Practicing with SSLC Malayalam Kerala Padavali Class 10 Notes Pdf Unit 3 Chapter 3 വെള്ളത്തിന് തെളിയാതിരിക്കാനാവില്ല Vellathinu Theliyathirikkanavilla Notes Questions and Answers improves language skills.
Vellathinu Theliyathirikkanavilla Class 10 Notes Question Answer
Class 10 Malayalam Vellathinu Theliyathirikkanavilla Notes Question Answer
Class 10 Malayalam Kerala Padavali Unit 3 Chapter 3 Vellathinu Theliyathirikkanavilla Notes Question Answer
പാഠപുസ്തകത്തിലെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
Question 1.
“ആതിയെ ചുറ്റിക്കിടക്കുകയാണ് പച്ചവള”-
ആതി എന്ന പ്രദേശത്തിന്റെ സവിശേഷതകൾ വ്യക്തമാക്കാൻ ഈ വാക്യത്തിന്സാ ധിക്കുന്നുണ്ടോ? പരിശോധിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
നോവലിൽ പരാമർശിച്ചിട്ടുള്ള ആതി എന്ന പ്രദേശം ഒരു ജലദേശമാണ്. ആതി ജലത്തിന്റെ നാടാണ്. നാഡീ ഞരമ്പുകൾ പോലെ തലങ്ങും വിലങ്ങും തോടുകളും തണ്ണീർത്തടങ്ങളും, വെളളത്തിൽ മുങ്ങി നിൽക്കുന്ന കാടുകളും, പൊങ്ങിക്കിടക്കുന്ന കരയും ഉള്ള മൂന്ന് കൊച്ചു തുരുത്തുകൾ ഇതാണ് ആതി. ഇവിടെ എപ്പോഴും തണലും തണുപ്പുമാണ്. പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ടു കിടക്കുന്ന ആതിയെ ചുറ്റി കണ്ടലുകളുടെ പച്ചവളയുണ്ട്. ആതിക്ക് ചുറ്റും കായലാണ്. അതിനപ്പുറം തിരക്കേറിയ മഹാനഗരം. പച്ച വളപോലെ തോന്നിക്കുന്ന കണ്ടൽക്കാടുകളെക്കുറിച്ചുള്ള ഈ പരാമർശം ആതി എന്ന പ്രദേശത്തിന്റെ സവിശേഷതകൾ വ്യക്തമാക്കാൻ തീർത്തും ഉപകരിക്കും.
Question 2.
“തണുത്ത കാറ്റ് അയാളുടെ നെറുക തലോടി, ഇമകളെയും ചുംബിച്ചു.
മുടിയിഴകളെ താരാട്ടി. അയാൾക്കുറക്കം വന്നു. വെള്ളം ഒരു മടിത്തട്ടാണ്…”
– കഥയുടെ ഭാവതലത്തെ പ്രകാശിപ്പിക്കാൻ ഈ വാക്യങ്ങൾക്ക് കഴിയുന്നുണ്ടോ? പാഠഭാഗത്തുനിന്ന് ഇത്തരത്തിലുള്ള കൂടുതൽ വാക്യങ്ങൾ കണ്ടെത്തി വിശകലനം ചെയ്യുക.
Answer:
വളരെ കാവ്യാത്മകമായ ഭാഷാ ശൈലിയിലാണ് സാറാജോസഫ് ആതിയെന്ന നോവൽ രചിച്ചിരിക്കുന്നത്. നമ്മുടെ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ പരിസ്ഥിതി നാശത്തിന്റെ പ്രത്യാഘാതങ്ങൾ ചൂണ്ടി ക്കാട്ടാനായി രചിക്കപ്പെട്ട ആതിയെന്ന നോവലിന്റെ ഭാഷ ഭാവസാന്ദ്രമാണ്. ഒരു കവിതപോലെ സുന്ദ രവും ഗഹനവുമാണ്.
കഥപറച്ചിൽകാരനായ നൂർ മുഹമ്മദ് തന്റെ കൺമുമ്പിൾ നിന്നും കണ്ടൽക്കാടുകളുടെ ഗഹനതകളിലേക്ക് മറഞ്ഞുപോയ പെൺകുട്ടിയെ തേടി ഒരു തോണിയിൽ നിരാലംബനായിക്കിടക്കുന്നതിന്റെ ചിത്രമാണ് ഇവിടെ നോവലിസ്റ്റ് ഭാവസുന്ദരമായി അവതരിപ്പിച്ചിരിക്കുന്നത്. അയാളുടെ നെറുകയിൽ തലോടി, ഇമ കളെ ചുംബിച്ച്, മുടിയിഴകളെ താരാട്ടി കടന്നുപോകുന്ന കാറ്റിന്റെ ചിത്രം അവിസ്മരണീയമാണ്. ഇതു പോലുള്ള ഭാവചിത്രങ്ങൾ ഇനിയും പാഠഭാഗത്തുണ്ട്.
കഥയിലെ പെൺകുട്ടിയെക്കുറിച്ച് നോവലിസ്റ്റ് പറയുന്ന ചില വാക്യങ്ങൾ നോക്കുക.
“ആനന്ദമാണ് അവൾ. ഇലകളിൽ പെയ്യുന്ന മഴത്തുള്ളിപോലെ വിഷാദഭരിതമായ ലോകത്തെക്കുറിച്ചുളള അന്വേഷണത്തിന്റെ വഴിയും ജീവനുമാണ് അവൾ.”
മറ്റൊരു ഭാവചിത്രം നോക്കൂ.
“കാറ്റ് ഓളങ്ങളോട് പറഞ്ഞ ദിക്കിലേക്ക് തോണി അയാളെ കൊണ്ടുപോയി. നിലാവിന്റെ അരിപ്പയിലൂടെ പ്രപഞ്ചത്തെകണ്ടുകൊണ്ട് നൂർ മുഹമ്മദ് കിടന്നു.”
![]()
Question 3.
കഥപറച്ചിൽക്കാരൻ (നൂർ മുഹമ്മദ്) പെൺകുട്ടിയോട് പറഞ്ഞ ബുദ്ധന്റെ കഥയെ മുൻനിർത്തി “വെള്ളത്തിന് തെളിയാതിരിക്കാനാവില്ല’ എന്ന ശീർഷകത്തിന്റെ ഔചിത്യം കണ്ടെത്തുക.
Answer:
“വെള്ളത്തിന് തെളിയാതിരിക്കാനാകില്ല” എന്ന ശീർഷകം ബുദ്ധകഥയുടെ അടിസ്ഥാനത്തിലാണ് നോവ ലിസ്റ്റ് നൽകിയിരിക്കുന്നത്. കലങ്ങിയ വെള്ളം അതേ അവസ്ഥയിൽ വളരെ നേരം സ്ഥിതി ചെയ്യുകയി ല്ല. മനുഷ്യരുടെ മനസ്സും അങ്ങനെയാണ്. ഇക്കാര്യം ശിഷ്യനെ മനസ്സിലാക്കിക്കൊടുക്കാനാണ് അയാളെ രണ്ടാമതും വെള്ളമെടുക്കാൻ പറഞ്ഞയച്ചത്. കുറേനേരം വെറുതേ ഓളങ്ങളില്ലാതെ കിടക്കുമ്പോൾ വെള്ളം തനിയേ തെളിഞ്ഞുവരും. അതുപോലെ തന്നെ മനസ്സിന്റെ പ്രക്ഷുബ്ധതകളെ അകറ്റി ശാന്തമാക്കാൻ നാം കുറേ വിശ്രമിക്കുകയാണാവശ്യം. അപ്പോൾ മനസ്സും തെളിയും. “വെള്ളത്തിന് തെളിയാതിരിക്കാനാ കില്ല” എന്ന ശീർഷകം അർഥസമ്പുഷ്ടവും അനുയോജ്യമാണ്.
Question 4.
• “എന്നു നീ നീയായ്ക്കാണും
പുല്ലിനെ പറവയെ
അന്നു കൈവരും
നിനക്കാത്മവിജ്ഞാനാനന്ദം” ഒരു പഴങ്കഥ (എൻ. വി. കൃഷ്ണവാരിയർ)
• “ഒന്നല്ലി നാമയി സഹോദരരല്ലി പൂവേ” വീണപൂവ് (കുമാരനാശാൻ)
• “ഏത് പൂവിന്റെ മണമാണ് നിങ്ങൾക്ക്” എന്ന് ചോദിക്കേണ്ടതിനുപകരം
അവൾ ചോദിച്ചു: “ഏത് പൂവാണ് നിങ്ങൾ ?”
ആതി (സാറാ ജോസഫ്)
പ്രകൃതിയും മനുഷ്യരും ഒന്നാകുന്നതിന്റെ മനോഹരമായ കാഴ്ച മുകളിൽ തന്നിരിക്കുന്ന രചനാഭാഗങ്ങളിൽ കാണാനാവുന്നുണ്ടോ? വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
നമ്മുടെ പ്രകൃതി വിജ്ഞാനത്തിന്റെ കാതൽ തന്നെ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സംയനമാ ണ്. രണ്ടും പരസ്പരപൂരകങ്ങളായിരുന്നാൽ മാത്രമേ നമുക്ക് രക്ഷയുള്ളൂ. മുകളിൽ തന്നിരിക്കുന്ന എൻ. വി. കൃഷ്ണവാരിയരുടെ വരികളിൽ പുല്ലിനെയും പറവയെയും മറ്റും മനുഷ്യൻ താൻ തന്നെയായിക്കാ ണുന്നതെന്നാണോ അന്നുമാത്രമേ അവന് ആത്മജ്ഞാനത്തിന്റെ ആനന്ദം ലഭിക്കൂ എന്ന ആശയമാണ് ഇത്. പ്രപഞ്ചത്തിലെ ചരാചരങ്ങളെ മുഴുവനും തന്നെപ്പോലെ സ്നേഹിക്കാനും താനായിത്തന്നെ കാണാനും കഴിയുന്ന ഒരവസ്ഥയിൽ മാത്രമേ പ്രകൃതി സംരക്ഷണം യാഥാർഥ്യമാകുവെന്നാണ് കവി യുടെ വിവക്ഷ.
വീണപൂവ് എന്ന കാവ്യത്തിൽ പൂവിനോട്, ‘നമ്മൾ ഒന്നാണ്, നമ്മൾ സഹോദരങ്ങളാണെ’ന്ന് കവി പറ യുന്നു. പൂവും മനുഷ്യനും രക്തബന്ധുക്കളായാൽ പിന്നെ പ്രകൃതിക്ക് താൻ നശിപ്പിക്കപ്പെടും എന്ന് പേടിക്കാനില്ലല്ലോ. ഏത് പൂവിന്റെ മണമാണ് നിങ്ങൾക്ക് എന്ന് ചോദിക്കേണ്ടതിന് പകരം, ഏത് പൂവാണ് നിങ്ങൾ എന്ന് ആതിയിലെ പെൺകുട്ടി ചോദിക്കുമ്പോൾ ഇതേ പാരസ്പര്യമാണ് നാം കാണുന്നത്. പൂവ് പോലെയുള്ള വ്യക്തി എന്ന് പറയുന്നതിനെ അപേക്ഷിച്ച് പൂവ് തന്നെയായ വ്യക്തി എന്നു പറയു മ്പോഴുള്ള വ്യത്യാസം പ്രകടമാണല്ലോ.
Question 5.
• “വെള്ളത്തിലേക്ക് ചാഞ്ഞ മിഴികളോടെ പെൺകുട്ടി കഥ കേൾക്കാൻ തുടങ്ങി.”
• “ആരും കാണാത്തത് ആദ്യം കണ്ടവൾ. ആരും ഉൽക്കണ്ഠപ്പെടാത്തതിനെക്കുറിച്ച് ആദ്യം ഉൽക്കണ്ഠപ്പെടുന്നവൾ. ആരും വേദനിക്കാത്തതിനെച്ചൊല്ലി ഏറെ വ്യസനിക്കുന്നവൾ.” കഥാപാത്രത്തിന്റെ എന്തെല്ലാം സവിശേഷതകളാണ് നോവൽഭാഗത്ത് തെളിയുന്നത്? അവളുടെ കാഴ്ചപ്പാടിന്റെ സമകാലികപ്രസക്തി എന്ത്? ചർച്ചചെയ്യുക.
Answer:
“വെള്ളത്തിന് തെളിയാതിരിക്കാനാവില്ല” എന്ന നോവൽ ഭാഗത്തെ പ്രധാനകഥാപാത്രം മെലിഞ്ഞു വിള റിയ ഒരു സുന്ദരിയാണ്. പ്രകൃതിയുടെ കൂട്ടുകാരിയാണവൾ. എപ്പോഴും വെള്ളത്തെക്കുറിച്ച് ചിന്തിക്കുന്ന വൾ. ആതിയെന്ന പ്രദേശത്തെ ചുറ്റിക്കിടക്കുന്ന കണ്ടൽക്കാടുകളുടെ പുത്രി. അവൾ നദികളുടെയും കായലുകളുടെയും കുളങ്ങളുടെയും മുമ്പിൽ എപ്പോഴും വന്നു നിന്ന് വളരെ നേരം അവയിലെ വെള്ള ത്തിൽത്തന്നെ നോക്കി നിൽക്കുന്നത് കഥപറച്ചിലുകാരൻ നൂർ മുഹമ്മദ് കാണുന്നുണ്ട്. ഒടുവിൽ അവ ളുടെ പ്രവൃത്തിയുടെ ഉദ്ദേശ്യം എന്തെന്ന് ചോദിച്ച് നൂർ മുഹമ്മദിനോട് അവൾ പറയുന്നത് വെള്ളം കല ങ്ങിക്കിടക്കുന്നു. ഒരിക്കലും തെളിയുന്നില്ല. തനിക്ക് കുളിക്കാൻ സാധിക്കുന്നില്ല എന്നാണ്. വെള്ളത്തിന് തെളിയാതിരിക്കാനാവില്ല എന്നാണ് നൂർ മുഹമ്മദ് പറയുന്നത്. അത് സമർഥിക്കാനായി അയാൾ ഒരു ബുദ്ധകഥ അവളോട് പറയുന്നുണ്ട്. ഒടുവിൽ അവൾക്ക് ബോധ്യമായി എല്ലാ ജലാശയങ്ങളിലെയും വെള്ളം തെളിയും.
വെള്ളം ആരോകലക്കിയതാണ്. ക്ഷമയോടെ കാത്തിരിക്കേണ്ടി യിരിക്കുന്നു നാം. പ്രകൃതി യിൽ അറിഞ്ഞോ അറിയാതെയോ സംഭവിച്ചുപോകുന്ന ഈ തെറ്റിന് പരിഹാരം നാം തന്നെ പ്രകൃതിയാ വുകയാണ് എന്ന് ഒടുവിൽ അവൾ തിരിച്ചറിയുന്നു. ഈ പെൺകുട്ടി എന്ന കഥാപാത്രം നോവലിസ്റ്റി റ്റിന്റെ ആദർശ കഥാപാത്രമാണ്. അവൾ ആനന്ദം തന്നെയാണെന്ന് നോവലിസ്റ്റ് പറയുന്നു. വിഷാദഭരിത മായ ലോകത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ വഴിയും ജീവനുമായി അവളെ നോവലിസ്റ്റ് കാണുന്നു. അവൾ മറ്റാരും കാണാത്തത് ആദ്യം കണ്ടവളാണ്. മറ്റാരും ഉൽകണ്ഠപ്പെടാത്തതിനെക്കുറിച്ച് ആദ്യം ഉൽകണ്ഠിതയായവളാണ്. ആരും വേദനിക്കാത്തതിനെച്ചൊല്ലി ആദ്യം വേദനിക്കുന്നവളാണ്. നമ്മുടെ വികലമായ പരിസ്ഥിതിബോധത്തിന്റെ എതിർദിശയിലൂടെ സഞ്ചരിക്കുന്ന കഥാപാത്രമാണിവൾ. എപ്പോഴും തെളിഞ്ഞ വെള്ളം സ്വപ്നം കാണുന്ന ഈ പെൺകുട്ടി സമകാലിക ജീവിതത്തിന് വെളിച്ചമേകാൻ നിയോ ഗിക്കപ്പെട്ടവളാണ്.
Question 6.
അവൾ പറഞ്ഞു:
“കലങ്ങിയിരിക്കുന്നു.”
നൂർ മുഹമ്മദ് പുഞ്ചിരിച്ചു.
“കലങ്ങിയത് കുറേക്കഴിഞ്ഞാൽ തെളിയില്ലേ?”
പെൺകുട്ടി നിഷേധാർഥത്തിൽ തലയാട്ടി.
“ഇല്ല. തെളിയുന്നില്ല.”
കഥാസന്ദർഭത്തിലെ ഈ സംഭാഷണത്തിൽ അവതരിപ്പിക്കുന്ന കാര്യങ്ങൾ നിങ്ങളുടെ സുഹൃത്തിനോട് പറയുന്നത് എങ്ങനെയായിരിക്കും? ആശയം വ്യത്യസ്തമാവാതെ അവതരിപ്പിക്കണമെങ്കിൽ സംഭാഷണഭാഗങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തേണ്ടി വരും ചർച്ച ചെയ്ത് അന്വാഖ്യാന സംഭാഷണരൂപത്തിൽ മാറ്റി എഴുതുക.
Answer:
സംഭാഷണ ഭാഗങ്ങളെ ഒരാൾ മറ്റൊരാളോട് പറയുന്ന രൂപത്തിൽ മാറ്റി പറയുന്നതാണ് അന്വാഖ്യാനം ഇംഗ്ലീഷിലെ റിപ്പോർട്ടഡ് സ്പീച്ച് തന്നെയാണിത്.
അവൾ ‘കലങ്ങിയിരിക്കുന്നു.’ എന്ന് പറഞ്ഞപ്പോൾ നൂർ മുഹമ്മദ് പുഞ്ചിരിച്ചുകൊണ്ട് അവളോട് ‘കലങ്ങി യത് തെളിയില്ലേ’ യെന്ന് ചോദിച്ചു. അതിന് മറുപടിയായി അവൾ നിഷേധാർഥത്തിൽ തലയാട്ടിക്കൊണ്ട് ‘ഇല്ല, തെളിയുന്നില്ല’ എന്ന് പറഞ്ഞു.
![]()
Question 7.
“നൂറു ചിലങ്കകൾ ഒന്നിച്ചു കിലുങ്ങുംപോലെ വെള്ളത്തിന്റെ ഒച്ചകേട്ട് നൂർ മുഹമ്മദ് കണ്ണുതുറന്നു.. മിന്നുന്ന വെയിലിൽ നീർച്ചാലിലെ വെള്ളം ചവിട്ടിത്തെറിപ്പിച്ചുകൊണ്ട് ആ പെൺകുട്ടി ഓടിപ്പോകുന്നതു കണ്ടു. അവൾക്കു ചുറ്റും സ്ഫടികമണികൾ പോലെ വെള്ളം ചിതറിത്തെറിച്ചുകൊണ്ടിരുന്നു.”
ഇവിടെ ഒരു ചലച്ചിത്രത്തിലെന്നപോലെ ദൃശ്യങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത് നോക്കൂ. ജീവദായിനികളായ ജലസ്രോതസ്സുകളുടെ സംരക്ഷണം ഇക്കാലത്ത് എല്ലാവരുടെയും ഉത്തരവാദിത്വമാണല്ലോ. അതിനായി സാമൂഹിക ഉത്തരവാദിത്വം രൂപപ്പെടുത്തും വിധമുള്ള
ഹ്രസ്വചിത്രം (Short film) നിർമ്മിക്കുക.
Answer:
ഉത്തരസൂചന : ഈ പ്രവർത്തനം ഗ്രൂപ്പുകൾക്ക് ഏറ്റെടുക്കാവുന്നതാണ്. അതിനായി ഡിജിറ്റൾ ക്യാമ യോ മുന്തിയതരം മൊബൈൽ ഫോണോ സംഘടിപ്പിച്ച് നശിച്ചുകൊണ്ടിരിക്കുന്ന ജലസ്രോതസ്സുക ളുടെ വീഡിയോ തയ്യാറാക്കണം. തുടർന്ന് ഒരു ഡോക്യുമെന്ററിക്ക് ആവശ്യമായ സ്ക്രിപ്റ്റ് തയ്യാറാക്ക ണം. ഓരോ ജലാശയത്തിന്റെയും പഴയകാല ചരിത്രവും ഇത് ഉപയോഗിച്ചിരുന്ന പഴമക്കാരുടെ അനുഭ വങ്ങളും കണ്ടെത്തണം. ഇപ്പോൾ അവ നശിക്കാനും മലിനമാകാനുമുള്ള കാരണങ്ങൾ കണ്ടെത്തണം. വേണ്ടത്ര പരിഹാര നിർദ്ദേശങ്ങളോടെ സമൂഹത്തിന് പാഠമാകത്തക്കവിധം ഹ്രസ്വചിത്രം തയ്യാറാക്കാം.
Question 8.
“ആതിയുടെ നാഡിഞരമ്പുകൾ പോലെ തലങ്ങും വിലങ്ങും തോടുകൾ, ചാലുകൾ, കുളങ്ങൾ, ഉറവകൾ, കിണറുകൾ, വെള്ളം തുളുമ്പിത്തെറിക്കുന്ന വയലുകൾ, ഏറ്റിറക്കങ്ങൾകൊണ്ട് മുറുകുകയും അഴിയുകയും ചെയ്യുന്ന തണ്ണീർത്തടങ്ങൾ, കുഴമറിഞ്ഞ ചതുപ്പുകൾ.” ആതി (സാറാ ജോസഫ്)
ആതിയുടെ നാഡിഞരമ്പുകളായ ജലസ്രോതസ്സുകളെക്കുറിച്ചുള്ള വിവരണമാണിത്. മുകളിൽ നൽകിയ സന്ദർഭങ്ങളും യൂണിറ്റിൽ പരിചയപ്പെട്ട രചനകളും നിങ്ങളുടെ വായനാനുഭവങ്ങളും അടിസ്ഥാനമാക്കി “മലയാള സാഹിത്യത്തിൽ പരിസ്ഥിതി ഒരു പ്രധാന പ്രമേയമായിത്തീരുന്നുണ്ടോ?’ എന്ന വിഷയത്തിൽ പ്രോജക്ട് തയ്യാറാക്കുക
Answer:
ഉത്തരസൂചന :
‘മലയാളസാഹിത്യത്തിൽ പരിസ്ഥിതി ഒരു പ്രധാന പ്രമേയമായിത്തീരുന്നുണ്ടോ’ എന്ന വിഷയത്തിൽ പ്രോജക്ട് തയ്യാറാക്കണമെങ്കിൽ മലയാളസാഹിത്യത്തിലെ പരിസ്ഥിതി രചനകൾ കണ്ടെത്തണം. ഏതൊക്കെ എഴുത്തുകാരാണ് പരിസ്ഥിതി സംരക്ഷണം തങ്ങളുടെ രചനയ്ക്ക് വിഷയമാക്കിട്ടുള്ളതെന്ന അന്വേഷണം ആവശ്യമാണ്. നിങ്ങൾ താഴ്ന്ന ക്ലാസുകളിൽ പഠിച്ച പരിസ്ഥിതി സംബന്ധമായ കവിത കളോ കഥകളോ, നോവൽ ഭാഗമോ ഒക്കെ പരിഗണിക്കാം.
കൂടാതെ മറ്റുചില പരിസ്ഥിതിക്കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ കണ്ടെത്തുകയും വേണം. പരിസ്ഥിതി പ്രധാന വിഷയമാക്കിയിട്ടുള്ള ചില എഴുത്തുകാരെക്കുറിച്ച് സൂചിപ്പിക്കാം. ഇവരുടെ പരി സ്ഥിതി രചനകൾ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കാം.
- സുഗതകുമാരി (കവയിത്രി)
- ഡി. വിനയചന്ദ്രൻ – കവി
- പി.പി. രാമചന്ദ്രൻ – കവി
- സാറാജോസഫ് – കഥാകാരി, നോവലിസ്റ്റ്
- അയ്യപ്പപ്പണിക്കർ – കവി
- സച്ചിദാനന്ദൻ – കവി
- അംബീകാസുതൻ മാങ്ങാട് – കഥാകാരൻ
- വൈക്കം മുഹമ്മദ് ബഷീർ – കഥാകാരൻ, നോവലിസ്റ്റ്
വെള്ളത്തിന് തെളിയാതിരിക്കാനാവില്ല Extra Questions and Answers
അധികചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
കാറ്റ് ഓളങ്ങളോട് പറഞ്ഞ ദിക്കിലേക്ക് തോണി അയാളെക്കൊണ്ടുപോയി.
ഈ വാക്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദം ഏത്?
(a) കാറ്റ്
(b) ഓളങ്ങൾ
(c) തോണി
(d) കൊണ്ടുപോയി
Answer:
(d) കൊണ്ടുപോയി
Question 2.
‘സ്ഫടികമണികൾ’ എന്ന പ്രയോഗത്തിന്റെ വിവക്ഷയെന്ത്?
(a) രത്നം കൊണ്ടുണ്ടാക്കിയ മണികൾ
(b) കണ്ണാടിച്ചില്ലുകൾ
(c) വെള്ളത്തുള്ളികൾ
(d) മഞ്ഞുതുള്ളികൾ
Answer:
(b) കണ്ണാടിച്ചില്ലുകൾ
Question 3.
“താങ്കൾ കഠിനഹൃദയനാണെന്ന് ഞാൻ ചിന്തിച്ചു” ഈ വാക്യം ആരുടേതാണ്?
(a) ബുദ്ധശിഷ്യന്റെ
(b) ബുദ്ധന്റെ
(c) നൂർ മുഹമ്മദിന്റെ
(d) പെൺകുട്ടിയുടെ
Answer:
(a) ബുദ്ധശിഷ്യന്റെ
![]()
Question 4.
“കണ്ണടച്ചിരുന്നാൽ കാണോ”?
“കാണും”
“എനിക്കും”
“തീർച്ചയായും” – പെൺകുട്ടി കണ്ണടച്ചു
“എത്ര നേരം കണ്ണടച്ചിരിക്കണം”
“കാണുന്നത് വരെ”
കാണുന്നത് വരെ കണ്ണടച്ചിരുന്ന പെൺകുട്ടി കണ്ട കാഴ്ചകൾ തന്നെയാണോ നമ്മളും കാണാൻ ആഗ്രഹിക്കുന്നത്? ചർച്ച ചെയ്യുക,
Answer:
നൂർ മുഹമ്മദിന്റെ നിർദ്ദേശമനുസരിച്ച് കണ്ണടച്ചി രുന്ന പെൺകുട്ടി പല കാഴ്ചകളും കണ്ടു. അന ന്തമായ നീലാകാശം, നിർമല തടാകം, പച്ചക്കാടു കൾ, ഒഴുകിയെത്തുന്ന അരുവികൾ കാറ്റിനൊപ്പം ആടിയുലഞ്ഞു വരുന്ന തോണി മുതലായ വ യൊക്കെയാണ് പെൺകുട്ടി പ്രധാനമായും കണ്ട ത്. ഈ കാഴ്ചകൾ നമ്മളെല്ലാവരും സ്വപ്നം കാണുന്ന കാഴ്ചകളാണ്. ഇന്നത്തെ സാഹചര്യ ത്തിൽ തീരെ കാണാൻ സാധ്യതയില്ലാത്ത കാഴ്ച കളാണ്. മലിനീകൃതമല്ലാത്ത നീലാകാശവും, തടാ കങ്ങളും, നമുക്ക് സങ്കല്പിക്കാനേ കഴിയൂ. ഒഴു നിലച്ച അരുവികളാണ് ഇന്ന് മിക്കവയും. പച്ച ക്കാടുകളോ പച്ചത്തുരുത്തുകളോ അപൂർവമായ കാഴ്ചയാണ്. അരുവിയിലെ തോണികളെ ഉല യ്ക്കുന്ന ശുദ്ധമായ കാറ്റ് പോലും ഇന്നില്ല.
Question 5.
“ആതി എന്ന പ്രദേശത്തെക്കുറിച്ചുള്ള എഴു ത്തുകാരിയുടെ സങ്കൽപ്പങ്ങൾ സംശുദ്ധമായ പരിസ്ഥിതിവാദിയുടേതാണ് ഈ പ്രസ്താ വന വിലയിരുത്തുക.
Answer:
കഥാകാരി സ്വപ്നം കാണുന്ന ഒരു സംശുദ്ധമായ പരിസ്ഥിതി സങ്കൽപ്പത്തിന്റെ പ്രതീകമാണ് ആതി എന്ന പ്രദേശം. ആതി ഒരു തണുത്ത കയമാണ്. ആദിമ വിശുദ്ധിയുടെ നീരും തണുപ്പും ഉറഞ്ഞു കൂടിയ ജീവന്റെ കയമാണ് കഥാകാരി അവതരി പ്പിക്കുന്ന ആതി. ആതി ഒരു സങ്കല്പമല്ല. ഇന്നും അവശേഷിക്കുന്ന ചില നന്മകളുടെയും പച്ചപ്പി ന്റെയും, അതുമല്ലെങ്കിൽ നനവുള്ള ചില മനസ്സു കളുടെയും ഒറ്റപ്പെട്ട തുരുത്താണ് ആതി. കഥാ കാരിയുടെ ആദർശഭൂമിക. ഇതുപോലുള്ള ആതി കളുടെ നിലനിൽപിലൂടെ മാത്രമേ പിടയുന്ന മനു ഷ്യജീവനും നശിക്കുന്ന പ്രകൃതിക്കും മോക്ഷമുള്ളൂ എന്ന് നോവലിസ്റ്റ് കരുതുന്നു.
Question 6.
കാറ്റ് ഓളങ്ങളോട് പറഞ്ഞ ദിക്കിലേക്ക് തോണി അയാളെക്കൊണ്ടുപോയി
ഈ വാക്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പദം ഏത്
(a) കാറ്റ്
(b) ഓളങ്ങൾ
(c) തോണി
(d) കൊണ്ടുപോയി
Answer:
(d) കൊണ്ടുപോയി
Question 7.
‘സ്ഫടികമണികൾ’ എന്ന പ്രയോഗത്തിന്റെ വിവ ക്ഷയെന്ത്?
(a) രത്നം കൊണ്ടുണ്ടാക്കിയ മണികൾ
(b) കണ്ണാടിച്ചില്ലുകൾ
(c) വെള്ളത്തുള്ളികൾ
(d) മഞ്ഞുതുള്ളികൾ
Answer:
(b) കണ്ണാടിച്ചില്ലുകൾ
Question 8.
താങ്കൾ കഠിനഹൃദയനാണെന്ന് ഞാൻ ചിന്ത ച്ചു ഈ വാക്യം ആരുടേതാണ്?
(a) ബുദ്ധശിഷ്യൻ
(b) ബുദ്ധന്റെ
(c) ആർമുഹമ്മദിന്റെ
(d) പെൺകുട്ടിയുടെ
Answer:
(a) ബുദ്ധശിഷ്യൻ
Question 9.
‘കുല്ലി സെമിനൽ മാഇ’ ഈ വാക്യം നൂർ മുഹ ഇദ് പറയുന്ന സന്ദർഭം ഏത്? ഇതിലൂടെ അദ്ദേഹം അർത്ഥമാക്കുന്നതെന്ത്?
Answer:
നൂർ മുഹമ്മദ് പെൺകുട്ടിയെ ആറാമത്തെ ദിവസം ഒരു ആമ്പൽക്കുളത്തിന്റെ കരയിൽ കണ്ടെത്തിയ ശേഷമാണ് ‘കുല്ലി സെ മിനൽ മാഇ’ എന്ന് പറയുന്നത്. എല്ലാം വെള്ളത്തിൽ നിന്ന് എന്നാണ് ഈ അറബി വാക്യത്തിന്റെ അർത്ഥം. എല്ലാ ജീവജാലങ്ങളുടെയും ഉൽ പത്തി ജലത്തിൽ നിന്നാണെന്ന അടിസ്ഥാ നപരമായ തത്വമാണ് ഇതിലൂടെ അദ്ദേഹം അർത്ഥമാക്കുന്നത്. ഇത് കഥയിലെ ജലമെന്ന കേന്ദ്രബിന്ദുവിലേക്ക് വിരൽ ചൂണ്ടുന്നു.
![]()
Question 10.
പെൺകുട്ടി ആമ്പൽക്കുളത്തിലെ വെള്ളം കല ങ്ങിയിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ നൂർ മുഹമ്മദിന്റെ പ്രതികരണം എന്തായിരുന്നു വെള്ളത്തിനു് തെളിയാതിരിക്കാൻ കഴിയില്ല എന്ന വാക്യത്തിലൂടെ അദ്ദേഹം നൽകുന്ന പ്ര ത്യാശയെന്ത്?
Answer:
പെൺകുട്ടി ആമ്പൽക്കുളത്തിലെ വെള്ളം കല ങ്ങിയിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ നൂർ മുഹമ്മദ് പുഞ്ചിരിക്കുകയാണ് ചെയ്തത്. ‘കലങ്ങിയത് കുറേക്കഴിഞ്ഞാൽ തെളിയില്ലേ?’ എന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ പെൺ കുട്ടി അത് വിശ്വസിച്ചില്ല. വെള്ളത്തിന് തെളി യാതിരിക്കാൻ കഴിയില്ല’ എന്ന വാക്യത്തിലൂടെ, ജീവിതത്തിലെ പ്രശ്നങ്ങളും ദുഃഖങ്ങളും കലങ്ങിയ വെള്ളം പോലെ) ശാശ്വതമല്ലെന്നും, ക്ഷമയോടെ കാത്തിരുന്നാൽ അവ പരിഹരി ക്കപ്പെട്ട് ശാന്തിയും തെളിച്ചവും ഉണ്ടാകുമെ ന്നുമുള്ള പ്രത്യാശയാണ് അദ്ദേഹം നൽകുന്നത്.
Question 11.
നർമുഹാദ് പെൺകുട്ടിയോട് പറഞ്ഞ ബു ഡന്റെ കഥയിലെ പ്രധാന സംഭവം ചുരുക്കി വിവരിക്കുക
Answer:
ബുദ്ധനും ശിഷ്യനായ ആനന്ദനും ഒരു ഗ്രാമ ത്തിലൂടെ നടന്നുപോകുമ്പോൾ ബുദ്ധന് ദാഹി ക്കുന്നു. അടുത്തുളള അരുവിയിൽ നിന്ന് വെള്ളമെടുക്കാൻ ബുദ്ധൻ ആനന്ദനോട് ആവ ശ്യപ്പെടുന്നു. ആനന്ദൻ അരുവിക്കരയിലെത്തി യപ്പോൾ, കാളവണ്ടികൾ കടന്നുപോയതിനാ ൽ വെള്ളം കലങ്ങി ചളിയായി മാറിയിരുന്നു. വെളളം കുടിക്കാൻ കൊളളില്ലാത്തതിനാൽ ആനന്ദൻ തിരികെ വന്ന് വിവരം പറയുന്നു. എന്നാൽ, ബുദ്ധൻ ആനന്ദനെ വീണ്ടും അതേ അരുവിയിലേക്ക് അയക്കുകയും, വെള്ളം തെളി യുന്നതുവരെ കാത്തിരിക്കാൻ നിർദ്ദേശിക്കു കയും ചെയ്യുന്നു. ആനന്ദൻ കാത്തിരിക്കു കയും, ചളിയും മാലിന്യങ്ങളും അടിഞ്ഞ് വെള്ളം തെളിയുകയും ചെയ്യുന്നു.
Question 12.
‘ആരും കാണാത്തത് ആദ്യം കണ്ടവൻ, ആരും ഉൽക്കണ്ഠപ്പെടാത്തതിനെക്കുറിച്ച് ആദ്യം ഉൽ ക്കണ്ഠപ്പെടുന്നവർ, ആരും വേദനിക്കാത്തതി നെച്ചൊല്ലി ഏറെ വ്യസനിക്കുന്നവൾ. ഈ വി ഷണങ്ങൾ പെൺകുട്ടി എന്ന കഥാപാത്രത്തിന് എത്രത്തോളം യോജിക്കുന്നു? പാഠഭാഗത്തെ സന്ദർങ്ങേൾ അടിസ്ഥാനമാക്കി വ്യക്തമാക്കുക.
Answer:
ഈ വിശേഷണങ്ങൾ പാഠഭാഗത്തിലെ പെൺ കുട്ടി എന്ന കഥാപാത്രത്തിന് തികച്ചും യോജി ക്കുന്നതാണ്.
‘ആരും കാണാത്തത് ആദ്യം കണ്ടവൾ’: പെൺ കുട്ടി ജലാശയങ്ങൾക്കരികിൽ വെളളത്തിലേക്ക് ഉറ്റുനോക്കി നിൽക്കുന്നത് നൂർ മുഹമ്മദ് ശ്രദ്ധി ക്കുന്നു. കലങ്ങിയ ആമ്പൽക്കുളം അവളുടെ ശ്രദ്ധയിൽപ്പെടുന്നു. അതിന്റെ അവസ്ഥയിൽ അവൾ ദുഃഖിതയുമാണ്. ഇത് സാധാരണ ആളു കൾ ശ്രദ്ധിക്കാത്ത പ്രകൃതിയിലെ സൂക്ഷ്മ മായ മാറ്റങ്ങളെയും പ്രശ്നങ്ങളെയും അവൾ തിരിച്ചറിയുന്നു എന്ന് കാണിക്കുന്നു.
‘ആരും ഉൽക്കണ്ഠപ്പെടാത്തതിനെക്കുറിച്ച് ആദ്യം ഉൽക്കണ്ഠപ്പെടുന്നവൾ’: ആമ്പൽക്കുളത്തിലെ
വെള്ളം കലങ്ങിയതിലും അത് തെളിയാത്തതി ലുമുള്ള അവളുടെ ഉത്കണ്ഠ ഇതിനുദാഹര ണമാണ്. ഒരുപക്ഷേ, ഇത് ജലമലിനീകരണത്തെ കുറിച്ചോ പ്രകൃതിനാശത്തെക്കുറിച്ചോ ഉള അവളുടെ ആഴമായ ഉത്കണ്ഠയായിരിക്കാം, അത് മറ്റുള്ളവർക്ക് അത്ര ഗൗരവമുള്ളതായി തോന്നണമെന്നില്ല.
‘ആരും വേദനിക്കാത്തതിനെച്ചൊല്ലി ഏറെ വ്യസ നിക്കുന്നവൾ’: കലങ്ങിയ വെള്ളം തെളിയില്ല എ ന്ന് പറയുമ്പോൾ അവളുടെ മുഖം വാടുന്നു. നൂർ മുഹമ്മദ് പറയുന്ന ബുദ്ധന്റെ കഥ കേട്ട് അവൾ മൃദുവായി തേങ്ങുന്നു. ഇത് പ്രകൃതി യുടെ അവസ്ഥയിലും, ഒരുപക്ഷേ ലോകത്തി ലെ മറ്റ് വേദനകളിലും അവൾക്കുള്ള ആഴമായ ദുഃഖത്തെയാണ് സൂചിപ്പിക്കുന്നത്. ഈ സവി ശേഷതകളിലൂടെ, പെൺകുട്ടി പ്രകൃതിയോ ടും ചുറ്റുമുള്ള ലോകത്തോടും അഗാധമായ ബന്ധം പുലർത്തുന്ന, സൂക്ഷ്മമായ സംവേദ നക്ഷമതയുള്ള ഒരു വ്യക്തിത്വമായി വെളിപ്പെടുന്നു.
Question 13.
നൂർ മുഹമ്മദ് പെൺകുട്ടിയോട് പറഞ്ഞ ബുദ്ധ ന്റെ കഥയും, പെൺകുട്ടിയുടെ ആമ്പൽക്കു ളത്തെക്കുറിച്ചുള്ള അനുഭവവും തമ്മിൽ താര തമ്യം ചെയ്യുക. ഈ രണ്ട് സന്ദർഭങ്ങളിലും വെള്ളം തെളിയുക എന്നതിന് നൽകാവുന്ന വ്യാഖ്യാ നങ്ങൾ എന്തെല്ലാം?
Answer:
ബുദ്ധന്റെ കഥയിലെ കലങ്ങിയ അരുവിയും, പെൺകുട്ടിയുടെ അനുഭവത്തിലെ കലങ്ങിയ ആമ്പൽക്കുളവും സമാനമായ ആശയങ്ങളാണ് പങ്കുവെക്കുന്നത്. കാളവണ്ടികൾ കടന്നുപോ യതുമൂലം കലങ്ങി, ചളിയും ചീഞ്ഞ ഇലകളും അടിഞ്ഞുകൂടി ഉപയോഗശൂന്യമായി തോന്നി യെങ്കിലും, ക്ഷമയോടെ കാത്തിരുന്നപ്പോൾ അത് തനിയെ തെളിഞ്ഞു. ഇത് ബാഹ്യമായ ഇടപെടലുകൾ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ താൽക്കാലികമാണെന്നും, കാലക്രമേണ അവ പരിഹരിക്കപ്പെടുമെന്നും സൂചിപ്പിക്കുന്നു.
മുൻപ് എത്ര കലങ്ങിയാലും തനിയെ തെളി ഞ്ഞിരുന്ന ആമ്പൽക്കുളം, ഇപ്പോൾ തെളിയു ന്നില്ല എന്നതാണ് പെൺകുട്ടിയുടെ ദുഃഖം. ഇത് ഒരുപക്ഷേ, മുൻപുണ്ടായിരുന്ന സ്വാഭാവിക മായ ശുദ്ധീകരണ പ്രക്രിയകൾക്ക് ഇപ്പോൾ തടസ്സം നേരിട്ടിരിക്കുന്നു എന്നതിന്റെ സൂചന യാകാം. ഒരുപക്ഷേ, തുടർച്ചയായ മലിനീക രണം അതിന്റെ സ്വയം തെളിയാനുള്ള കഴി വിനെ ഇല്ലാതാക്കിയിരിക്കാം.
‘വെള്ളം തെളിയുക’ എന്നതിനുള്ള വ്യാഖ്യാനങ്ങൾ പ്രകൃതിയുടെ ശുദ്ധീകരണം: ഭൗതികമായ അർ ത്ഥത്തിൽ, വെള്ളത്തിലെ മാലിന്യങ്ങൾ അടി ഞത് അത് ശുദ്ധമാകുന്ന പ്രക്രിയ.
മനസ്സിന്റെ ശാന്തി: ആനന്ദന്റെ കാര്യത്തിലെ ന്നപോലെ, കാത്തിരിപ്പിലൂടെയും സഹനത്തി ലൂടെയും മനസ്സിലെ കോപം, ദുഃഖം, ഇഷ്ടക്കേ ടുകൾ എന്നിവ ഇല്ലാതായി മനസ്സ് ശാന്തമാ കുന്ന അവസ്ഥ.
പ്രശ്നപരിഹാരം: ജീവിതത്തിലെ പ്രതിസന്ധി കളും പ്രശ്നങ്ങളും പരിഹരിക്കപ്പെട്ട് സമാ
ധാനം കൈവരുന്ന അവസ്ഥ.
സത്യത്തിന്റെ വെളിപ്പെടൽ: അറിവില്ലായ്മയു ടെയും തെറ്റിദ്ധാരണകളുടെയും മറ നീങ്ങി സത്യം വെളിപ്പെടുന്ന അവസ്ഥ.
ബുദ്ധന്റെ കഥ പ്രത്യാശ നൽകുന്നുണ്ടെങ്കിലും, പെൺകുട്ടിയുടെ അനുഭവം സമകാലിക ലോക ത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുകയും, ‘വെള്ളം തനിയെ തെളി യും’ എന്ന പ്രത്യാശയ്ക്ക് മങ്ങലേൽക്കുകയും ചെയ്തിട്ടുണ്ടോ എന്ന ചിന്ത ഉണർത്തുന്നു.
![]()
Question 14.
‘വെള്ളത്തിന് തെളിയാതിരിക്കാനാവില്ല’ എന്ന പാഠഭാഗത്തിൽ പ്രകൃതിയും മനുഷ്യനും തമ്മി ലുള്ള ബന്ധം എങ്ങനെയാണ് ആവിഷ്കരിച്ചി രിക്കുന്നത് നൂർ മുഹമ്മദ്, പെൺകുട്ടി എന്നീ കഥാപാത്രങ്ങളെ മുൻനിർത്തി വിശകലനം ചെയ്യുക.
Answer:
സാറാ ജോസഫിന്റെ ‘ആതി’ എന്ന നോവലിലെ ‘വെള്ളത്തിന് തെളിയാതിരിക്കാനാവില്ല’ എന്ന ഭാഗം, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സങ്കീർണ്ണവും ആഴത്തിലുളളതുമായ ബന്ധ ത്തെ മനോഹരമായി ആവിഷ്കരിക്കുന്നു. നൂ മുഹമ്മദ് എന്ന കഥപറച്ചിൽക്കാരനിലൂടെയും, പേരില്ലാത്ത പെൺകുട്ടിയിലൂടെയും ഈ ബ ന്ധത്തിന്റെ വിവിധ തലങ്ങൾ അനാവരണം ചെയ്യപ്പെടുന്നു.
പെൺകുട്ടി ഈ കഥയിൽ പ്രകൃതിയുടെ ഒരു പ്രതിരൂപമായി നിലകൊള്ളുന്നു. അവളുടെ നിര ന്തരമായ ജലാശയങ്ങളുടെ സാമീപ്യം, വെളള ത്തിലേക്കുള്ള ഉറ്റുനോട്ടം, കണ്ടൽക്കാടുകളി ലേക്കുള്ള മറയൽ എന്നിവയെല്ലാം പ്രകൃതിയു മായുള്ള അവളുടെ അഭേദ്യമായ ബന്ധത്തെ യാണ് കാണിക്കുന്നത്. ‘പുലർകാലത്തെ ചന്ദ്ര കിരണം പോലെ’ എന്ന വിശേഷണം അവളുടെ നിർമ്മലതയെയും പ്രകൃതിയുടെ സൗന്ദര്യത്തെ യും ഒരുമിപ്പിക്കുന്നു. കലങ്ങിയ ആമ്പൽക്കു ളത്തെക്കുറിച്ചുള്ള അവളുടെ വേദന, പ്രകൃതി നേരിടുന്ന മലിനീകരണത്തെയും നാശത്തെ യും കുറിച്ചുള്ള വേദനയായി വ്യാഖ്യാനിക്കാം. ‘ആരും കാണാത്തത് ആദ്യം കണ്ടവൾ, ആരും ഉൽക്കണ്ഠപ്പെടാത്തതിനെക്കുറിച്ച് ആദ്യം ഉൽ കണ്ഠപ്പെടുന്നവൾ, ആരും വേദനിക്കാത്ത തിനെച്ചൊല്ലി ഏറെ വ്യസനിക്കുന്നവൻ” എന്ന നൂർ മുഹമ്മദിന്റെ തിരിച്ചറിവ്, പ്രകൃതിയുടെ വേദനകൾ ഏറ്റവുമാദ്യം തിരിച്ചറിയുന്നതും അതിൽ വേദനിക്കുന്നതും അവൾ തന്നെ യാണെന്ന് വ്യക്തമാക്കുന്നു.
നൂർ മുഹമ്മദ്, പ്രകൃതിയുടെ നിഗൂഢതകളെ യും സൗന്ദര്യത്തെയും അറിയാനും മനസ്സിലാ ക്കാനും ശ്രമിക്കുന്ന മനുഷ്യന്റെ പ്രതിനിധി യാണ്. പെൺകുട്ടിയിലുള്ള അവന്റെ കൗതുക വും അവളെ കാണാതിരിക്കുമ്പോഴുള്ള അന്വ സ്ഥതയും ഈ അന്വേഷണത്തിന്റെ ഭാഗമാ ണ്. ‘കാന്തം ഇരുമ്പിനെയെന്നോണം എന്ന വലിച്ചു കൊണ്ടുപോകുന്നത് അവളുടെ താരു ണ്യമാണോ?’ എന്ന ചിന്ത, പ്രകൃതിയുടെ ആക ർഷണീയതയെയാണ് സൂചിപ്പിക്കുന്നത്. ബു ദ്ധന്റെ കഥയിലൂടെ അവൻ പെൺകുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും, പ്രകൃതി യുടെയും മനസ്സിന്റെയും തെളിച്ചത്തിനായുള്ള ഒരു പ്രാർത്ഥനയായി കാണാം. ‘ഏത് പൂവാണ് നിങ്ങൾ?’ എന്ന് പെൺകുട്ടി ചോദിക്കുമ്പോൾ, ർമുഹമ്മദും പ്രകൃതിയുടെ ഒരു ഭാഗമായി, ഒരു പൂവിന്റെ സൗന്ദര്യവും സൗരഭ്യവുമുള്ള ഒന്നായി അവളാൽ അനുഭവിക്കപ്പെടുന്നു. ഇത് മനുഷ്യനും പ്രകൃതിയും ഒന്നാകുന്ന അവസ്ഥയെയാണ് കാണിക്കുന്നത്.
മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചും, അതിനെ സ്നേഹിച്ചും, ചിലപ്പോൾ അതിനെ മുറിപ്പെ ടുത്തിയും ജീവിക്കുന്നു. നൂർ മുഹമ്മദിന്റെ അല ച്ചിലുകളും പെൺകുട്ടിയുടെ വിഷാദവും ഈ ബന്ധത്തിലെ സംഘർഷങ്ങളെയും വേദന കളെയും പ്രതിഫലിപ്പിക്കുന്നു. ‘വെള്ളം ഒരു മടിത്തട്ടാണ് എന്ന ചിന്ത പ്രകൃതി നൽകുന്ന ആശ്വാസത്തെയും സുരക്ഷിതത്വത്തെയും കാണിക്കുന്നു. എന്നാൽ, കലങ്ങിയ കുളം തെളിയുന്നില്ല എന്ന പെൺകുട്ടിയുടെ അനു ഭവം, മനുഷ്യന്റെ ഇടപെടലുകൾ മൂലം പ്രക തിക്ക് അതിന്റെ സ്വാഭാവികമായ സന്തുലിതാ വസ്ഥയും ശുദ്ധീകരണശേഷിയും നഷ്ടപ്പെടു ന്നതിന്റെ സൂചന നൽകുന്നു.
വെള്ളത്തിന് തെളിയാതിരിക്കാനാവില്ല’ എന്ന പാഠഭാഗം, മനുഷ്യൻ പ്രകൃതിയുടെ ഭാഗമാ ണെന്നും, പ്രകൃതിയെ മനസ്സിലാക്കുകയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേ ണ്ടത് മനുഷ്യന്റെ നിലനിൽപ്പിന് അനിവാര്യ മാണെന്നും ഓർമ്മിപ്പിക്കുന്നു. പെൺകുട്ടിയി ലൂടെ പ്രകൃതിയുടെ വേദനകളും പ്രതീക്ഷ കളും അവതരിപ്പിക്കുമ്പോൾ, നൂർ മുഹമ്മദി ലൂടെ ആ പ്രതീക്ഷകളെ കണ്ടെത്താനും പങ്കു വെക്കാനുമുള്ള മനുഷ്യന്റെ ശ്രമങ്ങളെയും കഥാകൃത്ത് വരച്ചുകാട്ടുന്നു. ആത്യന്തികമായി, പ്രകൃതിയും മനുഷ്യനും പരസ്പരം പൂരക ങ്ങളായി വർത്തിക്കുമ്പോളാണ് യഥാർത്ഥ സന്തുലിതാവസ്ഥയും സമാധാനവും ഉണ്ടാകു ന്നതെന്ന സന്ദേശമാണ് ഈ പാഠഭാഗം നൽ കുന്നത്.