During exam preparation, Class 7 Malayalam Adisthana Padavali Question Paper Set 1 guide students properly.
Class 7 Malayalam Adisthana Padavali Model Question Paper Set 1
സമയം : 2 മണിക്കൂർ 15 മിനിറ്റ്
നിർദേശങ്ങൾ
- മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
- ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി.
- എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
Question 1.
വായിക്കാം എഴുതാം.
പകലുകൾ രാവുകൾ
(ആന്ധ്രാപ്രദേശിലെ മലമ്പാട’ ഗോത്ര വിഭാഗത്തിന്റെ ജീവിതത്തിലൂടെ നടത്തിയ യാത്ര പാടത്തും കാട്ടിലും പണിക്കു പോയ സ്ത്രീപുരുഷന്മാർ തിരിച്ചെത്തുമ്പോൾ സന്ധ്യ താണ്ടിയിരിക്കും. പൊടുന്നനെ കുടിലുകളുണരും. പിച്ചളച്ചെമ്പുകളും ചുമന്ന് കിണറ്റിൻ കരയിലെത്തുന്ന സ്ത്രീകളുടെ ശബളാഭമായ രൂപങ്ങൾക്കും പ്രസന്നമായ ശബ്ദങ്ങൾക്കുമൊപ്പം സന്ധ്യ തെല്ലിട അവസാനത്തെ പ്രസരിപ്പ് ചൂടുന്നു. പിന്നെ വിളറി ചാരമായി ഇരുണ്ട്. പാറുന്ന ചിമ്മിനി വിളക്കിന്റെ നാളങ്ങളായി വെളിച്ചം പിരിയുന്നു. സന്ധ്യയുടെ അധോഗതിയോടെ പൊട്ടിച്ചിരികളും പതുങ്ങുന്നു. കാൽത്തളകളുടേയും വസ്ത്രത്തുമ്പുകളു ടേയും ഒച്ചകൾ കേൾക്കാതാവുന്നു. പുൽത്തുമ്പുകൾ ചവയ്ക്കുകയും ഈർപ്പമുള്ള നിലത്ത് കുളമ്പടികൾ മാറ്റുകയും ചെയ്യുന്ന കന്നുകാലികളുടെ അനക്കം മാത്രമുള്ള രാത്രിയുടെ ഏതോഘട്ടത്തിൽ ചുമർ തുരന്ന് കൊച്ചുമാളങ്ങളിൽ സൂക്ഷിച്ച് മണ്ണെണ്ണ നാളങ്ങളും ഒടുങ്ങുന്നു.
വേനൽ ദിവസങ്ങളിൽ കുടിലുകൾക്കിടയിൽ നടക്കുമ്പോൾ വാതിൽപ്പുറങ്ങളിൽ കൂടിയിരുന്ന് കുട്ടികൾക്ക് മൂലയൂട്ടുകയും, നിലയ്ക്കാതെ സംസാരിച്ച് ചിരിക്കുകയും ചെയ്യുന്ന സ്ത്രീകൾ. അവരുടെ ഭാരിച്ച ആഭരണങ്ങളിലും വസ്ത്രങ്ങളിലെ കണ്ണാടിച്ചില്ലുകളിലും വെയിൽ പെരുപ്പിക്കുന്ന നിറങ്ങൾ. കുടിക്കട്ടി ലുകളിൽ ചാരിയിരുന്ന് ചിന്തിക്കുന്ന വൃദ്ധന്മാർ, വീട്ടുമുറ്റങ്ങളിലിരുന്ന് ദുർബലമായി വാദിക്കുന്ന പുരു ഷന്മാർ. ലമ്പാട തണ്ടകളിൽ ധാരാളം ഒഴിവുസമയമുണ്ട്. വിതയുടേയും കൊയ്ത്തിന്റെയും ഇടയ്ക്കുവരുന്ന മാസങ്ങൾ ദീർഘമായ വിശ്രമകാലങ്ങളാണ്. സ്വന്തം ഭൂമിയില്ലാത്തവർക്ക്, പക്ഷേ ഒഴിവുദിവസങ്ങൾ കുറവാണ്. കാട്ടിൽച്ചെന്ന് വിറക് സംഭരിച്ച് നഗരങ്ങളിൽ നിന്നു വരുന്ന ഏജന്റുകൾക്ക് വിറ്റാണ് അവർ പുലരുന്നത്. അച്ചൻ കൊണ്ട് തണ്ടയിൽ ഭൂമിയില്ലാത്ത കുടുംബങ്ങൾ ചുരുക്കമാണ്. അതിനാൽ അവർക്ക് ഒഴിവുദിനങ്ങൾ ഏറെയുണ്ട്.
A. പകലുകൾ രാത്രികൾ എന്ന ഭാഗം ഏത് ഗോത്ര വിഭാഗത്തിന്റെ ജീവിതത്തെ വിവരിക്കുന്നു?
(a) ഭോജ്പുരി ഗോത്രം
(b) ലമ്പാടി ഗോത്രം
(c) ഗോരഖ്പുരി ഗോത്രം
(d) നാഗ പാല ഗോത്രം
Answer:
(b) ലമ്പാടി ഗോത്രം
B. സ്ത്രീകളും പുരുഷന്മാരും പണികൊണ്ടു തിരിച്ചെത്തുമ്പോൾ എന്ത് സമയമായിരിക്കും?
(a) പുലർച്ചെ
(b) ഉച്ചയോടെ
(c) സന്ധ്യ താണ്ടിയപ്പോൾ
(d) രാത്രി തുടങ്ങുമ്പോൾ
Answer:
(c) സന്ധ്യ താണ്ടിയപ്പോൾ
C. ചെറിയ മാളങ്ങളിൽ സൂക്ഷിച്ചിരിക്കുന്നത് എന്താണ്?
(a) ഭക്ഷണസാധനങ്ങൾ
(b) മണ്ണെണ്ണ നാളങ്ങൾ
(c) വിലപ്പെട്ട ആഭരണങ്ങൾ
(d) വസ്ത്രങ്ങൾ
Answer:
(b) മണ്ണെണ്ണ നാളങ്ങൾ
D. ഈ വിഭാഗത്തിനായി “വിതയും കൊയ്ത്തിനും ഇടയിൽ വരുന്ന മാസങ്ങൾ’ എങ്ങനെ വിശകലനം ചെയ്യുന്നു?
(a) കഠിനമായ തൊഴിലാളി കാലം
(b) ആഘോഷ സമയങ്ങൾ
(c) ദീർഘമായ വിശ്രമകാലങ്ങൾ
(d) വമ്പിച്ച മത്സ്യത്തൊഴിലാളി കാലം
Answer:
(c) ദീർഘമായ വിശ്രമകാലങ്ങൾ
![]()
Question 2.
പഴഞ്ചൊല്ല് വിശകലനം ചെയ്യാം
a) “വിത്തെടുത്തുണ്ണുക
നാളത്തെ പൊന്മാൻ പാഠഭാഗത്തിലെ മുഴുവൻ മീനുകളെയും പിടിച്ചുകൊണ്ടുപോകുന്ന പരദേശികളുടെ പ്രവർത്തിയെയും തന്നിരിക്കുന്ന പഴഞ്ചൊല്ലിനെയും ബന്ധപ്പെടുത്തി വിശകലനം ചെയ്യുക
Answer:
വിത്തെടുത്തുണ്ണുക എന്ന പഴഞ്ചൊല്ല് ഭാവിയെക്കുറിച്ച് ചിന്തിക്കാതെ മുഴുവനായും ഉപയോഗിക്കുക എന്ന അർത്ഥത്തിലാണ്. ഇവിടെ പുഴയിലെ മുഴുവൻ മീനുകളെയും നഞ്ചു കലക്കി പിടിക്കുകയാണ് പരദേശികൾ. ആ മീനുകളെ ആശ്രയിക്കുന്ന മറ്റുള്ളവരെ കുറിച്ചോ ആ ജീവജാലത്തിന്റെ നിലനിൽപ്പിനെ കുറിച്ചോ ചിന്തിക്കുന്നില്ല. വിത്തെടുത്തുണ്ണുക എന്നാൽ ഭാവിയിൽ വിളവില്ലാതെ ആക്കുക എന്നതിന്റെ സൂചനയാണ്. കഥയിലും ഇതേ പശ്ചാത്തലമാണ് നിലനിൽക്കുന്നത്.
b) ശരിയായ പ്രസ്താവന തിരഞ്ഞെടുത്ത് എഴുതുക.
1) പൊന്മാനുകൾ ധാരാളം കാണുന്നതുകൊണ്ട് ആറ്റിറമ്പ് പൊന്മാനുകളുടെ നാട് എന്നറിയപ്പെട്ടു.
2) വേനൽക്കാലം ആയതിനാൽ പൊന്മാനുകൾ ചിലച്ച് കൂട്ടുകാരെയെല്ലാം വിളിച്ചുകൂട്ടുന്നു.
3) ഗോപിയും പ്രകാശനും ഉള്ള മീനു മുഴുവൻ പിടിച്ചു കൊണ്ടു പോയി
A. ഒന്നും രണ്ടും ശരി
B. രണ്ടും മൂന്നും ശരി
C. ഒന്നും മൂന്നും ശരി
D. ഒന്നു മാത്രം ശരി
Answer:
D. ഒന്നു മാത്രം ശരി
c) കാര്യകാരണ ബന്ധം നോക്കി ശരിയുത്തരം കണ്ടെത്തുക
കാര്യം: രാത്രി മുഴുവൻ മഞ്ഞിൽ കുതിർന്ന് ഇലയുടെ ചിത്രം വരച്ചു ചേർത്തു. കാരണം. തന്റെ മാസ്റ്റർ പീസ് തയ്യാറാക്കുകയായിരുന്നു ബെർമാൻ.
A. കാര്യം ശരി കാരണം തെറ്റ്
B. കാര്യവും കാരണവും ശരി
C. കാര്യവും കാരണവും തെറ്റ്
D. കാര്യം തെറ്റ് കാരണം ശരി
Answer:
A. കാര്യം ശരി കാരണം തെറ്റ്
ചുവടെക്കൊടുത്ത 3A, 3B എന്നീ രണ്ട് ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.
Question 3.
(A) ചോദ്യാവലി
നിങ്ങളുടെ നാട്ടിലെ ഒരു കർഷകന് കർഷകശ്രീ പുരസ്കാരം ലഭിച്ചുവെന്നിരിക്കട്ടെ. അദ്ദേഹവുമായി അഭിമുഖം നടത്തുവാൻ ആവശ്യമായ ചോദ്യാവലി തയ്യാറാക്കുക.
Answer:
ചോദ്യാവലി
കർഷകശ്രീ പുരസ്കാരത്തിലേക്ക് എത്തിയ അങ്ങയുടെ പ്രയത്നങ്ങളെക്കുറിച്ച് പറയാമോ?
കൃഷി ഉപജീവനമായി തിരഞ്ഞെടുത്തതിൽ എല്ലാകാലത്തും അങ്ങേയ്ക്ക് ലാഭം ഉണ്ടായിട്ടുണ്ടോ?
കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി എന്താണെന്നാണ് അങ്ങ് ചിന്തിക്കുന്നത്?
സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭ്യമാകുന്നുണ്ടോ?
വിപണിയിലെ വില കർഷകരിലേക്ക് നേരിട്ട് ലഭ്യമാക്കുന്നുണ്ടോ?
ജൈവകൃഷിയുടെ സാധ്യതകൾ എത്രമാത്രം ലാഭകരമാണ്?
അല്ലെങ്കിൽ
(B) പോസ്റ്റർ
ന്യൂമോണിയ പടർന്നു പിടിക്കുന്ന കാലിഫോർണിയയിലെ അവസ്ഥ അവസാനത്തെ ഇല എന്ന പാഠഭാഗത്തിൽ പരിചയപ്പെട്ടല്ലോ. ന്യൂമോണിയക്കെതിരെ ജാഗ്രത നിർദേശങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് ഒരു ബോധവൽക്കരണ പോസ്റ്റർ തയ്യാറാക്കുക പോസ്റ്ററിന്റെ തലക്കെട്ട്, ജാഗ്രത നിർദ്ദേശങ്ങൾ, ഹെൽപ്പ് ലൈൻ നമ്പർ എന്നിവ ഉൾപ്പെടുത്തുക
Answer:
പോസ്റ്റർ
ജാഗ്രത നിർദ്ദേശങ്ങൾ – ന്യൂമോണിയ പടർന്നു പിടിക്കാതെ രക്ഷപ്പെടാം!
ന്യൂമോണിയയുടെ വ്യാപനം തടയാൻ ഈ നിർദ്ദേശങ്ങൾ പാലിക്കു മിതമായ അകലം പാലിക്കുക.
പൊതുസ്ഥലങ്ങളിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കുക. പോകുന്ന സാഹചര്യ ങ്ങളിൽ ജനസമ്പർക്കത്തിൽ നിന്ന് അകലം പാലിക്കുക.
7 മാസ്ക് ധരിക്കുക – പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക.
രോഗലക്ഷണങ്ങൾ ശ്രദ്ധിക്കുക. പനി, ക്ഷീണം, ഹൃദ്രോഗം, ചുമ, ശ്വാസ പ്ര ങ്ങൾ എന്നിവ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക.
ശുചിത്വം പാലിക്കുക. വീട്ടിലും ജോലി സ്ഥലത്തും ശുചിത്വം ഉറപ്പാക്കുക ആരോഗ്യകരമായ ഭക്ഷണം. പോഷക സമ്പന്നമായ ഭക്ഷണം കഴിച്ച് പ്രതിരോധ ശക്തി വർദ്ധിപ്പിക്കുക.
വാക്സിനേഷൻ. സർക്കാർ നിർദ്ദേശിച്ച വാക്സിനുകൾ മാത്രം സ്വീകരിക്കുക. നല്ല ഉറക്കം ശരീരത്തിന് മതിയായ വിശ്രമം നൽകുക.

ചുവടെ കൊടുത്ത 4A, 4B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.
Question 4.
(A) വിശകലന കുറിപ്പ്
ഫാത്തിമ തുരുത്തിലേക്കുള്ള യാത്രയിൽ കവി കണ്ടതും കാണാനിടയുള്ളതും ആയ കാഴ്ച്ചകൾ വിവരിച്ചിരിക്കുന്നു. വിശകലനം ചെയ്തു കുറിപ്പെഴുതുക.
Answer:
കുരീപ്പുഴ ശ്രീകുമാറിന്റെ “ഫാത്തിമത്തുരുത്ത് കവിതയിൽ കവി ഫാത്തിമത്തുരുത്തിലേക്കുള്ള യാത്രയെ സവിശേഷമായി ചിത്രീകരിച്ചിരിക്കുന്നു. രാത്രി വഞ്ചിയിൽ നിലാവിനിടയിൽ സഞ്ചരിക്കുകയും, കായലിൽ നീന്തുന്ന മീനുകളെയും പായലുമാലകളെയും കാണുകയും, പാറയും മുള്ളുവേങ്ങയും ഒരുക്കുന്ന മഴപ്പെ രുമ്പറ മുഴക്കവും എന്നിവയിലൂടെ പ്രകൃതിയുടെ സൗന്ദര്യം അനുഭവിക്കുകയും ചെയ്യുന്നു. കവി യാത്രയിലുടനീളം കാണുന്നതും കാണേണ്ടതും മനുഷ്യജീവിതത്തെയും പരിസ്ഥിതിയെയും കൂട്ടിച്ചേർക്കുന്ന ദൃശ്യങ്ങളാണ്. രോഗബാധിതർക്കു കൈവിളക്ക് കൊടുക്കുന്ന ജീവിതൗഷധമായ സ്നേഹവും, അനാഥരായ നായകൾക്കും പൂച്ചകൾക്കും വേണ്ടി പ്രകടമാക്കുന്ന കരുതലും, ഭൂമിയെ പുണർത്തുന്ന കുഞ്ഞുപുല്ലുകളുടെ മനോഹാരിതയും, പ്രണയത്തോടെയും ഭാവനയോടെയുമുള്ള അനുഭവങ്ങളും കവിതയിൽ പ്രതിഫലിക്കുന്നു. ഫാത്തിമത്തുരുത്തിലേക്കുള്ള യാത്ര പ്രകൃതിയും മനുഷ്യജീവിതവും ഒരുമിച്ച് അനുഭവിക്കുന്ന ആഴത്തിലുള്ള ദൃശ്യാനുഭവമായാണ് കവി കാണിക്കുന്നത്.
(B) കുറിപ്പ്
അല്ലെങ്കിൽ
”ഉർവിയേപ്പുഷ്പിപ്പിക്കും കലപോൽ നമുക്കത
നിർവൃതികരം സർഗവ്യാപാരമുണ്ടോ മന്നിൽ?
വൈലോപ്പിള്ളി
ഈ വരികളുടെ ആശയവും “ഗ്രാമശ്രീകൾ” എന്ന കവിതയുടെ ആശയവും താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
“ഉർവിയേപ്പുഷ്പിപ്പിക്കും കലപോൽ നമുക്ക
നിർവൃതികരം സർഗവ്യാപാരമുണ്ടോ മണ്ണിൽ?
വൈലോപ്പിള്ളി
“ഗ്രാമശ്രീകൾ” എന്ന കവിതയിലും ഈ വരികളിലും ഒരേ ആശയമാണ്.
“ഗ്രാമശ്രീകൾ” കവിതയിൽ കർഷകസ്ത്രീകൾ കഠിന പരിശ്രമം ചെയ്ത് ഗ്രാമത്തെ സമൃദ്ധമാക്കുന്നു. അതിനാൽ ഗ്രാമം പട്ടിണിയിലേക്കു പോകാതെ നിലനിർത്തുന്നു. അതുകൊണ്ടുതന്നെ അവർ ഗ്രാമത്തിന്റെ ഐശ്വര്യങ്ങൾ ആണെന്ന് കവിയത്രി പാടുന്നു.
വൈലോപ്പിള്ളി ഈ വരികളിലൂടെ പറയുന്നത്, കൃഷി ചെയ്ത മണ്ണിൽനിന്നു ലഭിക്കുന്ന സമൃദ്ധി ഏറ്റവും വലിയ സമ്പത്താണ്. അതു പ്രകൃതിയുടെ സൃഷ്ടിയാണെന്നും മറ്റേതു സമ്പത്തും അതിനേക്കാൾ ഉത്തമമല്ലെന്നും പറയുന്നു. അതു പോലെ തന്നെ കൃഷി എന്ന ആ കലയെക്കാൾ മികച്ചതായി മറ്റൊരു കലയും ഇല്ലെന്നു തന്നെ കവി പറയുന്നു. കലകൾ സദാ ആത്മസംതൃപ്തി നൽകുന്നവയാണ്. കൃഷിയും അതുപോലെതന്നെ. അതു കൊണ്ട് തന്നെ മഹത്തരമായ പ്രവർത്തിയാണ് കർഷകരുടേത് എന്ന് രണ്ട് കവികളും ഉദ്ഘോഷിക്കുന്നു.
അതിനാൽ, കർഷകരുടെ കഠിനാധ്വാനവും പ്രകൃതിയുടെ സമൃദ്ധിയും നമുക്ക് അഭിമാനകരവും ആദരണീയവും ആണ്.
![]()
Question 5.
വിവരണം
“കാട് ആരത്’ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി വനസംരക്ഷണത്തിന്റെ ആവശ്യകതയെ ഉപന്യാസിക്കുക
Answer:
വനസംരക്ഷണത്തിന്റെ ആവശ്യകത
“കാട് ആരത്” എന്ന പാഠഭാഗത്തിൽ പറയുന്നത് പോലെ വനം നമ്മൾ സൃഷ്ടിച്ചിട്ടില്ല. വനം പ്രകൃതിയുടെ സമ്മാനമാണ്. ജീവിതത്തിലുടനീളം ആവശ്യമായ എന്തിന്റെയും ഉറവിടം വനത്തിൽ നിന്നാണെന്ന് തന്നെ പറയാം. ശുദ്ധ വായു ശുദ്ധ വെള്ളം പ്രകൃതിയുടെ സന്തുലനത എല്ലാം ഇവിടുത്തെ വനങ്ങളെ ആശ്രയിച്ചിരിക്കുന്നു. ആഗോളതാപനത്തിൽ നിന്നും പ്രകൃതിക്ഷോഭങ്ങളിൽ നിന്നും രക്ഷ നൽകുന്നവയാണ് വനങ്ങൾ. അവ ജൈവവൈവിധ്യത്തിന്റെ കലവറകളാണ്
”
വനത്തിൽ ജീവിച്ചുവരുന്ന മൃഗങ്ങളും പുഴകളും നദികളും നമ്മുടെ ജീവിതത്തിന് സഹായകമാണ്. അതുകൊണ്ട്, വനം നശിപ്പിക്കരുത്. നാം മരങ്ങൾ നട്ടു സംരക്ഷിക്കണം. ഇത് നമ്മുടെ ബാധ്യതയാണ്. വനം സംരക്ഷിച്ചാൽ ഭൂമി നന്മ നിലനിർത്തും. പ്രകൃതിയെ നാം സ്നേഹിച്ച് പരിപാലിക്കണം. അതുകൊണ്ട്, മരങ്ങൾ നട്ടു വളർത്തുകയും വനം നശിപ്പിക്കാതിരിക്കയും ചെയ്യണം. നമുക്ക് പ്രകൃതിയെ സ്നേഹിച്ച് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഉണ്ട്.
പ്രകൃതിയെ സംരക്ഷിക്കുക, ഭാവി തലമുറകൾക്ക് സുരക്ഷിതമായ ഭൂമി നൽകുക.
Question 6.
ആസ്വാദന കുറിപ്പ് എഴുതുക.
ഞങ്ങൾ കൈകോർത്തു
പ്രളയം ഞങ്ങളുടെ കൈകൾക്കുള്ളിലായി
ഞങ്ങൾ കുനിഞ്ഞുനിന്നു
ചവിട്ടിക്കയറാനുള്ള പാറകളായി
ഞങ്ങൾ നിലത്തിരുന്നു
കടന്നുപോകാനുള്ള ചവിട്ടുപടികളായി
ഞങ്ങൾ നിവർന്നുനിന്നു
മുകളിലെത്താനുള്ള കോവണികളായി
ഞങ്ങൾ കമിഴ്ന്നുകിടന്നു
പുഴകടക്കാനുള്ള പാലങ്ങളായി
കണ്ണുകൾ കൊണ്ട് ഞങ്ങൾ കപ്പലുകൾ തീർത്തു
ഞങ്ങൾ ശിരസ്സിൽ വിമാനങ്ങളിറക്കി
കാലുകൾകൊണ്ട് ഞങ്ങൾ കോട്ടകൾ കെട്ടി
പാട്ടുകൾകൊണ്ട് ഞങ്ങൾ മതിലുകൾ പൊളിച്ചു
നൃത്തങ്ങൾകൊണ്ട് ഞങ്ങൾ മരണം വന്നു
ഞങ്ങൾ അതിജീവിക്കുകതന്നെ ചെയ്യും
പ്രാചീനമായ പർവതങ്ങളെപ്പോലെ,
അക്ഷരങ്ങളെപ്പോലെ.
(പ്രളയാവസാനം – സച്ചിദാനന്ദൻ)
കവിതയുടെ ആശയ തലവും സമകാലിക സംഭവങ്ങളെയും പ്രയോഗ ഭംഗിയെയും കാവ്യഭംഗിയും ഉൾപ്പെടുത്തി ആസ്വാദനക്കുറിപ്പ് എഴുതുക
Answer:
2018ൽ കേരളത്തെ നടുക്കിയ പ്രളയം വലിയ ദുരന്തമായി ചരിത്രത്തിൽ രേഖപ്പെടുത്തി. പ്രളയത്തിൽ മനുഷ്യർ തളർന്നപ്പോൾ, അവരുടെ ജീവൻ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ദൃശ്യങ്ങൾ കവിതയിൽ പ്രതിഫലിക്കുന്നു. മനുഷ്യൻ അവിശ്വസനീയമായ സാഹചര്യങ്ങളിലും മനുഷ്യസ്നേഹവും കരുതലും തെളിയിച്ച സംഭവം നമ്മെ അത്ഭുതപ്പെടുത്തുന്നു.
അതിജീവനവും ജീവിക്കാനുള്ള ശക്തിയും മനുഷ്യരുടെ കൂട്ടായ്മയിലൂടെ പ്രകടമാകുന്നു. ജാതിയുടെയോ മതത്തിന്റെയോ വ്യത്യാസങ്ങൾ ഒരിക്കലും പ്രശ്നമല്ല. വീണവരെ എഴുന്നേൽപ്പിക്കാൻ, മുങ്ങിയവരെ രക്ഷിക്കാൻ മനുഷ്യർ കൈകോർത്തു, തോണികളായി മാറി, സ്നേഹത്തോടെയും സഹകരണത്തോടെയും പ്രവർത്തിച്ച കഥയാണ് കവിത പറയുന്നത്. മനുഷ്യർക്ക് താങ്ങാകുന്നവരാണ് മറ്റുള്ള മനുഷ്യർ എന്ന സന്ദേശമാണ് കവിത നമുക്ക് നൽകുന്നത്.
കൈകോർത്തവർ പറഞ്ഞത് ഒരു പ്രളയകാവ്യമായി മനുഷ്യസ്നേഹത്തിന്റെ മഹത്തായ ദൃശ്യങ്ങളും, സഹകരണത്തിന്റെ മൂല്യങ്ങളും, പ്രതിസന്ധികളെ അതിജീവിക്കുന്ന ശേഷിയും മനോഹരമായി കാണിക്കുന്നു. തിളങ്ങിനിൽക്കുന്ന മനുഷ്യത്വ മൂല്യങ്ങളും ദൃഢമായ കരളുറപ്പും കവിതയുടെ മാറ്റുകൂട്ടുന്നു. മിതമായ വാക്കുകളും ശക്തിയുള്ള ആശയങ്ങളും ഉള്ള കവിത ഹൃദയങ്ങളിൽ ഇടം നേടുന്നു.