Students can use Class 6 Malayalam Kerala Padavali Question Answer and വയൽക്കാഴ്ചകൾ Vayalkkaazhchakal Summary in Malayalam to grasp the key points of a lengthy text.
Class 6 Malayalam Vayalkkaazhchakal Summary
Vayalkkaazhchakal Summary in Malayalam
വയൽക്കാഴ്ചകൾ Summary in Malayalam
എഴുത്തുകാരനെ പരിചയപ്പെടാം
എൻ.വി. കൃഷ്ണവാരിയർ

മലയാളത്തിലെ പത്രപ്രവർത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു വ്യക്തിത്വമായിരുന്നു ഞെരുക്കാവിൽ വാരിയത്ത് കൃഷ്ണവാരിയർ എന്ന എൻ.വി. കൃഷ്ണവാരിയർ (1916 – 1989). ബഹുഭാഷാപണ്ഡിതൻ, കവി, സാഹിത്യചിന്തകൻ എന്നീ നിലകളിലും എൻ.വി. കൃഷ്ണവാരിയർ തനതായ വ്യക്തിമുദ പതിപ്പിച്ചിരുന്നു. മലയാളസാഹിത്യവിമർശന രംഗത്തെ പുരോഗമനവാദികളിൽ ഒരാളായിരുന്നു ഇദ്ദേഹം.
പ്രധാന കൃതികൾ: അകം കവിതകൾ,അക്ഷരം പഠിക്കുവിൻ,എൻ വിയുടെ കൃതികൾ, കാവ്യകൗതുകം, കാളിദാസന്റെ സിംഹാസനം,നീണ്ടകവിതകൾ, കുറേക്കൂടി നീണ്ട് കവിതകൾ, കൊച്ചുതൊമ്മൻ, പുഴകൾ,രക്തസാക്ഷി, തീവണ്ടിയിലെ പാട്ട്,വിദ്യാപതി, ഗാന്ധിയും ഗോഡ്സേയും
![]()
പാഠസംഗ്രഹം
വയൽ കാഴ്ചകൾ എന്ന കവിത പേര് സൂചിപ്പിക്കുന്നതുപോലെ കൃഷി കാഴ്ചകളെ മനോഹരമായ അവതരിപ്പിക്കുന്നു. മഴക്കാലമാണ് കനത്ത മഴയിൽ ഭൂമിയാകെ ഇരുട്ടു നിറഞ്ഞ പ്രഭാതം. ശക്തിയായ മഴയായതിനാൽ തന്നെ മണ്ണ് കീലായി രണ്ടു ഭാഗത്തേക്കും മറിയുകയാണ്.ഈ കനത്ത മഴയിലും പണി ചെയ്യാൻ എത്തുന്ന കർഷകരെ കുറിച്ചാണ് അടുത്തതായി കവിതയിൽ പറയുന്നത്. കാളയെ കൊണ്ട് ഉഴുതുമറിച്ച ചെമ്മണ്ണ് നിറഞ്ഞ വയലിൽ കലപ്പ കൊണ്ട് വലിക്കുമ്പോൾ ഉണ്ടാവുന്ന ചാലുകൾ കാണാം.കീറിയ ഇറച്ചിയിൽ നിന്ന് നീരൊഴുകുന്ന പോലെയാണ് ആ ചാലുകൾ കാണപ്പെടുന്നത്. ഈ കരിച്ചാലുകളിൽ വിതച്ച വിത്തുകൾ വിളഞ്ഞ് മുളച്ചു പൊന്തുമ്പോൾ അത് തിന്നാൻ കൂട്ടമായി എത്തുന്ന കലമാനുകളെ പോലെ പനയോല കൊണ്ട് ഉണ്ടാക്കിയ കാൽ നീണ്ട് കുടചൂടി ജോലി ചെയ്യാൻ ഉത്സാഹത്തോടുകൂടി കർഷകർ വയലിലേക്ക് എത്തുന്നു.

വയലിൽ ഉത്സാഹത്തോടെ പണിയെടുക്കുവാൻ അവർ പറ കൊട്ടുന്നുണ്ട്. ആ പറ കൊട്ടുന്നതിന്റെ താളം അനുസരിച്ച് അവർ കളക്കുറ്റികൾ കൊത്തിക്കിളിച്ച് അടിവേരോടെ പറിക്കുന്നു. വിസ്തൃതമായ ഭൂമിയിൽ ധാന്യങ്ങൾ വിളഞ്ഞു നിൽക്കുന്നു.
വിളഞ്ഞുനിൽക്കുന്ന ഈ ധാന്യങ്ങളുടെ കതിരുകൾ തിന്നുവനായി തലയിൽ കുടുമയും വർണ്ണചിത്രങ്ങൾ നിറഞ്ഞ വാലുമായി മയിലുകൾ എത്തും. വരകൾ എന്ന ധാന്യത്തിന്റെ കതിരുകൾ തിന്നിട്ട് പീലികൾ വിരിച്ച് വേഗത്തിൽ അവിടെ അടുത്തുള്ള മരത്തിൽ കയറിയിരിക്കും. ആ മരം വയലിൽ പണിയെടുക്കുന്നവർക്ക് ഉച്ചയ്ക്ക് ചോറുണ്ണുമ്പോൾ തണൽ കിട്ടാൻ വേണ്ടി വെട്ടാതെ നിർത്തിയിട്ടുള്ളതാണ് വലിയ ഇലകൾ ഉള്ള ഒരു കാട്ടുമരമാണത്. വയലിലെ കൃഷിയും അവിടെ വയലും വിതയ്ക്കുന്ന ധാന്യങ്ങളും ധന്യങ്ങൾ വിതയ്ക്കാൻ എത്തുന്ന കർഷകരും അവ മുളച്ചു പൊന്തി വരുമ്പോൾ അവ കഴിക്കാൻ എത്തുന്ന പക്ഷികളും എല്ലാം കൂടിച്ചേർന്നു മനോഹരമായ കാഴ്ച കവിത ഒരുക്കുന്നു.
![]()
അർത്ഥം
പുനം – കാടുപ്പിടിച്ച ഭൂമി.
കാരിച്ചാൽ – കലപ്പകൊണ്ട് പൂട്ടുമ്പോൾ ഉണ്ടാകുന്നച്ചാൽ
കുടുമ – പുരുഷന്മാർ പണ്ട് നീട്ടി വളർത്തി കെട്ടിവയ്ക്കുന്ന തലമുടി.
കൃഷീവലർ – കൃഷിക്കാർ
കുരുന്നു – മരം കാട്ടു നാരകം
ഊന്നിയ – വിതച്ച
വരക് – ചെറു ധാന്യം
ഇയലുക – ഉണ്ടാകുക
പുള് – അഹങ്കാരം.
വാലുക – ഒഴുകി പോകുക.
കൊല്ല – മലയരികിലെ വിളഭൂമി
പൂഴി – മണ്ണ്
പേമഴ – കനത്ത മഴ
നീര് – വെള്ളം
പര്യായം
മയിൽ – ബർഹി, കേകി, ശിഖി
വയൽ – പാടം, പുലം, നിലം