During exam preparation, Class 7 Malayalam Adisthana Padavali Question Paper Set 4 guide students properly.
Class 7 Malayalam Adisthana Padavali Model Question Paper Set 4
സമയം : 2 മണിക്കൂർ 15 മിനിറ്റ്
നിർദേശങ്ങൾ
- മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
- ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി.
- എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
Question 1.
വായിക്കാം എഴുതാം.
കേരളത്തിലെ ഒരു അനുഷ്ഠാനകലയാണ് മുടിയേറ്റ്. കുറുപ്പ്, മാരാർ എന്നീ വിഭാഗത്തിൽപെട്ടവർ അവതരിപ്പിക്കുന്ന കലയാണിത്.ദാരികാവധമാണ് പ്രമേയം. 12 മുതൽ 20 വരെ ആളുകൾ വേണം ഈ കഥ അവതരിപ്പിക്കാൻ. കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി, പ്രതിഷ്ഠാപൂജ, കളം മായ്ക്കൽ എന്നിവയാണ് മുടിയേറ്റിലെ പ്രധാന ചടങ്ങുകൾ. അരങ്ങുകേളി, അരങ്ങുവാഴ്ത്തൽ, ദാരികന്റെയും കാളിയുടേയും പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം ഇത്രയുമാണ് മുടിയേറ്റിലുള്ളത്. 2010 ഡിസംബറിൽ മുടിയേറ്റ് യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടി. ചെണ്ടയും ഇലത്താളവും ആണ് പ്രധാന വാദ്യങ്ങൾ. കൂടാതെ വീക്കൻ ചെണ്ടയും ഉപയോഗിക്കുന്നു. നിലവിളക്ക് മാത്രമാണ് ദീപസംവിധാനമെങ്കിലും തീവെട്ടിയും പന്തങ്ങളും വെളിച്ചത്തിനായി ഉപയോഗിക്കുന്നു. ചാക്യാർകൂത്തിനോടും കഥകളിയോടും ചില അംശങ്ങളിൽ സാമ്യമുള്ള ഇതിന്റെ പ്രധാന കേന്ദ്രങ്ങൾ തിരുവിതാംകൂറും കൊച്ചിയുമാണ്. ദാരികദാനവേദരന്മാരെ വധിക്കുന്ന കാളിയുടെ കഥയാണ് ഐതിഹ്യം.
A. മുടിയേറ്റ് ഏതു കലാരൂപം?
(a) നാടകകല
(b) അനുഷ്ഠാനകല
(c) ചിത്രകല
(d) സംഗീതകല
Answer:
(b) അനുഷ്ഠാനകല
B. മുടിയേറ്റിൽ പ്രമേയം എന്താണ്?
(a) രാമായണം
(b) ദാരികാവധം
(c) മഹാഭാരതം
(d) ശിവപാർവതി കഥ
Answer:
(b) ദാരികാവധം
C. മുടിയേറ്റിലെ പ്രധാന ചടങ്ങുകളിൽ ഒന്നല്ലാത്തത് ഏതാണ്?
(a) കളമെഴുത്ത്
(b) താലപ്പൊലി
(c) അരങ്ങുവാഴ്ത്തൽ
(d) കഥകളി കലാപ്രദർശനം
Answer:
(d) കഥകളി കലാപ്രദർശനം
D. മുടിയേറ്റിൽ പ്രധാനമായ വാദ്യങ്ങൾ ഏതാണ്?
(a) ചെണ്ടയും ഇലത്താളവും
(b) മൃദംഗവും ശിഖരം
(c) നാദസ്വരം, തവളക്കുളം
(d) ഗിറ്റാർ, വയലിൻ
Answer:
(a) ചെണ്ടയും ഇലത്താളവും
![]()
Question 2.
വിശകലനം ചെയ്യാം
a) ഏറിയേറി
ഒറ്റയ്ക്കൊറ്റയ്ക്ക്
ഇങ്ങനെ ഒരേ പദം ആവർത്തിച്ചുപറയുമ്പോൾ ഉണ്ടാവുന്ന സവിശേഷതകൾ എന്തെല്ലാം ?
Answer:
ഒരേ പദങ്ങൾ ആവർത്തിച്ചാവർത്തിച്ചു പറയുമ്പോൾ ലഭിക്കുന്ന അർത്ഥത്തിനും ആശയത്തിനും വ്യത്യാസം ഉണ്ടാകുന്നതായി കാണാം. ഏറി എന്ന് പറയുമ്പോൾ കൂടി എന്ന് നമുക്ക് മനസിലാക്കാം. എന്നാൽ ഏറിയേറി എന്നാകുമ്പോൾ കൂടുതൽ കൂടുതൽ എന്ന അർത്ഥമാണ് ലഭിക്കുന്നത്. ഒറ്റയ്ക്ക് എന്നാൽ ഒരാളോട് പറയുന്നതും ഒന്നിൽ കൂടുതൽ ആൾക്കാർ ഉള്ളപ്പോൾ ആണ് ഒറ്റയ്ക്കൊറ്റക്ക് എന്ന് പറയുന്നത് എന്നും ഈ പദങ്ങൾ ധ്വനിപ്പിക്കുന്നു.
b) ശരിയായ പ്രസ്താവന തിരഞ്ഞെടുത്ത് എഴുതുക
i. കാടിന് സ്വന്തമായി ഭാഷയും മണവും ഉണ്ട്.
ii. കാടിന് അതിന്റേതായ ജീവനും പച്ചപ്പും ഉണ്ട്
iii. നമ്മള് നട്ട് കാടാണ് നമ്മൾ വളർന്ന കാടാണ് .
iv. മുള്ളുവേങ്ങകൾ മണ്ണിന്മേലിൽ, തളരുന്നു
A. ഒന്നും മൂന്നും ശരി
B. മൂന്നു മാത്രം ശരി
C. ഒന്നും രണ്ടും ശരി
D. രണ്ടും മൂന്നും ശരി
Answer:
C. ഒന്നും രണ്ടും ശരി
c) കാര്യകാരണ ബന്ധം നോക്കി ശരിയുത്തരം കണ്ടെത്തുക
കാര്യം: ഓ..നല്ല മര്യാദക്കാര് ആരും കാണാനില്ലെങ്കിൽ ഇവമ്മാരും നഞ്ചു കലക്കിത്തന്നല്ലോ മീൻപിടുത്തം” എന്ന് ആരോ പിറുപിറുത്തതല്ലാതെ ആരും അവരോടു സഹതപിക്കാനൊന്നും നിന്നില്ല. കാരണം അവർക്ക് പരദേശികളുടെ മീൻപിടുത്തം കണ്ട് കൗതുകം തോന്നിയിരുന്നു.
A. കാര്യം ശരി, കാരണം തെറ്റ്
B. കാര്യം തെറ്റ്, കാരണം ശരി
C. കാര്യം തെറ്റ്, കാരണം തെറ്റ്
D. കാര്യവും കാരണവും ഭാഗികമായി തെറ്റ്
Answer:
A. കാര്യം ശരി, കാരണം തെറ്റ്
ചുവടെക്കൊടുത്ത 3A, 3B എന്നീ രണ്ട് ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.
Question 3.
(A) പത്രവാർത്ത
ഓണാഘോഷത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ കുമ്മാട്ടിയുടെ അവതരണം നടത്തിയത് പത്രവാർത്തയായി തയ്യാറാക്കുക.
Answer:
പ്രതവാർത്ത
വിദ്യാലയത്തിലെ ഓണാഘോഷത്തിൽ കുമ്മാട്ടിയുടെ മികവ്
പാലക്കാട്: ഓണാഘോഷങ്ങളുടെ ഭാഗമായി വിദ്യാലയത്തിന്റെ പേര്) വിദ്യാലയത്തിൽ “കുമ്മാട്ടി കലാരൂപത്തിന്റെ ഭംഗിയാർന്ന അവതരണം അരങ്ങേറി. പരമ്പരാഗതമായ തനത് വേഷവിധാനങ്ങളോടുകൂടി വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കുമ്മാട്ടി, ആഘോഷത്തിന് നിറമേകി.
മുമ്പ് പ്രശസ്ത കുമ്മാട്ടി കലാകാരന്മാരുടെ ശിക്ഷണത്തിൽ പരിശീലനം നേടിയ ശിഷ്യന്മാരാണ് ഇതിന് നേതൃത്വം നൽകിയത്. അതുവഴി വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ച കാഴ്ച മറ്റുള്ളവർക്ക് ഒരു നൂതന അനുഭവമായി. കലാരൂപം കാണാൻ എത്തിയ വിദ്യാർത്ഥികളും അധ്യാപകരും അതീവ ആനന്ദത്തോടെ പരിപാടി ആസ്വദിച്ചു.
“കുട്ടികൾ തനത് നാടൻ ശൈലികൾ തിരഞ്ഞെടുത്തത് വലിയ അഭിമാനകരമായ കാര്യമാണ്. അവരുടെ പ്രകടനം ഓണാഘോഷത്തിന് മാറ്റുകൂട്ടി’ എന്ന് ചടങ്ങിൽ സംസാരിച്ചപ്പോൾ പ്രധാനാധ്യാപകൻ അഭിപ്രായപ്പെട്ടു. ഓണാഘോഷത്തിൽ കുമ്മാട്ടിയുടെ കലാസൗന്ദര്യം വീണ്ടും ഒരു പൈതൃകത്തിന്റെ മഹിമ എല്ലാവരെയും ഓർമ്മിപ്പിച്ചു.
അല്ലെങ്കിൽ
(B) പോസ്റ്റർ
നിങ്ങളുടെ വിദ്യാലയത്തിലെ കലാകായികമേളയ്ക്ക് നഞ്ചിയമ്മ മുഖ്യ അതിഥിയായി എത്തുന്നു. തീയതി, സ്ഥലം, സമയം, കാര്യപരിപാടികൾ എന്നിവ രേഖപ്പെടുത്തിക്കൊണ്ട് പോസ്റ്റർ തയ്യാറാക്കുക
Answer:
പോസ്റ്റർ

ചുവടെ കൊടുത്ത 4A, 4B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.
Question 4.
(A) വിശകലന കുറിപ്പ്
“കൈകോർത്തവർ പറഞ്ഞത്’ എന്ന കവിതയുടെ മുഖ്യ ആശയം എന്താണ്? വിശകലന കുറിപ്പ് എഴുതുക
Answer:
പ്രളയത്തിൽ മനസ്സും ശരീരവും തളർന്നവരെ തങ്ങളുടെ ജീവൻ കൊടുത്ത് തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ സഹൃദയരായ മനുഷ്യരുടെ ദൃശ്യങ്ങൾ ആണ് നാം ഈ കവിതയിൽ കാണുന്നത്. മനുഷ്യൻ മനസിൽ കരുതിയ പലതരം വിവേചനചിന്തകളെല്ലാം നിമിഷനേരം കൊണ്ട് ഇല്ലാതെ ആയ സന്ദർഭങ്ങൾ ആയിരുന്നു ഈ സംഭവങ്ങളിലൂ ടെ തിരിച്ചറിഞ്ഞത്. ‘അതിജീവനവും ഒരു ജീവിതം ആണ് എന്ന മഹത്തായ ആശയം പങ്കുവെയ്ക്കുന്ന കവിതയാണ് കൈകോർത്തവർ പറഞ്ഞത് എന്ന കവിത, ജീവിതത്തിന്റെ പ്രതീക്ഷകൾ ഒന്നൊന്നായി നിമിഷനേരം കൊണ്ട് കൈവിട്ടുപോയവർക്ക് അതിർവരമ്പുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവിടെ രക്ഷകൻ എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. വീണു പോയവരെ എഴുന്നേൽപ്പിക്കാൻ ഉള്ള കൈകളായും, മുങ്ങി പോയവരെ പൊക്കിയെടുക്കാൻ താങ്ങായവർ നമ്മുടെ ചുറ്റുവട്ടത്തുള്ള മനുഷ്യർ തന്നെ ആണ്. അവിടെ ജാതിയുടെയോ മതത്തിന്റെയോ അതിർവരമ്പുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സ്വയം തോണികളായും ചുവട്ടുപടികളായും മനുഷ്യർ മാറുന്ന കാഴ്ചകളാണ് നമ്മൾ കണ്ടത്. മനുഷ്യർക്ക് താങ്ങാകുന്ന മനുഷ്യരെ തന്നെയാണ് ഇവിടെ നമുക്ക് കാണാൻ ആകുന്നത്.
അല്ലെങ്കിൽ
(B) കുറിപ്പ്
അവസാനത്തെ ഇല എന്ന കഥയിലെ ബെർമാൻ എന്ന കഥാപാത്രത്തിൽ നിരൂപണം ചെയ്ത കുറിപ്പ് തയ്യാറാക്കുക
Answer:
ബെർമാൻ
അറുപതു വയസ്സു കഴിഞ്ഞ വൃദ്ധനായിരുന്നു ബെർമാൻ. ഒരു കുട്ടിപ്പിശാചിന്റെ ദേഹവും മനുഷ്യാകൃതിയും ആടിന്റെ ശരീരലക്ഷണങ്ങളും മൈക്കലാഞ്ജലോയുടെ മോസ്സസിന്റെ മാതിരി ചുരുണ്ട് താടിയും മീശയുമൊക്കെയായി ഒരു വികൃതവൃദ്ധൻ. ജോൺസിയും സുവും താമസിച്ചിരുന്ന കെട്ടിടത്തിൽ താഴത്തെ നിലയിലാണ് ആ വയസ്സൻ ചിത്രകാരൻ താമസിച്ചിരുന്നത്. എപ്പോഴും ഒരു മാസ്റ്റർപീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. പക്ഷേ, ഒരിക്കലും അതു തുടങ്ങിയില്ല. കുറേ വർഷങ്ങളായി വല്ലപ്പോഴുമൊരിക്കൽ ചെയ്യുന്ന പരസ്യചിത്രങ്ങളുടെ രചനയല്ലാതെ മറ്റൊന്നും അദ്ദേഹം ചെയ്തിട്ടില്ല എന്ന് സു പറയുന്നു. ഒരു മോഡലിന് കൊടുക്കാൻ വേണ്ട പണമില്ലാത്ത ആ കോളനിയിലെ യുവ ചിത്രകാരൻമാർക്ക് മോഡൽ ആയി പ്രവർത്തിച്ച് അയാൾ കുറേശ്ശേ പണം ഉണ്ടാക്കിയിരുന്നു. വളരെയധികം ജിൻ കഴിക്കുകയും വരാൻ പോകുന്ന തന്റെ മികച്ച രചനയെ പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനു പുറമേ ആ വൃദ്ധൻ ഒരു തീക്ഷണ സ്വഭാവക്കാരനും ആയിരുന്നു. മൃദുലഭാവം ആരിൽ കണ്ടാലും അയാൾ പരിഹസിച്ചിരുന്നു. കൂടാതെ മുകളിലത്തെ നിലയിലുള്ള ആ രണ്ടു യുവ ചിത്രകാരികളുടെ രക്ഷയ്ക്കായി ഒരു കാവൽ പട്ടിയെ പ്പോലെ കരുതലോടെയാണ് അയാൾ കഴിഞ്ഞത്. താഴത്തെ നിലയിലെ അയാളുടെ വെളിച്ചം കുറഞ്ഞ മുറിയിൽ 25 വർഷമായി അയാളുടെ മാസ്റ്റർപീസിന്റെ ആദ്യവര വീഴാനായി കാത്തിരിക്കുന്ന ഒരു ക്യാൻവാസ് വച്ചിരുന്നു. അത് ഇതു വരെ തുടങ്ങിയിട്ടില്ലാത്തതു കൊണ്ട് തന്നെ ചിത്രകലയിൽ ബെർമാൻ ഒരു പരാജയമായിരുന്നു. നാൽപ്പതു വർഷം ബ്രഷ് പിടിച്ചിട്ടും കലാദേവതയുടെ വസ്ത്രാഞ്ചലത്തിൽ തൊടാൻ കൂടി അയാൾക്കു കഴിഞ്ഞിട്ടില്ല’ എന്ന് മറ്റുള്ളവർ വിചാരിച്ചു. സ തന്റെ കൂട്ടുകാരിയുടെ അവസ്ഥയും ഇലകൾ എണ്ണുമ്പോൾ ഉള്ള അവളുടെ വിശ്വാസവും ബെർമാനോട് പറഞ്ഞപ്പോൾ വളരെ ക്ഷുഭിതനായി കൊണ്ട് പ്രതികരിക്കുന്നു. വിഡ്ഢിത്തമുള്ള ചിന്തകളാണെന്നും അവളെ അതിന് അനുവദിച്ച ജോൺസിയെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ബെർമാനെ വെറി പിടിച്ചവനായി തോന്നുമെങ്കിലും, സ്നേഹത്തിന്റെയും ശാസനയുടെയും ഭാവമായിരുന്നു അത്. അതിശക്തമായ കാറ്റും മഴയും ഉണ്ടായിരുന്ന ഒരു രാത്രിയിൽ ജോൺസി വിശ്വസിച്ചിരുന്ന അവസാനത്തെ ഇലയ്ക്കു പകരം ജോൺസിയുടെ മുറിയിൽ നിന്ന് നോക്കുമ്പോൾ സ്ഥാനം മാറ്റം വരാത്ത വിധം അവിടെ മറ്റൊരു ഇല പെയിന്റ് ചെയ്യുകയാണ് ബെർമാൻ. ഇത് അവളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നും തന്റെ ജീവനാപത്താകുമെന്നും അറിയാമായിരുന്നിട്ടും അവരോടുള്ള അതിയായ സ്നേഹം നിമിത്തം അയാൾ ആ രാത്രിയിൽ അവിടെ മറ്റൊരു ഇലയെ വരച്ചു ചേർക്കുന്നു. ന്യൂമോണിയ പിടിപെട്ട് അദ്ദേഹം മരണപ്പെടുകയും ചെയ്തു. ഇവിടെ ബെർമാൻ എന്ന വ്യക്തിയുടെ സ്നേഹം, കല, കഴിവ്, അതു പോലെ തന്നെ ജീവിതത്തോടുള്ള വീക്ഷണം, മനോബലം, ആത്മാർത്ഥത തുടങ്ങി എല്ലാം ഈ സന്ദർഭം കൊണ്ട് തന്നെ വ്യക്തമാകുന്നു. അത് പെട്ടെന്ന് തിരിച്ചറിയാനാവാത്ത വിധം ബെർമാൻ വരച്ച ഇല യഥാർത്ഥ ഇലയുമായി വളരെയധികം സദൃശ്യപ്പെട്ടി രിക്കുന്നു. അത് അദ്ദേഹത്തിന്റെ മാസ്റ്റർപീസ് തന്നെയായിരുന്നു.
Question 5.
വിവരണം
കർഷക സ്ത്രീകളെ ഗ്രാമശ്രീകൾ എന്ന് വിളിച്ചതിലെ ഔചിത്യം എന്ത്? വിവരണം തയ്യാറാക്കുക.
Answer:
ഗ്രാമശ്രീകൾ എന്ന പ്രശസ്തമായ കവിതയിൽ കവി കൃഷിപ്പണി ചെയ്യുന്ന സ്ത്രീകളുടെ അധ്വാനത്തെ ആദരിക്കുന്നു. അവരെ ഗ്രാമശ്രീകളായി വാഴ്ത്തുന്നു. കൃഷിയാണ് നാടിന്റെ സ്ഥായിയായ നിലനിൽപ്പ് എന്നിരിക്കെ ആ കൃഷിപ്പണി ചെയ്യുന്ന ഗ്രാമത്തിലെ സ്ത്രീകളോടുള്ള ആദരവിനെ സൂചിപ്പിച്ചാണ് അവർ ഗ്രാമശ്രീകൾ ആണെന്ന് കവി വിശേഷിപ്പിക്കുന്നത് കർഷത്തൊഴിലാളികളായ ഇവരുടെ കൃഷി എന്ന കലാ സൃഷ്ടിക്കു മുമ്പിൽ കവി തൊഴുതു നിൽക്കുന്നു. സ്ത്രീകൾ വളരെ ആത്മാർത്ഥമായും സന്തോഷത്തോ ടെയും പാടത്ത് പണി ചെയ്യുന്നു. ചേറിലാഴുത്തുന്ന അവരുടെ മനോഹരമായ കൈകളാണ് ഗ്രാമത്തിന്റെ നന്മകൾ നെയ്തെടുക്കുന്നതെന്ന് കവി പുകഴ്ത്തുന്നു.
![]()
Question 6.
ആസ്വാദന കുറിപ്പ് എഴുതുക.
ഹരിതം
ഒരു ഞരമ്പിപ്പൊഴും പച്ചയായുണ്ടാ
രില തന്റെ ചില്ലയോടോതി
ഇലയൊന്നു കൊഴിയാതെയിപ്പൊഴും ബാക്കിയുണ്ട
ന്നൊരു ചില്ല കാറ്റിനോടോതി
ഒരു ചില്ല കാറ്റിൽ കുലുങ്ങാതെ നിൽപ്പുണ്ട
ന്നൊരു മരം പക്ഷിയോടോതി ഒരു മരം
വെട്ടാതെയൊരു കോണിൽ കാണുമെ
ന്നൊരു കാട് ഭൂമിയോടോതി
ഒരു കാടു ഭൂമിയിൽ ബാക്കിയുണ്ടെന്നൊരു
മല സ്വന്തം സൂര്യനോടോതി
ഒരു സൂര്യനിനിയും കെടാതെയുണ്ടെന്നു ഞാൻ
പടരുന്ന രാത്രിയോടോതി
അതുകേട്ടു ഭൂമിതൻ പീഡിതരൊക്കെയും
പുലരിയോടൊപ്പമുണർന്നു.
അവരുണർന്നപ്പൊഴേ പുഴകൾ പാടി, വീണ്ടും
തളിരിട്ടു കരുണയും കാടും പുതുസൂര്യൻ മഞ്ഞിന്റെ തംബുരു മീട്ടി, ഹാ,
പുതുതായി വാക്കും മനസ്സും
ഒരു ഞരമ്പിപ്പൊഴും പച്ചയായുണ്ടാ
രില തന്റെ ചില്ലയോടോതി
(ഹരിതം സച്ചിദാനന്ദൻ)
Answer:
ഹരിതം എന്ന കവിതയുടെ ആസ്വാദനം
പ്രത്യാശയുടെ പച്ചപ്പുകൾ
ആധുനിക മലയാളകവിതയുടെ കരുത്തുറ്റ സ്വരമാണ് സച്ചിദാനന്ദന്റെത്. വിവർത്തനങ്ങളിലൂടെയും സ്വതന്ത്ര രചനകളിലൂടെയും ആസ്വാദകമനസ്സുകളെ അദ്ദേഹം ഉത്തേജിപ്പിച്ചു കൊണ്ടിരിക്കുന്നു. എല്ലാം നശിച്ചുപോയെന്ന് കരുതി നിരാശരായിരിക്കുന്നവരോട് പ്രത്യാശ കൈവിടരുതെന്ന് ഉദ്ബോധിപ്പിക്കുക യാണ് ഈ കവിതയിലൂടെ കവി. പങ്കുവയ്ക്കപ്പെടുന്ന പ്രത്യാശകളും പ്രതീക്ഷകളും നാളെ ഉണർവിന്റെ മുന്നേറ്റങ്ങളായി മാറുമെന്ന് കവി പ്രവചിക്കുന്നു.
ഒരു ഞരമ്പ് ഇപ്പോഴും പച്ചയായിട്ടുണ്ടെന്ന് ആദ്യം ചില്ലയോടുപറഞ്ഞത് ഒരു ഇലയാണ്. ഒരില കൊഴിയാതെ ബാക്കിയുണ്ടെന്ന് ചില്ല കാറ്റിനോടും, ഒരു ചില്ല ബാക്കിയുണ്ടെന്ന് മരം പക്ഷിയോടും, ഒരു മരമെങ്കിലും ബാക്കിയുണ്ടാവുമെന്ന് കാട് ഭൂമിയോടും, ഒരു കാടെങ്കിലും നശിക്കാതെയുണ്ടാവുമെന്ന് മല സൂര്യനോടും പറഞ്ഞു. ഒരു സൂര്യൻ കെടാതെയുണ്ടെന്നാണ് കവി രാത്രിയോടു പറഞ്ഞത്. അതുകേട്ട് ഭൂമിയിലെ പീഡിതരെല്ലാം പുലരിയോടൊപ്പം ഉണർന്നു. പുഴകൾ പാടിത്തുടങ്ങി. കരുണയും കാടുമെല്ലാം ഉണർന്നു. പുതുസൂര്യൻ മഞ്ഞിന്റെ തംബുരു മീട്ടി. അതോടെ വാക്കും മനസ്സും പുതുതായി.
ഒരു ചെറിയ പ്രതീക്ഷ പങ്കുവച്ചാൽ മതി നിരാശയിൽനിന്ന് കരകയറാമെന്ന് കവി ഓർമ്മിപ്പിക്കുന്നു. പച്ചപ്പു നഷ്ടപ്പെട്ടിട്ടില്ലാത്ത ഞരമ്പിനെക്കുറിച്ച് ഒരു ഇല പങ്കുവച്ച് പ്രതീക്ഷയാണ് സർവതിനെയും ഉണർത്തിയത്. നിസ്സാരകാര്യങ്ങൾക്കുപോലും ആത്മഹത്യയിൽ അഭയം കണ്ടെത്തുന്ന ആധുനികലോകത്തിന് ലളിതമനോഹരമായ ഈ കവിത പകരുന്നത് ആത്മവിശ്വാസത്തിന്റെ സൂര്യവെളിച്ചമാണ്.