Class 8 Malayalam Adisthana Padavali Model Question Paper Set 4

During exam preparation, Malayalam Question Paper Class 8 Kerala Syllabus Set 4 guide students properly.

Class 8 Malayalam Adisthana Padavali Model Question Paper Set 4

Time : 1 1/2 hrs.
Max Score: 40

നിർദേശങ്ങൾ:

  1. ആദ്യത്തെ 15 മിനിറ്റ് സമാശ്വാസസമയമാണ്. ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഈ സമയം വിനിയോഗിക്കണം.
  2. ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം  ഴുതണം. A അല്ലെ ങ്കിൽ B എന്ന തരത്തിലുള്ള ചോദ്യങ്ങളിൽ, ഏതെങ്കിലും ഒരു  ദ്യത്തിന് ഉത്തരമെഴുതിയാൽ മതി.
  3. ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.

1 മുതൽ 4 വരെ ചോദ്യങ്ങൾക്ക് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. (4 × 1 = 4)

Question 1.
“മരുന്ന്’ എന്ന കഥയിലൂടെ എഴുത്തുകാരൻ എന്താണ് പറയാൻ ശ്രമിക്കുന്നത്?
A. ദാരിദ്ര്യവും ധനവും തമ്മിലുള്ള അന്തരം
B. ദാരിദ്രനോടുള്ള ദയ
C. ധനികനോടുള്ള പരിഹാസം
D. മരുന്ന് വ്യാപാരം
Answer:
A. ദാരിദ്ര്യവും ധനവും തമ്മിലുള്ള അന്തരം

Question 2.
“വസന്തത്തിലെ ഊഷ്മളമായ സൂര്യ വെളിച്ചത്തിൽ അത് വെയിൽ കാഞ്ഞിരുന്നു. ആര്?
A. മാഗ് പൈ
B. കൊച്ചു ദേവ താരു
C. കുരുവി
D. മഴമേഘം
Answer:
B. കൊച്ചു ദേവ താരു

Class 8 Malayalam Adisthana Padavali Model Question Paper Set 4

Question 3.
താഴെ കൊടുത്തവയിൽ ആരോഗ്യത്തെ സംബന്ധിക്കുന്ന പഴഞ്ചൊല്ല് ഏത്
A. വിത്തെടുത്ത് ഉണ്ണരുത്
B. ഉണ്ണുന്നവൻ അറിഞ്ഞില്ലെങ്കിലും വിളമ്പുന്നവൻ അറിയണം
C. അത്താഴം അത്തിപ്പഴത്തിനോളം
D. നീർക്കോലി കടിച്ചാൽ അത്താഴം മുടങ്ങും
Answer:
C. അത്താഴം അത്തിപ്പഴത്തിനോളം

Question 4.
ഭഗീരത്രപ്രയത്നം എന്ന് ഏതു പ്രവർത്തിയാണ് വിശേഷിപ്പിക്കുന്നത്
A. കാട്ടുതീ അണയ്ക്കുന്ന കുരുവി
B. പുതുവർഷമരമായി മാറ്റപ്പെടുന്ന കൊച്ചു ദേവദാരു
C. കൃപാകരന്റെ കൂടെ പോകുന്ന അമ്മമ്മ
D. ഡോക്ടർ എം. എസ്. വല്യത്താന്റെ വാൽവ് നിർമ്മാണ പ്രവർത്തനം
Answer:
D. ഡോക്ടർ എം. എസ്. വല്യത്താന്റെ വാൽവ് നിർമ്മാണ പ്രവർത്തനം

5 മുതൽ 7 വരെ ചോദ്യങ്ങൾക്ക് മൂന്നോ നാലോ വാക്യത്തിൽ ഉത്തരമെഴുതുക. (3 × 3 = 9)

Question 5.
“കണ്ണിലെ മഴത്തുള്ളി വറ്റിപ്പോകവേ നിന്റെ
ഗണ്ഡത്തിൽ ചിന്നിക്കാണായ് ഗന്ധമാദിനീ വർണ്ണം
അന്നേരമെൻ ചിത്തത്തിന്നടഞ്ഞ വാതിൽ മന്ദം
നിന്നുടെയധരങ്ങൾ തുറന്നു പൊൻ താക്കോലാൽ” – വരികൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
വരികളുടെ വിശകലനം:
“കണ്ണിലെ മഴത്തുള്ളി വറ്റിപ്പോകവേ…
ഈ വരികൾ കവിതയുടെ തീർത്ഥഭാവനയാണ്. ഭാര്യയുടെ കണ്ണീരൊഴുക്കലിൽ നിന്നും അവളുടെ മാണ് വ്യക്തമാവുന്നത്. അവളുടെ അന്തർലീനമായ സ്നേഹം കവിയുടെ ഹൃദയത്തിലെ പൂട്ടിയിരിക്കുന്ന വാതിൽ തുറക്കുന്നു. “ഗണ്ഡത്തിൽ ചിന്നിക്കാണായ് ഗന്ധമാദിനീ വർണ്ണം” ഇവിടെ ഗന്ധമാദിനി എന്നത് ഒരു വിശിഷ്ട സുഗന്ധമുള്ള പുഷ്പമായി ഉപയോഗിച്ചിരിക്കുന്നു. അതിന്റെ സൗന്ദര്യവും സുഗന്ധവുമെല്ലാം ചേർന്ന് അവളുടെ ഗണ്ഡത്തിൽ (കവിൾ തടം | കണ്ണിനടുത്ത്) തെളിയുന്നു എന്നു കവി ഉദ്ദേശിക്കുന്നു. അതായത് അതിന്റെ മൃദുത്വം, സൗന്ദര്യം, സൗമ്യത എന്നിവയെ ഭാര്യയിൽ കാണുന്നു.

അവരുടെ സ്നേഹബന്ധത്തിന്റെ സൗന്ദര്യവും സുഗന്ധവുമാണ്. “പൊൻ താക്കോൽ” എന്നത് അവളുടെ സ്നേഹമാണ് മഴയായി വരുന്നത് അതാണ് ഹൃദയത്തിൽ അടച്ച വാതിലുകൾ തുറക്കുവാനുള്ള ഏക താക്കോൽ.

Class 8 Malayalam Adisthana Padavali Model Question Paper Set 4

Question 6.
വാൽവ് വികസനത്തിൽ ആദ്യ വർഷങ്ങളിൽ ലഭിച്ച എതിരഭിപ്രായങ്ങളെ എഴുത്തുകാരൻ എങ്ങനെ ഏറ്റെടുത്തു?
Answer:
ആദ്യകാല പരീക്ഷണങ്ങളിൽ എഴുത്തുകാരന്റെ ആശയത്തെ ചൊല്ലി അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നുമുണ്ടായ എതിരഭിപ്രായങ്ങൾ അദ്ദേഹത്തെ തളർത്തിയില്ല. മറിച്ച്, അവയെ ചിന്താപരമായ വെല്ലുവിളികളായി കാണുകയും തെറ്റുകൾ തിരുത്തി, മാതൃക മെച്ചപ്പെടുത്തുകയും, പരാജയങ്ങളെ പഠനമായി മാറ്റുകയും ചെയ്തു. ഇത് ശാസ്ത്രീയ സമീപനത്തിന്റെ മികച്ച ഉദാഹരണമാണ്. ലക്ഷ്യത്തിൽ ഉറച്ച നിലപാടും ആത്മവിശ്വാസവും കൊണ്ടാണ് അദ്ദേഹം ഈ വിചാരങ്ങളെ ചെറുത്തത്. ഈ സമീപനം തന്നെയാണ് വിജയം കൈവരിക്കാൻ അടിയന്തരമായി വേണ്ട പ്രധാന ഗുണം, അതായത് നൈരാശ്യത്തിൽ മുക്കിയല്ല, പ്രതിസന്ധികളെ അതിജീവിച്ചാണ് വിജയം എത്തിപ്പെടുന്നത്.

Question 7.
(A) ഭ്രാന്താശുപത്രിയിലെ അനുഭവം അമ്മയുടെ മനസിനെ ഇത്രയധികം സ്പർശിച്ചത് എന്തുകൊണ്ടാവാം?
Answer:
അമ്മ മനസ്സിലാക്കുന്നത് – തന്റെ മകൻ ഗതികെട്ടുപോയാൽ ഇങ്ങനെയായേക്കും എന്ന തീവ്ര ഭയം. അവിടെ അവൾ കണ്ട് കുട്ടി, അവളുടെ മകനെപ്പോലെയാണ്. “അമ്മേ, അമ്മേ എന്നെ രക്ഷിക്കൂ” എന്ന് കുട്ടി നിലവിളിക്കുന്നത് കേട്ടപ്പോൾ, അത് അവളുടെ ഹൃദയത്തിൽ ആയിരം സൂചിമുനകളായി തറച്ചു. അവളുടെ സങ്കൽപ്പത്തിൽ തന്റെ മകനും ഈ ഗതി വരുമോയെന്ന ഗഹനമായ പേടി അവളെ തകർത്തുകളഞ്ഞു. ഈ ഭ്രാന്താശുപത്രിയിലെ സന്ദർശനം, ലഹരിയുടെ അവസാനം എന്താകുമെന്ന് തെളിയിക്കുന്ന ദൃശ്യമായി അമ്മയുടെ മനസ്സിൽ പതിഞ്ഞു.

അല്ലെങ്കിൽ
(B) ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റാലിയിലേക്ക് പ്ലക്കാടുകൾ തയ്യാറാക്കുക
Answer:
Class 8 Malayalam Adisthana Padavali Model Question Paper Set 4 - 1

8 മുതൽ 11 വരെ ചോദ്യങ്ങൾക്ക് അരപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (4 × 5 = 20)

Question 8.
കുട്ടികൾ, പിച്ചനടക്കുന്ന വഴികളിൽ മുഴുവൻ ചതിക്കുഴികളാണ് ഈ വാക്യത്തെ സമകാല സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്ത് കുറിപ്പെഴുതുക
Answer:
ഇത് കുട്ടികളെയും യുവാക്കളെയും കാത്തിരിക്കുന്ന സാമൂഹിക വിപത്തുകളെ സൂചിപ്പിക്കും വാക്കുകളാണ്. ഇന്നത്തെ കാലത്ത് ലഹരി, സോഷ്യൽ മീഡിയ ദുരുപയോഗം, ലൈംഗിക അതിക്രമങ്ങൾ, മാനസിക ആരോഗ്യ പ്രശ്നങ്ങൾ എന്നിവ കുട്ടികളെ വെട്ടിലാക്കുന്ന പ്രധാന അപകടങ്ങളാണ്. ഈ ചതിക്കുഴികൾ തെറ്റായ പ്രേരണകളും മോഹിപ്പിക്കുന്ന വളർച്ചയുമാണ്. അതിനാൽ, കുട്ടികൾക്ക് നല്ല സമീപനങ്ങൾ, ജീവിതപാഠങ്ങൾ, വിശ്വസ്തരായവരടങ്ങുന്ന ചുറ്റുപാടുകൾ എന്നിവ നൽകുന്നത് അത്യാവശ്യമാണ്.

Class 8 Malayalam Adisthana Padavali Model Question Paper Set 4

Question 9.
ദേവദാരുവിന്റെ ബാല്യകാലം എങ്ങനെയുള്ളതായിരുന്നെന്നും അതിന്റെ ചിന്തകളും ആശങ്കകളും എന്തായിരുന്നെന്നും നിങ്ങൾക്ക് അറിയാം. കൊച്ചുദേവദാരുവിന്റെ അനുഭവങ്ങൾ ആത്മകഥാരൂപത്തിലേക്ക് മാറ്റിയെഴുതൂ.
Answer:
കൊച്ചു ദേവദാരുവിന്റെ ആത്മകഥ

മഴയിൽ കുളിച്ചും വെയിലിൽ കളിച്ചും എന്റെ ബാല്യം മനോഹരമായിരുന്നു. പക്ഷികൾ എന്റെ ചില്ലകളിൽ പാറി കളിച്ചിരുന്നു എനിക്ക് സുഖവും സന്തോഷവുമാണ് തോന്നിയത്. പക്ഷേ, ഒരിക്കൽ ഒരു മാഗ് പ എന്റെ മനസ്സിൽ ഭയം വളർത്തി. വർഷാവസാനം തന്നെ മനുഷ്യർ വെട്ടുമെന്ന് അവൻ ഭയപ്പെടുത്തി. വെട്ടപ്പെടുമോ എന്ന ആശങ്കയോടെ പല മാസങ്ങളും ഞാൻ ജീവിച്ചു. ഒടുവിൽ പുതുവത്സരദിവസം വരാനായി തലേദിവസം അതായത് ഡിസംബർ 31-ാം തീയതി വന്നപ്പോൾ ഒരാൾ എന്റെ അടുത്തുവന്നു.

എന്നെ കുലുക്കി നോക്കി എന്റെ ജീവിതം അവസാനിച്ചുവെന്ന് എനിക്കപ്പോൾ തോന്നി ഞാൻ ബോധ കുറെ സമയം കഴിഞ്ഞ് അടുത്ത ദിവസം രാവിലെ ഞാൻ കണ്ണ് തുറന്നു. ഇല്ല ഞാൻ മരിച്ചിട്ടില്ല. ഇന്നലെ വരെ നിന്നിടത്ത് തന്നെ ഇന്നും നിൽക്കുന്നു. മാറ്റങ്ങളുണ്ട് ഞാൻ പതിവിലും മനോഹരിയായി തീർന്നിരിക്കുന്നു വെള്ളി നൂലുകൾ എന്റെ തടിയാകെ ചുറ്റിയിരിക്കുന്നു എന്റെ ചില്ല കളിൽ തോരണങ്ങളും ഒരു സ്വർണ നക്ഷത്രവും തൂങ്ങിക്കിടക്കുന്നു. മിന്നുന്ന ദീപങ്ങൾ കെട്ടി പുതുവത്സരമരമാക്കി മാറ്റിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം വന്നയാൾ വനപാലകനായിരുന്നു അദ്ദേഹത്തിന്റെ മക്കൾ സന്തോഷത്തോടെ എന്റെ അരികിലേക്ക് വന്നു പുതുവർഷ മരമാക്കിയതിൽ അവരെന്നെ വളരെ സ്നേഹത്തോടെ നോക്കി. എനിക്ക് മനസ്സിലായി – മനുഷ്യൻ എന്നെ വെട്ടിയില്ല, മറിച്ച് വിശേഷമായി കരുതിയതാണ്. ഇപ്പോഴും, ഞാൻ ആ പകൽ ഓർക്കുമ്പോൾ എന്റെ ചില്ലകൾ മഞ്ഞിൽ നനയുന്നു – സ്നേഹത്തിന്റെ മഞ്ഞിൽ.

Question 10.
ഗദ്യ ഭാഗം വായിച്ചു നൽകിയ ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക

വാക്കിന്റെ കൂടെരിയുന്നു

ഗൂഗി വാ തി ഓംഗോയുടെ വാക്കിന്റെ കൂടെരിയുന്നു എന്ന ലേഖനം മാതൃഭാഷയെ തകർക്കുന്നതിലൂടെ ഒരു സംസ്കാരത്തെത്തന്നെ തുടച്ചുനീക്കാമെന്നു നമുക്കു മുന്നറിയിപ്പു തരുന്നു. അധിനിവേശ സർക്കാർ കെനിയൻ മാതൃഭാഷയായ ഗികുയുവിനെ തകർക്കുകവഴി സംസ്കാരത്തെത്തന്നെ തകർത്തുവെന്നു ഗൂഗി വാ തി ഓംഗോ ചൂണ്ടിക്കാട്ടുന്നു. വാക്കുകളുടെ പ്രയോഗ വൈവിധ്യം, ഭാഷയുടെ വശീകരണ ശക്തി, ഭാഷയുടെ സൗന്ദര്യം എന്നിവ തിരിച്ചറിയുന്നതിൽ കഥകളും ചൊല്ലുകളും കടങ്കഥകളും നിർണായക സ്വാധീനം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം കരുതുന്നു. പ്രാദേശിക ഭാഷയെ തകർക്കുന്നതിനുള്ള ശ്രമങ്ങളാണ് അധിനിവേശ ഭരണകുടം ആദ്യം നടത്തിയത്. ഇംഗ്ലിഷ് ഭാഷയ്ക്ക് നൽകിയ അമിത പ്രാധാന്യം ഗികുയു ഭാഷയെ തകർത്തു.

അതോടെ കെനിയൻ സാഹിത്യത്തിനു നിലനിൽപില്ലാതെയായി. കെനിയയുടെ തനതു സാംസ്കാരിക അവസ്ഥകളെ തകിടം മറിക്കുന്നതിന് ഇതു കാരണമായി. ഇതോടെ കെനിയയുടെമേൽ സമ്പൂർണ ആധിപത്യം സ്ഥാപിക്കുന്നതിന് അധിനിവേശ ഭരണകൂടത്തിനു കഴിഞ്ഞു. മാതൃഭാഷയുടെ തകർച്ച സാംസ്കാരിക, രാഷ്ട്രീയ വ്യവസ്ഥകളുടെ കൂടി തകർച്ചയ്ക്കു കാരണമാകുമെന്നു ഗൂഗി വാ തി ഓംഗോ യുക്തിസഹമായി സമർഥിക്കുന്നു. ഭാഷയുടെ സൗന്ദര്യം സ്വായത്തമാക്കുന്നതിൽ കഥകൾക്കും ചൊല്ലുകൾക്കും കടങ്കഥകൾക്കുമുള്ള പങ്ക് വിശകലന വിധേയമാക്കണം. മാതൃഭാഷയുടെ തകർച്ച സാംസ്കാരികത്തകർച്ചയ്ക്കു കാരണമാകുന്നതെങ്ങനെയെന്നു തിരിച്ചറിയേണ്ടതുണ്ട്. പൊതുചോദ്യങ്ങൾക്കു ധാരാളം സാധ്യതയുള്ള ഒരു പാഠമാണിത്. ഭാഷാധിനിവേശം സാധ്യമാക്കുന്ന കൊളോണിയൽ രീതികൾ വിശകലനം ചെയ്യണം.

1. ഗൂഗി വാ തി ഓംഗോ ഏത് മാതൃഭാഷയുടെ തകർച്ചയെ കുറിച്ചാണ് ചൂണ്ടിക്കാണിക്കുന്നത്?
2. ഭാഷയുടെ സൗന്ദര്യം തിരിച്ചറിയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവ എന്തൊക്കെ?
3. കെനിയൻ ഭാഷാ-സാംസ്കാരിക തകർച്ചയ്ക്ക് കാരണമായത് ഏതു ഭാഷയ്ക്ക് നൽകിയ അമിത പ്രാധാന്യമാണ്?
Answer:
1. കെനിയൻ മാതൃഭാഷയായ ഗികുയുവിനെ

2. വാക്കുകളുടെ പ്രയോഗ വൈവിധ്യം, ഭാഷയുടെ വശീകരണ ശക്തി, ഭാഷയുടെ സൗന്ദര്യം എന്നിവ തിരിച്ചറിയുന്നതിൽ കഥകളും ചൊല്ലുകളും കടങ്കഥകളും പ്രധാന പങ്ക് വഹിക്കുന്നു.

3. ഇംഗ്ലിഷ് ഭാഷയ്ക്ക് നൽകിയ അമിത പ്രാധാന്യം ഗികുയു ഭാഷയെ തകർത്തു. അതോടെ കെനിയൻ സാഹിത്യത്തിനു നിലനിൽപില്ലാതെയായി. കെനിയയുടെ തനതു സാംസ്കാരിക അവസ്ഥകളെ തകിടം മറിക്കുന്നതിന് ഇതു കാരണമായി.

Class 8 Malayalam Adisthana Padavali Model Question Paper Set 4

Question 11.
(A) ഒരു ലഹരിവിരുദ്ധ ക്യാമ്പയിനിനായി നിങ്ങൾ സ്കൂളിൽ നടക്കുന്ന അവബോധ റാലിക്ക് മുന്നേ ചൊല്ലി കൊടുക്കാനുള്ള പ്രതിജ്ഞ തയ്യാറാക്കുക.
Answer:
പ്രതിജ്ഞ
മനസ്സുറച്ച്, ഭാവിയെ വിശുദ്ധമാക്കാൻ, ഒരു നല്ല നാടിനും നല്ല സമൂഹത്തിനും വേണ്ടി ഞാൻ ഈ പ്രതിജ്ഞ ചെയ്യുന്നു. മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള നിയമ വിരുദ്ധ ലഹരി പദാർത്ഥങ്ങൾ സമൂഹത്തെ തകർക്കുന്ന മാരക വിപത്താണ് എന്ന് ഞാൻ തിരിച്ചറിയുന്നു. ലഹരിയോടുള്ള ആസക്തി അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും പൂർണ്ണമായും നശിപ്പിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു.

നാളത്തെ പൗരൻമാരാവേണ്ട വിദ്യാർത്ഥികളും യുവജനങ്ങളും ലഹരിയുടെ കരാള ഹസ്തങ്ങളിൽ അകപ്പെടാതെ അവരെ സംരക്ഷിക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുക്കുന്നു. നിയമവിരുദ്ധ ലഹരി പദാർത്ഥങ്ങൾ സൂക്ഷിക്കുകയോ, ഉപയോഗിക്കുകയോ, വിൽക്കുകയോ, ഉപയോഗിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി നാടിനോടും ജനങ്ങളോടുമുള്ള എന്റെ കടമ നിറവേറ്റുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ജീവിതമാണ് ലഹരി എന്ന ആശയം ജീവിതത്തിൽ പകർത്തി ലഹരി മുക്ത നവകേരളം പടുത്തുയർത്താൻ എന്റെ എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവർത്തിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

അല്ലെങ്കിൽ
(B) “കുട്ടികൾ നേരിടുന്ന ഭീഷണികൾ” എന്ന വിഷയത്തിൽ ഒരു ഉപന്യാസം തയ്യാറാക്കുക.
Answer:
ലോകത്താകമാനമുള്ള കുട്ടികൾ ഇന്ന് വിവിധ തരത്തിലുള്ള ഭീഷണികളും പ്രശ്നങ്ങളും നേരിടുന്നുണ്ട് എന്ന് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽനിന്നും ദൃശ്യശ്രവ്യമാധ്യമങ്ങളിൽ നിന്നും മറ്റും നമുക്ക് മനസ്സി ലാക്കാം. വിവരസാങ്കേതിക വിദ്യ അനുദിനം  ളർന്നുകൊണ്ടിരിക്കുന്നു. വിജ്ഞാനം ഇന്ന് വിരൽത്തുമ്പത്താണ്. ലോകത്തിന്റെ ഏതു കോണിൽ നടക്കുന്ന സംഭവങ്ങളും അടുത്തനിമിഷം നമുക്ക് നമ്മുടെ സ്വീകരണമുറി യിൽ ഇരുന്ന് കണ്ടും കേട്ടും അറിയാനുള്ള സാഹചര്യമുണ്ട്.

ലോകത്തിലെവിടെ വിൽക്കുന്ന വസ്തു ക്കളും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നമ്മുടെ വീട്ടിലെത്തിക്കാനുള്ള സൗകര്യമുണ്ട്. അതുപോ ലെതന്നെ വിദൂരത്തിരിക്കുന്നവരെ കണ്ടു സംസാരിക്കാനും ഇന്ന് സാങ്കേതികവിദ്യ നമ്മെ സഹായിക്കുന്നു. വികസിത രാഷ്ട്രങ്ങളിൽനിന്ന് മരുന്നുകളും മറ്റും വേഗത്തിൽ എത്തിക്കുന്നതിനും നൂതന സാങ്കേതികവിദ്യ സഹായകമാകുന്നു. ഇങ്ങനെ നോക്കുമ്പോൾ ഒട്ടേറെ ഗുണങ്ങൾ സാങ്കേതികവിദ്യയുടെ മുന്നേറ്റം കൊണ്ട് ഉണ്ട് എന്നു കാണാം.

താഴെ തന്നിരിക്കുന്ന ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഒരുപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക. (7 × 1 = 7)

Question 12.
(A)
Class 8 Malayalam Adisthana Padavali Model Question Paper Set 4 - 2
നൽകിയ കാർട്ടൂണുകൾ വിശകലനം ചെയ്ത് കുറിപ്പെഴുതുക.
Answer:
വിശകലന കുറിപ്പ്:
ഇരുപടങ്ങൾ പ്രകൃതിയുടെയും മനുഷ്യന്റെയും ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. ആദ്യ ചിത്രത്തിൽ ഒരു മരം മുറിച്ചപ്പോൾ അതിന്റെ ഉള്ളിൽ നിന്നും ഓക്സിജൻ സിലിണ്ടർ ലഭിക്കുന്നതിനെ കാണിക്കുന്നു. ഇതിലൂടെ പ്രകൃതിയുടെ സംഭാവനകൾ മനുഷ്യരിൽ എത്രത്തോളം നിർണായകമാണെന്ന് സൂചിപ്പിക്കുന്നു. മരം വെട്ടുന്നതിലൂടെ നാം ശുദ്ധവായുവിനും ജീവന്റെ അവശ്യ ഘടകങ്ങൾക്കുമുള്ള പ്രാധാന്യം തിരിച്ചറിയണം എന്ന് ചിത്രഭാഷ വ്യക്തമാക്കുന്നു.

രണ്ടാം ചിത്രത്തിൽ മരം മഴുവിനും പച്ചക്കറികൾക്കും പിന്നിൽ മറഞ്ഞു നില്ക്കുന്ന ദൃശ്യമാണ്. ഇത് പ്രകൃതിയുടെ അഭയം, ധൈര്യം, സമൃദ്ധി എന്നിവയെ പ്രതിനിധീകരിക്കുന്നു. മനുഷ്യർ പ്രകൃതിയെ ആദരിക്കാതെ അതിനെ നശിപ്പിക്കുമ്പോൾ ഈ ദൈവീക സഹായങ്ങളും നഷ്ടപ്പെടും. അതിനാൽ പ്രകൃതിയെ സംരക്ഷിക്കാനും അതിന്റെ ദത്തസമ്പത്തിനെ മനസ്സിലാക്കാനുമാണ് ഈ ചിത്രങ്ങൾ നമ്മെ പ്രേരിപ്പിക്കുന്നത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പരസ്പരബന്ധവും പരിരക്ഷണത്തിന്റെ ആവശ്യകതയും ഈ രണ്ട് ചിത്രങ്ങൾ വ്യക്തമാക്കുന്നു.

അല്ലെങ്കിൽ
(B) നിശ്ചയദാർഢ്യവും ആത്മവിശ്വാസവും നമ്മെ ഉയർച്ചയുടെ പടവുകൾ താണ്ടാൻ സഹായിക്കും.
“ജീവിതവിജയം നിശ്ചയദാർഢ്യത്തിലൂടെ” എന്ന വിഷയത്തിൽ ഒരു പ്രഭാഷണം തയ്യാറാക്കുക.
Answer:
ആദരണീയരായ അധ്യാപകരേ പ്രിയപ്പെട്ട കൂട്ടുകാരെ നമസ്കാരം, ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാൽ ആ വിജയത്തേക്കുള്ള വഴി പുഷ്പ്പന്തലുകൾ കിടക്കുന്ന ഒരു പാതയല്ല. അതു കല്ലുകളും വിഘ്നങ്ങളും നിറഞ്ഞ കഠിനമായ ഒരു യാത്രയാകാം.

ഇത്തരമൊരു വഴിയിൽ നമ്മെ ഉറച്ച പാദത്തോടെ നയിക്കുന്നത് നിശ്ചയദാർഢ്യവും ആത്മവിശ്വാസവുമാണ്. “ഭഗീരഥപ്രയത്നം’ എന്ന കഥയിൽ നമ്മൾ കണ്ടത്, ഡോ. എം.എസ്. വല്യത്താൻ എന്ന ശാസ്ത്രജ്ഞന്റെ ഉദാത്തമായ കഠിന പരിശ്രമമാണ്. ഏഴുവർഷത്തെ നിരന്തരമായ പരാജയങ്ങൾക്കിടയിലും, രാഷ്ട്രീയ സാമൂഹിക സമ്മർദ്ദങ്ങൾക്കിടയിലും, അവഹേളനങ്ങൾക്കിടയിലും അദ്ദേഹം പിന്തിരിഞ്ഞില്ല. കാരണം അദ്ദേഹത്തിന് വിശ്വാസം ഉണ്ടായിരുന്നു, തന്റെ കഴിവിലും ലക്ഷ്യത്തിലും.

നിശ്ചയദാർഢ്യം എന്നാൽ ചോദ്യങ്ങളെ അവഹേളിച്ച് മുന്നേറുക അല്ല, മറിച്ച്  ചോദ്യങ്ങൾക്കിടയിലും ദൃഢമായി താൻ ചെയ്യുന്ന പ്രവർത്തിയിൽ പൂർണ്ണമായും വിശ്വസിച്ച് മുന്നേറുകയാണ് . ആത്മവിശ്വാസം എന്നാൽ എല്ലാ പ്രോത്സാഹനവും കിട്ടുമ്പോൾ മാത്രം നിലനിൽക്കുന്ന വിശ്വാസം അല്ല, മറിച്ച് ചുറ്റിലും നിരാശയും, പിന്തിരിപ്പൻ ചിന്താഗതികളും പറയുന്ന എതിരാളികൾക്കിടയിലും നിലനിൽക്കുന്ന വിശ്വാസം ആണ്.

ഇന്ന് ലോകം ചിന്തിക്കുന്നതിലും മുന്നിലാണ് ഇന്ത്യയുടെ ശാസ്ത്രം. എന്നാൽ ആ വിജയങ്ങളുടെ മുൻകഥകളിൽ ധാരാളം പൊളിഞ്ഞ പരീക്ഷണങ്ങളാണ്, പരാജിതമായ മോഡലുകളാണ്, തള്ളി പറഞ്ഞു കളഞ്ഞ ആശയങ്ങളാണ്. അതിനെ അതിജീവിച്ചത് നിശ്ചയദാർഢ്യമാണ്.

അവസാനമായി ഞാൻ ഓർമ്മിപ്പിക്കുന്നു, വിജയം ഒരു ലക്ഷ്യമാണ്, പക്ഷേ അതിലേക്ക് എത്തിക്കാനുള്ള ചതുപ്പുതടങ്ങൾ കടക്കേണ്ടത് നമ്മുടെ മനസ്സിന്റെ ഉറപ്പുകൊണ്ടാണ്. നമുക്ക് ഓർക്കാൻ പിന്തുടരാൻ ഒരുപാട് വിജയഗാഥകൾ ഉണ്ടല്ലൊ.. “വിളക്ക് കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം” അറിവുള്ളവനെന്നും അത്മവിശ്വാസമുള്ളവനായിരിക്കും അതുകൊണ്ട് നേടുക ആത്മവിശ്വാസത്തോടെ മുന്നേറുക നന്ദി നമസ്കാരം.

Leave a Comment