Students often refer to Kerala Syllabus 10th Standard English Textbook Solutions and Class 10 English Mirror Summary in Malayalam & English Medium before discussing the text in class.
Class 10 English Mirror Summary
Mirror Summary in English & Malayalam
Stanza 1:
I am silver and exact. I have no preconceptions. Whatever I see I swallow immediately just as it is, without any special love or dislike. I am not cruel. I am only truthful. I have the all seeing eye of a little god. Most of the time I just look and meditate on the opposite wall. It is pink, with speckles. I have looked at it so long that I think it is part of my heart. But it flickers. Faces and darkness separate us time and again.
സ്റ്റാൻസ് 1:
ഞാൻ വെള്ളിയും കൃത്യവുമാണ്. എനിക്ക് മുൻധാരണകളൊന്നുമില്ല. ഞാൻ കാണുന്നതെന്തും പ്രത്യേക സ്നേഹമോ അനിഷ്ടമോ ഇല്ലാതെ അത് അതേപടി വിഴുങ്ങുന്നു. ഞാൻ ക്രൂരനല്ല. ഞാൻ സത്യസന്ധൻ മാത്രമാണ്. എനിക്ക് ഒരു ചെറിയ ദൈവത്തിന്റെ എല്ലാം കാണുന്ന കണ്ണുണ്ട്. മിക്കപ്പോഴും ഞാൻ എതിർവ ശത്തെ ഭിത്തിയിൽ നോക്കി ധ്യാനിക്കുന്നു. അതിന് പിങ്ക് നിറമാണ്. പുള്ളികളുണ്ട്. ഞാൻ ഇത്രയും നേരം അതിനെ നോക്കിയതിനാൽ അത് എന്റെ ഹൃദയത്തിന്റെ ഭാഗമാണെന്ന് ഞാൻ കരുതുന്നു. പക്ഷേ അത് മിന്നിമറയുന്നു. മുഖങ്ങളും ഇരുട്ടും നമ്മളെ വീണ്ടും വീണ്ടും വേർതിരിക്കുന്നു.
Stanza 2:
Now I am a lake. A woman bends over me, searching all over me for what she really is. Then she turns to those liars, the candles or the moon. I see her back, and reflect it faithfully. She rewards me with tears and an agitation of hands.
I am important to her. She comes and goes. Each morning it is her face that replaces the darkness. In me she has drowned a young girl, and in me an old woman rises toward her day after day, like a terrible fish.

ഇപ്പോൾ ഞാൻ ഒരു തടാകമാണ്. ഒരു സ്ത്രീ എന്നിലേക്കു കുനിഞ്ഞ്, താൻ യഥാർത്ഥത്തിൽ എന്താ ണെന്ന് അറിയാൻ എന്റെ മുഴുവൻ ഉളളറകളിലും തിരയുന്നു. പിന്നെ അവൾ ആ നുണയന്മാരിലേക്ക്, മെഴുകുതിരികളിലേക്കോ, ചന്ദ്രനിലേക്കോ, തിരിയുന്നു. ഞാൻ അവളെ പിന്നെയും കാണുന്നു. അവളെ വിശ്വസ്തതയോടെ പ്രതിഫലിപ്പിക്കുന്നു. അവൾ കണ്ണുനീരും കൈകളുടെ ആംഗ്യങ്ങളും കൊണ്ട് എനിക്ക് പ്രതിഫലം നൽകുന്നു. ഞാൻ അവൾക്ക് പ്രധാനമാണ്. അവൾ വരുന്നു പോകുന്നു. എല്ലാദിവസവും രാവിലെ ഇരുട്ടിനെ മാറ്റിസ്ഥാപിക്കുന്നത് അവളുടെ മുഖമാണ്. എന്നിൽ അവൾ ഒരു പെൺകുട്ടിയെ മുക്കിക്കൊല്ലുന്നു. എന്നിൽ ഒരു വൃദ്ധ ഒരു ഭയങ്കര മത്സ്യത്തെപ്പോലെ ദിവസം തോറും അവളുടെ നേരെ ഉയരുന്നു
![]()
Class 10 English Mirror by Sylvia Plath About the Author

Sylvia Plath (1932 – 1963) was an American poet, novelist and writer of short stories. She was born in Boston, Massachusetts. She is credited with advancing the genre of confessional poetry. She is best known for “The Colossus and Other Poems”, “Ariel” and “The Bell Jar”, a semi-autobiographical novel published shortly before her death by suicide in 1963. She is one of the best known poets of the 20th century. She was posthumously awarded the Pulitzer Prize for Poetry in 1982 for “The Collection of Poems” published in 1981, almost 20 years after her death.
കവിയെക്കുറിച്ച്
സിൽവിയ പ്ലാത്ത് (1932 – 1963) ഒരു അമേരിക്കൻ കവിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായിരു ന്നു. മസാച്യൂസെറ്റ്സിലെ ബോസ്റ്റണിലാണ് അവർ ജനിച്ചത്. കുമ്പസാര കവിതയുടെ വിഭാഗത്തെ മുന്നോട്ട് നയിച്ചതിന്റെ ബഹുമതി അവർക്കാണ്. “ദ് കൊളോസസ് ആൻഡ് അദർ പോയംസ്” “ഏരി യൽ”, അർദ്ധ-ആത്മകഥാ നോവലായ “ദ് ബെൽജാർ” എന്നിവയിലൂടെയാണ് അവർ ഏറ്റവും അറി യപ്പെടുന്നത്. 1963-ൽ അവർ മരണപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും അറിയപ്പെടുന്ന കവിക ളിൽ ഒരാളാണ് അവർ 1981-ൽ പ്രസിദ്ധീകരിച്ച “കവിതകളുടെ ശേഖരം?” എന്ന കൃതിക്ക് 1982-ൽ കവിതയ്ക്കുള്ള പുലിറ്റ്സർ സമ്മാനം മരണാനന്തരം അവർക്കായിരുന്നു ലഭിച്ചത്. അവരുടെ മരണ ത്തിന് ഏകദേശം 20 വർഷങ്ങൾക്ക് ശേഷമായിരുന്നു അത്.
Class 10 English Mirror Vocabulary
preconception – an idea or opinion formed without proper information, മുൻധാരണ, ശരിയായ വിവരങ്ങളില്ലാതെ രൂപപ്പെട്ട ഒരു ആശയം അല്ലെങ്കിൽ അഭിപ്രായം
unmisted – unaffected, തെറ്റാത്തത്, ബാധിക്കപ്പെടാത്തത്
flickers – shines dimly and brightly, മങ്ങിയും തിളങ്ങിയും പ്രകാശിക്കുന്നു.
reaches – innermost spaces, ഉള്ളിലെ ഇടങ്ങൾ