Practicing with SSLC Malayalam Adisthana Padavali Class 10 Notes Pdf Unit 1 Chapter 3 ഒരു പക്ഷിക്കുഞ്ഞിന്റെ മരണം Oru Pakshi Kunjinte Maranam Notes Questions and Answers improves language skills.
Oru Pakshi Kunjinte Maranam Class 10 Notes Question Answer
Class 10 Malayalam Oru Pakshi Kunjinte Maranam Notes Question Answer
Class 10 Malayalam Adisthana Padavali Unit 1 Chapter 3 Oru Pakshi Kunjinte Maranam Notes Question Answer
പാഠപുസ്തകത്തിലെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
Question 1.
‘ഒരു പക്ഷിക്കുഞ്ഞിന്റെ മരണം’ എന്ന നാടകത്തിൽ അവതരിപ്പിക്കുന്ന പ്രധാന ആശയങ്ങൾ എന്തെല്ലാം? ചർച്ചചെയ്ത് സൂചനകളായി എഴുതുക.
Answer:
ഒന്നിലേറെ സാമൂഹിക പ്രശ്നങ്ങൾ ചർച്ചചെയ്യപ്പെടുന്ന നാടകമാണ് “ഒരു പക്ഷിക്കുഞ്ഞിന്റെ മരണം. അവയിൽ ഏറ്റവും പ്രധാനം നമ്മുടെ പരിസ്ഥിതിയെ ആകെ തകിടം മറിച്ച വനനശീകരണം തന്നെയാണ്. പണമുണ്ടാക്കാനും, മറ്റ് സ്വാർത്ഥ ലാഭങ്ങൾക്കുമായി അധികാരവും, ശക്തിയും, പിടിപാടുമുളള മനുഷ്യർ വനം വെട്ടി വെളുപ്പിച്ചു. ഇത്തരം പ്രവൃത്തികൾ ഇപ്പോഴും നിർബാധം തുടർന്ന് കൊണ്ടിരിക്കുന്നു. വനന ശീകരണത്തിന്റെ ഫലമായി മൃഗങ്ങളുടെയും, പക്ഷികളുടെയും ആവാസവ്യവസ്ഥ താറുമാറായി. അവയുടെ ഭക്ഷണവും, വെള്ളവും, താമസസ്ഥലവും നശിപ്പിക്കപ്പെട്ടു. കാട്ടരുവികളെല്ലാം വറ്റി. അന്തരീ ക്ഷത്തിലെ ചൂട് ക്രമാതീതമായി വർദ്ധിച്ചു. കിടപ്പാടവും മറ്റും നഷ്ടമായവർ അഭയമില്ലാതെ അലഞ്ഞ് നട ക്കേണ്ടി വന്നു. ഭക്ഷണം സമ്പാദിക്കാനായി ഭക്ഷണം നഷ്ടപ്പെട്ടവർ സംഘടിക്കുകയും, ഭക്ഷണക്കലവറ കളെ ആക്രമിക്കുകയും ചെയ്യാൻ നിർബന്ധിതരായി. ഇത് പലവിധത്തിലുളള സാമൂഹിക പ്രതിസന്ധി കളുമുണ്ടാക്കി.
‘ഈ നാടകത്തിലെ പക്ഷികൾ’ അടിസ്ഥാനവർഗ്ഗത്തിന്റെ പ്രതിനിധികളാണ്. അടിമക ളായിരുന്നവർ തന്നെ ഉടമകളായതിന് ധാരാളം ഉദാഹരണങ്ങൾ നമുക്ക് ഉദ്ധരിക്കാൻ കഴിയും, കൂട്ടത്തിൽ നിന്നും പിണങ്ങി മാറിപ്പോയ പക്ഷി ഒടുവിൽ പണവും പ്രതാപവും നേടി, സ്വന്തം വർഗ്ഗത്തെ വഞ്ചിച്ച് മുത ലാളിത്തത്തിലേക്ക് ചേക്കേറുന്ന കാഴ്ച നാടകത്തിൽ നാം കാണുന്നുണ്ടല്ലോ. പക്ഷേ വർഗ്ഗ വഞ്ചകർക്ക് രക്ഷയില്ല എന്ന തത്ത്വവും നാടകകൃത്ത് നമ്മെ പഠിപ്പിക്കുന്നുണ്ട്. വർഗ്ഗ വഞ്ചകർ ഒടുവിൽ പാഠം പഠിച്ച് പഴയ താവളത്തിൽ തന്നെയെത്തിച്ചേരുന്നു. എല്ലായിടത്തെയും പൂക്കൾ ചുവക്കുമ്പോൾ പിന്നെ ഒരു ശത്രുവിനും പിടിച്ച് നിൽക്കാനാകില്ല. വെളുത്ത പൂക്കൾ ചുവക്കുന്ന പ്രക്രിയ അനീതിക്കെതിരായ പ്രതി ഷേധത്തിന്റെ അടയാളമാണ്. ആ പ്രതിഷേധക്കൊടുങ്കാറ്റിൽ സർവ്വവും ആടിയുലയും. അധികാരത്തിന്റെ യും മുതലാളിത്തത്തിന്റെയും കോട്ടകൊത്തളങ്ങൾ തകർന്ന് വീഴുമെന്ന് നാടകകൃത്ത് നമ്മെ ബോദ്ധ്യപ്പെ ടുത്തുന്നു.
![]()
Question 2.
ഈ നാടകത്തിലെ പക്ഷിശാസ്ത്രക്കാരൻ, ഉടമ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം ചില മനോഭാവങ്ങ ളെയും ജീവിതാവസ്ഥകളെയും പ്രതിനിധാനം ചെയ്യുന്നു. ഈ കഥാപാത്രങ്ങളുടെ സവിശേഷതകൾ വിശകലനം ചെയ്ത് ഈ നാടകത്തിന്റെ സമകാലിക പ്രസക്തി വിമർശനാത്മകമായി വിലയിരുത്തുക.
Answer:
‘ഒരു പക്ഷിക്കുഞ്ഞിന്റെ മരണം’ എന്ന നാടകത്തിലെ മുഖ്യ കഥാപാത്രം പക്ഷിശാസ്ത്രക്കാരനാണ്. ചവി ട്ടിമെതിക്കപ്പെട്ടവരുടെയും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും, അവഗണിക്കപ്പെട്ടവരുടെയും പ്രതിനിധി യും, അവർക്ക് രക്ഷാമാർഗ്ഗം ഉപദേശിച്ച് കൊടുക്കുന്ന ആളുമായിട്ടാണ് പക്ഷിശാസ്ത്രക്കാരൻ നാടക ത്തിൽ പ്രത്യക്ഷപ്പെടുന്നത്. പ്രകൃതിയുടെ മനോഹാരിതകളിലും, കുളിർമ്മയിലും, ശാന്തിയിലും മറ്റും ജീവി ച്ചിരുന്നവർ പെട്ടെന്നാണ് പ്രകൃതിയെ വേട്ടയാടുന്നവരെ ഭയന്ന് ഒളിച്ചോടാൻ തുടങ്ങുന്നത്. ഇത്തരം വേട്ട യാടലുകളിൽ കർമ്മവീര്യം ചോരാതെ വേട്ടക്കാർക്കെതിരെ പോരാടാനും, വേട്ടക്കാർക്ക് ധൈര്യം നൽകുന്ന മുതലാളിത്ത വ്യവസ്ഥിതിയെ തച്ചു തകർക്കാനുമുളള ആഹ്വാനം പക്ഷിശാസ്ത്രക്കാരൻ നൽകുന്നുണ്ട്. ഒടുവിൽ തങ്ങളുടെ ഇടയിൽ നിന്നും പിരിഞ്ഞ് പോയി വർഗ്ഗവഞ്ചകനും മുതലാളിയുമായി മാറിയ വ്യക്തിയെ തിരികെ കൊണ്ടുവരാനും പക്ഷിശാസ്ത്രക്കാരന് കഴിയുന്നു.
നാടകത്തിലെ ഉടമ എന്ന കഥാപാത്രം കരിങ്കാലിയായ വർഗ്ഗ വഞ്ചകന്റെ പ്രതിനിധിയാണ്. ഒപ്പം തൊഴി ലാളികളുടെ അധ്വാനഫലം അനുഭവിക്കുന്ന ബൂർഷ്വാ മുതലാളിയുടെ അടയാളവുമാണ്. പണവും സ്ഥാന മാനങ്ങളും ആഗ്രഹിച്ച് സ്വന്തം വർഗ്ഗത്തെ ഒറ്റുകൊടുക്കുന്ന വെറും ഒറ്റുകാരനായി ആ കഥാപാത്രം മാറു ന്നു. അയാൾ അനധികമായി നേടിയതെല്ലാം അർഹതപ്പെട്ടവർ തിരിച്ചെടുത്തപ്പോൾ അയാൾക്ക് ബോധോ ദയമുണ്ടാകുന്നു.ഒടുവിൽ പഴയ അഭയകേന്ദ്രത്തിലേക്ക് തന്നെ മടങ്ങിയെത്തുന്ന ഉടമ ശരിയായ പ്രായോ ഗിക രാഷ്ട്രീയത്തിന്റെ വക്താവാണ്. സമകാലിക പ്രസക്തി ഏറെയുളള നാടകമാണിത്. ഇതിലെ രക്ഷക നും, വർഗ്ഗ വഞ്ചകനുമൊക്കെ ഇന്നത്തെ സമൂഹത്തിന്റെയും ഭാഗമാണ്.
Question 3.
“ചിറകുവച്ച് ചിന്തകൾ, തീപിടിച്ച സ്വപ്നങ്ങൾ.”
നാടകത്തിലെ ഇത്തരം പ്രയോഗങ്ങൾ കണ്ടെത്തി അവയുടെ അർത്ഥസാധ്യതകൾ വ്യക്തമാക്കുക.
Answer:
നാടകത്തിൽ നാടകകൃത്തിന്റേതായ ചില സവിശേഷ പ്രയോഗങ്ങളുണ്ട്. അത് തനത് നാടകവേദിയുടേ തായ പ്രത്യേക അടയാളപ്പെടുത്തലുകളാണ്. ചോദ്യത്തിൽ നൽകിയിരിക്കുന്ന പ്രയോഗങ്ങൾ പോലുളള ധാരാളം പ്രയോഗങ്ങൾ നാടകത്തിലുണ്ട്.
“ചിറകെല്ലാം കരിയുന്നു മനമുരുകുന്നു”
“കൂർത്ത നോട്ടവുമായി ഇരുളത്തിഴഞ്ഞ് നടക്കുന്നവൻ”
“ നിനക്ക് ചിറകുകൾ ഞങ്ങൾ തരാം. സ്വർണ്ണച്ചിറകുകൾ, സ്വപ്നങ്ങൾ” എന്നിവ മറ്റ് ചില ഉദാഹരണ ങ്ങൾ. നാടകത്തിന്റെ പൊതുവായ ആശയവും, സന്ദേശവും വ്യക്തമാക്കുന്നതിന് ഇത്തരം പ്രയോഗങ്ങൾ വളരെ ഉപകരിക്കും. സാധാരണ നാടകങ്ങളിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ നാടകത്തിലെ സംഭാഷണങ്ങൾ. പരീക്ഷണ നാടകങ്ങളുടെ പൊതുസ്വഭാവമാണിത്.
Question 4.
• കിളികൾ: “എല്ലാവരും കൂടെ ഒരു കൊത്ത്. അയാൾ രക്തംവാർന്ന് വെയിലത്ത് വാടിവീഴും.. ആ പാടത്തിനൊത്ത നടുവിൽ.”
പക്ഷിശാസ്ത്രക്കാരൻ: “ അയ്യോ! വേണ്ട. എന്റെ പൊന്നുങ്കുടങ്ങളേ, കൊത്ത്… ആ രക്തംകൊണ്ട് കുഴയ്ക്കണ്ട.” (ഡോ. വയലാ വാസുദേവൻ പിള്ള)
• “ആകുമോ ഭവാന്മാർക്ക് നികത്താൻ
ലോകസാമൂഹ്യദുർനിയമങ്ങൾ
സ്നേഹസുന്ദരപാതയിലൂടെ
വേഗമാവട്ടെ വേഗമാവട്ടെ.” (വൈലോപ്പിള്ളി)
രണ്ടു രചനാഭാഗങ്ങളിലും തെളിയുന്ന ജീവിതസന്ദേശങ്ങൾ താരതമ്യം ചെയ്യുക.
Answer:
വർഗ്ഗവഞ്ചകനായി ചിറക് സ്വയം അരിഞ്ഞ് കടന്ന് കളയുകയും ഒടുവിൽ മൃഗമായി മാറ്റുകയും ചെയ്ത ഉട മയെ കൊത്തിക്കൊല്ലണമെന്ന് മറ്റ് കിളികൾ പറയുമ്പോൾ പക്ഷിശാസ്ത്രക്കാരൻ അവരെ തടയുന്നു. ഒരി ക്കൽ നമ്മുടെ ഭാഗമായിരുന്ന ഒരുവനെ നാം ശിക്ഷിക്കാൻ പാടില്ല. നമ്മുടെ ധർമ്മശാസ്ത്രം ശാന്തിയുടേ താണ്. മറ്റൊരുവന്റെ രക്തം നാം ഒഴുക്കാൻ പാടില്ല. മറ്റുള്ളവരുടെ തെറ്റ് പൊറുത്തു കൊടുക്കുന്നതാണ് നമ്മുടെ പാരമ്പര്യം. ഇത്തരം സന്ദേശങ്ങളാണ് ആദ്യ രചനാഭാഗത്ത് തെളിയിക്കുന്നത്. രണ്ടാമത്തെ രച നാഭാഗം വൈലോപ്പിള്ളിയുടെ പ്രസിദ്ധമായ വരികളാണ്.
ലോകത്ത് സമുദായത്തിലും, സമൂഹത്തിലും, രാഷ്ട്രീയത്തിലും മറ്റും നടമാടുന്ന പ്രവണതകളെ പൂർണ്ണമായി തടയാൻ നമുക്ക് കഴിയില്ല. അക്രമം കൊണ്ട് തീരെ കഴിയില്ല. കുറച്ചെങ്കിലും കഴിയുന്നത് സ്നേഹത്തിന്റെ മാർഗ്ഗത്തിലൂടെ സഞ്ചരിച്ചാലാണ്. സ്നേഹം ഏത് ദുർഘടങ്ങളെയും തകർത്തെറിയുന്ന സിദ്ധൗഷധമാണ്. ഇതാണ് വൈലോപ്പിള്ളിയുടെ വരികളുടെ വിവക്ഷ. ഇവിടെ നൽകിയിരിക്കുന്ന രണ്ട് രചനാഭാഗങ്ങളിലും സമാധാന മാർഗ്ഗത്തിലൂടെ മാത്രമെ ലോക ത്തിന് മാറ്റം വരുത്താനാകൂ എന്ന ആശയം തന്നെയാണ് ചർച്ചചെയ്യുന്നത്.
![]()
Question 5.
ഗുരുവിന്റെ മുഖത്ത് സൂക്ഷിച്ചുനോക്കി എന്നതിനുപകരം
ഗുരുമുഖത്ത് സൂക്ഷിച്ചുനോക്കി എന്നു ചേർത്തെഴുതിയപ്പോൾ വന്ന മാറ്റമെന്ത്?
ഇങ്ങനെ ചേർത്തെഴുതുന്നതുകൊണ്ടുള്ള പ്രയോജനമെന്ത്? ഇതുപോലുള്ള കൂടുതൽ പദങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തുക
Answer:
ഗുരുവിന്റെ മുഖത്ത് എന്നതിന് പകരം ഗുരുമുഖത്ത് എന്നെഴുതുമ്പോൾ അതൊരു സമസ്തപദമായി. ഇടയ്ക്കുളള വിഭക്തി പ്രത്യയം ലോപിപ്പിച്ചാണ് സമസ്ത പദങ്ങൾ ഉണ്ടാക്കുന്നത്. ഇത് പ്രയോഗത്തിനും ഉച്ചാരണത്തിനുമൊക്കെ കൂടുതൽ സൗകര്യപ്രദമാണ്.
വേറെ ചില ഉദാഹരങ്ങൾ.
പക്ഷിക്കുഞ്ഞ്, കതിർക്കുല, ഉദയകിരണങ്ങൾ, ആൽത്തറ, കാട്ടരുവി, അന്തിച്ചോപ്പ്, നീലാകാശം മുതലായവ.
Question 6.
ഒരു ജനകീയ കലയെന്ന നിലയിൽ നാടകത്തിന്റെ സവിശേഷതകളെക്കുറിച്ച് കൂടുതൽ ധാരണകൾ നേടുന്നതിന് നിങ്ങളുടെ പ്രദേശത്തുള്ള നാടകപ്രവർത്തകരുമായി അഭി മുഖം നടത്തുക.
Answer:
ഈ പ്രവർത്തനം നടത്താനായി നാട്ടിലോ, പുറത്തോ ഉളള ഏതാനും നാടക കലാകാരന്മാരെ കണ്ടെത്തണം. അവരുമായി അഭിമുഖം നടത്താനായി ചില ചോദ്യങ്ങൾ മുൻകൂട്ടി തയ്യാറാക്കി സൂക്ഷിക്കണം.
ചില ചോദ്യ മാതൃകകൾ നൽകാം:
- നാടകരംഗത്ത് പ്രവർത്തിക്കണമെന്ന് നിങ്ങൾക്ക് തോന്നാനുളള കാരണമെന്താണ്?
- മറ്റ് ജനകീയ കലാരൂപങ്ങളിൽ നിന്നും നാടകം വ്യത്യസ്തമാകുന്നതെങ്ങനെ?
- നിങ്ങളെ സ്വാധീനിച്ച് ഏറ്റവും പ്രധാനപ്പെട്ട നാടകാചാര്യൻ ആരാണ്?
- നാടകവും സിനിമയും തമ്മിലുളള അടിസ്ഥാനപരമായ വ്യത്യാസങ്ങൾ പറയാമോ?
- തനത് നാടകവേദി എന്നാൽ എന്താണ് ? ഒന്നു വിശദീകരിക്കാമോ?
Question 7.
“സൃഷ്ടിപരമായ കലാവൃത്തി സമുദായ ജീവിതത്തെ സുന്ദരവും സത്യനിഷ്ഠവുമാ ക്കാതെ അടങ്ങുകയില്ല. അതായിരിക്കട്ടെ നമ്മുടെ കലാകാരന്മാരുടെയും ലക്ഷ്യം.” (നിത്യചൈതന്യയതി)
“നാടകം വൈവിധ്യവും വൈചിത്ര്യവുമാർന്ന മാനവജീവിതഭാവങ്ങളുടെ കലാപരമായ ഒരു പുനരാവിഷ്കാരമാണ്.” (എൻ.എൻ.പിള്ള)
ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ കലയും സാമൂഹിക പരിവർത്തനവും’ എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കുക.
Answer:
സംവാദം പോലുളള ഒരു പ്രവർത്തനം തന്നെയാണ് പാനൽ ചർച്ചയും ടി.വി ചാനലുകളിൽ സാധാരണ പാനൽ ചർച്ചകൾ നാം കാണാറുണ്ട്. ഒരു പ്രത്യേക വിഷയം തെരഞ്ഞെടുത്ത് ഒരു മോഡറേറ്ററുടെ നേതൃ ത്വത്തിൽ പങ്കെടുക്കുന്നവരുടെ ഒരു പാനലുണ്ടാക്കി വിഷയം അവതരിപ്പിക്കുന്നു. ഏഴെട്ട് പേർക്ക് ഒരേ സമയം പങ്കെടുക്കാവുന്ന ചർച്ചയാണിത്. ഓരോ വ്യക്തിക്കും അവരവരുടെ അഭിപ്രായം തുറന്ന് പറ യാനും തർക്കിക്കാനും മറ്റും പാനൽ ചർച്ച് അവസരം നൽകുന്നു.
കലയും സാമൂഹിക പരിവർത്തനവും എന്ന വിഷയത്തിൽ പാനൽ ചർച്ചയിലേർപ്പെടുന്നവർക്ക് അവതരി പ്പിക്കാവുന്ന വാദമുഖങ്ങൾ (മാതൃകകൾ) താഴെ നൽകാം.
- സമുദായത്തെയും സമൂഹത്തെയും സ്പർശിക്കാത്ത രീതിയിലുള്ള ഒരു കലാ പ്രവർത്തനവും ഫലം കാണുകയില്ല.
- കലാകാരന്റെ സാമൂഹികപ്രതിബദ്ധത ഏറ്റവും പ്രധാനമാണ്.
- മനുഷ്യജീവിതത്തെ ഏറ്റവും സൂക്ഷ്മമായി അവതരിപ്പിക്കാൻ പറ്റിയ മാധ്യമമാണ് നാടകം.
- സാമൂഹിക പരിവർത്തനം ലക്ഷ്യം വയ്ക്കാത്ത സാഹിത്യ സൃഷ്ടികളോ മറ്റ് കലാ സൃഷ്ടികളോ കലാ പ്രവർത്തനങ്ങളോ ഫലപ്രദമാകുകയില്ല.
- മാനവജീവിത ഭാവങ്ങളുടെ കലാപരമായ പുനരാവിഷ്ക്കരണം എന്ന നിലയിൽ നാടകത്തിന് പ്രത്യേക പ്രസക്തിയും പ്രാധാന്യവുമുണ്ട്.
ഒരു പക്ഷിക്കുഞ്ഞിന്റെ മരണം Extra Questions and Answers
അധികചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
ശരിയായി പിരിച്ചെഴുതിയിരിക്കുന്ന ജോടി കണ്ടെത്തുക.
(a) ചിറ + കറുത്ത് + എറിഞ്ഞു
(b) ചിറക് + അറുത്ത് + എറിഞ്ഞു
(c) ചിറകറുത്ത + എറിഞ്ഞു
(d) ചിറക് + കറുത്ത് + എറിഞ്ഞു
Answer:
(b) ചിറക് + അറുത്ത് + എറിഞ്ഞു
Question 2.
ശരിയായ പദരൂപം കണ്ടെത്തുക
(a) നിബിഢമായ വനം
(b) നിബിടമായ വനം
(c) നിബിഡമായ വനം
(d) നിബിഠമായ വനം
Answer:
(c) നിബിഡമായ വനം
Question 3.
“പ്രായം കൂടും തോറും ഞാൻ കൂടുതൽ കാണുന്നു” ഈ വാക്യത്തിന്റെ പൊരുൾ എന്ത്?
(a) പ്രായം കൂടുതലുള്ള ആൾക്ക് കാഴ്ച ശക്തിയും കൂടും
(b) പ്രായം കൂടുന്തോറും കണ്ണിന്റെ ശക്തി കുറയുകയും മനസ്സിന്റെ ശക്തികൂടുകയും ചെയ്യും.
(c) പ്രായം കൂടുന്തോരും കൂടുതൽ കാണാൻ ആഗ്രഹമുണ്ടാവും
(d) പ്രായം കൂടുന്നതിനുസരിച്ച് അനുഭവജ്ഞാനം കൂടും
Answer:
(d) പ്രായം കൂടുന്നതിനുസരിച്ച് അനുഭവജ്ഞാനം കൂടും
![]()
Question 4.
“എങ്കിൽ തളരാതെ പറന്നുയരിൽ ………………….. കുഞ്ഞിച്ചിറക് വിടർത്തിപ്പോകിൻ ………………….. പെരുവഴി ഇരുളാ ണെങ്കിലും ഒന്നിച്ചു പറക്കുവിൻ മിന്നിമിനുങ്ങും ഹൃദയത്തിൽ വെളിച്ചം ഒന്നായൊഴക്കുവിൻ ……………. ” പക്ഷി ശാസ്ത്രക്കാരന്റെ ഈ വാക്കുകളിൽ അധ്വാന ശക്തിയുടെ ഐക്യം കൊണ്ടു മാത്രമേ പ്രതിബന്ധങ്ങളെ തരണം ചെയ്യാനാവൂ എന്ന സന്ദേശമാണുള്ളത്. ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? കുറിപ്പെഴുതുക.
Answer:
പ്രകൃതിയുടെ കുളിരിടങ്ങളായ മരങ്ങളിലും മരത്തണലുകളിലും ജീവിതം നയിച്ചിരുന്ന പക്ഷികൾക്ക് ഇന്ന് അവരുടെ താവളം അന്യമായി; മരങ്ങൾ മുറിച്ചുമാറ്റപ്പെട്ടു. പക്ഷികൾക്ക് അവകാശപ്പെട്ട ഭക്ഷണവും വെള്ളവും അവർക്കന്യമായി. ഇനി എവിടെ ചേക്കേറും? എന്ത് ഭക്ഷിക്കും എന്ന അങ്കലാപ്പ് മാത്രമാണ് പക്ഷികൾക്കു ള്ളത്. ദൂരെ വിളഞ്ഞു കിടക്കുന്ന നെൽപ്പാടങ്ങളുണ്ട്. കനഞ്ഞ കാവലിൽ ആ സമ്പത്ത് ജന്മിവർഗം ആസ്വ ദിക്കുന്നു. പക്ഷേ ആ ഐശ്യര്യത്തിലും സമ്പത്തിലും ജന്മിയെ എത്തിച്ചവർ പട്ടിണികിടന്ന് മരിക്കേണ്ടി വരുന്നു. വിത്തുവിതച്ചവനാണ് നെല്ല് കൊയ്യാൻ അവകാശമുള്ളതെന്ന തത്ത്വശാസ്ത്രം പക്ഷിശാസ്ത്ര ക്കാരൻ കിളികളെ ഓർമ്മിപ്പിക്കുന്നു. ആ അവകാശം നേടിയെടുക്കുണമെങ്കിൽ നാം ഭിന്നിച്ചു നിന്നാൽ പോരാ. ഒരുമിക്കണം; ഒരുമിച്ച് പറന്നാൽ നമുക്ക് കീഴടക്കാൻ പറ്റാത്തതായ ഒരു ആകാശവുമില്ല എന്ന യാഥാർത്ഥ്യം ഈ വരികളിലൂടെ നമ്മെ ഓർമ്മിപ്പിക്കുയാണ്. അവകാശങ്ങളെക്കുറിച്ച് ബോധ്യമുണ്ടാവു കയും അവകാശങ്ങൾ നേടിയെടുക്കാൻ ഐക്യനിര പടുത്തുയർത്തുകയും ചെയ്യേണ്ടതാവശ്യമാണെന്ന താണ് നാടകകൃത്ത് നൽകുന്ന സന്ദേശം.
Question 5.
പക്ഷിശാസ്ത്രക്കാരന്റെ പ്രധാന ദുഃഖം എന്തായിരുന്നു?
a. കിളികൾക്ക് വിശക്കുന്നു എന്നതു്.
b.വനം വെട്ടിത്തെളിച്ചത്.
c. കൂട്ടം തെറ്റിപ്പോയ കിളിയെക്കുറിച്ച്
d. തന്റെ അന്ധതയെക്കുറിച്ച്
Answer:
c. കൂട്ടം തെറ്റിപ്പോയ കിളിയെക്കുറിച്ച്
Question 6.
പാടത്തിനുടമയെ പേടിക്കേണ്ടെന്നും ഭൂമി എല്ലാവരുടേതുമാണെന്നും പറയുന്ന കഥാ പാത്രം?
a. ഒരുകിളി
b. പക്ഷിശാസ്ത്രക്കാരൻ
c. ഉടമ
d.താപസൻ
Answer:
b. പക്ഷിശാസ്ത്രക്കാരൻ
Question 7.
പക്ഷിശാസ്ത്രക്കാരന്റെ രക്തം വീണപ്പോൾ ചുറ്റുമുള്ള വെളുത്ത പൂക്കൾക്ക് എന്ത് മാറ്റമാണ് സംഭവിച്ചത്?
a. വാടിപ്പോയി
b. കൂടുതൽ വിടർന്നു
c. ചുവന്നുതുടങ്ങി
d. കറുത്തുപോയി
Answer:
ഉത്തരം: ചുവന്നുതുടങ്ങി
Question 8.
‘അതാ, ആ കുന്നിൻപുറം,- വിളഞ്ഞുനിൽ ക്കുന്ന കതിർക്കുലകൾ, പോകിൻ- കൊത്തി നുണയ്ക്കിൻ പക്ഷിശാസ്ത്രക്കാരന്റെ ഈ വാക്കുകളിൽ തെളിയുന്ന പ്രധാന ഭാവം എന്ത്?
a. ദുഃഖം
b. നിരാശ
c. പ്രതീക്ഷയും നിർദ്ദേശവും
d. ദേഷ്യം
Answer:
c. പ്രതീക്ഷയും നിർദ്ദേശവും
Question 9.
പക്ഷികൾ ആദ്യമായി ഭക്ഷണം തേടിപ്പോ കാൻ മടിച്ചത് എന്തുകൊണ്ട്?
a. അവർക്ക് വിശക്കുന്നുണ്ടായിരുന്നില്ല.
b. പാടത്തിനുടമ കെണിവെച്ചിട്ടുണ്ടാവാം എന്ന് ഭയന്നതുകൊണ്ട്.
c. പക്ഷിശാസ്ത്രക്കാരൻ പോകേണ്ടെന്ന് പറഞ്ഞതുകൊണ്ട്.
d. ദൂരെ പറക്കാൻ അവർക്ക് മടിയായിരുന്നു.
Answer:
b. പാടത്തിനുടമ കെണിവെച്ചിട്ടുണ്ടാവാം എന്ന് ഭയന്നതുകൊണ്ട്.
Question 10.
‘ശരശയ്യ’ എന്ന പദത്തിന്റെ ശരിയായ വിഗ്ര ഹരൂപം ഏത്?
a. ശരം കൊണ്ടുള്ള ശയ്യ
b. ശയ്യയാകുന്ന ശരം
c. ശരത്തിലെ ശയ്യ
d. ശരവും ശയ്യയും
Answer:
a. ശരം കൊണ്ടുളള ശയ്യ
Question 11.
‘ഹാ- ചുവന്ന പൂക്കൾ വെളുക്കുന്നു- എല്ലാം പളുങ്കുപോലെ വെളുത്ത പൂക്കൾ- കൂട്ടരേ, എനിക്കെന്റെ സ്വർണ്ണച്ചിറക് തരൂ- നമുക്കു പറക്കാം-‘ ഉടമയുടെ ഈ വാക്കുകളിൽ തെളിയുന്ന പ്രധാന ഭാവം എന്ത്?
a. ദേഷ്യം
b. സങ്കടം
c. പ്രതീക്ഷയും ആഹ്ലാദവും
d. ഭയം
Answer:
c. പ്രതീക്ഷയും ആഹ്ലാദവും
![]()
Question 12.
ഉടമയ്ക്ക് പേടിയായി. അയാൾ കിളികളുടെ ചിറകിനുളളിൽ അഭയം തേടി. അർത്ഥ വ്യത്യാ സം വരാതെ ഒറ്റവാക്യമാക്കുക.
Answer:
പേടിയായതുകൊണ്ട് ഉടമ കിളികളുടെ ചിറകി നുള്ളിൽ അഭയം തേടി.
Question 13.
അദ്ദേഹം ധ്യാനത്തിലാണ്. അതാ, ആ മാറി ൽ കൂരമ്പ് തറച്ചിരിക്കുന്നു. അർത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കുക.
Answer:
അദ്ദേഹം ധ്യാനത്തിലാണെങ്കിലും ആ മാറി ൽ കൂരമ്പ് തറച്ചിരിക്കുന്നു.
Question 14.
കൂട്ടം തെറ്റിയ കിളിയെ കണ്ടില്ല. നാട്ടാരുടെ ഭാഗ്യം പറഞ്ഞും നാട്ടുവെളിച്ചത്തിൽ തപ്പി തടഞ്ഞും നടന്നു. അർത്ഥവ്യത്യാസം വരാ തെ ഒറ്റവാക്യമാക്കുക.
Answer:
കൂട്ടം തെറ്റിയ കിളിയെ കണ്ടില്ലെങ്കിലും നാട്ടാ രുടെ ഭാഗ്യം പറഞ്ഞും നാട്ടുവെളിച്ചത്തിൽ തപ്പിത്തടഞ്ഞും നടന്നു.
Question 15.
‘എന്റെ പൊന്നുങ്കുടങ്ങളേ, കൊണ്ട്- ആ രക്തംകൊണ്ട് കുഴയ്ക്കണ്ട.’ പക്ഷിശാസ്ത ക്കാരന്റെ ഈ വാക്കുകളിലെ ഭാവം എന്തി?
a. ഭയം
b. ദേഷ്യം
c. അഹിംസ, സ്നേഹം
d. പരിഹാസം
Answer:
c. അഹിംസ, സ്നേഹം
Question 16.
‘എനിക്കു ചിറകില്ലല്ലോ. ഞാൻതന്നെ അവ അറുത്തെറിഞ്ഞില്ലേ? ഉടമയാകാൻ കൃര മ്പേഞാൻ-‘ ഉടമയുടെ ഈ വാക്കുകളിലെ പ്രധാന സൂചന എന്ത്?
Answer:
തന്റെ തെറ്റായ പ്രവൃത്തിയിലുള്ള കുറ്റബോ ധവും നഷ്ടബോധവുമാണ് സൂചന.
Question 17.
‘പക്ഷിശാസ്ത്രക്കാരൻ’ എന്ന പദത്തിന്റെ ശരിയായ വിഗ്രഹരൂപം ഏത്?
a. പക്ഷിയും ശാസ്ത്രകാരനും
b. പക്ഷിയെക്കുറിച്ചുള്ള ശാസ്ത്രം അറിയുന്ന വൻ
c. പക്ഷിയാകുന്ന ശാസ്ത്രക്കാരൻ
d. പക്ഷിയിലെ ശാസ്ത്രക്കാരൻ.
Answer:
b. പക്ഷിയെക്കുറിച്ചുള്ള ശാസ്ത്രം അറിയുന്നവൻ
Question 18.
‘നെൽക്കതിർ’ എന്ന പദത്തിന്റെ ശരിയായ വിഗ്രഹരൂപം ഏത?
a. നെല്ലും കതിരും
b. നെല്ലായ കതിർ
c. നെല്ലിന്റെ കതിർ
d. നെല്ലിലുള്ള കതിർ
Answer:
c. നെല്ലിന്റെ കതിർ
Question 19.
ചേർത്തെഴുതിയ പദങ്ങളിൽ ശരിയായത് ഏത?
(a) കതിർ + കുല > കതിർക്കുല
(b) തേനരുവി + ഓരം > തേനരുവിയാരം
(c) വെൺ + പൂക്കൾ > വെൺപൂക്കൾ
(d) സ്വർണ്ണം + ചിറക് സ്വർണ ചിറക്
Answer:
(a) കതിർ + കുല > കതിർക്കുല
(b) തേനരുവിയോരം ശരിയാണ്.
(c) വെൺപൂക്കൾ ശരിയാണ്.
(d) സ്വർണച്ചിറക്/സ്വർണ്ണച്ചിറക് ശരിയാണ്.
(a) പാഠഭാഗത്ത് ആവർത്തിച്ച് വരുന്ന ശരിയായ രൂപമാണ്.)
Question 20.
വാക്കുകളിലെ സൂചനയെന്ത്?
‘അവൻ കൂട്ടംതെറ്റിയപ്പോൾ- തിളങ്ങുന്ന നാണയം കണ്ടപ്പോൾ, സ്വർണ്ണച്ചിറക് സ്വയം അറുത്തെറിഞ്ഞപ്പോൾ ഉടമയെക്കുറിച്ച് കി ളികൾ പറയുന്ന ഈ വാക്കുകളിലെ സൂചന യെന്ത്
Answer:
ഭൗതികമായ പ്രലോഭനങ്ങളിൽപ്പെട്ട് സ്വന്തം വ്യക്തിത്വം/കൂട്ടായ്മ നഷ്ടപ്പെടുത്തി സ്വാർത്ഥ നായതിന്റെ സൂചന.
![]()
Question 21.
വാക്കുകളിലെ സൂചനയെന്ത്?
‘വിളഞ്ഞുകിടക്കുന്ന ഗോതമ്പുവയലുകളിൽ വെടിവയ്ക്കാനാളുണ്ടായിരുന്നു. അതിനു മുക ളിൽക്കൂടി പറന്നപ്പോൾ എന്റെ ചിറകിന് വെടിയേറ്റു’. കിളിയുടെ ഈ വാക്കുകളിലെ സൂചനയെന്ത്?
Answer:
മനുഷ്യന്റെ ക്രൂരതയും പ്രകൃതിയിലെ ജീവികൾ നേരിടുന്ന അപകടങ്ങളും ആണ് സൂചന.
Question 22.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യങ്ങ ളാക്കി മാറ്റിയെഴുതുക.
പ്രതീക്ഷയും ആഹ്ലാദവുംമൂലം ചുറ്റും നോക്കി യ ഉടമ വീണ്ടും പൂക്കൾ വെളുത്തതുകണ്ട് ഹാ.. എന്ന് പറഞ്ഞു.
Answer:
- ഉടമ പ്രതീക്ഷയും ആഹ്ലാദവും മൂലം ചുറ്റും നോക്കി.
- വീണ്ടും പൂക്കൾ വെളുത്തതുകണ്ട് അയാ ൾ ഹാ… എന്ന് പറഞ്ഞു.
Question 23.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യങ്ങ ളാക്കി മാറ്റിയെഴുതുക.
• ഈ യൂണിലും തുരുമ്പിലും വെളുത്ത പുഷ് പങ്ങളിലും കിഴക്കുദിച്ച് ധ്രുവനക്ഷത്രത്തി ലും ഞാനവരുടെ ഫലം കൊത്തിവച്ചിട്ടുണ്ട ല്ലോ, പൂക്കളും കിളികളും അത് പാദിപ്പരത്തും.
Answer:
- ഈ തൂണിലും തുരുമ്പിലും വെളുത്ത പുഷ്പങ്ങളിലും കിഴക്കുദിച്ച് ധ്രുവനക്ഷത്ര ത്തിലും ഞാനവരുടെ ഫലം കൊത്തിവച്ചിട്ടുണ്ട്
- പൂക്കളും കിളികളും അത് പാടിപ്പരത്തും.
• അന്തിക്കുമുമ്പേ ചേക്കേറണമെന്നതുകൊ ണ്ട് നിങ്ങൾ വേഗം പോയി കൊത്തിനുണ യ്ക്കിൻ.
Answer:
- അന്തിക്കുമുമ്പേ ചേക്കേറണം.
- അതുകൊണ്ട് നിങ്ങൾ വേഗം പോയി കൊത്തിനുണയ്ക്കിൻ,
Question 24.
പ്രയോഗത്തിന്റെ അർത്ഥതലം
‘അപ്പോൾ കാലിളകി കൂടുപൊളിഞ്ഞ് നിന്റെ യുറക്കം തീരില്ലേ? നിന്നെ തിരകൾ വിഴുങ്ങി ല്ലേ-? ഒരു കിളിയുടെ ഈ ചോദ്യത്തിലെ ‘കാലിളകി കൂടുപൊളിയുക’ എന്ന പ്രയോഗ ത്തിന്റെ സവിശേഷാർത്ഥം എന്ത്?
Answer:
കടലിനു മുകളിൽ കൂടുവെച്ചാൽ നേരിടാ വുന്ന യഥാർത്ഥ അപകടത്തെക്കുറിച്ച് പറയു ന്നതിനൊപ്പം, ജീവിതത്തിൽ ഉണ്ടാകാവുന്ന അപ്രതീക്ഷിതമായ പ്രതിസന്ധികളെയും തക ർച്ചകളെയും കൂടിയാണ് ഈ പ്രയോഗം സൂ ചിപ്പിക്കുന്നത്. സുരക്ഷിതമെന്ന് കരുതുന്ന ആശയങ്ങൾ പോലും എപ്പോൾ വേണമെങ്കി ലും ഇല്ലാതാകാം എന്ന ഭയവും ആശങ്കയു മാണ് കിളി ഇവിടെ പങ്കുവെക്കുന്നത്. ‘ഉറക്കം തീരുക’, ‘തിരകൾ വിഴുങ്ങുക’ എന്നിവ ജീവിതത്തിലെ സ്വസ്ഥത നഷ്ടപ്പെടുന്ന തിനെ യും വലിയ ആപത്തുകൾ സംഭവിക്കു അതിനെയും സൂചിപ്പിക്കുന്നു.
Question 25.
കഥാപാത്ര സവിശേഷത
‘എന്തു വേദന, ഈ ജീവിതം… കാരണമില്ലാ ആ ദുഃഖം- എനിക്കും എല്ലാവർക്കും. ഹൊ-ഈ ദുഃഖത്തിനവസാനമില്ല-‘
പക്ഷിശാസ്ത്രക്കാരന്റെ ഈ വിലാപത്തിൽ തെളിയുന്ന രണ്ട് സവിശേഷതകൾ/മനോ ഭാവങ്ങൾ എഴുതുക.
Answer:
സഹനം/തീവ്രമായ വേദന
ലോകത്തിന്റെ പൊതുവായ ദുഃഖത്തെക്കുറി ച്ചുള്ള ബോധ്യം / ദാർശനികമായ കാഴ്ചപ്പാട്
Question 26.
സന്ദർഭം/കഥാപാത്രം വിശകലനം ചെയ്യുക: ‘നമ്മൾക്ക് കുളിർമ്മ തന്നവനും വെട്ടിയവനും തണലേകുക- കൊള്ളക്കാർ മരംവെട്ടിക്കേറു ന്നതു കണ്ട് നമ്മൾ മരം മാറി കൂടുകൂട്ടി. ഒടുവി ൽ ഈ ഒറ്റ മരത്തിലെത്തി. ഇപ്പോൾ അതിന്റെ കമ്പും വെട്ടിത്തുടങ്ങി. ഈ വാക്കുകൾ നാടക ത്തിലെ ഏത് പ്രശ്നത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് വിശദമാക്കുക.
Answer:
പ്രകൃതിചൂഷണവും അതിന്റെ ഫലമായി ആവാ സവ്യവസ്ഥ നഷ്ടപ്പെടുന്ന നഷ്ടപ്പെടുന്ന നിസ്സഹായരായ ജീവികളുടെ അവസ്ഥയുമാണ് ഈ വാക്കുക ളിൽ തെളിയുന്നത്. മനുഷ്യന്റെ കടന്നുകയറ്റം മൂലം വനങ്ങൾ നഷ്ടപ്പെടുന്നതും, അഭയം തേടി ഒടുവിൽ ഒറ്റപ്പെട്ടുപോകുന്നതുമായ ജീവജാലങ്ങളുടെ ദുരവസ്ഥ ഇത് കാണിക്കു ന്നു. തങ്ങൾക്ക് തണലേകിയ മരം വെട്ടിയവന് പോലും കാരുണ്യം നൽകുന്ന പക്ഷികളുടെ മനോഭാവവും, എന്നാൽ മനുഷ്യന്റെ തുടർ ച്ചയായ ചൂഷണം മൂലം അവസാന ആശ്രയവും നഷ്ടപ്പെടുമോ എന്ന ഭയവും ഇവിടെ വ്യക്തമാണ്.
![]()
Question 27.
സന്ദർഭം വിശകലനം ചെയ്യുക.
‘ഈ മലയോരത്ത് കെണിവയ്ക്കുന്നതാര്? നോക്കെത്താത്ത നീലിമയാർന്ന വനം-‘ പക്ഷിശാസ്ത്രക്കാരന്റെ ഈ വാക്കുകൾ അന്ന ത്തെ പ്രകൃതിയെക്കുറിച്ച് എന്ന് സൂചനയാ ണ് നൽകുന്നത്?
Answer:
മനുഷ്യന്റെ കടന്നുകയറ്റം അധികമില്ലാത്ത, വിശാലവും സുരക്ഷിതവുമായ ഒരു പ്രകൃതി യയാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്. വനം അതിന്റെ സ്വാഭാവികതയിൽ നിലനി ന്നിരുന്നു എന്നും, പക്ഷികൾക്ക് ഭയമില്ലാതെ സഞ്ചരിക്കാമായിരുന്നു എന്നും ഇത് കാണി ക്കുന്നു. എന്നാൽ, നാടകത്തിന്റെ തുടർച്ച യിൽ ഈ അവസ്ഥയ്ക്ക് മാറ്റം വരുന്നത് ചൂഷണത്തിന്റെ കടന്നുവരവിനെ സൂചിപ്പി ക്കുന്നു.
Question 28.
കഥാപാത്ര നിരൂപണം
നാടകത്തിലെ കിളികൾ പ്രതിനിധാനം ചെയ്യു ന്നതെന്തിനെ ലഘുവായി വിവരിക്കുക.
Answer:
കിളികൾ പ്രകൃതിയുടെ നിഷ്കളങ്കതയെയും കൂട്ടായ്മയെയും പ്രതിനിധാനം ചെയ്യുന്നു. അവർ ചൂഷണത്തിന് ഇരയാകുന്നവരാണ്. എങ്കിലും സ്നേഹം, ഗുരുഭക്തി, സഹാനു ഭൂതി, പ്രതികാരത്തിനു പകരം പൊറുക്കാനു മനസ്സ് എന്നിവ അവരിൽ കാണാം. പ്ര കൃതിയുടെ മക്കളായും, ചൂഷിതരായ സാധാ രണ ജനവിഭാഗത്തിന്റെ പ്രതീകമായും അവ രെ കാണാവുന്നതാണ്.
Question 29.
മാനസികാവസ്ഥ വിശകലനം
‘ങേ – ഈ വെള്ളപ്പൂക്കൾക്ക് നിറം മാറുന്നോ? – ഇവ ചുവക്കുന്നോ? – ചുവപ്പ് കൂടുന്നോ?’ പോദത്തിന്റെ ഉടമയുടെ ഈ വാക്കുകളിൽ തെളി യുന്ന മാനസികാവസ്ഥ വിശകലനം ചെയ്യുക.
Answer:
പക്ഷിശാസ്ത്രക്കാരനെ അമ്പെയ്ത ശേഷം ചുറ്റുമുള്ള വെള്ളപ്പൂക്കൾ ചുവന്നുതുടങ്ങു ന്നത് കാണുമ്പോൾ ഉടമയുടെ മനസ്സിൽ ദയവും പരിഭ്രാന്തിയും നിറയുന്നതാണ് ഈ വാക്കുകളിൽ കാണുന്നത്. താൻ ചെയ്ത ക്രൂരപ്രവൃത്തിയുടെ പ്രകൃതിയിലുള്ള പ്രതി ഫലനമാണോ ഇത് എന്ന ചിന്ത അവനെ അസ്വസ്ഥനാക്കുന്നു. വിജയാഹ്ലാദം പെട്ടെ ന്ന് ഭയത്തിന് വഴിമാറുന്നു. അസാധാര ണമായ ഈ കാഴ്ച അവനിൽ കുറ്റബോ ധത്തിന്റെ ആദ്യ സൂചനകളും ഉണ്ടാക്കിയിരി ക്കാം. വർധിച്ചുവരുന്ന ചുവപ്പ് നിറം അവൻ ചെയ്ത തെറ്റിന്റെ തീവ്രതയെയും അതി ന്റെ ഭീകരമായ പ്രത്യാഘാതങ്ങളെയും ഓർ മ്മിപ്പിക്കുന്നതുപോലെ അവനനുഭവപ്പെടു ന്നു. ഈ ഭയവും അമ്പരപ്പുമാണ് അവനെ അവിടെനിന്ന് ഓടി രക്ഷപ്പെടാൻ രിപ്പിക്കുന്നത്.
Question 30.
അഭിപ്രായം കുറിക്കുക.
‘നിനക്ക് ചിറകുകൾ ഞങ്ങൾ തരാം- സ്വർണ്ണ ചിറകുകൾ, സ്വപ്നങ്ങൾ- വരൂ.’ തന്നെയും തന്റെ ഗുരുവിനെയും ഉപദ്രവിച്ച് ഉടമയോട് കിളികൾ ഇങ്ങനെ പറയുന്നതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം സമർത്ഥിക്കുക.
Answer:
കിളികളുടെ ഈ പ്രവൃത്തിയോട് പൂർണ്ണ മായും യോജിക്കുന്നു. ഇത് സ്നേഹത്തി ന്റെയും കാരുണ്യത്തിന്റെയും ഉദാത്തമായ മാതൃകയാണ്. ഉടമ ചെയ്ത തെറ്റുകൾ വലു യാണെങ്കിലും, അവൻ പശ്ചാത്തപിച്ച് അഭയം തേടിയെത്തുമ്പോൾ അവനോട് ക്ഷമിക്കാ നും അവനെ വീണ്ടും തങ്ങളുടെ കൂട്ടത്തില ക്ക് സ്വീകരിക്കാനും കിളികൾ തയ്യാറാകുന്നു. പ്രതികാരത്തിനു പകരം സ്നേഹവും പ്രത്യ ാശയും (സ്വർണ്ണച്ചിറകുകൾ, സ്വപ്നങ്ങൾ) ന ൽകുന്നതിലൂടെയാണ് യഥാർത്ഥ മാറ്റം സാ ധ്യമാകൂ എന്ന് കിളികൾ തിരിച്ചറിയുന്നു. പക്ഷിശാസ്ത്രക്കാരന്റെ അഹിംസാപരമായ നിലപാട് അവരെ സ്വാധീനിച്ചിട്ടുണ്ട്. തെറ്റു ചെയ്തവനെ ഒറ്റപ്പെടുത്തുന്നതിനു പകരം, അവന് മാറാനും നന്നാവാനും അവസരം ന ൽകുന്ന ഈ സമീപനം ശരിയും മാതൃകാപ രവുമാണ്. ഇത് നാടകത്തിന്റെ പ്രധാന സന്ദേശങ്ങളിലൊന്നാണ്.
Question 31.
പക്ഷിശാസ്ത്രക്കാരൻ, ഉടമ എന്നീ കഥാപാത്ര ങ്ങളെ താരതമ്യം ചെയ്ത് കുറിപ്പെഴുതുക.
Answer:
പക്ഷിശാസ്ത്രക്കാരൻ അറിവിന്റെയും പ്രക തി സ്നേഹത്തിന്റെയും അഹിംസയുടെയും പ്രതീകമാണ്. അന്ധനാണെങ്കിലും ഉൾക്കാഴ് യുള്ള അദ്ദേഹം കിളികൾക്ക് വഴികാട്ടിയും അഭയവുമാണ്. പ്രകൃതി എല്ലാവരുടേതുമാ ണെന്ന വിശാലമായ കാഴ്ചപ്പാട് അദ്ദേഹ ത്തിനുണ്ട്. എന്നാൽ ഉടമ, സ്വാർത്ഥതയുടെ യും അക്രമത്തിന്റെയും പ്രതീകമാണ്. കൂട്ടം തെറ്റി ഭൗതികനേട്ടങ്ങൾക്കായി പ്രകൃതിയെ യും സഹജീവികളെയും ചൂഷണം ചെയ്യു ന്നവനാണ് അയാൾ. അയാൾ പക്ഷിശാസ് ക്കാരനെ കൊല്ലുന്നു. എന്നാൽ അവസാനം ഭയന്ന് കിളികളിൽ അഭയം തേടുകയും തെറ്റ് മനസ്സിലാക്കുകയും ചെയ്യുന്നു. ഒരാൾ പ്രക തിയോടിണങ്ങി ജീവിക്കുന്നതിനെയും മറ്റൊ രാൾ അതിനെ നശിപ്പിച്ച് ഉടമയാകാൻ ശ്രമി ക്കുന്നതിനെയും പ്രതിനിധീകരിക്കുന്നു.
![]()
Question 32.
കഥാപാത്ര താരതമ്യം
‘അവനെ ഞാൻ കണ്ടിട്ടുണ്ട്- കൂരമ്പുമായി കൂർത്ത നോട്ടവുമായി ഇരുളത്തിഴഞ്ഞു നട ക്കുന്നവൻ’. (കിളികൾ ഉടമയെക്കുറിച്ച്) ‘വേണ്ട, അവൻ നിങ്ങളിലൊരുവൻ. സ്വയം ചിറക ത്തെറിഞ്ഞവൻ. പാദത്തിന്നും മയായവൻ’ (പക്ഷിശാസ്ത്രക്കാരൻ ഉടമയെക്കുറിച്ച്)
ഈ സൂചനകളും നാടകത്തിലെ മറ്റ് സന്ദർഭ ങ്ങളും പരിഗണിച്ച്, ഉടമയോടുള്ള കിളികളുടെ യും പക്ഷിശാസ്ത്രക്കാരന്റെയും മനോഭാവ ങ്ങൾ താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
നാടകത്തിൽ, ഉടമയോട് കിളികൾക്കും പക്ഷി ശാസ്ത്രക്കാരനും വ്യത്യസ്തമായ മനോഭാവ ങ്ങളാണുള്ളത്.
കിളികളുടെ മനോഭാവം: കിളികൾ ഉടമയെ ഭയത്തോടെയും ശത്രുതയോടെയുമാണ് കാണുന്നത്. അവൻ തങ്ങളെ വേട്ടയാടുന്നവ നും ‘കൂരമ്പുമായി നടക്കുന്നവൻ’), തങ്ങ ളുടെ വാസസ്ഥലം നശിപ്പിക്കുന്നവനുമാണ്. ഗുരുവിനെ ഉപദ്രവിച്ചത് അവനാണെന്ന് മന സ്സിലാക്കുമ്പോൾ അവരിൽ പ്രതികാര ചിന്ത ഉണരുന്നുണ്ട് ‘അവനെ നമുക്ക് കൊത്തി ത്തിന്നാം’). അവർക്ക് അവൻ കേവലം ഒരു ശത്രുവാണ്.
പക്ഷിശാസ്ത്രക്കാരന്റെ മനോഭാവം: പക്ഷിശാ സക്കാരൻ ഉടമയെ കാണുന്നത് വഴിതെറ്റി പോയ, തങ്ങളിൽ ഒരുവനായിട്ടാണ് (അവൻ നിങ്ങളിലൊരുവൻ’). അവന്റെ ക്രൂരതയിലും പക്ഷിശാസ്ത്രക്കാരന് അവനോട് വെറുപ്പില്ല. അവൻ സ്വയം ചിറകറുത്തവനാണ്. അതാ യത് സ്വന്തം നന്മയും കൂട്ടായ്മയും നഷ പ്പെടുത്തിയവനാണ് എന്ന് ഗുരു തിരിച്ചറി യുന്നു. അതുകൊണ്ടാണ് കിളികൾ പ്രതി കാരം ചെയ്യാൻ ശ്രമിക്കുമ്പോൾ അദ്ദേഹം അവരെ സ്നേഹത്തോടെ വിലക്കുന്നത് (‘വേണ്ട’, ‘കൊത്തണ്ട്). അഹിംസയിലും സ്നേഹത്തിലും അടിയുറച്ചതാണ് ഗുരുവി ന്റെ മനോഭാവം.
ചുരുക്കത്തിൽ, കിളികൾ ഉടമയെ തിന്മയുടെ പ്രതീകമായി മാത്രം കാണുമ്പോൾ, പക്ഷിശാ സക്കാരൻ അവന്റെ പതനത്തിൽ സഹത പിക്കുകയും അഹിംസയുടെ മാർഗ്ഗം സ്വീക രിക്കുകയും ചെയ്യുന്നു.