During exam preparation, Class 5 Malayalam Kerala Padavali Question Paper Set 2 guide students properly.
Class 5 Malayalam Kerala Padavali Model Question Paper Set 2
സമയം : 2 മണിക്കൂർ 15 മിനിറ്റ്
നിർദേശങ്ങൾ
- മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് പതിനഞ്ചു മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയം ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കണം.
- ആറു ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതണം.
- രണ്ടു പ്രവർത്തനങ്ങൾ വീതം നൽകിയിട്ടുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതി യാൽ മതി.
Question 1.
വായിക്കാം എഴുതാം.
തമിഴ്നാട്ടിലെ ഒരു പട്ടണത്തിൽ ഒരു സമ്പന്നകുടുംബത്തിൽ നിന്നുള്ള ഒരു മത്സ്യബന്ധന ബോട്ട് ഉടമ യുടെ മകനായി കലാം ജനിച്ചു. അഞ്ച് സഹോദരങ്ങളിൽ ഇളയവനായ കലാം, ദരിദ്ര സാഹചര്യങ്ങൾക്കി ടയിലും വിദ്യാഭ്യാസം തുടർന്നു. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എയറോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം 1958-ൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗ നൈസേഷനിലേക്ക് മാറി. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) പ്രോജക്ട് ഡയറ ക്ടറായിരുന്നു. ആദ്യത്തെ ഉപഗ്രഹം, SLV – III ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചതാണ്. 1980-ൽ SLV – III രോഹിണി എന്ന ഉപഗ്രഹത്തെ ഭൂമിക്കു സമീപമുള്ള ഭ്രമണപഥത്തിലേക്ക് വിജയകരമായി വിക്ഷേ പിച്ചു. അദ്ദേഹത്തിന്റെ ശാസ്ത്രീയ നേട്ടങ്ങളും ജനപ്രീതിയും അദ്ദേഹത്തിന് മിസൈൽ മാൻ, ജനങ്ങളുടെ പ്രസിഡന്റ് എന്നീ വിശേഷണങ്ങൾ നേടിക്കൊടുത്തു.
A. (a) ഒന്ന്: എ.പി.ജെ. അബ്ദുൾ കലാം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) പ്രോജക്ട് ഡയറക്ടറായിരുന്നു.
(b) രണ്ട്: കലാം മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപകനായിരുന്നു.
ഈ പ്രസ്താവനകളിൽ ശരിയേത്?
a. ഒന്നാമത്തേത് ശരി
b. രണ്ടാമത്തേത് ശരി
c. ഒന്നും രണ്ടും ശരി
d. ഒന്നും രണ്ടും തെറ്റ്
Answer:
a. ഒന്നാമത്തേത് ശരി
B. ഡോ. എ.പി.ജെ. അബ്ദുൾ കലാമിനു സവിശേഷമായി നൽകിയിരിക്കുന്ന മറ്റൊരു പേരെന്ത്?
a. ഉരുക്ക് മനുഷ്യൻ
b. ലോകമാന്യ തിലക്
c. മിസൈൽ മാൻ
d. ഇന്ത്യയുടെ വാനമ്പാടി
Answer:
c. മിസൈൽ മാൻ
C. രൂപകല്പന എന്ന വാക്കിന്റെ അർത്ഥം എന്ത്?
a. രൂപം കൊടുക്കുക
b. വെട്ടിയെടുക്കുക
c. വളർത്തുക
d. നശിപ്പിക്കുക
Answer:
a. രൂപം കൊടുക്കുക
D. റിസർച്ച്’ (Research) എന്നതിന്റെ മലയാള പദം.
a. അനുമതി
b. ഗവേഷണം
c. നിർമ്മാണം
d. ആനുകാലികം
Answer:
b. ഗവേഷണം
![]()
Question 2.
ഇലച്ചാർത്തുകൾ ഏറെനേരം പ്രതിരോധിച്ചു. പിന്നെ ആകാശവും ഇലകളും കാട്ടിലേക്ക് പെയ്തിറങ്ങി. ഇരുൾ വീണു തുടങ്ങിയ കാട്ടിൽ ഒളിയിടം കണ്ടെത്താൻ ഏറെ പണിപ്പെട്ടു. പുഴയോരത്തെ പാറക്കെട്ടു കൾക്കിടയിലുള്ള സാമാന്യം വലിയ ഗുഹ. അതിന്റെ സുരക്ഷിതത്വത്തിൽ ചുള്ളി വിറകുകൾ എരിഞ്ഞു തുടങ്ങിയപ്പോൾ പുറത്ത് കാറ്റിന് പേപിടിച്ചു തുടങ്ങിയിരുന്നു.
a. മഴ വന്നപ്പോൾ പ്രകൃതിയിൽ വന്ന മാറ്റങ്ങൾ വിവരിച്ചുകൊണ്ട് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
കാട്ടിലെ മഴയെന്ന പാഠഭാഗത്തിൽ മഴയെക്കുറിച്ച് പറയുന്നു. മഴ പെയ്തപ്പോൾ പുതിയൊരു കാടിനു ജീവൻ നൽകി. മരങ്ങളിലും ഇലകളിലും മണ്ണിലും പുഴയിലും ജീവികളിലും മാറ്റം പ്രകടമായി. മഴയും കാറ്റും നിലാവും ചേർന്നുള്ള ദൃശ്യഭംഗിയിൽ കാട്ടിലെ സർവ്വചരാചരങ്ങളും അകമഴിഞ്ഞാനന്ദിച്ചു. ഇലച്ചാർത്തുകൾ ഏറെനേരം പ്രതിരോധിച്ചു. പുഴയ്ക്ക് ജീവൻ വച്ചു തുടങ്ങി. കുന്നിലും മേട്ടിലും നിന്നായി നീർച്ചാലുകൾ പുഴയിലേക്ക് അരിച്ചിറങ്ങി. കാട്ടിൽ കന്നി മഴ യൗവ്വനമാണ് കൊണ്ടുവന്നത്. പുഴ ഒറ്റരാത്രി കൊണ്ട് സുന്ദരിയായി, കരിഞ്ഞുണങ്ങിയിരുന്ന പുൽനാമ്പുകൾ കിളിർത്തു, വരൾച്ച വീണ്ടും പച്ചയായി. ഇതെല്ലാമാണ് മഴ വന്നപ്പോൾ പ്രകൃതിയിൽ വന്ന മാറ്റങ്ങൾ.
b. ഇലച്ചാർത്തുകൾ എന്ന പദത്തിന് പകരം മറ്റൊരു പദം എഴുതുക.
Answer:
ഇലകളുടെ കൂട്ടം
c. ആകാശവും ഇലകളും കാട്ടിലേക്ക് പെയ്തിറങ്ങി. ഈ വാക്യത്തിന്റെ ആശയം എന്താണ്?
A. ആകാശത്തുനിന്നും ഇലകൾ പൊഴിഞ്ഞു.
B. മഴത്തുള്ളികൾക്കൊപ്പം മരങ്ങളിലെ ഇലകളും പൊഴിഞ്ഞു.
C. കാട്ടിൽ ഇല മഴ പെയ്തു.
D. ഇവയെല്ലാം ശരി
Answer:
B. മഴത്തുള്ളികൾക്കൊപ്പം മരങ്ങളിലെ ഇലകളും പൊഴിഞ്ഞു.
ചുവടെ തന്നിരിക്കുന്ന 3A, 3B എന്നീ രണ്ടു ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരമെഴുതുക.
Question 3.
(A) മലരണിക്കാടുകൾ തിങ്ങിവിങ്ങി
മരതകക്കാന്തിയിൽ മുങ്ങിമുങ്ങി
കരളും മിഴിയും കവർന്നു മിന്നി
കറയറ്റൊരാലസൽ ഗ്രാമഭംഗി…
ചങ്ങമ്പുഴ-
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പ്രശസ്തമായ കവിത രമണനിലെ വരികളാണിവ. ഈ വരികൾക്ക് ആസ്വാ ദനം തയ്യാറാക്കുക.
Answer:
മലയാളത്തിലെ പ്രശസ്തനായ കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. കാല്പനിക കവിതകളാണ് അദ്ദേഹം രചിച്ചിരുന്നത്. അദ്ദേഹത്തിന്റെ വളരെ പ്രശസ്തമായ കവിതയായ രമണനിലെ വരികളാണ് ഇവിടെ നൽകി യിരിക്കുന്നത്. 1936-ൽ പ്രസിദ്ധീകരിച്ച ഈ കവിത മലയാളത്തിലെ ഭാവകാവ്യമാണ്. എല്ലാവരിലും ഒരേ പോലെ സ്വാധീനം ചെലുത്താൻ രമണൻ എന്ന കവിതയ്ക്കായി.
കവിതയുടെ ആരംഭത്തിൽ പ്രകൃതിയെ വർണ്ണിക്കുന്ന ഭാഗമാണ് ഇവിടെ തന്നിരിക്കുന്ന വരികൾ. പൂക്കൾ നിറഞ്ഞ് നിൽക്കുന്ന കാടുകൾ. അവ ഇടതൂർന്നു നിൽക്കുന്ന മരങ്ങളുടേയും ഇലകളുടേയും ഹരിതാഭയിൽ മരതകം പോലെ മിന്നി. മരതക ഭംഗിയിൽ മുങ്ങിനിൽക്കുന്ന ഈ കാഴ്ച ഏതോരാളുടേയും കരളും മിഴിയും കവരുന്നതാണ് ഒരു കുറവും പറയാനില്ലാത്ത ഈ പ്രകൃതിഭംഗി.
അല്ലെങ്കിൽ
(B) ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പ്രശസ്തമായ വരികളാണ് മുകളിൽ നൽകിയിട്ടുള്ളത്. ഈ വരികളിൽ ഗ്രാമസൗന്ദര്യത്തെ വർണ്ണിക്കുന്നത് കാണാം. ഇതേപോലെ മനോഹരമാണോ നിങ്ങളുടെ ഗ്രാമവും. നിങ്ങളുടെ ഗ്രാമത്തെ നാടിനെ വർണിച്ച് ഒരു കവിത എഴുതുക.
(കുറഞ്ഞത് നാല് വരി)
Answer:
മരതകമണിയും പാടവരമ്പിൻ
മൺപാതയിലൂടോടി രസിച്ചു
തളർന്നെത്തുമ്പോൾ
ക്ഷീണം തീർക്കാനരയാൽത്തറയും
ദാഹമകറ്റാൻ കുളിരരുവികളും
കാറ്റായ് തഴുകാൻ മലർവാകകളും
സമ്മേളിപ്പൂയെന്നുടെ ഗ്രാമം.
ചുവടെ തന്നിരിക്കുന്ന 4A, 4B എന്നീ ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിനു മാത്രം ഉത്തരം എഴുതുക.
Question 4.
(A) വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണാൻ വരുന്ന മഹാബലി ചക്രവർത്തിയെ സ്വീകരിക്കാൻ പ്രകൃതി എങ്ങനെയെല്ലാമാണ് ഒരുങ്ങുന്നതെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങളുടെ നിരീക്ഷണം കുറിപ്പായി എഴുതു……
Answer:
ഓണം കേരളത്തിന്റെ വിളവെടുപ്പ് ഉത്സവമാണ്. ഓണക്കാലത്ത് മഹാബലി നമ്മെ കാണാൻ എത്തുന്നു എന്നതാണ് സങ്കൽപ്പം. ഇങ്ങനെ വർഷത്തിലൊരിക്കലെത്തുന്ന മഹാബലിയെ കാണാൻ നമ്മൾ നിരവധി ഒരുക്കങ്ങൾ നടത്താറുണ്ട്. സദ്യയൊരുക്കുന്നു, പൂക്കളമിടുന്നു, പുത്തൻ വസ്ത്രങ്ങൾ വാങ്ങുന്നു. ഇങ്ങനെ പലവിധത്തിൽ തയ്യാറെടുപ്പുകൾ നടത്താറുണ്ട്. എന്നാൽ പ്രകൃതിയെങ്ങനെയൊക്കെയാണ് തയ്യാറാകുന്ന തെന്ന് ശ്രദ്ധിക്കാൻ നമ്മൾ പലപ്പോഴും മറന്നു പോകും. ചിങ്ങമാസത്തിൽ മഹാബലിയെ വരവേൽക്കാൻ പ്രകൃതിയും തയ്യാറെടുക്കുന്നുണ്ട്. കേരളത്തിന്റെ വസ കാലമാണ് ഓണക്കാലമെന്ന് പറയാം. പ്രകൃതി പൂക്കളാൽ നിറഞ്ഞിരിക്കും. നട്ടുവളർത്തുന്ന ചെടിക ളിൽ മാത്രമല്ല തൊടിയിലെ പുൽച്ചെടികളിലും വള്ളിപ്പടർപ്പുകളിലും വരെ വിവിധ തരത്തിലുള്ള പൂക്കളെ കാണാം. പൂക്കളിൽ തേൻ കുടിക്കാൻ നിരവധി ഓണത്തുമ്പികളും എത്തുന്നു. തെളിഞ്ഞ കാലാവസ്ഥയും വിവിധ വർണ്ണത്തിലുള്ള പൂക്കളും ഓണത്തുമ്പികളുമെല്ലാം ചേർന്ന് മഹാബലിയെ വരവേൽക്കാൻ ഉത്സാ ഹത്തോടെ നിൽക്കുന്ന പ്രകൃതിയെയാണ് ഓണക്കാലത്ത് കാണുന്നത്.
അല്ലെങ്കിൽ
(B) ഇത്തവണത്തെ നിങ്ങളുടെ ഓണത്തെക്കുറിച്ച് സുഹൃത്തിന് ഒരു കത്തെഴുതുക.
Answer:
പ്രിയപ്പെട്ട (പേര്),
നിനക്ക് സുഖമല്ലേ?
എനിക്കിവിടെ സുഖമാണ്. ഈ ഓണത്തിന് നമ്മൾ ഒരുമിച്ച് കൂടണമെന്ന് ആഗ്രഹിച്ചിരുന്നു സാധിച്ചില്ല. നിന്റെ വടക്കേ ഇന്ത്യയിലേക്കുള്ള യാത്ര എങ്ങനെയുണ്ടായി. അതിനെക്കുറിച്ചുള്ള വിശേഷങ്ങളറിയാൻ എനിക്ക് തിടുക്കമായി. ഇവിടെ ഇത്തവണത്തെ ഓണത്തിന് ബന്ധുക്കൾ എല്ലാവരും ഒത്തുകൂടി. അതു കൊണ്ടുതന്നെ വലിയ ആഘോഷമായിരുന്നു ഇത്തവണത്തെ ഓണം.
ഓണസദ്യയും, പൂക്കളവും പുത്തനുടുപ്പും, ഊഞ്ഞാലുമായി ഒതുങ്ങിപ്പോയിരുന്ന ഓണം എല്ലാവരും ഉണ്ടായിരുന്നതു കൊണ്ടുതന്നെ വർണ്ണാഭമായിരുന്നു. ഇവിടെ നിരവധി കളികൾ ഞങ്ങൾ കളിച്ചു. നമ്മുടെ ഓൺലൈൻ ഗെയിംസ് പോലെ ഒറ്റയ്ക്ക് മുറിക്കകത്തിരുന്നുള്ള കളിയല്ല. മുറ്റത്ത് സംഘമായി ഓടിയും നടന്നുമെല്ലാമുള്ള കളികളായിരുന്നു. ഞാൻ ശരിക്കും ആസ്വദിച്ചു. നിനക്കറിയണ്ടേ എന്തെല്ലാം കളികളാ യിരുന്നുവെന്ന്. കൈകൊട്ടിക്കളി, കസേരകളി, ഉറിയടിക്കൽ, അമ്മമാരുടെ തിരുവാതിര, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ബലൂൺ പൊട്ടിയ്ക്കൽ അങ്ങനെ നിരവധി കളികൾ. നിനക്കറിയുമോ കുപ്പിയിൽ വെള്ളം നിറ യ്ക്കലിനും ബലൂൺ പൊട്ടിയ്ക്കലിനും എനിക്ക് ആയിരുന്നു ഒന്നാം സ്ഥാനം.
വല്യമ്മ എനിക്ക് സമ്മാനമായി ഒരു പാക്കറ്റ് കായവറുത്തത് തന്നു. നീ കൂടി ഉണ്ടായിരുന്നെങ്കിൽ നല്ലതായി രുന്നു എന്നു തോന്നി. അടുത്ത ഓണത്തിനു നമുക്ക് ഒരുമിച്ചുണ്ടാകാൻ ശ്രമിക്കാം. നിന്റെ യാത്രാവിശേ ഷങ്ങൾ എത്രയും വേഗം എഴുതി അറിയിക്കണേ. ഒത്തിരി സ്നേഹത്തോടെ,
ജാനി.
![]()
Question 5.
ഒരു തൈ നടാം
നമുക്കമ്മയ്ക്ക് വേണ്ടി
ഒരു തൈ നടാം
കൊച്ചുമക്കൾക്ക് വേണ്ടി
ഒരു തൈ നടാം
നൂറു കിളികൾക്കു വേണ്ടി
ഒരു തൈ നടാം
നല്ല നാളേക്കുവേണ്ടി
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ ഉയർത്തി പിടിച്ചുകൊണ്ട് സുഗതകുമാരി എഴുതിയ കവിതാ ഭാഗമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിവരിച്ചു കൊണ്ട് ഒരു പ്രസംഗം തയ്യാറാക്കുക.
Answer:
ബഹുമാനപ്പെട്ട അദ്ധ്യക്ഷൻ വേദിയിലിരിക്കുന്നവരെ, എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഏവർക്കും എന്റെ നമസ്കാരം.
നമ്മുടെ മഹത്തായ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കാൻ അവസരം ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്തെന്നാൽ പ്രകൃതി നമ്മുടെ നിലനിൽപ്പിന്റെ ഉറവിടമാ ണ്. നമ്മൾ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, ഭക്ഷണം എല്ലാം പ്രകൃതി നമുക്ക് നൽകുന്നു. ജീവന്റെ നിലനിൽപ്പിന് നമ്മൾ പ്രകൃതിയെ സംരക്ഷിക്കേണ്ടതാണ്.
ഇതെല്ലാം അറിഞ്ഞിരുന്നുകൊണ്ടും നമ്മൾ എന്താണ് ചെയ്യുന്നത്? നഗരവൽക്കരണത്തിനായി മരങ്ങൾ വെട്ടി നശിപ്പിക്കുമ്പോൾ ഭാവിയിലേക്കുള്ള നമ്മുടെ വഴികൾ ഇല്ലാതാവുകയാണ്. മണൽ വാരി പുഴയുടെ സ്വാഭാവികത നഷ്ടപ്പെടുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് പ്രകൃതിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തി കൊണ്ട് വലിയ വലിയ പ്രകൃതി ദുരന്തങ്ങളെ വിളിച്ചു വരുത്തുന്നു.
നഷ്ടപ്പെട്ടുപോയ നന്മകളെ ഓർത്തു വിലപിക്കാതെ നമ്മൾ ഉണർന്നു പ്രവർത്തിക്കണം. പരിസ്ഥിതി മലി നീകരണത്തിന്റെ ഏറ്റവും രൂക്ഷമായ വശം നമ്മുടെ മാലിന്യ കൂമ്പാരമാണ്. ഈ മാലിന്യങ്ങളെ കൃത്യ മായി സംസ്ക്കരിക്കാനുള്ള ആധുനിക സാങ്കേതിക വിദ്യകളെ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. പ്രകൃതിയും മനുഷ്യനും മറ്റു ജീവജാലങ്ങളുമെല്ലാം അടങ്ങുന്ന മഹാശൃംഖലകളുടെ കണ്ണികൾ അഴിഞ്ഞ് മഹാനാശത്തിലേക്കു പോകാതെ പച്ചപ്പിലേക്ക് മടങ്ങാൻ ഉള്ള ശ്രമം നമ്മൾ വീടുകളിൽ നിന്നു തന്നെ തുട ങ്ങേണ്ടതുണ്ട്. നമുക്ക് ഒരുമിച്ച് പ്രകൃതിയെ സംരക്ഷിക്കാം ഒരു നല്ല നാളയെ സൃഷ്ടിക്കാം. പ്രകൃതിയെ സ്നേഹിക്കുക പരിപാലിക്കുക. ഭാവി നാളുകളിലേക്ക് കരുതി വയ്ക്കുക.
Question 6.
പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത ഉയർത്തി കാട്ടി സ്ക്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പി ക്കാൻ ഒരു പോസ്റ്റർ തയ്യാറാക്കുക.
Answer:
