Students can use Class 6 Malayalam Kerala Padavali Question Answer and ഒരു സ്വപ്നമുണ്ടായിരുന്നു Oru Swapnamundayirunnu Summary in Malayalam to grasp the key points of a lengthy text.
Class 6 Malayalam Oru Swapnamundayirunnu Summary
Oru Swapnamundayirunnu Summary in Malayalam
ഒരു സ്വപ്നമുണ്ടായിരുന്നു Summary in Malayalam
എഴുത്തുകാരിയെ പരിചയപ്പെടാം
സാറാ ജോസഫ്

മലയാള സാഹിത്യത്തിലെ ഒരു പ്രമുഖ നോവലി സും, ചെറുകഥാകൃത്തും അറിയപ്പെടുന്ന എഴുത്തുകാരിയുമാണ് സാറാ ജോസഫ് (1946). കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവർത്തകയുമായ സാറാ ജോസഫിന്റെ രചനകളിൽ ആട്ടിയകറ്റപ്പെട്ടവരും സമത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവരുമായ കീഴ്ജാതിക്കാ രോടും സ്ത്രീകളോടും ഉള്ള കാരുണ്യവും അതിന് കാരണക്കാരായ അധീശശക്തികളോടുള്ള ചെറുത്തുനിൽപ്പും ദർശിക്കുവാൻ സാധിക്കും. അൻപത്തിഒന്നാമത് ഓടക്കുഴൽ പുരസ്ക്കാരം സാറാ ജോസഫിനായിരുന്നു.
![]()
പുരസ്കാരങ്ങൾ
- കേരള സാഹിത്യ അക്കാദമി അവാർഡ് (2001, ആലാഹയുടെ പെൺമക്കൾ)
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2003, ആലാഹയുടെ പെൺമക്കൾ)
- വയലാർ അവാർഡ് (2004, ആലാഹയുടെ പെൺമക്കൾ)
- ചെറുകാട് അവാർഡ് (ആലാഹയുടെ പെൺമക്കൾ)
- ഒ.ചന്തുമേനോൻ അവാർഡ് (മറ്റാത്തി)
- മുട്ടത്തു വർക്കി അവാർഡ് (2011, പാപത്തറ)
- അരങ്ങ് അവാർഡ് അബുദാബി
- ഒ.വി.വിജയൻ സാഹിത്യ പുരസ്കാരം (2011)
- കഥ അവാർഡ് ന്യൂഡൽഹി
- പത്മപ്രഭാ പുരസ്കാരം (2012)
- ഓടക്കുഴൽ അവാർഡ് (2021 ബുധിനി)
പാഠസംഗ്രഹം

സാറാജോസഫിന്റെ ‘ആതി’ എന്ന നോവലിൽ നിന്നെ ടുത്തിട്ടുള്ളതാണ് പാഠഭാഗം. 2011 -ൽ പ്രസിദ്ധീകരിച്ച നോവൽ വെള്ളത്താൽ ചുറ്റപ്പെട്ട ആതിയെന്ന സാങ്കൽപിക പ്രദേശത്തിന്റെ കഥ പറയുന്നു. മനുഷ്യന്റെ ആധിപത്യവും ആർത്തിയും പ്രകൃതിയേയും ജീവ ജാലങ്ങളേയും ഇല്ലായ്മ ചെയ്യുകയും മലിനപ്പെടുത്തു കയും ചെയ്യുന്നു. പാടം മണ്ണിട്ടു നികത്തി വലിയ കെട്ടി ടങ്ങൾ നിർമ്മിക്കുന്നതിലൂടെ മനുഷ്യൻ സ്വന്തം ജീവി തത്തിന്റെ താളം തെറ്റിക്കുക മാത്രമല്ല, ഭൂമിയിലെ സമ്പത്ത് നശിപ്പിക്കുക കൂടി ചെയ്യുന്നു. നോവലിലെ പ്രധാന കഥാപാത്രങ്ങളായ ദിനകരൻ, കുഞ്ഞിമാതു എന്നിവർ ജലത്തോടും കൃഷിയോടും ചേർന്ന് ജീവി ക്കുന്നവരാണ്.

ദിനകരന്റെ സ്വപ്നത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് പാഠഭാഗം ആരംഭിക്കുന്നു. പുറം ലോകമെത്ര മാറി മറിഞ്ഞാലും ആരും കടന്നുവരാനില്ലാത്ത ചതുപ്പും കാടും വെള്ളവുമായി കിട ക്കുന്ന പ്രദേശത്ത് സമാധാനമായി ജീവിക്കണം എന്നതായി രുന്നു ദിനകരന്റെ സ്വപ്നം. എന്നാൽ ആരും കടന്നു വരി ല്ലെന്നു വിശ്വസിച്ചിരുന്ന ചതുപ്പിലും വികസനത്തിന്റെയും അത്യാഗ്രഹത്തിന്റേയും കൈകൾ കടന്നുവന്നു. അതോടെ പ്രകൃതിയുടെ താളം തെറ്റുന്നു. നിറഞ്ഞൊഴുകിയ പുഴകളും തണ്ണീർത്തടങ്ങളും വേലികെട്ടിത്തിരിക്കുന്നു. അതോടെ ജല ത്തിന് അതിന്റെ സ്വാഭാവികത നഷ്ടമാകുന്നു. കുഞ്ഞിനാ മുതൽ വെള്ളത്തിന്റെ ഓരോ ചലനവും ജീവവായു പോലെ അറിയാവുന്ന കുഞ്ഞിമത്വമ്മ എന്ന കഥാപാത്രം വെള്ളത്തിന്റെ ഏറ്റിറക്കങ്ങൾ തെറ്റിയതിൽ വിഷമിക്കുന്നു. അവർ വെള്ളത്തിൽ തന്നെ യിരിക്കുന്നു. വേലിയേറ്റം കണ്ടിട്ടേ വെള്ളത്തിൽ നിന്ന് മടങ്ങി വരുന്നുള്ളു എന്നു പറയുന്നു. അവരെ പിന്തിരിപ്പിക്കാൻ പല മങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല.
![]()
അർത്ഥം
ഉടമ്പടി – കരാർ
ഊട്ടുക – ഊണുകഴിപ്പിക്കുക, ആഹാരം നൽകുക
ചതുപ്പ് – താണപ്രദേശം, ചെളികെട്ടിയ ഇടം
ദുർമ്മേദസ് – അമിതമായ തടി
വിസർജിക്കുക – പുറന്തള്ളുക
ശയ്യ – കിടക്ക
സൗധം – മാളിക, വലിയ കെട്ടിടം
പര്യായം
വെള്ളം – ജലം, നീർ, പയസ്, സലിലം
മണ്ണ് – പൂഴി, മൃത്ത്, മൃത്തിക
മത്സ്യം – മീൻ, ഢഷം, മീനം
വിപരീതം
മൃദു × കഠിനം
നിശ്ചലം × ചഞ്ചലം