After completing the syllabus, Class 8 Social Science Question Paper Kerala Syllabus Set 5 Malayalam Medium test students’ understanding.
Class 8 Social Science Model Question Paper Set 5 Malayalam Medium
സമയം : 1½ മണിക്കൂർ
ആകെ സ്കോർ : 40
നിർദേശങ്ങൾ
- ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്.
- ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് ഉത്തരമെഴുതണം.
- ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
- ഓരോ വിഭാഗത്തിലും ചോയിസ് ഉള്ള ചോദ്യങ്ങളിൽ ഒരെണ്ണത്തിന് മാത്രം ഉത്തരമെഴുതിയാൽ മതി.
1 മുതൽ 4 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 1 സ്കോർ വിതം (4 × 1 = 4)
Question 1.
‘ഇന്നത്തെ യൂറോപ്പ്’ എന്ന കൃതി രചിച്ച പ്രശസ്ത മലയാള സാഹിത്യകാരൻ ആര്?
a) എം. ടി. വാസുദേവൻ നായർ
b) ഒ. വി വിജയൻ
c) എസ്. കെ. പൊറ്റെക്കാട്ട്
d) വൈക്കം മുഹമ്മദ് ബഷീർ
Answer:
c) എസ്. കെ. പൊറ്റെക്കാട്ട്
Question 2.
ചുവടെ തന്നിട്ടുള്ളവയിൽ ‘A’ വിഭാഗത്തിന് യോജിക്കുന്നവ ‘B’ യിൽ നിന്ന് കണ്ടെത്തുക.
| A | B |
| ഫ്യൂഡലിസം | i. ഒരു തുണ്ട് ഭൂമി |
| ii. ഫ്യൂഡ് | |
| iii. ജർമ്മൻ വാക്ക് | |
| iv. ഫ്രാൻസിൽ ആവിർഭവിച്ചു |
a) i, ii മാത്രം ശരി
b) i, iii മാത്രം ശരി
c) ii, iii, iv മാത്രം ശരി
d) i, ii, iii, iv മാത്രം ശരി
Answer:
c) ii, iii, iv മാത്രം ശരി
![]()
Question 3.
പ്രസ്താവന 1: 1781-ൽ കോൺവാലിസിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് വാഷിങ്ടണിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ സൈന്യം പരാജയപ്പെടുത്തി.
സൈന്യത്തെ ജോർജ്
പ്രസ്താവന 2: 1783 – ലെ പാരീസ് ഉടമ്പടി പ്രകാരം ബ്രിട്ടൺ 13 അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര്യം അംഗീകരിച്ചു.
മുകളിലുള്ള പ്രസ്താവനകൾ വിശകലനം ചെയ്ത് താഴെ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
a) പ്രസ്താവന 1 മാത്രം ശരി
b) പ്രസ്താവന 2 മാത്രം ശരി
c) പ്രസ്താവന 1 ഉം 2 ഉം ശരി
d) പ്രസ്താവന 1 ഉം 2 ഉം ശരിയല്ല
Answer:
c) പ്രസ്താവന 1 ഉം 2 ഉം ശരി
Question 4.
നൽകിയിരിക്കുന്ന പ്രസ്താവനയും കാരണവും വായിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
പ്രസ്താവന(A): ബഹുവിള കൃഷി മൊത്തം ഉൽപാദനവും വരുമാനവും വർദ്ധിപ്പിക്കുന്നു.
കാരണം(R): മണ്ണിന്റെ സ്വാഭാവിക ഫലഭൂയിഷ്ഠതയെ ബാധിക്കാതെ രണ്ടോ അതിലധികമോ വിളകൾ കൃഷി ചെയ്യുന്നു.
ഓപ്ഷനുകൾ:
a) A യും R ഉം ശരിയാണ്, R എന്നത് A യുടെ ശരിയായ വിശദീകരണമാണ്.
b) A യും R ഉം ശരിയാണ്, എന്നാൽ R എന്നത് Aയുടെ ശരിയായ വിശദീകരണമല്ല.
c) A ശരിയാണ്, എന്നാൽ R തെറ്റാണ്.
d) A തെറ്റാണ്, എന്നാൽ R ശരിയാണ്.
Answer:
a) A യും R ഉം ശരിയാണ്, R എന്നത് A യുടെ ശരിയായ വിശദീകരണമാണ്.
5 മുതൽ 7 വരെയുള്ള ചോദ്യങ്ങൾക്ക് രണ്ടോ അതിൽ കൂടുതലോ വാക്യങ്ങളിൽ ഉത്തരമെഴുതണം. 2 സ്കോർ വിതം. (3 × 2 = 6)
Question 5.
A. എന്താണ് റട്ടുൺ കൃഷിയുടെ പ്രധാന നേട്ടം?
Answer:
വിളവെടുപ്പ് സമയത്ത് വിളയുടെ വേരോ, താഴത്തെ ഭാഗമോ മുറിക്കാതെ അവശേഷിപ്പിക്കുന്നു. വിളവെടുപ്പിന് ശേഷം കൃഷി ചെയ്തിരുന്ന വിള വീണ്ടും വളർന്ന് വിളവ് തരുന്നു. ഒരു തവണ ചെയ്ത കൃഷിയിൽ നിന്നും വീണ്ടും വിളവ് ലഭിക്കുന്നു എന്നതാണ് ഇതിന്റെ നേട്ടം.
അല്ലെങ്കിൽ
B. കാലാവസ്ഥാ-സ്മമാർട്ട് അഗ്രികൾച്ചർന്റെ (CSA) പ്രധാന ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
Answer:
ഉൽപാദനക്ഷമതയും വരുമാനവും വർദ്ധിപ്പിക്കുക.
കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുക.
ഹരിതഗൃഹവാതക ഉദ്വമനം കുറയ്ക്കുക.
Question 6.
ലെനിൻ സോവിയറ്റ് യൂണിയനിൽ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക നയം വ്യക്തമാക്കുക.
Answer:
സാമ്പത്തിക മേഖലയിൽ നിരവധി വിപ്ലവകരമായ നടപടികൾ ലെനിൻ സ്വീകരിച്ചു. 1921-ൽ ലെനിൻ നടപ്പിലാക്കിയ പരിഷ്കരണമാണ് പുത്തൻ സാമ്പത്തിക നയം. വാണിജ്യം, കൃഷി എന്നിവയിലേക്കും സ്വകാര്യ മുതൽമുടക്കിലേക്കുമുള്ള ഭാഗികമായ തിരിച്ചുപോക്കായിരുന്നു പുത്തൻ സാമ്പത്തികനയം. വൻവ്യവസായങ്ങളെ ട്രസ്റ്റുകളുമായി സംയോജിപ്പിച്ചു. അതേസമയം സഹകരണമേഖലയ്ക്ക് ഗവൺമെന്റ് പ്രോത്സാഹനം നൽകി. എന്നാൽ മുതലാളിത്തത്തിന്റെ പുനരുജ്ജീവനം ഉണ്ടാകാതിരിക്കുന്നതിനായി ഗവൺമെന്റിന്റെ കർശന നിയന്ത്രണമുണ്ടായിരുന്നു. പുത്തൻ സാമ്പത്തികനയം നടപ്പിലാക്കിയതിലൂടെ അദ്ദേഹം യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് സിനെ (USSR) ലോകത്തിലെ വൻശക്തിയായി വളർത്തി.
Question 7.
പിൽക്കാലത്ത് എങ്ങനെയാണ് റോമാസാമ്രാജ്യം രണ്ടായി വിഭജിക്കപ്പെട്ടത്?
Answer:
പശ്ചിമ റോമാസാമ്രാജ്യം
പൂർവ റോമാസാമ്രാജ്യം
8 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് രണ്ടോ അതിൽ കൂടുതലോ വാക്യങ്ങളിൽ ഉത്തരമെഴുതണം. 3 സ്കോർ വീതം. (4 × 3 = 12)
Question 8.
A. എന്തൊക്കെ നടപടികളാണ് കുറിച്യരോടും കുറുമ്പ്രരോടും ബ്രിട്ടീഷുകാർ സ്വീകരിച്ചത്.
Answer:
ഗോത്രജനതയുടെ തുണ്ടുഭൂമികൾ പിടിച്ചെടുത്തു
പരമ്പരാഗത കൃഷിരീതികൾ തുടരാൻ അനുവദിച്ചില്ല.
നികുതിയായി സാധനങ്ങൾക്ക് പകരം പണം ആവശ്യപ്പെട്ടു
അല്ലെങ്കിൽ
B. കേരളത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണവും കർഷക സമരങ്ങളിൽ അതിന്റെ പങ്കും വിശദീകരിക്കുക.
Answer:
1934-ൽ, സോഷ്യലിസ്റ്റ് ആശയങ്ങളെ പിന്തുണച്ച കോൺഗ്രസ് പ്രവർത്തകർ കെ. കേളപ്പന്റെ നേതൃത്വത്തിൽ കോഴിക്കോട്ട് ഒത്തുകൂടി. ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി (സിഎസ്പി) എന്ന പേരിൽ ഒരു സോഷ്യലിസ്റ്റ് ഗ്രൂപ്പ് രൂപീകരിക്കാൻ അവർ തീരുമാനിച്ചു. പി. കൃഷ്ണപിള്ള, ഇ.എം.എസ്. നമ്പൂതിരിപ്പാട്, എ.കെ. ഗോപാലൻ എന്നിവരായിരുന്നു ആ വിഭാഗത്തിന് നേതൃത്വം നൽകിയത്. നിരവധി കർഷക സമരങ്ങൾ സംഘടിപ്പിച്ചും, ഭൂവുടമകളുടെ അടിച്ചമർത്തലിനെതിരെ പോരാടിയും, കർഷകരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചും സിഎസ്പി കേരളത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു, ഇത് വിശാലമായ ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തി.
![]()
Question 9.
ഇന്ത്യൻ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പങ്കും ഘടനയും വിശദീകരിക്കുക?
Answer:
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനുള്ള ഇന്ത്യയിലെ ഒരു ഭരണഘടനാ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.
രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളിലേക്കും പാർലമെന്റിലേക്കും നിയമസഭകളിലേക്കും സംസ്ഥാന തിരഞ്ഞെടുപ്പ് നടത്തുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്.
ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് രണ്ട് കമ്മീഷണർമാരും അടങ്ങുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.
Question 10.
ഡിജിറ്റൽ മര്യാദകൾ പരിശീലിക്കുന്നതിലൂടെ ലഭ്യമാവുന്ന ഗുണങ്ങൾ എന്തൊക്കെയാണ്
Answer:
ഡിജിറ്റൽ മര്യാദകൾ ഗുണാത്മകവും ഫലപ്രദവുമായ ഓൺലൈൻ ഇടപെടലിനെ പ്രോത്സാഹിപ്പിക്കുന്നു. ഇത് സാമൂഹിക വഴക്കങ്ങളായി അംഗീകരിക്കപ്പെടണം. ഡിജിറ്റൽ മര്യാദകൾ പരിശീലിക്കുന്നതിലൂടെ:
i. മാന്യമായ ആശയവിനിമയം സാധ്യമാകുന്നു.
ii. ആശയവിനിമയത്തിൽ വ്യക്തതയും ധാരണയും ലഭ്യമാകുന്നു.
iii. ഗുണാത്മകമായ ഓൺലൈൻ കമ്മ്യൂണിറ്റികൾ രൂപപ്പെടുന്നു.
iv. സൈബർ കുറ്റകൃത്യങ്ങൾ കുറയുന്നു.
v. സുരക്ഷിതമായ ഡിജിറ്റൽ ഇടങ്ങളിലേക്ക് സമൂഹത്തെ നയിക്കുന്നു.
vi. ഡിജിറ്റൽ സാക്ഷരതയെ പിന്തുണയ്ക്കുന്നു.
Question 11.
മാനവ വികസന സൂചികയും (HDI) ലോക സന്തോഷ സൂചികയും (World Happiness Index) തമ്മിലുള്ള ബന്ധം എന്ത്?
Answer:
പരസ്പര ബന്ധം: രണ്ടും ഒരു രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ചുള്ള സമഗ്രമായ ചിത്രം നൽകുന്നു. സാധാരണയായി, HDI-യിൽ ഉയർന്ന റാങ്കുള്ള രാജ്യങ്ങൾക്ക് സന്തോഷ സൂചികയിലും ഉയർന്ന റാങ്ക് ലഭിക്കാറുണ്ട്.
വ്യത്യാസം: HDI പ്രധാനമായും വികസനം (ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം) എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ സന്തോഷ സൂചിക ജനങ്ങളുടെ ആത്മാഭിപ്രായത്തെയും ജീവിത സംതൃപ്തിയെയും അളക്കുന്നു.
ഫിൻലാൻഡ് ഉദാഹരണം: ഫിൻലാൻഡിന്റെ ഉയർന്ന റാങ്കിംഗ് സൂചിപ്പിക്കുന്നത്, അടിസ്ഥാന വികസനവും ജനങ്ങളുടെ മാനസികമായ ക്ഷമവും (സന്തോഷം) കൈകോർത്ത് പോകുന്നു എന്നാണ്.
12, 13 ചോദ്യങ്ങൾക്ക് നാലോ അതിൽ കൂടുതലോ വാക്യങ്ങളിൽ ഉത്തരമെഴുതണം. സ്കോർ വീതം. (2 × 4 = 8)
Question 12.
A. പോളിഹൗസ് ഫാമിംഗ്, മഴമറ കൃഷി എന്നിവ തമ്മിലുളള വ്യത്യാസം താരതമ്യം ചെയ്യുക.
Answer:
മഴമറ കൃഷി: മഴമറയെന്നത് പോളിത്തീൻ ഷീറ്റുകൾകൊണ്ട് മൂടിയ മേൽക്കൂരയാണ് സുതാര്യമായ പോളിത്തീൻ ഷീറ്റുകൾ മേൽക്കൂരയ്ക്കുപയോഗ് ക്കുന്നതിലൂടെ കൃഷിക്കാവശ്യമായ സൂര്യപ്രകാശം ലഭിക്കുമ്പോഴും അമിതമായ മഴയിൽ നിന്നും വിളകൾക്ക് സംരക്ഷണമുറപ്പാക്കുന്ന പ്രതികൂല കാലാവസ്ഥയിലും വർഷം മുഴുവൻ ഉയർന്ന ഉൽപാദനം സാധ്യമാക്കുന്നതിന് മഴമറ കൃഷി അനുയോജ്യമാണ്. ഓരോ വീട്ടിലും മഴമറയുണ്ടെങ്കിൽ വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാവുന്നതാണ്.
പോളിഹൗസ് ഫാമിംഗ്: ചൂട്, മഴ, തണുപ്പ്, വെയിൽ എന്നിവയിൽ നിന്നൊക്കെ ചെടിയെ സംരക്ഷിച്ച് വളർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം കൃത്രിമമായി സൃഷ്ടിക്കുന്ന രീതിയാണ് പോളിഹൗസ് ഫാമിംഗ് അല്ലെങ്കിൽ ഗ്രീൻ ഹൗസ് ഫാമിംഗ്. പോളിത്തീൻ ഷീറ്റുകൾ ഉപയോഗിച്ച് മുഴുവനും പോളിഹൗസുകളിൽ കൃഷി ചെയ്യുന്ന രീതിയാണിത്.
അല്ലെങ്കിൽ
B. കാര്യക്ഷമമായ ഒരു കാർഷിക വിപണിയുടെ നാല് പ്രധാന ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
Answer:
പ്രാഥമിക ഉൽപാദകർക്ക് (കർഷകർ) ഏറ്റവും മികച്ച വരുമാനം നേടാൻ പ്രാപ്തരാക്കുക.
ഗുണനിലവാരം നിലനിർത്തിക്കൊണ്ട് കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില നൽകുക.
ഉപഭോക്താക്കൾക്ക് ന്യായമായ വിലയ്ക്ക് ഉൽപ്പന്നങ്ങൾ നൽകുക.
വിപണന സംവിധാനം കാര്യക്ഷമമാക്കി കാർഷിക പുരോഗതിയെ സഹായിക്കുക.
![]()
Question 13.
സമത്വത്തിന്റെ മൂന്ന് തരങ്ങൾ വിശദീകരിക്കുക.
Answer:
| രാഷ്ട്രീയ സമത്വം | സാമൂഹിക സമത്വം | സാമ്പത്തിക സമത്വം |
| വോട്ടവകാശം
തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുള്ള അവകാശം പൊതുസ്ഥാനം വഹിക്കാനുള്ള അവകാശം |
വിവേചനരഹിതം
തുല്യ പദവി തുല്യ അവസരങ്ങൾ |
ജോലി ചെയ്യാനുള്ള അവകാശം
തുല്യ ജോലിക്ക് തുല്യവേതനം വിശ്രമത്തിനുള്ള അവകാശം |
14, 15 ചോദ്യങ്ങൾക്ക് ഉത്തരം വിശദീകരിച്ച് എഴുതണം. 5 സ്കോർ വീതം. (2 × 5 = 10)
Question 14.
A. അമേരിക്കൻ ഐക്യനാടുകളിലെ പ്രവിശ്യകളിലെ വടക്കേ അമേരിക്കൻ സംസ്ഥാനങ്ങൾക്കും തെക്കേ അമേരിക്കൻ സംസ്ഥാനങ്ങൾക്കും ഇടയിലുള്ള വ്യത്യാസങ്ങൾ പട്ടികപ്പെടുത്തുക.
Answer:
| വടക്കേ അമേരിക്കൻ സംസ്ഥാനങ്ങൾ | തെക്കേ അമേരിക്കൻ സംസ്ഥാനങ്ങൾ |
| വ്യവസായവും വാണിജ്യവും പ്രധാന മേഖല. | കൃഷിയായിരുന്നു പ്രധാന മേഖല. സംഘടിത തോട്ടങ്ങളുടെ സാന്നിധ്യം.
വ്യവസായശാലകൾ വളരെ കുറവായിരുന്നു. |
| വ്യാവസായിക ഉൽപന്നങ്ങൾക്ക് വേണ്ടി മറ്റുളളവരെ ആശ്രയിച്ചിരുന്നില്ല. | വ്യാവസായിക ഉൽപന്നങ്ങൾക്കുവേണ്ടി വടക്കൻ സംസ്ഥാനങ്ങളെയോ ഇംഗ്ലണ്ടിനെയോ ആശ്രയിക്കണമായിരുന്നു. |
| വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയിരുന്നു.
പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവുമായിരുന്നു |
വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയിരുന്നില്ല. സാക്ഷരതയിൽ വളരെ പിന്നിലായിരുന്നു. |
അല്ലെങ്കിൽ
B. വിപ്ലവത്തിനുശേഷം ലെനിൻ റഷ്യയിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ പട്ടികപ്പെടുത്തുക.
Answer:

![]()
Question 15.
അമേരിക്കയുടെ ആദ്യകാല രാഷ്ട്രസമ്പ്രദായങ്ങളെക്കുറിച്ച് ഒരു കുറിപ്പ് എഴുതുക.
Answer:
ആസ്ടെക്ക്
പന്ത്രണ്ടാം നൂറ്റാണ്ടിൽ ആസ്ടെക്കുകൾ മെക്സിക്കോ താഴ്വരയിലേക്ക് കുടിയേറി. ആസ്ടെക്ക് സമൂഹം ശ്രേണികളിലധിഷ്ഠിതമായിരുന്നു. ഇവരുടെ തലസ്ഥാനം ടെനോച്ച്ടിടാൻ ആയിരുന്നു. ഇവർ മെക്സിക്കോ തടാകത്തിനുള്ളിൽ ചിനമ്പകൾ എന്ന കൃത്രിമ ദ്വീപുകൾ നിർമ്മിച്ചിരുന്നു. ഇത് ഇവരുടെ നിർമ്മാണ വൈദഗ്ധ്യത്തിന് ഉദാഹരണമാണ്. കൃഷിക്ക് പ്രാധാന്യം നൽകിയിരുന്ന ഇവർ ചോളം, ബീൻസ്, കുമ്പളങ്ങ, മത്തങ്ങ, മരച്ചീനി, ഉരുളക്കിഴങ്ങ് എന്നിവ കൃഷിചെയ്തിരുന്നു. ഇതിന് പുറമെ കച്ചവടം, കൈത്തൊഴിൽ എന്നിവയിലും വ്യാപൃതരായിരുന്നു. സ്വർണ്ണം, ചെമ്പ്, തകരം എന്നീ ലോഹങ്ങൾ കൊണ്ടുള്ള നാണയങ്ങൾ ഇവർ ഉപയോഗിച്ചിരുന്നു. വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയിരുന്നു.
പ്രഭുക്കന്മാരുടെ കുട്ടികൾക്കായി കാൽമേകാക്കും മറ്റുവിഭാഗങ്ങളിലെ കുട്ടികൾക്കായി ടെപ്പോച്കല്ലി എന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും നിർമ്മിച്ചിരുന്നു.
മായൻമാർ
പതിനൊന്നാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയിൽ മെക്സിക്കോയിൽ വികാസം പ്രാപിച്ച സംസ്കാരമായിരുന്നു മായൻ സംസ്കാരം. കാട് വെട്ടിത്തെളിച്ച് ഇവർ ചോളം കൃഷിചെയ്തിരുന്നു. കരിങ്കല്ലുകൊണ്ട് കൊട്ടാരങ്ങളും ദേവാലയങ്ങളും നിർമ്മിച്ചിരുന്നു. സ്വർണ്ണം, വെള്ളി എന്നിവ കൊണ്ടുണ്ടാക്കിയ ആഭരണങ്ങളും മനോഹരങ്ങളായ മൺപാത്രങ്ങളും ഇവർ നിർമ്മിച്ചിരുന്നു. ചിത്രലിപികളടങ്ങിയ അക്ഷരമാല ഇവർ ഉപയോഗിച്ചിരുന്നു. മരത്തൊലി, പ്രത്യേകതരം ചെടിയിൽ നിന്നുണ്ടാക്കിയ കടലാസ് എന്നിവ എഴുതാൻ ഉപയോഗിച്ചിരുന്നു. ഗണിതശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും പുരോഗതി നേടിയി രുന്ന ഇവർക്ക് ഒരു പഞ്ചാംഗവും ഉണ്ടായിരുന്നു.
ഇൻകാകൾ
തെക്കേ അമേരിക്കയിൽ നിലനിന്ന ഏറ്റവും വലിയ തദ്ദേശീയ സംസ്കാരമാണ് പെറുവിലെ ഇൻകാ സംസ്കാരം. കേന്ദ്രീകൃതമായ സാമ്രാജ്യത്വഭരണമാണ് അവിടെ നിലനിന്നത്. രാജാവായിരുന്നു പരമാധികാരി. കുസ്കോ ആയിരുന്നു തലസ്ഥാനം. കരിങ്കല്ലുകൾ കൊണ്ടുണ്ടാക്കിയ ദേവാലയങ്ങളും കൊട്ടാരങ്ങളും മനോഹരങ്ങളായ ഭവനങ്ങളും ഈ നഗരത്തിൽ ഉണ്ടായിരുന്നു. തലസ്ഥാനത്തെ റോഡ് മാർഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിച്ചിരുന്നു. മധ്യപെറുവിൽ 3500 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മാച്ചുപിച്ചു ഇവരുടെ നിർമ്മാണ വൈദഗ്ധ്യത്തിന് ഉദാഹരണമാണ്. സ്വർണ്ണം, വെള്ളി, ചെമ്പ് എന്നിവ കൊണ്ട് ആഭരണങ്ങൾ നിർമ്മിച്ചിരുന്നു. കമ്പിളി വസ്ത്രം നെയ്യാൻ ഇവർ ലാമ, അൽപാക്ക മുതലായ ജന്തുക്കളുടെ തോല് ഉപയോഗിച്ചിരുന്നു. കർഷകർക്ക് കൃഷി ചെയ്യാവുന്നത്ര ഭൂമി സർക്കാർ നൽകിയിരുന്നു. ചോളവും ഉരുളക്കിഴങ്ങുമായിരുന്നു പ്രധാനവിളകൾ. സ്പെയിനുകാരുടെ അമേരിക്കയിലെ കോളനിവൽക്കരണം ഈ സംസ്കാരങ്ങളെ തകർത്തു.