After completing the syllabus, Class 6 Social Science Question Paper Kerala Syllabus Set 5 Malayalam Medium test students’ understanding.
Class 8 Social Science Model Question Paper Set 5 Malayalam Medium
സമയം: 2 മണിക്കൂർ 15 മിനിറ്റ്
നിർദേശങ്ങൾ
- ആകെ സമയത്തിൻറെ ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കാനും ഉത്തരങ്ങൾ ആസൂത്രണം ചെയ്യാനും ഉപയോഗിക്കുക.
- 6 ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം. ചോദ്യങ്ങളിലെ ഉപചോദ്യങ്ങൾക്കെല്ലാം ഉത്തരം എഴുതണം. ചോയ്സുള്ള ചോദ്യങ്ങളിൽ A, B എന്നീ പിരിവുകളിൽ ഒന്നിന് മാത്രം ഉത്തരം എഴുതിയാൽ മതി.
Question 1.
(A) a) ചുവടെ തന്നിരിക്കുന്ന ഭൂപടത്തിൽ ഭൂഖണ്ഡങ്ങളുടെ പേരുകൾ അടയാളപ്പെടുത്തുക.

Answer:
A. ഏഷ്യ
B. ആഫ്രിക്ക
C. അന്റാർട്ടിക്ക
D. തെക്കേ അമേരിക്ക
b) ഏഷ്യയെയും യൂറോപ്പിനെയും തമ്മിൽ വേർതിരിക്കുന്ന പർവതത്തിന്റെ പേര് എഴുതുക.
Answer:
യൂറൽ പർവതനിര
അല്ലെങ്കിൽ
(B) a) അന്റാർട്ടിക്കയിലെ പ്രധാന സസ്യജന്തുജാലങ്ങൾ ചുവടെയുള്ള ചിത്രങ്ങളിൽ നൽകിയിരിക്കുന്നു. അവരെ തിരിച്ചറിയുക.

Answer:
i. പായലുകൾ
ii പെൻഗ്വിൻ
iii. സീലുകൾ
b) പൂർണ്ണമായും അന്റാർട്ടിക്ക ചുറ്റപ്പെട്ടിരിക്കുന്ന സമുദ്രത്തിന്റെ പേരെന്ത്?
Answer:
ദക്ഷിണ സമുദ്രം
c) വിവിധ പഠനങ്ങൾക്കായി അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ചിട്ടുളള രണ്ട് ഗവേഷണ കേന്ദ്രങ്ങൾ ഏതെല്ലാം?
Answer:
മൈത്രി, ഭാരതി
Question 2.
a) ഭരണഘടനയുടെ ചരിത്രത്തിലെ ചില ചിത്രങ്ങൾ ചുവടെ നൽകിയിരിക്കുന്നു. അവ തിരിച്ചറിഞ്ഞ് ഓരോന്നിന്റെയും സവിശേഷതകൾ എഴുതുക.

Answer:
ഹമ്മുറാബിയുടെ നിയമസംഹിത: ലോകത്തിലെ ഏറ്റവും പഴക്കംചെന്ന നിയമസംഹിതകളിൽ ഒന്നാണ് പുരാതന ബാബിലോണിയയിലെ ഭരണാധികാരിയായിരുന്ന ഹമ്മുറാബിയുടെ (ബി.സി.ഇ. 1792-1750) നിയമസംഹിത.
മാഗ്ന കാർട്ട രാജാക്കന്മാരുടെ ഏകാധിപത്യത്തിനെതിരെ സി. ഇ. 1215-ൽ ജോൺ രാജാവിനെ തടഞ്ഞുവെച്ച് ജനങ്ങൾ ഒപ്പുവയ്പിച്ച പ്രമാണമാണ്
മാഗ്ന കാർട്ട മഹത്തായ വിപ്ലവം: രാജാധികാരം പാർലമെൻറിൻറെ നിയന്ത്രണങ്ങൾക്ക് വിധേയമായി.
ഫ്രഞ്ച് വിപ്ലവം: ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഫ്രഞ്ച് ജനത 1789-ൽ നടത്തിയ വിപ്ലവമാണിത്.
b) ഭരണഘടന എന്താണെന്ന് നിർവചിക്കുക.
Answer:
ഒരു രാഷ്ട്രത്തിലെ ഗവൺമെൻറിൻറെ സംഘാടനത്തിനും പ്രവർത്തനത്തിനും ആവശ്യമായ അടിസ്ഥാന നിയമങ്ങൾ, തത്വങ്ങൾ, വ്യവസ്ഥകൾ എന്നിവയടങ്ങിയ ആധികാരിക രേഖയാണ് ഭരണഘടന.
![]()
Question 3.
(A) a) മഹാശിലാസ്മാരകങ്ങളുമായി ബന്ധപ്പെട്ട ചിത്രം നിരീക്ഷിക്കുക. ചിത്രങ്ങൾ തിരിച്ചറിയുകയും ഓരോ സ്മാരകങ്ങളുടെയും പേരുകൾ എഴുതുകയും ചെയ്യുക.

Answer:
A. മുനിയറ
B. കല്ലറ
C. നാട്ടുകല്ല്
D. കുടക്കല്ല്
b) മഹാശിലാസ്മാരകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
i. മഹാശിലാസ്മാരകങ്ങൾ ഇന്ത്യയിലുടനീളം കാണപ്പെടുന്നു.
ii. മഹാശിലായുഗം വെങ്കലയുഗം എന്നും അറിയപ്പെടുന്നു.
iii. മഹാശിലാസ്മാരകങ്ങൾ പ്രാചീനകാലത്തെ ശവസംസ്കാര രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
iv. മഹാശിലാസ്മാരകങ്ങൾ ഉത്തരേന്ത്യയിൽ മാത്രമേ കാണപ്പെടുന്നുള്ളൂ.
Answer:
iii. മഹാശിലാസ്മാരകങ്ങൾ പ്രാചീനകാലത്തെ ശവസംസ്കാര രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
അല്ലെങ്കിൽ
(B) സംഘ കാലഘട്ടത്തിലെ തിണകളുമായി ബന്ധപ്പെട്ട പട്ടിക പൂരിപ്പിക്കുക.
| തിണകൾ | ഭൂമിശാസ്ത്ര സവിശേഷതകൾ | ഉപജീവന മാർഗങ്ങൾ |
| കുറിഞ്ചി | കാട്, മല | …..a)….. |
| ..b)….. | പുൽമേടുകൾ, കുറ്റിക്കാടുകൾ | കന്നുകാലി മേയ്ക്കൽ |
| പാലൈ | ….c)….. | കൊള്ളയും കവർച്ചയും |
| മരുതം | വയൽപ്രദേശം | …..d)….. |
| ….e)….. | തീരപ്രദേശം | മീൻപിടുത്തം, ഉപ്പുകുറുക്കൽ |
Answer:
a) വനവിഭവ ശേഖരണം, വേട്ടയാടൽ
b) മുല്ല
c) വരണ്ടപ്രദേശം
d) കൃഷി
e) നെയ്തൽ
Question 4.
പൊതുജനങ്ങളിൽ നിന്നും പണം നിക്ഷേപമായി സ്വീകരിക്കുകയും ആവശ്യക്കാർക്ക് മാനദണ്ഡങ്ങൾ പാലിച്ച് പണം വായ്പയായി നൽകുകയും ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങളാണ് ബാങ്കുകൾ.
a) ഇന്ത്യയുടെ കേന്ദ്ര ബാങ്ക് ഏതാണ്?
Answer:
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
b) അതിന്റെ ധർമ്മങ്ങളുമായി ബന്ധപ്പെട്ട ഫ്ലോ ചാർട്ട് പൂർത്തിയാക്കുക.

Answer:
A. ഒരുരൂപ നോട്ട് ഒഴികെയുള്ള എല്ലാ കറൻസി നോട്ടുകളും അച്ചടിച്ചിറക്കുന്നു.
B. വായ്പ നിയന്ത്രിക്കുന്നു.
C. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നു.
D. ഗവൺമെന്റിന്റെ ബാങ്കായി പ്രവർത്തിക്കുന്നു.
Question 5.
വിദേശികളുടെ ആധിപത്യത്തിൽ നിന്ന് രക്ഷപ്പെട്ട ഏഷ്യൻ രാജ്യമായിരുന്നു ജപ്പാൻ.
a) ഷോഗൺ ഭരണവുമായി ബന്ധപ്പെട്ട പട്ടിക പൂർത്തിയാക്കുക.
| ജപ്പാനിലെ ഫ്യൂഡൽ പ്രഭുക്കൻമാർ | …..(i)….. |
| യോദ്ധാക്കളുടെ വിഭാഗം | …..(ii)…. |
Answer:
i. ഡെയ്മിയോകൾ
ii. സമുറായികൾ
b) ജപ്പാനിലെ പരമ്പരാഗത വസ്ത്രം ഏത്?
Answer:
കിമോണോ
c) ജപ്പാനിലെ പരമ്പരാഗത മതവിശ്വാസമായ ഷിൻറോയിസത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
Answer:
- ദൈവത്തിന്റെ പാത” എന്നാണ് ഷിൻ ്റോ എന്ന വാക്കിനർഥം.
- ആരാധനാമൂർത്തികളെ പൊതുവെ ‘കാമി’ എന്നാണ് വിളിച്ചിരുന്നത്.
- സൂര്യദേവതയായ അമതരേസു ആയിരുന്നു ഇതിൽ പ്രധാനം.
![]()
Question 6.
a) ജലത്തിന്റെ ചാക്രിക ചലനത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന പ്രക്രിയകളുമായി ബന്ധപ്പെട്ട പട്ടിക പൂർത്തിയാക്കുക.
| A | B |
| ബാഷ്പീകരണം | …….i)…… |
| ……ii)…… | വായുവിലെ ജലബാഷ്പം (നീരാവി) തണുത്ത് ജലമായി മാറുന്ന പ്രക്രിയ. |
| വർഷണം | …….iii)…… |
Answer:
ഒരു ദ്രാവകം താപത്തിൻറ സഹായത്താൽ വാതകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയ. ഘനീകരണം
തുടർച്ചയായ ഘനീകരണത്തിലൂടെ മേഘങ്ങളിലെ ജലകണികകളുടെ വലുപ്പവും ഭാരവും കൂടുമ്പോൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കാനാവാതെ അവ ദ്രാവകരൂപത്തിലോ ഖരരൂപത്തിലോ ഭൂമിയിലേക്ക് പതിക്കുന്ന പ്രക്രിയ.
b) ജലപരിവൃത്തി എന്താണെന്ന് നിർവചിക്കുക.
Answer:
ഭൂമിക്കുള്ളിലും ഭൗമോപരിതലത്തിലും അന്തരീക്ഷ ത്തിലുമായുളള ജലത്തിൻ ്റെ ചാക്രികചലനമാണ് ജലപരിവൃത്തി.
c) അതിന്റെ ചാക്രിക ചലനം വിശദീകരിക്കുക.
Answer:
ഭൗമോപരിതലത്തിലെ വിവിധ ജലസ്രോതസ്സുകളിലെ ജലം ബാഷ്പീകരണത്തിലൂടെ നീരാവിയായി മാറുന്നു. ഇങ്ങനെ അന്തരീക്ഷത്തിലെത്തുന്ന നീരാവി ഘനീഭവിച്ച് മേഘങ്ങൾ രൂപംകൊള്ളുന്നു. മേഘങ്ങൾ കൂടാതെ മൂടൽമഞ്ഞ്, തുഷാരം എന്നിവയും
ഘനീകരണത്തിൻറെ മറ്റ് രൂപങ്ങളാണ്. വർഷണത്തിലൂടെ മേഘങ്ങളിലെ ജലകണികകൾ ഭൂമിയിലേക്ക് പതിക്കുന്നു.