Practicing with SSLC Malayalam Kerala Padavali Class 10 Notes Pdf Unit 2 Chapter 3 തേൻ Then Notes Questions and Answers improves language skills.
Then Class 10 Notes Question Answer
Class 10 Malayalam Then Notes Question Answer
Class 10 Malayalam Kerala Padavali Unit 2 Chapter 3 Then Notes Question Answer
പാഠപുസ്തകത്തിലെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
Question 1.
തേൻ എന്ന സിനിമയിലെ പ്രമേയം, കഥാപാത്രങ്ങൾ എന്നിവ കണ്ടെത്തി അവതരിപ്പിക്കുക.
Answer:
പ്രസിദ്ധ ടർക്കിഷ് സംവിധായകനായ സെമിഹ് കാൽപ്ലാനോഗ്ചുവിന്റെ യൂസഫ് സിനിമാ പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് ബാൽ (തേൻ)
കാട്ടിലെ മരങ്ങളിൽ തേൻ പെട്ടികൾ സ്ഥാപിച്ച് തേനീച്ചയെ വളർത്തി തേനെടുത്ത് കൊണ്ടുവന്ന് ഉപജീ വനം കഴിക്കുന്ന യാക്കൂബ് എന്നയാളിന്റെയും, അയാളുടെ മകനായ യൂസഫിന്റെയും കഥയാണ് തേൻ. യാക്കൂബിനെക്കാളും കാണികളുടെ ശ്രദ്ധപിടിച്ചു പറ്റുന്ന കഥാപാത്രമാണ് യൂസഫ് എന്ന ബാലൻ.
യാക്കൂബ് എന്ന യുവാവ്, മകനായ യൂസഫ് യാക്കൂബിന്റെ ഭാര്യ എന്നിവരാണ് സിനിമയിലെ മുഖ്യകഥാ പാത്രങ്ങൾ. വിക്കുള്ളതിനാൽ കുഞ്ഞ് യൂസഫ് അല്പം അന്തർമുഖനാണ്. അമ്മയോടുപോലും അവർ അധികം സംസാരിക്കാറില്ല. അച്ഛനോടാണ് അവന് കൂടുതൽ അടുപ്പം. ക്ലാസ്സിൽ പാഠം വായിക്കുന്നതിന് വിക്കുള്ളതിനാൽ അവന് ബുദ്ധിമുട്ടുണ്ട്. അച്ഛനുമായി സംസാരിക്കുമ്പോൾ വളരെ ശബ്ദം കുറച്ച് സംസാ രിക്കാൻ അവൻ ശീലിച്ചിട്ടുണ്ട്. അപ്പോൾ അവന് വിക്കില്ല. അച്ഛന്റെ കൂടെ കാട്ടിൽ തേൻകൂട് വയ്ക്കാനും, അച്ഛനാവശ്യമുള്ള മറ്റുകാര്യങ്ങൾ സംഘടിപ്പിച്ചു കൊടുക്കാനുമൊക്കെ അവൻ മുൻപന്തിയിൽ തന്നെയു ണ്ടാവും.
ഒരിക്കൽ കാട്ടിൽ വച്ച് അച്ഛൻ മയങ്ങി വീണപ്പോൾ യൂസഫ് വളരെ വിഷമിച്ചു. പിന്നീടൊരിക്കൽ അച്ഛൻ തേൻകൂട് സ്ഥാപിക്കാൻ ഉൾവനത്തിലേക്ക് പോയി. തിരികെ വരാതായപ്പോൾ അവൻ ആകെ തളർന്നു. അച്ഛനെന്തോ അപകടം പറ്റിയിട്ടുണ്ടെന്നറിഞ്ഞപ്പോൾ മറ്റൊന്നും നോക്കാതെ അയാളെ അ ഷിച്ച് ഏകനായി കാടുകയറാൻ യൂസഫ് ധൈര്യം കാട്ടി. നേരം ഇരുട്ടിയപ്പോൾ, അവൻ ഒരു മരച്ചുവട്ടിൽ തളർന്നുറങ്ങാനേ കഴിഞ്ഞുള്ളൂ. യൂസഫ് എന്ന കൗമാര കഥാപാത്രം പ്രേക്ഷകരുടെ മനസ്സ് പിടിച്ചുല യ്ക്കുകതന്നെ ചെയ്യും.
യാക്കൂബ് എന്ന ചെറുപ്പക്കാരൻ ജീവിതം മുന്നോട്ടുകൊ ണ്ടുപോകാൻ മാത്രമാണ് തേൻ കൃഷി തുടങ്ങു ന്നത്. മരത്തിൽ ഏറ്റവും ഉയരത്തിൽ മാത്രമേ കൂട് സ്ഥാപിക്കാൻ നിവൃത്തിയുള്ളു. താഴെവച്ചാൽ കരടി കൾ തേൻകട്ടുകുടിക്കും. അതിനാലാണ് ഉൾവനത്തിൽ ഉയരമുള്ള മരങ്ങളുടെ മുകളിൽ കൂട് സ്ഥാപിക്കു ന്നത്. കയർ കെട്ടി മരത്തിന്റെ കൊമ്പിലുടക്കി അതിൽ പിടിച്ചാണ് മരത്തിലേക്ക് കയറുന്നത്. കേറു മ്പോൾ പലപ്പോഴും മരത്തിന്റെ കൊമ്പൊടിഞ്ഞിട്ടുണ്ട്. സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന സീൻ അത്തരത്തിലുള്ള ഒന്നാണ്. മകനോട് പ്രത്യേക തരത്തിലുള്ള ആത്മബന്ധം സ്ഥാപിച്ചിട്ടുള്ളയാളാണ് യാക്കൂബ്. മകനെ വനത്തിന്റെ സൗന്ദര്യവും ഒപ്പം ഭീകരതകളും അയാൾ കാട്ടിക്കൊടുത്തിട്ടുണ്ട്. പ്രകൃ തിയുമായി മല്ലിട്ടാലേ ജീവിതം വിജയിപ്പിക്കാകുവെന്ന പാഠമാണ് അയാൾ മകനെ പഠിപ്പിച്ചിരുന്നത്. ഒടു വിൽ മരം കയറുമ്പോഴുണ്ടായ അപകടത്തിൽപ്പെട്ട് അവൾക്ക് ജീവൻ വെടിയേണ്ടി വരുന്നു.
അടുത്ത കഥാപാത്രം യാക്കൂബിന്റെ ഭാര്യയാണ്. സിനിമയിൽ അത്ര വലിയ പ്രാധാന്യമൊന്നും ഈ കഥാപാത്രത്തിന് നൽകിയിട്ടില്ല. സ്നേഹവും അർപ്പണബോധവുമുള്ള ഒരു ഉത്തമയായ ഭാര്യയായിട്ടാണ് ഈ വനിതയെ സംവിധായകൻ അവതരിപ്പിച്ചിട്ടുള്ളത്. മകനായ യൂസഫിനോടു വാത്സല്യമുണ്ടെങ്കിലും കൂടുതൽ ലാളിക്കാനൊന്നും ഈ അമ്മ സമയം കണ്ടെത്താറില്ല.
![]()
Question 2.
“ഈ ലോകത്തിൽ അവനെ തിരിച്ചറിഞ്ഞ ഒരാളേ ഉള്ളൂ. അത് അവന്റെ അച്ഛനാണ്.” അച്ഛനും മകനുമായുള്ള ആത്മബന്ധം ആവിഷ്കരിച്ചതിന്റെ സവിശേഷതകൾ കണ്ടെത്തി സിനിമയ്ക്ക് ആസ്വാദനം തയ്യാറാക്കുക.
Answer:
സെമിഹ് കാൽപ്ലനോഗ്ളു വെന്ന ടർക്കിഷ് ചലച്ചിത്രകാരന്റെ അതിപ്രശസ്തമായ സിനിമയാണ് ബാൽ അഥവാ തേൻ. അച്ഛൻ, മകൻ, അമ്മ എന്നീ മൂന്ന് പ്രധാന കഥാപാത്രങ്ങളിലൂടെ ഇതൾ വിരിയുന്ന ഈ സിനിമ ഒരു അർഥസമ്പുഷ്ടമായ കാവ്യം പോലെ മനോഹരമാണ്. പിതാവിന്റെയും പുത്രന്റെയും അസാ ധാരണമായ ആത്മബന്ധത്തിന്റെയും സ്നേഹത്തിന്റെയും കഥയാണ് സിനിമയെന്ന് വിലയിരുത്തുന്ന തിലും തെറ്റില്ല. കാരണം സിനിമയിൽ ഈ ഭാവം അതിശക്തമായ സാന്നിധ്യമാണ്. അല്പം വിക്കുള്ള കുട്ടിയാണ് യൂസഫ്. അതുകൊണ്ടുതന്നെ സംസാരിക്കാനും, സ്കൂളിൽ പാഠങ്ങൾ വായിക്കാനുമൊക്കെ അവന് മടിയാണ്. അവന്റെ ഈ പ്രത്യേക ന്യൂനത മാറ്റിയെടുക്കാൻ അച്ഛൻ യാക്കൂബ് ശ്രമിക്കുന്നുണ്ട്. അച്ഛനോട് സംസാരിക്കുമ്പോൾ യൂസഫിന് ആത്മവിശ്വാസം കൂടുതലാണ്. അതിനാൽ അപ്പോൾ അവന് വിക്കില്ല. അച്ഛന്റെ കർമ്മങ്ങളിലൊക്കെ മകനെയും പങ്കെടുപ്പിക്കാൻ യാക്കൂബ് ശ്രമിച്ചിരുന്നു. വനത്തിൽ തേൻകൂട് സ്ഥാപിക്കാനും തേൻ ശേഖരിക്കാനുമൊക്കെ പോകുമ്പോൾ യാക്കൂബ് മകനെയും ഒപ്പും കൂട്ടും. അമ്മയ്ക്ക് മകനോട് ശക്തമായ ആത്മബന്ധമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.
പ്രകൃതിയെ ചൂഷണം ചെയ്യാതെ പ്രകൃതി പ്രതിഭാസങ്ങളുമായി മല്ലടിച്ച് ജീവിക്കാൻ ആഗ്രഹിച്ചയാളാ യിരുന്നു യാക്കൂബ്. അതുകൊണ്ട് തന്നെ വനത്തിന്റെ സങ്കീർണതകളെയും അയാൾക്ക് പരിചിതങ്ങളാ യിരുന്നു. ലക്ഷ്യം നേടാനായി രാവും പകലുമൊന്നില്ലാതെ അയാൾ വനത്തോട് പൊരുതിയത് അതിനാ ലാണ്. ഒടുവിൽ പ്രകൃതിയിൽത്തന്നെ ആ കഥാപാത്രം വിലയം പ്രാപിക്കുന്നതായിട്ടാണ് സിനിമ സൂചി പ്പിക്കുന്നത്. മരത്തിൽ കയർ എറിഞ്ഞു കുരുക്കി കയറുന്നതിനിടെ കൊമ്പടർന്ന് താഴേക്ക് പതിച്ച് അപക ടത്തിൽപ്പെടുന്നതായി സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന സീൻ കഥയുടെ പരിസമാപ്തിയിലേക്ക് വെളിച്ചം വീശുന്ന സൂചനയാണ്.
കഥാപാത്രസൃഷ്ടിയിൽ ബാൽ എന്ന സിനിമ പുലർത്തുന്ന അവധാനതയും സാമർഥ്യവും മാതൃകാപര മാണ്. അച്ഛൻ, അമ്മ, മകൻ എന്ന കഥാപാത്ര ത്രയത്തിന്റെ മനോവ്യാപാരങ്ങളിലൂടെയും പ്രവൃത്തികളി ലൂടെയും രൂപപ്പെടുന്ന സിനിമയിൽ കഥാപാത്ര വ്യക്തിത്വം ആസ്വാദനത്തെ വലിയ അളവിൽ സഹായി ക്കുന്നുണ്ട്. ഏറ്റവും മികച്ച കഥാപാത്രം യൂസഫ് എന്ന ബാലൻ തന്നെ. രണ്ടാമത്തേത് യാക്കൂബ് എന്ന ഭർത്താവും അച്ഛനുമായ കഥാപാത്രം. മൂന്നാമത്തേത് യാക്കൂബിന്റെ ഭാര്യയും യൂസഫിന്റെ അമ്മയുമായ കഥാപാത്രം. അമ്മ സിനിമയിൽ അത് സജീവമല്ല. മാത്രവുമല്ല ഭർത്താവിനുണ്ടായ അപകടം അവരെ കൂടുതൽ മൗനിയാക്കുന്നു. അച്ഛന്റെ കാണാതാകൽ, മകനെ കൂടുതൽ ഉത്തരവാദിത്വമുള്ളവനാക്കി മാറ്റു ന്നുണ്ട്. അമ്മയെ പലകാര്യങ്ങളിലും സഹായിക്കുന്ന, പാലുകുടിക്കാനും ഭക്ഷണം കഴിക്കാനും മടികാ ണിക്കാത്ത മകൻ.
അച്ഛന് അപകടമുണ്ടായെന്നറിഞ്ഞപ്പോൾ സ്വന്തം പരുന്തിനോടൊപ്പം കാട്ടിലേക്കിറങ്ങിത്തിരിക്കാൻ കാട്ടിയ ധൈര്യവും, ഉറപ്പും അച്ഛനോടുള്ള അവന്റെ അതിരറ്റ് സ്നേഹത്തിന്റെ അടയാളമാണ്.
ലോകസിനിമാ ഭൂപടത്തിൽ എന്നെന്നും തിരിച്ചറിയുംവിധം അടയാളപ്പെട്ടുകിടക്കുമെന്നുറപ്പുള്ള മഹത്തായ ഒരു കലാസൃഷ്ടിയാണ് തേൻ.
Question 3.
• “സ്കൂളിൽ അവന് കൂട്ടുകാരില്ല. പോകുന്നതും വരുന്നതും തനിച്ചാണ്.”
• “ഒഴിവുസമയങ്ങളിൽ മറ്റു കുട്ടികൾ മുറ്റത്ത് ഓടിക്കളിക്കുമ്പോൾ യൂസഫ് സ്വപ്നങ്ങൾ കണ്ടു കൊണ്ട് വിദൂരതയിലെ നീലമലകളിലേക്കു നോക്കി ജാലകത്തിനരികിൽ ഇരിക്കും.”
ഇതുപോലെ ഒരു സഹപാഠി നിങ്ങൾക്കുമുണ്ടെങ്കിൽ അയാളെ ഒപ്പം കൂട്ടുന്നതിന് എന്തെല്ലാം കാര്യങ്ങളാവും ചെയ്യുക? കുറിപ്പ് തയ്യാറാക്കുക.
Answer:
ബാൽ എന്ന സിനിമയിലെ മുഖ്യകഥാപാത്രമായ യൂസഫ് എന്ന ബാലൻ കുറച്ച് അന്തർമുഖനാണ്. ജന്മനാ തന്നെ വിക്ക് എന്ന ഭാഷണവൈകല്യമുള്ളതാണ് ഇതിന് പ്രധാന കാരണം. അവൻ വായിക്കാൻ തുടങ്ങു മ്പോൾ മറ്റുളളവർ ചിരിക്കുകയും കളിയാക്കുകയുമൊക്കെ ചെയ്യാറുണ്ട്. അതാണ് അവനെ കൂടുതൽ വിഷമിപ്പിക്കുന്നത്, സംസാരിക്കാതെ, കൂട്ടുകാരുമായി കളിക്കാതെ ഒറ്റയ്ക്കിരിക്കാൻ അവൻ ആഗ്രഹി ക്കുന്നതും അതുകൊണ്ടാണ്. ഇത്തരമൊരു കുട്ടി ക്ലാസ്സിലുണ്ടെങ്കിൽ അവന്റെ, ഭാഷണവൈകല്യം മന സ്സിലാക്കി അവനെ ഒപ്പം നിർത്താനാണ് ഞങ്ങൾ ശ്രമിക്കുക. അവൻ ക്ലാസ്സിൽ പാഠം വായിക്കാൻ തുട ങ്ങുമ്പോൾ ആവശ്യമായ പിന്തുണയും പ്രോത്സാഹനവും കൊടുക്കും. അവന്റെ വൈകല്യം അവന്റെ തെറ്റല്ല എന്ന് അവനെ മനസ്സിലാക്കിക്കും. അവന് സംസാരത്തിലും വായനയിലും പുരോഗതിയുണ്ടാകാ നുള്ള ആത്മവിശ്വാസം അവന് നൽകും. ആവശ്യമെങ്കിൽ അധ്യാപകരുടെ സഹായത്തോടെ അവന് ആവശ്യമായ കൗൺസിലിംഗ്, സ്പീച്ച് തെറാപ്പിപോലുള്ള ചികിത്സകളൊക്കെ നൽകാൻ മുൻകൈയെടുക്കും.
Question 4.
‘തേൻ’ എന്ന സിനിമ നിർവഹിക്കുന്ന സാമൂഹികധർമ്മങ്ങൾ എന്തെല്ലാമാണ്? താഴെ കൊടുത്തി രിക്കുന്നവയ്ക്കൊപ്പം കൂടുതൽ ആശയങ്ങൾ ഉൾപ്പെടുത്തി സ്വാഭിപ്രായം വിശദമാക്കുക.
• വ്യക്തിബന്ധങ്ങളുടെ ഇഴയടുപ്പം
• പ്രകൃതിയും മനുഷ്യനും ഒത്തിണങ്ങിയ ജീവിതം
•
Answer:
തേൻ എന്ന ടർക്കിഷ് സിനിമ നവതരംഗ സിനിമയെന്ന നിലയിൽ ധാരാളം സാമൂഹികധർമ്മങ്ങൾ നിർവ ഹിക്കുന്നുണ്ട്. വ്യക്തിബന്ധങ്ങൾ, അച്ഛൻ, അമ്മ, മകൻ ഇവരുടെ പരസ്പരമുള്ള ബന്ധത്തിന്റെ രസ തന്ത്രം എന്നിവ ഏറ്റവും ഭംഗിയായി തേൻ എന്ന സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. പ്രകൃതി മനുഷ്യന്റെ ഭാഗം തന്നെയാണ് എന്ന തത്ത്വശാസ്ത്രത്തിന്റെ പ്രയോഗം ഈ സിനിമയിൽ നമുക്ക് കാണാൻ കഴിയും. പ്രകൃതിയുടെയും മനുഷ്യന്റെയും പരസ്പരമുള്ള പ്രതിബദ്ധതയില്ലെങ്കിൽ ഭൂമി നിലനിൽക്കില്ലയെന്ന സന്ദേശം സിനിമ നൽകുന്നുണ്ട്.
സമൂഹത്തിലെ ശാരീരികവൈകല്യമുള്ള വ്യക്തികൾ മറ്റുള്ളവരുടെ സ്നേഹവും പരിഗണനയും കൂടു തൽ അർഹിക്കുന്നുവെന്ന യാഥാർത്ഥ്യം ഈ സിനിമയുടെ മറ്റൊരു സാമൂഹിക ധർമ്മമാണ്. കുടുംബ ത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി പാടുപെടുന്ന വ്യക്തിക്ക് മറ്റു കുടുംബാംഗങ്ങളുടെ ആത്മാർഥമായ പിന്തുണ ഉറപ്പുവരുത്തേണ്ടതാണ്.
![]()
Question 5.
“ഇലച്ചാർത്തുകളിൽ കാറ്റിളക്കങ്ങളുടെ മർമ്മരവും കാട്ടുപക്ഷികളുടെ വിളികളും മാത്രമേ പശ്ചാ ത്തലത്തിലുള്ളൂ.”
കാറ്റിന്റെ ഇളക്കം – കാറ്റിളക്കം എന്നും കാട്ടിലെ പക്ഷികൾ കാട്ടുപക്ഷികൾ എന്നും സമാ സിപ്പിച്ച് എഴുതിയപ്പോഴുണ്ടായ മേന്മകൾ എന്തെല്ലാം? ഇത്തരത്തിലുള്ള കൂടുതൽ പദങ്ങൾ കണ്ട ത്തുക.
Answer:
കാറ്റിന്റെ ഇളക്കം എന്ന് പിരിച്ച് പറയുന്നതിന് പകരം കാറ്റിളക്കം എന്ന് ചേർത്ത് പറയുമ്പോൾ ഉച്ചാരണ ലാഘവവും ആശയവ്യക്തതയുമുണ്ടാകുന്നു. ഉച്ചാരണത്തിന് എടുക്കുന്ന സമയത്തിൽ കുറവുണ്ടാകുന്നത് ഭാഷണത്തിന്റെ ആക്കം വർധിപ്പിക്കും. രചനയ്ക്കും ഈ രീതിയിലുള്ള സമസ്തപഠങ്ങൾ സൗകര്യപ്രദമാണ്.
കൂടുതൽ ഉദാഹരണങ്ങൾ
സ്വപ്നപരിസരം, മരപ്പലകകൾ, കിടപ്പുമുറി, വിദൂര വനാന്തർഭാഗം, ഗൃഹപാഠപുസ്തകം
Question 6.
സ്കൂളിലെ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പരിചയപ്പെടുത്താനായി സിനോ പ്സിസ് തയ്യാറാക്കുക.
Answer:
സിനോപ്സിസ് എന്നാൽ സിനിമയെ ലഘുവായി പരിചയപ്പെടുത്തുന്ന ഒരു കുറിപ്പ് എന്നർഥം. സിനിമ കാണുന്നവർക്ക് സിനിമയിലേക്ക് പ്രവേശിക്കാനുളള ഒരു വഴി തുറന്നിട്ടുകൊടുക്കുന്ന ഒരു ലഘു ര നയാണിത്. സിനോപ്സിസിന്റെ ഒരു മാതൃക നൽകുന്നു
സിനിമ – ഫെമിനിച്ചി ഫാത്തിമ
രാജ്യം – ഇന്ത്യ
വർഷം – 2024
സമയം – 100 മിനുട്ട്
ഭാഷ – മലയാളം
സംവിധാനം – ഫാസിൽ മുഹമ്മദ്
തീരദേശ പട്ടണമായ പൊന്നാനിയിലെ ഒരു വീട്ടമ്മയാണ് ഫാത്തിമ. യഥാസ്ഥിതികനായ ഭർത്താവ് അഷ്റഫിന്റെ കർശന നിയന്ത്രണത്തിലാണ് അവൾ ജീവിക്കുന്നത്. അവരുടെ മകൻ കിടക്കയിൽ മൂത്രമൊഴിക്കുമ്പോൾ ഒരു പുതിയ മെത്ത വാങ്ങാൻ ഫാത്തിമ തീരുമാനിക്കുന്നു. അതോടെ ഭാര്യക്കും ഭർത്താവിനുമിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നു. നടുവേദനയും നിരാശയും ഫാത്തിമയെ വിടാതെ പിൻതുടരവേ, അഷ്റഫ് അവളുടെ ഓരോ നീക്കത്തിനും തടയിടുന്നു. വൈകാതെ മെത്ത എന്നത് ഒരു ആവശ്യം എന്നതിലുപരി, ഫാത്തിമയുടെ സ്വാതന്ത്യം തിരികെ പിടിക്കാനുള്ള ഒരു അടയാള മായി മാറുന്നു.
തേൻ Extra Questions and Answers
അധികചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
‘മരപ്പലക’ എന്ന സമസ്ത പദത്തിൽ ഉൾപ്പെ ട്ടിരിക്കുന്ന ഘടകപദങ്ങൾ ഏവ?
(a) മരം, പലക
(b) മര, പലക
(c) മരപ്പ, ലക
(d) മര, പലക
Answer:
(a) മരം, പലക
Question 2.
ശരിയായ പദം കണ്ടെത്തി എഴുതുക.
(a) സുദൃഡം
(b) സുദൃഢം
(c) സുദൃടം
(d) സുദിർഢം
Answer:
(b) സുദൃഢം
Question 3.
“അത് കടലിലേക്ക് ഒഴുകിപ്പോയിക്കാണും.” എന്തിനെക്കുറിച്ചാണ് ഇവിടെ യാക്കൂബ് പറ യുന്നത്?
(a) പുസ്തകം
(b) വസ്ത്രം
(c) തേൻക്കൂട്
(d) പായ്വഞ്ചി
Answer:
(d) പായ്വഞ്ചി
Question 4.
“അവനറിയാം, അത് അണിയാൻ ഒരു നാളും അവന് കഴിയില്ലെന്ന്” ഈ വാക്യത്തിന് തേൻ എന്ന സിനിമയിലെ ഏത് കഥാപാത്രത്തോ ടാണ് ബന്ധം? ഈ നിരാശയുടെ കാരണം വ്യക്തമാക്കി കുറിപ്പെഴുതുക.
Answer:
തേൻ എന്ന സിനിമയിലെ മുഖ്യകഥാപാത്രമായ യൂസഫ് എന്ന ബാലനുമായി ബന്ധപ്പെട്ടതാണ് തന്നിരിക്കുന്ന വാക്യം. ജന്മനാതന്നെ വിക്ക് ഉള്ള കുട്ടിയാണ് യൂസഫ്. അതുകൊണ്ട് അവൻ കൂടു തൽ ആരോടും സംസാരിക്കാറില്ല. അവന്റെ അമ്മ യോടു പോലും. അച്ഛനായ യാക്കൂബിനോടാണ് അവൻ ആകെ സംസാരിക്കാറുള്ളത്. സ്കൂളിൽ പാഠം വായിക്കാനുള്ള അവസരം വരുമ്പോൾ യൂസഫ് പതുങ്ങും. വിക്കി വിക്കി വായിക്കുമ്പോൾ കൂട്ടുകാർ കളിയാക്കുമെന്ന് അവന് ഭയമുണ്ട്. നന്നായി പാഠം വായിക്കുന്നവർക്ക് അണിയിക്കാൻ ഒരു സ്ഫടികപ്പാത്രത്തിൽ ബാഡ്ജുകൾ ഇട്ടുവ ച്ചിട്ടുണ്ട്. അത് അണിയാൻ ഒരിക്കലും അവന് കഴി യില്ലെന്നവനറിയാം. അപകടത്തിൽപ്പെട്ട അച്ഛന്റെ സഹതാപാർഹനായ മകൻ എന്ന നിലയിലാണ് ഒടുവിൽ അവൻ ആ ബാഡ്ജ് നേടിയതെന്ന് മാത്രം.
![]()
Question 5.
ബാൽ എന്ന സിനിമയിൽ പശ്ചാത്തലസംഗീതം, ക്യാമറ ഇവയുടെ പ്രയോഗം സിനിമയുടെ പൊതുവായ ആസ്വാദനത്തെ സഹായിക്കു ന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം കുറി ക്കുക.
Answer:
ബാൽ എന്ന നവതരംഗ സിനിമയിലെ ക്യാമറ അഥവാ ഛായാഗ്രഹണം, സിനിമയുടെ അന്തസ്സ ത്തയും, സന്ദേശവും വ്യക്തമാക്കാനുപകരിക്കുന്ന ശക്തമായ ഒരു സാന്നിധ്യമായി അനുഭവപ്പെടു ന്നു. സിനിമയുടെ ഓപ്പണിംഗ് സീനിൽ മരത്തിൽ കുടുക്കിയ കയർ പൊട്ടി ശാഖയടർന്ന് താഴേക്ക് പതിക്കുന്ന നായകന്റെ വിദൂരദൃശ്യവും സമീപദ ശ്യവും കാട്ടുന്ന ക്യാമറ, കാഴ്ചക്കാരിൽ ആകാം ക്ഷയും ഹൃദയമിടിപ്പും വർധിപ്പിക്കുന്നു. ക്യാമറ യുടെ വിദഗ്ധമായ ഉപയോഗത്തിന്റെ മറ്റൊരുദാ ഹരണം മുറ്റത്തെ വെള്ളത്തൊട്ടിയിൽ വീണുകി ടക്കുന്ന അമ്പിളിമാമനെ പിടിക്കാൻ യൂസഫ് ശ്രമി ക്കുന്ന ദൃശ്യമാണ്. സംഭവങ്ങളുടെയും അനുഭവ ങ്ങളുടെയും ദൃക്സാക്ഷിയായി ഇടപെടലുകൾ ഒന്നും നടത്താതെ ക്യാമറ, പിൻതുടരുക മാത്ര മാണ് ചെയ്യുന്നത്.
സിനിമയിലെ പശ്ചാത്തല സംഗീതം കൃത്രിമമോ, ദ്രുതതാളത്തിലുള്ളതോ അല്ല. പ്രകൃതിയുമായി ഇണങ്ങിയ ഒരു മന്ദതാളവും, നിശ്ശബ്ദതയുടെ സംഗീതവും, സൗന്ദര്യവും ആണ് സിനിമയിൽ നിറഞ്ഞുനിൽക്കുന്നത്. പ്രകൃതിയിൽ പ്രത്യേകിച്ച് വനത്തിൽ സ്വാഭാവികമായി കേൾക്കുന്ന ശബ്ദ ങ്ങളാണ് സിനിമയുടെ പശ്ചാത്തലത്തിൽ നമുക്ക് കേൾക്കാൻ കഴിയുന്നത്. ഇത് സിനിമയുടെ സ്വാഭാ വികത വർധിപ്പിക്കാൻ ഉപകരിച്ചിട്ടുണ്ട്.
Question 6.
‘തേൻ’ (ബാൽ) എന്ന സിനിമയുടെ സംവിധായ കൻ ആര് ?
(a) പ്രകാശ് രാജ്
(b) വി.കെ.എൻ.
(c) സെമി കപ്ലനോയ്ക്കു
(d) വിജയകുമാർ ബാത്തൂർ
Answer:
സെമി കപ്ലനോ
Question 7.
യൂസഫിന്റെ അച്ഛൻ യാക്കൂബിന്റെ പ്രധാന വരുമാനമാർഗ്ഗം എന്തായിരുന്നു?
(a) കൃഷി
(b) കച്ചവടം
(c) മരംവെട്ട്
(d) തേൻപിടുത്തം
Answer:
തേൻപിടുത്തം
Question 8.
അർത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കുക കരടികൾ കട്ടെടുക്കുന്നതുകൊണ്ട് വൻമരങ്ങ ളുടെ മേൽച്ചില്ലകളിലാണ് തേൻ കൂടുകൾ സ്ഥാ പിക്കുന്നത്. അതിൽ നിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബം പുലർത്തുന്നത്
Answer:
കരടികൾ കട്ടെടുക്കുന്നതുകൊണ്ട് വൻമര ങ്ങളുടെ മേൽച്ചില്ലകളിൽ സ്ഥാപിക്കുന്ന തേൻ കൂടുകളിൽ നിന്നുള്ള വരുമാനംകൊണ്ടാണ് കുടുംബം പുലർത്തുന്നത്.
Question 9.
‘യൂസഫിന്റെ കുഞ്ഞുമനസ്സിന്റെ ആധികളാണ് സിനിമയുടെ കേന്ദ്രം’ – ഈ വാക്യത്തിലെ സൂച നയെന്ത്
Answer:
സിനിമ പ്രധാനമായും മുന്നോട്ട് പോകുന്നത് യൂസഫ് എന്ന കുട്ടിയുടെ ഭയങ്ങൾ, ആശങ്ക കൾ, ഒറ്റപ്പെടൽ, അച്ഛനോടുള്ള സ്നേഹം തുടങ്ങിയ മാനസിക വ്യാപാരങ്ങളിലൂടെയാണ് എന്നതാണ് സൂചന.
Question 10.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യമാക്കുക അവൻ ഉറക്കെ വായിക്കാൻ മടിച്ചപ്പോൾ ടീച്ചർ ദേഷ്യപ്പെട്ട് അവനെ മുന്നിലെ ബെഞ്ചിലിരുത്തി
Answer:
(1) അവൻ ഉറക്കെ വായിക്കാൻ മടിച്ചു.
(2) അപ്പോൾ ടീച്ചർ ദേഷ്യപ്പെട്ട് അവനെ മുന്നി ലെ ബെഞ്ചിലിരുത്തി.
Question 11.
‘നിഴൽച്ചാർത്തുകൾ നിറഞ്ഞ വന്യ നിശ്ശബ്ദത യിൽ പടുകൂറ്റൻ മരങ്ങൾക്കിടയിലൂടെ.’ – ഈ വിവരണം സിനിമയുടെ അന്തരീക്ഷത്തിന് നൽ കുന്ന സവിശേഷത എന്ത്?
Answer:
സിനിമയുടെ പശ്ചാത്തലം വനത്തിന്റെ നിഗൂ ഢവും ശാന്തവും എന്നാൽ അല്പം ഭയാന കവുമായ പ്രകൃതിയാണെന്ന് ഈ വിവരണം സൂചിപ്പിക്കുന്നു. പ്രകൃതിയുടെ വന്യതയും മനുഷ്യജീവിതത്തിലെ ഒറ്റപ്പെടലും ലുള്ള ബന്ധത്തെ ഇത് പരോക്ഷമായി കാണിക്കുന്നു. സിനിമയുടെ ദൃശ്യപരമായ ഭംഗിയെയും ഇത് എടുത്തുപറയുന്നു.
![]()
Question 12.
യൂസഫ് എന്ന കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകൾ എന്തെല്ലാം?
Answer:
യൂസഫ് നാണം കുണുങ്ങിയും അന്തർമുഖനു മായ ഒരു കുട്ടിയാണ്. അച്ഛനോട് അവന് അതി യായ സ്നേഹവും അടുപ്പവുമുണ്ട്. സ്കൂ ളിൽ പോകാനും കൂട്ടുകാരുമായി ഇടപഴ കാനും അവന് മടിയാണ്. പഠനത്തിൽ അല്പം പിന്നോക്കമാണ്. അച്ഛന്റെ സാമീപ്യ മില്ലായ്മ അവനെ ദുഃഖിതനും ദേഷ്യക്കാരനു മാക്കുന്നു. അവന്റെ ഉള്ളിലെ ഭയങ്ങളും ആശ കകളും സ്വപ്നങ്ങളിലൂടെയും പ്രവൃത്തി കളിലൂടെയും പുറത്തുവരുന്നു. സംസാരം കുറവാണെങ്കിലും അവന്റെ ലോകം ഭാവന കൾ നിറഞ്ഞതാണ്.
Question 13.
‘തേൻ’ എന്ന സിനിമയിലെ നിശ്ശബനയുടെ പ്രാ ധാന്യം ലേഖകൻ വിവരിക്കുന്നത് എങ്ങനെ?
Answer:
സിനിമയിൽ സംഭാഷണങ്ങൾ വളരെ കുറ വാണെന്നും, കഥാപാത്രങ്ങളുടെ മാനസികാ വസ്ഥയും കഥാസന്ദർഭങ്ങളും പ്രധാനമാ യും ദൃശ്യങ്ങളിലൂടെയും സൂക്ഷ്മമായ ഭാവ ങ്ങളിലൂടെയും നിശ്ശബ്ദതയിലൂടെയുമാണ് സംവിധായകൻ ആവിഷ്കരിക്കുന്നതെന്നും ലേഖകൻ പറയുന്നു. പ്രകൃതിയുടെ ശബ ങ്ങൾക്കും സിനിമയിൽ പ്രാധാന്യമുണ്ട്. ഈ നി ശ്ശബ്ദത സിനിമയ്ക്ക് ഒരു പ്രത്യേക താളവും ആഴവും നൽകുന്നു. ഇത് പ്രേക്ഷകന കൂടുതൽ ശ്രദ്ധയോടെ സിനിമ കാണാനും കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളു മായി താദാത്മ്യം പ്രാപിക്കാനും സഹായി ക്കുന്നു. ‘നിശ്ശബ്ദതയുടെ സംഗീതവും സൗന്ദ ര്യവും’ എന്നാണ് ലേഖകൻ ഇതിനെ വിശേ ഷിപ്പിക്കുന്നത്.
Question 14.
‘അച്ഛൻ പോയതിൽപ്പിന്നെ അവൻ അമ്മയോടു പോലും സംസാരിക്കാറില്ല. ഭക്ഷണം കഴിക്കാ നോ കൂട്ടുകൂടാനോ കൂട്ടാക്കാതെ വല്ലാതെ ഉൾവലിഞ്ഞുകളയും അവൻ’ – ഈ വാക്കുക ളിൽ തെളിയുന്ന യൂസഫിന്റെ മാനസികാവസ്ഥ വ്യക്തമാക്കുക.
Answer:
അച്ഛൻ യാക്കൂബ് ദൂരെ കാട്ടിലേക്ക് പോയ ശേഷം യൂസഫ് കടുത്ത ദുഃഖത്തിലും ഏകാന്ത തയിലുമാണ്. അവന്റെ ലോകം അച്ഛനെ ചുറ്റി പറ്റിയായിരുന്നു. അച്ഛന്റെ അഭാവം അവനെ പൂർണ്ണമായും നിശ്ശബ്ദനാക്കുന്നു. അമ്മയോട് പോലും സംസാരിക്കാതെ, ഭക്ഷണം കഴി ക്കാതെ, പുറത്തിറങ്ങാതെ അവൻ സ്വന്തം ലോകത്തിലേക്ക് ഉൾവലിയുന്നു. അച്ഛന്റെ വേർപാട് അവനേൽപ്പിച്ച ആഘാതത്തിന്റെ തീവ്രതയും അവന്റെ നിസ്സഹായവസ്ഥയു മാണ് ഈ സന്ദർഭത്തിൽ വ്യക്തമാകുന്നത്. ലോകവുമായുള്ള അവന്റെ ഏക ബന്ധം അറ്റു പോയതുപോലെ അവനനുഭവപ്പെടുന്നു.
Question 15.
തലക്കെട്ടിന്റെ ഔചിത്യം വ്യക്തമാക്കുക ‘തേൻ’ (ബാൽ) എന്ന സിനിമാപ്പേരിന്റെ ഔചി ത്യം ലേഖനമാനം വിലയിരുത്തി വ്യക്തമാക്കുക.
Answer:
‘തേൻ’ എന്ന തലക്കെട്ട് സിനിമയ്ക്ക് പല രീതി യിൽ അനുയോജ്യമാണ്.
പ്രധാന തൊഴിൽ: കഥയിലെ പ്രധാന കഥാപാ ത്രമായ യാക്കൂബിന്റെ ഉപജീവനമാർഗ്ഗം കാട്ടിലെ വൻമരങ്ങളിൽ നിന്ന് തേനെടുക്ക ലാണ്. കുടുംബത്തിന്റെ നിലനിൽപ്പ് തന്നെ തേനിനെ ആശ്രയിച്ചാണ്.
പ്രകൃതിയുടെ പ്രതീകം: തേൻ പ്രകൃതിയുടെ നന്മയുടെയും പരിശുദ്ധിയുടെയും പ്രതീക മാണ്. സിനിമയുടെ പശ്ചാത്തലമായ വനവും പ്രകൃതിയും ഒരു പ്രധാന കഥാപാത്രമാണ്.
മധുരവും കയ്ക്കും: തേനിന് മധുരമുണ്ടെങ്കി ലും അത് ശേഖരിക്കുന്നത് അപകടം പിടിച്ചതും കയ്പേറിയതുമായ അനുഭവങ്ങളിലൂടെയാ ണ് (ഉദാ: കരടിയുടെ ആക്രമണം, മരത്തിൽ നിന്ന് വീഴാനുള്ള സാധ്യത. ഇത് സിനിമ യിലെ ജീവിതത്തിന്റെ മധുരമുള്ള ഓർമക ളെയും (അച്ഛൻ മകൻ ബന്ധം) കയ്പേറിയ യാഥാർത്ഥ്യങ്ങളെയും (ദാരിദ്ര്യം, അച്ഛന്റെ തിരോ ധാനം) സൂചിപ്പിക്കുന്നു.
ബന്ധത്തിന്റെ മധുരം: അച്ഛനും മകനും തമ്മി ലുളള സ്നേഹബന്ധത്തിന്റെ മധുരത്തെയും ഈ തലക്കെട്ട് ഓർമ്മിപ്പിക്കാം.
Question 16.
‘കുട്ടികളുടെ ലോകം അവരുടെ മാതാപിതാ ക്കൾ തന്നെയാണ്. മാതാപിതാക്കളുടെ സാമി പ്യമാണ് അവരുടെ സുരക്ഷിതത്വം.’ – ‘തേൻ’ എന്ന സിനിമാസ്വാദനം മുൻനിർത്തി ഈ പ്രസ് താവനയോടുള്ള നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുക.
Answer:
ഈ പ്രസ്താവന ‘തേൻ’ എന്ന സിനമയുടെ പശ്ചാത്തലത്തിൽ വളരെ ശരിയാണ്. യൂസഫ് എന്ന കുട്ടിയുടെ ലോകം അവന്റെ അച്ഛനായ യാക്കൂബിനെ കേന്ദ്രീകരിച്ചുള്ളതാണ്. അച ന്റെ സാമീപ്യമാണ് അവന്റെ ഏറ്റവും വലിയ സന്തോഷവും സുരക്ഷിതത്വവും. അച്ഛനോ ടൊപ്പമുള്ളപ്പോൾ അവന്റെ ഭയങ്ങളും ആശ കകളും കുറയുന്നു. എന്നാൽ അച്ഛൻ ദൂരെ പോകുമ്പോൾ അവൻ പൂർണ്ണമായും അരക്ഷിതാവസ്ഥയിലാകുകയും നിശ്ശബനാ വുകയും ചെയ്യുന്നു. അമ്മയുണ്ടായിട്ടും അച്ഛന്റെ അഭാവം അവനെ മാനസികമായി തളർത്തുന്നു. ഇത് കുട്ടികളുടെ വൈകാരിക മായ സുരക്ഷിതത്വത്തിന് മാതാപിതാക്ക ളുടെ, പ്രത്യേകിച്ച് തങ്ങൾക്ക് ഏറ്റവും അടു പ്പമുള്ളവരുടെ, സാമീപ്യം എത്രത്തോളം അനി വാര്യമാണെന്ന് വ്യക്തമാക്കുന്നു. യൂസഫിന്റെ പെരുമാറ്റത്തിലെ മാറ്റങ്ങൾ ഈ പ്രസ്താവന യെ ശരിവെക്കുന്നു.
Question 17.
‘തേൻ’ എന്ന സിനിമ നിശ്ശബ്ദതയിലൂടെയും ദൃശ്യ ങ്ങളിലൂടെയും സംവദിക്കുന്ന ഒന്നാണെന്ന് ലേഖകൻ പറയുന്നു. ഈ സിനിമ നൽകുന്ന പ്ര ധാന ജീവിതസന്ദേശങ്ങൾ എന്തെല്ലാമാണെന്ന് നിങ്ങൾ കരുതുന്നു?
Answer:
‘തേൻ’ എന്ന സിനിമ ശക്തമായ ജീവിത സന്ദേ ശങ്ങൾ നൽകുന്നുണ്ട്.
പ്രകൃതിയും മനുഷ്യനും: പ്രകൃതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യം സിനിമ ഓർമ്മി പ്പിക്കുന്നു. പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നത് (ഉദാ: വനം നശിപ്പിക്കുന്നത് തേനീ ചകൾ കുറയാൻ കാരണമാകുന്നത് മനു ഷ്യന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കും.
കുടുംബബന്ധങ്ങളുടെ ആഴം: അച്ഛനും മക നും തമ്മിലുള്ള നിഷ്കളങ്കവും ശക്തവുമായ സ്നേഹബന്ധം സിനിമ മനോഹരമായി ചിത്രീ കരിക്കുന്നു. ബന്ധങ്ങളുടെ ഊഷ്മളത ജീവി തത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ എങ്ങനെ സഹായിക്കുമെന്നും അല്ലെങ്കിൽ അതിന്റെ അഭാവം എത്രത്തോളം വേദനാജന കമാണെന്നും സിനിമ കാണിക്കുന്നു.
കുട്ടികളുടെ ലോകം: മുതിർന്നവരുടെ ലോക ത്തിലെ പ്രശ്നങ്ങളും ഉത്കണ്ഠകളും കുട്ടി കളുടെ നിഷ്കളങ്കമായ ലോകത്തെ എങ്ങനെ ബാധിക്കുന്നു എന്ന് സിനിമ കാണിക്കുന്നു. യൂസഫിന്റെ ഭയങ്ങളും ഒറ്റപ്പെടലും ഇതിന് ഉദാഹരണമാണ്.
അതിജീവനത്തിന്റെ പ്രയാസങ്ങൾ: ദാരിദ്ര്യ ത്തോടും പ്രകൃതിയുടെ വെല്ലുവിളികളോടും പൊരുതി ജീവിക്കുന്ന സാധാരണ മനുഷ്യ രുടെ അതിജീവനത്തിനായുള്ള പോരാട്ടവും സിനിമയുടെ ഭാഗമാണ്.
![]()
Question 18.
കഥാപാത്രനിരൂപണം
‘തേൻ’ എന്ന സിനിമാസ്വാദനക്കുറിപ്പിലെ യൂസഫ് എന്ന കുട്ടിയുടെ കഥാപാത്രത്തെ നിരൂപണം ചെയ്യുക.
Answer:’
‘തേൻ’ എന്ന ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാ ത്രമായ യൂസഫ്, സിനിമയുടെ ഹൃദയവും ആത്മാവുമാണ്. മലയോരഗ്രാമത്തിലെ വന്യ മായ ചുറ്റുപാടുകളിൽ, പ്രകൃതിയോട് ചേർ ന്ന് ജീവിക്കുന്ന ഒരു കൊച്ചുകുട്ടിയാണ് യൂസ ഫ്. അവന്റെ പ്രായം ഏകദേശം 7-8 വയസ്സാ യിരിക്കാം. അവന്റെ ജീവിതം അവന്റെ അച്ഛനി ൽ കേന്ദ്രീകരിച്ചിരിക്കുന്നു. അച്ഛനോടുള്ള അമിതമായ സ്നേഹവും ആശ്രയത്വവുമാണ് യൂസഫിന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന പ്രധാന ഘടകം.
യൂസഫ് ഒരു അന്തർമുഖനും നാണംകുണു ങ്ങിയും സംസാരം കുറഞ്ഞവനുമാണ്. ഈ സ്വഭാവസവിശേഷതകൾ അവന്റെ ജീവിത ത്തിലെ പല സാഹചര്യങ്ങളിലും പ്രകടമാണ്. സ്കൂളിലും കൂട്ടുകാരുടെ അടുത്തും അവൻ ദയവും മടിയും കാണിക്കുന്നു. പൊതുവെ മറ്റുള്ളവരുമായി ഇടപഴകാൻ അവന് താല് പര്യമില്ല. അവന്റെ ലോകം അവന്റെ അച്ഛനും ചുരുക്കം ചില വ്യക്തികളുമായി ഒതുങ്ങുന്നു. എന്നിരുന്നാലും, യൂസഫിന് ഉയർന്ന ഭാവനാ ശേഷിയുണ്ട്. അച്ഛനോട് മന്ത്രിക്കുന്നതും സ്വപ്നം കാണുന്നതും അവന്റെ ഈ ഭാവനാ പരമായ ലോകത്തെ സൂചിപ്പിക്കുന്നു. അവന്റെ നിശ്ശബ്ദതയ്ക്ക് പിന്നിൽ ഒരുപാട് ചിന്ത കളും ഭാവനകളും ഒളിഞ്ഞിരിപ്പുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.
യൂസഫിന്റെ മാനസികാവസ്ഥ അവന്റെ ചുറ്റു പാടുകളോടും അച്ഛനുമായുളള ബന്ധത്തോ ടും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അച്ഛ ന്റെ സാമീപ്യത്തിൽ അവൻ സന്തോഷവാനും സുരക്ഷിതനുമാണ്. അവന്റെ ലോകം പൂർണ്ണ മാകുന്നത് അച്ഛൻ കൂടെയുള്ളപ്പോഴാണ്, എന്നാൽ, അച്ഛന്റെ അഭാവത്തിൽ അവൻ ദുഃഖിതനും ഭയചകിതനും ഒറ്റപ്പെട്ടവനുമായി മാറുന്നു. ഓരോ സാഹചര്യങ്ങൾക്കനുസ രിച്ചും അവന്റെ മാനസികാവസ്ഥ മാറിക്കൊ ണ്ടിരിക്കുന്നു. അച്ഛൻ തന്നോടൊപ്പം ഇല്ലാത്ത നിമിഷങ്ങളിൽ അവൻ അനുഭവിക്കുന്ന അര ക്ഷിതാവസ്ഥ പ്രേക്ഷകരെയും ദുഃഖത്തിലാ ഴ്ത്തും. അവന്റെ ഈ മാനസികാവസ്ഥാ വ്യതി യാനങ്ങൾ സിനിമയുടെ വൈകാരിക തല ത്തെ കൂടുതൽ തീവ്രമാക്കുന്നു.
യൂസഫ് എന്ന കഥാപാത്രം പല തലങ്ങളിൽ പ്ര തീകാത്മകമാണ്. ഒരുപക്ഷേ, പ്രകൃതിയുടെ നിഷ്കളങ്കതയുടെ പ്രതീകമായി അവനെ കാണാം. മലഞ്ചെരുവുകളിലെ അവന്റെ ജീ വിതം, പ്രകൃതിയോടുള്ള അവന്റെ അടു പ്പം എന്നിവയെല്ലാം ഈ ആശയത്തെ ബ ലപ്പെടുത്തുന്നു. അതോടൊപ്പം, മുതിർന്ന വരുടെ ലോകത്തിന്റെ ഭാരം പേറേണ്ടി വരുന്ന കുട്ടികളുടെ ഒരു പ്രതീകമായും യൂസഫിനെ വിലയിരുത്താം. സ്വന്തം നിലനിൽപ്പിനും സന്തോഷത്തിനും വേണ്ടി മുതിർന്നവരെ അമി തമായി ആശ്രയിക്കേണ്ടി വരുന്ന കുട്ടികളുടെ പ്രതിനിധിയാണ് യൂസഫ്.
‘തേൻ’ എന്ന സിനിമയുടെ പ്രധാന ഇതി വൃത്തവും വൈകാരികമായ മുഹൂർത്ത ങ്ങളും യൂസഫിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. അവന്റെ നിശ്ശബ്ദമായ സാന്നിധ്യം സിനിമയുടെ ആഴം വർദ്ധിപ്പിക്കുന്നു. സിനി മയുടെ നിശ്ശബ്ദതയ്ക്ക് അർത്ഥം നൽകുന്നത് യൂസഫിന്റെ ഓരോ ഭാവവും ചലനവുമാണ്. അവന്റെ കണ്ണുകളിലൂടെയാണ് പ്രേക്ഷകർ കഥയെയും കഥാപാത്രങ്ങളെയും കണ്ടറി യുന്നത്. ഒരു വാക്കുപോലും ഉരിയാടാതെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയെടു ക്കാൻ യൂസഫിന് സാധിച്ചു എന്നത് ഈ കഥാ പാത്രത്തിന്റെ ഏറ്റവും വലിയ വിജയമാണ്.
ചുരുക്കത്തിൽ, ‘തേൻ’ എന്ന ചിത്രത്തിലെ യൂസഫ് എന്ന കഥാപാത്രം, ഹൃദയസ്പർശി യായ, പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽ ക്കുന്ന ഒരു ഓർമ്മയാണ്. അവന്റെ നിഷ്കള കതയും നിശ്ശബ്ദതയും ജീവിതത്തിലെ അവന്റെ പോരാട്ടങ്ങളും പ്രേക്ഷകരിൽ സഹാനു ഭൂതി ഉണർത്തുന്നു. യൂസഫ് എന്ന കൊച്ചു കുട്ടിയുടെ ലോകം, സിനിമയുടെ ആഴമേ റിയ സന്ദേശങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കു ന്നതിനുളള ഒരു ഉപാധിയായി മാറുന്നു. അവ ന്റെ കഥ, സ്നേഹത്തിന്റെയും നഷ്ടത്തിന്റെ യും നിശ്ശബ്ദമായ ഒരു ചിത്രം വരച്ചുകാട്ടുന്നു.