Reviewing solved Kerala SSLC Biology Model Question Papers Set 5 Malayalam Medium helps in understanding answer patterns.
Biology Class 10 Kerala Syllabus Model Question Paper Set 5 Malayalam Medium
സമയം: 1½ മണിക്കൂർ
സ്കോർ : 40
നിർദ്ദേശങ്ങൾ:
- ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്.
- ഈ സമയം ചോദ്യങ്ങൾ വായിക്കുന്നതിനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്.
- നിർദ്ദേശങ്ങളും ചോദ്യങ്ങളും അനുസരിച്ച് മാത്രം ഉത്തരം എഴുതുക.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
1 മുതൽ 4 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)
Question 1.
ശരിയായ ഉത്തരം തിരഞ്ഞെടുത്ത് എഴുതുക. പ്രസ്താവന 1 : കോഡൊമിനൻസിൽ പ്രകട ഗുണത്തിന്റെ അലീലിന് ഗുപ്തഗുണത്തിന്റെ അലീലിനെ പൂർണ്ണമായും മറയ്ക്കാൻ സാധി ക്കുന്നില്ല.
പ്രസ്താവന 2 : ത്വക്കിന്റെ നിറവ്യത്യാസത്തിന് കാരണം മൾട്ടിപ്പിൾ അലീലിസം ആണ്.
a) പ്രസ്താവന 1 ഉം 2 ഉം ശരി
b) പ്രസ്താവന 1 ഉം 2 ഉം തെറ്റ്
c) പ്രസ്താവന 1 തെറ്റ് പ്രസ്താവന 2 ശരി
d) പ്രസ്താവന 1 ശരി പ്രസ്താവന 2 തെറ്റ്
Answer:
d) പ്രസ്താവന 1 ശരി പ്രസ്താവന 2 തെറ്റ്
Question 2.
പ്രസ്താവനയും കാരണവും പരിശോധിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക. പ്രസ്താവന. ഓരോ ഡെസിബെല്ലിനും ശബ്ദ ത്തിന്റെ തീവ്രത പത്തിരട്ടിയായി കുറയുന്നു. കാരണം. ഓരോ പത്ത് ഡെസിബെല്ലിനും ശബ്ദ ത്തിന്റെ തീവ്രത പത്തിരട്ടിയായി കൂടുന്നു.
a) പ്രസ്താവനയും കാരണവും ശരിയാണ്. പ്രസ്താവനയുടെ ശരിയായ വിശദീകരണ മാണ് കാരണം.
b) പ്രസ്താവനയും കാരണവും ശരിയാണ്. പ്രസ്താവനയുടെ തെറ്റായ വിശദീകരണമാണ് കാരണം.
c) പ്രസ്താവന ശരിയാണ്. കാരണം തെറ്റാണ്.
d) പ്രസ്താവന തെറ്റാണ്. കാരണം ശരിയാണ്.
Answer:
d) പ്രസ്താവന തെറ്റാണ്. കാരണം ശരിയാണ്.
Question 3.
ജങ്ക് ജീനുകളുമായി ബന്ധപ്പെട്ട് താഴെ നൽകി യിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്?
a) മനുഷ്യ DNA യിലെ എല്ലാ ജീനുകളും പ്രോട്ടീൻ നിർമ്മാണത്തിന് സഹായിക്കുന്നു.
b) പ്രോട്ടീൻ നിർമ്മാണത്തിന് സഹായിക്കുന്ന ജീനുകളെയാണ് ജങ്ക് ജീനുകൾ എന്ന് വിളിക്കുന്നത്.
c) ജങ്ക് ജീനുകൾക്ക് യാതൊരു ധർമ്മവുമില്ല.
d) ജങ്ക് ജീനുകൾ പ്രവർത്തനക്ഷമമല്ലാത്ത DNA ഭാഗങ്ങളാണ്.
Answer:
d) ജങ്ക് ജീനുകൾ പ്രവർത്തനക്ഷമമല്ലാത്ത DNA ഭാഗങ്ങളാണ്.
Question 4.
റോഡ് കോശങ്ങളെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
i) മങ്ങിയ വെളിച്ചത്തിലുള്ള കാഴ്ചയ്ക്ക് റോഡ് കോശങ്ങൾ സഹായിക്കുന്നു.
ii) റോഡ് കോശങ്ങളിൽ റൊഡോപ്സിൻ എന്ന കാഴ്ചാ വർണ്ണകം അടങ്ങിയിരിക്കുന്നു.
iii) റോഡ് കോശങ്ങൾ വിവിധ നിറങ്ങൾ തിരിച്ചറി യാൻ സഹായിക്കുന്നു.
iv)) കോൺ കോശങ്ങളെക്കാൾ കുറവാണ് റോഡ് കോശങ്ങൾ.
v) റോഡ് കോശങ്ങൾ കോൺ ആകൃതിയിലുള്ള വയാണ്.
a) i, ii, iii
b) i, ii ശരിയാണ്
c) ii, iii, v ശരിയാണ്
d) iii, iv, v ശരിയാണ്
Answer:
b) i, ii ശരിയാണ്
![]()
5 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴു തുക. 2 സ്കോർ വീതം. (7 × 2 = 14)
Question 5.
A) തന്നിട്ടുള്ള ചിത്രം പകർത്തിവരച്ച് ചോദ്യങ്ങൾ ക്കുള്ള ഉത്തരം കണ്ടെത്തൂ.

a) ചിത്രത്തിലെ a, b, c എന്നിവയെന്താണ് ?
Answer:
a-സിനാപ്റ്റിക് നോബ്,
b-ആക്സോൺ,
c-ഡെൻഡ്രോൺ
b) മയലിൻ ഷീത്തിന്റെ ധർമ്മമെന്ത് ?
Answer:
ആക്സോണിന് പോഷകഘടകങ്ങളും ഓക്സിജനും നൽകുക.
വൈദ്യുത ഇൻസുലേറ്ററായി വർത്തിക്കുക.
ആവേശപ്രസരണവേഗത വർദ്ധിപ്പിക്കുക.
ആക്സോണിനെ ബാഹ്യക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുക.
അല്ലെങ്കിൽ
B) എപെൻഡൈമൽ കോശം, ഒളിഗോഡെൻഡ്രോ സൈറ്റ്, മൈക്രോഗ്ലിയൽ കോശം, ഷ്വാൻ കോശം, ആസ്ട്രോസൈറ്റ്
a) ഈ കോശങ്ങളെ എന്താണ് വിളിക്കുന്നത്?
Answer:
ന്യൂറോഗ്ലിയൽ കോശങ്ങൾ
b) എപെൻഡെമൽ കോശങ്ങളുടെ ധർമ്മം എന്താണ്?
Answer:
സെറിബ്രോ സ്പൈനൽ ദ്രവം രൂപീകരിക്കുന്ന തിൽ എപെൻഡെമൽ കോശങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു.
Question 6.
ചിത്രം നിരീക്ഷിച്ച് താഴെ നൽകിയിട്ടുള്ള ചോദ്യ ങ്ങൾക്ക് ഉത്തരം എഴുതുക.

a) ‘X’ എന്ന് അടയാളപ്പെടുത്തിയ ഭാഗം തിരിച്ച റിയുക?
Answer:
ത്വക്കിലെ ഗ്രാഹികളിലെ റിസപ്റ്റർ പൊട്ടൻ
b) ന്യൂറോണിൽ എങ്ങനെയാണ് ആക്ഷൻ പൊട്ടൻ ഷ്യൽ രൂപപ്പെടുന്നത്?
Answer:
ബാഹ്യ ആന്തര ഉദ്ദീപനങ്ങൾക്കനുസരിച്ച് ഗ്രാഹി കളിൽ വൈദ്യുത സന്ദേശങ്ങൾ ഉണ്ടാകും. ഇത്തരം സന്ദേശങ്ങൾ റിസപ്റ്റർ പൊട്ടൻഷ്യൽ എന്നറിയപ്പെടുന്നു. ഉയർന്ന അളവിൽ ഇത്തരം സന്ദേശങ്ങൾ ഗ്രാഹികളുമായി ബന്ധപ്പെട്ട ന്യൂറോണുകളിൽ ആക്ഷൻ പൊട്ടൻഷ്യൽ രൂപ പ്പെടുത്തുന്നു.
Question 7.
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളെ അനുയോജ്യമായി പട്ടികപ്പെടുത്തുക.
a) മെറ്റാബോളിസത്തിന്റെ നിരക്ക് കൂടുന്നു,
b) ഭാരക്കുറവ്
c) തണുപ്പ് സഹിക്കാൻ പറ്റാത്ത അവസ്ഥ
d) ഹൃദയമിടിപ്പ് കുറയുന്നു
e) ശരീരഭാരം കൂടുന്നു
f) ഹൃദയമിടിപ്പ് കൂടുന്നു
g) മെറ്റാബോളിസം കുറയുന്നു,
h) അമിതമായ വിയർപ്പ്, ഉൽക്കണ്ഠ.
| ഹൈപ്പർ തൈറോയ്ഡിസം | ഹൈപ്പോ തൈറോയ്ഡിസം |
Answer:
ഹൈപ്പർതൈറോയ്ഡിസം – a, b, f, h
ഹൈപ്പോതൈറോയ്ഡിസം – c, d, e, g
Question 8.
A) മെൻഡൽ ഉയരം എന്ന സ്വഭാവത്തെ അടിസ്ഥാ നമാക്കി നടത്തിയ വർഗസങ്കരണ പരീക്ഷണം ചിത്രീകരണത്തിൽ നൽകിയിരിക്കുന്നു. ചിത്രീക രണം നിരീക്ഷിച്ച് താഴെ നൽകിയിട്ടുള്ള ചോദ്യ ങ്ങൾക്ക് ഉത്തരം എഴുതുക.

a) ഒന്നാം തലമുറയിലെയും മാതൃ തലമുറയിലെ ഉയരമുള്ള സസ്യത്തിന്റെയും ജനിതകഘടന എഴുതുക.
Answer:
മാതൃതലമുറയിലെ ഉയരമുള്ള സസ്യം – TT
ഒന്നാം തലമുറയിലെ ഉയരമുള്ള സസ്യം T
b) ഒന്നാം തലമുറയിലെ സസ്യങ്ങളെ സ്വപാ ഗണം നടത്തിയാൽ, രണ്ടാം തലമുറയിൽ ലഭി ക്കുന്ന സസ്യങ്ങളുടെ സാധ്യമായ ഫീനോടെ പ്പുകൾ ഏതെല്ലാമാണ്, ഏത് അനുപാതത്തി ലാണ്?
Answer:
ഉയരമുള്ളതും ഉയരം കുറഞ്ഞതും 3:1 എന്ന അനുപാതത്തിൽ.
അല്ലെങ്കിൽ
B) ചിത്രീകരണം നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യ ങ്ങൾക്ക് ഉത്തരം എഴുതുക.

ഒന്നാം തലമുറ സസ്യവും ഉയരം കൂടിയ മാതൃ സസ്യവും തമ്മിലുള്ള വർഗസങ്കരണം ചിത്രീക രിക്കുക.
Answer:

![]()
Question 9.
ബാലു: സുഷുമ്നയുടെയും സെറിബ്രത്തിന്റെയും ബാഹ്യ ഭാഗത്ത് വൈറ്റ് മാറ്ററും ആന്തരഭാഗത്ത് ഗ മാറ്ററും കാണപ്പെടുന്നു.
രാമു : സെറിബ്രത്തിന്റെ ബാഹ്യഭാഗത്ത് മാ റ്ററും ആന്തര ഭാഗത്ത് വൈറ്റ് മാറ്ററും കാണപ്പെ ടുന്നു. എന്നാൽ സുഷുമ്നയുടെ
ബാഹ്യഭാഗത്ത് വൈറ്റ് മാറ്ററും ആന്തരഭാഗത്ത് ഗ മാറ്റവും കാണപ്പെടുന്നു നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട് ക്ലാസിൽ നടന്ന ഗ്രൂപ്പ് ചർച്ചയിൽ പങ്കെടുത്ത ബാലുവും രാമുവും ഉന്നയിച്ച് അഭിപ്രായങ്ങളാണ് മുകളിൽ നൽകിയി രിക്കുന്നത്
a) ഇവയിൽ ആരുടെ അഭിപ്രായത്തോടാണ് നിങ്ങൾ യോജിക്കുന്നത്
Answer:
രാമുവിന്റെ അഭിപ്രായത്തോട്
b) വൈറ്റ് മാറ്ററും, ഗ്രേ മാറ്ററും എന്തെന്ന് വിശദ മാക്കുക
Answer:
- മയലിൽ ഷിത്ത് ഉള്ള നാഡീകോശങ്ങൾ കൂടു തലായി കാണപ്പെടുന്ന ഭാഗം
- വൈറ്റ് മാറ്റർ ‘ കോശശരീരവും മയലിൻ ഷീത്ത് ഇല്ലാത്ത നാഡീകോശ ഭാഗങ്ങളും കാണപ്പെടുന്ന ഭാഗം ഗ മാറ്റർ.
Question 10.
ഒരു നാഡീകോശത്തിൽ രൂപപ്പെടുന്ന സന്ദേശം മറ്റൊരു നാഡീ കോശത്തിലേക്ക് പ്രവേശിക്കുന്ന ചിത്രം ചുവടെ നൽകിയിരിക്കുന്നു. ചിത്രം നിരീക്ഷി ക്കുക.

a) ചിത്രത്തിൽ സൂചിപ്പിച്ചിരിക്കുന്ന ഭാഗം ഏത്?
Answer:
സിനാപ്സ്
b) യിൽ നിന്നും സ്രവിക്കപ്പെടുന്ന രാസവ സ്തുക്കൾ എതു പേരിലറിയപ്പെടുന്നു? ഒരു ഉദാഹരണം എഴുതുക?
Answer:
നാഡീയ പ്രേഷകങ്ങൾ, അസറ്റൈൽ കൊളിൻ | ഡോപാമിൻ
Question 11.
രണ്ട് വ്യക്തികളുടെ രക്തഗ്രൂപ്പുകളെക്കുറിച്ച് പട്ടി കയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

a) X, Y എന്നീ വ്യക്തികളുടെ രക്തഗ്രൂപ്പുകൾ തിരിച്ചറിയുക.
Answer:
X-B ഗ്രൂപ്പ്, YA ഗ്രൂപ്പ്
b) X എന്ന വ്യക്തിയുടെ രക്തം Y എന്ന വ്യക്തിക്ക് സ്വീകരിക്കാൻ പറ്റുമോ? എന്തുകൊണ്ട് ?
Answer:
ഇല്ല, ദാതാവിന്റെ രക്തത്തിലുള്ള ആന്റിജൻ, സ്വീകരിച്ചയാളുടെ രക്തത്തിലെ ആന്റിബോ ഡിയുമായി പ്രവർത്തിക്കുകയും രക്തം കട്ടപിടി ക്കുകയും ചെയ്യും.
12-17 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 3 സ്കോർ വീതം. (6 × 3 = 18)
Question 12.
മുമ്പൊക്കെ കൊതുകുതിരി ഉപയോഗിച്ച് കൊതു കുകളെ നിയന്ത്രിക്കാമായിരുന്നു. കൊതുകുതി രിയുടെ പഴയ ഗുണം ഇല്ലാ ത്തതോ കൊതുകിന്റെ അതിജീവനശേഷി വർദ്ധിച്ചതോ മൂലം ഇപ്പോൾ അതിനു കഴിയുന്നില്ല’ ബാലുവിന്റെ അമ്മൂമ്മയുടെ ഈ ആശയക്കുഴപ്പം ഡാർവിന്റെ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കുക.
Answer:
കൊതുകുതിരിയെ അതിജീവിക്കാനുള്ള ചില മാറ്റങ്ങൾ (ഉല്പരിവത്തനം) വ്യതി യാനം കൊതുകു കളിൽ രൂപപ്പെടുകയും പ്രകൃതി നിർധാരണ ത്തിലൂടെ അനുയോജ്യമായ വ്യതിയാനമുള്ളവ നിലനിൽക്കുകയും ചെയ്തു.
Question 13.
A) “മരണശേഷം എന്റെ കണ്ണുകൾ ആരു വേണ മെങ്കിലും എടുത്തോട്ടെ.” ഗുരുതരമായ അപകട ത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്ക
പ്പെട്ട രാജുവിന്റെ വാക്കുകളാണിത്.
a) ഈ പ്രസ്താവനയോട് നിങ്ങൾ എങ്ങനെ പ്രതി കരിക്കും?
Answer:
രാജു ഒരു ദയാലുവും മഹാമനസ്കനുമാണ്. എന്തെന്നാൽ നേത്രദാനം മഹാദാനമാണ്. അത് മറ്റൊരു മനുഷ്യന്റെ ജീവിതത്തിന്റെ അന്ധകാരത്തെ ഇല്ലാതാക്കുന്നു.
b) മരണശേഷം കണ്ണുകൾ ദാനം ചെയ്യുന്നത് പ്രയാസകരമാണോ?
Answer:
അല്ല. കണ്ണുകൾ 6 മണിക്കൂറിനുള്ളിൽ ശസ്ത്ര ക്രിയവഴി രോഗിയിലേക്ക് മാറ്റിവയ്ക്കാം.
c) ജീവിച്ചിരിക്കുമ്പോൾ അവയവദാനം സാധ്യ മാണോ?
Answer:
മറ്റു അവയവങ്ങളായ വൃക്കകൾ, കരൾ എന്നി വയും ദാനം ചെയ്യാം.
OR
B) ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെ ഴുതുക.

a) ചിത്രം എന്തിനെ സൂചിപ്പിക്കുന്നു?
Answer:
ആന്തരകർണം
b) X, Y തിരിച്ചറിഞ്ഞ് എഴുതുക.
Answer:
x – വെസ്റ്റിബുലാർ നാഡി Y – ശ്രവണ നാഡി
c) X, Y എന്നിവ ധർമത്തിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
Answer:
- X – വെസ്റ്റിബുലാർ അപ്പാരറ്റസിൽ നിന്നുള്ള ആവേഗങ്ങളെ സെറിബെല്ലത്തിൽ എത്തി ക്കുന്നു.
- Y – കോക്ലിയയിൽ നിന്നുള്ള ആവേഗങ്ങളെ സെറിബ്രത്തിലെത്തിക്കുന്നു.
Question 14.
രക്തനിവേശത്തിൽ രക്തഗ്രൂപ്പ് നിർണ്ണയിക്കേണ്ട തിന്റെ ആവശ്യകത എന്ത്?
Answer:
രക്തം നൽകുന്ന വ്യക്തിയെ രക്തദാതാവ് എന്നും രക്തം സ്വീകരിക്കുന്ന വ്യക്തിയെ രക്തസ്വീകർ ത്താവ് എന്നും വിളിക്കുന്നു. സ്വീകർത്താവിന്റെ രക്തത്തിൽ സ്വാഭാവികമായി ഇല്ലാത്ത ആന്റിജൻ ദാതാവിന്റെ രക്തം വഴി എത്തിയാൽ അതിനെതിരെ സ്വീകർത്താവിന്റെ പ്ലാസ്മയിലെ ആന്റിബോഡി കൾ പ്രവർത്തിച്ച് രക്തം കട്ട പിടിക്കുന്ന അവസ്ഥ ഉണ്ടാകുന്നു. അതിനാൽ രക്ത നിവേശത്തിൽ രക്തഗ്രൂപ്പുകൾ നിർബന്ധമായും പരിഗണിക്കണം.
Question 15.
A) ബാക്ടീരിയയുടെ ചിത്രീകരണം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

a) ‘X’ എന്ന് സൂചിപ്പിച്ചിരിക്കുന്ന ഭാഗമേത്?
Answer:
X = പ്ലാസ്മിഡ്
b) ജനിതക എഞ്ചിനീയറിങ്ങിൽ ‘X’ ന്റെ പ്രാധാന്യം എന്ത് ?
Answer:
കൂട്ടിച്ചേത്ത് ജീനിനെ മറ്റൊരു കോശത്തിലേക്ക് എത്തിക്കുന്ന വാഹകനായി ഉപയോഗപ്പെടു ത്തുന്നു.
OR
B) ജനിതക എഞ്ചിനീയറിംഗിലൂടെ മനുഷ്യ ഇൻസുലിൻ ഉൽപാദിപ്പിക്കുന്നതിന്റെ ഘട്ടങ്ങൾ വിശകലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
ഘട്ടം 1. മനുഷ്യന്റെ DNA യിൽ നിന്ന് ഇൻസു ലിൻ ഉൽപാദക ജീനിനെ മുറിച്ചെടു ക്കുന്നു.
ഘട്ടം 2. ഇൻസുലിൻ ഉൽപാദക ജീനിനെ പ്ലാസ്മി ഡിലേക്ക് കൂട്ടിച്ചേർക്കുന്നു.
ഘട്ടം 3. ഇൻസുലിൻ ജീൻ കൂട്ടിച്ചേർത്ത പ്ലാസ് മിഡ്, ബാക്ടീരിയ കോശത്തിൽ നിക്ഷേപി ക്കുന്നു.
ഘട്ടം 4. വളർച്ചാ മാധ്യമത്തിൽ ബാക്ടീരിയകൾ പെരുകുന്നു.
a) ഘട്ടം 1 ലും 2 ലും ഉപയോഗിക്കുന്ന എൻസൈ മുകളുടെ പേരെഴുതുക.
Answer:
ഘട്ടം 1: റെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയേസ് ജനിതക കൃതിക, ഘട്ടം 2 ലിഗേസ് ജനിതക പശ
b) ഈ പ്രക്രിയയിൽ പ്ലാസ്മിഡിന്റെ പങ്ക് എന്ത് ?
Answer:
ബാക്ടീരിയയിലേക്ക് ജീൻ എത്തിക്കുന്ന വാഹ കനായി പ്ലാസ്മിഡ് വർത്തിക്കുന്നു.
c) ഈ ബാക്ടീരിയയുടെ തുടർന്നുള്ള തലമുറ കൾക്ക് ഇൻസുലിൻ ഉത്പാദിപ്പിക്കാനുള്ള കഴിവുണ്ടാകുമോ ? എന്തുകൊണ്ട് ?
Answer:
കഴിയും, കാരണം ആ ബാക്ടീരിയയിൽ ഇൻസുലിൻ നിർമാണത്തിനുള്ള ജീനുകളുണ്ട്.
![]()
Question 16.
ചിത്രീകരണം നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യ ങ്ങൾക്ക് ഉത്തരം എഴുതുക.

(a) ചിത്രീകരണം എന്തിനെ സൂചിപ്പിക്കുന്നു.
Answer:
പ്രോട്ടീൻ നിർമാണം
(b) (i), (ii) എന്നിങ്ങനെ സൂചിപ്പിക്കുന്ന ഘട്ടങ്ങളേവ?
Answer:
i -ട്രാൻസ്ക്രിപ്ഷൻ, ii ട്രാൻസ്ലേഷൻ
(c) A, Bസൂചിപ്പിക്കുന്നത് എന്തിനെ?
Answer:
A -അമിനോ ആസിഡ്, B-റൈബോസോം
Question 17.
പട്ടിക പൂർത്തിയാക്കുക.
| സിന്തറ്റിക് സസ്യഹോർമോൺ | ധർമ്മം |
| (a) ___________ | തണ്ടിൽ വേര് മുളപ്പിക്കാൻ ഉപയോഗിക്കുന്നു. കളനാശിനിയായും ഉപയോഗിക്കുന്നു (2,4 D) |
| സിന്തറ്റിക് ജിബ്ബറിലിനുകൾ | (b) ___________ |
| സിന്തറ്റിക് എഥിലീൻ | (c) ___________ |
Answer:
a) സിന്തറ്റിക് ഓക്സിനുകൾ
b) മുന്തിരിച്ചെടിയിൽ കായ്കളുടെ വലുപ്പം കൂട്ടാനും കരിമ്പിന്റെ കാണ്ഡദീർഘക രണത്തിനും ഉപയോഗിക്കുന്നു.
c) ഫലങ്ങൾ പാകപ്പെടുത്തി ഒരേസമയം വിളവെ ടുക്കാൻ കാർഷിക മേഖലയിൽ എഥിലീൻ പ്രയോജനപ്പെടുത്തുന്നു. വാഴപ്പഴം തക്കാളി എന്നിവ ഒരേ സമയം പഴുപ്പിക്കാൻ എഥിലീൻ ഉപയോഗിക്കുന്നു.
18-മത്തെ ചോദ്യത്തിന് ഉത്തരമെഴുതുക. 4 കോർ (1 × 4 = 4)
Question 18.
A. ഒരു രോഗത്തിന്റെ ലക്ഷണങ്ങൾ താഴെ നൽകിയി രിക്കുന്നു.
രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ, പനി, വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ, ക്ഷീണം എന്നി വയാണ് പ്രധാന ലക്ഷണങ്ങൾ. ചിലപ്പോൾ കഫ ത്തിൽ രക്തം കാണപ്പെടാം.
a) രോഗം തിരിച്ചറിയുക?
Answer:
ക്ഷയം
b) രോഗകാരിയുടെ പേര് എഴുതുക.
Answer:
മൈക്കോബാക്ടീരിയം ട്യൂബർക്കുലോസിസ്
c) ഈ രോഗം ബാധിക്കുന്ന ശരീരഭാഗങ്ങൾ ഏതെല്ലാമാണ്?
Answer:
ഇത് പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നതെങ്കിലും വൃക്കകൾ, അസ്ഥികൾ, തലച്ചോറ് തുടങ്ങിയ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിക്കാം.
d) ഈ രോഗത്തിന്റെ പ്രതിരോധവും ചികിത്സയും എന്താണ്?
Answer:
ബി.സി.ജി. പ്രതിരോധ കുത്തിവയ്പ്പ്. ഒന്നി ലധികം ആന്റിബയോട്ടിക്കുകൾ ഒരേസമയം ഉപയോഗിച്ചുള്ള ദീർഘകാല (ഡോട്സ്)
![]()
B) ഒരു രോഗകാരിയുടെ പേര് താഴെ നൽകുന്നു. ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്
a) ഈ രോഗകാരി ഉണ്ടാക്കുന്ന രോഗം തിരിച്ചറിയുക.
Answer:
എയ്ഡ്സ്
b) ഈ രോഗകാരി നമ്മുടെ ശരീരത്തെ എങ്ങനെയാണ് ബാധിക്കുന്നത്?
Answer:
ടി ലിംഫോസൈറ്റുകൾ. വൈറസ് ടി ലിംഫോ സൈറ്റുകളുടെ ജനിതക സംവിധാനം ഉപയോ ഗിച്ച് പെരുകുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി, രോഗങ്ങളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയു കയും ക്രമേണ ഈ അവസ്ഥ എയ്ഡ്സിലേക്ക് എത്തുകയും ചെയ്യുന്നു.
c) ഈ രോഗം പകരുന്ന രീതികൾ എന്തെല്ലാമാണ്?
Answer:
എച്ച്.ഐ.വി. ബാധിച്ച വ്യക്തിയുമായുള്ള ലൈംഗിക ബന്ധത്തിലൂടെ, എച്ച്.ഐ.വി. വിമുക്തമല്ലാത്ത സൂചികളും സിറിഞ്ചുകളും പങ്കുവെക്കുന്നതിലൂടെ, എച്ച്.ഐ.വി. അടങ്ങിയ രക്തമോ അവയവങ്ങളോ സ്വീകരിക്കുന്നതി ലൂടെ, രോഗബാധിതയായ അമ്മയിൽ നിന്ന് ഗർഭസ്ഥശിശുവിലേക്ക് എന്നിവയിലൂടെ എച്ച്.ഐ.വി. പകരാം.