കൊച്ചുദേവദാരു Notes Question Answer Class 8 Adisthana Padavali Chapter 2

Practicing with Std 8 Malayalam Adisthana Padavali Notes Unit 1 Chapter 2 കൊച്ചുദേവദാരു Kochu Devadaru Notes Questions and Answers Pdf improves language skills.

കൊച്ചുദേവദാരു Question Answer Notes Std 8 Malayalam Adisthana Padavali Chapter 2

Class 8 Malayalam Adisthana Padavali Unit 1 Chapter 2 Notes Question Answer Kochu Devadaru

Class 8 Malayalam Kochu Devadaru Notes Questions and Answers

പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും

വായിക്കാം, പറയാം

Question 1.
ദേവദാരുവിന്റെ പ്രത്യേകതകൾ
ദേവദാരു ഒറ്റപ്പെടാനുള്ള കാരണങ്ങൾ
ദേവദാരുവിന് ഭയാശങ്കകൾ ഉണ്ടായ സന്ദർഭങ്ങൾ
ഡിസംബർ മുപ്പത്തൊന്നാം തീയതി ദേവദാരുവിനുണ്ടായ അനുഭവം
പാഠഭാഗം വായിച്ച്, സൂചനകളുടെ വിശദാംശങ്ങൾ കണ്ടെത്തി പറയുക.
Answer:
കൊച്ചു ദേവദാരു വളരെയധികം സുന്ദരമായ ഒരു മരത്തെയായിരുന്നു. ആ മനോഹാരിതയാൽ വലിയ വൃക്ഷങ്ങൾ പോലും അതിനെ സ്നേഹത്തോടെ നോക്കിയിരുന്നു. പ്രകൃതിയുടെ എല്ലാ കാലാവസ്ഥകളും അതു നേരിട്ട് അനുഭവിച്ചിരുന്നു. മഴ, മഞ്ഞ്, വെയിൽ, കാറ്റ് തുടങ്ങിയ ചുറ്റുപാടുമായി സൗഹൃദം പുലർത്തിയിരുന്നു എലികൾ, പക്ഷികൾ, ചിത്രശലഭങ്ങൾ തുടങ്ങിയവയോടൊപ്പം വളർന്നിരുന്നു. മാത്രമല്ല, അതിനുണ്ടായ ഭയങ്ങളും ആശങ്കകളും അതിനെ മാനവികതയുള്ളതുപോലെ ആക്കുന്നു. ദേവദാരു വളർന്നത് ഒരു തുറന്ന സ്ഥലത്ത് ഒറ്റപ്പെട്ടായിരുന്നു – വലിയ മരങ്ങളില്ലാത്തതും മനുഷ്യരുടെ ശ്രദ്ധയിൽപ്പെട്ടതുമായ സ്ഥലം. മാഗ് പറഞ്ഞതിനാൽ മനുഷ്യർ അതിനെ വെട്ടുമെന്ന ആശങ്ക അതിനുള്ളിൽ ഉറച്ചുപോയി. ആ ഇടം പ്രത്യേകിച്ചും ശ്രദ്ധ നേടുന്നതിനും പേടിക്ക് ഇടവരുത്തുന്നതിനും കാരണമായി. ഇതിനാൽ മറ്റുള്ളവരോട് ചേർന്ന് നിൽക്കാൻ കഴിയാതെ ആത്മവിശ്വാസം തളർന്ന അവ സ്ഥയിൽ എത്തി.

ദേവദാരുവിന് ഭയാശങ്കകൾ ഉണ്ടായത് മാഗ് അതിനെ മനുഷ്യർ വെട്ടിയേക്കുമെന്ന ഭീഷണി പറ യുമ്പോൾ മുതലായിരുന്നു. പുതുവർഷത്തിനു മുമ്പുള്ള ദിവസങ്ങളിൽ മനുഷ്യർ വരുമെന്ന ഭയം. അതിന്റെ ചില്ലകൾക്ക് കേടുപാടുണ്ടാകുമെന്ന ആശങ്ക. ഡിസംബർ 31ന് ഒരാൾ അതിനെ കുലുക്കിയപ്പോൾ താൻ വെട്ടപ്പെടുമെന്ന് കരുതി ബോധം നഷ്ടപ്പെടുന്നു.

എന്നാൽ ആ മനുഷ്യൻ അത് വെട്ടാതെ, പുതുവത്സരമരമായി അലങ്കരിച്ചു. കുട്ടികൾ അതിനെ സന്തോഷ ത്തോടെ ആസ്വദിക്കുകയും “മുറിക്കാതെ” ശുഭാശംസകളും നൽകുകയും ചെയ്തു. അതിന്റെ പേടി വ്യർത്ഥ മാകുകയും ദേവദാരുവിന് വലിയ ആശ്വാസമാകുകയും ചെയ്തു.

ആത്മകഥ

Question 1.
ദേവദാരുവിന്റെ ബാല്യകാലം എങ്ങനെയുള്ളതായിരുന്നെന്നും അതിന്റെ ചിന്തകളും ആശങ്കകളും എന്തായിരുന്നെന്നും നിങ്ങൾക്ക് അറിയാം. കൊച്ചുദേവദാരുവിന്റെ അനുഭവങ്ങൾ ആത്മകഥാരൂപ ത്തിലേക്ക് മാറ്റിയെഴുതൂ.
Answer:
കൊച്ചു ദേവദാരുവിന്റെ ആത്മകഥ

മഴയിൽ കുളിച്ചും വെയിലിൽ കളിച്ചും എന്റെ ബാല്യം മനോഹരമായിരുന്നു. പക്ഷികൾ എന്റെ ചില്ലകളിൽ പാറി കളിച്ചിരുന്നു എനിക്ക് സുഖവും സന്തോഷവുമാണ് തോന്നിയത്. പക്ഷേ, ഒരിക്കൽ ഒരു മാഗ് പൈ എന്റെ മനസ്സിൽ ഭയം വളർത്തി. വർഷാവസാനം തന്നെ മനുഷ്യർ വെട്ടുമെന്ന് അവൻ ഭയപ്പെടുത്തി. വെട്ടപ്പെടുമോ എന്ന ആശങ്കയോടെ പല മാസങ്ങളും ഞാൻ ജീവിച്ചു. ഒടുവിൽ പുതുവത്സരദിവസം വരാനായി തലേദിവസം അതായത് ഡിസംബർ 31-ാം തീയതി വന്നപ്പോൾ ഒരാൾ എന്റെ അടുത്തുവന്നു. എന്നെ കുലുക്കി നോക്കി എന്റെ ജീവിതം അവസാനിച്ചുവെന്ന് എനിക്കപ്പോൾ തോന്നി ഞാൻ ബോധ കുറെ സമയം കഴിഞ്ഞ് അടുത്ത ദിവസം രാവിലെ ഞാൻ കണ്ണ് തുറന്നു. ഇല്ല ഞാൻ മരിച്ചിട്ടില്ല ഇന്നലെ വരെ നിന്നിടത്ത് തന്നെ ഇന്നും നിൽക്കുന്നു.

മാറ്റങ്ങളുണ്ട് ഞാൻ പതിവിലും മനോഹരിയായി തീർന്നിരിക്കുന്നു വെളി നൂലുകൾ എന്റെ തടിയാകെ ചുറ്റിയിരിക്കുന്നു എന്റെ ചില്ല കളിതോരണങ്ങളും ഒരു സ്വർണ നക്ഷത്രവും തൂങ്ങിക്കിടക്കുന്നു. മിന്നുന്ന ദീപങ്ങൾ കെട്ടി പുതുവത്സരമരമാക്കി മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വന്നയാൾ വനപാലകനായിരുന്നു അദ്ദേഹത്തിന്റെ മക്കൾ സന്തോഷത്തോടെ എന്റെ അരികിലേക്ക് വന്നു പുതുവർഷ മരമാക്കിയതിൽ അവരെന്നെ വളരെ സ്നേഹത്തോടെ നോക്കി. എനിക്ക് മനസ്സിലായി – മനുഷ്യൻ എന്നെ വെട്ടിയില്ല, മറിച്ച് വിശേഷമായി കരുതിയതാണ്. ഇപ്പോഴും, ഞാൻ ആ പകൽ ഓർക്കുമ്പോൾ എന്റെ ചില്ലകൾ മഞ്ഞിൽ നനയുന്നു – സ്നേഹത്തിന്റെ മഞ്ഞിൽ.

കൊച്ചുദേവദാരു Notes Question Answer Class 8 Adisthana Padavali Chapter 2

വിശദമാക്കാം

Question 1.
‘പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സ്നേഹബന്ധമാണ് കൊച്ചു ദേവദാരു എന്ന കഥ നൽകുന്ന സന്ദേശം.’ വിശദമാക്കുക.
Answer:
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സ്നേഹബന്ധമാണ് കൊച്ചുദേവദാരു എന്ന കഥ. ഈ കഥയിൽ മനുഷ്യൻ പ്രകൃതിയോട് കാണിച്ച കനിവ്, സ്നേഹവും പരിപാലനവുമാണ് പ്രധാനമായ സന്ദേശം. ദേവദാരുവിനെ വെട്ടാതെ അതിനെ അലങ്കരിച്ച് പുതുവത്സരമരമാക്കി മാറ്റിയത് മനുഷ്യന്റെ ചിന്തയിൽ വന്ന മാറ്റത്തെ സൂചിപ്പിക്കുന്നു. പ്രകൃതിയെ ഉപയോഗിക്കുന്നതോടൊപ്പം സംരക്ഷിക്കുന്നതാണു വേണ്ടത് എന്ന ആഖ്യാനമാണ് ഇതിലൂടെ മുന്നോട്ട് വച്ചത്.

ലഘുലേഖ

Question 1.
ലോകപരിസ്ഥിതിദിനത്തിൽ സ്കൂളിൽ വിതരണം ചെയ്യുന്നതിനായി ലഘുലേഖ തയ്യാറാക്കുക.
വിഷയം : പരിസ്ഥിതിയും വികസനവും
Answer:
ലഘുലേഖ:
പരിസ്ഥിതിയും വികസനവും – കൈകോർക്കുന്ന വഴികൾ

കൊച്ചുദേവദാരു Notes Question Answer Class 8 Adisthana Padavali Chapter 2 1 പരിസ്ഥിതി സംരക്ഷണം എന്തിന്?
♦ ശുദ്ധമായ വായുവും വെള്ളവും
♦ ജൈവവൈവിധ്യത്തിന്റെ നിലനിൽപ്പ്
♦ കാലാവസ്ഥയുടെ സമതുലിത നില

കൊച്ചുദേവദാരു Notes Question Answer Class 8 Adisthana Padavali Chapter 2 2 വികസനം എന്താണ് ലക്ഷ്യം?
♦ മനുഷ്യന്റെ ജീവിത നിലവാരം ഉയർത്തുക
♦സൗകര്യങ്ങളും ആരോഗ്യവും ഉറപ്പാക്കുക
♦സാങ്കേതിക പുരോഗതിക്ക് പിന്തുണ

കൊച്ചുദേവദാരു Notes Question Answer Class 8 Adisthana Padavali Chapter 2 3 ദ്വന്ദമല്ല സഹവർത്തിത്വം
♦ പരിസ്ഥിതിയെ നശിപ്പിക്കാതെ വികസിക്കാം
♦ പുനരുപയോഗം, പുനരുജ്ജീവനം
♦ ഹരിതസാങ്കേതിക വിദ്യകൾക്ക് പ്രാധാന്യം

• നമ്മുടെ കടമ
♦ മരങ്ങൾ നട്ട് പരിസ്ഥിതിയെ പുനരുജ്ജീവിപ്പിക്കുക
♦ ജൈവവസ്തുക്കൾ ഉപയോഗിക്കുക
♦ പ്രകൃതിയോട് സ്നേഹത്തോടെ സമീപിക്കുക

പരിസ്ഥിതിയും വികസനവും കൈകോർക്കുന്ന വഴികൾ കണ്ടെത്താം, സംരക്ഷണത്തിലൂടെ പുരോഗതി സാദ്ധ്യമാക്കാം!

പദഘടന

Question 1.
വനപാലകന്റെ വീടിന് മുമ്പിലുള്ള തുറന്ന പ്രദേശത്ത് ദേവദാരു വൃക്ഷത്തിന്റെ ഒരു കൊച്ചുതെ വളർന്നിരുന്നു.’
‘വസന്തത്തിലെ ഊഷ്മളമായ സൂര്യവെളിച്ചത്തിൽ അത് വെയിൽ കാഞ്ഞിരുന്നു.’
അടിവരയിട്ട പദം ശ്രദ്ധിച്ചുവല്ലോ? അവ വേർതിരിച്ചെഴുതി നോക്കൂ.
വനപാലകൻ – വനത്തെ പാലിക്കുന്നവൻ
സൂര്യവെളിച്ചം – ………………………….
ഇങ്ങനെ പദങ്ങൾ ചേർത്തെഴുതുമ്പോഴും വേർതിരിച്ചെഴുതുമ്പോഴും പദഘടനയിൽ എന്തു മാറ്റമാണു ണ്ടാവുന്നത് ചർച്ചചെയ്യൂ. കൂടുതൽ പദങ്ങൾ കണ്ടെത്തു.
Answer:
വനപാലകൻ – വനത്തെ പാലിക്കുന്നവൻ
സൂര്യവെളിച്ചം – സൂര്യന്റെ വെളിച്ചം

വനം + എ = വനത്തെ
വനത്തെ പാലിക്കുന്നവൻ എന്ന പ്രയോഗത്തിൽ വനത്തിനെ സംരക്ഷിക്കുന്നവൻ എന്ന അർത്ഥമാണുള്ളത്. ഇവിടെ ‘എ’ എന്നത് പ്രതിഗ്രാഹിക വിഭക്തിയുടെ പ്രത്യയമാണ്. വിഭക്തി എന്നാൽ വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദമാണ്. വനപാലകൻ എന്ന പദത്തിൽ വനം എന്ന നാമത്തോട് ‘എ’ എന്ന പ്രത്യയം ചേർത്ത് വനത്ത എന്നാക്കുന്നു. അപ്പോൾ വനപാലകൻ വനത്തെ പാലിക്കുന്നവൻ ആകുന്നു.

സൂര്യൻ + ന്റെ = സൂര്യന്റെ
സൂര്യന്റെ വെളിച്ചം ……………….. സൂര്യവെളിച്ചം
സൂര്യവെളിച്ചം എന്നാൽ സൂര്യൻറെ വെളിച്ചം എന്നാണ് അർത്ഥം. സൂര്യൻറെ എന്നതിലെ “ന്റെ” എന്നത് സംബന്ധികാവിഭക്തിയുടെ പ്രത്യയമാണ്. നാമത്തിനോട് “ന്റെ”, “ഉടെ” എന്നീ പ്രത്യയങ്ങൾ ചേരുന്നത് സംബന്ധികാവിഭക്തിയിലാണ്.

കൂടുതൽ പദങ്ങൾ
കനിവിന്നുറവ – കനിവിന്റെ ഉറവ
വൃക്ഷത്തൈ – വൃക്ഷത്തിന്റെ തൈ

Note : മലയാളഭാഷയിൽ, നാമങ്ങളുടെ അർത്ഥം പൂർണ്ണമാക്കുന്നതിനും, വാക്യത്തിലെ മറ്റു പദങ്ങളുമായി ബന്ധിപ്പിക്കുന്നതിനും വേണ്ടി നാമങ്ങളിൽ വരുത്തുന്ന രൂപഭേദമാണ് വിഭക്തി. ഈ രൂപഭേദം വരുത്താൻ ഉപയോഗിക്കുന്ന പ്രത്യയങ്ങളെ വിഭക്തി പ്രത്യയങ്ങൾ എന്ന് പറയുന്നു.

Question 1.
വിഭക്തി
Answer:
വാക്യത്തിലെ മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കാൻ നാമത്തിൽ വരുത്തുന്ന രൂപഭേദത്തെ വിഭക്തി എന്ന് പറയുന്നു. രൂപഭേദം വരുത്താൻ ചേർക്കുന്ന പ്രത്യയങ്ങളെ വിഭക്തിപ്രത്യയങ്ങൾ എന്നു വിളിക്കുന്നു.

വിഭക്തി ഏഴെണ്ണമുണ്ട്.

1. നിർദ്ദേശിക (Nominative)
കർത്തൃപദത്തെ മാത്രം കുറിക്കുന്നത്. ഇതിന്റെ കൂടെ പ്രത്യയം ചേർക്കുന്നില്ല.
ഉദാഹരണം: രാമൻ, സീത

2. പ്രതിഗ്രാഹിക (Accusative)
നാമത്തിന്റെ കൂടെ എ പ്രത്യയം ചേർക്കുന്നു.
ഉദാഹരണം: രാമനെ, കൃഷ്ണനെ, രാധയെ മുതലായവ.
കർമ്മം നപുംസകമാണെങ്കിൽ പ്രത്യയം ചേർക്കേണ്ടതില്ല. ഉദാഹരണം: അവൻ മരം വെട്ടിവീഴ്ത്തി

3. സംയോജിക (Sociative)
നാമത്തിന്റെ കൂടെ ഓട് എന്ന പ്രത്യയം ചേർക്കുന്നു.സാക്ഷി എന്ന കാരകം അർത്ഥം.
ഉദാഹരണം: രാമനോട്, കൃഷ്ണനോട്, രാധയോട്

4. ഉദ്ദേശിക (Dative)
നാമത്തിന്റെ കൂടെക്ക്, ന് എന്നിവയിൽ ഒന്നു ചേർക്കുന്നത്.സ്വാമി എന്ന കാരകം അർത്ഥം.
ഉദാഹരണം: രാമന്, രാധക്ക്

5. പ്രയോജിക (Instrumental)
നാമത്തിനോട് ആൽ എന്ന പ്രത്യയം ചേർക്കുന്നത്.ഹേതു കാരകം.
ഉദാഹരണം: രാമനാൽ, രാധയാൽ

6. സംബന്ധിക(Genitive / Possessive)
നാമത്തിനോട് ന്റെ, ഉടെ എന്നീ പ്രത്യയങ്ങൾ ചേരുന്നത്. സ്വതാ = സ്വത്വം(ഉടമ) അർത്ഥം.
ഉദാഹരണം രാമന്റെ, രാധയുടെ

7. ആധാരിക (Locative)
നാമത്തിനോട് ഇൽ, കൽ എന്നീ പ്രത്യയങ്ങൾ ചേർക്കുന്നത്. അധികരണം കാരകം.
ഉദാഹരണം രാമനിൽ, രാധയിൽ

കൊച്ചുദേവദാരു Notes Question Answer Class 8 Adisthana Padavali Chapter 2

Question 1.
സംബോധിക
Answer:
സംബോധിക അഥവ സംബോധനാവിഭക്തി (Vocativecase)എന്നൊരു വിഭക്തികൂടി വൈയാകരണർ പരിഗണിക്കാറുണ്ട്. എന്നാൽ അതിനെ നിർദ്ദേശികയുടെ വകഭേദമായി കണക്കാക്കിയിരിക്കുന്നതിനാൽ വിഭക്തികളുടെ എണ്ണം ഏഴായിത്തന്നെ നിൽക്കുന്നു. ഉദാഹരണങ്ങൾ:
കൊച്ചുദേവദാരു Notes Question Answer Class 8 Adisthana Padavali Chapter 2 4

Question 1.
മിശ്രവിഭക്തി
Answer:
നാമത്തിന് വാക്യത്തിലെ ഇതരപദങ്ങളോടുള്ള എല്ലാ ബന്ധങ്ങളും കാണിക്കുവാൻ മലയാളത്തിലെ വിഭക്തിപ്രത്യയങ്ങൾക്ക് ശക്തി ഇല്ലാത്തതിനാൽ അവയോട് ഗതികൾ ചേർത്തു അർത്ഥവിശേഷങ്ങൾ വരുത്തുന്നു. ഇങ്ങനെ ഗതിയും വിഭക്തിയും ചേർന്നുണ്ടാവുന്ന രൂപത്തിന് മിശ്രവിഭക്തി എന്ന് പറയുന്നു. സംസ്കൃതത്തിലെ പഞ്ചമീവിഭക്തി മലയാളത്തിൽ മിശ്രവിഭക്തിയായാണ് നിർമ്മിക്കുന്നത്. ഉദാ: മരത്തിൽനിന്ന്

കൊച്ചുദേവദാരു Notes Question Answer Class 8 Adisthana Padavali Chapter 2 5 കൂടുതൽ ഉദാഹരണങ്ങൾ:
ചേർത്ത് എഴുതിയത് – വേർതിരിച്ചാൽ അർത്ഥം
വണ്ടിച്ചുറ്റൽ – വണ്ടി + ചുറ്റൽ
മഴക്കാലം – മഴ + കാലം
കനിവുറ്റവൻ – കനിവ് + ഉറ്റവൻ
അറിവാളൻ – അറിവ് + ആൾ
വനജീവി – വനം + ജീവി

നിഗമനം: ചേർന്നതും വേർതിരിച്ചതുമായ പദങ്ങൾ അർത്ഥപരമായി വ്യത്യാസപ്പെടുന്നു. ചേർത്ത്
എഴുതുമ്പോൾ പദം കൂടുതൽ പ്രത്യേക അർത്ഥം കൈവരിക്കുന്നു.

തുടർപ്രവർത്തനങ്ങൾ

Question 1.
ദേവദാരുവിന്റെ ഭയം എപ്പോൾ ശക്തമായി പ്രകടപ്പെട്ടു.?
Answer:
മാഗ് പൈ വന്ന്, പുതുവത്സരദിവസം ആരെങ്കിലും വന്ന് തന്നെ വെട്ടിക്കൊണ്ടുപോകുമെന്നു പറഞ്ഞതോടെ ദേവദാരുവിന്റെ ഭയം ശക്തമായി പ്രകടപ്പെട്ടു. ആ വാക്കുകൾ ദേവദാരുവിന്റെ മനസ്സിൽ വലിയ ആശങ്കയും പേടിയും വളർത്തി.

Question 2.
മറ്റു മരങ്ങളിൽ നിന്ന് വേർപെട്ട് തുറസ്സായ സ്ഥലത്തായിരുന്നിട്ടും കൊച്ചുദേവതരു ഒറ്റപ്പെടൽ തോന്നാതിരുന്നത് എന്തുകൊണ്ട്?
Answer:
ചുറ്റുപാടിൽ ജീവിച്ചിരുന്ന പൈൻ മരങ്ങളും, ഷഡ്പദങ്ങളും, എലികളും, പക്ഷികളും, ചിത്രശലഭങ്ങളും തുടങ്ങിയ പ്രകൃതി ജീവികൾ കൊണ്ടു സഹവാസം അനുഭവിച്ചുകൊണ്ടിരുന്നതിനാലാണ് ദേവദാരുവിന് ഒറ്റപ്പെട്ടതെന്ന് തോന്നാതിരുന്നത്. പ്രകൃതിയുടെ സാന്നിധ്യത്തിൽ അതിന് ഒരുപാട് ആഹ്ലാദവുമായിരുന്നു.

Question 3.
പുതുവത്സരത്തിന്റെ തലേദിവസം ദേവദാരുവിന് എന്താണ് സംഭവിച്ചത്?
Answer:
പുതുവത്സരത്തിന്റെ തലേദിവസം ഒരു മനുഷ്യൻ വന്ന് ദേവദാരുവിന്റെ കുലുക്കി നോക്കി, അത് സുന്ദരമാണെന്ന് കണ്ട് ആയാൾ സന്തോഷിച്ചു. മാഗ് പറഞ്ഞത് ഓർത്തു തന്റെ ജീവിതം കഴിഞ്ഞുവെന്ന് ദേവദാരു കരുതി. പക്ഷെ ആ നല്ല മനുഷ്യൻ ആ മരം വെട്ടാതെ തന്നെ, അതിനെ അലങ്കരിച്ച് പുതുവത്സരമരമാക്കി മാറ്റുകയും അതിന്റെ ചില്ലകളിൽ തൂങ്ങലുകളും വെള്ളി നൂലുകളും, സ്വർണ്ണനക്ഷത്രവുമൊക്കെ പതിപ്പിക്കുകയും ചെയ്തു.

Question 4.
ഈ കഥ പ്രകൃതിയും മനുഷ്യനെയും എങ്ങനെ ബന്ധപ്പെടുത്തിയിരിക്കുന്നു?
Answer:
ഈ കഥയിൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധം സ്നേഹവും കരുണയും ഉൾകൊള്ളുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ദയാശീലനായ വനപാലകൻ മരങ്ങളെ സ്നേഹിച്ചു സംരക്ഷിക്കുകയും മരങ്ങളെ വിനോദത്തിനും ആഘോഷത്തിനും ഉപയോഗിക്കുമ്പോഴും അതിന്റെ ജീവിതം സംരക്ഷിക്കുകയും ചെയ്യുന്നു. അതിലൂടെ, പ്രകൃതിയെ നശിപ്പിക്കാതെ ഉപയോഗിക്കാനും അതോടൊപ്പം ജീവിക്കാനും മനുഷ്യന് കഴിയുന്നതായി കഥ കാണിക്കുന്നു.

Question 5.
പുതുവത്സരദിവസം മാഗ് പൈ ദേവദാരുവിനെ കാണാൻ എത്തി എന്ന് വിചാരിക്കുക അവർ തമ്മിലുള്ള സംഭാഷണം എഴുതുക.
Answer:
പുതുവത്സരദിവസം മാഗ് പൈ ദേവദാരുവിനെ കാണാൻ എത്തിയതായി വിചാരിക്കുക. അവർ തമ്മിലുള്ള സംഭാഷണം എഴുതുക:
മാഗ് പൈ: എയ് ദേവദാരു നീ യിന്നു സുന്ദരി ആയിരിക്കുന്നു …
ദേവദാരു (സന്തോഷത്തോടെ): മാഗ് പൈ! പുതുവത്സരാശംസകൾ…!
അവർ എന്നെ വെട്ടിയില്ല. പകരം, എനിക്ക് തോരണങ്ങൾ അണിയിച്ചു, അലങ്കരിച്ച് പുതുവത്സരമരമാക്കി.
**മാഗ് പൈ (അവിശ്വാസത്തോടെ): ….? അപ്പോൾ നിന്നെ വെട്ടാനല്ലേ ആളുകൾ വന്നത്?
ദേവദാരു: ഇല്ല. മാഗ് പൈ അയാൾ എല്ലാ മനുഷ്യരും നീ കരുതും പോലെ അല്ല, ഇന്നലെ എന്റെ അടുത്തുവന്ന വനപാലകൻ ആയിരുന്നു.!
മാഗ് പൈ: ഓ… നീ…. ഭാഗ്യം ഉള്ളവനാണ്.
ദേവദാരു: നന്ദി മാഗ്. നമ്മൾ ക്ക് ഈ നല്ലവരായ മനുഷ്യരോടൊപ്പം. സ്നേഹത്തോടെ ജീവിക്കാം, പ്രകൃതിയുടെ ഭാഗങ്ങളായി.

Question 6.
ഈ കഥ പ്രകൃതിയും മനുഷ്യനെയും എങ്ങനെ ബന്ധപ്പെടുത്തിയിരിക്കുന്നു?
Answer:
ഈ കഥയിൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധം സ്നേഹവും കരുണയും ഉൾകൊള്ളുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ദയാശീലനായ വനപാലകൻ മരങ്ങളെ സ്നേഹിച്ചു സംരക്ഷിക്കുകയും മരങ്ങളെ വിനോദത്തിനും ആഘോഷത്തിനും ഉപയോഗിക്കുമ്പോഴും അതിന്റെ ജീവിതം സംരക്ഷിക്കുകയും ചെയ്യുന്നു. അതിലൂടെ, പ്രകൃതിയെ നശിപ്പിക്കാതെ ഉപയോഗിക്കാനും അതോടൊപ്പം ജീവിക്കാനും മനുഷ്യന് കഴിയുന്നതായി കഥ കാണിക്കുന്നു.

Question 7.
പുതുവർഷം എന്ന ആശയം ഈ കഥയിൽ എങ്ങനെ ഉപയോഗിച്ചിരിക്കുന്നു?
Answer:
പുതുവത്സരമെന്ന ആശയം ഈ കഥയിൽ ഭയത്തിൻറെ പ്രതീകമായാണ് ആദ്യം വരുന്നത് – ദേവദാരുവിന്റെ തലയെടുപ്പിനായി മനുഷ്യർ വരുമെന്ന് മാഗ് പൈ യുടെ വാക്കുകൾ കേൾക്കുമ്പോൾ ദേവദാരുവിന് തന്റെ ജീവിതാന്ത്യമായാണ് പുതുവത്സരത്തെ കാണാൻ സാധിക്കുന്നത്. എന്നാൽ പുതുവത്സരദിവസം, മനുഷ്യൻ ദയയോടെയും സ്നേഹത്തോടെയും മരത്തെ വെട്ടാതെ അലങ്കരിക്കുകയും പുതുവത്സരത്തിന്റെ പ്രതീകമാക്കി മാറ്റുകയും ചെയ്യുന്നു. അതിനാൽ പുതുവത്സരം പുതിയ ദൃഷ്ടികോണമെന്ന സന്ദേശമാണ് കഥ നൽകുന്നത് – പുതിയ തുടക്കം, കരുണയും പ്രകൃതിയോടുള്ള മാന്യതയും നിറഞ്ഞ ആരംഭം.

കൊച്ചുദേവദാരു Notes Question Answer Class 8 Adisthana Padavali Chapter 2

മരങ്ങൾ പൂക്കുന്നത്
– റഫീക്ക് അഹമ്മദ്

നിരീക്ഷണക്കുറിപ്പ്

Question 1.
മരങ്ങൾ പൂക്കുന്നത് എന്ന കവിതയിലും കൊച്ചുദേവദാരു എന്ന കഥയിലും ഒരേ ആശയം തന്നെയാണോ പ്രകടമാകുന്നത്? നിങ്ങളുടെ നിരീക്ഷണങ്ങൾ ഉൾപ്പെടുത്തി കുറിപ്പ് തയ്യാറാക്കു
Answer:
റഫീക്ക് അഹമ്മദിന്റെ മരങ്ങൾ പൂക്കുന്നത് എന്ന കവിതയും സിർലെയ് മിഖാൾക്കോവിന്റെ ശിശിരത്തിലെ ഒക്കുമരം എന്ന കഥയുടെ മലയാള പരിഭാഷയായ കൊച്ചു ദേവദാരുയും പ്രകൃതിയോടുള്ള മാനുഷികബന്ധത്തിന്റെ ആഴം അന്വേഷിക്കുന്നു. ഈ രണ്ട് കൃതികളും വ്യത്യസ്ത ശൈലികളിലൂടെയാണ് തന്റെ സന്ദേശം പകർന്നുനൽകുന്നത്, എങ്കിലും ആശയപരമായി ചില സാമ്യതകൾ പ്രകടമാകുന്നുണ്ട്.

മരങ്ങൾ പൂക്കുന്നത് എന്ന കവിതയിൽ മരങ്ങൾ പരസ്പരം വേറിട്ടവയായിരുന്നാലും അവരുടെ വേരുകൾ മണ്ണിനടിയിൽ ഒന്നു ചേരുന്നത് പോലെയുള്ള ഗൂഢബന്ധം സൂചിപ്പിക്കുന്നു.

കൊച്ചുദേവദാരുയിൽ ഒരു കൊച്ചു മരത്തിന്റെ കാഴ്ചക്കൂടെയുള്ള അനുഭവങ്ങളിലൂടെ അത് മനുഷ്യർക്കും പ്രകൃതിക്കും ഇടയിൽ കനിവും കരുണയും സ്നേഹവും നിലനിൽക്കേണ്ടതിന്റെ അഥവാ പ്രകടമായ കാഴ്ചയിലൂടെ അല്ലാത്ത ബന്ധത്തെ സൂചിപ്പിക്കുന്നു.

ഇത് രണ്ട് കൃതികളിലുമുള്ള പരോക്ഷമായ ആത്മബന്ധങ്ങളെയാണ് സൂചിപ്പിക്കുന്നത്.

ഒരേ കാറ്റിൽ തുള്ളുന്ന മരങ്ങൾ ഒരു പുലർച്ചെ പൂക്കളാൽ തെളിയുന്നതു പോലെ, എന്നു പറയുന്നിടത്ത് റഫീഖ് അഹമ്മദും

ഒരാൾ ദേവദാരുവിനെ പുതുവത്സരമരമാക്കി മാറ്റിയപ്പോൾ പ്രണയവും കരുണയും നിറഞ്ഞ മാറ്റം അനുഭവിക്കുന്നു മിഖാൾക്കോവിന്റെ വാക്കുകളും ശുഭസൂചകമായ മാറ്റങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.

ഇരുവശത്തും “മരങ്ങൾ” ഒരിക്കൽ പ്രകൃതിയുടെയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമാണ്. കവിതയിലും കഥയിലും, മരത്തിന്റെ വേരുകൾ പോലെ മനുഷ്യരുടെ ഉള്ളിൽ അതിസൂക്ഷ്മമായി ഒളിഞ്ഞിരിക്കുന്ന കരുണ, സൗഹൃദം, സഹവാസം എന്നിവ പ്രതിഫലിക്കുന്നു.

മാറുന്ന കാലാവസ്ഥയുടെ ഭീതിയെ അതിജീവിച്ച് കൊച്ചുദേവദാരുവിന്റെ കഥ, പ്രകൃതിയോടുള്ള സമീപനത്തിലെ കാരുണ്യത്തിന്റെ ശക്തിയെ ഉയർത്തിപ്പിടിക്കുന്നു. അതേസമയം, കവിതയിൽ സങ്കേതപരമായ സന്ദേശത്തിലൂടെ നമുക്ക് പരസ്പരബന്ധം അനിവാര്യമാണെന്ന് തിരിച്ചറിയിക്കുന്നു.

Leave a Comment