Students can use Class 6 Malayalam Kerala Padavali Question Answer and പന്തങ്ങൾ Panthangal Summary in Malayalam to grasp the key points of a lengthy text.
Class 6 Malayalam Panthangal Summary
Panthangal Summary in Malayalam
പന്തങ്ങൾ Summary in Malayalam
എഴുത്തുകാരനെ പരിചയപ്പെടാം
വൈലോപ്പിള്ളി
1911 മേയ് 11ന് എറണാകുളം ജില്ലയിൽ തൃപ്പൂണിത്തറയിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും നാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം 1931ൽ അധ്യാപന വൃത്തിയിൽ പ്രവേശിച്ചു. ഭാനുമതിയമ്മയാണ് ഭാര്യ.
18-ാം വയസ്സിലാണ് വൈലോപ്പിള്ളി കവിതയെഴുതിത്തുടങ്ങിയത്. കന്നിക്കൊയ്ത്താണ് ആദ്യ കവിതാസമാഹാരം. 1947ലാണ് ഇത് പുറത്തി റങ്ങിയത്. അനശ്വരമായ ‘മാമ്പഴം’ കവിത ഈ സമാഹാരത്തിലാണുള്ളത്. ശ്രീരേഖ, കുടിയൊഴിക്കൽ, ഓണപ്പാട്ടുകാർ, കുന്നിമണികൾ, വിത്തും കൈക്കോട്ടും, ഋശ്യശൃംഗനും അലക്സാണ്ടറും, കടൽക്കാക്കകൾ, കുരുവികൾ, കയ്പവല്ലരി, വിട, മകരകൊയ്ത്ത് തുടങ്ങിയവയാണ് മറ്റു പുസ്തകങ്ങൾ.
സാഹിത്യനിപുണൻ ബഹുമതി, മദ്രാസ് ഗവണ്മെന്റ് അവാർഡ്, ആശാൻ പ്രൈസ്, സോവിയറ്റ് ലാൻഡ് നെഹ്രു പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാർ പുരസ്കാരം, എം.പി. കൃഷ്ണമേനോൻ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. 1931 മുതൽ പത്തു വർഷത്തോളം സമസ്ത കേരള സാഹിത്യപരിഷത്തിൽ പ്രവർത്തിച്ചു. പു.ക.സ.(പുരോഗമന കലാസാഹിത്യ സംഘം)യുടെ ആദ്യത്തെ സംസ്ഥാനാധ്യക്ഷനായിരുന്നു. 1968’71 വരെ കൈപിടിച്ചുയർ കേരള സാഹിത്യ അക്കാദമി അംഗം ആയിരുന്നു. 1985 ഡിസംബർ 22ന് അന്തരിച്ചു.
കവിത ആസ്വാദനം
മലയാളകവിതയെ ആധുനികലോകത്തേക്ക് ത്തിയ കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ. മനുഷ്യ ജീവിതങ്ങളും സാമൂഹികസാംസ്കാരിക മാറ്റങ്ങളും അദ്ദേ ഹത്തിന്റെ കവിതകളിൽ വിഷയങ്ങളാക്കുന്നു. യുക്തി ചിന്തയും നവ ലോകത്തെ കുറിച്ചുള്ള സ്വപ്നങ്ങളുമെല്ലാം നിറഞ്ഞതാണ് അദ്ദേഹത്തിന്റെ കവിതാ സമാഹരമായ ‘ശ്രീരേഖ’. ആ സമാഹാരത്തിലെ ഏറെ പ്രശസ്തമായ കവിത യാണ് പന്തങ്ങൾ. അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞ് പുതിയൊരു ലോകം സൃഷ്ടിക്കാനുള്ള ആഹ്വാനമാണ് “പന്തങ്ങൾ’ എന്ന കവിതയിലുള്ളത്. വിപ്ലവ വീര്യവും ആദർശങ്ങളുമാണ് ഈ കവിതയിലെ ശബ്ദം. പുതുതലമുറയിലുള്ള പ്രതീക്ഷ അദ്ദേഹ ത്തിന്റെ എല്ലാ കവിതകളിലും കാണാനാകും.ചോരതുടിക്കും ചെറുകയ്യുകളേ പേറുക വന്നീ പന്തങ്ങൾ എന്ന് പുതിയ തലമുറയോട് ആഹ്വാനം ചെയ്തു കൊണ്ടാണ് കവിത ആരംഭിക്കുന്നത്. ആളി കത്തിയ പന്തങ്ങൾ യുവജനങ്ങൾ അവരുടെ കൈകളിൽ വഹിച്ചു. തലമുറകളായി കൈമാറി വരുന്ന പുരോഗമനാശയങ്ങളെ, യുവജന വിപ്ലവ ചിന്തകളെയാണ് കവി ഇവിടെ സൂചിപ്പിക്കുന്നത്.പന്തങ്ങളുടെ പ്രകാശം ഇരുട്ടിനെ ഇല്ലാതാക്കി സമൂഹത്തിൽ നിലനിന്നിരുന്ന ദുരാചാരങ്ങളാകുന്ന ഇരുട്ട് പുരോഗമനാശയങ്ങളുടെ ചിന്തകളാൽ ഇല്ലാതാക്കുന്ന പ്രകാശ പൂർണ്ണമായ പുതുകാലത്തെ കവിത അവതരിപ്പിക്കുന്നു.
അർത്ഥം
അഗ്നിസ്മിതം – തീയുടെ പുഞ്ചിരി
ആർക്കുക – ഉറക്കെ ശബ്ദമുണ്ടാക്കുക
ആളുക – തീനാളങ്ങൾ ഉയരുന്നവിധത്തിൽ കത്തുക
ഏന്തുക – പിടിക്കുക.
ഒടുങ്ങുക – അവസാനിക്കുക.
ഓതുക – പറയുക.
കനകക്കതിര് – സ്വർണ്ണ നിറമുള്ള കതിര്
കന്ദങ്ങൾ – കിഴങ്ങ്, അടിസ്ഥാനം
കരു – മാതൃക, മൂശ, ഉപകരണം
ചെന്നിണം – ചെഞ്ചോര
ജിജ്ഞാസ – അറിയാനുള്ള ആഗ്രഹം
ദൃഢം – ഉറപ്പുള്ള
നൂതനം – പുതിയത്
പാണി – കൈത്തലം
പാര് – ഭൂമി, ലോകം
പിതാമഹർ – മുൻതലമുറയിലുള്ളവർ
പുരോഗമനം – മുന്നോട്ടു പോക്ക്
മന്ന് – ഭൂമി
മർത്യൻ – മനുഷ്യൻ
യുവജന വൃന്ദം – യുവാക്കളുടെ കൂട്ടം.
വാരൊളി – ഭംഗിയുള്ള പ്രകാശം
വിണ്ണ് – ആകാശം
വെണ്ണീറ് – ചാരം
സഞ്ചിതം – നിറഞ്ഞ
പര്യായം
അടയാളം – അങ്കം, ചിഹ്നം,
അദ്ഭുതം – വിസ്മയം, വിചിത്രം,
ആകാശം – അംബരം, നഭസ്സ്, ഗഗനം.
ആണ്ട് – വത്സരം, കൊല്ലം, അബ്ദം
ആയുധം – ശസ്ത്രം, ഹേതി, പ്രഹരണം
ഇരുട്ട് – അന്ധകാരം, തമസ്സ്, തിമിരം
കൊടിക്കൂറ – പതാക, ധ്വജം, വൈജയന്തി
ചാരം – ഭസ്മം, ഭൂതി, ക്ഷാരം, ചാമ്പൽ