ഒപ്പം മിടിക്കുന്നത് Notes Question Answer Class 8 Adisthana Padavali Chapter 5

Practicing with Std 8 Malayalam Adisthana Padavali Notes Unit 2 Chapter 5 ഒപ്പം മിടിക്കുന്നത് Oppam Midikkunnath Notes Questions and Answers Pdf improves language skills.

ഒപ്പം മിടിക്കുന്നത് Question Answer Notes Std 8 Malayalam Adisthana Padavali Chapter 5

Class 8 Malayalam Adisthana Padavali Unit 2 Chapter 5 Notes Question Answer Oppam Midikkunnath

Class 8 Malayalam Oppam Midikkunnath Notes Questions and Answers

പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും

വിശകലനക്കുറിപ്പ്

Question 1.
ഹൃദയത്തെ ആത്മസുഹൃത്തായാണ് കവി സങ്കല്പിക്കുന്നത്. ഇത് സൂചിപ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് കവിതയിലുള്ളത്? വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
‘ഒപ്പം മിടിക്കുന്നത്’ എന്ന കവിതയിൽ കവി ഹൃദയത്തോട് സംസാരിക്കുന്നു, അതിനെ ഒരു ജീവനുള്ള, അനുഭൂതികളുള്ള, ആത്മസ്നേഹിതനായി കാണുന്നു. കവി അതിനോട് നന്ദി പറയുന്നു, അനുഭവങ്ങൾ ഓർമ്മിക്കുന്നു, സംവേദനങ്ങൾ പങ്കുവെക്കുന്നു.

ഹൃദയം കടന്നുപോയ ദുഃഖസമയങ്ങളിലും സന്തോഷസമയങ്ങളിലും കവിക്കൊപ്പം ഉണ്ടായിരുന്നു. ഇതുവരെയും തളരാതെ താങ്ങായി നിന്ന ഉപകാരങ്ങൾ കവി പ്രത്യേകം വിലയിരുത്തുന്നു. ഹൃദയത്തിന്റെ തുടർച്ചയായുള്ള പ്രവർത്തനം, തന്നോടൊപ്പം ഉള്ള അതിന്റെ അനുഭവങ്ങളുമായി പങ്കുചേരൽ, മുൻകരുതലുകൾ, ഇവയെല്ലാം ഹൃദയത്തെ ആത്മസുഹൃത്തായി കവി കാണുന്നു എന്നതിന്റെ തെളിവുകളാണ്. പഴയ കൂട്ടിലെ ഇണക്കിളി എന്ന ഹൃദയം പറയുന്നതിൽ നിന്നും ഹൃദയവും അതുപോലെ മനുഷ്യനെ കണ്ടിരുന്നു എന്ന് തോന്നിപ്പിക്കുന്നു.

കണ്ടെത്തിയെഴുതാം

Question 1.
“തടിച്ച ദുഃഖങ്ങൾ തകർത്തു പെയ്തനാൾ
തരുണസൗഖ്യങ്ങൾ തടവി നിന്ന നാൾ-”
ഈ വരികളെ ആകർഷകമാക്കുന്ന ഘടകങ്ങൾ എന്തെല്ലാം? കണ്ടെത്തി എഴുതു.
Answer:
അനുഭവവൈവിധ്യങ്ങളിലൂടെ ഹൃദയം കടന്നുപോയ കാലങ്ങളിലെ വേദനയും നിസ്സംഗതയും, ഭാഷയുടെ ലാളിത്യത്തോടുകൂടി അവതരിപ്പിച്ചിരിക്കുന്നു.
“തടിച്ച ദുഃഖങ്ങൾ”, “തരുണസൗഖ്യങ്ങൾ” എന്ന വാക്കുകൾ സന്ദർഭങ്ങളുടെയും കാലങ്ങളുടെയും
നേർവാക്യങ്ങൾ ആയി നിലകൊള്ളുന്നു.
“തടിച്ച”, “തകർത്തു”, “തരുണ”, “തടവി” തുടങ്ങിയ അനുപ്രാസ വ്യാകരണ ഘടകങ്ങൾ ഈ വരികളെ മികവുറ്റതാക്കുന്നു.
ഭാഷാഭംഗി തന്നെയാണ് ഈ വരികളുടെ ആകർഷണീയത

ഒപ്പം മിടിക്കുന്നത് Notes Question Answer Class 8 Adisthana Padavali Chapter 5

സംഘാലാപനം

Question 1.
“പടവുകളെല്ലാം ജലം വിഴുങ്ങുന്നു.
മഴയുടെ മിഴാവൊലി മുഴങ്ങുന്നു”
ഈ വരികളുടെ താളത്തിൽ ‘ഒപ്പം മിടിക്കുന്നത്’ എന്ന കവിത ചൊല്ലാൻ കഴിയുന്നുണ്ടോ? ചൊല്ലി നോക്കൂ. സമാനതാളമുള്ള മറ്റു കവിതാശകലങ്ങൾ ശേഖരിക്കുക. സംഘമായി ചൊല്ലി അവതരിപ്പിക്കുക.
Answer:
ഈ വരികളുടെ താളം അവസാന വാക്കുകളുടെ അന്ത്യ അക്ഷരപ്രാസങ്ങൾ, അക്ഷരഘടന എന്നിവ ഒപ്പം മിടിക്കുന്നത് എന്ന കവിതയുമായി സാമ്യമുള്ളതാണ്.

സമാന താളത്തിലുള്ള വരികൾ ഒപ്പം മിടിക്കുന്നത് Notes Question Answer Class 8 Adisthana Padavali Chapter 5 1

ദുരമൂത്തു നമ്മൾക്ക്, പുഴ കറുത്തു
ചതി മൂത്തു നമ്മൾക്ക്, മല വെളുത്തു
തിരമുത്തമിട്ടോരു കരിമണൽ തീരത്ത്
വരയിട്ടു നമ്മൾ പൊതിഞ്ഞെടുത്തു
(പക) – മുരുകൻ കാട്ടാക്കട

“ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ?”
(അശ്വമേധം) – വയലാർ

കാവ്യരചന

Question 1.
“മടിച്ചു നിൽക്കയോ ഹൃദയമേ നിന്റെ
മിടിച്ചുകൊണ്ടു നീ മടുത്തു പോകയോ?”
…………………………………………………
എന്ന കവിയുടെ ചോദ്യത്തിന് ഹൃദയം നൽകിയ മറുപടി കേട്ടില്ലേ… ഇതുപോലെ കണ്ണുകൾക്കും കാതുകൾക്കും പറയാനുണ്ടാവില്ലേ? എന്തൊക്കെയാവും അവർ ഭാവനയിൽ കണ്ട് ലഘുകവിത എഴുതുക.
Answer:
കണ്ണുകൾ കാഴ്ചകൾ
“നീ പോയ വഴികളെല്ലാം കണ്ടവളാണ് ഞാൻ
തിരിച്ചറിവിന്റെ വഴികാട്ടിയതും ഞാൻ
നീ ഉണർന്നിരിക്കുമ്പോൾ നേർക്കാഴ്ച കാട്ടിയും
മിഴി പൂട്ടിയ നേരം ഉൾക്കാഴ്ച കാട്ടിയും
ഞാൻ ഉണ്ടായിരുന്നു നിന്നോട് കൂടെ…”

ശബ്ദവും മൗനവും
“നീ വിളിച്ചില്ലെങ്കിലും ഞാൻ കേട്ടിരുന്നു,
നിന്റെ പേരെന്റെയും ആയിരുന്നു.
ഈണവും താളവും കോലാഹലങ്ങളും
ഇടതടവില്ലാതെ കേട്ടിരുന്നു.
നിശബ്ദമായി നീ നിന്നു വിങ്ങിയ നേരത്ത്,
ഞാൻ ഒറ്റപ്പെടുകയും ആയിരുന്നു.”

ഔചിത്യം കണ്ടെത്തുക

Question 1.
“ഒപ്പം മിടിക്കുന്നത്” കവിതയുടെ ആശയവുമായി ബന്ധപ്പെടുത്തി ശീർഷകത്തിന്റെ ഔചിത്യം
ചർച്ചചെയ്യുക.
Answer:
‘ഒപ്പം മിടിക്കുന്നത്’ എന്ന ശീർഷകത്തിൽ തന്നെ കവിതയുടെ ആധാരമായ ഹൃദയത്തെ കവി ജീവിതസഹചാരിയായി കാണുന്ന കാവ്യദൃഷ്ടിയുടെ സൂചനയുണ്ട്.

കവിയുടെ ഹൃദയം ജീവിതവഴികളിലൂടെയാകെ തുടിച്ചു കൊണ്ടിരിക്കുന്നു – അതിന്റെ മിടിപ്പ് ജീവിതത്തിന്റെ തുടിപ്പായും, സ്നേഹത്തിന്റെ തുടിപ്പായും, ഉണ്ടായിരുന്നത്രയും നിമിഷങ്ങൾക്കുള്ള സാക്ഷ്യമായും മാറുന്നു.

ആ തുടർച്ചയായ നിലനിൽപ്പ്, ജീവിതത്തെ അനുഗമിക്കുന്നതിന്റെ പ്രതീകം കൂടിയാണ്. അതുകൊണ്ടാണ് ഈ ശീർഷകം ഏറ്റവും ഉചിതമായത്.

തുടർപ്രവർത്തനങ്ങൾ

Question 1.
തടിച്ച ദുഃഖങ്ങൾ തകർത്തു പെയ്ത നാൾ എന്നതിലൂടെ കവി പറയുന്നത് എന്താണ്?
Answer:
ഈ വരിയിൽ കവി അത്യന്തം വേദനാജനകമായ, കടുപ്പം നിറഞ്ഞ, തളരുവോളം ദുരിതം നിറഞ്ഞ അനുഭവങ്ങളെയും കാലഘട്ടങ്ങളെയും വിവരിക്കുന്നു. അതിലൂടെയാണ് ഹൃദയം അതിന്റെ ശക്തി നഷ്ടപ്പെടാതെ മുന്നോട്ട് പോവാൻ ശ്രമിച്ചത്. കവിയുടെ ജീവിതത്തിൽ വന്ന പ്രതിസന്ധികളും വിഷാദങ്ങളുമാണ് തടിച്ച ദുഃഖങ്ങൾ’ എന്നത് സൂചിപ്പിക്കുന്നത്.

Question 2.
ഹൃദയം പറയുന്ന “വഴിയിലെപ്പോഴെന്നറിയുകില്ല” എന്നത് എന്താണ് സൂചിപ്പിക്കുന്നത്?
Answer:
ജീവിതയാത്രയുടെ അനിശ്ചിതത്വവും, മരണമെന്ന സത്യവും വരുമെന്നതിന്റെ കാഴ്ചപ്പാടുകൾ ആണ് ഈ വരിയിലൂടെ സൂചിപ്പിക്കുന്നത്. ഹൃദയം എത്ര നാൾ തുടിക്കും എന്ന് അറിയാൻ കഴിയില്ല. ജീവിത എല്ലായിപ്പോഴും നിശ്ചിതത്വം ആണെന്ന് സാധാരണ നിലയ്ക്ക് നമ്മൾ ഓർക്കാറില്ല, ഏത് നിമിഷവും മരണം പറ്റാനിടയുണ്ട് എന്ന ആധിക്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഈ കവിതയിൽ കവി ഹൃദയത്തിന്റെ ക്ഷീണത്തെ മനസ്സിലാക്കുകയും അതിനോട് നന്ദി പറയുകയും ചെയ്യുമ്പോൾ ഹൃദയം പറയുന്നത് ഇതുവരെ ഞാൻ ഒപ്പം നിന്നിരുന്നുവെങ്കിലും ഇനി എത്ര കാലമെന്നു അറിയില്ല എന്നും ആണ്. എന്നാൽ തനിക്കാവും വിധം ഇനിയും കൂടെ കാണുമെന്നു ഉറപ്പും നൽകുന്നു. ഇവിടെ ഹൃദയം തന്റെ അനിശ്ചിതത്വത്തെ വ്യക്തമായി അവതരിപ്പിക്കുകയാണ് ‘വഴിയിലെപ്പോഴെ അറിയുകില്ല’ എന്ന വാക്കുകളിലൂടെ.

Question 3.
കവി ഹൃദയത്തെ എന്തിനാണ് ‘സുഹൃത്ത്’ എന്ന് വിളിക്കുന്നത്?
Answer:
ജീവിതത്തിലെ സുഖദു:ഖങ്ങൾ അതോടൊപ്പം അനുഭവിച്ചെടുത്ത, ഒരിക്കലും ഉപേക്ഷിക്കാത്ത ആത്മസഹചാരിയായ ഹൃദയത്തെ കവി സുഹൃത്ത്’ എന്നാണു വിളിക്കുന്നത്. ഹൃദയം വ്യക്തിയുടെ ഉള്ളിന്റെ ഭാഷയാണ്, അതിന്റെ താളമില്ലാതെ ജീവൻ ഇല്ല. അതിന്റെ വിശ്വാസ്യതയും സ്നേഹവുമാണ് ഈ നിലയിൽ കവി പ്രാധാന്യം നൽകുന്നത്. ഒരു സുഹൃത്ത് ആയി ഹൃദയത്തെ അവതരിപ്പിച്ചതിലൂടെ സന്തത സാഹചരിയായി ഹൃദയത്തിന്റെ സ്ഥാനം ഉയർത്തി കാട്ടുക യാണ് കവി.

ഒപ്പം മിടിക്കുന്നത് Notes Question Answer Class 8 Adisthana Padavali Chapter 5

Question 4.
കവി ഹൃദയത്തോട് കൃതജ്ഞത പ്രകടിപ്പിക്കുന്നത് എങ്ങനെ?
Answer:
ഹൃദയത്തിന്റെ മിടിപ്പ് ജീവിതത്തിന്റെ താളമായി കവി കാണുന്നതാണ് കൃതജ്ഞതയുടെ രൂപം. ഹൃദയം കൃത്യമായി പ്രവർത്തിച്ചതിനും, തളരാതെ കവിയുടെ കൂടെ നിന്നതിനും, അതിന്റെ ആത്മസാന്നിധ്യത്തിനും തന്റെ സുഹൃത്തായി കണ്ട് നന്ദി പ്രകടിപ്പിക്കുകയാണ് കവി. നാം നമ്മുടെ ജീവിതത്തിലുടനീളം ഓരോ നിമിഷവും നമ്മുടെ ആന്തരാവയവങ്ങളോട് നന്ദി പറയേണ്ടതാണ് എന്നാൽ ഇന്ന് നാം നമ്മുടെ തിരക്കേറിയ ജീവിതത്തിൽ അതേക്കുറിച്ച് ചിന്തിക്കാറില്ല. ഇവിടെ കവിയും താളത്തിന്റെ വ്യത്യാസം കാണുമ്പോൾ മാത്രമാണ് അതുവരെ തന്റെ കൂടെയുണ്ടായിരുന്ന ഹൃദയത്തെ ശ്രദ്ധിക്കുന്നത്. ഇത് എല്ലാവരുടെയും കാര്യമാണ് ഒരു അസുഖം വരുമ്പോൾ മാത്രമാണ് നാം നമ്മുടെ അവയവങ്ങളെ ശ്രദ്ധിക്കുന്നത്. അവയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം തന്നെയാണെന്ന് ബോധം പലർക്കും ഉണ്ടാകാറില്ല.

Question 5.
ഹൃദയത്തിന്റെ മുടങ്ങുന്ന മിടിപ്പ് കവി എങ്ങനെയാണ് അവതരിപ്പിക്കുന്നത്.
Answer:
ഹൃദയത്തിന്റെ മുടങ്ങുന്ന മിടിപ്പിനെ കവി ജീവിതത്തിന്റെ മൂടൽമഞ്ഞായി, അപ്രത്യക്ഷമായ ഒരു സങ്കേതമായി കാണിക്കുന്നു. ഹൃദയം നിന്നുപോകുന്ന നിമിഷം ജീവിതം തന്നെ അവസാനിക്കുന്ന നിമിഷമാണെന്ന് കവി സൂചിപ്പിക്കുന്നു. ഹൃദയമിടിപ്പ് അവസാനിക്കുമ്പോൾ, അതിന്റെ തിരശ്ശീലയും അപ്പോൾ തന്നെ താഴുന്നു.

Question 6.
ജീവിതത്തിന്റെ അനിശ്ചിതത്വവും മരണഭയവും ആഴത്തിൽ പ്രകടമാകുന്ന രീതിയിൽ കവിതയെ വിശകലനം ചെയ്യുത് കുറിപ്പെഴുതുക.
Answer:
അയ്യപ്പപണിക്കരുടെ ‘പകലുകളും രാത്രികളും’ എന്ന കവിതയിൽ ഹൃദയത്തോടുള്ള ആത്മസംഭാഷണത്തിലൂടെ മനുഷ്യജീവിതത്തിന്റെ അനിശ്ചിതത്വം, സുഖദുഃഖങ്ങളുടെ ഇടവേളകൾ, മരണത്തിന്റെ സാന്നിദ്ധ്യം എന്നീ വിഷയങ്ങൾ ആഴത്തിൽ അവതരിപ്പിച്ചിരിക്കുന്നു. മരണഭയം വ്യക്തതയോടെ ഉയരുന്നു: ‘വഴിയിലെപ്പോഴെന്നറിയുകില്ല’ എന്നത് അപ്രത്യക്ഷമായ മുക്തിയേക്കാൾ കൂടുതൽ ഭയത്തിന്റെയും അതിജീവനവൈകല്യത്തിന്റെയും സൂചനയാണ്.

അനിശ്ചിതത്വം ഹൃദയമിടിപ്പ് എന്ന ചിറകിൽ അതിന്റെ എല്ലാ ഭാവങ്ങളോടെയും മുന്നോട്ട് പോകുന്നു. സ്നേഹബന്ധം ഹൃദയവുമായി കവി സ്ഥാപിക്കുന്നത് അതിന്റെ ആത്മസമർപ്പണത്തോടുള്ള നന്ദി സൂചകമായിട്ടാണ്.

Leave a Comment