Students rely on Kerala Syllabus 10th Social Science Notes Pdf Malayalam Medium and SSLC History Chapter 2 Important Questions Malayalam Medium സ്വാതന്ത്ര്യം സമത്വം സാഹോദര്യം to help self-study at home.
Class 10 History Chapter 2 Important Questions Malayalam Medium
Kerala Syllabus Class 10 Social Science History Chapter 2 Important Questions Malayalam Medium
Question 1.
‘A’ കോളത്തിന് അനുയോജ്യമായി ‘B’ കോളം ക്രമപ്പെടുത്തി എഴുതുക.
| A | B |
| ലൂയി പതിനാലാമൻ | നല്ല നിയമം നല്ല പൗരരെ സൃഷ്ടിക്കുന്നു. |
| ലൂയി പതിനാറാമൻ | ടെന്നീസ് കോർട്ട് പ്രതിജ്ഞ |
| റൂസ്സോ | മേരി അന്റോയിന് |
| മിറാബോ | ഞാനാണ് രാഷ്ട്രം |
Answer:
| A | B |
| ലൂയി പതിനാലാമൻ | ഞാനാണ് രാഷ്ട്രം |
| ലൂയി പതിനാറാമൻ | മേരി അന്റോയിന് |
| റൂസ്സോ | നല്ല നിയമം നല്ല പൗരരെ സൃഷ്ടിക്കുന്നു |
| മിറാബോ | ടെന്നീസ് കോർട്ട് പ്രതിജ്ഞ |
![]()
Question 2.
ചുവടെ തന്നിട്ടുള്ളവയെ കാലഗണനാ ക്രമത്തി ലാക്കുക.
• വാട്ടർലൂ യുദ്ധം
• വിയന്ന കോൺഗ്രസ്
• ബാസ്റ്റിലിന്റെ പതനം
• പൊതുരക്ഷാ കമ്മിറ്റിയുടെ രൂപീകരണം
Answer:
• ബാസ്റ്റിലിന്റെ പതനം
• പൊതുരക്ഷാ കമ്മിറ്റിയുടെ രൂപീകരണം
• വാട്ടർലൂ യുദ്ധം
• വിയന്ന കോൺഗ്രസ്
Question 3.
ചുവടെ തന്നിട്ടുള്ള ടൈംലൈൻ പൂർത്തിയാക്കുക.

Answer:
a) എസ്റ്റേറ്റ് ജനറൽ അവസാനമായി വിളിച്ചു ചേർത്തു.
b) ബാസ്റ്റിലിന്റെ പതനം
c) നാഷണൽ കൺവെൻഷൻ നിലവിൽ വന്നു.
d) ഫ്രാൻസിന് പുതിയ ഭരണഘടന
e) വാട്ടർലൂ യുദ്ധം / വിയന്ന കോൺഗ്രസ്
Question 4.
ഫ്രഞ്ച് വിപ്ലവത്തിന്റെ രാഷ്ട്രീയ കാരണങ്ങൾ വിശദമാക്കുക.
Answer:
ഫ്രാൻസിൽ നിലനിന്നിരുന്ന സ്വേച്ഛാധിപത്യ രാഷ്ട്രീയവ്യവസ്ഥയ്ക്ക് എതിരെയായിരുന്നു ജനമുന്നേറ്റം ഉയർന്നുവന്നത്. പതിറ്റാണ്ടുകളായി ഫാൻസ് ഭരിച്ചിരുന്നത് ബൂർബൺ രാജവംശമായിരുന്നു. രാജാധി കാരം ദൈവദത്തമാണ് എന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്. എസ്റ്റേറ്റ്സ്, ജനറൽ എന്ന പേരിൽ ഒരു പാർലമെന്റ് ഉണ്ടായിരുന്നുവെങ്കിലും ദീർഘകാലമായി അത് വിളിച്ച് ചേർക്കാതെയാണ് ഭരണം നടത്തിയി രുന്നത്. “ഞാനാണ് രാഷ്ട്രം’ എന്ന് പ്രഖ്യാപിച്ച് ലൂയി പതിനാലാമൻ ആയിരുന്നു പൂർബൺ രാജാക്കന്മാ രിൽ പ്രധാനി. ലൂയി പതിനഞ്ചാമന്റെ കാലത്തെ അഴിമതിയും ധൂർത്തും യുദ്ധങ്ങളും രാജ്യത്തെയും ജന ങ്ങളെയും ദുരിതത്തിലാക്കി. ലൂയി പതിനാലാമൻ ഭരണകാര്യങ്ങളിൽ മതിയായ താൽപര്യം പ്രകടിപ്പിച്ചിരു ന്നില്ല. രാജ്ഞിയായിരുന്ന മാരി അന്റോയിനറ്റിന്റെ ധാരാളിത്തവും ധൂർത്തും ജനങ്ങളിൽ അസംതൃപ്തി ഉളവാക്കി.
Question 5.
ഫ്രഞ്ച് വിപ്ലവത്തിന് കാരണമായ സാമൂഹിക ഘടകങ്ങൾ വിശദമാക്കുക.
Answer:
പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് സമൂഹത്തെ മൂന്ന് തട്ടുകളായി (എസ്റ്റേറ്റുകൾ) വിഭജിച്ചിരുന്നു. പുരോഹി തർ ഒന്നാം എസ്റ്റേറ്റിലും, പ്രഭുക്കൾ രണ്ടാം എസ്റ്റേറ്റിലും, സാധാരണക്കാർ മൂന്നാം എസ്റ്റേറ്റിലുമായിരുന്നു ഉൾപ്പെട്ടിരുന്നത്. ഭൂസ്വത്തിന്റെ വലിയൊരു ഭാഗവും ഫ്രാൻസിലെ കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലാ യിരുന്നു. പുരോഹിതരെ എല്ലാത്തരം നികുതികളിൽ നിന്നും ഒഴിവാക്കിയിരുന്നു. പുരോഹിതർ കർഷക രിൽ നിന്നും വിളവിന്റെ പത്തിലൊന്ന് ടൈഥ് എന്ന നികുതിയായി പിരിച്ചിരുന്നു.
ഭരണരംഗത്തെ ഉയർന്ന സ്ഥാനങ്ങളും സൈന്യത്തിലെ ഉയർന്ന പദവികളും കൈയടക്കി വച്ചിരുന്നത് പ്രഭുക്കളായിരുന്നു. ആഢംബര ജീവിതം നയിച്ചിരുന്ന പ്രഭുക്കൾ ജനങ്ങളിൽ നിന്ന് വിവിധ നികുതികൾ പിരിച്ചിരുന്നു.
മധ്യവർഗവും തൊഴിലാളികളും കർഷകരും അടങ്ങുന്നതായിരുന്നു ഫ്രാൻസിലെ മൂന്നാമത്തെ എസ്റ്റേറ്റ്. ഇവർ കോമൺസ് (സാധാരണക്കാർ) എന്നറിയപ്പെട്ടു. മൂന്നാമത്തെ എസ്റ്റേറ്റിലെ ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യത്തിലായിരുന്നു ജീവിച്ചിരുന്നത്. ഇവർ രാജാവിനും പള്ളിക്കും പ്രഭുവിനും വ്യത്യസ്തങ്ങളായ നികുതികൾ നൽകാൻ ബാധ്യസ്ഥരായിരുന്നു. അതോടൊപ്പം പ്രതിഫലമില്ലാത്ത അനേകം നിർബന്ധിത സേവനങ്ങളും ഇവർ ചെയ്യേണ്ടിയിരുന്നു. അവയിൽ ചിലതാണ്:
- ആവശ്യമുള്ള സന്ദർഭങ്ങളിൽ സൈനിക സേവനം നടത്തുക.
- പൊതു നിരത്തുകൾ, ജലമാർഗ്ഗങ്ങ ങ്ങൾ, പാലങ്ങൾ തുടങ്ങിയവയുടെ മരാമത്തുപണികൾക്ക് സൗജന്യസേവനം നൽകുക.
Question 6.
ഫ്രഞ്ച് വിപ്ലവത്തെ ചിന്തകന്മാർ സ്വാധീനിച്ചതെ ങനെ?
Answer:



![]()
Question 7.
മധ്യവർഗത്തിന്റെ ഉയർച്ച ഫ്രഞ്ച് വിപ്ലവത്തിന് കാരണമായോ എന്ന് പരിശോധിക്കുക.
Answer:
പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രഞ്ച് സമൂഹത്തിൽ ഒരു മധ്യവർഗം ഉയർന്നവന്നു. ഫ്രാൻസിന്റെ കാർഷിക വ്യാവസായിക രംഗത്ത് ഇക്കാലത്തുണ്ടായ പുരോഗതി മധ്യവർഗത്തിന്റെ ഉദയത്തിന് കാരണമായി. കാർഷി ക-വ്യാവസായിക രംഗങ്ങളിലെ പുരോഗതിയുടെ ഫലമായി പുതിയ നഗരങ്ങൾ ഉയർന്നുവന്നു. നഗരങ്ങ ളിലെ തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്തിയവർ സാമ്പത്തിക പുരോഗതി കൈവരിക്കുകയും മധ്യ വർഗത്തിന്റെ ഭാഗമാവുകയും ചെയ്തു. മധ്യവർഗവും ഭരണകൂടത്തിനും പ്രഭുക്കൾക്കും നികുതി നൽക ണമായികുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുൻപന്തിയിലെത്തിയിട്ടും ഭരണത്തിലും സൈന്യ ത്തിലും അവർക്ക് അർഹിക്കുന്ന പദവിയോ അധികാരമോ ലഭിച്ചിരുന്നില്ല. ചുരുക്കത്തിൽ കടുത്ത അസം തൃപ്തിയോടെയാണ് മധ്യവർഗം കഴിഞ്ഞിരുന്നത്.
ചുവടെ തന്നിട്ടുള്ളവയിൽ നിന്നും ശരിയു ത്തരം കണ്ടെത്തി എഴുതുക.
Question 8.
ഫ്രഞ്ച് വിപ്ലവം നടക്കുമ്പോൾ ഫ്രാൻസിലെ ചക വർത്തി ആരായിരുന്നു?
എ) ലൂയി പതിനാലാമൻ
ബി) മിറാബോ
സി) ലൂയി പതിനാറാമൻ
ഡി) നെപ്പോളിയൻ
Answer:
ലൂയി പതിനാറാമൻ
Question 9.
ഫ്രഞ്ച് സമൂഹത്തിലെ രണ്ടാമത്തെ എസ്റ്റേറ്റിൽ ഉൾപ്പെട്ടിരുന്ന വിഭാഗം:
എ) പ്രഭുക്കന്മാർ
ബി) പുരോഹിതർ
സി) മധ്യവർഗം
ഡി) സാധാരണക്കാർ
Answer:
എ) പ്രഭുക്കന്മാർ
Question 10.
ചുവടെ തന്നിട്ടുള്ളതിൽ ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യങ്ങളിൽ ഉൾപ്പെടാത്തത്.
എ) സ്വാതന്ത്ര്യം
ബി) മാനവികത
സി) സമത്വം
ഡി) സാഹോദര്യം
Answer:
ബി) മാനവികത
Question 11.
ഫ്രാൻസിലെ പുരോഹിതർ കർഷകരിൽ നിന്നും പിരിച്ച് നികുതി
എ) വോങ്തീയം
ബി) എസ്റ്റേറ്റ്
സി) ജാക്കോബിൻ
ഡി) ടൈഥ്
Answer:
ഡി) ടൈഥ്
Question 12.
മൂന്നാമത്തെ എസ്റ്റേറ്റിലെ ജനങ്ങൾ ചെയ്യേണ്ടി യിരുന്ന പ്രതിഫലമില്ലാത്ത നിർബന്ധിത സേവ നങ്ങൾക്ക് ഉദാഹരങ്ങൾ എഴുതുക.
Answer:
- ആവശ്യമുള്ള സന്ദർഭങ്ങളിൽ സൈനികസേ വനം നടത്തുക.
- പൊതുനിരത്തുകൾ, ജലമാർഗങ്ങൾ, പാല ങ്ങൾ തുടങ്ങിയവയുടെ മരാമത്തു പണി കൾക്ക് സൗജന്യ സേവനം നൽകുക.
Question 13.
ചുവടെ തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.
| A | B |
| മൊണ്ടെസ്ക | ടു ട്രീറ്റിസ്സ് ഓഫ് ഗവൺമെന്റ് |
| റൂസ്സോ | സ്ത്രീയുടേയും സ്ത്രീ പൗരരു ടേയും അവകാശ പ്രഖ്യാപനം |
| ജോൺലോക്ക് | സാമൂഹ്യ ഉടമ്പടി |
| ഒളിമ്പ് ദെ ഗൂഷ് | നിയമത്തിന്റെ ആത്മാവ് |
Answer:
| A | B |
| മൊണ്ടെസ്ക | നിയമത്തിന്റെ ആത്മാവ് |
| റൂസ്സോ | സാമൂഹ്യ ഉടമ്പടി |
| ജോൺലോക്ക് | ടു ട്രീറ്റിൻസ് ഓഫ് ഗവൺമെന്റ് |
| ഒളിമ്പ് ദെ ഗൂഷ് | സ്ത്രീയുടേയും സ്ത്രീ പൗരരു ടേയും അവകാശ പ്രഖ്യാപനം |
Question 14.
ഫ്രഞ്ച് പാർലമെന്റായ എസ്റ്റേറ്റ്സ് ജനറലിനെ കുറിച്ച് ഒരു ചെറുകുറിപ്പ് തയ്യാറാക്കുക.
Answer:
- ഫ്രഞ്ച് സമൂഹത്തെപ്പോലെ എസ്റ്റേറ്റ്സ് ജനറലും മൂന്നായി വിഭജിക്കപ്പെട്ടിരിക്കുന്നു.
- മൂന്ന് എസ്റ്റേറ്റുകളും പ്രത്യേകം ഹാളുകളിലാണ് സമ്മേളിച്ചിരുന്നത്.
- ഒന്നും രണ്ടും എസ്റ്റേറ്റുകളിലെ അംഗത്വം പരമ്പരാഗതമായിരുന്നു.
- എന്നാൽ മൂന്നാം എസ്റ്റേറ്റിലെ അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു.
- ഒരു സഭയ്ക്ക് ഒരു വോട്ട് എന്ന നിലവിലെ രീതിയെ ആദ്യത്തെ രണ്ട് എസ്റ്റേറ്റുകളും പിന്തുണച്ചു.
- തങ്ങൾ പ്രതിനിധീകരിക്കുന്ന വിഭാഗങ്ങളുടെ ആവലാതികളും ആവശ്യങ്ങളുമായി എത്തിച്ചേർന്നവരാ യിരുന്നു മൂന്നാം എസ്റ്റേറ്റിലെ പ്രതിനിധികൾ
Question 15.
ടെന്നീസ് കോർട്ട് പ്രതിജ്ഞ എന്തെന്ന് വ്യക്തമാ ക്കുക.
Answer:
മൂന്ന് എസ്റ്റേറ്റുകളും ഒരുമിച്ച് സമ്മേളിക്കണം എന്ന മൂന്നാം എസ്റ്റേറ്റിന്റെ ആവശ്യത്തെ മറ്റ് രണ്ട് എസ്റ്റേറ്റു കളും അനുകൂലിച്ചില്ല. തുടർന്ന് 1789 ജൂൺ 17-ാം തീയതി മൂന്നാം എസ്റ്റേറ്റിലെ അംഗങ്ങൾ തങ്ങളാണ് ഫ്രാൻസിന്റെ യഥാർത്ഥ ജനപ്രതിനിധികൾ എന്ന് പ്രഖ്യാപിക്കുകയും തങ്ങളുടെ സഭയെ ഫ്രഞ്ച് ദേശീയ സഭ എന്ന് വിളിക്കുകുയം ചെയ്തു. ഉപരിസഭകളുടെ പിന്തുണയോടെ ലൂയി പതിനാറാമൻ ഈ സഭ സമ്മേളിച്ചിരുന്ന ഹാൾ അടച്ചിടുകയും പട്ടാളക്കാവൽ ഏർപ്പെടുത്തുകയും ചെയ്തു. ജൂൺ 20-ന് ഴാങ്-സിൽവിയൻ ബലി, അബ്ബസീസ്, മിറാബോ തുടങ്ങിയവരുടെ നേതൃത്വത്തിൽ മൂന്നാം എസ്റ്റേ റ്റിലെ പ്രതിനിധികൾ തൊട്ടടുത്തുള്ള ടെന്നീസ് കോർട്ടിൽ സമ്മേളിച്ചു. ഒരു വ്യവസ്ഥാപിത ഭരണഘടന ഉണ്ടാകുന്നതുവരെ തങ്ങൾ പിരിഞ്ഞു പോവുകയില്ലെന്ന് അവർ പ്രഖ്യാപിച്ചു. ഇത് പിൽക്കാലത്ത് ടെന്നീസ് കോർട്ട് പ്രതിജ്ഞ’ എന്നറിയപ്പെട്ടു. ദേശീയസഭയുടെ ഈ സമ്മേളനം ടെന്നീസ് കോർട്ട് അസംബ്ലി എന്നു മറിയപ്പെട്ടു.
Question 16.
ഫ്രാൻസിലെ ദേശീയസഭ നിയമനിർമ്മാണം വഴി നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ഏതെല്ലാം?
Answer:
- അടിമത്തം നിർത്തലാക്കി.
- പ്രഭുക്കളുടെ പ്രത്യേക അധികാരങ്ങൾ എടുത്തു കളഞ്ഞു.
- ജനങ്ങൾ കത്തോലിക്കാ സഭയ്ക്ക് നൽകേ ണ്ടിയിരുന്ന കരം നിർത്തലാക്കി.
- അധികമായി ചുമത്തിയിരുന്ന നികുതികൾ റദ്ദാക്കി.
Question 17.
ഫ്രഞ്ച് വിപ്ലവത്തിൽ സ്ത്രീകളും സുപ്രധാന പങ്ക് വഹിച്ചു. പ്രസ്താവന സാധൂകരിക്കുക.
Answer:
ഭക്ഷ്യക്ഷാമവും ദേശീയ സഭയോട് സഹകരി ക്കാത്ത ലൂയി പതിനാറാമന്റെ നയങ്ങളും സ്ത്രീകളെ പ്രക്ഷോഭത്തിനിറങ്ങാൻ പ്രേരിപ്പിച്ചു. ആയിരക്കണക്കിന് സ്ത്രീകൾ ചൂൽ ഉൾപ്പെടെ യുള്ള നിത്യോപയോഗ സാമഗ്രികളും വാൾ, കുന്തം, തോക്ക് എന്നിവയും കൈയിലേന്തി പൂർബൺ രാജാക്കന്മാരുടെ വസതിയായ വേഴ്സായ് കൊട്ടാ രത്തിലേക്ക് മാർച്ച് ചെയ്തു. ദേശീയ സഭയുടെ തീരുമാനങ്ങൾ അംഗീകരിക്കാമെന്ന് ലൂയി പതിനാ റാമൻ ഉറപ്പു കൊടുത്തു. ഫ്രാൻസിലെ നാടക കൃത്തും പൊതുപ്രവർത്തകയുമായിരുന്ന ഒളിമ്പ് ദെ ഗൂഷ് വിപ്ലവകാലത്ത് സ്ത്രീകളുടെ അവകാശ ങ്ങൾക്കുവേണ്ടി വാദിച്ച ഉറച്ച സ്ത്രീ ശബ്ദമായി രുന്നു. “സ്ത്രീയുടേയും സ്ത്രീ പൗരരുടേയും അവ കാശ പ്രഖ്യാപനം’ എന്ന ഗ്രന്ഥത്തിൽ പുരുഷ ന്മാർക്ക് ലഭിച്ച അവകാശങ്ങൾ സ്ത്രീകൾക്കും ലഭ്യ മാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അധികാ രവും അവകാശങ്ങളുമുള്ള സാമൂഹിക ഘടനയ്ക്ക് വേണ്ടി അവർ നിലകൊണ്ടു. സ്ത്രീ സമത്വത്തിന് വേണ്ടി വാദിച്ച മറ്റൊരു വനിതയായിരുന്നു മാഡം ഴാങ് റോളണ്ട്.
Question 18.
ഫ്രഞ്ച് ദേശീയസഭയുടെ പരിഷ്കാരങ്ങൾ എഴുതുക.
Answer:
- രാജ്യത്താകമാനം ഏകീകൃത ഭരണഘടന നട പ്പിലാക്കി.
- അസൈനാറ്റ് എന്ന കടലാസ് കറൻസി പുറ ത്തിറക്കി.
- മതമേധാവികളുടെ നിയന്ത്രണത്തിലായിരുന്ന സ്വത്തുക്കൾ കണ്ടുകെട്ടി.
- പൂർണ്ണമായ മതസഹിഷ്ണുത പ്രഖ്യാപിച്ചു.
- പുരോഹിതർ ഗവൺമെന്റിന്റെ ശമ്പളം പറ്റു ന്നവരായി മാറി.
തന്നിട്ടുള്ള ‘a’ വിഭാഗത്തിലെ രണ്ട് ഭാഗങ്ങൾ തമ്മി ലുള്ള പരസ്പരം ബന്ധം കണ്ടെത്തി ‘b’ വിഭാഗം പൂർത്തിയാക്കുക.
Question 19.
(a) അസൈനാറ്റ് : കടലാസ് കറൻസി
(b) ടൈഥ് : …………………………
Answer:
നികുതി
Question 20.
(a) ഡയറക്ടറി : ഭരണസംവിധാനം
(b) ഗില്ലറ്റിൻ : ………………………
Answer:
മനുഷ്യരെ കൊല്ലുന്നതിനുള്ള യന്ത്രം
Question 21.
(a) ലിസെയ് : വിദ്യാലയം
(b) ബാസ്റ്റിൽ : ……………………….
Answer:
കോട്ട
Question 22.
ഫ്രഞ്ച് മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ പ്രധാ നപ്പെട്ട ആശയങ്ങൾ പട്ടികപ്പെടുത്തുക.
Answer:
- സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യൻ തുല്യ അവകാശങ്ങളോടെ സ്വതന്ത്രനായി ജീവിക്കുന്നു.
- എല്ലാ രാഷ്ട്രീയ കൂട്ടായ്മകളുടേയും ലക്ഷ്യം മനുഷ്യന്റെ സ്വാഭാവികമായും അവിഭാജ്യവു മായ അവകാശങ്ങൾ സംരക്ഷിക്കുക എന്ന താണ്. അവ സ്വത്ത്, സ്വാതന്ത്ര്യം, സുരക്ഷി തത്വം, അടിച്ചമർത്തലുകളെ ചെറുക്കൽ എന്നി വയ്ക്കുള്ള അവകാശമാണ്.
- എല്ലാ പരമാധികാരവും രാഷ്ട്രത്തിൽ കുടി കൊള്ളുന്നു. മറ്റുള്ളവർക്ക് ഹാനികരമല്ലാത്ത പ്രവർത്തനങ്ങൾ നടത്താനുള്ള അധികാര മാണ് സ്വാതന്ത്ര്യത്തിലുൾക്കൊള്ളുന്നത്.
- സമൂഹത്തിന് ഹാനികരമാകുന്ന പ്രവർത്തന ങ്ങളെ വിലക്കാനുള്ള അവകാശം മാത്രമേ നിയമത്തിനുള്ളൂ.
Question 23.
സെപ്റ്റംബർ കൂട്ടക്കൊല എന്നാലെന്ത്?
Answer:
യൂറോപ്പിലെ പ്രബലശക്തികളായ ബ്രിട്ടനും ഓസ്ട്രിയയും റഷ്യയും ഫ്രാൻസിനെ ആക്രമിച്ച പ്പോൾ ഈ സ്ഥിതി വിശേഷം നേരിടുന്നതിനായി ഒരു പൊതുരക്ഷാ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മി റ്റിയുടെ നേതൃത്വത്തിൽ അതിഭീകരമായ ഭരണ മാണ് പാരീസിൽ അരങ്ങേറിയത്. ആയിരക്കണ ക്കിന് ജനങ്ങളെ ദിനംപ്രതി രാജ്യദ്രോഹികളെന്ന് മുദ്രകുത്തി കാരാഗൃഹത്തിൽ അടച്ചു. ജയിലുകൾ നിറഞ്ഞപ്പോൾ തിരക്ക് കുറയ്ക്കാൻ വേണ്ടി 1500 ഓളം പേരെ പാരീസിലെ തെരുവുകളിൽ വച്ച് കൊലപ്പെടുത്തി. ഇത് സെപ്തംബർ കൂട്ട ക്കൊല’എന്നറിയപ്പെടുന്നു.
Question 24.
റിപ്പബ്ലിക്കായി മാറിയ ഫാൻസിന്റെ ഭരണനേ തൃത്വം പിടിച്ചെടുത്തത് ഏത് വിഭാഗമായിരുന്നു?
Answer:
ജാക്കോബിറ്റുകൾ
Question 25.
ഫ്രാൻസിലെ പൊതുരക്ഷാ കമ്മിറ്റിക്ക് നേതൃത്വം നൽകിയത് ആരെല്ലാം?
Answer:
- ഡാൻടൻ
- ഹെബർട്ട്
- മരാട്ട്
- റോബസ്പിയർ
Question 26.
ഫ്രഞ്ച് വിപ്ലവത്തിന്റെ അനന്തരഫലങ്ങൾ വിശദ മാക്കുക.
Answer:
- ഫ്രാൻസിലെ ഫ്യൂഡലിസത്തിന്റെ തകർച്ച
- പഴയഭരണത്തിലെ നിയമങ്ങൾ ഇല്ലാതായി.
- പുരോഹിതരുടേയും പ്രഭുക്കരുടേയും എല്ലാതരം ആനുകൂല്യങ്ങളും നിർത്തലാക്കി.
- ഏകീകൃത അളവുതൂക്ക സമ്പ്രദായം
- ആധുനിക ദേശീയത
- ജനാധിപത്യ ഭരണക്രമം
- ഏഷ്യയിലേയും ആഫ്രിക്കയിലേയും ദേശീയ സ്വാതന്ത്ര്യ സമരങ്ങളെ സ്വാധീനിച്ചു.
Question 27.
നെപ്പോളിയന്റെ ഭരണപരിഷ്കാരങ്ങൾ വിലയി രുത്തുക.
Answer:
| പരിഷ്കാരങ്ങൾ | മാറ്റങ്ങൾ |
| നിയമപരിഷ്കാരങ്ങൾ | നെപ്പോളിയന്റെ നിയമസംഹിത (Napoleonic Code) ഫ്യൂഡൽ അവസാനിപ്പിക്കുകയും സമത്വവും ‘മതസ്വാത നിയമങ്ങൾ ന്ത്യവും അംഗീകരിക്കുകയും ചെയ്തു. |
| കൺകോർഡറ്റ് (നെപ്പോളി യനും പോപ്പും തമ്മിലുണ്ടായ കരാർ) | പോപ്പുമായി ഉണ്ടാക്കിയ കരാർ പ്രകാരം കത്തോലിക്കാ സഭ യുടെ പ്രവർത്തന സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചു. മറ്റ് മതവിഭാഗ ങ്ങളിൽപ്പെട്ടവർക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചു. |
| വിദ്യാഭ്യാസ പരിഷ്കാരങ്ങൾ | വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടു. ലിസെയ് (Lycee) എന്ന പേരിൽ സർക്കാർ നിയ ന്ത്രണത്തിലുള്ള വിദ്യാലയങ്ങൾ സ്ഥാപിച്ചു. സർക്കാർ സർവീസിലേക്കും സൈന്യത്തിലേക്കും ആവശ്യമുള്ള വിദ്യാസ മ്പന്നരെ സൃഷ്ടിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. യൂണിവേ ഴ്സിറ്റി ഓഫ് ഫാൻസ് എന്ന പേരിൽ ഒരു ദേശീയ സർകലാശാ ലാസമ്പ്രദായം ആരംഭിച്ചു. ഈ സംവിധാനത്തിലൂടെ രാജ്യത്തെ വിദ്യാഭ്യാസരംഗത്തെ നിയന്ത്രിച്ചു. |
| സാമ്പത്തികപരിഷ്കാരങ്ങൾ | ബാങ്ക് ഓഫ് ഫാൻസ് സ്ഥാപിക്കുകയും ഏകീകൃത കറൻസി സംവിധാനം നടപ്പിലാക്കുകയും ചെയ്തു. |
| സൈനിക പരിഷ്കാരങ്ങൾ | സൈന്യത്തെ പല ബറ്റാലിയനുകളാക്കി പുനഃസംഘടിപ്പിച്ചു. |
Question 28.
ബാങ്ക് ഓഫ് ഫാൻസ് സ്ഥാപിച്ചതാര്?
എ) ലൂയി പതിനാലാമൻ
ബി) നെപ്പോളിയൻ
സി) റോബിയർ
ഡി) മിറാബോ
Answer:
ബി) നെപ്പോളിയൻ
Question 29.
ഏത് രാജ്യത്തിനെതിരായാണ് നെപ്പോളിയൻ കോണ്ടിനെന്റൽ വ്യവസ്ഥ നടപ്പിലാക്കിയത്?
എ) സ്പെയിൻ
ബി) റഷ്യ
സി) ജർമ്മനി
ഡി) ബ്രിട്ടൻ
Answer:
ഡി) ബ്രിട്ടൻ
Question 30.
വിയന്ന സമ്മേളനത്തിന് നേതൃത്വം നൽകിയ താര്?
എ) നെപ്പോളിയൻ
ബി) മെറ്റേണിച്ച്
സി) റോബിയർ
ഡി) ലൂയി പതിനാറാമൻ
Answer:
ബി) മെറ്റേണിച്ച്
Question 31.
വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ പരാജയ പ്പെടുത്തിയ രാഷ്ട്രം?
എ) ബ്രിട്ടൻ
ബി) റഷ്യ
സി) സ്പെയിൻ
ഡി) ചൈന
Answer:
എ) ബ്രിട്ടൻ
Question 32.
കോണ്ടിനെന്റൽ വ്യവസ്ഥ എന്തെന്ന് വ്യക്തമാക്കുക.
Answer:
ബ്രിട്ടനെ സാമ്പത്തികമായി തകർക്കാൻ നെപ്പോളിയൻ ആവിഷ്കരിച്ച പദ്ധതിയായിരുന്നു കോണ്ടിനെന്റൽ വ്യവസ്ഥ. ഇത് പ്രകാരം ഫാൻസിന്റെ അധീനതയിലുള്ളതോ ഫ്രാൻസുമായി സൗഹൃദത്തിലുള്ളതോ ആയ രാജ്യങ്ങളെ ബ്രിട്ടനുമായുള്ള വ്യാപാരത്തിൽ നിന്ന് വിലക്കി.
Question 33.
വിയന്ന സമ്മേളനത്തിന്റെ പ്രധാന തീരുമാനങ്ങൾ എന്തെല്ലാമായിരുന്നു?
Answer:
- യൂറോപ്പിലെ രാജ്യങ്ങളിൽ ഫ്രഞ്ച് വിപ്ലവത്തിന് മുമ്പുള്ള രാജഭരണം പുനഃസ്ഥാപിക്കുക.
- ഫ്രാൻസിൽ ബർബൺ രാജഭരണം പുനഃസ്ഥാപിക്കുക.
- ബ്രിട്ടന്റെ നാവിക മേധാവിത്വവും റഷ്യയുടെ കിഴക്കൻ യൂറോപ്പിലെ ആധിപത്യവും അംഗീകരിക്കുക.
- മധ്യ യൂറോപ്പിൽ ഓസ്ട്രിയയുടെ മേധാവിത്വം അംഗീകരിക്കുക.