During exam preparation, Class 6 Malayalam Kerala Padavali Question Paper Pdf Set 1 guide students properly.
Class 6 Malayalam Kerala Padavali Model Question Paper Set 1
സമയം : 2 മണിക്കൂർ 15 മിനിട്ട്
നിർദ്ദേശങ്ങൾ:
- മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിട്ട് സമാശ്വാസ സമയ മാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
- ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
- രണ്ടു പ്രവർത്തനങ്ങൾ വീതം നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് മാത്രം ഉത്ത രമെഴുതിയാൽ മതി.
Question 1.
വായിക്കാം എഴുതാം.
കിഴക്ക് പശ്ചിമഘട്ടത്തിൽ തുടങ്ങി പടിഞ്ഞാറ് അറബിക്കടൽ വരെയുള്ള കേരളത്തിന്റെ ഭൂമിശാസ്ത്രം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഏറെ ഭിന്നമാണ്. തെക്കുമുതൽ വടക്കുവരെ ഇടതടവില്ലാതെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ട മലനിരകളാണ് കേരളത്തിന്റെ കാലാവസ്ഥ നിയന്ത്രിക്കുന്നത്. പ്രകൃതി നിർമ്മിതമായ ഒരു മതിലുപോലെയാണ് ഈ മലനിരകൾ.
പാലക്കാട് ജില്ലയിലെ വാളയാറിൽ മാത്രമാണ് പശ്ചിമഘട്ടം മുറിക്കപ്പെടുന്നത്. വാളയാർ ചുരം ഉള്ളതിനാൽ പാലക്കാടു ജില്ലയിൽ മാത്രം മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമായി വരണ്ട കാലവസ്ഥയാണ്. 600 കിലോമീറ്റർ നീണ്ടുകിടക്കുന്ന കേരളത്തിന്റെ തീര പ്രദേശത്തിൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾ ഒഴികെ ബാക്കി ജില്ല കളെയെല്ലാം അറബിക്കടൽ സ്പർശിക്കുന്നു.
a. കേരളത്തിന്റെ കാലാവസ്ഥ നിയന്ത്രിക്കുന്നത് എന്താണ്?
A. വടക്ക് കിഴക്ക് വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടം
B. വടക്ക് തെക്ക് വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടം
C. വാളയാർ ചുരം
D. തീരപ്രദേശം
Answer:
B. വടക്ക് തെക്ക് വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടം
b. പ്രകൃതി നിർമ്മിത മതിലുകൾ എന്നു വിശേഷിപ്പിക്കുന്നത് ഏതു മലനിരകളെയാണ്?
A. അഗസ്ത്യാർകൂടം
C. പശ്ചിമഘട്ട മലനിരകൾ
B. ബ്രഹ്മഗിരി മലനിരകൾ
D. ആനമുടി
Answer:
C. പശ്ചിമഘട്ട മലനിരകൾ
C. മറ്റു ജില്ലകളിൽ നിന്ന് പാലക്കാട് ജില്ലയിൽ മാത്രം ചൂടുകൂടുതലായി അനുഭവപ്പെടാൻ കാരണമെന്ത്?
A. താമരശ്ശേരി ചുരം
C. ആര്യങ്കാവ് ചുരം
B. വാളയാർ ചുരം
D. ആരുവാമൊഴി ചുരം
Answer:
B. വാളയാർ ചുരം
d. അറബിക്കടൽ സ്പർശിക്കാത്ത ജില്ലകൾ ഏത്?
A. കോട്ടയം, പത്തനംതിട്ട, പാലക്കാട്, തൃശ്ശൂർ, ഇടുക്കി
B. കോട്ടയം, ഇടുക്കി, പാലക്കാട്, തൃശ്ശൂർ, വയനാട്
C. കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്
D. കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, എറണാകുളം
Answer:
C. കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്
![]()
Question 2.
(A) കുറിപ്പ്
അകന്നുപോയ് അവയെല്ലാം
അവയെല്ലാം മറവിതൻ
കരിമ്പടം പുതച്ചൊ
മാഞ്ഞുപോയി
വയലുകൾ നികന്നെങ്ങും
നഗരത്തീവിഭവങ്ങൾ
വിളമ്പുന്ന മണിമേട
യുയർന്നു വാനിൽ
a. കവി സൂചിപ്പിക്കുന്ന നഷ്ടങ്ങൾ എന്തെല്ലാം? നമ്മുടെ വയലുകൾക്കും കൃഷിരീതിക്കും എന്തെല്ലാം മാറ്റങ്ങളാണ് സംഭവിച്ചത്? കുറിപ്പ് തയ്യാറാക്കുക.
Answer:
കുറിപ്പ്
ദിവാകരൻ വിഷ്ണുമംഗലത്തിന്റെ കൊയക്കട്ടെ എന്ന കവിത ഭക്ഷണസംസ്കാരത്തെക്കുറിച്ച് പറയു ന്നു. ഓരോ ഭക്ഷണ വിഭവത്തോടൊപ്പവും അതുണ്ടാക്കി ഊട്ടുന്നവരുടെ മനസും സ്നേഹവും ലയിച്ചു ചേരുന്നുണ്ട്. അങ്ങനെയൊരു കഥാപാത്രമാണ് കവിതയിൽ കാണുന്ന വല്യമ്മ. കൊതിയൂറുന്ന കൊയ കട്ട മടിക്കുത്തിൽ ഭദ്രമായി പൊതിഞ്ഞുകെട്ടി മഴയത്ത് നനഞ്ഞൊട്ടി ഓലക്കുട ചൂടി വയൽ വരമ്പി ലൂടെ വരുന്ന വലിയമ്മയെ കുറിച്ചുള്ള ഓർമ്മ വിശപ്പിന്റെയും കൊതിയുടേയും പലഹാരങ്ങളുടേയും കൂടി ഓർമ്മയാകുന്നു. എന്നാൽ ആ കാലവും ഓർമ്മകളുമെല്ലാം മറവിയുടെ കരിമ്പടം പുതച്ചു.
വലിയമ്മയുടെ മരണത്തെ ആവിഷ്ക്കരിക്കുന്നതിനൊപ്പം വിസ്മൃതിയിലാണ്ട് പോകുന്ന നമ്മുടെ സംസ്കാ രങ്ങളേയും നശിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ പ്രകൃതിയേക്കുറിച്ചും ഈ വരികൾ പരാമർശിക്കുന്നു. വയലുകൾ നികന്നെന്നും, അതോടെ കൃഷികൾ ഇല്ലാതായെന്നും, നാഗരികതയുടെ വിഭവങ്ങൾ വിള പുന്ന മണിമേടകൾ ഉയർന്നു പൊങ്ങുന്നുവെന്നും കവിത പറഞ്ഞു വയ്ക്കുന്നു.
മാറുന്ന സംസ്കാര ത്തിലും മാറുന്ന രുചികളിൽ പോലും ഇന്നും ആ കൊയക്കട്ടയുടെ രുചിയും മണവും അത് ഉണ്ടാക്കി തന്നിരുന്ന വല്യമ്മയുടെ വാത്സല്യവും നിറഞ്ഞു നിൽക്കുന്നു. മാറിവരുന്ന സംസ്കാരവും രുചി വിഭ വങ്ങളുമെല്ലാം താൽക്കാലിക സന്തോഷങ്ങൾക്കു മാത്രമേ ഉതകുന്നുള്ളൂ.
b. അടുക്കള മറന്നു വച്ചത് ആരായിരിക്കുമെന്നാണ് കവി അനുമാനിക്കുന്നത്?
A. അമ്മയുടെ അമ്മയുടെ അമ്മയുടെ ജീവിച്ചിരുന്നിരിക്കാൻ പോലും ഇടയില്ലാത്ത അമ്മയുടെ അമ്മാ യായിരിക്കാം.
B. അമ്മയുടെ അമ്മയുടെ അമ്മയുടെ ജീവിച്ചിരിക്കുന്ന അമ്മയായിരിക്കാം.
C. അമ്മയുടെ അമ്മയായിരിക്കാം.
D. അമ്മയായിരിക്കാം.
Answer:
A. അമ്മയുടെ അമ്മയുടെ അമ്മയുടെ ജീവിച്ചിരുന്നിരിക്കാൻ പോലും ഇടയില്ലാത്ത അമ്മയുടെ അമ്മാ യായിരിക്കാം.
C. ഇന്ദിരയ്ക്ക് അയച്ച കത്തുകളുടെ സമാഹാരത്തിന് നൽകിയ പേര് എന്ത്?
A. വിശ്വചരിത്രാവലോകം
B. വിശ്വാവലോകനം
C. വിശ്വലോക ചരിത്രം
D. ചരിത്രവിശ്വാവലോകനം
Answer:
B. വിശ്വാവലോകനം
ചുവടെ കൊടുത്ത (3A), (3B) എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴു തുക
Question 3
(A) പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.
• “എരിശ്ശേരി തിളയ്ക്കുന്നതുപോലയെ പെൺകിടാങ്ങൾ ചിരിക്കാൻ പാടുള്ളൂ.’
• “അടുക്കള പെണ്ണിന്
ഒടുക്കമുണ്ടാലും മതി.”
• “ഉറക്കെ ചിരിക്കുന്നോളെ
ഉലക്കകൊണ്ടടിക്കണം.
നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന ചില ചൊല്ലുകളാണിവ. സ്ത്രീകൾക്ക് നേരെയുള്ള അനീതിയാണ് ഈ ശൈലിയിൽ തെളിയുന്നത്. ഇത്തരം ചിന്തകൾ ഈ കാലഘട്ടത്തിലും പിൻതുടരുന്നുണ്ടോ? പ്രതികരണം കുറിപ്പായി എഴുതുക.
Answer:
സ്ത്രീയുടെ ചിരിയ്ക്കുപോലും അളവു കല്പിച്ചിരുന്ന കാലം ഉണ്ടായിരുന്നു. അവൾ അടുക്കളയിൽ കഴി യേണ്ടവളാണെന്നും പുരുഷനുവേണ്ടി ഭക്ഷണം പാകം ചെയ്യേണ്ടവളാണെന്നും കൽപ്പിച്ചിരുന്നകാലം. ആ കാലത്തെ ചൊല്ലുകളിൽ പോലും സ്ത്രീയോടുള്ള മനോഭാവം വ്യക്തമാണ്. സ്ത്രീയുടെ ചിരിക്ക് പോലും അളവുകൾ കൽപ്പിക്കുന്ന തെറ്റായ ചിന്തകൾ അവ ഉൾക്കൊള്ളുന്നു. ഭക്ഷണവിഭവം പോലെ സ്ത്രീയേയും പാകപ്പെടുത്തണം എന്ന പുരുഷാധിപത്യചിന്ത ഈ ചൊല്ലുകളിലെല്ലാം വ്യക്തമാണ്. നാരിനടിച്ചിടം, നാരകം നട്ടിടം മുടിയും പെൺബുദ്ധി പിൻബുദ്ധി തുടങ്ങിയ ചൊല്ലുകളെല്ലാം ഇതിനുദാഹരണമാണ്.
ഇതിലെല്ലാം സ്ത്രീ വിരുദ്ധ സമീപനങ്ങൾ കാണാൻ കഴിയും. ഒരുപാട് കാലത്തെ ഒരുപാട് പേരുടെ പ്രവർത്തനഫലമാ യാണ് ഇത്തരം ചിന്തകൾക്ക് മാറ്റമുണ്ടായിക്കൊണ്ടിരിക്കുന്നത്. അത്തരം മാറ്റങ്ങളിലൂടെ സ്ത്രീകൾ ഇന്ന് സമൂഹത്തിൽ ഉയർന്ന മേഖലകളിൽ വിജയം കൈവരിക്കുന്നു. പാചകം ചെയ്യലും പാകം തിരിച്ചറിയലും സ്ത്രീകളുടെ മാത്രം കടമയാണെന്നുള്ള ചിന്തക്ക് ഇന്ന് മാറ്റം വന്നിട്ടുണ്ട്. ഈ കാലഘട്ടത്തിൽ തുല്യതയു ടേയും ലിംഗസമത്വത്തിന്റെയും ചിന്തകളാണ് പങ്കുവെയ്ക്കപ്പെടുന്നത്. വീട്ടുജോലികളിലും സാമ്പത്തിക ഇടപാടുകളിലും സ്ത്രീയും പുരുഷനും തുല്യപങ്കാളിത്തത്തോടെ ഇടപെടുന്നതായി നമുക്ക് കാണാം.
അല്ലെങ്കിൽ
B) ചെമ്പകപ്പൂവായി മാറിയ കുട്ടിയുടെ മനസ്സിലും പ്രവൃത്തികളിലും നിറഞ്ഞു നിൽക്കുന്ന കുട്ടിത്തത്തെ ചെമ്പകപ്പൂവെന്ന കവിതയിൽ കാണാം. കുട്ടിക്ക് അമ്മയോടുള്ള സ്നേഹവും കവിതയിൽ വിവരിച്ചിരി ക്കുന്നു. എങ്ങനെയെല്ലാമാണ് കുട്ടിക്ക് അമ്മയോടുള്ള അടുപ്പം കവിതയിൽ തെളിയുന്നത്? കുറിപ്പ് തയ്യാ
റാക്കുക.
Answer:
ലോകപ്രശസ്ത കവി രവീന്ദ്ര ടാഗോറിന്റെ ശ്രദ്ധേയമായ കവിതയാണ് ചെമ്പകപ്പൂവ് എന്ന കവിതാഭാഗം. ഏറെ ഹൃദ്യമായ കവിതയാണിത്. ചെമ്പകപ്പൂവായി മാറിയ കുട്ടിയുടെ മനസ്സിലും പ്രവൃത്തികളിലും നിറഞ്ഞു നിൽക്കുന്ന കുട്ടിത്തത്തെ ഈ കവിതയിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ചെമ്പകപ്പൂവായി മാറു മ്പോഴും അവൾ അമ്മയ്ക്ക് ചുറ്റും സഞ്ചരിക്കുന്നു. കുട്ടിയെ കാണാതിരുന്നാൽ അമ്മ വിഷമിക്കുമെന്നും, അവളെ തേടി നടക്കുമെന്നും കുട്ടി ചിന്തിക്കുന്നു.
അമ്മയുടെ ഓരോ പ്രവൃത്തികളും കാണാൻ ആഗ്രഹി ക്കുന്ന കുട്ടി പൂവിന്റെ സുഗന്ധം അമ്മയിലേക്ക് പകരാൻ ശ്രമിക്കുന്നു. പുസ്തകം വായിക്കുന്ന അമ്മ യുടെ പുസ്തകത്തിലെ നിഴലായും അവൾ മാറുന്നുണ്ട്. എത്ര വലുതായാലും അമ്മയ്ക്ക് തണലായി മാറാനും, പൂവായി മാറിയ കുട്ടി വൈകുന്നേരം ഞെട്ടറ്റു വീണു വീണ്ടും അമ്മയുടെ കുട്ടിയായ് മാറാനും ആഗ്രഹിക്കുന്നു എന്നും അമ്മയുടെ കുട്ടിയായിരിക്കാനാണ് എന്നും അവൾ ആഗ്രഹിക്കുന്നത്.
ചുവടെ കൊടുത്ത (4 A), (4 B) എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴു തുക.
Question 4.
(A) അനുഭവക്കുറിപ്പ് എഴുതുക.
തൊട്ടും മണത്തും പ്രകൃതിയെ അടുത്തറിഞ്ഞു. ഹെലൻ കെല്ലറുടെ അനുഭവക്കുറിപ്പ് വായിച്ചുവല്ലോ. പ്രകൃതിയോടിടപഴകുമ്പോൾ നിങ്ങൾക്കും പലതരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലേ? ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഏതെങ്കിലും ഒരു പ്രകൃതി അനുഭവം എഴുതുക.
Answer:
അനുഭവക്കുറിപ്പ്
അവധിക്കാലത്ത് ഞാനും കുടുംബവും മൂന്നാറിലേക്ക് യാത്ര പോയി. വളരെ മനോഹരമായ യാത്രയായി രുന്നു അത്. പോകുന്ന വഴികളിലെല്ലാം പച്ച വിരിച്ച തേയിലത്തോട്ടങ്ങളും മരങ്ങളും വിവിധ നിറത്തിലുള്ള പൂക്കളും നിറഞ്ഞുനിന്നു. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി നേരിൽ കാണാനായിരുന്നു ഞങ്ങളുടെ യാത്ര. ഇരവികുളം ദേശീയോദ്യാനത്തിലായിരുന്നു ഞങ്ങൾ നീലക്കുറിഞ്ഞി പൂക്കളെ കാണാൻ എത്തിയത്. രാജമല കൊളുക്കുമല തുടങ്ങിയ ഇടങ്ങളിലും നീലക്കുറിഞ്ഞികൾ കാണാനാകും.
ഇരവി കുളം ദേശീയോദ്യാനത്തിൽ ഏകദേശം 7000 അടിയോളം മുകളിൽ നിന്നു കൊണ്ട് ആ നീല വസന്തത്തെ ഞാൻ നേരിൽ കണ്ടു. എത്ര മനോഹരമായ അനുഭവമായിരുന്നു അത്. തണുപ്പിൽ, കുളിരു കോരിക്കുന്ന കാറ്റിൽ, നയനമനോഹരമായ ആ കാഴ്ച, നീല പരവധാനി വിരിച്ച പോലെ. 12 വർഷത്തിലൊരിക്കലെ ത്തുന്ന അത്ഭുതകാഴ്ച. എന്റെ മറക്കാനാകാത്ത പ്രകൃതിയനുഭവമാണ് ഈ നീലക്കുറിഞ്ഞി പൂക്കളുടെ കാഴ്ച.
B) അധ്വാനത്തിൽ നിന്ന് അറിവിലേക്ക്
കാടും പടലും വെണ്ണീറാക്കി കനകക്കതിരിന് വളമേകിയതെങ്ങനെ? ഇങ്ങനെ ചെയ്യാൻ എന്തെല്ലാം അറി വുകളാണ് മനുഷ്യനെ സഹായിച്ചത്?
അധ്വാനത്തിൽനിന്ന് അറിവുകളുണ്ടായതെങ്ങനെയെല്ലാമാകും?
ഈ പട്ടിക വായിച്ച് കൂടുതൽ വിവരങ്ങൾ ചേർത്ത് വികസിപ്പിക്കൂ.
| കൃഷിയുടെ ഘട്ടങ്ങൾ | ഉപകരണങ്ങൾ | രൂപപ്പെട്ട അറിവുകൾ | കലകൾ |
| നിലമുഴൽ | കലപ്പ, ട്രാക്ടർ | മരം;ലോഹം കന്നുകാലികൾ യന്ത്രം, ഇന്ധനം | വായ്ത്താരി നാടൻപാട്ട് ചൊല്ലുകൾ |
പട്ടികയുടെ സഹായത്തോടെ “കാടും പടലും വെണ്ണീറാക്കി. മേലോട്ടുയരാൻ ചിറകുതകി” എന്നുവരെ യുള്ള വരികളിലെ ആശയം വിശകലനം ചെയ്തു കുറിപ്പു തയ്യാറാക്കൂ.
Answer:
“കാടും പടലും വെണ്ണീറാക്കി
കനകക്കതിരിനു വളമേകി.
കഠിനമിരമ്പു കുഴമ്പാക്കിപ്പല
കരുനിര വാർത്തു പണിക്കേകി,
അറിവിൻ തിരികൾ കൊളുത്തി, കലകൾ
ക്കാവേശത്തിന്റെ ചൂടേകി,
മാലോടിഴയും മർത്ത്യാത്മാവിനു
മേലോട്ടുയരാൻ ചിറകുതകി,
ആദിമകാലം മുതലുള്ള മനുഷ്യന്റെ നിരന്തരമായ അധ്വാനത്തിന്റെയും, അന്വേഷണത്തിന്റെയും പരിശ്രമങ്ങളുടേയും ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സൗകര്യങ്ങളെല്ലം. വനത്തിൻ വേട്ടയാടി നടന്നിരുന്ന മനുഷ്യർ തീ കണ്ടുപിടിച്ചു തീയുടെ നിയന്ത്രിത ഉപയോഗം, മനുഷ്യരാശിയുടെ ആദ്യ മഹത്തായ കണ്ടുപിടുത്തങ്ങളിലൊന്നായിരുന്നു.
വെളിച്ചവും ചൂടും ഉത്പാദിപ്പിക്കാനും, സസ്യങ്ങളെയും മൃഗങ്ങളെയും പാചകം ചെയ്യാനും, നടീലിനായി കാടുകൾ വെട്ടിത്തെളിക്കാനും, കല്ലുപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള കല്ലുകൾ ചൂടാക്കാനും, വേട്ടമൃഗങ്ങളെ അകറ്റി നിർത്താനും, വസ്തുക്കൾക്കായി കളിമണ്ണ് കത്തിക്കാനും തീ ഉപയോഗിച്ചു.
തീക്ക് ചുറ്റും അവർ ആനന്ദനൃത്തമാടി, ഒരുമയുടെ പല കലാരൂപങ്ങളും അവിടെ രൂപം കൊണ്ടു. പുതിയ അറിവുകളും അനുഭവങ്ങളും ഉരുവം കൊണ്ടു. കാലങ്ങൾക്ക് അനുസരിച്ച് പുതിയ കണ്ടുപിടുത്തങ്ങളും, അറിവുകളും വളർന്നു വന്നു. പന്തങ്ങൾ കൊളുത്തിയ തീയുടെ വെളിച്ചം തലമുറകളിലേക്ക് പകർന്നുകൊണ്ടിരിക്കുന്നു.
![]()
Question 5.
മാതൃകപോലെ ചേർത്തെഴുതുക.
മാതൃക : വിത്ത് – ഇറക്കാൻ – വിത്തിറക്കാൻ
കൂട്ടി – ഇണക്കിയ =
കേട്ട് – കേൾവി =
സ്പടികം – പാത്രം =
കുതിച്ച് – ചാടി =
Answer:
കൂട്ടി + ഇണക്കിയ = കൂട്ടിയിണക്കിയ
കേട്ട് + കേൾവി = കേട്ടുകേൾവി
സ്പടികം + പാത്രം = സ്പടിക പാത്രം
കുതിച്ച് + ചാടി + ചാടി = കുതിച്ചു ചാടി
Question 6.
വിവരണം തയ്യാറാക്കുക.
ഗോട്ടി എന്ന കഥയിലെ കുട്ടി അവന്റെ ഭാവനയിൽ ഒരു പ്രത്യേക ലോകത്തിലെത്തുന്നത് വായിച്ചുവല്ലോ. നിങ്ങളും ഭാവനയുടെ ലോകത്ത് സഞ്ചരിച്ചിട്ടുണ്ടോ? അത്തരം ഒരു യാത്രയെക്കുറിച്ചുള്ള വിവരണം എഴുതുക.
Answer:
കുട്ടിക്കാലം മുതലേ ഉള്ളിൽ കടന്നു കൂടിയ സ്വപ്നമാണ് ക്രിസ്മസ് അപ്പൂപ്പൻ സമ്മാനങ്ങളുമായി വരുന്ന ത്. എന്നെങ്കിലുമൊരിക്കൽ റെയ്ൻഡീറുകൾ വലിക്കുന്ന വണ്ടിയിൽ ക്രിസ്മസ് അപ്പൂപ്പനും നിറയെ സമ്മാ നങ്ങൾക്കുമിടയിലിരുന്ന് മഞ്ഞിലൂടെ യാത്ര ചെയ്യണം. വണ്ടി സമ്മാനങ്ങളുമായി മുന്നിലേക്ക് നീങ്ങു മ്പോൾ മഞ്ഞുപെയ്യും. പതുക്കെ ക്രിസ്മസ് ഗാനങ്ങൾ കേട്ടുകൊണ്ടിരിക്കും. സമ്മാന പൊതികൾ ഓരോ വീടുകളിലായി നൽകും.
അവസാനം എനിക്കായി മാറ്റിവച്ചിരിക്കുന്ന സമ്മാനം ക്രിസ്മസ് അപ്പൂപ്പൻ എനിക്കു നൽകും. അതു ഞാൻ കൈനീട്ടി വാങ്ങുന്ന നിമിഷം സമ്മാനപ്പൊതി വലുതാകാൻ തുടങ്ങും. വലുതായി വലുതായി പൊതി തുറന്നു വീഴുമ്പോൾ എനിക്കായി മനോഹരമായ ഒരു ലോകം പ്രത്യക്ഷമാകും.