Class 6 Social Science Question Paper Set 2 Malayalam Medium

After completing the syllabus, Class 6 Social Science Question Paper Kerala Syllabus Set 2 Malayalam Medium test students’ understanding.

Class 8 Social Science Model Question Paper Set 2 Malayalam Medium

സമയം: 2 മണിക്കൂർ 15 മിനിറ്റ്

നിർദേശങ്ങൾ

  • ആകെ സമയത്തിൻറെ ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കുക.
  • 6 ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം. ചോദ്യങ്ങളിലെ ഉപചോദ്യങ്ങൾക്കെല്ലാം ഉത്തരം എഴുതണം. ചോയ്സുള്ള ചോദ്യങ്ങളിൽ A, B എന്നീ പിരിവുകളിൽ ഒന്നിന് മാത്രം ഉത്തരം എഴുതിയാൽ മതി.

Question 1.
സൂക്ഷ്മ ജീവികൾ മുതൽ നീലത്തിമിംഗിലം വരെയുള്ള വ്യത്യസ്ത ജീവിവർഗങ്ങളും വൈവിധ്യമാർന്ന സസ്യജാലങ്ങളും അടങ്ങിയ സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.
a) സമുദ്രജല സംരക്ഷണ മാർഗങ്ങൾ ഏതെല്ലാം?
Answer:

  • പ്ലാസ്റ്റിക്, രാസവസ്തുക്കൾ മുതലായവ സമുദ്രങ്ങളിലേക്ക് എത്തുന്നത് തടയുക.
  • തീരങ്ങളെ മാലിന്യമുക്തമാക്കി സംരക്ഷിക്കുക.
  • സമുദ്ര സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുക
  • സുസ്ഥിരമല്ലാത്ത മത്സ്യബന്ധനം നിയന്ത്രിക്കുക.
  • സമുദ്രത്തിലെ ആവാസവ്യവസ്ഥകളെ സംരക്ഷിക്കുക.

Question 2.
സൈബർ രംഗത്ത് ധാരാളം തട്ടിപ്പുകൾ ഇന്ന് വ്യാപകമാണ്.
a) സൈബർ രംഗത്തെ തട്ടിപ്പുകൾ തിരിച്ചറിയുന്നതിനും പ്രരോധിക്കുന്നതിനും സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം?
Answer:

  • എ.ടി.എം. പിൻ, ഒ.ടി.പി. എന്നിവ പങ്കുവയ്ക്കരുത്.
  • സംശയാസ്പദമായ ഓൺലൈൻ ലിങ്കുകൾ തുറക്കാതിരിക്കുക.
  • അക്കൗണ്ട് വിവരങ്ങൾ അന്വേഷിച്ചു കൊണ്ടുള്ള ഫോൺ സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക.
  • എ.ടി.എം. പിൻ ഫോണിൽ സൂക്ഷിക്കാതിരിക്കുക.
  • ശക്തമായ പാർഡുകൾ ഉപയോഗിക്കുക. പാർഡ് ഇടയ്ക്കിടെ മാറ്റുക.

Class 6 Social Science Question Paper Set 2 Malayalam Medium

Question 3.
(A) a) ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഭൂപ്രകൃതി സവിശേഷതകളുമായി ബന്ധപ്പെട്ട വർക്ക്ഷീറ്റ് പൂർത്തിയാക്കൂ.

ഏറ്റവും വലിയ ഉഷ്ണമരുഭൂമി (i)
ഏറ്റവും ഉയരമുള്ള പർവതം (ii)
ഉഷ്ണമഴക്കാടുകൾ ഉൾക്കൊള്ളുന്ന നദീതടം (iii)
വിശാലമായ പുൽമേടുകൾ (iv)

Answer:
i. സഹാറ
ii. കിളിമഞ്ചാരോ
iii. കോംഗോ നദീതടം
iv. സാവന്നാ

b) ആഫ്രിക്കയിലെ ജനജീവിതം വിശദീകരിക്കുക.
Answer:
ആഫ്രിക്കയിലെ ഭൂരിഭാഗം ജനങ്ങളും ഗ്രാമങ്ങളിൽ വസിക്കുന്നവരും കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരുമാണ്. സംസ്കാരങ്ങൾ, ഭാഷകൾ, ചരിത്രം എന്നിവയാൽ സമ്പന്നമായ ഒരു നാടാണ് ആഫ്രിക്ക. പുരാതന നാഗരികതകളിൽ ഒന്നായ ഈജിപ്ഷ്യൻ സംസ്കാരം ഉടലെടുത്തത് ആഫ്രി ക്കയിലാണ്. ഈജിപ്റ്റിലെ പിരമിഡുകൾ പ്രാചീന നിർമ്മാണ വൈദഗ്ധ്യത്തിൻറെ തെളിവായി നിലകൊള്ളുന്നു.

(B) ആസ്ട്രേലിയയുടെ ഭൂപ്രകൃതി സവിശേഷതകളുമായി ബന്ധപ്പെട്ട വർക്ക്ഷീറ്റ് പൂർത്തിയാക്കൂ.

മരുഭൂമി (i)
പവിഴപ്പുറ്റുകളാൽ നിർമ്മിതമായ ഭൂപ്രദേശം (ii)
ഫലഭൂയിഷ്ഠമായ നദീതടം (iii)
പർവതനിര (iv)
പ്രധാന ജന്തുവിഭാഗം (v)

Answer:
(i) ഗ്രേറ്റ് വിക്ടോറിയ
(ii) ഗ്രേറ്റ് ബാരിയർ റീഫ്
(iii) മുറെ-ഡാർലിംങ്
(iv) ഡിവൈഡിങ് റേഞ്ച്
(v) മാർസുപ്പിയലുകൾ

Question 4.
a) വർക്ക്ഷീറ്റ് പൂർത്തിയാക്കൂ.

ജപ്പാൻ
സാഹിത്യം (i)
(ii) പരമ്പരാഗത മതവിശ്വാസം
ഭക്ഷണം (iii)

Answer:
(i) കൊജികി
(ii) ഷിന്റോയിസം
(iii) അരി

b) സാമ്പത്തിക പുരോഗതിക്ക് ഇടയാക്കിയ ഘടകങ്ങൾ ഏതെല്ലാം?
1870-72 ൽ ടോക്കിയോയ്ക്കും യോക്കോഹാമ തുറമുഖത്തിനും ഇടയിൽ ജപ്പാനിലെ ആദ്യത്തെ റെയിൽവേപ്പാത നിർമ്മിച്ചു.
തുണി നെയ്ത്തുയന്ത്രങ്ങൾ യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്തു.
_______________
_______________
Answer:
തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിന് വിദേശ സാങ്കേതിക വിദഗ്ധരെ നിയോഗിച്ചു.
ജപ്പാനിലെ വിദ്യാർഥികളെ വിദേശത്തേക്കയച്ചു പഠിപ്പിച്ചു.

Class 6 Social Science Question Paper Set 2 Malayalam Medium

Question 5.
(A) നമ്മുടെ ഭക്ഷണം, വേഷം, ഭാഷ തുടങ്ങിയവ ചേർന്നാണ് നമ്മുടെ സംസ്കാരം രൂപപ്പെടുന്നത്.
a) ചുവടെ നൽകിയിരിക്കുന്നവയെ ഭൗതികസംസ്കാരം, ഭൗതികേതരസംസ്കാരം എന്നിങ്ങനെ തരംതിരിച്ച് പട്ടികപ്പെടുത്തൂ.
(മലയാളം, ഷർട്ട്, പുസ്തകം, മതവിശ്വാസങ്ങൾ)
Answer:

ഭൗതികസംസ്കാരം ഭൗതികേതര സംസ്കാരം
ഷർട്ട്, പുസ്തകം മലയാളം, മതവിശ്വാസങ്ങൾ

b) സംസ്കാരത്തിന്റെ ഏതെങ്കിലും രണ്ട് സവിശേഷതകൾ എഴുതുക.
Answer:

  • സംസ്കാരം പഠിച്ചെടുക്കുന്നതാണ്.
  • സംസ്കാരം പങ്കുവയ്ക്കുന്നതാണ്.

c) സാമൂഹീകരണം എന്താണെന്ന് നിർവചിക്കുക.
Answer:
നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ നാം എങ്ങനെ പെരുമാറണമെന്നും ഇടപെ ടണമെന്നും പഠിച്ചെടുക്കുന്ന പ്രക്രിയയാണ് സാമൂഹീകരണം.

(B) ഭൗതിക-ഭൗതികേതര സംസ്കാര ഘടകങ്ങളിൽ കാലാകാലങ്ങളിലുണ്ടാകുന്ന പരിവർത്തനത്തെയാണ് സാംസ്കാരികമാറ്റം എന്നതുകൊണ്ട് അർഥമാക്കുന്നത്.
a) സാംസ്കാരിക മാറ്റവുമായി ബന്ധപ്പെട്ട ഫ്ലോചാർട്ട് പൂർത്തിയാക്കുക. സാംസ്കാരിക മാറ്റങ്ങൾ
Class 6 Social Science Question Paper Set 2 Malayalam Medium 1
Answer:
(i) സാംസ്കാരിക വ്യാപനം
(ii) അന്യസംസ്കാരമാർജിക്കൽ
(iii) സാംസ്കാരിക സ്വാംശീകരണം
(iv) സാംസ്കാരിക നവീകരണം
(v) പാരിസ്ഥിതിക വ്യതിയാനം

Question 6.
ഭരണഘടനയെ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ പലതായി തരംതിരിക്കുന്നു.
a) ചേരുംപടി ചേർക്കുക.

1. ലിഖിതം a. യുണൈറ്റഡ് കിംഗ്ഡം
2. അയവുള്ളത് b. ഓസ്ട്രേലിയ
3. പരിണമിച്ചത് c. ന്യൂസിലാന്റ്
4. ദൃഢമായത് d. ഇന്ത്യ

A. 1 – d, 2 – c, 3 – a, 4 – b.
B. 1 – b, 2 – a, 3 – d, 4 – c
C. 1 – c, 2 – d, 3 – b, 4 – a
D. 1 – b, 2 – c, 3 – d, 4 – a
Answer:
A. 1 – d, 2 – c, 3 – a, 4 – b.

b) നൽകിയിരിക്കുന്ന സൂചനകളിൽ നിന്ന് ഭരണഘടനയുടെ ഗുണങ്ങൾ തിരിച്ചറിയുക.
i. അവശ്യ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതും കൃത്യവുമായിരിക്കണം.
ii. ജനങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിന് അനുയോജ്യമായിരിക്കണം.
iii. മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് കാലോചിതമായ മാറ്റം വരുത്താൻ കഴിയണം.
iv. ഗവൺമെന്റിന്റെ അധികാരങ്ങൾ, പൗരരുടെ അവകാശങ്ങൾ, കടമകൾ എന്നിവ സമഗ്രമായി പ്രതിപാദിച്ചിരിക്കണം
Answer:
i. സംക്ഷിപ്തത
ii. അനുയോജ്യത
iii. ചലനാത്മകത
iv. സമഗ്രത

Leave a Comment