During exam preparation, 6th Standard Maths Question Paper with Answers Kerala Syllabus Set 3 Malayalam Medium guide students properly.
Kerala Syllabus Class 6 Maths Model Question Paper Set 3 Malayalam Medium
സമയം: 2 മണിക്കൂർ 15 മിനിറ്റ്
നിർദ്ദേശങ്ങൾ
- മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് 15 മിനിട്ട് സമാശ്വാസ സമയമാണ്.
- ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കാനുള്ളതാണ്.
- ആറ് ചോദ്യങ്ങൾക്കും ഉത്തരം നൽകുക. എല്ലാ ഉപ ചോദ്യങ്ങൾക്കും ഉത്തരം നൽകുക.
- ചോദ്യം 3 ലും 4 ലും രണ്ട് ചോദ്യങ്ങളുണ്ട്. അവയിൽ ഏതെങ്കിലും ഒന്ന് പരീക്ഷിക്കുക
(3A അല്ലെങ്കിൽ 3B, 4A അല്ലെങ്കിൽ 4B)
Question 1.
(a) \(\frac{3}{5}\) ന് തുല്യമായ രണ്ട് ഭിന്നങ്ങൾ എഴുതുക. (2)
Answer:
\(\frac{3}{5}=\frac{6}{10}\), \(\frac{3}{5}=\frac{9}{15}\)
(b) \(\frac{16}{20}\) ന്റെ ലഘു രൂപം എഴുതുക. (1)
Answer:
\(\frac{16}{20}=\frac{4}{5}\)
(c) 15 ലിറ്റർ പാൽ ഒരേപോലുള്ള 6 കുപ്പികളിലായി നിറച്ചാൽ ഒരു കുപ്പിയിൽ എത്ര ലിറ്റർ പാൽ ഉണ്ടായിരിക്കും? (1)
Answer:
\(\frac{15}{6}\) = 2\(\frac{1}{2}\) ലിറ്റർ
(d) \(\frac{4}{3}\) ന് തുല്യമായത് താഴെ കൊടുത്തവയിൽ ഏതാണ്? (1)
(a) 1\(\frac{3}{4}\)
(b) 1\(\frac{4}{3}\)
(c) 1\(\frac{1}{3}\)
(d) 1\(\frac{1}{4}\)
Answer:
(c) 1\(\frac{1}{3}\)
Question 2.
(a) 40 സെന്റിമീറ്റർ നീളവും 20 സെന്റിമീറ്റർ വിതിയും 10 സെന്റി മീറ്റർ ഉയരവുമുള്ള ഒരു ചതുരക്കട്ടയുടെ വ്യാപ്തം എത്ര ? (2)
Answer:
വ്യാപ്തം 40 × 20 × 10 = 8000 ഘ.സെ.മീ
(b) ഇതേ ഉള്ളളവുള്ള ഒരു ചതുരപ്പാത്രത്തിൽ എത്ര ലിറ്റർ വെള്ളം കൊള്ളും? (2)
Answer:
8000 ഘ. സെ.മീ. = \(\frac{8000}{1000}\) = 8 ലിറ്റർ
(c) ചുവടെ കൊടുത്ത പ്രസ്താവനകൾ നോക്കൂ. (1)
(i) ഒരു ചതുരക്കട്ടയുടെ നീളം മാത്രം ഇരട്ടിച്ചാൽ വ്യാപ്തം ഇരട്ടിയാകും.
(ii) ഒരു ചതുരക്കട്ടയുടെ നീളവും, വീതിയും, ഉയരവും ഇരട്ടിച്ചാൽ വ്യാപ്തം 3 മടങ്ങാകും.
(iii) ഒരു ചതുരക്കട്ടയുടെ വീതി മാത്രം ഇരട്ടിച്ചാൽ വ്യാപ്തം 4 മടങ്ങാകും
(iv) ഒരു ചതുരക്കട്ടയുടെ നീളവും വീതിയും ഉയരവും ഇരട്ടിച്ചാൽ വ്യാപ്തം 8 മടങ്ങാകും. മുകളിലെ പ്രസ്താവനകളിൽ ശരിയേതെല്ലാം?
(A) (i) 20 (ii) 20
(B) (ii) ഉം (iii) ഉം
(C) (iii) ഉം (iv) ഉം
(D) (i) ഉം (iv) ഉം
Answer:
(D) (i) ഉം (iv) ഉം
![]()
Question 3.
(A) ഒരു കമ്പനി 2017 മുതൽ 2024 വരെ വർഷങ്ങളിൽ വിറ്റ കാറുകളുടെ എണ്ണമാണ് ഗ്രാഫിൽ നൽകിയിരിക്കുന്നത്.

(a) ഏറ്റവും കൂടുതൽ കാറുകൾ വിറ്റഴിച്ചത് ഏത് വർഷത്തിലാണ്? (1)
Answer:
2024
(b) ഏതൊക്കെ വർഷങ്ങളിലാണ് ഒരേ എണ്ണം കാറുകൾ വിറ്റഴിച്ചത്? (1)
Answer:
2017, 2020, 2021
(c) 2018 ലും 2019 ലും വിറ്റഴിച്ച കാറുകളുടെ എണ്ണം തമ്മിലുള്ള വ്യത്യാസം എന്താണ് (1)
Answer:
2 ലക്ഷം
(d) ഗ്രാഫിന്റെ അടിസ്ഥാനത്തിൽ, രണ്ട് ചോദ്യങ്ങൾ തയ്യാറാക്കുക. (2)
Answer:
(i) 2017 മുതൽ 2024 വരെ വർഷമെടുത്താൽ വിൽപ്പനയിലെ വളർച്ച എത്രയാണ് ?
(ii) ഏത് വർഷത്തിലാണ് കാറിന്റെ വിൽപ്പന 37 ലക്ഷമായത്?
അല്ലെങ്കിൽ
(B) തീപ്പെട്ടിക്കൊള്ളികൾ ഉപയോഗിച്ച് നിർമ്മിച്ച ചിത്രം നോക്കൂ.

(a) ഈ രൂപങ്ങളിൽ ഏതെങ്കിലും ഒന്ന് നിർമ്മിക്കാൻ എത്ര തീപ്പെട്ടിക്കോലുകൾ വേണം? (1)
Answer:
6
(b) അത്തരം രണ്ട് രൂപങ്ങൾ നിർമ്മിക്കാൻ എത്ര തീപ്പെട്ടിക്കോലുകൾ വേണം? (1)
Answer:
11
(c) തീപ്പെട്ടിക്കോലുകളുടെ എണ്ണവും രൂപങ്ങളുടെ എണ്ണവും തമ്മിലുള്ള ബന്ധം എന്താണ്? (1)
Answer:
തീപ്പെട്ടിക്കോലുകളുടെ എണ്ണം രൂപങ്ങളുടെ എണ്ണത്തിന്റെ 5 മടങ്ങിനോട് 1 കൂട്ടിയതാണ്.
(d) രൂപങ്ങളുടെ എണ്ണത്തെ h എന്നും തീപ്പെട്ടിക്കോലുകളുടെ എണ്ണത്തെ s എന്നും എടുത്താൽ ഈ ബന്ധം എങ്ങനെ എഴുതാം. (2)
Answer:
s = 5h + 1
Question 4.
(A) (a) 137 നെ 9 ന്റെ ഗുണിതവും അക്കങ്ങളുടെ തുക കൂട്ടിയ സംഖ്യയുമായി എഴുതുക. (2)
Answer:
137 = 126 + 11 = (14 × 9) + 1
(b) 3, 5, 9, 4 എന്നിവ ഉപയോഗിച്ചുള്ള എല്ലാ നാലക്ക സംഖ്യകളും എഴുതിയാൽ, അവയിൽ 3 ന്റെ ഗുണിതങ്ങളായവ എത്ര? (1)
Answer:
ഉപയോഗിച്ച അക്കങ്ങൾ: 3, 5, 9, 4
തുക = 3 + 5 + 9 + 4 = 21
21 നെ 3 കൊണ്ട് ഹരിക്കാൻ കഴിയുന്നതിനാൽ, സാധ്യമായ എല്ലാ ക്രമീകരണങ്ങളും 3 കൊണ്ട് ഹരിക്കാൻ കഴിയും.
(c) അവയിൽ എത്രയെണ്ണം 9 ന്റെ ഗുണിതങ്ങളാണ്? (1)
Answer:
രൂപീകരിച്ച നാലക്ക സംഖ്യകളുടെ എണ്ണം = 24
(d) താഴെ കൊടുത്തിരിക്കുന്ന സംഖ്യകളിൽ നിന്ന്, ഏതാണ് 3 കൊണ്ടും 9 കൊണ്ടും ഹരിക്കാവുന്നത്? (1)
(a) 365
(b) 747
(c) 327
(d) 489
Answer:
(b) 747
അല്ലെങ്കിൽ
(B) (a) ഈ സാമാന്തരികം ഇതേ അളവിൽ വരയ്ക്കുക.

Answer:

(b) സാമാന്തരീകത്തെക്കുറിച്ച് താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവന ഏത്?
(A) നാലു വശങ്ങളും തുല്യമാണ്.
(B) നാലു കോണുകളും തുല്യമാണ്.
(C) രണ്ടു ജോടി എതിർവശങ്ങൾ സമാന്തരമായിരിക്കും
(D) എല്ലാ കോണുകളും 90°യിൽ (മട്ടത്തിൽ) കുറവായിരിക്കും.
Answer:
(C) രണ്ടു ജോടി എതിർവശങ്ങൾ സമാന്തരമായിരിക്കും
![]()
Question 5.
(a) 196 നെ 4 കൊണ്ട് ഹരിക്കുന്നതിന് പകരം, 98 നെ ഏത് സംഖ്യ കൊണ്ട് ഹരിക്കണം? (1)
Answer:
196 ÷ 4 = 49
98 ÷ 2 = 49
സംഖ്യ 2 ആണ്
(b) താഴെ പറയുന്നവയിൽ ഏതാണ് 400 – 247 ന് തുല്യം? (1)
(a) 401 – 246
(b) 401 – 248
(c) 399 – 248
(d) 402 – 245
Answer:
(b) 401 – 248
(c) 28 × 14 ന്റെ രണ്ട് തുല്യ ഗുണിതക്രിയകൾ എഴുതുക. (2)
Answer:
28 × 14 = 56 × 7
28 × 14 = 14 × 28
(d) 128 – 8 ന് തുല്യമായ ഏതെങ്കിലും ഒരു ഹരണക്രിയ എഴുതുക. (1)
Answer:
128 ÷ 8 = 16
64 ÷ 4 = 16
256 ÷ 16 = 16
Question 6.
(a) 12 % വിലക്കിഴിവ് കിട്ടുന്ന ഒരു കടയിൽ നിന്ന് 3000 രൂപക്ക് സാധനം വാങ്ങിയാൽ എത്ര രൂപ കിഴിവ് കിട്ടും? (3)
Answer:
കിഴിവ് = 3000 ത്തിന്റെ 12%
= \(\frac{12}{100}\) × 3000 = 360
(b) 10% പലിശ എന്നതിന് തുല്യമായത് താഴെകൊടുത്തവയിൽ ഏതാണ്? (1)
(A) 1000 രൂപയ്ക്ക് 200 രൂപ പലിശ
(B) 500 രൂപയ്ക്ക് 100 രൂപ പലിശ
(C) 800 രൂപയ്ക്ക് 80 രൂപ പലിശ
(D) 10 രൂപയ്ക്ക് 2 രൂപ പലിശ
Answer:
(C) 800 രൂപയ്ക്ക് 80 രൂപ പലിശ
(c) 2000 രൂപയ്ക്ക് 160 രൂപ പലിശ എന്നത് എത്ര ശതമാനം പലിശയാണ്? (1)
Answer:
പലിശ ശതമാനം = \(\frac{160}{2000}\) × 100 = 8%