ബത്തേരിക്കടുത്ത് മലങ്കരയിൽ Summary in Malayalam Class 10 Kerala Padavali

Students can use SSLC Malayalam Kerala Padavali Notes Unit 3 Chapter 2 ബത്തേരിക്കടുത്ത് മലങ്കരയിൽ Batherikkaduthu Malankarayil Summary in Malayalam Pdf to grasp the key points of a lengthy text.

Class 10 Malayalam Batherikkaduthu Malankarayil Summary

Batherikkaduthu Malankarayil Class 10 Summary

Class 10 Malayalam Kerala Padavali Unit 3 Chapter 2 ബത്തേരിക്കടുത്ത് മലങ്കരയിൽ Summary

ഗ്രന്ഥകാരപരിചയം
ബത്തേരിക്കടുത്ത് മലങ്കരയിൽ Summary in Malayalam Class 10 Malayalam Kerala Padavali 1
മലയാളത്തിലെ ആധുനികോത്തര കവികളിൽ പ്രമുഖനാണ് പി. പി. രാമചന്ദ്രൻ, കാണ ക്കാണ്, രണ്ടായ് മുറിച്ചത് കാറ്റേ കടലേ, പി. പി. രാമചന്ദ്രന്റെ കവിതകൾ കലം കാരി എന്നിവ പ്രധാന കൃതികൾ. ഇവ കൂടാതെ ധാരാളം ബാലസാഹിത്യകൃതികളും ചാത്തൂൻസ് എന്ന പേരിൽ ഒരു ചെറുകാർട്ടൂൺ പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാറ്റേ കടലേ, എന്ന കൃതി 2013-ലെ പി. കുഞ്ഞിരാമൻ നായർ സാഹിത്യപുരസ്കാരം നേടി. 2002-ലെ കേരളസാഹിത്യ അവാർഡ് കാണക്കാണ് എന്ന കൃതി നേടിയെ പി. പി. രാമചന്ദ്രൻ ടുത്തു. പൊന്നാനി എ.വി. ഹൈസ്കൂളിൽ അധ്യാപകനായിരുന്നു.

ബത്തേരിക്കടുത്ത് മലങ്കരയിൽ Summary in Malayalam Class 10 Malayalam Kerala Padavali

പാംസംഗ്രഹം

‘ബത്തേരിക്കടുത്ത്’ മലങ്കരയിൽ എന്ന കവിത കവിയുടെ പരിസ്ഥിതി തത്ത്വശാസ്ത്രം വ്യക്തമാക്കുന്ന രചനയാണ്. സുസ്ഥിര വികസനം എന്ന പുത്തൻ സങ്കല്പത്തെ അതിന്റെ അന്തസ്സത്തയുൾക്കൊണ്ട് സ്വീകരി ക്കുന്നതിന് പകരം കപട പരിസ്ഥിതി സ്നേഹം കാട്ടുന്ന ആധുനിക തല മുറയെ പരിഹസിക്കാനാണ് ഈ കവിതയിൽ കവി ശ്രമിച്ചിട്ടുള്ളത്.
ബത്തേരിക്കടുത്ത് മലങ്കരയിൽ Summary in Malayalam Class 10 Malayalam Kerala Padavali 2
കവി വയനാട്ടിലുള്ള സുൽത്താൻ ബത്തേരി എന്ന പട്ടണത്തിനടു ത്തുള്ള മലങ്കരയിൽ സുഹൃത്തിന്റെ വീടിന്റെ വരാന്തയിലിരുന്ന് നോക്കി യപ്പോൾ മുന്നിലായി അല്പം ദൂരെ നെൽപ്പാടം കണ്ടു. കവിക്ക് സന്തോ ഷമുണ്ടായി. ഞാറ്റടിയുടെ പച്ചപ്പും, ചാറ്റൽ മഴയും, ചെളിയുടെ മണവും, പോത്ത് പൂട്ടുന്ന കുറുമർ എന്ന ആദിവാസി യുവാക്കളും, കാക്കകൾ, കൊക്കുകൾ മുതലായ പക്ഷികൾ ഇവയൊക്കെയും കണ്ട കവിയുടെ മന സ്സുണർന്നു. പച്ചയിൽ കുളിച്ച് കലാരൂപങ്ങളുടെ സമൃദ്ധിയിൽ കേരള ഭൂമി മുഖം കാണിക്കുന്നു. ഈ കാഴ്ചകണ്ടപ്പോൾ കവി തൂലിക വിറ്റ് വാങ്ങിയ കിടിലൻ ഫോൺ കൈയിലെടുത്ത് പലപ്രാവശ്യം ക്യാമറയുടെ ബട്ടനിൽ ക്ലിക്ക് ചെയ്തു. ഉടനേ തന്നെ സോഷ്യൽ മീഡിയയിൽ അവ അപ്ലോഡ് ചെയ്തു.

കമന്റുകൾ ധാരാളമായി പ്രത്യക്ഷപ്പെട്ടു. വോയിസ് ചാറ്റും ടെക്സ്റ്റ് മെസേജുകളും തുരുതുരെ വന്നു തുടങ്ങി. വയനാടിന്റെ ഹരിതഭംഗി ഇതു വരെയും പോയിട്ടില്ല. കർഷകർ കടം കയറി തൂങ്ങിമരിച്ചിട്ടില്ല. ഹരിതഭംഗി കുറേയെങ്കിലും വയനാട്ടിൽ ബാക്കി യുണ്ട്. അതിന് സാക്ഷിയാണ് ഈ ചിത്രം. ഇതൊക്കെയാണ് മെസേജ് ബോക്സിൽ പ്രത്യക്ഷപ്പെട്ട സന്ദേശ ങ്ങൾ. മറ്റൊരു കമന്റ് ഇപ്രകാരമാണ്. മാഷേ, നമുക്ക് എന്തെങ്കിലും ചെയ്യണം, ഭാവിയിൽ നമുക്ക് ഒരു തുണ്ട് പച്ചപ്പെങ്കിലും നിലനിർത്തണം മാഷ് പടം പിടിക്കാനിരുന്ന വീടും കുടിയിരുപ്പും എത്ര സെന്റ് വരും? അത് വാങ്ങുവാൻ ആഗ്രഹമുണ്ട്. എത്ര വിലയാകുമെന്ന് മാഷ് ചോദിക്കാമോ?” കുറച്ചു കൂടി കഴിഞ്ഞപ്പോൾ ധാരാളം സന്ദേശങ്ങളെത്തി. ഏഴുവൻകരയിലെയും ആളുകളുടെ പ്രതികരണം വന്നു. സൗദിഅറേബ്യയിലെ ജിദ്ദയിൽ നിന്നും, യു.എ.ഇ ലെ ഷാർജയിൽ നിന്നും, സിംഗപ്പൂരിൽ നിന്നും ന്യൂയോർക്കിൽ നിന്നുമൊക്കെയും കമന്റുകൾ. ഒടുവിൽ ഈ ലോകത്തിന്റെ അവതാരമൂർത്തി ചോദിക്കുകയാണ് പറയൂ, മലകളേ, മരങ്ങളേ, കുറുമരേ, കുറിച്യരേ, നിങ്ങൾ എല്ലാം ചേരുമ്പോൾ എത്ര ജീബി വരും?

സോഷ്യർ മീഡിയ ഭരിക്കുന്ന പുതിയ യുഗത്തിൽ നമ്മുടെ പരിസ്ഥിതി പ്രേമവും പരിസ്ഥിതി ബോധവും മറ്റും വെറും പ്രകടനപരതയായി മാറുന്നുവെന്ന സൂചനയോടെയാണ് കവി കവിത അവസാനിപ്പിക്കുന്നത്.

കഠിന പദങ്ങളും അർഥവും

ഞാറ്റടി = ഞാറുകൾ പൊടിച്ചു നിൽക്കുന്ന പാടം
ചേറിൻ ചൂര് = ചെളിയുടെ ഗന്ധം
പൂട്ടുക = ഉഴുത് മറിക്കുക
കുറുമർ = ഒരു ഗോത്രവിഭാഗം
മലനാട് = കേരളം
ക്ലിക്കി = ക്ലിക്ക് ചെയ്തു, ബട്ടൺ അമർത്തി
പൊൻ തൂലിക = സ്വർണ്ണപ്പന
അപ്ലോഡ് = ഇന്റർനെറ്റിലേക്ക് കയറ്റി വിടുക
തിരുതകൃതി = വളരെ വേഗം
പച്ചപ്പ് = പച്ചച്ചെടികളും മരങ്ങളും ഉള ഭാഗം
കുറിച്യർ = ആദിവാസി വിഭാഗങ്ങൾ
ജീബി = ജിഗാബൈറ്റ് എന്ന് പൂർണ രൂപം

Leave a Comment