A thorough understanding of Std 10 Biology Notes Malayalam Medium and Class 10 Biology Chapter 2 Important Questions Malayalam Medium പരിണാമത്തിന്റെ വഴികൾ can improve academic performance.
SSLC Biology Chapter 2 Important Questions Malayalam Medium
പരിണാമത്തിന്റെ വഴികൾ Class 10 Important Questions
Question 1.
അവകാശവാദവും കാരണവും പരിശോധിച്ച് ശരി യായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക.
അവകാശവാദം: സ്വയാർജിത സ്വഭാവങ്ങൾ പാര മ്പര്യമായി പ്രേഷണം ചെയ്യപ്പെടുന്നില്ല.
കാരണം: സ്വയാർജിത വ്യതിയാനങ്ങൾ ജീവിക ളുടെ ജനിതകഘടനയിൽ മാറ്റം വരുത്തില്ല (എ) അവകാശവാദവും കാരണവും ശരിയാണ്. കാരണം അവകാശവാദത്തിന്റെ ശരിയായ വിശദീക രണമാണ്.
(ബി) അവകാശവാദവും കാരണവും ശരിയാണ്. കാരണം അവകാശവാദത്തിന്റെ തെറ്റായ
വിശദീക രണമാണ്.
(സി) അവകാശവാദം ശരി. കാരണം തെറ്റ്
(ഡി) അവകാശവാദം തെറ്റ് കാരണം ശരി
Answer:
(എ) അവകാശവാദവും കാരണവും ശരിയാണ്.
കാരണം അവകാശ വാദത്തിന്റെ ശരിയായ വിശദീകരണമാണ്.
Question 2.
ഉത്തരം തിരഞ്ഞെടുത്ത് എഴുതുക.
പ്രസ്താവന 1 : ഗാലപ്പഗോസ് ദ്വീപസമൂഹത്തിൽ പതിനാലോളം വ്യത്യസ്ത സ്പീഷീസുകളിൽ പ്പെട്ട കുരുവികളുണ്ട്.
പ്രസ്താവന 2 : ഗാലപ്പഗോസിലെ കുരുവികളുടെ സ്പീഷീസുകൾ പൊതുവായി കാണിക്കുന്ന മുഖ്യവ്യത്യാസം അവയുടെ കൊക്കിന്റെ ആക തിയും വലുപ്പവുമാണ്.
(എ) പ്രസ്താവന 1 ഉം 2 ഉം ശരി
(ബി) പ്രസ്താവന 1 ഉം 2 ഉം തെറ്റ്
(സി) പ്രസ്താവന 1 തെറ്റ് പ്രസ്താവന 2 ശരി
(ഡി) പ്രസ്താവന 1 ശരി പ്രസ്താവന 2 തെറ്റ്
Answer:
(എ) പ്രസ്താവന 1 ഉം 2 ഉം ശരി
Question 3.
സ്വയാർജിത സ്വഭാവങ്ങളുടെ പാരമ്പര്യപ്രേഷണം അവതരിപ്പിച്ചത്
(എ) ചാൾസ് ഡാർവിൻ
(ബി) ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്ക്
(സി) ഹ്യൂഗോ ഡി വീസ്
(ഡി) കാൾ കോറൻസ്
Answer:
(ബി) ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്ക്
Question 4.
പ്രസ്താവന പൂർത്തിയാക്കുക.
പോപ്പുലേഷൻ ജനറ്റിക്സ്, പാലിയന്റോളജി, പരിസ്ഥിതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ നിന്നുള്ള തെളിവുകളും തുടർപഠനങ്ങളും ഡാർവിനിസത്തോട് കൂട്ടിച്ചേർത്ത് …………………………..
രൂപപ്പെടുത്തിയതോടെ വിമർശനങ്ങൾക്കിട യില്ലാത്ത വിധം ഡാർവിനിസം യുക്തിഭദ്രമായി.
Answer:
നിയോഡാർവിനിസം
Question 5.
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുത്ത് എഴുതുക.
(എ) ഡാർവിൻ തന്റെ പഠനങ്ങൾ തുടരവേ, 1858ൽ ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞനായ ആൽഫ്രഡ് റസ്സൽ വാലസിന്റെ പരിണാമ പഠനങ്ങളും ശ്രദ്ധയിൽപ്പെട്ടു.
(ബി) 1859ൽ ‘ഓൺ ദി ഒറിജിൻ ഓഫ് സ്പീഷീസ്’ എന്ന പുസ്തകത്തിലൂടെ മാത്തൂസ് തന്റെ ആശയങ്ങൾ വിപുലീകരിച്ച് അവത രിപ്പിച്ചു.
(സി) ഡാർവിന്റെ പരിണാമസിദ്ധാന്തം ലോകത്തെ ഏറെ സ്വാധീനിച്ച ശാസ്ത്രാശയങ്ങളിലൊ ന്നാണ്.
Answer:
എ, സി
Question 6.
ബോക്സിൽ നൽകിയിരിക്കുന്ന പദങ്ങൾ മഹാനായ ഒരു ശാസ്ത്ര കാരനെ സൂചിപ്പിക്കുന്നു.
a) ഇദ്ദേഹത്തെ തിരിച്ചറിയുക.
b) ഇദ്ദേഹം അവതരിപ്പിച്ച ആശയമെന്ത്?
| • ജീവിവർഗ ഉൽപ്പത്തി • HMS ബീഗിൾ • ഗാലപ്പഗോസ് ദ്വീപുകൾ • അനുകൂലവ്യതിയാനങ്ങളുടെ അതിജീവനം |
Answer:
a) ചാൾസ് ഡാർവിൻ
b) പ്രകൃതി നിർധാരണ സിദ്ധാന്തം
![]()
Question 7.
ലാമാർക്ക് അവതരിപ്പിച്ച ആശയം ശാസ്ത്ര ലോകം നിരാകരിച്ചതിന് കാരണമെന്ത്?
Answer:
സ്വയാർജിത സ്വഭാവങ്ങൾ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നില്ല എന്ന് തെളിഞ്ഞ തിനാൽ ലാമാർക്കിന്റെ സിദ്ധാന്തം ശാസ്ത്ര ലോകം അംഗീകരിച്ചില്ല.
Question 8.
ഡാർവിന്റെ സിദ്ധാന്തത്തിന്റെ വിശദീകരണങ്ങ ളായി ആര്യ നൽകിയിരിക്കുന്നവ താഴെ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിൽ തെറ്റായ വിശദീകരണ മേത്?
a) വിഭവങ്ങൾ പരിമിതമാകുമ്പോൾ ജീവികൾ നിലനിൽപ്പിനു വേണ്ടി മത്സരിക്കുന്നു.
b) അനുകൂലമായ വ്യതിയാനങ്ങളുള്ളവ നില നിൽക്കുന്നു.
c) സ്വയാർജിത സ്വഭാവങ്ങൾ അടുത്ത തലമുറ യിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു
d) അനുകൂലമല്ലാത്ത വ്യതിയാനങ്ങളുള്ളവ നശിച്ചുപോകുന്നു.
Answer:
c) സ്വയാർജിത സ്വഭാവങ്ങൾ അടുത്ത തലമുറ യിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു
Question 9.
സ്വയാർജിത സ്വഭാവങ്ങൾ അടുത്ത തലമുറ യിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. സ്ഥിരമായ കൊതുകുനാശിനി ഉപയോഗിച്ചിട്ടും കൊതുകിനെ പൂർണ്ണമായി നശിപ്പിക്കാൻ കഴിയു ന്നില്ല ഈ പ്രസ്താവനയ്ക്ക് പരിണാമസിദ്ധാ ന്തത്തിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയ വിശ ദീകരണം എഴുതുക.
Answer:
ചില കൊതുകുകൾ കൊതുകുനാശിനിക്കെതിരെ പ്രതിരോധ ശക്തി കാണിക്കുന്നു. ഇത് അർഹത യുള്ളവരുടെ അതിജീവനമാണ്. കീടനാശിനിക്കെ തിരെ പ്രതിരോധശക്തിയുള്ളവ നില നിൽക്കു കയും മറ്റുള്ളവ നശിക്കുകയും ചെയ്യുന്നു.
Question 10.
ഒറ്റപെട്ടത് കണ്ടെത്തുക മറ്റുള്ളവയുടെ പൊതുസവിശേഷത കണ്ടെത്തുക
സ്വയാർജിത സ്വഭാവങ്ങൾ, അമിതോൽപ്പാദനം, നി ലനിൽപ്പിനായുള്ള സമരം, അനുകൂല വ്യതിയാ
നങ്ങൾ
Answer:
സ്വയാർജിത സ്വഭാവങ്ങൾ മറ്റുള്ളവ പ്രകൃതി നിർ ധാരണ സിദ്ധാന്തവുമായി ബന്ധപ്പെട്ടവ.
Question 11.
ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക. പ്രസ്താവന 1: പുരാതന കാലത്ത് ജീവിച്ചിരുന്ന ജീവികളുടെ അവശിഷ്ടങ്ങളോ അടയാളങ്ങളോ ആണ് ഫോസിലുകൾ,
പ്രസ്താവന 2: ആർക്കിയോപ്ടെറിക്സിന് പക്ഷി കളുടെയും ഉഭയജീവികളുടെയും സ്വാഭാവം കാണ പ്പെടുന്നു.
(എ) പ്രസ്താവന 1 ഉം 2 ഉം ശരി
(ബി) പ്രസ്താവന 1 ഉം 2 ഉം തെറ്റ്
(സി) പ്രസ്താവന 1 തെറ്റ് പ്രസ്താവന 2 ശരി
(ഡി) പ്രസ്താവന 1 ശരി പ്രസ്താവന 2 തെറ്റ്
Answer:
(ഡി) പ്രസ്താവന 1 ശരി പ്രസ്താവന 2 തെറ്റ്
Question 12.
പ്രസ്താവന പൂർത്തിയാക്കുക.
പുരാതന കാലത്ത് ജീവിച്ചിരുന്ന ജീവികളുടെ അവ ശിഷ്ടങ്ങളോ അടയാളങ്ങളോ ആണ് ………………………
Answer:
ഫോസിലുകൾ
![]()
Question 13.
പരിണാമപ്രക്രിയയുടെ പ്രധാന തെളിവുകളായി സ്വീകരിക്കാവുന്നവ എന്തെല്ലാം?
Answer:
ഫോസിൽ പഠനം, ആകാരതാരതമ്യ പഠനം, ജൈവരസതന്ത്രവും ശരീരധർമ്മശാസ്ത്രവും നൽകുന്ന തെളിവുകൾ, തന്മാത്രാ ജീവ ശാസ്ത്രം നൽകുന്ന തെളിവുകൾ എന്നിവ.
ഫോസിലുകൾ പരിണാമത്തിന്റെ അടയാള ങ്ങളാണ്
ആദിമകാലത്തെ ജീവികളുടെ അവശിഷ്ടങ്ങളാണ് ഫോസിലുകൾ. ഫോസിലുകൾ ജീവികളുടെ ശരീരങ്ങളോ ശരീരഭാഗങ്ങളോ, മുദ്രകളോ ആകാം.
Question 14.
ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക. പ്രസ്താവന 1 : മനുഷ്യ പരിണാമ പരമ്പരയിലെ ആദ
്യ കണ്ണിയാണ് അസാലോപിത്തിക്കസ്. പ്രസ്താവന: സലാന്താപസ് ചാഡൻസി സിന്റെ ഫോസിലുകൾ ജർമ്മനിയിൽ നിന്ന് ലഭിച്ചു
(എ) പ്രസ്താവന 1 ഉം 2 ഉം ശരി
(ബി) പ്രസ്താവന 1 ഉം 2 ഉം തെറ്റ്
(സി) പ്രസ്താവന 1 തെറ്റ് പ്രസ്താവന 2 ശ
(ഡി) പ്രസ്താവന 1 ശരി പ്രസ്താവന 2 തെറ്റ്
Answer:
(ബി) പ്രസ്താവന 1 ഉം 2 ഉം തെറ്റ്
Question 15.
പദ ജോഡി ബന്ധം തിരിച്ചറിഞ്ഞ് പൂരിപ്പിക്കുക. പദജോഡികൾ തമ്മിലുള്ള ബന്ധവും എഴുതു ആധുനിക മനുഷ്യന്റെ സമകാലികർ. ഹോമോ നിയാണ്ടർതാലൻസിസ് :: ആധുനിക മനുഷ്യൻ : ……………………
Answer:
ഹോമോ സാപിയൻസ്, മനുഷ്യ പരിണാമ പാല യിലെ ജീവികളും അവയുടെ സവിശേഷതയും
Question 16.
പരിണാമത്തിന്റെ ക്രമത്തിൽ ചില ജീവികളുടെ ശ്രേണി നൽകിയിരിക്കുന്നു. വിട്ടുപോയ കണ്ണികൾ കണ്ടെത്തുക.
ഗിബ്ബൺ → … (A) … → ഗോറില്ല → (B)… → മനുഷ്യൻ
Answer:
A – ഒറാങ്ങുട്ടാൻ
B – ചിമ്പാൻസി
Question 17.
ഗാലപ്പഗോസ് ദ്വീപിൽ ഡാർവിൻ നിരീക്ഷി വിവിധ കുരുവികളുടെ കൊക്കിന്റെ വൈവിധ്യ ചുവടെ ചിത്രീകരിച്ചിരിക്കുന്നു. ചിത്രം നിരീക്ഷി ക്കുക.
പൂർവ്വികനായ കുരുവിയിൽ നിന്നും വൈവിധ മാർന്ന കൊക്കു കളുള്ള കുരുവി വർഗങ്ങൾ രൂപപ്പെട്ടതിന് നിങ്ങൾ എന്ത് വിശദീകരണം നൽകും?

Answer:
- ഭക്ഷ്യദൗർലഭ്യം, ജീവിത സാഹചര്യത്തിലെ വ്യത്യാസം
- ആഹാരത്തിന്റെ വൈവിധ്യം
- അനുകൂല വ്യതിയാനമുള്ളവയുടെ നിലനിൽ മദ്യപിച്ച
Question 18.
ഒരാൾക്ക് ശരിയായി നടക്കാൻ കഴിയു ന്നില്ല. തലച്ചോറിന്റെ ഏതു ഭാഗത്തെയാണ് മദ്യം പ്രധാനമായും ബാധിച്ചിരിക്കുക?
Answer:
സെറിബെല്ലത്തെ
![]()
Question 19.
അപകടത്തിൽ തലച്ചോറിന് ക്ഷതമേറ്റ് ഒരാൾക്ക് കുറച്ചു ദിവസത്തേക്ക് ആളുകളെ തിരിച്ചറിയാ നുള്ള കഴിവ് ഇല്ലാതായി. തലച്ചോറിന്റെ ഏതു ഭാഗത്താകാം ക്ഷതമേറ്റിരിക്കുക?
Answer:
സെറിബൈത്തിൽ
Question 20.
ഉദ്വേഗജനകമായ രംഗമുള്ള സിനിമ ടി.വി.യിൽ കണ്ടുകൊണ്ടാണ് രാജേഷ് ഭക്ഷണം കഴിക്കുന്നത്.
ഇത് അവന്റെ ദഹനത്തെ ബാധിക്കുമോ? സിംപതറ്റിക്, പാരാസിംപതറ്റിക് നാഡീവ്യവസ്ഥക ളു മായി ബന്ധപ്പെട്ട് നിഗമനം രൂപീകരിക്കുക.
Answer:
ഉദ്വേഗജനകമായ രംഗമുള്ളപ്പോൾ, സിംപതറ്റിക് നാഡീ വ്യവസ്ഥ പ്രവർത്തിക്കുന്നു. എന്നാൽ ഭക്ഷണം കഴിക്കുമ്പോൾ പാരാസിംപതറ്റിക് വ്യവസ്ഥയാണ് പ്രവർത്തിക്കേണ്ടത്. ഇത് ദഹനത്തെ ബാധിക്കുകതന്നെ ചെയ്യുന്നു.
Question 21.
പദജോഡി ബന്ധം മനസ്സിലാക്കാൻ വിട്ട ഭാഗം പൂരിപ്പിക്കുക:
ആവേഗങ്ങളുടെ പുന:പ്രസരണം : തലമാസ് …………………………… : ഹൈപ്പോതലാമസ് (March 2016)
Answer:
ആന്തരസമസ്ഥിതി പാലനം
Question 22.
ഒറ്റപ്പെട്ടത് കണ്ടെത്തുക. മറ്റുള്ളവയുടെ പൊതു സ്വഭാവം വിശദമാക്കുക
ഡെൻഡറ്റ്, അസറ്റൈൽ കൊളിൻ, ആക്സോൺ, സിനാപ്റ്റിക് നോബ് (March 2016)
Answer:
അസറ്റൈൽ. കൊളിൻ മറ്റുള്ളവ നാഡീകോശ ഭാഗങ്ങൾ.
Question 23.
ഒറ്റപ്പെട്ടതേതെന്ന് കണ്ടെത്തുക, ന്യായീകരണം നൽകുക.
a) തീവ്രപ്രകാശത്തിൽ കണ്ണുചിമ്മുന്നത്.
b) ചൂടുള്ള വസ്തുതുവിൽ തട്ടുമ്പോൾ കെ പിൻവലിക്കുന്നത്.
c) മുള്ള് കൊള്ളുമ്പോൾ കാൽ പിൻവലിക്കു ന്നത്. (Model 2012)
Answer:
തീവ്രപ്രകാശത്തിൽ കണ്ണുചിമ്മുന്നത്. മറ്റുരണ്ടും സുഷുമ്ന യിൽനിന്നുള്ള റിഫ്ളക്സുകൾ.
Question 24.
ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ ഒരുതരം നാഡിയെ ചുവടെ ചിത്രീകരിച്ചിരിക്കുന്നത് നിരീക്ഷിക്കുക.

a) ചിത്രീകരണത്തിൽ സൂചിപ്പിച്ചിരിക്കുന്ന നാഡി ഏത്?
b) A യിൽ നിന്ന് B യിലേക്കും, തിരികെയുമുള്ള സന്ദേശങ്ങളുടെ വിനിമയം സാധ്യമാക്കുന്ന നാഡി എത്?
Answer:
a) സംവേദ നാഡി
b) സമ്മിശ്ര നാഡി
![]()
Question 25.
ശരീരതുലനനില പാലിക്കാൻ സഹായിക്കുന്ന മസ്തിഷ്ക ഭാഗം?
a) സെറിബ്രം
b) സെറിബെല്ലം
c) മെഡുല്ല ഒബ്ലോംഗേറ്റ
d) തലാമസ്
Answer:
a) സെറിബ്രം
Question 26.
ലാമാർക്കിസത്തിന്റെ ഏതെങ്കിലും രണ്ട് തത്ത്വങ്ങൾ പറയുക.
Answer:
സ്വയാർജിത സ്വഭാവങ്ങളുടെ പാരമ്പര്യ പ്രേഷണം.
അവയവങ്ങളുടെ ഉപയോഗവും നിരുപയോഗവും കാരണം വ്യതിയാനങ്ങൾ സംഭവിക്കുന്നു.
Question 27.
പരിണാമത്തെക്കുറിച്ചുള്ള പഠനത്തിൽ ഗാലപ്പഗോസ് ഫിഞ്ചുകളുടെ പ്രാധാന്യം എന്താണ്?
Answer:
വ്യത്യസ്ത ഭക്ഷ്യ സാതസ്സുകൾക്ക് അനുയോജ്യ മായ കൊക്കിന്റെ ആകൃതിയിലും വലുപ്പത്തിലും ഗാലപ്പഗോസ് ഫിഞ്ചുകൾ വൈവിധ്യം പ്രകടിപ്പിക്കുന്നു. ഇത് ഡാർവിനെ പ്രകൃതിനിർദ്ധാരണ ത്തെയും ജീവിവർഗ പരിണാമത്തെയും മനസ്സിലാ ക്കാൻ സഹായിക്കുന്നു.
Question 28.
നിയോ-ഡാർവിനിസത്തിന്റെ വികാസത്തിലേക്ക് നയിച്ച ഡാർവിന്റെ സിദ്ധാന്തത്തിനെതിരായ ഏതെങ്കിലും രണ്ട് വിമർശനങ്ങൾ പരാമർശി ക്കുക.
Answer:
വ്യതിയാനത്തിന്റെയും പാരമ്പര്യപ്രഷണത്തി ന്റെയും ജനിതക അടിത്തറയെക്കുറിച്ച് ചാൾസ് ഡാർവിന് ധാരണയില്ലായിരുന്നതിനാൽ ഡാർ വിന്റെ പരിണാമാശയവും വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്.
Question 29.
വ്യത്യാസം എഴുതുക – LUCA, MRCA
Answer:
ഒരു പൊതു പൂർവിക സ്പീഷീസിൽ നിന്ന് പുതിയ സ്പീഷീസുകൾ ഉണ്ടാകുന്ന സ്പീസിയേഷൻ എന്ന പ്രക്രിയയിലൂടെയാണ് ഭൂമിയിൽ ജൈവവൈവിധ്യം രൂപപ്പെട്ടത്. സ്പീഷീസുക ളെല്ലാം അവസാനത്തെ സാർവത്രിക പൊതു പൂർവികരിൽ (LUCA Last Universal Common Ancestor) നിന്ന് രൂപപ്പെട്ടതായും വ്യത്യസ്ത സ്പീഷീസുകൾക്ക് ഏറ്റവും അടുത്ത പൊതു പൂർവ്വികർ (MRCA Most Recent Common ancestor) ഉണ്ടാകാമെന്നും കണക്കാക്കപ്പെടുന്നു.
Question 30.
പ്രകൃതിനിർധാരണ സിദ്ധാന്തം രൂപപ്പെടുത്തുന്ന തിൽ ചാൾസ് ഡാർവിനെ സ്വാധീനിച്ച കാര്യങ്ങൾ എന്തെല്ലാമായിരുന്നു?
Answer:
ഗാലപ്പഗോസ് ദ്വീപസമൂഹങ്ങളിലെ ജീവികളെ കേന്ദ്രീകരിച്ചു നടത്തിയ പഠനവും റോബർട്ട് മാൽത്തൂസിന്റെ ജനസംഖ്യാ സിദ്ധാന്തവും.
![]()
Question 31.
ഡാർവിൻ നിരീക്ഷിച്ച കുരുവികളെക്കുറിച്ചുള്ള ചിത്രീകരണമാണിത്.

a) എവിടെയാണ് ഡാർവിൻ ഈ കുരുവികളെ കണ്ടത്?
b) ഡാർവിന്റെ അഭിപ്രായത്തിൽ ഇവയുടെ കൊക്കിന്റെ സവിശേഷതകൾക്കുള്ള കാരണ മെന്താണ്?
Answer:
a) ഗാലപ്പഗോസ് ദ്വീപസമൂഹങ്ങളിൽ
b) ഓരോ കുരുവിയുടെയും ആഹാര രീതിക്കനു സൃതമായ ആകൃതിയുള്ള കൊക്കുകളാണ് ഉണ്ടായിരുന്നത്. വിഭവങ്ങൾ പരിമിതമാവു മ്പോൾ ആ സാഹചര്യത്തിനു യോജിച്ച വ്യതിയാനമുള്ളവ മാത്രം നിലനിന്നതു കൊണ്ടാണ് ഓരോ ദ്വീപിലും സവിശേഷമായ കൊക്കുകളോടു കൂടിയ കുരുവികൾ കാണപ്പെട്ടത്.
Question 32.
കുളത്തിൽ നിറയെ വാൽമാക്രികളെ കണ്ട്, ഇവയെല്ലാം വളർന്നാൽ കുളം നിറഞ്ഞു പോകു മല്ലോ എന്ന് മേരി ആശങ്കയുയർത്തിയപ്പോൾ ഡാർവിന്റെ പ്രകൃതി നിർധാരണ സിദ്ധാന്തത്തെ ആധാരമാക്കി ജോണി വിശദീകരണം നൽകുക യുണ്ടായി. എന്തായിരിക്കാം ജോണിയുടെ വിശദീകരണം?
Answer:
ഡാർവിന്റെ സിദ്ധാന്തമനുസരിച്ച് ജീവിവർഗം നിലനിൽക്കാൻ കഴിയുന്നതിലും കൂടുതൽ സന്താനങ്ങളെ ഉല്പാദിപ്പിക്കുമ്പോൾ (അമിതോൽ പാദനം) അവ ഭക്ഷണത്തിനും വാസസ്ഥാ നത്തിനും ഇണയ്ക്കും മറ്റു വിഭവങ്ങൾക്കുമായി അറിയാതെ ഒരു മത്സരം നടത്തും നിലനിൽപ്പിനു വേണ്ടിയുള്ള ഈ മത്സരത്തിൽ അനുകൂലമായ വ്യതിയാനങ്ങളുള്ളവ മാത്രമേ നില നിൽക്കുക യുള്ളൂ.
Question 33.
‘മുമ്പൊക്കെ കൊതുകുതിരി ഉപയോഗിച്ച് കൊതു കുകളെ നിയന്ത്രിക്കാമായിരുന്നു. കൊതുകുതി രിയുടെ പഴയ ഗുണം ഇല്ലാ ത്തതോ കൊതുകിന്റെ അതിജീവനശേഷി വർദ്ധിച്ചതോ മൂലം ഇപ്പോൾ അതിനു കഴിയുന്നില്ല’ ബാലുവിന്റെ അമ്മൂമ്മയുടെ ഈ ആശയക്കുഴപ്പം ഡാർവിന്റെ സിദ്ധാന്തത്തിന്റെ ഈ അടിസ്ഥാനത്തിൽ വിശദീകരിക്കുക. (Model 2015)
Answer:
കൊതുകുതിരിയെ അതിജീവിക്കാനുള്ള വ്യതി യാനം കൊതുകുകളിൽ രൂപപ്പെടുകയും പ്രകൃതിനിർധാരണത്തിലൂടെ അനുയോജ്യമായ വ്യതിയാനമുള്ളവ നിലനിൽക്കുകയും ചെയ്തു.
Question 34.
ജീവികളിൽ പരിണാമം എങ്ങനെ ഉണ്ടാകുന്നു എന്ന് വിശദമാക്കുന്ന ഒരു സിദ്ധാന്തത്തിന്റെ കാഡീകരണമാണ് താഴെ ചിത്രീ കരിച്ചിരിക്കുന്നത്.

a) ഈ സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞന്റെ പേരെഴുതുക.
b) ഈ സിദ്ധാന്തം പൂർണമായും അംഗീകരിക്ക പ്പെട്ടിട്ടില്ല. കാരണം വ്യക്തമാക്കുക.
Answer:
a) ലാമാർക്ക്
b) ജനിതക ഘടനയിൽ മാറ്റം വരുത്താത്ത വ്യതിയാനങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയില്ല.
Question 35.
‘ആന്റിബയോട്ടിക്കുകളുടെ നിരന്തര ഉപയോഗം ബാക്ടീരിയകളിൽ അതിജീവനശേഷി ഉണ്ടാ ക്കുന്നു.’
ഈ പ്രസ്താവനയെ പ്രകൃതി നിർധാരണ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ വിശദീക രിക്കുക?
Answer:
ശരിയാണ്. ജനിതകമാറ്റം വരുത്തിയ വിള തദ്ദേശീയ ഇനങ്ങൾക്കും ആരോഗ്യത്തിനു തന്നെയും ഭീഷണിയായി മാറുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ജനിതകമാറ്റം വരുത്തിയ ജീവികളെ ജൈവായുധമായി ഉപയോഗിക്കാനുള്ള സാധ്യത ആശങ്കയുയർത്തുന്നുണ്ട്.
Question 36.
ജീവപരിണാമം ഡാർവിന്റെ കാഴ്ചപ്പാടിൽ എന്ന ലേഖനത്തിലെ ഒരു ഭാഗം താഴെ ചേർത്തി രിക്കുന്നു.
ജീവികളിൽ നിരന്തരം വ്യതിയാനങ്ങൾ ഉണ്ടാ കുന്നു. ഈ വ്യതിയാനങ്ങൾ പ്രകൃതി നിർധാര ണത്തിന് വിധേയമാകുമ്പോൾ പുതിയ ജീവി വർഗങ്ങൾ ഉത്ഭവിക്കുന്നു. എന്നാൽ വ്യതി യാനം ഉണ്ടാകുന്നത് എങ്ങനെ എന്ന് വിശദീകരിക്കാൻ ഡാർവിന് കഴിഞ്ഞില്ല.
a) ജനിതകശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നതിന് വിശദീക രണം നൽകുക
b) ഡാർവിനിസം പിൽക്കാലത്ത് പരിഷ്കരിക്ക പ്പെട്ടതെങ്ങനെ?
Answer:
a) ജീൻ, ക്രോമസോം എന്നിവയിൽ ഉണ്ടാകുന്ന ഉൽപരിവർത്തനം വ്യതിയാനത്തിന് കാരണമാ കുന്നു.
b) ജനിതകശാസ്ത്രം, കോശവിജ്ഞാനീയം, ഭൗമ ശാസ്ത്രം, ഫോസിൽ പഠനം എന്നിവയിലെ കണ്ടെത്തലുകൾ കൂട്ടിച്ചേർത്ത് നിയോ ഡാർ വിനിസം എന്ന പേരിൽ ഡാർവിന്റെ സിദ്ധാന്തം പരിഷ്ക്കരിക്കപ്പെട്ടു.
![]()
Question 37.
ചുവടെ നൽകിയിരിക്കുന്ന ജീവികളെ തരംതിരി ക്കുക.
ഗിബ്ബൺ, മനുഷ്യൻ, കുരങ്ങ്, ഗോറില്ല, ചിമ്പാൻസി, ഒറാങ്ങുട്ടാൻ
Answer:
- സെർക്കോപിത്തികോയിഡിയ – കുരങ്ങ്
- ഹൊമിനോയിഡിയ – ഗിബ്ബൺ, മനുഷ്യൻ, ഗോറില്ല, ചിമ്പാൻസി, ഒറാങ്ങുട്ടാൻ
Question 38.
ഹീമോഗ്ലോബിൻ തന്മാത്രയുടെ ചിത്രം നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.

(എ) A, B എന്തിനെ സൂചിപ്പിക്കുന്നു?
(ബി) ഹീമോഗ്ലോബിൻ തന്മാത്ര പഠനം പരിണാ മത്തിന് നൽകുന്ന തെളിവെന്ത്?
Answer:
(എ) എ – ബീറ്റാ ശൃംഖല
ബി – ആൽഫാ ശൃംഖല
(ബി) ഗ്ലോബിൻ തന്മാത്രയിലെ ബീറ്റാ ശൃംഖല യിലെ അമിനോ ആസിഡുകളുടെ ക്രമീക രണത്തിൽ മനുഷ്യരുമായുള്ള വ്യത്യസങ്ങ ളുടെ എണ്ണം മറ്റു ജീവികളുടേതു മായി താരതമ്യം ചെയ്യുന്നതിലൂടെ ജീവികളുടെ പരിണാമപരമായ ബന്ധം കണ്ടെത്താ നാകും.
Question 39.
ജിറാഫുകളുടെ ഉദാഹരണം ഉപയോഗിച്ച് ലാമാർ ക്കിസത്തെയും ഡാർവിനിസത്തെയും താരതമ്യം
ചെയ്യുക.
Answer: ലാമാർക്കിസം: ജിറാഫുകൾ ഉയർന്ന ഇലകളിൽ എത്താൻ കഴുത്ത് നീട്ടി, നിരന്തരമായ ഉപയോഗ ത്തിലൂടെ കഴുത്തിന് നീളം കൂടിയ ജിറാഫുകൾ രൂപപ്പെട്ടു. അതായത് പരിസ്ഥിതി ജീവികളിൽ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു.
ഡാർവിനിസം: ആഹാരത്തിനായുള്ള മത്സരത്തിൽ കഴുത്തിന് നീളം കൂടിയ ജിറാഫുകൾ മാത്രം അതി ജീവിക്കുന്നു. കഴുത്തിന് നീളം കൂടിയ ജിറാഫു കൾ മാത്രം നിലനിൽക്കുകയും പുതിയ ജീവിവർഗ മായി മാറുകയും ചെയ്യുന്നു. അതായത് ജീവിക ളിലെ അനുകൂല വ്യതിയാനങ്ങളെ പരിസ്ഥിതി തിര ഞെഞ്ഞെടുക്കുന്നു.
Question 40.
പ്രകൃതി നിർധാരണം ഒരു പുതിയ ജീവിവർഗ ത്തിന്റെ രൂപീകരണത്തിലേക്ക് നയിക്കുന്നതെ
ങ്ങനെ?
Answer:
വലുപ്പം, രോഗപ്രതിരോധം, വിത്തുൽപാദനം പോലുള്ള മിക്ക സവി ശേഷതകളിലും ജീവികൾ പരസ്പരം വ്യത്യാസങ്ങൾ കാണിക്കും. ഈ വ്യത്യാസങ്ങൾ (വ്യതിയാനങ്ങൾ, ഢമൃശമശേീി) ജീവികൾക്ക് ഗുണകരമോ ദോഷകരമോ ആകാം. ഭക്ഷണം, സ്ഥലം, ഇണകൾ തുടങ്ങിയ പരിമി തമായ വിഭവങ്ങൾ ജീവികൾ തമ്മിലുള്ള മത്സര ത്തിലേക്ക് നയിക്കുന്നു. അനുകൂല വ്യതിയാന ങ്ങളുള്ള ജീവികൾ നിലനിൽപിനായുള്ള മത്സരത്തെ അതിജീവിക്കുന്നു. അവ കൂടുതൽ ഫലപ്രദമായി പ്രത്യുൽ പാദനം നടത്തുകയും പുതിയ തലമുറയെ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. അനുകൂല വ്യതിയാനങ്ങൾ വരും തലമുറകളിലേക്ക് കൈമാറുന്നു. കൂടുതൽ വ്യതിയാനങ്ങൾ തലമുറ തലമുറകളായി കുമിഞ്ഞു കൂടി പരസ്പരം പ്രത്യുൽപാദന സാധ്യതയില്ലാത്ത ജീവികളുണ്ടാവുന്നു. അവ പുതിയ ജീവിവർഗമായി മാറുന്നു.
Question 41.
ചിത്രീകരണം നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യ ങ്ങൾക്ക് ഉത്തരം എഴുതുക.

എ) ചിത്രീകരണത്തിൽ വിശദമാക്കുന്ന പരിണാ മസിദ്ധാന്തം ഏത്?
ബി) ഈ പരിണാമ സിദ്ധാന്തം മുന്നോട്ട് വച്ചതാര്?
സി) ഈ പരിണാമ സിദ്ധാന്തത്തിലൂടെ വിശദീ കരിച്ച ആശയം എന്ത്?
Answer:
(എ) ലാമാർക്കിസം
(ബി) ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്ക്
(സി) ആദ്യകാല ജിറാഫുകൾക്ക് നീളം കുറഞ്ഞ കഴുത്തുകളാണ് ഉണ്ടായിരുന്നത്. ആഹാരം ലഭിക്കുന്നതിനായി ജിറാഫുകൾ അവയുടെ കഴുത്ത് നീട്ടാൻ തുടങ്ങി. നിരന്തരമായ ഉപ യോഗത്തിലൂടെ കഴുത്തിന് നീളം കൂടിയ ജിറാഫുകൾ രൂപപ്പെട്ടു. അതായത് പരി സ്ഥിതി ജീവികളിൽ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു.
Question 42.
നീളം കുറഞ്ഞ കഴുത്തുള്ള ജിറാഫുകൾ ഭക്ഷ്യദൗർലഭ്യം നേരിട്ട തോടെ ക്രമേണ നീളം കൂടിയ കഴുത്തുള്ളവയായി മാറി.
a) ഈ ആശയം അവതരിപ്പിച്ചത് ആര്?
b) ഇത്തരത്തിൽ ആർജിക്കുന്ന സ്വഭാവങ്ങൾക്ക് അദ്ദേഹം പറഞ്ഞ പേരെന്ത്?
c) ഈ ആശയം ഡാർവിന്റെ പ്രകൃതിനിർദ്ധാര ണത്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെ വിശദീകരിക്കാം?
Answer:
a) ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്ക്
b) സ്വയാർജിത സ്വഭാവങ്ങൾ
c) ഭക്ഷ്യദൗർലഭ്യം നേരിട്ടതോടെ ഉയരമുള്ള മരങ്ങളിലെ ഇലകൾ ലഭിക്കാൻ സഹായകമായ വ്യതിയാനമുള്ള അഥവാ നീണ്ട കഴുത്തുള്ള ജിറാഫുകൾ മാത്രം നിലനിൽക്കുകയും അല്ലാ അവർ ക്രമേണ നശിച്ചുപോവുകയും ചെയ്തു.
![]()
Question 43.
ഒരു പരീക്ഷണത്തിൽ, കുറേ കീടങ്ങളുടെ മേൽ DDT തളിച്ചു. അവയിൽ കുറേ കീടങ്ങൾ ചാകു കയും ബാക്കിയുള്ളവ രക്ഷപ്പെടുകയും ചെയ്തു. രക്ഷപ്പെട്ടവയിൽ പ്രത്യുല്പാദനം നടത്തി അടുത്ത തലമുറയുണ്ടാക്കി. ഇവയിലും DDT തളിച്ചു. ഇതു പ്രകാരം 5 തല മുറയിൽ നടത്തിയ പരീക്ഷണ ത്തിന്റെ ഫലം താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു. ഇത് വിശകലനം ചെയ്ത് തന്നിട്ടുള്ള ചോദ്യ ങ്ങൾക്ക് ഉത്തരമെഴുതുക.
| തലമുറ | രക്ഷപ്പെട്ട കീടങ്ങൾ (ശതമാനനത്തിൽ) |
| 1 | 10 |
| 2 | 20 |
| 3 | 30 |
| 4 | 40 |
| 5 | 50 |
a) പട്ടികപ്പെടുത്തിയിട്ടുള്ള വിവരങ്ങൾക്ക് ഒരു വ്യാഖ്യാനം നൽകുക.
b) ഇതിന് നിങ്ങൾ എന്ത് ശാസ്ത്രീയ വിശദീ കരണം നൽകും?
c) ഈ പരീക്ഷണം തുടർന്നാലുണ്ടാകുന്ന ഫല മെന്തായിരിക്കും? (March 2014)
Answer:
a) രക്ഷപ്പെടുന്ന കീടങ്ങളുടെ ശതമാനം തലമുറകൾ കഴിയും തോറും കൂടിവരുന്നു.
b) അനുകൂലമായ വ്യതിയാനങ്ങളുള്ളവ നിലനിർത്തപ്പെടുന്നു. (പ്രകൃതി നിർധാരണം)
c) DDT പ്രതിരോധിക്കുന്നവയായി കീടങ്ങൾ പരിണമിച്ചുവരുന്നു.
Question 44.
ഡാർവിന്റെ പ്രകൃതിനിർദ്ധാരണ സിദ്ധാന്തത്തിന്റെ ആശയങ്ങൾ എവുതുക.
Answer:
അമിതോൽപാദനം – പരിസ്ഥിതിക്ക് നിലനിർ ത്താൻ കഴിയുന്നതിനേക്കാൾ കൂടുതൽ സന്താന ങ്ങളെ ജീവികൾ ഉൽപാദിപ്പിക്കുന്നു.
വ്യതിയാനങ്ങൾ – വലുപ്പം, രോഗപ്രതിരോധം, വിത്തുൽപാദനം പോലുള്ള മിക്ക സവി ശേഷതക ളിലും ജീവികൾ പരസ്പരം വ്യത്യാസങ്ങൾ കാണിക്കും. ഈ വ്യത്യാസങ്ങൾ (വ്യതിയാ നങ്ങൾ, Variations) ജീവികൾക്ക് ഗുണകരമോ ദോഷകരമോ ആകാം.
നിലനിൽപിനുവേണ്ടിയുള്ള മത്സരം – ഭക്ഷണം, സ്ഥലം, ഇണകൾ തുടങ്ങിയ പരിമിതമായ വിഭവ ങ്ങൾ ജീവികൾ തമ്മിലുള്ള മത്സരത്തിലേക്ക് നയിക്കുന്നു.
അർഹതയുള്ളവരുടെ അതിജീവിക്കൽ – അനു കൂല വ്യതിയാനങ്ങളുള്ള ജീവികൾ നിലനിൽപി നായുള്ള മത്സരത്തെ അതിജീവിക്കുന്നു. അവ കൂടുതൽ ഫലപ്രദമായി പ്രത്യുൽ പാദനം നടത്തുകയും പുതിയ തലമുറയെ ഉൽപാദിപ്പിക്കു കയും ചെയ്യുന്നു.
പ്രകൃതിനിർധാരണം – അനുകൂല വ്യതിയാനങ്ങൾ വരും തലമുറകളിലേക്ക് കൈമാറുന്നു. കൂടുതൽ വ്യതിയാനങ്ങൾ തലമുറ തലമുറകളായി കുമിഞ്ഞു കൂടി പരസ്പരം പ്രത്യുൽപാദന സാധ്യതയില്ലാത്ത ജീവികളുണ്ടാവുന്നു. അവ പുതിയ ജീവിവർഗ മായി മാറുന്നു.
Question 45.
ചിത്രീകരണം നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.

(a) കുരുവികളിലെ കൊക്കിന്റെ വൈവിധ്യം പഠനവിധേയമാക്കിയ ശാസ്ത്രജ്ഞൻ ആര്? പഠനം നടത്തിയ ദ്വീപ് ഏത്?
(b) കൊക്കിന്റെ സവിശേഷത കുരുവികളുടെ അതിജീവനത്തിന് പ്രയോജനപ്പെടുന്നതെ ങ്ങനെ.?
Answer:
(എ) ചാൾസ് ഡാർവിൻ, ഗാലപ്പഗോസ് ദ്വീപുകൾ (ബി)ഗാലപ്പഗോസ് ദ്വീപസമൂഹത്തിൽ പതിനാ ലോളം വ്യത്യസ്ത സ്പീഷീസുകളിൽപ്പെട്ട കുരുവികളുണ്ട്. നിലത്ത് വസിച്ച് വിത്ത് കഴിക്കുന്നവ (Ground finch), കള്ളിമുൾച്ചെ ടിയിൽ വസിച്ച് വിത്ത് ഭക്ഷിക്കുന്നവ (Cactus finch), മരത്തിൽ വസിച്ച് പ്രാണികളെ ഭക്ഷിക്കുന്നവ (Tree finch) തുടങ്ങിയവ അവയിൽ ചിലതാണ്. ഈ സ്പീഷീസുകൾ പൊതുവായി കാണിക്കുന്ന മുഖ്യവ്യത്യാസം അവയുടെ കൊക്കിന്റെ ആകൃതിയും വലുപ്പവുമാണ്. ഇടത്തരം വലുപ്പമുള്ള വിത്തുകൾ കഴിക്കുന്ന കുരുവികളുടെ കൊക്കുകൾ വലിയ വിത്തുകൾ കഴിക്കുന്ന കുരുവികളിൽ നിന്നും പ്രാണികളെ തിന്നുന്ന കുരുവികളിൽ നിന്നും വ്യത്യസ്തമാണ്. കൊക്കുകൾ അവയുടെ ഭക്ഷണസമ്പാദ നത്തിനുള്ള പ്രധാന ഉപാധിയാണ്. പരിസ്ഥിതിയിലെ ഭക്ഷ്യസോതസ്സുകളുടെ ലഭ്യതക്കനുസരിച്ച് അനുയോജ്യമായ ആകൃതിയോ വലുപ്പമോ ഉള്ള കൊക്കുള്ള കുരുവികൾ അതിജീവിക്കുകയും കൂടുതൽ തലമുറകളെ ഉൽപാദിപ്പിക്കുകയും ചെയ്യും.
Question 46.
ഡാർവിൻ, മാൽത്തൂസ് എന്നീ ശാസ്ത്രജ്ഞ ന്മാരുടെ ചില ആശയങ്ങൾ ചുവടെ നൽകിയിരി ക്കുന്നു. അവയെ തരംതിരിച്ച് പട്ടികപ്പെടുത്തുക.
a) പ്രകൃതിയുടെ തിരഞ്ഞെടുപ്പ് വ്യത്യസ്ത ജീവിജാതികൾ രൂപപ്പെടാൻ കാരണമാ കുന്നു
b) ജനസംഖ്യാവർധനവിന് അനുപാതികമായി ഭക്ഷ്യോൽപ്പാദനം വർധിക്കുന്നില്ല.
c) പ്രതികൂല സാഹചര്യങ്ങളെ അതിജീവി ക്കാൻ കഴിയുന്ന ജീവികൾ നിലനിൽക്കുന്നു.
d) ഭക്ഷ്യദൗർലഭ്യവും പട്ടിണിയും അതിജീവന ത്തിനുള്ള മത്സരം ഉണ്ടാക്കുന്നു.
| ഡാർവിന്റെ ആശയം | മാൽത്തൂസിന്റെ ആശയം |
Answer:
ഡാർവിന്റെ ആശയം a, c
മാൽത്തൂസിന്റെ ആശയം b, d
Question 47.
പരിണാമപരമായ ബന്ധത്തെ അടിസ്ഥാനമാക്കി ക്രമീകരിക്കുക.
ഗോറില്ല, ഗിബ്ബൺ, മനുഷ്യൻ, ചിമ്പാൻസി, ഒറാ ആട്ടാൻ
(എ) പരിണാമത്തെ സാധൂകരിക്കുന്ന ഏതെങ്കിലും രണ്ട് ശാസ്ത്രീയ തെളിവുകൾ നൽകുക.
Answer:
ഗിബ്ബൺ, ഒറാങ്ങുട്ടാൻ, ഗോറില്ല, ചിമ്പാൻസി, മനു ഷ്യൻ
(എ) ആന്തരഘടന താരതമ്യം – ജീവികളുടെ ആന്തരഘടന താരതമ്യം ചെയ്ത് പഠിക്കുന്നത് പരിണാമത്തിന് ശക്തമായ തെളിവുകൾ നൽ കുന്നു. മനുഷ്യന്റെ കൈ, പൂച്ചയുടെ മുൻകാ ലുകൾ, തിമിംഗലത്തിന്റെ ഫ്ളിപ്പർ, വവ്വാലിന്റെ ചിറക് എന്നിവയിലെ അസ്ഥികൾ സമാനമാണ്. എന്നാൽ ഈ അവയവങ്ങൽ അവയുടെ ബാഹ്യ ഘടനയിലും പ്രവർത്തനത്തിലും വ്യത്യസ്തത പുലർത്തുന്നു, ഇവയെല്ലാം ഒരു പൊതുപൂർവിക നിൽ നിന്നും പരിണണിച്ചുണ്ടാവയെന്ന് സമർത്ഥി ക്കുന്നു.
ഫോസിലുകൾ – പുരാതനകാലത്തെ ജീവികളുടെ അവശിഷ്ടങ്ങളോ അടയാളങ്ങളോ ആണ് ഫോസിലുകൾ. ജീവപരിണാമം ഒരു ക്രമാനുഗത പ്രക്രിയ ആണ്. ഉദാഹരണത്തിന് കുതിരകളുടെ പൂർവികരുടെ കാലുകൾ ഇന്നത്തെ കുതികളുടേ തിനെക്കാൾ ചെറുതായിരുന്നു. ഇടനില ഫോസി ലുകൾ ജീവികൾ തമ്മിലുള്ള പരിണാമപരമായ ബന്ധം തെളിയിക്കുന്നു. ഉദാഹരണത്തിന് ഉരഗം, പക്ഷി എന്നിവയുടെ സ്വഭാവങ്ങളോട് കൂടിയ ആർക്കിയോപ്ടെറിക്സിന്റെ ഫോസിൽ. ഭൂമിയിൽ ജീവിച്ചിരുന്ന നിരവധി ജീവികൾക്ക് വംശനാശം സംഭവിച്ചതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
Question 48.
ശരിയായ ജോഡികൾ തിരഞ്ഞെടുത്ത് എഴുതുക. (സൂചന : മനുഷ്യ പരിണാമ പാതയിലെ ജീവി – സവിശേഷത – മസ്തിഷ്ക വലുപ്പം
(എ) ഹോമോ ഹബിലിസ് – വേട്ടയാടൽ ആരം ഭിച്ചു – 600 cm3
(ബി) സഹലാ താപസ് ചാഡൻസിസ് – മനുഷ്യ പരിണാമ പരമ്പരയിലെ ആദ്യ കണ്ണി – 450 cm3
(സി) ഹോമോ സാപിയൻസ് – സാംസ്കാരിക മായി ഏറ്റവും അധികം പരിണാമം സംഭവിച്ച വിഭാഗം. – 1350 cm3
(ഡി) ഹോമോ ഇറക്ടസ് – ഇരു കാലുകളിൽ നിവർന്നു നടക്കാൻ കഴിവുള്ളവർ, വിശാലമായ നെറ്റിത്തടം – 900 cm3
(ഇ) ഹോമോ നിയാണ്ടർതാലൻസിസ് – മികവു കൂടിയ കല്ലായുധങ്ങൾ വേട്ടയാടുന്നതി നായി ഉപയോഗിച്ചു – 1450 രാ3
Answer:
എ, സി, ഡി,
![]()
Question 49.
ചിത്രം നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.

(എ) ചിത്രം എന്തിനെ സൂചിപ്പിക്കുന്നു?
(ബി) A, B സൂചിപ്പിക്കുന്ന ഭാഗങ്ങൾ ഏവ?
Answer:
(എ) സുഷുമ്ന
(ബി) എ – ഡോർസൽ റൂട്ട് ബി – വെൻട്രൽ റൂട്ട്
Question 50.
ചുവടെ നൽകിയിരിക്കുന്ന സാഹചര്യം വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക
• കാലിൽ അറിയാതെ മുള്ളുതറച്ചു.
• കാൽ പിൻവലിച്ചു
• കാലിൽനിന്നും സാവധാനം മുള്ള് എടുത്തുമാറ്റി
a) ഉദ്ദീപനങ്ങളും പ്രതികരണങ്ങളും എഴുതുക
b) ബോധപൂർവ്വം നടന്ന പ്രതികരണം ഏത്?
c) വേദന അനുഭവപ്പെട്ടതിനു ശേഷമാണോ കാൽ പിൻവലിച്ചത് ഏത് പ്രവർത്തനമാ ണിവിടെ നടന്നത്? ആവേഗങ്ങൾ കടന്നു പോയ ഭാഗങ്ങൾ ഉൾപ്പെടുത്തി ചിത്രീകരണം തയ്യാറാക്കുക.
Answer:
a) കാലിൽ അറിയാതെ മുള്ള് തറച്ചു (ഉദ്ദീപനം) കാൽ പിൻവലിച്ചു (പ്രതികരണം)
b) കാലിൽ നിന്നും സാവധാനം മുള്ള് എടുത്തു മാറ്റി (ബോധ പൂർവ്വം നടന്ന പ്രതികരണം)
c) അല്ല, റിഫ്ളക്സ് പ്രവർത്തനം
ഉദ്ദീപനം → ഗ്രാഹി → സംവേദ നാഡി → ഇന്റർ ന്യൂറോൺ → പ്രേരക നാഡി → ബന്ധപ്പെട്ട പേശി → കാൽ പിൻവലിക്കുന്നു.
Question 51.
മെഡുല്ല ഒബ്ലോംഗേറ്റയ്ക്ക് ഏൽക്കുന്ന നേരിയ ക്ഷതം പോലും പെട്ടെന്നുള്ള മരണത്തിന് കാരണമായേക്കാം. ന്യായീകരിക്കുക.
Answer:
ഹൃദയസ്പന്ദനം, ശ്വസനം തുടങ്ങിയ അനൈച്ഛിക പ്രവർത്തന ങ്ങളുടെ നിയന്ത്രണകേന്ദ്രമായി. പ്രവർത്തിക്കുന്ന മെഡുല്ല ഒബ്ലോംഗേറ്റയ്ക്ക് ഏൽക്കുന്ന നേരിയ ക്ഷതംപോലും പ്രസ്തുത പ്രവർത്തനങ്ങൾ നിലച്ച് പെട്ടെന്നുള്ള മരണത്തിന് കാരണമായേക്കാം.
Question 52.
തന്നിട്ടുള്ള ചിത്രം പകർത്തിവരച്ച് ചോദ്യങ്ങൾ ക്കുള്ള ഉത്തരം കണ്ടെത്തു (Model2016)

a) ചിത്രത്തിലെ a, b, c എന്നിവയെന്താണ്?
b) മയലിൻ ഷീത്തിന്റെ ധർമ്മമെന്ത്?
Answer:
a) a – സിനാപ്റ്റിക് നോബ്,
b – ആക്സോൺ,
c – ഡെൻഡ്രോൺ
b)
- ആക്സോണിന് പോഷകഘടകങ്ങളും ഓക്സിജനും നൽകുക.
- വൈദ്യുത ഇൻസുലേറ്ററായി വർത്തിക്കുക.
- ആവേശപ്രസരണവേഗത വർദ്ധിപ്പിക്കുക.
- ആക്സോണിനെ ബാഹ്യക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുക.
Question 53.
സ്കൂളിലേക്ക് പോയ അപ്പു വഴിയിൽ പാമ്പിനെ കണ്ട് പേടിച്ച് തിരിച്ചോടി
i) ഈ സാഹചര്യത്തിൽ അപ്പുവിന്റെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിച്ചത് സ്വതന്ത നാഡിവ്യവസ്ഥയുടെ ഏത് ഭാഗം ആയിരിക്കും.
ii) പ്രസ്തുത സാഹചര്യത്തിൽ കുടൽ, കണ്ണ് എന്നീ അവയവങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം?
Answer:
i) സിംപതറ്റിക് വ്യവസ്ഥ
ii) കുടലിലെ പെരിസ്റ്റാൾ സിസ് മന്ദീഭവി ക്കുന്നു. കണ്ണിലെ പ്യൂപ്പിൾ വികസിക്കുന്നു.
Question 54.
രണ്ടു ന്യൂറോണുകൾ പരസ്പരം ബന്ധപ്പെടുന്ന ഭാഗം മാത്രമാണ് സിനാപ്സ്. ഈ അഭിപ്രയ ത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? എന്തു കൊണ്ട്?
Answer:
യോജിക്കുന്നില്ല.
- രണ്ടുനാഡീകോശങ്ങൾ തമ്മിൽ മാത്രമല്ല
- നാഡികോശവും പേശീകോശവും തമ്മിലും
- നാഡീകോശവും ഗ്രന്ഥികോശവും തമ്മിലും
- സിനാപ്സുകൾ രൂപപ്പെടുന്നു.
Question 55.
നാഡീവ്യവസ്ഥയുടെ ഒരു ഭാഗം ചുവടെ ചിത്രീകരിച്ചിരിക്കുന്നു.
വിട്ടഭാഗം ഉചിതമായി പൂർത്തീകരിക്കുക

Answer:
A) ശിരോനാഡികൾ
B) 31 ജോഡി
C) സ്വതന്ത്ര നാഡീവ്യവസ്ഥ
D) സിംപതറ്റിക് വ്യവസ്ഥ
Question 56.
സുഷുമ്നയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളും തമ്മിലുള്ള ആവേഗങ്ങളുടെ കൈമാറ്റത്തിൽ ഡോർസൽ റൂട്ടും, വെൻട്രൽ റൂട്ടും വലിയ പങ്ക് വഹിക്കുന്നു. ഈ പ്രസ്താവന സാധൂകരിക്കുക.
Answer:
- സംവേദ ആവേഗങ്ങൾ ഡോർസൽ റൂട്ടിലൂടെ സുഷുമ്നയിൽ പ്രവേശിക്കുന്നു.
- പ്രേരക ആവങ്ങൾ സുഷുമ്നയിൽ നിന്നും വെൻട്രൽ റൂട്ടിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തുന്നു.
![]()
Question 57.
ഒരു നാഡീകോശത്തിൽ രൂപപ്പെടുന്ന സന്ദേശം മറ്റൊരു നാഡീ കോശത്തിലേക്ക് കടക്കുന്ന ചിത്രം ചുവടെ നൽകിയിരിക്കുന്നു. ചിത്രം നിരീക്ഷിക്കുക.

a) ചിത്രത്തിൽ സൂചിപ്പിച്ചിരിക്കുന്ന ഭാഗം ഏത്?
b) Aയിൽ നിന്നും സ്രവിക്കപ്പെടുന്ന രാസവ സ്തുക്കൾ എതു പേരിലറിയപ്പെടുന്നു? ഒരു ഉദാഹരണം എഴുതുക?
Answer:
a) സിനാപ്സ്
b) നാഡീയ പ്രേഷകങ്ങൾ, അസറ്റൈൽ കൊളിൻ/ഡോപാമിൻ
Question 58.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവ നകൾ മാത്രം തെരഞ്ഞെടുത്തെഴുതുക
i) മസ്തിഷ്കവും സുഷുമ്നയും ചേർന്നതാണ് കേന്ദ്രനാഡീവ്യവസ്ഥ
ii) 31 ജോഡി ശിരോനാഡികളും 12 ജോഡി സുഷുമ്ന നാഡികളും ചേർന്നതാണ് പെരിഫെറൽ നാഡീവ്യവസ്ഥ
iii) സിംപതറ്റിക് വ്യവസ്ഥയും പാരാസിംപതറ്റിക് വ്യവസ്ഥയും കേന്ദ്ര നാഡീവ്യവസ്ഥയുടെ
ഭാഗമാണ്.
iv) പെരിഫെറൽ നാഡീവ്യവസ്ഥയുടെ ഭാഗ മായ സ്വതന്ത്ര നാഡീവ്യവസ്ഥയാണ് അടിയ ന്തര സാഹചര്യങ്ങളെ തരണം ചെയ്യാൻ സഹായിക്കുന്നത് .
Answer:
i) മസ്തിഷ്കവും സുഷുമ്നയും ചേർന്നതാണ് കേന്ദ്രനാഡീവ്യവസ്ഥ
iv) പെരിഫെറല നാഡീവ്യവസ്ഥയുടെ ഭാഗമായ സ്വതന്ത്ര നാഡീ വ്യവസ്ഥയാണ് അടിയന്തര സാഹചര്യങ്ങളെ തരണം ചെയ്യാൻ സഹായിക്കുന്നത്.
Question 59.
ബാലു : സുഷുമ്നയുടെയും സെറിബ്രത്തിന്റെയും ബാഹ്യ ഭാഗത്ത് വൈറ്റ് മാറ്ററും ആന്തരഭാഗത്ത് ഗ മാറ്ററും കാണപ്പെടുന്നു.
രാമു : സെറിബ്രത്തിന്റെ ബാഹ്യഭാഗത്ത് ഗ മാറ്ററും ആന്തര ഭാഗത്ത് വൈറ്റ് മാറ്ററും കാണപ്പെടുന്നു. എന്നാൽ സുഷുമ്നയുടെ ബാഹ്യഭാഗത്ത് വൈറ്റ് മാറ്ററും ആന്തരഭാഗത്ത് ഗ മാറ്റവും കാണപ്പെടുന്നു
നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട് ക്ലാസിൽ നടന്ന ഗ്രൂപ്പ് ചർച്ചയിൽ പങ്കെടുത്ത ബാലുവും രാമുവും ഉന്നയിച്ച അഭിപ്രായങ്ങളാണ് മുകളിൽ നൽകിയിരിക്കുന്നത്
a) ഇവയിൽ ആരുടെ അഭിപ്രായത്തോടാണ് നിങ്ങൾ യോജിക്കുന്നത്
b) വൈറ്റ് മാറ്ററും, ഗ്രേ മാറ്ററും എന്തെന്ന് വിശദ മാക്കുക
Answer:
a) രാമുവിന്റെ അഭിപ്രായത്തോട്
b)
- മയലിൽ ഷിത്ത് ഉള്ള നാഡീകോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം വൈറ്റ് മാറ്റർ
- കോശശരീരവും മയലിൻ ഷീത്ത് ഇല്ലാത്ത നാഡീകോശ ഭാഗങ്ങളും കാണപ്പെടുന്ന ഭാഗം ഗ്രേ മാറ്റർ.
Question 60.
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളെ അനു യോജ്യമായി എഴുതുക.
(a) ഉമിനീർ ഉൽപ്പാദനം കൂടുന്നു
(b) മൂത്രം നിലനിർത്തുന്നു
(c) ഹോർമോൺ ഉൽപ്പാദനം കൂടുന്നു
(d) ദഹനപ്രക്രിയ ഉദ്ദീപിപ്പിക്കപ്പെടുന്നു
(e) കണ്ണിലെ പ്യൂപിൾ വികസിക്കുന്നു.
(f) ഹൃദയമിടിപ്പ് കുറയുന്നു
Answer:
സിംപതറ്റിക് വ്യവസ്ഥ – (a), (b), (c), (e)
പാരാസിംപതറ്റിക് വ്യവസ്ഥ (d), (f)
Question 61.
പാമ്പിനെ കണ്ട് പേടിച്ചോടുകയാണ് ഗാഥ
a) ഈ സമയത്ത് രാധയുടെ താഴെ പറയുന്ന ആന്തരികാവയ വങ്ങളുടെ പ്രവർത്തനത്തിൽ എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കുന്നു?
i) ഹൃദയം
ii) കൃഷ്ണമണി
iii) ശ്വാസനാളം
iv) കരൾ
b) ഇത്തരം അടിയന്തിര സാഹചര്യങ്ങളിൽ ഉത്തേജിതമാകുന്ന നാഡീവ്യവസ്ഥ എത്? (Model2013)
Answer:
a) ഹൃദയം സ്പന്ദനം വർദ്ധിക്കുന്നു. കൃഷ്ണ മണി വികസിക്കുന്നു. ശ്വാസനാളം വികസി ക്കുന്നു. കരൾ ഗ്ലൈക്കോജനെ ഗ്ലൂക്കോസാ ക്കുന്നു.
b) സിംപതറ്റിക് നാഡീവ്യവസ്ഥ
Question 62.
ആന്തരസമസ്ഥിതി പാലിക്കുന്നതിൽ ഹൈപ്പൊത ലാമസിനു സുപ്രധാന പങ്കുണ്ട്. ഈ പ്രസ്താവന പരിശോധിക്കുക. (March 2012)
Answer:
ഹൈപ്പോതലാമസ്, പിറ്റ്യൂറ്ററി ഗ്രന്ഥി ഉല്പാദി പ്പിക്കുന്ന ചില ഹോർമോണുകളുടെ ഉല്പാദന ത്തെ സ്വാധീനിക്കുന്നു. ഇവ മറ്റു ചില അന്തസാവി ഗ്രന്ഥികളുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്നു. ശാരീരിക ആവശ്യമനുസരിച്ച് ഹോർമോണുകൾ ഉല്പാദി പ്പിക്കുവാൻ പിറ്റ്യൂറ്ററി ഗ്രന്ഥി മറ്റു ഗ്രന്ഥി കളെ ഉത്തേജിപ്പിക്കുന്നു. അതിനാൽ ശരീര ത്തിന്റെ സമസ്ഥിതി നിലനിർത്തുവാൻ ഹൈപ്പോ തലാമസ് സഹായിക്കുന്നു. ഉദാ: വേനൽകാലത്ത് ജല നഷ്ടം ഇല്ലാതാക്കുവാൻ വാസോപ്രസിൻ ഉല്പാദിപ്പിക്കുകയും അത് മൂത്രത്തിൽനിന്നും ജലത്തിന്റെ പുനരാഗീകരണം വർദ്ധിപ്പിച്ച് ശരീര ത്തിലെ ജലത്തിന്റെ അളവ് നിലനിർത്തുന്നു.
കാൽസിടോണിന്റേയും പാരാ തോർമോണി ന്റെയും ഉയർന്നതോ കുറഞ്ഞതോ ആയ ഉല്പാദ നത്തിലൂടെ കാൽസ്യത്തിന്റെ അളവ് നിയന്ത്രി ക്കപ്പെടുന്നു.
ആന്തരിക സമസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ജീവൽ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുന്നു. മാറ്റങ്ങൾക്കനുസരിച്ച് ഹോർമോണുകളുടെ ഉല്പാദനം കൂടുകയോ കുറയുകയോ ചെയ്യുന്നു. ജീവൽ പ്രവർത്തനങ്ങൾ ഈ രീതിയിൽ നിയന്ത്രിക്കപ്പെടുന്നു.
അങ്ങനെ ഹൈപ്പോതലാമസ് ശരീരത്തെ മാറുന്ന ചുറ്റുപാടുകളെ തരണം ചെയ്യുവാനും സാധാരണ അവസ്ഥ നിലനിർത്തുന്നതിനും സഹായിക്കുന്നു.
![]()
Question 63.
സുഷുമ്നയുടെ നിയന്ത്രണത്തിലാണ് എല്ലാ റിഫ്ളക്സ് പ്രവർത്തനങ്ങളും നടക്കുന്നത് ഈ പ്രസ്താവന വിലയിരുത്തി ഉദാഹരണസഹിതം സാധൂകരിക്കുക.
Answer:
- എല്ലാ റിഫ്ളക്സ് പ്രവർത്തനങ്ങളും സുഷു മ യുടെ നിയന്ത്രണത്തിൽ അല്ല നടക്കുന്നത്.
- സെറിബ്രത്തിന്റെ നിയന്ത്രണത്തിലും റിഫ്ളക്സ് പ്രവർത്തനങ്ങൾ നടക്കുന്നു (സെറിബ്രൽ റിഫ്ളക്സ്)
ഉദാ: കണ്ണിൽ പെട്ടെന്ന് പ്രകാശം പതിക്കു മ്പോൾ കണ്ണ് ചിമ്മുന്നു (സെറിബ്രൽ റിഫ്ളക്സ്)
Question 64.
ആക്സോണിലൂടെയുള്ള നാഡീയ ആവേഗ ങ്ങളുടെ പ്രേഷണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

a) ചിത്രം A യെ അപേക്ഷിച്ച് ചിത്രം B യിലു ണ്ടായ മാറ്റമെന്ത്? അതിന് കാരണമെന്ത്?
b) ഈ മാറ്റം ആക്സോണിലൂടെ ആവേഗമായി പ്രേഷണം ചെയ്യുന്നതെങ്ങനെയെന്ന് വിശദമാക്കുക.
Answer:
a) ആസോണിന്റെ ഒരു ഭാഗത്ത് പ്ലാസ്മാസ്ത രത്തിനകത്ത് പോസിറ്റീവ് ചാർജും പുറത്ത് നെഗറ്റീവ് ചാർജും ആയി മാറുന്നു. കാരണം ആ ഭാഗത്തെ ഉദ്ദീപനം.
b)
- ഈ മാറ്റം ആവേഗങ്ങൾ രൂപപ്പെടുത്തുന്നു.
- തൊട്ടടുത്ത ഭാഗത്തെ ഉത്തേജിപ്പിക്കുന്നു.
- ആ ഭാഗത്ത് സമാന രീതിയിൽ ഉള്ള മാറ്റം ഉണ്ടാവുകയും ഈ പ്രക്രിയ തുടരുകയും ചെയ്യുന്നു.
- സന്ദേശങ്ങൾ ആക്സോണിലൂടെ പ്രവഹി ക്കുന്നു.
Question 65.
ചുവടെ നൽകിയിരിക്കുന്ന പദസൂര്യൻ പൂർത്തീ കരിക്കുക.

Answer:
A) സെൻട്രൽ കനാൽ
B) സംവേദ ആവേഗം
C) വെൻട്രൽ റൂട്ട്
Question 66.

a) ഇത്തരം പ്രതികരണങ്ങളെ പൊതുവേ പറ യുന്ന പേരെന്ത്?
b) A യിലെ പ്രതികരണവുമായി ബന്ധപ്പെട്ട ആവേഗങ്ങളുടെ സഞ്ചാരപാത ഫ്ളോ ചാർട്ട് രൂപത്തിൽ തയ്യാറാക്കുക.
Answer:
a) റിഫ്ളക്സ് പ്രവർത്തനങ്ങൾ
b) ഗ്രാഹികൾക്ക് ഉദ്ദീപനം → സംവേദനാഡി → ഇന്റർ ന്യൂറോൺ → പരകനാഡി → പ്രതികരിക്കുന്ന പേശികൾ
Question 67.
താഴെക്കൊടുത്തിരിക്കുന്ന പ്രവർത്തനങ്ങൾ ഏത് തരം നാഡീ വ്യവസ്ഥയുടെ നിയന്ത്രണത്തി ലാണെന്ന് വേർതിരിച്ച് ഉചിതമായ തലക്കെട്ടോടെ പട്ടികപ്പെടുത്തുക.
a) പൂവിന്റെ മണം തിരിച്ചറിയുന്നു.
b) അടിയന്തര ഘട്ടങ്ങളിൽ തീരുമാനമെടു ക്കുന്നു.
c) പ്രതിസന്ധി ഘട്ടങ്ങളിൽ ഹൃദയ സ്പന്ദന നിരക്ക് കൂടുന്നു.
d) ആപൽഘട്ടം തരണം ചെയ്യുമ്പോൾ ഹോർ മോൺ ഉൽപാദനം കുറയുന്നു. (March 2016)
Answer:
a) കേന്ദ്രനാഡീവ്യവസ്ഥ,
b) സ്വതന്ത്ര നാഡീവ്യവസ്ഥ
c) സിംപതറ്റിക് വ്യവസ്ഥ
d) പാരാസിംപതറ്റിക് വ്യവസ്ഥ
Question 68.
ചിത്രം പകർത്തിവരച്ച്, താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

a) തന്നിട്ടുള്ള ധർമ്മങ്ങൾ നിർവഹിക്കുന്ന ഭാഗങ്ങൾ തിരിച്ചറിഞ്ഞ്, ചിത്രത്തിൽ പേരെ ഴുതി അടയാളപ്പെടുത്തുക.
i) ശരീരത്തിന്റെ തുലനനില നിലനിർത്തുന്നതിന് സഹായിക്കുന്ന ഭാഗം
ii) ഹൃദയ സ്പന്ദനത്തെ നിയന്ത്രിക്കുന്ന ഭാഗം
iii) ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഗം
b) തിരിച്ചറിഞ്ഞ ഈ മൂന്നു ഭാഗങ്ങളുടെയും മറ്റൊരു ധർമ്മം വീതം എഴുതുക. (March 2014)
Answer:
a) i) സെറിബല്ലം
ii) മെഡുല ഒബ്ലോംഗേറ്റ
iii) സെറിബ്രം
b) സെറിബല്ലം – പേശീ പ്രവർത്തനങ്ങളുടെ ഏകോപനംവഴി ശരീര തുലനനില പാലിക്കൽ മെഡുല ഒബ്ലോംഗേറ്റ ശ്വസനം, ഹൃദയ സ്പന്ദനം മുതലായ അനൈഛിക പ്രവർത്തന ങ്ങളുടെ നിയന്ത്രണം.
സെറിബ്രം-ഇന്ദ്രിയാനുഭവങ്ങൾ, ബുദ്ധി, ചിന്ത, ഓർമ്മ, ഭാവന, ഐച്ഛിക ചലനങ്ങൾ.
![]()
Question 69.
ചിത്രം പകർത്തിവരച്ച് താഴെ പറയുന്ന ഭാഗങ്ങളുടെ പേരെഴുതി അടയാളപ്പെടുത്തുക.

a) അസറ്റൈൽ കൊളിൻ സ്രവിക്കുന്ന ഭാഗം.
b) തൊട്ടടുത്ത ന്യൂറോണിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം.
c) കോശശരീരത്തിൽ നിന്ന് ആവേഗങ്ങളെ പുറത്തേയ്ക്ക് സംവഹിക്കുന്ന ഭാഗം.
Answer:
- സിനാപ്റ്റിക് നോബ്
- ഡെൻഡറ്റ്
- ആക്സോൺ

Question 70.
ചുവടെ നൽകിയിരിക്കുന്ന ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.

a) ചിത്രീകരണം ഏത് പ്രവർത്തനത്ത സൂചിപ്പിക്കുന്നു?
b) A, B, C എന്നിവ തിരിച്ചറിഞ്ഞ് എഴുതുക.
Answer:
a) റിഫ്ളക്സ് പ്രവർത്തനം
b) – സംവേദ നാഡി B – പ്രേരക നാഡി
C – ഇന്റർ ന്യൂറോൺ
Question 71.
പരിണാമശാസ്ത്രത്തിന് അടിത്തറയിട്ടത് എന്ത്?
Answer:
ജീവികൾ അവയുടെ പരിസ്ഥിതിയിലെ മാറ്റ ങ്ങളുമായി പൊരുത്തപ്പെടുകയോ അതിജീവിക്കു കയോ ചെയ്യുന്നു. ആദിമകോശത്തിൽ നിന്നും ഇന്നുകാണുന്ന ജൈവവൈവിധ്യം രൂപപ്പെട്ടതിനു പിന്നിൽ ഇത്തരം നിരവധി പ്രക്രിയകൾ ഉൾ പ്പെട്ടിട്ടുണ്ട്. ഇത്തരം പ്രക്രിയകളെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് പരിണാമശാസ്ത്രത്തിന് അടിത്തറയിട്ടത്. അവയെ സിദ്ധാന്ത രൂപത്തിൽ വിശദീകരിക്കുവാൻ പല ശാസ്ത്രജ്ഞർക്കും സാധിച്ചിട്ടുണ്ട്.
Question 72.
ലാമാർക്കിസം വിശദമാക്കുക.
Answer:
നിലത്തു നിന്നും ആഹാരം കഴിക്കുന്ന നീളം കുറഞ്ഞ കഴുത്തുള്ള ജിറാഫുകളാണ് ഉണ്ടായി രുന്നത്. ഭക്ഷണദാർലഭ്യം കാരണം ഉയരം കൂടിയ ചില്ലകളിൽ നിന്നുള്ള ഇലകൾക്കായി കഴുത്തു നീട്ടി യതിന്റെ ഫലമായി ജിറാഫിന്റെ കഴുത്തിന് നീളം കൂടുന്നു. ആർജിത സ്വഭാവങ്ങൾ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് നീളം കൂടിയ കഴുത്തുക ളുള്ള ജിറാഫുകൾ ആവിർഭവിക്കുന്നു. ജീവപരിണാമവുമായി ബന്ധപ്പെട്ട ആദ്യകാല ചർച്ചകൾക്ക് തുടക്കമിട്ട ഫ്രഞ്ച് ജീവശാസ്ത്ര കാരനാണ് ജീൻ ബാപ്റ്റിസ് ലാമാർക്ക്. അദ്ദേഹത്തിന്റെ ആശയങ്ങൾ ലാമാർക്കിസം എന്നറിയപ്പെടുന്നു.
Question 73.
ലാമാർക്കിസം തെറ്റാണെന്ന് തെളിയിച്ചതെങ്ങനെ?
Answer:
സ്വയാർജിത വ്യതിയാനങ്ങൾ ജീവികളുടെ ജനിതകഘടനയിൽ മാറ്റം വരുത്തില്ല എന്നതിനാൽ അവ പാരമ്പര്യമായി കൈമാറുന്നില്ല എന്ന് പിൽക്കാല ശാസ്ത്രജ്ഞർ തെളിയിച്ചു.
Question 74.
ഡാർവിനിസം (പ്രകൃതി നിർധാരണ സിദ്ധാന്തം) എന്നാൽ എന്ത്?
Answer:
ആധുനിക പരിണാമശാസ്ത്ര വീക്ഷണങ്ങൾക്ക് അടിത്തറയിട്ടത്. ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞ നായ ചാൾസ് ഡാർവിൻ അവതരിപ്പിച്ച പ്രകൃതി നിർധാരണ സിദ്ധാന്തം അഥവാ ഡാർവിനിസം ആണ്.
Question 75.
ചാൾസ് റോബർട്ട് ഡാർവിനെ സ്വാധീനിച്ച മാൽത്തൂസിന്റെ ചിന്ത ഏത്?
Answer:
ഇംഗ്ലീഷ് സാമ്പത്തിക ശാസ്ത്രജ്ഞനും ജന സംഖ്യാശാസ്ത്രജ്ഞനുമായിരുന്ന തോമസ് മാൽത്തൂസ് മനുഷ്യജനസംഖ്യ അതിവേഗത്തിൽ വർധിക്കുമ്പോൾ ഭക്ഷ്യ ഉൽപാദനം അതിന നുസരിച്ച് വർധിക്കില്ലെന്നും ഇത് ദാരിദ്ര്യം, രോഗം, യുദ്ധം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാര ണമാകുമെന്നും വാദിച്ചു. മാൽത്തൂസിന്റെ ഈ ചിന്ത ഡാർവിനെയും ഏറെ സ്വാധീനിച്ചിരുന്നു.
Question 76.
ചാൾസ് റോബർട്ട് ഡാർവിന്റെ പരിണാമസിദ്ധാ ത്തിന് സ്വീകാര്യത ലഭിച്ചത് എങ്ങനെ?
Answer:
ഡാർവിൻ തന്റെ പഠനങ്ങൾ തുടരവേ, 1858 ൽ ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞനായ ആൽഫ്രഡ് റസ്സൽ വാലസിന്റെ പരിണാമ പഠനങ്ങളും ശ്രദ്ധയിൽപ്പെട്ടു. ഡാർവിന്റെയും വാലസിന്റെയും പ്രബന്ധങ്ങൾ ശാസ്ത്രസമ്മേളനത്തിൽ അവതരി പ്പിക്കപ്പെട്ടു. 1859ൽ ‘ഓൺ ദി ഒറിജിൻ ഓഫ് സ്പീഷീസ്’ എന്ന പുസ്തക ത്തിലൂടെ ഡാർവിൻ തന്റെ ആശയങ്ങൾ വിപുലീകരിച്ച് അവതരിപ്പിച്ചു. തുടക്കത്തിൽ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെ അന്നത്തെ സമൂഹം എതിർത്തെങ്കിലും കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ ഡാർവിന്റെ പരിണാമസിദ്ധാന്തത്തിന് വ്യാപകമായ സ്വീകാര്യത ലഭിച്ചു.
![]()
Question 77.
പരിണാമസിദ്ധാന്തത്തിന്റെ പ്രയോഗസാധ്യത കളേവ?
Answer:
ഡാർവിന്റെ പരിണാമസിദ്ധാന്തം ലോകത്തെ ഏറെ സ്വാധീനിച്ച ശാസ്ത്രാശയങ്ങളിലൊന്നാണ്. ജീവശാസ്ത്രത്തിനപ്പുറം വൈദ്യശാസ്ത്രം, കൃഷി, പരിസ്ഥിതിശാസ്ത്രം തുടങ്ങിയ മേഖലകളി ലെല്ലാം ഈ സിദ്ധാന്തത്തിന് പ്രയോഗസാധ്യത കളുണ്ട്.
Question 78.
പരിണാമാശയം ആവിഷ്കരിക്കുന്നതിന് ചാൾസ് ഡാർവിനെ സ്വാധീനിച്ചത് എന്ത്?
Answer:
പരിണാമാശയം ആവിഷ്കരിക്കുന്നതിന് ചാൾസ് ഡാർവിനെ സ്വാധീനിച്ചത് ഗാലപ്പഗോസ് ദ്വീപു കളിലെ കുരുവികളുടെ കൊക്കിന്റെ വൈവി ധ്യമാണ്.
Question 79.
പരിണാമസിദ്ധാന്തം വിശദമാക്കുക.
Answer:
ഡാർവിനിസം
- ആധുനിക പരിണാമശാസ്ത്ര വീക്ഷണങ്ങൾക്ക് അടിത്തറയിട്ടത് ഇംഗ്ലീഷ് പ്രകൃതി ശാസ്ത്ര ജ്ഞനായ ചാൾസ് ഡാർവിൻ അവതരിപ്പിച്ച പ്രകൃതി നിർധാരണ സിദ്ധാന്തം അഥവാ ഡാർവിനിസം ആണ്.
- 1809 ഫെബ്രുവരി 12 ന് ഇംഗ്ലണ്ടിലെ ഷൂസ്ബറി യിൽ നല്ല വിദ്യാഭ്യാസ പശ്ചാത്തലമുള്ള കുടുംബത്തിലാണ് ചാൾസ് ഡാർവിൻ ജനിച്ചത്.
- 1831ൽ, തന്റെ 22-ാം വയസ്സിൽ, HMS ബീഗിൾ എന്ന കപ്പലിൽ ഭൂപടനിർമ്മാണത്തിനായി അഞ്ചുവർഷത്തെ യാത്ര അദ്ദേഹം ആരംഭിച്ചു. ഈ യാത്രയിൽ, ഡാർവിൻ തെക്കേ അമേരിക്ക, ഓസ്ട്രേലിയ, ഗാലപ്പഗോസ് ദ്വീപുകൾ തുട ങ്ങിയ പ്രദേശങ്ങൾ പര്യവേഷണം ചെയ്തു.
- 1836ൽ ഇംഗ്ലണ്ടിലേക്ക് മടങ്ങിയ ഡാർവിൻ അദ്ദേഹം ശേഖരിച്ച വസ്തുക്കളും നിരീക്ഷണ ക്കുറിപ്പുകളും വിശകലനം ചെയ്യുകയും മറ്റ് ശാസ്ത്രജ്ഞരുമായി കത്തിടപാടുകൾ നടത്തി ആഴത്തിൽ പഠിക്കുകയും ചെയ്തു.
- ഇംഗ്ലീഷ് സാമ്പത്തിക ശാസ്ത്രജ്ഞനും ജനസംഖ്യാശാസ്ത്രജ്ഞനുമായിരുന്ന തോമസ് മാൽത്തൂസ് മനുഷ്യജനസംഖ്യ അതിവേഗ ത്തിൽ വർധിക്കുമ്പോൾ ഭക്ഷ്യ ഉൽപാദനം അതിനനുസരിച്ച് വർധിക്കില്ലെന്നും ഇത് ദാരിദ്ര്യം, രോഗം, യുദ്ധം തുടങ്ങിയ പ്രശ്ന ങ്ങൾക്ക് കാരണമാകുമെന്നും വാദിച്ചു. മാൽത്തൂസിന്റെ ഈ ചിന്ത ഡാർവിനെയും ഏറെ സ്വാധീനിച്ചിരുന്നു.
- ഡാർവിൻ തന്റെ പഠനങ്ങൾ തുടരവേ, 1858ൽ ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞനായ ആൽ ഫ്രഡ് റസ്സൽ വാലസിന്റെ പരിണാമ പഠന ങ്ങളും ശ്രദ്ധയിൽപ്പെട്ടു.
- ഡാർവിന്റെയും വാലസിന്റെയും പ്രബന്ധങ്ങൾ ശാസ്ത്രസമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു.
- 1859ൽ ‘ഓൺ ദി ഒറിജിൻ ഓഫ് സ്പീഷീസ്’ എന്ന പുസ്തകത്തിലൂടെ ഡാർവിൻ തന്റെ ആശയങ്ങൾ വിപുലീകരിച്ച് അവതരിപ്പിച്ചു.
- തുടക്കത്തിൽ ഡാർവിന്റെ നിരീക്ഷണങ്ങളെ അന്നത്തെ സമൂഹം എതിർത്തെങ്കിലും കൂടു തൽ തെളിവുകൾ പുറത്തുവന്നതോടെ അദ്ദേ ഹത്തിന്റെ പരിണാമസിദ്ധാന്തത്തിന് വ്യാപക മായ സ്വീകാര്യത ലഭിച്ചു.
- ഡാർവിന്റെ പരിണാമസിദ്ധാന്തം ലോകത്തെ ഏറെ സ്വാധീനിച്ച ശാസ്ത്രാശയങ്ങളി ലൊന്നാണ്.
- ജീവശാസ്ത്രത്തിനപ്പുറം വൈദ്യശാസ്ത്രം, കൃഷി, പരിസ്ഥിതിശാസ്ത്രം തുടങ്ങിയ മേഖലകളിലെല്ലാം ഈ സിദ്ധാത്തിന് പ്രയോഗസാധ്യതകളുണ്ട്.
- പരിണാമാശയം ആവിഷ്കരിക്കുന്നതിന് ചാൾസ് ഡാർവിനെ സ്വാധീനിച്ചത് ഗാലപ്പ ഗോസ് ദ്വീപുകളിലെ കുരുവികളുടെ കൊക്കിന്റെ വൈവിധ്യമാണ്.
- ഗാലപ്പഗോസ് ദ്വീപസമൂഹത്തിൽ പതിനാലോളം വ്യത്യസ്ത സ്പീഷീസുകളിൽപ്പെട്ട കുരുവി കളുണ്ട്.
- നിലത്ത് വസിച്ച് വിത്ത് കഴിക്കുന്നവ (Ground finch), കള്ളിമുൾച്ചെടിയിൽ വസിച്ച് വിത്ത് ഭക്ഷിക്കുന്നവ (Cactus finch), മരത്തിൽ വസിച്ച് പ്രാണികളെ ഭക്ഷിക്കുന്നവ (Tree finch) തുടങ്ങിയവ ഗാലപ്പഗോസിലെ കുരുവികളിൽ ചിലതാണ്.
- ഇടത്തരം വലുപ്പമുള്ള വിത്തുകൾ കഴിക്കുന്ന കുരുവികളുടെ കൊക്കുകൾ വലിയ വിത്തുകൾ കഴിക്കുന്ന കുരുവികളിൽ നിന്നും, പ്രാണികളെ തിന്നുന്ന കുരുവികളിൽ നിന്നും വ്യത്യസ്ത മാണ്. കൊക്കുകൾ അവയുടെ ഭക്ഷണ സമ്പാദനത്തിനുള്ള പ്രധാന ഉപാധിയാണ്.
- പരിസ്ഥിതിയിലെ ഭക്ഷ്യസോതസ്സുകളുടെ ലഭ്യതക്കനുസരിച്ച് അനുയോജ്യമായ ആക തിയോ വലുപ്പമോ ഉള്ള കൊക്കുള്ള കുരുവി കൾ അതിജീവിക്കുകയും കൂടുതൽ തലമുറ കളെ ഉൽപാദിപ്പിക്കുകയും ചെയ്യും.
- അമിതോൽപ്പാദനം – പരിസ്ഥിതിക്ക് നില നിർത്താൻ കഴിയുന്നതിനേക്കാൾ കൂടുതൽ സന്താനങ്ങളെ ജീവികൾ ഉൽപാദിപ്പിക്കുന്നു.
- വ്യതിയാനങ്ങൾ – വലുപ്പം, രോഗപ്രതിരോധം, വിത്തുൽപാദനം പോലുള്ള മിക്ക സവി ശേഷതകളിലും ജീവികൾ പരസ്പരം വ്യത്യാസങ്ങൾ കാണിക്കും. ഈ വ്യത്യ സങ്ങൾ (വ്യതിയാനങ്ങൾ, Variations) ജീവി കൾക്ക് ഗുണകരമോ ദോഷകരമോ ആകാം.
- നിലനിൽപിനുവേണ്ടിയുള്ള മത്സരം ഭക്ഷണം, സ്ഥലം, ഇണകൾ തുടങ്ങിയ പരിമിതമായ വിഭവങ്ങൾ ജീവികൾ തമ്മിലുള്ള മത്സരത്തിലേക്ക് നയിക്കുന്നു.
- അർഹതയുള്ളവരുടെ അതിജീവിക്കൽ – അനുകൂല വ്യതിയാനങ്ങളുള്ള ജീവികൾ നിലനിൽപിനായുള്ള മത്സരത്തെ അതിജീവി ക്കുന്നു. അവ കൂടുതൽ ഫലപ്രദമായി പ്രത്യുൽപാദനം നടത്തുകയും പുതിയ തലമുറയെ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു.
- പ്രകൃതി നിർധാരണം – അനുകൂല വ്യതിയാ നങ്ങൾ വരും തലമുറകളിലേക്ക് കൈമാറുന്നു. കൂടുതൽ വ്യതിയാനങ്ങൾ തലമുറ തലമുറക ളായി കുമിഞ്ഞുകൂടി പരസ്പരം പ്രത്യുൽപാദന സാധ്യതയില്ലാത്ത ജീവികളുണ്ടാവുന്നു. അവ പുതിയ ജീവിവർഗമായി (Species) മാറുന്നു.
Question 80.
ഒരു സസ്യം നൂറുകണക്കിന് വിത്തുകളെ ഉൽപാദിപ്പിക്കുന്നു. എങ്കിലും ചിലതു മാത്രമേ പൂർണ്ണവളർച്ചയെത്തുകയുള്ളൂ. ഈ സസ്യ ത്തിൽ നിന്ന് ദശലക്ഷക്കണക്കിനു വർഷ ങ്ങൾക്കു ശേഷം പുതിയൊരു സസ്യസ്പീഷീസ് രൂപപ്പെടാനിടയുള്ള സാഹചര്യങ്ങൾ എന്തായി രിക്കും? പ്രകൃതി നിർധാരണ സിദ്ധാന്തത്തെ ആസ്പദമാക്കി കുറിപ്പ് തയ്യാറാക്കൂ.
Answer:
ഒരു പുതിയ സസ്യ ഇനത്തിന്റെ പരിണാമത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ:
അമിതോൽപാദനം – സസ്യം ധാരാളം വിത്തുകൾ ഉത്പാദിപ്പിക്കുന്നു, പക്ഷേ
പരിസ്ഥിതിയിലെ പരിമിതമായ വിഭവങ്ങൾ കാരണം അവയെല്ലാം അതിജീവിക്കുന്നില്ല.
വ്യതിയാനങ്ങൾ – നിരവധി വിത്തുകളിൽ, വലിപ്പം, രോഗങ്ങളോടുള്ള പ്രതിരോധം, വരൾച്ചയെ നേരിടാനുള്ള കഴിവ് തുടങ്ങിയ സ്വഭാവ സവിശേഷതകളിൽ സ്വാഭാവിക വ്യതിയാനങ്ങൾ ഉണ്ടാകും. മ്യൂട്ടേഷനുകൾ, ജനിതക പുനഃ സംയോജനം, ക്രോസിങ് ഓവർ എന്നിവ മൂല മാണ് ഈ വ്യതിയാനങ്ങൾ ഉണ്ടാകുന്നത്.
നിലനിൽപിനുവേണ്ടിയുള്ള മത്സരം – സൂര്യ പ്രകാശം, ജലം, പോഷകങ്ങൾ തുടങ്ങിയ വിഭവ ങ്ങൾ പരിമിതമായതിനാൽ, വിത്തുകൾ അതിജീവി ക്കാനും വളരാനും പരസ്പരം മത്സരിക്കുന്നു.
അർഹതയുള്ളവരുടെ അതിജീവിക്കൽ – പരിസ്ഥി തിക്ക് അനുയോജ്യമായ അനുകൂല വ്യതിയാന ങ്ങളുള്ള വിത്തുകൾ മാത്രമേ അതിജീവിക്കു കയും പുതിയ സസ്യങ്ങളായി വളരുകയും സന്താ നങ്ങളെ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നുള്ളൂ.
പ്രകൃതിനിർധാരണം – അനുകൂല വ്യതിയാനങ്ങൾ വരും തലമുറകളിലേക്ക് കൈമാറുന്നു. കൂടുതൽ വ്യതിയാനങ്ങൾ തലമുറ തലമുറകളായി കുമിഞ്ഞു കൂടി പരസ്പരം പ്രത്യുൽപാദന സാധ്യതയില്ലാത്ത ജീവികളുണ്ടാവുന്നു. അവ പുതിയ ജീവിവർഗ മായി മാറുന്നു.
ദശലക്ഷക്കണക്കിന് വർഷങ്ങൾക്കുള്ളിൽ, ഈ സഞ്ചിത വ്യതിയാനങ്ങൾ ഒരു പുതിയ സസ്യ ഇനം പരിണമിക്കുന്നതിലേക്ക് നയിക്കുന്നു. ചുരുക്കത്തിൽ വ്യതിയാനങ്ങൾ, അർഹതയു ള്ളവരുടെ അതിജീവിക്കൽ പ്രകൃതി നിർധാരണം എന്നിവ പുതിയ സ്പീഷിസിലേക്ക് നയിക്കുന്നു. സ്കൂൾ ലൈബ്രറിക്കുള്ള പരിണാമത്തെക്കു റിച്ചുള്ള പുസ്തകങ്ങൾ:
Question 81.
ലാമാർക്കിസം, ഡാർവിനിസം എന്നിവയുടെ താരതമ്യപഠനം
ലാമാർക്കിസം (ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്ക്)
Answer:
- സ്വയാർജിത സ്വഭാവങ്ങളുടെ പാരമ്പര്യ പ്രേഷണം.
- അവയവങ്ങളുടെ ഉപയോഗവും നിരുപയോ ഗവും കാരണം വ്യതിയാനങ്ങൾ സംഭവിക്കുന്നു. ജിറാഫുകളുടെ കഴുത്തിന് നീളം കൂടി, അവ അടുത്ത തലമുറയിലേക്ക് കൈമാറി.
- ഭക്ഷണദൗർലഭ്യം കാരണം ഉയരം കൂടിയ ചില്ല കളിൽ നിന്നുള്ള ഇലകൾക്കായി കഴുത്തു നീട്ടി യതിന്റെ ഫലമായി ജിറാഫിന്റെ കഴുത്തിന് നീളം കൂടുന്നു. ഈ സവിശേഷത അടുത്ത തലമുറ കളിലേക്ക് കൈമാറുന്നു.
- പരിസ്ഥിതി ജീവികളിൽ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു.
- ആധുനിക ജനിതകശാസ്ത്രം പിന്തുണയ്ക്ക ന്നില്ല.
ഡാർവിനിസം (ചാൾസ് ഡാർവിൻ)
- അനുകൂലമായ വ്യതിയാനങ്ങളുടെ സ്വാഭാവിക തിരഞ്ഞെടുപ്പ്.
- ജീവിഗണത്തിലെ സ്വാഭാവിക വ്യതിയാനങ്ങൾ കാരണം വ്യതിയാനങ്ങൾ സംഭവിക്കുന്നു.
- നിളം കൂടിയ കഴുത്തുള്ള ജിറാഫുകൾ അതിജീവിച്ചു, കഴുത്തിന് നീളം കൂടിയ ജിറാ ഫുകൾ നിലനിൽക്കുകയും പുതിയ ജീവി വർഗ മായി മാറുകയും ചെയ്തു.
- വ്യത്യസ്ത നീളത്തോടു കൂടിയ കഴുത്തുക ളുള്ള ജിറാഫുകൾ, ആഹാരത്തിനായുള്ള മൽസരത്തിൽ നീളം കൂടിയ കഴുത്തുള്ള ജിറാ ഫുകൾ മാത്രം അതിജീവിക്കുന്നു.
- ജീവികളിലെ അനുകൂല വ്യതിയാനങ്ങളെ പരിസ്ഥിതി തിരഞ്ഞെടുക്കുന്നു
- പാരമ്പര്യം സ്വായത്തമാക്കിയ സ്വഭാവ സവിശേഷതകൾ സന്തതികൾക്ക് കൈമാറുന്നു
പാരമ്പര്യ സ്വഭാവസവിശേഷതകൾ മാത്രമേ കൈമാറ്റം ചെയ്യപ്പെടുന്നുള്ളൂ - ആധുനിക ജനിതകശാസ്ത്രവും പരിണാമ സിദ്ധാന്തവും പിന്തുണയ്ക്കുന്നു
![]()
Question 82.
നിയോഡാർവിനിസം എന്നാൽ എന്ത്?
Answer:
നിയോഡാർവിനിസം
- വ്യതിയാനത്തിന്റെയും പാരമ്പര്യ പ്രേഷണ ത്തിന്റെയും ജനിതക അടിത്തറയെക്കുറിച്ച് ചാൾസ് ഡാർവിന് ധാരണയില്ലായിരുന്നതിനാൽ ഡാർവിന്റെ പരിണാമാശയവും വിമർശന ങ്ങൾക്ക് വിധേയമായിട്ടുണ്ട്.
- ഗ്രിഗർ മെൻഡലിന്റെ കണ്ടെത്തലുകളും കോമ സോമുകളെയും ജീനുകളെയും കുറിച്ചുള്ള ധാരണകളും വന്നതോടെ പരിണാമത്തിനിട യാക്കുന്ന വ്യതിയാനങ്ങൾക്ക് കാരണം ജനിതകമാറ്റങ്ങൾ, ലൈംഗിക പ്രത്യുൽപാദന സമയം ജനിതകപുനഃസംയോജനം, ജീൻ പ്രവാഹം എന്നിവയാണെന്ന് തിരിച്ചറിഞ്ഞു.
- പോപ്പുലേഷൻ ജനറ്റിക്സ്, പാലിയന്റോളജി, പരിസ്ഥിതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ നിന്നുള്ള തെളിവുകളും തുടർപഠനങ്ങളും ഡാർവിനിസത്തോട് കൂട്ടിച്ചേർത്ത് നിയോഡാർ വിനിസം രൂപപ്പെടുത്തിയതോടെ വിമർശന ങ്ങൾക്കിടയില്ലാത്ത വിധം ഡാർവിനിസം യുക്തിഭദ്രമായി.
- ജീവപരിണാമവുമായി ബന്ധപ്പെട്ട് നിരവധി ആധുനിക ഗവേഷണങ്ങൾ നടക്കുന്നുണ്ട്.
- ഇവൊല്യൂഷണറി ക്ലിനിക്കൽ മെഡിസിനിൽ ആരോഗ്യ സംരക്ഷണത്തിന് പരിണാമാശ യങ്ങൾ ഉപയോഗിക്കുന്നു. ബാക്ടീരിയകളോ വൈറസുകളോ കാലക്രമേണ മരുന്നുകളെ പ്രതിരോധിക്കുന്ന തരത്തിൽ പരിണമിക്കു ന്നതെങ്ങനെയെന്ന് പഠിക്കുന്നു. ഇതിലൂടെ പുതിയ ചികിത്സാമാർഗങ്ങൾ സൃഷ്ടിക്കുന്ന തിനോ നിലവിലുള്ളവ കൂടുതൽ മെച്ചപ്പെടുത്തു ന്നതിനോ കഴിയുന്നു.
- ഒരു വ്യക്തിയുടെ ജീനുകളും കുടുംബത്തിന്റെ ജനിതക ചരിത്രവും പരിശോധിച്ച് പേഴ്സണ
ലൈസ്ഡ് മെഡിസിൻ രൂപകൽപന ചെയ്യുന്നു. DNA പഠനങ്ങളും ആർട്ടിഫിഷ്യൽ ഇന്റലി ജൻസും രോഗങ്ങളെ മനസ്സിലാക്കാനും അവയെ ചെറുക്കാനുമുള്ള പുതിയ വഴികൾ കണ്ട ത്താനും ഡോക്ടർമാരെ സഹായിക്കുന്നു. - ഒരു പൊതു പൂർവിക സ്പീഷീസിൽ നിന്ന് പുതിയ സ്പീഷീസുകൾ ഉണ്ടാകുന്ന സ്പീസി യേഷൻ (Speciation) എന്ന പ്രക്രിയയി ലൂടെയാണ് ഭൂമിയിൽ ജൈവവൈവിധ്യം രൂപപ്പെട്ടത്.
- സ്പീഷീസുകളെല്ലാം അവസാനത്തെ സാർ പ്രതിക പൊതുപൂർവികരിൽ (LUCA Last Uni versal Common Ancestor) നിന്ന് രൂപപ്പെട്ട തായും വ്യത്യസ്ത സ്പീഷീസുകൾക്ക് ഏറ്റവും അടുത്ത പൊതു പൂർവ്വികർ (MRC Most Recent Common ancestor) ഉണ്ടാകാമെന്നും കണക്കാക്കപ്പെടുന്നു.
- ഒരു ജീവിഗണത്തിലെ അംഗങ്ങൾക്ക് പ്രത്യുൽ പാദനത്തിലൂടെ വ്യതിയാനമുള്ള സന്താന ങ്ങളെ ഉൽപ്പാദിപ്പിക്കാമെങ്കിലും അവ ഒറ്റ സ്പീഷാസായിത്തന്നെ തുടരും.
- ജീവിഗണത്തിലെ അംഗങ്ങളെ പാരിസ്ഥിതിക ഘടകങ്ങളോ മറ്റോ (മ്യൂട്ടേഷൻ, പ്രകൃതി നിർധാരണം, ജനിതകപുനഃസംയോജനം മുത ലായവ) പരസ്പരം വേർപെടുത്തിയാൽ, കാല ക്രമേണ നിരവധി വ്യതിയാനങ്ങൾ കുമിഞ്ഞ് കൂടിയേക്കാം.
- ജീവിഗണത്തിലെ അംഗങ്ങൾക്ക് പരസ്പരം പ്രത്യുൽപ്പാദനം നടത്തി പ്രത്യുൽപ്പാദനക്ഷമമ മായ സന്താനങ്ങളെ രൂപപ്പെടുത്താൻ കഴി യാത്ത അവസ്ഥ ഉണ്ടാകുന്നതോടെ ഇവ വ്യത്യസ്ത സ്പീഷീസുകളായി പരിണമിക്കുന്നു.
Question 83.
സ്പീസിയേഷൻ എന്നാൽ എന്ത്?
Answer:
ഒരു പൊതു പൂർവിക സ്പീഷീസിൽ നിന്ന് പുതിയ സ്പീഷീസുകൾ ഉണ്ടാകുന്ന പ്രക്രിയ. ഈ പ്രക്രിയയിലൂടെയാണ് ഭൂമിയിൽ ജൈവവൈ വിധ്യം രൂപപ്പെട്ടത്.
Question 84.
പ്രമേറ്റുകളുടെ പൊതുസവിശേഷതകൾ എന്തൊക്കെയാണ്?
Answer:
സസ്തനി വിഭാഗത്തിലെ കുരങ്ങന്മാരുടെയും ആൾക്കുരങ്ങുകളുടെയും മനുഷ്യരുടെയും പൊതുപൂർവികർ, പ്രൈമേറ്റുകൾ എന്ന വിഭാഗത്തിൽപ്പെട്ടവരായിരുന്നു.
മറ്റ് വിരലുകളോട് സമ്മുഖമാക്കാവുന്ന തള്ളവിരൽ, ദ്വിനേത്ര ദർശനം, വലുതും വികസിതവുമായ മസ്തി ഷ്കം, കൂർത്ത നഖങ്ങൾക്ക് പകരം പരന്ന നഖങ്ങൾ, വഴക്കമുള്ള കൈകാലുകളും സന്ധികളും മുതലാ യവ പ്രൈമേറ്റുകളുടെ പൊതുസവിശേഷതകൾ ആണ്.
Question 85.
കുരങ്ങുകൾക്ക് പരിണാമം സംഭവിച്ചാണോ മനുഷ്യർ ഉണ്ടായത്?
Answer:
അല്ല. കുരങ്ങുകൾ സെർക്കോപിത്തികോയിഡിയ വിഭാഗത്തിൽ ഉൾപ്പെടുന്നു. ചെറിയ മസ്തിഷ്കം, വാലു കൾ ഉള്ളവ എന്നിവ ഈ വിഭാഗത്തിന്റെ സവിശേഷതകളാണ്. മനുഷ്യൻ ഉൾപ്പെടുന്ന വിഭാഗമാണ് ഹൊമി നോയിഡിയ. വലിയ മസ്തിഷ്കം, വാൽ ഇല്ലാത്തവർ എന്നിവ ഈ വിഭാഗത്തിന്റെ സവിശേഷതകളാണ്.
Question 86.
മനുഷ്യന്റെ മസ്തിഷ്ക വലുപ്പത്തിലുണ്ടായ പരിണാമപരമായ പ്രവണതയെന്താണ്?
Answer:
മനുഷ്യരപരിണാമത്തിലെ ആദ്യ കണ്ണിയായ സഹെലാന്തോപസ് ചാഡൻസിസിന് ചെറിയ തലച്ചോറാണ് ഉണ്ടായിരുന്നത്. പൂർവികരിൽ നിന്ന് ഹോമോ സാപിയൻസിലേക്ക് എത്തുമ്പോൾ മസ്തിഷ്ക വലുപ്പം ഏകദേശം മൂന്നിരട്ടിയായി.
Question 87.
മനുഷ്യപരിണാമത്തിൽ മസ്തിഷ്കവികാസത്തിന് എന്തുസ്വാധീനമാണുള്ളത്?
Answer:
കഴിഞ്ഞ 3 മുതൽ 4 ദശലക്ഷം വർഷങ്ങൾക്കുള്ളിലുണ്ടായ മസ്തിഷ്ക വലുപ്പവർധനവ് മനുഷ്യപരിണാമത്തിലെ മുഖ്യപ്രവണതയാണ്. 2 ദശലക്ഷം വർഷങ്ങൾ കൊണ്ട് മസ്തിഷ്ക വലുപ്പം ഏകദേശം മൂന്നിരട്ടിയായി. ഇത് സങ്കീർണ്ണമായ സാമൂഹിക സ്വഭാവങ്ങളും ഉപകരണങ്ങൾ നിർമ്മിക്കാനുള്ള കഴിവും ഭാഷ പ്രയോഗിക്കാനുള്ള കഴിവും ഉയർന്ന വൈജ്ഞാനിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള കഴിവും മനുഷ്യനു നൽകി. മാറിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകളുമായി പൊരുത്തപ്പെടാനും സംസ്കാരം വികസിപ്പിക്കാനും അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാനും ഇത് മനുഷ്യനെ സഹായിച്ചു. ചെറിയ തലച്ചോറുള്ള പൂർവികരിൽ നിന്ന് ഹോമോ സാപിയൻസിലേക്കുള്ള മാറ്റത്തിന് അടിത്തറയിട്ടത് ഈ മസ്തിഷ്കവികാസമാണ്.
Question 88.
ന്യൂറോണുകൾ എന്നാൽ എന്ത്?
Answer:
നാഡീവ്യവസ്ഥയുടെ അടിസ്ഥാന നിർമ്മാണ ഘടകങ്ങളാണ് നാഡി കോശങ്ങൾ അഥവാ ന്യൂറോണുകൾ. ഇവ ഉദ്ദീപനങ്ങളെ സ്വീകരിച്ച് ഉചിതമായ സന്ദേശങ്ങൾ രൂപപ്പെടുത്താൻ കഴിവുള്ള സവിശേഷ കോശങ്ങളാണ്.
Question 89.
ന്യൂറോണിന്റെ ഘടന വിശദമാക്കുക.
Answer:

നാഡീകോശത്തിന്റെ കേന്ദ്രമാണ് കോശശരീര ഇവിടെ കോശസ്തരവും കോശദ്രവ്യവു ന്യൂക്ലിയസും കോശാംഗങ്ങളും കാണപ്പെടുന്നു. കോശശരീരത്തിൽ നിന്ന് പുറപ്പെടുന്ന നേർത്ത തന്തുക്കളാണ് ഡെൻഡ്രോണുകൾ. ഇവയുടെ ശാഖകളാണ് ഡെൻഡറ്റുകൾ. തൊട്ടടുത്ത മ നാഡീകോശങ്ങളിൽ നിന്നും ഡെൻഡറ്റുകൾ സ്വീകരിക്കുന്ന സന്ദേശങ്ങൾ കോശശരീര ത്തി ലേക്ക് കൈമാറുന്നത് ഡെൻഡ്രോണുകളിലൂടെ കോശശരീരത്തിൽ യാണ്. കോശശരീരത്തിൽ നിന്നുള്ള നീളം കൂടിയ തന്തുവാണ് ആക്സോൺ, അതിന്റെ ശാഖകളാണ് ആക് സോണറ്റുകൾ നിന്നുള്ള സന്ദേശങ്ങൾ ആക്സോണുകളിലൂടെ ആക്സോണറ്റുകളിലെത്തുന്നു. ആക്സോ റൈറ്റിന്റെ അഗ്രഭാഗത്തായി മുഴകൾ പോലെ കാണപ്പെടുന്ന ഭാഗമാണ് സിനാപ്റ്റിക് നോ ഇതിൽ തൊട്ടടുത്ത നാഡീകോശത്തിലേക്ക് രാസസന്ദേശങ്ങൾ കൈമാറുന്നതിനുള്ള ന്യൂറോ ട്രാൻസ്മിറ്റർ (ഉദാ: അസറ്റൈൽ കൊളിൻ അടങ്ങിയിരിക്കുന്നു.
Question 90.
ന്യൂറോട്രാൻസ്മിറ്ററുകൾക്ക് കൂടുതൽ ഉദാഹ രണങ്ങൾ എഴുതുക.
Answer:
ഡോപാമിൻ, സെറാടോണിൻ, എൻഡോർഫി ഹിസ്റ്റമിൻ, ഗ്ലൈസിൻ
Question 91.
ന്യൂറോഗ്ലിയൽ കോശങ്ങൾ ഏവ?
Answer:

മസ്തിഷ്കത്തിലും സുഷുമ്നയിലും പകുതിയ ലധികവും എപൻഡൈമൽ കോശം, ഒളിഗോ ഡെൻഡ്രോസൈറ്റ്, മൈക്രോഗ്ലിയൽ കോശം ഷാൻ കോശം, ആസ്ട്രോസൈറ്റ് എന്നീ കോശങ്ങളാണുള്ളത്. ഇവയാണ് ന്യൂറോ യൽ കോശങ്ങൾ. വിഭജനശേഷിയുള്ള ഇ കോശങ്ങൾക്ക് ഉദ്ദീപനങ്ങളെ സ്വീകരിക്കാനോ സന്ദേശങ്ങളെ കടത്തിവിടാനോ കഴിവില്ല.
![]()
Question 92.
ന്യൂറോഗ്ലിയൽ കോശങ്ങളുടെ വിവിധ ധർമ്മങ്ങൾ
Answer:
ന്യൂറോഗ്ലിയൻ കോശങ്ങൾ
- മസ്തിഷ്കത്തിലും സുഷുമ്നയിലും പകുതി യിലധികവും എപൻഡൈമൽ കോശം, ഒളിഗോ ഡെൻഡ്രോസൈറ്റ്, മൈക്രോഗ്ലിയൽ കോശം, ഷാൻ കോശം, ആസ്ട്രോസൈറ്റ് എന്നീ കോശങ്ങളാണുള്ളത്. ഇവയാണ് ന്യൂറോ ഗ്ലിയൽ കോശങ്ങൾ.
- വിഭജനശേഷിയുള്ള ന്യൂറോഗ്ലിയൽ കോശ ങ്ങൾക്ക് ഉദ്ദീപനങ്ങളെ സ്വീകരിക്കാനോ സന്ദേശങ്ങളെ കടത്തിവിടാനോ കഴിവില്ല.
- ന്യൂറോഗ്ലിയാൽ കോശങ്ങളുടെ വിവിധ ധർമ്മങ്ങൾ – നാഡികോശങ്ങൾക്ക് ആവശ്യ മായ പോഷണം എത്തിക്കുന്നു. മാലിന്യങ്ങൾ നീക്കം ചെയ്യുന്നു. പ്രതിരോധ കോശങ്ങളായി പ്രവർത്തിക്കുന്നു. നാഡീവ്യവസ്ഥയുടെ സമ സ്ഥിതി നിലനിർത്തുക. കേടായ നാഡീകല കളെ നന്നാക്കാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു.
- ചില ന്യൂറോണുകളിൽ ആക്സോണിനെ പൊതിഞ്ഞ് മയലിൻ ഷീത്ത് എന്ന ഒരാവരണം കാണപ്പെടുന്നു.
- മയലിൻ ഷീത്ത് തിളക്കമുള്ള വെളുപ്പുനിറമുള്ള മയലിൻ എന്ന കൊഴുപ്പുകൊണ്ടാണ് നിർമ്മി ച്ചിരിക്കുന്നത്.
- ഒരു ഇൻസുലേറ്ററായി പ്രവർത്തിച്ച് സന്ദേശ ങ്ങളുടെ പ്രസരണ വേഗത വർധിപ്പിക്കുക, നാഡീകോശത്തിന് പോഷണം ലഭ്യമാക്കുക, ബാഹ്യക്ഷതങ്ങളിൽ നിന്നും ആക്സോണിനെ സംരക്ഷിക്കുക മുതലായവയാണ് മയലിൻ ഷീത്തിന്റെ മുഖ്യധർമ്മങ്ങൾ.
- മസ്തിഷ്കത്തിലും സുഷുമ്നയിലും മയലിൻ ഷീത്തിനെ നിർമ്മിക്കുന്നത് ഒളിഗോഡെൻ ഡോസൈറ്റുകളും, നാഡികളിൽ മയലിൻ ഷിത്തിനെ നിർമ്മിക്കുന്നത് ഷ്വാൻ കോശങ്ങ ളുമാണ്.
- ഒരു കൂട്ടം നാഡീകോശങ്ങളുടെ കോശശരീര ഭാഗങ്ങളെ ഒരാവരണം കൊണ്ട് പൊതിഞ്ഞി രിക്കുന്നു. ഗോളാകൃതിയിൽ കാണപ്പെടുന്ന ഇത്തരം ഭാഗങ്ങളാണ് ഗ്ലംഗ്ലിയോണുകൾ.
- വൈറ്റ് മാറ്റർ – മസ്തിഷ്കത്തിലും സുഷുമ്ന യിലും മയലിൻഷീത്തുള്ള നാഡീകോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം.
- ഗ്രേമാറ്റർ – കോശശരീരവും മയലിൻഷീത്ത് ഇല്ലാത്ത നാഡീകോശഭാഗങ്ങളും കാണപ്പെ ടുന്ന ഭാഗം.
- പരിണാമപരമായി ഉയർന്ന തലത്തിൽപ്പെട്ട മനു ഷ്യരിൽ ബാഹ്യവും ആന്തരികവുമായ മാറ്റ ങ്ങൾക്കനുസരിച്ച് ശാരീരിക പ്രതികരണങ്ങളെ രൂപപ്പെടുത്തുകയും അവ ഏകോപിപ്പിക്കു കയും ചെയ്യുന്നതിന് അനുയോജ്യമായ ഒരു നാഡീവ്യവസ്ഥാ സംവിധാനമാണ് പ്രവർത്തി ക്കുന്നത്.
- നാഡീവ്യവസ്ഥയെ കേന്ദ്ര നാഡീ വ്യവസ്ഥ, പെരിഫെറൽ നാഡീ വ്യവസ്ഥ എന്നിങ്ങനെ വിഭ ജിച്ചിരിക്കുന്നു.
- മസ്തിഷ്കവും സുഷുമ്നയും കേന്ദ്ര നാഡീ വ്യവസ്ഥയിൽ ഉൾപ്പെടുന്നു.
- കേന്ദ്രനാഡീ വ്യവസ്ഥയെ അവയവങ്ങളുമായി ബന്ധിപ്പിക്കുന്ന 12 ജോഡി ശിരോനാഡികളും 31 ജോഡി സുഷുമ്നാനാഡികളും ഗ്രാഹികളും നാഡീഗാംഗ്ലിയോണുകളും ഉൾപ്പെടുന്നതാണ്പെ രിഫെറൽ നാഡീവ്യവസ്ഥ.
Question 93.
മയലിൻ ഷീത്ത് എന്നാൽ എന്ത്? ഇവയുടെ ധർമം എന്ത്?

Answer:
ചില ന്യൂറോണുകളിൽ ആക്സോണിനെ പൊതിഞ്ഞ് കാണപ്പെടുന്ന ആവരണമാണ് മയലിൻ ഷീത്ത്. ഇത് തിളക്കമുള്ള വെളുപ്പു നിറമുള്ള മയലിൻ എന്ന കൊഴുപ്പുകൊണ്ടാണ് നിർമ്മിച്ചിരി ക്കുന്നത്.
ഒരു ഇൻസുലേറ്ററായി പ്രവർത്തിച്ച് സന്ദേശങ്ങ ളുടെ പ്രസരണ വേഗത വർധിപ്പിക്കുക, നാഡീ കോശത്തിന് പോഷണം ലഭ്യമാക്കുക, ബാഹ്യത ങ്ങളിൽ നിന്നും ആക്സോണിനെ സംരക്ഷിക്കുക മുതലായവയാണ് മയലിൻഷീ ത്തിന്റെ മുഖ്യധർ മ്മങ്ങൾ.
Question 94.
വ്യത്യാസം എഴുതുക – ഒളി ഗോഡെൻഡ്രോ സൈറ്റ്, ഷ്വാൻ കോശങ്ങൾ
Answer:
മസ്തിഷ്കത്തിലും സുഷുമ്നയിലും മയലിൻ ഷിത്തിനെ നിർമ്മിക്കുന്നത് ഒളിഗോഡെൻഡ്രോ സൈറ്റുകളും നാഡികളിൽ മയലിൻ ഷിത്തിനെ നിർമ്മിക്കുന്നത് ഷ്വാൻ കോശങ്ങളുമാണ്.
Question 95.
നാഡീവ്യവസ്ഥയുടെ വിവിധ ഭാഗങ്ങളേവ?
Answer:
നാഡീവ്യവസ്ഥയെ കേന്ദ്രനാഡീ വ്യവസ്ഥ, പെരി ഫെറൽ നാഡീ വ്യവസ്ഥ എന്നിങ്ങനെ വിഭജിച്ചിരി ക്കുന്നു. മസ്തിഷ്കവും സുഷുമ്നയും കേന്ദ്ര നാഡീ വ്യവസ്ഥയിൽ ഉൾപ്പെടുന്നു. കേന്ദ്രനാഡീ വ്യവസ്ഥയെ അവയവങ്ങളുമായി ബന്ധിപ്പിക്കുന്ന 12 ജോഡി ശിരോനാഡികളും 31 ജോഡി സുഷുമ്നാ നാഡികളും ഗ്രാഹികളും നാഡീഗാംഗ്ലിയോണു കളും ഉൾപ്പെടുന്നതാണ് പെരിഫെറൽ നാഡീ വ്യവസ്ഥ.
Question 96.
സെറിബ്രോ സ്പൈനൽ ദൈവത്തിന്റെ ധർമങ്ങൾ ഏവ?
Answer:
സെറിബ്രോ സ്പൈനൽ ദ്രവത്തിന്റെ രൂപീകരണ ത്തിൽ എപൻഡെമൽ കോശങ്ങൾക്ക് പങ്കുണ്ട്. കേന്ദ്ര നാഡീവ്യവസ്ഥയിൽ സെറിബാസ് പൈനൽ ദ്രവം നിർവഹിക്കുന്ന ധർമ്മങ്ങൾ കല കൾക്ക് ഓക്സിജനും പോഷണവും നൽകുന്നു. മാലിന്യങ്ങളെ നീക്കം ചെയ്യുന്നു. മർദം ക്രമീക രിക്കുന്നു. ബാഹ്യക്ഷതങ്ങളിൽ നിന്നും സംരക്ഷി ക്കുന്നു. എന്നിവയാണ്.
Question 97.
മസ്തിഷ്ക ഭാഗങ്ങളുടെ സവിശേഷത, ധർമം എന്നിവ നിശദമാക്കുക.
Answer:
മസ്തിഷ്കവും സുഷുമ്നയും

- മസ്തിഷ്കം, സുഷുമ്ന എന്നിവയെ പൊതിഞ്ഞ് മൂന്ന് പാളികളോട് കൂടിയ മെനിസ് കാണപ്പെടുന്നു.
- മെനിസിന്റെ ആന്തരപാളികൾ ക്കിടയിലും മസ്തിഷ്കത്തിന്റെ അറക ളിലും സുഷുമ്നയുടെ സെൻട്രൽ കനാലിലും നിറഞ്ഞിരിക്കുന്ന ദ്രാവ കാണ് സെറിബ്രോ സ്പൈനൽ ദ്രവം.
- സെറിബ്രോ സ്പൈനൽ ദ്രവത്തിന്റെ രൂപീകരണത്തിൽ എപൻഡെമൽ കോശങ്ങൾക്ക് പങ്കുണ്ട്.
- കേന്ദ്ര നാഡീവ്യവസ്ഥയിൽ സെറി ബോസ് പൈനൽ ദ്രവം നിർവഹി ക്കുന്ന ധർമ്മങ്ങൾ കലകൾക്ക് ഓക് സിജനും പോഷണവും നൽകുന്നു. മാലിന്യങ്ങളെ നീക്കം ചെയ്യുന്നു. മർദം ക്രമീകരിക്കുന്നു. ബാഹ്യ ക്ഷത ങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.
- മസ്തിഷ്ക ഭാഗങ്ങൾ – സെറിബ്രം, സെറിബെല്ലം, തലാമസ്, ഹൈപ്പോത ലാമസ്, ബ്രയിൻ സ്റ്റെം (മിഡ് ബയിൻ, പോൺസ്, മെഡുല്ല ഒബ്ളോംഗേറ്റ)
- സെറിബ്രം – മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം. മാറ്റർ കാണപ്പെടുന്ന ബാഗ്യ ഭാഗത്തെ കോർട്ടക്സ് എന്നും വൈറ്റ് മാറ്റർ കാണപ്പെടുന്ന ആന്തര ഭാഗത്തെ മെഡുല്ല എന്നും അറിയപ്പെടുന്നു. പ്രശ്ന പരിഹാരം, ആസൂത്രണം, ഐച്ഛിക ചലനങ്ങൾ എന്നിവയിൽ മുഖ്യ പങ്കു വഹിക്കുന്നു ഓർമ്മ, ബുദ്ധി ചിന്ത ഭാവന എന്നിവയുടെ കേന്ദ്രം. വിവിധ ഇന്ദ്രിയാ നുഭവങ്ങൾ ലഭ്യമാക്കുന്നു.
- സെറിബെല്ലം – മസ്തിഷ്കത്തിലെ രണ്ടാ മത്തെ വലിയ ഭാഗം. സെറിബ്രത്തിന് പിന്നിൽ താഴെയായി കാണപ്പെടുന്നു. പേശി പ്രവർത്ത നങ്ങളെ ഏകോപിപ്പിച്ച് ശരീര തുലനനില കൈവരിക്കാൻ സഹായിക്കുന്നു
- തലാമസ് – മസ്തിഷ്കത്തിന്റെ ആന്തര ഭാഗത്ത് കാണപ്പെടുന്നു. സെറിബ്രത്തിൽ നിന്നുമുള്ള
സന്ദേശങ്ങളുടെ പുനപ്രസരണ കേന്ദ്രം. വേദന സംഹാരികൾ പ്രവർത്തിക്കുന്നത് ഈ ഭാഗത്താണ്. - ഹൈപ്പോതലാമസ് – ശരീരോഷ്മാവ്, വിശപ്പ്, ദാഹം, വികാരങ്ങൾ തുടങ്ങിയ വിവിധ ശാരീ രിക പ്രവർത്തനങ്ങൾ നിയന്ത്രിച്ച് ആന്തര സമസ്ഥിതി പാലനാഡീനത്തിൽ സഹായി ക്കുന്നു.
- മിഡ് ബ്രെയിൻ – കാഴ്ച, കേൾവി എന്നിവയു മായി ബന്ധപ്പെട്ട സന്ദേശങ്ങൾ പ്രാഥമിക മായി വിലയിരുത്തുന്നു. കണ്ണുകൾ, പുരികങ്ങൾ എന്നിവയുടെ ചലനത്തിൽ ഈ ഭാഗത്തിന് പങ്കുണ്ട്.
- പോൺസ് – കണ്ണിലും മുഖത്തുമുള്ള പേശി കളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു. ശ്വാസോച്ഛ്വാസ നിരക്കിനെ നിയന്ത്രിക്കുന്നു.
- മെഡുല ഒബ്ലോംഗേറ്റ – ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം, ഛർദി, ചുമ, തുമ്മൽ തുട ങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രി ക്കുന്നു.

- മെഡുല്ല ഒബ്ലോംഗേറ്റയുടെ തുടർച്ചയായി കാണപ്പെടുന്ന കേന്ദ്രനാഡീവ്യവസ്ഥയുടെ ഭാഗമാണ് സുഷുമ്ന.
- സുഷുമ്നയിൽ ഗ്രമാറ്റർ അകത്തും വൈറ്റ് മാറ്റർ പുറത്തുമായി കാണപ്പെടുന്നു.
- സുഷുമ്നയിൽ സെറിബ്രോ സ്പൈനൽ ദ്രവം നിറഞ്ഞിരിക്കുന്ന ഭാഗമാണ് സെൻട്രൽ കനാൽ.
- ഡോർസൽ റൂട്ട് – ശരീരത്തിന്റെ വിവിധഭാഗ ങ്ങളിലുള്ള സന്ദേശങ്ങളെ സുഷുമ്നയിലേക്ക് കടത്തി വിടുന്നു.
- വെൻട്രൽ റൂട്ട് – സുഷുമ്നയിൽ നിന്നുള്ള നിർ ദ്ദേശങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളി ലേക്ക് കൈമാറുന്നു.
- ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദേശങ്ങളെ മസ്തിഷ്കത്തിലെത്തിക്കു കയും മസ്തിഷ്കത്തിൽ നിന്നുള്ള നിർദേശ ങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൈമാറുകയും ചെയ്യുന്നത് സുഷുമ്നയാണ്.
![]()
Question 98.
പുകവലി, മദ്യം, മയക്കുമരുന്ന് ഉപയോഗം എന്നിവ തലച്ചോറിന്റെ ആരോഗ്യ എങ്ങന ബാധിക്കുന്നു?
Answer:
പുകവലി: സിഗരറ്റിൽ ആസക്തി ഉളവാക്കുന്ന നിക്കോട്ടിൻ അടങ്ങിയിരിക്കുന്നു. തലച്ചോറ് സന്ദേ ശങ്ങൾ അയയ്ക്കുന്ന രീതിയെ നിക്കോട്ടിൻ മാറ്റുന്നു. ഇത് ഓർമ്മ, ശ്രദ്ധ, പഠനം എന്നിവയെ ബാധിക്കുന്നു. ദീർഘകാല പുകവലി തലച്ചോറി ലേക്കുള്ള ഓക്സിജൻ വിതരണം കുറയ് ക്കുന്നു, ഇത് പക്ഷാഘാത സാധ്യത വർദ്ധിപ്പിക്കുന്നു.
മദ്യപാനം: മദ്യം തലച്ചോറിന്റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നു. തീരുമാനമെടുക്കൽ, ഏകോ പനവും സന്തുലിതാവസ്ഥയും, ഓർമ്മശക്തിയും ഏകാഗ്രതയും എന്നിവയെ മദ്യത്തിന്റെ ഉപയോഗം ബാധിക്കുന്നു. അമിതമായി മദ്യപിക്കുന്നത് തല ച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും സ്ഥിര മായ ഓർമ്മക്കുറവിനും മാനസിക ആശയ ക്കുഴപ്പത്തിനും കാരണമാവുകയും ചെയ്യും.
മയക്കുമരുന്ന് ദുരുപയോഗം: ഹെറോയിൻ, കൊക്കെയ്ൻ, കഞ്ചാവ് തുടങ്ങിയ മയക്കുമരു ന്നുകൾ വലിയ അളവിൽ ഡോപാമൈൻ പുറത്തു വിടുന്നു. ഇത് വികാരങ്ങളിലും പെരുമാറ്റത്തിലും ഉള്ള സ്വാഭാവിക നിയന്ത്രണം നഷ്ടപ്പെടുത്തുന്നു. ക്രമേണ ഉത്കണ്ഠ, വിഷാദം പോലുള്ള മാനസികാ രോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു.
Question 99.
സിനാപ്സ് എന്നാൽ എന്ത് ? സ്നാപ്സിലെ വിവിധ ഭാഗങ്ങളും അവയുടെ സവിശേഷതയും എഴുതുക.
Answer:

ഒരു നാഡീയ ആവേഗം ശരീരത്തിന്റെ ഒരു ഭാഗ ത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് എത്തണമെങ്കിൽ പല ന്യൂറോണുകളിലൂടെ സഞ്ചരിക്കേണ്ടി വരും. ഒരു ന്യൂറോണിൽ നിന്ന് മറ്റൊന്നിലേക്ക് ആവേഗം കൈമാറുന്ന ഭാഗമാണ് സിനാപ്സ്.
സിനാപ്റ്റിക് നോബ് – ന്യൂറോട്രാൻസ്മിറ്ററുകൾ നിറഞ്ഞ വെസിക്കിളുകൾ ഉള്ള ആക്സൊ റ്റിന്റെ അഗ്രഭാഗം.
സിനാപ്റ്റിക് വിടവ് – ന്യൂറോണുകൾക്കിടയിലുള്ള ചെറിയ വിടവ്.
പോസ്റ്റ് സിനാപ്റ്റിക് സ്തരം – ന്യൂറോട്രാൻസ്മി റ്ററുകളെ സ്വീകരിക്കുന്ന റിസപ്റ്റുകൾ ഉള്ള ഡെൻഡറ്റിന്റെ അഗ്രഭാഗം.
Question 100.
നാഡീ കോശങ്ങൾ ചേരുന്ന ഭാഗമല്ലാത മറ്റെവിടെയെങ്കിലും സിനാപ്സുകൾ കാണപ്പെടു ന്നുണ്ടോ?
Answer:
രണ്ട് ന്യൂറോണുകൾക്കിടയിലുള്ള ജംഗ്ഷനുകളി ലാണ് സിനാപ്സകൾ പ്രധാനമായും കാണ പ്പെടുന്നത്.
സിനാപ്സുകൾ കാണപ്പെടുന്ന മറ്റ് സ്ഥലങ്ങൾ:
- ന്യൂറോണിനും പേശി കോശത്തിനും ഇടയിൽ. ഇതിനെ ന്യൂറോമസ്കുലർ ജംഗ്ഷൻ എന്ന് വിളിക്കുന്നു
- ന്യൂറോണിനും ഗ്രന്ഥി കോശത്തിനും ഇടയിൽ. നാഡീവ്യൂഹം ഗ്രന്ഥികളുമായി ആശയവിനി മയം നടത്തുന്നത് ഇങ്ങനെയാണ്
Question 101.
മനുഷ്യരുടേതിനേക്കാൾ മസ്തിഷ്കവലുപ്പമുള്ള ജീവികൾ ഉണ്ടോ?
Answer:
ഉണ്ട്. മനുഷ്യമസ്തിഷ്കത്തിന്റെ ഭാരം 1.3 – 1.4 കിലോഗ്രാം ആണ്. ഭൂമിയിൽ ഏറ്റവും ഭാരമുള്ള മസ്തിഷ്കം പേം തിമിംഗലത്തിന്റെതാണ്. 7 – 9 കിലോഗ്രാം വരെ ഭാരം വരും. ആനയുടെ മസ്തി ഷ്കത്തിന് 4,5 – 5.5 കിലോഗ്രാം ഭാരം വരും. ഡോൾഫിന്റെ മസ്തിഷ്കത്തിന് 1.5 – 1.7 കിലോഗ്രാം ഭാരം വരും. ചില മൃഗങ്ങൾക്ക് വലിയ തലച്ചോറുണ്ടെങ്കിലും, അവ മനുഷ്യരേക്കാൾ ബുദ്ധിമാനാണെന്ന് അർത്ഥമാക്കുന്നില്ല.
Question 102.
നവീന മസ്തിഷ്കത്തെ (നിയോകോർട്ടക്സ്) കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
സസ്തനികളിൽ മസ്തിഷ്കത്തിലെ സെറിബ്രൽ കോട്ടക്സ് 6 അടുക്കുകളുള്ള നവീന മസ്തിഷ്കം എന്ന സങ്കീർണ ഘടനയായി രൂപാന്തരം പ്രാപി ച്ചിരിക്കുന്നു. മനുഷ്യരിലാണ് മറ്റു സസ്തനികളെ അപേക്ഷിച്ച് നവീന മസ്തിഷ്കം ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചിരിക്കുന്നത്. മനുഷ്യന്റെ നവീന മസ്തിഷ് കത്തിൽ ഏകദേശം 16 ബില്യൺ നാഡികോശങ്ങൾ ഉണ്ടെന്നാണ് കണക്കാക്കപ്പെ ട്ടിരിക്കുന്നത്. അവയിൽ ഓരോന്നും മറ്റുള്ളവ യുമായി ശരാശരി ഏഴായിരത്തോളം സിനാപ്സുകൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. ചിന്തിക്കുക, തീരുമാനങ്ങൾ എടുക്കുക, പഠിക്കുക, ഓർമിക്കുക തുടങ്ങിയ ഉന്നതമായ മാനസിക പ്രവർത്തനങ്ങൾ എല്ലാം നവീന മസ്തിഷ്കത്തിലെ സിനാക ളുടെ സഹായത്തോടെയാണ് സാധ്യമാകുന്നത്. നമ്മൾ പുതിയ കാര്യങ്ങൾ പഠിക്കുകയോ പുതിയ അനുഭവങ്ങൾ നേടുകയോ ചെയ്യുമ്പോൾ ഈ സിനാപ്സുകളുടെ എണ്ണം വർധിക്കുകയും നമ്മുടെ മസ്തിഷ്കം കൂടുതൽ കാര്യക്ഷമമാവുകയും ചെയ്യുന്നു.
Question 103.
വിവിധതരം ന്യൂറോണുകളും അവയുടെ ധർമവും എഴുതുക.
Answer:

വിവിധതരം ന്യൂറോണുകൾ
വിവിധതരം ന്യൂറോണുകൾ – സംവേദ ന്യൂറോൺ, പ്രേരക ന്യൂറോൺ, ഇന്റർന്യൂറോൺ.
സംവേദന്യൂറോൺ – ശരീരത്തിന്റെ വിവിധ ഭാഗ ങ്ങളിൽ നിന്നും സന്ദേശങ്ങൾ മസ്തിഷ്കത്തി ലേക്കും സുഷുമ്നയിലേക്കും എത്തിക്കുന്നു.
പ്രേരകന്യൂറോൺ – മസ്തിഷ്കം, സുഷുമ്ന എന്നീ ഭാഗങ്ങളിൽ നിന്നുള്ള സന്ദേശങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നു.
ഇന്റർന്യൂറോൺ – സംവേദനാഡിയെയും പര കനാഡിയെയും ബന്ധിപ്പിക്കുന്ന നാഡീകോശം. സംവേദ ആവേഗങ്ങൾക്കനുസൃതമായി വേഗത്തി ലുള്ള പ്രതികരണം നിർദേശങ്ങൾ രൂപപ്പെടു
ത്തുന്നു.
തലച്ചോറ്, സുഷുമ്ന എന്നിവയിലേക്കും തിരിച്ചു മുള്ള സന്ദേശങ്ങളുടെ വിനിമയം സാധ്യമാ ക്കുന്നു.
Question 104.
സ്വതന്ത്രനാഡീ വ്യവസ്ഥയെക്കുറിച്ച് കുറിപ്പ് തയ്യാ റാക്കുക.
Answer:
പെരിഫെറൽ നാഡീവ്യവസ്ഥയുടെ ഭാഗമായ സ്വതന്ത്രനാഡീവ്യവസ്ഥ ശാരീരിക പ്രവർത്ത നങ്ങളെ സ്വയം നിയന്ത്രിക്കുന്നു. സ്വതന്ത നാഡീവ്യവസ്ഥയിൽ സിംപതറ്റിക് നാഡീവ്യവ സ്ഥയും പാരാസിംപതറ്റിക് നാഡീവ്യവസ്ഥയും ഉൾപ്പെടുന്നു. സിംപതറ്റിക് വ്യവസ്ഥ അടിയന്തിര സാഹചര്യങ്ങളിൽ ശരീരത്തെ പ്രതികരിക്കാൻ സജ്ജമാക്കുന്നു. പാരാസിംപതറ്റിക് വ്യവസ്ഥ വിശ്രമിക്കാനും ദഹനം പോലുള്ള ദൈനംദിന പ്രവർത്തനങ്ങൾക്കും ശരീരത്തെ സജ്ജമാ ക്കുന്നു. നമ്മുടെ ബോധതലത്തിന് പുറത്ത് നടക്കുന്ന വിവിധ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ പെരിഫറൽ നാഡീവ്യവ സ്ഥയുടെ ഭാഗമായ സ്വതന്ത്രനാഡീ വ്യവസ്ഥ ഒരുപ്രധാന പങ്ക് വഹിക്കുന്നു.
Question 105.
വിവിധതരം റിഫ്ളക്സ് പ്രവർത്തനങ്ങളേവ?
Answer:
സുഷുമ്നയിൽ നിന്നും മസ്തിഷ്കത്തിൽനിന്നും റിഫ്ളക്സ് പ്രവർത്തനങ്ങളുണ്ടാകാറുണ്ട്. സുഷുമ്നയിൽ നിന്നുള്ള റിഫ്ളക്സ് പ്രവർത്തന ത്തിന് ഉദാഹരണം.
ചൂടുള്ള വസ്തുവിൽ നാം അറിയാതെ സ്പർശിക്കുമ്പോൾ കൈ പിൻ വലിക്കുന്നത്. മസ്തിഷ്കത്തിൽ നിന്നുള്ള റിഫ്ളക്സ് പ്രവർത്ത നത്തിന് ഉദാഹരണം.
കണ്ണിലേക്ക് പ്രകാശം പതിക്കുമ്പോൾ കണ്ണ് ചിമ്മുന്നത്.
Question 106.
നാഡീവ്യവസ്ഥയുടെ സംരക്ഷണത്തിന് അനു വർത്തിക്കേണ്ട മുൻകരുതലുകൾ ഏവ?
Answer:
ആകസ്മിക പ്രതികരണങ്ങൾ
- ഉദ്ദീപനത്തിനനുസരിച്ച് ആകസ്മികമായും അനൈച്ഛികമായും നടക്കുന്ന പ്രതികരണ ങ്ങളാണ് റിഫ്ളക്സ് പ്രവർത്തനങ്ങൾ.

- റിഫ്ളക്സ് പ്രവർത്തനത്തിൽ ആവേഗങ്ങളുടെ സഞ്ചാരപാതയാണ് റിഫ്ളക്സ് ആർക്ക്.
- സുഷുമ്നയിൽ നിന്നും മസ്തിഷ്കത്തിൽനിന്നും റിഫ്ളക്സ് പ്രവർത്തനങ്ങളുണ്ടാ കാറുണ്ട്.
- നാഡീവ്യവസ്ഥയുടെ സംരക്ഷണത്തിന് അനുവർത്തിക്കേണ്ട മുൻകരുതലുകൾ –
a) വാഹനം ഓടിക്കുമ്പോൾ ഹെൽമറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയവ ഉപയോഗിക്കുക
b) കളികളിൽ ഏർപ്പെടുമ്പോൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കുക
c) കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കുന്നത് അണുബാധ ഉണ്ടാക്കുന്നതിന് കാരണ മായേക്കാം. ആയതിനാൽ ഇത്തരം സാഹചര്യ ങ്ങൾ പരമാവധി ഒഴിവാക്കുക
d) മസ്തിഷ്കത്തിന് പരിക്ക് ഉള്ള തൊഴിലുകളിൽ ഏർപ്പെടുന്നവർ ഹെൽമറ്റ്, സേഫ്റ്റി ബെൽറ്റ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ ഉപയോ ഗിക്കുക
e) പുകവലി, മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുകയും വ്യായാമങ്ങൾ ഏർപ്പെടുകയും ചെയ്യുക
f) മതിയായ ഉറക്കം ലഭിക്കാത്തത് മസതിഷ് ക പ്രവർത്തനത്തെ ബാധിച്ച് ഓർമ്മക്കുറവ്, ആകാംക്ഷ, പഠിക്കാനുള്ള പ്രയാസം, വൈകാരിക വളർച്ച തടസ്സപ്പെടുക എന്നിവയ്ക്ക് കാരണമാകുന്നതിനാൽ ദിവസവും കുറഞ്ഞത് 8 – 10 മണിക്കൂറെങ്കിലും ഉറങ്ങേണ്ടതുണ്ട്.
![]()
Question 107.
വിവിധ ജീവികളിലെ നാഡീവ്യവസ്ഥയെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
- ഹൈഡ് – നിയന്ത്രണ കേന്ദ്രമില്ലാത്ത നാഡീ ജാലിക കാണപ്പെടുന്നു.
- പ്ലനേറിയ – തലയുടെ ഭാഗത്തുള്ള ഒരു ജോഡി നാഡീ ഗാംഗ്ലിയകൾ നിർദ്ദേശങ്ങളെ ഏകോപിപ്പിക്കുന്നു.
- ഷഡ്പദങ്ങൾ – തലയുടെ ഭാഗത്തുള്ള നാഡീ കോശങ്ങൾ കൂടിച്ചേർന്ന് വ്യക്തവും സാമാന്യം വികാസം പ്രാപിച്ചതുമായ മസ്തിഷ്കമായി പരിണമിച്ചിരിക്കുന്നു. ഇതിൽ നിന്നും പുറപ്പെടുന്ന ഒരു ജോഡി നാഡി തന്തുക്കളിലെ ഗാംഗ്ലിയോണുകൾ ഓരോ അറയിലും കാണപ്പെടുന്നു.
- ലളിതമായ നാഡീഘടനയിൽ നിന്ന് വളരെ സങ്കീർണ്ണമായ നാഡീവ്യവസ്ഥകളിലേക്കുള്ള ശ്രദ്ധേയ മായ പരിവർത്തനം കൂടി ജീവ പരിണാമം നൽകുന്നുണ്ട്.
- വൈവിധ്യമാർന്ന ചുറ്റുപാടുകളുമായി ജീവികളെ പൊരുത്തപ്പെടുത്തുന്നതിനും അവയുടെ നില നിൽപ്പിനും നാഡീവ്യവസ്ഥയുടെ ഈ പരിണാമം കാരണമായി.
- മനുഷ്യർക്ക് പ്രകൃതിയിൽ ആധിപത്യം സ്ഥാപിക്കുന്നതിനും സമാനതകളില്ലാത്ത വൈജ്ഞാനി കവും സാങ്കേതികവുമായ പുരോഗതി പ്രാപ്ത മാക്കുന്നതിനും നിർണായക പങ്ക് വഹിച്ചത് സങ്കീർണ്ണമായ മസ്തിഷ്ക വികാസമാണ്.
- ദീർഘകാല പരിണാമത്തിലൂടെ വികസിച്ച നിയോകോർട്ടക്സിന്റെ സാന്നിധ്യവും അതു വഴി സാധ്യമായ ഭാഷ, ബുദ്ധി, സർഗാത്മകത തുടങ്ങിയ ഉന്നതമായ മാനസിക പ്രവർത്തന ങ്ങളുമാണ് മനുഷ്യരെ ഇതര ജീവികളിൽ നിന്ന് വ്യത്യസ്തരാക്കുന്നത്
- നാഡീവ്യവസ്ഥയുടെ പ്രവർത്തനം ചുറ്റുപാടു കളെ മനസ്സിലാക്കാനും അതിനനുസരിച്ച് പ്രതികരിക്കാനും ജീവികളെ പ്രാപ്തമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു.
- നാഡീവ്യവസ്ഥയുടെ പ്രവർത്തനം പൂർണ്ണവും സുഗമവും ആകണമെങ്കിൽ ബാഹ്യആന്തര പരി സ്ഥിതിയിൽ നിന്നുള്ള വിവരങ്ങൾ കേന്ദ്ര നാഡീ വ്യവസ്ഥയിൽ എത്തേണ്ടതുണ്ട്. ബാഹ്യപരി സരത്ത് നിന്നുള്ള വിവരങ്ങൾ ജ്ഞാനേന്ദ്രിയ ങ്ങളിലൂടെയാണ് സ്വീകരിക്കപ്പെടുന്നത്.
Question 108.
നാഡീവ്യവസ്ഥയിലെ മാറ്റങ്ങൾ പരിണാമത്തെ സാധൂകരിക്കുന്നതെങ്ങനെ?
Answer:
ലഘുഘടനയുള്ള ഏകകോശ ജീവികളിൽ നിന്ന് സങ്കീർണ്ണഘടനയുള്ള ബഹുകോശ ജീവികൾ ആവിർഭവിച്ച ദീർഘകാല പ്രക്രിയയാണ് ജീവപരിണാമം. ലളിതമായ നാഡീഘടനയിൽ നിന്ന് വളരെ സങ്കീർണ്ണമായ നാഡീവ്യവസ്ഥകളി ലേക്കുള്ള ശ്രദ്ധേയമായ പരിവർത്തനം കൂടി ജീവപരിണാമം നൽകുന്നുണ്ട്. വൈവിധ്യമാർന്ന ചുറ്റുപാടുകളുമായി ജീവികളെ പൊരുത്തപ്പെടുത്തു ന്നതിനും അവയുടെ നിലനിൽപ്പിനും നാഡീവ്യ വസ്ഥയുടെ ഈ പരിണാമം കാരണമായി. മനു ഷ്യർക്ക് പ്രകൃതിയിൽ ആധിപത്യം സ്ഥാപി ക്കുന്നതിനും സമാനതകളില്ലാത്ത വൈജ്ഞാനി കവും സാങ്കേതികവുമായ പുരോഗതി പ്രാപ്തമാ ക്കുന്നതിനും നിർണായക പങ്ക് വഹിച്ചത് സങ്കീർണ്ണ മായ മസ്തിഷ്ക വികാസമാണ്. ദീർഘകാല പരിണാമത്തിലൂടെ വികസിച്ച് നിയോകോർട്ട ക്സിന്റെ സാന്നിധ്യവും അതുവഴി സാധ്യമായ ഭാഷ, ബുദ്ധി, സർഗാത്മകത തുടങ്ങിയ ഉന്നതമായ മാനസിക പ്രവർത്തനങ്ങളുമാണ് മനുഷ്യരെ ഇതര ജീവികളിൽ നിന്ന് വ്യത്യസ്തരാക്കുന്നത്.