After completing the syllabus, Class 8 Social Science Question Paper Kerala Syllabus Set 4 Malayalam Medium test students’ understanding.
Class 8 Social Science Model Question Paper Set 4 Malayalam Medium
സമയം : 1½ മണിക്കൂർ
ആകെ സ്കോർ : 40
നിർദേശങ്ങൾ
- ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്.
- ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതണം.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
- ഓരോ വിഭാഗത്തിലും ചോയിസ് ഉള്ള ചോദ്യങ്ങളിൽ ഒരെണ്ണത്തിന് മാത്രം ഉത്തരമെഴുതിയാൽ മതി.
1 മുതൽ 4 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 1 സ്കോർ വിതം (4 × 1 = 4)
Question 1.
ലോക രാജ്യങ്ങളുടെ വികസനത്ത വിലയിരുത്തുന്നതിനായി ഐക്യരാഷ്ട്ര സംഘടന തയ്യാറാക്കുന്ന സൂചിക ഏത്?
a) മാനവ വികസന സൂചിക
b) സന്തോഷ സൂചിക
c) ലിംഗസമത്വ സൂചിക
d) ദാരിദ്ര്യ സൂചിക
Answer:
a) മാനവ വികസന സൂചിക
Question 2.
ചുവടെ നൽകിയിരിക്കുന്ന കൃഷിരീതിയും നിർവചനവും ചേരുംപടി ചേർക്കുക.
| കൃഷിരീതി | നിർവചനം |
| 1. വിളപരിക്രമണം | A. ആദ്യ വിള വിളവെടുക്കുന്നതിന് മുമ്പ് അടുത്ത |
| 2. ഇടവിള കൃഷി | B. വിള നടുന്നത് വിളകൾക്കിടയിൽ അകലം പാലിക്കാതെ ഒരേസമയം കൃഷി ചെയ്യുന്നത് |
| 3. റിലേ ക്രോപ്പിങ്ങ് | C. പ്രധാന വിളയുടെ വരികൾക്കിടയിലുള്ള സ്ഥലത്ത് മറ്റൊരു വിള കൃഷി ചെയ്യുന്നത് |
| 4. മിശ്രവിള | D. തുടർച്ചയായി വ്യത്യസ്ത സസ്യകുടുംബത്തിൽപ്പെട്ട വിളകൾ കൃഷി ചെയ്യുന്നത് |
a) 1 – C, 2 – A, 3 – D, 4 – B
b) 1 – B, 2 – C, 3 – D, 4 – A
c) 1 – D, 2 – C, 3 – A, 4 – B
d) 1 – A, 2 – B, 3 – D, 4 – C
Answer:
c) 1 – D, 2 – C, 3 – A, 4 – B
Question 3.
പ്രസ്താവന I: ബ്രിട്ടീഷുകാരുടെ ഗതാഗത, ആശയവിനിമയ മേഖലകളിലെ വികസനം ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലേക്കും സഞ്ചരിക്കാനും, പരസ്പരം ആശയവിനിമയം നടത്താനും, മനസ്സിലാക്കാനും ജനങ്ങളെ സഹായിച്ചു.
പ്രസ്താവന II: ഏകീകൃത ഭരണസംവിധാനം, നിയമവ്യവസ്ഥ, നാണയവ്യവസ്ഥ എന്നിവയുടെ നടപ്പാക്കൽ ജനങ്ങൾക്കിടയിൽ ഐക്യബോധം സൃഷ്ടിച്ചു.
മുകളിലുള്ള പ്രസ്താവനകൾ വിശകലനം ചെയ്ത് താഴെ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
a) പ്രസ്താവന I മാത്രം ശരിയാണ്
b) പ്രസ്താവന II മാത്രം ശരിയാണ്
c) രണ്ട് പ്രസ്താവനകളും ശരിയാണ്
d) രണ്ട് പ്രസ്താവനകളും ശരിയല്ല
Answer:
c) രണ്ട് പ്രസ്താവനകളും ശരിയാണ്
![]()
Question 4.
നൽകിയിരിക്കുന്ന പ്രസ്താവനയും കാരണവും വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
പ്രസ്താവന (A): ചെങ്കിസ് ഖാൻ മംഗോളിയൻ ഗോത്രങ്ങളെ ഒന്നിപ്പിക്കുകയും മംഗോളിയൻ സാമ്രാജ്യത്തിന് അടിത്തറയിടുകയും ചെയ്തു.
കാരണം (R): മംഗോളിയക്കാർ മേച്ചിൽപ്പുറങ്ങൾ തേടി സഞ്ചരിച്ച നാടോടികളായിരുന്നു.
a) Aയും Rഉം ശരിയാണ്, R, Aയുടെ ശരിയായ വിശദീകരണമാണ്.
b) Aയും Rഉം ശരിയാണ്, പക്ഷേ R,Aയുടെ ശരിയായ വിശദീകരണമല്ല.
c) A ശരിയാണ്, പക്ഷേ R തെറ്റാണ്.
d) A തെറ്റാണ്, പക്ഷേ R ശരിയാണ്.
Answer:
b) Aയും Rഉം ശരിയാണ്, പക്ഷേ R,Aയുടെ ശരിയായ വിശദീകരണമല്ല.
5 മുതൽ 7 വരെയുള്ള ചോദ്യങ്ങൾക്ക് രണ്ടാ അതിൽ കൂടുതലോ വാക്യങ്ങളിൽ ഉത്തരമെഴുതണം. 2 സ്കോർ വിതം. (3×2 = 6)
Question 5.
A. പരോക്ഷ ജനാധിപത്യം അഥവാ പ്രാതിനിധ്യ ജനാധിപത്യത്തിന്റെ സവിശേഷതകൾ വിശദീകരിക്കുക.
Answer:
ഭരണം നടത്തുന്നതിന് ജനങ്ങൾ അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന സമ്പ്രദായമാണ് പ്രാതിനിധ്യം ജനാധിപത്യം അഥവാ പരോക്ഷ ജനാധിപത്യം. നമുക്ക് പരിചിതമായ പ്രാതിനിധ്യ ജനാധിപത്യത്തിന്റെ തുടക്കം പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിലെ യൂറോപ്പിലാണ്. ബ്രിട്ടനിലെ പാർലമെന്റിന്റെ വളർച്ച പ്രാതിനിധ്യ ജനാധിപത്യ വ്യവസ്ഥയുടെ ഉദയത്തിന് കാരണമായി. രാജവാഴ്ചയുമായുള്ള നിരന്തര ഏറ്റുമുട്ടലിലൂടെയാണ് ബ്രിട്ടീഷ് പാർലമെന്ററി ജനാധിപത്യം ശക്തിപ്രാപിക്കുന്നത്. പാർലമെന്റിനോട് കൂട്ടുത്തരവാദിത്വമുള്ള മന്ത്രിസഭയാണ് പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിൽ ഭരണം നടത്തുന്നത്. പ്രായപൂർത്തിവോട്ടവകാശവും, പൗരാവകാശങ്ങളും ബ്രിട്ടീഷ് പാർലമെന്ററി ജനാധിപത്യ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഫ്രഞ്ച് വിപ്ലവാശയങ്ങളും പ്രാതിനിധ്യ ജനാധിപത്യ ങ്ങൾക്ക് മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്.
അല്ലെങ്കിൽ
B. ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളിൽ ഒന്നാണ് നിയമവാഴ്ച. വിശദീകരിക്കുക.
Answer:
ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളിൽ ഒന്നാണ് നിയമവാഴ്ച. നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരാണെന്നും എല്ലാവർക്കും തുല്യനിയമപരിരക്ഷ ലഭിക്കും എന്നതുമാണ് നിയമവാഴ്ചയുടെ അന്തഃസത്ത. രാജ്യത്തെ പൊതുനിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കും. ഒരുവിഭാഗത്തിനും പ്രത്യേക നിയമങ്ങൾ ഉണ്ടായിരിക്കുകയില്ല. തന്നെ നിയമവ്യവസ്ഥ അനുശാസിക്കുന്ന പ്രക്രിയയിലൂടെയും തത്വങ്ങളിലൂടെയും മാത്രമേ ഗവൺമെന്റിന് അതിന്റെ ചുമതലകൾ നിറവേറ്റാൻ കഴിയൂ.
Question 6.
യൂറോപ്പ് ഭൂഖണ്ഡത്തിന്റെ നാല് പ്രധാന അതിരുകൾ ദിശയും അതിരിടുന്ന പ്രദേശവും) വ്യക്തമാക്കുക.
Answer:
a) വടക്ക്: ആർട്ടിക് സമുദ്രം
b) പടിഞ്ഞാറ്: അറ്റ്ലാന്റിക് സമുദ്രം
c) തെക്ക്: മെഡിറ്ററേനിയൻ കടൽ
d) കിഴക്ക്: ഏഷ്യ ഭൂഖണ്ഡം
Question 7.
അച്ചടി മാധ്യമങ്ങളുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണ്?
Answer:
അവ സമഗ്രമായ വാർത്തകൾ, സാഹിത്യകൃതികൾ എന്നിവ സമൂഹത്തിന് നൽകുന്നു.
അവ അച്ചടി മാധ്യമങ്ങളിലൂടെ വിശ്വസനീയവും ആഴത്തിലുള്ളതുമായ വായനാനുഭവം നൽകുന്നു.
വീണ്ടും വായിക്കുന്നതിനും ഉപയോഗപ്രദമാണ്.
8 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് രണ്ടാ അതിൽ കൂടുതലോ വാക്യങ്ങളിൽ ഉത്തരമെഴുതണം. 3 സ്കോർ വീതം. (4 × 3 = 12)
Question 8.
A. പതിനാലാം നൂറ്റാണ്ടോടെ ഫ്യൂഡലിസം തകരാൻ തുടങ്ങി. ഇതിനുള്ള കാരണങ്ങൾ നൽകുക.
Answer:
കാലാവസ്ഥാ വ്യതിയാനം
രാജവാഴ്ച ശക്തിപ്പെടുത്തൽ
പ്ലേഗ് അല്ലെങ്കിൽ ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്ന പകർച്ചവ്യാധിയുടെ വ്യാപനം
വെടിമരുന്നിന്റെ കണ്ടുപിടുത്തം
കുരിശുയുദ്ധങ്ങൾ
ലോഹ നാണയങ്ങളുടെ ദൗർലഭ്യം
അല്ലെങ്കിൽ
B. ഫ്രാങ്കിഷ് സാമ്രാജ്യം വിശുദ്ധ റോമൻ സാമ്രാജ്യം എന്നറിയപ്പെടുന്നത് എന്തുകൊണ്ട്?
Answer:
റോമാസാമ്രാജ്യം, പശ്ചിമ റോമാസാമ്രാജ്യം, പൂർവ റോമാസാമ്രാജ്യം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. പശ്ചിമ റോമാസാമ്രാജ്യത്തെ പിൽക്കാലത്ത് യൂറോപ്പിലെ ഗോത്രവിഭാഗമായ ഫ്രാങ്കുകൾ കീഴടക്കി. ഇവർ സ്ഥാപിച്ച സാമ്രാജ്യമാണ് ഫ്രാങ്കിഷ് സാമ്രാജ്യം. ഈ സാമ്രാജ്യത്തിലെ പ്രസിദ്ധനായ ഭരണാധികാരി ഷാലമീൻ ആയിരുന്നു. പോപ്പ് ലിയോ മൂന്നാമനെ ശത്രുക്കൾ റോമാനഗരത്തിൽ നിന്ന് പുറത്താക്കിയപ്പോൾ ഷാലമീൻ അവരെ പരാജയപ്പെടുത്തുകയും അദ്ദേഹത്തെ വീണ്ടും പോപ്പായി അവരോധിക്കുകയും ചെയ്തു. ഇതിന് പ്രത്യുപകാരമായി ഷാലമീനെ ആദ്യത്തെ വിശുദ്ധ റോമാചക്രവർത്തിയായി പോപ്പ് കിരീടധാരണം ചെയ്തു. അതിനാൽ ഈ സാമ്രാജ്യം വിശുദ്ധ റോമാസാമ്രാജ്യം എന്ന പേരിലും അറിയപ്പെടുന്നു.
Question 9.
ഇന്ത്യൻ കാർഷിക മേഖല നേരിടുന്ന ഏതെങ്കിലും മൂന്ന് വെല്ലുവിളികൾ/പ്രശ്നങ്ങൾ പട്ടികപ്പെടുത്തുക.
Answer:
കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും.
വളങ്ങളുടെയും കീടനാശിനികളുടെയും ഉയർന്ന വില.
കാർഷിക ഉൽപന്നങ്ങൾക്ക് വിപണിയുടെ അഭാവം, മൂലധനത്തിന്റെ അഭാവം.
Question 10.
അമേരിക്കൻ കോളനികളിൽ ബ്രിട്ടൻ നടപ്പിലാക്കിയ വ്യാപാര നിയമങ്ങൾ വിശദീകരിക്കുക.
Answer:
കോളനികളിൽ നിന്ന് കോളനികളിലേക്ക് സാധനങ്ങൾ ബ്രിട്ടീഷ് കപ്പലുകളിലോ കോളനികളുടെ കപ്പലുകളിലോ മാത്രമേ കൊണ്ടുപോകാൻ കഴിയൂ.
കമ്പിളി, പുകയില, കപ്പൽപ്പായകൾ തുടങ്ങിയ സാധനങ്ങൾ ഇംഗ്ലണ്ട് വഴി മാത്രമേ യൂറോപ്പിലേക്ക് അയയ്ക്കാൻ കഴിയൂ. യൂറോപ്പിൽ നിന്നുള്ള സാധനങ്ങൾ ഇംഗ്ലണ്ട് വഴി മാത്രമേ കൊണ്ടുപോകാൻ കഴിയൂ.
1765 ലെ സ്റ്റാമ്പ് ആക്ട് പ്രകാരം ഇഷ്ടപത്രങ്ങൾ, നിയമപരമായ രേഖകൾ, ലഘുലേഖകൾ എന്നിവ നിശ്ചിത മൂല്യമുള്ള സ്റ്റാമ്പ് കൊണ്ട് അടയാളപ്പെടുത്തണമെന്ന് നിർബന്ധിച്ചു. ഫ്രഞ്ച് ആക്രമണങ്ങളിൽ നിന്ന് കോളനികളെ സംരക്ഷിക്കുന്നതിനുള്ള ചെലവ് തിരിച്ചുപിടിക്കാൻ ഒരു അധിക നികുതി ഏർപ്പെടുത്തി.
Question 11.
പുനരുപയോഗിക്കാവുന്നതും പുതുക്കാനാവാത്തതുമായ വിഭവങ്ങൾ തമ്മിലുള്ള വ്യത്യാസം ഉദാഹരണങ്ങൾ ഉപയോഗിച്ച് വിശദീകരിക്കുക.
Answer:
| പുനരുപയോഗിക്കാവുന്ന വിഭവങ്ങൾ | പുനരുപയോഗിക്കാനാവാത്ത വിഭവങ്ങൾ |
|
|
![]()
12, 13 ചോദ്യങ്ങൾക്ക് നാലോ അതിൽ കൂടുതലോ വാക്യങ്ങളിൽ ഉത്തരമെഴുതണം. 4 സ്കോർ വീതം. (2 × 4 = 8)
Question 12.
A. അമേരിക്കൻ സ്വാതന്ത്ര്യസമരം ലോകത്തിന് ഗണ്യമായ സംഭാവനകൾ നൽകി. അവ എന്തായിരുന്നു?
Answer:
ലോകമെമ്പാടുമുള്ള കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങൾക്ക് അത് ഊർജ്ജം നൽകി.
ആദ്യത്തെ ലിഖിത ഭരണഘടന പ്രാബല്യത്തിൽ വന്നു.
ഫെഡറൽ ഗവൺമെന്റ് എന്ന ആശയം ലോകത്തിന് സംഭാവന ചെയ്തു.
ആധുനിക റിപ്പബ്ലിക്കൻ ഗവൺമെന്റ് എന്ന ആശയം ലോകത്തിന് സംഭാവന ചെയ്തു.
അല്ലെങ്കിൽ
B. ചൈനയിലെ വിപ്ലവത്തിന്റെ ഫലങ്ങൾ വിശദീകരിക്കുക.
Answer:
- ചൈന പീപ്പിൾസ് റിപ്പബ്ലിക് ആയി
- ചൈനയിലെ വിദേശ ആധിപത്യം അവസാനിച്ചു
- കൃഷിഭൂമി കർഷകർക്ക് വിതരണം ചെയ്തു
- ലോക രാഷ്ട്രങ്ങൾക്കിടയിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ വ്യാപിക്കാൻ ഇത് കാരണമായി.
Question 13.
മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ പ്രധാന പ്രവർത്തനങ്ങളും പ്രധാന നേതാക്കളുടെ പങ്കും വിവരിക്കുക.
Answer:
കേരളത്തിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് മലബാറിൽ ദേശീയ പ്രസ്ഥാനം കൂടുതൽ കരുത്തുറ്റതായിരുന്നു. മലബാർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ രൂപീകരണവും ഹോംറൂൾ ലീഗിന്റെ പ്രവർത്തനങ്ങളും ദേശീയ പ്രസ്ഥാനത്തെ ചലിപ്പിച്ചു. ഖിലാഫത്ത്, നിസ്സഹകരണ പ്രസ്ഥാനങ്ങൾക്ക് വലിയ പിന്തുണയാണ് മലബാറിലെങ്ങും ലഭിച്ചത്. സമരത്തിന്റെ ഭാഗമായി ജനങ്ങൾ വിദേശനിർമ്മിത വസ്തുക്കളും, കോടതികൾ, വിദ്യാലയങ്ങൾ മുതലായ സർക്കാർ സ്ഥാപനങ്ങളും ബഹിഷ്കരിച്ചു. സമരത്തിന് സ്ത്രീകളുടെയും വിദ്യാർഥികളുടെയും മികച്ച പങ്കാളിത്തമുണ്ടായിരുന്നു. സി. കുഞ്ഞിരാമമേനോൻ, കെ. കേളപ്പൻ, യു. ഗോപാലമേനോൻ, കെ.പി. കേശവമേനോൻ, മുഹമ്മദ് അബ്ദുർ റഹിമാൻ സാഹിബ്, ഇ. മൊയ്തു മൗലവി, മൊയാരത്ത് ശങ്കരൻ തുടങ്ങിയവരായിരുന്നു പ്രധാന നേതാക്കൾ. നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ നേതൃത്വത്തിൽ അഖിലേന്ത്യാതലത്തിൽ ഉപ്പുസത്യഗ്രഹം നടന്നപ്പോൾ അലയൊലികൾ അതിന്റെ കേരളത്തിലുമുണ്ടായി. കേരളത്തിലെ ഉപ്പുസത്യഗ്രഹത്തിന്റെ കേന്ദ്രം മലബാറിലെ പയ്യന്നൂർ ആയിരുന്നു.
14, 15 ചോദ്യങ്ങൾക്ക് ഉത്തരം വിശദീകരിച്ച് എഴുതണം. 5 സ്കോർ വീതം. (2 × 5 = 10)
Question 14.
A. യൂറോപ്പിന്റെ ഭൂപ്രകൃതിയെ പ്രധാനമായും എത്രയായി തരംതിരിക്കാം? അവ ഏതെല്ലാം?
Answer:
വടക്ക് പടിഞ്ഞാറൻ കുന്നുകൾ: യൂറോപ്പിന്റെ വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഉയർന്ന കുന്നുകളും, നോർവെ, സ്വീഡൻ, ഫിൻലാന്റ് എന്നീ രാജ്യങ്ങളിലായി പരന്നുകിടക്കുന്ന സ്കാൻഡിനേവിയൻ പീഠഭൂമിയുമാണ് വടക്ക് പടിഞ്ഞാറൻ കുന്നുകളുടെ പ്രത്യേകത. മഞ്ഞുമൂടിയ കുന്നുകളും ഹിമാനികളും വളരെ വേഗത്തിൽ ഒഴുകുന്ന നദികളും മനോഹരമായ വനങ്ങളും തടാകങ്ങളും നിറഞ്ഞ സ്കാൻഡിനേവിയ സഞ്ചാരികളുടെ പ്രീയപ്പെട്ട കേന്ദ്രമാണ്. നീണ്ടകാലത്തെ ഹിമാനീകരണത്തിന്റേയും അപക്ഷയത്തിന്റേയും ഫലമായി രൂപപ്പെട്ട ഉരുണ്ട് തലപ്പോടുകൂടിയതും നേരിയ ചരിവുള്ളതുമായ കുന്നുകൾ പലയിടങ്ങളിലും കാണപ്പെടാറുണ്ട്. സ്കാൻഡിനേവിയൻ തീരങ്ങളിൽ കാണപ്പെടുന്ന ഫിയോഡുകളും ഈ പ്രദേശത്തിന്റെ മറ്റൊരു സവിശേഷതയാണ്.
ഉത്തര യൂറോപ്യൻ സമതലങ്ങൾ: വടക്ക് പടിഞ്ഞാറൻ കുന്നുകളുടെ തെക്കുഭാഗത്തായി ഉത്തര യൂറോപ്യൻ സമതലങ്ങൾ സ്ഥിതിചെയ്യുന്നു. ഇവയെ ദ ഗ്രേറ്റ് യൂറോപ്യൻ പ്ലെയിൻ എന്നും അറിയ പ്പെടുന്നു. കിഴക്ക് യൂറൽ പർവതങ്ങൾ മുതൽ പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രം വരെ ഈ സമതലം വ്യാപിച്ചുകിടക്കുന്നു. സാമാന്യം നിരന്ന ഭൂപ്രകൃതിയുള്ള സമതലത്തിൽ അങ്ങിങ്ങായി ചെറുകുന്നുകളും കാണപ്പെടുന്നു. കൃഷിക്ക് ഏറെ അനുയോജ്യമായ ഉത്തര യൂറോപ്യൻ സമതലം രൂപപ്പെട്ടത് ഹിമാനി നിക്ഷേപങ്ങളുടേയും യൂറോപ്പിലെ പ്രധാന നദികളായ വോൾഗ, ഡോൺ, നെയ്പൂർ എന്നിവയുടെ എക്കൽ നിക്ഷേപങ്ങളുടേയും ഫലമായാണ്. വോൾഗ യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദിയാണ്. ഉത്തര യൂറോപ്യൻ സമതലത്തിൽ വ്യാപകമായി കാണുന്ന പുൽമേടാണ് സ്റ്റെപ്പീസ്.
മധ്യ ഉന്നതതടങ്ങൾ: ഉത്തര യൂറോപ്യൻ സമതലങ്ങളുടെ തെക്ക് ഭാഗത്തായി മധ്യ ഉന്നതതടങ്ങൾ സ്ഥിതി ചെയ്യുന്നു. ചെറിയ കുന്നുകളും താഴ്വരകളും പീഠഭൂമികളും നിറഞ്ഞ ഈ ഭൂപ്രദേശം പടിഞ്ഞാറ് അയർലന്റ് മുതൽ കിഴക്ക് റഷ്യവരെ വ്യാപിച്ചു കിടക്കുന്നു. റൈൻ, റോൺ എന്നീ നദികളാണ് ഈ പ്രദേശത്തെ ജലസമ്പുഷ്ടമാക്കുന്നത്.
ആൽപൈൻ പർവതനിരകൾ: മധ്യ ഉന്നതതടത്തിന് തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന സമാന്തരനിരകളോടുകൂടിയ മടക്ക് പർവതങ്ങളാണ് ആൽപൈൻ പർവതങ്ങൾ. പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രം മുതൽ കിഴക്ക് കാസ്പിയൻ കടൽ വരെ ഈ പർവതനിരകൾ നീണ്ടുകിടക്കുന്നു. ആൽപ്സ്, കോക്കസസ്, കാർപാത്യൻ എന്നിവയാണ് പ്രധാന ആൽപൈൻ പർവതനിരകൾ. കോക്കസസ് പർവതനിരയിലെ മൗണ്ട് എൽബ്രസ്സാണ് യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി.
അല്ലെങ്കിൽ
B. കൃഷി, മത്സ്യബന്ധനം, വ്യവസായം എന്നിവ ജനങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു?
Answer:
കൃഷിയിൽ പ്രാദേശിക വൈവിധ്യം നിലനിൽക്കുന്നുണ്ട് ങ്കിലും സ്ഥലലഭ്യതയ്ക്കും ജനസാന്ദ്രതയ്ക്കും അനുസരിച്ച് തീവ്രകൃഷി, വ്യാപകകൃഷി, മിശ്രകൃഷി എന്നീ കൃഷിരീതികളാണ് യൂറോപ്പിൽ പ്രധാനമായും കണ്ടുവരുന്നത്.

മത്സ്യബന്ധനം: വടക്കൻ കടൽ ഉത്തര അറ്റ്ലാന്റിക് സമുദ്രം, ആർട്ടിക് സമുദ്രം എന്നിവയോട് ചേർന്നുകിടക്കുന്ന നോർവെ, ഡെന്മാർക്ക്, പോളണ്ട് എന്നീ രാജ്യങ്ങളിലെ ഒരു പ്രധാന തൊഴിലാണ് മത്സ്യബന്ധനം. കോഡ്, മത്തി, സാൽമൺ, ഹാലിബട്ട്, കടൽ ട്രൗട്ട് , തുടങ്ങിയ മത്സ്യങ്ങൾ ഈ പ്രദേശങ്ങളിൽ നിന്നും ധാരാളമായി ലഭിക്കുന്നു.
വ്യവസായം: വ്യാവസായിക വിപ്ലവം യൂറോപ്പിനെ വികസനത്തിലേക്ക് നയിച്ചു. യൂറോപ്പിലെ ഇരുമ്പുരുക്ക് വ്യവസായം, തുണി വ്യവസായം, നിർമ്മാണ മേഖല എന്നിവയെല്ലാം ലോക ശ്രദ്ധ നേടിയവയാണ്.
![]()
Question 15.
റഷ്യൻ വിപ്ലവത്തിന്റെ കാരണങ്ങൾ വിശദീകരിക്കുക.
Answer:
സാർ ചക്രവർത്തിയും ജനകീയസഭയും
റഷ്യയിൽ ഭരണം നടത്തിയിരുന്ന സ്വേച്ഛാധിപതികളായ ഭരണകർത്താ ക്കൾ സാർ ചക്രവർത്തിമാർ എന്നറിയപ്പെട്ടിരുന്നു. ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനും മാത്രമല്ല ആരെയും നാടുകടത്തു ന്നതിനും തടങ്കലിലിടുന്നതിനും ചക്രവർത്തിക്ക് അധികാരമുണ്ടായിരുന്നു. ദുരിതപൂർണ്ണമായ തൊഴിൽസാഹചര്യങ്ങൾ, സാമ്പത്തികമാന്ദ്യം, ജപ്പാനു മായി നടന്നുകൊണ്ടിരുന്ന യുദ്ധം എന്നിവയാൽ രോഷാകുലരായ ജനങ്ങൾ സാമ്പത്തിക, രാഷ്ട്രീയ – നവീകരണത്തിനായി സാർ നിക്കൊളാസ് രണ്ടാമനോട് അഭ്യർഥിക്കാൻ ഫാദർ ഗാപോൺന്റെ നേതൃത്വത്തിൽ സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് മാർച്ച് ചെയ്തു. പ്രതിഷേധക്കാർക്കെതിരെ സൈന്യം വെടിയുതിർക്കുകയും നൂറിലധികം തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്തു. 1905 ജനുവരി 22ന് സെന്റ് പീറ്റേഴ്സ്ബർഗിൽ നടന്ന ഈ കൂട്ടക്കൊലയാണ് രക്തരൂക്ഷിതമായ ഞായറാഴ്ച എന്നറിയപ്പെടുന്നത്.
ജനരോഷത്തെ തുടർന്ന് മ എന്ന പാർലമെന്റ് രൂപീകരിക്കാൻ ചക്രവർത്തി സമ്മതിച്ചു. എന്നാൽ മയിൽ നിർദേശിച്ച എല്ലാ പരിഷ്കാരങ്ങളും അദ്ദേഹം നിരസിക്കുകയും സ്വാതന്ത്ര്യത്തെ രാഷ്ട്രീയ അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്തു.
- തൊഴിലാളികൾ നേരിട്ട പ്രധാന പ്രശ്നങ്ങൾ
- കുറഞ്ഞ വേതനം
- മോശം ജീവിതസാഹചര്യം
- വർധിച്ച തൊഴിൽ സമയം
- വ്യവസായങ്ങളിൽ വിദേശ മുതലാളിമാരുടെ ആധിപത്യം
സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടിയുടെ രൂപീകരണം
ലിയോ ടോൾസ്റ്റോയ്, തുർഗെനവ് മാക്സിം ഗോർക്കി തുടങ്ങിയവരുടെ രചനകളുടെ സ്വാധീനം. - കാൾ മാർക്സിന്റെയും ഫ്രെഡറിക് ഏംഗൽസിന്റെയും കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾ.
ഒന്നാം ലോകമഹായുദ്ധത്തിൽ റഷ്യയുടെ പങ്കാളിത്തം.