Students rely on Kerala Syllabus 10th Social Science Notes Pdf Malayalam Medium and SSLC History Chapter 8 Important Questions Malayalam Medium ജനാധിപത്യം ഒരു ഇന്ത്യൻ അനുഭവം to help self-study at home.
Class 10 History Chapter 8 Important Questions Malayalam Medium
Kerala Syllabus Class 10 Social Science History Chapter 8 Important Questions Malayalam Medium
Question 1.
ഇന്ത്യയിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് എന്നായിരുന്നു?
Answer:
1951 ഒക്ടോബർ മുതൽ 1952 ഫെബ്രുവരി വരെ
Question 2.
തന്നിട്ടുള്ള പട്ടിക ക്രമപ്പെടുത്തുക.
| A | B |
| a. ജനതാപാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ | i. 2014 |
| b. ഐക്യപുരോഗമന സഖ്യം | ii. 1989 |
| c. ദേശീയ ജനാധി പത്യ സഖ്യം | iii. 1977 മുതൽ 1979 വരെ |
| d. ജനതാദൾ നേതൃത്വത്തിലുള്ള നാഷണൽ ഫ്രണ്ട് | iv. 2004 |
A) a – ii, b – i, c – iv, d – iii
B) a – iii, b – i, c – ii, d – iv
C) a – iii, b – iv, c – i, d – ii
D) a – ii, b-iii, c – i, d – iv
Answer:
C) a – iii, b – iv, c – i, d – ii
| A | B |
| a. ജനതാപാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ | iii. 1977 മുതൽ
1979 വരെ |
| b. ഐക്യപുരോഗമന സഖ്യം | iv. 2004 |
| c. ദേശീയ ജനാധി പത്യ സഖ്യം | i. 2014 |
| d. ജനതാദൾ നേതൃത്വത്തിലുള്ള നാഷണൽ ഫ്രണ്ട് | ii. 1989 |
Question 3.
ചുവടെ തന്നിട്ടുളളവയെ കാലഗണനാ ക്രമത്തി ലാക്കുക.
i) ആഭ്യന്തര അടിയന്തരാവസ്ഥ
ii) ഇലക്ഷൻ കമ്മീഷൻ നിലവിൽ വന്നു.
iiii) ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്
iv) ആദ്യത്തെ കോൺഗ്രസ് ഇതര സർക്കാർ
A) iii – ii – iv – i
B) ii – iii – iv – i
C) ii – iii – i – iv
D) ii – i – iii – iv
Answer:
C) ii – iii – i – iv
Question 4.
ഭരണഘടനയുടെ ഏത് അനുഛേദപ്രകാരമാണ് ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്?
Answer:
അനുഛേദം – 352
Question 5.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കാലത്തെ പ്രധാ നമന്ത്രി
Answer:
ഇന്ദിരാഗാന്ധി
![]()
Question 6.
ചുവടെ തന്നിട്ടുള്ള പ്രസ്താവനയും കാരണവും പരിശോധിച്ച് ശരിയുത്തരം കണ്ടെത്തുക.
പ്രസ്താവന
സ്വതന്ത്ര്യാനന്തര ഇന്ത്യയിൽ ദളിത് പ്രസ്ഥാനങ്ങൾ ഉയർന്നുവന്നു.
കാരണം
വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളിൽ ദളിത് വിഭാഗത്തിന് അർഹമായ പരിഗണന ലഭിക്കുന്നില്ല.
A) പ്രസ്താവന ശരി, കാരണം തെറ്റ്.
B) പ്രസ്താവന ശരി, കാരണവും ശരി.
C) പ്രസ്താവന തെറ്റ്, കാരണവും തെറ്റ്.
D) പ്രസ്താവന തെറ്റ്, കാരണം ശരി
Answer:
B) പ്രസ്താവന ശരി, കാരണവും ശരി.
Question 7.
ചുവടെ തന്നിട്ടുളളവയെ കാലഗണനാ ക്രമത്തി ലാക്കുക.
i) ദളിത് പാന്തേഴ്സ് പ്രസ്ഥാനം രൂപീകരിക്കപ്പെട്ടു.
ii) ചാരായ വിരുദ്ധ പ്രസ്ഥാനം
iii) മണ്ഡൽ കമ്മീഷനെ നിയമിച്ചു.
iv) നിർഭയ നിയമം
A) ii – iii – iv – i
B) i – iii – ii – iv
C) iii – iv – i – ii
D) i – ii – iii – iv
Answer:
B) i – iii – ii – iv
Question 8.
രണ്ടാം പിന്നാക്ക വിഭാഗ കമ്മീഷൻ എന്നറിയ പ്പെടുന്നത്
Answer:
മണ്ഡൽ കമ്മീഷൻ
Question 9.
വിവരാവകാശ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സംഘടന:
Answer:
മസ്ദൂർ കിസാൻ ശക്തി സംഘതൻ
Question 10.
ഇ.വി.രാമസ്വാമി നായ്ക്കർ ആരംഭിച്ച പ്രസ്ഥാനം.
Answer:
ആത്മാഭിമാന പ്രസ്ഥാനം
Question 11.
ജമ്മുകാശ്മീരിന് പ്രത്യേക പദവി അനുവദിച്ചി രുന്ന ഭരണഘടനയുടെ അനുച്ഛേദം.
Answer:
അനുച്ഛേദം 370
Question 12.
സംസ്ഥാനത്തിന്റെ നാമമാത്ര തലവനാര്?
Answer:
ഗവർണർ
![]()
Question 13.
ഇതര പിന്നാക്ക വിഭാഗങ്ങൾ എന്നാലെന്ത്?
Answer:
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ ഉൾപ്പെടാ ത്തതും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നതുമായ ജനവിഭാഗമാണ് ഇതര പിന്നാക്ക വിഭാഗങ്ങൾ.
Question 14.
പരിസ്ഥിതി പ്രസ്ഥാനങ്ങൾ അഭിസംബോധന ചെയ്യുന്ന പ്രധാന പ്രശ്നങ്ങൾ ഏതെല്ലാം?
Answer:
വൻകിട ജലസേചന പദ്ധതികൾ, വ്യവസായങ്ങൾ, ഖനനം, വനനശീകരണം തുടങ്ങിയവ ഉണ്ടാക്കുന്ന പാരിസ്ഥിതിക സാമൂഹിക പ്രശ്നങ്ങളെയാണ് പരി സ്ഥിതി പ്രസ്ഥാനങ്ങൾ പ്രധാനമായും അഭിസം ബോധന ചെയ്യുന്നത്.
Question 15.
വികസനപ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് പ്രതിക ലമാകുന്നതെങ്ങനെ? പ്രസ്താവന പരിശോധി ക്കുക.
Answer:
- അശാസ്ത്രീയമായ വികസനം സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾക്കും അതുമൂലമുണ്ടാകുന്ന സാമൂ ഹിക നീതി നിഷേധത്തിനും എതിരായാണ് പരിസ്ഥിതി പ്രസ്ഥാനങ്ങൾ ഉയർന്നു വന്നത്.
- പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, ജൈവവൈവിധ്യങ്ങളുടെ സംരക്ഷണം, പരിസ്ഥിതി നയരൂപീക ണം, പാരിസ്ഥിതിക അവബോധനം വളർത്തൽ, സുസ്ഥിര വികസനം തുടങ്ങി നിരവധി വിഷയങ്ങളിൽ പരിസ്ഥിതി പ്രസ്ഥാനങ്ങൾക്ക് ഇടപെടാൻ സാധിച്ചിട്ടുണ്ട്.
Question 16.
ദ്രാവിഡപ്രസ്ഥാനം എന്തെന്ന് വ്യക്തമാക്കുക.
Answer:
ദ്രാവിഡ ജനതയുടെ രാഷ്ട്രീയ ശാക്തീകരണം, തമിഴ് ഭാഷയുടെ വളർച്ച, യുക്തിവാദം എന്നീ ആശയങ്ങളുടെ സ്വാധീനത്താൽ ഇരുപതാം നൂറ്റാ ണ്ടിന്റെ ആദ്യ ദശകങ്ങളിൽ തമിഴ്നാട്ടിൽ ആരം ഭിച്ച പ്രസ്ഥാനമായിരുന്നു ദ്രാവിഡ പ്രസ്ഥാനം.
Question 17.
സ്വയംഭരണത്തിനുവേണ്ടിയുള്ള പ്രസ്ഥാനങ്ങൾ എന്തെന്ന് പരിശോധിക്കുക.
Answer:
രാജ്യത്തിനുള്ളിൽ കൂടുതൽ സ്വയംഭരണം ആവ ശ്യപ്പെട്ടുകൊണ്ടോ, പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ടോ ഉദയം ചെയ്ത പ്രസ്ഥാ നങ്ങളാണ് സ്വയം ഭരണത്തിന് വേണ്ടിയുള്ള പ്രസ്ഥാനങ്ങൾ എന്നറിയപ്പെട്ടത്.
Question 18.
വിഘടനവാദ പ്രസ്ഥാനങ്ങൾ എന്നാലെന്ത്?
Answer:
ഇന്ത്യയിൽ നിന്ന് ചില പ്രദേശങ്ങൾ വേർപ്പെടുത്തി സ്വതന്ത്രരാഷ്ട്രങ്ങൾ രൂപീകരിക്കുക എന്ന ലക്ഷ്യ ത്തോടെ ആരംഭിച്ച പ്രസ്ഥാനമാണ് വിഘടനവാദ പ്രസ്ഥാനങ്ങൾ.
Question 19.
ഖാലിസ്ഥാൻ പ്രസ്ഥാനം എന്തെന്ന് വ്യക്തമാക്കുക.
Answer:
സിഖ് ജനതയ്ക്ക് ഖാലിസ്ഥാൻ എന്ന പ്രത്യേക രാഷ്ട്രം വേണമെന്ന ആവശ്യം മുൻനിർത്തി പഞ്ചാബിൽ ഉയർന്നുവന്ന പ്രസ്ഥാനമാണ് ഖാലി സ്ഥാൻ പ്രസ്ഥാനം.
![]()
Question 20.
അഴിമതി എന്നാലെന്ത്?
Answer:
ഏതെങ്കിലും തരത്തിലുള്ള അധികാരമോ സ്ഥാന മാനങ്ങളോ ഉപയോഗപ്പെടുത്തിയും അനധികൃത മായി സ്വാധീനം ചെലുത്തിയും, നിയമപരമായി ലഭിക്കേണ്ട വേതനത്തിന് പുറമെ പണമോ മറ്റെ ന്തെങ്കിലും പ്രത്യുപകാരമോ സ്വീകരിക്കുന്നതിനെ അഴിമതിയായി കണക്കാക്കാം.
Question 21.
നാട്ടുരാജ്യങ്ങളുടെ സംയോജനം നടപ്പിലാക്കിയ കരാറുകൾ പട്ടികപ്പെടുത്തുക.
Answer:
- തൽസ്ഥിതി കരാർ
- പ്രവേശന കരാർ
- സംയോജന കരാർ
Question 22.
ഇന്ത്യയിൽ മുന്നണി രാഷ്ട്രീയത്തിന്റെ അടിസ്ഥാ നത്തിൽ സർക്കാരുകൾ രൂപീകരിക്കപ്പെടുന്ന രീതികൾ വ്യക്തമാക്കുക.
Answer:
- തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഒരു പൊതുമി നിമം പരിപാടിയുടെ അടിസ്ഥാനത്തിൽ മുന്ന ണിയായി മത്സരിക്കുന്നതിന് രാഷ്ട്രീയപ്പാർട്ടി കൾ തമ്മിൽ ധാരണയുണ്ടാക്കുക.
- തിരഞ്ഞെടുപ്പിന് ശേഷം മുന്നണി രൂപീകരിച്ച് ഗവൺമെന്റുണ്ടാക്കുക.
- ലോകസഭയിൽ ഭൂരിപക്ഷമില്ലാത്ത ഗവൺ മെന്റിന് പുറത്തുനിന്ന് പിന്തുണ നൽകുക.
Question 23.
മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിന്റെ പ്രാധാന്യം വിലയിരുത്തുക.
Answer:
അടിയന്തിരാവസ്ഥയ്ക്ക് ശേഷം നിലവിൽ വന്ന ജനത ഗവൺമെന്റ് ഒ.ബി.സി. വിഭാഗങ്ങളുടെ സാമൂഹി കവും വിദ്യാഭ്യാസരവുമായ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിച്ച് പരിഹാരം നിർദ്ദേശിക്കുന്നതിനായി 1979-ൽ ബി.പി. മണ്ഡൽ അധ്യക്ഷനായി ഒരു കമ്മീഷനെ നിയമിച്ചു. ഇത് രണ്ടാം പിന്നാക്ക വിഭാഗ കമ്മീ ഷൻ എന്നും, മണ്ഡൽ കമ്മീഷൻ എന്നും അറിയപ്പെടുന്നു. സർക്കാർ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിന്നാക്ക വിഭാഗങ്ങൾക്ക് ഇരുപത്തിയേഴ് ശതമാനം സംവരണം നിർദ്ദേശിച്ചു കൊണ്ടുള്ള റിപ്പോർട്ട് 1980ൽ കമ്മീഷൻ കേന്ദ്രസർക്കാരിന് സമർപ്പിച്ചു. വി.പി. സിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയ മുന്നണി 1990-ൽ ഈ റിപ്പോർട്ട് നടപ്പിലാക്കാൻ തീരുമാനിച്ചു. ഈ തീരുമാനം ഉത്തരേന്ത്യയിലെ പല നഗ രങ്ങളിലും പ്രക്ഷോഭങ്ങൾക്കും അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും കാരണമായി. എന്നാൽ പിൽക്കാ ലത്ത് റിപ്പോർട്ട് നടപ്പിലാക്കുന്നതിന് സുപ്രീംകോടതി അനുമതി നൽകി.
Question 24.
ചാരായ വിരുദ്ധ പ്രസ്ഥാനത്തെ സ്ത്രീ വിമോ ചന പ്രസ്ഥാനമായി പരിഗണിക്കുന്നതെന്തു കൊണ്ട്?
Answer:
1990കളിൽ ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ ഉയർന്നുവന്ന സ്ത്രീ മുന്നേറ്റ് പ്രസ്ഥാനമാണ് ചാരായ വിരുദ്ധ പ്രസ്ഥാനം. ആയിരക്കണക്കിന് സ്ത്രീകൾ അണിചേർന്ന ഈ പ്രസ്ഥാനം പിന്നീട് സംസ്ഥാന മാകെ വ്യാപിച്ചു. ലഹരി പാനീയമായ ചാരായത്തിന്റെ വ്യാപക ഉപയോഗം ഗ്രാമത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുന്നതിനും, ഗാർഹിക പീഢനം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, ദാരിദ്ര്യം തുട ങ്ങിയവയ്ക്കും കാരണമായി. സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന പ്രക്ഷോഭമായി ചാരായ വിരുദ്ധ പ്രസ്ഥാനം പിന്നീട് വളർന്നു. ഇത് ലഹരിക്കെതിരെയും സ്ത്രീകൾ നേരി ടുന്ന പ്രശ്നങ്ങൾക്കെതിരെയും സാമൂഹിക അവബോധം സൃഷ്ടിച്ചു.
Question 25.
വടക്കു കിഴക്കൻ വിഘടനവാദ പ്രസ്ഥാനങ്ങൾക്ക് ഉദാഹരണങ്ങളെഴുതുക.
Answer:
c) വടക്കുകിഴക്കൻ വിഘടനവാദ പ്രസ്ഥാനങ്ങൾ
| പ്രസ്ഥാനം | നേതാവ് | ആവശ്യം | പരിഹാരം |
| മിസോ നാഷണൽ ഫ്രണ്ട് (MNF) | ലാൽ ഡെംഗെ | മിസോ ഗോത്രവർഗ ക്കാർക്കായി പ്രത്യേക രാജ്യം | 1986-ലെ സമാധാനക്കരാർ അനുസരിച്ച് മിസോറാമിന് പ്രത്യേക അധികാര ങ്ങളോടെ സമ്പൂർണ്ണ സംസ്ഥാന പദവി നൽകാൻ തീരുമാനിച്ചു. |
| നാഗാ നാഷണൽ കൗൺസിൽ | അംഗാമി സഫു ഫിസോ | നാഗാപ്രദേശങ്ങളുടെ ഏകീകരണം, സ്വയം ഭരണം, ഗോത്ര – സംസ്കാര സംരക്ഷണം | 2015-ൽ നാഗാ സമാധാനക്കരാർ ഒപ്പു വച്ചു |
Question 26.
വർഗീയത എന്നാലെന്ത്? വർഗീയത ഇന്ത്യൻ ജനാ ധിപത്യത്തിന് ഭീഷണിയാകുന്നതെങ്ങനെ?
Answer:
സൂചനകൾ
- മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് സാമൂഹിക സംഘർഷം സൃഷ്ടിക്കുന്ന ആശയമാണ് വർഗീ.
- വർഗീയ ചേരിതിരിവ് നമ്മുടെ ഭരണഘടനാമൂല്യങ്ങളായ മതേതരത്വം, സാമൂഹിക നീതി എന്നിവയെ ദുർബലപ്പെടുത്തുകയും രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയുയർത്തുകയും ചെയ്യുന്നു.
- മതത്തിന്റെയും വർഗീയ ചിന്തയുടേയും അടിസ്ഥാനത്തിൽ ജനാഭിപ്രായം സ്വരൂപിക്കപ്പെടുന്നതും രാഷ്ട്രീയപ്പാർട്ടികൾ ഇതിനെ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കുന്നതിനായി ഉപയോഗിക്കു ന്നതും ജനാധിപത്യത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.
![]()
Question 27.
ഇലക്ട്രൽ ബോണ്ടിനെ കുറിച്ച് ഒരു കുറിപ്പ് തയ്യാ റാക്കുക.
Answer:
വ്യക്തികൾക്കും കോർപ്പറേറ്റുകൾക്കും തങ്ങൾക്ക് ഇഷ്ടമുള്ള തുക ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവന ചെയ്യാൻ ആവിഷ്കരിച്ച പദ്ധതിയാണ് ഇലക്ട്രൽ ബോണ്ട്. 2017-18ലെ കേന്ദ്ര ബഡ്ജറ്റിലൂടെ യാണ് ഇലക്ട്രൽ ബോണ്ട് അവതരിപ്പിച്ചത്. സംഭാവന എന്ന വിഭാഗത്തിൽ വരുന്നതിനാൽ ഈ തുകയ്ക്ക് നികുതി ഇളവ് ലഭിക്കും. ബോണ്ടുകളുടെ സുതാര്യവും നിയമസാധുതയും പരിശോധിച്ച് 2024 ഫെബ്രു വരി 15-ന് സുപ്രീം കോടതി ഇലക്ട്രൽ ബോണ്ട് റദ്ദാക്കി.
Question 28.
അടിയന്തരാവസ്ഥയുടെ പ്രത്യാഘാതങ്ങൾ വിശ ദമാക്കുക.
Answer:
- ഫെഡറൽ വ്യവസ്ഥയെ ഇല്ലാതാക്കി.
- അധികാരം കേന്ദ്രസർക്കാരിൽ കേന്ദ്രീകരിച്ചു.
- മൗലികാവകാശങ്ങൾ മരവിപ്പിച്ചു.
- കോടതിയുടെ നീതിന്യായ പുനരവലോകനാ ധികാരം ഇല്ലാതായി.
- പ്രതിപക്ഷ പാർട്ടി നേതാക്കളെ വിചാരണ കൂടാതെ ജയിലിൽ അടച്ചു.
- പത്രങ്ങൾക്കും വാർത്തകൾക്കും സെൻസർ ഷിപ്പ് ഏർപ്പെടുത്തി.
- സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തി.
Question 29.
1975-ലെ ആഭ്യന്തര അടിയന്തിരാവസ്ഥയുടെ പശ്ചാ ത്തലം വിശദമാക്കുക.
Answer:
- രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ ഉയർന്നുവന്ന പ്രക്ഷോഭ ങ്ങൾ
- ഗുജറാത്തിൽ മൊറാർജി ദേശായിയുടെ നേതൃ ത്വത്തിൽ നടന്ന പ്രക്ഷോഭം.
- ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തിൽ ബീഹാറിൽ നടന്ന പ്രക്ഷോഭണപരമ്പര.
- 1970-കളിൽ നേരിട്ട സാമ്പത്തിക പ്രതിസന്ധി, ഭക്ഷ്യക്ഷാമം, തൊഴിലില്ലായ്മ.
- പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തിരഞ്ഞ ടുപ്പ് അലഹബാദ് ഹൈക്കോടതി റദ്ദാക്കി.
- പ്രതിപക്ഷ പ്രക്ഷോഭങ്ങൾ ആഭ്യന്തര സുര ക്ഷയ്ക്ക് ഭീഷണിയുയർത്തുന്നു എന്ന കാരണം ആരോപിച്ച് കേന്ദ്രസർക്കാർ ഭരണ ഘടനയുടെ അനുച്ഛേദം 352 പ്രകാരം രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Question 30.
സൈലന്റ് വാലി പ്രസ്ഥാനത്തിന്റെ പ്രാധാന്യം പരിശോധിക്കുക.
Answer:
- സൈലന്റ് വാലിയിലെ നിർദ്ദിഷ്ട ജലവൈദ്യുത പദ്ധതിക്കെതിരായ പ്രസ്ഥാനം
- മഴക്കാടും ജൈവവൈവിധ്യങ്ങളും സംരക്ഷി ക്കുന്നതിനായി നിലകൊണ്ടു.
- പ്രക്ഷോഭങ്ങളെ തുടർന്ന് സൈലന്റ് വാലി ജല വൈദ്യുത പദ്ധതി ഉപേക്ഷിക്കപ്പെട്ടു.
- സൈലന്റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാ പിക്കപ്പെട്ടു.
Question 31.
സ്വയംഭരണത്തിനായി ഇന്ത്യയിൽ രൂപംകൊണ്ട പ്രസ്ഥാനങ്ങളെ പട്ടികപ്പെടുത്തുക.
Answer:
സ്വയം ഭരണത്തിനുവേണ്ടിയുള്ള പ്രസ്ഥാനങ്ങൾ
രാജ്യത്തിനുള്ളിൽ കൂടുതൽ സ്വയംഭരണം ആവശ്യപ്പെട്ടുകൊണ്ടോ, പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ടോ ഉദയം ചെയ്ത പ്രസ്ഥാനങ്ങളാണ് ഇവ. പ്രാദേശികമായി അവഗണിക്കപ്പെടുന്നു എന്ന മനോഭാവം, ഭാഷാപരവും സാംസ്കാരികവുമായ പ്രത്യേകതകൾ, അസന്തുലിതമായ സാമ്പത്തികവളർച്ച തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കൊണ്ടാണ് ഇത്തരം പ്രസ്ഥാനങ്ങൾ സ്വയംഭരണാവശ്യം ഉന്നയിക്കുന്നത്.
| പ്രസ്ഥാനം | നേതൃത്വം കൊടുത്ത സംഘടന | കാരണങ്ങൾ / ആവശ്യം | പരിഹാരം |
| ഗുർഖാലാന്റ് പ്രസ്ഥാനം | ഗൂർഖാ നാഷണൽ ലിബറേഷൻ ഫ്രണ്ട് | പശ്ചിമബംഗാളിൽ നേപ്പാളി ഭാഷ സംസാരിക്കുന്ന ഗൂർഖാ വിഭാഗത്തിന് പ്രത്യേക സംസ്ഥാനം രൂപീകരിക്കുക. | • 1988-ൽ സ്വയം ഭരണാധികാരമുള്ള ഡാർജിലിംഗ് ഗൂർഖാ ഹിൽ കൗൺസിലിന് രൂപം നൽകി.
• 2012-ൽ ഗൂർഖാ ഹിൽ കൗൺസിലിന് പകരം ഗൂർഖാലാന്റ് ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷൻ രൂപീകരിച്ചു. |
| ഝാർഖണ്ഡ് | ഝാർഖണ്ഡ് മുക്തി മോർച്ച | ബീഹാറിൽ നിന്നും ഝാർഖണ്ഡ് മേഖല വിഭജിച്ച് പ്രത്യേക സംസ്ഥാനം രൂപീകരിക്കുക. | 2000-ത്തിൽ ഝാർഖണ്ഡ് സംസ്ഥാനം രൂപീകരിച്ചു. |
| തെലങ്കാന പ്രസ്ഥാനം | തെലങ്കാന രാഷ്ട്ര സമിതി | ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കുക | 2014-ൽ തെലങ്കാന സംസ്ഥാനം രൂപീകരിച്ചു. |
Question 32.
ചുവടെ തന്നിട്ടുള്ളവയെ കാലഗണനാക്രമത്തിലാ ക്കുക.
i) പഞ്ചാബ് കരാർ
ii) ഓപ്പറേഷൻ ബ്ലൂസ്റ്റാർ
iii) കേരള ഗവൺമെന്റിനെ പിരിച്ചു വിട്ടു.
iv) ജമ്മു കാശ്മീരിന്റെ പ്രത്യേക അധികാരങ്ങൾ പിൻവലിച്ചു.
Answer:
iii) 1959
ii) 1984
i) 1985
iv) 2019
Question 33.
കേന്ദ്രസംസ്ഥാന ബന്ധങ്ങളിലെ സംഘർഷങ്ങളെ വിശകലനം ചെയ്യുക.
Answer:
സൂചനകൾ
മാറി മാറി വരുന്ന കേന്ദ്ര സർക്കാരുകൾ നേരിട്ടും ഗവർണർമാർ മുഖേനയും സംസ്ഥാനങ്ങളുടെ അവകാ ശത്തിൽ ഇടപെടുന്നു.
- കേന്ദ്രാവിഷ്കൃത പദ്ധതികളിലും വിഭവങ്ങളുടെ വിതരണത്തിലും രാഷ്ട്രീയം കലരുന്നതും നമുക്ക് കാണാനാകും.
- കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വ്യത്യസ്ത രാഷ്ട്രീയ കക്ഷികൾ ഭരിക്കുന്ന സാഹചര്യങ്ങളിൽ ഗവർണർമാരുടെ പങ്ക് കൂടുതൽ വിവാദങ്ങൾക്ക് കാണമാകാറുണ്ട്.
- ഗവർണർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതിക്ക് ആ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കഴിയും.
![]()
Question 34.
രാഷ്ട്രീയത്തിന്റെ ക്രിമിനൽ വൽക്കരണവും കൂറുമാറ്റവും ഇന്ത്യൻ ജനാധിപത്യത്തിന് വെല്ലുവിളിയാ കുന്നതെങ്ങനെ?
Answer:
- രാഷ്ട്രീയപ്പാർട്ടികളിലെ നേതാക്കളോ പ്രവർത്തകരോ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതോ, ക്രിമിനൽ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ആയ പ്രവണതയാണ് രാഷ്ട്രീയത്തിന്റെ ക്രിമി നവൽക്കരണം.
- ബോധവൽക്കരണത്തിലൂടെ ക്രിമിനൽ വൽക്കരണത്തെ ചെറുക്കാൻ കഴിയും.
- ഒരു പാർട്ടിയുടെ സ്ഥാനാർഥിയായി ഇലക്ഷനിൽ മത്സരിച്ച് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സ്വന്തം പാർട്ടിയെ ഉപേക്ഷിക്കുകയോ, മറ്റൊരു പാർട്ടിയിൽ ചേരുകയോ ചെയ്യുന്നതിനെയാണ് കൂറുമാറ്റം എന്നുപറയുന്നത്.
- 1985-ൽ 52-ാം ഭരണഘടനാ ഭേദഗതി പ്രകാരം കൂറുമാറ്റ നിരോധനനിയമം പാർലമെന്റ് പാസ്സാക്കി.
Question 35.
ഇന്ത്യയിൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള വെല്ലുവിളികൾ എന്തെ ല്ലാമായിരുന്നു?
Answer:
- നിയോജക മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയിക്കുക.
- പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ വോട്ടർ പട്ടിക തയ്യാറാക്കുക.
- വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത നിരക്ഷരരായ ബഹുഭൂരിപക്ഷം ജനങ്ങളെ ബോധ്യപ്പെടുത്തുക.
- വേണ്ടത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി പരിശീലിപ്പിക്കുക.
- സുതാര്യവും നിഷ്പക്ഷവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുക.
Question 36.
അഖിലേന്ത്യാതലത്തിൽ ശ്രദ്ധനേടിയ ഇന്ത്യയിലെ പ്രധാന പരിസ്ഥിതി പ്രസ്ഥാനങ്ങളെ വ്യക്തമാക്കുക.
Answer:
| പ്രസ്ഥാനങ്ങൾ | സവിശേഷതകൾ |
| ചിപ്കോ പ്രസ്ഥാനം (സുന്ദർലാൽ ബഹുഗുണ) | • ഉത്തരാഖണ്ഡിലെ ഹിമാലയൻ പ്രദേശങ്ങളിൽ നിന്നും വ്യവസായങ്ങൾക്കായി വൻതോതിൽ വൃക്ഷങ്ങൾ മുറിക്കുന്നതിനെ എതിർത്തു. • തദ്ദേശീയ ജനതയ്ക്ക് വനവിഭവങ്ങൾക്കു മേലുള്ള അവകാശങ്ങൾ സംരക്ഷി ക്കാനായി നിലകൊണ്ടു. • സ്ത്രീപങ്കാളിത്തവും നേതൃത്വവും. • വൃക്ഷങ്ങളെ ആലിംഗനം ചെയ്യുന്ന സമരരീതി. |
| നർമ്മദാബച്ചാവോ ആന്ദോളൻ (മേധ പട്കർ) | • നർമ്മദാനദിയിലെ സർദാർ സരോവർ പദ്ധതിക്കെതിരായി രൂപപ്പെട്ട പ്രസ്ഥാനം. • ഗോത്രവർഗ ജനതയുടെ കുടിയൊഴിപ്പിക്കലിനെതിരെ പ്രവർത്തിച്ചു. • തദ്ദേശീയ ജനതയുടെ ജീവനോപാധികൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിച്ചു. • നീതിപൂർവമല്ലാത്ത കുടിയൊഴിപ്പിക്കലിനും പുനരധിവാസത്തിനും എതിരായി നിലകൊണ്ടു. |
| സൈലന്റ് വാലി (സൈലന്റ് വാലി ദേശീയോദ്യാനം) | • സൈലന്റ് വാലിയിലെ നിർദിഷ്ട ജലവൈദ്യുത പദ്ധതിക്കെതിരായ പ്രസ്ഥാനം. • മഴക്കാടും ജൈവവൈവിധ്യങ്ങളും സംരക്ഷിക്കുന്നതിനായി നിലകൊണ്ടു. • പ്രക്ഷോഭങ്ങളെ തുടർന്ന് സൈലന്റ് വാലി ജല വൈദ്യുത പദ്ധതി ഉപേക്ഷിക്കപ്പെട്ടു. • സൈലന്റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. |
Question 37.
ഗവർണറുടെ അധികാരങ്ങളും ചുമതലകളും വിശദമാക്കുക.
Answer:
