During exam preparation, Class 6 Malayalam Adisthana Padavali Question Paper Pdf Set 1 guide students properly.
Class 6 Malayalam Adisthana Padavali Model Question Paper Set 1
സമയം : 2 മണിക്കൂർ 15 മിനിട്ട്
നിർദ്ദേശങ്ങൾ:
- മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ച് മിനിട്ട് സമാശ്വാസ സമയ മാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
- ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
- രണ്ടു പ്രവർത്തനങ്ങൾ വീതം നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് മാത്രം ഉത്ത രമെഴുതിയാൽ മതി.
Question 1.
വായിക്കാം, എഴുതാം
താഴെ കൊടുത്തിരിക്കുന്ന ഖണ്ഡിക വായിച്ച് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രാചീനമായ സംസ്കാരങ്ങൾ നശിച്ചുപോയിട്ടുണ്ട്. അത് ഉയർത്തിപ്പിടിച്ച അനശ്വരമൂല്യങ്ങൾക്ക് സാർവ്വത്രികമായ അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്താണതിനു കാരണം? അതിന്റെ പ്രാചീ നതയും ഏകീഭാവവും നൈരന്തര്യവും സാർവ്വത്രികതയും ശ്രദ്ധേയം തന്നെ.
ഭാരതീയ സംസ്കാരത്തിന്റെ വൈവിധ്യവും സമ്പന്നതയും സുപ്രധാനങ്ങളാണ്. അതേ വൈവിധ്യവും സമ്പന്നതയും കേരളസംസ്കാരത്തി നുമുണ്ട്. അതുകൊണ്ടാണ് യുഗപ്പകർച്ചകളിലൂടെ അതിനു നിലനിൽക്കാണാത്തത്.
ജീവിതത്തിന്റെ എല്ലാ മ ലങ്ങളിലും മനുഷ്യചേതനയ്ക്കുണ്ടായിട്ടുള്ള മഹത്തായ നേട്ടങ്ങളുടെ ആകെ തുകയാണ് സംസ്കാരം, മതം, തത്ത്വചിന്ത, ഭാഷ, സാഹിത്യം, കല ശില്പവിദ്യ, വിദ്യാഭ്യാസം, സാമ്പത്തികവും സാമൂഹികവുമായ സംവിധാ നക്രമങ്ങൾ എന്നിങ്ങനെയുള്ള ഭിന്നമേഖലകളിലെല്ലാം ഒരു ജനത കൈവരിച്ചിട്ടുള്ള കൂട്ടായ നേട്ടങ്ങളുടെ അന്ത സ്സാരത്തെയാണ് സംസ്കാരം പ്രതിനിധാനം ചെയ്യുന്നത്.
ഈ അളവുകോലു വച്ചുനോക്കുമ്പോൾ കേരളത്തിന്റെ സംസ്കാരം സമുന്നതമാണെന്നു കാണാൻ പ്രയാസമില്ല. ചരിത്രത്തിന്റെ വിഭിന്നഘട്ടങ്ങളിലെല്ലാം കേരളത്തിന്റെ പ്രതിഭ ഊർജ്ജസ്വലമായി പ്രവർത്തിച്ചിട്ടുണ്ട്. തത്ഫലമായി കേരളീയരുടെ പ്രയത്നങ്ങൾക്കെല്ലാം മികവുറ്റ ഫലങ്ങൾ ഉണ്ടായിട്ടുണ്ട്.
a. ലോകത്തിൽ ഏതു സംസ്കാരത്തിനാണ് പതനം സംഭവിച്ചിട്ടില്ലാത്തത്?
(A) ഭാരതീയം
(B) പാശ്ചാത്യം
(C) പൗരസ്ത്യം
(D) യൂറോപ്യൻ
Answer:
(A) ഭാരതീയം
b. ഭാരതീയ സംസ്കാരം നിലനിൽക്കുന്നതിന്റെ കാരണം?
(A) പ്രാചീനത കാരണം
(B) ഏകീഭാവം കാരണം
(C) വൈവിധ്യവും സാർവ്വത്രികതയും കാരണം
(D) മുകളിൽ പറഞ്ഞവ കാരണം
Answer:
(D) മുകളിൽ പറഞ്ഞവ കാരണം
c. ഒരു ജനതയുടെ സാമ്പത്തികവും, സാമൂഹികവുമായ സംവിധാനക്രമങ്ങളുടെ അന്തസത്ത എന്താണ്?
(A) വിദ്യാഭ്യാസം
(C) സംസ്കാരം
(B) മതം
(D) തത്ത്വചിന്ത
Answer:
(C) സംസ്കാരം
d. ചുവടെ തന്നിരിക്കുന്ന പ്രസ്താവന വായിച്ച് ഉത്തരം തിരഞ്ഞെടുക്കുക.?
(1) കേരളത്തിന്റെ പ്രതിഭ ഊർജ്ജസ്വലമായി പ്രവർത്തിച്ചിട്ടുണ്ട്.
(2) തത്ഫലമായി കേരളീയരുടെ പ്രയത്നങ്ങൾക്കെല്ലാം മികവുറ്റ ഫലങ്ങൾ ഉണ്ടായിട്ടുണ്ട്.
(A) 1 ശരി
(B) 1 ഉം 2 ഉം ശരി
(C) 2 ശരി
(D) 1 ഉം 2 ഉം തെറ്റ്
Answer:
(B) 1 ഉം 2 ഉം ശരി
![]()
Question 2.
പോസ്റ്റർ
(a) മാതൃഭാഷയുടെ പ്രാധാന്യം സൂചിപ്പിക്കുന്ന ഒരു പോസ്റ്റർ തയ്യാറാക്കുക.
Answer:

b. മാതൃഭാഷയെ സംബന്ധിച്ച് ശരിയായത് ഏത്?
(A) മാതൃഭാഷയും പരിസ്ഥിതിയും തമ്മിൽ വളരെ അടുത്ത ബന്ധമാണ്.
(B) ഭാഷയിലെ പദശേഖരം പരിസ്ഥിതിയുമായി ബന്ധപ്പെട്ടിട്ടില്ല
(C) വസ്തുക്കളെ തിരിച്ചറിയാൻ മാതൃഭാഷ വഴി സാധിക്കുന്നില്ല
(D) അന്യഭാഷകളിൽ ചേർത്തു പറയാൻ കഴിയുന്ന പദസമ്പത്താണ് മാതൃഭാഷയുടെത്.
Answer:
(A) മാതൃഭാഷയും പരിസ്ഥിതിയും തമ്മിൽ വളരെ അടുത്ത ബന്ധമാണ്.
c. താഴെ കൊടുത്തവയിൽ തെറ്റായ പ്രസ്താവന ഏത്?
(A) കണക്കു പരീക്ഷയിൽ ഒന്നാമനായത് അവന്റെ കുശലത്വം കൊണ്ടുമാത്രമാണ്.
(B) കളിയിലുള്ള കുശലത്വമാണ് അവരെ വിജയിക്കാൻ സഹായിച്ചത്
(C) കുശലത്വം ആവശ്യമില്ലാത്ത കളിയാണ് ചെസ്സ്
(D) ശില്പിയുടെ കുശലത്വം ശില്പങ്ങളിൽ മനസ്സിലാക്കാം.
Answer:
(D) ശില്പിയുടെ കുശലത്വം ശില്പങ്ങളിൽ മനസ്സിലാക്കാം.
ചുവടെ കൊടുത്ത (3 A), (3 B) എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനുമാത്രം ഉത്തരം എഴുതുക.
Question 3.
(A) വിശകലനക്കുറിപ്പ്
പക്ഷികൾ മരിക്കുന്നില്ലേയെന്ന ശന്തനുവിന്റെ എന്ന ചോദ്യത്തിന് അച്ചൻ നൽകിയ മറുപടിയെന്തായി രുന്നു? അങ്ങനെ പറയാനുള്ള കാരണമെന്താവും? പക്ഷികളുടെ മരണത്തെക്കുറിച്ചുളള ശന്തനുവിന്റെ അന്വേഷണത്തിന്റെ കാരണമെന്താണ്? ഒരു വിശകലനക്കുറിപ്പ് തയ്യാറാക്കുക.
Answer:
“പക്ഷികൾ മരിക്കില്ലേ?” ശന്തനുവിന്റെ ചോദ്യം”
മരിച്ച മനുഷ്യരെയും മറ്റു മൃഗങ്ങളെയും ശാന്തനു കണ്ടിരുന്നു എങ്കിലും പക്ഷികളുടെ മരണമോ മരിച്ച പക്ഷിയെയോ ഈ അഞ്ചുവയസ്സിന് ഇടയ്ക്ക് അവൻ കണ്ടില്ലായിരുന്നു. അതുകൊണ്ടാണ് അവൻ ഇങ്ങനെയൊരു സംശയം അച്ഛനോട് ഉന്നയിച്ചത്. തന്റെ മകന്റെ ജിജ്ഞാസപരമായ ചോദ്യത്തിന് അച്ഛന്റെ മറുപടി: “അവർ മരിക്കുന്നതിനു പകരം പറന്നുപറന്നു പോകുന്നു. ദൈവം കത്തുന്ന നക്ഷത്രമായി വഴികാട്ടുന്നു.” എന്നായിരുന്നു.
അച്ഛൻ ഇങ്ങനെയൊരു ഉത്തരം നൽകാൻ കാരണം പക്ഷികളുടെ മരണം കാണാത്ത ശന്തനുവിന്റെ മനസ്സിൽ ഭയവും രഹസ്യാന്വേഷണവും ഉണർന്നത് കൊണ്ട്, അച്ഛൻ ശാന്തത നൽകാൻ ഭാവനയിലൂടെ ഒരു ചിത്രം സ്ഥാപിക്കുകയായിരുന്നു.മരണമെന്ന സത്യം മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ പക്ഷികളിൽ നിന്ന് ഉത്തരമറിയാനായിരുന്നു ശന്തനു ശാന്തമായി കാത്തിരുന്നത്. മരണവും ജീവനും തമ്മിലുള്ള അതിരുകൾക്കപ്പുറത്തേക്ക് ആ കുട്ടി ആലോചന ചെയ്തു. ജീവിതത്തിൽ അതിന്റെ അതുല്യമായ ആസ്വാദ്യങ്ങളെയും ദുരന്തങ്ങളെയും ഉൾക്കൊള്ളാനുള്ള ശ്രമമാണ് ഈ കഥയുടെ ആന്തര ശക്തി.
അല്ലെങ്കിൽ
B. അഭിപ്രായക്കുറിപ്പ്
“ആ രക്തം മാഞ്ഞുപോയില്ല’ എന്ന വാക്യം ഏതു സന്ദർഭത്തിലാണ് എഴുത്തുകാരൻ ഉപയോഗിച്ചിരിക്കു ന്നത്? നിങ്ങളുടെ അഭിപ്രായക്കുറിപ്പായി എഴുതുക
Answer:
ഇൻസ്പെക്ടറുടെയും പോലീസിന്റെയും മർദ്ദനത്തിന് ഇരയായുള്ള നമ്പ്യാർ പാടത്ത് അബോധാവ സ്ഥയിൽ കിടക്കുകയാണ് അയാളുടെ ശരീരത്തിന്റെ മുറിവിൽ നിന്ന് രക്തം പാടത്തേക്ക് ഒഴുകുന്നുണ്ട്. അത് വെറും രക്തമല്ല, മനുഷ്യധൈര്യത്തിന്റെ, പ്രതിരോധത്തിന്റെ പ്രതീകമാണ്. അതുവഴി, എഴുത്തു കാരൻ അതിജീവനത്തിന്റെ ശക്തിയും സ്വാതന്ത്ര്യസമരത്തിന്റെ അക്ഷയത്വവും വ്യക്തമാക്കുന്നു.
പക്ഷേ, ആ രക്തം മാഞ്ഞുപോയില്ല.’ ഈ വാക്കുകൾ അയാളുടെ പ്രവർത്തനം വെറുതെയായില്ല എന്ന് സാരം. രക്ത പാടുകൾ കണ്ടുനിന്നവരിലും തുടർന്ന് പ്രവർത്തിക്കുന്നവരിലും വീര്യം പകരുന്നതാണെന്ന് വ്യക്തം. സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഓരോ ബലിദാനികളും അവരുടെ ത്യാഗങ്ങൾ കൊണ്ട് ഒരുപാട് പേരെ സമരമുഖത്തിലേക്കിറക്കിയ വീരയോദ്ധാക്കളാണ്.
ചുവടെ കൊടുത്ത (4 A), (4 B) എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനുമാത്രം ഉത്തരം എഴുതുക.
Question 4.
(A) ആസ്വാദനക്കുറിപ്പ്
ഒരു മരം വെട്ടാതെയൊരു കോണിൽ കാണു –
മെന്നൊരു കാട് ഭൂമിയോടോതി ഒരു
കാടു ഭൂമിയിൽ പീടിൽതൊക്കെയും
പുലരിയോടൊപ്പമുണർന്നു
അവരുണർന്നപ്പോഴേ പുഴകൾ പാടി,
വീണ്ടും തളിരിട്ടു കരുണയും കാടും
പുതുസൂര്യൻ മഞ്ഞിന്റെ തംബുരു വീട്ടി
ഹാ പുതുതായി വാക്കും മനസ്സും
ഒരു ഞരമ്പിപ്പൊഴും പച്ചായായു
എന്നൊ-റില-തന്റെ ചില്ലയോടോതി.
– സച്ചിതാനന്ദൻ
മുകളിൽ തന്നിരിക്കുന്ന കവിതയുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
കവിതയുടെ ആസ്വാദനം
പ്രത്യാശയുടെ പച്ചപ്പുകൾ
ആധുനിക മലയാള കവിതയുടെ കരുത്തുറ്റ സ്വരമാണ് സച്ചിദാനന്ദന്റേത്. വിവരണങ്ങളിലൂടെയും സ്വത രചനകളിലൂടെയും ആസ്വാദകമനസ്സുകളെ അദ്ദേഹം ഉത്തേജിപ്പിച്ചു. എല്ലാം നശിച്ചുപോയെന്ന് കരുതി നിരാശരായവരോട് പ്രത്യാശ കൈവിടരുതെന്ന് ഉദ്ബോധിപ്പിക്കുകയാണ് ഈ കവിതയിലൂടെ കവി. പങ്കുവയ്ക്കപ്പെടുന്ന പ്രത്യാശകളും പ്രതീക്ഷകളും നാളെ ഉണർവിന്റെ മുന്നേറ്റങ്ങളായി മാറുമെന്ന് കവി പ്രവചിക്കുന്നു.
ഒരു ഞരമ്പ് ഇപ്പോഴും പച്ചയായിട്ടുണ്ട് എന്ന് ആദ്യം ചില്ലയോടു പറഞ്ഞത് ഒരു ഇലയാണ്. ഒരില കൊഴിയാതെ എന്ന് കാറ്റിനോടും, ഒരു ചില്ല ബാക്കിയുണ്ട് എന്ന് മരം പക്ഷിയോടും, ഒരു മരമെങ്കിലും ബാക്കിയുയാവുമെന്ന് കാട് ഭൂമിയോടും, ഒരു കാടെങ്കിലും നശിക്കാതെയുണ്ടാവു മെന്ന് മല സൂര്യനോടും പറഞ്ഞു.
ഒരു സൂര്യൻ കെടാതെയുണ്ട് എന്നാണ് കവി രാത്രിയോടു പറ ഞ്ഞത്. അതുകേട്ട് ഭൂമിയിലെ പീഡിതരെല്ലാം പുലരിയോടൊപ്പം ഉണർന്നു. പുഴകൾ പാടിത്തുടങ്ങി. കരുണയും കാടുമെല്ലാം ഉണരുന്നു. പുതുസൂര്യൻ മഞ്ഞിന്റെ തംബുരു മീട്ടി, അതോടെ വാക്കും മനസ്സും പുതുതായി. ഒരു ചെറിയ പ്രതീക്ഷ പങ്കുവെച്ചാൽ മതി നിരാശയിൽ നിന്ന് കരകയറാമെന്ന് കവി ഓർമ്മിപ്പിക്കുന്നു. പച്ചപ്പു നഷ്ടപ്പെട്ടിട്ടില്ലാത്ത ഞരമ്പിനെക്കുറിച്ച് ഒരു ഇല പങ്കുവച്ച് പ്രതീക്ഷയാണ് സർവതിനെയും ഉണർത്തുന്നത്. നിസ്സാരകാര്യങ്ങൾക്കുപോലും ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന ആധുനിക ലോകത്തിന് ലളിതമനോഹരമായ ഈ കവിത പകരുന്നത് ആത്മവിശ്വാസത്തിന്റെ സൂര്യവെ ളിച്ചമാണ്.
അല്ലെങ്കിൽ
(B) ആസ്വാദനക്കുറിപ്പ്
പ്ലാവിലെ കെട്ടിയ കുമ്പിളിൽ തുമ്പതൻ
പൂവുപോലിത്തിരിയുപ്പുതരിയെടു
ത്താവിപാറുന്ന പൊടിയരിക്കഞ്ഞിയിൽ
തൂവി പതുക്കെപ്പറയുന്നു മുത്തശ്ശി
ഉപ്പുചേർത്താലേ രുചിയുള്ളൂ കഞ്ഞിയിൽ
ഉപ്പുതരി വീണലിഞ്ഞു മറഞ്ഞുപോം
മട്ടിലെന്നുണ്ണീ ! നിൻ മുത്തശ്ശിയും നിന്നു
നില്പിലൊരുനാള് മറഞ്ഞു പോം! എങ്കിലും
നിന്നിലെയുമായിരിക്കുമീ മുത്തശ്ശി
യെന്നും! എന്നുണ്ണിയെ വിട്ടെങ്ങുപോകുവാൻ.
ഒ. എൻ. വി. കുറുപ്പ്
മനോഹരമായ ഈ കവിതയുടെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
Answer:
കവിതയുടെ ആസ്വാദനം
ജീവിതത്തിന്റെ ഉപ്പ്
മനോഹരമായ കവിതകളിലൂടെയും ഗാനങ്ങളിലൂടെയും മലയാളികളുടെ ഹൃദയം നിറഞ്ഞ കവിയാണ് ഒ. എൻ. വി. കുറുപ്പ്, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കവിതയാണ് ‘ഉപ്പ്’ ലളിതമായ വാക്കുകളിൽ അദ്ദേഹം അവതരിപ്പിക്കുന്നത് ആശയങ്ങളുടെ മഹാപ്രപഞ്ചമാണ്. കഞ്ഞിയിൽ അലിഞ്ഞുചേർന്ന് രുചിപകരുന്ന ഉപ്പുതരിപോലെയാണ് പാരമ്പര്യത്തിന്റെ കണികകളെന്ന് കുഞ്ഞിനെ ഓർമ്മിപ്പിക്കുകയാണ് മുത്തശ്ശി.
പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും കണികകൾ ചേരുമ്പോഴാണ് ഏതൊരു ജീവിതവും ആസ്വാദ്യമാവുന്നത്. ആ സ്വാധീനത്തെ ഇല്ലാതാക്കാനാവില്ല. തന്റെ കാലം കഴിഞ്ഞാലും കുഞ്ഞിന്റെ ഉള്ളിൽ കരുത്തുപകർന്നുകൊണ്ട് താൻ നിലനിൽക്കുമെന്നും മുത്തശ്ശി പറയുന്നു.
പാരമ്പര്യത്തിന്റെ കണികകളാണ് ഏതൊരാളുടെയും വ്യക്തിത്വത്തിന്റെ കരുത്ത്, ആവി പറക്കുന്ന പൊടിയരിക്കഞ്ഞി, ഉപ്പുതരി, പ്ലാവിലക്കുമ്പിൾ ഇവയൊന്നും മലയാളിയെ പുതുതായി പഠിപ്പിക്കേണ്ട വാക്കുകളല്ല. കാരണം കേരളീയജീവിതം ആ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നു. ഗ്രാമീണജീവിതത്തിന്റെ ചൂടും ചൂരും ഹൃദയത്തിലേക്ക് പകരുന്ന
വാക്കാണ് മുത്തശ്ശി. പഴമയുടെയും ജീവിതാനുഭവത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണവർ. ജീവിതമാകുന്ന ചൂടുകഞ്ഞിയിൽ അലിഞ്ഞുചേർന്ന് രുചിയായി മാറുന്ന മായ്ച്ചുകളയാനാവാത്ത സാംസ്കാരികപാരമ്പര്യമാണ് ഉപ്പു തരി. എത്രയേറെ പുരോഗമിച്ചാലും ഉള്ളിലലിഞ്ഞുചേർന്ന തന്റെ സംസാരത്തിൽ നിന്ന് ഒരാൾക്ക് മോചനം നേടാനാവില്ലെന്ന് പ്രഖ്യാപിക്കുകയാണ് കവി. അത് വ്യക്തിത്വത്തിന്റെ ഭാഗമാണ്. എത്ര തലമുറ കഴിഞ്ഞാലും അത് ജീവിതത്തിന് രുചി പകർന്നുകൊണ്ടായിരിക്കും.
![]()
Question 5.
പ്രസംഗം
“ഉടമസ്ഥതയെന്നാലുപയോഗിച്ചീ നാടു
മുടച്ചുകളയാനും സ്വാതന്ത്യമെന്നാണർത്ഥം’
സ്വാതന്ത്ര്യത്തെക്കുറിച്ച് എന്തെല്ലാം ആശയങ്ങളാണ് ഈ കവിതാഭാഗത്തുള്ളത്? നിങ്ങളുടെ അഭിപ്രായ ങ്ങൾ ഉൾപ്പെടുത്തി പ്രസംഗം തയ്യാറാക്കുക.
Answer:
‘സ്വാതന്ത്ര്യം എന്നതിന്റെ അർത്ഥം’
ബഹുമാന്യരായ അധ്യാപകരെ പ്രിയ കൂട്ടുകാരെ നമസ്കാരം ഉടമസ്ഥത എന്ന പാഠഭാഗം നാമെല്ലാവരും പഠിച്ചതാണല്ലോ. അതിന്റെ അടിസ്ഥാനത്തിൽ സ്വാതന്ത്ര്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം സ്വാതന്ത്ര്യം – അതൊരു പൊതു ആശയമല്ല. ഓരോ വ്യക്തിക്കും ഓരോ വസ്തുവിനും പോലും സ്വന്തം ധികാരപരിധിയിലായുള്ള സ്വാതന്ത്ര്യമാണ് ആവശ്യം.
ഇടശ്ശേരി ഗോവിന്ദൻ നായരുടെ കവിതയിൽ അച്ഛൻ അതി ഗൗരവത്തോടെ പറയുന്നു. “ഉടമസ്ഥതയെന്നാലുപയോഗിച്ചിടാനും മുടച്ചുകളയാനും സ്വാതന്ത്ര്യമെന്നാണർഥം, അപ്പോൾ മാത്രമേ അതൊരു സത്യമായ സ്വാതന്ത്ര്യമായി മാറുകയുള്ളൂ. അഭിമാനത്തോടെ കൈവശം വച്ചിട്ടും അതിനെ ഉപയോഗിക്കാനോ സംരക്ഷിക്കാനോ കഴിയുന്നില്ലെങ്കിൽ, അത് സ്വന്തം അധികാരമല്ല. ഇത് രാഷ്ട്രീയ ആശയമോ തത്ത്വശാസ്ത്രമോ അല്ല – ഒരുവന്റെ ഇഷ്ടത്തിന്റെയും അവകാശത്തിന്റെയും അധ്യായം മാത്രമാണ്. അത് കുട്ടിയുടെ കളിപ്പാട്ടമായിരിക്കാം, അല്ലെങ്കിൽ ജനതയുടെ വോട്ട്, ശബ്ദം, നിലപാട് എന്തും ആകാം.
സ്വാതന്ത്ര്യം എന്നാൽ – അവയെ പൂർണ്ണമായ അർത്ഥത്തിൽ ഉപയോഗിക്കാനുള്ള അവകാശമാണെന്ന് ഈ കവിത നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ഈ ഭാരതഭൂമിയിൽ ഒരു കാലത്ത് സ്വാതന്ത്ര്യത്തിനുവേണ്ടി യാതനകൾ സഹിച്ച ഒരുപാട് പേരെയും അവരുടെ പ്രവർത്തനങ്ങളെയും നമുക്കറിയാം.
ഒരിക്കലും ഒന്നിനുവേണ്ടിയും നഷ്ടപ്പെടുത്താൻ ഉള്ളതല്ല നമ്മുടെ സ്വാതന്ത്ര്യം, സ്വതന്ത്രർ ആയിരിക്കാൻ അവരവർ പാലിക്കേണ്ട മര്യാദകളും ഉത്തരവാദിത്വങ്ങളും ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്. അവയുടെ ലംഘനം ഒരിക്കലും സ്വാതന്ത്ര്യം ആവുകയില്ലെന്ന് ഓർക്കണം. സ്വാതന്ത്ര്യം നമ്മുടെ അവകാശമാണ് അതേസമയം സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്വവുമാണ്.
നന്ദി
Question 6.
വായനക്കുറിപ്പ് കെ. തായാട്ടിന്റെ “നാം ചങ്ങല പൊട്ടിച്ച കഥ’ എന്ന പുസ്തകത്തിൽ സമരചരിത്രങ്ങളുണ്ട്. അവ വായിച്ച് വായനാനുഭവം ക്ലാസ്സിൽ പങ്കുവയ്ക്കുക.
Answer:
കൂട്ടുകാരെ….
പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളിൽ ബന്ധിക്കപ്പെട്ടിരുന്ന ഭാരതത്തിന്റെ മോചനത്തിനുവേണ്ടി ആത്മാഹുതി ചെയ്ത നിരവധി സ്വാതന്ത്ര്യസമരഭടന്മാരുടെ ആവേശോജ്ജ്വലമായ ചരിത്രമടങ്ങുന്ന ഒരുജ്ജ്വലകൃതിയാണ് നാം ചങ്ങല പൊട്ടിച്ച കഥ. കഥ വായിച്ചു പോകുന്ന രസത്തോടെ അനായാസമായി കുട്ടികൾക്ക് ഇത് വായിച്ചു പോകാം. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഉദാത്തമായ പല മുഹൂർത്തങ്ങളെപ്പറ്റിയും മൂർത്തമായ ധാരണയുണ്ടാക്കാൻ ഈ ഗ്രന്ഥത്തിനു കഴിയും.
ഇന്ത്യയെ സ്നേഹിക്കാനും സമൂഹത്തിൽ സ്വാതന്ത്ര്യവും സമത്വവും പുലർത്താനും സമൃദ്ധിക്കും സമാധാനത്തിനും വേണ്ടി യത്നിക്കാനും കുട്ടികളെ പ്രാപ്തരാക്കുമെങ്കിൽ അതിൽക്കൂടുതൽ എന്തൊരു മേന്മയാണ് ഇത്തരമൊരു ഗ്രന്ഥത്തിനു വേണ്ടത്? നാം ചങ്ങല പൊട്ടിച്ച കഥ ഇന്ത്യൻ സ്വാതന്ത്യസമരചരിത്രം പഠിക്കുന്ന ഏതൊരാൾക്കും അത്യന്താപേക്ഷിതമായ കൃതിയാണ്.