Students can use SSLC Malayalam Kerala Padavali Notes Unit 1 Chapter 3 മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി Mathrubhasha: Nammude Ullil Ozhukunna Jeevanadi Summary in Malayalam Pdf to grasp the key points of a lengthy text.
Class 10 Malayalam Mathrubhasha: Nammude Ullil Ozhukunna Jeevanadi Summary
Mathrubhasha: Nammude Ullil Ozhukunna Jeevanadi Class 10 Summary
Class 10 Malayalam Kerala Padavali Unit 1 Chapter 3 മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി Summary
ഗ്രന്ഥകാരപരിചയം

തമിഴ് സിനിമയിലെ അതുല്യനായ നടനും, നിർമ്മാതാവുമായ പ്ര കാശ് റായ് എന്ന പ്രകാശ് രാജ് 1965 മാർച്ച് 26 ന് ബാംഗ്ലൂരിൽ ജനിച്ചു. 1774 ൽ പ്രകാശ് രാജ് നടി ലളിതകുമാരിയെ വിവാഹം കഴിച്ചു. 2009 ൽ വിവാഹമോചനം നേടിയശേഷം നൃത്തസംവിധായികയായ ഭവാനി വർമ്മയെ വിവാഹം കഴിച്ചു. പ്രകാശ് രാജിന്റെ അച്ഛൻ ഹിന്ദുവും അമ്മ റോമൻ കത്തോലിക്കനുമാണ്. മുഴുവൻ സമയ സിനിമാ പ്രവർത്തകനാണെങ്കിലും സാഹിത്യ രചനകളും നിർവ്വഹിച്ചിട്ടുണ്ട്. നമ്മെ വിഴുങ്ങുന്ന മൗനം എന്ന പുസ്തകം സമകാലിക ഇന്ത്യൻ പശ്ചാ ത്തലത്തിൽ ഏറെ പ്രസക്തമായ കൃതിയാണ്.
‘സൂത്രധാരനാര് വേഷക്കാരനാര്’ എന്ന പേരിൽ മറ്റൊരു കൃതിയു മുണ്ട്. നമ്മൾ ജീവിക്കുന്ന സമൂഹത്തിന്റെ ഗതിവിഗതികളെക്കുറിച്ചു ളള ആശങ്കകളും പ്രതീക്ഷകളും വായനക്കാരുമായി പങ്കുവയ്ക്കുന്ന കൃതിയാണിത്. കന്നടയിൽ നിന്നും നേരിട്ട് വിവർത്തനം ചെയ്ത ഈ രണ്ട് പുസ്തകങ്ങളുടെയും പ്രസാധകർ ഡി.സി ബുക്ക്സ് ആണ്.
![]()
പാംസംഗ്രഹം

‘നമ്മെ വിഴുങ്ങുന്ന മൗനം’ എന്ന ലേഖന സമാഹാരത്തിൽ നിന്നും എടുത്തി ട്ടുളള ലേഖനമാണ് പാഠഭാഗം. മാതൃഭാഷയുടെ പ്രാധാന്യവും പ്രസക്തിയും വ്യക്ത മാക്കുന്ന വിജ്ഞാനപ്രദവും രസകരവുമായ രചനയാണിത്. ഗ്രന്ഥകാരന്റെ സ്വകാര്യ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് പ്രകാശ് രാജ് സംസാരിക്കുന്നത്. കുറെ വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം തന്റെ അഞ്ചുവയസ്സായ . മകളെയും കൊണ്ട് പച്ചക്കറി വാങ്ങാൻ പോയ സംഭവമാണ് ആദ്യം വിവരിക്കുന്നത്. പച്ചക്കറി തെരഞ്ഞെടുക്കാൻ മകളെ ചുമതലപ്പെടുത്തി. ആ പെൺകുട്ടി വിദ്യാസ പന്നയല്ലാത്ത കടയുടമസ്ഥയോട് ഇംഗ്ലീഷ് പേരുകൾ പറഞ്ഞാണ് പച്ചക്കറികൾ ആവശ്യപ്പെട്ടത്. ഉടമസ്ഥയ്ക്ക് ഒന്നും മനസ്സിലാകാത്തത് കൊണ്ട് ഒടുവിൽ ഓരോ പച്ചക്കറിയും തൊട്ട് കാണിക്കേണ്ടി വന്നു. അവയുടെ തമിഴ് പേരുകൾ പറയാൻ ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന കുട്ടിക്കറിയില്ലായിരുന്നു. പ്രകാശ് രാജിന്റെ ഭാര്യ തമിഴ് നാട്ടുകാരിയാണ്.അതിനാൽ കുട്ടിയുടെ മാതൃഭാഷ തമിഴാണ്. മാതൃഭാഷ പഠി ക്കാനോ അതിൽ സംസാരിക്കാനോ അമ്മ മകളെ പ്രോത്സാഹിപ്പിരുന്നില്ല.
ഈയൊരു സംഭവം, മാതൃഭാഷയുടെ മഹത്വത്തെക്കുറിച്ചും അത് പഠിക്കുകയും അതിലൂടെ സംസാരിക്കുകയും അതിലൂടെ രചനകൾ നിർവ്വഹിക്കുകയും ചെയ്യേ ണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കൂടുതൽ ചിന്തിക്കാൻ പ്രകാശ് രാജിനെ പരി പ്പിച്ചു.
ലേഖകന്റെ മാതൃഭാഷ കന്നടയാണ്. കന്നടയിൽ മാത്രമല്ല മറ്റ് പല ഭാഷകളിലും സംസാരിക്കാനും എഴുതാ നുമൊക്കെ പ്രകാശ് രാജിന് ബുദ്ധിമുട്ടില്ല. പക്ഷേ എത്ര ഭാഷ പഠിച്ചാലും മാതൃഭാഷയ്ക്ക് താഴെ മാത്രമെ അദ്ദേഹം അവയ്ക്കെല്ലാം സ്ഥാനം കൊടുത്തിരുന്നുള്ളു. ഇന്നത്തെ തലമുറയ്ക്ക് മാതൃഭാഷയുടെ മഹത്വം അറിയില്ല. ഭാഷ നമ്മുടെ ആവിഷ്ക്കാരത്തിന്റെ രൂപമാണ്. നമ്മുടെ മാതൃഭാഷ നാം ശുദ്ധമായി തന്നെ സംസാ രിക്കണം.
നഗരകേന്ദ്രീകൃതമായ വിദ്യാലയങ്ങളിൽ മാതൃഭാഷയെ കൈയ്യും കാലും കെട്ടി മൂലയിലിരുത്തിരിക്കുകയാണ്. നഗരത്തിലെ മിക്ക വീടുകളിലെയും അവസ്ഥ ഭിന്നമല്ല. മാതൃഭാഷ പഠിക്കാത്ത മക്കൾ നമ്മോടൊപ്പം ഉണ്ട ങ്കിലും അവർ അന്യരല്ലേയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യർക്ക് ജീവിക്കാനായി എത്ര ഭാഷ പഠിക്കുന്ന തിലും തടസ്സമൊന്നുമില്ല. പക്ഷേ ഇംഗ്ലീഷ് അറിയില്ല എന്നത് തെറ്റാണെന്നും അത് ജീവിതത്തിലെ ദുരന്തമാ ണെന്നുമൊക്കെ ചിന്തിക്കുന്നതാണ് കുഴപ്പം. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരിൽ പലരും ആ ഭാഷ വ്യക്ത മായി പഠിച്ചിട്ടല്ലല്ലോ സംസാരിക്കുന്നത്.
ഭാഷ കേവലം പദബന്ധമല്ല. ഭാഷ ഓരോ നാട്ടിലെയും സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊ ണ്ടുതന്നെയാണ് ഒരു ഭാഷ പഠിക്കുകയെന്നാൽ ആ ജനതയുടെ സംസ്കാരത്തെ അറിയുക എന്നുകൂടി അർഥ മാകുന്നത്.
ഒരു നാട്ടിൽ അനേകം എഴുത്തുകാരുണ്ടാവാം. അവർ ആ നാടിന്റെ വിചാരധാരതയെയും ജീവിതത്തെയും രേഖപ്പെടുത്തിയവരാകാം. ഇതൊന്നുമറിയാതെ കേവലം വ്യാപാരത്തിന് വേണ്ടി ഭാഷ പഠിക്കുന്നതുകൊണ്ട് പ്രയോജനമില്ല. ഇംഗ്ലീഷ് ഭാഷ അറിഞ്ഞില്ലെങ്കിൽ ജീവിതം തന്നെ വ്യർത്ഥമാണെന്ന് പ്രചരിപ്പിക്കുന്നത് ഇംഗ്ലീഷു കാർ നമ്മളെ അങ്ങനെ പറയാൻ പ്രേരിപ്പിച്ചത് കൊണ്ടാണ്. നമ്മൾ ഇംഗ്ലീഷ് ഭാഷയെയും സംസ്ക്കാരത്തെയും അന്ധമായി അനുകരിക്കുന്നു. ഒരു പ്രത്യേക ജാതിയിൽ ജനിച്ച ഒരാൾക്ക് പിന്നീട് ആ ജാതിയിൽ നിന്നും വേണ മെങ്കിൽ മാറാം. പക്ഷേ ഒരാൾക്കും അവരുടെ മാതൃഭാഷയെ മാറ്റാനാവില്ല.
കഠിന പദങ്ങളും അർഥവും
അവാച്യം – പറഞ്ഞറിയിക്കാൻ പറ്റാത്തത്
സ്പഷ്ടം – വ്യക്തം
സ്ഫുരിക്കുക – പ്രകാശിക്കുക
വാഹിനി – നദി (വഹിക്കുന്നവൾ)
സംസ്ക്കാരശൂന്യത – സംസ്ക്കാരമില്ലായ്മ
നെഗളിക്കുക – അഹങ്കരിക്കുക
പദബന്ധം – പദങ്ങളുടെ ചേർച്ച
അസ്തിത്വം – നിലനിൽപ്പ്
സംജ്ഞ – പേര്
![]()
അധിക വിവരങ്ങൾ
മഹാബലിപുരം – തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ല യിലെ അതിപുരാതനമായ ഒരു ഒരു ടൂറിസ്റ്റ് തുറമുഖ നഗരം കേന്ദ്രം കൂടിയാണ്.
രായലസീമ – ആന്ധ്രാപ്രദേശ് സംസ്ഥാനത്ത ഭൂമിശാസ്ത്രപരമായി പ്രാധാന്യമു ള ഒരു പ്രത്യേക പ്രദേശമാണ് രായലസീമ. നാല് തെക്കൻ ജില്ല കൾ പ്രദേശങ്ങളിൽ ഉൾപ്പെ ഈ ടുന്നു. ഇപ്പോൾ ഇവയിൽ നിന്നും നാല് പുതിയ ജില്ലകൾ കൂടി രൂപീ കരിച്ചിട്ടുണ്ട്.
മിൽട്ടൻ, ഷേക്സ്പിയർ, വേഡ്സ് വർത്ത്, കീറ്റ്സ് – ഇംഗ്ലണ്ടിലെ പ്രസിദ്ധരായ കവികൾ
ഹെമിംഗ് വേ, (ഏണസ്റ്റ് മില്ലർ ഹെമിംഗ് വേ) – ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തും.