അന്നന്നത്തെ മോക്ഷം Notes Question Answer Class 10 Malayalam Kerala Padavali Unit 2 Chapter 2

Practicing with SSLC Malayalam Kerala Padavali Class 10 Notes Pdf Unit 2 Chapter 2 അന്നന്നത്തെ മോക്ഷം Annannathe Moksham Notes Questions and Answers improves language skills.

Annannathe Moksham Class 10 Notes Question Answer

Class 10 Malayalam Annannathe Moksham Notes Question Answer

Class 10 Malayalam Kerala Padavali Unit 2 Chapter 2 Annannathe Moksham Notes Question Answer

പാഠപുസ്തകത്തിലെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
Question 1.
“മൊബൈലിൽ വന്ന
ഒരു തമാശ വായിച്ച്
എനിക്ക്
വലംകൈയിൽ
ഒരു വിരൽ കൂടി
മുളച്ചതായി തോന്നി”
വരികൾ വിശകലനം ചെയ്ത് നിങ്ങളുടെ കണ്ടെത്തലുകൾ അവതരിപ്പിക്കുക.
Answer:
നവമാധ്യമങ്ങളുടെ അമിതമായ സ്വാധീനം നമ്മുടെ സാമൂഹിക സാംസ്കാരിക ചുറ്റുപാടുക ളിലുണ്ടാക്കുന്ന പ്രത്യാഘാതത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്ന കവിതയാണ് അന്നന്നത്തെ മോക്ഷം. ആബാലവൃദ്ധം ജനങ്ങളുടെ മുഖ്യവി ഹാരരംഗമായി മാറിയിരിക്കുന്നു നവസമൂഹമാധ്യ മങ്ങൾ. പ്രതികരിക്കാനും, പ്രതിഷേധിക്കാനും, തിരുത്താനും, പകവീട്ടാനും, അടുക്കാനും അക ലാനും മനുഷ്യർക്ക് എറെ സൗകര്യം പ്രദാനം ചെയ്യുന്ന ഒരു മേഖലയാണിത്. മൊബൈലിൽ ഒരു തമാശയോ മറ്റെന്തെങ്കിലും വിവരമോ ഒരു ഒറിജിനൽ പോസ്റ്റിന്റെ രൂപത്തിലോ, ഷെയർ ചെയ്യപ്പെട്ടോ കിട്ടിയാൽ അത് കഴിയുന്നത്ര ആളു കളിലേക്ക് വീണ്ടും എത്തിക്കാനാണ് ഓരോ വ്യക്തിയും ആഗ്രഹിക്കുന്നത്. ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും വേണ്ടി മാത്രം കൈയിൽ മറ്റൊരു വിരൽ കൂടി മുളച്ചുവെന്ന കവിയുടെ സൂചന മനുഷ്യരുടെ മേൽപ്പറഞ്ഞ വ്യഗ്രതയെ ചൂണ്ടിക്കാട്ടാൻ വേണ്ടി മാത്രമാണ്.

അന്നന്നത്തെ മോക്ഷം Notes Question Answer Class 10 Malayalam Kerala Padavali Unit 2 Chapter 2

Question 2.
”ഒരു തമാശ കൊണ്ട്
നൂറ്റമ്പതുപേരെ ഊട്ടിയാൽ
പിന്നെ നിങ്ങൾ
നിങ്ങളല്ല.
നൂറ്റമ്പതു വായനക്കാരുടെ
കർത്താവാണ്.
നൂറ്റമ്പതു സിനിമകളിലെ
ഹാസ്യതാരമാണ്.
നൂറ്റമ്പതു ലോകങ്ങളുടെ
ഉടമയാണ്.’
ഈ കാവ്യഭാഗം പങ്കുവയ്ക്കുന്ന അനുഭവലോകത്തിന്റെ സവിശേഷതകൾ ചർച്ചചെയ്യുക.
Answer:
നവമാധ്യമങ്ങൾ മനുഷ്യസമൂഹത്തെ എത്രമാത്രം ആഴത്തിൽ സ്വാധീനിച്ചിരിക്കുന്നുവെന്ന് വ്യക്ത മാക്കുന്ന വരികളാണിവിടെ തന്നിരിക്കുന്നത്. ഒരാൾക്ക് മൊബൈൽ ഫോൺ വഴി പകർന്നു കിട്ടുന്ന വിവരം, അത് തമാശയായാലും, ഗൗരവ മുള്ളതായാലും സാഹിത്യ സൃഷ്ടിയായാലും മറ്റെന്തു തന്നെയായാലും അത് കഴിയുന്നിട ത്തോളം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നത് നവസമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ പൊതുവായ പ്രവണതയാണ്. ആശയം പകർന്നു കിട്ടിയതാണെങ്കിലും അത് മറ്റുള്ളവർക്ക് ഷെയർ ചെയ്തുകൊടുക്കുന്നതിലൂടെ സ്വയം ഒരു കർത്താ വായി മാറാൻ ഓരോ വ്യക്തിയും ആഗ്രഹിക്കു ന്നു. ‘ലൈക്ക്’, ‘വ്യൂ’ എന്നിവയുടെ എണ്ണം തിട്ട പ്പെടുത്തി ഈ കർത്താവ്, സ്വയം ആനന്ദം കൊള ളുകയും സോഷ്യൽ മീഡിയയിൽ താൻ ശ്രദ്ധാ കേന്ദ്രം ആയിട്ടുണ്ടാകുമോ എന്ന് ഉത്കണ്ഠിത നാവുകയും ചെയ്യുന്നു.

ഇത്തരം ഉത്കണ്ഠകളാണ് വീണ്ടും വീണ്ടും ഇതേ പ്രവർത്തനങ്ങളിൽ മുഴു കാൻ വ്യക്തികളെ പ്രേരിപ്പിക്കുന്നത്. ചുരുക്ക ത്തിൽ ഓരോ വ്യക്തിയും തനിക്ക് എത്രമാത്രം ശ്രദ്ധപിടിച്ചു പറ്റാൻ കഴിഞ്ഞുവെന്നും, കൂടുതൽ ശ്രദ്ധകിട്ടാൻ എന്തൊക്കെ മാർഗങ്ങളുപയോഗിക്ക ണമെന്നും ചിന്തിക്കുന്നു. നവമാധ്യമങ്ങളുടെ മറ്റൊരു പ്രധാനപ്പെട്ട ആനു കൂല്യം ഇതുപയോഗിക്കുന്ന വ്യക്തി സ്വതന്ത്ര നാണ് എന്നുള്ളതാണ്. അയാൾക്ക് സ്വയം അവ തരിപ്പിക്കാനോ, പൊങ്ങച്ചം പറയാനോ, സാഹി തകലാ സൃഷ്ടികൾ പ്രകാശനം ചെയ്യാനോ ആരുടെയും അനുവാദം കാത്തുനിൽക്കേണ്ടതില്ല എന്നതാണ്. മറ്റുള്ളവരുടെ വിമർശനങ്ങൾക്ക് അപ്പ പ്പോൾ തന്നെ ചുട്ടമറുപടി കൊടുക്കാനും തന്റെ വാദഗതിയിൽത്തന്നെ തൂങ്ങിപ്പിടിച്ചു കിടക്കാനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് സ്വാത ന്ത്യവും അവകാശവും അവസരവുമുണ്ട്.

Question 3.
‘അന്നന്നത്തെ മോക്ഷം’ എന്ന ശീർഷക ത്തിന്റെ സവിശേഷതകൾ ചർച്ച ചെയ്യുക.
Answer:
സോഷ്യൽ മീഡിയയിലൂടെ ഒരു കാര്യം പ്രസിദ്ധീ കരിച്ചുകഴിഞ്ഞ് അത് മറ്റുള്ളവർ ധാരാളമായി കണ്ടാൽ, ഷെയർ ചെയ്താൽ അതിനെക്കുറിച്ച് കമന്റ് കൾ പറഞ്ഞാൽ വിവരം പ്രസിദ്ധീകരിച്ച വ്യക്തിക്ക് വലിയ ആശ്വാസവും സംതൃപ്തിയും ലഭിക്കുന്നു. മറ്റാരിൽ നിന്നും, മറ്റെവിടെ നിന്നും ലഭിക്കാത്തത് ആനന്ദമാണ് അയാൾക്കുണ്ടാകു ന്നത്. തന്റെ ജീവിതസാഫല്യമാണത്. അടുത്ത ദിവസം പുതിയ വിവരങ്ങളുമായി ഈ പ്രക്രിയ മനുഷ്യർ തുടരുന്നു. ഓരോ ദിവസവും ചെയ്ത പോസ്റ്റുറുകളോ, ഷെയറുകളോ, കമന്റുകളോ വില യിരുത്തി അതാതു ദിവസം തന്നെ കർതൃസ്ഥാ നത്ത് നിൽക്കുന്നയാൾ സായൂജ്യമടയുന്നു. ഇത് ജീവിതത്തിലെ താൽക്കാലിക മോക്ഷപ്രാപ്തിക്ക് തുല്യമാണല്ലോ. അതിനാൽ, കവിതയ്ക്ക് ‘അന്ന ന്നത്തെ മോക്ഷം’ എന്ന പേര് തികച്ചും അനു യോജ്യമാണ്.

Question 4.
നവമാധ്യമങ്ങളുടെ സാമൂഹിക ഇടപെടലു കൾ ഇന്ന് വളരെ സജീവമാണ്.
ചില സൂചനകൾ ചുവടെ നൽകിയിരിക്കുന്നു. കൂടുതൽ കണ്ടെത്തി
‘നവമാധ്യമങ്ങളുടെ വിനിമയ സാധ്യതകൾ’ എന്ന വിഷയത്തിൽ
പ്രഭാഷണം തയ്യാറാക്കി അവതരിപ്പിക്കുക.
• വിവരവിനിമയം
• സംരംഭകത്വം
• ദുരന്തനിവാരണക്കുട്ടായ്മകൾ
• കാരുണ്യപ്രവർത്തനങ്ങൾ


Answer:
ബഹുമാന്യ സദസ്സിന് നമസ്കാരം,
നവമാധ്യമങ്ങളുടെ വിനിമയ സാധ്യതകൾ എന്ന താണ് എന്റെ ഇന്നത്തെ പ്രഭാഷണവിഷയം. ഈ വിഷയത്തിന് വളരെയധികം സമകാലിക പ്രസ ക്തിയുണ്ട് എന്ന കാര്യം നിങ്ങൾക്കറിയാം. നവ മാധ്യമങ്ങളുടെ സ്വാധീന ശക്തിയെക്കുറിച്ച് നമ്മൾ ബോധ്യമുള്ളവരുമാണ്.

വാട്ട്സ് ആപ്പ്, ഫെയിസ് ബുക്ക്, ഫെയിസ് ബുക്കിന്റെ തന്നെ ഘടകങ്ങളായ മെസ്സെഞ്ചർ, ഇൻസ്റ്റാഗ്രാം എന്നിവയും, യൂട്യൂബ്, ട്വിറ്റർ, ടെലഗ്രാം എന്നിവയുമൊക്കെയാണല്ലോ നമു ക്കെല്ലാം ചിരപരിചിതമായ നവമാധ്യമങ്ങൾ.

നവമാധ്യമങ്ങളുടെ ആവിർഭാവത്തോടെ സാമൂ ഹിക ഇടപെടലുകളുടെ തോത് വർധിച്ചുവെന്ന കാര്യം നിങ്ങൾക്കൊക്കെ അറിവുള്ളതാണല്ലോ. സോഷ്യൽ മീഡിയയ്ക്ക് എന്തെല്ലാം പരിമിതിക ളും, പ്രശ്നങ്ങളുമുണ്ടായിരുന്നാലും, അവ മനു ഷ്യനെ അവയുടെ അടിമകളാക്കിയാലും, അവയ്ക്ക് പല പ്രയോജനങ്ങളുമുണ്ടെന്ന കാര്യം നാം വിസ്മരിച്ചുകൂടാ.

വാട്സാപ്മ, മെസ്സഞ്ജജർ തുടങ്ങിയവ പ്രധാനമായും നാം ഉപയോഗിക്കുന്നത് വിവ രവിനിമയത്തിനാണല്ലോ. വിവരവിനിമയം എന്ന് പറയുമ്പോൾ അതിൽ ഓഡിയോകോൾ, വീഡി യോകോൾ, എസ്.എം.എസ്, വോയിസ് ചാറ്റ് മുത ലായവയെല്ലാമുൾപ്പെടും. വിളിക്കുന്നവർക്കും മറു തലയിലുള്ളവർക്കും പരസ്പരം കണ്ടുകൊണ്ടും സംസാരിക്കാൻ കഴിയുമെന്നതാണ് വീഡിയോ കോളിന്റെ സവിശേഷത. വീഡിയോ കോളിനും, ഓഡിയോ കോളിനും സൗകര്യം ലഭിക്കാത്ത അവസരങ്ങളിൽ ആളുകൾ വോയിസ് മെസേ ജിന്റെ സൗകര്യം ഉപയോഗപ്പെടുത്താറുണ്ട്. വിവ രവിനിമയം ഏറ്റവും എളുപ്പത്തിലാക്കാൻ കഴിയു മെന്നതാണ് നവസമൂഹമാധ്യമങ്ങളുടെ വലിയ മെച്ചം.

സംരംഭകരാവാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് വാട്ട് സാപ്പിലൂടെയോ, യൂട്യൂബിലൂടെയോ, ഫേസ്ബുക്കിലൂടെയോ ഒക്കെ അക്കാര്യം പൊതു ജനത്തെ അറിയിക്കാൻ കഴിയും. അതിന്റെ വിശ ദാംശങ്ങളും, മേന്മകളുമൊക്കെ മാധ്യമങ്ങളിലൂടെ

പരസ്യപ്പെടുത്താൻ സാധിക്കും. ഇത് സംരഭകർക്ക് യോജിച്ചു പ്രവർത്തക്കാനോ മാതൃകയാക്കാനോ പ്രയോജനപ്പെടും.

ദുരന്തനിവാരണത്തിൽ സോഷ്യൽ മീഡിയയ്ക്ക് ഏറ്റവും ശക്തമായി ഇടപെടാൻ കഴിയുമെന്ന കാര്യം നമ്മൾ കഴിഞ്ഞ മഹാപ്രളയകാലത്തും, കോവിഡിന്റെ കാലത്തും കണ്ടതാണ്. വാട്ട്സ് ആപ്പ്, ഫേസ്ബുക്ക് കൂട്ടായ്മകളിലൂടെ ദുരന്തനി വാരണ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനും, അവയെ ഏകോപിക്കാനും കഴിയും.

ഐക്യത്തിന്റെ ആരോഗ്യകരമായ രാഷ്ട്രീയ ത്തിന്റെ, മതനിരപേക്ഷതയുടെയൊക്കെ സന്ദേ ശങ്ങൾ ഇത്തരം കൂട്ടായ്മ ജനങ്ങൾക്ക് നൽകു ന്നുണ്ട്. അപകട ഘട്ടങ്ങളിൽ മറ്റെല്ലാം മറന്ന് എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കാൻ ഇത്തരം കൂട്ടായ്മകൾ സഹായകമാവാറുണ്ട്.

പലവിധത്തിലുള്ള കാരുണ്യപ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ നവസമൂഹമാധ്യമങ്ങൾക്ക് കഴിയും. നിർധനരും രോഗികളും മറ്റുതരത്തിലുമുള്ള അവ ശതകൾ അനുഭവിക്കുന്നവരുമായ ആളുകളുടെ വിവരം പൊതുജനങ്ങളെ അറിയിക്കാനും അതി ലൂടെ ചികിത്സാസഹായവും, പാവപ്പെട്ടവർക്കുള്ള ധനസഹായം, സൗജന്യഭക്ഷണം, വസ്ത്രം മുത ലായവയുടെ വിതരണവും സാധ്യമാക്കാനും നവ സമൂഹമാധ്യമങ്ങൾ ധാരാളമായി പ്രയോജനപ്പെ ടുത്തികൊണ്ടിരിക്കുന്നു.

വിവാഹം, തൊഴിൽ, ലോണുകൾ, മറ്റ് ഉപഭോഗ വസ്തുക്കളുടെ ക്രയവിക്രയം, വസ്തുക്കൾ, വീടു കൾ, മുതലായവയുടെ കൊടുക്കൽ വാങ്ങലുകൾ മുതലായ പല കാര്യങ്ങളും നവസമൂഹമാധ്യമ ങ്ങൾ വഴി എളുപ്പത്തിൽ സാധിച്ചെടുക്കാൻ കഴി യുന്നു.

ഇങ്ങനെ നോക്കുമ്പോൾ നവസമൂഹമാധ്യമങ്ങ ളുടെ വിനിമയ സാധ്യതകൾ വളരെ വലുതാണ്. സോഷ്യൽ മീഡിയയിൽ ഇടപെടുന്നവർക്ക് നിശി തമായ ബുദ്ധിയും അധികശ്രദ്ധയുമായിരിക്കണ മെന്ന് മാത്രം. അല്ലെങ്കിൽ ജീവിതം തന്നെ കൈവിട്ടുപോയിക്കൂടെന്നില്ല. ഇതോടുകൂടി ഞാൻ എന്റെ വാക്കുകൾ ചുരുക്കുന്നു. ഏവർക്കും നന്ദി, നമസ്ക്കാരം

അന്നന്നത്തെ മോക്ഷം Notes Question Answer Class 10 Malayalam Kerala Padavali Unit 2 Chapter 2

Question 5.
• “ഏതു മനുഷ്യനും വാർത്ത അറിയു ന്നതിനു മാത്രമല്ല, വാർത്ത നൽകുന്ന തിനും പത്രത്തെ ആശ്രയിക്കേണ്ടി വരുന്നു. ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ അത് ലോകത്തെ നമ്മുടെ മടിയിൽ എത്തിക്കുമ്പോൾ, നമ്മുടെ അകായിലെ സംഭവത്തെ ലോകത്തിന്റെ മുമ്പിലും എത്തിക്കുന്നു.

പത്രത്തെ എതിർക്കേണ്ടി വന്നാൽ, ആ എതിർപ്പിനുപോലും പ്രചാരം വേണ മെങ്കിൽ പത്രത്തെത്തന്നെ ആശ്രയി ക്കണം.

പത്രങ്ങൾ സൂര്യനു ചുവടെയും മേലെയുമുള്ള എല്ലാറ്റിനെയും പറ്റി വൃത്താന്തങ്ങൾ തരുന്നുവെന്നു മാത്രമല്ല, അവയെ വിമർശിക്കുകയും ചെയ്യുന്നു. പക്ഷേ, അത്രത്തോളം പത്രങ്ങൾ വിമർശിക്കപ്പെടുന്നില്ല.”

നവയാത്രകൾ (സുകുമാർ അഴീക്കോട്)
• “മൊബൈൽ, എസ്.എം.എസ്. സന്ദേശ ങ്ങൾ വിനിമയഭാഷയെ മാറ്റി. ട്രോളുകൾ നമ്മുടെ കാർട്ടൂണുകളെ അഴിച്ചു പണിതു.”
• “സമൂഹമാധ്യമങ്ങളെ വ്യത്യസ്ത വൈവിധ്യവും മാക്കുന്നത് അതിലെ ജനാധിപത്യവും തർക്കങ്ങൾക്കുള്ള നിരന്തര സാധ്യതകളുമാണ്.”
സിനിമാടിക്കറ്റ് പ്രമേയങ്ങൾ,
വ്യക്തികൾ, ചിത്രങ്ങൾ
(സി. എസ്. വെങ്കിടേശ്വരൻ)

സൂചനകളും പാഠഭാഗവും സമകാലികമാധ്യമ ഇടപെടലുകളും പരിഗണിച്ച് മാധ്യമങ്ങൾ ജനാ ധിപത്യത്തെ ശക്തിപ്പെടുത്തുന്നുണ്ടോ? എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുക.
Answer:
സംവാദത്തിനുപയോഗിക്കാവുന്ന ചില സൂചന കൾ നൽകാം.

  • മാധ്യമങ്ങൾ പൊതുവേയും നവമാധ്യമങ്ങൾ പ്രത്യേകിച്ചും ജനാധിപത്യത്തെ ശക്തിപ്പെടു ത്തുന്നുണ്ടെന്ന് പറയാം
  • പത്രങ്ങൾ ജനങ്ങളുടെ നാവുകളാണെന്ന് പറ യാറുണ്ട്.
  • ജനങ്ങളുടെ വികാരവിചാരങ്ങളാണ് പത്രങ്ങ ളിൽ പ്രതിഫലിക്കുന്നത്.
  • ജനാധിപത്യവിരുദ്ധ ശക്തികൾക്ക് പത്രങ്ങൾ എന്നും പേടിസ്വപ്നമാണ്.
  • ടെലിവിഷൻ, സിനിമ മുതലായ മാധ്യമങ്ങ ളിലൂടെയും ജനങ്ങളുടെ അവകാശങ്ങളും, ആശകളും, നിരാശകളുമൊക്കെ പങ്കുവയ്ക്ക പ്പെടുന്നു.
  • ജനാധിപത്യത്തിന് ഏറ്റവുമധികം ആക്കം കൂട്ടുന്നത് നവമാധ്യമങ്ങളാണ്.
  • വ്യക്തികളുടെ ആവിഷ്കാരസ്വാതന്ത്ര്യം പ്രക ടമാക്കാനുള്ള ഏറ്റവും ശക്തമായ തട്ടകമാണ് നവമാധ്യമങ്ങൾ.
  • നമ്മുടെ വിനിമയ ഭാഷതന്നെ മാറ്റിമറിച്ചത് എസ്.എം.എസ് വാട്ട്സാപ് സന്ദേശങ്ങളാണ്.
  • ട്രോളുകൾ എന്ന പേരിൽ അറിയപ്പെടുന്ന കലാസൃഷ്ടികൾ നമ്മുടെ കാർട്ടൂണുകൾക്ക് പകരം നിൽക്കുന്നവയും അവയെക്കാൾ പതി ന്മടങ്ങ് വിനിമയ ശക്തിയുളളവയുമാണ്.
  • സമൂഹമാധ്യമങ്ങളിലൂടെ യാതൊരു നിയന്ത്ര ണവുമില്ലാതെ ആർക്കും ചർച്ചകളിലും, തർക്കങ്ങളിലും ഏർപ്പെടാം.
  • ആർക്കും എഴുത്തുകാരനോ, പ്രസാധകനോ, സംരഭകനോ ആകാം.

Question 6.
അച്ചടിമാധ്യമങ്ങളിൽനിന്ന് നവമാധ്യമ ങ്ങളിലേക്ക് എത്തുമ്പോൾ മാധ്യമഭാഷയിൽ വന്ന മാറ്റങ്ങൾ എന്തെല്ലാമാണ്? ചർച്ച ചെയ്യുക. കണ്ടെത്തലുകൾ വിശദമാക്കി കുറിപ്പ് തയ്യാറാക്കുക.
Answer:
അച്ചടി മാധ്യമങ്ങളിലെ സവിശേഷമായ പരമ്പ രാഗത ഭാഷയ്ക്ക് നവമാധ്യമങ്ങളിലെത്തിയപ്പോൾ വലിയ മാറ്റമാണ് സംഭവിച്ചത്. നവമാധ്യമങ്ങൾക്ക് മാനകമായ ഒരു പ്രത്യേക ഭാഷ ഇല്ല എന്നതാണ് യാഥാർത്ഥ്യം. അതിലിടപ്പെടുന്ന വ്യക്തികൾ, ഗ്രൂപ്പുകൾ, പാമരൻമാർ പണ്ഡിതൻമാർ തുടങ്ങി എല്ലാവർക്കും അവരവരുടേതായ ഭാഷയാണുള്ള ത്. മാത്രവുമല്ല നവ സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നവർ തന്നെ ഭാഷയിൽ ചില പുതിയ പദങ്ങൾ സൃഷ്ടിക്കാറുണ്ട്. ഈ പുതിയ പദങ്ങൾ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്താണ് പ്രയോഗിക്കപ്പെടുന്നത്. ഓരോ വ്യക്തിയെയും പാർട്ടിയെയും, ഗ്രൂപ്പിനെയും മറ്റും സൂചിപ്പിക്കാൻ പ്രത്യേക പദങ്ങൾ തന്നെയുണ്ടായിക്കൊണ്ടിരി ക്കുന്നു. കൊങ്ങി, മൂരി, സുഡാപ്പി, സംഘി, മുത ലായ പദങ്ങൾ ഉദാഹരണം. രാഷ്ട്രീയ, മത, സാംസ്കാരിക രംഗങ്ങളുടെ നേതൃത്വം വഹിക്കു ന്നവർക്ക് നൽകുന്ന രസകരമായ ഇരട്ടപ്പേരുകൾ ഭാഷാപരമായ മറ്റൊരു സവിശേഷതയാണ്. ഫേസ്ബുക്കിലും മറ്റും പോസ്റ്റിടുന്നവർ ‘പോസ്റ്റ് മുതലാളി’ മാരാണ്. ഫേസ്ബുക്കിലും, യുട്യൂ ബിലും പ്രത്യക്ഷപ്പെടുന്ന വീഡിയോകളിലും, സാധാരണ വീഡിയോകളി ലും, ഭാഷയുടെ കാര്യത്തിൽ യാതൊരു നിയ ന്ത്രണവും സദാചാരബോധവും വ്യക്തികൾ പ്രദർശിപ്പിക്കാറില്ല. അശ്ലീലത്തിന്റെ അഴിഞ്ഞാട്ടം ഭാഷയെ മലീമസമാക്കുന്നതും കാണാം.

അന്നന്നത്തെ മോക്ഷം Extra Questions and Answers

അധികചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
പി.എൻ. ഗോപീകൃഷ്ണൻ പ്രതിനിധാനം ചെയ്യുന്ന സാഹിത്യ തലമുറ ഏത്?
(a) പ്രാചീനം
(b) മധ്യകാലം
(c) ആധുനികം
(d) ഉത്തരാധുനികം
Answer:
(d) ഉത്തരാധുനികം

Question 2.
താഴെപ്പറയുന്നവയിൽ നവമാധ്യമങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
(a) ടെലിവിഷൻ
(b) ഫേസ്ബുക്ക്
(c) ട്വിറ്റർ
(d) ടെലഗ്രാം
Answer:
(a) ടെലിവിഷൻ

Question 3.
മാധ്യമങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം എന്ത്?
(a) സംരഭകത്വം
(b) വിവരവിനിമയം
(c) ഭാഷാപരിഷ്കരണം
(d) കാരുണ്യപ്രവർത്തനങ്ങൾ
Answer:
(b) വിവരവിനിമയം

അന്നന്നത്തെ മോക്ഷം Notes Question Answer Class 10 Malayalam Kerala Padavali Unit 2 Chapter 2

Question 4.
‘നവമാധ്യമങ്ങളിലെ ചതിക്കുഴികൾ’ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു മുഖപ സംഗം തയ്യാറാക്കുക.
Answer:
നവമാധ്യമങ്ങളിലെ ചതിക്കുഴികൾ
നവമാധ്യമങ്ങളുടെ വരവോടെ വിവരവിനിമയം ഏറ്റവും വേഗത്തിലും ലളിതവുമായി. ലോക ത്തിന്റെ ഏത് കോണിലിരിക്കുന്നവരെയും സെക്കന്റുകൾക്കുള്ളിൽ നേരിട്ട് കാണാനും ആശ യവിനിമയം നടത്താനും യാതൊരു തടസ്സവുമി ല്ലെന്നായി. ഏതു വിവരവും ലോകത്തെവിടെയും എത്തിക്കുന്നതിനും, എവിടെ നിന്നും ഏത് വിവ രവും ലഭ്യമാക്കുന്നതിനും ബുദ്ധിമുട്ടില്ല. ഇങ്ങനെ വളരെയേറെ പ്രയോജനങ്ങൾ ഉള്ള ഒരു മാധ്യമ മാണ് നവമാധ്യമം.

എന്നാൽ നവമാധ്യമങ്ങൾ വളരെ ശ്രദ്ധയോടെ യും, സൂക്ഷ്മതയോടെയും ഉപയോഗിച്ചില്ലെങ്കിൽ പലവിധ അപകടങ്ങളുമുണ്ടാകാം. വ്യക്തികളുടെ രഹസ്യവിവരങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ പാർഡുകൾ, അക്കൗണ്ടിന്റെ വിശദാംശ ങ്ങൾ, മറ്റു വ്യക്തി വിവരങ്ങൾ ഇവയൊക്കെ വേറൊരാൾക്കോ, ഗ്രൂപ്പുകൾക്കോ കൈമാറു മ്പോൾ അതൊക്കെ ‘ലീക്ക്’ ആകാൻ സാധ്യത യുണ്ട്.

കുടുംബബന്ധങ്ങൾ ശിഥിലമാക്കാനോ, സമ്പ ത്തും, അഭിമാനവുമൊക്കെ നഷ്ടപ്പെടാനോ ഇട യാക്കുന്ന ഗുരുതരപ്രശ്നമാണിത്. വിവരങ്ങൾ ചോർത്തിയെടുക്കാൻ കഴിവുള്ളവർക്ക് മറ്റുള്ളവരെ കബളിപ്പിക്കാൻ സോഷ്യൽ മീഡിയ വഴിയൊരു ക്കുന്നുണ്ട്. പലവിധത്തിലുള്ള സാമ്പത്തിക തട്ടിപ്പ് സംഘങ്ങളും നവമാധ്യമങ്ങളിൽ വിഹരിക്കുന്നു ണ്ട്. ശ്രദ്ധയില്ലാതെ ഒ.ടി.പി. കൈകാര്യം ചെയ്യു ന്നതിന്റെ ഫല മായി ലക്ഷങ്ങൾ മായിപ്പോകുന്ന ധാരാളം പേരെക്കുറിച്ച് നാം നിത്യവും കേൾക്കാറുണ്ട്. സ്ത്രീകൾ, കുട്ടികൾ, സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ വലിയ പിടിപാടില്ലാത്ത വൃദ്ധർ, വിദ്യാവിഹീനർ മുതലാ യവർക്കാണ് അബദ്ധം കൂടുതലായും പിണയുന്ന ത്. രാജ്യാന്തര കുറ്റവാളികളുടെ വിഹാരരംഗമായി സോഷ്യൽ മീഡിയ മാറിക്കഴിഞ്ഞു. സൂക്ഷിച്ചുപ യോഗിച്ചാൽ ഏറ്റവും പ്രയോജനപ്രദവും, അ ദ്ധയോടെ ഉപയോഗിച്ചാൽ ഏറ്റവും അപകടകാ രിയുമായ ഒന്നാണ് നവസമൂഹമാധ്യമങ്ങൾ.

Question 5.
പി.എൻ.ഗോപീകൃഷ്ണൻ പ്രതിനിധാനം പ്പെയ്യുന്ന സാഹിത്യ തലമുറ ഏത്?
(a) പ്രാചീനം
(b) മധ്യകാലം
(c) ആധുനികം
(d) ഉത്തരാധുനികം
Answer:
(d) ഉത്തരാധുനികം

Question 6.
താഴെപ്പറയുന്നവയിൽ നവമാധ്യമങ്ങളിൽ ഉൾ പ്പെടാത്തത് ഏത്?
(a) ടെലിവിഷൻ
(b) ഫേസ്ബുക്ക്
(c) ദ്വിറ്റർ
(d) ടെലഗ്രാം
Answer:
(a) ടെലിവിഷൻ

Question 7.
മാധ്യമങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം എന്ത്?
(a) സംരഭകത്വം
(b) വിവരവിനിമയം
(c)) ഭാഷാപരിഷ്കരണം
(d) കാരുണ്യപ്രവർത്തനങ്ങൾ
Answer:
(b) വിവരവിനിമയം

Question 8.
‘അന്നത്തെ മോക്ഷം’ എന്ന കവിത, ഡിജിറ്റൽ യുഗത്തിലെ ആശയവിനിമയത്തെയും വ്യക്തി ഗത അനുഭവങ്ങളെയും കുറിച്ച് നടത്തുന്ന നിരീക്ഷണങ്ങൾ/വിമർശനങ്ങൾ എന്തെല്ലാം? കവിതയെ മൊത്തത്തിൽ പരിഗണിച്ച് വിശദ മാക്കുക.
Answer:
പി.എൻ.ഗോപീകൃഷ്ണന്റെ ‘അന്നത്തെമോക്ഷം’ എന്ന കവിത ഡിജിറ്റൽ യുഗത്തിലെ ആശയ വിനിമയ രീതികളെയും അത് വ്യക്തികളിലു ണ്ടാക്കുന്ന മാറ്റങ്ങളെയും വിമർശനാത്മക മായി നിരീക്ഷിക്കുന്നു. കവിത മുന്നോട്ട് വെക്കുന്ന പ്രധാന നിരീക്ഷണങ്ങൾ താഴെ നൽ കുന്നു :

ഡിജിറ്റൽ ഉള്ളടക്കം സൃഷ്ടിക്കുന്ന അസ്വസ്ഥത:
ഡിജിറ്റൽ ലോകത്ത്, നിസ്സാരമെന്ന് തോന്നു ന്ന ഒരു ‘മൊബൈൽ തമാശ’ പോലും വ്യക്തി യിൽ അപ്രതീക്ഷിതമായ അസ്വസ്ഥതകൾക്ക് കാരണമാകാം. ഇത് മുളായി തോന്നി’ എന്ന് കവി പ്രയോഗിക്കുന്നതിലൂടെ, ഒരു സാധാ രണ ഡിജിറ്റൽ സന്ദേശം പോലും മാനസിക മായി ഒരു ഭാരമായി മാറുന്നതിനെയാണ് സൂചിപ്പിക്കുന്നത്.അനാവശ്യമായ വിവരങ്ങൾ മനസ്സിനെ അലോസരപ്പെടുത്തുന്നതിനെ കവിത എടുത്തു കാണിക്കുന്നു.

അറിവില്ലായ്മയും മാനസിക ഭാരവും: അത്തരം അപ്രധാനമായ കാര്യങ്ങൾ വ്യക്തിയുടെ മന സ്സിൽ കെട്ടിക്കിടക്കുന്നത് (‘ഖജനാവിൽത്തന്നെ ഇരിക്കുകയാണെങ്കിൽ) മാനസികമായ ഭാര ത്തിനും വിരസതയ്ക്കും കാരണമാകുന്നു എന്ന് കവിത നിരീക്ഷിക്കുന്നു. ‘വളിക്കും, പുളി ക്കും, ചീയും’ എന്ന പ്രയോഗം ഈ വിവരങ്ങൾ ഒരുതരം വിഷമായി മാറുന്നതിനെയും മാന സികമായി അത് സൃഷ്ടിക്കുന്ന അസ്വസ്ഥത യെയും ഓർമ്മിപ്പിക്കുന്നു. ഡിജിറ്റൽ ഡാറ്റയുടെ അമിതഭാരം വ്യക്തിഗത ചിന്തക ളെയും അനുഭവങ്ങളെയും എങ്ങനെ മലിന മാക്കുന്നു എന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

ഉപരിപ്ലവമായ ‘മോക്ഷം തേടൽ: ഈ അസ്വ സ്ഥതയിൽ നിന്നുളള ‘മോചനം’ പലപ്പോഴും കണ്ടെത്തുന്നത് അത് മറ്റനേകം പേരിലേക്ക് യാന്ത്രികമായി പങ്കുവെക്കുന്നതിലൂടെയാണ് (‘നൂറ്റമ്പത് പേർക്ക് വിതരണം ചെയ്യും”). ഇത് ഡിജിറ്റൽ കാലത്തെ ഒരുതരം ഉത്തരവാദിത്ത മില്ലായ്മയെയും ഉപരിപ്ലവമായ ‘മോക്ഷ സങ്ക ൽപ്പത്തെയും പരിഹസിക്കുന്നു.

മിഥ്യാബോധം കലർന്ന കർത്തൃത്വവും: അധികാരവും ഇങ്ങനെ പങ്കുവെക്കുന്നതിലൂടെ വ്യക്തിക്ക് ഒരുതരം കർത്തൃത്വവും അധികാരബോധ വും (ചിലപ്പോൾ മിഥ്യാബോധം) കൈവ രുന്നു (നൂറ്റമ്പതു വായനക്കാരുടെ കർത്താ വാണു്… ലോകങ്ങളുടെ ഉടമയാണ്). നിസ്സാ രമായ ഡിജിറ്റൽ പങ്കുവെക്കലുകൾക്ക് വ്യക്തി കൾ കൽപ്പിക്കുന്ന അമിതമായ പ്രാധാന്യ ത്തെ കവിത ചോദ്യം ചെയ്യുന്നു.

ചുരുക്കത്തിൽ, ഡിജിറ്റൽ ആശയവിനി മയത്തിന്റെ വേഗത, അത് വ്യക്തിയിലുണ്ടാ ക്കുന്ന അസ്വസ്ഥതകൾ, അതിൽ നിന്നുളള ഉപരിപ്ലവമായ മോചനം തേടൽ, പങ്കുവെക്ക ലിലൂടെ ലഭിക്കുന്ന മിഥ്യാബോധം കലർന്ന അധികാരചിന്ത എന്നിവയെക്കുറിച്ചുളള വിമർ ശനാത്മകമായ നിരീക്ഷണങ്ങളാണ് കവിത പങ്കുവെക്കുന്നത്.

അന്നന്നത്തെ മോക്ഷം Notes Question Answer Class 10 Malayalam Kerala Padavali Unit 2 Chapter 2

Question 9.
കവിതയുടെ തുടക്കത്തിൽ ‘മുളായി തോന്നി’ ‘കുപ്പിവള… തിളങ്ങിയ പോലെ’, ‘ചെരുപ്പ് ഇക്കി ളിയിടും പോലെ’ എന്നിങ്ങനെയുള്ള വ്യത്യസ്ത ശാരീരികാനുഭവങ്ങൾ കവി അവതരിപ്പിക്കുന്നു. ഈ അനുഭവങ്ങൾ തമ്മിലുള്ള വൈരുദ്ധ്യവും അവ ഒരു മൊബൈൽ തമാശയോടുള്ള പ്രതി കരണമായി വരുന്നതിലെ അസാധാരണത്വവും വിശകലനം ചെയ്യുക.
Answer:
കവിതയുടെ തുടക്കത്തിൽ, മൊബൈലിൽ വന്ന ഒരു തമാശ വായിച്ചതിന്റെ ഫലമായി കവിക്ക് ഒരേ സമയം വ്യത്യസ്തവും പരസ്പര വിരുദ്ധവുമായ ശാരീരിക സംവേദനങ്ങൾ അ നുഭവപ്പെടുന്നതായി പറയുന്നു. വലതു കൈയിൽ ഒരു വിരൽ അധികമായി വന്ന്

അത് ‘മുളളായി’ തോന്നുന്നത് അസ്വസ്ഥത യെയും ഒരുപക്ഷേ വേദനയെയുമാണ് സൂചി പ്പിക്കുന്നത്. എന്നാൽ അതോടൊപ്പം ‘കുപ്പി വള ഒന്നു കൂടി തിളങ്ങിയ പോലെ’ എന്നത് ഒരു പ്രകാശത്തെയോ ശ്രദ്ധയെയോ ആകർ ഷണീയതയെയോ കുറിക്കുന്നു. ‘കാലിൽ ചെരുപ്പ് ഇക്കിളിയിടും പോലെ’ എന്നത് ഒരു ചെറിയ, എന്നാൽ തുടർച്ചയായ അലോ സരത്തെയും സൂചിപ്പിക്കാം. ഈ സംവേദന ങ്ങൾ (വേദന/അസ്വസ്ഥത, തിളക്കം/ആകർ ഷണം, അലോസരം/ഇക്കിളി) ഒരുമിച്ച് വരുന്ന ത് വൈരുദ്ധ്യമാണ്. ഒരു സാധാരണ തമാ ശയോടുള്ള പ്രതികരണമായി ഇത്തരം ശാരീരിക സംവേദനങ്ങൾ ഉണ്ടാകുന്നത് അസാധാരണവുമാണ്. ഡിജിറ്റൽ ലോക ത്തിലെ ഉളളടക്കങ്ങൾ, അവ തമാശകൾ ആണെ ങ്കിൽ പോലും, വ്യക്തിയുടെ ശരീരത്തിലും മനസ്സിലും ഉണ്ടാക്കുന്ന സങ്കീർണ്ണവും ഒരു പക്ഷേ അസ്വാഭാവികവുമായ പ്രതികരണ ങ്ങളെയാണ് കവി ഇതിലൂടെ ആവിഷ്ക രിക്കാൻ ശ്രമിക്കുന്നത്. ഇത് ആധുനിക ജീവി തത്തിലെ ഡിജിറ്റൽ അനുഭവങ്ങളുടെ ഒരു തരം യാന്ത്രികതയെയും അന്യവൽക്കരണ ത്തെയും സൂചിപ്പിക്കാം.

Leave a Comment