A thorough understanding of Std 10 Biology Notes Malayalam Medium and Class 10 Biology Chapter 3 Important Questions Malayalam Medium സംവേദനങ്ങൾക്കുപിന്നിൽ can improve academic performance.
SSLC Biology Chapter 3 Important Questions Malayalam Medium
സംവേദനങ്ങൾക്കുപിന്നിൽ Class 10 Important Questions
Question 1.
ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക.
പ്രസ്താവന 1: ജീവികളിൽ പ്രതികരണങ്ങൾ ക്കിടയാക്കുന്ന സാഹചര്യങ്ങളാണ് ഉദ്ദീപനങ്ങൾ.
പ്രസ്താവന 2: ഉദ്ദീപനങ്ങളെ ബാഹ്യഉദ്ദീപനങ്ങ ളെന്നും ആന്തര ഉദ്ദീപനങ്ങളെന്നും രണ്ടായി തിരിക്കാം.
a) പ്രസ്താവന 1 ഉം 2 ഉം ശരി
b) പ്രസ്താവന 1 ഉം 2 ഉം തെറ്റ്
c) പ്രസ്താവന 1 തെറ്റ് പ്രസ്താവന 2 ശരി
d) പ്രസ്താവന 1 ശരി പ്രസ്താവന 2 തെറ്റ്
Answer:
a) പ്രസ്താവന 1 ഉം 2 ഉം ശരി
Question 2.
ഒറ്റപ്പെട്ടത് ഏത്. മറ്റുള്ളവയുടെ പൊതു പ്രത്യേ കത എഴുതുക.
വിശക്കുമ്പോൾ ഭക്ഷണം കഴിക്കുന്നു, സിംഹത്തെ കണ്ട മുയൽ പേടിച്ച് ഓടിപ്പോകുന്നു., തണുപ്പകറ്റാൻ പുതയ്ക്കുന്നു. രോഗബാധയു ണ്ടാകുമ്പോൾ ശരിരോഷ്മാവ് കൂടുന്നു.
Answer:
തണുപ്പകറ്റാൻ പുതയ്ക്കുന്നു, മറ്റു സന്ദർഭങ്ങൾ ആന്തര ഉദ്ദീപനങ്ങൾക്ക് ഉദാഹരണങ്ങളാണ്.
Question 3.
പ്രസ്താവന പൂർത്തിയാക്കുക.
വിവിധതരം ഉദ്ദീപനങ്ങളെ ശരീരം തിരിച്ചറിയുന്നത് സവിശേഷ കോശങ്ങളോ നാഡികളുടെ അഗ്രഭാഗങ്ങളോ വഴിയാണ്. ഇവ …………………………. എന്ന റിയപ്പെടുന്നു.
Answer:
ഗ്രാഹികൾ
Question 4.
പദ ജോഡി ബന്ധം തിരിച്ചറിഞ്ഞ് വിട്ടുപോയ ഭാഗം പൂരിപ്പിക്കുക. പദ ജോഡികൾ തമ്മിലുള്ള
ബന്ധവും എഴുതുക.
യൂഗ്ലീന : സ്റ്റിഗ്മ :: ഷഡ്പദങ്ങൾ : ……………………………
Answer:
ഒമാറ്റീഡിയ, ജീവികളിലെ സംവേദന വൈവിധ്യം
Question 5.
ഒറ്റപ്പെട്ടതിനെ തിരിച്ചറിഞ്ഞ് മറ്റുള്ളവയുടെ പൊതു സവിശേഷതകൾ എഴുതുക.
ഐറിസ്, മാലിയസ്, ലെൻസ്, റെറ്റിന
Answer:
മാലിയസ്, ബാക്കിയുള്ളവ കണ്ണിന്റെ ഭാഗം
Question 6.
പദജോടി ബന്ധം തിരിച്ചറിഞ്ഞ് പൂർത്തീകരി ക്കുക.
a) റോഡുകോശങ്ങൾ : റോഡോപ്സിൻ
കോൺകോശങ്ങൾ : …………………………..
b) ഗ്ലോക്കോമ : ലേസർ ശസ്ത്രക്രിയ
തിമിരം : ………………………………
Answer:
a) ഫോട്ടോപ്സിൻ
b) ലെൻസ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ
Question 7.
ദൃഢപടലത്തിന്റെ സുതാര്യവും മുന്നോട്ട് തള്ളി യതുമായ ഭാഗം?
Answer:
കോർണിയ
Question 8.
ദൃഢപടലത്തിൽ കോർണിയ ഒഴികെയുള്ള ഭാഗത്തെ ആവരണം ചെയ്യുന്ന നേർത്ത സംര ക്ഷണസ്തരം?
Answer:
നേതാവരണം
Question 9.
കണ്ണിന്റെ മധ്യപാളിയായ ……ൽ ധാരാളം രക്തക്കു ഴലു കളുണ്ട്.
Answer:
രക്തപടലം
Question 10.
രക്തപടലത്തിന്റെ ഇരുണ്ട നിറമുള്ള ….എന്ന ഭാഗം മെലാനിൻ അടങ്ങിയതാണ്.
Answer:
ഐറിസ്
Question 11.
ഐറിസിന് മധ്യത്തിലുള്ള സുഷിരം?
Answer:
പ്യൂപ്പിൾ (കൃഷ്ണമണി)
Question 12.
പ്യൂപ്പിളിന്റെ സങ്കോച-വികാസങ്ങൾ നടത്തുന്ന ഐറിസിലെ പേശികളുടെ പേര്?
Answer:
വലയപേശികളും റേഡിയൽ പേശികളും
Question 13.
ജീവകം A അടങ്ങിയ ആഹാരം കാഴ്ചശക്തി കൂട്ടു ന്നു. ഈ പ്രസ്താവനയോട് പ്രതികരിക്കുക.
Answer:
ശരിയാണ്. പ്രകാശഗ്രാഹീകോശങ്ങളിലെ വർണ കങ്ങളുടെ നിർമാണ ഘടകമായ റെറ്റിനാൽ രൂപ പ്പെടുന്നത് വിറ്റാമിൻ അയിൽ നിന്നാണ്.
Question 14.
മൂങ്ങയ്ക്ക് പകൽ കാഴ്ച കുറവാണ്. കാരണലെ ന്താകാം?
Answer:
മൂങ്ങയുടെ കണ്ണുകളിൽ പകൽ കാഴ്ച നൽകുന്ന കോൺകോശങ്ങൾ ഇല്ല.
Question 15.
പൂച്ച, മൂങ്ങ പോലെയുള്ള ചില ജീവികൾക്ക് രാത്രി കാഴ്ച കൂടുതലായി അനുഭവപ്പെടുന്നതിന് എന്തു വിശദീകരണം നൽകും?
Answer:
അവയുടെ കണ്ണുകളിൽ ധാരാളം റോഡ്കോശ ങ്ങൾ ഉള്ളതിനാൽ രാത്രി കാഴ്ച കൂടുതലാണ്.
Question 16.
നമ്മുടെ രണ്ട് കണ്ണുകളിലും പ്രതിബിംബം രൂപപ്പെടുന്നുണ്ടെങ്കിലും വസ്തുക്കളെ രണ്ടായി കാണുന്നില്ല. കാരണം?
Answer:
സെറിബ്രത്തിൽ വച്ച് രണ്ട് പ്രതിബിംബങ്ങളെയും സമന്വയിപ്പിക്കുന്നതിനാൽ ഒറ്റ ത്രിമാനദൃശ്യം ലഭിക്കുന്നു.
Question 17.
ഒറ്റപ്പെട്ടത് കണ്ടെത്തുക. മറ്റുള്ളവയുടെ പൊതു സവിശേഷത എഴുതുക. കോർണിയ, കോക്ലിയ രക്തപടലം, ദൃഢപടലം
Answer:
കോക്ലിയ. മറ്റുള്ളവയെല്ലാം കണ്ണിന്റെ ഭാഗങ്ങൾ
Question 18.
പദ ജോഡി ബന്ധം മനസ്സിലാക്കി വിട്ടഭാഗം പൂരിപ്പിക്കുക.
മങ്ങിയ പ്രകാശം : റോഡ് കോശങ്ങൾ
തീവ പ്രകാശം : …………………….
Answer:
കോൺകോശങ്ങൾ
Question 19.
പദബന്ധം മനസ്സിലാക്കി വിട്ടഭാഗം പൂരിപ്പിക്കുക.
ഫോട്ടോപ്സിൻ – വർണാന്ധത
………………… – നിശാന്ധത
Answer:
റൊഡോപ്സിൻ
Question 20.
ഉയരങ്ങളിലേക്ക് കയറുംതോറും ചിലർക്ക് ചെവി വേദന അനുഭവപ്പെടാറുണ്ടല്ലോ. ഇതിന് കാരണ മെന്താകാം?
Answer:
ഉയരം കൂടുന്തോറും അന്തരീക്ഷ മർദ്ദം കുറയുന്ന തിനാൽ കർണപടത്തിന് അസ്വസ്ഥത തോന്നുന്നു.
Question 21.
ഒറ്റപ്പെട്ടതേത്, മറ്റുള്ളവയുടെ പൊതുസവിശേഷത എഴുതുക.
a) തണുപ്പ്, ചൂട്, മർദ്ദം, രുചി
b) കർണനാളം, ഓവൽ വിൻഡോ, കോക്ലിയ, പാപ്പില
Answer:
a) രുചി. മറ്റുള്ളവ ത്വക്കിലൂടെ അനുഭപ്പെടുന്നു.
b) പാപ്പില. മറ്റുള്ളവ ചെവിയുടെ ഭാഗങ്ങളാണ്
Question 22.
മണവും രുചിയും അറിയുന്നതിനുള്ള ഗ്രാഹിക ളുടെ പേരെഴുതുക?
Answer:
ഗന്ധഗ്രാഹികൾ – മണം
രാസഗ്രാഹികൾ – രുചി
Question 23.
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളെ അനു യോജ്യമായി പട്ടികപ്പെടുത്തുക.
a) ത്വക്കിലെ ഗ്രാഹികൾ
b) കാഴ്ചയ്ക്ക് സഹായിക്കുന്ന ഗ്രാഹികൾ
c) രുചിയ്ക്ക് സഹായിക്കുന്ന ഗ്രാഹികൾ
d) ആന്തരികാവയവങ്ങളിലെ ഗ്രാഹികൾ
പൊതു സംവേദനങ്ങൾ തിരിച്ചറിയുന്നത് | പ്രത്യേക സംവേദനങ്ങൾ തിരിച്ചറിയുന്നത് |
Answer:
പൊതു സംവേദനങ്ങൾ തിരിച്ചറിയുന്നത് | പ്രത്യേക സംവേദനങ്ങൾ തിരിച്ചറിയുന്നത് |
• ത്വക്കിലെ ഗ്രാഹികൾ • ആന്തരികാവയവങ്ങളി ലെഗ്രാഹികൾ |
• കാഴ്ചയ്ക്ക് സഹായി ക്കുന്ന ഗ്രാഹികൾ • രുചിയ്ക്ക് സഹായി ക്കുന്ന ഗ്രാഹികൾ |
Question 24.
ചിത്രം നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
a) A,B എന്ന് സൂചിപ്പിക്കുന്ന ഭാഗങ്ങൾ ഏവ?
b) ചിത്രത്തിൽ സൂചിപ്പിക്കുന്ന പ്രക്രിയയിൽ C എന്ന് സൂചിപ്പിക്കുന്ന ഭാഗത്തിന്റെ പങ്കെന്ത്?
Answer:
a) A – ഗന്ധനാഡികളുടെ കൂട്ടം
B – ഗന്ധഗ്രാഹികളായ ന്യൂറോണുകൾ
b) ശ്വസിക്കുമ്പോൾ, ഗന്ധകണികകൾ നാസാഗ ഹ്വരത്തിൽ പ്രവേശിക്കുന്നു.
ശ്ലേഷ്മസ്തരം ഉൽപാദിപ്പിക്കുന്ന ശ്ലേഷ്മ ത്തിൽ ലയിക്കുന്നു. ശ്ലേഷ്മസ്തരത്തിലെ ദശലക്ഷക്കണക്കിന് ഗന്ധഗ്രാഹികളായ ന്യൂറോണുകൾ ഓരോന്നും പ്രത്യേകതരം ഗന്ധകണികകളാൽ ഉദ്ദീപിപ്പിക്കപ്പെടുന്നു.
Question 25.
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുത്ത് എഴുതുക.
a) നായകളിൽ സംവേദനക്ഷമത കൂടിയ ഗന്ധ ഗ്രാഹികൾ (3000 ദശലക്ഷം) കാണപ്പെടുന്നു.
b) വച്ചാലിൽ ചെവികളിലുള്ള പ്രത്യേക തരത്തിലുള്ള എക്കോലൊക്കേഷൻ അവ യം ഇരപിടിക്കാനും സഞ്ചരിക്കാനും സഹായിക്കുന്നു.
c) പാമ്പുകളിൽ ഗന്ധം തിരിച്ചറിയുന്നതിന് ജേക്കബ്സൺസ് ഓർഗൻ സഹായിക്കുന്നു.
Answer:
b), c)
Question 26.
ഗന്ധം അറിയുന്നതിന്റെ ഫ്ളോചാർട്ട് തന്നിരിക്കുന്നു. ഇതിനെ രുചിയറിയുന്നതിന്റെ ഫ്ളോ ചാർട്ടായി മാറ്റുക.
കണികകൾ ശ്ലേഷ് മദ്രവത്തിൽ ലയിക്കുന്നു → ഗന്ധഗ്രാഹികൾക്ക് ഉദ്ദീപനം → നാഡിയിലൂടെ ആവേഗപ്രസരണം → സെറിബ്രത്തിലെ ഗന്ധകേന്ദ്രം → ഗന്ധം അനുഭവപ്പെടുന്നു
Answer:
കണികകൾ ഉമിനീരിൽ ലയിക്കുന്നു → രുചിമുകുളങ്ങളിലെ രാസഗ്രാഹികൾക്ക് ഉദ്ദീപനം → നാഡിയിലൂടെ ആവേഗ പ്രസരണം → സെറിബ്രത്തിലെ രുചികേന്ദ്രം → രുചി അറിയുന്നു.
Question 27.
ജലദോഷമുള്ളപ്പോൾ ആഹാരത്തിന് രുചി കുറ യുന്നതായി തോന്നുന്നതെന്തുകൊണ്ട്?
Answer:
മണം രുചിയെ സ്വാധീനിക്കുന്നുണ്ട്. ജലദോഷമു ള്ളപ്പോൾ ശ്ലേഷ്മദ്രവം കൂടുന്നതിനാൽ മണം ശരി യായി അറിയാൻ കഴിയുകയില്ല. അപ്പോൾ ആഹാ രത്തിന് രുചി കുറഞ്ഞതായി തോന്നുന്നു.
Question 28.
ദൃഷ്ടിപടലത്തിൽ പ്രതിബിംബം രൂപപ്പെടുന്നതിന്റെ ചിത്രത്തെ ഫ്ളോചാർട്ടായി മാറ്റുക.
Answer:
വസ്തുക്കളിൽ തട്ടിയെത്തുന്ന പ്രകാശരശ്മികൾ → കോർണിയ → അക്വസ് ദ്രവം → കൃഷ്ണമണി ലെൻസ് → വിട്രിയസ് ദ്രവം → റെറ്റിനയിൽ പ്രതിബിംബം
Question 29.
ഹർഡിൽസ് മത്സരത്തിൽ പങ്കെടുക്കുന്ന ഒരു മത്സ രാർത്ഥിയുടെ ഒരു കണ്ണിന് കാഴ്ച കുറവാണ്. ഇത് അദ്ദേഹത്തിന് എന്തു പ്രശ്നമാണുണ്ടാക്കുക?
Answer:
ദ്വിനേതദർശനം കാര്യക്ഷമമാകാതെ വരുന്നതി നാൽ വസ്തുവിൽ നിന്നുള്ള അകലം കൃത്യമായി മനസ്സിലാക്കാൻ കഴിയാതെ വരുന്നു.
Question 30.
താഴെ കൊടുത്തിരിക്കുന്ന ചിത്രീകരണം പ്രതിനി ധാനം ചെയ്യുന്ന പ്രക്രിയ ഏത്?
ചിത്രീകരണത്തിലെ ജ്ഞാനേന്ദ്രിയത്തിൽ അടയാ ളപ്പെടുത്തിയിരിക്കുന്ന പ്രതിബിംബത്തിന്റെ പ്രത്യേ കതകൾ എന്തെല്ലാം?
Answer:
ചിത്രീകരണം പ്രതിനിധാനം ചെയ്യുന്ന പ്രക്രിയ, ദ്വിനേത്ര ദർശനം / കാഴ്ച എന്ന അനുഭവം ഉണ്ടാ കുന്ന പ്രക്രിയ / കണ്ണിലെ റെറ്റിനയിൽ പ്രതി ബിംബം രൂപപ്പെട്ട വിവരം തലച്ചോറിലെ കാഴ്ച യുടെ കേന്ദ്രത്തിലെത്തുന്ന പ്രക്രിയ.
പ്രതിബിംബം വസ്തുവിനേക്കാൾ ചെറുതും യഥാർത്ഥവും തലകീഴായതുമായിരിക്കും.
Question 31.
സുകുവിന് സന്ധ്യനേരത്ത് കാഴ്ച കുറവാണ്.
a) ഇതെന്തു രോഗമാണ് എന്ന് താഴെ കൊടുത്തി ട്ടുള്ളവയിൽനിന്നും കണ്ടെത്തുക.
i) ഹീമോഫീലിയ
ii) നിശാന്ധത
iii) ഗ്ലോക്കോമ
b) ഈ രോഗത്തിനു കാരണം എന്ത്?
Answer:
a) നിശാന്ധത
b) വിറ്റമിൻ അയുടെ അപര്യാപ്തതമൂലം ഉണ്ടാ കുന്നു.
Question 32.
വസ്തുവിൽ നിന്ന് പ്രതിഫലിച്ചുവരുന്ന പ്രകാശ രശ്മികൾ റെറ്റിനയിൽ ഫോക്കസ് ചെയ്തു പ്രതിബിംബം രൂപപ്പെടുന്നു.
a) ഈ പ്രതിബിംബത്തിന്റെ പ്രത്യേകതകൾ ലിസ്റ്റ് ചെയ്യുക.
b) ഇരു കണ്ണുകളിലുമുണ്ടാകുന്ന പ്രതിബിംബങ്ങൾ സംയോജിപ്പിക്കപ്പെടുന്നതെങ്ങനെ?
Answer:
a) ചെറുത്, തലകീഴായത്, യഥാർഥം
b) മസ്തിഷ് കത്തിന്റെ പ്രവർത്തന ഫലമായി വസ്തുവിന്റെ ത്രിമാനരൂപം ദൃശ്യമാകുന്നു. ദ്വിനേത്രദർശനം സാധ്യമാകുന്നു.
Question 33.
അടുത്തും അകലെയുമുള്ള വസ്തുക്കളെ കാണാൻ കഴിയുന്ന തരത്തിൽ കണ്ണിലെ ലെൻസിന്റെ ഫോക്കൽ ദൂരം ക്രമീകരിക്കാനാകും. ഈ പ്രസ്താവന വിലയിരുത്തി താഴെ നൽകിയിരി ക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
a) കണ്ണിലെ ലെൻസിന്റെ ഫോക്കൽ ദൂരം കുറയേ ണ്ടതെപ്പോൾ?
b) അകലെയുള്ള വസ്തുക്കളെ നോക്കുമ്പോൾ ലെൻസിന്റെ ഫോക്കൽ ദൂരത്തിലുണ്ടാകുന്ന മാറ്റമെന്ത്? ഇത് സാധ്യമാകു ന്നതെങ്ങനെ?
Answer:
a) അടുത്തുള്ള വസ്തുക്കളെ നോക്കുമ്പോൾ
- ഫാക്കൽ ദൂരം കൂടുന്നു.
- സീലിയറി പേശികൾ വിശ്രമാവസ്ഥയിലാ കുന്നു.
- സ്നായുക്കൾ വലിയുന്നു.
- ലെൻസിന്റെ വക്രത കുറയുന്നു.
b) അകലെയുള്ള വസ്തുവിനെ നോക്കുമ്പോൾ ലെൻസിന്റെ വക്രത കുറയുന്നു. ഇതുമൂലം ഫോക്കൽ ദൂരം കുറയുന്നു. അകലെയുള്ള വസ്തുവിനെ നോക്കുമ്പോൾ സീലിയറി പേശികൾ വിശ്രമാവസ്ഥയിലാവുകയും സ്നായുക്കൾ വലിയുകയും ചെയ്യുന്നതുമൂലം മാണ് ലെൻസിന്റെ വക്രത കുറയുന്നത്.
Question 34.
ചുവടെ നൽകിയ പ്രസ്താവനകൾ വിശകലനം ചെയ്ത് കാരണങ്ങൾ എഴുതുക.
a) കണ്ണുനീരിന് അണുനാശക ശേഷിയുണ്ട്.
b) നമുക്ക് വസ്തുക്കളെ ത്രിമാനരൂപത്തിൽ കാണാൻ കഴിയും.
Answer:
a) കണ്ണുനീരിൽ ലൈസോസൈം എന്ന രാസാഗ്നി അടങ്ങിയിട്ടുണ്ട്. ഇതിന് അണുനാ ശകശേഷിയുണ്ട്.
b) ദ്വിനേത്ര ദർശനം
Question 35.
നേത്രദാനത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തു ന്നതിനായി സ്കൂൾ സയൻസ് ക്ലബ് സംഘടി പ്പിക്കുന്ന റാലിയിൽ ഉപയോഗിക്കാനായി രണ്ട് പ്ലക്കാർഡുകൾ തയാറാക്കുക.
Answer:
ഉദാ: മരണശേഷവും കണ്ണുകൾ ജീവിക്കട്ടെ! നേതദാനം മഹാദാനം
Question 36.
മധ്യകർണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന കുഴൽ? അതിന്റെ ധർമമെന്താണ്?
Answer:
യൂസ്റ്റേഷ്യൻ നാളി. മധ്യകർണത്തിലെ വായുമർദ്ദം ക്രമീകരിച്ച് കർണപടത്തെ സംരക്ഷിക്കാൻ സഹാ യകമാകുന്നു.
Question 37.
ചെവിയിലൂടെ ശബ്ദതരംഗം കടന്നുപോകുന്ന പാത യുടെ ഫ്ളോ ചാർട്ട് ചിത്രീകരിച്ചിരിക്കുന്നു, പൂർത്തീ കരിക്കുക.
Answer:
b) കർണപടം
d) ഇൻകസ്
f) ഓവൽ വിൻഡോ
i) എൻഡോലിംഫ്
Question 38.
തലച്ചോറിൽ സെറിബ്രോ സ്പൈനൽ ദ്രവം രൂപീകൃതമാകു ന്നതിന് സമാനമായി കണ്ണിൽ ഒരു ദ്രവം രൂപപ്പെടുന്നുണ്ട്.
a) ഈ ദ്രവം ഏത്?
b) ഇതിന്റെ ധർമ്മം എന്താണ്?
Answer:
a) അക്വസ് ദ്രവം
b) കണ്ണിലെ കലകൾക്ക് പോഷണം നൽകുന്നു.
Question 39.
കേൾവിയുമായി ബന്ധപ്പെട്ട ഫ്ളോചാർട്ട് തെറ്റു തിരുത്തി ക്രമപ്പെടുത്തുക.
കർണനാളം → കോക്ലിയ → കർണപടം → അസ്ഥി ശൃംഖല → ഓവൽ വിൻഡോ → ശ്രവണനാഡി
Answer:
കർണനാളം → കർണപടം → അസ്ഥിശൃംഖല → ഓവൽ വിൻഡോ → കോക്ലിയ → ശ്രവണനാഡി
Question 40.
ചുവടെ നൽകിയിരിക്കുന്ന വിവരങ്ങൾ പരിശോധിച്ച് ശരീരതുല നിലയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ മാത്രം എടുത്തെഴുതുക.
സെറിബ്രം, യൂസ്റ്റേഷ്യൻ കാളി, സാകൾ, കോക്ലിയ, യൂട്രിക്കിൾ വെസ്റ്റിബ്യൂലാർ നാഡി, ഓവൽ വിൻഡോ, സെറിബെല്ലം
Answer:
സാകൾ, യൂട്രിക്കിൽ, വെസ്റ്റിബുലാർ നാഡി, സെറിബെല്ലം
Question 41.
കൂട്ടുകാരെ കാണുമ്പോൾ ഉണ്ടാകാവുന്ന വിവിധ പ്രതികരണങ്ങൾക്കു പിന്നിലുള്ള പ്രവർത്തന ങ്ങൾ ചുവടെ നൽകിയിരിക്കുന്നു. അവയെ ക്രമ പ്പെടുത്തി എഴുതുക.
a) തുടർന്ന് പ്രതികരണങ്ങൾക്കുള്ള നിർദേശം പേശികൾക്ക് നൽകുന്നു.
b) കൂട്ടുകാരിൽ നിന്നും പ്രകാശരശ്മികൾ കണ്ണിലേക്ക് പ്രവേശിച്ച് പ്രതിബിംബം രൂപപ്പെടുന്നു.
c) പേശീപ്രവർത്തനങ്ങളുടെ ഫലമായി വിവിധ പ്രതികരണങ്ങൾ രൂപപ്പെടുന്നു.
d) പ്രതിബിംബത്തെ സംബന്ധിച്ച സന്ദേശം കണ്ണുകളിൽ നിന്ന് മസ്തിഷ്കത്തിലെത്തുന്നു.
e) മസ്തിഷ്കം ഈ സന്ദേശത്തെ വിശകലനം ചെയ്ത് കൂട്ടുകാരെ തിരിച്ചറിയുന്നു.
Answer:
b), d), e), a), c)
Question 42.
ചിത്രം നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
a) A, B, C, D സൂചിപ്പിക്കുന്ന ഭാഗങ്ങൾ ഏവ?
b) ചിത്രത്തിൽ സൂചിപ്പിക്കുന്ന പ്രക്രിയയിൽ D സൂചിപ്പിക്കുന്ന ഭാഗത്തിന്റെ പങ്കെന്ത്?
Answer:
a) എ – നാക്ക് ബി – പാപ്പില സി – രുചിമുകുളം ഡി – രാസഗ്രാഹികൾ
b) ഒരു രുചിമുകുളത്തിൽ നൂറോളം രാസാ ഹികളുണ്ടാകും. ഓരോ രാസഗ്രാഹിയിൽ നിന്നും ഓരോ മൈക്രോവില്ലസ് പാപ്പിലകളി ലെ സൂക്ഷ്മസുഷിരത്തിലേക്കെത്തുന്നു.
ഈ സുഷിരത്തിലൂടെ ഉമിനീർ ഉള്ളിലേക്ക് കടക്കുന്നു. രുചിയറിയിക്കേണ്ട പദാർഥങ്ങൾ ഉമിനീരിൽ ലയിച്ച് രാസഗ്രാഹികളെ ഉദ്ദീപി പ്പിക്കുന്നു. ഈ തന്മാത്രകൾ രാസഗ്രാഹികളി ലുണ്ടാക്കുന്ന ആവേഗങ്ങൾ നാഡിവഴി മസ്തി ഷ്കത്തിലെത്തി രുചി എന്ന അനുഭവം ഉണ്ടാക്കുന്നു.
Question 43.
ജീവികളിലെ സംവേദനവൈവിധ്യത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക. (സൂചന: വവ്വാൽ, പരുന്ത്, പാമ്പ്)
Answer:
വവ്വാൽ – ചെവികളും പ്രത്യേക തരത്തിലുള്ള ഇക്കോലൊക്കേഷൻ അവയവവും ഉണ്ട്. ഇത് ഇരപിടിക്കാനും സഞ്ചരിക്കാനും സഹായിക്കുന്നു. പരുന്ത് – കാഴ്ചശക്തി കൂടിയ കണ്ണുകൾ, വളരെ ദൂരെയുള്ള കാഴ്ചകൾ തിരിച്ചറിയാനും അൾട്രാ വയലറ്റ് രശ്മികൾ തിരിച്ചറിയാനും സംവിധാ
നങ്ങൾ.
പാമ്പ് – ഗന്ധം തിരിച്ചറിയുന്നതിന് ജേക്കബ് സൺസ് അവയവം സഹായിക്കുന്നു.
Question 44.
ചിത്രം പകർത്തി വരച്ച്, തന്നിട്ടുള്ള ധർമ്മങ്ങൾ നിർവഹിക്കുന്ന ഭാഗങ്ങളുടെ പേരെഴുതി അടയാളപ്പെടുത്തുക.
a) കണ്ണിലെ കലകൾക്ക് പോഷണവും ഓക്സി ജനും നല്കുന്നു.
b) കണ്ണിനുള്ളിൽ പ്രവേശിക്കുന്ന പ്രകാശ ത്തിന്റെ അളവ് നിയന്ത്രിക്കുന്നു.
Answer:
a) രക്തപടലം
b) കൃഷ്ണമണി / ഐറിസ്
Question 45.
“ മരണശേഷം എന്റെ കണ്ണുകൾ ആരു വേണമെ ങ്കിലും എടുത്തോട്ടെ.”ഗുരുതരമായ അപകട ത്തെ ത്തുടർന്ന് ആശു പത്രിയിൽ പ്രവേശി പ്പിക്കപ്പെട്ട രാജുവിന്റെ വാക്കുകളാണിത്.
a) ഈ പ്രസ്താവനയോട് നിങ്ങൾ എങ്ങനെ പ്രതി കരിക്കും?
b) മരണശേഷം കണ്ണുകൾ ദാനം ചെയ്യുന്നത് പ്രയാസകരമാണോ?
c) ജീവിച്ചിരിക്കുമ്പോൾ അവയവദാനം സാധ്യ മാണോ?
Answer:
a) രാജു ഒരു ദയാലുവും മഹാനുമാണ്. എന്തെ ന്നാൽ നേത്രദാനം മഹാദാനമാണ്. അത്
മറ്റൊരു മനുഷ്യന്റെ ജീവിതത്തിന്റെ അന്ധകാ രത്തെ ഇല്ലാതാക്കുന്നു.
b) അല്ല. കണ്ണുകൾ 6 മണിക്കൂറിനുള്ളിൽ ശസ്ത്ര ക്രിയവഴി രോഗിയിലേക്ക് മാറ്റിവയ്ക്കാം.
c) മറ്റു അവയവങ്ങളായ വൃക്കകൾ, കരൾ എന്നി വയും ദാനം ചെയ്യാം.
Question 46.
ചുവടെ തന്നിരിക്കുന്ന ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
a) A, B എന്നിവ തിരിച്ചറിഞ്ഞെഴുതുക?
b) A ൽ കാണപ്പെടുന്ന വർണ്ണവസ്തു ഏത്
c) B മായി ബന്ധപ്പെട്ട ഒരു നോവൈകല്യം ഏത്?
Answer:
a) A – റോഡ് കോശങ്ങൾ
B – കോൺ കോശങ്ങൾ
b) റൊഡോപ്സിൻ
c) വർണാന്ധത
Question 47.
റെറ്റിനയിൽ നിന്ന് ആവേഗം നേത്രനാഡി വഴി സെറിബ്രത്തിലെ ത്തുമ്പോഴാണ് കാഴ്ച എന്ന അനുഭവം ഉണ്ടാകുന്നത്.
a) കോർണിയ മുതൽ റെറ്റിനവരെ പ്രകാശം സഞ്ചരിക്കുന്ന പാത ഫ് ളോ ചാർട്ടായി ചിത്രീകരിക്കുക?
b) നാഡി ആരംഭിക്കുന്ന ഭാഗത്ത് കാഴ്ചശക്തി ഇല്ല. എന്തുകൊണ്ട്?
Answer:
a) പ്രകാശം → കോർണിയ → അക്വസ് ദ്രവം → പ്യൂപ്പിൾ → ലെൻസ് വിട്രിയസ് ദ്രവം → റെറ്റിന
b) നേത്രനാഡി ആരംഭിക്കുന്ന ഭാഗത്ത് റോഡ് കോശങ്ങളും കോൺ കോശങ്ങളും ഇല്ല പ്രകാശഗ്രാഹികൾ ഇല്ല.
Question 48.
പദജോഡിബന്ധം മനസ്സിലാക്കി വിട്ടുപോയ ഭാഗം പൂരിപ്പിക്കുക.
a) റെറ്റിന : പ്രകാശഗ്രാഹികൾ ഉള്ള ആന്തരപാളി
……………. : ദൃഢപടലത്തിന്റെ സുതാര്യമായ മുൻ ഭാഗം
b) അന്ധബിന്ദു : നേത്രനാഡി ആരംഭിക്കുന്ന ഭാഗം
………………….. : പ്രതിബിംബത്തിന് ഏറ്റവും തെളിമയുള്ള ഭാഗം
c) ………………. : കണ്ണിലെ കലകൾക്ക് പോഷണം നൽകുന്നു.
വിട്രിയസ് ദ്രവം : കണ്ണിന്റെ ആകൃതി നിലനിർത്താൻ സഹായിക്കുന്നു.
Answer:
a) കോർണിയ
b) പീതബിന്ധു
c) അക്വസ് ദ്രവം
Question 49.
വൈകല്യങ്ങളുമായി ബന്ധപ്പെട്ട ജോഡികൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.
a) തിമിരം – അക്വസ് ദ്രവത്തിന്റെ പുനരാഗിരണം നടക്കാതെ വരുന്നു.
b) ഗ്ലോക്കോമ – ലെൻസ് മാറ്റിവയ്ക്കൽ പരിഹാരം.
c) വർണാന്ധത – കൺജങ്റ്റവയെ ബാധിക്കുന്ന അണു ബാധ
d) തിമിരം – നേത്രിലെൻസ് അതാര്യമാകുന്നു.
e) ചെങ്കണ്ണ് – ലേസർ ശസ്ത്രക്രിയ യിലൂടെ പരിഹാരം
f) ഗ്ലോക്കോമ – ലേസർ ശസ്ത്രക്രിയ പരിഹാരം
g) വർണാന്ധത – നിറങ്ങൾ തിരിച്ചറി യാനാകാത്ത അവസ്ഥ
Answer:
ശരിയായ ജോഡികൾ
d) തിമിരം – നേത്രിലെൻസ് അതാര്യമാകുന്നു.
f) ഗ്ലോക്കോമ – ലേസർ ശസ്ത്രക്രിയയി ലൂടെ പരിഹാരം
g) വർണാന്ധത – നിറങ്ങൾ തിരിച്ചറിയാനാ കാത്ത അവസ്ഥ
Question 50.
വിട്ടു പോയ ഭാഗങ്ങൾ ഫ്ളോചാർട്ടിൽ പൂർത്തീകരിക്കുക.
Answer:
A) ചെവിക്കുട
B) കർണപടം
C) അസ്ഥിശൃംഖല
D) ഓവൽ വിൻഡോ
E) കോക്ലിയ
F) സെറിബ്രം
Question 51.
ശരീരത്തിന്റെ തുലനനിലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ താഴെ ചേർക്കുന്നു. വിശകലനം ചെയ്ത് ശരിയായി ക്രമീകരി ക്കുക.
a) ആവേഗങ്ങൾ ഉണ്ടാകുന്നു.
b) പേശീപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
c) ശരീരതുലനനില പാലിക്കുന്നു.
d) വെസ്റ്റിബുലാർ അപ്പാരറ്റസിലെ ഗ്രാഹികോശങ്ങൾ ഉദ്ദീപിക്കുന്നു.
e) ആവേഗങ്ങൾ സെറിബെല്ലത്തിലെത്തുന്നു.
f) ശരീരചലനങ്ങൾ വെസ്റ്റ്ബ്യൂളിലെയും അർധവൃത്താകാര കുഴലിലെയും ദൈവത്തെ ചലിപ്പിക്കുന്നു.
Answer:
f → d → a → b → c
Question 52.
ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
a) ചിത്രം എന്തിനെ സൂചിപ്പിക്കുന്നു?
b) X, Y തിരിച്ചറിഞ്ഞ് എഴുതുക.
c) X, Y എന്നിവ ധർമത്തിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
Answer:
a) ആന്തരകരണം
b)
- X – വെസ്റ്റിബുലാർ നാഡി
- Y – ശ്രവണ നാഡി
c)
- X – വെസ്റ്റിബുലാർ അപ്പാരറ്റസിൽ നിന്നുള്ള ആവേഗങ്ങളെ സെറിബെല്ലത്തിൽ എത്തിക്കുന്നു.
- Y – കോക്ലിയയിൽ നിന്നുള്ള ആവേഗങ്ങളെ സെറിബ്രത്തിലെത്തിക്കുന്നു.
Question 53.
ചുവടെ നൽകിയിരിക്കുന്ന ചിത്രം പകർത്തിവരച്ച് താഴെ പറയുന്ന ഭാഗങ്ങളുടെ പേരെഴുതി അടയാളപ്പെടുത്തുക?
a) മധ്യകർണ്ണത്തെ ഗസനിയുമായി ബന്ധിപ്പിക്കുന്നു.
b) ശബ്ദഗ്രാഹികളായ രാമകോശങ്ങൾ കാണുന്നു.
c) ബാഹ്യകർണ്ണത്തെ മധ്യകർണ്ണത്തൽ നിന്നും വേർതിരിക്കുന്നു.
Answer:
a) യൂസ്റ്റേഷ്യൻ നാളി
b) കോക്ലിയ
c) കർണപടം
Question 54.
ഭക്ഷണം നമുക്കിഷ്ടപ്പെടാൻ പ്രധാന കാരണം അതിന്റെ രുചി യാണ്. രുചി അനുഭപ്പെടുന്നതിന്റെ വിവിധ ഘട്ടങ്ങൾ ചുവടെ നൽകിയിരിക്കുന്നു. അവ വിശകലനം ചെയ്ത് ശരിയായി ക്രമീകരിക്കുക.
a) രുചി എന്ന അനുഭവം.
b) ആവേഗങ്ങളുണ്ടാകുന്നു.
c) ആഹാരകണികകൾ ഉമിനീരിൽ ലയിക്കുന്നു.
d) സ്വാദ് മുകുളങ്ങളിൽ എത്തുന്നു.
e) ആവേഗം സെറിബ്രത്തിലെത്തുന്നു.
f) രാസഗ്രാഹികൾ ഉദ്ദീപിക്കുന്നു.
Answer:
c), d), f), b), e), a)
Question 55.
ഗാന്ധിമനുഭവപ്പെടുന്നതുമായി ബന്ധപ്പെട്ട ഫ്ളോചാർട്ട് പൂർത്തിയാക്കുക.
Answer:
Question 56.
റിസപ്റ്റർ പൊട്ടൻഷ്യൽ, ആക്ഷൻ പൊട്ടൻഷ്യൽ എന്നിവ വിശദമാക്കുക.
Answer:
ബാഹ്യ – ആന്തര ഉദ്ദീപനങ്ങൾക്കനുസരിച്ച് ഗ്രാഹികളിൽ വൈദ്യുത സന്ദേശങ്ങൾ ഉണ്ടാകും. ഇത്തരം സന്ദേശങ്ങൾ റിസപ്റ്റർ പൊട്ടൻഷ്യൽ എന്നറിയപ്പെടുന്നു. ഉയർന്ന അളവിൽ ഇത്തരം സന്ദേശങ്ങൾ ഗ്രാഹികളുമായി ബന്ധപ്പെട്ട ന്യൂറോണുകളിൽ ആക്ഷൻ പൊട്ടൻഷ്യൽ രൂപപ്പെടുത്തുന്നു. ആക്ഷൻ പൊട്ടൻഷ്യൽ ന്യൂറോണുകളിലൂടെ നാഡീയ ആവേഗങ്ങളായി സഞ്ചരിക്കുന്നു.
Question 57.
ഗന്ധം എന്ന അനുഭവവുമായി ബന്ധപ്പെട്ട ഫ്ളോ ചാർട്ട് നിർമിക്കുക.
Answer:
ശ്വസിക്കുമ്പോൾ, ഗന്ധകണികകൾ നാസാഗഹ്വര ത്തിൽ പ്രവേശിക്കുന്നു. – ശ്ലേഷ്മസ്തരം ഉൽപാദിപ്പിക്കുന്ന ശ്ലേഷ്മത്തിൽ ലയിക്കുന്നു. ശ്ലേഷ്മസ്തരത്തിലെ ദശലക്ഷക്കണക്കിന് ഗന്ധഗ്രാഹികളായ ന്യൂറോണുകൾ ഓരോന്നും പ്രത്യേകതരം ഗന്ധകണികകളാൽ ഉദ്ദീപിപ്പിക്ക പ്പെടുന്നു. ഗ്രാഹികളിൽ ആവേഗങ്ങളുണ്ടാകു കയും അവ ഗന്ധനാഡിയിലൂടെ മസ്തിഷ്ക ത്തിലെ ഗന്ധം തിരിച്ചറിയുന്ന ഭാഗത്തെത്തുന്നു – ഗന്ധം അനുഭവവേദ്യമാക്കുകയും ചെയ്യുന്നു.
Question 58.
പട്ടിക പൂർത്തിയാക്കുക.
ജീവി | സംവേദന വൈവിധ്യം |
യൂഗ്ലീന | ………….. (a) …………. |
……………… (b) ………………. | സംവേദനക്ഷമതക ടിയ ഗന്ധഗ്രാഹികൾ (300 ദശലക്ഷം) കാണപ്പെടുന്നു. |
ഷഡ്പദങ്ങൾ | …………… (c) …………….. |
………….. (d) ………… | ചുറ്റുപാടിലെ രാസവ സ്തുക്കളുടെ സാന്നിധ്യം തിരിച്ച റിഞ്ഞ് അവയ്ക്കെ തിരെ നീങ്ങുന്നു. |
Answer:
(a) പ്രകാശം തിരിച്ചറിയാനും അതിനു നേർക്ക് നീങ്ങാനും ഐസ്പോട്ട് (സ്റ്റിഗ്മ) സഹായിക്കുന്നു.
(b) നായ
(c) മാറ്റീഡിയയാൽ നിർമ്മിച്ചിരിക്കുന്ന സംയു ക്തന്റേതം ഗന്ധവും സ്പർശവും തിരിച്ചറി യാൻ സഹായിക്കുന്ന ആന്റിന.
(d) അമീബ / ബാക്ടീരിയ
Question 59.
ദീർഘദൃഷ്ടി, മയോപിയ, നിശാന്ധത, വർണാ ന്ധത, തിമിരം, ഗ്ലോക്കോമ, ചെങ്കണ്ണ്, സിറോഫ്താൽമിയ
a) ഇവയിൽ കണ്ണിന്റെ ലെൻസുമായി ബന്ധപ്പെട്ട തകരാറ്?
b) അക്വസ്വവുമായി ബന്ധമുള്ള തകരാറ്?
c) നേത്രഗോള വലുപ്പവുമായി ബന്ധമുള്ളവ?
d) കോൺവെക്സ് ലെൻസ് ഉപയോഗിച്ച് പരി ഹരിക്കാവുന്നത്?
e) അണുബാധമൂലം ഉണ്ടാകുന്നത്?
f) ജനിതക തകരാറുകൊണ്ട് ഉണ്ടാകുന്ന വൈകല്യം?
g) വിറ്റാമിൻ എ യുടെ അപര്യാപ്തതമൂലം ഉണ്ടാ കുന്നത്?
h) നീണ്ടകാലമായി വൈറ്റമിൻ അ യുടെ പര്യാ പ്തതകൊണ്ട് ഉണ്ടാകുന്ന തകരാറ്.
Answer:
a) തിമിരം
b) ഗ്ലോക്കോമ
c) ദീർഘദൃഷ്ടി, മയോപിയ
d) ദീർഘദൃഷ്ടി
e) ചെങ്കണ്ണ്
f) വർണാന്ധത
g) നിശാന്ധത
h) സിറോഫ്താൽമിയ
Question 60.
നേത്ര ത്തിന്റെ ഘടന കാണിക്കുന്ന ചിത്രം പകർത്തി വരയ്ക്കുക.
a) A, B, C എന്നീ ഭാഗങ്ങൾ അടയാളപ്പെടു ത്തുക.
b) B, C, D എന്നീ ഭാഗങ്ങളുടെ ധർമ്മം എഴു തുക.
Answer:
a) A → ലെൻസ്
B → അക്വസ് അറ
C → ദൃഷ്ടി പടലം
b) B → അക്വസ് അറ :- ലെൻസിനും കോർണി യക്കും ഇടയിലുള്ള അറയാണിത്. ഇതിൽ ജല സദൃശ്യമായ അക്വസ് ദ്രവം നിറഞ്ഞിരി ക്കുന്നു. ഈ ദ്രവം ലെൻസിലേയും കോർണി യയിലേയും കോശങ്ങൾക്കു പോഷണവും C → ദൃഷ്ടിപടലം :- ഏറ്റവും ആന്തരപാളി യാണിത്. പ്രതിബിംബം രൂപപ്പെടുന്ന പാളി യാണ്.
D → വിട്രിയസ് അറ :- ലെൻസിനും റെറ്റി നയ്ക്കും ഇടയിലായി കാണപ്പെടുന്ന വലിയ അറയാണ് വിട്രിയസ് അറ. ഇതിൽ വിട്രിയസ് ദ്രവം നിറഞ്ഞിരിക്കുന്നു. നേത്രഗോളത്തിന്റെ ആകൃതി നിലനിർത്തുന്നതിന് ഈ ദ്രവം സഹാ യിക്കുന്നു
Question 61.
ചിത്രം പകർത്തി വരയ്ക്കുക.
താഴെ സൂചിപ്പിച്ച ഭാഗങ്ങൾ മാത്രം പേരെഴുതി അടയാളപ്പെടുത്തുക.
a) പ്രതിബിംബം രൂപപ്പെടുന്ന ഭാഗം
b) രക്തപടലത്തിന്റെ വൃത്താകൃതിയിലുള്ള മുൻഭാഗം
c) പ്രകാശരശ്മികളുടെ ഫോക്കൽ ദൂരം ക്രമപ്പെ ടുത്തുന്ന പ്രധാന ഭാഗം.
Answer:
a) നെറ്റ്ന
b) ഐറിസ്
c) സീലിയറി പേശികൾ
Question 62.
ചിത്രം പകർത്തിവരച്ച് താഴെ പറയുന്ന ഭാഗങ്ങളുടെ പേരെഴുതി അടയാളപ്പെടുത്തുക.
a) ദൃഢപടലത്തിന്റെ സുതാര്യമായ മുൻഭാഗം.
b) കണ്ണിലെ കലകൾക്ക് പോഷണം നൽകുന്ന ദ്രവം.
c) പ്രകാശഗ്രാഹികൾ കാണപ്പെടുന്ന പാളി,
Answer:
a) കോർണിയ
b) അക്വസ്വം
c) നെറ്റ്ന
Question 63.
കാഴ്ചയുമായി ബന്ധപ്പെട്ട ഫ്ളോചാർട്ട് ചുവടെ നൽകിയിരിക്കുന്നു. ഫ്ളോ ചാർട്ട് ക്രമപ്പെടുത്തി
എഴുതുക.
Answer:
Question 64.
ചിത്രം നിരീക്ഷിക്കുക.
a) ചിത്രം പകർത്തി വരച്ച് അടയാളപ്പെടുത്തുക.
b) താഴെ കൊടുത്ത പട്ടിക അനുയോജ്യമായ വിധം പൂർത്തിയാക്കുക.
ഭാഗം | പേര് | ധർമ്മം |
A | ||
B | ||
C |
Answer:
ഭാഗം | പേര് | ധർമ്മം |
A | അർദ്ധവൃത്താകാരക്കുഴലുകൾ | ശരീര തുലനനില |
B | കോക്ലിയ | ശ്രവണം |
C | യൂസ്റ്റേഷ്യൻ നാളി | വായു മർദ്ദം ക്രമപ്പെടുത്തിൽ |
Question 65.
ചെവിയുടെ ഘടന കാണിക്കുന്ന ചിത്രം താഴെ കൊടുത്തിരിക്കുന്നു.
a) ചിത്രം പകർത്തി വരയ്ക്കുക.
b) A, B, C, D എന്നീ ഭാഗങ്ങൾ അടയാളപ്പെടു ത്തുക.
c) E, F എന്നീ ഭാഗങ്ങളുടെ പേരും ധർമ്മവും എഴു തുക.
Answer:
a)
b) A – കർണപടം
B – ശ്രവണനാഡി
C – അസ്ഥിശൃംഖല
D – യുസ്റ്റേഷ്യൻ നാളി
c) E – അർദ്ധവൃത്താകാരക്കുഴലുകൾ – ശരീരസംന്തുലനം
F – കോക്ലിയ – ശ്രവണം
Question 66.
ജീവികളിൽ പ്രതികരണങ്ങൾ രൂപപ്പെടുന്നത് എങ്ങനെ?
Answer:
ജീവികളുടെ ശരീരത്തിൽ നടക്കുന്ന വിവിധ ജൈവരാസപ്രക്രിയകളുടെ ഫലമായാണ് പ്രതികരണങ്ങൾ രൂപപ്പെടുന്നത്.
Question 67.
കൂട്ടുകാരെ കാണുമ്പോൾ ഉണ്ടാകാവുന്ന വിവിധ പ്രതികരണങ്ങൾക്കു പിന്നിലെ പ്രവർത്തനങ്ങൾ ഏവ?
Answer:
- കൂട്ടുകാരിൽ നിന്നും പ്രകാശരശ്മികൾ കണ്ണിലേക്ക് പ്രവേശിച്ച് പ്രതിബിംബം രൂപപ്പെടുന്നു.
- പ്രതിബിംബത്തെ സംബന്ധിച്ച സന്ദേശം കണ്ണുകളിൽ നിന്ന് മസ്തിഷ്കത്തിലെത്തുന്നു.
- മസ്തിഷ്കം ഈ സന്ദേശത്തെ വിശകലനം ചെയ്ത് കൂട്ടുകാരെ തിരിച്ചറിയുന്നു.
- തുടർന്ന് പ്രതികരണങ്ങൾക്കുള്ള നിർദേശം പേശികൾക്ക് നൽകുന്നു.
- പേശീപ്രവർത്തനങ്ങളുടെ ഫലമായി വിവിധ പ്രതികരണങ്ങൾ രൂപപ്പെടുന്നു.
Question 68.
ഉദ്ദീപനങ്ങൾ എന്നാൽ എന്ത്?
Answer:
ജീവികളിൽ പ്രതികരണങ്ങൾക്കിടയാക്കുന്ന സാഹചര്യങ്ങളാണ് ഉദ്ദീപനങ്ങൾ. അവയെ ബാഹ്യ ഉദ്ദീപനങ്ങളെന്നും ആന്തര ഉദ്ദീപനങ്ങളെന്നും രണ്ടായി തിരിക്കാം.
Question 69.
ഗ്രാഹികൾ എന്നാൽ എന്ത്?
Answer:
വിവിധതരം ഉദ്ദീപനങ്ങളെ ശരീരം തിരിച്ചറിയുന്നത് സവിശേഷ കോശങ്ങളോ നാഡികളുടെ അഗ്രഭാഗങ്ങളോ വഴിയാണ്. ഇവ ഗ്രാഹികൾ എന്നറിയപ്പെടുന്നു.
Question 70.
ബാഹ്യ ആന്തര ഉദ്ദീപനങ്ങൾക്കനുസരിച്ച് ശരീരം പ്രതികരിക്കുന്നത് എങ്ങനെ?
Answer:
ബാഹ്യ ആന്തര ഉദ്ദീപനങ്ങൾക്കനുസരിച്ച് ഗ്രാഹികളിൽ വൈദ്യുത സന്ദേശങ്ങൾ ഉണ്ടാകും. ഇത്തരം സന്ദേശങ്ങൾ റിസപ്റ്റർ പൊട്ടൻഷ്യൽ എന്നറിയപ്പെടുന്നു. ഉയർന്ന അളവിൽ ഇത്തരം സന്ദേശങ്ങൾ ഗ്രാഹികളുമായി ബന്ധപ്പെട്ട ന്യൂറോണുകളിൽ ആക്ഷൻ പൊട്ടൻഷ്യൽ രൂപപ്പെടുത്തുന്നു. ആക്ഷൻ പൊട്ടൻഷ്യൽ ന്യൂറോണുകളിലൂടെ നാഡീയ ആവേഗങ്ങളായി സഞ്ചരിക്കുന്നു. നാഡീയാവേഗങ്ങൾ മസ്തിഷ്കത്തിലെ ബന്ധപ്പെട്ട ഭാഗങ്ങളിലെത്തുകയും ഉചിതമായ പ്രതികരണം നിർദേശങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു. ഈ നിർദേശങ്ങൾക്കനുസരിച്ച് പേശികളും ഗ്രന്ഥികളും വിവിധതരത്തിൽ പ്രതികരിക്കുന്നു.
Question 71.
സംവേദനങ്ങളെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
ഗ്രാഹികളിലൂടെ തിരിച്ചറിയാവുന്ന സംവേദനങ്ങളെ പൊതുസംവേദനങ്ങൾ എന്നും പ്രത്യേക സംവേദനങ്ങൾ എന്നും രണ്ടായി തിരിച്ചിരിക്കുന്നു. പൊതുസംവേദനങ്ങളായ സ്പർശം, വേദന, ചൂട്, മർദം എന്നിവയെ ത്വക്ക്, പേശികൾ, സന്ധികൾ, ആന്തരികാവയവങ്ങൾ, രക്തക്കുഴലുകൾ എന്നിവയിലെ ഗ്രാഹികൾ തിരിച്ചറിയുന്നു. പ്രത്യേക സംവേദനങ്ങളായ കാഴ്ച്, കേൾവി, രുചി, ഗന്ധം എന്നിവയെ ചില അവയവങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന ഗ്രാഹികളാണ് തിരിച്ചറിയുന്നത്.
Question 72.
നാവിന് രുചി അറിയാനാകും, പക്ഷേ ചെവികൾക്ക് അതിന് കഴിയുന്നില്ലല്ലോ? എന്താകാം കാരണം?
Answer:
വ്യത്യസ്ത ഇന്ദ്രിയങ്ങൾക്ക് ഉദ്ദീപനങ്ങൾ കണ്ടെത്തുന്നതിന് പ്രത്യേക തരം ഗ്രാഹികൾ ഉണ്ട്. നാക്കിൽ ഭക്ഷണത്തിലെ രാസവസ്തുക്കളെ കണ്ടെത്തി രുചി അറിയാൻ സഹായിക്കുന്ന കീമോറിസപ്റ്ററുകൾ ഉണ്ട്. എന്നാൽ ചെവികളിൽ കീമോ റിസപ്റ്ററുകൾ ഇല്ല. ചെവിയിൽ ശബ്ദതരംഗങ്ങൾ തിരിച്ചറിയുന്നതിന് ശബ്ദഗ്രാഹികൾ കാണപ്പെടുന്നു. അതിനാൽ, നാവിന് രുചി തിരിച്ചറിയാൻ കഴിയും, കാരണം അതിന് ശരിയായ തരം ഗ്രാഹികൾ ഉണ്ട്, അതേസമയം ചെവികൾക്ക് അതിനുള്ള ഗ്രാഹികൾ ഇല്ല.
Question 73.
കണ്ണിന്റെ ഘടനയെക്കുറിച്ച് വിവരിക്കുക.
Answer:
Question 74.
കണ്ണിലെ മുഖ്യഭാഗങ്ങൾ
Answer:
കണ്ണിലെ പാളി – ദൃഢപടലം (ബാഹ്യപാളി) – കണ്ണിന് ഉറപ്പും സംരക്ഷണവും നൽകുന്നു.
അനുബന്ധഭാഗം – കോർണ്ണിയ
സവിശേഷതയും ധർമവും – കണ്ണിന്റെ സുതാ ര്യമായ മുൻഭാഗം. പ്രകാശത്തെ കണ്ണിലേക്ക് പ്രവേശിപ്പിക്കുന്നു.
കണ്ണിലെ പാളി – രക്ത പടലം (മധ്യപാളി) – ആന്ത രപാളിയായ ദൃഷ്ടി പടലത്തിന് പോഷകവും ഓക് സിജനും നൽകുന്നതോടൊപ്പം ഊഷ്മാവ് ക്രമീകരിക്കുന്നു.
അനുബന്ധഭാഗം – സീലയറി പേശികൾ
സവിശേഷതയും ധർമവും – ലെൻസിന്റെ വകത വ്യത്യാസപ്പെടുത്തുന്നു.
അനുബന്ധഭാഗം – ഐറിസ്
സവിശേഷതയും ധർമവും – പ്രകാശ തീവ്രതയ്ക്ക് അനുസരിച്ച് രണ്ടു തരം പേശികൾ പ്യൂപ്പിളിന്റെ വലിപ്പം ക്രമീകരിക്കുന്നു. ഐറിസിൽ മെലാനിൻ എന്ന വർണ്ണ വസ്തു അടങ്ങിയി രിക്കുന്നു. നിറം നൽകുന്നതോടൊപ്പം അൾട്രാ വയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്നു. പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കുന്നു.
അനുബന്ധഭാഗം – കോൺവെക്സ് ലെൻസ്
സവിശേഷതയും ധർമവും – വസ്തുവിന്റെ ചെറുതും യഥാർത്ഥവും തലകീഴായതുമായ പ്രതിബിംബത്തെ റെറ്റിനയിൽ രൂപപ്പെടുത്തുന്നു.
കണ്ണിലെ പാളി – ദൃഷ്ടി പടലം (റെറ്റിന (ആന്തര പാളി) – പ്രകാശഗ്രാഹി കോശങ്ങളെ വഹിക്കുന്നു. പ്രതിബിംബം രൂപപ്പെടുന്നു.
അനുബന്ധഭാഗം – പ്രകാശഗ്രാഹികളുടെ പാളി സവിശേഷതയും ധർമവും – പ്രകാശഗ്രാഹി കോശങ്ങളായ റോഡ് കോശങ്ങൾ വസ്തുക്കളെ ഇരുണ്ട വെളിച്ചത്തിലും കറുപ്പിലും വെളുപ്പിലും തിരിച്ചറിയുന്നു കോൺ കോശങ്ങൾ. തീവ പ്രകാശത്തിലെ കാഴ്ചയും വർണ്ണക്കാഴ്ചയും നൽകുന്നു.
അനുബന്ധഭാഗം – ബൈപോളാർ കോശ പാളി സവിശേഷതയും ധർമവും – പ്രകാശഗ്രാഹികളിൽ നിന്ന് ഗാംഗ്ലിയോൺ കോശങ്ങളിലേക്ക് സന്ദേശങ്ങളെ കൈമാറുന്നു.
അനുബന്ധഭാഗം – ഗാംഗ്ലിയോൺ കോശ പാളി
സവിശേഷതയും ധർമവും – നേത്രനാഡിയിലേക്ക് ബൈപോളാർ കോശപാളിയിൽ നിന്ന് സന്ദേശങ്ങളെ കൈമാറുന്നു. ബൈപോളാർ കോശ പാളിയിൽ ഓൺ ബൈപോളാർ കോശങ്ങൾ എന്നും ഓഫ് ബൈപോളാർ കോശങ്ങൾ എന്നും രണ്ടിനം കോശങ്ങളുണ്ട്
Question 75.
അന്ധബിന്ദു, പീതബിന്ദു ഇവ താരതമ്യം ചെയ്യുക.
Answer:
റെറ്റിനയിൽ നിന്നും നേത്രനാഡി ആരംഭിക്കുന്ന ഭാഗത്ത് പ്രകാശഗ്രാഹി കോശങ്ങൾ ഇല്ല കാഴ്ചയില്ലാത്ത ഈ ഭാഗം അന്ധ അന്ധബിന്ദു എന്നറിയപ്പെടുന്നു. കോൺകോശങ്ങൾ ഏറ്റവും
കൂടുതലായി കാണപ്പെടുന്ന റെറ്റിനയുടെ മധ്യഭാഗമാണ് പീതബിന്ദു.
Question 76.
അക്വസ് ദ്രവം എന്നാൽ എന്ത്? ധർമം എഴുതുക.
Answer:
കോർണ്ണിക്കും ലെൻസിനും ഇടക്കുള്ള അറയാണ് അക്വസ് അറ, ജലസദൃശ്യമായ അക്വസ് ദ്രവമാണ് ഇവിടെയുള്ളത്. അക്വസ് ദ്രവം ടിഷ്യുദ്രവം പോലെ രക്തത്തിൽ നിന്ന് ഊറിയിറങ്ങുകയും തിരിച്ച് രക്തത്തിലേക്കുതന്നെ ആഗിരണം ചെയ്യപ്പെടുകയും ചെയ്യും. അക്വസ് അറയിലെ മർദം ക്രമീകരിക്കപ്പെടുന്നത് ഇങ്ങനെയാണ്. ലെൻസിനും കോർണ്ണിയക്കും പോഷകവും ഓക്സിജനും ലഭിക്കുന്നത് അക്വസ് ദ്രവത്തിൽ നിന്നാണ്.
Question 77.
വിട്രിയസ് ദ്രവം എന്നാൽ എന്ത്? ധർമം എഴുതുക.
Answer:
ലെൻസിനും റെറ്റിനക്കും ഇടയിലുള്ള അറയാണ് വിട്രിയസ് അറ. വിട്രിയസ് അറയിലെ ജെല്ലി
പോലെയുള്ള, സുതാര്യമായ വിട്രിയസ് ദ്രവം നേത്രഗോളത്തിന്റെ ആകൃതി നിലനിർത്തുന്നു.
Question 78.
പ്യൂപ്പിൾ എന്നാൽ എന്ത്?
Answer:
കോർണ്ണിയക്കു പിന്നിൽ കാണപ്പെടുന്ന ഭാഗമാണ് ഐറിസ്. ഐറിസിന്റെ മധ്യഭാഗത്തെ സുഷിരം പ്യൂപ്പിൾ എന്നറിയപ്പെടുന്നു. 2 മുതൽ 3 വരെ മില്ലീമീറ്ററാണ് പ്യൂപ്പിളിന്റെ സാധാരണ വലുപ്പം. പ്യൂപ്പിളിന്റെ വലുപ്പം കൂടുന്നതിലൂടെ സാധാര ണയിലും പതിനാറുമടങ്ങ് അധികം പ്രകാശത്തെ റെറ്റിനയിലേക്ക് പതിപ്പിക്കാനാകും. പ്യൂപ്പിളിന്റെ വലുപ്പം നിയന്ത്രിക്കുന്നത് ഐറിസിലെ റേഡിയൽ പേശികളും വലയപേശികളുമാണ്.
മങ്ങിയ വെളിച്ചത്തിൽ വസ്തുക്കളെ വ്യക്തമായി കാണാനും തീവ്രപ്രകാശത്തിൽ റെറ്റിനക്ക് കേടുപാടു വരാതിരിക്കാനുമാണ് പ്യൂപ്പിളിന്റെ വലുപ്പം നിയന്ത്രിക്കേണ്ടിവരുന്നത്.
Question 79.
ലെൻസിന്റെ ഘടന വിശദമാക്കുക.
Answer:
ലെൻസിന് പ്രധാനപ്പെട്ട മൂന്ന് ഭാഗങ്ങളുണ്ട്. ഇലാസ്തിക സ്വഭാവമുള്ള കാൾ എന്ന ഉറ, അതിനുള്ളിൽ ലെൻസ് നാരുകൾ, ലെൻസ് നാരു കൾക്കും കാളിനും ഇടയിൽ മുൻഭാഗത്ത് മാത്രം കാണപ്പെടുന്ന എപ്പിത്തീലിയം എന്നിവ യാണവ. ലെൻസ് നാരുകളെ ആജീവനാന്തം നിർമ്മിച്ച് കൊണ്ടിരിക്കുന്നത് എപ്പിത്തീലിയം ആണ്. ലെൻസിന്റെ മുഖ്യ നിർമ്മാണഘടകം ക്രിസ്റ്റലിൻ എന്ന പ്രോട്ടീനാണ്. അക്വസ് ദ്രവ
ത്തിൽ നിന്നാണ് ലെൻസ് പോഷകങ്ങൾ സ്വീകരിക്കുന്നത്. പ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ലെൻസിന്റെ വഴക്കത്തെയും സുതാര്യ തയെയും ഒപ്പം കാഴ്ചയെയും ബാധിക്കുന്നു.
Question 80.
ലിഗമെന്റുകൾ ആണ് ലെൻസിനെ സീലിയറി പേശികളിലേക്ക് ഉറപ്പിച്ചിരിക്കുന്നത്. ഈ സംവിധാനത്തിന്റെ പ്രാധാന്യമെന്താണ്?
Answer:
കണ്ണിൽ ലിഗമെന്റുകൾ വഴി ലെൻസ് സിലിയറി പേശികളുമായി ബന്ധിപ്പിച്ചിരിക്കുന്നു. വ്യത്യസ്ത ദൂരങ്ങളിലുള്ള വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീ കരിക്കാൻ കണ്ണിനെ സഹായിക്കുന്നതിനാൽ ഈ ക്രമീകരണം പ്രധാനമാണ്, ഈ പ്രക്രിയയെ അക്കൊമഡേഷൻ എന്നറിയപ്പെടുന്നു. സിലിയറി പേശികൾ സങ്കോചിക്കുകയോ വിശ്രമിക്കുകയോ ചെയ്യുമ്പോൾ, അവ ലിഗമെന്റുകളിലെ ടെൻഷനിൽ മാറ്റം വരുത്തുന്നു, ഇത് ലെൻസിന്റെ ആകൃതി മാറ്റുന്നു. ഇത് അടുത്തുള്ള വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ലെൻസിനെ കട്ടിയുള്ളതാ ക്കുകയും വിദൂര വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീ കരിക്കാൻ നേർത്തതാക്കുകയും ചെയ്യുന്നു, ഇത് എല്ലാ അകലങ്ങളിലുള്ളതിനെയും വ്യക്തമായി കാണാൻ നമ്മെ സഹായിക്കുന്നു.
Question 81.
പവർ ഓഫ് അക്കോമൊഡേഷൻ എന്നാൽ എന്ത്?
Answer:
അടുത്തും അകലെയുമുള്ള വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയിൽ കൃത്യമായി പതിപ്പിക്കുന്ന കണ്ണിന്റെ കഴിവിനെ പവർ ഓഫ് അക്കോമൊഡേഷൻ എന്ന് എന്ന് വിളിക്കുന്നു. ലെൻസിന്റെ വക്രതയിൽ സീലിയറി പേശികളുടെ പ്രവർത്തനഫലമായി വ്യത്യാസം വരുത്തിയാണ് ഇത് സാധ്യമാകുന്നത്.
Question 82.
അകലെയുള്ള വസ്തുക്കളെയും അടുത്തുള്ള വസ്തുക്കളെയും നോക്കുമ്പോൾ കണ്ണിലെ ഭാഗ ങ്ങളുടെ പ്രവർത്തനത്തിലുണ്ടാകുന്ന മാറ്റങ്ങൾഏവ?
Answer:
• അടുത്തുള്ള വസ്തുക്കളെ നോക്കുമ്പോൾ
സീലിയറി പേശികൾ സങ്കോചിക്കുന്നു, സ്നായു ക്കൾ അയയുന്നു, ലെൻസിന്റെ വക്രത കൂടുന്നു (ലെൻസിന് കട്ടി കൂടുന്നു. ഫോക്കൽ ദൂരം കുറ യുന്നു.
• അകലെയുള്ള വസ്തുക്കളെ നോക്കുമ്പോൾ
സീലിയറി പേശികൾ വിശ്രമാവസ്ഥയിൽ ആകുന്നു, സ്നായുക്കൾ വലിയുന്നു, ലെൻസിന്റെ വകത കുറയുന്നു (ലെൻസ് നേർത്ത താകുന്നു). ഫോക്കൽ ദൂരം കൂടുന്നു.
Question 83.
റെറ്റിനയിൽ കാണപ്പെടുന്ന പ്രകാശഗ്രാഹികൾ ഏവ് അവയുടെ സവിശേഷത എന്ത്?
Answer:
റോഡ് കോശങ്ങളും കോൺ കോശങ്ങളുമാണ് പ്രകാശഗ്രാഹികൾ. റോഡ് കോശങ്ങൾക്ക് സിലിണ്ടർ ആകൃതിയും കോൺകോശങ്ങൾക്ക് കോൺ ആ കൃതിയുമാണുള്ളത്. റോഡ് കോശങ്ങൾ ഒമ്പത് കോടിയിലധികവും എന്നാൽ കോൺകോശങ്ങൾ ഏകദേശം നാല്പത്തിയഞ്ച് ലക്ഷവുമാണ്. റോഡ് കോശങ്ങളിലെ വർണ്ണകം റോഡോപ്സിനും കോൺകോശങ്ങളിലെ വർണ്ണകം ഫോട്ടോപ്സിനും ആണ്. രണ്ട് വർണ്ണ കങ്ങളും ഓപ്സിൻ എന്ന പ്രോട്ടീനും വിറ്റാമിൻഎ യിൽ നിന്ന് രൂപപ്പെടുന്ന റെറ്റിനാലും ചേർന്നു ണ്ടാകുന്നു. റോഡോപ്സിനിലും ഫോട്ടോ സിനിലുമുള്ള റെറ്റിനാലിന്റെ രാസഘടന വ്യത്യസ്തമാണ്.
Question 84.
പ്രകാശത്തിന്റെ സാന്നിധ്യത്തിലും അസാന്നിധ്യ ത്തിലും പ്രകാശ് ഗ്രാഹികളിലും ബൈപോലാർ
കോശത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെ ല്ലാമാണ്?
Answer:
പ്രകാശഗ്രാഹികളിലെ പ്രാഥമിക ന്യൂറോ ട്രാൻസ്മിറ്ററായി പ്രവർത്തിക്കുന്നത് ഗ്ലൂട്ടാമേറ്റ് ആണ്. ഗ്ലൂട്ടാമേറ്റ് ഉൽപാദനത്തിലെ ഏറ്റക്കുറ ച്ചിലാണ് പ്രകാശം, ഇരുട്ട് എന്നിവയെക്കുറിച്ച് ബോധമുണ്ടാക്കുന്നത്.
ഇരുട്ടിൽ പ്രകാശഗ്രാഹികൾ തുടർച്ചയായി ഗ്ലൂട്ടാ മേറ്റിനെ ഉത്പാദിപ്പിക്കുന്നു. ഓൺ ബൈപോളാർ കോശങ്ങൾ (പ്രകാശത്തെ തിരിച്ചറിയുന്നവ പ്രവർത്തനരഹിതം ആവുകയും ഓഫ് ബൈപോ ളാർ കോശങ്ങൾ (ഇരുട്ടിനെ തിരിച്ചറിയുന്നവ ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഓഫ് ബൈപോളാർ കോശങ്ങൾ പ്രകാശത്തിന്റെ അഭാവത്തെ സൂചിപ്പിക്കുന്ന ആവേഗങ്ങളെ രൂപപ്പെടുത്തുന്നു തനാവഴി മസ്തിഷ്കത്തിൽ എത്തി ഇരുട്ടാണെന്ന് ബോധ്യമുണ്ടാക്കുന്നു.
പ്രകാശത്തിന്റെ സാന്നിധ്യത്തിൽ പ്രകാശഗ്രാ ഹികൾ ഗ്ലൂട്ടാമോറ്റിനെ ഉത്പാദിപ്പിക്കുന്നില്ല. ഓൺ
ബൈ പോളാർ കോശങ്ങൾ സജീവമാവുകയും ഓഫ് ബൈപോളാർ കോശങ്ങൾ പ്രവർത്തന രഹിതം ആവുകയും ചെയ്യുന്നു. ഓൺ ബൈപോ ളാർ കോശങ്ങൾ പ്രകാശത്തിന്റെ സാന്നിധ്യത്ത സൂചിപ്പിക്കുന്ന ആവേഗങ്ങളെ രൂപപ്പെടുത്തുന്നു ഇവ നാഡി വഴി മസ്തിഷ്കത്തിൽ എത്തി കാഴ്ച എന്ന അനുഭവമുണ്ടാക്കുന്നു.
Question 85.
വർണക്കാഴ്ചയുടെ അടിസ്ഥമെന്ത്?
Answer:
റെറ്റിനയിൽ പ്രാഥമിക വർണ്ണങ്ങളെ തിരിച്ചറി യാനായി മൂന്ന് തരം കോൺ കോശങ്ങളുണ്ട്. എസ് – കോണുകൾ ഹ്രസ്വ തരംഗദൈർഘ്യ ത്തിലും (നീല വെളിച്ചം), എം – കോണുകൾ ഇടത്തരം തരംഗദൈർഘ്യത്തിലും (പച്ച വെളിച്ചം) എൽ – കോണുകൾ ദീർഘ തരംഗദൈർഘ്യ ത്തിലും (ചുവന്ന വെളിച്ചം) നന്നായി സംവേദനത്വം കാണിക്കുന്നു. പ്രകാശത്തിന്റെ തീവ്രതയെയും തരംഗദൈർഘ്യത്തെയും ആശ്രയിച്ച് വർണ്ണ പ്രകാശം പതിക്കുമ്പോൾ മൂന്നിനം കോൺ കോശങ്ങളും പല അനുപാതത്തിൽ ഉദ്ദീപിപ്പിക്ക പ്പെടുന്നതിനാലാണ് വർണ്ണക്കാഴ്ച സാധ്യമാകു ന്നത്. ചുവപ്പ്, പച്ച കോണുകൾ ഒരുമിച്ച് ഉദ്ദീപി പ്പിക്കപ്പെടുമ്പോൾ മഞ്ഞനിറത്തെക്കുറിച്ച് ധാരണ ലഭിക്കുന്നു. മൂന്നുതരം കോണുകളുടെയും ഉത്തേജനം വെളുത്ത പ്രകാശത്തെ അനുഭവവേദ്യ മാക്കുന്നു.
Question 86.
ബൈനോക്കുലർ ഫ്യൂഷൻ എന്നാൽ എന്ത്? പ്രാധാന്യം എന്ത്?
Answer:
ഓരോ കണ്ണും വ്യത്യസ്ത കോണുകളിൽ നിന്ന് പ്രകാശത്തെ സ്വീകരിക്കുന്നതിനാൽ റെറ്റിനയിൽ അല്പം വ്യത്യസ്തമായ രണ്ട് പ്രതിബിംബങ്ങൾ ഉണ്ടാകും. ഈ രണ്ട് ചിത്രങ്ങൾ മസ്തിഷ്ക ത്തിലെ കാഴ്ചയുടെ കേന്ദ്രമായ വിഷ്വൽ കോർട്ടക്സിലേക്ക് എത്തുന്നു. മസ്തിഷ്കത്തിൽ എത്തിച്ചേരുന്ന ഈ ചിത്രങ്ങളെ താരതമ്യം ചെയ്യുകയും ഒന്നിനൊന്നോട് ലയിപ്പിക്കുകയും ചെയ്യുന്നു (ഫ്യൂഷൻ). ഈ പ്രക്രിയയെ ബൈനോക്കുലർ ഫ്യൂഷൻ എന്ന് വിളിക്കുന്നു. രണ്ട് ചിത്രങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ നിർണ്ണയിക്കാൻ ബൈനോക്കുലർ ഫ്യൂഷൻ സഹായിക്കും. അതുവഴി നമുക്ക് 3 D കാഴ്ച ലഭിക്കുന്നു. വസ്തുക്കൾ എത്ര ദൂരെയോ അടുത്തോ ആണെന്ന് മനസ്സിലാക്കാനും ആഴം മനസ്സിലാക്കാനും ഇതിലൂടെ കഴിയുന്നു.
Question 87.
ലോക കാഴ്ച ദിനത്തെ കുറിച്ച് കുറിപ്പ് തയ്യാറാ ക്കുക.
Answer:
ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച യാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത്. നേതാരോഗ്യസം രക്ഷണത്തിനുള്ള അവബോധം വളർത്തുന്നതിനാണ് ലോകാരോഗ്യ സംഘടനയും (WHO) അന്തർദേശീയ അന്ധത തടയൽ ഏജൻസിയും (IAPB) ഈ ദിനം ആചരിക്കാൻ ആഹ്വാനം ചെയ്യുന്നത്. കുട്ടികളുടെ കാഴ്ച സംരക്ഷിക്കുന്നതിനായി സ്ക്രീൻ ഉപയോഗ സമയം കുറയ്ക്കുക, പതിവ് കാഴ്ച പരിശോ ധനകൾ പ്രോത്സാഹിപ്പിക്കുക എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 14 ഭാഷകളിൽ ലഭ്യമായ ഒരു സൗജന്യ ആപ്ലിക്കേഷനായ WHO eyes 8 വയസും അതിനുമുകളിലും പ്രായമുള്ളവർക്കായി വീട്ടിൽ വച്ചുതന്നെ കാഴ്ച പരിശോധന സാധ്യമാക്കുന്നു. കണ്ണട, തിമിര ശസ്ത്രക്രിയ പോലുള്ള ചെലവ് കുറഞ്ഞ മാർഗങ്ങളിലൂടെ ചില കാഴ്ചാ പരിമിതികൾ പരിഹരിക്കാനാകും.
Question 88.
കണ്ണിനെ വിവിധ വൈകല്യങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന് അനുവർത്തിക്കാവുന്ന വിവിധ മാർഗങ്ങൾ ഏവ?
Answer:
- കണ്ണുകൾ കൂടെക്കൂടെ ശുദ്ധജലം ഉപയോഗിച്ച് കഴുകുക.
- വിറ്റാമിൻ എ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക.
- വൃത്തിയില്ലാത്ത കൈകൾ ഉപയോഗിച്ച് കണ്ണു കൾ തൊടുകയോ തിരുമ്മുകയോ ചെയ്യരുത് ഇത് അണുബാധ തടയുന്നു.
- വായിക്കുമ്പോഴോ പഠിക്കുമ്പോഴോ ശരിയായ വെളിച്ചം ഉപയോഗിക്കുക. ഇത് കണ്ണിന് ആയാസം ഒഴിവാക്കാൻ സഹായിക്കും.
- സ്ക്രീൻ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ പതിവായി ഇടവേളകൾ എടുക്കുക (20 – 20 – 20 നിയമം പാലിക്കുക. ഓരോ 20 മിനിറ്റിലും, 20 അടി അകലെയുള്ള എന്തെങ്കിലും സെക്കൻഡ് നേരത്തേക്ക് നോക്കുക).
- പൊടി നിറഞ്ഞ അന്തരീക്ഷത്തിൽ ജോലി ചെയ്യു മ്പോഴോ കളിക്കുമ്പോഴോ സുരക്ഷാ കണ്ണട കൾ ധരിക്കുക.
- ദീർഘനേരം സ്ക്രീൻ ഉപയോഗിക്കുന്നത് ഒഴിവാക്കുക, ആവശ്യമില്ലാത്തപ്പോൾ സ്ക്രീൻ തെളിച്ചം കുറയ്ക്കുക.
- കാലഹരണപ്പെട്ടതോ നിർദ്ദേശിക്കാത്തതോ ആയ ഐ ഡ്രോപ്പുകൾ ഉപയോഗിക്കരുത്.
- കാഴ്ച പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ ഉണ്ട ങ്കിൽ നേത്ര പരിശോധനയ്ക്ക് പോകുക,
- തിളക്കമുള്ള സൂര്യപ്രകാശത്തിൽ ഇറങ്ങു മ്പോൾ അൾട്രാവയലറ്റ് സംരക്ഷണമുള്ള സൺഗ്ലാസുകൾ ധരിക്കുക.
- കണ്ണുകളുടെ വരൾച്ചയും ക്ഷീണവും കുറയ്ക്കാൻ ജലാംശം നിലനിർത്തുകയും മതിയായ ഉറങ്ങുകയും ചെയ്യുക.
Question 89.
നേത്രദാനം മഹാദാനം. വിശദമാക്കുക.
Answer:
മരണശേഷം കണ്ണുകൾ ദാനം ചെയ്താൽ കാഴ്ചയില്ലാത്ത രണ്ടുപേർക്ക് കാഴ്ച ലഭിക്കും. കോർണ്ണിയയാണ് ശസ്ത്രക്രിയയിലൂടെ മാറ്റി വയ്ക്കുന്നത്. കോർണ്ണിയയു ടെ തകരാറുമൂലം കാഴ്ചശക്തി നഷ്ടപ്പെട്ടവർക്കാണതിന്റെ പ്രയോജനം ലഭിക്കുന്നത്.
Question 90.
നേത്രപരിശോധനയിൽ ഉപയോഗപ്പെടുന്ന ഉപകരണങ്ങൾ ഏവ?
Answer:
കാഴ്ചവ്യക്തത പരിശോധിക്കുന്നതിന് നിരവധി ചാർട്ടുകൾ ഉപയോഗിക്കുന്നുണ്ട്. അവയിൽ സാധാരണയായി ഉപയോഗിക്കുന്നത് നെല്ലൻ ചാർട്ട് ആണ്. മുകളിൽ നിന്ന് താഴേക്ക് വലുപ്പം കുറഞ്ഞുവരുന്ന അക്ഷരങ്ങൾ അല്ലെങ്കിൽ ചിഹ്നങ്ങൾ ഉൾ പ്പെട്ട വരികൾ ഇതിലുണ്ട്. പരിശോധനയിൽ, വ്യക്തി 20 അടി അകലെ നിൽക്കുകയും അവർക്ക് വ്യക്തമായി കാണാൻ കഴിയുന്ന ഏറ്റവും ചെറിയ വരി ഒരു കണ്ണുകൊണ്ട് വായിക്കുകയും ചെയ്യുന്നു. ഫലങ്ങളെ ഒരു ഭിന്നസംഖ്യയായി രേഖപ്പെടുത്തുന്നു. ലളിതവും എന്നാൽ ഫലപ്രദവുമായ ഈ പരിശോധന സാധാരണ നേത്ര പരി ശോധനയുടെ പ്രധാന ഭാഗമാണ്.
അക്ഷരങ്ങളും ചിഹ്നങ്ങളും ഉൾപ്പെടുത്തിയ നിരവധി ചാർട്ടുകൾ ഉപയോഗത്തിലുണ്ട്. ഇതിനു പുറമേ, നേത്രപരിശോധനയ്ക്കായി നിരവധി ആധുനിക ഉപകരണങ്ങളും ഉപയോഗി ക്കുന്നു. റെറ്റിനോസ്കോപ്പുകൾ, ടോണോമീറ്ററുകൾ, ഇഷിഹാര പ്ലേറ്റുകൾ എന്നിവ ഇതിനുദാഹര ണങ്ങളാണ്.
Question 91.
സ്‌നെല്ലൻ ചാർട്ടുപയോഗിച്ചുള്ള കാഴ്ചപരി ശോധനാ ഫലത്തിലെ ഭിന്ന സംഖ്യ യിലെ അംശവും ഛേദവും എന്തിനെ സൂചിപ്പിക്കുന്നു? നത്
Answer:
സ്‌നെല്ലൻ ചാർട്ട് ഉപയോഗിച്ചുള്ള ഒരു നേത പരിശോധനയിൽ, ഫലം സാധാരണയായി 6/6 അല്ലെങ്കിൽ 6/18 പോലെ ഒരു ഭിന്നസംഖ്യയായി എഴുതുന്നു. ഈ ഭിന്നസംഖ്യയിൽ, അംശം പരിശോധനയ്ക്കിടെ വ്യക്തി നിൽക്കുന്ന ദൂരം, സാധാരണയായി 6 മീറ്റർ സൂചിപ്പിക്കുന്നു. സാധാരണ കാഴ്ചയുള്ള ഒരാൾക്ക് ചാർട്ടിലെ അതേ വരി വായിക്കാൻ കഴിയുന്ന ദൂരം ഛേദം കാണിക്കുന്നു. ഉദാഹരണത്തിന്, 6/6 ന്റെ ഫലം അർത്ഥമാക്കുന്നത് ഒരു സാധാരണ വ്യക്തിക്ക് 6 മീറ്ററിൽ വായിക്കാൻ കഴിയുന്നത് 6 മീറ്ററിൽ വായിക്കാൻ കഴിയും എന്നാണ്, ഇത് സാധാരണ കാഴ്ചയായി കണക്കാക്കപ്പെടുന്നു. 6/18 ന്റെ ഫലം അർത്ഥമാക്കുന്നത് സാധാരണ കാഴ്ചയുള്ള ഒരാൾക്ക് 18 മീറ്ററിൽ വായിക്കാൻ കഴിയുന്നത് 6 മീറ്ററിൽ വായിക്കാൻ കഴിയും എന്നാണ്, ഇത് കാഴ്ചശക്തി കുറവാണെന്ന് സൂചിപ്പിക്കുന്നു.
Question 92.
ചെവിയുടെ ധർമങ്ങൾ ഏവ?
Answer:
ചെവികളും മസ്തിഷ്കവും ചേർന്നുതരുന്ന അനുഭവമാണ് കേൾവി. കേൾവിയെന്ന അനുഭവം ത്തുടർന്ന് പ്രതികരണങ്ങളും ഉണ്ടാകു ന്നുണ്ട്. ശരീരതുലനാവസ്ഥ പാലിക്കുന്നതിലും ചെവി പ്രധാന പങ്ക് വഹിക്കുന്നു.
Question 93.
ചെവിക്കുടയുടെ ധർമം എന്ത്?
Answer:
ശബ്ദതരംഗങ്ങളെ കർണ്ണനാളത്തിലേക്ക് നയി ക്കുന്നു. ശബ്ദം ഏതുവശത്തു നിന്നാണ് എത്തുന്ന ന്നത് എന്ന് തിരിച്ചറിയാൻ സഹായിക്കുന്നു. അന്യവസ്തുക്കൾ കയറാതെ കർണ്ണ നാളത്തെ ഒരു പരിധിവരെ സംരക്ഷിക്കുന്നു.
Question 94.
കർണനാളത്തിന്റെ സവിശേഷതയും ധർമവും എഴുതുക.
Answer:
കർണ്ണനാളം കർണ്ണപടത്തിലേക്ക് ശബ്ദതരംഗ ങ്ങളെ നയിക്കുന്നതിനൊപ്പം അന്യവസ്തുക്കളിൽ നിന്നും കർണ്ണപടത്ത സംരക്ഷിക്കുന്നു. കർണ്ണനാളത്തിനുള്ളിൽ കാണുന്ന രോമങ്ങളും ഭിത്തിയിലെ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന കർണ്ണ മെഴുകും സബവും രോമങ്ങളും ചെവിക്കു ള്ളിലേക്ക് പ്രാണികളും പൊടി പടലങ്ങളും പ്രവേശിക്കുന്നത് തടയുന്നു. കണ്ണുനീരിനെ പോലെ കർണ്ണമെഴുകിനും അണുനാശക സ്വഭാവം ഉണ്ട്.
Question 95.
കർണപടത്തിന്റെ സവിശേഷതയും ധർമവും എഴു തുക.
Answer:
കർണ്ണപടം അഥവാ ടിമ്പാനം ഒമ്പത് മുതൽ പത്ത് വരെ മില്ലി മീറ്റർ വ്യാസമുള്ളതും 0.1 മില്ലി മീറ്റർ മാത്രം കനമുള്ളതുമാണ്. ശബ്ദതരംഗങ്ങൾ ടിമ്പാനത്തെ കമ്പനം ചെയ്യിക്കുന്നു.
Question 96.
യൂസ്റ്റേഷ്യൻ കനാലിന്റെ പ്രത്യേകതയും ധർമവും എന്ത്?
Answer:
മധ്യകർണ്ണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന നാല് സെന്റിമീറ്ററോളം നീളമുള്ള കുഴലാണ് യൂസ്റ്റേഷ്യൻ കനാൽ. സാധാരണ യൂസ്റ്റേഷ്യൻ കനാൽ അടഞ്ഞിരിക്കുമെങ്കിലും ചവയ്ക്കു മ്പോഴും മൂക്കുചീറ്റുമ്പോഴും മറ്റും ഇത് തുറക്ക പ്പെടും. കർണ്ണപടത്തിന് ഇരുവശത്തും (മധ്യ കർണ്ണവും ബാഹ്യകർണ്ണത്തിലെ അന്തരീക്ഷ വായുവും) ഉള്ള വായുമർദം തുല്യമാക്കാൻ യൂസ്റ്റേഷ്യൻ കനാൽ സഹായിക്കുന്നു. കൂടാതെ മധ്യകർണ്ണത്തിൽ നിന്ന് ഗസനിയിലേക്ക് ശ്ലേഷ്മവും ദ്രാവകങ്ങളും ഒഴുകാനും ഇത് സഹായിക്കുന്നു.
Question 97.
കേൾവി എന്ന അനുഭവം വിശദമാക്കുക?
Answer:
ശബ്ദതരംഗങ്ങൾ ടിക്കാനത്തെ കമ്പനം ചെയ്യി ക്കുന്നു. അവിടെ നിന്ന് കമ്പനം അസ്ഥിശൃംഖല യിലൂടെ കടന്നു പോയി ഓവൽ വിൻഡോയെ കമ്പനം ചെയ്യിക്കുന്നു. ഓവൽ വിൻഡോയുടെ ഘടനയും ടിമ്പാനത്തിന് സമാനമാണ്. ഒച്ചിന്റെ തോടിന്റെ ആകൃതിയുള്ള കോക്ലിയയ്ക്ക് മൂന്നക ളുണ്ട്. മുകളിലത്തെ അറയിലേയ്ക്കുള്ള പ്രവേശന കവാടത്തെ പൊതിയുന്ന സ്തരമാണ് ഓവൽ വിൻഡോ. മുകളിലത്തെയും താഴത്തെയും അറകളിൽ പെരിലിംഫ് എന്ന ദ്രവം നിറഞ്ഞി രിക്കുന്നു. മധ്യഅറയിൽ എൻഡോലിംഫും. മധ്യ അറയുടെയും താഴത്തെ അറയുടെയും ഇട യ്ക്കുള്ള ബേസിലാർ സ്തരത്തിലാണ് ശബ്ദ ഗ്രാഹികൾ സ്ഥിതി ചെയ്യുന്ന ഓർഗൻ ഒഫ് കോർട്ടി എന്ന ഭാഗമുള്ളത്. ഇവിടെയുള്ള രോമ കോശങ്ങളിലെത്തുന്ന കമ്പനം ആവേഗങ്ങളുണ്ടാ ക്കുകയും ശ്രവണ നാഡി വഴി മസ്തിഷ്കത്തി ലെത്തുകയും ചെയ്യുന്നതോടെ കേൾവി എന്ന അനുഭവം ഉണ്ടാകുന്നു.
Question 98.
ശരീരം തുലന നില പാലനത്തിൽ ചെവിയുടെ പങ്കെന്ത്?
Answer:
മൂന്ന് സെമി സർക്കുലാർ കനാലുകൾ, വെസ്റ്റി ബൾ, രോമകോശങ്ങൾ എന്നിവ ഉൾപ്പെടുന്ന വെസ്റ്റിബുലാർ സിസ്റ്റമാണ് ആന്തരകർണ്ണ ത്തിലെ തുലനനില പാലിക്കുന്ന ഭാഗങ്ങൾ. പരസ്പരം ലംബമായി ക്രമീകരിച്ചിരിക്കുന്ന മൂന്ന് കനാലുകളിലെയും എൻഡോലിംഫ് തലയുടെ ഭ്രമണചലനങ്ങൾക്കനുസരിച്ച് ചലിക്കും. ചലന ഫലമായി ഇവിടെയുള്ള രോമ ഉദ്ദീപിപ്പിക്കപ്പെട്ട് ആവേഗങ്ങളുണ്ടാകുന്നു. വെസ്റ്റിബ്യൂൾ എന്ന അറയിലെ യൂട്രിക്കിളും സാകളും രോമ കോശങ്ങളെ ഉൾക്കൊള്ളു ന്നുണ്ട്. തലയുടെ രേഖീയചലനങ്ങൾ ഈ രോമകോശങ്ങളിൽ ആവേഗങ്ങളുണ്ടാക്കുന്നു. ഈ ആവേഗങ്ങൾ വെസ്റ്റിബുലാർ നാഡിവഴി മസ്തിഷ് കത്തിലെത്തുമ്പോൾ കണ്ണുകളിൽ നിന്നും പേശികളിൽ നിന്നുമുള്ള മറ്റ് ആവേഗങ്ങ ളെയും സ്വീകരിച്ച് ശരീരം തുലനനില പാലി ക്കുന്നു.
Question 99.
ശ്രവണ വൈകല്യങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാ ക്കുക?
Answer:
പലകാരണങ്ങളാൽ ശ്രവണ വൈകല്യങ്ങൾ ഉണ്ടാകാറുണ്ട്. പ്രകൃതി മനുഷ്യന് നൽകിയ കഴിവാണ് കേൾവി. തരംഗരൂപത്തിൽ സഞ്ചരി ക്കുന്ന ശബ്ദത്തിന് ഒരു മാധ്യമത്തിൽക്കൂടി മാത്രമേ സഞ്ചരിക്കാൻ കഴിയൂ. ഒരു പശ്ചാത്തല ശബ്ദവുമില്ലാത്ത അവസ്ഥയിൽ കേൾക്കാൻ കഴിയുന്ന ശബ്ദത്തെ പൂജ്യം ഡെസിബെൽ കൊണ്ടുസൂചിപ്പിക്കുന്നു. ഓരോ 10 ഡെസിബെ ല്ലിലും ശബ്ദതി വരു പത്തിരട്ടി കുടുന്നു. സാധാ രണ സംഭാഷണത്തിൽ കേൾക്കുന്ന ശബ്ദതീവ്രത 40 മുതൽ 50 വരെ ഡെസിബെല്ലാണ്. ഉച്ചത്തിൽ സംസാരിക്കുമ്പോൾ അത് 60 ഡെസിബെൽ വരെയാകും. കാറുകളുടെ ഹോണിന്റെ സാധാരണ ശബ്ദം 70 ഡെ സിബെല്ലാണെങ്കിൽ എയർഹോണി ന്റേത് 100 മുതൽ 110 വരെ ഡെസിബെല്ലാണ്. 80 ഡെസിബെല്ലിനുമുകളിൽ തീവ്രതയുള്ള ശബ്ദം അത്യന്തം അരോചകമാണ്. ഇന്ന് നാം അനുഭവി ക്കുന്ന പരിസര മലിനീകരണത്തിൽ ഏറ്റവും ദോഷകരമായതും എന്നാൽ വിസ്മരിക്കപ്പെടു ന്നതും ആയ വിപത്താണ് ശബ്ദ മലിനീകരണം. അമിത ശബ്ദം (85 ഡെസിബലിൽ കുറവ്) കുറച്ചു സമയം കേട്ടാലും കുറഞ്ഞ ശബ്ദം (55 ഡെസി ബലിൽ കുറവ്) കൂടുതൽ സമയം കേട്ടാലും സ്ഥായിയായ കേൾവിക്കുറവിന് കാരണമാകും.
Question 100.
ഗന്ധം അനുഭവവേദ്യമാക്കുന്നതെങ്ങനെ?
Answer:
ശ്വസിക്കുമ്പോൾ, ഗന്ധകണികകൾ നാസാഗഹ്വരത്തിൽ പ്രവേശിക്കുന്നു. ശ്ലേഷ്മസ്തരം ഉൽപാദിപ്പിക്കുന്ന ശ്ലേഷ്മത്തിൽ ലയിക്കുന്നു. ശ്ലേഷ്മസ്തരത്തിലെ ദശലക്ഷക്കണക്കിന് ഗന്ധഗ്രാഹികളായ ന്യൂറോണുകൾ ഓരോന്നും പ്രത്യേകതരം ഗന്ധകണികകളാൽ ഉദ്ദീപിപ്പിക്കപ്പെടുന്നു. ഗ്രാഹികളിൽ ആവേഗങ്ങളു ണ്ടാകുകയും അവ ഗന്ധനാഡിയിലൂടെ മസ്തിഷ്കത്തിലെ ഗന്ധം തിരിച്ചറിയുന്ന ഭാഗത്തെത്തി ഗന്ധം അനുഭവവേദ്യമാക്കുകയും ചെയ്യുന്നു
Question 101.
രുചി അനുഭവപ്പെടുന്നത് എങ്ങനെ?
Answer:
ഒരു രുചിമുകുളത്തിൽ നൂറോളം രാസഗ്രാഹികളുണ്ടാകും. ഓരോ രാസഗ്രാഹിയിൽ നിന്നും ഓരോ മൈക്രോവില്ലസ് പാപ്പിലകളിലെ സൂക്ഷ്മ സുഷിരത്തിലേക്കെത്തുന്നു. ഈ സുഷിരത്തിലൂടെ ഉമിനീർ ഉള്ളിലേക്ക് കടക്കുന്നു. രുചിയറിയിക്കേണ്ട പദാർഥങ്ങൾ ഉമിനീരിൽ ലയിച്ച് രാസഗ്രാഹികളെ ഉദ്ദീപിപ്പിക്കുന്നു. ഈ തന്മാത്രകൾ രാസഗ്രാഹികളിലുണ്ടാക്കുന്ന ആവേഗങ്ങൾ നാഡി വഴി മസ്തിഷ്കത്തിലെത്തി രുചി എന്ന അനുഭവം ഉണ്ടാക്കുന്നു.
Question 102.
നാം തിരിച്ചറിയുന്ന പ്രധാന രുചികൾ ഏവ?
Answer:
മധുരം, പുളിപ്പ്, ഉപ്പ്, ചവർപ്പ്, കയ്പ്, ഉമാമി എന്നിവയാണ് നാം തിരിച്ചറിയുന്ന പ്രധാന രുചികൾ.
Question 103.
ത്വക്കിലെ ഗ്രാഹികൾ ഏവ?
Answer:
ത്വക്കിലെ വിവിധ ഗ്രാഹികൾ – വേദന, താപനില മാറ്റങ്ങൾ – സപർശം, സമ്മർദം, രോമങ്ങളുടെ ചലനം – വസ്തുക്കളുടെ ആകൃതി അളവ്, ഘടന – തണുപ്പ്, സ്പർശം – തീവ്രമായ സ്പർശം, സമ്മർദം ചൂട് – രോമങ്ങളുടെ ചലനത്തെ കണ്ടെത്താൻ സഹായിക്കുന്നു – കമ്പനം, ഉയർന്ന ആവൃത്തിയിലുള്ള സ്പർശം
Question 104.
ജീവികളിലെ സംവേദന വൈവിധ്യത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക?
Answer:
- അമീബ / ബാക്ടീരിയ – ചുറ്റുപാടിലെ രാസവസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് അവക്കെതിരെ നീങ്ങുന്നു.
- യൂഗ്ലീന – പ്രകാശം തിരിച്ചറിയാനും അതിനു നേർക്ക് നീങ്ങാനും ഐസ്പോട്ട് (സ്റ്റിഗ്മ) സഹായിക്കുന്നു.
- ഷഡ്പദങ്ങൾ മാറ്റീഡിയയാൽ നിർമ്മിച്ചിരിക്കുന്ന സംയുക്തനേത്രം ഗന്ധവും സ്പർശവും തിരിച്ചറിയാൻ സഹായിക്കുന്ന ആന്റിന.
- വവ്വാൽ – ചെവികളും പ്രത്യേക തരത്തിലുള്ള ഇക്കോലൊക്കേഷൻ അവയവവും ഉണ്ട്. ഇത് ഇരപിടിക്കാനും സഞ്ചരിക്കാനും സഹായിക്കുന്നു.
- പരുന്ത് – കാഴ്ചശക്തി കൂടിയ കണ്ണുകൾ, വളരെ ദൂരെയുള്ള കാഴ്ചകൾ തിരിച്ചറിയാനും അൾട്രാ വയ ലറ്റ് രശ്മികൾ തിരിച്ചറിയാനും സംവിധാനങ്ങൾ.
- പാമ്പ് – ഗന്ധം തിരിച്ചറിയുന്നതിന് ജേക്കബ് സൺസ് അവയവം സഹായിക്കുന്നു.
- നായ – സംവേദന ക്ഷമത കൂടിയ ഗന്ധഗ്രാഹികൾ (300 ദശലക്ഷം) കാണപ്പെടുന്നു