നക രാത്രിയിലാണ്. മാത്രമല്ല, ഒടുവിൽ ഇനി കരച്ചിലിന്റെ അഴിമുഖം കാണാതെ പിരിയുവാൻ തീരുമാനിക്കുന്നതിലും ഈ കവിതയെ ഹൃദയസ്പർശിയാക്കുന്നത് വിഷാദഭാവമാണെന്ന് പറയാം.
Question 8.
ആകാശത്തോളം ഉയരണമെങ്കിൽ ബലിഷ്ഠമായ വേരുകൾ വേണം (വേരുകൾ നഷ്ടപ്പെടുത്തുന്നവർ) എന്ന് ലേഖകൻ പറ യുന്നതിന്റെ ഔചിത്യമെന്താണ്?
Answer:
സീറിന്റെ അനുഭവ വിവരണത്തിൽ വേരുകളുടെ ശക്തിയെക്കു റിച്ച് അറിയുന്നു. പാറയെ പിടിച്ചുനിർത്തുന്ന വേരുകളുണ്ട്. ആകാ ത്തോളം ഉയർന്ന മരങ്ങളെ പിടിച്ചു നിർത്തുന്നത് ബലിഷ്ഠമായ വേരുകളാണ്. വേരുകളിലൂടെയാണ് ഓരോ വൃക്ഷവും ആകാശ ത്തോളം ഉയർന്നു നിൽക്കുന്നത്. ഇതിൽ കാടിന്റെയും മരത്തി ന്റേയും മണ്ണിലേക്കുള്ള വേരോട്ടത്തിന്റെ ദൃഢതയാണ് പറയുന്നത്.
Question 9.
“കഴിഞ്ഞതെല്ലാം മറന്നെനിക്കു കേറിപ്പറ്റാൻ കതകു തുറക്കുമോ? വിളക്കുകൊളുത്തുമോ?” (ഇരുട്ടിലെ മനുഷ്യൻ കവിക്ക് ഇപ കാരം അഭ്യർത്ഥന നടത്തേണ്ടി വന്ന സാഹചര്യം എന്താവാം?
Answer:
പ്രകൃതിസൗന്ദര്യവും പ്രകൃതിയുടെ സുസ്ഥിരതയും തകർത്ത മനു ഷ്യന്റെ കുറ്റങ്ങൾ പൊറുക്കാൻ പ്രാർത്ഥിക്കുന്ന കവിയെയാണ് ഇവിടെ കാണാൻ കഴിയുന്നത്. സാന്ത്വനത്തിന്റെ തൂവൽസ്പർശ ത്തിനായി പ്രകൃതിയിലേക്ക് മനസ്സുതുറക്കുന്ന ഇരുട്ടിലെ മനു ഷ്യന്റെ ഉറ്റുനോട്ടം ഈ വരികളിലുണ്ട്. കാവ്യലോകത്തെ കമനീയ സൗന്ദര്യം കവിയെ മറ്റു ദുഃഖങ്ങളിൽ നിന്നും അകറ്റുന്നതിന് സഹായിക്കുന്നു.
Question 10.
‘അനർഘനിമിഷ’ ത്തിലെ നായകൻ അഭിസംബോധന ചെയ്യുന്ന ‘ന്’ ആരാണ്? നിങ്ങളുടെ നിരീക്ഷണങ്ങൾ രേഖപ്പെടുത്തുക.
Answer:
കവിയും ഫിലോസഫറുമായ ബഷീറിന്റെ ദൃഷ്ടിയിൽ മങ്കൊസ്റ്റിൻ മരം നീയും; അവശേഷിക്കുന്ന ബഷീർ ഞാനുമാണ്. അതായത് ഈ പ്രപഞ്ചം നീയാണ്. പ്രപഞ്ചത്തെ വേർതിരിച്ച് നിയെന്ന് വിളിച്ച് നിർത്തുന്ന ബഷീർ പ്രപഞ്ചത്തെ വളരെ ശക്തവും സനാ തനവുമായ ശക്തിസ്വരൂപമായി കാണുന്നു. തനിക്കു പരിച മുള്ള ഒട്ടനവധി പേർ വരികയും പോകുകയും താനും ആ വഴിയെ യാത്രയാവുകയുമാണ്. ഈ പ്രപഞ്ചം തന്നെ വിളിച്ചു. ഇനി അതിനെ തനിച്ചാക്കി താൻ മാത്രം തിരിച്ചു പോകുകയാണ്.
ജീവിതത്തിന്റെ നിസ്സാരതയോടൊപ്പം അതിന്റെ ആഴങ്ങളിലേ ക്കുള്ള ബന്ധങ്ങളും ബഷീർ കണ്ടെത്തുന്നു. അപാരതയുടെ അതിർത്തിയിൽ നിൽക്കുമ്പോൾ നാദബ്രഹ്മത്തിന്റെ അനന്തമായ . വിശ്രമം ബഷീർ കണ്ടെത്തുന്നത് തന്റെ ഉൾക്കണ്ണുകൊണ്ടാണ്. പ്രപഞ്ചത്തിലെ എല്ലാമറിഞ്ഞ് തികഞ്ഞവനായല്ല ബഷീർ യാത്ര യാകുന്നത്. പ്രപഞ്ചത്തെ സ്നേഹിച്ചു. അറിയാൻ ശ്രമിച്ചു. പക്ഷേ കാലമിത്രയായിട്ടും അറിയാൻ സാധിച്ചിട്ടില്ല. മന്വന്തരങ്ങളും യുഗ ങ്ങളും ഇന്നലെകളിൽ ലയിച്ചുപോയി. ഇവിടെ വിനയാന്വിതനായ ബഷീറിന്റെ പ്രപഞ്ചത്തോടുള്ള ആദരവ് പ്രകടമാകുന്നു.
ജീവിതം പ്രപഞ്ചത്തോടൊപ്പമാണ്. മരണം അതിൽ നിന്നും വിട വാങ്ങലാണ്; പ്രപഞ്ചത്തിൽ ലയിച്ചു ചേരലാണ്. അതായത് ഇന്ന ലെകളിലേക്കാണ് ലയിക്കുന്നത്. അപ്പോൾ അവശേഷിക്കുന്നത് പ്രപഞ്ചം മാത്രമാണ്.
Question 11.
“പുസ്തകം തിന്നുന്നവൻ പുസ്തപ്പുഴുവാകാം. പക്ഷേ, മണ്ണുതി ന്നുന്നവൻ ഞാഞ്ഞൂളായിത്തീരുന്നു” (കാവ്യകലയെക്കുറിച്ച് ചില നിരീക്ഷണങ്ങൾ ഈ വാക്യത്തിലൂടെ ലേഖകൻ മുന്നോട്ടുവ യ്ക്കുന്ന കാഴ്ചപ്പാട് എന്താണ്?
Answer:
എം.എൻ. വിജയന്റെ ‘കാവ്യകലയെക്കുറിച്ച് ചില നിരീക്ഷണ ങ്ങൾ’ എന്ന ലേഖനത്തിലെ അഭിപ്രായമാണിത്. പഴയകാല കവി തയെയും ആധുനിക കവിതയെയും താരതമ്വം ചെയ്യുന്ന സന്ദർഭ ത്തിലാണ് അദ്ദേഹം ഇങ്ങനെ ഒരഭിപ്രായം ഉന്നയിക്കുന്നത്. ആധു നിക വിജ്ഞാനത്തെയും ജീവിത വൈചിത്ര്യങ്ങളേയും ഉൾക്കൊ ള്ളുന്നതാവണം കവിത. അല്ലാതെ പട്ടുമെത്തയിലും പഴംപായി ലുമിരുന്ന് മുറുക്കി കഥ പറയുന്നവരെ പ്രതിഭാധനൻമാരാണെന്നു പറയാൻ വിഷമമാണ്. പുസ്തകം തിന്നുന്നവൻ പുസ്തകപ്പുഴു വാകാം. പക്ഷേ, മണ്ണ് തിന്നുന്നവൻ ഞാഞ്ഞൂളായിത്തീരുന്നു.
ആധുനിക വിജ്ഞാനബോധമുള്ള കവി കവിതയുടെ അനുഭൂ തിയുടെ രാഷ്ട്രീയം ഉൾക്കൊള്ളുന്ന കവിതയെഴുതുന്നു. അല്ലാ ത്തവർ പദക്കസർത്തുകൊണ്ട് പഴംകഥകൾ പറഞ്ഞിരിക്കുന്നവർ മാത്രമാണ്. അവരെ പ്രതിഭയുള്ളവരായി കരുതുക വിഷമമാണ്.

Question 12.
“എത്ര ദുർബലയാണു താൻ! എത്ര ഹീനയാണ്!” (ലാത്തിയും വെടിയുണ്ടയും) തങ്കം നായരുടെ ഈ ആത്മഗതത്തിനു പിന്നി ലുള്ള മനോഭാവം എന്തായിരിക്കാം?
Answer:
തങ്കം സ്വന്തം കുടുംബത്തിന്റെ അകച്ചുമരുകളിൽ നിന്നും സ്വത ന്ത്രയാകുന്നില്ല. ജീവിതം നൽകുന്ന സുഖങ്ങളിൽ സഹജീവിക ളുടെ വേദനകൾ കാണുന്നില്ല. അവർ ഒരു അമ്മയായിരുന്നിട്ടും വെടിയേറ്റ് വീണ കുഞ്ഞിന്റെ അരികിലേക്ക് പോകുന്നില്ല. അതിൽ അവർ കുറ്റബോധത്തിന് അടിമയായിത്തീരുന്നു. സ്വാതന്ത്ര്യസമ രസേനയിൽ ഉൾപ്പെടാതിരിക്കാൻ സ്വന്തം മക്കളെ ഗ്രാമത്തിലേക്ക വർ അയച്ചു. തങ്കവും ഭർത്താവും സ്വാർത്ഥമെന്നു വിളിക്കുന്ന ഈ സുരക്ഷിതത്വത്തിന്റെ ലോകത്തിന്റെ പ്രതിനിധികളാണ്.
Question 13.
‘സൈക്കിൾ മോഷ്ടാക്കൾ’ എന്ന ചലച്ചിത്രത്തിൽ ആൾക്കൂട്ടം പലപ്പോഴും റിച്ചിയുടെ ശത്രുപക്ഷത്താണു നിലകൊള്ളുന്നത്. രണ്ടു സന്ദർഭങ്ങൾ എഴുതുക.
Answer:
റിച്ചിക്കു സൈക്കിൾ നഷ്ടപ്പെട്ടപ്പോൾ രൂപപ്പെടാത്ത ആൾക്കൂട്ട മാണ് സൈക്കിൾ മോഷ്ടാവിനെ പിടികൂടിയപ്പോൾ രൂപപ്പെട്ടതും റിച്ചിക്കെതിരെ തിരിഞ്ഞതും. റിച്ചി സൈക്കിൾ മോഷ്ടിക്കുമ്പോൾ രൂപപ്പെട്ട ആൾക്കൂട്ടത്തിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു.
ഇവിടെ വിധി മാത്രമല്ല ആൾക്കൂട്ടവും ഒരിക്കലും റിച്ചിക്ക് അനു കൂലമായിരുന്നില്ല. റിച്ചി അനുഭവിക്കുന്ന അതേ പ്രശ്നങ്ങൾ തന്നെയാണ് അവരും അനുഭവിക്കുന്നത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും നിസ്സഹായതയും സിനിമയിലെ പൊതുവിഷയങ്ങളാ യാണ് നമുക്ക് മനസ്സിലാക്കാനാവുക.
Question 14.
‘മുഹ്യുദ്ദീൻ മാല’ യിൽ വാഴ്ത്തപ്പെടുന്ന ശൈഖ് മുഹ്യുദ്ദീൻ അബ്ദുൽ ഖാദിർ ജിലാനിയുടെ അപദാനങ്ങൾക്കു രണ്ട് ഉദാ ഹരണം പാഠഭാഗത്തുനിന്നും എഴുതുക.
Answer:
അദ്ദേഹം അറിവും സ്ഥാനമാനങ്ങളും ഇല്ലാത്ത സാധുജന ങ്ങൾക്ക് അറിവും സ്ഥാനമാനവും നൽകിയവനാണ്. അഹങ്കാ രത്താൽ ഇതൊക്കെ ഉപയോഗിച്ചവരിൽ നിന്ന് അവയെല്ലാതും പറിച്ചുകളഞ്ഞ് സാധാരണക്കാരനാക്കിയത് അദ്ദേഹം തന്നെയാ ണ്. ഉള്ളതിനേക്കാളും വലിയ നില കാണിച്ച് നടന്ന ഗുരുക്കന്മാരെ ഉള്ള നില കളഞ്ഞ് നിലത്തിന്റെ താഴെ നടത്തിച്ചു കളഞ്ഞതും അദ്ദേഹം തന്നെയാണ്. ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന ദോഷങ്ങളെ ഉറക്കത്തിൽ കിനാവിലൂടെ കാണിച്ചുകൊടുത്ത് രക്ഷിച്ചതും അദ്ദേഹം തന്നെയാണ്. പാമ്പിന്റെ രൂപത്തിൽ ജിന്നു കൾ അദ്ദേഹത്തെ വിരട്ടാൻ ചെന്നു. എന്നാൽ അദ്ദേഹം യാതൊരു ഭയവുമില്ലാതെ അവയെ പറിച്ചെറിഞ്ഞു എന്നതും നാം അറിഞ്ഞിരിക്കണം. ജിന്നിനെ വിളിപ്പിച്ച് ഒരു പൈതലിനെ തിരികെ കൊടുത്തതും അദ്ദേഹം തന്നെയാണ്. പഴങ്ങൾ ഇല്ലാത്ത കാലത്ത് പഴങ്ങളും ക്ഷാമം വന്നകാലത്ത് ഉണങ്ങിയ മരത്തിൽ കായ്ക്കനികളും നിറച്ച് ജനങ്ങളെ സഹായിച്ചതും അദ്ദേഹം തന്ന യാണ്.
15 മുതൽ 24 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും അഞ്ച് എണ്ണ ത്തിന്അ രപ്പുറത്തിൽക്കവിയാതെ ഉത്തരമെഴുതുക. 4 സ്കോർ (5 × 4 = 20)
Question 15.
“സ്മരണതൻ ദൂരസാഗരം തേടിയെൻ ഹൃദയരേഖകൾ നീളുന്നു പിന്നെയും” (സന്ദർശനം) സ്മരണകളെ സാഗരത്തോടു ചേർത്തു പറഞ്ഞിരിക്കുന്നത് എത്രത്തോളം ഉചിതമാണ്? പരിശോധിക്കുക.
Answer:
‘സന്ദർശനം’ എന്ന കവിതയിൽ ബാലചന്ദ്രൻ ചുള്ളിക്കാട് കവി തയും കാമുകിയും തമ്മിലുള്ള പ്രണയകാലഘട്ടം അവതരിപ്പി ക്കുന്നത് ഓർമ്മകളിലൂടെയാണ്. ആ ഓർമ്മകളെ സാഗരത്തോ ടുപമിക്കുന്നു. ഓർമ്മകളെ ചക്രവാളത്തിന്റെ വിദൂരതയോട് സാദ്യ ശ്യമുള്ളതായി പറയുന്നു. മാത്രമല്ല ഓർമ്മകൾ ദൂരസാഗരം തേടി യുള്ള ഒരു അലച്ചിലായി പറയുന്നു. അസ്തമയത്തിന്റെ ശോണ ച്ഛായയാണ് ഓർമ്മകൾക്കുള്ളത്.
Question 16.
‘ഓർമ്മയുടെ ഞരമ്പ്’ എന്ന കഥയിൽ ‘ഞരമ്പ്’ ഒരു പ്രതീകമായി മാറുന്നുണ്ടോ? വിലയിരുത്തുക.
Answer:
‘ഓർമ്മയുടെ ഞരമ്പ്’ എന്ന ശീർഷകം ഈ കഥയുടെ ആകർഷ ണീയമായ ഒരു വികാരമാണ്. മൂന്നാമത്തെ കഥയേതാണെന്ന് ചോദി ച്ചപ്പോൾ വൃദ്ധ പറഞ്ഞ ദുർമ്മരണം അവർ വിവരിച്ചപ്പോൾ പെൺകുട്ടിക്ക് ഭയം വികാരം പോലൊരു കോരിത്തരിപ്പുണ്ടായി. കഴുത്തിൽ കുരുക്കിട്ട് മുറുക്കുമ്പോൾ പെരടിയിലെ ഞരമ്പ് തൊട്ടുകാണിച്ച് അതിൽ കുരുക്ക് മുറുക്കുവാൻ വൃദ്ധ ആവശ പ്പെട്ടു. അത് തെറ്റിയാൽ ഓർമ്മ പോകുമെന്നും പറയുന്നു.
സ്വാതന്ത്ര്യം ദൂരെയാകുമ്പോൾ രചിക്കുന്ന മൂന്നാം കഥയാണ് ദുർമരണം. ആത്മഹത്വയെന്ന സ്വയം വിമർശിക്കപ്പെടുന്ന പദ ത്തേക്കാൾ വൃദ്ധയ്ക്ക് അഭിമതമായത് ദുർമ്മരണം എന്ന് പറയു വാനാണ്. പ്രതികരണങ്ങൾ പോലും നിർവ്വഹിക്കുവാൻ കഴി യാതെ വരുമ്പോൾ സ്ത്രീക്ക് ചേിക്കാനുള്ള കഥ ഒന്നേയുള്ളൂ. അത് സ്വന്തം കഴുത്തിൽ തെറ്റാതെ ആ ഞരമ്പിൽ കുരുക്കിടുക എന്നത് മാത്രമേയുള്ളൂ.
വൃദ്ധയുടെ അനുഭവങ്ങൾ എല്ലാം എന്നത്തേയും സ്ത്രീത്വ ത്തിന്റെ യാതനകളുടെ നൈരന്തര്യമാണ്. അതിൽ പിടയുമ്പോൾ സങ്കൽപ്പിച്ചു പോകുന്നതാണെങ്കിലും തനിക്ക് സാധിക്കാത്ത സ്വന്തം ദുർമരണത്തെക്കുറിച്ച് വാചാലമാകാൻ വൃദ്ധയ്ക്ക് സാധി ക്കുന്നു. തന്റെ ദുഃഖങ്ങൾക്ക് പൊതുവായവർക്ക് സമ്മാനിക്കാ വുന്ന മൂന്നാമത്തെ കഥയായിരിക്കണം ദുർമരണം.
വൃദ്ധയുടെ ജീവിതമാണ് ‘ഓർമ്മയുടെ ഞരമ്പ്’ എന്ന കഥ, ആ ജീവിതമാകട്ടെ വൃദ്ധയുടെ പൂർവ്വഓർമ്മകളുടെ ആവിഷ്ക്കാര ത്തിലൂടേയാണ് രൂപപ്പെടുന്നത്. ആ ഒഴുക്കിൽ നോക്കി അലസ മായി ഇരിക്കുന്ന പെൺകുട്ടിയും കൂടിയായപ്പോൾ കഥയുടെ ഒഴുക്കിന് രൂപം കൈവന്നിരിക്കുന്നു. തുടക്കത്തിൽ അലസയായി ഈ ഒഴുക്ക് നോക്കിയിരുന്ന പെൺകുട്ടി കഥാന്ത്യത്തിൽ മൂന്നാ മത്തെ കഥ അന്വേഷിച്ച് വൃദ്ധയുടെ ഓർമ്മകളുടെ ഒഴുക്കിലേക്ക് ഒഴുകുവാൻ ഒരുങ്ങുകയായി. കഥ മുഴുവൻ വൃദ്ധയുടെ ഓർമ്മ കളാണ്. കഥാരംഭം മുതൽ വൃദ്ധയുടെ ചുക്കിച്ചുവന്ന വയലറ്റ് നിറമുള്ള ഞരമ്പ് എഴുന്നു നിൽക്കുന്ന അസുന്ദരമായ കാഴ്ച കാണുന്നു. ഈ മണ്ണിലെ ഓർമ്മകളെ, മനസ്സിലേക്ക് ഒഴുക്കുന്ന ഓർമ്മകളെ നിലനിർത്തുന്ന ഞരമ്പാണത്. കുരുക്ക് ഈ ഞരമ്പിൽ വീണില്ലെങ്കിൽ ദുർമ്മാണല്ല; ഓർമ്മകളുടെ നഷ്ടമാണ് വൃദ്ധ അറി യിക്കുന്നത്.
മുകളിലേക്ക് കയറി വന്ന പത്മാക്ഷി സംസാരത്തിനിടയിൽ വൃദ്ധയ്ക്ക് ഓർമ്മ പോയതിനുശേഷമുള്ള പൊതുമാറ്റം പറയു ന്നുണ്ട്. വൃദ്ധയുടെ പഴയൊരു ബുക്കുണ്ടായിരുന്നത് ഓർമ്മ പോയതിൽപ്പിന്നെ തപ്പി നടക്കുകയാണ്. അങ്ങനെയെങ്കിൽ മൂന്നാമത്തെ കഥയേതാണെന്ന പെൺകുട്ടിയുടെ ചോദ്യത്തിന് ലഭിച്ച മറുപടിയായ ദുർമരണം വൃദ്ധ ഒരിക്കൽ ചെയ്തതാണ്. അന്ന് കുരുക്കിട്ടപ്പോൾ തെറ്റിപ്പോയതാണ് ആ ഞരമ്പ്.
കഥയുടെ ശീർഷകം രൂപപ്പെട്ടത് വൃദ്ധ ആ ഞരമ്പിനെക്കുറിച്ച് പറയുന്ന സന്ദർഭത്തിൽത്തന്നെയാണ്. വൃദ്ധയുടെ മൂന്നാത്തെ കഥ ഒരു രഹസ്വമാണ്. സ്ത്രീത്വത്തിന്റെ പെടച്ചിലാണ്. ഏതൊരു അമ്മയുടേയും ദയനീയമായ സങ്കടങ്ങളുടെ കഥയാണ്.

Question 17.
“രോഗങ്ങളെ മാത്രം ഭയന്നു ജീവിക്കുന്നവർക്ക്, കാട്ടുചോലയിലെ ജലം, മണ്ണ്, വായു, സൂര്യപ്രകാശം, കാറ്റ്, മഴ ഒക്കെ അന്വമാണ്”. വേരുകൾ നഷ്ടപ്പെടുത്തുന്നവർ) ലേഖകന്റെ നിരീക്ഷണ ത്തോടു നിങ്ങൾ യോജിക്കുന്നുണ്ടോ? പ്രതികരണ കുറിപ്പ് തയ്യാ റാക്കുക.
Answer:
യഥാർത്ഥ ജീവന്റെ തുടിപ്പുകൾ ഇപ്പോഴും അവശേഷിച്ചിട്ടുള്ള ആദിമ ഇടങ്ങളാണ് കാടുകൾ. അവയ്ക്കിപ്പോഴും സ്വാഭാവികമായ വിശുദ്ധി ബാക്കിയുണ്ട്. ഈ മഴക്കാടുകളുടെ ഗർഭഗൃഹത്തിലേ ക്കാണ് ലേഖകന്റെ യാത്രികൾ, മണ്ണിന്റെ മനസ്സു തൊട്ടറിഞ്ഞ് അതൊരു വെറും യാത്രയല്ല. നസീറിനെ സംബന്ധിച്ചത് ഒരു തീർത്ഥയാത്ര തന്നെയാണ്.
കാടിന് കളങ്കമല്ല. കളങ്കമില്ലാത്ത കാടിന്റെ ഭാഗമായ ഒന്നിലും മാലിന്യം ഉണ്ടാകില്ല. പിന്നെ അവിടെ മലിനമാക്കുന്നത് മനുഷ്വസാ ന്നിദ്ധ്യമാണ്. ലേഖകന്റെ ഈ പ്രസ്താവനയിൽ തന്നെ ഒരു വൈരു ധ്യമുണ്ട്. കന്യാവനങ്ങളുടെ പരിശുദ്ധി മനുഷ്യൻ തന്നെ നശിപ്പിക്കു ന്നു. നീർച്ചോലകളുടെ പുണ്യവും, പുൽമേടുകളുടെ കുളിരും, വൃക്ഷങ്ങളുടെ സുരക്ഷിതത്വവും ഒക്കെ അവൻ തന്നെ ഇല്ലായ്മ ചെയ്യുന്നു. എന്നിട്ട് കാടും, കാട്ടാറും മലിനമായി എന്ന് ഉറക്കെ അങ്ങ് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഒട്ടും മലിനമല്ല എന്ന് അവൻ സ്വയം വിശ്വസിപ്പിക്കാൻ വൃഥാ ശ്രമിക്കുന്ന മിനറൽ വാട്ടറിൽ അഭയം തേടുന്നു. ശരിക്കും പറഞ്ഞാൽ പഴയൊരു പ്രയോഗം ഇവിടെ “അർത്ഥവത്താകുന്നു. ‘ആടിനെ പട്ടിയാക്കുക! എന്നിട്ടതിനെ തല്ലി ക്കൊല്ലുക – ആധുനിക വർത്തമാനകാലത്തിൽ സൈബർ യു ത്തിൽ ജീവിക്കുന്നുവെന്ന് അഹങ്കരിക്കുന്ന മനുഷ്യൻ അതാണ്
ചെയ്തുകൊണ്ടിരിക്കുന്നത്. ‘ചങ്ങലയ്ക്കുതന്നെ ഭ്രാന്തുപിടിച്ചിരി ക്കുന്നു!
ഒരു ജനസമൂഹത്തിൽ ഭൗതികമായ വളർച്ചയ്ക്കു പിന്നിൽ അവരുടെ ആരോഗ്യകരമായ സ്വസ്ഥജീവിതം വലിയ പങ്ക് വഹി ക്കുന്നുണ്ട്. കേരളത്തിലിപ്പോൾ പരിസ്ഥിതിയുടേയും, മനുഷ്യരു ടേയും ആരോഗ്യത്തിന് ഒരേസമയം ഹാനി സംഭവിച്ചുകൊണ്ടിരി ക്കുന്നു. ചില ഓർമ്മപ്പെടുത്തലുകൾക്ക് സമയമായിരിക്കുന്നു. അടുത്ത തലമുറകളോട് നാം നീതി പുലർത്തേണ്ട സമയമായിരി ക്കുന്നു എന്ന അന്ത്യശാസനം ആ ഓർമ്മപ്പെടുത്തലുകളുടെ പിന്നി മുണ്ട്.
Question 18.
‘സ്വാതന്ത്ര്യദാഹിയായ വ്യക്തിയാണോ മത്സ്യം ?’ പരിശോധിക്കുക.
Answer:
മത്സ്യം കവിത പ്രതിരൂപാത്മക കവിതയാണ്. നിലനിൽപ്പിനായി പൊരുതുന്ന ഒരു മത്സ്യവും അതിനെ ഇരയാക്കുന്ന ഒരു കൂട്ട ത്തേയുമാണ് കവിതയിൽ കാണുന്നത്. ഇത് തികച്ചും പ്രതിരൂപഭാ ഷയിലുള്ള ഒരു കവിതയാണ്.
കടൽ ഈ ലോകമാണ്. ലോകത്തിലെ മനുഷ്യരുടെ വ്യാവസായി കലോകവും കച്ചവടവും നാഗരിക പരിഷ്ക്കാരവും പ്രതിരൂപ ഭാഷയിലാണ് പരാമർശിക്കുന്നത്.
ഉപ്പുവയലുകൾ ഉപ്പളങ്ങളാകാം. ഉപ്പളങ്ങൾ മനുഷ്യരുടെ വ്യാവ സായിക ഇടപെടലുകളെയാണ് കാണിക്കുന്നത്. മാർക്കറ്റിൽ നാണം കെട്ട് വിറ്റുപോകുന്നത് മനുഷ്യന്റെ അഭിമാനം തന്നെയാണ്. കാഴ്ച വസ്തുവായി മാറുന്ന സാഹചര്യങ്ങൾ മനുഷ്യന്റെ നാഗരിക വീക്ഷ ണമാണ് കാണിക്കുന്നത്. നാഗരിക വിനോദങ്ങളിൽ പെടുന്നവ യാണ് കെട്ടിടങ്ങളിലും കടലുകൾക്കടിയിലും അവൻ ഉയർത്തുന്ന അക്വേറിയങ്ങൾ.
മനുഷ്യന്റെ ഇടപെടലുകൾ രൂക്ഷമാകുമ്പോൾ നിസ്വരായ വ്യക്തി കൾക്കുണ്ടാകുന്ന സംഭവ ങ്ങളും ജീവിക്കാനുള്ള ആന്തരികത്വരയുമാണ് മത്സ്യത്തിൽ കാണുന്നത്. മത്സ്യം പലതിൽ നിന്നും രക്ഷപ്പെടുന്നത് അതിന്റെ ശ്രദ്ധിക്കപ്പെടാത്ത രൂപംകൊ ണ്ടാണ്. ചെറിയവനായി കഴിയുന്നവന്റെ നിലനില്പ് ഒരുതരം രക്ഷ പെടലുകളാണ്.
സാധാരണ രീതിയിൽ ജീവിക്കുവാൻ കഴിയാത്ത ഒരു വ്യക്തി യെയാണ് മത്സ്യത്തിന്റെ പ്രതിരൂപത്തിൽ കാണുന്നത്. ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന ആളാണിത്. പലപ്പോഴും രക്ഷപ്പെടുന്നു ഉണ്ടെങ്കിലും ജീവിതം മുഴുവൻ ഭയപ്പാടിലാണ്. വിശ്രാന്തിയില്ലാത്ത ഒരു ഓട്ടമാണ് മത്സ്യത്തിന്റെ ജീവിതം.
കവിതയുടെ അവസാനത്തിൽ കാണുന്ന ദഹിക്കുന്ന കടൽ മത്സ്യ ത്തിന്റെ ശത്രുക്കളുടെ സൃഷ്ടിയാണ്. അവരുടെ പരിശ്രമങ്ങളുടെ, ദുരയുടെ പരിണിതഫലമാണിത്. ഒഴുക്കുപോയ കടലിനും ചൂട് കൂടുന്നു. മത്സ്വത്തിന് അവസാന പരിശ്രമമെന്ന നിലയിൽ രൂപം മാറേണ്ടി വരുന്നു. ഒരു സൂചിപ്പൊട്ട് പോലെ തിളങ്ങുന്നതായി അത് മാറി.
നാഗരികതയുടെ ശാപമാണ് നമ്മുടെ ആവാസവ്യവസ്ഥയുടെ നാശം. കച്ചവടവും കച്ചവടച്ചരക്കുകളുമാണ് പ്രകൃതിയും മനു ഷിനും. ദുരമൂത്ത മനുഷ്യന്റെ കളിപ്പാട്ടങ്ങളാണ് പ്രകൃതിയിലെ ഓരോ ജീവപ്രതിഭാസവും. ദുരയുടെ പുരോഗതി ഈ ആവാസ ത്തിന്റെ നാശമാണ്. ചുട്ടുപഴുത്തു പോകുന്ന ഈ ലോകവും അതിലെ ജീവന്റെ തുടിപ്പുകളും സർവ്വനാശത്തിന്റെ പിടിയിൽ അകപ്പെടുന്നത് മനസ്സിലാക്കുവാൻ കഴിയാത്ത മുഢതയാണ് മനു ഷർക്കുള്ളത്. ഈ മുഢതയാണ് മത്സ്യം കവിതയുടെ അകപ്പൊ രുളായി നാം അറിയേണ്ടത്.
Question 19.
‘ഉയിരിൻ കൊലക്കുടുക്കാക്കാവും കയറിനെയുഴിഞ്ഞാലാക്കി ത്തീർക്കാൻ കഴിഞ്ഞതല്ലേ ജയം!” (ഊഞ്ഞാലിൽ) ഈ വരികളിൽ തെളിയുന്ന ജീവിതപാഠം വ്യക്തമാക്കുക.
Answer:
കാലം കഴിയുന്നതിനനുസരിച്ച് കൂടുതൽ ദൃഢവും ആഹ്ലാദപ്രദ വുമായിത്തീരുന്ന ദാമ്പത്യബന്ധത്തിന്റെ ഹൃദ്യമായ ആവിഷ്കാര മാണ് വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘ഊഞ്ഞാലിൽ’ എന്ന കവിത. വൈലോപ്പിള്ളിയുടെ പ്രണയോപനിഷത്ത് എന്നാണ് ഈ കവിത വിശേഷിപ്പിക്കപ്പെടുന്നത്.
ജീവിതാനുഭവത്തിന്റെ കടലിനെ മഷിക്കുപ്പിയാക്കുന്ന കവിയുടെ ദാമ്പത്യജീവിതത്തെക്കുറിച്ചുള്ള സുന്ദരമായ സ്വപ്നമാണിത്. കവിയ്ക്ക് 32 വയസ്സ് പ്രായമുള്ളപ്പോഴാണ് ഈ കവിതയുടെ രച ന. പ്രണയം കൂടുതൽ തീവ്രമാകുന്നത് വിരഹത്തിലാണെന്നും വിവാഹത്തോടെ അത് അവസാനിക്കുകയാണ് പതിവെന്നും ജീവിതവും സാഹിത്യവും ഒരുപോലെ ഉദ്ഘോഷിക്കാറുണ്ട്. എന്നാൽ വൈലോപ്പിള്ളിക്കവിതയിൽ പ്രായം കൂടുന്തോറും പ്രണ യത്തിന് തിളക്കം കൂടുകയാണ്.
വാർദ്ധക്യത്തിന്റെ വിരസത യൗവനത്തിലെ ഓർമ്മകൾ കൊണ്ട് മറികടക്കുന്ന വൃദ്ധദമ്പതികളെയാണ് ഊഞ്ഞാലിൽ നമുക്ക് കാണാൻ കഴിയുക. താംബൂലപ്രിയയായ തിരുവാതിര രാത്രിയിൽ ഭർത്താവ് ഭാര്യയോട് വെറ്റില നൂറു തേച്ചു തരാനാവ ശപ്പെടുന്നു. മഞ്ഞിൻ പുതപ്പുള്ള ഭൂമി തണുപ്പുകൊണ്ട് ചുളുക യാണെങ്കിലും മധുരമായി ചിരിക്കുന്നുണ്ടെന്നും നര കയറിയ നമുക്കും അതുപോലെ ചിരിക്കാമെന്നുമാണ് നായകൻ പറയു ന്നത്. മാമ്പൂവിന്റെ മണം വൃദ്ധനെ വീണ്ടും ജീവിതത്തിന്റെ മധു മാസങ്ങളിലേക്ക് തിരികെ കൊണ്ടുപോകുന്നു. 30 വർഷത്തിനു മുൻപുള്ള തിരുവാതിര നാളിലെ ഓർമകളിൽ വൃദ്ധദമ്പതികൾ ജീവിക്കുന്നു. മഞ്ഞും നിലാവും മധുവും ഇറ്റുവീണ ആ രാത്രി യിൽ ആരുമറിയാതെ അവർ പുലരുവോളം ഊഞ്ഞാലാടിയിട്ടുണ്ട്.
പണ്ടേപോലെ ആടിയും പാടിയും ആഘോഷത്തെ സാർത്ഥക മാക്കുകയാണവർ. നാട്ടിൻപുറത്തെ നന്മയും വിശുദ്ധിയും തിരി കെയെത്തുന്നത് അവരനുഭവിക്കുന്നു. വാർദ്ധക്യത്തിലും പുരാ ണകഥാപാത്രങ്ങളായി മാറുന്നു. കണ്വാശ്രമം മുറ്റത്ത് പുനർജനി ക്കുന്നു. ദമ്പതികൾ ദുഷ്യന്തനും ശകുന്തളയുമായി പരകായപ് വേശം നടത്തുന്നു.
ദാരിദ്ര്യത്തിന്റെ കൊടുവേനലിലും തിരുവാതിരരാവിനെ എതി ദേൾക്കാനായി പാട്ടുകൾ പാടുന്നു. കഴിഞ്ഞകാല ഓർമ്മകൾ സജീവമാക്കിക്കൊണ്ട് വാർദ്ധക്യത്തിലെ വിരസതയകറ്റി ആഹ്ലാ ദഭരിതമാക്കുന്നു. സ്നേഹവും പരസ്പരവിശ്വാസവും അടിസ്ഥാ നശിലകളായ ദാമ്പത്യത്തിൽ ഏകാന്തതയെ ഓർമ്മകൾ കൊണ്ട് അതിജീവിക്കാനാവും.
കാലം കഴിയുമ്പോൾ ജീവിത കുപ്പായത്തിന്റെ നിറം മങ്ങുന്നി ല്ലെന്നും പരസ്പര പ്രണയത്തിൽ അതിന്റെ വർണാഭ കുടുക യാണ് ചെയ്യുന്നതെന്നും ഊഞ്ഞാലിൽ എന്ന കവിത വ്യക്തമാ ക്കുന്നു.
Question 20.
“എന്റെ ചിരിക്കകത്തുള്ള ദുഃഖത്തിന്റെ മുഴക്കം അവർ കേൾക്കു ന്നില്ല” (അനർഘനിമിഷം)’ ചിരിക്കകത്തുള്ള ദുഃഖം’ എന്ന പ്രയോ ഗത്തിന്റെ അർത്ഥസൂചനകളെ മനുഷ്യജീവിതവുമായി ബന്ധിപ്പി ക്കാൻ കഴിയുമോ ? അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Answer:
1959 – ൽ പാത്തുമ്മായുടെ ആട് എന്ന നോവലിന്റെ മുഖവുര യിൽ ബഷീർ എഴുതി “ഇതൊരു തമാശക്കഥയാണ്.എങ്കിലും എഴു തുമ്പോൾ ഞാനാകെ വെന്തുനീറുകയായിരുന്നു”. ഭ്രാന്താശുപ തിയിലെ ചികിത്സാ നടക്കുന്ന സമയത്താണ് ബഷീർ ഈ നോവൽ രചിക്കുന്നത്. വായനക്കാരന്റെ രസാനുഭൂതിയിൽ കഥാ പാത്രങ്ങൾ ഫലിതവും രസവും സമ്മാനിക്കുമ്പോൾ കഥാപ തങ്ങളെ പടച്ചവന്റെ നില കണ്ണീർക്കയത്തിലായിരുന്നു. ബഷീ റിന്റെ ചിരിക്കകത്തുള്ള ദുഃഖത്തിന്റെ മുഴക്കം ചാപ്ലിന്റെ സർക്കസ് എന്ന സിനിമയിലെ കഥാപാത്രത്തെപ്പോലെയാണ് ആകസ്മിക മായി വന്നുചേർന്ന ആപത്തിൽ ഭയക്കുമ്പോൾ കാണികളെല്ലാം മറന്നു ചിരിക്കുന്നു. കോമാളിയുടെ വേദനയറിയാതെ.
ചിരിയെന്നത് ആപേക്ഷികമാണ്. ചിരിക്കുന്നവന്റെ മനോനിലയും, ചിരി ഷിക്കുന്നവന്റെ മനോനിലയും വ്യത്യസ്തമായ തലങ്ങളിലായിരിക്കും മിക്കവാറും വ്യാപരിക്കുന്നത് ഒരുവന്റെ വീഴ്ച. മറ്റനേകരെ ചിരിപ്പി ച്ചേക്കാം. എന്നാൽ വീണവന്റെ വേദനയെ (മനോവേദനയേയും) ഒരി ക്കലും അളക്കുവാൻ സാധ്യമല്ല. ബഷീറിന്റെ ജീവിതവും തുറന്നു പറച്ചിലിന്റെ തെളിവെളിച്ചത്തിലാണ് അവിടെ വെളിപ്പെടുന്ന ജീവി താവസ്ഥകളിൽ വായനക്കാരനെ രസിപ്പിക്കുന്ന പലതുമുണ്ടാകാം. ഒരു മനുഷ്യൻ എന്ന കഥയിൽ പരാമർശിക്കുന്ന ബഷീറിന്റെ ദയനീ യാവസ്ഥ വായനക്കാരന്റെ മനസ്സിനെ ചിരിപ്പിക്കും. എന്നാൽ ബഷീ റിനെ സംബന്ധിച്ച് ദൈന്യതയുടേതാണ്.

Question 21.
“അപ്പുവും മധുവും ഇവരോടു ചേരാതിരിക്കുവാൻ വേണ്ടി എത ശ്രമപ്പെട്ടാണു നാട്ടിലേക്ക് അയച്ചതെന്ന് അവരോർത്തു” (ലാ ത്തിയും വെടിയുണ്ടയും) സ്വാതന്ത്ര്യ സമരത്തോടുള്ള എതിർപ്പാണോ തങ്ക നായരെ ഇതിനു പ്രേരിപ്പിച്ചത് ? പരിശോധി ക്കുക.
Answer:
തങ്കത്തിന്റെ മക്കളാണ് അപ്പുവും മനുവും. ബ്രിട്ടീഷിന്ത്യയിൽ ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് തങ്കത്തിന്റെ ഭർത്താവ്. സ്വാതന്ത്ര്യ സമരങ്ങളോട് ഇന്ത്യക്കാരി എന്ന നിലയിൽ ഒരനുകൂല വികാരം ഉണ്ടായിരുന്നെങ്കിലും ജീവിതത്തിന്റെ സുഖസൗക ര്യങ്ങളിൽ നാടിന്റെ നിലവിളികൾ അവർ കേട്ടില്ല. അപ്പുവിനേയും മനുവിനേയും തന്റെ നാട്ടിലേക്ക് തങ്കം അയക്കുന്നത് കുട്ടി കൾക്കിടയിൽ രൂപപ്പെട്ട സ്വാതന്ത്ര്വസമരത്തിനു വേണ്ടിയുള്ള വിപ്ല വസംഘത്തിൽ അവർ പെടരുതെന്ന് കരുതിയതുകൊണ്ടാണ്. അവിടെ അവർ സ്വാർത്ഥ യായി. സ്വന്തം സുഖം സ്വന്തം കുടുംബം എന്നിവ മാത്രമാണ് അവരുടെ കരുതലിലുണ്ടായിരു ന്നത്. സമരങ്ങൾ അപകടകരമാണെന്ന് തങ്കം കരുതി. ജീവിതദു രിതങ്ങൾ അവർ അനുഭവിച്ചിട്ടില്ല. സ്വന്തം കുടുംബത്തിന്റെ അക ചുമരുകളിൽ നിന്നും സ്വതന്ത്രയാകുന്നില്ല തങ്കം ഒരിക്കലും. സഹ ജീവികളുടെ വേദനകൾ അവർ കാണുന്നില്ല.
Question 22.
“നമ്മുടെ ജനപ്രിയ സിനിമകൾ സ്വപ്നലോകത്തിന്റെ ഭ്രമാത്മക തയെയാണ് പൊതുവേ പ്രതിഫലിപ്പിക്കുന്നത്.” (സിനിമയും സമു ഹവും) ഈ നിരീക്ഷണത്തോടു നിങ്ങൾ അനുകൂലിക്കു ന്നുണ്ടോ ? വിശദമാക്കുക.
Answer:
സ്വപ്നാവസ്ഥയിലുള്ള ആഗ്രഹങ്ങളെ യഥാർത്ഥമായി അവത രിപ്പിക്കാനുള്ള ശേഷി സിനിമയിലോളം മറ്റൊന്നിനില്ല. മറ്റേതൊരു മാധ്യമത്തേക്കാളും സിനിമ സ്വപ്നങ്ങളെ ദൃശ്യവൽക്കരിക്കുന്നു. അതിനാൽ ലോകത്തിൽ ഏറ്റവും അധികം ആളുകൾ ആസ്വദി ക്കുന്നത് സിനിമയാണ്. കമ്പോളത്തിലെ വിപണന സ്വപ്നങ്ങ ളിൽനിന്ന് സ്വന്തം അഭിരുചിക്കിണങ്ങിയ സ്വപ്നം തിരഞ്ഞെടു ക്കാൻ ആസ്വാദകന് ഈ കലാരൂപം സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തിട്ടുണ്ട്. ഇത്തരം ഒരു വിപണന ശൃംഖല സിനിമയേക്കാൾ അധികമായ് മറ്റൊരു കലാരംഗത്തും ഇല്ല. ഈ അവസ്ഥ നില നിൽക്കുതന്നെ സിനിമ കാണാനും താൽപ്പര്യം പ്രാപിക്കാനും കാണികളായ് നാം തയ്യാറാണ്.
സിനിമയിൽ നാം ആഗ്രഹിക്കുന്നതും നടക്കാതെ പോയതുമായ സകലമൂല്യങ്ങളും ആവിഷ്ക്കരിക്കാറുണ്ട്. ഇത്തരം കിട്ടാതെ പോകുന്ന സ്വപ്നജീവിതം ആസ്വാദകലോകം അറിഞ്ഞു സ്വീക രിക്കുന്നതാണ്. അതിനാലാണ് നായകൻ നന്മചെയ്യുമ്പോഴും തിന്മയ്ക്ക് കൂട്ടുനിൽക്കുന്ന വില്ലനെ തല്ലുമ്പോഴും കാണികൾ കയ്യടിച്ച് പ്രോത്സാഹനം നൽകുന്നത്. ഇങ്ങനെ നായകന് നാം തന്നെ അറിഞ്ഞുകൊടുക്കുന്ന ഉയർച്ചയ്ക്ക് ഒരാസ്വാദകനും അഭി രുചി പ്രകടിപ്പിക്കുന്നില്ല. എ.പി. രാമചന്ദ്രൻ പരമാനന്ദം എന്ന തന്റെ കവിതയിലൂടെ സിനിമാ നായകന്മാർ അനുഭവിക്കുന്ന സ്വപ്ന യാഥാർത്ഥ്യങ്ങളെ സുന്ദരമായി ഓർമ്മപ്പെടുത്തുന്നു. കാണിക ളായ ആസ്വാദകരുടെ താൽപര്യങ്ങൾക്കനുസരിച്ച് ശത്രുവിനെ നേരിടുന്ന നായകൻ, നമുക്ക് മനസ്സിൽ പ്രേമിക്കാൻ മാത്രം ഇടം കിട്ടുന്ന സമകാലിക സാഹചര്യത്തിൽ വെള്ളിത്തിരയിൽ നമുക്ക് പകരമായി മതിയാവോളം പ്രണയിക്കുകയും പാടുകയും കളി ക്കുകയും ചെയ്യുന്നു.
നമുക്കായ് പ്രേമിക്കുന്ന അവനാണ് സിംഹാസനം കിട്ടുന്നത്. അവന് മാത്രമാണ് തിരശ്ശീലയുടെ വെൺവെളിച്ചം എന്നാൽ ഇതൊക്കെ ആസ്വദിച്ചും മനസ്സിൽ പ്രേമിച്ചും പരസ്പരം കാണാൻ സാധിക്കാതെ നാം ഇത്തിരി തണു ഷിൽ ഒരു കസേര സ്ഥലത്ത് ഇരുട്ടിൽ ചാഞ്ഞിരിക്കുന്നവർ മാത്രം. അതിൽ പരമാനന്ദം അനുഭവിക്കുന്നവരാണ് നാം. മൂന്നു മണിക്കൂറിന്റെ ആനന്ദം നാം ഇത്തിരി പണത്താൽ നേടി ഇറങ്ങി പോരുമ്പോൾ നായകൻ നേടുന്നത് വെള്ളിത്തിരയുടെ തിള ക്കവും ധനവും ആർഭാടവുമാണ്. കവി ഇത് പരിഹാസം കലർന്ന പുഞ്ചിരിയോടെയാണ് പറയുന്നത്. വരികൾക്കിടയിലെ അർത്ഥം യഥാർത്ഥ സത്യം നമ്മോട് പറയുന്നുണ്ട്. മാത്രമല്ല, ഇരുട്ടിൽ ചാഞ്ഞിരിക്കുന്നതാണ് നമ്മൾക്ക് പരമാനന്ദം എന്ന് കവി ഓർമ്മി പ്പിക്കുന്നു. ഇത് വെറും ഓർമ്മിപ്പിക്കലല്ലായെന്ന് നാം അറിയുന്നു.
Question 23.
‘കൈപ്പാട്, ‘കേൾക്കുന്നുണ്ടോ’ എന്നീ ചിത്രങ്ങൾ പരിസ്ഥിതി സംബന്ധമായ ആശങ്കകൾ പങ്കുവെയ്ക്കുന്നുണ്ടോ ? താരതമ്യം ചെയ്ത് ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
കൈപ്പാട് നിലം ഒരു ആവാസവ്യവസ്ഥയാണ്. മനുഷ്യനും മറ്റു ജീവജാലങ്ങളും അടങ്ങുന്ന പരസ്പരാശ്രിതവും പ്രകൃതിക്കനു കുലവുമായ ഒരു ജീവിതരീതിയുടെ സൂക്ഷ്മമായ അവതരണ മാണ് കൈപ്പാട് എന്ന ഡോക്യുമെന്ററി.
കേൾക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രത്തിലെ ഹസ്ന ജന്മനാ അന്ധയാണ്. സ്പർശനത്തിലൂടെയും ശബ്ദത്തിലൂടെയും മുതിർന്നവർ കാണുകയും കേൾക്കുകയും ചെയ്യാത്ത ഒരു ലോകം അവളുടെ ഉള്ളിലുണ്ട്.
മനുഷ്യന്റെ നേതൃത്വത്തിൽ നടക്കുന്ന പാരിസ്ഥിതികമായ നശീക രണങ്ങൾ സൃഷ്ടിക്കുന്ന ഇരുളടഞ്ഞ ഭാവിയെക്കുറിച്ച്. ഉണ്ടാ കുന്ന നഷ്ടങ്ങളെക്കുറിച്ച് അവൾ ബോധവതിയാണ്.
കാഴ്ചയില്ലാത്ത ഈ കുട്ടി കാഴ്ചയുള്ളവരോട് ചോദിക്കുന്നത് സംഭവിക്കാൻ പോകുന്ന ദുരന്തങ്ങളെ കുറിച്ച് നിങ്ങൾ കേൾക്കു ന്നുണ്ടോ എന്നാണ്.
സ്വന്തം കാലിനടിയിലെ മണ്ണ് നാം പോലുമറിയാതെ ചോർന്നു പോകുമ്പോൾ ആശങ്കപ്പെടുന്നത് സ്വാഭാവികമാണ്. ചുറ്റുപാടിലെ ജൈവപ്രകൃതിയെക്കുറിച്ചുള്ള അറിവും അവ സംരക്ഷിക്കപ്പെ ടേണ്ടതുണ്ടെന്ന ബോധവും അനിവാര്യമാണ്.
ഈ ലോകവ്വവസ്ഥതന്നെ മാറേണ്ടതുണ്ട് എന്ന ഒരു ബോധം കാണികളിൽ സൃഷ്ടിക്കുന്നതിന് വളരെ സഹായകമാണ് കൈപ്പാ ട് കേൾക്കുന്നുണ്ടോ ഇവ പങ്കുവെക്കുന്ന ആശയങ്ങൾ.
Question 24.
“കണ്ണുകളിൽ വഴിയുന്ന വാത്സല്യത്തോടെ അതേ ഈ വയസ്സൻ മകനെ തൊട്ടും പിടിച്ചും കൊണ്ട് പിറകെ നടക്കുന്നു.” (ശസ്ത്ര ക്രിയ)
“പിള്ളരേ നുള്ളിനാനെന്നങ്ങു ചൊല്ലിട്ടു പീലികൊണ്ടെന്നെയടിച്ചാ ഉമ്മ” (പീലിക്കണ്ണുകൾ) മാതൃസ്നേഹത്തിന്റെ ആവിഷ്കാരം വ്യത്യ സ്തകാലഘട്ടങ്ങളിലെ എഴുത്തുകാർ അനുഭവിപ്പിക്കുന്നത് സമാ നരീതിയിലാണോ ? താരത്മ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
മാതം പുത്രസ്നേഹത്തിന്റെ അസുലഭ നിമിഷങ്ങളെ ആവിഷ്ക രിക്കുന്ന കഥയാണ് കെ.പി. രാമനുണ്ണിയുടെ ശസ്ത്രക്രിയ.
ഭർത്താവ് മരിച്ചതിന് ശേഷം ഏക മകനെ വളർത്തിക്കൊണ്ടുവ രാൻ അമ്മ വല്ലാതെ കഷ്ടപ്പെട്ടിരുന്നു. അമ്മയുടെ ഗർഭപാത്രം നീക്കം ചെയ്യാൻ തീരുമാനിക്കപ്പെട്ടപ്പോൾ ഡോക്ടറായ മകൻ തന്നെ ഓപ്പറേഷൻ ചെയ്യണമെന്ന് അമ്മ ആവശ്യപ്പെട്ടു.
ഓപ്പറേഷൻ അടുക്കുന്തോറും അമ്മ കൂടുതൽ തരളിതയാവു കയും വയസ്സനായ മകൻ അവർക്ക് ഒരു ചെറിയ കുട്ടിയെപ്പോലെ മാറുകയും ചെയ്തു. മകന്റെ വാസഗ്രഹം മറ്റൊരാൾ നീക്കം ചെയ്യുന്നത് അമ്മ ഇഷ്ടപ്പെട്ടില്ല. അതിനാലാണ് മകനോട് ഓപ്പറേ ഷൻ നടത്താൻ ആവശ്വപ്പെടുന്നത്.
സ്ത്രീയെന്ന നിലയിൽ തന്റെ നിലനിൽപ്പിന് ആധാരമാണത്. അത് നഷ്ടമാകുന്നതിന്റെ ആധി അവർ മറികടക്കുന്നത് പൂർവ്വകാല അനുഭവങ്ങളിലേക്ക് നടന്നുകൊണ്ടാണ്. അതിന്റെ നഷ്ടം അ യിലും മകനിലും ഉറവ വറ്റാത്ത സ്നേഹവാത്സല്യങ്ങളുടെ നിമി ഷങ്ങൾ പുനർജനിപ്പിക്കുന്നു. കളിപ്പിക്കാൻ, ഭക്ഷണം നൽകാൻ, കൂടെക്കിടത്തി കഥ പറയാൻ ഒക്കെ അവർ തയ്യാറാകുന്നത് അതു കൊണ്ടാണ്.
ഓപ്പറേഷൻ ചെയ്യാൻ തയ്യാറായി വന്ന ഡോക്ടർ വേണുഗോപാ ലിനോട് മകൻ തന്നെ ഓപ്പറേഷൻ ചെയ്യണമെന്ന് അമ്മ ആവശ്യ പ്പെടുകയും മകൻ ആ കൃത്യം നിർവഹിക്കുകയും ചെയ്തു.
മാതൃ – പുത്രബന്ധത്തിന്റെ ഏറ്റവും വൈകാരികമായ പ്രതീക മായാണ് ഈ കഥയിൽ ഗർഭപാത്രത്തെ അവതരിപ്പിക്കുന്നത്. അമ്മയും മകളും തമ്മിലുള്ള ബന്ധമൊക്കെ ശിഥിലമായിപ്പോ കുന്ന വർത്തമാനകാലത്തിൽ ആ പൊക്കിൾക്കൊടി ബന്ധത്തിന്റെ മഹത്വം അതേപോലെ ആവിഷ്ക്കരിക്കുന്ന കഥയാണിത്.
കംസനെ വധിച്ചതിനുശേഷം മധുരയിൽ വസിക്കാൻ പോകുന്ന ശ്രീകൃഷണൻ മടങ്ങിപ്പോകുന്ന നന്ദഗോപരോട് ബാല്യകാലസ്മ രണകൾ ഓർമ്മിച്ച് പറയുന്നവയാണ് സന്ദർഭം. അമ്മയെ സ്മരി ക്കുന്ന ശ്രീകൃഷ്ണനെ ഈ വരികളിൽ കാണാം.
വികൃതിയായ താൻ കൂട്ടുകാരെ നുള്ളി വേദനിപ്പിച്ചപ്പോൾ അമ്മ ദേഷ്യ പ്പെട്ട് പീലികൊണ്ട് അടിച്ചത് കണ്ണൻ ഓർക്കുന്നു. അമ്മയുടെ അടി പിലികൊണ്ടായതിനാൽ തനിക്ക് വേദനിച്ചില്ല. എന്റെ വികൃതിസ്വഭാ വത്തെയാണ് അമ്മ ശിക്ഷിച്ചത്. എന്നെ അപ്പോഴും സ്നേഹിച്ച അമ്മ പിലികൊണ്ടാണ് ശിക്ഷിച്ചത്. വാത്സല്യത്തിന്റെ ഉദാത്തഭാവത്തിൽ അമ്മയും ബാല്യത്തിന്റെ കുസൃതിയിൽ കണ്ണനും നിൽക്കുന്നു. പീലി കൊണ്ടുള്ള തല്ലലിന്റെ വാത്സല്യം കണ്ണന്റെ ബാല്യത്തെ സുന്ദരമാ ക്കിയ നിമിഷങ്ങളെയാണ് ഇവിടെ ഓർക്കുന്നത്. അന്ന് വിഷമം വന്ന് ഊണിനുചെല്ലാതെ പിണങ്ങിയപ്പോൾ അരികിൽ വന്ന് നൽകിയ പച്ച നിറമുള്ള ചേല കണ്ണനെ കുളിരണിയിച്ചു.

25 മുതൽ 34 വരെയുള്ള ചോദ്യങ്ങൾക്ക് ഏതെങ്കിലും അ ണ്ണത്തിന് ഒരു പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 6 സ്കോർ വീതം. (5 × 6 = 30)
Question 25.
‘ഓർമ്മയുടെ ഞരമ്പ്’ എന്ന കഥയിലെ വൃദ്ധ രചിച്ച മൂന്നു കഥ കൾ അവരുടെ തന്നെ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നുണ്ടോ ? വിലയിരുത്തുക.
Answer:
‘ഓർമ്മയുടെ ഞരമ്പ്’ എന്ന ശീർഷകം ഈ കഥയുടെ ആകർഷ ണീയമായ ഒരു വികാരമാണ്. മൂന്നാമത്തെ കഥയേതാണെന്ന് ചോദി ഇപ്പോൾ വൃദ്ധ പറഞ്ഞ ദുർമ്മരണം അവർ വിവരിച്ചപ്പോൾ പെൺകുട്ടിക്ക് ഭയം വികാരം പോലൊരു കോരിത്തരിപ്പുണ്ടായി. കഴുത്തിൽ കുരുക്കിട്ട് മുറുക്കുമ്പോൾ പെരടിയിലെ ഞരമ്പ് തൊട്ടുകാണിച്ച് അതിൽ കുരുക്ക് മുറുക്കുവാൻ വൃദ്ധ ആവശ്യ പ്പെട്ടു. അത് തെറ്റിയാൽ ഓർമ്മ പോകുമെന്നും പറയുന്നു.
സ്വാതന്ത്ര്യം ദുരെയാകുമ്പോൾ രചിക്കുന്ന മൂന്നാം കഥയാണ് ദുർമ്മരണം. ആത്മഹത്യയെന്ന സ്വയം വിമർശിക്കപ്പെടുന്ന പദ ത്തേക്കാൾ വൃദ്ധയ്ക്ക് അഭിമതമായത് ദുർമ്മരണം എന്ന് പറയു വാനാണ്. പ്രതികരണങ്ങൾ പോലും നിർവ്വഹിക്കുവാൻ കഴി യാതെ വരുമ്പോൾ സ്ത്രീക്ക് രചിക്കാനുള്ള കഥ ഒന്നേയുള്ളൂ. അത് സ്വന്തം കഴുത്തിൽ തെറ്റാതെ ആ ഞരമ്പിൽ കുരുക്കിടുക എന്നത് മാത്രമേയുള്ളൂ.
വൃദ്ധയുടെ അനുഭവങ്ങൾ എല്ലാം എന്നത്തേയും സ്ത്രീത്വ ത്തിന്റെ യാതനകളുടെ നൈരന്തര്യമാണ്. അതിൽ പിടയുമ്പോൾ സങ്കൽപ്പിച്ചു പോകുന്നതാണെങ്കിലും തനിക്ക് സാധിക്കാത്ത സ്വന്തം ദുർമ്മരണത്തെക്കുറിച്ച് വാചാലമാകാൻ വൃദ്ധയ്ക്ക് സാധി ക്കുന്നു. തന്റെ ദുഃഖങ്ങൾക്ക് പൊതുവായവർക്ക് സമ്മാനിക്കാ വുന്ന മൂന്നാമത്തെ കഥയായിരിക്കണം ദുർമരണം.
വൃദ്ധയുടെ ജീവിതമാണ് ‘ഓർമ്മയുടെ ഞരമ്പ്’ എന്ന കഥ. ആ ജീവിതമാകട്ടെ വൃദ്ധയുടെ പൂർവ്വഓർമ്മകളുടെ ആവിഷ്ക്കാര ത്തിലൂടേയാണ് രൂപപ്പെടുന്നത്. ആ ഒഴുക്കിൽ നോക്കി അലസ മായി ഇരിക്കുന്ന പെൺകുട്ടിയും കൂടിയായപ്പോൾ കഥയുടെ ഒഴുക്കിന് രൂപം കൈവന്നിരിക്കുന്നു. തുടക്കത്തിൽ അലസയായി ഈ ഒഴുക്ക് നോക്കിയിരുന്ന പെൺകുട്ടി കഥാന്ത്യത്തിൽ മൂന്നാ മത്തെ കഥ അന്വേഷിച്ച് വൃദ്ധയുടെ ഓർമ്മകളുടെ ഒഴുക്കിലേക്ക് ഒഴുകുവാൻ ഒരുങ്ങുകയായി. കഥ മുഴുവൻ വൃദ്ധയുടെ ഓർമ്മ കളാണ്. കഥാരംഭം മുതൽ വൃദ്ധയുടെ ചുക്കിച്ചുവന്ന വയലറ്റ് നിറമുള്ള ഞരമ്പ് എഴുന്നു നിൽക്കുന്ന അസുന്ദരമായ കാഴ്ച കാണുന്നു. ഈ മണ്ണിലെ ഓർമ്മകളെ, മനസ്സിലേക്ക് ഒഴുക്കുന്ന ഓർമ്മകളെ നിലനിർത്തുന്ന ഞരമ്പാണത്. കുരുക്ക് ഈ ഞരമ്പിൽ വീണില്ലെങ്കിൽ ദുർമ്മരണല്ല; ഓർമ്മകളുടെ നഷ്ടമാണ് വൃദ്ധ അറി യിക്കുന്നത്.
മുകളിലേക്ക് കയറി വന്ന പത്മാക്ഷി സംസാരത്തിനിടയിൽ വൃദ്ധയ്ക്ക് ഓർമ്മ പോയതിനുശേഷമുള്ള പൊതുമാറ്റം പറയു ന്നുണ്ട്. വൃദ്ധയുടെ പഴയൊരു ബുക്കുണ്ടായിരുന്നത് ഓർമ്മ പായതിൽപ്പിന്നെ തപ്പി നടക്കുകയാണത്രേ. അങ്ങനെയെങ്കിൽ മൂന്നാമത്തെ കഥയേതാണെന്ന പെൺകുട്ടിയുടെ ചോദ്യത്തിന് ലഭിച്ച മറുപടിയായ ദുർമ്മരണം വൃദ്ധ ഒരിക്കൽ ചെയ്തതാണ്. അന്ന് കുരുക്കിട്ടപ്പോൾ തെറ്റിപ്പോയതാണ് ആ ഞരമ്പ്.
കഥയുടെ ശീർഷകം രൂപപ്പെട്ടത് വൃദ്ധ ആ ഞരമ്പിനെക്കുറിച്ച് പറയുന്ന സന്ദർഭത്തിൽത്തന്നെയാണ്. വൃദ്ധയുടെ മൂന്നാം കഥ ഒരു രഹസ്യമാണ്. സ്ത്രീത്വത്തിന്റെ പെടച്ചിലാണ്. ഏതൊരു അമ്മയുടേയും ദയനീയമായ സങ്കടങ്ങളുടെ കഥയാണ്.
Question 26.
“വസിക്കാൻ ഇടമില്ലാത്ത ഇടങ്ങളിൽ പുതിയ പുതിയ പാതകളും പദ്ധതികളുമായി വരുന്നവർക്ക് മണ്ണിനെകുറിച്ചും വേരുകളെക്കു റിച്ചും എന്തറിയാം.” (വേരുകൾ നഷ്ടപ്പെടുത്തുന്നവർ) ലേഖകന്റെ അഭിപ്രായത്തോടു പ്രതികരിച്ചുകൊണ്ടു കുറിപ്പ് തയ്യാറാക്കുക.
Answer:
കാലങ്ങളായി മനുഷ്യർ കാടിനോട് പോരാടാൻ തുടങ്ങിയിട്ട് കാലങ്ങളായി കാടും മനുഷ്യരും തമ്മിൽ രമ്യതയോടെ ജീവി ക്കാൻ ആരംഭിച്ചിട്ട്.
ഭാരതത്തിന്റെ ആർഷകാലഘട്ടത്തിന് കാടും മനുഷനും തമ്മിൽ രഞ്ജിപ്പുണ്ടായിരുന്നു. ഋഷികളുടെ കാലഘട്ടത്തിൽ കാട് മനു ഷ്വന്റെയും അഭയമായിരുന്നു. ആശ്രമങ്ങളും തപസ്സും കാടുക ളിലായിരുന്നു. മൃഗങ്ങളെ പോറ്റിയിരുന്ന ഋഷിമാരെ നാം കാണു ന്നു. മൃഗപക്ഷിജാലങ്ങളെ ഉപദ്രവിക്കാത്ത ഋഷികളെ നാം കാണു ന്നു. ക്രൗഞ്ചപ്പക്ഷികൾ കൊക്കുരുമ്മി കളിക്കുന്നതിൽ ഒന്നിനെ അമ്പ കാട്ടാളനെ നോക്കി ‘മാ നിഷാദാ’ എന്ന് ആദി ശബ്ദം കാവ്യമായി രചിച്ച് ലോകത്തോട് പറഞ്ഞ ആദി കവി വാത്മീകി സഞ്ചരിച്ച കാനനങ്ങളാണ് നമ്മുടേത്. അപവാദശരങ്ങളേറ്റ ഗർഭി ണിയായ സീതാദേവിയെ സ്വീകരിച്ചത് വാത്മീകിയുടെ വനമായി രുന്നു. മുറിവു പറ്റിയ മാൻകുട്ടിയെ പോറ്റിയ ശകുന്തള സഞ്ചരി ച്ചതാണ് നമ്മുടെ കാടുകൾ.
ഈ ആർഷസംസ്ക്കാരത്തിന്റെ നേരെ വിപരീതമായ മറ്റൊരു സംസ്ക്കാരം നാം കാണുന്നുണ്ട്. നായാടുന്നതിൽ വിദഗ്ധരായ രാജാക്കന്മാരുടെ കാലഘട്ടം. ഒരു കൂട്ടം പടയാളികളുടെ കൂടെ കാട്ടിലേക്ക് പോയി മൃഗങ്ങളെ പെരുമ്പറകൊട്ടി പേടിപ്പിച്ച് ഓടിച്ച് വനത്തിൽ സുരക്ഷിതനായി ഇരിക്കുന്ന രാജാവിന്റെ അമ്പിനു മുമ്പിലേക്ക് മൃഗങ്ങളെ എത്തിക്കുന്നതായിരുന്നു നായാട്ട് അഥവാ മൃഗയാ വിനോദം. പുലിത്തോലും മാനുകളുടെ കൊമ്പു കളും രാജാവിന്റെ കൊട്ടാരങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു.
രാജാവിന്റെ കാലം പോയപ്പോൾ ഈ രാജകീയ മുദ്രകൾ സമ്പ ന്നരുടേതായി മാറി. കാട്ടിലേക്ക് പോകുന്നത് മനുഷ്യന്റെ വിനോ ദമായി മാറി. കാട്ടിനകത്ത് റോഡുകൾ പണിത് മൃഗങ്ങളുടെ
സ്വൈരവിഹാരത്തെ അസ്വസ്ഥമാക്കി. റോഡിലെ വാഹനങ്ങളുടെ നിരകൾ അവരുടെ ആവാസ വ്യവസ്ഥിതിയെ പലതായി കീറിമു റിച്ചിട്ടു.
കാടിനെ ചൂഷണം ചെയ്യുന്നതിന്റെ വലിയൊരു ദുരന്തമായി മാറി യത്’ കാണുവാൻ കോഴിക്കോട്ടെ മാവൂരിലെ ഗ്വാളിയോർ റയോൺസിനെ ചുറ്റിപ്പറ്റിയുണ്ടായ സമരങ്ങൾ നല്ലൊരു മാതൃക യാണ്. മരങ്ങൾ വെട്ടുന്നതും അതിനെ വ്യാപകമായി വെട്ടിയിടു ന്നതും സർക്കാരിന്റെ നേതൃത്വത്തിലായി. കൈക്കൂലിവാങ്ങിയും നിയമങ്ങൾ വളച്ചൊടിച്ചും കാട്ടിലെ തടി മനുഷ്യർ കൊണ്ടുപോ യി. കാടുകൾ പാട്ടത്തിന് വാങ്ങി കുടിയേറ്റങ്ങൾ നടന്നു. അതിന് രാഷ്ട്രീയവും സർക്കാരുകളും കൂട്ടു നിന്നു. കാട് വെട്ടിത്തെ ളിച്ച് തേയിലയും കാപ്പിയും റബ്ബറും എണ്ണപ്പനകളും യൂക്കാലി കളും ഓറഞ്ചും കപ്പയും പിടിപ്പിച്ചു. സർക്കാരിന്റെ തടി കുപ്പു കളിൽ ലേലത്തിന് വച്ചു. പ്രായം നോക്കിയും നോക്കാതേയും മരങ്ങൾ കടത്തി. കൂപ്പുകളിലും കാടുകളിലും തടി പിടിക്കുന്ന തിന് ആനകളെ പരിശീലിപ്പിച്ചു. കാടുകൾ മൊട്ടക്കുന്നുകളായി. കാടിന്റെ രോദനം നാം കേട്ടില്ല. വയനാടൻ ചുരം കയറുമ്പോൾ കാണുന്ന മൊട്ടക്കുന്നുകൾ മലയാളിയുടെ കൈവേലയാണ്. മല യാളിയുടെ കൈമഴുവിന്റെ കരുത്താണ്.
കാട്ടിലെ തടി മുറിക്കുന്നതും മോഷ്ടിക്കുന്നതും കടത്തികൊണ്ടു പോയി മില്ലുകളിൽ കഷണങ്ങളാക്കി ഫർണിച്ചറുകൾ നിർമ്മിക്കു ന്നതും പൊന്നും വിലക്ക് വിൽക്കുന്നതും ആവേശമായി.
ജോൺസൻ മാഷ് രചിച്ച ഒരു കുടിയന്റെ കുമ്പസാരത്തിൽ രാത്രി യിൽ തടി മുറിച്ച് തോളിൽത്താങ്ങി ചാണകക്കുണ്ടിൽ ഒളിപ്പിക്കു
ന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. കാട്ടിൽ പട്ടയം വാങ്ങി കഴിഞ്ഞിരു ന്നവരിൽ പലരും നാട്ടിലെ പല മാന്യന്മാരും മരങ്ങളെ വെറും പണ മുണ്ടാക്കുന്ന വസ്തുക്കളായി കണ്ടു. അത് മുറിച്ചിട്ടു.
അകിറോ കുറുസോവയുടെ ഡ്രീംസ് സിനിമയിൽ കുട്ടി കാണു ന്നതുപോലെയാണ് കേരളത്തിലെ പല കാടുകളിലേയും മലകൾ. ഓരോ തട്ടുകളിലും മരക്കുറ്റികൾ മാത്രമാണ് കാണുന്നത്. മര ങ്ങളില്ല.
എൻ.എ. നസീർ വ്യതിരിക്തനാണ്. വന്യജീവികൾ എന്ന് ഭയ ത്തോടെ പറയുന്ന നമ്മുടെ മനോഭാവമല്ല നസീറിന്റേത്. കാട്ടിലെ മരങ്ങളുടെ വേരുകൾ നസീറിന് സുഖകരമായ ഉറക്കം നൽകുന്ന ഉറക്കറകളാണ്. ആ വേരുകൾ പച്ചപ്പിനെ പിടിച്ചുനിർത്തുന്ന മര ങ്ങളുടെ കരുത്താണ്. കിഴക്കു നിന്നും പടിഞ്ഞാറേക്ക് ചരിഞ്ഞു കിടക്കുന്ന നാളികേരത്തിന്റെ നാടിനെ, നാഴിയിടങ്ങഴി മണ്ണിനെ സൂക്ഷിക്കുന്ന കരുത്താണ്. മരവും പക്ഷികളും മൃഗങ്ങളും മനു ഷ്യരും ഒരേ ജീവിതത്തിന്റെ പൂരകങ്ങളാണ്. നമുക്ക് മൃഗങ്ങളോട് തോന്നുന്ന ഭയം നമ്മുടെ സാഹസികതയുടെ ദുരന്തമാണ്. മൃഗം നമുക്കരികിൽ വരുന്നത് മനുഷ്യന്റെ ഹൃദയഭാഷയെ അറിഞ്ഞാ ണ്. ഭയംകൊണ്ട് ഉപദ്രവം കാട്ടുന്ന മനുഷ്യനെയാണ് മൃഗവും ഭയക്കുന്നതും ഉപദ്രവിക്കുന്നതും.
മാറേണ്ട മലയാളിയുടെ മുമ്പിൽ നടക്കുന്ന ഈ വന്യജീവി ഫോട്ടോ ഗ്രാഫറായ എൻ. എ. നസീർ വേർ തിരിഞ്ഞു നിൽക്കുന്നു.

Question 27.
‘ഒറ്റയ്ക്കാണെങ്കിലും പൊരുതാനും അതിജീവിക്കാനുമുള്ള ശ്രമ ങ്ങളാണോ ‘മത്തി’ ത്തെ വ്യത്യസ്തനാക്കുന്നത് ? വിലയിരുത്തുക.
Answer:
ഏതൊരു ജീവിയും തന്റെ പരിസരവും ജീവിതവും സമരസ പ്പെടുത്തി മുന്നോട്ട് പോകുവാൻ ആഗ്രഹിക്കുന്നു. ജീവിതാസ ക്തിയാണ് പ്രശ്നങ്ങളെ പരിഹരിച്ച് സന്തോഷവും സംതൃപ്തിയും നേടുവാൻ ജീവിയെ പ്രേരിപ്പിക്കുന്നത്.
എല്ലാ ജീവിയും ഓരോ പ്രശ്നങ്ങളെ പരിഹരിച്ച് സംതൃപ്തി നേടു ന്നു. പ്ലഷർ പ്രിൻസിപ്പളിന് വിധേയമാണ്. ജീവിതം കൈനീട്ടിത്ത രുന്നവയെയെല്ലാം സ്വീകരിക്കുവാനും അവ സ്വീകരിക്കുവാനും അത് ജാഗരൂകമാണ്.
ടി.പി. രാജീവിന്റെ മത്സ്യം വ്യതിരിക്തമായ വഴി തെരഞ്ഞെടുത്തു. മത്സ്യത്തിന്റെ അതിജീവനം അതിന്റെ നിലനിൽപ്പിന്റേതായിരുന്നു. അതിന്റെ ജീവിതസാഹചര്യങ്ങൾത്തന്നെ അതിനെ ദഹിപ്പിക്കുന്ന ദാരുണമായ പതനമാണ് നാം കാവ്യാവസാനത്തിൽ കാണുന്നത്. ഇന്നത്തെ ജീവിതസാഹചര്യങ്ങൾ പ്രതികൂലമാകുന്നതിന് മുമ്പ് മത്സ്യത്തിന്റെ അതിജീവന സാഹചര്യങ്ങളോടായിരുന്നില്ല. തന്നെ ഇരയാക്കുന്നവരോടാണ് അത് പൊരുതിയത്.
ടി.പി. രാജീവന്റെ മത്സ്യം അതിജീവനത്തിന്റെ രണ്ട് തലങ്ങൾ മറി കടക്കുവാൻ ശ്രമിക്കുന്നു. അത് കടൽത്തിരയോട് പൊരുതി നിന്നത് അതിന്റെ ചെറുരൂപത്തിന്റേതായ പരിമിതികൾക്കൊണ്ടാ ണ്. വേലിയേറ്റത്തിൽ ഏറ്റവും മുകളിലും വേലിയിറക്കത്തിൽ ഏറ്റവും താഴെ രഹസ്യങ്ങൾക്കടിയിലും. അത് കഴിഞ്ഞപ്പോൾ ഈ കടൽത്തിരകൾക്ക് പുതു അർത്ഥങ്ങൾ ലഭിക്കുന്നു. ഇവിടെ കടൽത്തിരകൾ വെറും ജലപ്രവാഹമല്ല; പകരം ചില പുതിയ ഘട്ടങ്ങൾ, പുതിയ ഉണർവുകൾ, സാംസ്ക്കാരികമായും സാമൂ ഹ്യമായും ഉണ്ടാകുന്ന ചില വ്യതിയാനങ്ങൾ എന്നിവയാണ്. അത് പുതിയ രാഷ്ട്രീയമാകാം. പ്രത്യയശാസ്ത്രമാകാം. ഏതായാലും മത്സ്യത്തിന്റെ പൊരുതൽ നിലനിൽക്കുന്നതിനോടോ നിലനിൽക്കേ ണ്ടതിനോടോ ആയിരുന്നു. അത് കടലിലെ ഒഴുക്കിനു നേരെയോ ഒഴുക്കിനെതിരേയോ ആയിരുന്നു.
തിരകളിൽ പെടുക എന്നതാണ് മത്സ്യങ്ങളുടെ ജീവിതം. തിര പോകുന്ന ഒഴുക്കിൽ മത്സ്യവും പോകുന്നു. വേലിയേറ്റത്തിലും വേലിയിറക്കത്തിലും. മത്സ്യത്തിന് അതിശയകരമായ ഒന്നും ചെയ്യാ നാവില്ല. പക്ഷെ ഈ ചെറുമത്സ്യം അവിടെയും തന്റെ വ്യതിരിക്ത ത, വ്യക്തിത്വം സൂക്ഷിക്കുന്നു. സമൂഹത്തിലെ വേലിയേറ്റങ്ങളിൽ അതേറ്റവും തലപ്പത്താണ്. എല്ലാ കൊടികൾക്കും മീതെയാണ്.
വേലിയിറക്കങ്ങളിൽ എല്ലാ രഹസ്യങ്ങൾക്കും അടിയിൽ മൗനി യാണത്. വേലിയേറ്റത്തിന്റെ ശബ്ദലോകവും വേലിയിറക്കത്തിന്റെ നിശ്ശബ്ദതയും മത്സ്വത്തിന്റെ അതിജീവനം സാധ്യമാക്കുന്നു. ചില പ്രതിബദ്ധങ്ങൾ ഈ ചെറു മത്സ്യത്തിനുണ്ട്.
തുടർന്ന് മത്സ്യത്തിന്റെ ആത്മോന്നതിയുടെ ദൃശ്യങ്ങളാണ് കാണു ന്നത്. അവനൊരു ഇരയായി മാറുന്നില്ല. വലക്കണ്ണിക്ക് അവന ക്കാൾ ചെറുതായി ഇരപിടിക്കാനാകുന്നില്ല. ചൂണ്ടക്കൊളുത്തു കൾക്ക് അവനെ കുരുക്കാനായുള്ള വളച്ചിൽ കിട്ടുന്നില്ല. വായ്ത്തലകൾക്ക് അവന്റെ വേഗവും കിട്ടുന്നില്ല. ഇതെന്താണ് സൂചിപ്പിക്കുന്നത് ? ഈ ചെറുമത്സ്യത്തെ വേട്ടയാടുന്ന സമൂഹ ത്തിന് ഇതിനെ കൊരുത്തെടുക്കുവാനുള്ള ഉപായമൊന്നും ലഭി ച്ചിട്ടില്ല. മത്സ്യത്തിന്റെ ചെറുരൂപവും അതിന്റെ വളവും വേഗവും അതിനെ നിലനിർത്തുന്നു.
തുടർന്ന് കാണുന്നത് കച്ചവടത്തിന്റേയും കാലവ്യതിയാനങ്ങളു ടേയും മഹത്വവൽക്കരിക്കുന്ന കഥകളുടേയും ലോകത്ത് മത്സ്യം പൊരുതുന്നതാണ്. പരുന്തിന് കാണുവാൻ പോലും കഴിയുന്നി ല്ല. ഉപ്പളങ്ങളിൽ അകപ്പെടുന്നില്ല. മഞ്ഞുധ്രുവങ്ങൾ നിസ്സഹായ മാകുന്നു. ഒരു കഥയിലും അവൻ പിടികൊടുക്കുന്നില്ല. ഒരു ചന്തയിലും നാണംകെട്ട് വിൽപനവസ്തുവായില്ല. ഒരു കാഴ്ച ബംഗ്ലാവിലും കാഴ്ചവസ്തുവായില്ല. ഈ മത്സ്യത്തിന്റെ ആത്മാ ന്നതിയും അഭിമാനവും മതത്തെ വേറിട്ടതാക്കുന്നു.
ഇങ്ങനെ മത്സ്വത്തിന്റെ സ്വത്വബോധത്തെ തകർക്കുവാൻ കഴി യാത്ത ഒരു ലോകമാണ് നാം കാണുന്നത്. മത്സ്യത്തിന്റെ നിരന്തര മായ പൊരുതലാണ് മത്സ്യത്തിന്റെ കരുത്ത്, ചെറിയതായിരിക്കു ന്നതിന്റെ നിസ്സാരതയാണ് മത്സ്യത്തിന്റെ പൊരുതലിന് ശക്തിപക രുന്നത്.
മത്സ്യത്തിന്റെ പൊരുതൽ അവസാനിക്കുന്ന ഒരു ഘട്ടം കൂടി നാം കാണുന്നു. അതിലാണ് പൊരുതുന്ന മത്സ്വത്തിന്റെ അതിജീവന ത്തിന്റെ യഥാർത്ഥ രൂപം കാണുന്നത്.
മത്സ്യം പിന്നെയും പൊരുതുന്നത് സത്യമറിയാതെയാണ്. തന്റെ വേഗതയെ മറികടക്കുന്ന ഒരു വായ്ത്തലയും വേട്ടയാടുന്നവ രുടെ കൈവശമില്ല. പക്ഷേ, മത്സ്യത്തിന്റെ വേഗതയെ മറികട ക്കുന്ന ഒന്ന് അതിന്റെ ജീവസാഹചര്യത്തിന് സംഭവിച്ചിരിക്കുന്നു. അത് ജീവിക്കുന്ന കടൽ മുഴുവൻ ദഹിക്കുകയാണ്. അത് അറി യാതെ വീണ്ടും ചുട്ടുപഴുത്ത സൂചിപ്പൊട്ട് പോലെ പായുന്ന മത്സ്യം അതിജീവനത്തിന്റെ ശക്തമായ പ്രതീകമാണ്.
ഈ കവിതക്ക് ബിംബങ്ങളുടെ ഭാഷയില്ല. മത്സ്യമെന്ന പ്രതി കത്തെ ആവിഷ്ക്കരിക്കുന്ന ശക്തമായ കവിതയാണ്. മഹാഭാര തത്തിലെ സംഘർഷങ്ങൾ ഇന്നിന്റെ കുടുംബ, രാഷ്ട്രീയ പശ്ചാ ആലങ്ങളെ വിവരിക്കുവാൻ സാധ്യമാകുന്ന പ്രതീകമാകുന്നതു പോലെയാണ് ഈ കവിതയിലെ മസ്വം. ഇത് ഒരു പ്രതീകമാണ്. അതിജീവനത്തിന്റെ പ്രതീകം.
സാധാരണ ജീവിതത്തിൽ സാധാരണ വ്യവഹാരത്തിൽ കാണുന്ന ഒരു പ്രതിഭാസം അതിന്റെ സ്വയമേയുള്ളതിൽ നിന്നും വ്യത്യസ്ത മായോ അതിൽ കൂടുതലായോ വ്യാപകമായി വെളിപ്പെടുത്തുന്ന സാഹചര്യത്തിൽ പ്രതീകമായി മാറുന്നു. ഇവ ഒരു രചനക്കകത്ത് സമഗ്രതയിൽ നിന്നുകൊണ്ട് അനേകം വസ്തുക്കളെ പ്രതിനി ധാനം ചെയ്യുമ്പോഴാണ് പ്രതീകമുണ്ടാകുന്നത്. ഇല്ലെങ്കിൽ അവ ബിംബങ്ങളാണ്. മത്സ്യം അതിജീവനത്തിന്റെ ജീവിതസാഹചര്യ ത്തിൽ തളരാതെ കാലാവസ്ഥയോടും പ്രതിലോമശക്തികളോടും അടരാടി വന്നു നിൽക്കുന്നത് വലിയൊരു തകർച്ചയിലാണ ങ്കിലും മത്സ്യം പൊരുതുകയാണ്. ഈ പൊരുതൽ ഒരു പ്രതീക മാണ്. അതിജീവനത്തിനായി ഏതൊരു വ്യക്തിയും പരിശ്രമിക്കു ന്നതിന്റെ പ്രതീകം.
മത്സ്യം കഴിയുന്ന കടൽ ദഹിച്ചതെന്തുകൊണ്ട് എന്നതിന്റെ ഉത്തരം മത്സ്യത്തെ പിടിക്കുവാൻ വരുന്നവരുടെ ദൃശ്യങ്ങളിലുണ്ട്. ഉപ്പള്ള ങ്ങളും ചന്തകളും കാഴ്ചാലയങ്ങളും വലക്കണ്ണികളും ചൂണ്ട ക്കൊളത്തുകളും ആണ് കടലിന്റെ രക്തത്തെ ഭ്രാന്തുപിടിപ്പിക്കു ന്നത്. അതിന് എതിരായി നിൽക്കുന്നതാണ് മത്സ്യത്തിന്റെ പൊരു തൽ.
Question 28.
“അനേകം അർത്ഥങ്ങളെ നിഷ്പാദിപ്പിക്കുന്ന വാഗ്ബിന്ദുക്കളാണ് കവി തിരഞ്ഞെടുക്കുന്നത്. എം.എൻ.വിജയന്റെ നിരീക്ഷണത്തെ “പൂങ്കിളി കൗമാരത്തിനിത്തിരി കാലം വേണം
മാങ്കനികളിൽ നിന്നു മാമ്പൂവിലെത്തിച്ചേരാൻ (ഊഞ്ഞാലിൽ) ഈ വരികളെ മുൻനിർത്തി വിശകലനം ചെയ്യുക.
Answer:
വൈലോപ്പിള്ളി ശ്രീധരമേനോൻ ഊഞ്ഞാൽ എന്ന കാവ്യത്തി ലൂടെ ജീവിതത്തിന്റെ രണ്ടാംഘട്ടത്തെ സന്തോഷപൂർവ്വം നോക്കി ക്കാണുന്ന വ്യക്തിയായി മാറുകയാണ്. കഴിഞ്ഞ കാലഘട്ടത്തിൽ കവി അനുഭവിച്ചുപോന്ന മധുരം ഈ ജീവിതത്തിൽ മറക്കാറാ യിട്ടില്ല, എന്ന രീതിയിലാണ് അദ്ദേഹം പറയുന്നത്. കാലത്തിന്റെ മാറ്റങ്ങൾ തന്റെ ശരീരത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് അറിഞ്ഞു കൊണ്ടുതന്നെ സന്തോഷത്തോടെ ജീവിതത്തെ നോക്കിക്കാ ണുക എന്നത് അത്ഭുതകരമാണ്. ശ്രീധരമേനോന്റെ മറ്റു കവിത കളെപ്പോലെതന്നെ ഈ കവിതയിലും താത്വികമായ ഒരു ചിന്താ ഗതി അവതരിപ്പിച്ചിട്ടുണ്ട്. പ്രകൃതി, കലാകാലങ്ങളിൽ മാറ്റത്തിന് വിധേയമാകുന്ന ഒന്നാണ്. ഓരോ കാലത്തിനും അതിന്റേതായ നിറവും അനുഭവവുമാണ് അതിനുള്ളത്.
ആ അനുഭവം പ്രക തിയെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യർക്ക് വ്യത്യസ്ത വൈകാ രിക അനുഭൂതിയാണ് പ്രദാനം ചെയ്യുന്നത്. കവി തന്റെ ജീവി തത്തെ നോക്കിക്കാണുന്നത് പ്രകൃതിയുമായുള്ള ഇഴയടുപ്പത്തോ ടെയാണ്. ഭൂമിയ്ക്ക് പ്രായം, വ്യത്യാസം അനുഭവപ്പെടാത്തതു പോലെ തന്നെ മനുഷ്യന് ചിന്താഗതിയിൽ പ്രായാധിക്യം തോന്നേണ്ട കാര്യമില്ലെന്നാണ് കവിയുടെ അഭിപ്രായം. വെറ്റില നൂറു തേച്ച് തിന്നുന്ന തിരുവാതിരകൾ കുളിരുള്ളവയാണ്; നമുക്കും അതിൽ പങ്കുചേരാം. പ്രകൃതി മഞ്ഞിനാൽ ചൂളീടിലും മന്നിടം മധുരമായ അനുഭൂതി മനസ്സിൽ കണ്ട് ചിരിക്കുന്നു. അതിനാൽ നര വീണ നമുക്കും ഈ ചിരിയിൽ പങ്കുചേരാം. പ്രായത്തെ മറികടന്ന്, ജീവി തത്തെ ചെറുപുഞ്ചിരിയുടെ പാതയിൽ നിർത്താൻ കവിയ്ക്ക് സാധിക്കുന്നത് സന്തോഷകരമാണ്. ചില ഗന്ധങ്ങൾ, ചില നിറ ങ്ങൾ ഇവയൊക്കെ മനുഷ്യനെ ഒരു കാലഘട്ടത്തിന്റെ സ്മരണ യിലേക്ക് കൊണ്ടെത്തിയ്ക്കും. കവിയുടെ ഓർമ്മകൾ പിടഞ്ഞ ണിയ്ക്കുന്നത് മാമ്പൂവുകളുടെ മണത്താലാണ്.
അതിലൂടെ ജീവി തത്തിന്റെ മധുമാസങ്ങളിലേക്ക് തിരിഞ്ഞ് നടക്കാൻ കവി ആഗ്ര ഹിക്കുകയും ചെയ്യുന്നു. മുപ്പതുകൊല്ലം മുമ്പ് കണ്ടതെങ്ങനെ യാണോ അങ്ങനെ തന്നെയാണ് കവി ഇപ്പോഴും ജീവിതത്തെ നോക്കിക്കാണുന്നത്. അന്നനുഭവിച്ച സന്തോഷവും ആർദ്രതയും ഈ പ്രായത്തിലും നമുക്കനുഭവിക്കാൻ സാധിക്കുമെന്ന കവി യുടെ നിലപാട് ആശ്വാസകരമാണ്. സ്വന്തം ഉണ്ണികളോടുള്ള ആത്മഭാഷണവും, ജീവിതവും പ്രകൃതിയും തമ്മിലുള്ള സമന്വ യവും കവിതയ്ക്ക് ജീവനേകുന്നുണ്ട്. അനുഭവിച്ച ജീവിതത്തിൽ വ്യത്യസ്തഭാവങ്ങളെ ഈ മുതുക്കൻ മാവ് കണ്ടുകഴിഞ്ഞിട്ടുണ്ടാ കാം. കുട്ടികൾ ചിന്തവിട്ട് നേരത്തെയുറങ്ങിടട്ടെ. കൗമാരത്തി ലെത്താൻ കാലമിനിയുമുരുളണം’.
അതിന് ദൃഷ്ടാന്തമായി കവി തിരഞ്ഞെടുക്കുന്നത് പ്രകൃതിയെയാണ്. മാങ്കനികളിൽ നിന്നും മാമ്പൂവിലെത്താൻ കാലം എത്ര കഴിയണം. പ്രണയം പ്രായത്തി നേക്കാൾ മനസ്സിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് കവി സ്വയം ഓർമ്മിക്കുന്നു. കൂട്ടത്തിൽ വായനക്കാരേയും. പ്രകൃതി സഹജ സ്വഭാവത്തോടെ മനുഷ്യന് പ്രണയം വിട്ടുകൊടുക്കുന്നു. ഈ നിലാവിന്റെ വശ്യതയിൽ ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു. നീ ഊഞ്ഞാലിന്റെ പടിയിൽ വന്നിരിക്കുമ്പോൾ ഞാൻ നിന്നെ തെന്നൽ പോലെയാട്ടിടാം. നീ അതുകേൾക്കെ എന്റെ മുഖത്ത് നോക്കി ചിരിക്കുന്നു. എന്നാൽ ആ ചിരിയിൽ യൗവ്വനത്തിന്റെ ബാക്കി കാണുകയാണ്. ഇത് പറയുമ്പോൾ ഇടയ്ക്ക് എവിടെയോ നഷ്ട പ്പെട്ട പ്രണയം വീണ്ടെടുക്കാനുള്ള സ്വയം ബോധ്യപ്പെടുത്ത ലാണോ ഇതെന്ന് തോന്നിപ്പോകും.
ജീവിതം പിടിച്ച് കേറാൻ പണി പ്പെട്ട നാളുകളിലും ജനനവും മരണവും അതിന്റെ വഴിയ്ക്ക് കട ന്നു പോകുമ്പോഴും നാം എങ്ങനെ ജീവിതത്തെ നോക്കിക്കാ ണുന്നു എന്നതാണ് പ്രധാനം. കുരിക്കിടാൻ സഹായിക്കുന്ന കയർ തന്നെയാണ് ഊഞ്ഞാല് കെട്ടാനും സഹായിക്കുന്നത് എന്ന വൈലോപ്പിള്ളിയുടെ പ്രയോഗഭംഗി അത്ഭുതകരമാണ്. നിന്റെ മധ്യവയസിലും നീ പാടുന്ന ‘കല്ല്യാണി കളവാണി’ എന്ന പാട്ട് സ്വർണ്ണകമ്പികൾ പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്. അത് സൗന്ദര്യശാസ്ത്രങ്ങളെ മറികടക്കുന്ന യഥാർത്ഥ പ്രണയ ത്തിന്റെ അനുഭൂതി മണ്ഡലമാണ്. ഈ കാവ്യത്തിലുടനീളം ജീവിതം പുനർജനിക്കുന്നത് സ്നേഹത്തിന്റെ ആധിക്യം കൊണ്ടാ ണെന്ന് ഓർമ്മപ്പെടുത്തുന്നു. ജീവിതത്തിന്റെ എല്ലാ പരാജയ ങ്ങളെയും ഏറ്റെടുക്കാൻ തയ്യാറായ നമ്മുടെ മനസ്സുകൊണ്ട് നാം വീണ്ടും പാടുക. എത്ര കർമ്മബന്ധങ്ങൾ നമ്മെ നിരന്തരം മുക്കി ക്കളയുമ്പോഴും ജീവിതത്തിന്റെ മുന്തിയ സന്ദർഭം നമുക്ക് നൽകു ന്നത് സ്നേഹ അനുഭൂതികളായിരിക്കും.
കാവ്യലോകസ്മരണകളിൽ വൈലോപ്പിള്ളി കുറിക്കുന്നതായ ജീവി താഖ്വാനത്തിൽ ഊഞ്ഞാലിൽ നിന്നും വ്യത്യസ്തമായൊരു അനു ഭവം ദൃശ്യമല്ല. കവിയുടെ ഹൃദയശുദ്ധി ദാമ്പത്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വെളിപ്പെടുത്തുന്നു. പരസ്പരം ഊന്നുവടികളായി ജീവി തത്തിന്റെ സായാഹ്നങ്ങളിൽക്കഴിയുന്നതിനുള്ള ആഹ്വാനവും ഈ കവിതയിലുണ്ട്. പാകം വന്ന അനുഭവങ്ങളാവിഷ്ക്കരിക്കുന്നതിൽ അദ്ദേഹം സ്വീകരിക്കുന്ന രചനാശില്പം, യാഥാർത്ഥ്യബോധം കൈമോശം വരാതെ മണ്ണിൽ തന്നെ ഉറച്ചുനിന്ന് റൊമാന്റിക് ഭാവ നയ്ക്കു കണക്കൊപ്പിച്ചുതരുന്ന ജീവിതവികിരണം ഇതെല്ലാം ഈ കവിതയിൽ നിറഞ്ഞു നിൽക്കുന്നു.
വിവാഹജീവിതത്തിന്റെ മധുവുണ്ട് ഒരു പൊന്നാതിരയെ പ്രായ മേറിയ കവി ഓർക്കുന്നതാണ് ‘ഊഞ്ഞാൽ’ എന്ന കവിത, മുപ്പതു കൊല്ലം മുമ്പായിരുന്നു തന്റെ ഭാര്യയുമൊത്തുള്ള പൊന്നാതിര രാത്രിയിൽ മഞ്ഞിറ്റുന്ന നിലാവെളിച്ചത്തിൽ ആരും കാണാതെ മാവിൻ ചോട്ടിലെ ഊഞ്ഞാലിൽ ഇരുന്നാടിയ രംഗം കവി ഓർക്കുന്നു. നൂറു വെറ്റില തിന്നുന്ന തിരുവാതിര രാവിൽ തങ്ങൾ അനുഭവിച്ച സന്തോഷത്തിന്റെ മധുരസ്മരണയിൽ കുറച്ച് കുടും ബകാര്യങ്ങളും ഏതാനും ജീവിതപ്പൊരുളുകളും നിവേദിക്കുന്ന കവിതയാണ് ഊഞ്ഞാൽ.
പ്രായമായ കവി, നര ചൂഴുന്ന അവസ്ഥയിൽ തിരുവാതിര രാവിന്റെ സൗന്ദര്യം നുകരുവാൻ ആഗ്രഹിക്കുന്നു. മഞ്ഞുവീണ് മന്നിടം ചൂളുന്നുണ്ടെങ്കിലും അത് പുഞ്ചിരിക്കുന്നുണ്ട്. അതാണ് തിരുവാ തിര രാവ്. കവി കാറ്റിന്റെ വശ്യതയിൽ തന്റെ ഭാര്യയെ വീണ്ടുമൊരു തിരുവാതിര നുകരുവാൻ ക്ഷണിക്കുന്നു. ഊഞ്ഞാലിൽപടിയിൽ ഭാര്യയെയിരുത്തി തെന്നൽ പോലെ ഊഞ്ഞാലാടാൻ കവിയും ഒരു ങ്ങി. വയസ്സായെങ്കിലും യൗവ്വനത്തിന്റെ കുസൃതികൾ തനിക്കുമു ണ്ടെന്ന് വൈലോപ്പിള്ളി പറയുന്നു.
ഊഞ്ഞാൽപ്പടിയിൽ ഇരിക്കുന്ന തന്റെ ഭാര്യയെ ചെറുവള്ളിപോലെ കവി കാണുന്നു. മക്കൾ വാഴുന്ന നഗരത്തിൽ നിന്നും വ്യത്യസ്ത മാണ് നാട്ടിൻപുറം. ആതിരപ്പെണ്ണിന് ആടുന്നതിനായി അമ്പിളിയുടെ വിളക്കേന്തി നിൽക്കുന്ന ആയിരം കൽമണ്ഡപങ്ങൾ നാട്ടിൻപുറങ്ങ ളിലുണ്ട്. ദുഃഖത്തിന്റെ തീവ്രതയിലും ജീവിതോത്സവത്തിന്റെ വേരു റഷ് നാട്ടിൻ പുറത്തിനുണ്ട്.
പഞ്ഞമുണ്ടായാലും യുദ്ധത്തിന്റെ കെടുതികളിൽ വേദനിച്ചാലും പാഞ്ഞിൽ ചുളിയാലും തിരുവാതിര രാവ് എന്നും തീക്കട്ട പോലെ മാനത്ത് മിന്നും. മനുഷ്യർ വീണ്ടും സ്നേഹിക്കും. ജീവനെ കൊലക്കു കൊടുക്കുന്ന കുടുക്കാകുന്ന കയറിനെ തിരുവാതിര രാവ് ഊഞ്ഞാലാക്കിത്തീർക്കുന്നതാണ് ജീവിത വിജ യമെന്ന് കവി കണ്ടെത്തുന്നു.
പട്ടിണിയും ദുരിതവും നിറഞ്ഞതാണെങ്കിലും നാട്ടിൻപുറം തിരു വാതിര കാക്കുന്നു. ഊഞ്ഞാലിട്ട് ആടുന്നു. ജീവിതനൈരാശ ത്തിൽ രാത്രിയിലെ വിജനതയിൽ മാവിൽ കൊലക്കുടുക്ക് കെട്ടി ആത്മഹത്യ ചെയ്യുന്ന അന്തരീക്ഷത്തിൽ നിലാവിൽ മുങ്ങി തിരു വാതിര കാക്കുന്ന മലയാളിയുടെ സ്വപ്നസുരഭിലമായ ജീവിത വിജയത്തിന്റെ വേരുറപ്പാണ് കവി ഇവിടെ വാഴ്ത്തുന്നത്.
നഗരങ്ങളിലില്ലാത്തതും നാട്ടിൻപുറങ്ങളിൽ വിഹരിക്കുന്നതുമായ സ്നേഹവും ആചാരങ്ങളും സന്തോഷങ്ങളും കവി കാണുന്നു. ദുരിതങ്ങൾക്കു നടുവിലാണ് തിരുവാതിരയിൽ ഊഞ്ഞാലാടു ന്നത്. പക്ഷേ ദാമ്പത്യത്തിന്റെ ഈ ഊഞ്ഞാലാടലിൽ നാട്ടിൻപുറ ത്തിന്റെ കുടുംബസുകൃതം വീണ്ടും സ്വപ്നങ്ങളായി വളരുന്നു. തിരുവാതിരയാടുന്ന ഭാര്യ നിലാവിൽ ശകുന്തളയായി മാറുന്നു. ആടുന്നത് മുറ്റത്തല്ല. മാലിന് നദീതിരത്താണ്. മാത്രമല്ല ഓമന യായ മുല്ലവള്ളി അരികിൽ നിൽക്കുന്നു. ഇതാണ് തിരുവാതിര യുടെ സാഫല്യമെന്ന് കവി വാഴ്ത്തുന്നു.
കവിയുടെ മക്കളും കവിയും ഭാര്യയും തമ്മിലുള്ള അകലം ഇതാ യിരിക്കും. മക്കൾ നഗരത്തിൽ വാഴുന്നു. നഗരം പരസ്പരം കല ഹിക്കുന്നു. കവിയും മക്കളും തമ്മിലുള്ള അന്തരം തലമുറക ളുടെ അന്തരമായിരിക്കാം. അത് കവിയും നമ്മളും തമ്മിലുള്ള അകലമാകാം. നാട്ടിൻപുറത്തിന്റെ നന്മകളിലേക്ക് കവി ന കൊണ്ടുപോകുന്നു. തിരുവാതിര രാവും ഊഞ്ഞാലും നൂറു വെറ്റില നോക്കുന്നതും മലയാളിയുടെ മനോഹരമായ ദാമ്പത്യ സ്നേഹമാണ്. ഇത് ഏത് ദുർഘടങ്ങളിലും മനുഷ്യരെ ഒന്നിപ്പി ക്കുമെന്നതാണ് കവിയുടെ ദർശനം.
വൈലോപ്പിള്ളിയുടെ ഭാവനാത്മകമായ മനസ്സിന്റെ നേർസാക്ഷ്യ മാണ് ഈ കവിത. ഒരുപക്ഷേ തന്റെ ഭാവനക്ക് അനുകൂല മായതാവാം തിരുവാതിര രാവ്, ആചാരങ്ങളുടെ സൗന്ദര്യം കവിയെ ആകർഷിച്ചിരിക്കാം. കവിക്കനുകൂലമായ സർഗ്ഗവാ പാരം പകരുന്ന ജീവിത സന്തോഷത്തിൽ വൈലോപ്പിള്ളി പെട്ടെന്ന് വശംവദനാകുന്നു. രാവും വെറ്റിലയും ഊഞ്ഞാലും നിലാവെളിച്ചവും കവിയെ ആകർഷിച്ചു. ഊഞ്ഞാലിടുന്ന ക റിന്റെ അറ്റത്ത് കുടുക്കിടുന്ന നൈരാശ്യങ്ങളുടെ ലോകത്ത് അതിൽ ഊഞ്ഞാലാടുന്ന പരസ്പര സ്നേഹത്തിന്റെ ലയം തിരു വാതിര രാവ് പകർന്നു തരുന്നത് ഹൃദ്വമായ അനുഭവമാണ്.
ജീവിതം പ്രതീക്ഷകൾക്കും നൈരാശ്യങ്ങൾക്കുമിടയിലുള്ള ഊഞ്ഞാലാട്ടമാണ്. അതിന്റെ ഊയലാട്ടം എന്ന് കഴിയുന്നുവോ അത് നിശ്ചലമാകുകയും കൊലക്കുടുക്കാകുകയും ചെയ്യുന്നു. വൈലോപ്പിള്ളി സങ്കൽപ്പ് ശക്തികൊണ്ട് ഈ കയറ്റങ്ങളിൽ ഊഞ്ഞാലാടുന്ന ദാമ്പത്യങ്ങളെ കാണുന്നു. പ്രായമായിട്ടും ഭാര്യയെ വിളിച്ച് ഊഞ്ഞാലാടുന്നു. വൈലോപ്പിള്ളി ജീവിതത്തിൽ ദർശിക്കു ന്നത് ഈ രൂപാന്തരമാണ്. പ്രായമേറി സ്വപ്നവും സൗഭാഗ്യങ്ങളും നശിക്കുന്ന കാലത്തിൽ നിന്നും യൗവ്വനത്തിലേക്ക് സഞ്ചരിക്കുക. ഭാര്യയെ വിളിച്ച് ഊഞ്ഞാലിൽ ഇരുത്തി തന്റെ കൈകളാൽ ആ ഊഞ്ഞാലാട്ടി വർത്തമാനകാലത്തിൽ ഒരു കാലൂന്നിയും ഓർമ്മക ളിൽ മുപ്പതുകൊല്ലം മുമ്പുള്ള പൊന്നാതിര നിലാവ് നുണഞ്ഞും സ്വപ്നങ്ങളിലേക്ക് തന്റെ ഭാവനയെ ഉണർത്തിക്കൊണ്ടുള്ള ഒരു കാലമാറ്റം. വർത്തമാനകാലത്തുനിന്നും ഭൂതകാലത്തിന്റെ സൗന്ദ ത്വത്തിലേക്ക്.
ഇതിനോടൊപ്പം ജീവിതത്തിന്റെ ദുരിതങ്ങളുടെ കൊലക്കുടുക്ക് മുറുക്കുന്ന കയറിനെ ഊഞ്ഞാലാക്കി മാറ്റുന്ന രൂപാന്തരണ ത്തിന്റെ സന്തോഷത്തിലേക്ക് ജീവിതത്തെ സുരഭിലമാക്കുന്നു കവി. മർത്ത്യായുസ്സിൽ സാരമായത് ചില മുന്തിയ സന്ദർഭങ്ങൾ അല്ല എന്നു തിരുത്തി മാത്രകൾ മാത്രമെന്ന് കവി പറയുന്നതിൽ മനസ്സിന്റെ യൗവ്വനംകൊണ്ട് ജീവിതം സുന്ദരമാക്കുന്ന കവിദർശനം വിരിഞ്ഞുകാണുന്നു.
കാച്ചിക്കുറുക്കിയ കവിതയും അനുഭൂതികളും വൈലോപ്പിള്ളി യുടെ കവിതയാണ്. പ്രായത്തെയും സമയത്തെയും കുറുക്കി മാത്രകളുടെ സന്തോഷത്തിലേക്ക് കവി വന്നെത്തുന്നു. മനസ്സും ഭാവനയും സംഗമിക്കുന്ന സർഗ്ഗപരമായ അനുഭവങ്ങളിലൂടെ ഏത് കൊലക്കുടുക്കിനേയും മറികടക്കാമെന്ന വൈലോപ്പിള്ളി യുടെ മൊഴിതന്നെയാണ് ഈ കവിതയുടെ പ്രാണൻ.
തിരുവാതിര രാവിൽ മുപ്പതു കൊല്ലം മുമ്പുള്ള ഊഞ്ഞാലും നിലാവും ഓർക്കുന്ന കവി ഊഞ്ഞാൽ കെട്ടിയ മുതുക്കൻ മാവിന്റെ രാഗഭാവങ്ങൾ വർണ്ണിക്കുന്നു. ഇതു മാവ് ഇന്നും പൂത്തത് അന്നത്തെ തിരുവാതിര രാവിന്റെ ഓർമ്മ നുകർന്നിട്ടാണ്. കവിയും ഭാര്യയും ഊഞ്ഞാലാടിയ ഓർമ്മയിൽ പൂത്ത മുതുമാവിൽ ഉണ്ണിമാ ങ്ങകൾക്കായി ഒരു ഊഞ്ഞാലു കെട്ടി. അത് വിരിഞ്ഞുവന്ന മാമ്പു കളുടെ പൂങ്കുലയിൽ ഉണ്ണിമാങ്ങകൾ ഉറക്കമാണ്. അവയുടെ കുഞ്ഞുരൂപത്തെ ഉറക്കമായി സങ്കൽപ്പിക്കുന്നു. ചിരിച്ച് തുള്ളുന്ന ബാല്യവും ചിന്തകളില്ലാതെ ഉറങ്ങുകയാണ്. തുടർന്ന് ഉണ്ണിമാ ങ്ങയ്ക്കും കൗമാരമാകുന്നു. അതിന് കാലംവരണം. മാങ്ങ ഉണ്ടായ കാലത്തിൽ നിന്നും മാമ്പൂവിന്റെ മദഗന്ധത്തിലേക്ക് എത്തിച്ചേരാൻ കൗമാരത്തിന് ഇത്തിരി കാലം വേണമെന്ന് കവി സങ്കൽപ്പിക്കുന്നു.
ഈ വരികളിൽ മുതുമാവിന്റെ കൗമാരസ്വപ്നങ്ങൾ കവി കണ്ട ടുക്കുന്നു. തിരുവാതിര രാവിന്റെ ഓർമ്മയിൽ വീണ്ടും പുക്കുന്ന മുതുമാവിനും, മാമ്പൂവിന്റെ മദഗന്ധമുള്ള കൗമാരമാണിപ്പോൾ. പ്രായമായ കവിയുടെ തിരുവാതിര രാവ് നുകരുന്ന വേളയിൽ ഊഞ്ഞാൽ കെട്ടിയ മുതുമാവിനും കൗമാരസ്വപ്നങ്ങളുണ്ടായി ‘യെന്ന് വളരെ വംഗമായി മാധുര്യത്തിൽ, പ്രണയലോലുപമായ മനുഷ്യ മനസ്സിന്റെ ഇണക്കത്തിൽ പ്രകൃതിയേയും ആവിഷ് രിക്കലാണ്. മുതുമാവിന്റെ കൗമാരം പ്രായമായ കവിയുടെ മുഷ തുകൊല്ലം മുമ്പുള്ള യൗവ്വന സുരഭിലമായ നിമിഷങ്ങളെപ്പോലെ യാണ്. ഇത് കവിയും പ്രകൃതിയും യൗവ്വനദൃഷ്ടിയിൽ ഒന്നാണെന്ന് അറിയിക്കുന്നു. വികലമായ ഹൃദയരാഗങ്ങൾ ഈ പ്രകൃതിക്കും ഉണ്ട്. അതിൽ ഊഞ്ഞാൽ കെട്ടിയാടുവാൻ താൻ പ്രേരിതനാകുക മാത്രമാണ് എന്ന് കവി പറയുന്നു.

Question 29.
‘ഒരേ ആകാശത്തു പ്രത്യക്ഷപ്പെടുന്ന വിമാനവും തിരുവാതിര നക്ഷത്രവും ‘ഊഞ്ഞാലിൽ’ എന്ന കവിതയ്ക്കു നൽകുന്ന അർത്ഥസാദ്ധ്യതകൾ വിശദമാക്കുക.
Answer:
യാഥാർത്ഥ്യങ്ങളിൽ നിന്ന് സ്വപ്നത്തിലേക്കുള്ള ഒരു ഊഞ്ഞാലാട്ട മാണി കവിത. ‘ഊഞ്ഞാൽ’ കവിതയിലേക്ക് പ്രവേശിക്കുമ്പോൾ ആസ്വാദക ഹൃദയങ്ങളിൽ ആദ്യം ഉയരുന്ന ഒരു സന്ദേഹം അതുത ന്നെയാണ്. ഇതൊരു സ്വപ്നമാണോ ? ‘വൈലോപ്പിള്ളി കവിതക ളിലെ നിരന്തര സാന്നിധ്യമാകുന്ന ദാമ്പത്യപ്പൊരുത്തക്കേടുകളും, പരാ തിയും പരിഭവവും നിറഞ്ഞ കുറ്റപ്പെടുത്തലുകളും ഒക്കെ മാറ്റിവെച്ച് സമാധാനപൂർണ്ണവുമായ ദാമ്പത്യത്തിലെ വാർധക്യം, ഈ കവിതയിൽ നിറയുകയാണ്. തിരുവാതിര നിലാവുപോലെ ശുദ്രവും, സുന്ദര വുമാണ് കവിത.
കവിത ആരംഭിക്കുന്നതുതന്നെ തികച്ചും പോസിറ്റീവായ വിചാര ധാരയോടുകൂടിയാണ്. ഒരു വെറ്റില നൂറു തേച്ചു നീ തന്നാ ലും, ഈ തിരുവാതിരരാവുപോലെ മഞ്ഞിനാൽ ചൂളുമ്പോഴും, മധുരം ചിരിക്കുന്നു നമ്മുടെ ജീവിതം. വാർധക്യം പലതു കൊണ്ടും ഈ കാലഘട്ടത്തിൽ മടുപ്പിന്റെ അവശതയുടെ, അവ ഗണനയുടെ ഒക്കെ ഇരുണ്ട ലോകമായി മാറുന്നു. അങ്ങനെ യൊരു അവസ്ഥയിലാണ് മഞ്ഞുകൊണ്ടു ചൂളുമ്പോഴും മധുരം ചിരിക്കുന്ന കവിയേയും, ഭാര്യയേയും നാം കവിതയിൽ കണ്ട ത്തുന്നത്. ചില്ലറ വേദനകളും, ചെറിയ ബുദ്ധിമുട്ടുകളൊന്നും തന്നെ അവരുടെ ദാമ്പത്യജീവിതത്തിന്റെ ഈ അവസാനരംഗ ത്തിന് മങ്ങലേൽപ്പിക്കുന്നില്ല. അതു കൊണ്ടു തന്നെ യാണ് യാഥാർത്ഥ്യത്തിനു മുകളിൽ കൂടിയുള്ള സ്വപ്നങ്ങളുടെ ഊഞ്ഞാ ലാട്ടമായി ഈ കവിത മാറുന്നത്.
‘നര’ പലപ്പോഴും അനുഭവങ്ങളുടെ പാഠങ്ങൾ തന്നെയാണ്. ജീവിതത്തിന്റെ പല രംഗങ്ങളിലും പ്രകടിപ്പിച്ച പക്വതയില്ലായ്മ കൾക്കുള്ള ഒരു നല്ല മറുപടി. വാർധക്വത്തിൽ, ‘നര’ വീണ ജീവി തത്തിലേക്ക് തിരുവാതിരരാവ് വിരുന്നെത്തുമ്പോൾ, മുമ്പ് ജീവി തത്തിൽ ഉണ്ടായ എടുത്തു ചാട്ടങ്ങൾക്കുള്ള നല്ല മറുപടിയായി ‘നര’ എന്ന പ്രതീകം മാറുന്നു. ഒത്തുതീർപ്പുകളുടേയും, പര സ്പരം തിരിച്ചറിഞ്ഞ കുറവുകളുടേയും, ഗുണങ്ങളുടേയും നല്ലൊരു തിരിഞ്ഞുനോട്ടം കൂടി വാർധക്യം പകർന്നു തരുന്നു. സ്വാഭാവികമായും ജീവിതത്തിലെ ഒരു രണ്ടാം മധുമാസക്കാല മായി അതുമാറുന്നു.
എൻ.എൻ.കക്കാടിന്റെ ‘സഫലമീയാത്ര’ എന്ന കവിത ഈ അവ സരത്തിൽ കടന്നുവരികയാണ്. ആ കവിതയുടെ അന്തരീക്ഷം തികച്ചും വ്യത്യസ്തമാണ്. ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ കാലഘട്ടമാണ് ആ കവിതയിലെ അന്തരീക്ഷം അർബുദം ബാധിച്ച തൊണ്ടയുമായി, കവി അവിടെ വേദന തിങ്ങുന്ന ഓരോർമ്മയാവു കയാണ്. എങ്കിലും അരികിൽ തന്റെ പ്രിയതമ സ്നേഹത്തോടെ ചേർന്നുനിൽക്കുമ്പോൾ, ജീവിതം സഫലമാകുന്നു എന്നു ആ കവിതയിൽ എൻ.എൻ. കക്കാട് പറഞ്ഞുവെക്കുന്നു. പരസ്പരം ഊന്നുവടികളാകുന്ന; വേദനയുടെ അവസ്ഥയിലും – സ്നേഹം മരുന്നായിത്തീരുന്ന ഒരന്തരീക്ഷം ‘സഫലമീയാത്ര’ എന്ന കവിത യിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ‘ഊഞ്ഞാലിൽ’ സംതൃപ്തിയുടെ വാർധക്യമാണ്. എങ്കിലും പരസ്പരമുള്ള ദാമ്പത്വത്തിന്റെ എല്ലാ മെല്ലാമായ ആ പങ്കുവെയ്ക്കലിൽ ഇരുകവിതകളും സാമ്യം പുലർത്തുന്നു. ‘സഫലമീയാത്ര’ യിലും ഈ കവിതയിലെന്നപോലെ ‘ആതിരനിലാവ്’ ഒരു കഥാപാത്രമായി മാറുന്നുണ്ട്.
ദാമ്പത്വത്തിന്റെ ആരംഭത്തിൽ, മധുവിധുവിന്റെ ലഹരിയിൽ ഇതേ പോലെ ആതിരനിലാവിന്റെ ലഹരിയിൽ അവർ സ്വയം അലിഞ്ഞി ട്ടുണ്ട്. പുലരിയെത്തുവോളം, ഊഞ്ഞാലിൽ സ്വയം മറന്നിട്ടുണ്ട്. ഒരാ വർത്തനം കവി ആവശ്യപ്പെടുന്നു. യൗവ്വനം അസ്തമിച്ചിട്ടുണ്ടാകാം. ജീവിതചക്രത്തിന്റെ (കാലചക്രം) തിരിച്ചിലിൽ എല്ലാം മാറിയി ട്ടുണ്ടാകാം. എങ്കിലും പഴയ ഓർമ്മകളെ ഒന്നുകൂടി പൊടിതുടച്ച് മിനുക്കിയെടുക്കാം. പഴയകാലത്തിന്റെ ഓർമ്മകളുമായി, പഴയ പുഞ്ചിരി മാത്രം കവി തന്റെ പ്രാണപ്രേയസിയുടെ മുഖത്തുനിന്ന് കണ്ടെടുക്കുന്നു. ആ മന്ദസ്മിതത്തിൽ, ആ ദാമ്പത്യത്തിന്റെ സംതൃപ്തി മുഴുവൻ നിറഞ്ഞു നിൽക്കുന്നുണ്ട്.
സുഖവും സംതൃപ്തിയും നിറഞ്ഞ നാട്ടിൻപുറത്തിന്റെ വിശു ദ്ധിയെ വാഴ്ത്താൻ കവി മറക്കുന്നില്ല. നഗരത്തിന്റെ വമ്പു കൾക്കും അപ്പുറം, നാട്ടിൻപുറത്തിന്റെ നന്മയെ പ്രതിഷ്ഠിക്കാൻ കവി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സ്നേഹത്തിന്റേയും, ഐക്യ ത്തിന്റെയും ആ മണ്ണിലാണ് ബന്ധങ്ങളുടെ വേരുകൾ കൂടുതൽ ആഴത്തിൽ ഉറയ്ക്കുന്നത്. ഇതൊക്കെയാണെങ്കിലും ചില യാഥാർത്ഥ്വങ്ങളിലേക്ക്, കവി നമ്മെ നയിക്കുന്നുണ്ട്. കാൽപനി കതയുടെ നിറവിലും, യാഥാർത്ഥ്യത്തിന്റെ രജതരേഖകൾ കവി കാണാതെ പോകുന്നില്ല. അല്ലെങ്കിലും “തുടുവെള്ളാമ്പൽ പൊയ്കയല്ല, ജീവിതത്തിന്റെ
കടലേ കവിതയ്ക്കു ഞങ്ങൾക്കു മഷിപ്പാത്രം.” – എന്ന് പാടിയ കവിയ്ക്ക് അങ്ങനെയൊന്നും കണ്ണടയ്ക്കാൻ കഴിയില്ല.
നാട്ടിൻപുറത്തിന്റെ, നന്മയും വിശുദ്ധിയും പാടുന്നതോടൊപ്പം വൈലോപ്പിള്ളി അവിടത്തെ പഞ്ഞിക്കുറിച്ചും (ഇല്ലായ്മ) പാ യുന്നു. ഇല്ലായ്മകളുടെ വറുതിയിലും, കണ്ണീരിന്റെ പാട്ടിനാൽ തിരു വാതിരയെ വരവേൽക്കുന്ന അയൽ സ്ത്രീകളുടെ നൊമ്പരം കവി കാണാതെ പോകുന്നില്ല. അങ്ങകലെ നടക്കുന്ന യുദ്ധത്തിന്റെ കെടുതി അവരെയും ബാധിച്ചിരിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റം കുട്ടിമുട്ടിക്കാൻ പാടുപെടുമ്പോഴും, തിരുവാതിരയുടെ നിറവിനും വേണ്ടി പാടുകയാണവർ. തിരുവാതിര തീക്കട്ട പോലെ’ – എന്ന പഴമൊഴി അവരുടെ കാര്യത്തിൽ പൂർണ്ണമായും ശരിയാവുകയാണ്. തന്റെ ജീവിത സൗഭാഗ്യങ്ങളുടെ സമൃദ്ധിയിലും, കവി തൊട്ടടുത്തു നിന്നുയരുന്ന വേദനയുടെ കനലുകൾ കാണാതെ പോകുന്നില്ല. ഇവിടെയാണ് വൈലോപ്പിള്ളിയിലെ ശുഭാപ്തി വിശ്വാസിയെ നാം അടുത്തറിയുന്നത്. എല്ലാം മാറ്റങ്ങൾക്കു വിധേയമാണ്; പ്രകൃതി പോലും പരസ്പരം കലഹിക്കുന്ന, യുദ്ധം ചെയ്യുന്ന ജനത്തികൾ പരസ്പരം സ്നേഹിക്കും. യുദ്ധം തോൽക്കുകയും മനുഷ്യൻ ജയി ക്കുകയും ചെയ്യും. അങ്ങനെ കൊലക്കുരുക്കുകൾ പോലും രൂപം മാറി വിനോദത്തിന്റെ ഊഞ്ഞാലുകളാകും…..
ജീവിതത്തെ സ്നേഹിക്കുവാൻ വേണ്ടി പാടാൻ കവി ഭാര്യയോട് ആവശ്യപ്പെടുന്നു. മനസ്സിനെ നൃത്തം ചെയ്യിക്കാൻ പോലും ശക്തി യുള്ള പ്രേയസിയുടെ സ്വർണ്ണക്കമ്പികൾ മീട്ടുന്ന കണ്ഠത്തിൽ നിന്നുള്ള ഗാനം. കവിയുടെ കരൾ ഊഞ്ഞാൽക്കയർപോലെ ആ ഗാനത്തിൽ കമ്പനം കൊള്ളുകയാണ്. സംഗീതം എല്ലാം മാറ്റിമറി ക്കുന്നു. പ്രായവും, പശ്ചാത്തലവും, കാലവും, അന്തരീക്ഷവും സക ലതും മാറുന്നു. ജീവിതം പുതുമയുള്ളതാക്കി മാറ്റുന്നു.
ജീവിതത്തെ അഗാധമായി സ്നേഹിക്കുവാൻ സംഗീതം നൽ പ്രാപ്തരാക്കും. അങ്ങനെ ഈ തിരുവാതിയ രാവ് സന്തോഷത്തിന്റെ ഏറ്റവും വലിയ സന്ദർഭമാകട്ടെ. അവിടെ സംഗീത സാന്ദ്രമാകുന്ന തോടെ പൂനിലാവണി മുറ്റം മാലിനിതീരവും, വെൺനര കലർന്ന പി, കണ്വമുനിയുടെ ആശ്രമ കന്യകയുമായിത്തീരുന്നു. ഭാവന യുടെ അളവറ്റ പ്രവാഹത്തെ നൊടിയിടകൊണ്ട് സൃഷ്ടിക്കാൻ, സംഗീ തത്തിനു സാധിക്കുന്നു.
മനുഷ്യായുസ്സിൽ അല്പമായി മാത്രം അനുഭവിക്കാൻ കഴിയുന്ന ചില നിമിഷങ്ങൾ . (മാത്രകൾ) – അതിലൂടെ കടന്നുപോകുന്നു കവിയും പത്നിയും, അനവദ്യസുന്ദരമായ അനുഭൂതികളുടെ അള വറ്റ പ്രവാഹമാണ് സന്ദർഭത്തിൽ വൈലോപ്പിള്ളി കവിത. പിന്നീട് ഓർത്തെടുക്കാൻ വേണ്ടിയുള്ള ഓർമ്മകളുടെ ഒരു കുങ്കുമച്ചെപ്പ് കവിതയുടെ അവസാനത്തിൽ മാസ്മരികമായ സ്നേഹത്തിന്റെ മാന്ത്രികാന്തരീക്ഷം സൃഷ്ടിക്കാൻ വൈലോപ്പിള്ളിയ്ക്ക് സാധിക്കു ന്നുണ്ട്. നിസ്വാർത്ഥമായ സ്നേഹത്തിന്റെ നിഷ്കാമമായ പങ്കുവെ യ്ക്കലിന്റെ ഏറ്റവും ഉദാത്തമായ ജീവിതവേദിയാണ് വാർധക്യ ത്തിലെ ദാമ്പത്യം. പരസ്പരം താങ്ങാകാൻ കഴിയുന്ന, എല്ലാം അറി യുന്ന അവസ്ഥ, മറ്റാർക്കുമായി മാറ്റിവെയ്ക്കാനില്ലാത്ത വിലപ്പെട്ട നിമിഷങ്ങളിൽ അവർ മാത്രമായിത്തീരുന്ന, ഒരു ഗാനമായി അലി യുന്ന അപൂർവ്വ സന്ദർഭം. അതിന്റെ മനോഹാരിത ഊഞ്ഞാലിൽ എന്ന കവിതയിൽ ഉടനീളം തുളുമ്പി നിൽക്കുന്നുണ്ട്.!
സ്നേഹത്തിന്റെ ശീതളിമയോടൊപ്പം, വാത്സല്യത്തിന്റെ ആർദ തയും ‘ഊഞ്ഞാലിനെ വ്യത്യസ്തമാക്കുന്നുണ്ട്. സ്നേഹം കൊണ്ട് മരണത്തെ (നാശത്തെ തോൽപ്പിക്കുന്ന മനുഷ്യനെ സൃഷ്ടിക്കാൻ വൈലോപ്പിള്ളി താൽപ്പര്യം കാണിക്കുന്നുണ്ട്. ഊഞ്ഞാലിന്റെ ക റുകൊണ്ട് കൊലക്കുടുക്കുണ്ടാക്കാം. അതുപോലെതന്നെ ഉല്ല സിച്ച്, ഇരുന്നാടി രസിക്കാൻ ഊഞ്ഞാലും’ ഈ കവിതയിൽ വൃദ്ധൻ രണ്ടാമത്തെ മാർഗ്ഗം സ്വീകരിച്ച് മരണത്തിനു മുകളിൽ മനുഷ്യാഹ്ലാദത്തിന്റെ വിജയം നേടുന്നു’ ഒപ്പം വാർധക്യത്തേയും അയാൾ കീഴടക്കുന്നു.
ശുഭാപ്തി വിശ്വാസത്തിന്റെ, നന്മയുടെ, സ്നേഹത്തിന്റെ വലി യൊരു വിജയഗാഥ തന്നെയാണ് ‘ഊഞ്ഞാൽ’ എന്ന കവിത. മന സ്സുകളുടെ മനോഹരമായ ചർച്ചകൊണ്ട് ദാമ്പത്യം സുന്ദരമായ ‘സിംഫണി’ പോലെ ഹൃദ്യമാകുന്ന അനുഭവവും ഈ കവിത പങ്കു വെയ്ക്കുന്നു. അതുകൊണ്ടുതന്നെ സ്വപ്നം പോലെ സുന്ദര മാണി കവിത!
Question 30.
മരണത്തെ മുഖാമുഖം കാണുന്ന ഒരു വ്യക്തിയുടെ യാത്രപറച്ചി ലാണോ ‘അനർഘനിമിഷം’ ? കഥാസന്ദർഭങ്ങളെ മുൻനിർത്തി വില യിരുത്തുക.
Answer:
ബഷീറിയൻ സാഹിത്യം’ എന്ന് പിന്നീട് പ്രസിദ്ധി കൊള്ളുന്ന രീതി യിൽ ഒരു സാഹിത്യസരണി, മലയാള സാഹിത്യത്തിൽ പ്രോദ്ഘാ ടനം ചെയ്യാൻ ആ തൂലികയക്ക് സാധിച്ചു. ഒരു വ്യക്തി കേന്ദ്രീക തമായ സാഹിത്യമാർഗ്ഗങ്ങൾ മലയാളത്തിലെന്നല്ല, ലോകസാഹിത്യ ത്തിൽ തന്നെ അപൂർവ്വമായിരിക്കും. പൗരാണിക മലയാളസാഹിത്യം പരിശോധിക്കുമ്പോൾ നമുക്കൊരു എഴുത്തച്ഛനെ ദർശിക്കാൻ സാധിക്കും. തന്റേതായ വ്യക്തിപ്രഭാവംകൊണ്ട്, സാഹിത്യ സിദ്ധി കൊണ്ട് ഒരു മഹാസാഹിത്യത്തെ നയിക്കാൻ കഴിയുക: അവിടെ യാണ് ‘വൈക്കം മുഹമ്മദ് ബഷീർ’ എന്ന സാഹിത്യനായകൻ നമുക്കു മുന്നിൽ ഉയർന്നു നിൽക്കുന്നത്.
ബഷീറിന്റെ ഹാസ്വവും ചിന്തനീയമാണ്. ആഴത്തിൽ ജീവിതത്തെ നോക്കിക്കാണുകയും, ദാർശനികമായി അപഗ്രഥിക്കുകയുമാണ് ബഷീറിന്റെ ഹാസ്യം. ഒരേ സമയം ചിരിപ്പിക്കുന്നതും, ചിന്തോദ്ദീ പകവുമാണത്. ജീവിതത്തിന്റെ ഇരുണ്ട വശങ്ങളെ ബഷീറിയൻ ഹാസ്യം വെളിച്ചത്തേക്കു കൊണ്ടുവന്നു. പട്ടിണി ഒരു വലിയ ആഘോഷമായി. ഇല്ലായ്മ അതുവരെ മുടിവെയ്ക്കേണ്ട ഒന്നാ യിരുന്നുവെങ്കിൽ ബഷീറിലത്, പുരപ്പുറത്തുനിന്നും വിളിച്ചുകൂ വേണ്ട അനായാസമായ ഒരു യാഥാർത്ഥ്യമായി. ജീവിതത്തിന്റെ എല്ലാ മേഖലകളേയും ഒരേപോലെ, സമചിത്തതയോടെ കാണാൻ, പക്വതയോടെ സമീപിക്കാൻ ബഷീർ ഹാസ്യം മലയാളിയെ പഠി ഷിച്ചു.
‘അനർഘനിമിഷം’ – ബഷീറിന്റെ സാഹിത്യസപര്യയിൽ വേറിട്ടു നിൽക്കുന്നു. ജീവിതത്തിന്റെ താളം ചിലപ്പോഴൊക്കെ നിലച്ചുപോ കാവുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. എപ്പോഴും വെളിപ്പെടു ത്താൻ സാധിക്കാത്ത മഹാരഹസ്യമായ നിമിഷം. അതു തീവ മായ വേർപാടിന്റെ അനർഘനിമിഷമാണ്. വേദനയുടെ മഹാത് രത്ത് നാം ഒറ്റപ്പെടുന്ന നിമിഷം. പതിവായ ശൈലികളിൽ നിന്നും, രീതികളിൽ നിന്നും ബഷീർ ‘അനർഘനിമിഷ ത്തിൽ വ്യത്യസ്ത നാകുന്നു. ആഖ്യാനശൈലിയിലും, പദയോഗങ്ങളിലും ബഷീറിൽ ഏറ്റവും പ്രിയംകരമായ സൂഫി തന്വത്തിന്റെ സ്വാധീനം കാണാൻ കഴിയുന്നു. അപാരമായ ശാന്തത ഉള്ളിൽ വഹിച്ചുകൊ ണ്ടാണ്, ഇതിൽ ബഷീർ സംസാരിക്കുന്നത്. ഏകാന്തതയുടെ ഏറ്റവും കഠിനമായ തിരിച്ചറിവോടെ ഇനി ഒറ്റയ്ക്കാണെന്ന യാഥാർത്ഥ്യം; വേർപാടിന്റെ ഏറ്റവും കനപ്പെട്ട മുഹൂർത്തം. ആ തീഷ്ണ മുഹൂർത്തത്തിലേക്ക് ബഷീർ. നമ്മെയും കൊണ്ടുപോ വുകയാണ്. വേദനയുടെ തീരത്ത് നാം ഒറ്റപ്പെട്ടുപോകുന്ന കഠി നമായ അവസ്ഥ.
അപാരമായ സ്നേഹത്തിന്റെ കരുത്തുറ്റ ഒഴുക്ക് അനർഘനിമി ഷത്തിൽ കാണാം. ലൗകികതയുടെ ക്ഷണപ്രഭകളോടല്ല ഇവിടെ ബഷീർ പ്രണയം പ്രഖ്യാപിക്കുന്നത്. അലൗകികമായ, ആത്മീയ അനുഭൂതിതന്നെയാണ് ബഷീറിന്റെ സന്ദേശത്തിന്റെ കാതൽ. ജീവ നും, മരണവും തമ്മിലുള്ള വലിയൊരു മുഖാമുഖം – ‘അനർഘ നിമിഷത്തി’ ന്റെ അടിയൊഴുക്കായി നിലനിൽക്കുന്നുണ്ട്. ആഴത്തി ലുള്ള തിരിച്ചറിവിന്റെ, ആത്മസാക്ഷാത്ക്കാരത്തിന്റെ അടയാളം കുടിയാണ് അനർഘനിമിഷം.
അനർഘനിമിഷം സിംബോളിസ്റ്റ് അഥവാ എക്സ്പ്രഷനിസ്റ്റ് സാങ്കേ തികവിദ്യയുപയോഗിച്ച് രചിച്ച കൃതിയാണ്. ഹിന്ദുസന്യാസിയായും സൂഫിമാരോടൊപ്പവും കഴിച്ചുകൂട്ടിയ ബഷീറിന്റെ വാക്കുകളുടെ സംഗീതസരണി അനർഘനിമിഷത്തിലുണ്ട്. പുഷ്കർ സാഗർ തടാകക്കരയിലിരുന്ന് ധ്വാനത്തിൽ മുഴുകിയ ബഷീറിന്റെ ആത്മ പരത അനർഘനിമിഷത്തിലുണ്ട്. ഹിമാലയ താഴ്വാരങ്ങളിൽ സൂഫിമാരോടൊപ്പം ജീവിച്ചു. അല്ലാഹു വിലേക്കുള്ള യാത്ര ദേഹം വിടാതെ ദേഹി പോകുന്നു. അവിസ്മരണീയവും അനു ഭൂതിദായകവുമായിരുന്ന ജീവിത പ്രേമമാണ് അനർഘ നിമിഷ ത്തിൽ.
ബഷീർ മരണത്തെ അഭിമുഖം കണ്ടിട്ടുണ്ട്. പുഷ്കരസാഗറിലേ ക്കുള്ള യാത്രാമദ്ധ്യേ മണലാരണ്യത്തിലൂടെ യാത്രചെയ്യവെ പരി ക്ഷീണനായി മരണാഭിമുഖം സൂര്യാഭിമുഖം മണൽത്തട്ടിൽ വീണു. മരണം അബോധത്തിലെവിടെയോ ഉറച്ച നിമിഷം കാതിൽ കുളിർ കാറ്റായി ഒരു ശബ്ദം ഒഴുകി വന്നു. ചുണ്ടിൽ കുളിർ തണ്ണീന്റെ തണുപ്പ് അനുഭവപ്പെട്ടു. ദിഗംബര സന്യാസിമാരായിരുന്നു അത്. മരണമെന്ന അനർഘനിമിഷത്തിനിപ്പുറത്തുനിന്നും കൈപിടിച്ചവർ കരകയറ്റി സൂഫികളോടൊന്നിച്ചും കഴിഞ്ഞു. ആത്മീയതയെ മനനം ചെയ്തുള്ള ജീവിതം ബഷീർ അവിടെ നിന്നും സ്വായത്ത മാക്കി. അനർഘനിമിഷം ഇത്തരമൊരു പശ്ചാത്തലത്തിലുമായി. ആത്മീയതയുടെ, മിസ്റ്റിസിസത്തിന്റെ അടിയൊഴുക്ക് അനർഘ നിമിഷത്തിന്റെ അന്തർധാരയാണ്. ധ്യാനനിമഗ്നമായ മനസ്സിൽ നിന്നും ഒഴുകി വരുന്ന വാക്കുകളുടെ പ്രവാഹമാണീ കൃതി.

Question 31.
‘വീരകുമാരൻ’ ലാത്തിയും വെടിയുണ്ടയും) സ്വന്തം ജീവിതം കൊണ്ടും സമൂഹത്തിനു നൽകിയ സന്ദേശമെന്താണ് ? പാഠഭാ ഗത്തെ ആസ്പദമാക്കി നിഗമനങ്ങൾ അവതരിപ്പിക്കുക.
Answer:
അഗ്നിസാക്ഷി നോവലിന്റെ അക്ഷരലോകം പ്രാചീനമായ ജീർണ്ണ തയിൽ തീ പിടിക്കുന്ന പുരോഗമനാശയങ്ങളുടേതാണ്. നമ്പൂ ദിത്തം മെലിഞ്ഞുണങ്ങിയിട്ടും, സമൂഹത്തിനും വ്യക്തിക്കും ചട ങ്ങുകളുടെ നരകം പണിതിട്ടും വീണ്ടും പഴമയുടെ മുഷിഞ്ഞ മാമൂലുകളിലേക്ക് ഉറഞ്ഞുപോകുന്ന കാലത്തിലാണ് മാറ്റങ്ങ ളുടെ അഗ്നി പടരുന്നത്. അതേ, സംഹരിക്കുകയും പുതിയതിന് ചാരമാകുകയും ചെയ്യുന്നതിന്റെ തീയിൽ കൊയ്ത നോവലാണ് അഗ്നിസാക്ഷി.
അഗ്നിസാക്ഷിയിലെ ചില പ്രയോഗങ്ങൾക്ക് ഏഴഴകാണുള്ളത്. ഒന്നിൽ നിന്നും ബഹുഭാവനകളിലേക്കും ബഹുസൗന്ദര്യത്തിലേ ക്കും ലയിച്ചു ചേരുന്ന പ്രയോഗങ്ങൾ. വീരകുമാരൻ ക്ലാമർ ടവറിന്റെ മുകളിലേക്ക് ത്രിവർണ്ണ പതാക ഉയർത്തി വീശിപ്പിടിക്കു ന്നതിനെ ലളിതാംബിക അന്തർജ്ജനം വർണ്ണിക്കുന്നതും ധ്വനി പ്പിക്കുന്നതും ഭാവങ്ങളുടെ ആഴങ്ങളെയാണ്. ഒരു നീർച്ചോല യിൽ ചുഴിയുണ്ടാകുമ്പോൾ ജലം അതിൽ ചുറ്റുന്നതു പോലെ യാണ് ഈ ഭാവനയും. വിജയിയായ അഭിമന്യുവിനെപ്പോലെ ക്ലോമൽ ടവറിൽ ആ ബാലൻ നിൽക്കുകയായിരുന്നു’ എന്ന പ്രയോഗത്തിൽ വൈവിധ്യങ്ങളായ ഭാവഭേദങ്ങൾ ഉണ്ടാകുന്നു. ക്ലോമർ ടവറിൽ നിൽക്കുന്ന വീരകുമാരൻ വെടിയേറ്റ് വീഴുമെന്ന് നാം നെഞ്ചിൽ തൊട്ട് സ്തംഭിച്ചുപോകുന്ന വർണ്ണനയാണിത്.
അഭി മനു മഹാഭാരതത്തിലെ കഥാപാത്രമാണ്. അഭിമന്യു കൗരവന്മാ രുടെ വെല്ലുവിളി സ്വീകരിച്ച് പത്മവ്യൂഹത്തിൽ അകപ്പെട്ടു. ഗർഭ ത്തിലിരിക്കെ പിതാവായ അർജ്ജുനനിൽ നിന്നും പത്മവ്യൂഹം തകർത്തത് മാത്രമേ കേട്ടൊള്ളു. പത്മവ്യൂഹം തകർക്കുമ്പോൾ ചുറ്റും കൗരവരായിരുന്നു. തിരിച്ചു കടക്കുവാനുള്ള ശ്രമം. ശക്തി യാർജ്ജിച്ചപ്പോഴേക്കും ജയദ്രഥൻ പിന്നിൽ നിന്നും കൊന്നു കള ഞ്ഞത് മഹാഭാരതകഥ. ഇവിടെ ക്ലോക്ക് ടവറിൽ പതാക വീശിയ വീരകുമാരൻ അഭിമന്യുവിനെപ്പോലെയാണ് എന്ന നോവലിലെ പ്രയോഗത്തിൽത്തന്നെ ഗർജിക്കാൻ തുടങ്ങുന്ന തോക്കുകൾ നീണ്ടുവരുന്നത് നാം കാണുന്നു. അഭിമന്യു ബാലനായിരുന്നു. വീരകുമാരനും
അഭിമന്യു വിജയിയായി നിന്നതുപോലെ എന്ന് പറഞ്ഞതിൽ അഭി മന്യുവിന്റെ വിജയമെന്നത് മരണം വരിച്ചെങ്കിലും ധീരനായിരിക്കു ന്നവന്റെ ര്വമാണ്. മരണത്തെ ഭയപ്പെടാത്തവന്റെ ധീരത യുള്ളവനാണ് വീരകുമാരൻ, അതാണവന്റെ വിജയം.
ഇവിടെ ക്ലോക്ക് ടവർ പത്മവ്യൂഹമായിരുന്നു. ചുറ്റിനും പോലീസും പട്ടാളവും കൗരവപ്പടയും ധർമ്മത്തിന്റെ പതാക അഭി മനുവിന്റെ കയ്യിലാണ്. അതവൻ പത്മവ്യൂഹത്തിനകത്തു നി ന്നാണ് മറഞ്ഞുനിൽക്കാതെ വീശുന്നത്. രാജ്യത്തിന്റെ അഭിമാന മുയർത്തിയ വീരകുമാരൻ അഭിമന്യുവാണ്.
മഹാഭാരതത്തിന്റെ കുരുക്ഷേത്രയുദ്ധം ഇവിടെ ഇന്ത്യൻ സ്വാത ന്ത്ര്യസമരമാണ്. സ്വന്തം മണ്ണിനുവേണ്ടി പടനയിക്കുന്നവരുടെ സമ രം. കള്ളച്ചുത് കളിച്ച് മണ്ണ് കയ്യടക്കിയവരിൽ നിന്നും തിരിച്ചു പിടി ക്കാൻ വീരകുമാരൻ ഉയരങ്ങളിലേക്കു തന്നെയാണ് കയറിയത്. ആയിരമായിരം ഭാരതീയരുടെ യശസ്സും ധൈര്വവും അഗ്നിയായി പടർത്തിയ അഭിമന്യു. വീരകുമാരന് മരണമില്ല. ധീരന്റെ രക്തം ഇന്ത്യക്കാരിലൂടെ പ്രവഹിക്കുകയാണ്.
വീരകുമാരനെ മാലാഖയായും സങ്കൽപ്പിക്കുന്നു. വെടിയേറ്റ് രക്തംവാർന്നു വീഴുന്നത് വെള്ളിൽപ്പക്ഷി കണക്കെയാണ്. വീഴ്ച യുടെ വേഗതയാണിവിടെ കാണുന്നത്. ഒപ്പം സമാധാനത്തിന്റെ വെളുത്ത ശോഭയും വീരകുമാരന് ചാർത്തുന്നു.
ഒരേ സമയം ചിരിക്കുകയും കരയുകയും ചെയ്യുന്ന ഭാരതമാതാ വിനെപ്പോലെയാണ് ദേവിബഹൻ വീരകുമാരനെ നെഞ്ചോട് ചേർത്തത്. ഭാരതീയരുടെ വേദനകളിൽ പിടയുകയും ധർമ്മ ത്തിൽ ചിരിക്കുകയും ചെയ്യുന്ന അഭിമാനിനിയായ സ്ത്രീ ശക്തി യായിരുന്നു ദേവീബഹൻ. വീരകുമാരന്റെ മരണം ദേവീബഹന്റെ ഹൃദയം പിളർത്തി. ഒപ്പം ആ മരണത്തിന്റെ രക്തസാക്ഷിത്വം ദേവി ബഹന്റെയും സ്വപ്നമായിരുന്നു. ഇവിടെ ദേവിബഹന് ഇതിഹാസ തുല്യമായൊരു പരിവേഷം ലഭിക്കുന്നു. ദേവിബഹന്റെ രൂപത്തിൽ നാം ഭാരതമാതാവിന്റെ അദൃശ്യച്ഛായകളെ തെളിഞ്ഞു കാണുന്നു. അഗ്നിസാക്ഷിയുടെ ഈ പാഠഭാഗം സ്വാതന്ത്ര്യസമരനിലമാണ്. മുറി വേറ്റവരും മരണമടഞ്ഞവരും മാനഭംഗപ്പെട്ടവരും യുദ്ധങ്ങളിൽ ഞരങ്ങുന്നതും സ്വാതന്ത്ര്വസമരത്തിൽ അനുഭവിക്കുന്നതും ഒരേ മാനുഷികയാതനകളാണെന്ന യാഥാർത്ഥ്വമാണ് ഇവിടെ തെളിയു
ന്നത്.
പ്രഭാത സൂര്യന്റെ ചെങ്കതിരുകൾ തട്ടി ക്ലോക്ക് ടവറിന്റെ മുകൾഭാഗം ചോരയിൽ കുളിച്ചതുപോലെ തോന്നി. വീരകുമാ രനെ കാണുന്നത് ആകാശത്തു നിന്നും ഞട്ട് താഴെ വീണ സൂര്യന്റെ കുട്ടിയെപ്പോലെയാണ്. ഈ സന്ദർഭങ്ങൾ വരാനിരി ക്കുന്ന വെടിവെപ്പിനേയും രക്തസാക്ഷിത്വത്തേയും കുറിക്കുന്നു. മറ്റുള്ളവർക്ക് വെളിച്ചമേകിയ സൂര്യനായിരുന്നു വീരകുമാരൻ നോവലിന്റെ ഭാവിലോകം വികസ്വരമാക്കുന്ന ഈ പ്രയോഗ ങ്ങൾക്ക് ശക്തിയും സാംസ്ക്കാരിക പാരമ്പര്യശക്തിയും ഇതി ഹാസ ഗൗരവവും ലഭിക്കുന്നുണ്ട്.
ഭാവാന്തരീക്ഷത്തെ വായനക്കാരന്റെ മനസ്സിലേക്ക് ആഴത്തിൽ ആവിഷ്ക്കരിക്കുന്നതിൽ പ്രയോഗങ്ങൾ ശക്തങ്ങളാണ്. അഭിമ വായി വർണ്ണിച്ചതിൽ മഹാഭാരതത്തിന്റെ ഇതിഹാസഹനത ആ സന്ദർഭത്തിനുണ്ടായി. ദേവീബഹൻ ഭാരതമാതാവിനെപ്പോലെ ജ്വലിച്ചപ്പോൾ അത് ഭാരതത്തിന്റെ ദേശാഭിമാനത്തിന്റെ ഭാവശക്തി യിലേക്ക് വളർന്നു. വീരകുമാരൻ വെള്ളിൽപക്ഷിയെപ്പോലെ വീണപ്പോൾ അതിന്റെ വീഴ്ച നൊമ്പരപ്പെടുത്തുന്നതായി. ഈ മണ്ണിലെ മനുഷ്യനെയും ജീവജാലങ്ങളെയും വെടിവെച്ചിടുന്ന ബ്രിട്ടീഷുകാരന്റെ ധ്വംസനം കൃത്യമായി രേഖപ്പെടുത്തുന്നു. അഗ്നിസാക്ഷിയുടെ അന്തർലോകത്തിന്റെ ഒഴുക്ക് ഈ പ്രയോഗ ങ്ങളുടെ ശക്തിയാണ്.
Question 32.
കുടുംബ ബന്ധത്തിന്റെ ആഴവും തീവ്രതയും വ്യക്തമാക്കുന്ന ചലച്ചിത്രമാണോ സൈക്കിൾ മോഷ്ടാക്കൾ ? പാഠസന്ദർങ്ങളെ അടിസ്ഥാനമാക്കി പരിശോധിക്കുക.
Answer:
ബൈസിക്കിൾ തീവ്സിലെ കഥ വാൽമിലായിലെ ബ്ലോക്ക് എച്ച്-ൽ അപ്പാർട്ട്മെന്റ് ഒന്നിൽ താമസിക്കുന്ന അന്റോണിയോ റിച്ചി, ഭാര്യ മരിയ റിച്ചി, മകൻ ബ്രൂണോ, 5 മാസത്തോളം പ്രായ മായ ബ്രൂണോയുടെ അനുജനുമടങ്ങുന്ന കുടുംബത്തിന്റേയും കളവുപോയ ഭാരക്കുറവുള്ള ഫിഡസ് ബ്രാന്റ് സൈക്കിളിന്റെ തുമാണ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും കൊടികുത്തിവാണ യുദ്ധാനന്തര ഇറ്റാലിയൻ സാമൂഹികാവസ്ഥയെ ഈ സിനിമ പ്രതി ഫലിപ്പിക്കുന്നു. ഏതൊരു വസ്തുവും ലഭ്യമാകുന്നതിന് കാല വിളംബം അനുഭവപ്പെടുന്ന ഒരു സാമൂഹിക അവസ്ഥ ഈ സിനി മയുടെ അന്തർധാരയാണ്. ജീവിക്കുന്നതിനാവശ്യമായ പണം കണ്ടെത്താൻ ഒരു തൊഴിലന്വേഷിക്കുകയും അപൂർവ്വമായി മാത്രം തൊഴിൽ കൈയ്യിലെത്തുകയും ചെയ്യുന്ന സാമൂഹികാവ സ്ഥയിൽ മനുഷ്യർ മോഷ്ടാക്കളാകുന്നു. റിച്ചിയുടെ സൈക്കിൾ മോഷ്ടിക്കപ്പെടുന്നു. മോഷ്ടിക്കുന്നവനും കുടുംബപ്രാരാബ്ധ ങ്ങളുണ്ടെന്ന് സിനിമയിൽ വ്യക്തമാണ്. എന്നാൽ കള്ളന്റെ പിന്നിൽ കാവലായി ഒരു ആൾക്കൂട്ടം നിലയുറപ്പിക്കുമ്പോൾ റിച്ചിയെ സഹായിക്കാനെത്തിയ പോലീസുകാരൻ പോലും നിസ്സഹായനാ യിത്തീരുന്നു. റിച്ചിക്കു മുന്നിൽ ആൾക്കൂട്ടമാണ് വില്ലൻ വേഷമ ണിയുന്നത്.
സ്നേഹമയിയായ മരിയ ഈ അവസരത്തിൽ റിച്ചിയെത്തേടി വരു ന്നു. കുടുംബസ്നേഹത്തിന്റെ ശീതളച്ഛായ ഈ സന്ദർഭത്തിലുണ്ട്. റിച്ചിയുടെ മുഖത്തുനിന്നും മരിയ വായിച്ചെടുക്കുന്ന സങ്കടം ഇതി നെയാണ് സൂചിപ്പിക്കുന്നത്. സുഹൃത്തിനോടൊപ്പം സൈക്കിള ഷിച്ച് അയാൾ പുറപ്പെടുന്നു. മുനിസിപ്പാലിറ്റിയുടെ മാലി സ്വനിർമ്മാർജ്ജന വണ്ടിയുടെ ചുമതലയുള്ള അയാളുടെ സുഹൃത്ത് റിച്ചിക്ക് ആശ്വാസവും പ്രതീക്ഷയും പകരുന്നു. പ്രഭാ തത്തിൽ തെരുവുകൾ വൃത്തിയാക്കുന്നതും പഴയതുപോലെ നഗരം തിരക്കിലേക്ക് വരുന്നതും ആൾക്കൂട്ടം റിച്ചിയ്ക്കു മുൻപിൽ സത്വം മറയ്ക്കുന്നൊരു മറയായി വരുന്നതും കാണുന്നു. തന്റെ ഫിഡെസ് സൈക്കിളിന്റെ ഏതെങ്കിലുമൊരു ഭാഗം ലഭിക്കുമെ ന്നൊരു പ്രതീക്ഷ റിച്ചിയിലുണ്ട്. അതുപോലെ മകൻ ബ്രൂണോയി ലും. പക്ഷേ നേരം ദീർഘിക്കുമ്പോൾ അത് മങ്ങിപ്പോകുന്നു.
തന്റെ സുഹൃത്തുക്കളുടെ നിർദ്ദേശങ്ങളൊന്നും ഫലം കാണാതാവുന്ന തിൽ സങ്കടപ്പെട്ടു നിൽക്കുമ്പോൾ സൈക്കിളിന്റെ ഒരു ഫ്രയി മിൽ ചായം തേച്ചു മറയ്ക്കുന്ന ഒരു വാണിഭക്കാരനുമായി റിച്ചി കയർക്കുന്നുണ്ട്. പോലീസിനെ വിളിച്ച് പരിശോധിച്ചെങ്കിലും നിരാ ശയായിരുന്നു ഫലം. അയാളെ അധിക്ഷേപിക്കുന്ന വാണിഭക്കാ രനൊപ്പം ആൾക്കൂട്ടവുമുണ്ട്. പിന്നിൽ ഒരു ജനസമുദ്രം ആർത്തി രമ്പുമ്പോൾ മകനും സുഹൃത്തും കൂട്ടുകാരുമായി ആടിയുല ഞ്ഞയാൾ കടന്നുപോകുന്നു. ഇതിനിടയിൽ പെയ്യുന്ന മഴയിൽ “നിശ്ചലമാകുന്ന ആൾക്കൂട്ടം, മഴയിൽ നിന്നും രക്ഷപ്പെടാൻ ഓടു മ്പോൾ ബ്രൂണോ വീഴുന്ന രംഗം ഏറെ സ്വാഭാവിക മായിത്തോന്നും. ഇവിടേക്ക് ഓടിവരുന്ന പുരോഹിതന്മാരുടെ അരികു പറ്റിയുള്ള അവരുടെ നിൽപ്പും സംസാരവും ജീവി തക്ലേശത്തിന്റെ പടുകുഴിയിൽ നിൽക്കുന്ന അച്ഛനെ സൂക്ഷിച്ച് നോക്കുന്ന ബ്രൂണോയേയും നാം ഇവിടെ കാണുന്നു. അച്ഛന്റെ ആകുലതകളെ അടുത്തറിയുന്നത് ഒരുപക്ഷേ ആ മഴയിൽ ഒറ്റ പെട്ടപ്പോഴാകാം.
സൈക്കിളുണ്ടെങ്കിൽ മാത്രമേ തനിയ്ക്ക് ജോലി കിട്ടുകയുള്ളൂ. സൈക്കിൾ പണയത്തിലാണ്. പണയമുതൽ വാങ്ങണമെങ്കിൽ 6100 ലിറ വേണം. വെള്ളം നിറഞ്ഞ നദിയിലേക്ക് ചാടിയതുപോലെ റിച്ചിക്ക് തോന്നി. എന്നാൽ ഇതെല്ലാം കേൾക്കുന്ന മരിയ ഉടനെ അതിനൊരു ഉപായം കാണുന്നു. തങ്ങളുടെ പുതപ്പുകൾ പണയ പ്പെടുത്തുക. മഞ്ഞുറയുന്ന തണുപ്പിൽ പുതപ്പ് വിലയുള്ളതാണ്. മരിയയുടെ ഇടപെടൽ ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശയാണ്. രണ്ടാമത്തെ കുഞ്ഞിന്റെ പുഞ്ചിരിക്കുന്ന മുഖവും പ്രതീക്ഷയുടേ താണു്. അച്ഛന്റെ നിഴലാവുന്ന ബ്രൂണോയും കാലത്തിന്ന് കരുത ലാവുന്നതിന്റെ സൂചന നൽകുന്നു. സൈക്കിളിൽ പോകുന്നതും വരുന്നതും ബ്രൂണോ സ്വപ്നം കാണുന്നുണ്ട്. നഷ്ടഹൃദയനാവുന്ന റിച്ചിയെത്തേടിയെത്തുന്ന മരിയ വീണ്ടും അയാൾക്ക് സാന്ത്വനം നൽകുന്നു. സുഹൃത്തുമൊത്തുള്ള സൈക്കിളന്വേഷണത്തിൽ സുഹൃത്തിന്റെ മനസ്സ് റിച്ചിക്ക് പ്രത്യാശ നൽകുന്നു. ആ ആശ്വാസം അയാളെ ഉണർത്തുന്നു.
രണ്ടാംലോക മഹായുദ്ധാനന്തരം സമൂഹത്തിലെ അശരണരായ പാവപ്പെട്ടവരുടെയും തൊഴിലാളികളുടേയും പ്രശ്നങ്ങളെ ഫോക്കസ് ചെയ്തുകൊണ്ടുള്ളതാണ് ഈ സിനിമകൾ, നാളെ ഉണർന്നെണീക്കുമെന്ന് പ്രതീക്ഷിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട ജനത്തെയാണ് സ്ക്രീൻ ചെയ്യുന്നത്. ബ്രൂണോയിലൂടെ ഈ പ്രത്യാ ശയുടെ തെളിച്ചം സൈക്കിൾ തീവ്സിൽ തുളുമ്പുന്നു.

Question 33.
‘ഒരു കുറ്റിച്ചൂല്
ഒരു നാറത്തേക്ക് ഞെണുങ്ങിയ വക്കാർ
ന്നൊരു കഞ്ഞിപ്പാത്രം
ഒരട്ടി മണ്ണവൾ! (സംക്രമണം)
സ്ത്രീകളുടെ ഏത് തരത്തിലുള്ള സാമൂഹിക അവസ്ഥയുടെ ചരി ത്രമാണ് ഈ വരികളിൽ ചിത്രീകരിച്ചിരിക്കുന്നത്. ഈ അവ സ്ഥയ്ക്ക് ഇന്ന് മാറ്റം സംഭവിച്ചിട്ടുണ്ടോ ? വിലയിരുത്തുക.
Answer:
വൈലോപ്പിള്ളിക്കുശേഷം കാച്ചിക്കുറുക്കി ശുദ്ധിവരുത്തിയ പദവും പ്രയോഗവും ഭാവവും കൊണ്ട് കവിത രചിക്കുന്ന കവി യാണ് ആറ്റൂർ. ആറ്റൂരിന്റെ സംക്രമണം ഇന്നോളം വരെയുണ്ടാ യിട്ടുള്ള സ്ത്രീയടിമത്വത്തിന്റെ ചീഞ്ഞളിഞ്ഞ ശവത്തിന് വീണ്ടും ജീവൻ പകരുന്ന പ്രവചനത്തിന്റെയും പരിവർത്തനങ്ങളുടേയും കവിതയാണ്. സ്ത്രീയുടെ ശാക്തീകരണവും സ്ത്രീ സ്വാതന്ത്ര്യ പ്രഖ്യാപനവും കൊണ്ട് മുഖരിതമായ ഇന്നത്തെ സമൂഹത്തിൽ ആറ്റൂരിന്റെ പ്രവചനം സ്ത്രീ ചെന്നായയും തീയും സൂര്യനായും രൂപപ്പെടുത്തുന്നുണ്ട്. എങ്കിലും ഇപ്പോഴും ഭവനങ്ങളിലെ കുറ്റി ചൂലും നാറത്തോടും സ്ത്രീയാണ്. മരിച്ചാൽ അവളുടെ ശരീര ത്തിന്റെ ചൂടാറും മുമ്പേ വീണ്ടും വിവാഹിതനാകുന്ന ഭർത്താവിന് അവൾ ഒരട്ടി മണ്ണാണ്.
ഇന്നത്തെ സമൂഹത്തിലും ഇതാണ് സ്ത്രീ. ആൺകുട്ടി ചൂല് എടുക്കുന്നില്ല. പെൺകുട്ടികൾ ഇപ്പോഴും അകവും പുറവും അടിച്ചുവാരുന്നുണ്ട്. അടുക്കളയിൽ അപൂർവ്വമായി വന്ന് ചായ യിടുന്ന ഭർത്താവ്. അയാൾ പഞ്ചസാര ചോദിക്കുന്നത് ഭാര്യയോ ടാണ്. അതിനു ശേഷം തനിയെ എടുത്തു കുടിച്ചാലും ഭാര്യയ്ക്കായി ഒരു ഗ്ലാസ് നൽകുവാൻ എപ്പോഴും മറക്കുന്നു. ഉദ്യോഗസ്ഥകളായ സ്ത്രീകൾ ട്രെയിനിൽ വീട്ടിലേക്ക് തിരിക്കു മ്പോൾ അടുക്കളക്കുള്ള പച്ചക്കറികൾ അരിയുന്നു. പുരുഷന്മാർ മൊബൈലിൽ പാട്ട് കേട്ടും, ചീട്ട് കളിച്ചും ആസ്വദിക്കുന്നു. അവിടെ സ്ത്രീ ഒരു പച്ചക്കറിക്കത്തിയായും കഷണങ്ങളായും മാറുകയാണ്.
പുരുഷന്റെ മേഖലകൾ പരമ്പരാഗതമായി നിശ്ചയിച്ചവയാണ്. അവക്ക് ഇപ്പോഴും കുറവില്ലാതെ, തകർച്ചയില്ലാതെ പോകുന്നു. വീട്ടിൽ പണിക്കാർ വരുമ്പോൾ പുരുഷനുമായി ആലോചിച്ച് സ്ത്രീ ആവശ്യങ്ങൾ പറയുന്നു. പുരുഷൻ സ്ത്രീയോട് ആലോ ചിക്കാതെ തീരുമാനങ്ങൾ എടുക്കുന്നു. ഇതിനിടയിൽ സ്വന്തം ആഗ്രഹം പ്രകടിപ്പിക്കുന്നവൾ തന്നിഷ്ടക്കാരിയാകുന്നു. ജീവി തത്തിന്റെ മേച്ചിൽപ്പുറങ്ങളിൽ പുരുഷൻ റിസ്ക്കുകൾ സ്വീകരി ക്കുന്നുണ്ട്. എങ്കിലും സാമൂഹ്യ സമ്പർക്കങ്ങളിൽ പുരുഷനേ ക്കാൾ മുകളിൽ നിന്ന് സ്ത്രീ സംസാരിക്കുന്നില്ല. പുരുഷന്മാർ തമ്മിലുള്ള പരസ്പര ശ്രദ്ധ സ്ത്രീയെ ഒതുക്കുന്നു.
പെൺമക്കൾ, പെങ്ങൾ, അമ്മ, ഭാര്യ എന്നീ നിലകളിൽ സ്ത്രീ അസ്വതന്ത്രയാണ്. ഒതുങ്ങുവാൻ പഠിച്ചവളാണെങ്കിലും മറ്റുള്ള വർക്കായി സ്വയം കത്തിയമരുന്ന സൂര്വയാണിവൾ അകം വൃത്തി യാക്കി വൃത്തിയാക്കി അവൾ ജോലിയില്ലാത്തവളാകുന്നു ? പുറ ത്തുപോയി ജോലിചെയ്യാത്ത സ്ത്രീകളുടെ ഭവനം എപ്പോഴും വൃത്തിയായി ഇരിക്കുന്നതു കാണാം. അവൾക്ക് ജോലിയില്ല. ഹൗസ് വൈഫാണ്. പക്ഷേ, അവൾ വീട്ടിലെ വേലക്കാരിയാണ ന്നത് സ്വയം മറക്കുന്നു.
വേലക്കാരികളെ അടുക്കള പണിക്ക് നിർത്തുമ്പോൾ വേലക്കാരെ ഈ ഭാഗത്തു നിന്നും അകറ്റുന്നു. അത് സ്ത്രീയും സമ്മതിക്കുന്നു. തന്റെ പുരുഷന്റെ ആഗ്രഹമതാണ്.
പുരുഷനെ സ്തീ ഭരിച്ചാൽ അവൻ പെൺകോന്തനായി. സ്ത്രീയെ പുരുഷൻ ഭരിച്ചാൽ അത് ആണത്തമായി. ഒരേ കാര്യ ങ്ങൾ രണ്ട് തട്ടിൽ വച്ചാലും ത്രാസ് ബാലൻസ് ചെയ്യുന്നില്ല. സ്ത്രീയുടെ അടിമത്തത്തിന്റെ സംസ്ക്കാരത്തിൽ പുരുഷൻ ഓരോ ദിവസം കൈകടത്തുന്നു. പരമ്പരാഗതമായി സമൂഹത്തിൽ നിലനിന്ന കുടുംബവ്യവസ്ഥിതിയുടെ അവശേഷിപ്പായി ലഭിക്കു ന്നത് തത്ത്വജ്ഞാനികളും പ്രതിഭാധനരുമായ പുരുഷന്മാരെയാ ണ്. സ്ത്രീകൾ കുറച്ചുപേർ ഉണ്ടായിരിക്കാം. ശേഷിക്കുന്നവർ എവിടെ ? അവർ കുറ്റിച്ചുലായും ഒരട്ടി മണ്ണായും മാറിയിരിക്കു ന്നു. കെ.ആർ. മീരയുടെ വൃദ്ധ ഓർമ്മ തെറ്റിയ ഒരു കർണ്ണ സായി മാറിയിരിക്കുന്നു.
പാരമ്പര്യത്തിന്റെ സംസ്ക്കാരത്തിൽ നാം അഭിമാനിക്കുകയും ആനന്ദിക്കുകയും ചെയ്യുമ്പോൾ അതിൽ സ്ത്രീയുടേത് ജഡമായ ചീയ്യലാണെന്ന് കാണിച്ചുതരികയാണ് സംക്രമണം എന്ന കവിത.
Question 34.
‘ചരിത്രം പലപ്പോഴും നമ്മുടെ കാഴ്ചയെ സ്വാധീനിക്കുന്നു’ ‘കാവ്യ കലയെക്കുറിച്ച് ചില നിരീക്ഷണങ്ങൾ’ എന്ന പാഠഭാഗത്തിലെ ഒരു സന്ദർഭം ഉദാഹരിച്ച് പ്രസ്താവനയുടെ പൊരുൾ പരിശോധിക്കുക.
Answer:
പണ്ടത്തെ കവിത പദങ്ങളുടെ ലളിതന്യത്തമായിരുന്നിരിക്കാം ഇന്നത് പുതിയ വിജ്ഞാന ചക്രവാളങ്ങളുടെയും അനുഭൂതി മണ്ഡലങ്ങളുടേയും വികാസത്താൽ സങ്കീർണ്ണമായി തീർന്നിരി ക്കുന്നു.
കവിത കാലാനുസൃതമായ മാറ്റത്തിന് വിധേയമായ ഭാഷാരൂപമാണ്. അത് വ്യവഹാര ഭാഷയുടെ മറ്റൊരു ഭാഗമാണ്. സംസ്കാരഭാഷയിൽ നിന്നും തികച്ചും വ്യത്യസ്തമായ മണ്ഡലത്തിലൂടെയാണ് അത് നിര ന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ കാലാനുസൃതമായ മാറ്റത്തിനേക്കാൾ അതിനെ ബാധിക്കുന്നത് എഴുതുന്ന ആളിന്റെ കാഴ്ചപ്പാടാണ്. അയാളുടെ വിദ്യാഭ്യാസം സാംസ്ക്കാരിക വ്യവഹാ രം, ജോലി, കുടുംബപശ്ചാത്തലം, താമസസ്ഥലം, അനുഭവങ്ങളുടെ വൈവിധ്യം എന്നിവയെല്ലാം കവിതയെ നിരന്തരം മാറ്റത്തിന് വിധേ യമാക്കും. ഓരോ കാലഘട്ടവും വ്യത്യസ്തമായ ഒരു പൊതു വ്യത്യാ സത്തിന്റെ നിഴലിൽ നിലനിൽക്കുന്നതായിരിക്കും. അതിനെ അടി സ്ഥാനപ്പെടുത്തിയായിരിക്കും ആ കാലഘട്ടത്തിന്റെ കവി. കവിത സംസ്ക്കാരത്തോട് നിരന്തരം കലഹിക്കുകയും മൂല്യങ്ങളോട് പര മാവധി സംവദിക്കുകയും ചെയ്യും എന്നത് മറക്കാൻ പാടില്ലാത്തതാ ണ്. ടി.പി. രാജീവിന്റെ കവിതയിൽ മത്സ്വം എന്ന പ്രതീകം ജീവിക്കു ന്നത് കടലിന്റെ അടിത്തട്ടിലാണ്. അവിടെ അത് ചുട്ടുപഴുത്ത സൂചി പ്പൊട്ടുപോലെയാണ് ഓടി നടക്കുന്നത് കടലിനെ സംബന്ധിച്ച് മീൻ ഒരു പൊട്ടുപോലെ ഓടി നടക്കുന്ന ഒന്നാണ്. അത്രയും വലുപ്പവ്യ ത്യാസമുണ്ട്. അവ തമ്മിൽ. എന്നിട്ടും അത് രക്ഷപ്പെടാനെന്നവണ്ണം ഓടി നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ നിലനിൽപ്പ് കടലിലാണ്. എന്നാൽ ആ കടൽ ചുട്ടുപഴുത്ത് ഇരിക്കുകയും തന്നേക്കാൾ വേഗ ത്തിൽ ദഹിച്ചുകൊണ്ടിരിക്കുന്നതുമായി അത് തിരിച്ചറിയുന്നു. നില നിൽപ്പിന്റെ ഇടത്തിന് പറ്റിയ അപകടത്തെ ചിത്രീകരിക്കുന്നത് ഇങ്ങ നെയാണ്.
സച്ചിദാനന്ദന്റെ പനി എന്ന കവിതയിൽ
“നിൽക്കുന്ന തറ ചൂടുപിടിച്ചിട്ട്
അവിടെ നിന്നു മാറിനിൽക്കാൻ
പറഞ്ഞിട്ട് കൂട്ടാക്കാത്തവരോട്
എനിക്കിന്ന് യാതൊന്നും
പറയാനില്ല”.
തികച്ചും സ്വച്ഛമായ ഇടത്തിൽ നിന്ന് കവിതയെഴുതുമ്പോൾ രൂക്ഷ ചിന്തയ്ക്ക് ചൂട്, ദഹനം, അഗ്നി എന്നിങ്ങനെയുള്ള വാക്കുകൾ പ്രകടമായി കാണണമെന്നില്ല. ടി.പി. രാജീവന്റെ കവിതയിലും സച്ചിദാനന്ദന്റെ കവിതയിലും നിലനിൽക്കുന്നത് അസ്വാതന്ത്ര്യ ത്തെക്കുറിച്ചുള്ള വിവരണമാണ്
ഇതേ മനോഭാവം വെച്ചുകൊണ്ടുതന്നെ വൃത്തനിബന്ധമായി എഴു തിയ കവിതയാണ് വെൺമണി അച്ഛൻ നമ്പൂതിരിയുടെ കവിത ഒരു പ്രദേശം അനുഭവിച്ച് കൊടുക്കുന്ന സാധ്യതകൾ ഒരിക്കലും അനുഭവിക്കാൻ സാധിക്കാത്തതാകുമ്പോൾ നാം അതിനെ എതിർക്കുന്നു. ഈ പ്രദേശം ദയ അശേഷമില്ലാത്തതാണ്. വെറു പിന്റെ മാനസികാവസ്ഥയാണ് കവിയെകൊണ്ട് ഇത് പറയിക്കുന്ന തെങ്കിലും കവിയുടെ പ്രകൃതമാണ് ശാന്തമായി ഇത് പറയാൻ പ്രേരിപ്പിക്കുന്നത്. അല്ലയോ സുന്ദരിയായവളെ ഈ പ്രദേശം നര കദേശം തന്നെയാണ്. കുമാരനാശാന്റെ ദുരവസ്ഥ എന്ന കൃതി യിലും ഇതേ അർത്ഥം വരുന്ന വരികൾ കാണാം.
“കെട്ടിനിർത്താൻ സാധിക്കാത്തവണ്ണം
ദുർബലപ്പെട്ട ചരടിൽ ജനത നിൽക്കെ
മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ
മാറ്റുമതുകളെ നിങ്ങളെതാൻ”
ഇത്തരത്തിൽ കാലാകാലങ്ങളിൽ മതം കൊണ്ടും, രാഷ്ട്രീയം കൊണ്ടും, സംസ്ക്കാരംകൊണ്ടുമൊക്കെ നാം അനുഭവിക്കുന്ന അസ്വാതന്ത്ര്യങ്ങൾ കവികൾ പ്രഖ്യാപിക്കാറുണ്ട്. അതിന് അതാതു കാലഘട്ടത്തിലെ ഭാഷാ സംസ്ക്കാരം, രാഷ്ട്രീയം എന്നിവയെല്ലാം കാരണമാകാറുണ്ട്. എഴുതുന്നവന്റെ അനുഭവജ്ഞാനവും കവി തവും ഇതിന് ഒരു പരിധിവരെ സഹായകമാകാറുണ്ട്. കവി തയ്ക്ക് വൃത്തം നിർബന്ധമായിരുന്ന കാലഘട്ടത്തിൽ കവിയ്ക്ക് പറയാനുള്ളത് എന്ത് വിപ്ലവമാണെങ്കിലും അതിനൊരു താളവും വൃത്തവും രൂപപ്പെടുത്താൻ അവർ പരിശ്രമിച്ചിരുന്നു. എന്നാൽ കാലഘട്ടം മാറിയപ്പോൾ, വൃത്തത്തിന് വലിയ പ്രാധാന്യം ഇല്ലാ തായപ്പോൾ, പറയുന്നത് വിപ്ലവമാകുമ്പോൾ, രൂക്ഷമായ അന്ത രീക്ഷം കവിതയിലൂടെ വായനക്കാരനിലേയ്ക്ക് എത്തിക്കുക; എന്ന രീതി സ്വീകരിച്ച് വന്നിരുന്നു. അതിന്റെ നിലപാടു തറയിൽ രചിക്കപ്പെട്ട കവിതകളാണിവ.
“ഒരു പുല്ലാങ്കുഴലിന്റെ സുഷിരങ്ങളിൽ കൂടി ഒഴുകുന്ന തോമനേ ഈ ഞാനല്ലോ ?” എന്ന കവി പാടുമ്പോൾ താൻ തന്നെയാണ് തന്റെ ഗീതമെന്ന് അറിയുന്നു. കവിതയുടെ ഭാവമാണ് ഈ വരി കളിലൂടെ കവി വ്യക്തമാക്കുന്നത്. ഈ രീതിയെ ഭാവഗീതമെന്നും കവിതയുടെ ഭാവതലമെന്നും പറയാം. മനോതലത്തിന്റെ വ്യത്യ സ്തമായ വൈകാരിക ഭാവങ്ങൾ കാഴ്ചകളിൽ കലരുന്നു, ഒരേ ദൃശ്യം കവികളുടെ വ്യത്യസ്തമായ ഭാവനാരീതികൾക്കനുസരണ മായി മാറി വരുന്നു. ഭാവ ഭംഗി കവിതയെ മസ്യണമായ അനുഭ വത്തെ പ്രേഷകനു നൽകുന്നു. നേരിട്ടൊരു കാര്യത്തെ പറ യാതെ മനസ്സിലതുണർത്തിയ അനുരണനത്തെ വാങ്മയമായി അവതരിപ്പിക്കുകയാണ് കവി ചെയ്യുന്നത്.
“പറ്റിയ മഞ്ഞൾ നിറവുമായ് പാടങ്ങൾ
പെറ്റുതളർന്നു കിടക്കുന്നതും
പായൽ നീക്കിയാറ്റിൽ വെ-
ള്ളാമ്പലപ്പൂക്കൾ കുളിക്കുന്നതും”
“വെളിച്ചം മെഴുകിയോ
രംബരാങ്കണവീഥിയിൽ,
കതിർക്കറ്റ ചുമന്നെത്തി
കിതയ്ക്കും മുഗസന്ധികൾ
ചളിപ്പാടത്തു താരങ്ങൾ
പിടിതാളുപഠിക്കവേ
അലക്കിത്തേച്ച കുപ്പായ-
മിട്ടുലാത്തുന്നു വെൺമുകിൽ”
കതിരണിഞ്ഞു നിൽക്കുന്ന പാടങ്ങളെ
കവി പെറ്റുകിടക്കുന്ന പെണ്ണായിക്കാണുന്നു.
പായലിൽ മുടിയ കുളത്തിൽ ദൃശ്യമായ ആമ്പലിനെ കാണുമ്പോൾ കവിയ്ക്ക് തോന്നുന്നത് ആമ്പൽ മറ നീക്കി കുളിക്കുകയാണോയെ ന്നാണ്!
സമാനമായി, സന്ധ്വാസമയത്തെ വാനിൻ ചോപ്പിനേയും കവി കാണുന്നതു നോക്കു.
കവിത കവിതയായിത്തീരുന്നതിന്റെ പ്രധാനകാരണം അവയിലൊ ളിഞ്ഞിരിക്കുന്ന സഹൃദയ ഹൃദയഹാരിയായ ഭാവനയുടെ തുവെ ളിച്ചമാണ്. മേഘത്തെ സന്ദേശം നൽകാൻ ഏൽപ്പിക്കുന്ന യക്ഷനെ സൃഷ്ടിച്ച കവി ഭാവനയുടെ അലൗകിക സുഖം തന്നെയാണ് നൂറ്റാ ണ്ടുകൾക്കിപ്പുറത്ത് കാളിദാസനിലേക്ക് നമ്മെ വീണ്ടും അടുപ്പിക്കു ന്നത്.
വാക്കേ വാക്കേ കൂടെവിടെ
വളരുന്ന നാവിന്റെ കൊമ്പത്ത്
വാക്കേ വാക്കേ കൂടെവിടെ
ഒളിതിങ്ങും തൂവലിൻ തുഞ്ചത്ത്
(വാക്കേ വാക്കേ കൂടെവിടെ – എം. ഗോവിന്ദൻ)
കടലെന്നൊരു
വാക്കിനുള്ളിലു-
ണ്ടതി വിസ്തൃത
മായ വൻകര
പശുവെന്നൊരു
വാക്കിനുള്ളിലും
ഇരതേടി-
യലഞ്ഞിടും പുലി.
ചില വാക്കു
കുളമ്പടിച്ചു പോം
ചിലതോ കൂർത്ത
നഖങ്ങളാഴ്ത്തിടും
(പി.പി.രാമചന്ദ്രൻ – പൊരുൾ)
വാക്കുകളേ
വരിക
വിക്കിയും വിറച്ചും മുടന്തിയും
തെരുവുതെണ്ടികളെപ്പോൽ
പൊട്ടിയും ചീറ്റിയും
അലമുറയിട്ടും
പെരുങ്കടലലകൾപോൽ (വരവ് – പി.പി.രാമചന്ദ്രൻ)
അമ്പത്തൊന്നക്ഷരാളി കലിത തനുലതേ
വേദമാകുന്ന ശാഖി-
ക്കൊമ്പത്തമ്പോടു പൂക്കും കുസുമതതിയിലേ-
തുന്ന പൂന്തേൻകുഴമ്പേ
ചെമ്പോൽത്താർ ബാണസംഭപ്രശമന സുകൃതോ
പാത്ത സൗഭാഗ്വലക്ഷ്മീ
സമ്പത്തെ കുമ്പിടുന്നേൻ കഴലിനെ വലയാ-
ധീശ്വരി വിശ്വനാഥേ (ഭാഷാനൈഷധചമ്പു മഴമംഗലം)
കവിതയെ സൗന്ദര്യാത്മകമായി കാണുകയും കാഴ്ചകളിലെ സൗന്ദര്യത്തെ വാക്കുകളിൽ കോർക്കുകയും ചെയ്തിരുന്ന പഴ യകാല കവന ശൈലിയിൽ നിന്നും കവിത ഏറെ മാറിയിരി ക്കുന്നു. ഗാനരീതിയ്ക്ക് പ്രാധാന്യം നൽകിയിരുന്ന ഭാഷാവൃത്ത ഹനമായ എഴുത്തച്ഛന്റേയും, ചെറുശ്ശേരിയുടേയും, രചനാരീതി കളിൽ നിറഞ്ഞ ഭക്തിയും ഭുക്തിയും, ജീവിതത്തിന്റെ തെളിനീ രിലാണ് ആധുനികകവികൾ കാണുന്നത്. ഇവിടെ അലങ്കാരങ്ങ ളണിയിക്കാൻ പറ്റാത്തതും, പരുക്കമായ പൊള്ളുന്ന ജീവിതത്തെ യാണ് കവികൾ പകർത്തുന്നത്.
എം. ഗോവിന്ദന്റെ കവിതാശകലത്തിൽ, വാക്കിന്റെ മാവിനെക്കു റിച്ച് അദ്ദേഹം പരാമർശിക്കുന്നു. ഈ മണ്ണിന്റെ മക്കളിൽ നിന്നാണ് മലയാളം ഉരുവമെടുത്തതെന്ന് കവിതയിൽ തെളിയുന്നു. അത് വളരുന്ന നാവിന്റെ കൊമ്പത്തും ഒളിതിങ്ങുന്ന തൂവലിൻ തുമ്പ ത്തുമാണെന്ന് കവി പറഞ്ഞു വയ്ക്കുന്നു. വാക്കിന്റെ കൂടെവിടെ യെന്ന് ഇപ്രകാരം പറഞ്ഞു വയ്ക്കുന്നു.
വാക്കും അർത്ഥവും തമ്മിലുള്ള ബന്ധത്തെയാണ് പി.പി. രാമച ന്ദ്രന്റെ കവിതകളിൽ തെളിയുന്നത്. കടലിനെയോർക്കുമ്പോൾ തെളിയുന്നത് വൻകരയാകുന്നെന്നു പറയുന്നതിൽ യുക്തിചിന്ത യുണ്ട്. ഇത് ആധുനികതയുടെ രീതിയാണ്.
ഈ ശൈലികളിൽ നിന്നും എത്രയോ വ്യത്യസ്തമായ ഒന്നാണ് മഴ മംഗലത്തിന്റെ കവിത, അക്ഷരത്തോടും വാക്കിനോടുമുള്ള പ്രാർത്ഥനയിൽ കവി ഉപനിഷത്തുക്കളെ പൂക്കളായി കാണുന്നു. അവയിലെ ഗൂഢാർത്ഥങ്ങളെ തേൻ കുഴമ്പായുമാണ് കാണു ന്നത്. ആധുനിക കവിതയിൽ നിന്നും ഏറെ മാറിയാണ് കവിത യിലെ ഉള്ളടക്കത്തെ പരാമർശിക്കുന്നത്.
ആലാപനസൗകുമാര്യം നിറഞ്ഞുനിൽക്കുന്ന മനോഹരമായൊരു ലോകമാണിത്.

35 മുതൽ 38 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണ ത്തിന് ഒന്നരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. 8 സ്കോർ വിതം. (2 × 8 = 16)
Question 35.
പ്രണയത്തിന്റെ അപാരമായ നിർവൃതിയും പ്രണയനഷ്ടത്തിന്റെ ആന്തരികവേദനകളും ഒരുപോലെ പങ്കുവയ്ക്കുന്ന കവിത യാണോ ‘സന്ദർശനം’ ? വിലയിരുത്തുക.
Answer:
ഈ കവിത ചുള്ളിക്കാടിന്റെ നഷ്ടപ്രണയത്തിന്റെ നഷ്ടസ്മൃതി കളും കാമുകിയെ സന്ദർശനമുറിയിൽ കണ്ടുട്ടുന്നതുമാണ്. അതി നാൽ വ്യത്യസ്തമായ രണ്ടു കാലങ്ങൾ ഈ കവിതയിൽ കാണു ന്നുണ്ട്. പ്രണയകാലഘട്ടവും പ്രണയമില്ലാത്ത ഇന്നത്തെ കാല വും. ഈ രണ്ടു കാലഘട്ടവും കവിതയിൽ ആവിഷ്ക്കരിക്കുന്നത് വ്യത്യസ്തമായ അനുഭൂതികളോടെയാണ്.
ചോദ്യത്തിൽ പറഞ്ഞിരിക്കുന്ന നിറഭേദങ്ങൾ എന്നത് ഉദ്ദേശിക്കു ന്നത് കവിതയിലെ പ്രണയാനുഭവത്തിന്റെ വ്യത്വസ്തതകളെയാ ണ്. വ്യത്യസ്തമായ രണ്ടു കാലഘട്ടങ്ങൾ ഒരു ചിത്രത്തിൽ വിത്വസ്ത നിറങ്ങളിൽ വരയ്ക്കുന്നതുപോലെതന്നെയാണ് കവി തയിലും എഴുതുന്നത്.
കവിയും കാമുകിയും തമ്മിലുള്ള പ്രണയ കാലഘട്ടം അവതരി പ്പിക്കുന്നത് ഓർമ്മകളായാണ്. ആ ഓർമ്മകൾക്ക് ചക്രവാളത്തിന്റെ വിദൂരതയോട് സാദൃശ്യമുള്ളതായി പറയുന്നുണ്ട്. മാത്രമല്ല, ഓർമ്മ കൾ ദൂരസാഗരം തേടിയുള്ള ഒരു അലച്ചിലായി പറയുന്നു. സന്ധ്യയ്ക്ക് കിളികൾ മരങ്ങളിൽ ചിറക് ഒരുക്കി ചേക്കേറുന്നതു പോലെയാണ് ഓർമ്മകൾ എന്ന് പറയുന്നുണ്ട്. അതിനാൽ അസ്ത മനത്തിന്റെ ഒരു ശോണച്ഛായയാണ് ഓർമ്മകൾക്കുള്ളത്.
ഓർമ്മകളിൽ വന്നു നിറയുന്ന പ്രണയകാലഘട്ടത്തെ അവതരി പ്പിക്കുന്നത് പ്രകൃതിയിലെ സുഗന്ധവും നിറസുഭഗതയുമുള്ള കാഴ്ചകളായിട്ടാണ്. ഒരു പൊൻ ചമ്പകം പൂത്തിരുന്ന കാലഘട്ട മായിരുന്നു പ്രണയകാലമെന്ന് പറയുന്നുണ്ട്. കനകനിറത്തിലുള്ള മൈലാഞ്ചിനീരിൽ തുടുത്തതായിരുന്നു കാമുകിയുടെ വിരലു കൾ. കാമുകിയുടെ പ്രണയം കാംക്ഷിക്കുന്ന കണ്ണുകൾ നേടി യതായിരുന്നു. അതിലെ കൃഷ്ണകാന്തങ്ങളുടെ കിരണങ്ങളേറ്റ് കവിയുടെ ചില്ലകൾ പൂത്തതായി പറയുന്നു. കവിയിവിടെ ഒരു മരമായി ചില്ലകൾ പടർന്ന് നിൽക്കുന്നു. അവളുടെ നെറ്റിയിലെ കുങ്കുമത്തരി പുരണ്ട പൊട്ട് ചിദംബരത്തിലെ സന്ധ്യയെപ്പോലെ യായിരുന്നു.
പ്രണയിച്ചിരുന്ന കാലം നിറവസന്തത്തിന്റേതായിരുന്നു. കാണുവാൻ കൊതിച്ച, തൊടാൻ കൊതിച്ച, സുഗന്ധത്തിനായി ആഗ്രഹിച്ച ഒരു കാലഘട്ടം. ഭൂതകാലത്തിന്റെ സൗന്ദര്വം കാമുകിയുടെ നെടിയ കണ്ണിൽ കാണുന്നു. തുടുത്ത വിരലുകളിൽ കാണുന്നു. വളരെ ഭാസുരമായ, പ്രസാദാത്മകമായ ഒരു കാലഘട്ടമായിരുന്നു അത്. കവിയുടെ പൂർവ്വകാമുകിയുമൊത്തുള്ള കണ്ടുമുട്ടൽ പ്രണയം നഷ്ടപ്പെട്ട അവസ്ഥയാണ്. പ്രകൃതിയിലെ സുന്ദര വസ്തുക്കളിൽ നിന്നും വ്യത്യസ്തമായി നഗരത്തിലെ യാന്ത്രിക ജീവിതവുമായി താദാത്മ്യപ്പെടുത്തിയിട്ടാണ് ഈ അവസ്ഥയെ അവതരിപ്പിക്കുന്ന ത്. കറപിടിച്ച ചുണ്ടും പൊലിഞ്ഞുപോയ പകൽ വെളിച്ചവും മരണപ്പാച്ചിലോടുന്ന വണ്ടികളും, നഗരവഴികളും, സത്രങ്ങളും, മദ്യപാനവും എല്ലാം നിറംകെട്ട വർത്തമാനത്തിന്റെ അവസ്ഥയെ അവതരിപ്പിക്കുന്നു.
അനർഗ്ഗമായ സൗന്ദര്യാതിശയത്തിന്റെ കാലഘട്ടമായി പ്രണയ ത്തേയും നിറംകെട്ട കാലഘട്ടമായി വർത്തമാനത്തേയും അവത രിപ്പിക്കുന്നു. കവിതയിൽ ഈ വ്യതിയാനം ആവിഷ്ക്കരിക്കുന്നത് പ്രകൃതി പ്രതിഭാസങ്ങളെക്കൊണ്ടാണ്. വർത്തമാനകാലത്തേക്ക് വരുമ്പോൾ പ്രകൃതി സൗന്ദര്യം വർണ്ണനകളിൽ ഇല്ലാതായിരിക്കു ന്നു. അതിനു പകരമുള്ളത് മനുഷ്യന്റെ മടുപ്പുളവാക്കുന്ന യാന്ത്രിക ലോകമാണ്.
സന്ദർശനം കവിതയിലെ പ്രണയത്തിന്റെ ഭൂതവർത്തമാനങ്ങൾക്ക് വിരുദ്ധമായ ഭാവവും നിറങ്ങളുമാണ്. പ്രണയാർദ്രമായിരുന്ന ഭൂതകാലത്തിന് പ്രകൃതിയിലെ സുന്ദരമായ, സ്വച്ഛമായ നിറഭേദ ങ്ങൾ കാണുന്നു. തന്റെ കാമുകിയുടെ കനകവർണ്ണത്തിലുള്ള മൈലാഞ്ചി അണിഞ്ഞ തുടുത്തിരിക്കുന്ന വിരൽ സ്ത്രീ സൗന്ദര്യ ത്തിന്റേയും പ്രകൃതിയുടെ നിറക്കൂട്ടുകളുടേയും ഭൂതകാല ത്തിന്റെ സൗകുമാര്യം കാണിക്കുന്നു. കാമുകിയുടെ കണ്ണിൽ കൃഷ്ണകാന്തങ്ങളിലെ കിരണങ്ങൾ തട്ടി തന്റെ ചില്ലകൾ പൂത്ത തായി പറയുന്നു. ഇവിടേയും പ്രകൃതിദൃശ്യങ്ങളുടെ ചാരുതയിൽ കവിയുടെ ആനന്ദം ആവിഷ്ക്കരിക്കുന്നു.
പ്രണയശൂന്യമായ വർത്തമാന കാലത്തിന് പ്രകൃതിയുടെ ദൃശ്യചാ രുതയില്ല. നഗരവീഥികളിൽ മരണവേഗത്തിലോടുന്ന വണ്ടികളും മദ്യലഹരിയിൽ മുങ്ങിയ രാത്രികളും താൽക്കാലിക അഭയം നൽകുന്ന സത്രച്ചുമരുകളും മൗനം കുടിച്ചിരിക്കുന്നതും, കരളു കരിഞ്ഞു പോയതും കറ പിടിച്ച ചുണ്ടുകളും തൊണ്ടയിൽ പിടഞ്ഞു മരിക്കുന്ന ഏകാന്തമായ രോദനവും പ്രണയശൂന്യമായ വർത്തമാനത്തിന്റെ അസ്വസ്ഥമായ മനസ്സിനെ കാണിക്കുന്നു.
കുങ്കുമത്തരി പുരണ്ട ചിദംബര സന്ധ്യകളായിരുന്നു പ്രണയിച്ച പ്പോൾ കവി കണ്ടിരുന്നത്. പ്രണയം പ്രകൃതിക്ക് അനുകൂലമായ വികാരമായതിനാൽ പ്രണയികൾക്ക് തോന്നുന്ന മനോവികാരങ്ങൾ കവി രചിച്ചപ്പോൾ പ്രകൃതിയിലെ ദൃശ്യഭംഗികളായി സങ്കൽപ്പിച്ച് ആവിഷ്ക്കരിക്കുന്നു.
കവിതയിലെ പ്രണയവും വേർപിരിയലും ആവിഷ്ക്കരിക്കു ന്നതിൽ പ്രകൃതിയും നഗരവും അതിന്റെ വൈരുദ്ധ്യങ്ങളെ ഉൾക്കൊള്ളുന്നു.
Question 36.
ഭാവിലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങളാണോ നമ്മുടെ ജീവിതത്തെ അർത്ഥവത്താക്കുന്നത് ? ‘ജോനാഥൻ എന്ന കടൽക്കാക്ക, ‘ഓർമ്മയുടെ ഞരമ്പമ്പ്, ‘മത്സ്യം’ എന്നീ പാഠഭാഗങ്ങളെ ആസ്പദമാക്കി പരിശോധിക്കുക.
Answer:
ആയിരം കൊല്ലം മീന്തലകളുടെ മീതെ ഇരതേടി പരക്കംപാഞ്ഞ് മരിക്കരുത് എന്ന് തീരുമാനിച്ചവനാണ് ജോനാഥൻ കടൽകാക്ക മറ്റ് കടൽകാക്കകളെപ്പോലെ മീന്തലകൾക്ക് മീതെ പറന്ന് പര സ്പരം തല കൊത്തിച്ചാകുവാൻ ജോനാഥൻ ആഗ്രഹിക്കുന്നി ല്ല. പറക്കുന്നതിന്റെ ലഹരിയിൽ ജോനാഥനെ കൂട്ടുകാർ ഉപേ ക്ഷിച്ചു. അച്ഛനമ്മമാരെ ജോനാഥൻ വെടിഞ്ഞു. സാഹസികമായ ജീവിതത്തിലേക്ക് ജോനാഥൻ പറന്നുപോയി. കൂട്ടത്തിൽ വേറിട്ടു നിൽക്കുന്ന ജോനാഥനെ കൂട്ടുകാർ പരിഹസിച്ചു; വെറുത്തു. ജോനാഥൻ പിന്മാറിയില്ല. ഒരു കടൽകാക്കയെങ്കിലും ഇരപിടിച്ച് ജീവിക്കുന്ന ഈ സാധാരണ സാഹചര്യത്തിൽ നിന്നും വ്യത്യസ്ത നാകണമെന്ന് അയാൾ തീരുമാനിച്ചു. അയാൾ സ്വന്തം കടലും ആകാശവും വെടിഞ്ഞു. രണ്ടു ഗുരുക്കന്മാരെ സ്വീകരിച്ചു. ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക് അയാൾ പറന്നു. അയാൾക്ക് കുറേ ശിഷ്യരെ കിട്ടി. ഇങ്ങനെ സാഹസികമായി ജീവിച്ച കടൽകാക്കയായിരുന്നു ജോനാഥൻ.
ടി.പി. രാജീവിന്റെ മത്സ്യം വളരെ ചെറുതാണ്. സാഹസികത വളരെ കൂടുതലുമാണ്. മറ്റ് മത്സ്യങ്ങളെപ്പോലെ വലയിൽ കുരുങ്ങി കഥക ളിൽ അറിയപ്പെട്ട് മാർക്കറ്റിൽ നാണുകെട്ട് വിൽക്കപ്പെടാൻ അത് ഇഷ്ട പ്പെടുന്നില്ല. അത് തിരമാലകളോട് പൊരുതിയാണ് ജീവിക്കുന്നത്. വിജയിക്കുകയും സ്വാതന്ത്ര്യം നേടുകയും ചെയ്യുന്നത് വേറിട്ട മാർഗ്ഗങ്ങൾ ആരായുന്നവർക്കുള്ളതാണ്. ബഹുജനം ഒരിക്കലും കടന്നുവരാത്ത മാർഗ്ഗമാണിത്.
സ്വന്തം വർഗ്ഗത്തിന്റെ അതിഭയങ്കരമായ അന്ധതയിൽ ദുഃഖിക്കുക യാണ് ലിവിങ്സ്റ്റൺ, മറ്റ് കടൽകാക്കകൾ ഇരപിടിക്കുന്നതിൽ മുഴു കിയിരിക്കുന്നു. കടലിന്റെ നിറഭേദങ്ങളും ആകാശത്തിൽ ഉയര ത്തിൽ വളരെ ദൂരം പറക്കുന്നതും ജോനാഥന് ഇഷ്ടമാണ്. എന്നാൽ ജോനാഥന്റെ വർഗ്ഗത്തിലെ കടൽകാക്കകൾക്ക് അത് ഒരു വിഷയ മല്ല. അവർ എപ്പോഴും ഇരപിടിക്കുന്നതിൽ മുഴുകുന്നു. ഇര പിടി ക്കുന്നതിനുള്ള വ്യഗ്രതകൊണ്ട് പരസ്പരം കൊത്തി മരിക്കുകയു മാണ്. ജോനാഥൻ ഇതിനെ വെറുത്തു. പുതിയ കാഴ്ചകളും കൂടു തൽ ഉയരങ്ങളും താണ്ടി പുതുലോകങ്ങൾ കാണുവാനും തന്റെ വർഗ്ഗത്തിന് പുതിയ വെളിച്ചം നൽകി അവരെ ഇരുളിൽ നിന്നും രക്ഷിക്കുവാനും ആഗ്രഹിക്കുന്നു.
മത്സ്യത്തിന് സ്വന്തം വർഗ്ഗത്തിന്റെ ദൈന്യതകളെക്കുറിച്ച് ആവലാ തികളോ പുരോഗമന ചിന്തകളോ ഇല്ല. മത്സ്യം ഒരു പ്രയാണത്തി ലാണ്. അത് അതിജീവനത്തിന്റെ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തു ന്നു. വേലിയേറ്റങ്ങളുടെ സന്ധ്യാസമയങ്ങളിൽ അവൻ കടലിനെ കീഴടക്കുന്ന കൊടികൾക്കും മുകളിൽ നീന്തുന്നു. തന്റെ നിയ ന്ത്രണത്തിൽ ഒതുങ്ങാത്ത പ്രതിഭാസങ്ങൾ വരുമ്പോൾ മത്സ്യം ഏറ്റ വുമധികം വിജയിക്കുന്നു. ഭയപ്പാടുകൊണ്ട് ഒതുങ്ങിപ്പോകുന്ന വനല്ല ഈ മത്സ്യം. കടലിലെ എല്ലാ ഒഴുക്കുകളും ഉൾവലിഞ്ഞു പോകുന്ന ശാന്തതയിൽ മത്സ്യം എല്ലാ രഹസ്യങ്ങളുടേയും അടി യിൽ കഴിയുന്നു.
മസ്വത്തിന് ഒരു വിപ്ലവകാരിയുടെ മുഖമുണ്ട്. നാടിന്റെ കലുഷ തയിൽ തന്റെ സ്വരം ഉയർത്തിക്കേൾപ്പിക്കുന്നവനാണ് മത്സ്യം. പട യൊരുക്കങ്ങൾക്കു ശേഷമുള്ള ശാന്തതയിൽ അത് രഹസ്യങ്ങ ളുടെ ഏറ്റവും അടിത്തട്ടിൽ തന്റെ നിശ്ശബ്ദമായ ലോകത്താണ്. ഒരു പക്ഷേ വീണ്ടും വേലിയേറ്റങ്ങൾ ഉണ്ടാകുമ്പോൾ കരു താർജ്ജിക്കുന്നത് ഈ രഹസ്യങ്ങളുടെ അടിത്തട്ടിൽ നിന്നായി രിക്കും.
ലിവിങ്സ്റ്റണിന്റെ വിശേഷബുദ്ധി കടൽകാക്കകളുടെ സാമാന്യ ബുദ്ധിക്ക് വിപരീതമായി നിൽക്കുന്നു. മത്സ്യത്തിന്റെ ജീവിതം തന്റെ നിലനില്പിനുവേണ്ടി അടങ്ങാത്ത ആവേശമാണ്. മത്സ് ത്തിനും സ്വത്വബോധമുണ്ട്. അതിനാൽ മത്സ്യത്തെ വലക്കണ്ണി കൾക്ക് പിടികൂടാൻ കഴിഞ്ഞില്ല. കഥകളിൽ പ്രവേശിച്ചില്ല. ഒരു ചില്ലുകൂട്ടിലും കാഴ്ചവസ്തുവായില്ല. ഇവിടെ മത്സ്യങ്ങളുടെ സാമാന്യബുദ്ധിയിൽ നിന്നും ഈ മത്സ്വം വേറിട്ട് നിൽക്കുന്നു. സ്വാതന്ത്ര്യകാമനകൾ മനുഷ്യരെ പ്രവർത്തനോന്മുഖരാക്കുന്ന തിന്റെ പ്രതിരൂപങ്ങളാണ് ജോനാഥനും മത്സ്യവും.
‘ഓർമ്മയുടെ ഞരമ്പും’ ‘മത്വവും’ മനുഷ്യാവസ്ഥകളുടെ സ്വാത സ്വദാഹത്തെയാണ് ആവിഷ്ക്കരിക്കുന്നത്. വീട്ടുതടങ്കലായതു പോലൊരു വൈവാഹിക ജീവിതം നയിച്ച വൃദ്ധയും പിടികൊടു ക്കാതെ ഓടിക്കൊണ്ടിരിക്കുന്ന, മണൽത്തരിയോട് പൊരുതി നിൽക്കുന്ന മത്സ്വവും പ്രകടിപ്പിക്കുന്നത് തീവ്രമായ സ്വാതന്ത്ര്യദാ ഹയാണ്.
‘ഓർമ്മയുടെ ഞരമ്പിൽ’, സ്വാതന്ത്ര്യം നഷ്ടപ്പെട്ടുപോയ വൃദ്ധ യാണ് കഥാപാത്രം. മത്സ്യത്തിൽ അതീവ സ്വതന്ത്രമായൊരു കഥാപാത്രമാണ് മത്സ്യം, പാരതന്ത്ര്യത്തിന്റെ അസ്വസ്ഥതകളിലൂടെ പല തലങ്ങളിലൂടേയാണ് വൃദ്ധ പോയ്ക്കൊണ്ടിരിക്കുന്നത്. വൃദ്ധ യുടെ സ്ത്രീ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്വവും നഷ്ട പ്പെട്ടു പോയിരിക്കുന്നു. ‘മത്സ്യത്തിലാകട്ടെ, സ്വാതന്ത്ര്വത്തിന്റെ വിശാലതയിലൂടെയാണ് സഞ്ചാരം. വൃദ്ധയാകട്ടെ അസ്വതന്ത്രത യുടെ പരിഹാരമായി ഓർമ്മകളോടു കൂടിയ ദുർമരണം സ്വപ്നം കാണുന്നു. മത്സ്യമാകട്ടെ വളരെ സാഹസികമായി പ്രതിരോ ധിച്ചുക്കൊണ്ടിരിക്കുന്നു. മത്സ്യത്തിന് സംഭവിക്കുന്ന രൂപമാറ്റവും വിനാശവും മത്സ്യത്തിനെ അസ്വസ്ഥതയുണ്ടാക്കുന്നില്ല.
മത്സ്വത്തിനും വൃദ്ധയ്ക്കും സഹജമായുള്ള സ്വാതന്ത്ര്യകാംക്ഷയെ രണ്ടുപേരും സമീപിക്കുന്നത് വ്യത്യസ്തമായാണ്. മത്സ്വത്തിന്റെ സ്വാതന്ത്ര്വദാഹം വളരെ ഊർജ്ജസ്വലമാണ്. ബാഹ്യബന്ധങ്ങളിൽ അകപ്പെടാത്ത ഒരു ജീവിതരീതിയാണ് മത്സ്യത്തിനുള്ളത്. അത് ആരാലും അറിയപ്പെടാതെ, ശ്രദ്ധിക്കപ്പെടാതെയാണ് പെരുമാറുന്ന ത്. വൃദ്ധയാകട്ടെ ബാഹ്യബന്ധങ്ങളിൽ ഉൾപ്പെടുവാൻ ആഗ്രഹി ക്കുന്നു. കഥ രചിച്ച് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നുണ്ട്. ഭർത്താവിനോടൊപ്പം കൽക്കത്തിയിലേക്ക് പോകുവാൻ അഭിലഷി ക്കുന്നുണ്ട്. അതിനുള്ള അവസരങ്ങൾ നിഷേധിക്കപ്പെടുമ്പോൾ വളരെയധികം അസ്വസ്ഥയാകുന്നു. തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെ ടുന്നതിൽ ദുഃഖിക്കുന്നു.
സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ഘടകങ്ങളെ ഒട്ടും പ്രതിരോധിക്കാതെ മനസ്സിൽ നീറുകയാണ് വൃദ്ധ ചെയ്യുന്നത്. രചനകളിലൂടെ ഒരു സ്വാന്തനം ലഭിച്ചതും നഷ്ടമാകുന്നു. തനിക്കു ചുറ്റുമുള്ള വേലി കളെ ഭർത്താവിന്റേയും ആചാരങ്ങളുടേയും പൊളിച്ചു പുറ ത്തുകടക്കുവാൻ സാധിക്കുന്നില്ല. എല്ലാ ചങ്ങലക്കണ്ണികളിലും ഉൾപ്പെട്ടു പോകുന്നു. ആശ്വാസമായി കരുതുന്നത് കഥയെഴുത്താ ണ്. അതാകട്ടെ ഉള്ളിലെ അസ്വസ്ഥതകളെ എഴുത്തിലൂടെ ആവി ഷ്ക്കരിച്ച് ആശ്വാസം കൊള്ളുവാനുള്ള ഒരു പിടച്ചിൽ ആണ്. സ്വാഭാവികമായും വൃദ്ധ ചായുന്നത് ആത്മഹത്യയിലേക്കാണ്. മത്സ്യത്തിനാകട്ടെ, ജീവിക്കുകയെന്നത് കടൽത്തിരകളോടുള്ള ഒരു പൊരുതലാണ്. അതിന് ഭയമില്ല. ആപത്തുകളെക്കുറിച്ച് ഓർക്കുന്നില്ല. മാത്രമല്ല, വ്യക്തി സ്വാതന്ത്ര്യത്തിന്റെ അജയ്യതയി ലാണ് മനസ്സ് വിഹരിക്കുന്നത്. പ്രശംസകൾക്കോ അംഗീകാര ങ്ങൾക്കോ അധികാരങ്ങൾക്കോ ആഗ്രഹിക്കാത്ത ഒരു ജീവിത മാണതിനുള്ളത്. ചെറുതാകുക, സ്വാതന്ത്ര യാകുക എന്നതാണ് മത്സ്വത്തിന്റെ ജീവിതതത്വം.
Question 37.
“ദേവകി മാനമ്പള്ളിക്ക് തങ്കം നായരിൽ നിന്നു മോചനമില്ല. നമ്മൾ ഒരു കാലഘട്ടത്തിന്റെ രണ്ടു മുഖങ്ങളാണ്” ലാത്തിയും വെടി യു ടെ യും നോവൽ ഭാഗത്ത് വിവരിക്കുന്ന ഈ രണ്ടു സ്ത്രീകളും ഒരേ കാലഘട്ടത്തിന്റെ വ്യത്യസ്ത മുഖങ്ങളാണോ? ഇരുവരുടേയും സ്വഭാവ സവിശേഷതകൾ വിശകലനം ചെയ്തു വ്യക്തമാക്കുക.
Answer:
തങ്കവും ദേവിബഹനുമാണ് ഒരേ കാലഘട്ടത്തിന്റെ രണ്ടു മുഖ ങ്ങൾ, ഹരിദ്വാറിൽ തന്റെ ജ്യേഷ്ഠന്റെ ചിതാഭസ്മം ഒഴുക്കുവാൻ വന്ന തങ്കം തന്റെ തേതിയേടത്തിയെ കണ്ടെത്തി. അവരെ തിരി ച്ചറിഞ്ഞ തങ്കം അവരുടെ ഭർത്താവ് മരിച്ച വിവരവും, മരിക്കു ന്നതിനു മുമ്പ് ഇരിക്കെ പിണ്ഡം ചെയ്യേണ്ടിവന്ന ഭാര്യയായ തി യേടത്തിയെക്കുറിച്ച് സംസാരിച്ചതും, തേതിയേടത്തിക്ക് നൽകു വാനായി നൽകിയ മംഗലസൂത്രവും നൽകുവാൻ പരിശ്രമിക്കു കയാണ്. ഇവിടെയാണ് അഗ്നിസാക്ഷി നോവൽ വായനക്കാര നിൽ ഒരു നീറ്റലായി അവസാനിക്കുന്നത്.
തങ്കം ഭർത്താവിന്റെ കൂടെ കഴിഞ്ഞ നാളുകളിലൂടെ പോവുക യാണ്. തന്റെ ദേവകിയേടത്തി ദേവീബഹനായി സമരങ്ങൾ നയി ച്ചിരുന്നത് തങ്കം കണ്ടതാണ്. അന്ന് വളരെ ആഗ്രഹത്തോടെ തേതി യേടത്തിയെന്ന സമരനായികയെ പത്രത്താളുകളിൽ ഉറ്റുനോക്കി യിരുന്നു. ദേവീബഹൻ ധീരയായ സ്ത്രീയാണ്. ക്ലോക്ക് ടവറിൽ കയറിയ കുഞ്ഞിനെ മാറോടണച്ച് അടികൊണ്ട് വിണ ഭാരതമാ താവ്. ബംഗാളിലെ സമുദായ സ്പർദ്ധകളിൽ അഹിംസയുടെ ആചാര്യനോടൊപ്പം സഞ്ചരിച്ചവൻ സ്വാതന്ത്രലബ്ധിക്കുശേഷം ഒരു മന്ത്രിക്കസേരയിലും അവരെ കണ്ടില്ല. സ്വാതന്ത്ര്യസമരത്തിൽ കിനിഞ്ഞ രക്തത്തിനു വേതനം ചോദിച്ച് അവർ ചെന്നില്ല. മധ പ്രദേശിലെ ഒരു ആശ്രമത്തിൽ ഗ്രാമീണ സ്ത്രീകളുടെ പുനരു ദ്ധാരണത്തിനായി പ്രവർത്തിച്ച മാതാവിന്റെ രൂപത്തിലും തങ്കം അവരെ കാണുന്നു.
ദേവീബഹൻ ഇന്നിന്റെ ഇന്ത്യൻ പ്രശ്നങ്ങൾക്ക് ഒരു ഔഷധമാ ണ്. ഡൽഹിയിലെ പെൺകുട്ടി ക്രൂരമായി ബലാത്സംഗത്തിന് ഇര യായപ്പോൾ ഇന്ത്യ കണ്ട യൗവനത്തിന്റെ പ്രതിഷേധക്കടലിൽ ദേവീബഹനെപ്പോലുള്ളവർ തലയുയർത്തി നിൽക്കേണ്ട കാല മാണിത്. സ്ത്രീകളും കുട്ടികളും ചൂഷണത്തിനിരയാകുന്ന ഈ കാലഘട്ടത്തിന്റെ ഇരുളിനെ ഇല്ലാതാക്കുന്ന പ്രകാശമാണവർ. എന്നാൽ ഇതേ കാലഘട്ടത്തിൽ ജീവിക്കുന്ന നോവലിലെ തങ്കം സ്വന്തം കുടുംബത്തിന്റെ അകച്ചുമരുകളിൽ നിന്നും സ്വതന്ത്രയ കുന്നില്ല. ജീവിതം നൽകുന്ന സുഖങ്ങളിൽ സഹജീവികളുടെ വേദ നകൾ കാണുന്നില്ല. അവർ ഒരു അമ്മയായിരുന്നിട്ടും വെടിയേറ്റ് വീണ കുഞ്ഞിന്റെ അരികിലേക്ക് പോകുന്നില്ല. അതിൽ അവർ കുറ്റബോധത്തിന് അടിമയായിത്തീരുന്നു. സ്വാതന്ത്ര്യസമരസേന യിൽ ഉൾപ്പെടാതിരിക്കാൻ സ്വന്തം മക്കളെ ഗ്രാമത്തിലേക്കവർ അയ ച്ചു. തങ്കവും ഭർത്താവും സ്വാർത്ഥമെന്നു വിളിക്കുന്ന ഈ സുര ക്ഷിതത്വത്തിന്റെ ലോകത്തിന്റെ പ്രതിനിധികളാണ്. ലാത്തികൊണ്ട ദേവിബഹനെക്കുറിച്ച് തങ്കം അന്വേഷിക്കുമ്പോൾ ഭർത്താവ് പറ യുന്നത് ഒരു ഇന്ത്യക്കാരന്റെ സ്വരമല്ല; എത്രയോ പേർ മരിക്കുന്നു. മാനഭംഗപ്പെടുന്നു. നമുക്കതിലെന്താ കാര്യം എന്ന രീതിയാണ് തങ്ക ത്തിന്റെ ഭർത്താവിനുള്ളത്.
സ്ത്രീ മനസ്സിന്റെ രണ്ടു സ്വഭാവങ്ങളാണ് ഈ രണ്ടു വ്യക്തിക ളിൽ കാണുന്നത്. ദേവീബഹനന് ധാരാളം പുസ്തകങ്ങളും പ്രത ങ്ങളും വായിക്കാൻ ലഭിച്ചിരുന്ന ഇല്ലത്ത് വളർന്നവളാണ്. തങ്കം വളർന്നത് പൂജയും കർമ്മവും ജീവിതവ്രതമാക്കിയ ഇല്ലത്താണ്. തേതിയേടത്തി വിവാഹബന്ധം മുറിഞ്ഞതോടെ സാമൂഹ്യപ്ര വർത്തകയായി. തങ്കം പഠിച്ച് ഗൃഹസ്ഥയായി . രണ്ടു പേർക്കും ഉണ്ടായിരുന്ന സ്ത്രീ മനസ്സിന്റെ തീവ്രതയിൽ വ്യതിയാനങ്ങൾ ഉണ്ടാ യത് അവരുടെ വളർന്ന സാഹചര്യങ്ങൾ മൂലമായിരുന്നു.
വ്യക്തി, കുടുംബങ്ങളെ മാത്രം ആശ്രയിക്കുന്ന സാമൂഹമായ കാഴ്ചപ്പാടുകൾ ഇല്ലാത്ത കാലഘട്ടത്തിലാണ് നാം ഇന്ന് ജീവി ക്കുന്നത്. രാഷ്ട്രിയം വെറുക്കുന്ന തലമുറകളും വോട്ട് ചെയ്യാ അവരും കൂടിക്കൂടി വരുന്നു. സമകാലികമായ രാഷ്ട്രീയ അരാ ജകത്വമായിരിക്കാം ഇതിന്റെ വില്ലനാകുന്നത്.
ഒരുപക്ഷേ ഇന്ത്യക്കാരന്റെ മനസ്സിലും ഒരു നീറ്റൽ ഉണ്ടായിരിക്കും. അതിന് പ്രതിഷേധത്തിന്റെ രൂപം ലഭിക്കുമ്പോഴാണ് ഇന്ത്യയിലും പുതിയ സമരങ്ങൾ ഉണ്ടാകൂ. നവോത്ഥാനങ്ങൾ വളരൂ. ജനാധിപത്യ ത്തിൽ സമരങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. പ്രതങ്ങൾക്ക് ശക്തിയുണ്ട്. അതു കൊണ്ട് പ്രതിഷേധങ്ങൾക്ക് മാധ്യമങ്ങൾ ലഭിക്കുന്നുണ്ട്. തമ്മിലും അതി സങ്കീർണ്ണമാകുന്ന ജീവിത പരിസരം സഹനത്തിന്റെ എല്ലാ സീമകളും അത് ലംഘിക്കുമ്പോൾ സമൂഹം പൊട്ടിത്തെറിക്കും.
ഇത്തരം മുന്നേറ്റങ്ങളിൽ ആത്മവീര്യത്തോടെ ജനത്തെ നയിക്കു ന്നത് ദേവിബഹനെപ്പോലുള്ളവരാണ്.

Question 38.
‘വാസനാവികൃതി’ യുടെ രചനാപരമായ പ്രത്യേകതകളിൽ ചിലതു ചുവടെ തന്നിരിക്കുന്നു. ഇവ ചർച്ച ചെയ്തു കഥയ്ക്ക് നിരൂപണം തയ്യാറാക്കുക.
• രസകരവും നാടകീയവുമായ സംഭവവിവരണം.
• പഴഞ്ചൊല്ലുകളും ശൈലികളും.
• സ്വന്തം കഥപറയുന്ന രീതിയിലുള്ള അവതരണം.
Answer:
‘വാസനാവികൃതി’ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ആദ്യകഥയാണ്. അതുമാത്രമല്ല മലയാള ചെറുകഥാ പ്രസ്ഥാന ത്തിനു തന്നെ എന്നും അഭിമാനിക്കാവുന്ന ആദ്യമാതൃകയും കൂടിയാണ്. ഈ കഥ ഒരു മോഷ്ടാവിന്റെ ആഖ്യാന രൂപത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. കാലമെത്ര പുരോഗമിച്ചാലും മോഷണം മോഷണം തന്നെ സമൂഹത്തിന്റെ – ഇരുളടഞ്ഞ ഒരു കോണിലേക്ക് നോക്കുന്ന – ദൃഷ്ടി സ്വാഭാവികമായും ഇങ്ങനെ യുള്ള വിഷയത്തിൽ പതിഞ്ഞുപോകാൻ സാധ്യതയുണ്ട്. അതു കൊണ്ടുതന്നെ ഗൗരവരീതിയിൽ ഈ കഥ പറഞ്ഞു ഫലിപ്പി ക്കാൻ സാധ്യമല്ലെന്ന് കഥാകൃത്ത് ആദ്യംതന്നെ മനസ്സിലാക്കി. ഹാസ്വരൂപേണ, കഥാപാത്രഥനം നടത്തിയാൽ മാത്രമേ ഇതിവ ത്തത്തോട് (plot) നീതി പുലർത്താനും, വായനക്കാരനോടുള്ള പ്രതിബദ്ധത നിറവേറ്റാനും കഴിയു എന്നദ്ദേഹം തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിന്റെ പരിണത ഫലമാണ്; നൂറ്റാണ്ട് കഴിഞ്ഞിട്ടും ‘വാസനാവികൃതി’ വായനക്കാരുടെ മുന്നിൽ തല ഉയർത്തി നിൽക്കുന്നതിന്റെ ഈ വിജയം.
ഒന്നേകാൽ നൂറ്റാണ്ട് മുമ്പത്തെ കേരള ചരിത്രം തീർച്ചയായും, ചാതുർവർണ്ണ്യം, അയിത്തം എന്നിങ്ങനെ എല്ലാ രീതിയിലും സവർണ്ണ മേധാവിത്വം കൊടികുത്തിവാഴുന്ന അവസ്ഥ ആയിരുന്നു. നമ്പൂതിരി മേധാവിത്വം സമൂഹത്തിന്റെ എല്ലാ മുക്കിലും മൂലയിലും അലയടിക്കുന്ന കാലം, ജന്മിത്വം കൊടികുത്തിവാഴുന്നു. സാമ്പ ത്തിക അസമത്വം അതിന്റെ ഉച്ചസ്ഥായിൽ നിലനിൽക്കുന്നു. ഗ്രാമീ ണമായ അന്തരീക്ഷം തീർച്ചയായും ഈ ഒരു ചട്ടക്കൂടിനുള്ളിൽ ഞെരുങ്ങുന്ന കാലം. ഈ കാലഘട്ടമാണ് നമ്മുടെ ‘വാസനാവി കൃതിയുടെ രചനാകാലം.
എന്തിനും ഏതിനും ഒരു സമൂഹം പഴമൊഴികളെ ആശ്രയിക്കുന്ന ഒരു കാലഘട്ടം കൂടിയാണത്.
നാടോടി സംസ്ക്കാരത്തിന്റെ ശക്തമായ സ്വാധീനം ആ കാലഘട്ട ത്തിൽ സമൂഹത്തിൽ വ്യക്തമായി നിഴലിച്ചിരുന്നു എന്നു വേണം കരുതാൻ. നേരം പോക്കുകളിലും, വിനോദങ്ങളിലും, മാത്രമല്ല ആചാരങ്ങളിലും, അനുഷ്ഠാനങ്ങളിലും വരെ ഈ നാടൻ സംസ്ക്കാരം, കൃത്യമായ തോതിൽ നിഴലിച്ചുകാണാം. ഈ നാടോടി സംസ്ക്കാരം നാടോടി സാഹിത്യം കൂടിയാണ്. നാടോടി സാഹിത്യ ത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് വാമൊഴിയായി പ്രച രിക്കുന്നു എന്നതാണ്. സ്വാഭാവികമായും ഒരു എഴുത്തു രൂപം അതിനുണ്ടായിക്കൊള്ളമെന്നില്ല. തലമുറകളിൽനിന്ന് തലമുറകളി ലേക്ക് അതിങ്ങനെ പറഞ്ഞു പറഞ്ഞു പരക്കുന്നതും പടരുന്നതു മാണ്. കൃത്യമായ ഒരു കർതൃത്വം നാടോടി സാഹിത്യത്തിന് അവ കാശപ്പെടാനില്ല. അജ്ഞാത കർതൃത്വം ആണ് അതിന്റെ മുഖ്യ സവി ശേഷത. ഈ നാടോടി സാഹിത്യത്തിന്റെ ഉപവിഭാഗങ്ങളാണ് പഴ ഞ്ചൊല്ലുകളും, ശൈലികളും മറ്റും.
ഒരുപാട് കാര്യങ്ങൾ വിശദമായി പറഞ്ഞു മനസ്സിലാക്കുന്നതിന് പകരം ആശയങ്ങൾ കാച്ചിക്കുറുക്കി നാടൻ ഭാഷയിൽ അവതരി പ്പിക്കുക. അനേകം ആശയങ്ങൾ മനസ്സിലാക്കുന്നതിന് ഒരു വരി പഴഞ്ചൊല്ല് പകരം കേട്ടാൽ മതിയാകും. ഈ ഒരു രീതി തലമുറ കൾക്കു മുമ്പേ തുടങ്ങിയതാവണം. ആശയവിനിമയത്തിനായി ഉപയോഗിക്കപ്പെടുന്ന ഏറ്റവും ചെറിയ വാക്കുരൂപമാണിത്. എല്ലാ ഭാഷകളിലും വ്യത്യാസങ്ങളില്ലാതെ അത് നിലനിൽക്കുന്നുണ്ട്. ഇങ്ങനെയുള്ള പ്രയോഗങ്ങൾ എന്ന് സമൂഹത്തിൽ പ്രചരിച്ചു തുടങ്ങി എന്നതും അജ്ഞാതമാണ്. അജ്ഞാത കർതത്വവും, അജ്ഞാത കാലഗണനയുമാണ് നാടോടി സംസ്ക്കാരത്തിലെ ഈ മൊഴിമുത്തുകളുടെ ഏറ്റവും വലിയ സവിശേഷത. കാച്ചിക്കുറു ക്കിയ ‘കവിത’ പോലെ സുന്ദരവും, താളാത്മകവുമായ ഈ പഴ പൊല്ലുകളും, ശൈലികളും, ആദ്യകാലത്ത് കവിതയുടെ ഉ വത്തിനുപോലും കാരണമായി വർത്തിച്ചിട്ടുണ്ടാകും.
‘വാസനാവികൃതി’യെ സംബന്ധിച്ചിടത്തോളം അതൊരു പശ്ചാത്താ പത്തിന്റേയും മനംമാറ്റത്തിന്റേയും കഥയാണ്. അത് സംഭവിച്ചി ട്ടുള്ളത് ഒരു മോഷ്ടാവിനും സ്വാഭാവികമായും, ഉപദേ ശ ങ്ങൾക്കും മറ്റും ഒരുപാട് സാധ്യതകളുള്ള ഒരു ഇതിവൃത്തം. അത് പരമാവധി കഥാകൃത്ത് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഉചി തമായ സമയത്ത്, അർത്ഥത്തിനും, സാഹചര്യത്തിനും ഇണങ്ങും വിധമാണ് വേങ്ങയിൽ, ഈ കഥയിൽ പഴഞ്ചൊല്ലുകളെയും, ശൈലികളെയും ചേർത്തിരിക്കുന്നത്.
‘ഇക്കണ്ടക്കുറുപ്പ്’ എന്ന കഥാനായകൻ ഒരു മോഷ്ടാവാണ്. ഒരു മോഷ്ടാവാകാൻ എന്തുകൊണ്ടും താൻ യോഗ്യനാണെന്ന പ്രഖ്യാ പനം നായകൻ കഥയിൽ നടത്തുന്നു. കാരണം നാലുതലമുറക്കു മുൻപ് തന്തവഴിയിലെ ഇതേ പേരുകാരനായ മുതുമുത്തച്ഛനും ഒരു തികഞ്ഞ മോഷ്ടാവായിരുന്നു. നാലുതലമുറ മുമ്പ് താവഴി യിലെ ഒരു അമ്മാവനും മോഷണത്തിൽ ഒട്ടും പിന്നിലായിരുന്നി ല്ല. പേരെടുത്ത കള്ളനായിരുന്നു. സ്വാഭാവികമായും താവഴിയി ലും, തന്തവഴിയിലും – ഏതു വഴിയിലെ ജീനായാലും – മോഷ്ടാ വാകാനുള്ള വാസന ജന്മസിദ്ധമായിത്തന്നെ ഇക്കണ്ടക്കുറുപ്പിന് ലഭിച്ചിട്ടുണ്ട്. സ്വാഭാവികമായും ആ ‘വാസനാവികൃതി’ ക്കായി ഒന്നു നിന്നുകൊടുക്കേണ്ട ആവശ്യം മാത്രമേ ഉള്ളൂ. ഈ സന്ദർഭത്തി ലാണ് ‘ദ്വേധാ നാരായണീയം’ എന്ന് പട്ടേരി പറഞ്ഞതുപോലെ എന്ന ശൈലിയുടെ പ്രസക്തി – രണ്ടും നാരായണീയം തന്നെ! ഏതെടുത്താലും ഒന്ന് എന്ന മട്ടിൽ. തികച്ചും സന്ദർഭോചിതവും, ചിന്തനീയവും ഒപ്പം പൊട്ടിച്ചിരിക്കാനുള്ള നർമ്മവും ആ ശൈലി പ്രയോഗത്തിലൂടെ കഥാകൃത്ത് ഒറ്റയടിക്ക് നിർവ്വഹിക്കുന്നു.
അതുപോലെ ഏത് മോഷണശ്രമത്തിലും, മോഷ്ടാവിന്റെ ബുദ്ധി യാണ് പോലീസിനെ വലയ്ക്കാറ്. ഇവിടെ കൊച്ചുകുട്ടിയുടെ നില വാരത്തിലും താഴെ ആണ് നായകൻ പെരുമാറിയത്. നാട്ടിൽ നിൽക്കാൻ നിവർത്തിയില്ല. നാടുവിട്ടോടി. മദിരാശിപ്പട്ടണത്തിൽ ആരാലും അറിയാതെ കഴിയുമ്പോഴും വിധിയുടെ ഊരാക്കുടുക്ക് കഥാനായകന്റെ കഴുത്തിൽ നിന്ന് ഊരിപ്പോകുന്നില്ല. കർമ്മബന്ധനം അഴിഞ്ഞുപോകുന്നില്ല. ഒരു ഒഴിയാബാധപോലെ അത് ഇക്കണ്ട ക്കുറുപ്പിനു പിന്നാലെ കൂടിയിരിക്കുകയാണ്. അതുകൊണ്ടാണ് അവസാന സമയത്തെ അബദ്ധം അയാളുടെ തലവര വീണ്ടും മാറ്റി മറിച്ചത്. ‘പടപേടിച്ച് പന്തളത്തു ചെന്നപ്പോൾ പന്തം കൊളു ത്തിപ്പട’ എന്ന അവസ്ഥ.
കഥാനായകനായ ‘ഇക്കണ്ടക്കുറുപ്പ്’ സ്വാഭാവികമായ മോഷണ ങ്ങളിൽ പാരമ്പര്യത്തിന് യോജിച്ചവിധം വ്യാപരിക്കുന്ന സമയം. തെളിനായാട്ടും, തെണ്ടി നായാട്ടുമുണ്ട്. തെണ്ടി നായാട്ടിലാണ് മൂഷ രാൾക്ക് കമ്പം. തെണ്ടിയിട്ടായാലും കിട്ടുന്നത് പങ്കുവെയ്ക്കേണ്ട എന്നതാണ് അതിന്റെ ഏറ്റവും വലിയ ഗുണം. അങ്ങനെ ആ കൈവിരുതിൽ കാലം കഴിക്കവേ അഭിരുചികൾ മാറി. വിലയി ല്ലാത്ത വസ്തുക്കളെ അവഗണിക്കാൻ തുടങ്ങി. വിലയുള്ളതിൽ മാത്രം ആകർഷണം. അങ്ങനെ കാലം കഴിയ്ക്കവേ ഏതു മേഖ ലയിൽ ചെന്നുപെട്ടാലും നേട്ടം തന്നെ. ആ സന്ദർഭത്തിലാണ് കഥാ കൃത്ത് – ചെന്ന ദിക്കിലെല്ലാം ഈരാറ് പന്ത്രണ്ട് എന്ന ശൈലി അവ തരിപ്പിക്കുന്നത്. ‘പൂച്ച എങ്ങനെ വീണാലും നാലുകാലിൽ തന്നെ എന്ന രീതി.
വിജയം ആളുകൾക്ക് നൽകുന്ന വല്ലാത്തൊരു ആത്മവിശ്വാസം, നൽകും. ആ ആത്മവിശ്വാസത്തിന്റെ ഉത്തുംഗശൃംഗത്തിലായിരുന്നു. ‘ഇക്കണ്ടക്കുറുപ്പ്’ – അനിർവചനീയമായ ലഹരി ഒരുതരം ഉന്മാദാ വസ്ഥയെ പ്രാപിക്കും. അവിടെ ശരിതെറ്റുകൾ നിഷ്പ്രഭമാകും. ഒടു വിൽ ഒരു വലിയ കെണിയിലേക്കും, പാതാളക്കുഴിയിലേക്കുമായി രിക്കും അവരുടെ പതനം. കഥാന്ത്യം ഇവിടെ നായകന്റെ പശ്ചാ ത്താപത്തിലേക്കും മാനസാന്തരത്തിലേക്കും വഴിതെളിച്ച് ഒരു ശുഭാ ന്ത്യമായി തീർന്നു എന്നുമാത്രം.