മണ്ണും മനുഷ്യനും Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 1

Practicing with SSLC Malayalam Kerala Padavali Class 10 Notes Pdf Unit 3 Chapter 1 മണ്ണും മനുഷ്യനും Mannum Manushyanum Notes Questions and Answers improves language skills.

Mannum Manushyanum Class 10 Notes Question Answer

Class 10 Malayalam Mannum Manushyanum Notes Question Answer

Class 10 Malayalam Kerala Padavali Unit 3 Chapter 1 Mannum Manushyanum Notes Question Answer

പാഠപുസ്തകത്തിലെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
Question 1.
“എന്തിനാണ് ആളുകൾക്ക് ഇത്രയും വലിയ വീട് ? പക്ഷേ അത് തീരുമാനിക്കേണ്ടത് വീടുവയ്ക്കുന്ന ആളാണല്ലോ.”
– ഈ കാഴ്ചപ്പാടിനോടുളള നിങ്ങളുടെ പ്രതികരണം എന്ത്?
Answer:
സാധാരണ മലയാളിയുടെ ജീവിത സ്വപ്നങ്ങളിൽ ഒന്ന് സ്വന്തം വീട് തന്നെയാണ്. സാധാരണക്കാരൻ തന്റെ സ്വപ്നത്തിനും ധനശേഷിക്കുമൊത്തുളള വീട് നിർമ്മിക്കുന്നു. സാമ്പത്തികശേഷി തീരെ ഇല്ലാത്ത വർ കടം മേടിച്ചും ലോൺ എടുത്തും മറ്റും അടച്ചുറപ്പുളള വീട് യാഥാർത്ഥ്യമാക്കാൻ യത്നിക്കും. എന്നാൽ സമ്പന്നർ സാമ്പത്തികസ്ഥിതിക്കൊത്തവണ്ണം വീട് പൂർത്തീകരിക്കും. അണുകുടുംബങ്ങൾ പോലും ആവ ശ്യത്തിലധികം ആഡംബര സാധനസാമഗ്രികളും മറ്റും വീടിനുളളിൽ വാങ്ങിവയ്ക്കും. കടം മേടിച്ചാലും കുഴപ്പമില്ല. ലോൺ എടുത്താലും വേണ്ടില്ല. ജീവിതാവശ്യങ്ങൾക്ക് എന്തൊക്കെ അത്യാവശ്യമാണോ അതി നപ്പുറം ആർഭാടം കാണിക്കുന്നുണ്ട്.

അതിസമ്പന്നർ വലിയ വീട് വച്ചും വലിയ കാറുകൾ വാങ്ങിയും വീട്ടുപകരണങ്ങൾ വാങ്ങിയും തങ്ങളുടെ പ്രൗഢി മറ്റുളളവരെ അറിയിക്കുന്നു. വലിപ്പമേറിയ വീട്ടിൽ താമസിച്ചാൽ മാത്രമെ സുഖം അനുഭവിക്കാ നാകൂ അവർ കരുതുന്നു. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. മലയാളികളുടെ ആർഭാടചിന്ത കളയേണ്ടി യിരിക്കുന്നു. സമ്പത്ത് നാടിന്റെ വികസനത്തിന് വേണ്ടി നിക്ഷേപിക്കുകയാണ് വേണ്ടത്. വീട് അത്യാവശ്യ മാണ്. അത്യാഡംബരം സമ്പത്ത് ചോർത്തി നശിപ്പിക്കുന്നു. അതിൽ നിന്നും മറ്റൊന്നും തിരികെ ലഭിക്കാ നുമില്ല. നിക്ഷേപത്തിന് പലിശ ലഭിക്കും. എന്നാൽ വീടിന് വേണ്ടി ചെലവഴിച്ചതിൽ നിന്നും തിരികെ ഒന്നും ലഭിക്കാറില്ല.

Question 2.
• “മായാൻ പോകുന്ന സൂര്യൻ വൃക്ഷത്തലപ്പുകളിൽ മഞ്ഞയും ചുവപ്പുമൊക്കെ വാരിവിതറുന്നതും നോക്കി ഞാനിരുന്നു.”
• “അന്തിവെളിച്ചം പൂർണ്ണമായും മായാൻ പോകുകയായിരുന്നു.”
കഥയുടെ തുടക്കത്തിൽ കാണുന്ന ഈ വാക്യങ്ങളിൽ കഥാന്ത്യത്തെക്കുറിച്ചുള്ള സൂചനകളുണ്ടോ? അഭിപ്രായം സമർത്ഥിക്കുക.
Answer:
മണ്ണും മനുഷ്യനും – ടി പത്മനാഭന്റെ ചെറുകഥയിൽ അതിസമ്പന്നനായ വിദേശ മലയാളിയുടെ ജീവിതാ വസ്ഥ യാഥാർത്ഥ്യത്തോടെ അവതരിപ്പിച്ചിരിക്കുന്നു. കഥയിലെ ഒന്നാമത്തെ വാക്യമാണ് മറയാൻ പോകുന്ന…….ഞാനിരുന്നു……ഈ വാക്യത്തിൽ കഥാന്ത്യത്തെക്കുറിച്ചുള്ള സൂചനകളുണ്ട്. സൂര്യാസ്തമ യമാണ് സമയം. മഞ്ഞയും ചുവപ്പും നിറങ്ങളുളള രശ്മികൾ വൃക്ഷലതാദികളിലും അന്തരീക്ഷത്തിലുമു ണ്ട്. മഞ്ഞനിറം ഒട്ടൊക്കെ ശുഭകരമാണ്. എന്നാൽ ചുവപ്പ് നിറം അപായസൂചനയും പങ്ക് വയ്ക്കുന്നുണ്ട്. ട്രാഫിക്കിലെ മഞ്ഞലൈറ്റും ചുവപ്പ് ലൈറ്റും ഓർക്കാം.

കഥാനായകൻ വിദേശമലയാളി കെ.യു.നായർ കഥാകൃത്തിന്റെ വീടിനടുത്ത് വന്ന് പുതിയ ബഹുനില കൊട്ടാരം നിർമ്മിച്ച് അതിനുളളിൽ ഏകനായി കഴിയുന്നു. ഭാര്യ നേരത്തെ മരിച്ചുപോയി, രണ്ടാൺമക്കളും അമേരിക്കയിൽ ഉന്നത നിലയിൽ വിദ്യാഭ്യാസം ചെയ്യുന്നു. ആ നഗരത്തിൽ അദ്ദേഹത്തിന് വേറെയും വീടു കളുണ്ട്. എന്നാൽ കഥാകൃത്തിന്റെ വീടിനടുത്ത് പുതിയ ബഹുനില വീട്ടിൽ ജീവിക്കുവാൻ അയാൾ അതിയായി ആഗ്രഹിക്കുന്നു. മക്കളോടും മരുമക്കളോടും പേരക്കിടാങ്ങളോടും ഒപ്പം സമാധാനത്തോടെയും സന്തോഷത്തോടെയും ശേഷിച്ച കാലം ജീവിച്ച് തീർക്കാം എന്ന് പ്രത്യാശിക്കുന്നു.

അമേരിക്കയിൽ ഉന്നതസർവ്വകലാശാലയിൽ ഉന്നത വിദ്യാഭ്യാസത്തിൽ മുഴുകിയ മക്കൾ പിതാവിന് അയച്ച കത്ത് അദ്ദേഹത്തിന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു. മക്കൾ സ്വന്തം നിലയിൽ അമേരിക്കയിൽ വിവാഹിത രായി. കേരളത്തിലേക്ക് മടങ്ങാൻ ഉദ്ദേശ്യമില്ല. നല്ല ജോലി അമേരിക്കയിൽ ലഭിക്കാൻ സാധ്യത കൂടുതലാ ണ്. ഇപ്രകാരം എഴുതിയ കത്ത് കിട്ടിയതോടെ കെ.യു.നായർ – ആശിച്ചുവച്ച വീട്ടിൽ നിന്നും രാത്രി തന്നെ ഇറങ്ങി എങ്ങോ പേകുന്നു. എങ്ങോട്ടാണ് പോകുന്നതെന്നോ എപ്പോൾ മടങ്ങുമെന്നോ വീട് സൂക്ഷിപ്പുകാ രനോട് പോലും പറഞ്ഞിട്ടില്ല. ഒരു വിവരവുമില്ല. അവസാനകാലം മക്കളോടും ബന്ധുക്കളോടും സമാധാ നത്തോടെ സന്തോഷത്തോടെ ജീവിക്കാമെന്ന് പ്രത്യാശിച്ചിരുന്നയാൾ നിരാശയുടെ ഗർത്തത്തിൽ പതി ക്കുകയായിരുന്നു. കഥാന്ത്യത്തിൽ സംഭവിച്ച ദുരന്തം ആദ്യവാക്യങ്ങളിൽ പ്രതിഫലിക്കുന്നു.

മണ്ണും മനുഷ്യനും Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 1

Question 3.
• “എവിടെ നോക്കിയാലും ഒരുതരി മണ്ണുപോലും കാണാൻ കഴിയില്ല. പല നിറങ്ങളിലുള്ള ടൈൽസ് മാത്രം.”
• ഇലകളും പൂക്കളുമൊക്കെ കൊഴിഞ്ഞ് ഈ സ്ഥലം മുഴുവൻ വൃത്തികേടാകുന്നു.”
• “എന്നാൽ പിന്നെ ആ മരം അടിവേരുതന്നെ വെട്ടിയിടാമായിരുന്നില്ലേ?”
കഥാസന്ദർഭങ്ങൾ വർത്തമാനകാല ജീവിതാവസ്ഥകളുമായി എങ്ങനെയെല്ലാം ബന്ധപ്പെടുന്നു? വിശ കലനം ചെയ്യുക.
Answer:
ടി പത്മനാഭന്റെ “മണ്ണും മനുഷ്യനും” എന്ന ചെറുകഥയിൽ കഥാകൃത്തിന്റെയും അയൽവാസി വിദേശമ ലയാളി കെ.യു നായരുടെയും വ്യത്യസ്തമായ ജീവിത വീക്ഷണങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. കെ. യു.നായർ വിശാലമായ പറമ്പിൽ ഒത്തിരി മരങ്ങൾ മുറിച്ചുമാറ്റി ബഹുനില ബംഗ്ലാവ് പണിത്. ബംഗ്ലാവിന്റെ മുമ്പിലെ മരങ്ങളൊഴിഞ്ഞ സ്ഥലം മുഴുവൻ അദ്ദേഹം ഇന്റർലോക്ക് ടൈലുകൾ പതിച്ചു. എവിടെ നോക്കി യാലും ഒരു തരി മണ്ണ് പോലും കാണാൻ കഴിയില്ല. പല നിറങ്ങളിലുളള ടൈൽസ് മാത്രം. പിന്നീട് വീടിന്റെ സമീപത്തുണ്ടായിരുന്ന പൊൻ ചെമ്പകം ഒരു ശിഖരം മാത്രം നിലനിറുത്തി ബാക്കിയെല്ലാം മുറിച്ചിട്ടു.

ആ ചെമ്പക മരത്തിന്റെ മദിപ്പിക്കുന്ന മണം കഥാകൃത്ത് പല നാളുകളിൽ ആസ്വദിച്ചിട്ടുണ്ട്. സ്വർണ്ണനിറമുളള പൂക്കൾ എത്ര സുന്ദരമായിരുന്നു. ആ ചെമ്പക മരത്തിന്റെ ഈ അവസ്ഥ കഥാകൃത്തിനെ നൊമ്പരപ്പെടു ത്തി. ആ വേദന അറിയിച്ചപ്പോൾ വിദേശമലയാളി നീരസത്തോടെ, ഇലകളും പൂക്കളുമൊക്കെ കൊഴിഞ്ഞ് “ഈ സ്ഥലം മുഴുവൻ വൃത്തികേടാകുന്നു. എന്ന് വ്യക്തമാക്കി. കഥാകൃത്തിന് ആ വാക്കുകളും പ്രവർ ത്തിയും കൂടുതൽ വേദന നൽകിയതേയുളളു. “ആ മരം അടിവേരുതന്നെ വെട്ടിയിടാമായിരുന്നില്ലേ? എന്ന് കഥാകൃത്ത് രോഷം കൊള്ളുന്നു.

വർത്തമാനകാല ജീവിതാവസ്ഥകളുമായി ഈ കഥാസന്ദർഭങ്ങൾക്ക് ഗാഢബന്ധമുണ്ട്. അതിസുന്ദരമായ പ്രകൃതിയെ നശിപ്പിച്ച് ആഡംബര ബംഗ്ലാവുകൾ പണിത് ഉയർത്തുന്ന രീതി ഇന്ന് സാധാരണമാണ്. മണ്ണും മനുഷ്യനും ചെടികളും മറ്റും സമഭാവനയോടെ, സാഹോദര്യത്തോടെ നിലനിൽക്കേണ്ടതാണ്. സുഗന്ധം പരത്തുന്ന പൊൻചെമ്പകം പോലും വെട്ടി നശിപ്പിക്കുന്നു. മുറ്റവും തൊടിയും വീട്ടുപരിസരവും ഇന്റർലോക്ക് വിരിച്ച് വൃത്തിയാക്കിയെടുക്കുമ്പോൾ നഷ്ടപ്പെടുന്നത് പലതുമാണ്. പച്ചപ്പും സൂക്ഷ്മജീവികളും ഫലവ ക്ഷങ്ങളുമെല്ലാം ഒന്നോടെ നശിച്ചുപോകുന്നു. എന്ത് സംഭവിച്ചാലും തനിക്ക് ഒന്നുമില്ല. വീടും പരിസരവും വൃത്തികേടാകാതെ ഇരിക്കേണ്ടത് മാത്രമാണ് പരിഗണിക്കുന്നത്.

Question 4.
• ഞാൻ ഇവിടെ വരുമ്പോൾ – അന്ന് കൊച്ചിയിലെ എന്റെ ജോലിയിൽ നിന്ന്
റിട്ടയർ ചെയ്തപ്പോഴാണ് – ഈ സ്ഥലം മുഴുവൻ ഒരു വലിയ
കാടുപോലെയായിരുന്നു. എനിക്ക് തൃപ്തിയായി.”
• “വേണ്ട, എനിക്ക് എപ്പോഴും നല്ല കാറ്റും വെളിച്ചവും വേണം. വൃത്തിയും.
ഈ മരങ്ങളൊക്കെ ഇവിടെ സ്ഥലമാകെ ഇരുട്ടും പരത്തി… വേണ്ട വേണ്ട…”
സന്ദർഭങ്ങളിലെ രണ്ടു കഥാപാത്രങ്ങളുടെയും മനോഭാവങ്ങൾ വിശകലനം ചെയ്ത് നിരീക്ഷണ ങ്ങൾ അവതരിപ്പിക്കുക.
Answer:
ടി പദ്മനാഭന്റെ അതിസുന്ദരമായ കഥയായ മണ്ണും മനുഷ്യനും പ്രകൃതിയും മനുഷ്യനും തമ്മിലുളള സ്നേഹ ബന്ധം പ്രതിഫലിപ്പിക്കുന്നു. കഥാകൃത്ത് കൊച്ചിയിലെ ജോലിയിൽ നിന്നും വിരമിച്ച് സ്വന്തം ര്യമനുസരിച്ച് വലിയപറമ്പും അതിലെ വീടും വാങ്ങുന്നു. വന്ന് കാണുമ്പോൾ ഈ സ്ഥലം ഒരു വലിയ കാടുപോലെയായിരുന്നു. കുണ്ടും കുഴിയുമൊന്നുമില്ലാത്ത സമനിരപ്പായ സ്ഥലം. പ്രശാന്തിയും നൈസർഗ്ഗീക സൗന്ദര്യവും സമ്മേളിക്കുന്ന വിശാലമായ പറമ്പും വീടും, മെയിൻ റോഡിൽ നിന്നും പത്ത് മിനിട്ട് നടന്നാൽ വീട്ടിലെത്താം. നഗരത്തിന്റെ ശബ്ദമോ ബഹളമോ ഒന്നുമില്ല. തികച്ചും ശാന്തം. ഇതൊക്കെയായിരുന്നു ആ സ്ഥലം തിരഞ്ഞെടുക്കാൻ കഥാകൃത്തിനെ പ്രേരിപ്പിച്ചത്. അവിടെ ഓരോ ദിനവും ആഹ്ലാദത്തോടെ ചെല വഴിച്ചു.

കഥാകൃത്ത് സ്വന്തമായി ആഹാരം തയ്യാറാക്കി കഴിച്ചും പുസ്തകങ്ങൾ വായിച്ചും പ്രകൃതിയോടിണങ്ങി സമാധാനത്തോടെ ജീവിക്കുന്നു. കവിതകൾ വായിച്ച് ആസ്വദിച്ചും, ഭക്ഷണപാനീയങ്ങൾ ആസ്വദിച്ചും, പ്രകൃതിയിലെ വർണ്ണ വൈവിധ്യങ്ങൾ ആസ്വദിച്ചും ജീവിതം ആനന്ദഭരിതമാക്കുന്നു. ശുഭചിന്തയും ശുഭപ തീക്ഷയും വച്ച് പുലർത്തുന്ന പ്രകൃതിയിലെ പക്ഷികൾ ഉൾപ്പെടെയുളള ജീവികളുമായി ഇണങ്ങി തമ്മിൽ ലയിക്കുന്നു.

കൊച്ചി നഗരത്തിലെ ജോലിയിൽ നിന്നും വിരമിച്ച ശേഷിച്ച കാലം സ്വന്തം നാട്ടിൽ ജീവിതം നയിക്കാൻ കഥാകാരൻ തീരുമാനിക്കുന്നു. ശാന്തസുന്ദരമായ ഗ്രാമത്തിൽ അതിന് പറ്റിയ ഭൂമി കണ്ടെത്തി വീടും വാങ്ങി സമാധാനജീവിതം നയിക്കുന്നു. കൊച്ചി നഗരത്തിന്റെ പാരുഷ്യങ്ങൾ ഒന്നും എത്തിനോക്കാത്ത സ്വപ്നഭൂമി. ജീവിതം സുന്ദരം.

കഥാകൃത്തിന്റെ അയൽവാസിയായി വിദേശമലയാളി കെ.യു.നായർ ബഹുനില മന്ദിരം നിർമ്മിച്ച് താമസം ആരംഭിച്ചു. അയാൾ അയൽവാസികളുമായി അത്ര സൗഹൃദം പുലർത്തുന്നില്ല. കഥാകൃത്തുമായി ഏതാനും സമയം സംസാരിച്ചിരിക്കുന്നു. മുറ്റം നിറയെ വിവിധ നിറങ്ങളിലെ ടൈൽസ് പാകി മോടി കൂട്ടിയ അയാൾ പിന്നീട് ആ ടൈൽസ് ഇളക്കി മാറ്റി മാർബിൾ പാകി ചന്തം വർദ്ധിപ്പിച്ചു. വീട്ടിൽ വരുന്നവർക്കൊരിക്കലും മണ്ണിലോ ടൈൽസിലോ ചവിട്ടി കാലുകൾ വൃത്തികേടാകരുതല്ലോ. ബംഗ്ലാവിന്റെ പുറകിലെ കൂറ്റൻ മര ങ്ങളെ മുറിച്ചൊഴിവാക്കി . അതും കൂടി കണ്ടപ്പോൾ കഥാകൃത്ത് സങ്കടപ്പെടുന്നു. ഈ മരങ്ങൾ അതവിടെ നിൽക്കുന്നതുകൊണ്ട്…………………… എന്ന് പകുതി പറഞ്ഞ് നിർത്തിയപ്പോൾ, കെ.യു.നായർ തന്റെ കാഴ്ച പ്പാട് അവതരിപ്പിച്ചു. വേണ്ട.എനിക്ക് വല്ലപ്പോഴും നല്ല കാറ്റും വെളിച്ചവും വേണം. വൃത്തിയും, ഈ മരങ്ങ ളൊക്കെ ഇവിടെ സ്ഥലമാകെ ഇരുട്ടുപരത്തി ……………………….. വേണ്ട വേണ്ട എന്ന് പകുതി പറഞ്ഞ് വിഷയം അവ സാനിപ്പിക്കുന്നു.

കെ.യു.നായർ വിദേശ മലയാളിയും വ്യവസായിയുമാണ്. ഈ നാട്ടിൽത്തന്നെ വേറെയും ബംഗ്ലാവുകൾ പണിതിട്ടുണ്ട്. വൃക്ഷലതാദികൾ നിറഞ്ഞ പറമ്പ് മേടിച്ച് ആഡംബരബംഗ്ലാവും പണിത് ജീവിക്കുന്നു. മക്ക ളോടും മരുമക്കളോടും ഒപ്പം സന്തോഷത്തോടെ ശിഷ്ടകാലം ചെലവഴിക്കാൻ അദ്ദേഹം തീരുമാനിക്കു ന്നു. എന്നാൽ ബംഗ്ലാവിന്റെ പിന്നിലെ പടുകൂറ്റൻ മരങ്ങൾ പോലും മുറിച്ച് ഒഴിവാക്കുന്നു. അതൊക്കെ അനാവശ്യമാണ്. ഇരുട്ടുപരത്തുന്ന പരിസരം വൃത്തികേടാക്കുന്ന വൃക്ഷങ്ങൾ. എപ്പോഴും കാറ്റും വെളി ച്ചവും വൃത്തിയും ആഗ്രഹിക്കുന്നു അയാൾ.

പ്രകൃതിയോടിണങ്ങി ജീവിക്കുവാൻ കെ.യു.നായർക്ക് താൽപര്യമില്ല. വൃക്ഷലതാദികൾ ശത്രുക്കളാണ്. അവ ഒഴിവാക്കണം. മുറ്റത്തെ ഇന്റർലോക്കും പൊളിച്ചുകളഞ്ഞ് മാർബിൾ പതിപ്പിച്ച് കൂടുതൽ സുന്ദരമാ ക്കുന്നു. അനേകം മുറികളോടുകൂടിയ ബംഗ്ലാവ് തന്നെ താമസത്തിന് വേണം. ലാളിത്യം, സൗന്ദര്യബോധം, സമഭാവന, പ്രകൃതിയോടുളള മമത എന്നിവ അദ്ദേഹത്തിൽ തുലോം വിരളമാണ്. വ്യവസായ യുഗത്തിൽ ജീവിക്കുന്ന അദ്ദേഹത്തിന് ധനസമ്പാദനമാണ് ജീവിതലക്ഷ്യം. ഇണങ്ങാത്തവയെ ഒഴിവാക്കി മാറ്റുന്നു.

മണ്ണും മനുഷ്യനും Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 1

Question 5.
പ്രമേയം ആഖ്യാനരീതി, ഭാഷ എന്നിവ പരിഗണിച്ച് ‘മണ്ണും മനുഷ്യനും’ എന്ന കഥയ്ക്ക് നിരൂപണം തയ്യാറാക്കുക.
Answer:
ചെറുകഥകൾ മാത്രമെഴുതി കഥാ ലോകത്തും സാഹിത്യ ചക്രവാളത്തിലും ശോഭിക്കുന്ന നക്ഷത്രമായി ടി പദ്മനാഭൻ പ്രകാശം പരത്തുന്നു. ഇരുന്നൂറോളം കഥകൾ രചിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടെല്ലാ ഭാഷകളി ലേക്കും അദ്ദേഹത്തിന്റെ കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്. എഴുത്തച്ഛൻ പുരസ്ക്കാരം, വയലാർ അവാർഡ്, മാതൃഭൂമി സാഹിത്യ പുരസ്ക്കാരം, കേരളസാഹിത്യ അക്കാദമി അവാർഡ്, ലളിതാംബിക അന്തർജ്ജനം അവാർഡ് തുടങ്ങിയവ കരസ്ഥമാക്കിയിട്ടുണ്ട്. പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി, മഖൻ സിംഗിന്റെ മരണം സാക്ഷി. പെരുമഴ പോലെ, കാലഭൈരവൻ, ഗൗരി, കടൽ തുടങ്ങിയ പ്രമുഖ കഥാസമാ ഹാരങ്ങളുടെ രചയിതാവാണ്.

കഥകൾക്കിടയിൽ, യാത്രയ്ക്കിടയിൽ എന്നീ സ്മരണകളും അദ്ദേഹത്തി ന്റേതായുണ്ട്. കവിതപോലെ ലളിതസുന്ദരമാണ് കഥകൾ. അഗാധമായ ജീവിതനിരീക്ഷണവും പ്രത്യാശഭ രിതമായ ഭാവിയും, ശുഭപ്രതീക്ഷകളും കൊണ്ട് സന്വന്നമാണ് കഥകൾ. ആസ്വാദകമനസ്സിൽ ജീവിക്കുന്ന കഥകൾക്ക്, പൊങ്ങച്ചങ്ങളില്ല. ലളിതവും സുന്ദരവുമാണ് ആവിഷ്കാരവും. നിങ്ങളെ എനിക്കറിയാം എന്ന കൃതിയിലെ കഥയാണ് മണ്ണും മനുഷ്യനും. പേരുപോലെ മണ്ണും മനുഷ്യനും. തന്നെയാണ് പ്രധാന കഥാ പാത്രങ്ങൾ. കഥാകൃത്തും, കെ.യു നായരും വായനക്കാരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.

കഥാകൃത്ത് കൊച്ചിയിലെ ഓഫീസിൽ നിന്നും പെൻഷൻ പറ്റി ജന്മദേശത്ത് ശിഷ്ട ജീവിതം നയിക്കുവാൻ എത്തുന്നു. സായന്തനത്തിലാണ് കഥയാരംഭിക്കുന്നത്. ഏറ്റവും ഇഷ്ടമുളള കവിയുടെ കവിതാപുസ്തകവു മെടുത്ത് വായിക്കുവാൻ മുറ്റത്ത് എത്തുന്നു. പ്രശാന്തസുന്ദരവും നൈസർഗ്ഗിക തെളിമയും ഒത്തിണങ്ങിയ നാട്. വൃക്ഷലതാദികൾ കൊണ്ട് സമ്പന്നമായ വീടും പരിസരവും. പിന്നീട് നിരവധിപേർ ആ ഭാഗത്ത് വീടു വച്ച് താമസമായി. മാസങ്ങൾ കഴിഞ്ഞപ്പോൾ സമ്പന്നനായ വിദേശമലാളി വിശാലമായ പറമ്പിൽ ബഹു നില മന്ദിരം പണിതുയർത്തി. ആഡംബരപൂർണ്ണമായ ആ ബംഗ്ലാവിൽ ഗൃഹനാഥൻ മാത്രമാണ് താമസത്തി നുളളത്. ഭാര്യ നേരത്തെ മരിച്ചുപോയി. രണ്ടാൺമക്കൾ അമേരിക്കയിൽ പഠനത്തിലേർപ്പെട്ടിരിക്കുന്നു. കെ.യു.നായരുടെ സ്വപ്നഭവനത്തിൽ മക്കളോടും മരുമക്കളോടും ശേഷിച്ച കാലം സന്തോഷത്തോടെ ജീവിക്കാൻ അയാൾ ആഗ്രഹിക്കുന്നു.

പരിസരവാസികളോട് അടുപ്പം പുലർത്താത്ത കെ.യു.നായർ കഥാ കൃത്തിനോട് സൗഹൃദം കാണിക്കുന്നുണ്ട്. ഹൃദയം തുറന്ന് സംസാരിക്കുന്നുമുണ്ട്. മക്കൾ ഇരുവരും പഠ നത്തെത്തുടർന്ന് ജോലി കണ്ടെത്തി ശേഷിച്ച കാലം അമേരിക്കയിൽ ചെലവഴിക്കാൻ തീരുമാനിക്കുന്നു. അതറിയിച്ചതോടെ കെ.യു. നായരുടെ ആഗ്രഹങ്ങൾ വെണ്ണീറായി. സങ്കടങ്ങൾ പറഞ്ഞ് ഏങ്ങലടിച്ച് കരഞ്ഞു പോകുന്നു. മക്കളിരുവരും വിവാഹം കഴിച്ച് അമേരിക്കയിൽ ജീവിതം തുടങ്ങി. ഇനി നാട്ടിലേക്ക് വരാൻ ഉദ്ദേശ്യമില്ല. കെ.യു.നായരെ ആശ്വസിപ്പിക്കുവാൻ വേണ്ടി കഥാകൃത്ത് പലതും പറഞ്ഞ് നോക്കി.

അടുത്തദിവസം പ്രഭാതസവാരി കഴിഞ്ഞ് മടങ്ങുമ്പോൾ കെ.യു.നായരുടെ കെയർ ടേക്കർ പെട്ടെന്ന് ഇറ ങ്ങിവന്നു. തലേരാത്രി കെ.യു.നായർ ഒന്നും പറയാതെ വീടുവിട്ടിറങ്ങി. ഒന്നും പറയാതെ എങ്ങോട്ടോ യാത്ര തിരിച്ചു. എന്ന് മടങ്ങിവരുമെന്നും പറഞ്ഞിരുന്നില്ല. ആകസ്മികമായ ആ സംഭവങ്ങൾ കഥാകൃ ത്തിനെ വിഷണ്ണനാക്കി.

വ്യവസായിയും വിദേശമലയാളിയുമായ കെ.യു.നായർ ഈ കഥയിലെ വേറിട്ട കഥാപാത്രമായി ജീവിക്കു ന്നു. അതി സമ്പന്നനായ അയാൾക്ക് വീട് ആർഭാടത്തിന്റെ അവസാനവാക്കാണ്. അനേകം പേർക്ക് ജീവി ക്കാനാവശ്യമായ സൗകര്യങ്ങൾ ആ ബംഗ്ലാവിൽ അയാൾ സജ്ജമാക്കി. മുറ്റത്ത് നിറയെ ഇന്റർലോക്കും പിന്നീട് മാർബിളും വിതാനിച്ചു. വീടിന് മുമ്പിലും പിമ്പിലുമുണ്ടായിരുന്ന മരങ്ങളെല്ലാം മുറിച്ച് ഒഴിവാക്കി കാറ്റും വെളിച്ചവും യഥേഷ്ടം കിട്ടുന്ന രീതിയിലാക്കി. സ്വർണ്ണവർണ്ണമുളള ചെമ്പകമരം അപൂർവ്വമായ അനുഭൂതി സമ്മാനിച്ചിരുന്നു. അതിന്റെ ഒരു ശിഖരം മാത്രം ബാക്കി വച്ചു. ആ നൊമ്പരക്കാഴ്ച കഥാകൃ ത്തിനെ വ്യാകുലനാക്കി. കഥാകൃത്ത് പ്രകൃതിയോടിണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നു.

പെൻഷൻ പറ്റി വിശ്രമജീവിതം നയിക്കാൻ തുടങ്ങുന്ന കഥാകൃത്ത് ശിഷ്ടകാലം ഭക്ഷണം പാകം ചെയ്ത് കഴിച്ചും കവിതകൾ വായിച്ചാസ്വദിച്ചും, പ്രകൃതിലാവണ്യങ്ങൾ ആസ്വദിച്ചും സന്തുഷ്ടചിന്തനായി കഴിയു ന്നു. കെ.യു.നായർ ഒന്നിലേറെ രാജ്യങ്ങളിൽ വ്യവസായം വളർത്തിയും ഒന്നിലേറെ വീടുകൾ പണിയിച്ചും മക്കളെ അമേരിക്കയിലെ സർവ്വകലാശാലകളിൽ പഠിപ്പിച്ചും സമ്പത്തും പ്രൗഡിയും വിളിച്ചറിയിച്ചും ജീവി ക്കുന്നു. വിദ്യാഭ്യാസത്തെത്തുടർന്ന് മികച്ച ജോലികൾ കണ്ടെത്തി അമേരിക്കയിൽ വിവാഹം കഴിച്ച് ജീവി ക്കാൻ മക്കൾ തീരുമാനിക്കുന്നു. ഇനി സ്വന്തം നാട്ടിലേക്ക് മടങ്ങുന്നില്ല എന്നറിയുന്നതോടെ, നാട്ടിൽ മട ങ്ങിന്നതിലൂടെ കെ.യു നായരുടെ കണക്ക് കൂട്ടലുകൾ തെറ്റുന്നു. പ്രതീക്ഷകൾ അസ്തമിക്കുന്നു. കഥാ കൃത്ത് അടുത്ത പ്രഭാതത്തെ ഉന്മേഷത്തോടെ നോക്കി കാണുന്നു. കെ.യു.നായർ അടുത്ത പ്രഭാതം കാണാൻ കാത്തുനിൽക്കാതെ വീട് വിട്ടുപോകുന്നു.

ടി പദ്മനാഭന്റെ കഥകളിലെ ഭാഷ സൗമ്യവും സുന്ദരവുമാണ്. ലളിത മനോഹരമായ വർണ്ണനകളും, ആഖ്യാന രീതികളും കഥയെ ചേതോഹരമാക്കുന്നു. മരങ്ങൾ മുറിച്ച് മാറ്റി മണ്ണിന്റെ നാശത്തിന് വഴി വയ്ക്കുന്ന പ്രവർത്തനങ്ങൾ കഥയുടെ ഭാഗമാണെങ്കിലും അതൊക്കെ ആസ്വാദകരെയും നൊമ്പരപ്പെടുത്തും.

Question 6.
‘ചത്തപോലെ ഉറങ്ങി’ – എന്ന ശൈലി സന്ദർഭത്തിനു നൽകുന്ന സവിശേഷാർഥം എന്ത്? ഇത്തര ത്തിലുള്ള നിരവധി ശൈലികൾ പ്രയോഗത്തിലുണ്ടല്ലോ. വിവിധ ശൈലികൾ കണ്ടെത്തി ആശയം
വിശദീകരിച്ച് പതിപ്പ് തയ്യാറാക്കുക.
Answer:
ചത്തപോലെ – മരിച്ചപോലെ.
ചത്തപോലെ ഉറങ്ങി – മരിച്ചതുപോലെ ഉറങ്ങി.
അതിഗാഢമായ നിദ്രയായിരുന്നു അത്.

സമാനമായ ശൈലികൾ

  1. നേരെ വാ നേരെ പോ – സത്യസന്ധമായി പെരുമാറുക
  2. ആറ്റിൽ കളഞ്ഞാലും അളന്ന് കളയണം – ഏതെങ്കിലും ഉപേക്ഷിക്കുമ്പോൾ പോലും എണ്ണിയോ അളന്ന് തിട്ടപ്പെടുത്തുകയോ വേണം.
  3. അധരവ്യായാമം – വ്യർത്ഥമായ സംസാരം
  4. അന്യം നിന്ന് പോവുക – അവകാശി ഇല്ലാതാകുക
  5. വിഷകന്യക – നാശകാരിണി
  6. ഏടുകെട്ടുക – പഠിത്തം അവസാനിപ്പിക്കുക
  7. മുയൽക്കൊമ്പ് – ഇല്ലാത്ത വസ്തു
  8. പന്ത്രണ്ടാം മണിക്കൂർ – അവസാനനിമിഷം
  9. നകബാഷ്പം – മുതലക്കരച്ചിൽ, കളളക്കണ്ണീർ
  10. ചെണ്ടകൊട്ടിക്കുക – പരിഹാസ്യനാക്കുക
  11. ചക്രശ്വാസം വലിക്കുക – അത്യധികം വിഷമിക്കുക
  12. കണ്ണിലെ കരട് – ഉപദ്രവകാരി
  13. ഏഴാം കൂലി – അംഗീകാരമില്ലാത്തവൻ
  14. ഇലവുകാത്ത കിളി – ഫലമില്ലാത്ത കാത്തിരിപ്പ്
  15. അഞ്ചാംപത്തി – അവസരവാദി

Question 7.
“എത്ര തവണ ആ നല്ല മരത്തെയും അതിലെ പൂക്കളെയും നോക്കി ഞാൻ ഇവിടെ നിന്നിട്ടില്ല.” ഈ വാക്യത്തിലെ നിന്നിട്ടില്ല’ എന്ന പ്രയോഗത്തിന്റെ സവിശേഷത ചർച്ചചെയ്യുക.
Answer:
അനേകം പ്രാവശ്യം ആ നല്ല മരത്തെയും അതിലെ പൂക്കളെയും നോക്കി നിന്നിട്ടുണ്ട് എന്ന് വ്യക്തമാക്കു ന്നു. അനേകം തവണ നോക്കി നിന്നിട്ടുണ്ട് എന്ന് നേരിട്ട് പറഞ്ഞാൽ ലഭിക്കുന്നതിനെക്കാൾ ശക്തമായ ആശയം നോക്കി നിന്നിട്ടില്ല എന്ന് പറയുമ്പോളുണ്ടാകുന്നു.

കെ.യു.നായരുടെ ബംഗ്ലാവിന്റെ കാർ ഷെഡിന് സമീപമുളള പൊൻ ചെമ്പകം സീസണായാൽ നിറയെ പൂവിടും. ആകർഷകമായ പൂക്കളും മനംമയക്കുന്ന സൗരഭ്യവും ആസ്വദിക്കുവാൻ കഥാകൃത്ത് അനേകം തവണ ശ്രമിച്ചിട്ടുണ്ട്. ആ വിശിഷ്ടമായ മരം സമ്മാനിക്കുന്ന കാഴ്ചയും മണവും അത്രയ്ക്ക് ഹൃദ്യമായി രുന്നു എന്ന ആശയം ലഭിക്കാൻ ഈ വാക്യം ഏറെ പര്യാപ്തമാണ്.

മണ്ണും മനുഷ്യനും Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 1

മണ്ണും മനുഷ്യനും Extra Questions and Answers

അധികചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
“പൂക്കുന്നിതാ മുല്ല, പൂക്കുന്നശോകം
പൂക്കുന്നു തേന്മാവ്, പൂക്കുന്നിലഞ്ഞി”
ഈ വരികൾ ആരുടേതാണ്?
(a) കുമാരനാശാൻ
(b) ഉള്ളൂർ
(c) വള്ളത്തോൾ
(d) വൈലോപ്പിള്ള
Answer:
(a) കുമാരനാശാൻ

Question 2.
• എന്നെ ഏറ്റവും അമ്പരപ്പിച്ചത് എന്റെ അയൽപക്കത്തെ വീടായിരുന്നു.
• എനിക്ക് അന്ന് ആയിരം രൂപ ശമ്പളമുണ്ടായിരുന്നു
ഈ വാക്യങ്ങളിൽ കഴിഞ്ഞുപോയ കാലത്തെ സൂചിപ്പിക്കുന്ന വാക്യം ഏത്? കാരണം വ്യക്തമാക്കുക.
Answer:
ഈ വാക്യങ്ങളിൽ കഴിഞ്ഞുപോയ കാലത്തെ സൂചിപ്പിക്കുന്നത് ‘എനിക്ക് അന്ന് ആയിരം രൂപ ശമ്പളമു ണ്ടായിരുന്നു’ എന്ന വാക്യമാണ്. നടന്നുകഴിഞ്ഞ സംഭവമാണെന്ന സൂചന ഈ വാക്യത്തിലുണ്ട്. ആദ്യ വാക്യത്തിലെ ‘വീടായിരുന്നു’ എന്ന പദം വീടാണ് എന്ന അർഥത്തിലാണുപയോഗിച്ചിരിക്കുന്നത്.

Question 3.
“ഈയുലകാഹന്ത നിസർഗസുന്ദരം” എന്ന വരിയിൽ തെളിയുന്ന ഭാവം എന്ത്?
(a) പ്രകൃതി വിരോധം
(b) പ്രകൃതി പ്രേമം
(c) പരിസ്ഥിതി നാശം
(d) മലിനീകരണം
Answer:
(b) പ്രകൃതി പ്രേമം

Question 4.
“അറബിക്കഥയിലെ രാജകുമാരന് ഭൂതം മണിമാളിക പണിതു കൊടുത്തതു പോലെ ഈ വാക്യത്തിന്റെ സൂചന എന്ത്?
(a) രാജകുമാരന്റെ സന്തോഷം
(b) ഭൂതത്തിന്റെ കഴിവ്
(c) മണിമാളിക പണിയുന്നതിലെ വേഗത
(d) മണിമാളികയുടെ ഭംഗി
Answer:
(c) മണിമാളിക പണിയുന്നതിലെ വേഗത

Question 5.
• “പിന്നെ അദ്ദേഹം ഇവിടെ താമസിക്കാൻ വന്നപ്പോഴൊക്കെ ടൗണിലെ മുന്തിയ ഹോട്ടലിൽ നിന്ന് ഒരു ബട്ലറും വന്നു”
• “ഉച്ചയ്ക്ക് ഞാൻ തന്നെ വച്ച് ചെറുപയർ പുഴുക്ക് ഒന്ന് ചൂടാക്കുക കൂടി ചെയ്തു ഡിന്നർ റെഡി” രണ്ട് സന്ദർഭങ്ങളും താരതമ്യം ചെയ്തു നമ്മുടെ ഭക്ഷണസംസ്കാരത്തിലുണ്ടായ മാറ്റം ചർച്ച ചെയ്യുക.
Answer:
ആദ്യത്തെ കഥാസന്ദർഭം, വിദേശമലയാളിയും ധനികനുമായ കെ. യു.നായരുടെ ഭക്ഷണത്തെക്കുറിച്ച് സൂചിപ്പിക്കുന്നതാണ്. അദ്ദേഹം വല്ലപ്പോഴുമൊക്കെയേ തന്റെ കൊട്ടാരസദൃശമായ വീട്ടിൽ താമസിക്കാറു ള്ളൂ. താമസിക്കാൻ വരുമ്പോൾ നഗരത്തിലെ വലിയ ഹോട്ടലിലെ ഒരു കുക്കിനെയും കൊണ്ടുവരാറുണ്ട്. ആധുനിക രീതിയിലുള്ള ഭക്ഷണം തയ്യാറാക്കി അദ്ദേഹം കഴിക്കുമായിരുന്നു. കൃത്രിമമായ മണവും നിറവും രുചിയുമൊക്കെ ചേർത്ത ഭക്ഷണമായിരുന്നു അത്. അങ്ങനെയുള്ള ഭക്ഷണം കെ. യു. നായരുടെ പ്രൗഢി യുടെ അടയാളമായിരുന്നു.

രണ്ടാമത്തെ കഥാസന്ദർഭത്തിൽ പറയുന്നത് നമ്മുടെ കഥാകാരന്റെ ഭക്ഷണത്തെക്കുറിച്ചാണ്. അദ്ദേഹം ജൈവവളം മാത്രമുപയോഗിച്ച് കീടനാശിനികളൊന്നും തളിക്കാതെ തമിഴ്നാട്ടിലെ ഊത്തുകോട്ടയിൽ നിന്നും കൊണ്ടുവരുന്ന മേത്തരം “ബാപ’ അരിയുപയോഗിച്ചാണ് ചോറ് വയ്ക്കുന്നത്. പിന്നെ നാടൻ കടു മാങ്ങ അച്ചാർ, ചെറുപയർ പുഴുക്ക് ഇതൊക്കെയാണ് കറികൾ. ആദ്യത്തെയാൾ പ്രകൃതിയിൽ നിന്നും അകന്ന കൃത്രിമ ഭക്ഷണത്തിന്റെ ഉപയോക്താവാണ്. രണ്ടാമത്തെയാളാകട്ടെ പ്രകൃതിയോടിണങ്ങുന്ന നാടൻ ഭക്ഷണത്തോട് പ്രിയമുള്ള വ്യക്തിയും.

മണ്ണും മനുഷ്യനും Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 1

Question 6.
‘മണ്ണും മനുഷ്യനും’ എന്ന ശീർഷകത്തിന്റെ പ്രസക്തി എത്ര മാത്രമാണ്? വിശകലനം ചെയ്ത് കുറിപ്പെഴു തുക.
Answer:
മണ്ണും മനുഷ്യനും’ എന്ന കഥാശീർഷകം പ്രസ്തുത കഥയ്ക്ക് ഏറെ യോജിക്കും. മണ്ണിനോട് ബന്ധമി ല്ലാത്ത മനുഷ്യന് ഈ മണ്ണിൽ ജീവിക്കാനാവില്ല. പണത്തിന്റെ പ്രൗഢിയും, കൊട്ടാരസദൃശമായ വീടുമൊ ക്കെയുണ്ടായിരുന്നിട്ടും മനസ്സമാധാനത്തോടെ ഒരു നിമിഷം ആ വീട്ടിൽ ജീവിക്കാൻ കെ. യു.നായർക്ക് കഴിയുന്നില്ല. മരങ്ങളെയും ചെടികളെയും മറ്റും ശത്രുക്കളായിക്കണ്ട വ്യക്തിയായിരുന്നു അദ്ദേഹം. മണ്ണിനെ സ്നേഹിക്കാത്ത, കാലിൽ മണ്ണുപറ്റുന്നത് ഏറ്റവും വലിയ കുറവാണെന്ന് കരുതുന്ന കെ. യു.നായർ നമ്മുടെ പുത്തൻ വികസന സങ്കൽപ്പത്തിന്റെ പ്രതീകമായിട്ടാണ് കഥയിൽ നിലകൊള്ളുന്നത്. കൃത്രിമത്വത്തോടുള്ള കമ്പം, സകലതിനോടുള്ള പുച്ഛം, അലങ്കാരമായി കൊണ്ടുനടക്കുന്ന പൊങ്ങച്ചം ഇതൊക്കെ കെ. യു.നാ യരുടെ പ്രത്യേകതകളാണ്. അയാളെ പാഠം പഠിപ്പിക്കാൻ പ്രകൃതി തന്നെ വേണ്ടി വന്നു ഒടുവിൽ.

ഈ കഥയിലെ വക്താവായ കഥാകാരനാകട്ടെ തികഞ്ഞ പ്രകൃതി സ്നേഹിയും, മാനവികതയുടെ വക്താ വുമാണ്. മണ്ണിൽ കാലുറപ്പിക്കാത്ത ഒരു ജീവിതത്തിനും ഭൂമിയിൽ നിലനിൽക്കാനാവില്ലെന്ന് ഉറച്ചു വിശ്വസി ക്കുന്ന വ്യക്തിയാണ്. മണ്ണില്ലെങ്കിൽ മനുഷ്യനില്ല എന്നതാണ് കഥാകാരന്റെ തത്ത്വശാസ്ത്രം.

Question 7.
കഥാകൃത്ത് ഓർക്കുന്ന തന്റെ പ്രിയപ്പെട്ട കവിആരാണ്?
(a) ഒ.വി. വിജയൻ
(b) വി.കെ.എൻ.
(c) അരിഡിസ് ഡി സാർ
(d) കെ. കേളപ്പൻ
Answer:
(c) അരിഡിസ് ഡി സാർ

Question 8.
ഗ്ലോറിയാമ്മയുടെ മരുമകൾക്ക് മരങ്ങൾ ഇഷ്ട മല്ലാത്തതിന് കാരണമായി പറയുന്നത് എന്തി?
(a) മരങ്ങൾ കാറ്റത്ത് വീഴുമെന്ന് ഭയന്ന്.
(b) മരങ്ങൾ വെട്ടി വിൽക്കാൻ വേണ്ടി.
(c) ഇലകളും പൂക്കളും വീണു മുറ്റം വൃത്തിക ടാകുന്നതു് കൊണ്ട്.
(d) മരങ്ങൾക്ക് അധികം വിലയില്ലാത്തതു കൊണ്ട്
Answer:
(c) ഇലകളും പൂക്കളും വീണു മുറ്റം വൃത്തിക ടാകുന്നതു് കൊണ്ട്.

Question 9.
അർത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കുക പുസ്തകമുണ്ടായിരുന്നു. ഞാനതു വായിക്കു
ന്നുണ്ടായിരുന്നില്ല.
Answer:
പുസ്തകമുണ്ടായിരുന്നെങ്കിലും ഞാനതു വായി ക്കുന്നുണ്ടായിരുന്നില്ല

Question 10.
മരമില്ലെങ്കിൽ തണലെവിടെ സ്റ്റോറിയ? കഥാകൃത്തിന്റെ ഈ ചോദ്യത്തിലെ സൂചനയെന്ത്?
Answer:
പ്രകൃതിയുടെ സ്വാഭാവികമായ അനുഗ്രഹങ്ങ ളെ(തണൽ) ഇല്ലാതാക്കി കൃത്രിമമായ സൗകര്യ ങ്ങൾക്ക് (കാർ) പിന്നാലെ പോകുന്നതിലെ അപാ കതയും വിവേകശൂന്യതയുമാണ് സൂചന

Question 11.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യമാക്കുക:
എവിടെ നോക്കിയാലും ഒരുതരി മണ്ണുപോലും കാണാൻ കഴിയില്ല, കാരണം പല നിറങ്ങളിലുള്ള ടൈൽസ് മാത്രം?
Answer:

  1. എവിടെ നോക്കിയാലും ഒരുതരിമണ്ണുപോലും കാണാൻ കഴിയില്ല.
  2. കാരണം, പല നിറങ്ങളിലുള്ള ടൈൽസ് മാത്രമാണുള്ളത്

Question 12.
‘എന്റെ കുട്ടിക്കാലത്തെ എത്രയെത്ര സായാഹ്ന ങ്ങളാണ് ആ മാന്തോപ്പുകളിൽ ചിലവഴിച്ചത എന്റെ കവിതകൾക്കെത്ര ആധാരമായിരുന്നു അവ’ – ഗ്ലോറിയായുടെ ഈ വാക്കുകളിലെ വികാരമെന്ന?
Answer:
നഷ്ടപ്പെട്ടുപോയ പ്രകൃതിഭംഗിയെയും ബാല്യ കാല സ്മരണകളെയും കുറിച്ചുള്ള ഗൃഹാതു മത്വവും ദുഃഖവുമാണ് ഈ വാക്കുകളിലെ പ്ര ധാന വികാരം.

Question 13.
ബംഗ്ലാവ് ഉമയുടെ വീടുപണിയെ കഥാനായകൻ എന്തിനോടാണ് ഉപമിക്കുന്നത് അതിലൂടെ എന്ന് ആശയമാണ് വ്യക്തമാക്കുന്നത്?
Answer:
അറബിക്കഥയിലെ രാജകുമാരന് ഭൂതം ഒറ്റ രാത്രികൊണ്ട് മണിമാളിക പണിയുകൊടുത്ത തിനോടാണ് ബംഗ്ലാവ് ഉടമയുടെ വീടുപ ണിയെ കഥാനായകൻ ഉപമിക്കുന്നത്. ഈ താരതമ്യത്തിലൂടെ, വീടിന്റെ നിർമ്മാണം അവി ശ്വസനീയമായ വേഗതയിലും, ഭീമമായ പണം ചെലവഴിച്ചുമാണ് നടന്നതെന്ന് കഥാനായ കൻ വ്യക്തമാക്കുന്നു. പണത്തിന്റെ ശക്തിയും, നിർമ്മാണത്തിലെ ആർഭാടവും, സാധാ രണ മനുഷ്യന് ചിന്തിക്കാൻ കഴിയാത്തത്ര വേഗ തയുമാണ് ഈ ഉപമയിലൂടെ അദ്ദേഹം വരച്ചു കാട്ടുന്നത്.

Question 14.
‘എന്നാൽ പിന്നെ ആ മരം അടിവേരുതന്നെ വെട്ടിയിടാമായിരുന്നില്ലേ?’- ഇങ്ങനെ ചോദിക്കാൻ കഥാനായകനെ പ്രേരിപ്പിച്ച സാഹചര്യം എന്താ യിരുന്നു? ഇതിൽ തെളിയുന്ന മനോഭാവമെന്ത്?
Answer:
അയൽക്കാരനായ ബംഗ്ലാവ് ഉടമ, തന്റെ പറ മ്പിലെ കൂറ്റൻ പൊൻ ചെമ്പകം മരത്തിന്റെ ശിഖരങ്ങളെല്ലാം വെട്ടിമാറ്റിയ സന്ദർഭത്തിലാണ് കഥാനായകൻ ഇങ്ങനെ ചോദിക്കുന്നത്. ‘ഇല കളും പൂക്കളുമൊക്കെ കൊഴിഞ്ഞ് ഈ സ്ഥലം മുഴുവൻ വൃത്തികേടാകുന്നു’ എന്ന നിസ്സാ രമായ കാരണം പറഞ്ഞാണ് അദ്ദേഹം ആ മരത്തെ നശിപ്പിച്ചത്. പ്രകൃതിയോടുള്ള ഈ ക്രൂരത കണ്ടതിലുള്ള അമർഷവും, വേദനയും, നിരാശയുമാണ് കഥാനായകന്റെ ചോദ്യത്തിൽ തെളിയുന്നത്. അദ്ദേഹത്തിന്റെ പ്രവൃത്തിയിലെ വിവേകശൂന്യതയെ പരിഹസിക്കുന്ന ഒരുമനോ ഭാവവും ഈ ചോദ്യത്തിൽ അടങ്ങിയി രിക്കുന്നു.

Question 15.
കഥാനായകന്റെയും ബംഗ്ലാവ് ഉടമയുടെയും ക്ഷണരീതികൾ തമ്മിലുള്ള വ്യത്യാസം കഥ യിൽ സൂചിപ്പിക്കുന്നതു് എങ്ങനെ? ഇത് അവ മുടെ ജീവിതശൈലിയെക്കുറിച്ച് എന്ന് സൂചന യാണ് നൽകുന്നത്?
Answer:
കഥാനായകന്റെ ഭക്ഷണരീതി വളരെ ലളി തവും സ്വാഭാവികവുമാണ്. ജൈവവളം മാത്രം ഉപയോഗിച്ച് ഉണ്ടാക്കിയ അരി, കടുമാങ്ങ, താൻ തന്നെ വെച്ച ചെറുപയർ പുഴുക്ക് എന്നി വയാണ് അദ്ദേഹത്തിന്റെ ഭക്ഷണം. ഇത് പ്രക തിയോടിണങ്ങിയ, ലളിതമായ ജീവിതശൈലി യെ സൂചിപ്പിക്കുന്നു. എന്നാൽ ബംഗ്ലാവ് ഉടമ വീട്ടിൽ താമസിക്കാൻ വരുമ്പോൾ, ടൗണിലെ മുന്തിയ ഹോട്ടലിൽ നിന്നാണ് ഒരു ബർ (ഭക്ഷണം വിളമ്പുന്നയാൾ വരുന്നത്. ഇത് അദ്ദേഹത്തിന്റെ ആർഭാടപൂർണ്ണവും കൃത്രി മവുമായ ജീവിതശൈലിയെയാണ് കാണി ക്കുന്നത്. സ്വന്തം ആവശ്യങ്ങൾക്കായി പോലും മറ്റുള്ളവരെയും ഹോട്ടലുകളെയും ആശ്ര യിക്കുന്ന അദ്ദേഹത്തിന്റെ രീതി, സ്വാശ്രയ തിവും ലാളിത്യവുമുള്ള കഥാനായകന്റെ ജീവിതത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.

മണ്ണും മനുഷ്യനും Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 1

Question 16.
ഗ്ലോറിയാമ്മയും അവരുടെ മരുമകളും പ്രക തിയോട് കാണിക്കുന്ന മനോഭാവങ്ങൾ താര തമ്യം ചെയ്യുക.
Answer:
ഗ്ലോറിയായ പഴയ തലമുറയുടെ പ്രതിനിധി യാണ്. അവർക്ക് പ്രകൃതിയോടും മരങ്ങളോടും ഒരു വൈകാരികമായ ബന്ധമുണ്ട്. കുട്ടി ക്കാലത്തെ മാന്തോപ്പുകളെക്കുറിച്ചും തെങ്ങിൻ തോപ്പുകളെക്കുറിച്ചുമുള്ള ഓർമ്മകൾ അവർക്ക് ഗൃഹാതുരത്വം നൽകുന്നു. മരങ്ങൾ വെട്ടിമാറ്റു ന്നതിൽ അവർക്ക് ദുഃഖമുണ്ട്. എന്നാൽ മരു മകൾ പുതിയ തലമുറയുടെ പ്രതീകമാണ്. അവർക്ക് പ്രകൃതിയോടോ മണ്ണിനോടോ വലി യ താല്പര്യമില്ല. സൗകര്യങ്ങൾക്കും വൃത്തി ക്കുമാണ് അവർ പ്രാധാന്യം നൽകുന്നത്. ഇ വീണ് മുറ്റം വൃത്തികേടാകുമെന്നതുകൊണ്ട് അവർക്ക് മരം വേണ്ട. പ്രകൃതി നൽകുന്ന തണലിനേക്കാൾ അവർ വിലമതിക്കുന്നത് എയ ർ കണ്ടീഷൻ ചെയ്ത കാറിലെ യാത്രയാണ്. ഒരാൾ പ്രകൃതിയെ സ്നേഹിക്കുകയും ഓർ ക്കുകയും ചെയ്യുമ്പോൾ, മറ്റൊരാൾ അതിനെ ഒരു ശല്യമായി കാണുന്നു.

Question 17.
‘മണ്ണും മനുഷ്യനും’ എന്ന കഥ നൽകുന്ന പ്ര ധാന സന്ദേശം എന്ത്?
Answer:
പ്രകൃതിയിൽ നിന്നും മണ്ണിൽ നിന്നും അകന്നു ജീവിക്കുന്ന ആധുനിക മനുഷ്യന്റെ ജീവിതരീതി കളെ വിമർശിക്കുക എന്നതാണ് കഥയുടെ പ്ര ധാന സന്ദേശം. പ്രകൃതി നൽകുന്ന തണലും സൗന്ദര്യവും മറന്ന് കൃത്രിമമായ സൗകര്യ ങ്ങൾക്ക് പിന്നാലെ പോകുന്നതിലെ അപകടം കഥ ചൂണ്ടിക്കാണിക്കുന്നു. തലമുറകൾ തമ്മി ലുള്ള കാഴ്ചപ്പാടുകളിലെ വ്യത്യാസം, പ്രകൃതി യുമായുണ്ടായിരുന്ന വൈകാരിക ബന്ധം നഷ പ്പെടുന്നത്, ഗൃഹാതുരത്വം തുടങ്ങിയ വിഷ യങ്ങളും കഥ ചർച്ച ചെയ്യുന്നു. പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെ ണ്ടതിന്റെ ആവശ്യകത കഥ ഓർമ്മിപ്പിക്കുന്നു.

Question 18.
‘എവിടെ നോക്കിയാലും ഒരുതരി മണ്ണുപോലും കാണാൻ കഴിയില്ല’ – ഈ അവസ്ഥയിലേക്ക് ബംഗ്ലാവ് 280 തന്റെ പുരയിടത്തെ എത്തിച്ച തെങ്ങനെ? ഇതിൽ നിന്നു് അദ്ദേഹത്തിന്റെ പ്ര കൃതിയോടുള്ള മനോഭാവത്തെക്കുറിച്ച് എന്ത് മനസ്സിലാക്കാം?
Answer:
ബംഗ്ലാവ് ഉടമ, തന്റെ പുരയിടത്തെ മണ്ണിന്റെ ഒരംശം പോലുമില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചത് ഘട്ടം ഘട്ടമായാണ്. ആദ്യം, ബംഗ്ലാ വിന്റെ മുൻപിലെ മരങ്ങളൊഴിഞ്ഞ സ്ഥലം മുഴു വൻ അദ്ദേഹം ഇന്റർലോക്കിങ് ടൈലുകൾ പാകി. എന്നാൽ അധികം വൈകാതെ, ആ ടൈലുകളെല്ലാം ഇളക്കിമാറ്റി. അതിനേക്കാൾ വിലകൂടിയ വെളുത്ത മാർബിൾ വിരിച്ചു. വീട്ടിൽ വരുന്നവരുടെ കാലുകൾ വൃത്തികേടാകരുത് എന്ന ന്യായീകരണവും അദ്ദേഹം ഇതിന് ന ൽകി.

ഈ പ്രവൃത്തികൾ പ്രകൃതിയോടുള്ള അദ്ദേ ഹത്തിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്നു. അദ്ദേ ഹത്തെ സംബന്ധിച്ചിടത്തോളം മണ്ണ് അഴു ക്കാണ്. പ്രകൃതിയുടെ സ്വാഭാവികതയേക്കാൾ, മനുഷ്യനിർമ്മിതമായ വൃത്തിക്കും വൃത്തിക്കും കൃത്രിമ മായ സൗന്ദര്യത്തിനുമാണ് അദ്ദേഹം വില കൽപ്പിക്കുന്നത്. മണ്ണിനെ പൂർണ്ണമായും മറയ് ക്കുന്നതിലൂടെ, പ്രകൃതിയുമായുള്ള എല്ലാ ബന്ധങ്ങളും അദ്ദേഹം വിച്ഛേദിക്കാൻ ശ്രമി ക്കുന്നു. പ്രകൃതിയെ നിയന്ത്രിക്കാനും തന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റം വരുത്താനുമുളള ഒരു വസ്തുവായി മാത്രമാണ് അദ്ദേഹം കാണുന്നത്. ഇത് പ്രകൃതിയിൽ നിന്ന് പൂർ ണ്ണമായും അന്യവൽക്കരിക്കപ്പെട്ട ഒരു മനസ്സി ന്റെ പ്രതിഫലനമാണ്.

Question 19.
‘പഴയ ആളുടെ ഒരു നിഴൽ മാത്രമായിരുന്നു’. – ബംഗ്ലാവ് ഉം ഈ അവസ്ഥയിലേക്ക് എത്താ നുള്ള കാരണം കഥയെ അടിസ്ഥാനമാക്കി വിശദമാക്കുക.
Answer:
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ് നം തകർന്നടിഞ്ഞതാണ് ഊർജ്ജസ്വലനായ ിരുന്ന ബംഗ്ലാവ് ഉടമയെ പഴയ ആളുടെ ഒരു നിഴൽ മാത്രമാക്കി മാറ്റിയത്. ദാരിദ്ര്യത്തിൽ നിന്ന് കഠിനാധ്വാനം ചെയ്ത് അതിസമ്പന്നന ായ അദ്ദേഹത്തിന്റെ ഏറ്റവും വലിയ മോഹം, വയസ്സുകാലത്ത് താൻ പണിത ബംഗ്ലാവിൽ മക്കളോടും പേരക്കുട്ടികളോടുമൊപ്പം സന്തോ ഷത്തോടെ ജീവിക്കുക എന്നതായിരുന്നു. തന്റെ ജീവിതത്തിലെ സകല സമ്പാദ്യങ്ങളുടെയും പ്രയത്നങ്ങളുടെയും ആത്യന്തിക ലക്ഷ്യം അതായിരുന്നു.

എന്നാൽ, അമേരിക്കയിൽ ഉന്നതപഠനം നട ത്തുന്ന അദ്ദേഹത്തിന്റെ രണ്ട് മക്കളും അവിടെ ത്തന്നെ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കാൻ തീരുമാനിച്ചതായും, അവർക്ക് നാട്ടിലേക്ക് മട ങ്ങാൻ ഉദ്ദേശ്യമില്ലെന്നും അറിയിച്ചുകൊണ്ട് കത്തെഴുതി. ഈ വാർത്ത അദ്ദേഹത്തിന്റെ ജീവിത പ്രതീക്ഷകളെ മുഴുവൻ തകർത്തു. ആർക്കുവേണ്ടിയാണോ താൻ ഇതെല്ലാം കെട്ടി പടുത്തത്, അവർ കൂടെയുണ്ടാവില്ല എന്ന തിരി ച്ചറിവ് അദ്ദേഹത്തെ മാനസികമായി തളർത്തി. ഈ കനത്ത ആഘാതമാണ് അദ്ദേഹത്തിന്റെ ശാരീരികമായ തളർച്ചയ്ക്കും കാരണമായത്. കണ്ണ് കുഴിയിലാവുകയും, വിളറി ഒരു പ്രേത ത്തെപ്പോലെയാവുകയും ചെയ്തത് ഈ മാനസികാഘാതത്തിന്റെ ഫലമായിരുന്നു.

Question 20.
‘മണ്ണും മനുഷ്യനും’ എന്ന കഥയിലെ പ്രധാന കഥാപാത്രങ്ങളായ കഥാനായകന്റെയും ബം ഗ്ലാവ് ഉടമയുടെയും ജീവിതവീക്ഷണങ്ങൾ താര തമ്യം ചെയ്ത് കഥയുടെ സന്ദേശം വ്യക്തമാക്കുക.
Answer:
ടി. പത്മനാഭന്റെ ‘മണ്ണും മനുഷ്യനും’ എന്ന കഥ, പ്രകൃതിയോടും ജീവിതത്തോടുമുളള രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകളെ പ്രതിനിധീകരി ക്കുന്ന കഥാനായകന്റെയും ബംഗ്ലാവ് ഉടമയു ടെയും ജീവിതം താരതമ്യം ചെയ്തുകൊണ്ട് ആധുനിക മനുഷ്യന്റെ ജീവിതത്തിലെ ശരി തെറ്റുകളെക്കുറിച്ച് ആഴത്തിൽ ചിന്തിപ്പിക്കുന്നു. ഒരാൾ പ്രകൃതിയോടിണങ്ങി, ലാളിത്യത്തിൽ സംതൃപ്തി കണ്ടെത്തുമ്പോൾ, മറ്റൊരാൾ ഭൗതികസമ്പത്തിൽ അഭിരമിക്കുകയും പ്രകൃ തിയിൽ നിന്ന് അകലുകയും ചെയ്യുന്നു. ഈ വൈരുദ്ധ്യങ്ങളിലൂടെ, യഥാർത്ഥ സന്തോഷ ത്തിന്റെ ഉറവിടം എവിടെയാണെന്ന് കഥ വ്യക്ത മാക്കുന്നു.

കഥാനായകന്റെ ജീവിതം ലാളിത്യത്തിലും പ്രകൃ തിയോടുള്ള സ്നേഹത്തിലും അധിഷ്ഠിതമാ ണ്. കൊച്ചിയിലെ തിരക്കേറിയ ജീവിതത്തിൽ നിന്ന് വിരമിച്ച്, ‘ഒരു വലിയ കാടുപോലെയാ യിരുന്നു എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന ഒരിടത്താണ് അദ്ദേഹം സമാധാനം കണ്ടെത്തു ന്നത്. പുസ്തകങ്ങൾ അദ്ദേഹത്തിന്റെ കൂട്ടു കാരാണ്, മരങ്ങളെ നോക്കിയിരിക്കുന്നത് അദ്ദേ ഹത്തിന് ആനന്ദം നൽകുന്നു. അദ്ദേഹത്തിന്റെ ഭക്ഷണം പോലും ജൈവകൃഷിയിലൂടെ ലഭി ക്കുന്ന ലളിതമായ വിഭവങ്ങളാണ്. അദ്ദേഹ ത്തിന്റെ സന്തോഷം ബാഹ്യമായ ആർഭാ ടങ്ങളിലല്ല, മറിച്ച് ആന്തരികമായ ശാന്തതയിലും പ്രകൃതിയുമായുള്ള ലയത്തിലുമാണ്. യാതൊ രുവിധ അലട്ടലുമില്ലാതെ ‘ചത്തപോലെ ഉറ ങ്ങാൻ അദ്ദേഹത്തിന് കഴിയുന്നത് ഈ മാന സിക സംതൃപ്തികൊണ്ടാണ്.

ഇതിന് നേർവിപരീതമാണ് ബംഗ്ലാവ് ഉടമയുടെ ജീവിതം. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അള വുകോൽ പണവും പ്രതാപവുമാണ്. കൂറ്റൻ ബംഗ്ലാവും, വിലകൂടിയ മാർബിൾ വിരിച്ച മുറ്റ വും, ഹോട്ടലിൽ നിന്നുള്ള ഭക്ഷണവും അദ്ദേ ഹത്തിന്റെ ഭൗതികമായ ഔന്നത്യം കാണി ക്കുന്നു. എന്നാൽ ഈ ഭൗതികത അദ്ദേഹത്തെ പ്രകൃതിയിൽ നിന്ന് അകറ്റുന്നു. മണ്ണ് അദ്ദേ ഹത്തിന് അഴുക്കാണ്, മരങ്ങൾ ഇരുട്ടും വൃത്തികേടുമാണ്. പ്രകൃതിയെ നശിപ്പിക്കുന്ന തിലൂടെ, തന്റെ ജീവിതത്തിന്റെ സ്വാഭാവിക മായ അടിത്തറ തന്നെയാണ് അദ്ദേഹം ഇല്ലാ താക്കുന്നത്. അവസാനം, തന്റെ സർവ്വ സമ്പ ത്തിനും അർത്ഥം നൽകേണ്ടിയിരുന്ന മക്കൾ തന്നെ കൈയൊഴിയുമ്പോൾ, അദ്ദേഹത്തി ന്റെ ഭൗതികസമ്പാദ്യങ്ങളെല്ലാം അർത്ഥശൂന്യ മായിത്തീരുന്നു. അദ്ദേഹത്തിന്റെ കൊട്ടാര സദൃശമായ വീട് ഒരു ശൂന്യമായ കെട്ടിടം മാത്രമായി അവശേഷിക്കുന്നു.

ഈ രണ്ട് ജീവിതങ്ങളെയും താരതമ്യം ചെയ്യു ന്നതിലൂടെ, കഥ ശക്തമായ ഒരു സന്ദേശം നൽ കുന്നു. യഥാർത്ഥ സന്തോഷവും ജീവിത സംതൃപ്തിയും ഭൗതികസമ്പത്തിലോ ആർ ഭാടങ്ങളിലോ അല്ല, മറിച്ച് ലളിതമായ ജീവിത ത്തിലും, പ്രകൃതിയുമായുളള ആഴമായ ബന്ധ ത്തിലും, മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയി ലുമാണ് കുടികൊള്ളുന്നത്. ബംഗ്ലാവ് ഉടമ പ ണം കൊണ്ട് ഒരു വലിയ വീട് പണിതു, പക്ഷെ ഒരു യഥാർത്ഥ ‘ഭവനം’ കെട്ടിപ്പടുക്കുന്നതിൽ പരാജയപ്പെട്ടു. എന്നാൽ, കഥാനായകൻ തന്റെ ലളിതമായ ജീവിതത്തിലൂടെ യഥാർത്ഥ സമാ ധാനവും സന്തോഷവും കണ്ടെത്തുന്നു. പ്ര കൃതിയിൽ നിന്നും മണ്ണിൽ നിന്നും അകന്നു പോകുന്ന മനുഷ്യൻ, ആത്യന്തികമായി തന്നിൽ നിന്നുതന്നെയാണ് അകന്നുപോകുന്നതെ ന്നും, അവന്റെ ജീവിതം അർത്ഥശൂന്യമായിത്തീ രുമെന്നും ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു.

മണ്ണും മനുഷ്യനും Notes Question Answer Class 10 Malayalam Kerala Padavali Unit 3 Chapter 1

Class 10 Malayalam Kerala Padavali Notes Unit 3 വിസ്തൃതലോകവിതാനത്തിൽ

ആമുഖം

പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളായി വർണിച്ചാൽ മാത്രമേ ഇപ്പറഞ്ഞ രണ്ടിനും നിലനിൽപ്പുള്ളൂ എന്ന യാഥാർഥ്യം തിരിച്ചറിയാൻ മനുഷ്യന് ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. പ്രകൃതിയെ മനുഷ്യന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കായി പ്രയോജനപ്പെടുത്താൻ അവൻ നിരന്തരം യത്നിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ ഇത്തരം പ്രവർത്തനങ്ങളെ വികസനം എന്ന ഓമനപ്പേരിട്ടു വിളിക്കാൻ അവൻ തയ്യാറായി. എന്നാൽ ഒരു തത്ത്വദീക്ഷയുമില്ലാത്ത വികസന പ്രവർത്തനങ്ങൾ മനുഷ്യന്റെ ഭാവിയെ എപ്രകാരമാണ് ബാധിക്കുന്നതെന്ന് ചിന്തിക്കാൻ അവൻ മിനക്കെട്ടില്ല. അതിന്റെ ഫലമായി നമ്മുടെ പരിസ്ഥിതി നശിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യകര മായ ഒരു പരിസ്ഥിതി സംസ്കാരം വളർത്തിയെടുക്കേണ്ടത് ഇന്നിന്റെ ഏറ്റവും വലിയ ആവശ്യ മാണ്. ഇത്തരമൊരു ആശയം കുട്ടികളുടെ മനസ്സിൽ വേരുറയ്ക്കാൻ പര്യാപ്തമായ ഏതാനും പാഠഭാഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്. ടി. പത്മനാഭന്റെ “മണ്ണും മനുഷ്യനും’ എന്ന കഥ, പി. പി. രാമചന്ദ്രന്റെ “ബത്തേരിക്കടുത്ത് മലങ്കരയിൽ’ എന്ന കവിത, സാറാതോമസിന്റെ ആതി എന്ന നോവലിലെ ഒരു ഭാഗം എന്നിവയാണ് പാഠ്യഭാഗങ്ങൾ.

പ്രവേശകം

മലിനീകരണമുക്തമായ
ശുദ്ധവും ഹരിതാഭവുമായ ഒരു
പരിസ്ഥിതി സാക്ഷാത്ക്കരിക്കാൻ
സുസ്ഥിരവികസനം പ്രാപ്തമാക്കുന്നു.

വികസനത്തെക്കുറിച്ചുളള ശാസ്ത്രീയ കാഴ്ചപ്പാടുകൾ എന്തായിരിക്കണം. പ്രഭാഷണഭാ ഗത്തെ മുൻനിർത്തി നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.

വിശ്വപൗരനായി വളർന്ന ഭാരതീയനാണ് എ.പി.ജെ. അബ്ദുൾകലാം. സുസ്ഥിരവികസന ത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്ത് പറഞ്ഞിട്ടുണ്ട്. മാലിന്യമുക്തവും ശുദ്ധവും ഹരിതാഭവു മായ പരിസ്ഥിതി സാക്ഷാൽക്കരിക്കാൻ സുസ്ഥിര വികസനം പ്രാപ്തമാക്കുന്നു. വികസനത്ത സംബന്ധിച്ച് വ്യക്തമായ നയപരിപാടികൾ രാഷ്ട്രത്തിന് ഉണ്ടായിരിക്കണം. കോൺക്രീറ്റ് നിർമ്മി തികൾ വികസനത്തിന്റെ തെളിവായി ഇന്ന് അംഗീകരിക്കപ്പെടുന്നില്ല. എക്സ്പ്രസ്സ് വേകളും മറ്റും മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നു. എന്നാൽ ഇത്തരം *വികസന ചിഹ്നങ്ങൾ പരി സ്ഥിതി നാശത്തിനും കാരണമായിട്ടുണ്ട്. പ്രകൃതി വിഭവങ്ങളുടെ അമിതമായ ഉപയോഗം വരും തലമുറയുടെ സാധ്യതകളെ ഇല്ലാതാക്കും.

പ്രകൃതി വിഭവങ്ങൾ മിതമായി ഉപയോഗിച്ച് പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് വികസനം ഉറപ്പ് വരുത്തിയാൽ സുസ്ഥിര വികസനമായി. കാലാവസ്ഥാ വ്യതിയാനം’ ആഗോളതലത്തിൽ ഗൗരവത്തോടെ ചർച്ചചെയ്ത് കൊണ്ടിരിക്കുന്നു. ഈ ദുരന്തം മനുഷ്യനെ മാത്രമല്ല, എല്ലാ ജീവ ജാലങ്ങളുടെയും നിലനിൽപ്പിനെ ബാധിച്ചുകഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന് കാരണം പ്രകൃതിക്ക് മേൽ മനുഷ്യൻ നടത്തിക്കൊണ്ടിരിക്കുന്ന കടന്നുകയറ്റങ്ങൾ തന്നെയാണ്. വനം നശിപ്പിച്ച് വിഭവങ്ങൾ സമാഹരിച്ച് വികസനം വേഗത്തിലാക്കുമ്പോൾ ഭൂമി മരിക്കുന്നു. മരിച്ച ഭൂമിയിൽ ജീവിതം സാധ്യമാകാതെ വരും. നദീതിരങ്ങളും പുഴയോരങ്ങളും നെൽവയലുകളും കൃഷിയിടങ്ങളും കൈയ്യേറി കോൺക്രീറ്റ് നിർമ്മിതികൾ കെട്ടിയുയർത്തിയാൽ വികസനമാവു കയില്ല. പുഴകളും നദികളും വയലുകളും മറ്റും നശിക്കുകയേയുളളു.

Leave a Comment